വീണ്ടും ചില 'വിംബിള്‍ഡണ്‍ ' വീട്ടു കാര്യങ്ങള്‍: വിജയം സെറീനയ്ക്ക്
ഇതൊരു അമേരിക്കന്‍ വീട്ടു കാര്യം! വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ടെന്നീസ് ഫൈനലില്‍ വീനസ് വില്യംസ് നേരിട്ടത് തന്റെ സഹോദരി സെറീന വില്യംസിനെ. ഇന്ന് നടന്ന ഫൈനലില്‍ സെറീന നേരിട്ടുള്ള സെറ്റുകള്‍ക്ക് സഹോദരി വീനസിനെ പരാജയപ്പെടുത്തി കിരീടം അണിഞ്ഞു. 7-6, 6-2 ആണ് സ്കോര്‍.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വിംബിള്‍ഡണ്‍ ഫൈനലില്‍ ഇവര്‍ ഏറ്റു മുട്ടുന്നത്. വിംബിള്‍ഡണില്‍ ഇവര്‍ നേര്‍ക്ക് നേര്‍ പോരാടുന്നത് നാലാം തവണയും. കഴിഞ്ഞ വര്ഷം വിജയം വീനസിനോടൊപ്പം ആയിരുന്നു. ഇക്കുറി ആദ്യ സെറ്റില്‍ നന്നായി പൊരുതിയ വീനസ് രണ്ടാം സെറ്റില്‍ വലിയ ഏറ്റുമുട്ടല്‍ കൂടാതെ കീഴടങ്ങുകയായിരുന്നു. വനിതാ സിംഗിള്‍ ടെന്നിസില്‍ രണ്ടാം സീടുകാരിയാണ് സെറീന ഇപ്പോള്‍. Labels: വിംബിള്‍ഡണ്‍, സെറീന
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Saturday, July 04, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്