25 February 2010
പട്ടിക്കും ഡോക്ടറേറ്റ്
![]() "ജീവിത അനുഭവങ്ങളുടെ" അടിസ്ഥാനത്തില്‍ ഒരു ഡോക്ടറേറ്റ്. ഇതാണ് "ആഷ് വുഡ് സര്‍വ്വകലാശാല" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്റര്‍നെറ്റ് സ്ഥാപനത്തിന്റെ വാഗ്ദാനം. പട്ടിയുടെ ജീവിതാനുഭവം വിവരിക്കേണ്ട ഇടത്ത് "വര്‍ഷങ്ങളായി മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പരസ്പര വ്യവഹാരത്തില്‍ പഠനം നടത്തി" എന്നാണ് അവര്‍ എഴുതിയത്. Social and Behavioural Sciences ല്‍ ഡോക്ടറേറ്റിനായി അപേക്ഷ സമര്‍പ്പിച്ച് 15 മണിക്കൂറിനകം ഇവര്‍ക്ക് "സര്‍വ്വകലാശാല" യില്‍ നിന്നും അനുമോദന സന്ദേശം ലഭിച്ചു. തങ്ങളുടെ 10 അംഗ മൂല്യ നിര്‍ണയ സമിതി ഹാരിക്ക് ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചു എന്നായിരുന്നു അറിയിപ്പ്. 599 ഡോളര്‍ ക്രെഡിറ്റ് കാര്‍ഡ് വഴി അടച്ചതോടെ കൂടുതല്‍ ഓഫറുകളുടെ പ്രവാഹമായി. കേവലം 300 ഡോളര്‍ കൂടി നല്‍കിയാല്‍ ഹാരിക്ക് ഒരു ബിരുദാനന്തര ബിരുദം കൂടി നല്‍കാം. കൂടുതല്‍ പണം നല്‍കിയാല്‍ ഹാരി "ആഷ് വുഡ് സര്‍വ്വകലാശാല" യില്‍ പഠിച്ചു എന്നതിന് തെളിവായി എഴുത്തുകള്‍ നല്‍കാം എന്നൊക്കെ ഓഫറുകള്‍ നിരവധി. 7 ദിവസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റും, പരീക്ഷാ ഫലവും, തൊഴില്‍ ദാതാക്കള്‍ക്ക് നല്‍കാനായി ഹാരി ആഷ് വുഡ് സര്‍വ്വകലാശാലയില്‍ പഠിച്ചതിന്റെ രണ്ട് സാക്ഷ്യ പത്രങ്ങളും കൊറിയര്‍ ആയി ലഭിച്ചു. "ദാരിദ്ര്യത്തിന്റെ സാമൂഹ്യ ശാസ്ത്രം", "സാമൂഹ്യ പ്രവര്‍ത്തന പരിചയം", "നാടന്‍ കഥകളും പുരാണവും", എന്നിങ്ങനെ ഒട്ടേറെ കെട്ടിച്ചമച്ച കോഴ്സുകളില്‍ ഹാരി "A" ഗ്രേഡും, "B" ഗ്രേഡും, "C" ഗ്രേഡും നേടി പാസായി എന്നാണ് പരീക്ഷാ ഫലങ്ങള്‍ തെളിയിക്കുന്നത്. കൊറിയര്‍ വന്നത് ദുബായില്‍ നിന്നായിരുന്നു. ഹാരിയുടെ പഠിത്തം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ അമേരിക്കയിലെ ഒരു ടോള്‍ ഫ്രീ നമ്പരും ലഭ്യമായിരുന്നു. ഈ തട്ടിപ്പിന് വിധേയനായി, ഒന്നര ലക്ഷത്തിലേറെ രൂപ നഷ്ടപ്പെടുത്തിയ ഒരു മലയാളിയുടെ കഥ കഴിഞ്ഞ ദിവസങ്ങളില്‍ ചില പത്ര മാധ്യമങ്ങളിലും (e പത്രം ഉള്‍പ്പെടെ), ചാനലുകളിലും പ്രത്യക്ഷപ്പെട്ടു. ഷാര്‍ജയില്‍ കഫറ്റീരിയ തൊഴിലാളിയായ ഒരു മലയാളി, ഡോക്ടറേറ്റ് നേടിയെടുത്തിന്റെ ആവേശ ജനകമായ കഥയായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പലര്‍ക്കും, മുടങ്ങി പോയ തങ്ങളുടെ പഠനം തുടരുവാന്‍ ഇത് പ്രചോദനം ആയി എന്ന് e പത്രത്തിന് ലഭിച്ച അനേകം ഈമെയില്‍ സന്ദേശങ്ങളിലെ അന്വേഷണങ്ങളില്‍ നിന്നും മനസ്സിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ e പത്രം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചത്. വാര്‍ത്തയുടെ നിജ സ്ഥിതി പരിശോധിക്കാതെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിന് e പത്രം വായനക്കാരോട് ക്ഷമ ചോദിക്കുന്നു. Ashwood University - ആഷ് വുഡ് സര്‍വ്വകലാശാല എന്ന ഈ സ്ഥാപനം പാക്കിസ്ഥാനില്‍ എവിടെയോ ആണെന്നതില്‍ കവിഞ്ഞ് ഒരു വിവരവും ആര്‍ക്കും ഇല്ല. അംഗീകാരം ഇല്ലാത്ത ബിരുദങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെ Degree Mills - ബിരുദ മില്ലുകള്‍ എന്നാണു വിശേഷിപ്പിക്കുന്നത്. ഇത്തരം ബിരുദ മില്ലുകളുടെ ഒരു പട്ടിക ഒറിഗോണ്‍ ഓഫീസ് ഓഫ് ഡിഗ്രീ ഓതറൈസേഷന്‍ - Oregon Office of Degree Authorisation ന്റെ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്. ആ ലിസ്റ്റ് ഇവിടെ ലഭ്യമാണ്. ഈ ലിസ്റ്റില്‍ പ്രസ്തുത ഡോക്ടറേറ്റ് നല്‍കിയ ആഷ് വുഡ് സര്‍വ്വകലാശാല വ്യാജന്‍ - Fake - ആണെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇത്തരം ബിരുദങ്ങള്‍ അംഗീകൃത ബിരുദം വേണ്ട സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും കുറ്റകരമാണ്. ഈ ബിരുദം ഉപയോഗിച്ചാല്‍ യു.എ.ഇ. യില്‍ ശിക്ഷിക്കപ്പെടാം എന്ന് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിരുദ മില്ലുകളില്‍ നിന്നും പഠിക്കാതെ സമ്പാദിച്ച ഇത്തരം ബിരുദങ്ങള്‍ ഉപയോഗിച്ച 68 യു.എ.ഇ. പൌരന്മാരാണ് പിടിയില്‍ ആയത്. ഇവരെ അമേരിക്ക ആജീവനാന്ത കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇത്തരക്കാര്‍ക്ക് രണ്ടു വര്ഷം വരെ തടവ് ലഭിക്കും എന്ന് ഈ വാര്‍ത്ത പുറത്തായതിനെ തുടര്‍ന്നു യു.എ.ഇ. അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആഷ് വുഡ് "സര്‍വ്വകലാശാല" തങ്ങളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിക്കുന്നത് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ ആണ് എന്ന് അവകാശപ്പെടുന്നു. രേഖകള്‍ കൈകാര്യം ചെയ്യാനായി തങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സിറ്റിയില്‍ ഓഫീസ് ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഈ സര്‍വ്വകലാശാല യുമായി ബന്ധപ്പെട്ട ഒരു വിവരവും തങ്ങള്‍ക്കില്ല എന്ന് ഫ്രീസോണ്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ ബിരുദം യു.എ.ഇ. യില്‍ ഉപയോഗിക്കാം എന്നാണു ആഷ് വുഡ് സര്‍വ്വകലാശാല സമര്‍ഥിക്കുന്നത്. എന്നാല്‍ ബിരുദങ്ങള്‍ അംഗീകരിക്കപ്പെടുവാന്‍ അത് ആദ്യം സര്‍ട്ടിഫിക്കറ്റ് നല്‍കിയ രാജ്യത്ത് പരിശോധിക്കപ്പെടണം എന്നാണ് യു.എ.ഇ. യിലെ നിയമം. "Council for Higher Education Accreditation" എന്ന കൌണ്‍സിലാണ് അമേരിക്കയില്‍ ബിരുദങ്ങള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ "ആഷ് വുഡ് സര്‍വ്വകലാശാലയുടെ" വെബ്സൈറ്റ് പറയുന്നത് തങ്ങളുടെ ബിരുദങ്ങള്‍ അമേരിക്കയിലെ "Higher Education Accreditation Commission" അംഗീകരിച്ചതാണ് എന്നാണ്. പേരില്‍ സാമ്യം ഉണ്ടെങ്കിലും ഇതിന് സര്‍ക്കാരുമായി ബന്ധമൊന്നുമില്ല. ബിരുദ മില്ലുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി കെട്ടിപ്പടുത്ത ഒരു "അക്രെഡിറ്റെഷന്‍ മില്‍" ആണ് ഇതെന്നാണ് സൂചന. ഏതായാലും ഇന്റര്‍വ്യൂ ഇല്ലാതെ, വായിച്ചു പഠിച്ചു തല പുണ്ണാക്കാതെ, റെഫറന്‍സുകള്‍ക്ക് പിന്നാലെ ഓടാതെ, ഒന്നുമറിയാതെ, ഒരു ഡോക്ടറേറ്റ് കൈവശ പ്പെടുത്തുന്നത്, അദ്ധ്വാനിച്ചു പഠിച്ചു ഡോക്ടറായവരെ കൊഞ്ഞനം കുത്തുന്നതിനു സമമാണ്. ഈ തട്ടിപ്പിന് ഇനിയും ഇരയാവാതെ, ഇത്തരം തട്ടിപ്പുകള്‍ക്ക് പ്രചാരം നല്‍കാതെ, ഇതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയുമാണ്. Labels: തട്ടിപ്പ്, വിദ്യാഭ്യാസം
- ജെ. എസ്.
|
23 February 2010
മലയാളി ശാസ്ത്രജ്ഞന്റെ ഗവേഷണം ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു
![]() തൃശൂര്‍ മുണ്ടത്തുകുടിയില്‍ വര്‍ക്കി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും ഇളയ മകനാണ് നിക്സണ്‍. ഭാര്യ ജാന്‍സി ബേബിയും ഹീടല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ ഗവേഷകയാണ്. Labels: ലോക മലയാളി, ശാസ്ത്രം
- ജെ. എസ്.
|
21 February 2010
മുല്ലപ്പെരിയാര്‍ : തമിഴ്നാട് പ്രതിനിധി ഉണ്ടാവില്ല
![]() Labels: പരിസ്ഥിതി, രാഷ്ട്രീയം
- ജെ. എസ്.
|
15 February 2010
മഹമൂദ് അല്‍ മബ്ഹൂവ് കൊല; 11 പേരെ തിരിച്ചറിഞ്ഞുവെന്ന് ദുബായ് പോലീസ്
![]() വീഡിയോ കടപ്പാട് : ഗള്‍ഫ് ന്യൂസ് ദിനപത്രം വീഡിയോ കടപ്പാട് : ഗള്‍ഫ് ന്യൂസ് ദിനപത്രം വീഡിയോ കടപ്പാട് : ഗള്‍ഫ് ന്യൂസ് ദിനപത്രം ജനുവരി 20 ന് ദുബായ് വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഹോട്ടലിലാണ് മഹമൂദ് അല്‍ മബ്ഹൂവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. Dubai police issues arrest warrant against suspected murderers of Mahmoud Al Mabhouh Labels: കുറ്റകൃത്യം, പോലീസ്
- സ്വന്തം ലേഖകന്‍
|
ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ യുദ്ധത്തില്‍
![]() രാവിലെ ജോലിക്ക് വന്ന ജീവനക്കാര്‍ തങ്ങളുടെ കമ്പ്യൂട്ടര്‍ സര്‍വര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തുന്നത് വരെ ഹാക്കിംഗ് തുടരുമെന്ന ഭീഷണിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ![]() ഓസ്ട്രേലിയക്കെതിരെ ഹാക്കിംഗ് യുദ്ധം ആരംഭിക്കാനുള്ള നിര്‍ദ്ദേശം ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റില്‍ ഓണ്‍ ലൈന്‍ ആയാലും നേരിട്ടായാലും ആക്രമണം അനുവദനീയമല്ല എന്നാണ് ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി കളുടെ യൂണിയന്റെ പ്രതികരണം. ഓസ്ട്രേലിയന്‍ തെരുവുകളുടെ സുരക്ഷിതത്വം ഇല്ലായ്മയ്ക്ക് വ്യാപാര സ്ഥാപനങ്ങള്‍ വില കൊടുക്കേണ്ടി വരുന്നത് ശരിയല്ല എന്നും അതിനാല്‍ ഇത്തരക്കാര്‍ വ്യാപാര സ്ഥാപനങ്ങളുടെ നേരെയുള്ള ഓണ്‍ ലൈന്‍ ആക്രമണങ്ങള്‍ തുടരരുത് എന്നും വിദ്യാര്‍ത്ഥി നേതാവായ ഗൌതം ഗുപ്ത അറിയിച്ചു. എന്നാല്‍ ആക്രമണത്തിന്റെ വാര്‍ത്ത പുറത്തായതോടെ ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റ് താല്‍ക്കാലികമായി ലഭ്യമല്ലാതായി. ഈ വെബ് സൈറ്റില്‍ നേരത്തെ ഇതിലെ അംഗങ്ങളുടെ പേരും ഫോട്ടോയും ഈമെയില്‍ വിലാസങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാനായി ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഒരു പുതിയ വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്. Labels: ആസ്ത്രേലിയ, ഇന്റര്‍നെറ്റ്, ഐ.ടി, കുറ്റകൃത്യം
- ജെ. എസ്.
|
14 February 2010
പൂനെയില്‍ സ്ഫോടനം - 9 പേര്‍ കൊല്ലപ്പെട്ടു
![]() Labels: തീവ്രവാദം, ബോംബ് സ്ഫോടനം
- ജെ. എസ്.
|
12 February 2010
ഇന്ത്യയും ബ്രിട്ടനും ആണവ കരാര്‍ ഒപ്പ് വെച്ചു
![]() Labels: അന്താരാഷ്ട്രം
- ജെ. എസ്.
|
11 February 2010
ബി ടി വഴുതന: കേന്ദ്രം അനുമതി നല്‍കിയില്ല
![]() ബാസിലസ് ടൂറിന്‍ ജിറംസിസ് (ബി. ടി.) എന്ന ബാക്ടീരിയയുടെ സഹായത്താല്‍ ജനിതക മാറ്റത്തിലൂടെ ആണ് കീട പ്രതിരോധ ശേഷി കൈവരു ത്തുന്നത്. ഇത്തരത്തില്‍ ഉള്ള ബി ടി വഴുതന കീടനാശിനി പ്രയോഗത്തില്‍ ഗണ്യമായ അളവില്‍ കുറവു വരുത്താമെന്നും ഇതു വഴി കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജന കരമാണെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ ഈ വഴുതന വിത്തിന്റെ ജൈവ സുരക്ഷിതത്വം സംബന്ധിച്ച് ഇനിയും ഗൗരവതരമായ പഠനങ്ങള്‍ നടക്കേണ്ടി യിരിക്കുന്നു എന്നും ഇത്തരം അന്തക വിത്തുകള്‍ കര്‍ഷകരെ വിത്തുല്‍പാദക കുത്തകകള്‍ക്ക് മുമ്പില്‍ അടിമകളാക്കുവാന്‍ ഇട വരുത്തും എന്നുമാണ് ഇതിനെതിരെ വാദിക്കുന്നവര്‍ ഉന്നയിക്കുന്നത്. മൊണ്‍സാന്റോ എന്ന ബഹുരാഷ്ട്ര കുത്തകയുടെ ഇന്ത്യന്‍ സഹകാരിയായ മഹികോ എന്ന കമ്പനിയാണ് ബി ടി വഴുതന ഇന്ത്യയില്‍ രംഗത്തിറക്കുന്നത്. - എസ്. കുമാര്‍ Bt Brinal disapproved in India Labels: ജനിതക വിളകള്‍, ശാസ്ത്രം
- ജെ. എസ്.
|
10 February 2010
ഡോ. കെ. എന്‍. രാജ് അന്തരിച്ചു
![]() ആഗോള സാമ്പത്തിക രംഗത്തെ പുത്തന്‍ ഗതി വിഗതികളും അതിന് ഇന്ത്യന്‍ ധന കാര്യ വ്യവസ്ഥിതി യുമായുള്ള ബന്ധവും അതീവ സൂക്ഷമതയോടെ നിരീക്ഷിച്ചിരുന്ന ഇദ്ദേഹം നല്ലൊരു പ്രാസംഗികന്‍ കൂടിയായിരുന്നു. നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1924-ല്‍ കോഴിക്കോടു ജനിച്ച ഡോ. കെ. എന്‍. രാജ് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബി. എ. ഓണേഴ്സ് പാസ്സായത്. തുടര്‍ന്ന് 1947-ല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കനോമിക്സില്‍ നിന്നും പി. എച്ച്. ഡി. ഇന്ത്യയില്‍ വന്ന ശേഷം അല്‍പ കാലം റിസര്‍വ് ബാങ്കിന്റെ ഒരു വിഭാഗത്തില്‍ ജോലി നോക്കി. തുടര്‍ന്ന് 1950-ല്‍ ഒന്നാം ധന കാര്യ കമ്മീഷന്‍ രൂപീകരിച്ച പ്പോള്‍ അതിലെ ഇക്കനോമിക്സ് വിഭാഗത്തിലെ ഒരംഗമായി. പിന്നീട് ദില്ലി യൂണിവേഴ്സിറ്റി യില്‍ അദ്ധ്യാപക നാവുകയും 1969 - 70 വരെ അവിടെ വൈസ് ചാന്‍സിലര്‍ ആകുകയും ചെയ്തു. കേരളത്തിലെ മുന്‍ മുഖ്യമന്ത്രി യായിരുന്ന സി. അച്യുത മേനോനുമായുള്ള അടുപ്പം ഇദ്ദേഹത്തെ ദില്ലിയിലെ ഉയര്‍ന്ന പദവി ഉപേക്ഷിച്ച് കേരളത്തിലേക്ക് എത്തിച്ചു. അത് സെന്റര്‍ ഫോര്‍ ഡെവലപ്‌മന്റ് സ്റ്റഡീസിന്റെ രൂപീകരണ ത്തിനു വഴി തെളിച്ചു. ഡോ. സരസ്വതിയാണ് ഭാര്യ. രണ്ടു മക്കള്‍ ഉണ്ട്. - എസ്. കുമാര്‍ Labels: ലോക മലയാളി, വ്യക്തികള്‍
- ജെ. എസ്.
|
09 February 2010
കാശ്മീരില്‍ ഹിമപാതം - 16 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
![]() Labels: അപകടങ്ങള്‍, രാജ്യരക്ഷ
- ജെ. എസ്.
|
06 February 2010
ശിവസേനാ പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി മുംബൈയില്‍
മുംബൈ : ശിവസേനയുടെ ശക്തമായ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധി മുംബെയില്‍ എത്തി. നഗരത്തില്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് ശിവസേനാ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അദ്ദേഹത്തിനു നേരെ കരിങ്കൊടി കാണിക്കുവാന്‍ ശ്രമിച്ച ചിലരെ അറസ്റ്റു ചെയ്തു.
മഹാരാഷ്ട്ര മറാത്തികള്‍ക്ക് എന്ന പ്രാദേശിക വാദത്തിനെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ സേനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരായി സേനാ മേധാവി ബാല്‍ താക്കറെയും, മുതിര്‍ന്ന നേതാവ് ഉദ്ദവ് താക്കറെയും കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. കൂടാതെ സേനയുടെ മുഖപത്രത്തില്‍ പല തവണ ലേഖനങ്ങള്‍ വന്നു. ഇതിനിടയിലാണ് രാഹുലിന്റെ മുംബൈ സന്ദര്‍ശനം. - എസ്. കുമാര്‍ Labels: തീവ്രവാദം
- ജെ. എസ്.
1 Comments:
Links to this post: |
05 February 2010
മുന്‍ എം.പി. എസ് ശിവരാമന്‍ സി.പി.എം. വിട്ടു
സി.പി.എമ്മിന്റെ സമീപ കാല നയ പരിപാടി കളുമായി മാനസികമായി യോജിച്ചു പോകുവാന്‍ സാധിക്കില്ല എന്നാ കാരണം പറഞ്ഞ് ഒറ്റപ്പാലം മുന്‍ എം.പി. എസ്. ശിവരാമന്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. രാജി വെക്കുമ്പോള്‍ ഒറ്റപ്പാലം ഏരിയാ കമ്മിറ്റി അംഗവും, ലക്കിടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യുമായിരുന്നു അദ്ദേഹം. രാവിലെ ഏരിയാ സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചതിനു ശേഷം പാലക്കാട്ട് പത്ര സമ്മേളനം നടത്തി രാജി ക്കാര്യം വിശദീകരിച്ചു. ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ട്രസ്റ്റ് അംഗത്വവും, ഖാദി ബോര്‍ഡ് അംഗത്വവും അദ്ദേഹം രാജി വെച്ചിട്ടുണ്ട്.
ഉപരാഷ്ട്രപതി യായതിനെ തുടര്‍ന്ന് അന്നത്തെ ഒറ്റപ്പാലം എം.പി. കെ.ആര്‍. നാരായണന്‍ രാജി വെച്ചതിനെ തുടര്‍ന്ന് 1993-ല്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍ പരം വോട്ടു വാങ്ങി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ആണ് അന്ന് കോളേജ് വിദ്യാര്‍ത്ഥി യായിരുന്ന ശിവരാമന്‍ പാര്‍ലമെന്റില്‍ എത്തിയത്. റെക്കോര്‍ഡ് ഭൂരിപക്ഷ ത്തോടെ തിരഞ്ഞെടുക്കപ്പെട്ടു എങ്കിലും പിന്നീടു വന്ന തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തെ മല്‍സരിപ്പിച്ചില്ല. എ.പി. അബ്ദുള്ളക്കുട്ടി, ഡോ. മനോജ് എന്നിവര്‍ക്കു പുറകെ ഇതോടെ സമീപ കാലത്ത് പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടും, പാര്‍ട്ടിയുടെ നയ പരിപാടി കളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടും പാര്‍ട്ടി വിടുന്ന മൂന്നാമത്തെ മുന്‍ എം. പി. യാണ് ശിവരാമന്‍. മതത്തെ സംബന്ധിച്ചുള്ള പാര്‍ട്ടിയുടെ നിലപാടില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഡോ. മനോജ് പാര്‍ട്ടി വിട്ടത്. - എസ്. കുമാര്‍ Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
|
04 February 2010
ദലായ് ലാമയുടെ ഇന്ത്യന്‍ ബന്ധം ചൈനയുമായുള്ള ചര്‍ച്ചയ്ക്ക് തടസ്സമാവുന്നു
![]() ദക്ഷിണ തിബത്ത് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണ് എന്ന് നേരത്തെ ദലായ് ലാമ പ്രഖ്യാപിച്ചത് ചൈനയെ ഏറെ ചൊടിപ്പിച്ചിരുന്നു. താന്‍ ഇന്ത്യയുടെ പുത്രനാണ് എന്ന് പ്രഖ്യാപിക്കുക വഴി ഇന്ത്യന്‍ യജമാനന്മാരെ പ്രീതിപ്പെടുത്താനാണ് ദലായ് ലാമ ശ്രമിക്കുന്നത് എന്നും ചൈന ആരോപിച്ചു. 1959ല്‍ തിബത്തില്‍ നിന്നും പലായനം ചെയ്ത ദലായ് ലാമയ്ക്ക് ഇന്ത്യയാണ് അഭയം നല്‍കിയത്. മക്മോഹന്‍ രേഖയ്ക്ക് തെക്കുള്ള പ്രദേശം 1914 മുതല്‍ അന്താരാഷ്‌ട്ര നിയമപ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. ലോക പൌരനായി സ്വയം കരുതുന്ന ദലായ് ലാമ, മക്മോഹന്‍ രേഖക്ക് തെക്കുള്ള പ്രദേശങ്ങള്‍ ഇന്ത്യയുടേതാണ് എന്ന പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. മാത്രവുമല്ല, ചരിത്രപരമായി ബുദ്ധ മതത്തിന് ഇന്ത്യയുമായി അഭേദ്യ ബന്ധവുമുണ്ട് എന്ന് ദലായ് ലാമയുടെ വക്താവ് അറിയിച്ചു. Labels: ചൈന
- ജെ. എസ്.
|
01 February 2010
എ. ആര്‍. റഹ്മാന് ലോകോത്തര അംഗീകാരം വീണ്ടും
![]() തങ്ങള്‍ക്ക് ലഭിച്ച രണ്ടു പുരസ്കാരങ്ങള്‍ക്കും ഇന്ത്യാക്കാരെ ഒന്നാകെ അഭിസംബോധന ചെയ്തു റഹ്മാന്‍ നന്ദി പറഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ കൊണ്ടാണ് ഈ നേട്ടം ഇന്ത്യക്ക് ലഭിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- ജെ. എസ്.
|
3 Comments:
എന്തായാലും കേരളത്തിലെ പട്ടികൾ ഒന്നും ഡോക്ടറേറ്റ് സ്വീകരിക്കും എന്ന് തോന്നുന്നില്ല.ഡോക്ടറേറ്റ് നേടിയവരുടെ വങ്കത്തരവും അൽപത്തരവും പത്രത്താളിലും മാധ്യമങ്ങളിലും നിറയുന്നകാലത്ത് സ്വയം നാണക്കേടുണ്ടാക്കാൻ ഏതുപട്ടിയാ തയ്യാറാകുക?
പട്ടിക്ക് ഡോക്ടറേറ്റ് നൽകിയെന്ന വാർത്ത കൗതുകം തന്നെ.
Useful information. Thank you for bringing this to my attention.
അപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ആ വ്യക്തിയെ പറ്റി ഒരു വിവരോം അറിഞ്ഞില്ലല്ലോ,
എന്തൊക്കെ പുകിലായിരുന്നു, 13 മണിക്കൂര്‍ ജോലി, അഫിലിയേറ്റ് മാര്‍ക്കറ്റിംഗിനെ ക്കുറിച്ച് കൂടുതല്‍ പഠനം , ഇന്റര്‍നെറ്റ്, എം.ബി.എ. യും ഡോക്ടറേറ്റും
മലപ്പുറം കത്തി, അവസാനം പവനാഴി ശവമായി... :)
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്