ഡോ. കെ. എന്‍. രാജ് അന്തരിച്ചു
![]() ആഗോള സാമ്പത്തിക രംഗത്തെ പുത്തന്‍ ഗതി വിഗതികളും അതിന് ഇന്ത്യന്‍ ധന കാര്യ വ്യവസ്ഥിതി യുമായുള്ള ബന്ധവും അതീവ സൂക്ഷമതയോടെ നിരീക്ഷിച്ചിരുന്ന ഇദ്ദേഹം നല്ലൊരു പ്രാസംഗികന്‍ കൂടിയായിരുന്നു. നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1924-ല്‍ കോഴിക്കോടു ജനിച്ച ഡോ. കെ. എന്‍. രാജ് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബി. എ. ഓണേഴ്സ് പാസ്സായത്. തുടര്‍ന്ന് 1947-ല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കനോമിക്സില്‍ നിന്നും പി. എച്ച്. ഡി. ഇന്ത്യയില്‍ വന്ന ശേഷം അല്‍പ കാലം റിസര്‍വ് ബാങ്കിന്റെ ഒരു വിഭാഗത്തില്‍ ജോലി നോക്കി. തുടര്‍ന്ന് 1950-ല്‍ ഒന്നാം ധന കാര്യ കമ്മീഷന്‍ രൂപീകരിച്ച പ്പോള്‍ അതിലെ ഇക്കനോമിക്സ് വിഭാഗത്തിലെ ഒരംഗമായി. പിന്നീട് ദില്ലി യൂണിവേഴ്സിറ്റി യില്‍ അദ്ധ്യാപക നാവുകയും 1969 - 70 വരെ അവിടെ വൈസ് ചാന്‍സിലര്‍ ആകുകയും ചെയ്തു. കേരളത്തിലെ മുന്‍ മുഖ്യമന്ത്രി യായിരുന്ന സി. അച്യുത മേനോനുമായുള്ള അടുപ്പം ഇദ്ദേഹത്തെ ദില്ലിയിലെ ഉയര്‍ന്ന പദവി ഉപേക്ഷിച്ച് കേരളത്തിലേക്ക് എത്തിച്ചു. അത് സെന്റര്‍ ഫോര്‍ ഡെവലപ്‌മന്റ് സ്റ്റഡീസിന്റെ രൂപീകരണ ത്തിനു വഴി തെളിച്ചു. ഡോ. സരസ്വതിയാണ് ഭാര്യ. രണ്ടു മക്കള്‍ ഉണ്ട്. - എസ്. കുമാര്‍ Labels: ലോക മലയാളി, വ്യക്തികള്‍
- ജെ. എസ്.
( Wednesday, February 10, 2010 ) |
എന്‍.എന്‍. സത്യവ്രതന്‍ അന്തരിച്ചു
പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും കേരള പ്രസ് അക്കാദമി മുന്‍ ഡയറക്ടറു മായിരുന്ന എന്‍. എന്‍. സത്യവ്രതന്‍ (77) അന്തരിച്ചു. ഇന്നലെ (തിങ്കളാഴ്‌ച്ച) രാവിലെ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
കൊച്ചി കുമ്പളങ്ങി സ്വദേശിയായ സത്യവ്രതന്‍ ദീനബന്ധു പത്രത്തിലൂടെ ആണ് പത്ര പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരുന്നത്. 1958-ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. തുടര്‍ന്ന് 1988 വരെ ഇവിടെ ന്യൂസ് എഡിറ്റര്‍, ന്യൂസ് കോഡിനേറ്റര്‍ തുടങ്ങി പല സ്ഥാനങ്ങള്‍ വഹിച്ചു. മാതൃഭൂമിയില്‍ നിന്നും പിന്നീട് കേരള കൗമുദിയില്‍ റസിഡണ്ട് എഡിറ്ററായി ചേര്‍ന്നു. പത്ര പ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം 1993 മുതല്‍ 2008 വരെ കേരള പ്രസ് അക്കാദമി ഡയറക്ടറായിരുന്നു. എറണാകുളം പ്രസ് ക്ലബിന്റെ നിര്‍മ്മാണ ത്തിനായും ഇദ്ദേഹം ശ്രദ്ധേയമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പത്ര പ്രവര്‍ത്തന രംഗത്ത് വിപുലമായ ഒരു ശിഷ്യ ഗണമാണി ദ്ദേഹത്തിനു ണ്ടായിരുന്നത്. “അനുഭവങ്ങളേ നന്ദി”, “വാര്‍ത്തയുടെ ശില്‍പശാല”, “വാര്‍ത്ത വന്ന വഴി” തുടങ്ങിയ ഗ്രന്ധങ്ങള്‍ ഇദ്ദേഹത്തി ന്റേതായിട്ടുണ്ട്. - എസ്. കുമാര്‍ Labels: വ്യക്തികള്‍
- ജെ. എസ്.
( Tuesday, January 26, 2010 ) |
ജ്യോതി ബസു അന്തരിച്ചു
![]() Labels: വ്യക്തികള്‍
- ജെ. എസ്.
( Sunday, January 17, 2010 ) 1 Comments:
Links to this post: |
മാധവന്‍ നായര്‍ വിരമിക്കുന്നു
![]() ISRO Chairman G Madhavan Nair to retire Labels: വ്യക്തികള്‍, ശാസ്ത്രം
- ജെ. എസ്.
( Saturday, October 17, 2009 ) |
പ്രൊഫ. എം. എന്‍. വിജയനെ ഓര്‍ക്കുന്നു
![]() Remembering Prof. M.N. Vijayan Labels: വ്യക്തികള്‍
- ജെ. എസ്.
( Saturday, October 03, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്