ലോക ധനാഡ്യരില്‍ മുകേഷ് അംബാനിയും ലക്ഷ്മി മിത്തലും
ഫോര്‍ബ്സ് മാഗസിന്‍ പ്രസിദ്ധീകരിച്ച 2010 ലെ ധനാഡ്യന്മാരുടെ പട്ടികയില്‍ ഇന്ത്യക്കാരായ ബിസിനസ്സുകാരും. മുകേഷ് അംബാനിയും ലക്ഷ്മി മിത്തലുമാണ് ഈ പട്ടികയില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനത്തുള്ളത്. മുകേഷിനു 2,900 കോടി ഡോളറിന്റെ ആസ്ഥിയും ലക്ഷ്മി മിത്തലിന് 2,870 കോടി ഡോളറിന്റെ ആസ്ഥിയുമാണ് കണക്കാക്കുന്നത്. ഏഷ്യയിലെ 25 ധനാഡ്യരില്‍ പത്തു പേര്‍ ഇന്ത്യക്കാരാണ്.
ലോകത്ത് ഒന്നാം സ്ഥാനം മെസ്കിക്കോ കാരനായ ടെലികോം വ്യാപാര പ്രമുഖന്‍ കാര്‍ലോസ് സ്ലിം ഹെലു ആണ് (53.5 ബില്യന്‍ ഡോളര്‍ ആണ് കണക്കാക്കുന്നത്). രണ്ടാം സ്ഥാനം മൈക്രോ സോഫ്റ്റിന്റെ സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനാണ്. മൂന്നാമന്‍ ഓഹരി നിക്ഷേപ രംഗത്തെ പ്രമുഖനായ വാറന്‍ ബുഫറ്റാണ്. വാള്‍മാര്‍ട്ടിന്റെ ക്രിസ്റ്റി വാള്‍ട്ടനാണ് വനിതകാളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരി. 22.5 ബില്യണ്‍ ഡോളര്‍ സമ്പാദ്യമുള്ളതായി കണക്കാക്കുന്ന ഇവര്‍ ലോക ലിസ്റ്റിങ്ങില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. യുവ ബില്യണയര്‍മാരില്‍ മുന്‍പന്‍ ഇരുപത്തഞ്ചു കാരനായ അമേരിക്കക്കാരന്‍ മാര്‍ക്ക് സുകെര്‍ബെര്‍ഗ് (ഫേസ് ബുക്ക്) ആണ്. - എസ്. കുമാര്‍ Labels: സാമ്പത്തികം
- ജെ. എസ്.
( Thursday, March 11, 2010 ) |
ഓഹരി വിപണിയില്‍ വന്‍ ഇടിവ്
ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഒരു വേള 500 പോയന്‍റ് വരെ ഇടിഞ്ഞു. സെന്‍സെക്സ് 4590 പോയന്റ് താഴ്‌ന്ന് 16289ലും, നിഫ്റ്റി 154 പോയന്റ് താഴ്‌ന്ന് 4853 ലും ക്ലോസ് ചെയ്തു.
ഏതാനും ദിവസങ്ങളായി തുടര്‍ന്നു വരുന്ന നേഗറ്റീവ് ട്രെന്റും, വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതും, പെട്ടെന്നുള്ള തകര്‍ച്ചക്ക് കാരണമായി. മെറ്റല്‍, റിയാലിറ്റി, ബാങ്കിംഗ് ഓഹരി കളിലാണ് വലിയ നഷ്ടം സംഭവിച്ചത്. ടാറ്റാ സ്റ്റീല്‍, മഹീന്ദ്രാ ആന്റ് മഹീന്ദ്ര, ഡി. എല്‍. എഫ്., ഐ. സി. ഐ. സി. ഐ. ബാങ്ക് തുടങ്ങി പ്രമുഖ ഓഹരികളുടെ വിലയില്‍ കാര്യമായ ഇടിവു സംഭവിച്ചു. - എസ്. കുമാര്‍ Labels: സാമ്പത്തികം
- ജെ. എസ്.
( Wednesday, January 27, 2010 ) |
ഇന്ത്യയില്‍ അര മണിക്കൂറില്‍ ഒരു കര്‍ഷക ആത്മഹത്യ
ന്യൂ ഡല്‍ഹി : 1997 മുതല്‍ ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത് എന്ന് ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോ വെളിപ്പെടുത്തി. 2008ല്‍ മാത്രം 16,196 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അഞ്ച് സംസ്ഥാന ങ്ങളിലാണ് ആത്മഹത്യകള്‍ ഏറ്റവും കൂടുതലായി നടക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണവ. രാജ്യത്തെ മൊത്താം കര്‍ഷക ആത്മഹത്യയുടെ മൂന്നില്‍ രണ്ടും ഈ സംസ്ഥാനങ്ങളില്‍ നടക്കുന്നു. അതായത് പ്രതിവര്‍ഷം 10,797 ആത്മഹത്യകള്‍. 3802 ആത്മഹത്യകളുമായി മഹാരാഷ്ട്രയാണ് ആത്മഹത്യാ നിരക്കില്‍ ഒന്നാമത്. കഴിഞ്ഞ ഒരു ദശാബ്ദത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ ആത്മഹത്യാ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ് എന്ന് കാണാം. 2003 മുതല്‍ ഇത് ശരാശരി അര മണിക്കൂറില്‍ ഒരു ആത്മഹത്യ എന്ന ദുഖകരമായ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
എന്നാല്‍ കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കുറയുന്നുണ്ട് എന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആഗോള വല്‍ക്കരണം നടപ്പിലാവുന്നതോടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ പരിരക്ഷ നഷ്ടമാവുകയും ഇത്തരം പരിതസ്ഥിതികള്‍ ഉടലെടുക്കുകയും ചെയ്യും എന്ന് ഭയന്നിരുന്നുവെങ്കിലും പിന്നീട് സ്ഥിതിഗതികളോട് താദാത്മ്യം പ്രാപിച്ച് വല്ലപ്പോഴും മാധ്യമങ്ങളില്‍ വരുന്ന സ്ഥിതി വിവര ക്കണക്കുകള്‍ വായിക്കുമ്പോള്‍ മാത്രം ഇത്തരം പ്രശ്നങ്ങളെ കുറിച്ച് ഓര്‍ക്കുന്ന ഒരു തരം പ്രതികരണ രഹിതമായ അവസ്ഥയില്‍ എത്തി ച്ചേര്‍ന്നിരിക്കുകയാണ് സമൂഹം. എന്നാല്‍ അര മണിക്കൂറില്‍ ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നു എന്നത് തീര്‍ച്ചയായും ആശങ്കയ്ക്ക് ഇട നല്‍കേണ്ടതാണ്. ഇതിന്റെ കാരണത്തെ കുറിച്ചും പരിഹാരത്തെ കുറിച്ചും വ്യാപകമായ ചര്‍ച്ചയും പഠനവും നടത്തേണ്ടതുമാണ്. One farmer's suicide every 30 minutes in India Labels: കൃഷി, കേരളം, സാമൂഹികം, സാമ്പത്തികം
- ജെ. എസ്.
( Friday, January 22, 2010 ) |
പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് കള്ള നോട്ടുകള്‍ ഇറക്കുന്നു
പാക് ചാര സംഘടനയായ ഐ. എസ്. ഐ. ഇന്ത്യന്‍ വ്യാജ നോട്ടുകള്‍ അച്ചടിച്ച് നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് അയക്കുന്നതായി അതിര്‍ത്തിയില്‍ പിടിയിലായ പാക് പൌരന്മാര്‍ വെളിപ്പെടുത്തി. ഐ. എസ്. ഐ. യുടെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ തന്നെ പ്രസ്സുകളിലാണ് ഈ വ്യാജ കറന്‍സി അച്ചടിക്കുന്നത് എന്നും ഇവര്‍ വെളിപ്പെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ പിടിയിലായ പാക്കിസ്ഥാനികളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടയില്‍ ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടത്. ഇന്ത്യന്‍ കറന്‍സി മാത്രമല്ല, മറ്റു പല രാജ്യങ്ങളുടെയും കറന്‍സികള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട് എന്നും ഇവര്‍ വെളിപ്പെടുത്തുകയുണ്ടായി. വ്യാജ നോട്ടുകള്‍ വന്‍ തോതില്‍ ഇന്ത്യയിലേക്ക് കടത്തി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് തുരങ്കം വെയ്ക്കുക എന്നതാണ് പാക്കിസ്ഥാന്‍ ചാര സംഘടനയുടെ ലക്ഷ്യം.
Labels: പാക്കിസ്ഥാന്‍, സാമ്പത്തികം
- ജെ. എസ്.
( Monday, December 21, 2009 ) |
ദുബായ് വേള്‍ഡ് പ്രതിസന്ധി തരണം ചെയ്തു
അബുദാബി സര്‍ക്കാര്‍ 10 ബില്യണ്‍ ഡോളര്‍ നല്‍കിയതോടെ ദുബായ് വേള്‍ഡ് പ്രതിസന്ധിക്ക് പരിഹാരമായി. നിക്ഷേപകര്‍ക്ക് ദുബായ് വേള്‍ഡ് നല്‍കുവാനുള്ള ബോണ്ട് തുക ഇതോടെ ലഭിക്കും എന്നുറപ്പായി. ഇന്നായിരുന്നു ബോണ്ട് തുക കൊടുക്കേണ്ട ദിവസം. ബോണ്ട് തുക തിരിച്ച് നല്‍കുവാന്‍ ആറു മാസത്തെ കാലാവധി നീട്ടി ചോദിച്ചത് അന്താരാഷ്ട്ര വിപണിയില്‍ ദുബായ് സമ്പദ് ഘടന തകര്‍ന്നു എന്ന ഭീതി പരത്തിയിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ അടക്കം ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു.
ദുബായ് വേള്‍ഡിനു ലഭിച്ച ഈ സാമ്പത്തിക പാക്കേജിന്റെ വാര്‍ത്ത പുറത്തായതോടെ ഹോംഗ്‌കോംഗ് വിപണി 300 പോയന്റ് കുതിച്ചു കയറി. മറ്റ് ഏഷ്യന്‍ വിപണികളും സജീവമായി. എന്നാല്‍ ജപ്പാനില്‍ യെന്‍ ഇടിയുകയാണ് ഉണ്ടായത്. ഡോളറിന്റെ വിനിമയ നിരക്കില്‍ 88.90 യെന്‍നും യൂറോയില്‍ 130.43 യെന്‍നും വര്‍ദ്ധനവ് ഉണ്ടായി. നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക കൊടുത്ത ശേഷം ബാക്കി വരുന്ന തുക ദുബായ് വേള്‍ഡ് മറ്റ് ബാധ്യതകള്‍ തീര്‍ക്കാനായി ഉപയോഗിക്കും. ദുബായ് വേള്‍ഡിന്റെ ഏപ്രില്‍ 2010 വരെയുള്ള സാമ്പത്തിക ആവശ്യങ്ങള്‍ ഇതോടെ നിറവേറ്റാനാവും എന്ന് കണക്കാക്കപ്പെടുന്നു. ദുബായ് മുന്‍പത്തെ പോലെ ഇനിയും കരുത്തുറ്റ ഒരു ആഗോള സാമ്പത്തിക കേന്ദ്രമായി തുടരും എന്ന് വാര്‍ത്ത പ്രഖ്യാപിച്ചു കൊണ്ട് ഷെയ്ഖ് അഹമ്മദ് ബിന്‍ സായീദ് അല്‍ മക്തൂം അറിയിച്ചു. Labels: സാമ്പത്തികം
- ജെ. എസ്.
( Monday, December 14, 2009 ) |
ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു
കഴിഞ്ഞ ആഴ്ചാവസാനം ഇന്ത്യന്‍ ഓഹരി വിപണി സൂചികയില്‍ കനത്ത ഇടിവ് ഉണ്ടായി എങ്കിലും, ഇന്നലെ ആരംഭിച്ച ആഴ്‌ച്ചയില്‍ വന്‍ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്. ഇന്നലത്തെ കുതിപ്പിന്റെ തുടര്‍ച്ച ഇന്നും വിപണി സൂചികകളില്‍ ദൃശ്യമായി.
സെന്‍സെക്സ് 272.05 പോയന്റ് വര്‍ദ്ധിച്ച് 17198.27 നും നിഫ്റ്റി 89.20 പോയന്റ് ഉയർന്ന് 5122.00 നും ക്ലോസ് ചെയ്തു. അമേരിക്കന്‍ വിപണികളിലും ഏഷ്യന്‍ വിപണികളിലും ഉണ്ടായ ഉണര്‍വ്വും, ജൂലൈ - സെപ്റ്റംബര്‍ കാലയളവിലെ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.9% മായി ഉയര്‍ന്നതും ഓഹരി വിപണിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും കുതിപ്പു തുടരുന്നതിനു കാരണമായി വേണം കരുതുവാന്‍. - എസ്. കുമാര്‍, ദുബായ് Labels: സാമ്പത്തികം
- ജെ. എസ്.
( Wednesday, December 02, 2009 ) |
ഒറ്റ ബാങ്കും തകരില്ല എന്ന് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക്
യു.എ.ഇ. യില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ബാങ്കുകള്‍ ഉള്‍പ്പെടെ ഒരൊറ്റ ബാങ്കു പോലും തകരില്ല എന്ന് ഉറപ്പു വരുത്തി ഒപ്പം നില്‍ക്കുമെന്ന് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക്. ബാങ്കുകള്‍ക്കു വേണ്ട സഹായം വാഗ്ദാനം ചെയ്യുന്ന നോട്ടീസ് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും അയച്ചു കഴിഞ്ഞു.
അതേ സമയം നാലു ദിവസത്തെ അവധിക്കു ശേഷം ദുബായ് ഓഹരി വിപണി ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. വിപണിയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. Labels: യു.എ.ഇ., സാമ്പത്തികം
- സ്വന്തം ലേഖകന്‍
( Monday, November 30, 2009 ) |
പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല : പ്രണബ് മുഖര്‍ജി
ദുബായ് വേള്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ദുബായ് സര്‍ക്കാര്‍ ഇടപെട്ടത് മൂലം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവ് ഇന്ത്യയെ ഏറെയൊന്നും ബാധിക്കില്ല എന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. എന്നിരുന്നാലും സ്ഥിതി ഗതികള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ആഗോള സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ പങ്കാളിത്തം കണക്കി ലെടുക്കുമ്പോള്‍ ദുബായിലെ ഇന്ത്യയുടെ പങ്കാളിത്തം ചെറുതായ തിനാല്‍ ദുബായിലെ പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിക്കില്ല എന്നാണ് നിഗമനം. സൂക്ഷ്മമായ നിരീക്ഷണവും ഉചിതമായ ഇടപെടലുകളും കൊണ്ട് പ്രതിസന്ധി ഒഴിവാക്കുവാന്‍ തങ്ങള്‍ക്ക് കഴിയും എന്ന് മന്ത്രി അറിയിച്ചു.
ദുബായിലെ സ്ഥിതി ഗതികള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ ഇന്നലെ സാരമായി ഉലച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയാണ് യു.എ.ഇ. ദുബായ് വേള്‍ഡിന്റെ പ്രവര്‍ത്ത നത്തില്‍ ദുബായ് സര്‍ക്കാര്‍ ഇടപെട്ടത് ദീര്‍ഘ കാല അടിസ്ഥാന ത്തിലുള്ള വാണിജ്യ വിജയം ലക്ഷ്യമിട്ടാണെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി, എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ്പ്, ദുബായ് സര്‍ക്കാരിന്റെ സുപ്രീം ഫിസ്കല്‍ കമ്മിറ്റി എന്നിവയുടെ ചെയര്‍മാനായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം വ്യക്തമാ ക്കിയിട്ടുണ്ട്. Labels: സാമ്പത്തികം
- ജെ. എസ്.
( Saturday, November 28, 2009 ) |
ഷാര്‍ജയും കേരളവും തമ്മില്‍ കൂടുതല്‍ സഹകരണം
ഷാര്‍ജ ഗവണ്‍മെന്‍റ് കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ സയന്‍സ് ആന്‍റ് ടെക് നോളജി സെന്‍റര്‍ സ്ഥാപിക്കും. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇതിനുള്ള ധാരാണാപത്രത്തില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ സിദ്ധാര്‍ത്ഥ് ഭട്ടാചാര്യയും ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ അഹമ്മദ് മുഹമ്മദ് അല്‍ മിത്ഫയും ഒപ്പു വച്ചു.
യു.എ.ഇ വിദേശ വ്യാപാര വകുപ്പ് മന്ത്രി ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് അല്‍ കാസിമി, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി, കേരള ഐ.ടി. സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യ - ഷാര്‍ജ ബിസിനസ് ആന്‍ഡ് കള്‍ച്ചറല്‍ മീറ്റിന് ഇടയിലാണ് ധാരണാ പത്രം ഒപ്പു വച്ചത്. കള്‍ച്ചറല്‍ മീറ്റ് ഇന്നലെ ആരംഭിച്ചു. Labels: സാമ്പത്തികം
- ജെ. എസ്.
( Thursday, November 19, 2009 ) |
ഇന്ത്യ സ്വര്‍ണം വാങ്ങി കൂട്ടുന്നു
ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തിന്റെ കരുത്ത് പ്രകടമാക്കി കൊണ്ട് ഇന്ത്യ 200 ടണ്‍ സ്വര്‍ണം അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും വാങ്ങി ശേഖരിച്ചു. ഇറക്കുമതിക്ക് വേണ്ടി ഡോളര്‍ വാങ്ങിക്കുന്നതിനു പകരമായി സ്വര്‍ണം പണയം വെക്കുവാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിബന്ധനയ്ക്ക് ഉള്ള ഒരു പകരം വീട്ടല്‍ കൂടിയാണ് ഈ നീക്കം. ഇതോടെ സ്വര്‍ണം, ഇന്ത്യന്‍ വിദേശ നാണയ ശേഖരത്തിന്റെ 6.2 ശതമാനം ആയി ഉയര്‍ന്നു.
6.7 ബില്യണ്‍ ഡോളറിന്റെ ഈ വിനിമയത്തോടെ ഇന്ത്യന്‍ സമ്പദ് ഘടനയുടെ കരുത്ത് ലോകത്തിനു വെളിപ്പെട്ടതായി ധന മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു. 9 ശതമാനം വളര്‍ച്ചാ നിരക്കാണ് ഈ വര്‍ഷം ഇന്ത്യ ലക്ഷ്യമിടുന്നത്. അമേരിക്കന്‍ ഡോളറിന്റെ നില ഭദ്രം അല്ലാതായതിനെ തുടര്‍ന്ന് ഡോളറില്‍ അധിഷ്ഠിതമായ നിക്ഷേപങ്ങള്‍ പുനര്‍ വിന്യാസം ചെയ്ത് സമ്പദ് ഘടന സന്തുലിത മാക്കുന്നതിന്റെ ശ്രമങ്ങള്‍ ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികള്‍ നടത്തി വരുന്നുണ്ട്. ഈ നീക്കത്തിലൂടെ ഇന്ത്യയും ഇതേ പാത പിന്തുടരുകയാണ് എന്ന് വ്യക്തമായി. India buys 200 tons of gold and boosts gold reserve Labels: സാമ്പത്തികം
- ജെ. എസ്.
( Sunday, November 08, 2009 ) |
ലാറ്റിനമേരിക്ക അമേരിക്കന്‍ ഡോളര്‍ പുറംതള്ളി
ബൊളീവിയ : വെനെസ്വേലയുടെ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ ഇടതു പക്ഷ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ആല്‍ബയിലെ അംഗ രാജ്യങ്ങള്‍ അമേരിക്കന്‍ ഡോളര്‍ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തു. ബൊളീവിയയില്‍ നടന്ന ആല്‍ബയുടെ ഉച്ചകോടിയിലാണ് ഈ തീരുമാനം ഉണ്ടായത്. ഇത് തങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു എന്ന് ബൊളീവിയന്‍ പ്രസിഡണ്ട് ഈവോ മൊറാലസ് പ്രഖ്യാപിച്ചതോടെ ഡോളര്‍ പ്രദേശത്തെ വ്യാപാര രംഗത്തു നിന്നും പുറന്തള്ളപ്പെടും എന്ന് തീര്‍ച്ചയായി. സുക്‌ര്‍ എന്ന ഈ പുതിയ കറന്‍സി 2010 ഓടെ നിലവില്‍ വരും.
അമേരിക്ക സ്പോണ്‍സര്‍ ചെയ്യുന്ന സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് (FTAA - Free Trade Area of the Americas) പകരം നില്‍ക്കാന്‍ ഇടതു പക്ഷ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ വെനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് ആല്‍ബ (ALBA - Alternativa Bolivariana para las Americas). ലാഭ വര്‍ദ്ധന മാത്രം ലാക്കാക്കിയുള്ള മത്സരാധിഷ്ഠിത സ്വതന്ത്ര വ്യാപാരത്തിനു പകരം സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യാപാര വ്യവസ്ഥയാണ് ആല്‍ബ വിഭാവനം ചെയ്യുന്നത്. വികസിത രാഷ്ട്രങ്ങളുടെ സ്വേച്ഛാധിപത്യപരമായ വ്യാപാര വ്യവസ്ഥകളെ നിരാകരിച്ച് അവികസിത രാജ്യങ്ങളോട് ഐക്യ ദാര്‍ഡ്യവും, ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനവും, മനുഷ്യ സഹജമായ നീതി ബോധവും സമത്വവുമാണ് ആല്‍ബയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. New Currency Sucre for Latin America to replace US Dollar Labels: അന്താരാഷ്ട്രം, സാമ്പത്തികം
- ജെ. എസ്.
( Saturday, October 17, 2009 ) |
അര്‍ജന്റിനയുമായി ഇന്ത്യ ആണവ സഹകരണ കരാര്‍ ഒപ്പിട്ടു
ഇന്ത്യ സന്ദര്‍ശിക്കുന്ന അര്‍ജന്റീനയുടെ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍നാന്‍ഡോയും പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും തമ്മില്‍ നടന്ന ഉന്നത തല ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ ഒട്ടേറെ കരാറുകളില്‍ ഒപ്പിട്ടു. ആണവ കരാറുള്‍പ്പെടെ പത്തോളം കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യ ആണവ പദ്ധതികളുമായി പരസ്യമായി രംഗത്തു വന്നതിനു ശേഷം ഒപ്പിടുന്ന ഏഴാമത്തെ ആണവ സഹകരണ കരാറാണിത്. സമാധാന ആവശ്യങ്ങള്‍ക്കായുള്ള ആണവ ഉപയോഗമാണ് കരാര്‍ ലക്ഷ്യമാക്കുന്നത്. ഇതു പ്രകാരം ഇരു രാജ്യങ്ങളും തമ്മില്‍ ആണവ രംഗത്ത് ശാസ്ത്ര വ്യാവസായിക ഇടപാടുകള്‍ സുഗമമായി നടത്താനാവും. ഇരു രാജ്യങ്ങളും തമ്മില്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടത്താനും ധാരണയായിട്ടുണ്ട്.
Labels: അന്താരാഷ്ട്രം, വ്യവസായം, സാമ്പത്തികം
- ജെ. എസ്.
( Thursday, October 15, 2009 ) |
എണ്ണ വ്യാപാരത്തിന് ഇനി ഡോളര്‍ വേണ്ട
ജി.സി.സി. രാജ്യങ്ങളുടെ ഏകീകൃത കറന്‍സി നടപ്പിലാവു ന്നതോടെ എണ്ണ വ്യാപാരത്തിന് ഡോളര്‍ വിനിമയം നിര്‍ത്തലാക്കാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി അമേരിക്കന്‍ സമ്പദ് ഘടനയിലെ ഇടിവാണ് ഈ നീക്കത്തിനു പിന്നില്‍. എന്നാല്‍ ഡോളറിനു പകരം തങ്ങളുടെ കറന്‍സി പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമവുമായി റഷ്യയും ചൈനയും ഫ്രാന്‍സും ജപ്പാനും സജീവമായി രംഗത്തുണ്ട്.
ഇതിനെല്ലാം പകരമായി എണ്ണ വ്യാപാരത്തിന് സ്വര്‍ണ്ണം ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. സ്വര്‍ണ്ണത്തിന്റെ പെട്ടെന്നുള്ള വിലക്കയറ്റത്തിനു ഇത് ഒരു കാരണമാണ് എന്ന് കരുതപ്പെടുന്നു. ചൈന, റഷ്യ, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ ബാങ്കിംഗ് പ്രതിനിധികള്‍ തമ്മില്‍ ഉന്നത തല രഹസ്യ ചര്‍ച്ചകള്‍ നടന്നു. ഇത് എണ്ണ വ്യാപാരത്തില്‍ ഡോളറിന്റെ അന്ത്യം കുറിക്കും എന്നതിന്റെ സൂചനയാണ്. ഈ വിവരം അമേരിക്കക്ക് അറിയാമെങ്കിലും വിശദാംശങ്ങള്‍ ലഭ്യമല്ല. തങ്ങളുടെ സുഹൃദ് രാജ്യങ്ങളായ ജപ്പാനും അറബ് ലോകവും മറു പുറത്താവുന്നത് അമേരിക്കക്ക് തലവേദനയാവും. അടുത്ത കാലത്തായി അറബ് ജനതയുമായി ചൈന കൂടുതല്‍ അടുക്കുന്നതും അമേരിക്ക ആശങ്കയോടെയാണ് നോക്കി കാണുന്നത്. അമേരിക്കയും ചൈനയും തമ്മില്‍ ആസന്നമായ ഒരു സാമ്പത്തിക യുദ്ധത്തിന്റെ സൂചനയാണിത്. തങ്ങളുടെ വ്യവസായങ്ങള്‍ അമേരിക്കയെ പോലെ ഊര്‍ജ്ജക്ഷമ മല്ലാത്തതിനാല്‍ ചൈന അമേരിക്കയേക്കാള്‍ അധികം എണ്ണ ഉപയോഗിക്കുന്നുണ്ട്. എണ്ണ വ്യാപാരത്തിനു ഡോളറിനു പകരം സ്വര്‍ണ്ണം മതി എന്നാണ് ചൈനീസ് പക്ഷം. അബുദാബി, സൌദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ ഡോളര്‍ ശേഖരം 2.1 ട്രില്യണ്‍ കവിയും. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണ വിനിമയത്തിലേക്ക് എണ്ണ വ്യാപാരം മാറുന്നത് അമേരിക്കക്ക് വന്‍ തിരിച്ചടിയാവും നല്‍കുന്നത് എന്നതിന് തര്‍ക്കമില്ല. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിലും എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ ഇടയിലുമുള്ള അമേരിക്കന്‍ ഇടപെടലില്‍ നീരസമുള്ള ചൈന, അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും, ഡോളറിന്റെ അന്ത്യം കുറിക്കുകയും ചെയ്യാനുള്ള കഠിന ശ്രമത്തിലാണ്. ചൈനയുടെ അറുപത് ശതമാനം എണ്ണയും ഗള്‍ഫില്‍ നിന്നും റഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത് എന്നത് തന്നെ ഇതിനു കാരണം. തങ്ങളുടെ വിദേശ നാണ്യ ശേഖരം ഡോളറില്‍ നിന്നും മാറ്റി യൂറോ ആക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം ഇറാന്‍ സ്വീകരിച്ചിരുന്നു. മറ്റ് അറബ് രാജ്യങ്ങള്‍ കൂടി ഡോളര്‍ ഉപേക്ഷിക്കുന്നതോടെ ഡോളറിന്റെ അന്ത്യം സുനിശ്ചിതമാകും. ഒപ്പം അമേരിക്കയുടെ ലോകാധിപത്യവും. എന്നാല്‍ കഴിഞ്ഞ തവണ, ഒരു എണ്ണ ഉല്‍പ്പാദക രാജ്യം ഇത്തരമൊരു നീക്കം നടത്തിയതിന്റെ അനന്തര ഫലങ്ങള്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ എണ്ണ, ഡോളറിനു പകരം യൂറോയില്‍ വില്‍ക്കും എന്ന് പ്രഖ്യാപിച്ചതിനു മാസങ്ങള്‍ ക്കുള്ളിലാണ് അമേരിക്കയും ബ്രിട്ടനും ഇറാഖിനെ ആക്രമിച്ചത്. Move to end US Dollar for oil trading Labels: അന്താരാഷ്ട്രം, അമേരിക്ക, ചൈന, സാമ്പത്തികം
- ജെ. എസ്.
( Tuesday, October 06, 2009 ) |
സാമ്പത്തിക സഹായം തുടരണം - മന്‍മോഹന്‍ സിംഗ്
വികസിത രാഷ്ട്രങ്ങളുടെ ചെയ്തികളുടെ ഫലമായി സംജാതമായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും അധികം കഷ്ടത്തിലാക്കിയ വികസ്വര രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ നിര്‍ത്തുവാനുള്ള സമയം ആയിട്ടില്ല എന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് ജി-20 ഉച്ച കോടിയില്‍ പ്രസ്താവിച്ചു. വികസിത രാഷ്ട്രങ്ങളുടെ ദീര്‍ഘ വീക്ഷണം ഇല്ലാത്ത നയങ്ങളുടെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നത് ദരിദ്ര അവികസിത രാഷ്ട്രങ്ങളാണ്. ജി-20 അംഗ രാഷ്ടങ്ങള്‍ സംയുക്തമായി നടപ്പിലാക്കുന്ന സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ ആഗോള സമ്പദ് ഘടന സാധാരണ നിലയിലേയ്ക്ക് തിരിച്ചു വരുന്നതു വരെ തുടരേണ്ടത് ആവശ്യമാണ്. ശരിയായ സമയത്ത് വേണ്ട തയ്യാറെടുപ്പുകളോടെ മാത്രമേ ഈ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കാന്‍ പാടുള്ളൂ എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Labels: അന്താരാഷ്ട്രം, സാമ്പത്തികം
- ജെ. എസ്.
( Saturday, September 26, 2009 ) |
നിഫ്റ്റി അയ്യായിരം പോയന്റില്‍
ഓഹരി വിപണിയെ സംബന്ധിച്ച് ഇന്ന് ആഹ്ലാദത്തിന്റെ ദിനം. കഴിഞ്ഞ വര്‍ഷം ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതത്തില്‍ തകര്‍ച്ചയെ നേരിട്ടെങ്കിലും ഇന്ത്യന്‍ വിപണി താരതമ്യേന വളരെ വേഗം പുറത്തു വന്നിരുന്നു. മറ്റു വിപണികളെ അപേക്ഷിച്ച് ഇന്ത്യന്‍ വിപണി ശക്തമായി നില്‍ക്കുന്നതിനാല്‍ ധാരാളം വിദേശ നിക്ഷേപവും ഇവിടേക്ക് ഒഴുകിയെത്തി.
കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയെ കഴിഞ്ഞ പതിനാറു മാസത്തിനു ശേഷം ആദ്യമായി നിഫ്റ്റി 5000 പോയിന്റില്‍ എത്തിച്ചത്. തുടര്‍ന്നുള്ള നിലവാരം എപ്രകാരം ആയിരിക്കും എന്ന് പ്രവചിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്തായാലും നിക്ഷേപകര്‍ ലാഭമെടുക്കുവാന്‍ തുടങ്ങുന്നതോടെ വിപണിയില്‍ ഒരു "തിരുത്തല്‍" സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ പുതുതായി നിക്ഷേപിക്കുവാന്‍ ഒരുങ്ങുന്നവര്‍ കാത്തിരിക്കുന്നതാകും ബുദ്ധിയെന്നും ഒരു വിഭാഗം വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 16700 കടന്നു. - എസ്. കുമാര്‍ Nifty crosses 5000 points landmark Labels: സാമ്പത്തികം
- ജെ. എസ്.
( Thursday, September 17, 2009 ) |
ഇടപാട് വിവരങ്ങള്‍ സ്വിസ്സ് ബാങ്കുകള്‍ ഇന്ത്യക്ക് കൈമാറില്ല
നികുതി വെട്ടിപ്പ് നടത്തി പണം സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ച ഇന്ത്യാക്കാരുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് കൈമാറണം എന്ന ഇന്ത്യാ സര്‍ക്കാരിന്റെ ആവശ്യം സ്വിസ്സ് ബാങ്കായ യു.ബി.എസ്. നിരാകരിച്ചു. അമേരിക്കയുടെ ആവശ്യ പ്രകാരം അമേരിക്കന്‍ ഇടപാടുകാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താം എന്ന് യു.ബി.എസ്. സമ്മതിച്ചതിന് തൊട്ടു പുറകെയാണ് ഇന്ത്യയുടെ ആവശ്യം തള്ളിയത്. ഇത് സ്വിസ്സ് അധികൃതരുമായി ചര്‍ച്ച ചെയ്യും എന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.
സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടുഴലുന്ന അമേരിക്കയുടെ 20 ബില്യണ്‍ ഡോളറെങ്കിലും ഇപ്രകാരം യു.ബി.എസ്. ബാങ്കിന്റെ പക്കല്‍ ഉണ്ടെന്ന് അമേരിക്കന്‍ സാമ്പത്തിക വകുപ്പ് അനുമാനിക്കുന്നു. ഇത് തിരിച്ചു പിടിക്കാനായി അമേരിക്കന്‍ കോടതിയില്‍ അമേരിക്കന്‍ പൌരന്മാര്‍ക്ക് നികുതി വെട്ടിപ്പ് നടത്തുവാന്‍ സൌകര്യം ഒരുക്കി എന്ന കുറ്റത്തിന് യു.ബി.എസ്. ബാങ്കിന് എതിരെ കേസ് നിലവിലുണ്ട്. ഈ കേസില്‍ തെളിവുകള്‍ തങ്ങള്‍ക്കെതിരെ ശക്തമാണ് എന്ന് മനസ്സിലാക്കിയാണ് ഒത്തു തീര്‍പ്പിന് സ്വിസ് ബാങ്ക് തയ്യാറായത്. ഒത്തു തീര്‍പ്പ് തുകയായി 280 മില്യണ്‍ ഡോളര്‍ അമേരിക്കക്ക് കേസ് തീര്‍ക്കാനായി ബാങ്ക് നല്‍കുകയും ചെയ്തു. ഇത്ര ശക്തമായ നിയമ നടപടികള്‍ കൊണ്ട് അമേരിക്ക സാധിച്ചെടുത്ത കാര്യമാണ് ഇന്ത്യ കേവലം നയതന്ത്ര ഇടപെടലുകള്‍ കൊണ്ട് സാധിക്കാന്‍ ശ്രമിച്ചതും, അതില്‍ പരാജയപ്പെട്ടതും. യു.ബി.എസ്. സ്വിറ്റ്സര്‍ലാന്‍ഡിലെ അനേകം ബാങ്കുകളില്‍ ഒന്ന് മാത്രമാണ്. മറ്റ് ബാങ്കുകളിലെ ഇടപാടുകളൊന്നും വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടുമില്ല. സ്വിസ്സ് ബാങ്കിങ് നിയമപ്രകാരം ഏറ്റവും അധികം വിലമതിക്കപ്പെടുന്ന ഒന്നാണ് ഇടപാടുകാരന്റെ സ്വകാര്യത. അമേരിക്കന്‍ സാമ്പത്തിക വകുപ്പിന്റെ വര്‍ഷങ്ങളുടെ അന്വേഷണ ഫലമായാണ് 52000 അമേരിക്കക്കാരുടെ യു.ബി.എസ്. ബാങ്ക് ഇടപാടുകള്‍ കണ്ടെത്തിയത്. ഇത്രയും ശക്തമായ തെളിവുകള്‍ നല്‍കിയിട്ടും ഇതില്‍ നിന്നും വെറും 4450 പേരുടെ വിവരങ്ങള്‍ മാത്രമാണ് യു.ബി.എസ്. അമേരിക്കക്ക് വെളിപ്പെടുത്താന്‍ തയ്യാറായിട്ടുള്ളത്. ഇതിനര്‍ത്ഥം യു.ബി.എസ്. ബാങ്കിലുള്ള അമേരിക്ക കണ്ടെത്തിയിട്ടുള്ള 47550 പേരുടെയും കണ്ടെത്താനാവത്ത മറ്റുള്ളവരുടെയും മറ്റ് സ്വിസ്സ് ബാങ്കുകളില്‍ ഇടപാട് ഉള്ളവരുടെയും പണം തിരിച്ചു പിടിക്കാനാവില്ല എന്നു തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി. നേതാവ് അദ്വാനി, സ്വിസ്സ് ബാങ്കുകളില്‍ നിയമ വിരുദ്ധമായി കിടക്കുന്ന ഇന്ത്യാക്കാരുടെ പണം തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ ആവശ്യം ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യാക്കാരുടെ ഇടപാട് വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് കേന്ദ്ര സര്‍ക്കാര്‍ സ്വിസ്സ് ബാങ്കുകളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആന പിണ്ടമിടുന്നത് കണ്ട് അണ്ണാന്‍ മുക്കിയ പോലെയായി ഇന്ത്യയുടെ അവസ്ഥ. ഇന്ത്യയുടെ ടെലിഫോണ്‍ ഡയറക്ടറി കാണിച്ച് ഇതില്‍ ആര്‍ക്കെങ്കിലും ഇവിടെ അക്കൌണ്ടുണ്ടോ എന്നും ചോദിച്ച് ആരും സ്വിറ്റ്സര്‍ ലാന്‍ഡിലേക്ക് വരേണ്ടതില്ല എന്ന അവജ്ഞ നിറഞ്ഞ പരാമര്‍ശമാണ് ഇന്ത്യക്ക് കേള്‍ക്കേണ്ടി വന്നത്. എന്തെങ്കിലും ‘രസകരമായ’ വിവരങ്ങള്‍ ലഭിക്കും എന്ന പ്രതീക്ഷയില്‍ ഇത്തരം തിരച്ചില്‍ നടത്താന്‍ സ്വിസ്സ് നിയമം അനുവദിക്കുന്നില്ല എന്നും അവര്‍ വ്യക്തമാക്കി. സമഗ്രമായ ഒരു അന്വേഷണം നടത്തുകയും, ഇത്തരത്തില്‍ കള്ള പണം പൂഴ്ത്തി വെച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും, നിയമ നടപടികള്‍ സ്വീകരിച്ച് അതിന്റെ പിന്‍ ബലത്തില്‍ ആത്മ വിശ്വാസത്തോടെ ആവശ്യപ്പെടുകയും ചെയ്താല്‍ ഇന്ത്യയെ പോലെയുള്ള ഒരു ശക്തമായ രാഷ്ട്രത്തിന്റെ ന്യായമായ ആവശ്യത്തിനു മുന്‍പില്‍ ഒരു ലോക ശക്തിക്കും എതിര്‍ത്തു നില്‍ക്കുവാന്‍ കഴിയില്ല. പ്രത്യേകിച്ചും ലോകം കടന്നു പോയി കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഒത്തൊരുമിച്ച് കര കയറുവാന്‍ ലോക രാഷ്ട്രങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍. എന്നാല്‍ ഹ്രസ്വ കാല നേട്ടങ്ങളും സ്വാര്‍ത്ഥ ലാഭവും മാത്രം ലക്ഷ്യമിട്ട് രാജ്യ താല്പര്യങ്ങള്‍ അടിയറവ് വെച്ച് കരാറുകള്‍ ഒപ്പിട്ട്, മറ്റു രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ സ്വമേധയാ നട്ടെല്ല് വളച്ചു പരിചയിച്ചവര്‍ക്ക് ഇതിനാവില്ലല്ലോ. അമേരിക്കയുടെ 20 ബില്ല്യണ്‍ ഡോളര്‍ സ്വിസ്സ് ബാങ്കുകളില്‍ കിടക്കുന്നു എന്ന് അമേരിക്ക പറയുമ്പോള്‍ ഇന്ത്യാക്കാരുടെ 1500 ബില്ല്യണ്‍ ഡോളറുമായി ഇന്ത്യക്കാണ് സ്വിസ്സ് ബാങ്ക് നിക്ഷേപങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനം എന്ന് കരുതപ്പെടുന്നു. Swiss Banks declined India's request to unearth its black money Labels: അന്താരാഷ്ട്രം, കുറ്റകൃത്യം, സാമ്പത്തികം
- ജെ. എസ്.
( Monday, August 24, 2009 ) |
മാന്ദ്യത്തില്‍ നിന്നും ലോകം കര കയറുന്നു
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ഘടന ആയ ജെര്‍മനി ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കര കയറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി എന്ന് ഐ. എം. എഫ്. അറിയിച്ചു. ഇതോടൊപ്പം ജപ്പാനും ഫ്രാന്‍സും വര്‍ഷത്തിലെ രണ്ടാം പകുതിയിലെ കണക്കുകള്‍ പ്രകാരം വളര്‍ച്ച രേഖപ്പെടുത്തിയതും ഏറെ ആശാവഹമാണ്. അമേരിക്കയിലെ മാന്ദ്യം അതിന്റെ അവസാന ഘട്ടത്തിലാണ് എന്ന് കരുതപ്പെടുന്നു. എന്നാല്‍ സാമ്പത്തിക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കാന്‍ സമയം ഇനിയും ആയിട്ടില്ല എന്ന് എം.എം.എഫ്. അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമായ അമേരിക്കയില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മെച്ചപ്പെട്ടാല്‍ മാത്രമേ അമേരിക്ക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കുവാന്‍ പ്രാപ്തമാകുകയുള്ളൂ. എന്നാല്‍ ദീര്‍ഘ കാലം ഇങ്ങനെ സഹായം തുടര്‍ന്നാല്‍ അത് അമേരിക്കയുടെ കട ബാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം ഒരു സാമ്പത്തിക കമ്മി അധിക നാള്‍ തുടര്‍ന്നാല്‍ അത് അമേരിക്കന്‍ ഡോളറിനെ ക്ഷയിപ്പിക്കുകയും വീണ്ടും ലോകം കൂടുതല്‍ സാമ്പത്തിക അസ്ഥിരതകളിലൂടെ കടന്നു പോവുകയും ചെയ്യും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
Germany, France and Japan Recovers From Global Recession Labels: അമേരിക്ക, യൂറോപ്പ്, സാമ്പത്തികം
- ജെ. എസ്.
( Wednesday, August 19, 2009 ) |
സാമ്പത്തിക മാന്ദ്യത്തിനു കാരണം സമ്പന്ന രാഷ്ട്രങ്ങള്‍ - മന്‍മോഹന്‍ സിംഗ്
ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യവും കാലാവസ്ഥാ വ്യതിയാനത്തിനും കാരണം വികസിത രാഷ്ട്രങ്ങളുടെ ദീര്‍ഘ വീക്ഷണം ഇല്ലായ്മയും അനിയന്ത്രിതമായ വിഭവ ദുരുപയോഗമാണ് എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പ്രസ്താവിച്ചു. ജി8-ജി5 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് തിരിക്കവെയാണ് പ്രധാന മന്ത്രി ഈ പരാമര്‍ശം നടത്തിയത്. ഇന്ന് വൈകീട്ട് മന്‍മോഹന്‍ സിംഗ് ഉച്ചകോടി നടക്കുന്ന ലാഖിലായില്‍ എത്തും. രണ്ട് നൂറ്റാണ്ടിലേറെ കാലം തങ്ങളുടെ വ്യാവസായിക ആവശ്യങ്ങള്‍ക്കും സമ്പന്ന ഉപഭോഗ ജീവിത രീതി നില നിര്‍ത്തുന്നതിനും വേണ്ടി സമ്പന്ന വികസിത രാഷ്ട്രങ്ങള്‍ നടത്തിയ വിഭവ ചൂഷണത്തിന്റെ തിക്ത ഫലങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് വികസ്വര രാജ്യങ്ങളെയാണ്. ഈ ചരിത്രപരമായ ഉത്തരവാദിത്വത്തില്‍ നിന്നും വികസിത രാഷ്ട്രങ്ങള്‍ക്ക് ഒഴിഞ്ഞു മാറാന്‍ ആവില്ല. ഐക്യ രാഷ്ട്ര സഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിക്കുന്ന അന്താരാഷ്ട്ര ചര്‍ച്ചകളില്‍ സജീവമായി തന്നെ പങ്കെടുക്കും എന്നും മന്‍മോഹന്‍ സിംഗ് അറിയിച്ചു.
Labels: അന്താരാഷ്ട്രം, ഇന്ത്യ, പരിസ്ഥിതി, സാമ്പത്തികം
- ജെ. എസ്.
( Wednesday, July 08, 2009 ) |
സമ്പന്നരുടെ രഹസ്യ കൂടിക്കാഴ്ച്ച
ലോകത്തെ ഏറ്റവും വലിയ സമ്പന്നര്‍ ന്യൂ യോര്‍ക്കില്‍ രഹസ്യമായി കൂടിക്കാഴ്ച്ച നടത്തി. ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് സംസാരിക്കാന്‍ ആയിരുന്നു ഈ യോഗം. ആരെയും അറിയിക്കാതെ ഈ കഴിഞ്ഞ മെയ് 5ന് ന്യൂയോര്‍ക്കിലെ റോക്ക്ഫെല്ലര്‍ സര്‍വ്വകലാശാലയിലെ പ്രസിഡന്‍സ് റൂമില്‍ വെച്ചായിരുന്നു ഈ രഹസ്യ യോഗം കൂടിയത്. വാറന്‍ ബുഫ്ഫറ്റ്, ബില്‍ ഗേറ്റ്സ്, ഡേവിഡ് റോക്ക്ഫെല്ലര്‍ ജൂനിയര്‍ എന്നിവരാണ് യോഗം വിളിച്ചു ചേര്‍ത്തത്. ഇവരെ കൂടാതെ യോഗത്തില്‍ ഓപ്രാ വിന്‍ഫ്രി, ജോര്‍ജ്ജ് സോറോസ്, ടെഡ് ടര്‍ണര്‍, മൈക്കല്‍ ബ്ലൂംബെര്‍ഗ് എന്നീ കോടീശ്വരന്മാരും പങ്കെടുത്തു. തിരക്കു പിടിച്ച തങ്ങളുടെ ജീവിതത്തില്‍ നിന്നും ഈ സമ്മേളനത്തില്‍ വരുവാനുള്ള സമയം ഇവര്‍ കണ്ടെത്തിയതും ആരും അറിയാതെ ഇത്രയും പ്രശസ്തര്‍ ഒരുമിച്ചു കൂടിയതും എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നു.
സാമ്പത്തിക മാന്ദ്യത്തെ തങ്ങള്‍ ഓരോരുത്തരും എങ്ങനെയാണ് കാണുന്നത് എന്ന് ഈ യോഗത്തില്‍ പങ്കെടുത്തവര്‍ ഓരോരുത്തരും വിശദീകരിച്ചു. ഒരാള്‍ക്ക് 15 മിനിട്ടായിരുന്നും സമയം അനുവദിച്ചിരുന്നത്. ബില്‍ ഗേറ്റ്സാണ് ഏറ്റവും നന്നായി സംസാരിച്ചത് എന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു കോടീശ്വരന്‍ അഭിപ്രായപ്പെട്ടു. 2008ല്‍ ബില്‍ ഗേറ്റ്സിന്റെ ആസ്തി 2.7 ലക്ഷം കോടി രൂപയായിരുന്നു. ബുഫ്ഫറ്റിന്റെ ആസ്തി 1.8 ലക്ഷം കോടി രൂപയും. Labels: അന്താരാഷ്ട്രം, സാമ്പത്തികം
- ജെ. എസ്.
( Thursday, May 21, 2009 ) |
ജി-20 ഉച്ചകോടി - വന്‍ പ്രതിഷേധം
തൊഴില്‍, നീതി, പരിസ്ഥിതി എന്നീ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്ത് വേണം തീരുമാനങ്ങള്‍ കൈ കൊള്ളാന്‍ എന്ന വ്യക്തമായ സന്ദേശവുമായി പതിനായിര ക്കണക്കിന് പ്രതിഷേധക്കാര്‍ ജി-20 ഉച്ചകോടിക്ക് മുന്നോടിയായി ഉച്ചകോടി നടക്കുവാന്‍ പോകുന്ന ലണ്ടന്‍ നഗരത്തില്‍ മാര്‍ച്ച് നടത്തി. സാമ്പത്തിക മാന്ദ്യത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ പ്രതിഷേധ പ്രകടനം ആയിരുന്നു ലണ്ടന്‍ തെരുവുകളില്‍ അരങ്ങേറിയത്.
“ആദ്യം മനുഷ്യര്‍” എന്ന് പേരിട്ട പ്രതിഷേധ മാര്‍ച്ച് മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തു വേണം സാമ്പത്തിക മാന്ദ്യം നേരിടുന്നതിനുള്ള തീരുമാനങ്ങള്‍ എടുക്കുവാന്‍ എന്ന് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ലോക നേതാക്കള്‍ക്ക് നേരിട്ടു തന്നെ സന്ദേശം എത്തിച്ചു. 150ഒാളം തൊഴിലാളി യൂണിയനുകളും മത സാമൂഹ്യ സേവന സംഘടനാ പ്രവര്‍ത്തകരും അണി നിരന്ന പ്രതിഷേധ മാര്‍ച്ചില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടി ആളുകള്‍ പങ്കെടുക്കുകയുണ്ടായി. പോലീസിന്റെ കണക്കു പ്രകാരം 35000 പേരാണ് ഈ മാര്‍ച്ചില്‍ പങ്കെടുത്തത്. മത്സരാധിഷ്ഠിത സ്വതന്ത്ര വിപണി എന്ന ആശയം ഇനിയും നടപ്പില്ല എന്ന് തെളിഞ്ഞിരിക്കുന്നു എന്ന് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത ഒരു പ്രമുഖ തൊഴിലാളി യൂണിയന്‍ നേതാവ് പറഞ്ഞു. ലോകം ഇന്ന് നേരിടുന്ന സാമ്പത്തിക തകര്‍ച്ചയും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഇനിയും സാധിക്കാത്തതും പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും ഇത്തരം ഒരു മത്സരോന്മുഖ വിപണിയുടെ പരിണിത ഫലമാണ്. മാനുഷിക പരിഗണനകള്‍ ലോക രാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമാക്കണം. അത്തരം ഒരു വ്യവസ്ഥക്കു മാത്രമേ ഇനി നില്‍നില്‍പ്പുള്ളൂ എന്നും പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു. Labels: പ്രതിഷേധം, സാമ്പത്തികം
- ജെ. എസ്.
( Sunday, March 29, 2009 ) |
സമൂല സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കണം എന്ന് G-7 രാഷ്ട്രങ്ങള്‍
ലോകത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ G-7 ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ലോകത്തെ കര കയറ്റാനായി സമൂല സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു. റോമില്‍ നടന്ന G-7 രാഷ്ട്രങ്ങളുടെ ഉന്നത തല സമ്മേളനത്തില്‍ അധ്യക്ഷനായ ഇറ്റലിയിലെ ധന മന്ത്രി ട്രെമോണ്ടി ഒരു പുതിയ സാമ്പത്തിക സംവിധാനം നടപ്പിലാക്കി ലോക സമ്പദ് ഘടനയെ കൂടുതല്‍ പുറകോട്ട് പോകുന്നതില്‍ നിന്നും അടിയന്തിരമായി തടയുവാന്‍ ഉതകുന്ന നിയമ സംവിധാനം ഏപ്രിലില്‍ നടക്കുന്ന G-20 രാഷ്ട്രങ്ങളുടെ സമ്മേളനത്തിലും ജൂലായില്‍ നടക്കുന്ന G-8 രാഷ്ട്രങ്ങളുടെ യോഗത്തിലും അവതരിപ്പിക്കും എന്ന് അറിയിച്ചു. ലോകത്തെ സമഗ്രമായി കണ്ട് നടപ്പിലാക്കുന്ന ഈ പരിഷ്കാരങ്ങള്‍ രാജ്യ താല്പര്യങ്ങള്‍ക്ക് അതീതമായി ആഗോള താല്പര്യത്തെ മാത്രം ലക്ഷ്യം വെച്ച് ഉള്ളതായിരിക്കും എന്നും അദ്ദേഹം അറിയിച്ചു. ഇത്തരം ഒരു സമീപനത്തിനു മാത്രമേ ഇനി ലോക സമ്പദ് ഘടനയെ സഹായിക്കുവാനാവൂ. ഭാവിയില്‍ ഇത്തരം ഒരു പ്രതിസന്ധി ഉണ്ടാവാതിരിക്കാനും ഇത് സഹായിക്കും. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, അമേരിക്ക എന്നീ അംഗ രാജ്യങ്ങള്‍ക്ക് പുറമെ റഷ്യയും യോഗത്തില്‍ പങ്കെടുത്തു.
Labels: അന്താരാഷ്ട്രം, സാമ്പത്തികം
- ജെ. എസ്.
( Sunday, February 15, 2009 ) |
റെയില്‍ യാത്രാ നിരക്കുകള്‍ കുറയും
ലാലു പ്രസാദ് ഇന്ന് ലോക സഭയില്‍ അവതരിപ്പിച്ച ഇടക്കാല റെയില്‍വേ ബജറ്റില്‍ യാത്രാ നിരക്കുകളില്‍ രണ്ടു ശതമാനം ഇളവുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷ കാലത്തെ നേട്ടങ്ങള്‍ ഉയര്‍ത്തി കാണിച്ച ബജറ്റ് അവതരണത്തില്‍ ഈ കാലയളവില്‍ 90000 കോടി രൂപയാണ് അധിക വരുമാനം റെയില്‍വേ ഉണ്ടാക്കിയത് എന്ന് സഭയെ അറിയിച്ചു. ബജറ്റില്‍ യാത്രാ നിരക്കുകളില്‍ രണ്ട് ശതമാനം ഇളവുകള്‍ ആണ് ഉള്ളത്. ഏ. സി., മെയില്‍, എക്സ്പ്രസ് വണ്ടികളിലാണ് നിരക്ക് ഇളവുകള്‍ ബാധകം ആവുക. ചരക്ക് കൂലിയില്‍ മാറ്റമില്ല. പതിനാറ് വണ്ടികളില്‍ കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. റയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും. 2010 ല്‍ 43 പുതിയ വണ്ടികള്‍ ആരംഭിക്കും. ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടു വരുന്നതിനെ സംബന്ധിച്ച സാധ്യതാ പഠനങ്ങള്‍ നടത്തും. പൊതു ജനത്തിനു മേല്‍ അധിക ഭാരം വരുത്താതെ തന്നെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ബജറ്റിന്റെ ലക്ഷ്യം എന്നും ലാലു പ്രസ്താവിച്ചു.
Labels: ഇന്ത്യ, ഗതാഗതം, സാമ്പത്തികം
- ജെ. എസ്.
( Friday, February 13, 2009 ) |
ഇന്ത്യന്‍ കച്ചവടക്കാര്‍ റഷ്യയില്‍ കൊള്ളയടിക്കപ്പെട്ടു
ഏഴ് ഇന്ത്യന്‍ തുണി കച്ചവടക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മോസ്കോയില്‍ കൊള്ളയടിക്കപ്പെട്ടു. കേസ് അന്വേഷിക്കുന്നതിന് പകരം പോലീസ് തങ്ങളെ പീഡിപ്പിക്കുകയാണ് എന്ന് ഇവര്‍ ഇന്ത്യന്‍ എംബസ്സിയില്‍ പരാതിപ്പെട്ടു. വടക്കേ മോസ്കോയിലെ ഒസ്റ്റാങ്കിനൊ പ്രദേശത്തെ വ്യാപാര സമുച്ചയത്തില്‍ തുണി കച്ചവടം നടത്തുന്ന മൊത്ത വ്യാപാരികള്‍ ആണ് കൊള്ളയടിക്കപ്പെട്ട എല്ലാവരും. വീട്ടില്‍ പോകുന്ന വഴി കാര്‍ തടഞ്ഞു നിര്‍ത്തി ചില്ല് അടിച്ചുടച്ച് പണ സഞ്ചി അപഹരിക്കുകയാണ് ഉണ്ടായത് എന്ന് ഒരു വ്യാപാരി പരാതിപ്പെട്ടു. മറ്റ് അഞ്ച് വ്യാപാരികള്‍ തങ്ങളുടെ വീടിന് മുന്‍പില്‍ വെച്ചാണ് കൊള്ളയടിക്കപ്പെട്ടത്. ഒരു വ്യാപാരിയുടെ വീട്ടില്‍ അക്രമികള്‍ അതിക്രമിച്ചു കയറി തോക്ക് കാണിച്ച് പണം അപഹരിക്കുക ആയിരുന്നു. മൂന്ന് ദിവസത്തിനകം മുപ്പതിനായിരം ഡോളര്‍ കൂടി ഇവര്‍ക്ക് നല്‍കിയില്ല എങ്കില്‍ കുടുംബത്തെ മുഴുവന്‍ കൊന്നു കളയും എന്നും ഇവര്‍ ഭീഷണി മുഴക്കി അത്രെ. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രശ്നം റഷ്യന്‍ അധികൃതരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്ന് ഇന്ത്യന്‍ എംബസ്സി ഇവര്‍ക്ക് ഉറപ്പു നല്‍കി. വ്യാപാരികള്‍ വന്‍ തുകയുമായി സഞ്ചരിക്കരുത് എന്ന് മോസ്കോ പോലീസ് വക്താവ് അറിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മുന്‍ സോവ്യറ്റ് യൂണിയനില്‍ നിന്നുള്ള ഒട്ടേറേ നിര്‍മ്മാണ ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ട്ടം ഉണ്ടായിട്ടുണ്ട്. ഇത് മോസ്കോയില്‍ ിത്തരം കുറ്റകൃത്യങ്ങള്‍ ക്രമാതീതം ആയി വര്‍ദ്ധിക്കുവാന്‍ കാരണം ആയി എന്നും പോലീസ് പറഞ്ഞു.
Labels: ക്രമസമാധാനം, പ്രവാസി, സാമ്പത്തികം
- ജെ. എസ്.
( Saturday, December 20, 2008 ) |
ആഗോള സാമ്പത്തിക മാന്ദ്യം : സര്‍ക്കാര്‍ സഹായം നാളെ
ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ സമ്പദ് ഘടനയില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തിന്റെ ആഴം കുറക്കുവാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ പാക്കേജ് വൈകും എന്ന് സൂചന. സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കുവാനിരുന്ന പാക്കേജിന്റെ പ്രഖ്യാപനം ഇനി നാളെയേ ഉണ്ടാവൂ എന്ന് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. സര്‍ക്കാരിന്റെ പാക്കേജ് റിസര്‍വ് ബാങ്കിന്റെ പാക്കേജില്‍ നിന്നും വ്യത്യസ്തമാണ്. ചില ഉല്‍പ്പന്നങ്ങളിന്‍ മേല്‍ ഉള്ള എക്സൈസ് തീരുവ വെട്ടി കുറക്കുന്നത് ഉള്‍പ്പടെ ഉള്ള ഒട്ടേറെ സാമ്പത്തിക നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് സര്‍ക്കാര്‍ പാക്കേജ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഒരു പുതിയ ഉണര്‍വ്വ് നല്‍കും എന്ന് കരുതപ്പെടുന്നു. അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള ഒരു വന്‍കിട പദ്ധതിയും അടുത്തു തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കും എന്നും സൂചനയുണ്ട്.
Labels: ഇന്ത്യ, സാമ്പത്തികം
- ജെ. എസ്.
( Saturday, December 06, 2008 ) |
എയര്‍ ഇന്ത്യക്ക് 1200 കോടിയുടെ സഹായം
പ്രതിസന്ധിയില്‍ ആയ എയര്‍ ഇന്ത്യയെ സഹായിക്കാനായി സര്‍ക്കാര്‍ ഉടന്‍ തന്നെ 1200 കോടിയുടെ ഒരു ധന സഹായ പാക്കേജ് പ്രഖ്യാപിക്കും എന്ന് സിവില്‍ വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. 1000 കോടിയുടെ വായ്പ കമ്പനി ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് മന്ത്രാലയം അംഗീകരിച്ചിട്ടുമുണ്ട്. ഒരു മാസത്തിനകം ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നാണ് സൂചന. 40,000 കോടി രൂപക്ക് പുതിയ വിമാനങ്ങള്‍ വാങ്ങുവാനുള്ള ഓര്‍ഡര്‍ നല്‍കി കഴിഞ്ഞ എയര്‍ ഇന്ത്യ ഇന്ധന വില വര്‍ധനവും യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എഴുപത്തി ഏഴ് വര്‍ഷം പഴക്കമുള്ള കമ്പനി കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എയര്‍ലൈന്‍സും ആയി ലയിച്ചിരുന്നു. വര്‍ധിച്ച ഇന്ധന വില മൂലം പ്രതിസന്ധി നേരിടുന്ന കമ്പനിക്ക് ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഈ വര്‍ഷം ഉദ്ദേശം 2300 കോടിയെങ്കിലും നഷ്ടം സഹിക്കേണ്ടി വരും എന്നാണ് കരുതപ്പെടുന്നത്.
Labels: ഇന്ത്യ, വിമാന സര്‍വീസ്, സാമ്പത്തികം
- ജെ. എസ്.
( Sunday, November 23, 2008 ) |
സാമ്പത്തിക മാന്ദ്യത്തിനു കാരണം സമ്പന്ന രാഷ്ട്രങ്ങള്‍ - മന്‍ മോഹന്‍ സിംഗ്
ഇപ്പോള്‍ ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനു മൂല കാരണം സമ്പന്ന രാഷ്ട്രങ്ങളുടെ അശ്രദ്ധയാണെന്ന് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. ബെയ്ജിങില്‍ നടക്കുന്ന ഏഷ്യ - യൂറോപ്പ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിയ്ക്കു കയായിരുന്നു അദ്ദേഹം. വിപണി തകരുമ്പോള്‍ സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക തന്നെ വേണം. വികസിത രാജ്യങ്ങള്‍ ഇത്തരത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളുടെ ഇടപാടുകള്‍ ശരിയായി മേല്‍നോട്ടം വഹിയ്ക്കുകയും നിയന്ത്രിയ്ക്കുകയും ചെയ്തിരുന്നു എങ്കില്‍ ഇത്തരം ഒരു അവസ്ഥ സംജാതം ആവുകയില്ലായിരുന്നു. വിപണിയില്‍ അച്ചടക്കം നിലനിര്‍ത്തുക വഴി തകര്‍ച്ചയുടെ സാധ്യത കുറയ്ക്കാമായിരുന്നു.
ഇന്ത്യയടക്കം ഉള്ള വികസ്വര രാജ്യങ്ങള്‍ക്കും ഈ ആഗോള സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍ തോതില്‍ മൂലധനം പിന്‍ വലിയ്ക്കുന്നത് നമ്മുടെ വിപണിയേയും രൂപയുടെ വിനിമയ നിരക്കിനേയും പ്രതികൂലമായി ബാധിച്ചു. ഈ പ്രതിസന്ധിയില്‍ നിന്നും വികസ്വര രാഷ്ട്രങ്ങള്‍ക്ക് കര കയറാന്‍ ഇനി അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിയ്ക്കുക മാത്രം ആണ് ഒരു പോംവഴി. അതിനായി ഐ. എം. എഫ്. പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ വികസ്വര രാഷ്ട്രങ്ങളെ ഉദാരമായി സഹായിയ്ക്കണം എന്നും മന്‍ മോഹന്‍ സിംഗ് പറഞ്ഞു. Labels: അന്താരാഷ്ട്രം, ഇന്ത്യ, സാമ്പത്തികം
- ജെ. എസ്.
( Sunday, October 26, 2008 ) |
ജെറ്റ് എയര്‍ വെയ്സ് പിരിച്ചു വിട്ടവരെ തിരിച്ചെടുത്തു
വന്‍ പ്രതിഷേധത്തിനോടുവില്‍ പിരിച്ചു വിട്ട എല്ലാ തൊഴിലാളികളെയും ജെറ്റ് എയര്‍ വെയ്സ് തിരിച്ചെടുത്തു. എല്ലാവര്ക്കും നാളെ മുതല്‍ ജോലിയില്‍ തിരിച്ചു ചേരാം എന്ന് തീരുമാനം അറിയിച്ചു കൊണ്ടു ചെയര്‍ മാന്‍ നരേഷ് ഗോയല്‍ അറിയിച്ചു. ഞങ്ങള്‍ ഒരു വലിയ കുടുംബം ആണ്. എല്ലാ തൊഴിലാളികളും ഈ കുടുംബത്തിലെ അംഗങ്ങളും. ഇവരുടെയൊന്നും കണ്ണ് നീര്‍ കണ്ടില്ല എന്ന് നടിക്കാന്‍ ഞങ്ങള്‍ക്ക് ആവില്ല. രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടല്ല ഞങ്ങള്‍ ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത്. ഇതിന് വേണ്ടി എന്നെ ആരും വന്നു കണ്ടതുമില്ല. ഇത് കുടുംബനാഥന്‍ എന്ന നിലയില്‍ ഞാന്‍ എടുത്ത തീരുമാനമാണ് എന്നും അദ്ദേഹം വിശദീകരിച്ചു.
Labels: തൊഴില്‍ പ്രശ്നം, വിമാന സര്‍വീസ്, സാമ്പത്തികം
- ജെ. എസ്.
( Friday, October 17, 2008 ) |
എയര്‍ ഇന്ത്യയില്‍ ശമ്പളം ഇല്ലാത്ത അവധി നല്‍കാന്‍ സാധ്യത
15000 ത്തോളം തൊഴിലാളികളെ എയര്‍ ഇന്ത്യ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ശമ്പളം ഇല്ലാത്ത അവധിയില്‍ പ്രവേശിപ്പിയ്ക്കാന്‍ സാധ്യത ഉണ്ടെന്നു അറിയുന്നു. വ്യോമ ഗതാഗത രംഗത്ത് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ആണ് ഈ നടപടി. എയര്‍ ഇന്ത്യ മാനേജിംഗ് ഡയരക്ടര്‍ രഘു മേനോന്‍ അറിയിച്ചത് ആണ് ഈകാര്യം. ഇങ്ങനെ അവധിയില്‍ പ്രവേശിയ്ക്കാനുള്ള അവസരം നല്‍കാനുള്ള പദ്ധതി തങ്ങള്‍ തയ്യാറാക്കി വരികയാണ്. ഈ സൌകര്യം ഉപയോഗപ്പെടുത്തുന്നവരെ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന പക്ഷം പഴയ ശമ്പളത്തില്‍ തന്നെ തിരിച്ചെടുക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍ വെയ്സ് 2000 ത്തോളം പേരെ പിരിച്ചു വിട്ടതിനു പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ ഈ പ്രഖ്യാപനം. Labels: തൊഴില്‍ പ്രശ്നം, വിമാന സര്‍വീസ്, സാമ്പത്തികം
- ജെ. എസ്.
( Thursday, October 16, 2008 ) |
കൊച്ചി മെട്രോ : അന്തിമ തീരുമാനം കേരളത്തിന്റേത്
കൊച്ചി മെട്രോ റെയില്‍ പദ്ധതി ഒരു സംസ്ഥാന പദ്ധതി ആയതിനാല്‍ അത് എങ്ങനെ നടപ്പിലാക്കണം എന്നത് സംസ്ഥാന സര്‍ക്കാര്‍ ആണ് തീരുമാനിയ്ക്കേണ്ടത് എന്ന് ആസൂത്രണ കമ്മീഷന്‍ വ്യക്തമാക്കി.
സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കണം എന്നാണ് തങ്ങളുടെ പക്ഷം എന്ന് ആസൂത്രണ കമ്മീഷന്‍ മുഖ്യ ഉപദേഷ്ടാവ് ഗജേന്ദ്ര ഹാല്‍മിയ പറഞ്ഞു. ഈ നിര്‍ദ്ദേശം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കമ്മീഷന്‍ സമര്‍പ്പിയ്ക്കും. രാജ്യത്ത് നിലവില്‍ ഉള്ള മറ്റ് മെട്രോ റെയില്‍ പദ്ധതികള്‍ ലാഭകരമല്ല. സര്‍ക്കാര്‍ സബ്സിഡി കൊണ്ടാണ് ഡല്‍ഹിയിലും ഹൈദരാബാദിലും പദ്ധതി നടന്ന് പോകുന്നത്. Labels: കേരളം, സാമ്പത്തികം
- ജെ. എസ്.
( Tuesday, September 23, 2008 ) |
യു. എ. ഇ. യില്‍ വില കുതിക്കുന്നു
ജി. സി. സി. രാജ്യങ്ങളില്‍ ഭക്ഷ്യ വസ്തുക്കളുടെ വില ഏറ്റവും അധികം വര്‍ദ്ധിച്ചത് യു. എ. ഇ. യില്‍ ആണെന്ന് ധന കാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
യു. എ. ഇ. യിലെ നാണയ പ്പെരുപ്പം എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. താമസ ചിലവിലില്‍ ജി. സി. സി. രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് യു. എ. ഇ. ഖത്തറാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. 2010 ഓടെ യു. എ. ഇ. യിലെ നാണയ പ്പെരുപ്പം 20 ശതമാനം എത്തിയേക്കാം എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. Labels: യു.എ.ഇ., സാമ്പത്തികം
- ജെ. എസ്.
( Monday, September 22, 2008 ) |
സെസ് കേരളത്തില്‍ അനുവദിയ്ക്കില്ല : കാനം രാജേന്ദ്രന്‍
പ്രത്യേക സാമ്പത്തിക മേഖല (സെസ്) നടപ്പിലാക്കുന്നത് ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത വ്യവസായ നയത്തിന് എതിരാണ് എന്ന് എ. ഐ. ടി. യു. സി. ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു. സെസ് എന്ന പേരില്‍ തങ്ങള്‍ നേടി എടുത്ത ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് ഇവിടത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്നും അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി.
സെക്രട്ടറിയേറ്റിനു മുന്നില്‍ സെസിന് എതിരെ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. Labels: കേരള രാഷ്ട്രീയം, വ്യവസായം, സാമ്പത്തികം
- ജെ. എസ്.
( Sunday, September 21, 2008 ) |
റമദാന്‍ മാസത്തില്‍ അന്യായ വില വര്‍ധനവിനെതിരെ പരിശോധന
അജ്മാന്‍ : അജ്മാനിലെ പഴം - പച്ചക്കറി മാര്‍ക്കറ്റുകളിലും, കാരെഫോര്‍, ലുലു എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും സാമ്പത്തിക കാര്യ വകുപ്പ് പരിശോധന നടത്തി. റമദാന്‍ മാസത്തില്‍ അന്യായമായി വില വര്‍ധിപ്പിക്കുന്നത് തടയാന്‍ ആയിരുന്നു പരിശോധന.
പൊതുവെ വില നിലവാരം ക്രമപ്പെടുത്തി വെയ്ക്കുന്നതില്‍ പരിശോധന സംഘം സംതൃപ്തി പ്രകടിപ്പിച്ചെങ്കിലും കാരെഫോറില്‍ കോഴി ഇറച്ചിയുടെ വിലയില്‍ കണ്ട വര്‍ധനവിനെ പറ്റി സംഘം വിശദീകരണം ആരാഞ്ഞു. അജ്മാനിലെ മന്ത്രാലയത്തില്‍ ഹാജരായി ഇതിന് വിശദീകരണം നല്‍കുവാനും ആവശ്യപ്പെടു കയുണ്ടായി. ഉപഭോക്തൃ സംരക്ഷണ വകുപ്പ് മേധാവി ഡോ. ഹാഷിം അല്‍ നുഐമിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. റമദാന്‍ മാസത്തില്‍ സാധന വിലകള്‍ ക്രമീകരിക്കുവാന്‍ അദ്ദേഹം വ്യാപാരികളോട് നിര്‍ദ്ദേശിക്കുകയും വിലകള്‍ വര്‍ധിപ്പിക്കുന്ന തിനെതിരെ താക്കീത് നല്‍കുകയും ചെയ്തു. ചില ചില്ലറ വില്‍പ്പനക്കാര്‍ റമദാന്‍ മാസത്തിലെ വില്‍പ്പന മുന്നില്‍ കണ്ട് സാധന വിലകള്‍ ഉയര്‍ത്തിയതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരകാരെ പിടി കൂടുന്നതിനായി പരിശോധകരുടെ സംഘങ്ങളെ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കാന്‍ ഉപഭോക്തൃ സംരക്ഷണ നിയമം (24)ല്‍ വകുപ്പുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനും സാധ്യത ഉണ്ട്. ഏതെങ്കിലും കടയില്‍ അന്യായമായ വില വര്‍ധനവ് അനുഭവപ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് 600522225 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ വിളിച്ചു പരാതിപ്പെ ടാവുന്നതാണ് എന്നും അദ്ദേഹം അറിയിച്ചു. Labels: പ്രവാസി, യു.എ.ഇ., സാമ്പത്തികം
- ജെ. എസ്.
( Saturday, September 20, 2008 ) |
ഒരു നല്ല നാളേക്കു വേണ്ടി
പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ “ഒരു നല്ല നാളേക്കു വേണ്ടി” എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച ശില്പ ശാല തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടന്നു.
വേനലവധി ക്കാലത്ത് നാട്ടിലെത്തി ച്ചേര്‍ന്നിട്ടുള്ള പ്രവാസികളും കുടുംബാംഗങ്ങളും അടങ്ങുന്ന വലിയ സദസ്സുകള്‍ക്കു വേണ്ടി, പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ധീന്‍ ശില്പ ശാല അവതരിപ്പിച്ചു. പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും പ്രവാസികളില്‍ സമ്പാദ്യ ശീലം വളര്‍ത്താന്‍ ഉതകുകയും ചെയ്യുന്ന രീതിയില്‍ വിഷയം അവതരിപ്പിക്കുകയുണ്ടായി. ഓരൊ പ്രവാസിയുടെയും വരുമാനവും അതിനനുസരിച്ചുള്ള ജീവിത രീതിയും കുടുംബാംഗങ്ങളും അവലംബിക്കേണ്ടുന്നതും ചര്‍ച്ച ചെയ്തു. ജി.സി.സി രാജ്യങ്ങളിലും ഇന്‍ഡ്യയിലുമായി ഇതു വരെ 153 ശില്പശാലകള്‍ സംഘടിപ്പിച്ചിട്ടുള്ള പ്രവാസിബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ്, പ്രവാസികളുടെ സമ്പാദ്യശീലം വളര്‍ത്തുക, കുടുംബത്തിന്റെ ഭാവി ഭാസുരമാക്കുക എന്നീ ഉദ്ദേശങ്ങളോടെ പ്രവര്‍ത്തിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍: 00971 50 64 67 801 ഇമെയില്‍: kvshams@gmail.com വെബ് സൈറ്റ്: www.pravasibandhu.com - അബ്ദുല്‍ റഹിമാന്‍ പി.എം., അബുദാബി Labels: പ്രവാസി, സാമ്പത്തികം
- ജെ. എസ്.
( Sunday, September 14, 2008 ) |
ഇന്ത്യയുടെ കറന്‍സി വിനിമയ നിരക്കില്‍ വര്‍ധനവ്
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയ്ക്ക് എക്സിചേഞ്ച് റേറ്റ് ഒരു യു.എ.ഇ ദിര്‍ഹത്തിന് 12 രൂപ കടക്കുന്നത് ഇതാദ്യമായാണ്.
ഇന്ത്യയിലേക്ക് പണം അയയ്ക്കുമ്പോഴുള്ള വിനിമയ നിരക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എക്സ് ചേഞ്ച് റേറ്റ് ഒരു യു.എ.ഇ ദിര്‍ഹത്തിന് 12.08 രൂപ വരെ എത്തി. വിനിമയ നിരക്ക് വര്‍ധിച്ചതോടെ നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തിലും തുകയിലും കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധവാണ് ഉണ്ടായതെന്ന് മണി എക്സ് ചേഞ്ച് സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു. 2007 മാര്‍ച്ചിന് ശേഷം രൂപയുടെ വിനിമയ നിരക്ക് ഒരു യു.എ.ഇ ദിര്‍ഹത്തിന് 12 രൂപ കടക്കുന്നത് ഇതാദ്യമായാണ്. വിനിമയ നിരക്കില്‍ ഡോളര്‍ ആര്‍ജ്ജിച്ച കരുത്താണ് ഈ മാറ്റത്തിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയെപ്പോലെ തന്നെ മറ്റ് രാജ്യങ്ങളുടെ കറന്‍സികളുടെ വിനിമയ നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്. അതേ സമയം കുറച്ച് ദിവസങ്ങളായി സ്വര്‍ണ നിരക്കില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കിയി ട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 101 ദിര്‍ഹം ഉണ്ടായിരുന്ന സ്ഥാനത്തിപ്പോള്‍ 90.75 ദിര്‍ഹം വരെയാണ് റേറ്റ് എത്തി നില്‍ക്കുന്നത്. Labels: സാമ്പത്തികം
- ജെ. എസ്.
( Sunday, September 07, 2008 ) |
ഇന്ത്യയുള്‍പ്പടെ 4 രാജ്യങ്ങളില്‍ യു.എ.ഇ. ക്യഷി ഇറക്കുന്നു
ഇന്ത്യയടക്കം നാല് രാജ്യങ്ങളില്‍ കാര്‍ഷിക മേഖലയില്‍ യു.എ.ഇ നിക്ഷേപം ഇറക്കും. രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണിത്. ഇന്ത്യയെ കൂടാതെ സുഡാന്‍, ഈജിപ്റ്റ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ കാര്‍ഷിക മേഖലയിലാണ് യു.എ.ഇ നിക്ഷേപം ഇറക്കുക. യു.എ.ഇയുടെ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണിത്.
ആദ്യ ഘട്ടത്തില്‍ സുഡാനിലെ കാര്‍ഷിക മേഖലയിലായിരിക്കും നിക്ഷേപം നടത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുഡാനിലെ വിവിധ പ്രദേശങ്ങള്‍ ഇതിനായി തെരഞ്ഞെടുത്തു കഴിഞ്ഞു. അധികം വൈകാതെ തന്നെ ഇന്ത്യയടക്കം മറ്റ് രാജ്യങ്ങളിലെ കാര്‍ഷിക മേഖലകളിലും നിക്ഷേപം ഇറക്കും. യു.എ.ഇയ്ക്ക് ആവശ്യമുള്ള 15 അടിസ്ഥാന ഭക്ഷ്യ വിഭവങ്ങളായിരിക്കും ഈ രാജ്യങ്ങളില്‍ കൃഷി ചെയ്യുക. യു.എ.ഇയിലെ ജനങ്ങള്‍ക്ക് ആറ് മാസത്തേക്കുള്ള ഭക്ഷ്യ വിഭവങ്ങളുടെ കരുതല്‍ ശേഖരം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണിത്. ഈ നാല് രാജ്യങ്ങളിലും കൃഷി ഇറക്കുന്നത് അതാത് രാജ്യങ്ങളുമായി തയ്യാറാക്കുന്ന കരാറിന്‍റെ അടിസ്ഥാനത്തിലായിരിക്കും. ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ വില നിയന്ത്രിക്കാനും ഇത്തരത്തില്‍ വിവിധ രാജ്യങ്ങളില്‍ കൃഷി ഇറക്കുന്നതിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 2007 ല്‍ 52 ബില്യണ്‍ ദിര്‍ഹത്തിന്‍റെ ഭക്ഷ്യ പദാര്‍ത്ഥങ്ങളാണ് യു.എ.ഇ ഇറക്കുമതി ചെയ്തത്. 2011 ആകുന്നതോടെ ഇത് 60 ബില്യണ്‍ ദിര്‍ഹമാകുമെന്നാണ് കണക്ക്. Labels: ഇന്ത്യ, യു.എ.ഇ., സാമ്പത്തികം
- ജെ. എസ്.
( Thursday, August 07, 2008 ) |
ഖത്തറിനെ വിദേശികള്‍ കണ്ണ് വയ്ക്കുന്നു
ഖത്തറിലെ വിദേശ മൂലധന നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന യുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 6 വര്‍ഷത്തിനുളളില്‍ ഖത്തറിലെ വിദേശ മൂലധന നിക്ഷേപത്തില്‍ 600 ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായതായി ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്ക് വിഭാഗത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2000 ല്‍ 252 ദശലക്ഷമായിരുന്ന നിക്ഷേപം 2008 ല്‍ 1.70 ബില്യന്‍ ഡോളറായി വര്‍ദ്ധിച്ചു. ഖത്തറിന്‍റെ സാമ്പത്തിക വളര്‍ച്ച മേഖലയിലെ തന്നെ ഏറ്റവും മികച്ചതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
Labels: ഖത്തര്‍, സാമ്പത്തികം
- ജെ. എസ്.
( Thursday, July 10, 2008 ) |
പ്രവാസികള്‍ വരുമാനത്തിന്റെ പകുതി ചെലവഴിക്കുന്നത് വീട്ട് വാടകയ്ക്ക്
സ്വന്തമായി ഒരു വീട് ഏവരുടേയും സ്വപ്നമാണ്. അതിന് വേണ്ടി കഷ്ടപ്പെടാനും പണം ചിലവഴിക്കാനും ഏവരും തയ്യാറുമാണ്. എന്നാല്‍ മറ്റൊരാളുടെ വീട്ടില്‍ വാടക ക്കാരനായി താമസിക്കാന്‍ എത്ര പണം ചിലവഴിക്കാം. ആകെ കിട്ടുന്ന വരുമാനത്തിന്‍റെ 20 മുതല്‍ 30 ശതമാനം വരെ? എന്നാല്‍ ഗള്‍ഫിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഞട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.
ആകെ കിട്ടുന്ന ശമ്പളത്തിന്‍റെ 41 ശതമാനത്തി ലധികം വീട്ടു വാടകക്കായി പ്രവാസികള്‍ വിനിയോഗിക്കുന്നു എന്ന കണക്കാണ് അബുദാബി ആസൂത്രണ സാമ്പത്തിക വകുപ്പ് പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം സ്വദേശികള്‍ തങ്ങളുടെ വരുമാനത്തിന്‍റെ 28 ശതമാനം മാത്രമാണ് വീട്ടു വാടകക്കായി വിനിയോഗിക്കുന്നത്. അബുദാബിയുടെ ആകെ വരുമാനം 53.4 ബില്യന്‍ ദിര്‍ഹമാണ്. ഇതില്‍ 51 ശതമാനം സ്വദേശികളുടെ ശമ്പളത്തിനായി വിനിയോഗിക്കുന്നു. എന്നാല്‍ ആകെ 22 ശതമാനം മാത്രമാണ് സ്വദേശികളുടെ തൊഴില്‍ സമൂഹം. വര്‍ദ്ധിച്ചു വരുന്ന ചെലവ് പ്രവാസികളുടെ സമ്പാദ്യത്തേയും വീട്ടിലേക്ക് ചിലവിനായി അയക്കുന്ന പണത്തേയും ബാധിക്കുന്നുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. എന്നാല്‍ സ്വദേശികള്‍ ചിലവാക്കുന്ന അതേ നിരക്കില്‍ പ്രവാസിയും പണം ചിലവഴിക്കുന്നുണ്ട്. ഇരു വിഭാഗങ്ങളുടേയും വരുമാനത്തിന്‍റെ 14 ശതമാനം ഭക്ഷണം, പാനീയങ്ങള്‍, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവക്കായാണ് ചിലവഴിക്കുന്നത്. ഗതാഗത സൗകര്യങ്ങള്‍ക്കായി 20 ശതമാനം ചിലവഴിക്കുമ്പോള്‍ 2 ശതമാനം മാത്രമാണ് ആരോഗ്യ സുരക്ഷക്കായി മാറ്റി വക്കുന്നത്. വീട് മോടി പിടിപ്പാക്കാനും പുതിയ ഫര്‍ണീച്ചറുകള്‍ വാങ്ങാനുമായി സ്വദേശികള്‍ ധാരാളം പണം ചിലവഴിക്കുമ്പോള്‍ പ്രവാസികള്‍ ഇക്കാര്യത്തില്‍ പിശുക്ക് കാണിക്കുന്നു ണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അടുത്തിടെ യുഎഇയില്‍ എത്തുന്നവരുടെ എണ്ണത്തി ലുണ്ടായ വന്‍ വര്‍ദ്ധനവാണ് വീട്ടു വാടക വര്‍ദ്ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണ് ഈ വര്‍ഷം യുഎഇയില്‍ എത്തിയവരുടെ എണ്ണം. ഇതിനാല്‍ ഇത്രയും ആളുകള്‍ക്ക് താമസിക്കാന്‍ വീടുകള്‍ ഇല്ലാത്തതിനാല്‍ വാടക വര്‍ദ്ധിക്കുന്നു. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വീടുകള്‍ കൂടുതല്‍ വരുന്നതോടെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ വാടക വര്‍ദ്ധന സംബന്ധിച്ച് അബുദാബി സര്‍ക്കാര്‍ നിയമം കൊണ്ടു വന്നത് ആശ്വാസമാണ്. കഴിഞ്ഞ വര്‍ഷത്തെ നാണയ പ്പെരുപ്പം 11 ശതമാനമാണ്. വീട്ടു വാടക വര്‍ദ്ധന 60 ശതമാനം വരെ വര്‍ദ്ധിച്ചതും നാണയ പ്പെരുപ്പത്തിന് കാരണണായി. ഇത് അബുദാബിയിലെ കണക്കുക ളാണെങ്കില്‍ ദുബായില്‍ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉളളൂ. ഷാര്‍ജയും ഒട്ടും മോശമല്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. Labels: പ്രവാസി, യു.എ.ഇ., സാമ്പത്തികം
- ജെ. എസ്.
( Sunday, July 06, 2008 ) |
യു.എ.ഇ.യില്‍ എഴുപത്തി ഒമ്പതിനായിരം കോടീശ്വരന്‍മാര്‍
യു.എ.ഇ.യിലെ കോടിശ്വരന്‍മാരുടെ എണ്ണം ആകെ ജനസംഖ്യയുടെ 15. 3 ശതമാനമെന്ന് റിപ്പോര്‍ട്ട്. എഴുപത്തി ഒമ്പതിനായിരം കോടീശ്വരന്‍മാരാണ് യുഎഇയില്‍ ഉള്ളത്.
Labels: യു.എ.ഇ., സാമ്പത്തികം
- ജെ. എസ്.
( Thursday, June 26, 2008 ) |
യു.എ.ഇ.യില്‍ 12 ശതമാനം പണപ്പെരുപ്പം
സര്‍ക്കാര്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ടനുസരിച്ച് യു.എ.ഇ. യിലെ പണപ്പെരുപ്പം 12 ശതമാനം എത്തിയിരിക്കുന്നു. ഇതിനു പ്രധാന കാരണം ആയി പറയപ്പെടുന്നത് അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന വീട്ടു വാടകയും, ഭക്ഷണ, ഇന്ധന വില വര്‍ദ്ധനയുമാണത്രെ. 2008ന്റെ ആദ്യത്തെ മൂന്ന് മാസങ്ങളിലെ വാടക വര്‍ദ്ധനാ നിരക്ക് 18.21 ശതമാനവും ഭക്ഷണ വില വര്‍ദ്ധനവ് 19.78 ശതമാനവും ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റത്തിന് കാരണം എന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.
Labels: യു.എ.ഇ., സാമ്പത്തികം
- ജെ. എസ്.
( Monday, June 16, 2008 ) |
അരിയുടെ കയറ്റുമതി വിലക്ക് പ്രവാസികള്‍ക്ക് വിനയായി
പണപ്പെരുപ്പത്തെ തുടര്‍ന്ന് ഇന്ത്യ നടപ്പിലാക്കിയ ബസുമതി ഒഴികെയുള്ള അരിയുടെ കയറ്റുമതി വിലക്ക് മൂലം ഗള്‍ഫിലെ മലയാളികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട പാലക്കാടന്‍ മട്ട അടക്കമുള്ള അരി ഇനങ്ങള്‍ ലഭിക്കാതായി.
ഇന്ത്യയില്‍ നിന്ന് ശരാശരി 80000 ടണ്‍ പാലക്കാടന്‍ മട്ടയാണ് പ്രതിവര്‍ഷം കയറ്റുമതി ചെയ്യപ്പെടുന്നത്. അരിയുടെ ഉല്‍പ്പദനം നടക്കുന്ന കൃഷി ഭൂമിയുടെ കമ്മിയും ആവശ്യകതയില്‍ ഉണ്ടായ വര്‍ദ്ധനവുമാണ് അരിയുടെ വില വര്‍ദ്ധനയ്ക്ക് കാരണം എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അല്ലാതെ സര്‍ക്കാര്‍ പറയുന്നത് പോലെ കയറ്റുമതി അല്ല വില വര്‍ദ്ധനവിന് കാരണം. ഇന്ത്യയുടെ കയറ്റുമതി വിലക്കിന് പിന്നാലെ മറ്റ് പ്രമുഖ അരി കയറ്റുമതി രാജ്യങ്ങളായ തായ് ലന്‍ഡും, കമ്പോഡിയയും വിയറ്റ്നാമും കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തുകയുണ്ടായതും പ്രവാസികളെ ബുദ്ധിമുട്ടിച്ചു. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷണ-കൃഷി സംഘടനയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 70% വര്‍ധനവാണ് അരി വിലയില്‍ ഊണ്ടായിരിക്കുന്നത്. Labels: പ്രവാസി, സാമ്പത്തികം
- ജെ. എസ്.
( Friday, June 06, 2008 ) |
ഇന്ത്യക്കാരുടെ ഭക്ഷ്യ ഉപഭോഗം വര്‍ധിച്ചത് ശുഭ സൂചകം ആണെന്ന് അമേരിക്ക
ലോകത്തെ ഏതൊരു ജനതയുടെയും ഭക്ഷ്യ ഉപഭോഗവും വര്‍ധിക്കുന്നത് ഒരു നല്ല സൂചനയാണെന്നും അത് പുരോഗതിയെയാണ് സൂചിപ്പിക്കുന്നത് എന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വക്താവ് പറഞ്ഞു. നേരത്തേ കോണ്ടലീസ റൈസ് നടത്തിയ പ്രസ്താവന ഇന്ത്യയെ ചൊടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ വെളിപ്പെടുത്തല്‍. ആഗോള ഭക്ഷ്യ വില വര്‍ധന ഇന്ത്യന്‍ മധ്യ വര്‍ഗത്തിന്റെ വര്‍ധിച്ച ഭക്ഷ്യ ഉപഭോഗം മൂലം ആണെന്നായിരുന്നു റൈസിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ആഗോള വ്യാപകമായ ഒരു സാമ്പത്തിക ഉന്നമനത്തിന്റെ ലക്ഷണമാണ് ഇതെന്നും ജീവിത നിലവാരവും സാമ്പത്തിക സംവിധാനങ്ങളും മാറുന്നത് അന്താരാഷ്ട്ര വ്യവസ്ഥിതിക്ക് തന്നെ നല്ലതാണെന്നുമാണ് അമേരിക്കയുടെ പുതിയ കണ്ടെത്തല്‍. Labels: അമേരിക്ക, ഇന്ത്യ, സാമ്പത്തികം
- ജെ. എസ്.
( Saturday, May 10, 2008 ) |
അബുദാബിയിലെ പ്രവാസികളുടെ വരുമാനത്തിന്റെ പകുതി താമസത്തിന്
അബുദാബിയില്‍ താമസിക്കുന്ന സാധാരണക്കാര്‍ തങ്ങളുടെ ശമ്പളത്തിന്‍റെ 50 ശതമാനവും ചെലവാക്കുന്നത് താമസ വാടക ഇനത്തിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്‍ഡ് എക്കണോമി ഡിപ്പാര്‍ട്ട്മെന്‍റാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.
അബുദാബിയിലെ കെട്ടിട വാടക കുതിച്ചുയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. താമസ സ്ഥലങ്ങളുടെ ലഭ്യത കുറഞ്ഞതോടെയാണ് വാടക ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്. അബുദാബിയിലെ സാധാരണ വരുമാനക്കാര്‍ തങ്ങളുടെ ശമ്പളത്തിന്‍റെ 50 ശതമാനവും ചെലവാക്കുന്നത് താമസ വാടക ഇനത്തിലാണെന്ന് പുതിയ സര്‍വേ വ്യക്തമാക്കുന്നു. അബുദാബി പ്ലാനിംഗ് ആന്‍ഡ് എക്കണോമി ഡിപ്പാര്‍ട്ട്മെന്‍റാണ് ഇത് സംബന്ധിച്ച് സര്‍വേ നടത്തിയത്. ഉയര്‍ന്ന വരുമാനമുള്ളവര്‍ തങ്ങളുടെ ശമ്പളത്തിന്‍റെ 23 ശതമാനവും ചെലവാക്കുന്നത് വാടക ഇനത്തിലാണെന്നും സര്‍വേ പറയുന്നു. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ അബുദാബിയില്‍ കെട്ടിട വാടക 17 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. വേണ്ടത്ര കെട്ടിടങ്ങള്‍ ഇല്ലാത്തതാണ് വാടക വര്‍ധിക്കാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഹോട്ടലുകള്‍ അടക്കമുള്ള കൊമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ എണ്ണം കുറഞ്ഞുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. വാടക യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്നത് തുടര്‍ന്നാല്‍ രാജ്യത്തെ വിവിധ മേഖലകളിലെ ഉത്പാദനച്ചെലവിനെതന്നെ ഇത് ബാധിക്കുമെന്നും സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു. Labels: അബുദാബി, പ്രവാസി, സാമ്പത്തികം
- ജെ. എസ്.
( Sunday, May 04, 2008 ) |
വിലക്കയറ്റം; ഖത്തറില്‍ 2000 ത്തോളം കമ്പനികള്‍ പൂട്ടി
നിര്‍മ്മാണ വസ്തുക്കളുടെ വിലക്കയറ്റം മൂലം ഖത്തറില്‍ കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം കോണ്‍ട്രാക്ടിംഗ് കമ്പനികള്‍ പൂട്ടിയതായി ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പുറത്തിറക്കിയ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്റ്റിമേറ്റിനെ കടത്തിവെട്ടുന്ന നിര്‍മ്മാണ ചെലവും അസംസ്കൃത വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധനവുമാണ് ഇതിനു കാരണമായി റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ നിര്‍മ്മാണ മേഖലയുടെ മുക്കാല്‍ പങ്കും വന്‍കിട വിദേശ കമ്പനികളുടെ കൈയിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഭ്യന്തരോത്പാദനത്തില്‍ 7 ശതമാനം സംഭാവന ചെയ്യുന്ന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Labels: ഖത്തര്‍, സാമ്പത്തികം
- ജെ. എസ്.
( Sunday, April 20, 2008 ) |
വില വര്‍ധനക്കെതിരെ സൌദി രംഗത്ത്
അനിയന്ത്രിതമായ വിലക്കയറ്റത്തെ ചെറുക്കാന്‍ വില്‍പന കേന്ദ്രങ്ങളില്‍ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ സൗദി ഭരണാധികാരി അബ്ദുല്ലാ രാജാവ് ഉത്തരവിട്ടു.
രാജ്യത്തെ ജിവിതച്ചെലവ് 8.7 ശതമാനം വര്‍ധിച്ച സാഹചര്യത്തിലാണിത്. ഭക്ഷണ സാധനങ്ങള്‍ക്ക് 13 ശതമാനം വില വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. Labels: സാമ്പത്തികം, സൌദി
- ജെ. എസ്.
( Wednesday, April 09, 2008 ) |
2010 ഓടെ ഏകീകൃത ഗള്‍ഫ് കറന്‍സി
2010 ഓടെ ഏകീകൃത ഗള്‍ഫ് കറന്‍സി എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകാനാവുമെന്ന് ദോഹയില്‍ സമാപിച്ച ജി.സി.സി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെ സമ്മേളനം വിശ്വാസം പ്രകടിപ്പിച്ചു.
ഇക്കാര്യത്തില്‍ അംഗ രാജ്യങ്ങളുടെ ഇടയില്‍ ഭിന്നതയൊന്നുമില്ലെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുറഹിമാന്‍ ബിന്‍ ഹമദ് അല്‍ അതിയ്യ വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദമായ രൂപരേഖ ഈ വര്‍ഷാവസാനം മസ്ക്കറ്റില്‍ നടക്കുന്ന ഉച്ചകോടിയില്‍ സമര്‍പ്പിക്കുമെന്നും അതിയ്യ അറിയിച്ചു. എന്നാല്‍ 2010 പൊതുകറന്‍സി പുറത്തിറക്കുകയെന്ന ലക്ഷ്യം നേടാനാവുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുകയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. Labels: ഗള്‍ഫ് രാഷ്ട്രീയം, സാമ്പത്തികം
- ജെ. എസ്.
( Tuesday, April 08, 2008 ) |
ഡോളര്‍ മൂല്യനിര്‍ണ്ണയ രീതി ഉപേക്ഷിക്കില്ലെന്ന് ഒമാനും ഖത്തറും
ഡോളര്‍ മൂല്യനിര്‍ണ്ണയ രീതി ഉപേക്ഷിക്കില്ലെന്ന് ഒമാനും ഖത്തറും ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതോടെ ഈ രാജ്യങ്ങള്‍ ഡോളര്‍ ആശ്രിതത്വം ഉപേക്ഷിക്കും എന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ജിസിസി രാജ്യങ്ങളുടെ ഏകീകൃത കറന്‍സി എന്ന ആശയത്തോട് ഒമാന്‍റെ വിയോജിപ്പ് തുടരുകയാണ്.
Labels: ഖത്തര്‍, സാമ്പത്തികം
- ജെ. എസ്.
( Tuesday, April 08, 2008 ) |
പണപ്പെരുപ്പം നിയന്ത്രിക്കുമെന്ന് യു.എ.ഇ.
പണപ്പെരുപ്പം എന്ന പ്രശ്നമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്നെന്നും ഇത് നിയന്ത്രിക്കാന്‍ യുഎഇ ഗവര്‍മെന്‍റ് ശക്തമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായും സാമ്പത്തിക വകുപ്പ് മന്ത്രി അറിയിച്ചു.
ഇതിന്‍റെ ആദ്യ ഘട്ടം എന്ന നിലയിലാണ് അവശ്യസാധനങ്ങളുടെ വില കഴിഞ്ഞ വര്‍ഷത്തെ നിലയിലേക്ക് കൊണ്ടുവരുന്നത്. പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദേഹം പറഞ്ഞു. പണപ്പെരുപ്പം 5 ശതമാനത്തില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്നും മന്ത്രി സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ മന്‍സൂരി പറഞ്ഞു. Labels: യു.എ.ഇ., സാമ്പത്തികം
- ജെ. എസ്.
( Monday, April 07, 2008 ) |
അമേരിക്കയില്‍ വീണ്ടും കൂട്ട പിരിച്ചു വിടല്‍
അമേരിക്കയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. കഴിഞ്ഞ മാസത്തില്‍ മാത്രം 80,000 ജീവനക്കാരെയാണിവിടെ തൊഴിലുടമകള്‍ പിരിച്ചുവിട്ടത്.
തുടര്‍ച്ചയായ മൂന്നാംമാസമാണ് ഇവിടെ കൂട്ടപിരിച്ചുവിടല്‍ അരങ്ങേറുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തൊഴില്‍ മേഖലയിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്. തൊഴിലില്ലായ്‌മനിരക്ക് രണ്ടരവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഈ വര്‍ഷം ആദ്യ രണ്ടുമാസങ്ങളില്‍ ത്തന്നെ 1,52,000 പേര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടതായി തൊഴില്‍ വകുപ്പ് വെള്ളിയാഴ്‌ച വ്യക്തമാക്കി. മാര്‍ച്ചില്‍ തൊഴിലില്ലായ്‌മനിരക്ക് 4.8 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി ഉയര്‍ന്നു. സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ നേരത്തേ പ്രവചിച്ചതിനേക്കാള്‍ രൂക്ഷമായ തൊഴിലില്ലായ്‌മയാണ് രാജ്യത്തുണ്ടായത്. മാര്‍ച്ചില്‍ 60,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും തൊഴിലില്ലായ്‌മനിരക്ക് അഞ്ച് ശതമാനമായി ഉയരുമെന്നുമാണ് കരുതിയിരുന്നത്. പലിശനിരക്ക് ഫെഡറല്‍ ബാങ്ക് വീണ്ടും വെട്ടിക്കുറയ്‌ക്കുമെന്ന ആശങ്കയിലാണ് അമേരിക്കന്‍ ധനകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍. അമേരിക്കന്‍ ഡോളറും ഓഹരിവിപണി സൂചികയും വീണ്ടും ഇടിയും. സാമ്പത്തികമാന്ദ്യം കുറേക്കാലത്തേക്ക് തുടരുമെന്നും അതിന്റെ തുടക്കം മാത്രമാണിതെന്നുമാണ് അമേരിക്കന്‍ പലിശനിരക്ക് തന്ത്രജ്ഞര്‍ നല്‍കുന്ന സൂചന. Labels: അമേരിക്ക, സാമ്പത്തികം
- ജെ. എസ്.
( Saturday, April 05, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്