പെണ്‍കുട്ടികളുടെ സ്കൂള്‍ താലിബാന്‍ തകര്‍ത്തു
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനോടുള്ള താലിബാന്റെ എതിര്‍പ്പുകള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗം ആയി പെഷവാറിന് അടുത്തുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രം ആയുള്ള ഒരു സ്കൂള്‍ താലിബാന്‍ അനുയായികള്‍ തകര്‍ത്തു. സര്‍ക്കാര്‍ നടത്തിയിരുന്ന ഈ ഹൈസ്കൂള്‍, പാകിസ്ഥാന്‍ പട്ടണം ആയ പെഷവാറില്‍ ആണ് ഉള്ളത്. പെഷവാറിനു 10 കിലോ മീറ്റര്‍ തെക്ക് ഉള്ള ബാദബറില്‍ ആയിരുന്നു ഈ സ്കൂള്‍.
40 കിലോ ഗ്രാം സ്ഫോടക വസ്തുക്കള്‍ ആണ് ഈ ആക്രമണത്തിനായി ഉപയോഗിച്ചത് എന്ന് പോലീസ് അറിയിച്ചു. വേനല്‍ അവധിയ്ക്ക് വേണ്ടി സ്കൂള്‍ പൂട്ടിയിരുന്നതിനാല്‍ ആര്‍ക്കും അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. താലിബാന് ആധിപത്യം ഉള്ള പ്രദേശങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്കൂളുകള്‍ക്ക് എതിരെ നിരന്തരമായി ബോംബ് സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. താലിബാന്റെ കാഴ്ചപ്പാടില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭാസം കൊടുക്കുന്നത് "അനിസ്ലാമികം" ആണത്രെ. Labels: താലിബാന്, പെണ്‍കുട്ടികള്‍, സ്കൂള്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Saturday, June 06, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്