മലയാളി ശാസ്ത്രജ്ഞന്റെ ഗവേഷണം ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു
nixon-m-abrahamതൃശൂര്‍ : മലയാളി ശാസ്ത്രജ്ഞനായ നിക്സണ്‍ എം. അബ്രഹാം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നടത്തുന്ന ഗവേഷണം അന്താരാഷ്‌ട്ര ശാസ്ത്ര സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി. "ന്യൂറോണ്‍" എന്ന ശാസ്ത്ര ജേണലില്‍ വന്ന ഇദ്ദേഹത്തിന്റെ ഗവേഷണ ഫലമാണ് ഇദ്ദേഹത്തിന്റെയും കൂട്ടുകാരുടെയും പുതിയ കണ്ടുപിടുത്തങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ട് വന്നത്. തലച്ചോറിന് ഗന്ധങ്ങളെ തിരിച്ചറിയാനുള്ള ശേഷിയെ പറ്റിയാണ് ഇദ്ദേഹം നടത്തിയ ഗവേഷണം. എലിയില്‍ നടത്തിയ പരീക്ഷണങ്ങള്‍ വഴി ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള മസ്തിഷ്കത്തിന്റെ വേഗതയെ നിയന്ത്രിക്കുന്ന സംവിധാനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുകയായിരുന്നു. സങ്കീര്‍ണ്ണമായ ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ ലളിതമായ ഗന്ധങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമയം വേണ്ടി വരുന്നു എന്ന ഇദ്ദേഹത്തിന്റെ ഗവേഷണത്തിനു രണ്ടു വര്‍ഷം മുന്‍പ്‌ ഹീടല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്ന് പുരസ്കാരം ലഭിച്ചിരുന്നു.
 
തൃശൂര്‍ മുണ്ടത്തുകുടിയില്‍ വര്‍ക്കി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും ഇളയ മകനാണ് നിക്സണ്‍. ഭാര്യ ജാന്‍സി ബേബിയും ഹീടല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ ഗവേഷകയാണ്.

Labels: ,

  - ജെ. എസ്.
   ( Tuesday, February 23, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബി ടി വഴുതന: കേന്ദ്രം അനുമതി നല്‍കിയില്ല
Bt-Brinjalരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ഷകരും,പരിസ്ഥിതി പ്രവര്‍ത്തകരും, ശാസ്ത്രജ്ഞരും അടക്കം ഉള്ള ജനങ്ങളില്‍ നിന്നും ബി ടി വഴുതനയ്ക്കെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തല്‍ക്കാലം അനുമതി നല്‍കേണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. ബി ടി വഴുതനങ്ങക്ക്‌ അനുകൂലമായി സംസാരിച്ചതിനു കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക്‌ പലയിടങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ്‌ നേരിടേണ്ടി വന്നത്‌. കേരളമുള്‍പ്പെടെ ഒമ്പതോളം സംസ്ഥാനങ്ങള്‍ ഇതിനോടകം ബി ടി വഴുതനങ്ങ തങ്ങള്‍ നിരോധിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു.
 
ബാസിലസ്‌ ടൂറിന്‍ ജിറംസിസ്‌ (ബി. ടി.) എന്ന ബാക്ടീരിയയുടെ സഹായത്താല്‍ ജനിതക മാറ്റത്തിലൂടെ ആണ്‌ കീട പ്രതിരോധ ശേഷി കൈവരു ത്തുന്നത്‌. ഇത്തരത്തില്‍ ഉള്ള ബി ടി വഴുതന കീടനാശിനി പ്രയോഗത്തില്‍ ഗണ്യമായ അളവില്‍ കുറവു വരുത്താമെന്നും ഇതു വഴി കര്‍ഷകര്‍ക്ക്‌ കൂടുതല്‍ പ്രയോജന കരമാണെന്നുമാണ്‌ ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ ഈ വഴുതന വിത്തിന്റെ ജൈവ സുരക്ഷിതത്വം സംബന്ധിച്ച്‌ ഇനിയും ഗൗരവതരമായ പഠനങ്ങള്‍ നടക്കേണ്ടി യിരിക്കുന്നു എന്നും ഇത്തരം അന്തക വിത്തുകള്‍ കര്‍ഷകരെ വിത്തുല്‍പാദക കുത്തകകള്‍ക്ക്‌ മുമ്പില്‍ അടിമകളാക്കുവാന്‍ ഇട വരുത്തും എന്നുമാണ്‌ ഇതിനെതിരെ വാദിക്കുന്നവര്‍ ഉന്നയിക്കുന്നത്‌. മൊണ്‍സാന്റോ എന്ന ബഹുരാഷ്ട്ര കുത്തകയുടെ ഇന്ത്യന്‍ സഹകാരിയായ മഹികോ എന്ന കമ്പനിയാണ്‌ ബി ടി വഴുതന ഇന്ത്യയില്‍ രംഗത്തിറക്കുന്നത്‌.
 
- എസ്. കുമാര്‍
 
 



Bt Brinal disapproved in India



 
 

Labels: ,

  - ജെ. എസ്.
   ( Thursday, February 11, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആകാശ വിസ്മയം തീര്‍ത്ത്‌ വലിയ സൂര്യ ഗ്രഹണം
കാഴ്ചക്കാരില്‍ ദൃശ്യ വിസ്മയം തീര്‍ത്ത്‌ ഇന്നുച്ചയോടെ ആകാശത്ത്‌ വലയ സൂര്യ ഗ്രഹണം ദൃശ്യമായി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യ ഗ്രഹണമായിരുന്നു ഇന്നുണ്ടായത്‌. പ്രകൃതി യൊരുക്കിയ അസുലഭമായ ആകാശ ക്കാഴ്‌ച്ച കാണുവാന്‍ ആയിര ക്കണക്കിനാളുകള്‍ വിവിധ യിടങ്ങളില്‍ ഒത്തു കൂടി. സൂര്യനെ ചന്ദ്രന്‍ മറക്കുന്നതും അതിനിടയില്‍ ഉണ്ടാകുന്ന "വജ്ര വലയവും" കണ്ടു അവര്‍ ആവേശ ഭരിതരായി.
 
ആയിരം വര്‍ഷത്തിലെ ഏറ്റവും വലിയ സൂര്യ ഗ്രഹണം കാണുവാനും പഠിക്കുവാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ശാസ്ത്രജ്ഞര്‍ കേരളത്തില്‍ എത്തിയിരുന്നു. ശാസ്ത്ര ലോകം വിപുലമായ ഒരുക്കങ്ങളാണ്‌ ഈ ഗ്രണത്തെ നിരീക്ഷിക്കുവാന്‍ ഏര്‍പ്പെടുത്തിയത്‌. വിവിധ ചാനലുകളും, ഇന്റര്‍നെറ്റ്‌ സൈറ്റുകളും ഈ ദൃശ്യങ്ങള്‍ ലൈവായി കാണിച്ചിരുന്നു. കന്യാ കുമാരിയില്‍ ആദ്യ "സൂര്യ വലയം" ദൃശ്യമായി. തുടര്‍ന്ന് ധനുഷ്‌കോടിയിലും കാണുവാനായി. ഉച്ചക്ക്‌ 11.06 നു ആരംഭിച്ച്‌ ഉച്ചയ്ക്ക്‌ 3.11 വരെ ഈ ഗ്രഹണം നീണ്ടു.
 
ഗ്രഹണ പാത ദക്ഷിണാ ഫ്രിക്കയിലെ കോംഗോയില്‍ ആരംഭിച്ച്‌ ഇന്ത്യയിലൂടെ കടന്ന് ചൈനയില്‍ അവസാനിച്ചു.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.
   ( Friday, January 15, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബ്ലൂമൂണ്‍ പ്രഭയില്‍ പുതുവല്‍സരം
blue-moon-new-year-20102010 പുലരുന്നത്‌ അപൂര്‍വ്വമായ "ബ്ലൂമൂണ്‍" ചന്ദ്ര പ്രഭയുടേയും ചന്ദ്ര ഗ്രഹണത്തിന്റേയും അകമ്പടിയോടെ ആണ്‌. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സംഭവിക്കുന്നതാണ്‌ ഈ പ്രതിഭാസം. ഒരു മാസത്തില്‍ തന്നെ രണ്ടു പൂര്‍ണ്ണ ചന്ദ്രന്മാര്‍ ഉണ്ടാകുന്നത്‌ അത്യപൂര്‍വ്വമാണ്‌. രണ്ടാമതു കാണുന്ന പൂര്‍ണ്ണ ചന്ദ്രനെ ബ്ലൂമൂണ്‍ എന്നാണ്‌ ജ്യോതി ശാസ്ത്രം വിവക്ഷിക്കുന്നത്‌. ഈ വര്‍ഷം ഡിസംബര്‍ രണ്ടാം തിയതി ആദ്യ പൗര്‍ണ്ണമി ഉണ്ടായി. രണ്ടാം പൗര്‍ണ്ണമി ഡിസംബര്‍ 31 നു രാത്രിയും. ഇതോടൊപ്പം ഇന്നു അര്‍ദ്ധ രാത്രിയോടെ ചന്ദ്ര ഗ്രഹണവും ഉണ്ട്‌. പുതു വല്‍സര ദിനം പിറന്ന ഉടനെയാണിത്‌.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.
   ( Thursday, December 31, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഡോ. കെ. രാധാകൃഷ്ണന്‍ ചെയര്‍മാനാവും
വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. രാധാകൃഷ്ണന്‍ ഐ. എസ്. ആര്‍. ഓ. ചെയര്‍മാനായി സ്ഥാനമേല്‍ക്കും. ഈ മാസം അവസാനം വിരമിക്കുന്ന ഡോ. ജി. മാധവന്‍ നായരുടെ ഒഴിവിലാണ് ഡോ. കെ രാധാകൃഷ്ണന്‍ സ്ഥാനമേല്‍ക്കുക. ഐ. എസ്. ആര്‍. ഓ. യുടെ മേല്‍ രാഷ്ട്രം ഒട്ടേറെ പ്രതീക്ഷകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രതീക്ഷകള്‍ നിറവേറ്റുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഐ. എസ്. ആര്‍. ഓ. യുടെ ടീമിനെ നയിക്കുക എന്നതാവും തന്റെ ദൌത്യം എന്ന് അദ്ദേഹം അറിയിച്ചു.

Labels:

  - ജെ. എസ്.
   ( Sunday, October 25, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മാധവന്‍ നായര്‍ വിരമിക്കുന്നു
g-madhavan-nairഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ ഉന്നതികളില്‍ എത്തിച്ചതില്‍ സുപ്രധാന പങ്കു വഹിച്ച ഐ. എസ്. ആര്‍. ഓ. ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ വിരമിക്കുന്നു. ഈ മാസം കൂടിയേ അദ്ദേഹം ജോലിയില്‍ ഉണ്ടാവൂ. ഇദ്ദേഹം ബഹിരാകാശ വകുപ്പില്‍ സെക്രട്ടറി കൂടിയാണ്. 2009ല്‍ രാഷ്ട്രം ഇദ്ദേഹത്തിന് പദ്മ വിഭൂഷണ്‍ ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. 1967 മുതല്‍ അദ്ദേഹം ബഹിരാകാശ ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നു. 2003 മുതല്‍ ഐ. എസ്. ആര്‍. ഓ. യുടെ ചെയര്‍മാനാണ്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ മുന്നേറ്റം തടയാന്‍ ലെഷ്കര്‍ എ തൊയ്ബ ഇദ്ദേഹത്തെ വധിക്കാന്‍ പരിപാടി ഇട്ടിരുന്നതായി പിടിയിലായ ഒരു ഭീകരന്‍ വെളിപ്പെടു ത്തിയിരുന്നു.
 



ISRO Chairman G Madhavan Nair to retire



 
 

Labels: ,

  - ജെ. എസ്.
   ( Saturday, October 17, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൃത്രിമ വിളകള്‍ തിരസ്ക്കരിക്കാനുള്ള അവകാശം ഉറപ്പാക്കണം
ജെനറ്റിക് എഞ്ചിനിയറിംഗ് വഴി പരിവര്‍ത്തനം നടത്തി നിര്‍മ്മിക്കുന്ന കൃത്രിമ വിളവുകള്‍ ഉപയോഗിക്കുവാനും തിരസ്ക്കരിക്കുവാനും ഉള്ള അവകാശം ഉപയോക്താവിന് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ ഇവക്ക് അംഗീകാരം നല്‍കാവൂ എന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍‌വയേണ്മെന്റ് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ലേബലുകള്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ശക്തിപ്പെടുത്തി കൃത്രിമ ഭക്ഷ്യ വസ്തുക്കള്‍ വേര്‍തിരിച്ചു ലഭ്യമാക്കണം. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുവാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് ഇവ ഒഴിവാക്കുവാനുള്ള അവകാശമുണ്ട്. ഇത് നിഷേധിക്കാനാവില്ല. ഇത്തരം ലേബലിംഗ് സംവിധാനത്തിന് ആവശ്യമായ പരിശോധനാ വ്യവസ്ഥകളും പരീക്ഷണ ശാലകളും ഇപ്പോള്‍ നിലവിലില്ല. കൃത്രിമ ഭക്ഷണം പരിശോധിക്കുന്നത് ഏറെ ചിലവേറിയതാണ്. ഇതെല്ലാം കണക്കിലെടുത്തു മാത്രമേ ഇവയ്ക്ക് അനുവാദം നല്‍കുവാന്‍ പാടുള്ളൂ എന്നും സി. എസ്. ഇ. ഡയറക്ടര്‍ സുനിതാ നാരായന്‍ അഭിപ്രായപ്പെട്ടു.

Labels: ,

  - ജെ. എസ്.
   ( Friday, October 16, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചന്ദ്രനില്‍ വെള്ളം കണ്ടെത്തി
chandrayaanഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി ചാര്‍ത്തി കൊണ്ട് അന്താരാഷ്ട്ര ശാസ്ത്ര സമൂഹം ചന്ദ്രനില്‍ വെള്ളം കണ്ടതായി സ്ഥിരീകരിച്ചു. ഇന്നലെ നാസയുടെ വാഷിംഗ്ടണ്‍ ആസ്ഥാനത്ത് നിന്നും ഈ വെളിപ്പെടുത്തല്‍ ഔദ്യോഗികമായി അറിയിയ്ക്കു കയുണ്ടായി. ഇന്ത്യയുടെ ചാന്ദ്ര ദൌത്യമായ ചന്ദ്രയാന്‍-1 വഹിച്ചിരുന്ന “മൂണ്‍ മിനറോളജി മാപ്പര്‍” എന്ന ഉപകരണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ചന്ദ്രനില്‍ വെള്ളം ഉണ്ടെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയത്. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞ രുമായുള്ള സഹകരണം കൊണ്ടാണ് ഈ വിസ്മയകരമായ കണ്ടു പിടുത്തം സാധ്യമായത് എന്ന് നാസ ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ ചന്ദ്രനില്‍ വലിയ തടാകങ്ങളോ പുഴകളോ ഉണ്ടെന്ന് ഇതിന് അര്‍ത്ഥമില്ല. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും ഒരു ടണ്‍ മണ്ണെടുത്ത് അതില്‍ നിന്നും വെള്ളത്തിന്റെ അംശം വേര്‍തിരിച്ചാല്‍ ഏതാണ്ട് ഒരു ലിറ്റര്‍ വെള്ളം ലഭിയ്ക്കും എന്ന് നാസയിലെ ശാസ്ത്രജ്ഞന്മാര്‍ വിശദീകരിച്ചു.
 



Chandrayaan finds water on moon



 
 

Labels:

  - ജെ. എസ്.
   ( Friday, September 25, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പി.എസ്.എല്‍.വി. സി-14 വിക്ഷേപിച്ചു
PSLV-C14ഇന്ത്യ വികസിപ്പിച്ച ഉപഗ്രഹ വാഹിനി പി.എസ്.എല്‍.വി. സി-14 ശ്രീഹരിക്കോട്ടയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 11:51 നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ഓഷ്യന്‍സാറ്റ്-2 എന്ന ഉപഗ്രഹവും മറ്റ് ആറ് വിദേശ ഉപഗ്രഹങ്ങളും ഭ്രമണ പഥത്തില്‍ എത്തിയ്ക്കുക എന്ന ദൌത്യവുമായാണ് പി.എസ്.എല്‍.വി സി-14 കുതിച്ച് ഉയര്‍ന്നത്. തിങ്കളാഴ്‌ച്ച രാവിലെ ഒന്‍പതു മണിയ്ക്കാണ് റോക്കറ്റിന്റെ കൌണ്ട് ഡൌണ്‍ തുടങ്ങിയത് എന്ന് ദൌത്യത്തിന്റെ റേഞ്ച് ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം. വൈ. എസ്. പ്രസാദ് അറിയിച്ചു. കാലാവസ്ഥ തൃപ്തികരമാണ്. മറ്റ് സാഹചര്യങ്ങളും അനുകൂലം തന്നെ. 960 കിലോഗ്രാം ഭാരമുള്ള ഓഷ്യന്‍ സാറ്റ്-2 എന്ന ഉപഗ്രഹം ആയിരിയ്ക്കും ആദ്യം ഭ്രമണ പഥത്തില്‍ എത്തിയ്ക്കുക. ഇതിനു ശേഷം 1 കിലോഗ്രാം മാത്രം ഭാരമുള്ള നാല് നാനോ ഉപഗ്രഹങ്ങളായ ക്യൂബ്സാറ്റ് 1,2,3,4 എന്നിവ വാഹിനിയില്‍ നിന്നും വേര്‍പെടുത്തും. 9.1 കിലോഗ്രാമും 9.2 കിലോഗ്രാമും ഭാരമുള്ള റൂബിന്‍സാറ്റ് ഉപഗ്രഹങ്ങള്‍ റോക്കറ്റിന്റെ നാലാമത്തെ ഘട്ടവുമായി സ്ഥിരമായി ഘടിപ്പിച്ചിരിക്കുകയാണ്. ഇവ വേര്‍പെടുത്താതെ നാലാം ഘട്ടത്തെ ഭ്രമണപഥത്തില്‍ എത്തിക്കുകയാവും ചെയ്യുന്നത്.
 



ISRO successfully launches PSLV-C14 with seven satellites



 
 

Labels:

  - ജെ. എസ്.
   ( Wednesday, September 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചന്ദ്രയാന്‍ നഷ്‌ട്ടപ്പെട്ടു
chandrayaanഇന്ത്യയുടെ പ്രഥമ ചാന്ദ്ര ദൌത്യമായ ചന്ദ്രയാന്‍ - I മായുള്ള റേഡിയോ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പൂര്‍ണ്ണമായും ഇതിന്റെ നിയന്ത്രണം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനു നഷ്‌ട്ടപ്പെട്ടു. ശനിയാഴ്‌ച്ച പുലര്‍ച്ചെ 01:30 നാണ് അവസാനമായി പേടകവുമായി ബന്ധം പുലര്‍ത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ റേഡിയോ ബന്ധം വീണ്ടെടുക്കുന്നത് അസാധ്യമാണ്. മറ്റ് അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍ക്കും പേടകത്തില്‍ നിന്നുമുള്ള സിഗ്നലുകള്‍ ലഭിക്കുന്നില്ല. ഈ ചാന്ദ്ര ദൌത്യത്തിന്റെ പ്രധാന ഉദ്ദ്യേശ്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു എന്ന് പറയുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പക്ഷെ ഈ സാങ്കേതിക തകരാറിലും ആത്മ വിശ്വാസം വെടിഞ്ഞിട്ടില്ല. ഇത്തരം സങ്കീര്‍ണ്ണമായ ദൌത്യങ്ങളില്‍ ഇത്തരം തകരാറുകള്‍ സ്വാഭാവികമാണ്. പരാജയം വിജയത്തിന്റെ ചവിട്ടു പടിയാണ് എന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ ഈ ദൌത്യം നല്‍കിയ പാഠങ്ങള്‍ ചന്ദ്രയാന്‍ - II ന്റെ വിജയത്തിനായി ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയും എന്ന്‍ ഉറച്ചു വിശ്വസിക്കുന്നു.
 



Chandrayaan - I lost



 
 

Labels:

  - ജെ. എസ്.
   ( Sunday, August 30, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഡിസ്ക്കവറി ഇന്ന് രാത്രി വിക്ഷേപിക്കും
space-shuttle-discoveryകഴിഞ്ഞ ചൊവ്വാഴ്‌ച്ച വിക്ഷേപണം ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന നാസയുടെ ബഹിരാകാശ ഷട്ടില്‍ ഡിസ്ക്കവറിയുടെ ഒരു ഇന്ധന വാല്‍‌വ് തകരാറായതിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന വിക്ഷേപണം ഇനി ഇന്ന് അര്‍ധ രാത്രിക്ക് തൊട്ടു മുന്‍പായി നടത്തും. ഇത് മൂന്നാം തവണയാണ് ഡിസ്ക്കവറിയുടെ വിക്ഷേപണം മാറ്റി വെച്ചത്. ആദ്യ തവണ കാലാവസ്ഥ മോശം ആയതിനാലാണ് വിക്ഷേപണം മാറ്റിയത്. പിന്നീട് രണ്ടു തവണയും ഇന്ധന വാല്‍‌വിലെ തകരാറ് ആയിരുന്നു മാറ്റി വെയ്ക്കുവാന്‍ കാരണമായത്. ഇത് ശരിയാക്കിയതിനെ തുടര്‍ന്നാണ് ഇന്ന് അര്‍ധ രാത്രിക്ക് തൊട്ടു മുന്‍പത്തെ മിനിട്ടില്‍ വിക്ഷേപണം നടത്താന്‍ തീരുമാനം ആയത്. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഇന്ന് (വെള്ളിയാഴ്‌ച്ച) രാത്രി 11:59ന് വിക്ഷേപണം നടക്കും.

Labels:

  - ജെ. എസ്.
   ( Friday, August 28, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ന് ഹിരോഷിമാ ദിനം
Hiroshima Day
 
64 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അമേരിക്ക ജപ്പാനില്‍ വര്‍ഷിച്ച അണു ബോംബുകള്‍ ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരതയുടെ അടയാള പ്പെടുത്തലായി. ലക്ഷ ക്കണക്കിനു ആളുകള്‍ക്ക്‌ ജീവാപായം ഉണ്ടായതു മാത്രം അല്ല, നിരവധി തലമുറകളിലേക്ക്‌ നീളുന്ന ദുരിതത്തിന്റെ വിത്തുകള്‍ കൂടെ അതു കാരണമാക്കി ...
 
- എസ്. കുമാര്‍
 
 


August 6 - Hiroshima Day

Labels: , , ,

  - ജെ. എസ്.
   ( Thursday, August 06, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നൂറ്റാണ്ടിന്റെ സൂര്യ ഗ്രഹണം
solar-eclipseഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യം ഏറിയ സൂര്യ ഗ്രഹണം ബുധനാഴ്ച സംഭവിച്ചു. ശാന്ത സമുദ്രത്തിനു മുകളില്‍ ഗ്രഹണം ആറ് മിനിട്ടും 39 സെക്കന്‍ഡും നേരം നില നിന്നു എന്നാണ് നാസയുടെ കണക്ക്. ഭൂമിയില്‍ നിന്നും സൂര്യന്റെ വാതക ആവരണമായ കൊറോണയെ കാണുവാന്‍ ലഭിക്കുന്ന അപൂര്‍വ്വ അവസരമാണ് സൂര്യഗ്രഹണം. ഇത്രയും ദൈര്‍ഘ്യം ഉള്ള ഒരു സൂര്യ ഗ്രഹണം ഇനി കാണാന്‍ 123 വര്‍ഷങ്ങള്‍ കഴിയണം; അതായത് ജൂണ്‍ 13, 2132 നാവും ഇനി ഇത്രയും നീളമേറിയ ഒരു സൂര്യ ഗ്രഹണം.
 

solar-eclipse

solar-eclipse

 
സമ്പൂര്‍ണ്ണ ഗ്രഹണം നടക്കുന്ന പ്രദേശങ്ങളിലേക്ക് ആളുകള്‍ നേരത്തേ എത്തി ഗ്രഹണം കാണാന്‍ തമ്പടിച്ചിരുന്നു. ഇന്ത്യയില്‍ ഗയ, പാട്ന, താരേഗന എന്നിവിടങ്ങളില്‍ സമ്പൂര്‍ണ്ണ സൂര്യ ഗ്രഹണം ദര്‍ശിക്കാനായി. ഡല്‍ഹിയില്‍ നിന്നും സൂര്യ ഗ്രഹണം ദര്‍ശിക്കാനായി ഒരു പ്രത്യേക വിമാന സര്‍വീസും ഉണ്ടായിരുന്നു. 80,000 രൂപയായിരുന്നു ഈ വിമാനത്തില്‍ ജനലിനരികിലെ സീറ്റിന്റെ ടിക്കറ്റ് നിരക്ക്. രാവിലെ 04:57ന് ഈ വിമാനം ഡല്‍ഹിയില്‍ നിന്നും പറന്നുയര്‍ന്ന് ഗയയില്‍ എത്തി സൂര്യ ഗ്രഹണം കഴിയുന്നത് വരെ ഗയക്ക് മുകളില്‍ വട്ടമിട്ട് പറന്നു. 41,000 അടിയില്‍, മേഘങ്ങള്‍ക്കും മുകളില്‍ പറക്കുന്നത് കൊണ്ട് വിമാനത്തില്‍ ഉള്ള 72 യാത്രക്കാര്‍ക്കും ഗ്രഹണം വ്യക്തമായി കാണുവാന്‍ സാധിച്ചു.

Labels:

  - ജെ. എസ്.
   ( Thursday, July 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അപ്പോളോ 11 നെ രക്ഷിച്ച ബാലന്‍
greg-force-apollo-11മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ എത്തിച്ച അപ്പോളോ 11 അതിലെ സഞ്ചാരികളായ നീല്‍ ആംസ്ട്രോങ്, മൈക്കല്‍ കോളിന്‍സ്, എഡ്വിന്‍ ആല്‍ഡ്രിന്‍ എന്നിവരുമായി തിരികെ ഭൂമിയിലേക്ക് വരുന്ന 1969 ജൂലൈ 23ന് പേടകം സമുദ്രത്തില്‍ പതിക്കുന്നതിന് മുന്‍പായി അവസാന ഘട്ട വാര്‍ത്താ വിനിമയം നടത്തേണ്ട നാസയുടെ ഗ്വാമിലെ ട്രാക്കിങ് നിലയത്തിന്റെ മേധാവി ഞെട്ടിപ്പിക്കുന്ന ഒരു തകരാറ് കണ്ടു പിടിച്ചു. നാസയുടെ വാര്‍ത്താ വിനിമയ സംവിധാനത്തെ അപ്പോളോയുമായി ബന്ധിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ശക്തി കൂടിയ ആന്റിനയുടെ ബെയറിങ് തകരാര്‍ ആയതിനാല്‍ ആന്റിന പ്രവര്‍ത്തന രഹിതം ആയിരിക്കുന്നു. അവസാന ഘട്ട സന്ദേശങ്ങള്‍ കൈമാറാതെ പേടകം സുരക്ഷിതമായി ഇറക്കാനാവില്ല. ആന്റിന പ്രവര്‍ത്തനക്ഷമം ആക്കണം എങ്കില്‍ അത് അഴിച്ചെടുത്ത് അതിന്റെ ബെയറിങ് മാറ്റണം. അതിനുള്ള സമയവുമില്ല. പേടകം ഉടന്‍ ഭൂമിയുടെ അന്തരീക്ഷത്തിലെത്തും. ട്രാക്കിങ് നിലയം മേധാവി ചാള്‍സ് ഫോഴ്സിന് അപ്പോഴാണ് ഒരു ആശയം തോന്നിയത്. കേടായ ബെയറിങ്ങിനു ചുറ്റും കുറച്ച് ഗ്രീസ് തേച്ചു പിടിപ്പിക്കാന്‍ കഴിഞ്ഞാല്‍ തല്‍ക്കാലം പ്രശ്നം പരിഹരിക്കാന്‍ കഴിയും. ആപ്പോഴാണ് അടുത്ത പ്രശ്നം. ബെയറിങ്ങിലേക്ക് എത്താനുള്ള വിടവിന് വെറും രണ്ടര ഇഞ്ച് മാത്രമേ വലിപ്പമുള്ളൂ. ട്രാക്കിങ് നിലയത്തിലെ സാങ്കേതിക വിദഗ്ദ്ധര്‍ക്കാര്‍ക്കും അതിലൂടെ കൈ കടത്താന്‍ കഴിയുന്നില്ല. ചാള്‍സിന് മറ്റൊരു ആശയം തോന്നി. ഉടന്‍ ഒരാളെ തന്റെ വീട്ടിലേക്ക് വിട്ടു തന്റെ 10 വയസ്സുള്ള മകന്‍ ഗ്രെഗ്ഗിനെ കൂട്ടി കൊണ്ടു വന്നു. ഗ്രെഗ്ഗ് തന്റെ ചെറിയ കൈ വിടവിലൂടെ ഇട്ട് ബെയറിങ്ങില്‍ ഗ്രീസ് പുരട്ടി. അതോടെ ആന്റിന പ്രവര്‍ത്തന ക്ഷമം ആവുകയും ചെയ്തു. അപ്പോളോ 11 അടുത്ത ദിവസം സുരക്ഷിതമായി വെള്ളത്തില്‍ പതിക്കുകയും ചെയ്തു.
 

neil-armstrong-thank-you-note

 
ഗ്രെഗ്ഗ് ഇതോടെ ഒരു ഹീറോ ആയി മാറി. അപ്പോളോ 11 ദൌത്യത്തില്‍ ഗ്രെഗ്ഗ് വഹിച്ച പങ്കിന് നന്ദി പറഞ്ഞു കൊണ്ട് നീല്‍ ആംസ്ട്രോങ് സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് അന്‍പതുകാരനായ ഗ്രെഗ്ഗ് ഇപ്പോഴും ഒരു നിധി പോലെ കാത്ത് സൂക്ഷിച്ച് വെച്ചിരിക്കുന്നു.
 
മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍ കുത്തിയതിന്റെ നാല്‍പ്പതാം വാര്‍ഷികത്തില്‍ ഗ്രെഗ് വീണ്ടും ആ ഓര്‍മ്മകള്‍ അയവിറക്കുന്നു. അന്നത്തെ യുവാക്കളുടെ എല്ലാം സ്വപ്നം ആയിരുന്നത് പോലെ ഗ്രെഗ്ഗും ഒരു ബഹിരാകാശ സഞ്ചാരിയാവാന്‍ ആഗ്രഹിച്ചു എങ്കിലും തന്റെ കാഴ്ച ശക്തിയുടെ അപാകത മൂലം തനിക്ക് അതിന് കഴിഞ്ഞില്ല. ഇപ്പോള്‍ ഒരു ജിംനാസ്റ്റിക് സ്കൂള്‍ നടത്തുന്ന ഇദ്ദേഹം ശൂന്യാകാശ ഗവേഷണവും വാര്‍ത്തകളും സസൂക്ഷ്മം പഠിക്കുന്നു. ഇനിയും കൂടുതല്‍ ചന്ദ്ര യാത്രകള്‍ നടത്തി കാണണം എന്ന് ആഗ്രഹിക്കുന്ന ഗ്രെഗ് അടുത്ത ലക്ഷ്യമായി മനുഷ്യന്‍ ചൊവ്വയിലും പോകണം എന്ന് കരുതുന്നു.

Labels: ,

  - ജെ. എസ്.
   ( Monday, July 20, 2009 )    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

Is it 2009? Please check and correct the date.....

July 21, 2009 10:20 AM  

അച്ചടി പിശകായിരുന്നു. ശരിയാക്കി. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി.

July 21, 2009 10:35 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എന്‍ഡവര്‍ യാത്രികര്‍ ശൂന്യാകാശത്തില്‍ നടന്നു
എന്‍ഡവറിലെ ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്തില്‍ നടന്നു. ടിം കോപ്ര, ഡേവ് വുള്‍ഫ് എന്നീ ആസ്ട്രോനോട്ടുകളാണ് ശനിയാഴ്ച രാത്രി 09:49ന് ശൂന്യാകാശ നടത്തത്തില്‍ ഏര്‍പ്പെട്ടത്. ടിം കോപ്രയുടെ കന്നി നടത്തം ആയിരുന്നു ഇത്. എന്നാല്‍ തഴക്കമുള്ള ഡേവിന്റെ അഞ്ചാമത്തെ ശൂന്യാകാശ നടത്തമായിരുന്നു ഇന്നലത്തേത്.
 
അന്താരാഷ്ട ശൂന്യാകാശ നിലയത്തില്‍ ഒരു ജാപ്പനീസ് പരീക്ഷണ ശാല യുടെ നിര്‍മ്മാന ജോലികള്‍ പൂര്‍ത്തിയാക്കുക എന്ന ദൌത്യവുമായാണ് എന്‍ഡവര്‍ നിലയത്തില്‍ എത്തിയിട്ടുള്ളത്. നേരത്തേ ശൂന്യാകാശ നടത്തത്തില്‍ ഉപയോഗിക്കുന്ന പ്രത്യേക സ്യൂട്ടുകള്‍ ഇവര്‍ സൂക്ഷ്മ നിരീക്ഷണം നടത്തി അവ കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തി. ഇത്തരം അഞ്ച് നടത്തങ്ങളാണ് ഈ ദൌത്യത്തില്‍ ലക്ഷ്യം ഇട്ടിരിക്കുന്നത്.
 
വെള്ളിയാഴ്ച എന്‍ഡവര്‍ നിലയത്തില്‍ വിജയകരമായി ഡോക്ക് ചെയ്യുകയുണ്ടായി. പേടകത്തിന്റെ താപ നിരോധന പുറം ചട്ടക്ക് കേട് പറ്റി എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പേടകത്തിന് നിലയത്തില്‍ ഡോക്ക് ചെയ്യുന്നതിന് സാധിക്കുമോ എന്ന സംശയം നില നിന്നിരുന്നു. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചു കൊണ്ടാണ് പേടകം നിലയവുമായി യോജിപ്പിച്ചത്. വെറും നാലര സെന്റീമീറ്റര്‍ വ്യത്യാസം മാത്രമാണ് പേടകം ഡോക്ക് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
ടിം, ഡേവ് എന്നിവരുടെ ആഗമനത്തോടെ ശൂന്യാകാശ നിലയത്തിലെ അന്തേവാസികളുടെ എണ്ണം മുന്‍പെങ്ങും ഇല്ലാത്ത വണ്ണം 13 ആയി. 124 ദിവസം ശൂന്യാകാശത്തില്‍ കഴിഞ്ഞ ജപ്പാന്‍ എഞ്ചിനിയര്‍ കോയിചിക്ക് പകരമായി ടിം നിലയത്തില്‍ തുടരും. കോയിചി എന്‍ഡവറില്‍ തിരിച്ചു വരികയും ചെയ്യും.

Labels: , ,

  - ജെ. എസ്.
   ( Sunday, July 19, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചന്ദ്രയാന് തകരാറ്
chandrayaan-1-orbitഇന്ത്യയുടെ ചന്ദ്ര ദൌത്യവുമായി യാത്ര തിരിച്ച ചന്ദ്രയാന്‍ -1 ന് ചില സാങ്കേതിക തകരാറുകള്‍ സംഭവിച്ചു. പേടകത്തിന്റെ ഒരു സെന്‍സറിന്റെ പ്രവര്‍ത്തനത്തിനാണ് തകരാറ്. എന്നാല്‍ ഈ ദൌത്യത്തിന്റെ പ്രാഥമികമായ ലക്ഷ്യങ്ങള്‍ എല്ലാം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു എന്നും അതിനാല്‍ ഈ തകരാറ് ചന്ദ്രയാന്‍ ദൌത്യത്തെ സാരമായി ബാധിക്കില്ല എന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അറിയിച്ചു. സാധാരണ അഞ്ചു വര്‍ഷത്തോളം ആയുസ്സ് ഉണ്ടാവേണ്ട സെന്‍സര്‍ ഇത്ര പെട്ടെന്ന് കേടു വന്നത് ചന്ദ്രന്റെ പ്രതലത്തിലെ വര്‍ധിച്ച പ്രസരണവും ചൂടും മൂലം ആകാം എന്നാണ് കരുതപ്പെടുന്നത്. മറ്റ് ഘടകങ്ങള്‍ എല്ലാം പ്രവര്‍ത്തനക്ഷമമാണ്.
 
ബഹിരാകാശ ദൌത്യങ്ങള്‍ സങ്കീര്‍ണ്ണമാണ്. ബഹിരാകശത്ത് നേരിടുന്ന അവിചാരിതമായ പരിതസ്ഥിതികളില്‍ ഇത്തരം പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. ഇത് ശാസ്ത്രജ്ഞര്‍ മുന്‍‌കൂട്ടി കണ്ട് ഇതിനുള്ള പ്രതിവിധികളും പകരം സംവിധാനങ്ങളും രൂപകല്‍പ്പന ചെയ്യുന്നു.
 
രണ്ടോ മൂന്നോ ദിവസത്തില്‍ ഒരിക്കല്‍ പേടകത്തിന്റെ ദിശ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഇതിനായി ഉപയോഗിക്കുന്ന സെന്‍സര്‍ ആണ് കേടു വന്നത്. എന്നാല്‍ ഇത്തരം ഘട്ടങ്ങളില്‍ ദിശ നിയന്ത്രിക്കുവാനായി ഉള്ള പകരം സംവിധാനം ആണ് ജൈറോസ്കോപ്പ്. ഭൂമിയില്‍ നിന്നും ദിശ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറുകളും മറ്റു ഉപകരണങ്ങളും ജൈറോസ്കോപ്പ് ഉപയോഗിച്ചു പേടകത്തിന്റെ ദിശ നിയന്ത്രിക്കുവാനായി മാറ്റി ക്രമീകരിച്ചിട്ടുണ്ട്. ഇത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Friday, July 17, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അര്‍ബുദം തടയാന്‍ 'ഗ്രീന്‍ ടീ'
പ്രാഥമിക ഘട്ടത്തില്‍ ഉള്ള രക്താര്‍ബുദം (ലൂകീമിയ) തടയാന്‍ ഗ്രീന്‍ ടീ ഫലപ്രദം ആണെന്ന് പുതിയ ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഗ്രീന്‍ ടീയില്‍ ഉള്ള എപ്പിഗല്ലോ കടെചിന്‍ ഗാലെറ്റ് (epi­gal­lo­cat­echin gal­late) എന്ന രാസ പദാര്‍ത്ഥം ആണ് രക്താര്‍ബുദത്തെ തടയുന്നത്. ലിംഫ് നോടുകള്‍ക്ക് വീക്കം ബാധിച്ച രോഗികളുടെ നീര്‍ക്കെട്ട് 50 ശതമാനം വരെ കുറയ്ക്കാന്‍ ഗ്രീന്‍ ടീയ്ക്ക് കഴിഞ്ഞു എന്ന് ഹെമറ്റോളജിസ്റ്റ്‌ ആയ ടയിറ്റ്‌ ഷാനാഫെല്റ്റ്‌ പറയുന്നു. ഷാനാഫെല്റ്റ്‌ന്റെ നേതൃത്വത്തില്‍ റോഷസ്ടറിലെ മയോ ക്ലിനിക്കിലാണ് ഈ ഗവേഷണം നടന്നത്. ഗാഡത കൂടിയ ഗ്രീന്‍ ടീ സത്ത് ആണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഈ കണ്ടെത്തല്‍ മെയ്‌ 26 ന് ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ഓണ്‍കോളജിയില്‍ പ്രസിദ്ധീകരി ക്കുകയുണ്ടായി. അമേരിക്കന്‍ ഐക്യ നാടുകളില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന കഠിനമായ ലിംഫോ സൈടിക് രോഗികളില്‍ ഇവ പരീക്ഷിച്ചു നോക്കി. ഈ രോഗത്തിന് നിലവില്‍ ഫലപ്രദമായ ചികിത്സ ഇല്ല.
 
ഈ രോഗാവസ്ഥ തുടങ്ങുന്നത് ലിംഫോ സൈറ്റുകള്‍ എന്ന ചുവന്ന രക്ത കോശങ്ങള്‍ക്ക് 'മ്യു‌ട്ടേഷന്‍' സംഭവിക്കുമ്പോള്‍ ആണ്. കാലക്രമേണ ഈ പരിണാമം വന്ന കോശങ്ങള്‍ ത്വരിത ഗതിയില്‍ വിഭജനം നടത്തുകയും സാധാരണ രക്ത കോശങ്ങള്‍ക്ക് പകരം അസ്ഥികളുടെ മജ്ജയിലും ലിംഫ് ഗ്രന്ഥികളിലും സ്ഥാനം പിടിക്കും. മാത്രമല്ല പുറമേ നിന്നുള്ള അനാവശ്യ പദാര്‍ഥങ്ങളെ അവിടേക്ക് കേന്ദ്രീകരിക്കുകയും ചെയ്യും. തത്‌ഫലമായി ലിംഫ് നോടുകള്‍ക്ക് വീക്കവും ഉണ്ടാകും. ഏതാണ്ട് പകുതിയോളം രോഗികള്‍ അവസാനം മരണത്തിന് കീഴടങ്ങും എന്നാണു ഗവേഷകര്‍ പറയുന്നത്. രോഗം പ്രാരംഭ ഘട്ടത്തില്‍ ആണെങ്കില്‍ ഗ്രീന്‍ ടീ സത്ത് മാത്രമായോ അല്ലെങ്കില്‍ ഈ സത്ത് അവര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ഒപ്പമോ നല്‍കിയാല്‍ വളരെ പ്രയോജനം ചെയ്യും എന്ന് അവര്‍ അവകാശപ്പെടുന്നു.
 

tea-plant

 
ഗ്രീന്‍ ടീ, ഏഷ്യന്‍ സ്വദേശിയായ 'കമേലിയ സൈനെന്‍സിസ്' എന്ന കുറ്റി ച്ചെടിയുടെ ഇലകളില്‍ നിന്നാണ് ഉണ്ടാക്കുന്നത്‌. അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതില്‍ അത്ഭുതകരമായ ശേഷിയാണ് ഇതിനു ഉള്ളതെന്ന് ഈ ഗവേഷണത്തില്‍ പങ്കാളിയായ നീല്‍ കെയും പറയുന്നു. ഈ പുതിയ കണ്ടു പിടിത്തം രക്താര്‍ബുദം ബാധിച്ചവര്‍ക്ക്‌ ആശ്വാസം ആകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Labels: ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Friday, May 29, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മലയാളിക്ക് ബില്‍ ഗേറ്റ്സ് സ്കോളര്‍ഷിപ്പ്
mathew-madhavacheril-gates-foundation-scholarshipമൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ ഷിപ്പിന് മലയാളി വിദ്യാര്‍ത്ഥി അര്‍ഹനായി. കോട്ടയം പുതുപ്പള്ളി സ്വദേശിയായ മാത്യു മാധവച്ചേരില്‍ എന്ന ഫിസിക്സ് വിദ്യാര്‍ത്ഥിക്കാണ് ഇതോടെ പ്രശസ്തമായ കാംബ്രിഡ്ജ് സര്‍വ്വകലാ ശാലയില്‍ ഭൌതിക ശാസ്ത്രത്തില്‍ ഉന്നത പഠനം നടത്താനുള്ള അവസരം ലഭിക്കുക. ലോകം എമ്പാടും നിന്നും 32 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 90 പേരില്‍ ആറ് ഇന്ത്യക്കാരാണ് ഉള്ളത്. മൊത്തം 6700 അപേക്ഷകരില്‍ നിന്നും ആണ് ഇവരെ തെരഞ്ഞെടുത്തത്.
 
ബില്‍ ഗേറ്റ്സ് സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ എന്ന ലോകത്തിലെ ഏറ്റവും പ്രമുഖമായ ചാരിറ്റി സംഘടന ഏര്‍പ്പെടുത്തിയ ഈ സ്കോളര്‍ ഷിപ്പുകള്‍ സാമൂഹിക നേതൃത്വവും ഉത്തരവാദിത്തവും പ്രോത്സാഹി പ്പിക്കുവാന്‍ എല്ലാ വര്‍ഷവും ലോകമെമ്പാടും നിന്ന് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് കാംബ്രിഡ്ജ് സര്‍വ്വകലാ ശാലയില്‍ പഠിക്കുവാന്‍ ഉള്ള അവസരം നല്‍കുന്നു.
 
കോട്ടയം പുതുപ്പള്ളി സ്വദേശിയായ മാത്യു ഇപ്പോള്‍ ഡല്‍ഹി സര്‍വ്വകലാ ശാലയില്‍ അണ്ടര്‍ ഗ്രാജുവേറ്റ് ഡിഗ്രിക്ക് ഭൌതിക ശാസ്ത്രം പഠിക്കുന്നു. തന്റെ ഒഴിവു സമയങ്ങളില്‍ ക്വാണ്ടം ഇന്‍ഫര്‍മേഷനില്‍ ഗവേഷണം നടത്തി വന്ന മാത്യുവിന് ഈ സ്കോളര്‍ ഷിപ്പ് ലഭിച്ചതോടെ കാംബ്രിഡ്ജിലെ സുസജ്ജമായ ക്വാണ്ടം കമ്പ്യൂട്ടേഷന്‍ കേന്ദ്രത്തില്‍ തന്റെ ഗവേഷണം തുടരാന്‍ ആവും എന്നത് ഏറെ സന്തോഷം നല്‍കുന്നു.
 
ശാസ്ത്രം ജനപ്രിയ മാകുന്നത് തനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു എന്ന് പറയുന്ന മാത്യു ശാസ്ത്ര തത്വങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് സാമൂഹിക പുരോഗതിക്കും ശാക്തീകരണത്തിനും ഹേതുവാകും എന്ന് വിശ്വസിക്കുന്നു.
 
 

Labels: , ,

  - ജെ. എസ്.
   ( Thursday, May 07, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജനിതക ഗവേഷണം ഒബാമ പുനരാരംഭിക്കും
ഏഴു വര്‍ഷം മുന്‍പ് ബുഷ് ഭരണ കൂടം നിര്‍ത്തി വെച്ച ജനിതക ഗവേഷണം പുനരാരംഭിക്കാന്‍ ഒബാമ അനുമതി നല്‍കും. പ്രമേഹം, കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ്, അല്‍‌ഷീമേഴ്സ് എന്നിങ്ങനെ ഒട്ടേറെ രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ ഈ ഗവേഷണത്തിനു കഴിയും എന്നാണ് പ്രതീക്ഷ. ശരീരത്തിന്റെ ഘടനക്ക് ആധാരമായി വര്‍ത്തിക്കുന്ന സ്റ്റെം കോശങ്ങളില്‍ കൃത്രിമമായി മാറ്റങ്ങള്‍ വരുത്തി ഹൃദയം, കരള്‍, ചര്‍മ്മം, കണ്ണ്, തലച്ചോര്‍ എന്നിങ്ങനെ രോഗം മൂലം നശിച്ച ഏത് ശരീര ഭാഗവുമായി വികസിപ്പിച്ച് എടുക്കാന്‍ കഴിയും എന്നതാണ് ഈ ഗവേഷണത്തിന്റെ അടിസ്ഥാന തത്വം. ഈ ഗവേഷണത്തിന് ഏറ്റവും അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത് മനുഷ്യ ഭ്രൂണത്തില്‍ ഉള്ള സ്റ്റെം കോശങ്ങള്‍ ആണ്. ബീജ സങ്കലനം നടന്ന് മൂന്നോ നാലോ ദിവസം പ്രായമായ ഭ്രൂണത്തില്‍ നിന്നാണ് ഈ കോശങ്ങള്‍ വേര്‍തിരിച്ച് പരീക്ഷണത്തിനായി എടുക്കുന്നത്. ഇതാണ് ഈ പരീക്ഷണങ്ങള്‍ നിരോധിക്കുവാനും കാരണമായത്.

Labels: ,

  - ജെ. എസ്.
   ( Saturday, March 07, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ തമ്മില്‍ ഇടിച്ചു
മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ ദിനം പ്രതി ബഹിരാകാശത്തില്‍ എത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടേയും ഗതാഗത കുരുക്ക് അനുഭവപ്പെടും എന്ന് കുറച്ചു നാളായി ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നു. ഈ ആശങ്കകള്‍ അസ്ഥാനത്ത് ആല്ലായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് ചരിത്രത്തില്‍ ആദ്യമായി രണ്ട് മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് തമ്മില്‍ ഇടിച്ച് തകര്‍ന്നിരിക്കുന്നു. ചൊവ്വാഴ്ച ഉച്ചക്ക് സൈബീരിയയുടെ ഏതാണ്ട് അഞ്ഞൂറ് മൈല്‍ മുകളില്‍ വെച്ചാണ് ഒരു റഷ്യന്‍ ഉപഗ്രഹവും അമേരിക്കന്‍ ഉപഗ്രഹവും തമ്മില്‍ ഇടിച്ചു തകര്‍ന്ന് തരിപ്പണം ആയത്. ഇതിനെ തുടര്‍ന്ന് ഇതിന്റെ അവശിഷ്ടങ്ങള്‍ ഇവയുടെ ചുറ്റുമുള്ള ഭ്രമണ പഥങ്ങളിലൂടെ അതിവേഗം സഞ്ചരിക്കുന്നതായി റഡാറുകള്‍ കണ്ടെത്തി. ഇടി നടന്ന സ്ഥലത്തു നിന്നും കേവലം 215 മൈല്‍ മാത്രം മുകളില്‍ ഉള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഈ അവശിഷ്ടങ്ങള്‍ മൂലം ഭീഷണി ഉണ്ടാവും എന്ന് ശാസ്ത്ര ലോകം ആശങ്കപ്പെടുന്നു. ഈ നിലയത്തില്‍ ഇപ്പോള്‍ മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ ഉണ്ട്.




അമേരിക്കയിലെ ഇറിഡിയം കമ്പനിയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ആണ് ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്ത ഒരു റഷ്യന്‍ നിര്‍മ്മിത ഉപഗ്രഹവുമായി കൂട്ടി ഇടിച്ചത്. ലോകത്തിന്റെ ഏത് മൂലയില്‍ നിന്നും ഫോണ്‍ ചെയ്യാന്‍ സൌകര്യം ഒരുക്കുന്ന ഇറിഡിയം മൊബൈല്‍ ഫോണ്‍ സര്‍വീസ് നടത്തുന്ന കമ്പനിക്ക് ബഹിരാകാശത്ത് ഇത്തരം 66 ഉപഗ്രഹങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ അപകടം മൂലം തങ്ങളുടെ മൊബൈല്‍ ഫോണ്‍ സേവനത്തിന് തകരാറൊന്നും സംഭവിക്കില്ല എന്ന് കമ്പനി വ്യക്തമാക്കി.




ബഹിരാകാശത്ത് ഇത്തരം അപകടങ്ങള്‍ അപൂര്‍വ്വമല്ല. എന്നാല്‍ ഇത്രയും വലിയ രണ്ട് മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ തമ്മില്‍ ഇടിക്കുന്നത് ഇതാദ്യമായാണ്. ഏതാണ്ട് 450 കിലോഗ്രാം ഭാരം ഉണ്ട് രണ്ട് ഉപഗ്രഹങ്ങള്‍ക്കും. ഇത് മൂലം ഉണ്ടാവുന്ന ബഹിരാകാശ അവശിഷ്ടങ്ങളുടെ അളവും നശീകരണ ശേഷിയും വളരെ വലുതാണ് എന്നതാണ് ആശങ്കക്ക് വക നല്‍കുന്നത്. ഇതു പോലുള്ള ബാഹ്യ വസ്തുക്കളുടെ ആഘാതത്തില്‍ നിന്നും രക്ഷപ്പെടാന്‍ പലപ്പോഴും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണ പഥത്തില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. ഇത്തരം മാറ്റം എന്തെങ്കിലും വരുത്തണമോ എന്നറിയാന്‍ സ്ഥിതി ഗതികള്‍ സൂക്ഷ്മമായി പഠിച്ചു വരികയാണ് ശാസ്ത്രജ്ഞര്‍.

Labels: ,

  - ജെ. എസ്.
   ( Thursday, February 12, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചന്ദ്രയാന്‍ ഭ്രമണ പഥത്തില്‍
ഇന്ത്യയുടെ ചന്ദ്ര ദൌത്യവുമായി കുതിച്ച് ഉയര്‍ന്ന ചന്ദ്രയാന്‍-1 ഭൂമിയുടെ ഭ്രമണ പഥത്തില്‍ വിജകരമായി എത്തി ചേര്‍ന്നു. ശ്രീഹരി ക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഇന്ന് രാവിലെ PSLV-C11 എന്ന റോക്കറ്റ് 18.2 മിനിറ്റ് കൊണ്ടാണ് ഇന്ത്യയുടെ പ്രഥമ ചന്ദ്ര വാഹനത്തെ ഭ്രമണ പഥത്തില്‍ എത്തിച്ചത്. രണ്ടാഴ്ച കൊണ്ട് വാഹനം ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും നൂറ് കിലോ മീറ്റര്‍ അകലയുള്ള ചന്ദ്രന്റെ ഭ്രമണ പഥത്തിലെ എത്തുന്നതോടെ ഇന്ത്യ ബഹിരാകാശ രംഗത്ത് ഒരു സുപ്രധാന നേട്ടമാവും കൈ വരിയ്ക്കുക.

Labels: ,

  - ജെ. എസ്.
   ( Wednesday, October 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ത്രിവര്‍ണ്ണ പതാക ചന്ദ്രനില്‍ സ്ഥാപിയ്ക്കും
ബുധനാഴ്ച വിക്ഷേപിയ്ക്കുന്ന ചന്ദ്രയാന്‍-1 ചന്ദ്രനില്‍ ഇന്ത്യയുടെ പതാക സ്ഥാപിയ്ക്കും എന്ന് ബഹിരാകാശ ശാസ്ത്രജ്ഞന്‍മാര്‍ വെളിപ്പെടുത്തി. ഇതു വരെ ചന്ദ്രനില്‍ മൂന്ന് രാജ്യങ്ങളുടെ പതാകകള്‍ മാത്രമാണ് ഉള്ളത്. റഷ്യ, അമേരിക്ക, ജപ്പാന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍. നാലാമത്തെ രാജ്യമായി ഇനി ഇന്ത്യയും ചന്ദ്രനില്‍ തങ്ങളുടെ സാന്നിധ്യം അറിയിയ്ക്കും.




ഒരു പുതിയ പ്രദേശത്ത് പ്രവേശിയ്ക്കുമ്പോള്‍ തങ്ങളുടെ സാന്നിധ്യം സ്ഥാപിയ്ക്കാന്‍ കൊടി നാട്ടുക എന്ന സമ്പ്രദായത്തിന്റെ ചുവടു പിടിച്ചാണ് ഈ ആശയം നടപ്പിലാക്കുന്നത് എന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ മേധാവി ജി. മാധവന്‍ നായര്‍ അറിയിച്ചു.




അന്താരാഷ്ട്ര ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ ഇന്ന് ചന്ദ്രന്‍ ആഗോള സമൂഹത്തിന് പൊതുവായി അവകാശപ്പെട്ടതാണ്. ചന്ദ്ര പ്രതലത്തിന്മേല്‍ പ്രത്യേകിച്ച് ആര്‍ക്കും ഒന്നും അവകാശപ്പെടാന്‍ ആവില്ല. എന്നാല്‍ ഭാവിയില്‍ എന്തു സംഭവിക്കും എന്ന് പറയാനും കഴിയില്ല. ഏതായാലും ഈ ദൌത്യത്തിലൂടെ ചന്ദ്രനില്‍ ഇന്ത്യ തങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുക തന്നെ ചെയ്യും.




ഇന്ത്യയുടെ കന്നി ചന്ദ്രോദ്യമത്തില്‍ മുന്‍ രാഷ്ട്രപതി ശ്രീ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച “മൂണ്‍ ഇമ്പാക്ടര്‍ പ്രോബ്” ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കും. ഇത് വഹിയ്ക്കുന്ന ഉപകരണങ്ങള്‍ ചന്ദ്രന്റെ പ്രതലത്തെ കുറിച്ച് പരീക്ഷണങ്ങള്‍ നടത്തുവാനും ചന്ദ്രന്റെ അടുത്ത് നിന്നുള്ള ചിത്രങ്ങള്‍ എടുക്കുവാനും ശാസ്ത്രജ്ഞരെ സഹായിയ്ക്കും.

Labels: ,

  - ജെ. എസ്.
   ( Tuesday, October 21, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇത്തിരി എനര്‍ജി സെയ്‌വ് ചെയ്യുന്നത് വിനയാകാം
വൈദ്യുതി ലാഭിയ്ക്കാന്‍ വേണ്ടി സി. എഫ്. എല്‍. ലാമ്പുകള്‍ ഉപയോഗി യ്ക്കുന്നതിന് എതിരെ ബ്രിട്ടനിലെ ശാസ്ത്രജ്ഞന്മാര്‍ ചില മുന്നറിയിപ്പുകള്‍ നല്‍കി. ഇത്തരം ലാമ്പുകളില്‍ ചിലതില്‍ നിന്നും ബഹിര്‍ ഗമിയ്ക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ പരിമിതമായ അളവിലും കൂടുതല്‍ ആണത്രെ. ഇത് ചര്‍മ രോഗങ്ങള്‍ക്ക് കാരണമാവും. എക്സീമ പോലുള്ള രോഗങ്ങള്‍ വര്‍ധിയ്ക്കുവാനും ചര്‍മ്മം ചുവന്ന് തടിച്ച് വരാനും ചില രക്ത ദൂഷ്യ രോഗങ്ങള്‍ ഉണ്ടാകുവാനും ഈ ബള്‍ബുകളുടെ അടുത്ത് വെച്ചുള്ള ഉപയോഗം കാരണം ആവുന്നു. എന്നാല്‍ കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത ഗവേഷകര്‍ തള്ളി കളഞ്ഞു.




എന്നാല്‍ ഇത്തരം ബള്‍ബുകള്‍ ഉപയോഗി യ്ക്കുരുത് എന്ന് ശാസ്ത്രജ്ഞര്‍ക്ക് അഭിപ്രായമില്ല. ഇവ മൂലം ഉണ്ടാവുന്ന ഊര്‍ജ ലാഭം തന്നെ കാരണം.




ഇത്തരം ബള്‍ബുകള്‍ വളരെ അടുത്ത് വച്ച് ഉപയോഗി യ്ക്കുന്നവര്‍ക്ക് ആണ് ഇത് മൂലം പ്രശ്നം. ഒരടിയില്‍ അടുത്ത് ബള്‍ബ് വെച്ച് ജോലി ചെയ്യുന്ന ആഭരണ നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേടു പാടുകള്‍ നീക്കുന്നവര്‍ക്കും മറ്റും ഇത് പ്രശ്നം ഉണ്ടാക്കും. എന്നാല്‍ സാധാരണ രീതിയില്‍ ബള്‍ബ് ഉപയോഗി യ്ക്കുന്നവര്‍ക്ക് പേടി വേണ്ട. ഒരു അടിയില്‍ ഏറെ ദൂരത്ത് ഇതിന്റെ രശ്മികളുടെ ദൂഷ്യ ഫലം ഉണ്ടാവില്ല.




ഏറെ നേരം തുടര്‍ച്ചയായി അടുത്തിരി യ്ക്കുന്നത് ഒഴിവാക്കിയാലും മതി. ഒരു മണിയ്ക്കൂറില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ഇരിയ്ക്കാ തിരുന്നാലും പ്രശ്നമില്ല.




ഇത്തരം ബള്‍ബുകളില്‍ ചിലതിന് ഒരു ചില്ലു കവചം കാണും. കാഴ്ചയ്ക്ക് സാധാരണ ബള്‍ബ് പോലെ തോന്നിയ്ക്കുന്ന ഇത്തരം സി. എഫ്. എല്‍. ലാമ്പുകള്‍ക്കും ദോഷമില്ല. 12 ഇഞ്ചില്‍ കുറഞ്ഞ ദൂരത്തില്‍ ഇത്തരം ബള്‍ബുകള്‍ ഉപയോഗി യ്ക്കുന്നവര്‍ കവചം ഉള്ള ബള്‍ബുകള്‍ ഉപയോഗി യ്ക്കണം എന്ന് ശാസ്ത്രജ്ഞര്‍ ഉപദേശിയ്ക്കുന്നു.

Labels: ,

  - ജെ. എസ്.
   ( Sunday, October 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കണികാ പരീക്ഷണം 2009 ഏപ്രിലില്‍ പുനരാരംഭിയ്ക്കും
അപ്രതീക്ഷിതമായ ചില സാങ്കേതിക തകരാറുകള്‍ മൂലം മുടങ്ങിയ കണികാ പരീക്ഷണം ഇനി അടുത്ത വര്‍ഷം ഏപ്രിലില്‍ മാത്രമേ പുനരാരംഭിയ്ക്കുകയുള്ളൂ എന്ന് യൂറോപ്യന്‍ ആണവ ഗവേഷണ സംഘടന അറിയിച്ചു.




17 മൈല്‍ നീളം ഉള്ള ഈ ഭൂഗര്‍ഭ തുരങ്കത്തില്‍ ഹീലിയം വാതക ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നായിരുന്നു പരീക്ഷണം നിര്‍ത്തി വെച്ചത്. രണ്ട് വൈദ്യുത കാന്തങ്ങ ള്‍ക്കിടയിലുള്ള വൈദ്യുതി തകരാറ് മൂലം കാന്തം ചൂട് പിടിച്ച് ഉരുകിയതാണ് വാതക ചോര്‍ച്ചയ്ക്ക് ഇടയാക്കിയത്.




പൂജ്യം ഡിഗ്രിയ്ക്കടുത്ത താപ നില യിലാണ് തുരങ്കം പ്രവര്‍ത്തിയ്ക്കുന്നത്. ഇതിനെ ക്രമേണ ചൂടാക്കി സാധാരണ താപ നിലയില്‍ എത്തിച്ചതിനു ശേഷമേ അറ്റകുറ്റ പണികള്‍ ചെയ്യാനാവൂ. ഇതിന് നാല് ആഴ്ച്ച യെങ്കിലും വേണ്ടി വരുമത്രെ. അതിനു ശേഷം ഇത് വീണ്ടും പഴയ താപ നിലയിലേയ്ക്ക് തണുപ്പിയ്ക്കുകയും വേണം. അപ്പോഴേയ്ക്കും ഈ പരീക്ഷണ കേന്ദ്രത്തിന്റെ ശൈത്യ കാല അറ്റകുറ്റ പണികള്‍ക്ക് സമയവുമാവും. അതും കഴിഞ്ഞ് 2009 ഏപ്രിലില്‍ മാത്രം ആവും കേന്ദ്രം വീണ്ടും പരീക്ഷണത്തിന് സജ്ജമാവുക.

Labels:

  - ജെ. എസ്.
   ( Wednesday, September 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കണികാ പരീക്ഷണം ഈ വര്‍ഷം പുനരാരംഭിയ്ക്കാന്‍ ഇടയില്ല
ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണം എന്ന് വിശേഷിക്കപ്പെട്ട “ലാര്‍ജ് ഹെഡ്രോണ്‍ കൊളൈഡര്‍” യന്ത്ര തകരാറിനെ തുടര്‍ന്ന് അടച്ചു പൂട്ടി. ഇത് പൂര്‍വ്വ സ്ഥിതിയില്‍ ആക്കാന്‍ ആഴ്ചകള്‍ വേണ്ടി വരും എന്ന് പരീക്ഷണത്തിന് ചുക്കാന്‍ പിടിയ്ക്കുന്ന “ആണവ ഗവേഷണത്തിനുള്ള യൂറോപ്യന്‍ കേന്ദ്ര” ത്തിന്റെ (CERN) ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഈ വര്‍ഷം ഇനി കണികാ “ഇടിച്ചില്‍” (particle collision) നടക്കാന്‍ സാധ്യത കുറവാണ് എന്ന് കേന്ദ്രത്തിന്റെ വാര്‍ത്താ വിനിമയ കാര്യ മേധാവി ഡോ. ജേയ്മ്സ് ഗില്ലിസ് അറിയിച്ചു.




തുടക്കം മുതലേ 30 വോള്‍ട്ടിന്റെ ഒരു ട്രാന്‍സ്ഫോര്‍മര്‍ തകരാറിലായത് ഉള്‍പ്പടെ നിരവധി സാങ്കേതിക തകരാറുകള്‍ നേരിട്ടിരുന്നു ഈ പരീക്ഷണത്തിന്. അതില്‍ അവസാനത്തേതാണ് ഇന്നലെ നടന്നത്. കണികകളെ ഈ ഭീമന്‍ തുരങ്കത്തിനുള്ളിലൂടെ നയിയ്ക്കുവാന്‍ ഉപയോഗിക്കുന്ന അനേകം വൈദ്യുത കാന്തങ്ങളിലൊന്ന് ചൂട് പിടിച്ച് ഉരുകിയതാണ് പരീക്ഷണം നിര്‍ത്തിവെയ്ക്കാന്‍ കാരണമായത്. ഈ കാന്തത്തിന്റെ താപനില നൂറ് ഡിഗ്രിയോളം വര്‍ധിയ്ക്കുകയുണ്ടായി. കാന്തങ്ങളെ തണുപ്പിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്ന ഹീലിയം വാതകം ചോര്‍ന്ന് തുരങ്കത്തിനകത്തേയ്ക്ക് പ്രവഹിയ്ക്കുകയും ചെയ്തു.




രണ്ട് കാന്തങ്ങളുടെ ഇടയിലെ വൈദ്യുതി തകരാറ് മൂലമാണ് പരീക്ഷണം നിര്‍ത്തി വെയ്ക്കേണ്ടി വന്നത് എന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം.




പൂജ്യം ഡിഗ്രിയ്ക്കടുത്ത് വരെ തണുപ്പിച്ചിരിയ്ക്കുന്ന തുരങ്കത്തില്‍ കടന്ന് തകരാറ് മാറ്റുവാന്‍ ഇനി തുരങ്കം ക്രമേണ ചൂടാക്കി കൊണ്ടു വരണം. ഇതിനെടുക്കുന്ന സമയം ആണ് പരീക്ഷണം പുനരാരംഭിക്കാനുള്ള കാലതാമസം.




പതിനാല് വര്‍ഷത്തെ ശ്രമഫലമായ് നിര്‍മ്മിച്ച ഇത്തരമൊരു സങ്കീര്‍ണ്ണമായ യന്ത്ര സംവിധാനത്തില്‍ ഇത്തരമൊരു തകരാറ് സംഭവിക്കുന്നത് അസാധാരണമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Labels:

  - ജെ. എസ്.
   ( Sunday, September 21, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മത വിശ്വാസം - യുവാക്കള്‍ പുറകിലല്ല
പൊതുവെ കരുതപ്പെടുന്നത് പോലെ യുവ തലമുറയില്‍ മത വിശ്വാസം കുറയുന്നില്ല എന്ന് വെളിപ്പെടുത്തുന്ന ഒരു ഗവേഷണ ഫലം പുറത്തു വന്നിരിയ്ക്കുന്നു. 21 രാജ്യങ്ങളില്‍ നിന്നും ഉള്ള 18 നും 29 നും മധ്യേ പ്രായമുള്ള 21,000 യുവാക്കളില്‍ നടത്തിയ ലോകത്തിലേ തന്നെ ഏറ്റവും വിപുലമായ ഒരു സര്‍വേയിലാണ് യുവാക്കളിലെ മത വിശ്വാസം വെളിപ്പെട്ടത്. ജെര്‍മനിയിലെ ബെര്‍ട്ടല്‍സ്മാന്‍ ഫൌണ്ടേഷനാണ് പഠനം നടത്തിയത്.




85% യുവാക്കളും മത വിശ്വാസികള്‍ ആണെന്ന് ഗവേഷണ ഫലം പറയുന്നു. 13% പേര്‍ മാത്രമാണ് നിരീശ്വരവാദികള്‍.




മൂന്നിലൊന്ന് യുവാക്കള്‍ക്ക് ഒരു മത സ്ഥാപനത്തിന്റെ അംഗങ്ങളാവാന്‍ താല്‍പ്പര്യം ഇല്ലെങ്കിലും തങ്ങള്‍ ഈശ്വര വിശ്വാസികള്‍ ആണെന്ന് പറയുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തല്‍.




മതവിശ്വാസം യുവാക്കളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടിനെയും ലൈംഗികതയെ കുറുച്ചുള്ള നിലപാടുകളേയും സ്വാധീനിയ്ക്കുന്നതായും ഗവേഷണം കണ്ടെത്തുകയുണ്ടായി.




മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം ഏറ്റവും കുറച്ചുള്ളത് റഷ്യാക്കാര്‍ക്കും (16%) ഏറ്റവും കൂടുതല്‍ ഇറ്റലിയിലും (61%) ആണ്. ഇന്ത്യ (28%), അമേരിക്ക (52%), ബ്രിട്ടന്‍ (34%), ഫ്രാ‍ന്‍സ് (33%).




ഏറ്റവും കൂടുതല്‍ പേര്‍ ദിവസവും ദൈവത്തോട് പ്രാര്‍ത്ഥിയ്ക്കുന്നത് നൈജീരിയയിലാണ് (93%). ഏറ്റവും കുറച്ച് ഓസ്റ്റ്റിയയിലും (7%). ഇന്ത്യ (75%), അമേരിക്ക (57%), ബ്രിട്ടന്‍ (19%), ഫ്രാന്‍സ് (9%), ഓസ്റ്റ്റേലിയ (19%)




മതത്തിന്റെ ചട്ടക്കൂടനുസരിച്ച് ജീവിയ്ക്കാന്‍ തയ്യാറാവുന്നതില്‍ മുന്നില്‍ നൈജീരിയയില്‍ തന്നെ (84%). ഇതിനു പിന്നില്‍ വരുന്നത് ഇന്‍ഡോനേഷ്യയാണ് (55%). ഇന്ത്യ (43%), അമേരിക്ക (49%), ബ്രിട്ടന്‍ (21%), ഫ്രാന്‍സ് (15%), ഓസ്റ്റ്റേലിയ (25%). ഏറ്റവും കുറവ് ഓസ്റ്റ്റിയ (7%).




ഇന്ത്യയില്‍ 50% യുവാക്കള്‍ പ്രതിവാരം ഒരു മതപരമായ ചടങ്ങിലെങ്കിലും പങ്കെടുക്കുന്നു. മതം പ്രദാനം ചെയ്യുന്നതായി പറയുന്ന ദൈവീകമായ ആനന്ദം ഇന്ത്യയില്‍ 84% യുവാക്കള്‍ അനുഭവിയ്ക്കുന്നു.




മതത്തിന്റെ മനശ്ശാസ്ത്രപരമായി ആരോഗ്യകരമായ ഒരു ധര്‍മ്മം മനുഷ്യ മനസ്സിലെ ഭയം ഇല്ലാതാക്കുക എന്നതാണ്. എന്നാല്‍ ചരിത്രപരമായി ഏറ്റവും അധികം മനുഷ്യ മനസ്സുകളെ ഭയം മഥിയ്ക്കുവാന്‍ ഇടയാക്കുന്നതും മതങ്ങള്‍ നല്‍കുന്ന നരകത്തിന്റേയും ദൈവ കോപത്തിന്റെയും ചിത്രങ്ങള്‍ തന്നെയാണ്. ഇന്ത്യയിലെ 50% യുവാക്കള്‍ ഇത്തരത്തില്‍ ദൈവ ഭയത്തിലാണ് കഴിയുന്നത്.




മത സ്ഥാപനങ്ങളില്‍ നിന്ന് ആത്മീയത വേര്‍പെടുന്നതിന്റെ ദുരന്ത ഫലം അനുഭയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. മത മേലദ്ധ്യക്ഷന്മാരുടെ രാഷ്ട്രീയ നാടകങ്ങളും, ആള്‍ദൈവങ്ങളുടെ ആത്മീയ നാടകങ്ങളും ആണ് ഇന്ന് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ സമൂഹിക പാഠം.




ഈ അന്യവല്‍ക്കരണം ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്ന് ഈ പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ 56% യുവാക്കള്‍ തങ്ങള്‍ മതവിശ്വാസികള്‍ ആണെന്ന് അവകാശപ്പെട്ടപ്പോള്‍ വെറും 34% പേര്‍ക്ക് മാത്രമായിരുന്നു തങ്ങള്‍ക്ക് ആത്മീയത ഉണ്ടെന്ന് പറയുവാന്‍ കഴിഞ്ഞത്.




പല മതങ്ങളിലും നിന്നുള്ള നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിയ്ക്കുവാനുള്ള യുവാക്കളുടെ സന്നദ്ധതയും ഈ പഠനം വിഷയമാക്കുക ഉണ്ടായി. ഇതിലും ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഇന്ത്യ തന്നെ. (18%). ഇന്ത്യയിലെ മുതിര്‍ന്നവരുടെ കാര്യം ഇതിലും കഷ്ടമാണ് (9%). മറ്റ് മതങ്ങളോടുള്ള സ്വീകാര്യത ഏറ്റവും അധികം ഇറ്റലിയിലാണ് (74%). അമേരിക്ക (61%), ബ്രിട്ടന്‍ (48%), ഫ്രാന്‍സ് (47%), ഓസ്റ്റ്റേലിയ (49%), റഷ്യ (60%)




എന്നാല്‍ എല്ലാ മതങ്ങളുടേയും അടിസ്ഥാന തത്വങ്ങള്‍ നല്ലതാണ് എന്ന് ഇന്ത്യയിലെ 85% യുവാക്കള്‍ വിശ്വസിയ്ക്കുന്നു എന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്.




മത മൌലിക വാദം ഏറ്റവും കൂറവ് സ്വിറ്റ്സര്‍ലാന്‍ഡിലാണ് (8%). ഏറ്റവും കൂടുതല്‍ ഇസ്രയേലിലും (55%). ഇന്ത്യ തൊട്ടു പുറകെയുണ്ട് (47%). അമേരിക്ക (44%), ബ്രിട്ടന്‍ (14%).




ജീവന്റെ ഉല്പത്തി ദൈവീക സൃഷ്ടിയോ അതോ ശാസ്ത്രീയ വിശദീകരണമായ പരിണാമമോ എന്ന ചോദ്യത്തിന് 83% ഇന്ത്യാക്കാര്‍ ശാസ്ത്രത്തിനൊപ്പം നിന്ന്‍ ഒന്നാം സ്ഥാനത്തെത്തി. അമേരിക്ക (41%), ബ്രിട്ടന്‍ (66%), ഫ്രാന്‍സ് (65%), ഇസ്രയേല്‍ (39%), മൊറോക്കോ (18%).




ഏറ്റവും കൂടുതല്‍ യുവാക്കള്‍ തങ്ങളെ മാതാപിതാക്കള്‍ മതപരമായ് ആണ് വളര്‍ത്തിയത് എന്ന് പറഞ്ഞത് ഇന്‍ഡോനേഷ്യയിലാണ് (99%). തൊട്ട് പുറകില്‍ ഇന്ത്യയും (98%). അമേരിക്ക (64%), ബ്രിട്ടന്‍ (61%), ഫ്രാന്‍സ് (61%), ഓസ്റ്റ്റേലിയ (60%), റഷ്യ (12%).




പുതിയ തലമുറയില്‍ മത വിശ്വാസം വളര്‍ത്താന്‍ അശ്രാന്തം പരിശ്രമിയ്ക്കുന്ന മത പ്രചാര‍കര്‍ക്കും മത മേലദ്ധ്യക്ഷന്മാര്‍ക്കും വിശ്വാസം വിറ്റ് കാശാക്കുന്ന ആള്‍ ദൈവങ്ങള്‍ക്കും ആശ്വാസം പകരുന്ന ഒരു ഗവേഷണ ഫലം തന്നെ ആണിത് എന്നതില്‍ സംശയമില്ല.

Labels: , ,

  - ജെ. എസ്.
   ( Saturday, July 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചൊവ്വയില്‍ ഐസ് കണ്ടെത്തി
നാസയുടെ ഫിനിക്സ് മാര്‍സ് ലാന്‍ഡര്‍ എന്ന ശൂന്യാകാശ വാഹനം ചൊവ്വയില്‍ ഐസ് കണ്ടെത്തിയതായി നാസ അറിയിച്ചു. 2002ല്‍ തന്നെ ചൊവ്വയില്‍ ഐസ് ഉണ്ട് എന്നതിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു എങ്കിലും ഇതാദ്യമായിട്ടാണ് ഐസ് നേരിട്ട് കാണപ്പെടുന്നത്. ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ ഐസ് മൂടപ്പെട്ടിരിക്കുന്നു എന്നും ഉപരിതലത്തിന് ഏതാനും ഇഞ്ചുകള്‍ കീഴെ ഐസിന്റെ സാന്നിധ്യം ഉണ്ടെന്നും ശാസ്ത്രലോകത്തിന് നേരത്തേ അറിവുള്ളതാണ്. ഇത്തവണത്തെ ചൊവ്വാ ദൌത്യത്തിന്റെ ഒരു പ്രധാന ലക്ഷ്യം തന്നെ ഉത്തര ധ്രുവത്തില്‍ ഇറങ്ങി മണ്ണ് കുഴിച്ച് ഐസ് കണ്ടെടുക്കുക എന്നതായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഐസ് നേരിട്ട് കാണപ്പെട്ടത് അത്യന്തം ആവേശകരമായി ശാസ്ത്രജ്ഞര്‍ക്ക്. മണ്ണ് കുഴിച്ചും ഒന്നും കാണാനായില്ലെങ്കിലോ എന്ന ആശങ്കയിലായിരുന്നു ശാസ്ത്രലോകം.



വാഹനത്തിന്റെ യന്ത്രവല്‍കൃത കൈകള്‍ കുഴിച്ച കുഴികളിലാണ് ചില വെളുത്ത തിളക്കമേറിയ വസ്തുക്കള്‍ കണ്ടത്. ഫിനിക്സ് ലാന്‍ഡറിന്റെ ചൊവ്വയിലെ ഇരുപതാം ദിവസം, അതായത് സോള്‍ 20നാണ് ഇത് കാണപ്പെട്ടത്. ചൊവ്വയിലെ ഒരു ദിവസത്തിന് ഒരു സോള്‍ എന്നാണ് വിളിയ്ക്കുന്നത്. എന്നാല്‍ സൊള്‍ 24ന് ഈ തിളങ്ങുന്ന വസ്തുക്കള്‍ അപ്രത്യക്ഷമായി.


ഇത് ഉപ്പായിരിയ്ക്കാം എന്നായിരുന്നു ശാസ്ത്രജ്ഞന്മാര്‍ കരുതിയിരുന്നത്. എന്നാല്‍ ഉപ്പിന് ഇങ്ങനെ അപ്രത്യക്ഷമാകാന്‍ കഴിയില്ല. അതാണ് ഇത് ഐസാണ് എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കാരണം. ഐസ് ഇങ്ങനെ നേരിട്ട് നീരാവിയായി മാറുന്നതിനെ “സബ്ലിമേഷന്‍” എന്ന് വിളിയ്ക്കുന്നു.


ഇനിയും രണ്ട് മാസം കൂടി ഫിനിക്സ് ലാന്‍ഡര്‍ ചൊവ്വയില്‍ ഉണ്ടാവും.

Labels:

  - ജെ. എസ്.
   ( Friday, June 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ലോക ഊര്‍ജ്ജ ഉച്ചകോടി റോമില്‍
പതിനൊന്നാമത് ലോക ഊര്‍ജ്ജ ഉച്ചകോടി ഈ മാസം 20 ന് റോമില്‍ ആരംഭിക്കും. ഇന്ത്യ, സൗദി അറേബ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി 85 രാജ്യങ്ങളിലെ പെട്രോളിയം മന്ത്രിമാരും 30 അന്തര്‍ദേശീയ എണ്ണക്കമ്പനികളുടെ പ്രതിനിധികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഒരു മലയാളി സാനിധ്യവും ഈ ഊര്‍ജ്ജ ഉച്ചകോടിയിലുണ്ടാവും. സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ എനര്‍ജി ഫോറം പ്രതിനിധി പെരിന്തല്‍മണ്ണ സ്വദേശി ഇബ്രാഹിം സുബ്ഹാനാണ് ഉച്ചകോടിയില്‍‍ പങ്കെടുക്കുന്നത്. ഈ മാസം 22 വരെയാണ് ഊര്‍ജ്ജ ഉച്ചകോടി.

Labels: , ,

  - ജെ. എസ്.
   ( Wednesday, April 16, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്