അമിതവ്യയം ചെയ്യുന്ന ഭാര്യയെ തല്ലാം എന്ന് ജഡ്ജി
ധാരാളിയായ ഭാര്യയെ തല്ലുന്നതില്‍ തെറ്റില്ല എന്ന് സൌദി അറേബ്യയിലെ ഒരു ജഡ്ജി അഭിപ്രായപ്പെട്ടു. ഒരാള്‍ തന്റെ ഭാര്യക്ക് 1200 റിയാല്‍ നല്‍കിയതില്‍ 900 റിയാലിന് ഭാര്യ വില കൂടിയ പര്‍ദ്ദ വാങ്ങിയാല്‍ ഭാര്യക്ക് ഒരു തല്ല് കൊടുക്കുന്നതില്‍ തെറ്റൊന്നും ഇല്ല എന്ന് മാത്രമല്ല ആ ശിക്ഷ ഭാര്യ അര്‍ഹിക്കുകയും ചെയ്യുന്നു എന്നാണ് ജിദ്ദയിലെ ജഡ്ജിയുടെ പക്ഷം. ഗാര്‍ഹിക പീഢനം തടയുന്നതില്‍ ജുഡീഷ്യറിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഉള്ള പങ്കിനെ പറ്റി നടന്ന ഒരു സെമിനാറില്‍ ആണ് ജഡ്ജി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ദേശീയ കുടുംബ സുരക്ഷാ പദ്ധതിയിലെ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും മറ്റും പങ്കെടുത്ത സെമിനാറില്‍ ഇത്തരം ഒരു പരാമര്‍ശം ജഡ്ജി നടത്തിയത് ഏവരേയും അമ്പരപ്പിച്ചു. സൌദിയില്‍ ഗാര്‍ഹിക പീഢനം വര്‍ധിക്കുന്നുണ്ട് എന്ന് പറഞ്ഞ ജഡ്ജി പക്ഷെ ഇതിന് ഒരളവു വരെ സ്ത്രീകളും ഉത്തരവാദികള്‍ ആണ് എന്നും പറഞ്ഞു. സ്ത്രീകളുടെ മേല്‍ ആരും ഇതിന്റെ പഴി ചാരുന്നില്ല എന്ന് അദ്ദേഹം കുണ്ഠിതപ്പെടുകയും ചെയ്തു എന്നും ഈ വാര്‍ത്ത പുറത്തു വിട്ട അറബ് ന്യൂസ് പത്രം പറയുന്നു.
Labels: പീഢനം, സൌദി, സ്ത്രീ വിമോചനം
- ജെ. എസ്.
( Monday, May 11, 2009 ) |
സൌദിയില്‍ എട്ട് വയസ്സുകാരിക്ക് വിവാഹ മോചനം
എട്ടു വയസു മാത്രം പ്രായമുള്ള ഒരു സൌദി പെണ്‍കുട്ടി തന്റെ 50 വയസ്സു പ്രായമുള്ള ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടി. തന്റെ മകള്‍ക്ക് വിവാഹ മോചനം അനുവദിക്കണം എന്ന പെണ്‍കുട്ടിയുടെ അമ്മയുടെ അപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. പെണ്‍കുട്ടി പ്രായപൂര്‍ത്തി ആവുന്നത് വരെ കാത്തിരിക്കണം എന്നും പ്രായപൂര്‍ത്തി ആയതിനു ശേഷമേ പെണ്‍കുട്ടിക്ക് വിവാഹ മോചനത്തിന് ഉള്ള ഹരജി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉള്ള അവകാശം ഉള്ളൂ എന്ന കാരണം പറഞ്ഞാണ് കോടതി അപേക്ഷ തള്ളിയത്.
ഇതിനെ തുടര്‍ന്ന് കോടതിക്ക് വെളിയില്‍ വെച്ചുള്ള ഒരു ഒത്തു തീര്‍പ്പിലൂടെ ആണ് ഇപ്പോള്‍ വിവാഹ മോചനം സാധ്യം ആയത് എന്ന് പെണ്‍കുട്ടിയുടെ വക്കീല്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവ് 6.5 ലക്ഷ രൂപ പ്രതിഫലം പറ്റിയാണ് എട്ട് മാസം മുന്‍പ് പെണ്‍കുട്ടിയെ അന്‍പത് കാരന് ബലമായി വിവാഹം ചെയ്തു കൊടുത്തത്. സൌദിയില്‍ പെണ്‍കുട്ടികളുടെ വിവാഹത്തിന് കുറഞ്ഞ പ്രായ പരിധിയില്ല. പെണ്‍കുട്ടിയുടെ സമ്മതം വിവാഹത്തിന് ആവശ്യം ആണെങ്കിലും പലപ്പോഴും ഇത് ആരും പരിഗണിക്കാറുമില്ല. മനുഷ്യാവകാശ സംഘടനകള്‍ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണം എന്ന് ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. ഈ വിവാഹ മോചനത്തിലൂടെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് പതിനെട്ട് വയസ്സ് എന്ന പ്രായ പരിധി എന്ന നിയമം കൊണ്ടു വരാന്‍ സാധ്യത തെളിയും എന്നാണ് ഇവരുടെ പ്രതീക്ഷ. സൌദിയിലെ യാഥാസ്ഥിതികര്‍ ഇത്തരം ഒരു നീക്കത്തിന് എതിരാണെങ്കിലും സര്‍ക്കാരില്‍ നിന്നു തന്നെ ഇത്തരം ഒരു പ്രായ പരിധി കൊണ്ടു വരുന്നതിന് അനുകൂലമായ നിലപാട് പ്രകടമാണ്. സര്‍ക്കാര്‍ ശൈശവ വിവാഹത്തെ പറ്റി പഠിക്കുകയാണെന്നും പുതിയ നിയമ ഭേദഗതികള്‍ ഈ കാര്യത്തില്‍ കൊണ്ടു വരും എന്നും സൌദിയിലെ പുതിയ നിയമ മന്ത്രി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കുറഞ്ഞ പ്രായത്തില്‍ തന്നെ തങ്ങളുടെ കുട്ടികളെ വിവാഹം ചെയ്ത് അയക്കുന്നത് അവരെ വഴി വിട്ട ബന്ധങ്ങളില്‍ നിന്നും രക്ഷിക്കും എന്ന വിശ്വാസം ഇത്തരം ഒരു സമ്പ്രദായത്തെ ഇവിടെ നില നിര്‍ത്താന്‍ സഹായകരമാവുന്നുണ്ട് എങ്കിലും കേവലം പണത്തിനു വേണ്ടി തങ്ങളുടെ മക്കളെ വില്‍ക്കുക മാത്രമാണ് പലപ്പോഴും നടക്കുന്നത് എന്ന് ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ ആരോപിക്കുന്നു. Labels: കുട്ടികള്‍, മനുഷ്യാവകാശം, സൌദി, സ്ത്രീ വിമോചനം
- ജെ. എസ്.
( Friday, May 01, 2009 ) 2 Comments:
Links to this post: |
ഭീകരനെന്ന് സംശയിച്ച് സൌദി പൌരനെ അറസ്റ്റ് ചെയ്തു
ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തില്‍ ഒരു സൌദി പൌരന്‍ പോലീസ് പിടിയില്‍ ആയി. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദി സംഘടനയ്ക്ക് ഇയാള്‍ ധന സഹായം ചെയ്യുന്നു എന്നാണ് സംശയം. സെപ്റ്റംബര്‍ 19 ന് ഡല്‍ഹിയില്‍ നടന്ന വെടി വെയ്പ്പിനെ തുടര്‍ന്ന് പോലീസിന്റെ പിടിയില്‍ ആയ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്കുള്ള സാമ്പത്തിക സ്രോതസ്സിനെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതി നിടയിലാണ് ഈ അറസ്റ്റ്.
ഇന്നലെ രാവിലെ എട്ടരയ്ക്ക് ഇയാള്‍ ജിദ്ദയില്‍ നിന്നും വിമാനം ഇറങ്ങിയ ഉടനെ ഡല്‍ഹി പോലീസും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് ഇയാളെ ഒരു അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയുണ്ടായി. ഇയാളുടെ തീവ്രവാദ ബന്ധത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ ചോദ്യം ചെയ്ത് വരികയാണ്.
- ജെ. എസ്.
( Monday, September 29, 2008 ) |
സൌദിയും ഇറാഖും കുറ്റവാളികളെ കൈമാറും
കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാറില്‍ സൗദി അറേബ്യയും ഇറാഖും ഉടന്‍ ഒപ്പുവയ്ക്കും. ഇറാഖില്‍ നടക്കുന്ന കലാപങ്ങളില്‍ സൗദി പൗരന്മാര്‍ പിടിക്കപ്പെടുന്ന പശ്ചാത്തലത്തിലാണിത്.
കരാറിന്‍റെ കരടു രൂപം തയ്യാറായിട്ടുണ്ട്. ഇതു പ്രകാരം സൗദിയിലെ ജയിലുകളില്‍ കഴിയുന്ന ഇറാഖ് പൗരന്മാരെ ഇറാഖിലെ ജയിലിലേക്കും ഇറാഖ് ജയിലുകളിലുള്ള സൗദികളെ സൗദി അറേബ്യയിലേക്കും മാറ്റും. കുറ്റവാളികളായ നൂറോളം സൗദി പൗരന്മാര്‍ ഇറാഖ് ഗവണ്‍മെന്‍റിന്‍റെ കസ്റ്റഡിയിലും അമ്പതോളം സൗദികള്‍ ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ കസ്റ്റഡിയിലുമുണ്ട്. Labels: ഇറാഖ്, കുറ്റകൃത്യം, സൌദി
- ജെ. എസ്.
( Sunday, September 14, 2008 ) |
ജിദ്ദയില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പടെ ആറായിരം വിദേശികളെ നാട് കടത്തി
ജിദ്ദയിലും മക്കയിലും അനധികൃത താമസക്കാരായി കഴിഞ്ഞിരുന്ന ആറായിര ത്തിലധികം വിദേശികളെ കഴിഞ്ഞ ദിവസം സ്വദേശത്തേക്ക് കയറ്റി അയച്ചു.
ജിദ്ദയിലെ കന്തറാ പാലത്തിന് താഴെ കഴിഞ്ഞിരുന്ന ചില മലയാളികളും ഇതില്‍പ്പെടും. അനധികൃത താമസക്കാര്‍ക്ക് അഭയം നല്‍കുന്നവര്‍ കടുത്ത ശിക്ഷയ്ക്ക് വിധേയരാകേണ്ടി വരുമെന്ന് പാസ് പോര്‍ട്ട് വകുപ്പ് മുന്നറിയിപ്പ് നല്‍കി. Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
( Wednesday, September 03, 2008 ) |
സൌദിയില്‍ വിദേശികളെ കുറയ്ക്കും
സൗദിയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 2010 ഓടെ 20 ശതമാനമായി കുറക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആകെയുള്ള തൊഴിലാളികളില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ ഏതെങ്കിലുമൊരു രാജ്യത്ത് നിന്നുള്ളവരാ യിരിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഇന്ത്യക്കാരെ ഇത് പ്രതികൂലമായി ബാധിക്കും.
Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
( Monday, September 01, 2008 ) |
റമദാന് തുടക്കമായി; സൌദിയില്‍ 14,000 തടവുകാര്‍ക്ക് മോചനം ലഭിക്കാന്‍ സാധ്യത
അനുഗ്രഹങ്ങളുടെ വസന്തമായ വിശുദ്ധ റമസാന്‍ വ്രതം ആരംഭിച്ചു. മുസ്ലീം പള്ളികളിലും ഭവനങ്ങളിലും റമസാനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. റമസാന്‍ വിഭവങ്ങള്‍ വാങ്ങാനായി സൗദിയിലെ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും സജീവമായി.
അതേ സമയം വിശുദ്ധ റമസാനില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍റെ പൊതു മാപ്പിലൂടെ ഈ വര്‍ഷം 14,000 തടവുകാര്‍ക്ക് മോചനം ലഭിക്കാന്‍ സാധ്യത. അധികൃതരാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. പൊതു മാപ്പില്‍ ഉള്‍പ്പെടുത്തി മോചിപ്പിക്കേ ണ്ടവരുടെ പട്ടിക സൗദിയിലെ വിവിധ ജയിലുകളിലെ സമിതി വിലയിരുത്തിയ ശേഷം അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
- ജെ. എസ്.
( Monday, September 01, 2008 ) |
മൊബൈല്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുക്കുമ്പോള്‍ സൂക്ഷിക്കുക
റിപ്പയര്‍ ചെയ്യാന്‍ കൊണ്ടു വന്ന മൊബൈല്‍ ഫോണുകളില്‍ നിന്നും ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും കോപ്പി ചെയ്ത മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍ സൗദിയിലെ ത്വാഇഫില്‍ പിടിയിലായി. മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡില്‍ നിന്നും സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി പിന്നീട് സ്ത്രീകളായ ഉപഭോക്താക്കളെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടുകയും പകര്‍ത്തിയ ചിത്രങ്ങള്‍ വില്‍പ്പന നടത്തുക യുമായിരുന്നു ഇയാളുടെ തൊഴില്‍. ഇത് ശ്രദ്ധയില്‍ പെട്ട ഒരു സ്ത്രീ സൗദി മതകാര്യ വകുപ്പില്‍ പരാതിപ്പെട്ടത് അനുസരിച്ചാണ് വിദേശിയായ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഇത്തരത്തിലുള്ള ആയിര ക്കണക്കിന് ചിത്രങ്ങള്‍ കണ്ടെടുത്തു.
Labels: കുറ്റകൃത്യം, തട്ടിപ്പ്, സൌദി
- ജെ. എസ്.
( Wednesday, August 20, 2008 ) |
സൌദിയുടെ കടം കുറയും
സൗദി അറേബ്യയുടെ പൊതു കടം ഇക്കൊല്ലം 11 ശതമാനമായി കുറയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നത് മൂലം പൊതു കടം വന്‍ തോതില്‍ കുറയുമെന്ന് ധന മന്ത്രാലയം പുറത്ത് വിട്ട സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതു വരുമാനം 50,930 കോടി റിയാലായി ഉയരും എന്നാണ് പ്രതീക്ഷി ക്കുന്നത്. ആഭ്യന്തര ഉത്പാദ നത്തില്‍ ഇക്കൊല്ലം 5 ശതമാനം വളര്‍ച്ച കൈവരിക്കാ നാവുമെന്നാണ് പ്രതീക്ഷ. പ്രതി ദിന എണ്ണ ഉത്പാദനം 92 ലക്ഷം ബാരലായി ഉയര്‍ന്നിട്ടുണ്ട്.
Labels: സൌദി
- ജെ. എസ്.
( Saturday, August 16, 2008 ) |
സൌദിയില്‍ 55 സ്വവര്‍ഗ പ്രേമികള്‍ പിടിയില്‍
സൗദിയിലെ സെയ്ഹാത്തില്‍ കഴിഞ്ഞ ദിവസം അര്‍ധ രാത്രി സംഘടിപ്പിച്ച നൃത്ത പരിപാടിയില്‍ 55 സ്വവര്‍ഗ പ്രേമികളെ അധികൃതര്‍ പിടികൂടി. സ്വദേശികളും പാക്കിസ്ഥാനികളും ഫിലിപ്പൈന്‍സ് സ്വദേശികളുമാണ് അറസ്റ്റിലായത്.
സെയ്ഹാത്ത് പോലീസും മതകാര്യ പോലീസും സംയുക്തമായി റെയ്ഡ് ചെയ്താണ് സംഘത്തെ പിടി കൂടിയത്. ഇവരില്‍ നിന്ന് മദ്യ ക്കുപ്പികളും സ്ത്രീ വേഷങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. Labels: കുറ്റകൃത്യം, പോലീസ്, സൌദി
- ജെ. എസ്.
( Saturday, August 02, 2008 ) |
ജിദ്ദയിലെ മലയാളിയുടെ വധം; കൂട്ടുകാരന്‍ പിടിയില്‍
ജിദ്ദയില്‍ കഴിഞ്ഞ ദിവസം മലയാളി കൊല്ലപ്പെട്ട തുമായി ബന്ധപ്പെട്ട് സുഹൃത്തിനെ അറസ്റ്റ് ചെയ്തു. വയനാട് ആണ്ടൂര്‍ സ്വദേശി അമ്പല വയല്‍ മുസ്തഫയാണ് കഴിഞ്ഞ ദിവസം ജിദ്ദയിലെ സുലൈമാനിയ യില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 22 വയസായിരുന്നു.
മുസ്തഫയുടെ സുഹൃത്തും സഹ പ്രവര്‍ത്തക നുമായ കണ്ണൂര്‍ പയങ്ങാടി രാജുവിനെയാണ് മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പണമിട പാടുമായി ബന്ധപ്പെട്ട് ഇരുവരും വാക്കു തര്‍ക്കമു ണ്ടായിരുന്നതായി പറയപ്പെടുന്നു. Labels: കുറ്റകൃത്യം, സൌദി
- ജെ. എസ്.
( Wednesday, July 23, 2008 ) |
സൗദിയില്‍ ആദ്യമായി കാറപകടത്തില്‍ ഒരു വനിത ഡ്രൈവര്‍ കൊല്ലപ്പെട്ടു
സ്വദേശി വനിതയാണ് അപകടത്തില്‍ പെട്ടത്. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതിയില്ലാത്ത രാജ്യമാണ് സൗദി. സഹോദരന്‍റെ കാറെടുത്ത് യാത്ര ചെയ്ത യുവതി അമിത വേഗതയില്‍ വാഹനം ഓടിച്ചതാണ് അപകട കാരണം ആയതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാര്‍ അറിയാതെയാണ് ഇവര്‍ രാത്രി വണ്ടിയുമായി പുറത്തു പോയതെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ കുറേ നാളുകളായി സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കണം എന്ന ആവശ്യം വനിതാ സംഘടനകള്‍ ശക്തമായി ഉന്നയിക്കുകയാണ്. Labels: അപകടങ്ങള്‍, സൌദി, സ്ത്രീ
- ജെ. എസ്.
( Thursday, July 10, 2008 ) |
സൌദി ആരോഗ്യം ഐ.ടി. രംഗത്ത് ഇന്ത്യക്കാര്‍ക്ക് വന്‍ ഡിമാന്‍ഡ്
ആരോഗ്യ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ ധാരാളം തൊഴില്‍ അവസരങ്ങള്‍ കാത്തിരിക്കുന്നു എന്ന് സൌദി ആരോഗ്യ വകുപ്പ് മേധാവി സാമി മൊഹമ്മദ് ബദവൂദ് പറഞ്ഞു. വെള്ളിയാഴ്ച ജിദ്ദയില്‍ ഇന്‍ഡോ സൌദി മെഡിക്കല്‍ ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൌദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഔസഫ് സയീദിനുള്ള യാത്രയയപ്പ് കൂടി ആയിരുന്നു ചടങ്ങ്. ഇന്ത്യയിലെ വിവിധ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി അറുനൂറോളം സൌദികള്‍ പഠിക്കുന്നുണ്ട്. ഈ സംഖ്യ വരും വര്‍ഷങ്ങളില്‍ ആറായിരം കവിയും എന്ന്‍ സ്ഥാനം ഒഴിയുന്ന സൌദിയിലെ ഇന്ത്യന്‍ സ്ഥാനപതി സയീദ് അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, ഫാര്‍മസിസ്റ്റ്, ഡോക്ടര്‍മാര്‍, പ്രത്യേകിച്ചും ശിശു രോഗ വിദഗ്ദ്ധര്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്കുള്ള ഒഴിവുകളിലേയ്ക്ക് ഇന്ത്യയില്‍ നിന്നും ഉള്ള ഉദ്യോഗാര്‍ത്ഥികളെ പ്രതീക്ഷിക്കുന്നു എന്ന് സൌദി ആരോഗ്യ വകുപ്പ് മേധാവി അറിയിച്ചു. ഇന്ത്യ കൈവരിച്ച പുരോഗതിയും വര്‍ദ്ധിച്ച ശമ്പള നിലവാരവും ഒക്കെ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് തുല്യ പദവികളും ശമ്പള നിരക്കുകളും ഒക്കെ ഗള്‍ഫിലും ലഭ്യമാക്കേണ്ടത് ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ രംഗത്ത് ഇന്ത്യക്കാരുടെ സേവനം ലഭ്യമാക്കാന്‍ അനിവാര്യമായിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
- ജെ. എസ്.
( Monday, July 07, 2008 ) |
ബഹറൈനില്‍ പണിമുടക്ക്
ഒരു മലയാളി പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് ബഹറൈനില്‍ രണ്ടായിരത്തോളം തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.
പോലീസ് കസ്റ്റഡിയില്‍ മരിച്ച മലയാളിയായ വിനോദ് കുമാറിനെ (32) മോചിപ്പിയ്ക്കാനോ സഹായിയ്ക്കാനോ തങ്ങളുടെ കമ്പനി ഒന്നും ചെയ്തില്ല എന്നത് ആണ് പ്രതിഷേധത്തിന് കാരണമായത്. വ്യാഴാഴ്ച നാട്ടിലേയ്ക്ക് പോകാനിരുന്ന വിനോദ് കുമാറിന്റെ യാത്ര കമ്പനിയുടെ അനാസ്ഥ കാരണം മുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ അസ്വസ്ഥനായിരുന്നത്രെ. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അവസ്ഥയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. എന്നാല്‍ ഇയാളെ മോചിപ്പിക്കുവാനോ ഇയാളുടെ യാത്ര തരപ്പെടുത്തുവാനോ ഇയാള്‍ ജോലി ചെയ്ത സ്ഥാപനം വേണ്ട നടപടികള്‍ സ്വീകരിച്ചില്ലത്രെ. രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഇയാളെ രണ്ട് ദിവസം മുന്‍പ് പിടി കൂടിയതും ഇയാള്‍ നടു റോഡില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോഴായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇയാളുടെ സുരക്ഷയെ കരുതിയായിരുന്നു അറസ്റ്റ്. കോഴിക്കോട് സ്വദേശിയായ മുപ്പത്തിരണ്ടുകാരനായ വിനോദ് കുമാറിന് നാട്ടില്‍ ഭാര്യയും ഒന്നര വയസ്സായ മകനും ഉണ്ട്. രണ്ടായിരത്തോളം പേര്‍ ജോലി ചെയ്യുന്ന ബഹറൈനിലെ അഹമ്മദ് മന്‍സൂര്‍ അല്‍ ആലി എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു വിനോദ് കുമാര്‍. ഇയാളുടെ വിമാന ടിക്കറ്റ് തങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നു എന്ന് കമ്പനി വക്താവ് അറിയിച്ചു. ഇയാള്‍ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായ് ഇയാളുടെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്രെ. എന്തായിരുന്നു ഇയാളുടെ പ്രശ്നം എന്ന് പക്ഷെ ആര്‍ക്കും വ്യക്തമായിരുന്നില്ല. Labels: അപകടങ്ങള്‍, മനുഷ്യാവകാശം, സൌദി
- ജെ. എസ്.
( Tuesday, July 01, 2008 ) |
സൌദിയില്‍ പിടിയിലായത് 700 തീവ്രവാദികള്‍
സൗദി അറേബ്യ ഈ വര്‍ഷം ഇതു വരെ 700 തീവ്രവാദികളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ എണ്ണ ശേഖരം ആക്രമിക്കാന്‍ പദ്ധതിയിട്ടവരേയും ഇക്കൂട്ടത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഷ്യന്‍, ആഫ്രിക്കന്‍ പൗരന്‍മാരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. അല്‍ ഖ്വയ്ദ ഉള്‍പ്പടെയുള്ള തീവ്രവാദി സംഘടനകളുടെ ഭാഗത്തു നിന്നും സൗദിക്ക് നല്ല ഭീഷണയുണ്ട്.
സൌദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ 2003 മുതല്‍ അല്‍ ഖൈദയുടെ ആക്രമണങ്ങള്‍ക്ക് നിരവധി തവണ വിധേയമായിട്ടുള്ളതാണ്. ഖത്തറില്‍ ഒരു ബ്രിട്ടീഷ് സ്കൂളിനടുത്ത് നടന്ന അല്‍ ഖൈദ ആക്രമണത്തില്‍ ഒരു ബ്രിട്ടീഷുകാരന്‍ കൊല്ലപ്പെട്ടിരുന്നു. Labels: ഗള്‍ഫ് രാഷ്ട്രീയം, തീവ്രവാദം, സൌദി
- ജെ. എസ്.
( Sunday, June 29, 2008 ) |
സൗദിയില്‍ വിവാഹത്തിന് എച്ച്.ഐ.വി. പരിശോധന
സൗദിയില്‍ വിവാഹത്തിന് മുമ്പ് വധൂവരന്മാര്‍ നിര്‍ബന്ധമായും എച്ച്.ഐ.വി. പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രി ഡോ. ഹമാദ് അല്‍മാനി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. വിവാഹപൂര്‍വ എച്ച്.ഐ.വി. പരിശോധന പ്രാബല്യത്തില്‍ വന്നതിനു ശേഷം 22 പേര്‍ക്ക് എയ് ഡ് സ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
2004 മുതല്‍ വിവാഹിതരാകാന്‍ ഉദ്ദേശിച്ച 6700 ജോഡികളെയാണ് പരിശോധനയിലൂടെ വിവാഹത്തിന് അയോഗ്യരായി കണ്ടെത്തിയത്. വര്‍ഷത്തില്‍ ഒരു കോടി 80 ലക്ഷം റിയാലാണ് എയ്ഡ്സ് രോഗികളെ ചികിത്സിക്കാനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 1984 മുതല്‍ 2000 സൗദി സ്വദേശികളിലും 8000 വിദേശികളിലുമാണ് സൗദി അറേബ്യയില്‍ എയ്ഡ്സ് രോഗം കണ്ടെത്തിയത്.
- ജെ. എസ്.
( Tuesday, June 10, 2008 ) |
സൌദിയില്‍ പവര്‍ കട്ട് വന്നേക്കും
വേനല്‍ ശക്തമാകുന്നതിനാല്‍ സൗദി അറേബ്യയിലെ മൂന്ന് പ്രവിശ്യകളിലും ഫാക്ടറികള്‍ക്കുള്ള വൈദ്യുതി വിതരണം ഇടക്കിടെ നിര്‍ത്തിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ അഞ്ച് വരെ ഉച്ചയ്ക്ക് 11 മുതല്‍ നാല് വരേയും വൈകീട്ട് ആറ് മുതല്‍ എട്ട് വരേയും വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ഫാക്ടറി ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
- ജെ. എസ്.
( Tuesday, June 10, 2008 ) |
അരി പ്രതിസന്ധി; സൌദി ഇന്ത്യയുടെ സഹായം തേടി
ഇന്ത്യയില്‍ നിന്നുള്ള ബസ്മതി അരി ഇറക്കുമതി പുനരാരംഭിക്കാന്‍ സൗദി അധികൃതര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടു. ഇപ്പോഴുള്ള അരി പ്രതിസന്ധി പരിഹരിക്കാന്‍ തായ്ലന്‍ഡില്‍ നിന്നും കൂടുതല്‍ അരി ഇറക്കുമതി ചെയ്യാന്‍ സൗദി അറേബ്യയും യു.എ.ഇ.യും തീരുമാനിച്ചിട്ടുണ്ട്.
- ജെ. എസ്.
( Thursday, May 22, 2008 ) |
സൌദി പൌരന്മാര്‍ക്ക് തൊഴില്‍ നല്‍കണം
സ്വകാര്യ സ്ഥാപനങ്ങള്‍ സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങളും തൊഴില്‍ പരിശീലനവും നല്‍കണമെന്ന് സൗദി കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ ഫഹദ് ആവശ്യപ്പെട്ടു. നാലേ മുക്കാല്‍ ലക്ഷം തൊഴില്‍ രഹിതരാണ് നിലവില്‍ രാജ്യത്തുള്ളത്.
Labels: സൌദി
- ജെ. എസ്.
( Tuesday, May 20, 2008 ) |
സൗദിയിലെ കോണ്‍ഗ്രസ് സംഘടനകള്‍ക്ക് അംഗീകാരമില്ല
സൗദി അറേബ്യയിലെ ഒരു കോണ്‍ഗ്രസ് സംഘടനയേയും കെ. പി. സി. സി. അംഗീകരിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി എം. ഐ. ഷാനവാസ് വ്യക്തമാക്കി. ഉംറ നിര്‍വഹിക്കുന്നതിന് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എല്ലാ കോണ്‍ഗ്രസ് സംഘടനകളേയും ഒന്നിപ്പിക്കുന്നതിന് സംസ്ഥാന നേതൃത്വം ശ്രമിച്ചു വരികയാണ്. ഇത് വിജയം കാണുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, എം. ഐ. ഷാവാസിന്റെ സന്ദര്‍ശന വേളയില്‍ തങ്ങളെ അവഗണിച്ചതായി ഒ. ഐ. സി. സി. കുറ്റപ്പെടുത്തി.
Labels: കേരള രാഷ്ട്രീയം, സൌദി
- ജെ. എസ്.
( Monday, May 19, 2008 ) |
മക്ക ദുരന്തം ; 10 പേര്‍ക്ക് ശിക്ഷ
രണ്ടു വര്‍ഷം മുമ്പ് മക്കയിലുണ്ടായ കെട്ടിട ദുരന്തത്തിന് ഉത്തരവാദികളായ 10 പേര്‍ക്ക് മക്ക കോടതി തടവു ശിക്ഷയും പിഴയും വിധിച്ചു. ഹറമിന് സമീപം ഗസ്സയില്‍ നാലു നില കെട്ടിടം 2006 ജനുവരി അഞ്ചിനാണ് തകര്‍ന്ന് വീണത്. മക്ക മേയറുടെ ഓഫീസിലെ ഏഴ് ജീവനക്കാര്‍, വാണിജ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍, കെട്ടിടം ഉടമ, കെട്ടിടം പണിത കരാറുകാരന്‍ എന്നിവര്‍ക്കാണ് ശിക്ഷ. ഹജ്ജ് വേളയില്‍ ഹോട്ടല്‍ കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 78 ഹാജിമാര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Labels: അപകടങ്ങള്‍, ശിക്ഷ, സൌദി
- ജെ. എസ്.
( Monday, May 19, 2008 ) |
സൌദിയില്‍ പരിസ്ഥിതി സംരക്ഷണത്തിന് സേനയും കോടതിയും
പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക പോലീസ് സേനയും കോടതിയും രൂപീകരിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നു. പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നുണ്ടോ എന്ന ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണിത്. പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ രാജ്യം പിന്നോക്കമാണെന്ന രാജ്യാന്തര വിമര്‍ശനങ്ങള്‍ പരിഗണിച്ച് ഇക്കാര്യത്തില്‍ ജാഗ്രതയോടെയുള്ള സമീപനമാണ് സൗദി അറേബ്യ ഈയിടെയായി പുലര്‍ത്തിവരുന്നത്. എണ്ണക്കിണറുകള്‍ നിരന്തരം കത്തി ക്കൊണ്ടിരിക്കുന്നതും ലക്ഷക്കണക്കിന് അസംസ്കൃത എണ്ണ വീപ്പകള്‍ കടലില്‍ തള്ളുന്നതും സൗദിയില്‍ പരിസ്ഥിതിക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
- ജെ. എസ്.
( Sunday, May 18, 2008 ) |
ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ്
സൗദി അറേബ്യയിലേയും ഖത്തറിലേയും പൗരന്മാര്‍ക്ക് ഇരു രാജ്യങ്ങളിലും പ്രവേശിക്കുന്നതിന് ഇനി ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ് മാത്രം മതിയാകും. ഇത് സംബന്ധിച്ചുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. സൗദി ആഭ്യന്ത്ര മന്ത്രി നായിഫ് രാജകുമാരനും ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍ഥാനിയുമാണ് കരാര്‍ ഒപ്പു വച്ചത്. അടുത്ത മാസം 14 മുതല്‍ കരാര്‍ നിലവില്‍ വരുമെന്ന് സൗദി പാസ്പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സാലിം അല്‍ ബുലൈഹിദ് പറഞ്ഞു.
- ജെ. എസ്.
( Sunday, May 18, 2008 ) |
ബുഷ് സൌദിയില്‍; എണ്ണ വില കുറക്കണമെന്ന് അഭ്യര്‍ത്ഥന
അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷ് ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തി. രണ്ട് പ്രധാന കരാറുകളില്‍ സൗദി അറേബ്യയും അമേരിക്കയും ഒപ്പു വച്ചു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവും മറ്റ് ഉന്നത പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ഈ വര്‍ഷം ബുഷ് നടത്തുന്ന രണ്ടാമത്തെ സൗദി സന്ദര്‍ശനമാണിത്.
സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി റിയാദില് ബുഷ് കൂടിക്കാഴ്ച നടത്തി. കുതിച്ചുയരുന്ന എണ്ണ വില പിടിച്ചു നിര്‍ത്താനും മേഖലയില്‍ വര്‍ധിക്കുന്ന ഇറാന്‍റെ സ്വാധീനത്തിന് തടയിടാനും സൗദി അറേബ്യയുടെ സഹായം ബുഷ് അഭ്യര്‍ത്ഥിച്ചതായാണ് അറിയുന്നത്. ആണവ സഹകരണം സംബന്ധിച്ചും എണ്ണ സ്രോതസുകളുടെ സംരക്ഷണം സംബന്ധിച്ചും സൗദി അറേബ്യയുമായി അമേരിക്ക രണ്ട് കരാറുകളില്‍ ഒപ്പു വച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയുടെ എണ്ണ വിഭവങ്ങള്‍ സംരക്ഷിക്കാനും സമാധാനപരമായ ആവശ്യത്തിനായി അണവോര്‍ജ്ജം വികസിപ്പിക്കാനും അമേരിക്ക സൗദി അറേബ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യ മേഖലയിലെ നിര്‍ണായക സംവിധാനങ്ങളും ഊര്‍ജ്ജ വിഭവങ്ങളും സംരക്ഷിക്കുന്നതിനാണ് അമേരിക്കയുടെ സഹായമെന്ന് ബുഷ് പ്രതിനിധി സംഘത്തിലെ വൈറ്റ് ഹൗസ് വക്താവ് ഡാന പെരിനോ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ ബുഷ് സൗദി അറേബ്യ സന്ദര്‍ശിക്കുമ്പോള്‍ ഉള്ളതിനേക്കാളും 30 ഡോളര്‍ അധികമാണ് ഇപ്പോള്‍ എണ്ണ വില. രാജ്യാന്തര വിപണിയില്‍ ബാരലിന് 126 ഡോളറാണ് ഇപ്പോഴത്തെ വില. സൗദിയുടെ ആണവ റിയാക്ടറുകള്‍ക്ക് സമ്പുഷ്ട യുറേനിയം നല്‍കുന്നത് സംബന്ധിച്ചുള്ളതാണ് സൗദിയും അമേരിക്കയും തമ്മിലുള്ള സുപ്രധാനമായ രണ്ടാമത്തെ കരാര്‍. സുരക്ഷിതവും വിശ്വസനീയവുമായ ഇന്ധന സ്രോതസുകള്‍ ഇതിലൂടെ സൗദി അറേബ്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ബുഷ് ഇന്ന് ഈജിപ്റ്റിലേക്ക് പോകും. Labels: അമേരിക്ക, ഗള്‍ഫ് രാഷ്ട്രീയം, സൌദി
- ജെ. എസ്.
( Saturday, May 17, 2008 ) |
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടി ഈ മാസം 20 ന് സൗദിയില്‍
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്ര തലവന്മാരുടെ പത്താമത് ഉച്ചകോടി ഈ മാസം 20 ന് സൗദിയില്‍ നടക്കും. ഈ പശ്ചാത്തലത്തില്‍ ഇവിടുത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍റെ ക്ഷണം സ്വീകരിച്ച് ദഹ്റാനിലെത്തുന്ന ജി.സി.സി. രാഷ്ട്ര നേതാക്കള്‍ സൗദി ആറാംകോ സ്ഥാപനത്തിന്‍റെ 75-ാം വാര്‍ഷികാഘോഷ ചടങ്ങിലും സംബന്ധിക്കും. ഈ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷും പങ്കെടുക്കും. ദഹ്റാന്‍ ആറാംകോ ആസ്ഥാനത്ത് വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം അബ്ദുല്ല രാജാവ് നിര്‍വഹിക്കും.
Labels: ഗള്‍ഫ് രാഷ്ട്രീയം, സൌദി
- ജെ. എസ്.
( Saturday, May 17, 2008 ) |
വിരലടയാളം ശേഖരിക്കാന്‍ ജിദ്ദയില്‍ പുതിയ നാല് ഓഫീസുകള്‍
വിദേശ തൊഴിലാളികളുടെ വിരലടയാളം ശേഖരിക്കാന്‍ ജിദ്ദ പാസ്പോര്‍ട്ട് വകുപ്പ് നഗരത്തില്‍ നാല് ഓഫീസുകള്‍ കൂടി തുറന്നു. ദല്ലാ അല്‍ ബറാക, ബിന്‍ ലാദിന്‍ കമ്പനി, സൗദി ഔജര്‍ എന്നിവിടങ്ങളിലും ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ സഞ്ചരിക്കുന്ന ഒരു യൂണിറ്റുമാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മൊബൈല്‍ യൂണിറ്റ് വഴി ഇതിനകം തന്നെ 25,000ത്തിലധികം പേരുടെ വിരലടയാളം ശേഖരിച്ചിട്ടുണ്ട്. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ വിദേശ ജീവനക്കാരെ വിരലടയാളം നല്‍കുന്നതിനായി ഈ ഓഫീസുകളിലേക്ക് അയക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
( Saturday, May 17, 2008 ) |
സൗദി അറേബ്യയില്‍ 180 ലേറെ ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്തു
സൗദി അറേബ്യയില്‍ 180 ലേറെ ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്തതായി ആഭ്യന്തര മന്ത്രി നായിഫ് രാജകുമാരന്‍ പറഞ്ഞു. ഭീകര സംഘാംഗങ്ങളില്‍ ഒട്ട്മിക്കവരേയും പിടികൂടുകയോ വധിക്കുകയോ ചെയ്തു. ഇവരുടെ ധനസ്രോതസുകള്‍ ഉന്മൂലനം ചെയ്തതായും ആഭ്യന്തര മന്ത്രി അറിയിച്ചു. സൗദി അറേബ്യയില്‍ വേരുകള്‍ നഷ്ടപ്പെട്ട അല്‍ ഖാഇദ യെമനിലേക്ക് നീങ്ങുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.
- ജെ. എസ്.
( Wednesday, May 14, 2008 ) |
സൗദി എംബസികളില്‍ ജൂണ്‍ 5 മുതല്‍ പേപ്പര്‍ വക്കാല സ്വീകരിക്കില്ല
വിദേശങ്ങളിലെ സൗദി എംബസികളില്‍ നിന്ന് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ജൂണ്‍ അഞ്ച് മുതല്‍ പേപ്പര്‍ വക്കാല സ്വീകരിക്കില്ല. ഈ തീയതി മുതല്‍ ഇലക്ട്രോണിക് വക്കാല മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് സൗദി വിദേശ മന്ത്രാലയം വ്യക്തമാക്കി. വിസ കച്ചവടവും വ്യാജ വക്കാലകളും തടയുന്നത് മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഖാലിദ് ബിന്‍ സൗദ് ബിന്‍ഖാലിദ് രാജകുമാരന്‍ അറിയിച്ചു.
Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
( Thursday, May 08, 2008 ) |
സൗദിയില്‍ ഗാര്‍ഹിക പീഡനം തടയാന്‍ ഹെല്പ് ലൈന്‍
ഗാര്‍ഹിക പീഡനം തടയാന്‍ സൗദി അറേബ്യയിലെ സാമൂഹിക ക്ഷേമ മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നു. ഇതിന്‍റെ ഭാഗമായി ഗാര്‍ഹിക പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ ടെലിഫോണ്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള നീക്കം പൂര്‍ത്തിയായി വരുന്നതായി സാമൂഹിക കാര്യ ഉപമന്ത്രി അവാദ് അല്‍ റദ്ദാദി അറിയിച്ചു. പീഡനത്തിന് ഇരയാകുന്നവര്‍ 1919 എന്ന നമ്പറില്‍ വിളിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കും. പീഡനം നടക്കുന്നതായി ബോധ്യപ്പെടുന്ന മറ്റുള്ളവര്‍ക്കും ഈ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്.
- ജെ. എസ്.
( Thursday, May 08, 2008 ) |
സൌദി ജയിലില്‍ തീപ്പിടുത്തം; 7 തടവുകാര്‍ മരിച്ചു
സൗദി അറേബ്യയിലെ അല്‍ ഹസയില് ജയിലിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് തടവുകാര്‍ മരിച്ചു. സെല്ലുകളിലെ കിടക്കകള്‍ക്ക് തീപിടിച്ചാണ് ദുരന്തം. ഇന്ത്യക്കാര്‍ അത്യാഹിതത്തില്‍ പെട്ടതായി വിവരമില്ല. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തടവുപുള്ളികള്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ മരിച്ചതായാണ് ജയില്‍ വകുപ്പ് മേധാവി അലി അല്‍ ഹാരിഥിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് സുരക്ഷാ ഭടന്മാരും ഒന്‍പത് തടവുകാരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായും അദ്ദേഹം അറിയിച്ചു.
Labels: അപകടങ്ങള്‍, സൌദി
- ജെ. എസ്.
( Tuesday, May 06, 2008 ) |
ജിദ്ദയില്‍ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു
നിരവധി പിടിച്ചുപറികളും കവര്‍ച്ചകളും നടത്തിയ ഛാഡുകാരായ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്കുകളില്‍ കറങ്ങി വാനിറ്റി ബാഗുകളും മൊബൈല്‍ ഫോണുകളും പിടിച്ചു പറിച്ച സംഘം വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം അസീസിയ, ഖുവൈസ് ഡിസ്ട്രിക്കുകളില്‍ കഴിഞ്ഞ ദിവസം ജവാസാത്ത് നടത്തിയ റെയ്ഡുകളില്‍ അനധികൃത താമസക്കാരായ 115 പേര്‍ പിടിയിലായി.
Labels: കുറ്റകൃത്യം, പോലീസ്, സൌദി
- ജെ. എസ്.
( Monday, May 05, 2008 ) |
സൗദിയില്‍ സ്പോണ്‍സര്‍ വ്യവസ്ഥയ്ക്ക് മാറ്റം
സൗദി അറേബ്യയില്‍ സ്പോണ്‍സര്‍ വ്യവസ്ഥയ്ക്ക് പകരമായി മറ്റൊരു സംവിധാനം കൊണ്ടു വരാന്‍ നീക്കം. വ്യക്തികള്‍ സ്പോണ്‍സര്‍ ആകുന്നതിന് പകരം തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് സര്‍ക്കാര്‍ മൊത്തമായി ഏറ്റെടുക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.
ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം പഠനം നടത്തുകയാണെന്ന് തൊഴില്‍ മന്ത്രി ഡോ. അബ്ദുല്‍ വാഹിദ് അല്‍ ഹുമൈദ് പറഞ്ഞു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനായി റിക്രൂട്ടിംഗ് കമ്പനികള്‍ സ്ഥാപിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ തൊഴില്‍ പരീശീലനവും ഈ റിക്രൂട്ടിംഗ് കമ്പനികള്‍ നല്‍കും. ചില തൊഴില്‍ മേഖലകളില്‍ ബംഗ്ലാദേശി തൊഴിലാളികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് തുടരുമെന്നും മന്ത്രി പറഞ്ഞു. Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
( Monday, May 05, 2008 ) |
സൌദി മലയാളിയുടെ ജഡം റെയിവേ ട്രാക്കില്‍
സൗദി അറേബ്യയിലെ അബഹയില്‍ നിന്നും, നാട്ടിലേക്ക് മടങ്ങിയ ആളുടെ മൃതദേഹം കര്‍ണ്ണാടകയിലെ റെയ്ചൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
തിരൂരങ്ങാടി താഴെചിന വലിയതൊടിക അബ്ദുള്‍ ഗഫൂര്‍ (49) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ അറബിയില്‍ നിന്നും പാസ്‌പോര്‍ട്ട് തിരിച്ച് ലഭിക്കാത്തതിനെ തുടര്‍ന്ന് രേഖകള്‍ നഷ്ടപ്പെട്ടെന്ന് കാണിച്ച് പോലീസില്‍ കീഴടങ്ങി. പോലീസാണ് ഗഫൂറിനെ നാട്ടിലേക്ക് കയറ്റി വിട്ടത്. എന്നാല്‍ പിന്നീട് കര്‍ണാടക റെയ്ചൂരില്‍ റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കഴിഞ്ഞ 24ന് മറവ് ചെയ്തുവെന്നും പറഞ്ഞ് കര്‍ണാടക പോലീസ് തിരൂരങ്ങാടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരൂരങ്ങാടി പോലീസാണ് ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ നല്‍കിയത്. 24ന് മൃതദേഹം മറവ് ചെയെതെങ്കിലും അതിന്റെ നാല് ദിവസം മുമ്പ് മൃതദേഹം കണ്ടെത്തിയിരുന്നു. നാല് ദിവസം ബന്ധുക്കളെ കാത്തിരുന്നതിന് ശേഷമാണ് മറവ് ചെയ്തത്. എന്നാല്‍ മൃതദേഹത്തില്‍ കൃത്യമായ മേല്‍വിലാസം ഉണ്ടായിരുന്നുവെങ്കിലും തിരൂരങ്ങാടി പോലീസില്‍ വ്യാഴാഴ്ചയാണ് കര്‍ണാടക പോലീസിന്റെ വിവരം ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ റെയ്ചൂരിലേക്ക് തിരിച്ചു. ഉമ്മ:ഫാത്തിമ, ഭാര്യ: മറിയക്കുട്ടി, മക്കള്‍: ഹബീബ് (ജിദ്ദ), ഉസ്മാന്‍, ഹാജറ, ഫാത്തിമ. മരുമക്കള്‍: ഫാഫി, ബഹീര്‍. Labels: അപകടങ്ങള്‍, സൌദി
- ജെ. എസ്.
( Saturday, May 03, 2008 ) |
സൌദിയില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ
മയക്കുമരുന്ന് കേസില്‍ മൂന്ന് പാകിസ്താന്‍ പൗരന്മാര്‍ക്ക് വധശിക്ഷ നല്‍കി. വന്‍ ഹഷീഷ് ശേഖരം സ്വീകരിക്കുന്നതിനിടെ പിടിയിലായ ബുര്‍ഖര്‍ സഭാജാന്‍, റവജാന്‍ ബുഭാജാര്‍, നായിക് മുഹമ്മദ് മാലിക് എന്നിവരെയാണ് റിയാദില്‍ ഇന്നലെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
Labels: കുറ്റകൃത്യം, ശിക്ഷ, സൌദി
- ജെ. എസ്.
( Saturday, May 03, 2008 ) |
ഉന്നത ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ സൌദി സന്ദര്‍ശനം
സന്ദര്‍ശനത്തോടനുബന്ധിച്ച് ജിദ്ദയില്‍ സംഘടിപ്പിച്ച സൗദി അറേബ്യയുടെ പരമ്പരാഗത കലാ പരിപാടികള്‍ ശ്രദ്ധേയമായി. ഉന്നത സംസ്ക്കാരമാണ് സൗദിയില്‍ കാണുന്നതെന്ന് സംഘാംഗമായ നടി മിതാ വസിഷ്ഠ് പറഞ്ഞു.
Labels: സാംസ്കാരികം, സൌദി
- ജെ. എസ്.
( Thursday, May 01, 2008 ) |
ഇന്ത്യന്‍ ഉന്നത പ്രതിനിധി സംഘം സൌദിയില്‍
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്കാരിക വിനിമയ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ഉന്നത പ്രതിനിധി സംഘം സൗദിയിലെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗദിയിലെ വിവിധ സ്ഥാപനങ്ങളില്‍ സംഘം വരും ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തും.
Labels: ഇന്ത്യ, സാംസ്കാരികം, സൌദി
- ജെ. എസ്.
( Wednesday, April 30, 2008 ) |
സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് അയക്കുന്ന ചരക്കുകളുടെ എണ്ണം വര്‍ദ്ധിച്ചു
ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വീസുകളുടെ പ്രവര്‍ത്തനം സജീവമായതോടെ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് അയക്കുന്ന ചരക്കുകളുടെ എണ്ണവും വര്‍ദ്ധിച്ചു. ഈ മേഖലയിലുള്ള മലയാളികളുടെ രംഗപ്രവേശം കാര്‍ഗോ നിരക്ക് കുറക്കാനും കാര്‍ഗോ അയക്കാനുള്ള നടപടി ക്രമങ്ങള്‍ ലളിതമാകുകയും ചെയ്തിട്ടുണ്ട്. കേരളത്തിലേക്കാണ് ഏറ്റവും അധികം വ്യക്തിഗത സാധനങ്ങള്‍ അയക്കുന്നത്.
Labels: സൌദി
- ജെ. എസ്.
( Sunday, April 27, 2008 ) |
ഉംറ തീര്‍ത്ഥാടകര്‍ കാലാവധി കഴിഞ്ഞാല്‍ തിരിച്ച് പോകണം
വിദേശത്തു നിന്നും എത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ കാലാവധി കഴിയുന്നതിന് മുന്‍പ് തന്നെ തിരിച്ചു പോകുന്നു എന്ന് ഉറപ്പു വരുത്താന്‍ സൗദി അറേബ്യ പുതിയ നിയമം കൊണ്ടു വന്നു. സര്‍വീസ് കമ്പനികള്‍ക്ക് കടുത്ത ശിക്ഷ വിഭാവനം ചെയ്യുന്ന പുതിയ നിയമത്തിന് സൗദി ആഭ്യന്തര മന്ത്രി നാഈഫ് രാജകുമാരന്‍ അംഗീകാരം നല്‍കി.
Labels: സൌദി
- ജെ. എസ്.
( Sunday, April 27, 2008 ) |
സൗദി വനിതകളില്‍ 60 ശതമാനത്തിലധികം തൊഴില്‍രഹിതര്‍
ആസൂത്രണ, സാമ്പത്തിക മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടറിലാണ് വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നത്. നാലര ദശലക്ഷം സ്വദേശി വനിതകള്‍ സൗദിയില്‍ തൊഴില്‍ രഹിതകളാണ്.
ഏഴാമത് നാഷണല്‍ ഫോറം സമ്മേളനത്തോടനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാഷണല്‍ ഫോറത്തില്‍ തൊഴിലില്ലായ്മയെപ്പറ്റിയും ഇതിന്‍റെ വിവിധ വശങ്ങളെപ്പറ്റിയും ചര്‍ച്ച നടത്തും. സൗദിയില്‍ എട്ടു ദശലക്ഷം പേരാണ് തൊഴില്‍ ചെയ്യുന്നത്. ഇതില്‍ നാല്‍പ്പതു ശതമാനം സ്വദേശികളായ പുരുഷന്‍മാരാണ്. വിദേശ പുരുഷന്‍മാര്‍ 43 ശതമാനം വരും. വിദേശ വനിതകള്‍ ഏഴു ശതമാനത്തിലധികം തൊഴില്‍ ചെയ്യുന്നു. സ്വദേശി വനിതകളില്‍ 55 ശതമാനം പേരും ബിരുദദാരികളാണ്. എന്നിട്ടും ഇതില്‍ 5 ശതമാനം പേര്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. Labels: വിദ്യാഭ്യാസം, സൌദി, സ്ത്രീ
- ജെ. എസ്.
( Tuesday, April 22, 2008 ) |
സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ കുറഞ്ഞുവരുന്നു
സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ കുറഞ്ഞുവരുന്നതായി തൊഴില്‍ മന്ത്രി ഗാസി അല്‍ ഗൊസൈബി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കണമെന്നും സൗദി പൗരന്മാര്‍ തൊഴില്‍ പരിശീലനം നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Labels: സൌദി
- ജെ. എസ്.
( Tuesday, April 22, 2008 ) |
സൗദിയുമായുള്ള സാമ്പത്തിക സഹകരണം ഇന്ത്യ മെച്ചപ്പെടുത്തും; പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സൌദി സന്ദര്‍ശിക്കും
സൗദി അറേബ്യയുമായുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടിസ്ഥാന വികസന - ഊര്‍ജ ഉത്പാദന രംഗങ്ങളില്‍ ഇന്ത്യ സൗദിയില്‍ നിന്ന് നിക്ഷേപം സ്വീകരിക്കും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ഡോ.മന്മോഹന്‍ സിംഗിന്റെ സന്ദര്‍ശനത്തിന്‍ മുന്നോടിയായാണ് അദ്ദേഹം സൌദിയിലെത്തിയത്.
ഇന്ത്യയും സൗദിയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. ഐ.ടി., ടെലി കമ്യൂണിക്കേഷന്‍, ഊര്‍ജ രംഗങ്ങളിലേക്കും സഹകരണം വ്യാപിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകും. റിയാദില്‍ ഇന്ത്യക്കാര്‍ നല്‍കിയ വിരുന്നില്‍ പങ്കെടുക്കവെ പ്രണബ് മുഖര്‍ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സൗദി അറേബ്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നിരവധി ഇന്ത്യന്‍ കമ്പനികള്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദി വിദേശകാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരനെ സന്ദര്‍ശിച്ച പ്രണബ്മുഖര്‍ജി ഉഭയകക്ഷി വിഷയങ്ങളും പൊതുപ്രധാന സംഭവങ്ങളും അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് സൗദി വിദേശകാര്യമന്ത്രി ഒരുക്കിയ ഉച്ച ഊണിലും പ്രണബും സംഘാംഗങ്ങളും പങ്കെടുത്തു. നേരത്തേ പ്രണബ് മുഖര്‍ജി റിയാദ് ഗവര്‍ണര്‍ സല്‍മാന്‍ രാജകുമാരനെയും സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയിരുന്നു. Labels: അന്താരാഷ്ട്രം, ഇന്ത്യ, സൌദി
- ജെ. എസ്.
( Monday, April 21, 2008 ) |
പെട്രോ കെമിക്കല്‍ - സൌദിയും ഇന്ത്യയും യോജിക്കും
സൗദി സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദ് രാജാവുമായി കൂടിക്കാഴ്ച നടത്തി.
രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് എന്നിവരുടെ സന്ദേശങ്ങള്‍ രാജാവിനു പ്രണബ് കൈമാറി. ഇന്നലെ വൈകിട്ട് റിയാദിലെ അല്‍യമാമ കൊട്ടാരത്തിലായിരുന്നു സന്ദര്‍ശനം.നാല്പത് മിനിറ്റു നീണ്ട പ്രണബ്-അബ്ദുള്ള കൂടിക്കാഴ്ച ഹൃദ്യമായിരുന്നുവെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്‍ഡോ-അറബ് നിക്ഷേപകരുടെ യോഗത്തില്‍ ഉണ്ടായ ചര്‍ച്ചയുടെ സംഗ്രഹം പ്രണബ് സൗദി രാജാവിനെ ധരിപ്പിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ എല്ലാ മേഖലകളിലും സഹകരണത്തിന് ഇന്ത്യ തയ്യാറാണെന്നു അറിയിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി സൗദിയിലെ ഇന്ത്യന്‍ പ്രവാസികളുടെ കാര്യങ്ങളും ചര്‍ച്ചയില്‍ പരാമര്‍ശിച്ചതായി എംബസി വൃത്തങ്ങള്‍ പറഞ്ഞു.പെട്രോ കെമിക്കല്‍ മേഖലയില്‍ ഇരുരാജ്യങ്ങളുടെ വന്‍ സംയുക്ത സംരംഭങ്ങള്‍ക്ക് അവസരം ഒരുങ്ങുന്നതായാണ് സൂചന. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയ ഉടന്‍ സൗദി സന്ദര്‍ശിച്ച് സംയുക്ത നിക്ഷേപങ്ങള്‍ സംബന്ധിച്ച കര്‍മപരിപാടി രൂപപ്പെടുത്തും. ഏറെ വൈകാതെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് സൗദി സന്ദര്‍ശിക്കുമെന്നും അധികൃതര്‍ അറിയിച്ചു. Labels: അന്താരാഷ്ട്രം, ഇന്ത്യ, സൌദി
- ജെ. എസ്.
( Sunday, April 20, 2008 ) |
ഇന്ത്യയും സൗദിയും ഹജ്ജ് കരാര്‍ ഒപ്പിട്ടു
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഹജ്ജ് കരാര്‍ ഒപ്പിട്ടു. നിലവിലുള്ളതിനേക്കാള്‍ 4000 പേര്‍ക്ക് കൂടി ഇത്തവണ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി ലഭിക്കാന്‍ സാധ്യതയുള്ളതായി വിദേശകാര്യ സഹമന്ത്രി ഇ.അഹ് മദ് ജിദ്ദയില്‍ പറഞ്ഞു.
- ജെ. എസ്.
( Thursday, April 17, 2008 ) |
സൗദിയില്‍ വിവാഹപൂര്‍വ വൈദ്യപരിശോധന
സൗദി അറേബ്യയില്‍ വിവാഹ പൂര്‍വ വൈദ്യ പരിശോധന വിപുലമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിശ്രുത വധൂവരന്മാര്‍ ഇനി മുതല്‍ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറൈറ്റിസ് സി തുടങ്ങിയ പരിശോധിക്കണം.
- ജെ. എസ്.
( Wednesday, April 16, 2008 ) |
ഇന്ത്യയും സൗദിയും ഹജ്ജ് കരാര്‍ ഇന്ന് ഒപ്പു വയ്ക്കും
ഇതിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് കഴിഞ്ഞ ദിവസം സൗദിയില്‍ എത്തി. സൗദി ഹജ്ജ് മന്ത്രി ഫുആദ് അല്‍ ഫാര്‍സി, ഇന്ത്യന്‍ അംബാസഡര്‍ എ.ഒ.എച്ച് ഫാറൂഖ്, കോണ്‍സുല്‍ ജനറല്‍ ഡോ. ഔസാഫ് സഈദ് തുടങ്ങിയവരും ചര്‍ച്ചയില്‍ സംബന്ധിക്കും. ലോകത്ത് ഏറ്റവും കൂടുതല് ഹജ്ജ് തീര്‍ത്ഥാടകരെ അയക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 1,57,000 തീര്‍ത്ഥാടകരാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്‍വഹിച്ചത്.
- ജെ. എസ്.
( Wednesday, April 16, 2008 ) |
പാശ്ചാത്യ മാധ്യമങ്ങള്‍ ഇകഴ്ത്തി കാണിക്കുന്നു - ശൈഖ് യൂസുഫ് എസ്റ്റസ്
ഇസ്ലാം മതത്തിലേക്ക് വന്ന തന്നെ പാശ്ചാത്യ മാധ്യമങ്ങള്‍ ഏറെ ഇകഴ്ത്തിക്കാണിക്കുന്നുണ്ടെന്ന് ശൈഖ് യൂസുഫ് എസ്റ്റസ്
സംഗീതത്തിന്‍റേയും ക്രിസ്തീയ മത പ്രബോധനത്തിന്‍റേയും മേഖലയില്‍ നിന്നും ഇസ്ലാം മതത്തിലേക്ക് വന്ന തന്നെ പാശ്ചാത്യ മാധ്യമങ്ങള്‍ ഏറെ ഇകഴ്ത്തിക്കാണിക്കുന്നുണ്ടെന്ന് അമേരിക്കയിലെ ഇസ്ലാമിക് മിഷന്‍ ഫൗണ്ടേഷന്‍ ഇന്‍റര്‍നാഷണല്‍ ഡയറക്ടര്‍ ശൈഖ് യൂസുഫ് എസ്റ്റസ് കുറ്റപ്പെടുത്തി. സംതൃപ്തിയുടേയും സമാധാനത്തിന്‍റേയും ഉറവിടം ദൈവ വിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശൈഖ് യൂസുഫ്. ഇസ്ലാമിക് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ് ഹമൂദ് ശംരിയും ചടങ്ങില്‍ പങ്കെടുത്തു. Labels: സൌദി
- ജെ. എസ്.
( Monday, April 14, 2008 ) |
ഭാവി തലമുറയ്ക്ക് കരുതി വയ്ക്കുക; സൌദി രാജാവ്
രാജ്യത്തിന്‍റെ പ്രകൃതി സമ്പത്ത് ഭാവിതലമുറയ്ക്ക് വേണ്ടി കരുതിവയ്ക്കാന്‍ സൗദി ഭരണാധികാരി അബ്ദുല്ലാ രാജാവ് ആഹ്വാനം ചെയ്തു. റിയാദില്‍ നാഷണല്‍ സൊസൈറ്റി ഓഫ് റിട്ടൈറീസ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് രാജാവ് ഈ ആഹ്വാനം നടത്തിയത്. എണ്ണ സമ്പത്തിന്‍റെ പ്രാധാന്യം രാജാവ് കൂടിക്കാഴ്ചയില്‍ എടുത്തു പറഞ്ഞു.
Labels: സൌദി
- ജെ. എസ്.
( Monday, April 14, 2008 ) |
അബ്ദുള്ള രാജാവ് ഈജിപ്റ്റില്‍
സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഈജിപ്റ്റില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി.
വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍, ഇന്‍റലിജന്‍സ് മേധാവി മിഖ് രിന്‍ ബിന്‍ അബ്ദുല്‍ അസീസ് തുടങ്ങിയ പ്രതിനിധി സംഘം രാജാവിനെ അനുഗമിച്ചിരുന്നു. ലബനന്‍, ഫലസ്തീന്‍, ഇറാഖ് തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ അബ്ദുല്ല രാജാവ് ഈജിപ്റ്റ് പ്രസിഡന്‍റ് ഹൊസ്നി മുബാറക്കുമായി ചര്‍ച്ച ചെയ്തു. മേഖലയിലെ പ്രശ്നങ്ങളിലെല്ലാം യോചിച്ച നിലപാടാണ് സൗദിയും ഈജിപ്റ്റും എടുക്കാറുള്ളത്. സിറിയില്‍ ഈടിയെ നടന്ന അറബ് ഉച്ചകോടിക്ക് ശേഷം നടത്തുന്ന കൂടിക്കാഴ്ച എന്ന നിലയില്‍ രാജാവിന്‍റെ ഈജിപ്റ്റ് സന്ദര്‍ശനത്തിന് വന്‍ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. Labels: ഗള്‍ഫ് രാഷ്ട്രീയം, സൌദി
- Jishi Samuel
( Friday, April 11, 2008 ) |
ഹ്ജജ്; കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കി തുടങ്ങി
ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിത്തുടങ്ങി. അര്‍ഹരായ കെട്ടടമുടമകള്‍ എത്രയും പെട്ടെന്ന് അപേക്ഷ സമര്‍പ്പിക്കണമെന്ന് ഹൗസിംഗ് കമ്മിറ്റി നിര്‍ദേശിച്ചു.
അടുത്ത ഹജ്ജ് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തായാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. Labels: സൌദി
- Jishi Samuel
( Friday, April 11, 2008 ) |
സൌദിയില്‍ പച്ചക്കറിക്കും പൊള്ളുന്ന വില
സൗദി അറേബ്യയില്‍ പച്ചക്കറികള്‍ക്കും പൊള്ളുന്ന വില. പല സാധനങ്ങള്‍ക്കും ഇരട്ടിയിലധികം വില വര്‍ധിച്ചു. അനധികൃത ഉത്പാദനവും കച്ചവടവും നിയന്ത്രിക്കാന്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
- Jishi Samuel
( Thursday, April 10, 2008 ) |
5 വര്‍ഷമായി സൌദി ജയിലില്‍ കഴിയുന്ന മലയാളി ഇന്ന് മോചിതനാകും; മോചനം നിരപരാധിയാണെന്ന മുഖ്യ പ്രതിയുടെ സാക്ഷ്യ്ത്തെ തുടര്‍ന്ന്
അഞ്ച് വര്‍ഷമായി സൗദിയിലെ തൊഖ്ബ ജയിലില്‍ തടവില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി സ്റ്റെല്ലര്‍ ജോസഫ് പെരേര ഇന്ന് ജയില്‍ മോചിതനാകും.
2003 ഏപ്രീല്‍ നാലിന് അല്‍ഖോബാര്‍ സ്റ്റാറ്റ്കോ കമ്പനി സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കാസര്‍ക്കോട് സ്വദേശി മൊയ്തീന്‍ കുഞ്ഞി കൊല്ലപ്പെട്ട കേസിലാണ് പെരേര തടവിലാക്കപ്പെട്ടത്. യഥാര്‍ത്ഥ പ്രതി മംഗലാപുരം സ്വദേശി ഷരീഫ് , കൊലപാതകത്തില്‍ പെരേര തന്‍റെ കൂട്ട് പ്രതിയാണെന്ന് മൊഴി നല്‍കിയതിന തുടര്‍ന്നായിരുന്നു ഇത്. പിന്നീട് പെരേര നിരപരാധിയാണെന്ന് ഷരീഫ് രേഖാമൂലം കോടതിയില്‍ ബോധിപ്പിച്ചതിനാലാണ് ഇപ്പോള്‍ മോചനം സാധ്യമായത്. ഈ കേസില് കുറ്റവാളിയായ ഷരീഫ് 1,20,000 റിയാല്‍ ബ്ലഡ് മണി നല്‍കണമെന്ന് ഷരീഅത്ത് കോടതി വിധിച്ചിരുന്നു. ഇന്ത്യന്‍ എംബസി, ദമാം ഗവര്‍ണറേറ്റ് എന്നിവയുടെ ഇടപെടലിനെ തുടര്‍ന്നാണ് പേരേരയുടെ മോചനം സാധ്യമാകുന്നത്. നാലെ വൈകീട്ട് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ദമാമില്‍ നിന്ന് പുറപ്പെട്ട് നാളെ രാവിലെ ഇദ്ദേഹം തിരുവനന്തപുരത്തെത്തും. Labels: പ്രവാസി, മനുഷ്യാവകാശം, ശിക്ഷ, സൌദി
- ജെ. എസ്.
( Wednesday, April 09, 2008 ) |
സൌദിയില്‍ പാക്കിസ്ഥാന്‍ പൗരന് വധശിക്ഷ
സൗദി അറേബ്യയില്‍ പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. കൊലക്കുറ്റത്തിനാണ് ഇയാളെ വധിച്ചത്.
മുഹമ്മദ് വലി അഹമ്മദ് എന്ന സൗദി പരൗനെ പൊതുവഴിയില്‍ വച്ച് ഫാറൂഖ് ഫള് ല്‍ എന്ന പാക്കിസ്ഥാന്‍ സ്വദേശി അടിച്ചു കൊല്ലുകയായിരുന്നു. ഈ വര്‍ഷം സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയവരുടെ എണ്ണം ഇതോടെ 37 ആയി. കഴിഞ്ഞ വര്‍ഷം 137 പേരാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. Labels: കുറ്റകൃത്യം, കോടതി, ശിക്ഷ, സൌദി
- ജെ. എസ്.
( Wednesday, April 09, 2008 ) |
വില വര്‍ധനക്കെതിരെ സൌദി രംഗത്ത്
അനിയന്ത്രിതമായ വിലക്കയറ്റത്തെ ചെറുക്കാന്‍ വില്‍പന കേന്ദ്രങ്ങളില്‍ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ സൗദി ഭരണാധികാരി അബ്ദുല്ലാ രാജാവ് ഉത്തരവിട്ടു.
രാജ്യത്തെ ജിവിതച്ചെലവ് 8.7 ശതമാനം വര്‍ധിച്ച സാഹചര്യത്തിലാണിത്. ഭക്ഷണ സാധനങ്ങള്‍ക്ക് 13 ശതമാനം വില വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. Labels: സാമ്പത്തികം, സൌദി
- ജെ. എസ്.
( Wednesday, April 09, 2008 ) |
സൌദിയില്‍ മനുഷ്യാവകാശം പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നു
രാജ്യത്ത് മനുഷ്യാവകാശം പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സൗദി ആഭ്യന്തരമന്ത്രി നായിഫ് രാജകുമാരന്‍ പറഞ്ഞു.
അന്വേഷണം, അറസ്റ്റ്, ശിക്ഷ തുടങ്ങിയവ നടപ്പിലാക്കുമ്പോഴെല്ലാം മനുഷ്യാവകാശം ലംഘിക്കുന്ന ഒരു നിയമവം ഇസ്ലാമിക ശരീഅത്തിലില്ലെന്നും അദേഹം പറഞ്ഞു. റിയാദില്‍ ദേശീയ മനുഷ്യാവകാശ സമിതി പ്രസിഡന്‍റ് ബന്തര്‍ബിന്‍ മുഹമ്മദ് ഹജ്ജാറുമായും മറ്റ് അംഗങ്ങളുമായും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമാണ് സൗദി അറേബ്യയുടെ ഭരണഘടനയെന്ന് അദേഹം ഓര്‍മ്മിപ്പിച്ചു. ഭരണഘടന തീരുമാനങ്ങളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുളും വിദഗ്ദരും പങ്കാളികളാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. Labels: മനുഷ്യാവകാശം, സൌദി
- ജെ. എസ്.
( Tuesday, April 08, 2008 ) |
സൗദിയില്‍ പുതിയ ട്രാഫിക്ക് സംവിധാനം വരുന്നു
സൗദി അറേബ്യയില്‍ പുതിയ ട്രാഫിക്ക് സംവിധാനം വരുന്നു, വാഹനാപകടങ്ങളും ഗതാഗത കുരുക്കുകളും കുറക്കുന്നതിനായി വിദഗ്ദരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. രാജ്യത്ത് വാഹനാപകടങ്ങള്‍ മൂലം വര്‍ഷത്തില്‍ 1300 കോടി റിയാലിന്‍റെ നഷ്ടമാണ് സംഭവിക്കുന്നത്.
Labels: അപകടങ്ങള്‍, ഗതാഗതം, സൌദി
- ജെ. എസ്.
( Tuesday, April 08, 2008 ) |
ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ചെറിയ കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്
ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ചെറിയ കുട്ടികള്‍ക്ക് മരുന്ന് നല്‍കരുതെന്ന് സൗദിയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഥോറിറ്റി നിര്‍ദേശിച്ചു.
ഇങ്ങനെ മരുന്ന് നല്‍കുന്നത് മൂലം കുട്ടികളുടെ ആരോഗ്യ സ്ഥിതി വഷളാകുന്നുവെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. ഇതു സംബന്ധിച്ച മുന്നറിയിപ്പ് മരുന്നുകളുടെ ലേബലില്‍ അച്ചടിക്കാന്‍ മരുന്ന് നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം ന്ലകിയിട്ടുണ്ട്.
- ജെ. എസ്.
( Monday, April 07, 2008 ) |
സൗദി കുവൈത്ത് ഉച്ചകോടി റിയാദില്‍ ആരംഭിച്ചു
ഗള്‍ഫ്, അറബ് മേഖലയിലെ വിവിധ വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയും സൗദി ഭരണാധികാരി അബ്ദുള്ള രാജാവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമാക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ലൈബനന്‍, ഇറാഖ്, പലസ്തീന്‍ വിഷയങ്ങളും അടുത്തിടെ സിറിയന്‍ തലസ്ഥാനമായ ഡമാസ്ക്കസില്‍ നടന്ന അറബ് ഉച്ചകോടിയും ചര്‍ച്ചാ വിഷയമാകും. കുവൈത്ത് അറബ് ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സൗദി ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ബഹിഷ്ക്കരണ ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചനടക്കുന്നത് എന്നതിനാല്‍ ഇതിന് വന്‍ പ്രധാന്യം കല്‍പ്പിക്കപ്പെടുന്നു, Labels: കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം, സൌദി
- ജെ. എസ്.
( Sunday, April 06, 2008 ) |
സൌദിയില്‍ മദ്യവും മയക്ക് മരുന്നും പിടികൂടി
കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്നുകളും മദ്യവും പിടികൂടിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 30 ലക്ഷം മയക്കുമരുന്ന് ഗുളികകള്‍, എട്ട് കിലോ ഹാഷിഷ്. 39,000 ത്തോളം കുപ്പി മദ്യം തുടങ്ങിയവയാണ് കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കസ്റ്റംസ് പിടികൂടിയത്.
Labels: കുറ്റകൃത്യം, സൌദി
- ജെ. എസ്.
( Friday, April 04, 2008 ) |
പശ്ചിമേഷ്യന്‍ സമാധാനം അമേരിക്ക രംഗത്ത് വരണമെന്ന് പലസ്തീന്‍
പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് അമേരിക്ക കൂടുതല്‍ സജീവമായി രംഗത്തുവരേണ്ടതുണ്ടെന്ന് പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
അക്രമം അവസാനിപ്പിക്കാന്‍ ഇസ്രയേലിനു മേല്‍ അമേരിക്ക കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. Labels: അമേരിക്ക, ഗള്‍ഫ് രാഷ്ട്രീയം, പലസ്തീന്‍, സൌദി
- ജെ. എസ്.
( Thursday, April 03, 2008 ) |
സൗദിയില്‍ ഇറക്കുമതി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ചു
സൗദിയില്‍ നിരവധി ഇറക്കുമതി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ചു. എഴുനൂറോളം ഉത്പന്നങ്ങളുടെ തീരുവ 20 ശതമാനം വരെയാണ് കുറച്ചിരിക്കുന്നത്. രാജ്യത്ത് വര്‍ധിച്ച് വരുന്ന വിലക്കയറ്റം മൂലമാണ് മന്ത്രിസഭയുടെ ഈ തീരുമാനം.
Labels: സൌദി
- ജെ. എസ്.
( Thursday, April 03, 2008 ) |
ചേമ്പര്‍ ഓഫ് കൊമേഴ്സില്‍ ഇനി സൗദി വനിതകള്‍ക്കും അംഗമാവാം
റിയാദിലെ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഇന്ഡസ്ട്രിയില്‍ ഇനി സൗദി വനിതകള്‍ക്കും അംഗമാവാം. ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധി അബ്ദുല്‍ മലീക് അല്‍ സിനാനിയാണ് ഇക്കാര്യം അറിയിച്ചത്. വ്യവസായ രംഗത്തുള്ള സൗദി പൗരത്വമുള്ള വനിതകള്‍ക്ക് അടുത്ത് വരാനിരിക്കുന്ന ആര്‍.സി.സി.ഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ റിയാദ് ചേമ്പര്‍ ഓഫ് കൊമേഴ്സില്‍ വനിതാ അംഗങ്ങളില്ല.
- ജെ. എസ്.
( Thursday, April 03, 2008 ) |
സൗദിയിലെ എല്ലാ വിദേശ തൊഴിലാളികള്‍ക്കും സമ്പൂര്‍ണ ഇന്‍ഷുറന്‍സ്
സൗദിയിലെ എല്ലാ വിദേശ തൊഴിലാളികള്‍ക്കും സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനുള്ള പദ്ധതി തയ്യാറാകുന്നു. വീട്ടു ജോലിക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിക്കാന്‍ നിബന്ധന വയ്ക്കുന്നവര്‍ വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട നിബന്ധനയും തൊഴില്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
( Wednesday, April 02, 2008 ) |
ഹജ്ജ്-ഉംറ - സര്‍വ വിജ്ഞാന കോശം തയ്യാറാകുന്നു
ഹജ്ജ്-ഉംറ തീര്‍ത്ഥാടനങ്ങളെക്കുറിച്ചുള്ള സര്‍വ വിജ്ഞാന കോശം തയ്യാറാകുന്നു. വിജ്ഞാന കോശം തയ്യാറാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം റിയാദ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാര്‍ നിര്‍വഹിച്ചു. തീര്‍ത്ഥാടനങ്ങളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ക്ക് പുറമേ മക്കയുടേയും മദീനയുടേയും ചരിത്രങ്ങളും വിജ്ഞാന കോശത്തില്‍ ഉണ്ടാകും.
Labels: സൌദി
- ജെ. എസ്.
( Monday, March 31, 2008 ) |
ഉംറ സീസണ്‍ ആരംഭിച്ചു
ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചു. 15,000 ത്തിലധികം തീര്‍ത്ഥാടകര്‍ ഇതിനകം സൗദിയിലെത്തി. 40,00,000 ത്തിലധികം തീര്‍ത്ഥാടകര്‍ ഈ വര്‍ഷം ഉംറ നിര്‍വഹിക്കുമെന്നാണ് കരുതുന്നുത്.
Labels: സൌദി
- ജെ. എസ്.
( Wednesday, March 26, 2008 ) |
സൗദിയിലെ പുതിയ ട്രാഫിക്ക് നിയമം മെയ് മുതല്‍ പ്രാബല്യത്തില്‍ വരും
സൗദിയിലെ പുതിയ ട്രാഫിക്ക് നിയമം മെയ് മുതല്‍ പ്രാബല്യത്തില്‍ വരും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും കുട്ടികളെ മടിയില്‍ വെക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃര്‍ മുന്നറിയിപ്പ് നല്‍കി.
Labels: സൌദി
- ജെ. എസ്.
( Tuesday, March 25, 2008 ) |
വനിതകള്‍ക്ക് മാത്രമായുള്ള ഹോട്ടല്‍
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ഹോട്ടല്‍ ആരംഭിച്ചു. റിയാദില്‍ ആരംഭിച്ച ഈ ഹോട്ടലിലെ എല്ലാ ജീവനക്കാരും സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഹോട്ടലിനോട് അനുബന്ധിച്ച് ലോഡ്ജിംഗ് , സ്പ സൗകര്യങ്ങളും ഉണ്ടകും.
- ജെ. എസ്.
( Thursday, March 20, 2008 ) |
കുത്തേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം മറവ് ചെയ്‌തു
ജിദ്ദയില്‍ ഏതാനും ദിവസം മുമ്പ് കവര്‍ച്ചക്കാരന്റെ കുത്തേറ്റ് മരിച്ച പട്ടാമ്പി സ്വദേശി കെ.സി ഹബീബിന്റെ മൃതദേഹം മക്കയില്‍ മറവ് ചെയ്‌തു. അക്രമി ഫിലിപ്പിനോ സ്വദേശിയെ തെളിവെടുപ്പിനായി ഇന്ന് കവര്‍ച്ച നടന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ കൊണ്ടുവന്നിരുന്നു.
Labels: കുറ്റകൃത്യം, പ്രവാസി, സൌദി
- ജെ. എസ്.
( Wednesday, March 12, 2008 ) |
സൗദിയില്‍ ഭക്ഷണസാധനങ്ങളുടെ വില 70 ശതമാനത്തോളം വരെ വീണ്ടും വര്‍ദ്ധിക്കും
സൗദി അറേബ്യയില്‍ ഭക്ഷണസാധനങ്ങളുടെ വില 70 ശതമാനത്തോളം വരെ വീണ്ടും വര്‍ദ്ധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സൗദിയില്‍ നിര്‍മ്മിക്കുന്ന അയ്യായിരത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കും. അവശ്യസാധനങ്ങളുടെ വില കുറക്കാനാവശ്യമായ ബൃഹത്തായ പദ്ധതി ഈയാഴ്ച്ച അബ്ദുള്ള രാജാവിന് സമര്‍പ്പിക്കുമെന്ന് സൗദി വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള സൈനുല്‍ അലിറസ അറിയിച്ചു.
Labels: സൌദി
- ജെ. എസ്.
( Monday, March 10, 2008 ) |
മൈദ ക്ഷാമത്തിന് പത്ത് ദിവസത്തിനകം പരിഹാരമാകുമെന്ന് വാണിജ്യ മന്ത്രാലയം
സൗദിയില്‍ അനുഭവപ്പെടുന്ന മൈദ ക്ഷാമത്തിന് പത്ത് ദിവസത്തിനകം പരിഹാരമാകുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. മൈദ വിതരണത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് വാണിജ്യ മന്ത്രാലയവും വിതരണ ഏജന്‍സിയും കൈക്കൊണ്ട നടപടികള്‍ ഫലം കണ്ട് തുടങ്ങിയിട്ടുണ്ടെന്നും സപ്ലേ വിഭാഗം ഡയറക്ടര്‍ സ്വാലിഹ് അല്‍ ഖലീല്‍ പറഞ്ഞു. കൃത്രിമ ക്ഷാമ മുണ്ടാക്കുന്നവരെ കണ്ടെത്താനായി മൊത്ത വിതരണക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ അധികൃതര്‍ ശേഖരിക്കുന്നുണ്ട്. ആര്‍ക്കൊക്കെ മൈദ നല്‍കുന്നുവെന്ന രേഖകള്‍ കൈമാറാത്ത മൊത്ത വിതരണക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Labels: സൌദി
- ജെ. എസ്.
( Saturday, March 08, 2008 ) |
സൌദിയില്‍ മലയാളികള്‍ ആക്രമിക്കപ്പെടുന്നു
സൗദി അറേബ്യയില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ക്കും പിടിച്ചുപറിക്കും ഇടയാകുന്നത് തടയാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശ്രമിക്കണമെന്ന് സൗദിയിലെ ഇന്ത്യക്കാര്‍ ആവശ്യപ്പെട്ടു. അക്രമങ്ങളെ പ്രതിരോധിക്കാന്‍ മലയാളികള്‍ മുന്‍കരുതലെടുക്കണമെന്ന് അനുഭവസ്ഥര്‍ ഓര്‍മിപ്പിക്കുന്നു. സൗദിയിലെ അല്‍ ഹസയില്‍ തട്ടിപ്പും ഭീഷണിപ്പെടുത്തിയുള്ള കവര്‍ച്ചയും വ്യാപകമാവുന്നതായി പരാതി. ഈയടുത്ത കാലങ്ങളില്‍ നിരവധി മലയാളികളാണ് പിടിച്ചുപറിക്ക് ഇരയായത്. ഇത്തരം കാര്യങ്ങള്‍ ആരും പുറത്ത് പറയാത്തത് കൊണ്ട് തന്നെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്
Labels: കുറ്റകൃത്യം, പ്രവാസി, സൌദി
- ജെ. എസ്.
( Friday, March 07, 2008 ) |
സൌദിയില്‍ വിലക്കയറ്റം നിയന്ത്രിക്കും
സൗദിയില്‍ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്ന് പുതുതായി നിയമിതനായ സൗദി വാണിജ്യ-വ്യവസായ മന്ത്രി അബ്ദുല്ല സൈനുല്‍ അലിറസ പറഞ്ഞു. വില കുറയ്ക്കാനാവശ്യമായ ബൃഹത്തായ ഒരു പദ്ധതി അടുത്തയാഴ്ച സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ പുതിയ മന്ത്രി ശക്തമായ നിലപാട് സ്വീകരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സൗദിയിലെ സാധാരണ ജനങ്ങള്‍.
Labels: സൌദി
- ജെ. എസ്.
( Friday, March 07, 2008 ) |
ജിദ്ദയില്‍ വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്നു മലയാളി മരിച്ചു
ജിദ്ദയില്‍ വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്നു മലയാളി മരിച്ചു. കണ്ണൂര്‍ ഇരിട്ടി പള്ളിത്തോട് സ്വദേശി പാമ്പിക്കല്‍ ജോണ്‍ ജോസഫാണ് മരിച്ചത്. 35 വയസായിരുന്നു. കഴിഞ്ഞയാഴ്ച ത്വാഇഫില്‍ നിന്നും ജിദ്ദയിലേക്കുള്ള വഴി മധ്യേയാണ് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്. കൂടെ യാത്ര ചെയ്തിരുന്ന ഈജിപ്ഷ്യന്‍ പൗരനും മരണപ്പെട്ടിട്ടുണ്ട്. ജോണ്‍ ജോസഫിന്‍റെ ഭാര്യ ശാന്തി ജിദ്ദയില്‍ ജോലി ചെയ്യുന്നു. രണ്ട് കുട്ടികളുണ്ട്.
Labels: അപകടങ്ങള്‍, സൌദി
- ജെ. എസ്.
( Wednesday, March 05, 2008 ) |
മലയാളിയുടെ മരണം, ഫിലിപ്പിനോ സ്വദേശി പിടിയില്‍
കഴിഞ്ഞ ദിവസം ജിദ്ദയില്‍ ഒരു മലയാളിയുടെ മരണത്തിന് ഇടയാക്കിയ അക്രമത്തിലെ പ്രതി പോലീസ് പിടിയിലായി. ഫിലിപ്പിനോ സ്വദേശിയാണ് ഇന്നലെ രാത്രി പിടിക്കപ്പെട്ടത്. അക്രമി ഉപേക്ഷിച്ചതെന്ന് കരുതന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ടെലഫോണ്‍ കാര്‍ഡുകളും മറ്റും സൂപ്പര്‍മാര്‍ക്കറ്റിലെ ഒരു ഭാഗത്ത് നിന്നും കണ്ടു കിട്ടി. കഴിഞ്ഞ വ്യാഴാഴ്ച കവര്‍ച്ചയ്ക്കായി ജിദ്ദയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ ഈ ഫിലിപ്പിനോ സ്വദേശിയെ പ്രതിരോധിക്കാന്‍ ശ്രമിച്ച രണ്ട് മലയാളികളാണ് അക്രമത്തിന് ഇരയായത്. ആക്രമണത്തില്‍ പട്ടാമ്പി സ്വദേശി കെ.ടി ഹബീബ് മരിക്കുകയും എ.ആര്‍ നഗര്‍ കുന്നുംപുറം സ്വദേശി മൊയ്തീന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൊയ്തീന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് മൊയ്തീനെ ഇന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
Labels: കുറ്റകൃത്യം, സൌദി
- ജെ. എസ്.
( Wednesday, March 05, 2008 ) |
അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് സൌദി
അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സൗദി അറേബ്യയുടെ നയങ്ങള്‍ മാറ്റില്ലെന്നും സൗദി അറേബ്യ പാവ സര്‍ക്കാറല്ലെന്നും സൗദി വിദേശകാര്യമന്ത്രി സൗദി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. ആഗോള വിഷയങ്ങളിലും സൗദി അറേബ്യയ്ക്ക് സ്വന്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Labels: അമേരിക്ക, ഗള്‍ഫ് രാഷ്ട്രീയം, സൌദി
- ജെ. എസ്.
( Wednesday, March 05, 2008 ) |
സൗദി പൗരന്മാര്‍ ഉടന്‍ ലബനാന്‍ വിടണം
ലബനാനിലെ സൗദി പൗരന്മാര്‍ ഉടന്‍ ലബനാന്‍ വിടണമെന്ന് സൗദി അറേബ്യ നിര്‍ ദേശിച്ചു. ലബനാനില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയാണ് ഇതിന് കാരണം. അതേ സമയം ലബനാന്‍ കടല്‍ത്തീരത്ത് അമേരിക്ക പടക്കപ്പല്‍ വിന്യസിച്ചതിനെ സിറിയ ശക്തമായി വിമര്‍ശിച്ചു.
Labels: ഗള്‍ഫ് രാഷ്ട്രീയം, സൌദി
- ജെ. എസ്.
( Tuesday, March 04, 2008 ) |
അറബ് വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനം
അറബ് രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനം സൗദി അറേബ്യയിലെ റിയാദില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനം അറബ് രാജ്യങ്ങളിലെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും ഏകീകൃത പാഠ്യ പദ്ധതിയെക്കുറിച്ചും ചര്‍ച്ച ചെയ്യും.
- ജെ. എസ്.
( Monday, March 03, 2008 ) |
ജിദ്ദയില്‍ മലയാളി യുവാവിനെ കാണാതായതായി പരാതി
ജിദ്ദയില്‍ മലയാളി യുവാവിനെ കാണാതായതായി പരാതി. മലപ്പുറം വേങ്ങര നെല്ലാട്ടുത്തൊടി ഹസന്‍കുട്ടിയെയാണ് കാണാതായത്. 16 വര്‍ഷമായി ജിദ്ദയിലുള്ള ഹസന്‍കുട്ടി അല്‍ സഹ്റ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. നാല് ദിവസം മുമ്പാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. കാണാതായ ദിവസം ചില സൗദി യുവാക്കള്‍ ഇദ്ദേഹവുമായി വാക്കു തര്‍ക്കം ഉണ്ടായതായി പറയപ്പെടുന്നു. നവോദയ പ്രവര്‍ത്തകര്‍ ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഹസന്‍ കുട്ടിയുടെ സ്പോണ്‍സര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
Labels: കുറ്റകൃത്യം, സൌദി
- ജെ. എസ്.
( Monday, March 03, 2008 ) |
സൗദിയില്‍ വനിതാ മുന്നേറ്റം
സൗദിയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് 58 ശതമാനവും വനിതകളാണ് പഠനം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇത് ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന ശതമാനമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഖാലിദ് അല്‍ അങ്കാരി പറഞ്ഞു. സൗദിയില്‍ സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ തോത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെയധികം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്ത് നടന്നുവരുന്ന തുടര്‍ച്ചയായ ബോധവത്ക്കരണത്തിന്‍റെ ഫലമാണിതെന്ന് കരുതുന്നു.
വിദേശത്ത് നിന്നുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുന്നത് പഠിച്ച കോഴ്സുകള്‍ക്ക് അനുസരിച്ചായിരിക്കുമെന്നും പഠനം നടത്തിയ രാജ്യമോ സര്‍വകലാശാലയോ പരിഗണിക്കപ്പെടില്ലെന്നും അങ്കാരി പറഞ്ഞു.
- ജെ. എസ്.
( Tuesday, February 26, 2008 ) |
സൗദി അറേബ്യയില്‍ വാക്സിനേഷന്‍ സൌജന്യം
സൗദി അറേബ്യയില്‍ സ്വദേശികളും വിദേശികളും ആയ എല്ലാ കുട്ടികള്‍ക്കും വാക്സിനേഷന്‍ സൗജന്യമായി നല്‍കണമെന്ന് ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഇത് ബാധകമാണെന്ന് ആരോഗ്യ മന്ത്രാലയം ഉപദേഷ്ടാവ് ഡോ. റിദ ബിന്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍ സിറിഞ്ചിന്‍റെ വില മാത്രം ആവശ്യമെങ്കില്‍ ഈടാക്കാവുന്നതണ്. വാക്സിനേഷന്‍ ചാര്‍ജ്ജ് ഈടാക്കുന്ന കേന്ദ്രങ്ങളെക്കുച്ചുള്ള വിവരങ്ങള്‍ മന്ത്രാലയത്തില്‍ വിളിച്ചറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കേന്ദ്രങ്ങള്‍ ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 96 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുമെന്നും ഡോ. റിദ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയുള്ളവര്‍ക്ക് ആശുപത്രിയില്‍ കിടക്കയില്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം കേസുകളില്‍ ആശുപത്രി ബില്‍ സര്‍ക്കാര്‍ വഹിക്കും.
- ജെ. എസ്.
( Monday, February 25, 2008 ) |
സൌദിയില്‍ വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍
സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ വനിതകള്‍ക്ക് തൊഴിലവസരം നല്‍കണമെന്ന് സൗദി തൊഴില്‍ സഹമന്ത്രി അബ്ദുല്‍ വഹീം അല്‍ ഹുമൈദ് ആവശ്യപ്പെട്ടു. രാജ്യത്ത് 1,06,000 തൊഴില്‍ രഹിതരായ സ്ത്രീകളുണ്ടന്നും ഇതില്‍ 65 ശതമാനവും ഉന്നത ബിരുദം കരസ്ഥമാക്കിയവരാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ മാത്രം ഉപയോഗിക്കുന്ന വസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളില്‍ വില്‍പ്പനക്കാരായ വിദേശ പുരുഷന്മാരുടെ സ്ഥാനത്ത് സ്ത്രീകളെ നിയമിക്കണമെന്ന നിര്‍ദേശം പരാജയമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
Labels: തൊഴില്‍ നിയമം, സൌദി
- ജെ. എസ്.
( Monday, February 25, 2008 ) |
വധശിക്ഷ നടപ്പിലാക്കിയതിനെ സൌദി മനുഷ്യാവകാശ കമ്മീഷന്‍ പ്രകീര്‍ത്തിച്ചു
9 വയസ്സുള്ള മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദമ്പതികള്‍ക്ക് വധശിക്ഷ നടപ്പിലാക്കിയതിനെ സൌദി മനുഷ്യാവകാശ കമ്മീഷന്‍ പ്രകീര്‍ത്തിച്ചു.
മക്കയില്‍ ബുധനാഴച്ചയാണ് ആഭ്യന്തരമന്ത്രാലയം തലവെട്ട് ശിക്ഷ നടപ്പിലാക്കിയത്. ഭര്‍ത്താവിന്റെ മുന്‍ഭാര്യയില്‍ ഉണ്ടായ മകളെ സൌദി സ്വദേശികളായ ദമ്പതികള്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. Labels: കുറ്റകൃത്യം, പീഢനം, മനുഷ്യാവകാശം, ശിക്ഷ, സൌദി
- ജെ. എസ്.
( Monday, January 21, 2008 ) |
1 Comments:
വിരോധമില്ല. പക്ക്ഷേ, ഇത്തരം വിധികള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാരെ കല്ലെറിഞ്ഞു കൊല്ലാനും നിയമമുണ്ടായിരിക്കണം.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്