ശുഹൈബ് മാലിക്കിനെ പോലീസ് ചോദ്യം ചെയ്തു
പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കിനെ പോലീസ് ചോദ്യം ചെയ്തു. ശുഹൈബിന്റെ ഭാര്യ എന്നവകാശപ്പെടുന്ന ഐഷ സിദ്ദീഖിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. സാനിയ മിര്‍സയുടെ ഹൈദരാബാദിലുള്ള വീട്ടില്‍ വെച്ചാണ് ശുഹൈബിനെ ഹൈദരാബാദ് പോലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തത്. ശുഹൈബിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം കഴിയുന്നത് വരെ രാജ്യം വിടരുതെന്നും പോലീസ് അറിയിച്ചു. ശുഹൈബിന്റെ പാസ്പോര്‍ട്ട് പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ വിവാഹ ഉടമ്പടി തന്നെ കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പിടീക്കുക യായിരുന്നെന്നും, സിദ്ദീഖി കുടുംബം തന്നെ മന:പൂര്‍വ്വം ചതിക്കുക യായിരുന്നെന്നും ശുഹൈബ് പോലീസിന് മൊഴി നല്‍കി. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ശുഹൈബിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരുമായി ഇതേ പറ്റി ചര്‍ച്ച നടത്തി വേണ്ടത് ചെയ്യുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. ഏപ്രില്‍ 15ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്സയുമായുള്ള വിവാഹത്തിനു വേണ്ടിയാണ് ശുഹൈബ് ഹൈദരാബാദില്‍ എത്തിയത്.
Labels: തട്ടിപ്പ്, പോലീസ്, സാനിയ മിര്‍സ
- ജെ. എസ്.
( Tuesday, April 06, 2010 ) |
മോതിര തിളക്കവുമായി സാനിയ
ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരം ആയ സാനിയ മിര്‍സയുടെ വിവാഹ നിശ്ചയം ഇന്നലെ കഴിഞ്ഞു. ബാല്യകാല സുഹൃത്തായ മൊഹമ്മദ് സോരാബ് മിര്‍സയാണ് സാനിയയുടെ വിരലില്‍ മോതിരം അണിയിച്ചത്.
ഹൈദെരാബാദിലെ പ്രശസ്തമായ യൂണിവേഴ്‌സല്‍ ബേക്കറീസിന്റെയും ഹോട്ടല്‍ ശൃംഖലകളുടെയും ഉടമ അദില്‍ മിര്‍സയുടെ മകനാണ് സോരാബ്. ബി.കോം ബിരുദധാരിയായ സോരാബ് ഇപ്പോള്‍ വിദേശത്ത് എം.ബി.എ വിദ്യാര്‍ഥിയാണ്. വിവാഹം ഉടനെ ഉണ്ടാവില്ല എന്നും ഉടന്‍ ടെന്നിസില്‍ നിന്ന് വിരമിക്കാന്‍ തീരുമാനം എടുത്തിട്ടില്ലെന്നും സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ പറഞ്ഞു. ഹൈദെരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ആയ താജ് കൃഷ്ണയില്‍ ആയിരുന്നു ശക്തമായ സുരക്ഷകളോടെ ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും പ്രത്യേക ക്ഷണിതാക്കള്‍ക്കും മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. പ്രാദേശിക ദേശീയ മാധ്യമങ്ങളുടെ ഒരു വന്‍ സംഘം തന്നെ സാനിയയുടെ വിവാഹം നടന്ന താജ് കൃഷ്ണയുടെ മുന്നില്‍ തമ്പടിച്ചിരുന്നു. സാനിയയുമായി പ്രണയത്തിലാണ്, വിവാഹം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുമായി ഒരു മലയാളി യുവാവും ഒരു ഉത്തര്‍പ്രദേശ്കാരനും സാനിയയുടെ വീട്ടില്‍ വിവാഹ നിശ്ചയ വാര്‍ത്ത വന്നതോടെ അതിക്രമിച്ചു കയറിയിരുന്നു. ഇതേ തുടര്‍ന്ന് വന്‍ സുരക്ഷ ആണ് ചടങ്ങ് നടന്ന സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നത്. Labels: വിവാഹ നിശ്ചയം, സാനിയ മിര്‍സ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Saturday, July 11, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്