ലളിത് മോഡിയുടെ ഓഫീസില്‍ നിന്നും ഫയലുമായി കടന്ന സ്ത്രീ വിജയ് മല്ല്യയുടെ മകള്‍
ഐ. പി. എല്‍. ചെയര്‍മാന്‍ ലളിത് മോഡിയുടെ സ്വകാര്യ ഹോട്ടലിലുള്ള ഓഫീസില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തുന്നതിനു അര മണിക്കൂര്‍ മുന്‍പ്, ലാപ്ടോപ്പും ഫയലുകളുമായി ഒരു സ്ത്രീ പോകുന്നത് ക്ലോസ്‌ഡ് സര്‍ക്യൂട്ട് ടി. വി. യില്‍ തെളിഞ്ഞിരിരുന്നു. മദ്യ വ്യവസായിയും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ടീമിന്റെ ഉടമയുമായ വിജയ് മല്ല്യയുടെ മകളായിരുന്നു അതെന്ന് തെളിഞ്ഞതായും, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുക യാണെന്നും കൂടുതല്‍ വിശദമാക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Labels: വിവാദം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Monday, April 19, 2010 ) |
തച്ചങ്കരി യുടെ സസ്പെന്‍ഷന്‍ - മുഖ്യമന്ത്രിയും ഞാനും കൂടിയാലോചിച്ചിരുന്നു : മന്ത്രി കോടിയേരി ബാലകൃഷ്ണന്‍
ചട്ടം ലംഘിച്ച് വിദേശ യാത്ര നടത്തിയ കണ്ണൂര്‍ റേഞ്ച് ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സസ്പെന്‍റ് ചെയ്ത നടപടി യുമായി ബന്ധപ്പെട്ട് പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണക്ക് വഴി വെക്കുന്ന താണെന്നും, സസ്പെന്‍ഷന്‍ സംബന്ധിച്ച വിഷയം താനുമായി മുഖ്യ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു എന്നും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തച്ചങ്കരി ചട്ടം ലംഘിച്ചു എന്ന് ബോധ്യ പ്പെട്ടതിന്റെ അടിസ്ഥാന ത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
Labels: കേരള രാഷ്ട്രീയം, പോലീസ്, വിവാദം
- ജെ. എസ്.
( Monday, April 19, 2010 ) |
ടോമിന്‍ തച്ചങ്കരി ക്കെതിരെ ഡി. ജി. പി. യുടെ രൂക്ഷ വിമര്‍ശനം
ചട്ടം ലംഘിച്ച് വിദേശ യാത്ര നടത്തിയ കണ്ണൂര്‍ റേഞ്ച് ഐ. ജി. ടോമിന്‍ തച്ചങ്കരി ക്കെതിരെ ഡി. ജി. പി. ജേക്കബ് പുന്നൂസ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. തച്ചങ്കരി ക്കെതിരെ നടപടി എടുക്കണം എന്നു തന്നെ യാണ് താന്‍ ശുപാര്‍ശ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അറുനൂറിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുപ്പത് ഐ. പി. എസ്. ഉദ്യോഗസ്ഥരും ഇതു പോലെ സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന വിവരം എവിടെ നിന്നും കിട്ടി? അങ്ങിനെ ഇതിനു മുമ്പ് ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, ആ തെറ്റ് ആവര്‍ത്തിക്കുക ഗുരുതരമായ വീഴ്ച യാണെന്നും, മുന്‍പ് മറ്റാരെങ്കിലും ചെയ്തു എന്നതിനാല്‍ തന്റെ തെറ്റും തച്ചങ്കരി ന്യായീകരിക്കാന്‍ ശ്രമിക്കുക യാണെന്നും ഡി. ജി. പി. പറഞ്ഞു.
Labels: കേരള രാഷ്ട്രീയം, പോലീസ്, വിവാദം
- ജെ. എസ്.
( Monday, April 19, 2010 ) |
ലളിത് മോഡിയെ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു
ഐ.പി.എല്‍. കമ്മീഷണര്‍ ലളിത് മോഡിയെ ആദായ നികുതി ഉദ്വോഗസ്ഥര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ എട്ടു മണിക്കൂര്‍ നീണ്ടു നിന്നു. മുംബൈ വര്‍ളിയിലെ ഓഫീസി ലെത്തിയാണ് ചോദ്യം ചെയ്തത്. ഐ. പി. എല്‍. ക്രിക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും, ഓഹരി ഉടമസ്ഥത യുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചോദ്യം ചെയ്യലില്‍ ചോദിച്ചത്. ഐ. പി. എല്‍. ഹെഡ് ക്വോട്ടേഴ്സ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും, ലളിത് മോഡിയുടെ വര്‍ളിയിലെ നിര്‍ലോണ്‍ ഹൌസിലും, ഉദ്വോഗസ്ഥര്‍ പരിശോധന നടത്തി.
Labels: വിവാദം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Saturday, April 17, 2010 ) |
ഐ.പി.എല്‍. കൊച്ചി ടീം അഹമ്മദാബാദിലേക്ക് മാറ്റാന്‍ അഞ്ച് അംഗങ്ങള്‍ തന്റെ സഹായം തേടി എന്ന് ശരദ് പവാര്‍
രാഷ്ട്രീയവും പണക്കൊഴുപ്പും ക്രിക്കറ്റ് കളിക്കളം കൈയ്യടക്കിയ വേളയില്‍ കൊച്ചി ടീമിന്റെ ഉള്ളു കള്ളികള്‍ കൂടുതല്‍ വ്യക്തമായി കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ, വ്യവസായ രംഗത്തെ പ്രമുഖരുടെ ഇടപെടല്‍ വാര്‍ത്തയും വിവാദവുമായതിനു പുറകെയാണ് മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കേന്ദ്ര കൃഷി മന്ത്രിയും നിയുക്ത ഐ.സി.സി. പ്രസിഡണ്ടുമായ ശരദ് പവാര്‍ നടത്തിയത്. കൊച്ചി ടീമിന് വേണ്ടി പണം മുടക്കിയവരില്‍ തന്നെയുള്ള അഞ്ചു പേര്‍ കൊച്ചി ടീമിനെ അഹമ്മദാബാദ് നഗരത്തിലേക്ക് കൊണ്ട് പോകാന്‍ തന്റെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് തന്നെ വന്നു കണ്ടിരുന്നു എന്നാണ് പവാര്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ നീക്കത്തെ താന്‍ നിരുല്‍സാഹ പ്പെടുത്തുകയായിരുന്നു എന്നും പവാര്‍ പറയുന്നു.
ഈ നീക്കത്തിന് പുറകിലും ലളിത മോഡിയുടെ കരങ്ങള്‍ ഉണ്ടെന്നു സംശയിക്കപ്പെടുന്നു. ടീം അഹമ്മദാബാദ് നഗരത്തിലേക്ക് നീക്കാന്‍ പണം മുടക്കിയവര്‍ക്കെതിരെ ശക്തമായ ഭീഷണി ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്. Labels: വിവാദം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Friday, April 16, 2010 ) |
ഐ.പി.എല്‍. വിവാദം - ശശി തരൂരിനെതിരെ നടപടി പരിശോധിച്ച ശേഷം: പ്രധാനമന്ത്രി
ഐ. പി. എല്‍. വിവാദത്തില്‍ വസ്തുതകള്‍ മുഴുവനായും പഠിച്ചതിനു ശേഷം മാത്രമേ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂരിനെതിരെ നടപടി ഉണ്ടാകുകയുള്ളൂ എന്ന് പ്രധാന മന്ത്രി ഡോ. മന്മോഹന്‍ സിംഗ് വ്യക്തമാക്കി. ഐ. പി. എല്‍. കൊച്ചിന്‍ ടീമുമായി ബന്ധപ്പെട്ട കാര്യത്തില്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് ഇനിയും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമ വാര്‍ത്ത മാത്രം കണക്കിലെടുത്ത് നടപടിയെടുക്കാന്‍ കഴിയില്ലെന്നും, ഇന്ത്യയില്‍ മടങ്ങി എത്തിയതിന് ശേഷം അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവ ഉച്ചകോടിയില്‍ പങ്കെടുക്കാനായി അമേരിക്കയിലാണ് പധാനമന്ത്രി. ഐ. പി. എല്‍. വിവാദത്തില്‍ അകപ്പെട്ട മന്ത്രി ശശി തരൂര്‍ രാജി വെയ്ക്കണമെന്ന് ബി. ജെ. പി. യും, സി. പി. ഐ. എം. പോളിറ്റ് ബ്യൂറോയും ആവശ്യപ്പെട്ടിട്ടുണ്ട്.
Labels: വിവാദം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Thursday, April 15, 2010 ) |
സുരേഷ് ഗോപി പറഞ്ഞത് വാസ്തവം - സലിം കുമാര്‍
സിനിമാ താരങ്ങള്‍ ടി.വി. ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത് മലയാള സിനിമയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് പ്രശസ്ത ഹാസ്യ നടന്‍ സലിം കുമാര്‍ പറഞ്ഞു. ഈ കാര്യത്തില്‍ തനിക്ക് സുരേഷ് ഗോപി പ്രകടിപ്പിച്ച അഭിപ്രായത്തോട് യോജിപ്പാണ് ഉള്ളത്. സിനിമയും ടി.വിയും രണ്ടു വ്യത്യസ്ത മാധ്യമങ്ങളാണ്. ഇതിനെ പ്രേക്ഷകര്‍ സമീപിക്കുന്നതും വ്യത്യസ്തമായിട്ടാണ്. ദിവസേന ടി.വി. യില്‍ കാണുന്ന അതേ മുഖങ്ങള്‍ തന്നെ സിനിമയിലും കാണുന്നത് സിനിമയുടെ ഈ വ്യത്യസ്തതയെ ഇല്ലാതാക്കും എന്നാണു തന്റെ അഭിപ്രായം. ഇത് സിനിമയെ ഒരു വ്യവസായം എന്ന നിലയില്‍ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ചില ടി.വി. ചാനലുകളില്‍ നിന്നും റിയാലിറ്റി ഷോകളില്‍ ജഡ്ജി ആവാന്‍ തനിക്ക് ലഭിച്ച ക്ഷണം താന്‍ നിരസിക്കുകയായിരുന്നു എന്ന് സലിം കുമാര്‍ വെളിപ്പെടുത്തി. സിനിമയുടെ വ്യത്യസ്തമായ നിലനില്‍പ്പ് തങ്ങളുടെ തന്നെ നിലനില്‍പ്പാണ് എന്ന് ഓരോ കലാകാരനും മനസ്സിലാക്കി ടി.വി. പരിപാടികളില്‍ നിന്നും മാറി നില്‍ക്കണം. ടി.വി. ചാനലുകളില്‍ അഭിനയിക്കുന്ന കലാകാരന്മാരെ അവരുടെ തൊഴില്‍ ചെയ്യാന്‍ വിട്ട് സിനിമാ നടന്മാര്‍ തങ്ങളുടെ തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് വേണ്ടത്. ഈ ബോധമാണ് മലയാള സിനിമയ്ക്ക് ഇന്ന് ആവശ്യം എന്നും ദുബായില്‍ സന്ദര്‍ശനം നടത്തുന്ന സലിം കുമാര്‍ പറഞ്ഞു. സലിം കുമാറിനോടൊപ്പം ഭാര്യ സുനിതയും മക്കളായ ആരോമലും ചന്തുവും ദുബായില്‍ എത്തിയിരുന്നു. ഹ്രസ്വ സന്ദര്‍ശനം കഴിഞ്ഞു ഇന്നലെ ഇവര്‍ നാട്ടിലേക്ക് തിരികെ പോയി. ഹാസ്യത്തിന്റെ പുതുമ നിറഞ്ഞ മുഖവുമായി മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനായ നടനാണ് സലിം കുമാര്‍. മിമിക്രിയില്‍ കഴിവ് തെളിയിച്ചതിനു ശേഷം സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമായ തന്റെ ശൈലിയാല്‍ മലയാളിയുടെ പ്രിയപ്പെട്ട ഹാസ്യ നടനായി മാറിയ സലിം കുമാര്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ തന്റെ ഉജ്ജ്വല പ്രകടനം കൊണ്ട് താന്‍ ഒരു മികച്ച അഭിനേതാവ് കൂടിയാണ് എന്ന് തെളിയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു. കേരള കഫെ, ഗ്രാമഫോണ്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഇദ്ദേഹത്തിന്റെ അഭിനയ പാടവം വ്യക്തമാക്കി. 2008ലെ മികച്ച ഹാസ്യ നടനുള്ള ഏഷ്യാനെറ്റ് പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
- ജെ. എസ്.
( Wednesday, April 14, 2010 ) |
റസൂല്‍ പൂക്കുട്ടിയെ കുറിച്ച് ജൂറി പരാമര്‍ശമില്ല : എം. എ. ബേബി
പത്രങ്ങളില്‍ വന്ന തരത്തില്‍ ഒരു പരാമര്‍ശമൊന്നും ജൂറി എഴുതി നല്‍കിയ പ്രസ്താവനയില്‍ ഉണ്ടായിരു ന്നില്ലെന്നും താനത് വായിച്ചിരുന്നു എന്നും മന്ത്രി എം. എ. ബേബി പറഞ്ഞു. ജൂറി നടത്തി എന്ന് പറയുന്ന വിവാദ പരാമര്‍ശം ഏതോ ഒരു മാധ്യമത്തില്‍ വന്ന അടിസ്ഥാ നമില്ലാത്ത വാര്‍ത്ത മാത്രമാ യിരുന്നെന്നും അദ്ദേഹം പറഞ്ഞു. തിലകന്‍ പ്രശ്നത്തിന്റെ ഒരു ഭാഗം അവസാനിച്ചു. തിലകന്‍ പ്രശ്നത്തില്‍ അഴീക്കോട് മാഷ് ഇടപെട്ടതിനാല്‍ ഗൌരവമായ ചര്‍ച്ചക്ക് വഴി വെച്ചു. ഒരു കലാകാരന്‍ എന്ന നിലയില്‍ തിലകനെ അഭിനയത്തില്‍ നിന്നും തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് അമ്മ തന്നെ വ്യക്തമാക്കി യിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Labels: വിവാദം
- ജെ. എസ്.
( Friday, April 09, 2010 ) |
സാനിയ മിര്‍സയെ ശുഹൈബ് മാലിക്കു തന്നെ വരണമാല്യം ചാര്‍ത്തും : സാനിയയുടെ പിതാവ്
സാനിയ മിര്‍സയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലിക്ക് സാനിയയുടെ വരനാകുമെന്ന വാര്‍ത്ത കേട്ട ഉടനെ ശിവ സേനയുടെ മുഖപത്രമായ സാമ്നയില്‍ സാനിയക്കെതിരെ രൂക്ഷ വിമര്‍ശനമുമായി ബാല്‍ താക്കറെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ശുഹൈബ് തന്നെ വിവാഹം കഴിച്ചിരുന്നതായി അവകാശപ്പെട്ട് ഐഷ സിദ്ദീഖി എന്ന സ്ത്രീ രംഗത്ത് വന്നതോടെ വിവാഹ വാര്‍ത്ത വിവാദ വാര്‍ത്തയായി മാറി. സാനിയ വിവാഹാനന്തരം ഇന്ത്യക്ക് വേണ്ടി കളിക്കുമോ പാക്കിസ്ഥാന് വേണ്ടി കളിക്കുമോ എന്ന സംശയവുമായി പലരും രംഗത്തു വന്നു. എന്നാല്‍ വിവാഹ ശേഷവും ഇന്ത്യക്ക് വേണ്ടി തന്നെ കളിക്കുമെന്ന് സാനിയയും സാനിയയുടെ പിതാവും അറിയിച്ചു. വിവാഹം ഏപ്രില്‍ 15നു തന്നെ നടക്കുമെന്നും, അതിനു വേണ്ടിയാണ് താന്‍ ഹൈദരാബാദില്‍ എത്തിയതെന്നും, ഐഷ സിദ്ദീഖി എന്ന സ്ത്രീയുമായി പറയുന്ന ബന്ധം ഒരു ചതിയാണെന്നും ശുഹൈബ് മാലിക് പറഞ്ഞു.
Shoaib will marry Sania says Sania's Father Labels: പാക്കിസ്ഥാന്, വിവാദം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Monday, April 05, 2010 ) |
മായാവതിയെ പ്രകോപിപ്പിച്ച കാര്‍ട്ടൂണ്‍ : ഖേദമില്ലെന്നു കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്
ന്യൂഡല്‍ഹി : സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് മായാവതി സ്വന്തം പ്രതിമകള്‍ നാട് നീളെ സ്ഥാപിക്കുമ്പോള്‍, ഉത്തര്‍ പ്രദേശിലെ യുവതികള്‍ റോഡരികിലും തീവണ്ടി പാതയുടെ ഓരത്തും കുന്തിച്ചിരുന്നാണ് മല മൂത്ര വിസര്‍ജനം നടത്തുന്നത് എന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് പറഞ്ഞു. ഉത്തര്‍ പ്രദേശിലൂടെ ബസിലോ തീവണ്ടിയിലോ സഞ്ചരിച്ചാല്‍ ആയിരക്കണക്കിന് സ്ത്രീകളെ ഇത്തരം ഒരു ദയനീയ അവസ്ഥയില്‍ നമുക്ക് കാണാം. താന്‍ ഭരിക്കുന്ന ജനതയുടെ ദാരിദ്ര്യത്തെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെയാണ് ഉത്തര്‍ പ്രദേശില്‍ സ്ഥാപിച്ചിരിക്കുന്ന മായാവതിയുടെ പ്രതിമകള്‍. ഒരു സ്ത്രീ മല മൂത്ര വിസര്‍ജനം നടത്തുന്ന രംഗം കാര്‍ട്ടൂണില്‍ ആവിഷ്കരിക്കേണ്ടി വന്നത് ഈ ഒരു സാഹചര്യത്തിലാണ്.
ഇന്ത്യയില്‍ ഏറ്റവും അധികം ദാരിദ്ര്യമുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ദാരിദ്ര്യം മൂലം സ്വന്തം ഭാര്യയേയും കുട്ടികളെയും വരെ വില്‍ക്കുന്നവരുടെ നാട്ടിലാണ് കോടികള്‍ ചിലവഴിച്ച് സ്വന്തം പ്രതിമകള്‍ സ്ഥാപിക്കുന്നതും, കോടികളുടെ നോട്ട് മാല അണിയിക്കുന്നതും, കോടികള്‍ ചിലവഴിച്ച് സ്വീകരണങ്ങള്‍ ഒരുക്കുന്നതും. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇതിനെതിരെ പ്രതികരിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണ് എന്നും സുധീര്‍ നാഥ് അറിയിച്ചു. മായാവതിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നോട്ട് മാല അണിയിക്കുന്നു സുധീര്‍ നാഥ് വരച്ച മായാവതിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തേജസ് പത്രത്തിന്റെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ഓഫീസുകള്‍ കഴിഞ്ഞ മാസം ബി. എസ്. പി. പ്രവര്‍ത്തകര്‍ ആക്രമിച്ചു തകര്‍ത്തിരുന്നു. തിരുവനന്തപുരത്ത് തേജസ് പത്രത്തിന്റെ ഓഫീസിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനവും പാര്‍ട്ടിക്കാര്‍ നശിപ്പിച്ചു. ഇതിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിവാദമായ കാര്‍ട്ടൂണ്‍ ഏറ്റവും ഒടുവിലായി, ആറു കോടി രൂപ ചിലവഴിച്ച് മായാവതിയുടെ പ്രതിഷ്ഠയുമായി ഒരു അമ്പലം കൂടി ഉയര്‍ന്നു വരുന്നുണ്ട് ഉത്തര്‍ പ്രദേശില്‍. നോട്ട് മാല അണിഞ്ഞതിന്റെ പേരില്‍ ഉണ്ടായ കോലാഹലത്തിന് മറുപടി ആയിട്ടാണ് അമ്പലം നിര്‍മ്മിക്കുന്നത്. ശ്രീ ബുദ്ധനെ പോലെയാണ് മായാവതി എന്നാണ് അമ്പലത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദീകരണം. ആ നിലയ്ക്ക് മായാവതിക്കും ആവാം ഒരു അമ്പലം എന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ അമ്പലത്തില്‍ പ്രതിഷ്ഠയായി വെയ്ക്കുന്ന മായാവതിയുടെ പ്രതിമയില്‍ "ഭക്തര്‍ക്ക്" യഥേഷ്ടം നോട്ട് മാലകള്‍ സമര്‍പ്പിക്കാന്‍ കഴിയും എന്നാണ് ഈ അമ്പലം പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമ പറയുന്നത്. നോട്ട് മാല അണിഞ്ഞ മായാവതിയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മനം നൊന്താണ് താന്‍ തന്റെ സ്ഥലത്ത് മായാവതിയ്ക്ക് ഒരു അമ്പലം പണിയാനുള്ള പദ്ധതി മുന്‍പോട്ട് വെച്ചത് എന്ന് സ്ഥലം ഉടമ കനയ്യാ ലാല്‍ പറയുന്നു. പ്രശ്നം വഷളായതിനെ തുടര്‍ന്ന് തേജസ് പത്രാധിപര്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ തന്റെ നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് എന്ന് സുധീര്‍ നാഥ് അറിയിക്കുന്നു. മാത്രമല്ല, മായാവതിയുടെ പേരില്‍ ഉയര്‍ന്നു വരുന്ന അമ്പലത്തെ പറ്റിയാവും തന്റെ അടുത്ത കാര്‍ട്ടൂണ്‍ എന്നും അദ്ദേഹം പറഞ്ഞു. കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയും തേജസ് ദിനപത്രത്തില്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റുമാണ് ശ്രീ സുധീര്‍നാഥ്. Cartoon irks Mayawati - No regrets says cartoonist Sudheernath Labels: കാര്‍ട്ടൂണ്‍, വിവാദം
- ജെ. എസ്.
( Sunday, April 04, 2010 ) |
ഭൂമി വില്‍ക്കാന്‍ ഉദ്ദേശമില്ല എന്ന് സ്മാര്‍ട്ട് സിറ്റി
ദുബായ് : ഭൂമി കച്ചവടമല്ല തങ്ങളുടെ തൊഴിലെന്നും ഈ കാര്യം തങ്ങള്‍ കേരള സര്‍ക്കാരിനെ രേഖാ മൂലം അറിയിച്ചിട്ടുണ്ട് എന്നും കൊച്ചി സ്മാര്‍ട്ട് സിറ്റി യുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഫരീദ് അബ്ദുള്‍ റഹിമാന്‍ അറിയിച്ചു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.12 ശതമാനം ഭൂമിയുടെ മേലുള്ള സ്വതന്ത്ര അവകാശത്തെ ചൊല്ലി സര്‍ക്കാരുമായുള്ള തര്‍ക്കം മൂലം പദ്ധതി വഴി മുട്ടി നില്‍ക്കുകയാണ്. പദ്ധതിയുടെ കരട് രേഖയില്‍ ഇത്തരം സ്വതന്ത്ര അവകാശം ഉറപ്പു തന്നിട്ടുണ്ട്. ഈ കാര്യത്തില്‍ വ്യക്തത കൈവരാതെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ആവില്ല എന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാകാതെ ഈ കാര്യത്തില്‍ തീരുമാനം എടുക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.
കേരള സര്‍ക്കാര്‍ പങ്കാളിയായി റെജിസ്റ്റര്‍ ചെയ്ത സ്മാര്‍ട്ട് സിറ്റി കൊച്ചി എന്ന ഇന്ത്യന്‍ കമ്പനിയുടെ പേര്‍ക്കാണ് സ്വതന്ത്ര അവകാശം ആവശ്യപ്പെട്ടത് എന്നും ഈ കമ്പനിയുടെ ചെയര്‍മാന്‍ മന്ത്രി എസ്. ശര്‍മയാണ് എന്നും ഫരീദ് അബ്ദുള്‍ റഹിമാന്‍ ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട് സിറ്റി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കൈവരിച്ച പുരോഗതി നേരിട്ടു കാണാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ദുബായിലെ കമ്പനി ആസ്ഥാനം സന്ദര്‍ശിക്കണം എന്നും, ഇപ്പോള്‍ നില നില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
- ജെ. എസ്.
( Thursday, January 07, 2010 ) |
വന്ദേമാതരം പാടുന്നതിനെതിരെ ഫത്‌വ
ദേവ്ബന്ദില്‍ നടക്കുന്ന ജമായത് എ ഉലമ ഹിന്ദ് ദേശീയ കണ്‍വന്‍ഷന്‍ സമ്മേളനത്തില്‍ വന്ദേമാതരം മുസ്ലിംകള്‍ ആലപിക്കുന്നതിന് എതിരെ ഫത്‌വ പുറപ്പെടുവിച്ചു. വന്ദേമാതരം എന്ന ഗാനത്തിലെ ചില വരികള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടി കാണിച്ചാണ് മുസ്ലിംകള്‍ക്ക് വന്ദേമാതരം പാടുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ തീരുമാനം ശരിയാണെന്ന് മുസ്ലിം നിയമ ബോര്‍ഡും സമ്മതിക്കുന്നു. ഇസ്ലാം മത വിശ്വാസ പ്രകാരം അള്ളാഹുവിനോടല്ലാതെ വേറെ ആരോടും പ്രാര്‍ത്ഥിക്കാന്‍ പാടില്ല. തങ്ങള്‍ രാജ്യത്തെ സ്നേഹിക്കുന്നു. പക്ഷെ രാജ്യത്തെയോ അതിന്റെ പ്രതീകമായി ഭാരത മാതാവിനെയോ ആരാധിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല എന്ന് മുസ്ലിം നിയമ ബോര്‍ഡിന്റെ നേതാവായ കമല്‍ ഫറൂഖി അറിയിച്ചു.
ദേവ്ബന്ദില്‍ നടന്ന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിഒ പി ചിദംബരവും പങ്കെടുത്തിരുന്നു. ന്യൂന പക്ഷങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ സംരക്ഷിക്കപ്പെടും എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ച ചിദംബരം പറഞ്ഞു. എന്നാല്‍ വന്ദേമാതരത്തെ അധിക്ഷേപിച്ച യോഗത്തില്‍ ആഭ്യന്തര മന്ത്രി പങ്കെടുത്തതിന് എതിരെ ബി.ജെ.പി. പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. - എസ്. കുമാര്‍ Labels: മനുഷ്യാവകാശം, വിവാദം
- ജെ. എസ്.
( Tuesday, November 03, 2009 ) 1 Comments:
Links to this post: |
ട്വിറ്റര്‍ വിവാദം - തരൂര്‍ മാപ്പ് പറഞ്ഞു
ഇക്കണോമി ക്ലാസ് വിമാന യാത്രയെ കന്നുകാലി ക്ലാസ് എന്ന് വിളിച്ച് അധിക്ഷേപിച്ചതിന് വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ മാപ്പ് പറഞ്ഞു. തന്റെ ട്വിറ്റര്‍ പേജില്‍ തന്നെയാണ് ക്ഷമാപണം നടത്തിയത്.
വിശുദ്ധ പശു എന്നത് വ്യക്തികളെ അല്ല അര്‍ത്ഥമാക്കുന്നത്. ആര്‍ക്കും വെല്ലു വിളിയ്ക്കാന്‍ ആവാത്ത വിശുദ്ധമായ തത്വങ്ങളെയാണ്. ഇത് തന്നെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം. മറ്റുള്ളവര്‍ തന്റെ നര്‍മ്മം മനസ്സിലാക്കും എന്ന് കരുതരുത് എന്ന് തനിക്ക് മനസ്സിലായി. വാക്കുകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കരുത് എന്നും താന്‍ തിരിച്ചറിഞ്ഞു. തന്നോട് ചോദിച്ച ചോദ്യത്തിലെ പ്രയോഗം താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. ഇക്കണോമി ക്ലാസ്സില്‍ ആളുകളെ കന്നുകാലികളെ പോലെ ഇടിച്ചു കയറ്റുന്ന വിമാന കമ്പനികളോടുള്ള പ്രതിഷേധമാണ് ഈ പ്രയോഗം. യാത്രക്കാരോടുള്ള നിന്ദയല്ല. ഈ പ്രയോഗം മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ അതിന് കൂടുതല്‍ മോശമായ അര്‍ത്ഥങ്ങള്‍ കൈവരുന്നു എന്ന് എന്നോട് പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ഇതില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിയ്ക്കുന്നു എന്ന് ശശി തരൂര്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ശശി തരൂറിന്റെ ക്ഷമാപണം "Cattle Class" എന്ന പ്രയോഗം ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവില്‍ 2007 സെപ്റ്റെംബറില്‍ ചേര്‍ത്തിയതാണ്. അതിന്റെ അര്‍ത്ഥമായി നിഘണ്ടുവില്‍ കൊടുത്തിരിക്കുന്നത് വിമാനത്തിലെ ഇക്കണോമി ക്ലാസ്സ് എന്നും. പ്രചാരത്തില്‍ ഉള്ള പുതിയ പദ പ്രയോഗങ്ങള്‍ ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ ഇടയ്ക്കിടയ്ക്ക് ഉള്‍പ്പെടുത്തുന്ന പതിവുണ്ട്. എന്നാല്‍ ഈ പ്രയോഗങ്ങളുടെ ഉല്‍ഭവമോ അതിലെ നൈതികതയോ ഇത്തരം ഉള്‍പ്പെടുത്തല്‍ വഴി സ്ഥിരീകരിക്കപ്പെടുന്നില്ല. ഈ ഉള്‍പ്പെടുത്തല്‍ വഴി ഓക്സ്ഫോര്‍ഡ് നിഘണ്ടു മോശമായ യാത്രാ സൌകര്യങ്ങളെ പറ്റിയുള്ള ഇക്കണോമി ക്ലാസ് യാത്രക്കാരുടെ പ്രതിഷേധം തന്നെയാണ് പ്രഖ്യാപിച്ചത്. കുട്ടികള്‍ക്ക് ഇരിക്കുവാനായി നിര്‍മ്മിച്ചതാണ് ഇക്കണോമി ക്ലാസ് സീറ്റുകള്‍ എന്ന് ഈ ക്ലാസില്‍ സഞ്ചരിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിയാം. തങ്ങളുടെ ശരീരം ഈ സീറ്റിലേക്ക് തിരുകി കയറ്റി ഇരിക്കുന്ന യാത്രക്കാര്‍ യാത്ര കഴിയും വരെ തന്റെ കൈയ്യും കാലും അടുത്തിരിക്കുന്ന ആളുടെ വ്യോമാതിര്‍ത്തി ലംഘിക്കാതിരിക്കാന്‍ പാട് പെടുന്നു. പ്ലാസ്റ്റിക് സ്പൂണും ഫോര്‍ക്കും കൊണ്ട് ഭക്ഷണം കഴിക്കുന്നതും ഒരു അഭ്യാസം തന്നെ. ഉറങ്ങാന്‍ ശ്രമിച്ചാല്‍ കഴുത്ത് ഉളുക്കും എന്നത് ഉറപ്പ്. എന്നാല്‍ മൂന്നിരട്ടിയോളം നിരക്കുള്ള ബിസിനസ് ക്ലാസിനേക്കാള്‍ യാത്രക്കാര്‍ കന്നുകാലികളെ കൊണ്ടു പോകുന്നത് പോലെയുള്ള ഇക്കണോമി ക്ലാസ് തന്നെ ആശ്രയിക്കുന്നത് ഇതെല്ലാം സഹിയ്ക്കുവാന്‍ തയ്യാറായി തന്നെയാണ്. ഇത്തരം പരാമര്‍ശം നടത്തിയ ശശി തരൂര്‍ രാജി വെയ്ക്കണം എന്ന് രാജസ്ഥാന്‍ മുഖ്യ മന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. Shashi Tharoor apologizes on "Cattle Class" tweet Labels: ഇന്റര്‍നെറ്റ്, രാഷ്ട്രീയം, വിവാദം
- ജെ. എസ്.
( Friday, September 18, 2009 ) 5 Comments:
Links to this post: |
അഭയയുടെ കല്‌ത്ത് നശ്‌ക്കിയത് ആര്?
സി.ബി.ഐ. അന്വേഷിച്ച സിസ്റ്റര്‍ അഭയ വധ ക്കേസിലെ പ്രതികളായ സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവരെ ബാംഗ്ലൂരില്‍ വെച്ച് നാര്‍കോ അനാലിസിസിന് വിധേയമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ കേരളത്തിലെ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ഈ വീഡിയോ സി.ഡി. കോടതിയില്‍ ഹാജരാക്കിയ വേളയില്‍ അതിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. അതിന്റെ ഒറിജിനല്‍ രൂപമാണ് ഇന്നലെ ടെലിവിഷന്‍ ചാനലുകള്‍ കേരള ജനതയ്ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിച്ചത്. ഈ വീഡിയോ ആരോ മാധ്യമ ഓഫീസുകളില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, കൈരളി ടിവി. എന്നിങ്ങനെ ഒട്ടു മിക്ക ചാനലുകളും ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ പിന്നീട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചാനലുകള്‍ ഈ പ്രക്ഷേപണം നിര്‍ത്തി വെച്ചു. കോടതിയുടെ പരിഗണനയില്‍ ഉള്ള കേസിനെ പ്രക്ഷേപണം ബാധിക്കും എന്ന കാരണത്താലാണ് പ്രക്ഷേപണം നിര്‍ത്തി വെയ്ക്കാന്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടത്.
മയക്കു മരുന്ന് കുത്തി വെച്ച് മനസ്സിനെ തളര്‍ത്തി ചോദ്യം ചെയ്യുന്ന വേളയില്‍ മുന്‍ കരുതലോടെ സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും സത്യം വെളിപ്പെടുകയും ചെയ്യും എന്നതാണ് നാര്‍കോ അനാലിസിസിന്റെ തത്വം. എന്നാല്‍ ചോദ്യം ചോദിക്കുന്ന ആളുടെ വൈദഗ്ദ്ധ്യം ഇതിന് ഒരു പ്രധാന ഘടകമാണ്. പ്രതിയെ ഉത്തരങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത് ശരിയായ നടപടിയല്ല. മലയാളികളായ പ്രതികളോട് ചോദ്യങ്ങള്‍ ചോദിച്ച സ്ത്രീ ശബ്ദത്തിന്റെ ഉടമയ്ക്ക് മലയാളം നന്നായി വശമില്ലായിരുന്നു. പല ചോദ്യങ്ങളും പ്രതികള്‍ക്ക് മനസ്സിലായില്ലെന്ന് വ്യക്തം. സിസ്റ്റര്‍ അഭയാനെ തട്ടിയത് ആരാ? (അടിച്ചത് എന്നാണ് ഉദ്ദേശിച്ചത്) എന്തിനാ തട്ടിയത് അവരെ? എവിടെവിടെ തട്ടിയിട്ടുണ്ടായിരുന്നു? കല്‍ത്ത് ആരെങ്കിലും നശ്‌ക്കിയോ? അഭയാന്റെ കല്‍ത്ത് നിങ്ങള്‍ നശ്‌ക്കിയോ? (കഴുത്ത് ഞെരുക്കിയോ എന്നാണ് ചോദ്യം) ഇതൊന്നും മനസ്സിലാവാതെ പ്രതികള്‍ മുക്കിയും മൂളിയും മറുപടി പറയുവാനാവാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവിടെ ലഭ്യമാണ്. Labels: കുറ്റകൃത്യം, പോലീസ്, വിവാദം
- ജെ. എസ്.
( Tuesday, September 15, 2009 ) 1 Comments:
Links to this post: |
വിവരാവകാശ നിയമം തനിക്ക് ബാധകമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ കാര്യാലയം വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ അറിയിച്ചു. വിവിധ ഭരണ ഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍, ജഡ്ജിമാര്‍ ക്കെതിരെയുള്ള പരാതികള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ചീഫ് ജസ്റ്റിസിന്റെ കാര്യാലയത്തിലെ വിവരങ്ങള്‍ വിവരാവകാശ നിയമം പ്രകാരം വെളിപ്പെടുത്താനാവില്ല. ഉദാഹരണത്തിന്, പല കോടതി വിധികളുടെയും പകര്‍പ്പുകള്‍ വിധി പ്രഖ്യാപിക്കുന്നതിനു മുന്‍പ് മറ്റ് ജഡ്ജിമാരുടെ അഭിപ്രായങ്ങള്‍ക്കും മറ്റുമായി അയച്ചു കൊടുക്കാറുണ്ട്. ഇത്തരം വിവരങ്ങള്‍ വിധി പ്രഖ്യാപിക്കുന്നതിനു മുന്‍പ് എങ്ങനെ വെളിപ്പെടുത്താനാവും എന്ന് അദ്ദേഹം ചൂണ്ടി ക്കാണിക്കുന്നു.
കേന്ദ്ര ഇന്‍ഫമേഷന്‍ കമ്മീഷന്‍ ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് പറഞ്ഞതിനെ താന്‍ എതിര്‍ക്കുന്നില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം പക്ഷെ, ചീഫ് ജസ്റ്റിസിന്റെ കൈവശമുള്ള എല്ലാ വിവരങ്ങളും വിവരാവകാശ റെജിസ്ട്രാര്‍ക്ക് ലഭ്യമാക്കണം എന്ന പരാമര്‍ശത്തെയാണ് താന്‍ എതിര്‍ക്കുന്നത് എന്ന് പറഞ്ഞു. പ്രായോഗികമല്ലാത്ത ഈ നിര്‍ദ്ദേശത്തിന് എതിരെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ തങ്ങള്‍ കേസ് ഫയല്‍ ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി. Transparency laws , Right To Information not applicable to the office of the Chief Justice of India
- ജെ. എസ്.
( Saturday, August 29, 2009 ) |
മാര്‍പാപ്പയുടെ നിലപാട് വിവാദമാകുന്നു
ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗം എയ്ഡ്സ് രോഗം വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു എന്ന മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നു. തന്റെ ആഫ്രിക്കന്‍ സന്ദര്‍ശന വേളയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോപ്പ് ബെണഡിക്ട് പതിനാറാമന്‍ ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗത്തിന് എതിരെ വത്തിക്കാന്റെ നിലപാട് വ്യക്തമാക്കിയത്. എയ്ഡ്സിനെ തടുക്കാന്‍ ഉള്ള ഒരേ ഒരു മാര്‍ഗ്ഗം ലൈംഗിക സദാചാരമാണ് എന്നതാണ് വത്തിക്കാന്റെ നിലപാട്. മാനവ രാശി നേരിടുന്ന ഈ ദുരന്തത്തിനെതിരെ ക്രിസ്തീയ സഭയുടെ നേതൃത്വത്തില്‍ ലൈംഗിക സദാചാരം പ്രചരിപ്പിക്കുകയും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇത് പണം കൊണ്ട് മാത്രം നേരിടാനാവുന്ന ഒരു പ്രശ്നമല്ല. ഗര്‍ഭ നിരോധന ഉറകള്‍ വിതരണം ചെയ്യുന്നതും എയ്ഡ്സിനൊരു പരിഹാരം ആവില്ലെന്ന് മാത്രമല്ല ഗര്‍ഭ നിരോധന ഉറകള്‍ ഈ പ്രശ്നത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യും എന്നും മാര്‍പാപ്പ പറഞ്ഞു.
മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ഇതിനകം തന്നെ ജര്‍മനിയും ഫ്രാന്‍സും രംഗത്തു വന്നു കഴിഞ്ഞു. ബ്രിട്ടീഷ് വിദഗ്ദ്ധരും മാര്‍പാപ്പയുടെ പ്രസ്താവനയെ എതിര്‍ക്കുന്നു. മാര്‍പാപ്പയുടെ നിലപാട് നിരുത്തരവാദപരവും യുക്തിക്കും, ശാസ്ത്രത്തിനും, അനുഭവങ്ങളുടേയും കണക്കുകളുടേയും വെളിച്ചത്തില്‍ അടിസ്ഥാന രഹിതവുമാണ് എന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വിവരക്കേടിനെതിരെ പരസ്യമായി രംഗത്തു വന്നത് സ്വാഗതാര്‍ഹമാണ്. ബ്രിട്ടനും ഔദ്യോഗികമായി വത്തിക്കാന്റെ നിലപാടിനെതിരെ രംഗത്തു വരണം എന്ന്‍ അദ്ദേഹം ആവശ്യപ്പെട്ടു. മാര്‍പാപ്പയുടെ പ്രസ്താവന പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം സ്പെയിന്‍ ഒരു കോടി ഗര്‍ഭ നിരോധന ഉറകള്‍ ആഫ്രിക്കയിലേക്ക് അയക്കും എന്ന് അറിയിച്ചു. ഇവ എയ്ഡ്സ് വയറസിന് എതിരെയുള്ള യുദ്ധത്തില്‍ ഏറ്റവും അത്യാവശ്യ ഘടകമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന് സ്പെയിന്‍ വ്യക്തമാക്കി. പൊതു ജന ആരോഗ്യ നയങ്ങള്‍ക്കും മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിനുള്ള കര്‍ത്തവ്യത്തിനും എതിരെയുള്ള ഭീഷണിയാണ് മാര്‍പാപ്പയുടെ പ്രസ്താവന എന്നായിരുന്നു ഫ്രെഞ്ച് വിദേശ മന്ത്രാലയത്തിന്റെ പ്രതികരണം. മാര്‍പാപ്പയുടെ പ്രസ്താവന അപകടകരവും മാര്‍പാപ്പ പ്രശ്നം കൂടുതല്‍ വഷളാക്കുകയുമാണ് എന്ന് ഡച്ച് സര്‍ക്കാറിന്റെ വക്താവ് അഭിപ്രായപ്പെട്ടു. ലൈംഗിക സദാചാരവും ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗവും എയ്ഡ്സിനെ പ്രതിരോധിക്കുവാന്‍ സഹായകരമാണ്. എന്നാല്‍ ആഫ്രിക്കന്‍ സാഹചര്യങ്ങളില്‍ പരാജയ നിരക്ക് കൂടുതല്‍ ലൈംഗിക സദാചാരം എന്ന രീതിക്കാണ്. ആ നിലക്ക് മാര്‍പാപ്പയുടെ പ്രസ്താവന പരമ്പരാഗത കത്തോലിക്കാ മത നിലപാടുകളുടെ ചുവട് പിടിച്ചുള്ളത് മാത്രമാണ് എന്നും ഇത്തരം മാമൂല്‍ വിശ്വാസങ്ങളാണ് മാര്‍പാപ്പക്ക് ആഫ്രിക്കന്‍ ജനതയുടെ ജീവനേക്കാള്‍ പ്രധാനം എന്നാണ് ഇത് തെളിയിക്കുന്നത് എന്നുമാണ് സൌത്ത് ആഫ്രിക്കയില്‍ എയ്ഡ്സ് ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നത്.
- ജെ. എസ്.
( Friday, March 20, 2009 ) 1 Comments:
Links to this post: |
ദത്ത് : ബിഷപ്പിനെ സസ്പെന്‍ഡ് ചെയ്തു
ദത്ത് വിവാദത്തില്‍ വ്യക്തമായ നിലപാടെടുത്തു കൊണ്ട് വത്തിക്കാന്‍ കൊച്ചി ബിഷപ് ജോണ്‍ തട്ടുങ്കലിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇരുപത്തിആറുകാരിയായ ഒരു യുവതിയെ ബിഷപ്പ് ദത്ത് എടുത്തത് ഏറെ വിവാദം ആയിരുന്നു. ഇതേ തുടര്‍ന്ന് ദത്ത് പിന്‍ വലിയ്ക്കാന്‍ ബിഷപ്പ് തയ്യാറായിരുന്നു. എന്നാല്‍ ബിഷപ്പിനെ സ്ഥാനഭ്രഷ്ടനാക്കണം എന്ന ആവശ്യത്തില്‍ മറ്റ് പുരോഹിതന്മാര്‍ ഉറച്ചു നിന്നു. ഇതേ തുടര്‍ന്ന് ആണ് വത്തിക്കാന്‍ ഇങ്ങനെ ഒരു നിലപാട് എടുത്തത്.
ഒരു തീര്‍ത്ഥയാത്രയ്ക്കിടെ ആണത്രെ ബിഷപ്പ് ഈ യുവതിയെ കണ്ടുമുട്ടിയത്. യുവതിയ്ക്ക് അസാധാരണമായ എന്തോ ആത്മീയ ശക്തികള്‍ ഉണ്ടെന്ന് തനിയ്ക്ക് അനുഭവപ്പെട്ടു എന്നാണ് ബിഷപ്പ് പിന്നീട് ദത്തിനെ പറ്റി വിവാദം ഉയര്‍ന്നപ്പോള്‍ പറഞ്ഞത്. ഇവള്‍ എപ്പോഴും തനിയ്ക്കരികില്‍ ഉള്ളത് തനിയ്ക്കും ഒരു നവ്യമായ ആത്മീയ ശക്തി പകരുന്നു. ഇതിനു വേണ്ടിയാണ് യുവതിയെ താന്‍ ദത്തു പുത്രിയാക്കിയത് എന്നും ബിഷപ്പ് വിശദീകരണം നല്‍കുകയുണ്ടായി. ഏതായാലും അടുത്തയിടെ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച കേരളത്തില്‍ ഇതൊന്നും വില പോയില്ല എന്നു വേണം കരുതുവാന്‍. വത്തിക്കാന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബിഷപ്പിന്റെ നടപടി ധാര്‍മ്മികതയ്ക്കും പൌരോഹിത്യ മൂല്യങ്ങള്‍ക്കും എതിരാണെന്നാണ് കണ്ടെത്തിയത്. സഭയുടെ ആദ്യ കാലഘട്ടത്തില്‍ പുരോഹിതര്‍ക്ക് വിവാഹം അനുവദനീയം ആയിരുന്നു. എന്നാല്‍ പിന്നീട് പുരോഹിതന്മാര്‍ക്ക് വിവാഹം നിരോധിയ്ക്കുകയുണ്ടായി. ബിഷപ്പിനെ അധികാരങ്ങളില്‍ നിന്നും പൌരോഹിത്യ കര്‍മ്മങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിരിയ്ക്കുകയാണ് എന്ന് കാത്തലിക് ബിഷപ് കൌണ്‍സിലിനു വേണ്ടി ഫാദര്‍ സ്റ്റീഫന്‍ ആല്‍ത്തറ അറിയിച്ചു.
- ജെ. എസ്.
( Friday, October 24, 2008 ) |
ഹര്ഭജന് രാവണന്‍ ആയതില്‍ ഖേദം
ഒരു ടിവി റിയാലിറ്റി ഷോയില്‍ രാവണ വേഷം കെട്ടി വെട്ടിലായ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് മാപ്പ് പറഞ്ഞു. ഹര്‍ഭജനെതിരെ ചില സിക്ക് മത സംഘടനകളും വിശ്വ ഹിന്ദു പരിഷദും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വന്നതിനെ തുടര്‍ന്നാണിത്. ഹര്‍ഭജനെതിരെ ഇവര്‍ കോടതിയേയും സമീപിച്ചിരുന്നു. ഒരു നൃത്ത പരിപാടിയില്‍ നടി മോണ സിംഗിനൊപ്പം രാവണനായി ഹര്‍ഭജന്‍ സിംഗ് പ്രത്യക്ഷപ്പെട്ടതാണ് ഇരു മത വിഭാഗങ്ങളേയും പ്രകോപിപ്പിച്ചത്. ഒരു സിക്ക് മതസ്ഥന്‍ ഒരിയ്ക്കലും തിലകം ചാര്‍ത്തരുത് എന്നാണ് സിക്ക് മത നേതാക്കന്മാരുടെ പക്ഷം. രാവണനായ ഹര്‍ഭജന്‍ സീതയോടൊപ്പം നൃത്തം ചെയ്തതാണ് വിശ്വ ഹിന്ദു പരിഷദിനെ ചൊടിപ്പിച്ചത്.
തന്റെ ചെയ്തികള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ അതിന് നിരുപാധികം മാപ്പ് പറയുന്നു. താന്‍ ഒരു മതത്തിന്റെയും വികാരങ്ങളെ വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഹര്‍ഭജന്‍ പറയുന്നു. ഈ പ്രശ്നം മനസ്സില്‍ ഉള്ളത് തന്റെ കളിയെ തന്നെ ബാധിച്ചു എന്ന് അദ്ദേഹം വെളിപ്പെടുത്തി. മേലില്‍ ഇത്തരം വിവാദങ്ങളില്‍ പെടാതെ നോക്കും എന്നും അദ്ദേഹം പറഞ്ഞു. ക്ഷമാപണത്തെ തുടര്‍ന്ന് ഹര്‍ഭജന് എതിരെയുള്ള പരാതി തങ്ങള്‍ പിന്‍ വലിയ്ക്കും എന്ന് വിശ്വ ഹിന്ദു പരിഷദ് അറിയിച്ചു. എന്നാല്‍ സീതയായി വേഷമിട്ട് ദുഷ്ടനായ രാവണനോടൊപ്പം നൃത്തം ചെയ്ത നടിയെ തങ്ങള്‍ വെറുതെ വിടില്ല. ചെരുപ്പ് മാല അണിഞ്ഞ് ടിവിയില്‍ പ്രത്യക്ഷപ്പെട്ട് നടി ക്ഷമാപണം നടത്തണം എന്നാണ് തങ്ങളുടെ ആവശ്യം എന്ന് വിശ്വ ഹിന്ദു പരിഷദ് നേതാവ് വിജയ് ഭരദ്വാജ് പറഞ്ഞു എന്നാണ് അറിയുന്നത്. Labels: വിനോദം, വിവാദം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Monday, October 20, 2008 ) |
തസ്ലീമയോടൊപ്പം ഭക്ഷണം : മുസ്തഫയുടെ നിലപാട് ലജ്ജാവഹം
എഴുത്തുകാരി തസ്ലീമ നസ്റീനെ ഉച്ച ഭക്ഷണത്തിനായ് ക്ഷണിച്ച കെ. വി. തോമസിന്റെ നടപടി മുസ്ലീം സമുദായത്തോടുള്ള അവഹേളനം ആണെന്ന ടി. എച്. മുസ്തഫയുടെ ആരോപണം തികച്ചും അപലപനീയം ആണെന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ സുധീര്‍നാഥ് പ്രസ്താവിച്ചു. ഡല്‍ഹിയിലെ കേരള ഹൌസില്‍ തസ്ലീമ നസ്റീനോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച കെ. വി. തോമസ് മുസ്ലീം ശത്രുവാണ് എന്നും “ഇയാള്‍” ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുക്കണം എന്നും മുസ്തഫ പറഞ്ഞിരുന്നു.
എന്നാല്‍ തസ്ലീമയെ ഭക്ഷണത്തിന് ക്ഷണിച്ചത് താന്‍ ആണെന്നാണ് സുധീര്‍നാഥ് വെളിപ്പെടുത്തുന്നത്. ഇന്ത്യയില്‍ രാഷ്ട്രീയ അഭയം പ്രാപിച്ച ലോക പ്രശസ്ത എഴുത്തുകാരി തസ്ലീമയെ ഭക്ഷണം കഴിയ്ക്കാന്‍ ക്ഷണിച്ചു വരുത്തിയത് താനാണ്. പ്രൊഫ. കെ. വി. തോമസും ആ സമയത്ത് മറ്റ് ചില പത്ര സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിയ്ക്കാന്‍ കേരള ഹൌസിലെ പൊതു ഭക്ഷണ ശാലയില്‍ എത്തിയിരുന്നു. ഇരുവരും തന്റെ സുഹൃത്തുക്കളും കൂടെ ഉള്ളവര്‍ സഹ പ്രവര്‍ത്തകരും ആയതിനാല്‍ ഒരുമിച്ച് ഇരുന്നാണ് തങ്ങള്‍ ഭക്ഷണം കഴിച്ചത്. ഈ സംഭവം മുസ്തഫയെ പോലുള്ള ഒരു മുതിര്‍ന്ന നേതാവ് വിവാദം ആക്കിയതില്‍ താന്‍ ലജ്ജിയ്ക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു. Labels: കേരള രാഷ്ട്രീയം, വിവാദം
- ജെ. എസ്.
( Saturday, October 11, 2008 ) 6 Comments:
Links to this post: |
കുവൈറ്റിലെ ഓയില്‍ റിഫൈനറി - കരാര്‍ ഓഡിറ്റ് ബ്യൂറോ പരിശോധിക്കും
കുവൈറ്റില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഓയില്‍ റിഫൈനറിയുടെ കരാര്‍ വ്യവസ്ഥകള്‍ ഓഡിറ്റ് ബ്യൂറോവിന്‍റെ പരിഗണനയ്ക്ക് വിട്ടു.
50,000 കോടി രൂപയ്ക്കുള്ള കരാര്‍ നാല് കൊറിയന്‍ കമ്പനികള്‍ക്ക് നല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് മന്ത്രിസഭയുടെ ഈ തീരുമാനം. കരാര്‍ വ്യവസ്ഥ അനുസരിച്ച് റിഫൈനറി നിര്‍മ്മിക്കുന്നതിന് നല്‍കുന്ന തുകയ്ക്ക് പുറമേ പ്രവര്‍ത്തന ലാഭത്തിന്‍റെ വിഹിതവും നല്‍കണം. ഈ വ്യവസ്ഥയാണ് ആരോപണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്
- ജെ. എസ്.
( Wednesday, August 27, 2008 ) |
പാഠ പുസ്തകം: പ്രവാസി എഴുത്തുകാര്‍ പ്രതികരിയ്ക്കുന്നു
പാഠ പുസ്തക സമരം കേരളീയ നവോത്ഥാന മൂല്യങ്ങളെ വെല്ലു വിളിക്കുന്നു എന്ന് പ്രമുഖ പ്രവാസി എഴുത്തുകാര്‍ പ്രതികരിച്ചു. ഡോ. ടി. പി. നാസര്‍, ഡോ. കെ. എം. അബ്ദുല്‍ ഖാദര്‍, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ഷംസുദ്ദിന്‍ മൂസ, കമറുദ്ദീന്‍ ആമയം, ബെന്യാമിന്‍, കുഴുര്‍ വിത്സന്‍, പ്രേംരാജന്‍, രാംമോഹന്‍ പാലിയത്, അനൂപ് ചന്ദ്രന്‍, ടി. പി. അനില്‍ കുമാര്‍, സനല്‍, നിര്‍മ്മല, കെ. എം. രശ്മി, ടി. പി. വിനോദ്, പ്രമോദ് കെ. എം., കെ. വി. മണികണ്ഠന്‍, സി. വി. സലാം, പി. കെ. മുഹമ്മദ്, ബീരാന്‍കുട്ടി, അബ്ദുല്‍ ഗഫുര്‍, സുനില്‍ സലാം, രാജേഷ് വര്‍മ്മ ,സര്‍ജു എന്നീ എഴുത്തുകാര്‍ ദുബായില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്ഥാവനയിലാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്.
“കാലഹരണപ്പെട്ടതും അവികസിതവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇരകള്‍ എന്ന നിലയില്‍ വിദേശങ്ങളില്‍ വച്ച് നാം നമ്മെ ത്തന്നെ കാണും. നാട്ടു രാജാക്കന്മാരുടെ ഭരണ പരിഷ്കാരങ്ങള്‍ പഠിച്ച്, ഉപന്യസിച്ച് വ്യാജ സാമൂഹിക പാഠങ്ങളിലൂടെ ലോകത്തെ അഭിമുഖീ കരിക്കാനാവില്ല. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ബോധന രീതികളിലും നിരന്തരം പരിഷ്കരണങ്ങള്‍ നടക്കേണ്ടതുണ്ട്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നടക്കുന്ന അത്തരം ശ്രമങ്ങളെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലും ജീവിക്കുന്ന മലയളി എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പ്രൊഫഷണലുകളും എന്ന നിലയില്‍ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഇനിയുമവ കുടുതല്‍ സമകാലീനതയും സമഗ്രതയും കൈവരിക്കേണ്ടതുണ്ടെന്ന ബോധ്യത്തോടെ. ആധുനിക ജനാധിപത്യ മതേതര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയില്‍ മതേതര ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും സവിശേഷവും വിശാലവുമായ ഒരിടമുണ്ട്. മതത്തിന്റെ ആശയങ്ങളെ അല്ല , മറിച്ച് മതേതര ആശയങ്ങളേയും മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുക എന്നത് സര്‍ക്കാരുകളുടെ ഭര്‍ണ ഘടനാ പരമായ ബാധ്യതയാണ്. അതിനാല്‍ മെത്രാന്മാര്‍ക്കും മൊല്ലാക്കമാര്‍ക്കും അവരുടെ നോമിനികള്‍ക്കും കൂടി വിഭ്യഭ്യാസ കരിക്കുലം തീരുമാനിക്കാനാവില്ല. ഇന്ന് കേരളത്തിലെ പാഠ പുസ്തക സമരത്തില്‍ തെളിയുന്നത് മധ്യകാല മത രാഷ്ട്രീയമാണ്. യുക്തി വാദികളും നിരീശ്വര വാദികളും മിശ്ര വിവാഹിതരേക്കള്‍ എണ്ണത്തില്‍ കുറവായ നമ്മുടെ നാട്ടില്‍ രാഷ്ട്രീയമായി ശക്തി സംഭരിക്കന്‍ യുക്തിവാദം ഒരാശ്രയമല്ല. പള്ളി പ്രസംഗങ്ങളില്‍ രാഷ്ട്രീയം പറയുന്നതിന് ഗള്‍ഫ് രാജ്യങ്ങളില്‍ കര്‍ശന വിലക്ക് നില നില്‍ക്കുമ്പോള്‍ കേരളത്തില്‍ അതിനായ് ആഹ്വാനം മുഴങ്ങുന്നത് അപകടകരവും അപലപനീയവുമാണ്. പള്ളികളെ രാഷ്ട്രീയ സമര വേദിയാക്കാനുള്ള ശ്രമങ്ങളെ മഹല്‍ കമ്മിറ്റികള്‍ തന്നെ ചെറുക്കണമെന്നും, ആത്മീയ വേല വിട്ട് രാഷ്ട്രീയ വേലയില്‍ മുഴുകുന്ന ഇമാമുമാരെ പിരിച്ചു വിടണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. എണ്ണമറ്റ സംഘടനകള്‍ ഉണ്ടാക്കി സമുദായ നേതാവായ് സ്വയം പ്രഖ്യാപിച്ച് വിദേശ മൂലധനം കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന അല്‍പ്പ വിഭവ ശേഷിയുള്ള ഇക്കുട്ടരെ നിരന്തരം വട്ടമേശ സമ്മേളനത്തിനു വിളിക്കുന്ന കേരള സര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമാണ്. മത സംഘടനകള്‍ക്കും മത ട്രസ്റ്റുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന സമ്പ്രദായം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു”.
- ജെ. എസ്.
( Wednesday, July 09, 2008 ) |
വിവാദ പാഠം അഭിനന്ദനാര്‍ഹം എന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി
ഏഴാം ക്ലാസ്സിലെ വിവാദ പാഠ പുസ്തകം പിന്‍വലിയ്ക്കേണ്ട തില്ലെന്ന് ദേശീയ പാഠ്യ പദ്ധതി സമിതി അധ്യക്ഷന്‍ പ്രൊഫസ്സര്‍ യശ്പാല്‍ പറഞ്ഞു. പാഠ പുസ്തകം തയ്യാറാക്കിയവരെ അഭിനന്ദിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. വിവാദ പാഠ പുസ്തകം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി ദേശീയ പാഠ്യ പദ്ധതി സമിതി അധ്യക്ഷന്‍ പ്രൊഫസ്സര്‍ യശ്പാലും എന്‍. സി. ഇ. ആര്‍. ടി. ഡയറക്ടര്‍ പ്രൊഫസ്സര്‍ കൃഷ്ണകുമാറും ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തി. ഏറ്റവും മനോഹരമായ രീതിയിലാണ് പുസ്തകം തയ്യാറാക്കിയി ട്ടുള്ളതെന്നും സമൂഹത്തിന് നല്ല സന്ദേശം പകരുന്ന പാഠ ഭാഗങ്ങളാണ് അതിലുള്ള തെന്നും ചര്‍ച്ചയ്ക്ക് ശേഷം പ്രൊഫസ്സര്‍ യശ്പാല്‍ പറഞ്ഞു. ആരാണ് ഇത് എഴുതിയത് എന്ന് ചോദിച്ച അദ്ദേഹം അവരെ അഭിനന്ദിക്കണം എന്നും അഭിപ്രായപ്പെട്ടു. പാഠ പുസ്തകങ്ങള്‍ തയ്യാറാക്കുന്ന തിനിടയില്‍ ഇത്തരം സംവാദങ്ങള്‍ ഉയരുക സ്വാഭാവികം ആണെന്ന് ഈ വിദഗ്ദ്ധര്‍ ചൂണ്ടി ക്കാട്ടിയതായി പിന്നീട് എം.എ.ബേബി അറിയിച്ചു.
Labels: കേരളം, വിദ്യാഭ്യാസം, വിവാദം
- ജെ. എസ്.
( Sunday, July 06, 2008 ) |
പി.വി അബ്ദുല്‍ വഹാബ് എം.പിയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു
പി.വി അബ്ദുല്‍ വഹാബ് എം.പി.യെ കോഴിക്കോട് വച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് പൈലറ്റ് ഇറക്കി വിട്ടതായി പരാതി. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിമാനം കയറാന്‍ വന്ന തന്നോട് പൈലറ്റ് അപമര്യാദയായി പെരുമാറിയെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭ പ്രിവിലേജ് കമ്മിറ്റിക്ക് പരാതി അയച്ചയതായി അദ്ദേഹം ദുബായില്‍ വ്യക്തമാക്കി. ബഹ്റിന്‍- ദോഹ- കാലിക്കറ്റ്-കൊച്ചി-ദോഹ ഐസി 998 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് ഇദ്ദേഹത്തെ ഇറക്കിവിട്ടത്. Labels: പീഢനം, വിമാന സര്‍വീസ്, വിവാദം
- ജെ. എസ്.
( Tuesday, April 08, 2008 ) |
പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന സിനിമക്കെതിരെ യു.എ.ഇ. രംഗത്ത്
ഇസ്ലാമിനേയും പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന സിനിമ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതിനെതിരെ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ശക്തമായി അപലപിച്ചു. ഫിത്ന എന്ന പേരിലുള്ള ചിത്രമാണ് ഡച്ച് പാര്‍ലമെന്‍റ് അംഗമായ ജിയത്ത് വില്‍ഡര്‍ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. മതങ്ങള്‍ പരസ്പരം ബഹുമാനിക്കേണ്ടതിന്‍റെ ആവശ്യകത ശൈഖ് അബ്ദുല്ല തന്‍റെ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഇതിനെതിരെ ഇസ്ലാമിക സമൂഹം ആത്മ നിയന്ത്രണത്തോടെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ ഇസ്ലാമിക രാഷ്ട്രങ്ങളും യൂറോപ്യന്‍ യൂണിയനും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണും ഈ സിനിമയെ അപലപിച്ചിട്ടുണ്ട്.
Labels: ഇന്റര്‍നെറ്റ്, യു.എ.ഇ., വിവാദം
- ജെ. എസ്.
( Sunday, March 30, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്