പൂര നഗരിയെ "പുലികള്‍" കീഴടക്കി
ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് പൂര നഗരിയില്‍ പുലിക്കളി അരങ്ങേറി. വടക്കും നാഥന്റെ പടിഞ്ഞാറേ നടയില്‍ ഗണപതിക്ക് തേങ്ങയുടച്ച് കോട്ടപ്പുറം സംഘം കളി ആരംഭിച്ചതോടെ നാടും നഗരവും സ്വരാജ് റൗണ്ടിലേക്ക് ഒഴുകിയെത്തി. പച്ചയും ചുവപ്പും നീലയും മഞ്ഞയും കറുപ്പു മൊക്കെയായി വിവിധ വര്‍ണ്ണങ്ങളില്‍ പ്രത്യക്ഷപ്പെട്ട "വരയന്‍ പുലികളും പുള്ളി പ്പുലികളും" ചെണ്ട മേളത്തി നനുസരിച്ച് ചുവടു വച്ചപ്പോള്‍ കാണികളും അവര്‍ക്കൊപ്പം കൂടി. കാഴ്ചക്കാരെ ആവേശം കൊള്ളിച്ചു കൊണ്ട് വര്‍ണ്ണ താള മേളമൊരുക്കി മുന്നേറിയ പുലികള്‍ അക്ഷരാ ര്‍ത്ഥത്തില്‍ പൂര നഗരിയെ കീഴടക്കു കയായിരുന്നു.
വാഹനങ്ങളില്‍ ഒരുക്കിയ വര്‍ണ്ണാഭമയ വിവിധ നിശ്ചല ദൃശ്യങ്ങള്‍ പുലിക്കളിയെ അനുഗമിച്ചിരുന്നു. വൈകീട്ട് പെയ്ത മഴ കളിയുടെ ആവേശം അല്പം കുറച്ചു. - എസ്. കുമാര്‍ Labels: കേരളം, സാംസ്കാരികം
- ജെ. എസ്.
( Sunday, September 06, 2009 ) |
ദേശീയ ഇസ്ലാമിക സമ്മേളനം മെയ് ഒന്ന് മുതല്‍
കൊച്ചി: സമസ്ത കേരള സുന്നി യുവ ജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഇസ്ലാമിക സമ്മേളനത്തിന് മെയ് ഒന്നിന് കൊച്ചിയില്‍ തുടക്കമാവും.
'നാടിന്റെ അസ്തിത്വ വീണ്ടെടുപ്പിന്' എന്ന പ്രമേയവുമായി നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായി ഏപ്രില്‍ 30ന് സൗഹൃദ സംഗമം നടക്കും. മെയ് മൂന്ന് വരെ നീളുന്ന സമ്മേളനം ഇടപ്പള്ളി സ്റ്റേഷന് കവലയിലെ മാലിക് ദീനാര്‍ നഗറിലാണ് നടക്കുന്നത്. ഇന്ന് ആരംഭിക്കുന്ന എസ്. വൈ. എസ്. ദേശീയ ഇസ്ലാമിക സമ്മേളനത്തിനു വേണ്ടി മാലിക് ദീനാറിന്റെ നാമധേയത്തില്‍ ഇടപ്പള്ളി ബൈപാസ് ജംഗ്ഷനു സമീപം പ്രത്യേകം സജ്ജമാക്കിയ വേദി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ദിവസവും 10,000 ത്തോളം പേരെയാണ് സമ്മേളനത്തിന് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. 30ന് വൈകീട്ട് ഏഴിന് നടക്കുന്ന സൗഹൃദ സംഗമം മന്ത്രി എസ്. ശര്‍മ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ കെ. രാധാകൃഷ്ണന് മുഖ്യാതിഥി യായിരിക്കും. എസ്. വൈ. എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് ടി. എസ്. കെ. തങ്ങള്‍ ബുഖാരി അധ്യക്ഷത വഹിക്കും. മെയ് ഒന്നിന് വൈകീട്ട് നാലിന് സമ്മേളനത്തിന് തുടക്കം കുറിച്ച് വിളംബര ജാഥ നടക്കും. 4.30ന് സമ്മേളന കണ്ട്രോള് ബോര്‍ഡ് ചെയര്മാന് സയ്യിദ് അലി ബാഫഖി പതാക ഉയര്‍ത്തും. ഏഴിന് നടക്കുന്ന ശരീ അത്ത് സെഷന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അല്ലാമാ ളിയാ ഉല്‍മുസ്തഫ അംജദി ഉദ്ഘാടനം ചെയ്യും. മെയ് രണ്ടിന് രാവിലെ 8.30ന് നടക്കുന്ന സമ്മേളനം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന് ചെയര്മാന് ജസ്റ്റിസ് സുഹൈല്‍ സിദ്ദിഖി ഉദ്ഘാടനം ചെയ്യും. മന്ത്രി എം. എ. ബേബി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും. മെയ് മൂന്നിന് 'മുസ്ലിം രാഷ്ട്രീയം സ്വത്വം, പരിണാമം' എന്ന വിഷയത്തില്‍ രാവിലെ 8.30ന് നടക്കുന്ന സെമിനാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സെഡറിക് പ്രകാശ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് അഖിലേന്ത്യ സുന്നി ജംഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രഖ്യാപനത്തോടെ സമ്മേളനം സമാപിക്കും. പത്ര സമ്മേളനത്തില്‍ എസ്. വൈ. എസ്. ഭാരവാഹികളായ പൊന്മള അബ്ദുള്‍ ഖാദര്‍ മുസ്ലിയര്, പേരോട് അബ്ദു റഹ്മാന് സഖാഫി, വണ്ടൂര്‍ അബ്ദു റഹ്മാന് ഫൈസി, സി. പി. സൈതലവി മാസ്റ്റര്‍, എ. അഹമ്മദ് കുട്ടി ഹാജി, പി. എച്ച്. അലി ദാരിമി, പി. കെ. കരീം തുടങ്ങിയവര്‍ പങ്കെടുത്തു. - മുഹമ്മദ് അസ്ഫര്‍, അബുദാബി Labels: സാംസ്കാരികം
- ജെ. എസ്.
( Friday, May 01, 2009 ) |
ഇസ്ലാമിക തീവ്രവാദം എന്നത് തെറ്റായ പദ പ്രയോഗം - പ്രണബ് മുഖര്‍ജി
സമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടു കോര്‍ത്തെടുത്ത തികച്ചും ദുരുദ്ദേശ പരമായ തെറ്റായ പദ പ്രയോഗം ആണ് "ഇസ്ലാമിക തീവ്രവാദം" എന്നത് എന്ന് കേന്ദ്ര വിദേശ കാര്യ വകുപ്പ് മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇതിന് എതിരെ ജനം പ്രതിഷേധിക്കണം. ഇസ്ലാമിന് തീവ്ര വാദവുമായി ഒരു ബന്ധവും ഇല്ല. ഇന്ത്യയിലെ മുസ്ലിങ്ങളുടെ ദേശ സ്നേഹം മറ്റു ഏത് മതക്കാരുടെതിനെയും പോലെ തന്നെ ശക്തമാണ് എന്നതില്‍ തര്‍ക്കം ഒന്നും ഇല്ല. വിശുദ്ധ ഖുര്‍ഃആന്‍ ബംഗാളി ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തതിന്റെ ഇരുന്നൂറാം വാര്‍ഷികം പ്രമാണിച്ചു നടത്തിയ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും സാമുദായിക മൈത്രിയും ഉപദേശിക്കുന്ന ഇസ്ലാം അടിസ്ഥാനപരമായി തീവ്രവാദത്തിനു എതിരാണ്. തീവ്രവാദം മനുഷ്യത്വത്തിനു എതിരാണ്. സാര്‍വത്രികമായ സാഹോദര്യം എന്ന ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണം ആണ് ഇസ്ലാമിനെ ലോകമെമ്പാടും ജന പ്രിയം ആക്കിയത്. സെപ്റ്റംബര്‍ പതിനൊന്നിനു ശേഷം യൂറോപ്പിലെയും അമേരിക്കയിലെയും ജനങ്ങള്‍ ക്രിസ്തീയ ഇസ്ലാമിക സംസ്ക്കാരങ്ങളുടെ സംഘര്‍ഷം ആണ് പ്രശ്നത്തിന്റെ ആധാരം എന്ന രീതിയില്‍ മെനഞ്ഞെടുത്ത ഒരു പദ പ്രയോഗമാണ് "ഇസ്ലാമിക തീവ്രവാദം" എന്നും മന്ത്രി വിശദീകരിച്ചു. ഇസ്ലാം മൌലിക വാദികളുടെ മതമാണ് എന്ന് സമര്‍ഥിക്കുന്നവരോട് വിശുദ്ധ ഗ്രന്ഥത്തില്‍ എവിടെയാണ് മൌലിക വാദം പ്രൊല്‍സാഹിപ്പിക്കുന്നത് എന്ന് കാണിച്ചു തരാമോ എന്നും മന്ത്രി വെല്ലു വിളിച്ചു.
Labels: തീവ്രവാദം, സാംസ്കാരികം
- ജെ. എസ്.
( Tuesday, December 30, 2008 ) |
റിയാലിറ്റി ഷോ പീഡനം തടയാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
റിയാലിറ്റി ഷോ എന്ന പേരില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറായി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷനാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ഒരു റിയാലിറ്റി ഷോയ്ക്കിടെ ഷിന്‍ജിനി എന്ന ഒരു പെണ്‍കുട്ടി ജഡ്ജിമാരുടെ പരിഹാസം സഹിയ്ക്കാന്‍ വയ്യാതെ ബോധ രഹിതയായതും തുടര്‍ന്ന് ശരീരം തളര്‍ന്ന് പോയതും അധികൃതരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ടെലിവിഷനിലും സിനിമയിലും മറ്റും അഭിനയിയ്ക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിയ്ക്കും എന്ന് വനിതാ ശിശു വികസന മന്ത്രി രേണുക ചൌധരി ജൂലായില്‍ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോള്‍ തയ്യാറാക്കിയിരിയ്ക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം കുട്ടികളും നിര്‍മ്മാതാക്കളും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം:
മത്സരബുദ്ധിയും മാനസിക സമ്മര്‍ദ്ദവും നിറഞ്ഞ ഈ അന്തരീക്ഷം മുതിര്‍ന്നവര്‍ക്ക് തന്നെ താങ്ങാനാവുന്നതിലും അപ്പുറമാണ്. അപ്പോള്‍ പിന്നെ കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ട ആവശ്യമില്ല എന്ന് കമ്മീഷന് അംഗം സന്ധ്യ ബജാജ് അഭിപ്രായപ്പെട്ടു. പ്രായമാവുന്നത് വരെ കുട്ടികള്‍ കുട്ടികള്‍ ആയി തന്നെ നില നില്‍ക്കണം എന്നതാണ് കമ്മീഷന്റെ നിലപാട് എന്നും അതിന് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉപകരിയ്ക്കും എന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Labels: കുട്ടികള്‍, പീഢനം, മനുഷ്യാവകാശം, സാംസ്കാരികം, സിനിമ
- ജെ. എസ്.
( Friday, October 24, 2008 ) |
മത വിശ്വാസം - യുവാക്കള്‍ പുറകിലല്ല
പൊതുവെ കരുതപ്പെടുന്നത് പോലെ യുവ തലമുറയില്‍ മത വിശ്വാസം കുറയുന്നില്ല എന്ന് വെളിപ്പെടുത്തുന്ന ഒരു ഗവേഷണ ഫലം പുറത്തു വന്നിരിയ്ക്കുന്നു. 21 രാജ്യങ്ങളില്‍ നിന്നും ഉള്ള 18 നും 29 നും മധ്യേ പ്രായമുള്ള 21,000 യുവാക്കളില്‍ നടത്തിയ ലോകത്തിലേ തന്നെ ഏറ്റവും വിപുലമായ ഒരു സര്‍വേയിലാണ് യുവാക്കളിലെ മത വിശ്വാസം വെളിപ്പെട്ടത്. ജെര്‍മനിയിലെ ബെര്‍ട്ടല്‍സ്മാന്‍ ഫൌണ്ടേഷനാണ് പഠനം നടത്തിയത്.
85% യുവാക്കളും മത വിശ്വാസികള്‍ ആണെന്ന് ഗവേഷണ ഫലം പറയുന്നു. 13% പേര് മാത്രമാണ് നിരീശ്വരവാദികള്‍. മൂന്നിലൊന്ന് യുവാക്കള്‍ക്ക് ഒരു മത സ്ഥാപനത്തിന്റെ അംഗങ്ങളാവാന്‍ താല്‍പ്പര്യം ഇല്ലെങ്കിലും തങ്ങള്‍ ഈശ്വര വിശ്വാസികള്‍ ആണെന്ന് പറയുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തല്‍. മതവിശ്വാസം യുവാക്കളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടിനെയും ലൈംഗികതയെ കുറുച്ചുള്ള നിലപാടുകളേയും സ്വാധീനിയ്ക്കുന്നതായും ഗവേഷണം കണ്ടെത്തുകയുണ്ടായി. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം ഏറ്റവും കുറച്ചുള്ളത് റഷ്യാക്കാര്‍ക്കും (16%) ഏറ്റവും കൂടുതല്‍ ഇറ്റലിയിലും (61%) ആണ്. ഇന്ത്യ (28%), അമേരിക്ക (52%), ബ്രിട്ടന് (34%), ഫ്രാന്‍സ് (33%). ഏറ്റവും കൂടുതല്‍ പേര് ദിവസവും ദൈവത്തോട് പ്രാര്‍ത്ഥിയ്ക്കുന്നത് നൈജീരിയയിലാണ് (93%). ഏറ്റവും കുറച്ച് ഓസ്റ്റ്റിയയിലും (7%). ഇന്ത്യ (75%), അമേരിക്ക (57%), ബ്രിട്ടന് (19%), ഫ്രാന്‍സ് (9%), ഓസ്റ്റ്റേലിയ (19%) മതത്തിന്റെ ചട്ടക്കൂടനുസരിച്ച് ജീവിയ്ക്കാന്‍ തയ്യാറാവുന്നതില്‍ മുന്നില്‍ നൈജീരിയയില്‍ തന്നെ (84%). ഇതിനു പിന്നില്‍ വരുന്നത് ഇന്‍ഡോനേഷ്യയാണ് (55%). ഇന്ത്യ (43%), അമേരിക്ക (49%), ബ്രിട്ടന് (21%), ഫ്രാന്‍സ് (15%), ഓസ്റ്റ്റേലിയ (25%). ഏറ്റവും കുറവ് ഓസ്റ്റ്റിയ (7%). ഇന്ത്യയില്‍ 50% യുവാക്കള്‍ പ്രതിവാരം ഒരു മതപരമായ ചടങ്ങിലെങ്കിലും പങ്കെടുക്കുന്നു. മതം പ്രദാനം ചെയ്യുന്നതായി പറയുന്ന ദൈവീകമായ ആനന്ദം ഇന്ത്യയില്‍ 84% യുവാക്കള്‍ അനുഭവിയ്ക്കുന്നു. മതത്തിന്റെ മനശ്ശാസ്ത്രപരമായി ആരോഗ്യകരമായ ഒരു ധര്‍മ്മം മനുഷ്യ മനസ്സിലെ ഭയം ഇല്ലാതാക്കുക എന്നതാണ്. എന്നാല്‍ ചരിത്രപരമായി ഏറ്റവും അധികം മനുഷ്യ മനസ്സുകളെ ഭയം മഥിയ്ക്കുവാന്‍ ഇടയാക്കുന്നതും മതങ്ങള്‍ നല്കുന്ന നരകത്തിന്റേയും ദൈവ കോപത്തിന്റെയും ചിത്രങ്ങള്‍ തന്നെയാണ്. ഇന്ത്യയിലെ 50% യുവാക്കള്‍ ഇത്തരത്തില്‍ ദൈവ ഭയത്തിലാണ് കഴിയുന്നത്. മത സ്ഥാപനങ്ങളില്‍ നിന്ന് ആത്മീയത വേര്‍പെടുന്നതിന്റെ ദുരന്ത ഫലം അനുഭയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. മത മേലദ്ധ്യക്ഷന്മാരുടെ രാഷ്ട്രീയ നാടകങ്ങളും, ആള്‍ദൈവങ്ങളുടെ ആത്മീയ നാടകങ്ങളും ആണ് ഇന്ന് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ സമൂഹിക പാഠം. ഈ അന്യവല്‍ക്കരണം ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്ന് ഈ പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ 56% യുവാക്കള്‍ തങ്ങള്‍ മതവിശ്വാസികള്‍ ആണെന്ന് അവകാശപ്പെട്ടപ്പോള്‍ വെറും 34% പേര്‍ക്ക് മാത്രമായിരുന്നു തങ്ങള്‍ക്ക് ആത്മീയത ഉണ്ടെന്ന് പറയുവാന്‍ കഴിഞ്ഞത്. പല മതങ്ങളിലും നിന്നുള്ള നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിയ്ക്കുവാനുള്ള യുവാക്കളുടെ സന്നദ്ധതയും ഈ പഠനം വിഷയമാക്കുക ഉണ്ടായി. ഇതിലും ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഇന്ത്യ തന്നെ. (18%). ഇന്ത്യയിലെ മുതിര്‍ന്നവരുടെ കാര്യം ഇതിലും കഷ്ടമാണ് (9%). മറ്റ് മതങ്ങളോടുള്ള സ്വീകാര്യത ഏറ്റവും അധികം ഇറ്റലിയിലാണ് (74%). അമേരിക്ക (61%), ബ്രിട്ടന് (48%), ഫ്രാന്‍സ് (47%), ഓസ്റ്റ്റേലിയ (49%), റഷ്യ (60%) എന്നാല്‍ എല്ലാ മതങ്ങളുടേയും അടിസ്ഥാന തത്വങ്ങള്‍ നല്ലതാണ് എന്ന് ഇന്ത്യയിലെ 85% യുവാക്കള്‍ വിശ്വസിയ്ക്കുന്നു എന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്. മത മൌലിക വാദം ഏറ്റവും കൂറവ് സ്വിറ്റ്സര്‍ലാന്‍ഡിലാണ് (8%). ഏറ്റവും കൂടുതല്‍ ഇസ്രയേലിലും (55%). ഇന്ത്യ തൊട്ടു പുറകെയുണ്ട് (47%). അമേരിക്ക (44%), ബ്രിട്ടന് (14%). ജീവന്റെ ഉല്പത്തി ദൈവീക സൃഷ്ടിയോ അതോ ശാസ്ത്രീയ വിശദീകരണമായ പരിണാമമോ എന്ന ചോദ്യത്തിന് 83% ഇന്ത്യാക്കാര്‍ ശാസ്ത്രത്തിനൊപ്പം നിന്ന് ഒന്നാം സ്ഥാനത്തെത്തി. അമേരിക്ക (41%), ബ്രിട്ടന് (66%), ഫ്രാന്‍സ് (65%), ഇസ്രയേല്‍ (39%), മൊറോക്കോ (18%). ഏറ്റവും കൂടുതല്‍ യുവാക്കള്‍ തങ്ങളെ മാതാപിതാക്കള്‍ മതപരമായ് ആണ് വളര്‍ത്തിയത് എന്ന് പറഞ്ഞത് ഇന്‍ഡോനേഷ്യയിലാണ് (99%). തൊട്ട് പുറകില്‍ ഇന്ത്യയും (98%). അമേരിക്ക (64%), ബ്രിട്ടന് (61%), ഫ്രാന്‍സ് (61%), ഓസ്റ്റ്റേലിയ (60%), റഷ്യ (12%). പുതിയ തലമുറയില്‍ മത വിശ്വാസം വളര്‍ത്താന്‍ അശ്രാന്തം പരിശ്രമിയ്ക്കുന്ന മത പ്രചാരകര്‍ക്കും മത മേലദ്ധ്യക്ഷന്മാര്ക്കും വിശ്വാസം വിറ്റ് കാശാക്കുന്ന ആള് ദൈവങ്ങള്‍ക്കും ആശ്വാസം പകരുന്ന ഒരു ഗവേഷണ ഫലം തന്നെ ആണിത് എന്നതില്‍ സംശയമില്ല. Labels: അന്താരാഷ്ട്രം, ശാസ്ത്രം, സാംസ്കാരികം
- ജെ. എസ്.
( Saturday, July 12, 2008 ) |
റിയാലിറ്റി ഷോ: ജഡ്ജിമാര്‍ക്ക് പെരുമാറ്റ ചട്ടം
പതിനാറ് വയസുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനി റിയാലിറ്റി ഷോ ജഡ്ജിയുടെ പരിഹാസം കേട്ട് കുഴഞ്ഞ് വീണ പശ്ചാത്തലത്തില്‍ റിയാലിറ്റി ഷോകള്‍ക്ക് നിയമം മൂലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രി സഭ ഉദ്ദേശിക്കുന്നു. വനിതാ ശിശു വികസന മന്ത്രി രേണുക ചൌധരി ചൊവ്വാഴ്ച മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഈ കാര്യം. റിയാലിറ്റി ഷോ ജഡ്ജിമാര്‍ക്ക് പെരുമാറ്റ ചട്ടവും ഇതിനോട് അനുബന്ധിച്ച് നടപ്പിലാക്കും. മത്സരാര്‍ത്ഥികളെ എന്തും പറയാനുള്ള സാഹചര്യം അനുവദിയ്ക്കില്ല. റിയാലിറ്റി ഷോ ജഡ്ജിമാര്‍ ഉപയോഗിയ്ക്കുന്ന മാന്യമല്ലാത്ത ഭാഷ പല കുട്ടികളേയും വേദനിപ്പിയ്ക്കുന്നുണ്ട്. ഇതിനെതിരെ പെരുമാറ്റ ചട്ടം കൊണ്ടു വരും എന്നും മന്ത്രി അറിയിച്ചു.
കൊച്ചു കുട്ടികളെ മാധ്യമങ്ങള്‍ അനുചിതമായി പ്രദര്‍ശിപ്പിയ്ക്കുന്നതിനെതിരെ സര്‍ക്കാര്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടപടികള്‍ സ്വീകരിയ്ക്കും എന്ന് മന്ത്രി പ്രഖ്യാപിച്ചു. കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിയ്ക്കുവാന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ കൈ കൊള്ളും. എന്നാല്‍ ഇത്തരം പരിപാടികള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ അയയ്ക്കുന്നതിന് മുന്‍പ് പരിപാടിയുടെ നിലവാരത്തെ കുറിച്ച് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജഡ്ജിമാരുടെ ക്രൂരതയ്ക്ക് ഇരയായി ശരീരം തളര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നില മെച്ചപ്പെട്ട് വരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Labels: കുട്ടികള്‍, മനുഷ്യാവകാശം, സാംസ്കാരികം
- ജെ. എസ്.
( Friday, July 04, 2008 ) |
ഇന്ദ്രപ്രസ്ഥം - സുധീര്‍ നാഥിന്റെ കാര്‍ട്ടൂണ്‍ സമാഹാരം പ്രകാശനം
പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ സുധീര്‍ നാഥിന്റെ കാര്‍ട്ടൂണ്‍ സമാഹരം, ഇന്ദ്രപ്രസ്ഥം മെയ് 1ന് ഡെല്‍ഹിയില്‍ വെച്ച് ബഹു. ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് പ്രകാശനം ചെയ്യുന്നു. ഊംചേരി എന്‍.എന്‍ പിള്ളൈ, ഡോ. മനോജ് കുരിശിങ്കല്‍ (എം.പി.) കെ. മാധവന് നാായര്‍ എന്നിവരെ ഫോട്ടോയില്‍ കാണാം. Labels: സാംസ്കാരികം
- ജെ. എസ്.
( Friday, May 02, 2008 ) |
ഉന്നത ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ സൌദി സന്ദര്‍ശനം
സന്ദര്‍ശനത്തോടനുബന്ധിച്ച് ജിദ്ദയില്‍ സംഘടിപ്പിച്ച സൗദി അറേബ്യയുടെ പരമ്പരാഗത കലാ പരിപാടികള്‍ ശ്രദ്ധേയമായി. ഉന്നത സംസ്ക്കാരമാണ് സൗദിയില്‍ കാണുന്നതെന്ന് സംഘാംഗമായ നടി മിതാ വസിഷ്ഠ് പറഞ്ഞു.
Labels: സാംസ്കാരികം, സൌദി
- ജെ. എസ്.
( Thursday, May 01, 2008 ) |
ഇന്ത്യന്‍ ഉന്നത പ്രതിനിധി സംഘം സൌദിയില്‍
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്കാരിക വിനിമയ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ഉന്നത പ്രതിനിധി സംഘം സൗദിയിലെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗദിയിലെ വിവിധ സ്ഥാപനങ്ങളില്‍ സംഘം വരും ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തും.
Labels: ഇന്ത്യ, സാംസ്കാരികം, സൌദി
- ജെ. എസ്.
( Wednesday, April 30, 2008 ) |
അബുദാബിയില്‍ ഒട്ടക സൌന്ദര്യ മത്സരം
ഏപ്രീല്‍ രണ്ട് മുതല്‍ 10 വരെ അബുദാബിയില്‍ ഒട്ടക സൌന്ദര്യ മത്സരം സംഘടിപ്പിക്കുന്നു. വിവിധ അറബ് രാജ്യങ്ങളില്‍ നിന്ന് 10,000 ത്തിലധികം ഒട്ടകങ്ങള്‍ ഇതില്‍ പങ്കെടുക്കും. യു.എ.ഇയ്ക്ക് പുറമേ സൗദി അറേബ്യ, ഖത്തര്‍, ബഹ്റിന്, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഒട്ടകങ്ങള്‍ മത്സരത്തിന് എത്തുക. മൊത്തം 350 ലക്ഷം ദിര്‍ഹമും നൂറ് കാറുകളുമാണ് വിവിധ വിഭാഗങ്ങളിലായി സമ്മാനം നല്‍കുന്നുണ്ട്. അബുദാബി സായിദ് സിറ്റിയില്‍ ആണ് മത്സരം. വയസിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളിലായാണ് ഒട്ടക സൗന്ദര്യ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
Labels: ഗള്‍ഫ്, യു.എ.ഇ., സാംസ്കാരികം
- ജെ. എസ്.
( Sunday, March 30, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്