അഡ്നാന്‍ സാമിക്കെതിരെ പീഡനത്തിന് കേസ്
പ്രശസ്ത ഗായകന്‍ ആയ അഡ്നാന്‍ സാമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. അഡ്നാന്‍ സാമിയുടെ ഭാര്യ സബാ ഗളദാരിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തത് എന്ന് പോലീസ് ഇന്‍സ്പെക്ടര്‍ കിരണ്‍ സൊനോനെ അറിയിച്ചു. തന്നെ ഭര്‍ത്താവ് മുംബൈയിലെ ലോഖണ്ഡ്‌വാലയിലുള്ള തങ്ങളുടെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുന്നു എന്ന് അഡ്നാന്‍ സാമിയുടെ ഭാര്യ വ്യാഴാഴ്ച രാത്രിയാണ് അന്ധേരിയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. കേസ് റെജിസ്റ്റര്‍ ചെയ്ത പോലീസ് ഇവരോട് കോടതിയെ സമീപിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. അഡ്നാന്‍ സാമിയോട് ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കരുത് എന്ന് പോലീസ് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു.
- ജെ. എസ്.
( Friday, January 30, 2009 ) |
ലോക സുന്ദരി: ജൂറി നിഗമനം ശരിയായില്ല എന്ന് പാര്‍വ്വതി
ലോക സുന്ദരി മത്സരത്തില്‍ ഈ തവണ രണ്ടാം സ്ഥാനം നേടിയ പാര്‍വ്വതി പറയുന്നത് ജൂറികളുടെ നിഗമനം ശരിയായില്ല എന്നാണ്. മറ്റുള്ള വരേക്കാള്‍ താന്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചതെന്നും നല്ല ആത്മ വിശ്വാസം ഉണ്ടായിരുന്നു എന്നും പാര്‍വ്വതി മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങള്‍ ഒന്നും തന്നെ കടുപ്പമുള്ള തായിരുന്നില്ല എന്നും അവര്‍ പറഞ്ഞു.
Labels: ലോക മലയാളി, വിനോദം, സ്ത്രീ
- ബിനീഷ് തവനൂര്‍
( Monday, December 15, 2008 ) |
പാര്‍വതി രണ്ടാമത്തെ ലോക സുന്ദരി
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി മലയാളിയായ പാര്‍വതി ഓമന കുട്ടന്‍ ലോക സുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. സൌത്ത് ആഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗില്‍ നടന്ന ഈ വര്‍ഷത്തെ ലോക സുന്ദരി മത്സരത്തില്‍ ഒന്നാമത് എത്തിയത് റഷ്യന്‍ സുന്ദരി സെനിയ സുഖിനോവയാണ്. ഏപ്രിലില്‍ മിസ് ഫെമിന സൌന്ദര്യ മത്സരത്തില്‍ മിസ് ഇന്ത്യയായ പാര്‍വതിയോട് അവസാന റൌണ്ടിലെ ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞു. മൂന്ന് കാര്യങ്ങള്‍ ആണ് എന്നെ പ്രത്യേകമായി ആകര്‍ഷിച്ചത്. ജോഹന്നസ് ബര്‍ഗിലെ ആള്‍ക്കാര്‍ ഇന്ത്യക്കാരെ പോലെ തന്നെ നന്മ നിറഞ്ഞവരാണ്. രണ്ട് ലോക നേതാക്കളുടെ സാന്നിധ്യം രണ്ടു രാജ്യങ്ങളിലേയും ജനങ്ങളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയും നെല്‍സണ്‍ മന്‍ഡേലയും. മൂന്നാമതായി ഞാന്‍ ഒരു മഹത്തായ പാരമ്പര്യം ഉള്ള ഒരുനാട്ടില്‍ നിന്നും മറ്റൊരു മഹത്തായ പാരമ്പര്യം ഉള്ള നാട്ടില്‍ എത്തിയിരിക്കുന്നു എന്ന് എനിക്ക് സൌത്ത് ആഫ്രിക്കയില്‍ എത്തിയപ്പോള്‍ തോന്നി. പാര്‍വതിയുടെ നയപരവും ഔചിത്യ പൂര്‍ണ്ണവും ആയ മറുപടി കാണികള്‍ ആവേശ പൂര്‍വ്വം ഏറ്റു വാങ്ങുക യുണ്ടായി.
21 കാരിയായ ഈ അഞ്ചടി ഒന്‍പതിഞ്ചുകാരിക്ക് ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടത്രെ. കോട്ടയം സ്വദേശിനിയായ പാര്‍വതി ജനിച്ചു വളര്‍ന്നത് മുംബൈയില്‍ ആണെങ്കിലും മലയാളത്തെ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറയുന്നു. നന്നായി മലയാളം സംസാരിക്കുന്ന പാര്‍വതി താന്‍ മലയാള തനിമ എപ്പോഴും മനസ്സില്‍ കൊണ്ടു നടക്കുവാന്‍ ഇഷ്ടപ്പെടുന്നു എന്നും പറഞ്ഞു. Labels: ലോക മലയാളി, വിനോദം, സ്ത്രീ
- ജെ. എസ്.
( Sunday, December 14, 2008 ) |
പാക്കിസ്ഥാന്റെ പങ്ക്: ഐക്യരാഷ്ട്ര സംഘടനയെ അറിയിക്കണം - കാരാട്ട്
മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന് എതിരെയുള്ള തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര സംഘടനക്ക് മുമ്പില്‍ വെക്കണമെന്ന് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്കയോടുള്ള ഇന്ത്യയുടെ വിധേയത്വം ഇക്കാര്യത്തിലും വെളിവാകുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. അക്രമികളെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടേണ്ടതില്ല. മറിച്ച് യു.എന്‍ ന്റെ സുരക്ഷാ വിഭാഗത്തെ സമീപിക്കുകയും എല്ലാ തെളിവുകളും സമര്‍പ്പിക്കുകയും വേണം - കാരാട്ട് വ്യക്തമാക്കി.
Labels: blast, mumbai, അന്താരാഷ്ട്രം, ഇന്ത്യ, വിനോദം, സ്ഫോടനം
- ബിനീഷ് തവനൂര്‍
( Sunday, December 07, 2008 ) |
ഹര്ഭജന് രാവണന്‍ ആയതില്‍ ഖേദം
ഒരു ടിവി റിയാലിറ്റി ഷോയില്‍ രാവണ വേഷം കെട്ടി വെട്ടിലായ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് മാപ്പ് പറഞ്ഞു. ഹര്‍ഭജനെതിരെ ചില സിക്ക് മത സംഘടനകളും വിശ്വ ഹിന്ദു പരിഷദും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തു വന്നതിനെ തുടര്‍ന്നാണിത്. ഹര്‍ഭജനെതിരെ ഇവര്‍ കോടതിയേയും സമീപിച്ചിരുന്നു. ഒരു നൃത്ത പരിപാടിയില്‍ നടി മോണ സിംഗിനൊപ്പം രാവണനായി ഹര്‍ഭജന്‍ സിംഗ് പ്രത്യക്ഷപ്പെട്ടതാണ് ഇരു മത വിഭാഗങ്ങളേയും പ്രകോപിപ്പിച്ചത്. ഒരു സിക്ക് മതസ്ഥന്‍ ഒരിയ്ക്കലും തിലകം ചാര്‍ത്തരുത് എന്നാണ് സിക്ക് മത നേതാക്കന്മാരുടെ പക്ഷം. രാവണനായ ഹര്‍ഭജന്‍ സീതയോടൊപ്പം നൃത്തം ചെയ്തതാണ് വിശ്വ ഹിന്ദു പരിഷദിനെ ചൊടിപ്പിച്ചത്.
തന്റെ ചെയ്തികള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ അതിന് നിരുപാധികം മാപ്പ് പറയുന്നു. താന്‍ ഒരു മതത്തിന്റെയും വികാരങ്ങളെ വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഹര്‍ഭജന്‍ പറയുന്നു. ഈ പ്രശ്നം മനസ്സില്‍ ഉള്ളത് തന്റെ കളിയെ തന്നെ ബാധിച്ചു എന്ന് അദ്ദേഹം വെളിപ്പെടുത്തി. മേലില്‍ ഇത്തരം വിവാദങ്ങളില്‍ പെടാതെ നോക്കും എന്നും അദ്ദേഹം പറഞ്ഞു. ക്ഷമാപണത്തെ തുടര്‍ന്ന് ഹര്‍ഭജന് എതിരെയുള്ള പരാതി തങ്ങള്‍ പിന്‍ വലിയ്ക്കും എന്ന് വിശ്വ ഹിന്ദു പരിഷദ് അറിയിച്ചു. എന്നാല്‍ സീതയായി വേഷമിട്ട് ദുഷ്ടനായ രാവണനോടൊപ്പം നൃത്തം ചെയ്ത നടിയെ തങ്ങള്‍ വെറുതെ വിടില്ല. ചെരുപ്പ് മാല അണിഞ്ഞ് ടിവിയില്‍ പ്രത്യക്ഷപ്പെട്ട് നടി ക്ഷമാപണം നടത്തണം എന്നാണ് തങ്ങളുടെ ആവശ്യം എന്ന് വിശ്വ ഹിന്ദു പരിഷദ് നേതാവ് വിജയ് ഭരദ്വാജ് പറഞ്ഞു എന്നാണ് അറിയുന്നത്. Labels: വിനോദം, വിവാദം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Monday, October 20, 2008 ) |
അംഗ വൈകല്യമുള്ളവരെ സഹായിക്കാന്‍ സ്റ്റേജ് ഷോ
കേരളത്തിലെ വികലാംഗരുടെ ക്ഷേമത്തിനായി എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രത്യാശ ഫൗണ്ടേഷന്‍ യു.എ.ഇ.യില്‍ മെഗാ ഷോ സംഘടിപ്പിക്കും.
ചെയര്‍മാന്‍ സൈമണ്‍ ജോര്‍ജ്ജ് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. റാസല്‍ഖൈമയിലെ എ.ബി.എ സെന്‍ററുമായി സഹകരിച്ചാണ് പ്രദര്‍ശനം. സിനിമാ കലാകാരന്മാര്‍ക്കൊപ്പം വികലാംഗരെക്കൂടി പങ്കെടുപ്പിക്കും. പ്രദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കേരളത്തില്‍ അംഗവൈകല്യമുള്ളവരുടെ ക്ഷേമത്തിന് ഉപയോഗിക്കുമെന്ന് പ്രത്യാശ ഫൗണ്ടേഷന് പ്രതിനിധികള്‍ പറഞ്ഞു.
- Jishi Samuel
( Friday, April 11, 2008 ) |
ചങ്ങനാശ്ശേരിക്കാരി, പാര്‍വതി ഓമനക്കുട്ടന് മിസ് ഇന്ത്യ
ചങ്ങനാശ്ശേരിക്കാരി സുന്ദരി പാര്‍വതി ഓമനക്കുട്ടന് മിസ് ഇന്ത്യ കിരീടം. മുംബൈയില്‍ നടന്ന ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ 27 സുന്ദരിമാരെ പിന്‍തള്ളിയാണ് പാര്‍വതി വിജയപീഠമേറിയത്. ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത്. ഒക്ടോബര്‍ നാലിനു യുക്രൈനില്‍ നടക്കുന്ന ലോകസുന്ദരി മത്സരത്തില്‍ പാര്‍വതി ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്നലെ രാത്രി നടന്ന മിസ് ഇന്ത്യ ഫൈനലില്‍ സിമ്രാന്‍ കൗര്‍ മുന്‍ഡിക്കും ഹര്‍ഷിത സക്സേനയ്‌ക്കുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഇവര്‍ യഥാക്രമം മിസ് യൂണിവേഴ്‌സ്, മിസ് എര്‍ത്ത് സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കും. ഹൈദരാബാദില്‍ നടന്ന പാന്റലൂണ്‍ ഫെമിന മിസ് ഇന്ത്യ-സൗത്ത് മത്സരത്തില്‍ ദക്ഷിണേന്ത്യന്‍ സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ട പാര്‍വതിക്ക് മിസ് ഇന്ത്യ മത്സരത്തിലേക്കു നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു. മുംബൈ താജ് ഹോട്ടലിലെ റസ്റ്റോറന്റ് മാനേജര്‍ ചങ്ങനാശ്ശേരി മടപ്പള്ളി ചെമ്പകശ്ശേരി ഓമനക്കുട്ടന്റെയും ശ്രീകലയുടെയും മകളാണ് ഇരുപതുകാരിയായ പാര്‍വതി. കഴിഞ്ഞ വര്‍ഷം കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡിന്റെ നാവികസുന്ദരി മത്സരത്തിലും കിരീടം ചൂടിയിരുന്നു. ഇംഗ്ലീഷ് സാഹിത്യ ബിരുദധാരിയാണ്. മുംബൈ അന്ധേരി വെസ്റ്റിലെ താജ് അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. Labels: ലോക മലയാളി, വിനോദം
- ജെ. എസ്.
( Sunday, April 06, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്