ആണവ സുരക്ഷാ ഉച്ചകോടി സമാപിച്ചു
തീവ്രവാദികളുടെ കൈകളില്‍ ആണവ ആയുധങ്ങളും, അതിന്റെ സാങ്കേതിക വിദ്യയും എത്തി പ്പെടാതിരിക്കാന്‍ എല്ലാ രാജ്യങ്ങളും സഹകരി ക്കണമെന്ന പ്രമേയം പാസാക്കി 47 രാജ്യങ്ങളിലെ ഭരണ തലവന്മാര്‍ പങ്കെടുത്ത രണ്ടു ദിവസം നീണ്ടു നിന്ന ആണവ സുരക്ഷാ ഉച്ചകോടി സമാപിച്ചു. ആണവാ യുധങ്ങളുടെ സുരക്ഷയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അഭിപ്രായപ്പെട്ട ഉച്ചകോടി യില്‍ സുരക്ഷ ഉറപ്പാക്കാനുള്ള വ്യക്തമായ നടപടികളൊന്നും പ്രഖ്യാപിച്ചില്ല. പന്ത്രണ്ടു മാര്‍ഗ രേഖകള്‍ അവതരിപ്പിച്ച് പാസാക്കിയ യോഗം നാലു വര്‍ഷത്തിനു ശേഷം ദക്ഷിണ കൊറിയയില്‍ ചേരാനും തീരുമാനിച്ചു. ആണവ ഏജന്സി യുമായും, ഐക്യ രാഷ്ട്ര സഭയുമായും സഹകരിച്ച് എല്ലാ രാജ്യങ്ങളും അവരവരുടെ ആണവ സുരക്ഷ ഉറപ്പാക്ക ണമെന്നും മാര്‍ഗ രേഖ ആഹ്വാനം ചെയ്യുന്നു.
Labels: അന്താരാഷ്ട്രം
- ജെ. എസ്.
( Thursday, April 15, 2010 ) |
ആണവ സുരക്ഷാ ഉച്ചകോടി തുടങ്ങി
ആണവ സുരക്ഷ ഉറപ്പു വരുത്തുന്നതിനും, ആണവ ഭീകരവാദം തടയുന്നതിനും ഫലപ്രദമായ നടപടി എടുക്കുന്നതിനും വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നേതൃത്വത്തില്‍ 43 രാഷ്ട്ര തലവന്മാര്‍ ഒന്നിച്ചു ചേരുന്ന ആണവ സുരക്ഷാ ഉച്ചകോടി അമേരിക്കയിലെ വാഷിങ്ടണില്‍ തുടങ്ങി. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങും പങ്കെടുക്കുന്നുണ്ട്. തീവ്രവാദ ത്തിനെതിരെ ഇരു രാഷ്ട്രങ്ങളും സംയുക്ത നീക്കം നടത്തുന്നതിനായി ഒബാമയുമായി മന്‍മോഹന്‍ സിംഗ് ചര്‍ച്ച നടത്തും.
Labels: അന്താരാഷ്ട്രം, ആണവ രഹസ്യങ്ങള്‍
- ജെ. എസ്.
( Sunday, April 11, 2010 ) |
ശ്രീലങ്കയില്‍ വീണ്ടും രാജപക്സെ
ശ്രീലങ്കയില്‍ നടന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്സെയുടെ ഭരണ കക്ഷിയായ യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് പാര്‍ട്ടിക്ക് വിജയം. മത്സരിച്ച 225 സീറ്റുകളില്‍ 117 സീറ്റുകളും രാജപക്സെയുടെ പാര്‍ട്ടി നേടി. കേവല ഭൂരിപക്ഷത്തിന് 113 സീറ്റ് മതി എന്നിരിക്കെ, തൂക്കു മന്ത്രി സഭ വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് ഭരണ കക്ഷിയായ യു. പി. എഫ്. എ. ഉജ്ജ്വല വിജയം നേടിയത്.
പ്രധാന പ്രതിപക്ഷമായ നാഷണല്‍ യുനൈറ്റഡ് പാര്‍ട്ടിക്ക് 46 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. എതനിക് തമിള്‍ പാര്‍ട്ടി 12 സീറ്റ് നേടി. യു. പി. എഫ്. എ. യുടെ ടിക്കറ്റില്‍ തെക്കന്‍ മണ്ഡലമായ തൊറയില്‍ നിന്ന് മത്സരിച്ച ക്രിക്കറ്റ് താരം ജയസൂര്യ 74352 വോട്ടിന്റെ ഭൂരിപക്ഷ ത്തിനു വിജയി ച്ചപ്പോള്‍, പ്രതിപക്ഷ ത്തുള്ള ഫോണ്സേകെ യുടെ പാര്‍ട്ടിക്കു വേണ്ടി മത്സരിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന രണതുംഗെ പരാജയപ്പെട്ടു. "എല്‍. ടി. ടി. ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനെ കൊലപ്പെടുത്തി വര്‍ഷങ്ങളായി നില നിന്നിരുന്ന ആഭ്യന്തര യുദ്ധത്തില്‍ നിന്നും ശ്രീലങ്കയെ മോചിപ്പിച്ചു സമാധാ നാന്തരീക്ഷം കൊണ്ടു വന്നു എന്നവകാശ പ്പെട്ടു കൊണ്ടാണ് തങ്ങള്‍ ജനങ്ങളോട് വോട്ട് ചോദിച്ചത്, അത് ജനങ്ങള്‍ അംഗീകരിച്ചു" എന്ന് യു. പി. എഫ്. എ. പറയുമ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തിയാണ് വിജയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. Labels: അന്താരാഷ്ട്രം, അഴിമതി, മനുഷ്യാവകാശം
- ജെ. എസ്.
( Sunday, April 11, 2010 ) |
ഹെഡ്‌ലിയെ അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യും
ന്യൂഡല്‍ഹി : മുംബൈ ഭീകര ആക്രമണത്തിന് പുറകില്‍ തന്റെ പങ്ക് ഏറ്റു പറഞ്ഞ ഡേവിഡ് ഹെഡ്‌ലിയെ അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് അവസരം ഒരുങ്ങുന്നു. ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യപ്പെടാ തിരിക്കുവാനാണ് ഹെഡ്‌ലി ഒരു ഷിക്കാഗോ കോടതിക്ക് മുന്‍പില്‍ ഇന്നലെ കുറ്റസമ്മതം നടത്തിയത്. എന്നാല്‍ മണിക്കൂറു കള്‍ക്കുള്ളില്‍ അമേരിക്കന്‍ നിയമ വകുപ്പ് മേധാവി എറിക് ഹോള്‍ഡര്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ ടെലിഫോണില്‍ ബന്ധപ്പെടുകയും ഇരുവരും തമ്മില്‍ ഏര്‍പ്പെട്ട ചര്‍ച്ചയില്‍ ചില സുപ്രധാന ധാരണകള്‍ ഉരുത്തിരിഞ്ഞു വരികയുമായിരുന്നു. കുറ്റസമ്മതം നടത്തുവാനായി അമേരിക്കന്‍ പ്രോസിക്യൂ ട്ടര്‍മാരുമായി ഹെഡ്‌ലി നടത്തിയ കരാര്‍ പ്രകാരം ഇയാളെ ഏതെന്കിലും വിദേശ രാജ്യത്തേക്ക് കൈമാറ്റം ചെയ്യാനാവില്ല. മാത്രവുമല്ല, ഈ ഉടമ്പടി പ്രകാരം ഹെഡ്‌ലിക്ക് വധശിക്ഷ നല്കാനുമാവില്ല. എന്നാല്‍ ഇന്നലെ അമേരിക്കന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ച പ്രകാരം ഹെഡ്‌ലിയെ ഇന്ത്യന്‍ അന്വേഷണ സംഘത്തിന് അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യാനുള്ള അനുമതി അമേരിക്ക നല്‍കും എന്ന് മന്ത്രി അറിയിച്ചു.
Labels: അന്താരാഷ്ട്രം, അമേരിക്ക, തീവ്രവാദം
- ജെ. എസ്.
( Saturday, March 20, 2010 ) |
ആണവ ബാധ്യതാ ബില്‍ - തല്‍ക്കാലം മാറ്റി വെച്ചു
ന്യൂഡല്‍ഹി : ഇന്ത്യാ - യു. എസ്. ആണവ കരാറിലെ വിവാദ വ്യവസ്ഥ നടപ്പിലാക്കാനുള്ള സിവില്‍ ന്യുക്ലിയര്‍ ലയബിലിട്ടി ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാതെ ഭരണ കക്ഷി നാടകീയമായി പിന്‍മാറി. തികച്ചും അമേരിക്കന്‍ വിധേയത്വം മുഴച്ചു നില്‍ക്കുന്ന ആണവ ബാധ്യതാ ബില്ലിനെ പ്രതിപക്ഷം യോജിച്ച് എതിര്‍ത്തിരുന്നു. ബില്ല് ലോക സഭയില്‍ അവതരിപ്പിക്കാന്‍ ഏറ്റവും യോജിച്ച സമയം കണ്ടെത്താനുള്ള തന്ത്രമാണ് കോണ്‍ഗ്രസ്സിന്‍റെത് എന്ന് കരുതപ്പെടുന്നു.
വരുന്ന മാസം വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജി അമേരിക്ക സന്ദര്‍ശി ക്കാനിരിക്കെ ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് കാണിച്ച തിടുക്കം പൊതുവേ സംശയം ഉണ്ടാക്കിയിട്ടുണ്ട്. ലോക സഭയില്‍ വനിതാ ബില്‍ അവതരിപ്പിക്കാന്‍ പതിനെട്ടടവും പുറത്തെടുത്ത കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും, പ്രത്യേകിച്ച് അമേരിക്കന്‍ താല്പര്യ മാകുമ്പോള്‍. സുരക്ഷിതമായ മറ്റൊരവസരത്തില്‍ ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാം എന്നാണ് കോണ്‍ഗ്രസ്സ് കരുതുന്നത്. ബില്‍ അവതരണവുമായി ബന്ധപെട്ട് പ്രതിപക്ഷവുമായി സമവായത്തിന് ശ്രമിച്ചിരുന്നു എങ്കിലും പരാജയപ്പെടുക യായിരുന്നു. ഭോപാല്‍ ദുരന്തത്തിന്‍റെ പാഠം മറന്ന് ബില്‍ ജനങ്ങള്‍ക്ക് മീതെ കെട്ടി വെക്കരുതെന്ന് ബി. ജെ. പി. യും, ഇത് തികച്ചും അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി നടത്തുന്ന തന്ത്രമാണെന്ന് ഇടതു പക്ഷവും കുറ്റപ്പെടുത്തി. എന്നാല്‍ ആണവ നിലയങ്ങള്‍ ഉള്ള മുപ്പത് രാജ്യങ്ങളില്‍ ഇന്ത്യക്ക് മാത്രമായി രാജ്യാന്തര നിയമങ്ങളോ, ദേശീയ സുരക്ഷാ നിയമങ്ങളോ കൂടാതെ വരാനിരിക്കുന്ന വലിയ ആണവ വ്യാപാര സാഹചര്യങ്ങളെ നേരിടാനാവില്ല എന്ന് കോണ്‍ഗ്രസ്സും വ്യക്തമാക്കി. ആണവ കരാറിലെ സുപ്രധാനമായ ഈ ബില്‍ പാസ്സാക്കുമെന്നു തന്നെ യാണ് പ്രതീക്ഷയെന്ന് ഇന്ത്യയിലെ യു. എസ്. അംബാസിഡര്‍ പറഞ്ഞു. - സ്വ.ലേ.
India Puts Off Nuclear Liability Bill Labels: അന്താരാഷ്ട്രം, അപകടങ്ങള്‍, അമേരിക്ക
- ജെ. എസ്.
( Tuesday, March 16, 2010 ) |
സൗദിയും ഇന്ത്യയും കുറ്റവാളികളെ കൈമാറാന്‍ ധാരണയായി
സൌദിയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിങ്ങിന്റെയും സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെയും സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള സുപ്രധാന കരാറില്‍ ഒപ്പ് വെച്ചു. ഞായാറാഴ്ച രാത്രി ഒപ്പ് വെച്ച അഞ്ച് കരാറുകളില്‍ ഒന്നായ ഈ കരാര്‍ പ്രകാരം ഇനി ഇരു രാജ്യങ്ങളും തമ്മില്‍ നിയമപരമായി കുറ്റവാളികളെ കൈമാറ്റം ചെയ്യാനാവും. ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള സുരക്ഷാ സഹകരണം മെച്ചപ്പെടുത്താന്‍ ഈ കരാര്‍ ഏറെ ഉപകരിക്കും.
Labels: അന്താരാഷ്ട്രം
- ജെ. എസ്.
( Monday, March 01, 2010 ) |
ഇന്ത്യയും ബ്രിട്ടനും ആണവ കരാര്‍ ഒപ്പ് വെച്ചു
ന്യൂഡല്‍ഹി : യുദ്ധേതര ആവശ്യങ്ങള്‍ക്കുള്ള ആണവ സഹകരണം ഉറപ്പു വരുത്താന്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ആണവ കരാറില്‍ ഒപ്പ് വെച്ചു. ഇതോടെ ഇന്ത്യ ഇത്തരം ഒരു ആണവ കരാറില്‍ ഏര്‍പ്പെടുന്ന എട്ടാമത്തെ രാഷ്ട്രമായി ബ്രിട്ടന്‍. ഇതിനു മുന്‍പ് റഷ്യ, ഫ്രാന്‍സ്, അമേരിക്ക, കസാഖിസ്ഥാന്‍, മംഗോളിയ, അര്‍ജന്റീന, നമീബിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ആണവ കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ട്. ആണവ ഊര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജിയും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണര്‍ സര്‍ റിച്ചാര്‍ഡ് സ്ടാഗും ആണ് വ്യാഴാഴ്ച കരാറില്‍ ഒപ്പിട്ടത്. ഇതോടെ ആണവ ഊര്‍ജ്ജ സാങ്കേതിക രംഗത്തെ ബ്രിട്ടീഷ് വ്യവസായ ങ്ങള്‍ക്ക് ഇന്ത്യയുമായി കച്ചവടത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് ലഭ്യമാകും.
Labels: അന്താരാഷ്ട്രം
- ജെ. എസ്.
( Friday, February 12, 2010 ) |
ബംഗ്ലാദേശിന്റെ മണ്ണില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ല : ഹസീന
ഡല്‍ഹി : കഴിഞ്ഞ ഏതാനും മാസങ്ങളായി മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യാ ബംഗ്ലാദേശ് നയതന്ത്ര ബന്ധങ്ങളെ ഊട്ടി ഉറപ്പിച്ചു കൊണ്ട് ഇന്ത്യയും ബംഗ്ലാദേശും അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു. പരസ്പരമുള്ള നിയമ സഹായം, കുറ്റവാളികളെ കൈമാറല്‍, ഭീകരതയ്ക്കും, കുറ്റകൃത്യങ്ങള്‍ക്കും, മയക്കു മരുന്ന് കള്ളക്കടത്തിനും എതിരെയുള്ള പോരാട്ടത്തില്‍ സഹകരണം, സാംസ്കാരിക രംഗത്തെ സഹകരണം എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കാന്‍ തയ്യാറാവുന്നത്.
ബംഗ്ലാദേശ് മണ്ണ് ഇന്ത്യക്കെതിരെ ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചു. ഷെയ്ഖ് ഹസീനയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മാത്രമല്ല, പ്രദേശത്തെ മുഴുവന്‍ സമാധാനത്തിനും സഹകരണത്തിനും പ്രചോദനമാകും എന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശ കാര്യ സെക്രട്ടറി നിരുപമ റാവു പറഞ്ഞു. ഇരു രാജ്യങ്ങളിലും അധികാര മാറ്റം നടന്നാലും നില നില്‍ക്കുന്ന ദീര്‍ഘ കാല സഹകരണ സംവിധാനങ്ങളാണ് ഈ കരാറുകളിലൂടെ ലക്ഷ്യമാക്കുന്നത് എന്ന്‍ അധികൃതര്‍ വ്യക്തമാക്കി. Labels: അന്താരാഷ്ട്രം, ബംഗ്ലാദേശ്
- ജെ. എസ്.
( Wednesday, January 13, 2010 ) |
നിയന്ത്രണ രേഖ ലംഘിച്ച് ചൈന ഇന്ത്യയുടെ ഭൂമി കയ്യേറി
ഡല്‍ഹി : കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ ക്കുള്ളില്‍ ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ലംഘിക്കുകയും ഇന്ത്യന്‍ പ്രദേശം കയ്യേറി ഒട്ടേറെ ഭൂമി സ്വന്തമാക്കുകയും ചെയ്തതായി ചൈനീസ് അധിനിവേശം സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പ്രതിനിധികളും, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും, ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരും സംയുക്തമായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഈ കാര്യം വ്യക്തമായത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയുടെ കാര്യത്തില്‍ വ്യക്തത ഇല്ല എന്ന് യോഗം വിലയിരുത്തി. നിയന്ത്രണ രേഖ ഇന്ത്യയുടെയും ചൈനയുടെയും ഭൂപടങ്ങളില്‍ വ്യത്യസ്തമായാണ് രേഖപ്പെടു ത്തിയിരിക്കുന്നത് എന്നും യോഗം അംഗീകരിച്ചു. അതിര്‍ത്തി സംബന്ധിച്ച അവ്യക്തതയും, വിവിധ സ്ഥാപനങ്ങള്‍ അതിര്‍ത്തി സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്നതിലെ വീഴ്‌ച്ചയും മൂലം ക്രമേണയാണെങ്കിലും ഇന്ത്യക്ക് വര്‍ഷങ്ങള്‍ കൊണ്ട് വന്‍ നഷ്ടമാണ് ഭൂമി ഉടമസ്ഥതയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത് എന്നു ഈ യോഗത്തില്‍ വെളിപ്പെട്ടു.
Labels: അന്താരാഷ്ട്രം, ചൈന, യുദ്ധം
- ജെ. എസ്.
( Monday, January 11, 2010 ) |
ബ്രഹ്മ പുത്രയിലെ അണക്കെട്ട് നിര്‍മ്മാണം
ബ്രഹ്മപുത്ര നദിയില്‍ തങ്ങള്‍ അണക്കെട്ട് നിര്‍മ്മിക്കുന്നില്ല എന്ന് ചൈന ആവര്‍ത്തിച്ചു പറയുമ്പോഴും ചൈനയുടെ പ്രദേശത്ത് നടക്കുന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്ക് ആശങ്കാ ജനമാണ് എന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. ബ്രഹ്മ പുത്രയിലെ വെള്ളം നിയന്ത്രിച്ച് ചൈനക്ക് ഇന്ത്യയെ എപ്പോള്‍ വേണമെങ്കിലും സമ്മര്‍ദ്ദത്തിനു വിധേയമാക്കാം എന്നതാണ് വാസ്തവം. ഗുവാഹട്ടിയിലെ ഐ.ഐ.ടി. നടത്തിയ പഠനങ്ങളും ഈ ഭയാശങ്കകളെ സാധൂകരിക്കുന്നു.
ബ്രഹ്മ പുത്ര നദി, തിബത്തിലെ അറുന്നൂറോളം മഞ്ഞു മലകളില്‍ നിന്നും ഉല്‍ഭവം കണ്ടെത്തുന്ന ഒരു നദിയാണ്. ഇന്ത്യക്ക് ലഭ്യമായ റിമോട്ട് സെന്‍സിംഗ് വിവരങ്ങള്‍ അനുസരിച്ച് ഈ നീരുറവകളില്‍ പ്രധാനമായ സാങ്മോ എന്ന പ്രദേശത്ത് ചൈന എന്തോ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നുണ്ട് എന്ന് വ്യക്തമാണ്. നദി ഒരു വലിയ താഴ്‌ച്ചയിലേക്ക് വീഴുന്ന സ്ഥലമാണ് സാങ്മോ. ഇവിടെ ഒരു ജല വൈദ്യുത പദ്ധതി സ്ഥാപിക്കാനാണ് സാധ്യത. ജല വൈദ്യുത പദ്ധതിയായാലും ജല ശേഖരണ പദ്ധതിയായാലും അണക്കെട്ടു നിലവില്‍ വരുന്നതോടെ ബ്രഹ്മ പുത്രയിലെ ജലം നിയന്ത്രിക്കപ്പെടുമെന്നത് തീര്‍ച്ചയാണ്. ഇത് ഇന്ത്യയില്‍ വരള്‍ച്ചയ്ക്ക് കാരണവുമാകും. ജല വൈദ്യുത പദ്ധതിയാണെങ്കില്‍, ഇപ്പോള്‍ തമിഴ് നാട് മുല്ല പെരിയാറില്‍ ആവശ്യപ്പെടുന്നത് പോലെ, ഉയര്‍ന്ന ജല നിരപ്പ് പാലിക്കേണ്ടി വരും. എന്നാല്‍ ജല നിരപ്പ് ക്രമാതീതമായി ഉയരുന്ന വേളയില്‍ സംഭരിച്ച വെള്ളം പെട്ടെന്ന് അണക്കെട്ട് തുറന്ന് വിടേണ്ടതായും വരും. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണവുമാകും. എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. ചൈനയില്‍ നിന്നും വരുന്ന നദിയിലെ വെള്ളപ്പൊക്കം മൂലം ഇന്ത്യ വര്‍ഷം തോറും ദുരിതം അനുഭവിക്കുന്നുണ്ട്. അണക്കെട്ട് വരുന്നതോടെ ഇതിന് ഒരു അറുതി വരും. മാത്രമല്ല ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് ഒഴുകുന്ന ഗംഗാ നദിയില്‍ ഇന്ത്യ അനേകം ഡാമുകള്‍ ബംഗ്ലാദേശിന്റെ എതിര്‍പ്പുകളെ അവഗണിച്ച് പണിതിട്ടുമുണ്ട്. ഇതിനെ തുടര്‍ന്ന് ഉളവായ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ ഇന്ത്യ ബംഗ്ലാദേശുമായി ജല വിതരണ ഉടമ്പടി ഉണ്ടാക്കി അത് നിഷ്ക്കര്‍ഷമായി പാലിക്കുന്നുണ്ട്. നേരത്തേ പറഞ്ഞ വരള്‍ച്ചാ - വെള്ളപ്പൊക്ക ഭീഷണി എല്ലാ അണക്കെട്ടുകളുടെയും ദൂഷ്യ വശമാണ് എന്നിരിക്കെ ചൈന അണക്കെട്ട് നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുന്നത് ഇരട്ട താപ്പ് നയമാണ് എന്ന് ഗുവാഹട്ടി ഐ.ഐ.ടി. യിലെ വിദഗ്ദ്ധര്‍ ചൂണ്ടി കാണിക്കുന്നു. കാരണം ചൈന നിര്‍മ്മിച്ചാലും ഇല്ലെങ്കിലും ഇന്ത്യ അരുണാചല്‍ പ്രദേശില്‍ മാത്രം ബ്രഹ്മ പുത്രയില്‍ 150 ഓളം അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ട് എന്നും ഇവര്‍ വെളിപ്പെടുത്തുന്നു. Chinese Dam on Brahmaputra causes concern to India Labels: അന്താരാഷ്ട്രം, ചൈന, രാജ്യരക്ഷ
- ജെ. എസ്.
( Thursday, November 05, 2009 ) |
ക്യൂബന്‍ ഉപരോധം അപലപിക്കുന്ന പ്രമേയത്തിന് വന്‍ പിന്തുണ
ക്യൂബയ്ക്ക് എതിരെ അമേരിക്ക നടപ്പിലാക്കിയ വ്യാപാര ഉപരോധത്തെ അപലപിച്ച് കഴിഞ്ഞ 18 വര്‍ഷങ്ങളായി ഐക്യ രാഷ്ട്ര സഭയില്‍ ഒരു ചടങ്ങു പോലെ തുടര്‍ന്നു വരുന്ന പ്രമേയ അവതരണം ഇത്തവണയും പതിവു പോലെ വന്‍ ഭൂരിപക്ഷത്തിന് പാസായി. അമേരിക്കക്ക് പുറമെ ഇസ്രയേലും പലാവോയും മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. 187 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ മാര്‍ഷല്‍ ദ്വീപുകളും മൈക്രൊനേഷ്യയും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ബുഷ് മാറി ഒബാമ വന്നിട്ടും ഏറെയൊന്നും കാര്യങ്ങള്‍ മാറിയില്ല എന്നതിനു തെളിവായിരുന്നു ഐക്യ രാഷ്ട്ര സഭയില്‍ അമേരിക്കന്‍ അംബാസഡറും ക്യൂബന്‍ വിദേശ കാര്യ മന്ത്രിയും നടത്തിയ പ്രസംഗങ്ങള്‍.
ക്യൂബന്‍ ജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തലാണ് ക്യൂബക്കെതിരെയുള്ള ഉപരോധത്തിന് പ്രേരകമായത് എന്നത് പ്രമേയം അനുകൂലിക്കുന്നവര്‍ ഓര്‍ക്കണം എന്ന് അമേരിക്കന്‍ അംബാസഡര്‍ ആവശ്യപ്പെട്ടു. ക്യൂബന്‍ ജനതയുടെ ആത്മവീര്യം നശിപ്പിക്കാന്‍ സാമ്പത്തിക ഉപരോധത്തിനു കഴിയില്ല എന്നായിരുന്നു ക്യൂബന്‍ വിദേശ കാര്യ മന്ത്രിയുടെ മറുപടി. ഒബാമ വന്നതിനു ശേഷം ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ബുഷിന്റെ കാലത്തെ നയങ്ങളില്‍ പലതും ഇപ്പോഴും തുടരുകയാണ്. വൈദ്യ ചികിത്സാ ഉപകരണങ്ങള്‍ ക്യൂബയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ല. ക്യൂബയുമായി വ്യാപാരം നടത്തുന്ന കമ്പനികള്‍ക്ക് വന്‍ തുക പിഴ അടക്കേണ്ടതായും വരുന്നു. ഭക്ഷണവും വാര്‍ത്താ വിനിമയ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിച്ചെങ്കിലും വ്യാപാര ഉപരോധം കഴിഞ്ഞ മാസം ഒബാമ ഒരു വര്‍ഷത്തേക്ക് വീണ്ടും നീട്ടുകയായിരുന്നു. UN condemns US embargo on Cuba Labels: അന്താരാഷ്ട്രം, അമേരിക്ക
- ജെ. എസ്.
( Sunday, November 01, 2009 ) |
ഇന്ത്യ ആയുധ പന്തയത്തില്‍ അതിവേഗം ബഹുദൂരം
ചൈനയുടെ അതിര്‍ത്തി ലംഘനവും, പാക്കിസ്ഥാന് ആധുനിക ആയുധങ്ങള്‍ നല്‍കുന്നതും മൂലം ഇന്ത്യ, മേഖലയിലെ ആയുധ പന്തയത്തില്‍ ബഹുദൂരം മുന്നോട്ട് സഞ്ചരിക്കുന്നു. ഇന്ത്യ തിരക്കു പിടിച്ച് ആയുധങ്ങള്‍ വാങ്ങി കൂട്ടുകയും സൈന്യത്തെ ആധുനീകരിക്കുകയും ചെയ്യുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഒട്ടേറെ ചൈനീസ് നടപടികള്‍ ഇന്ത്യക്ക് ഏറെ നീരസം സൃഷ്ടിക്കുകയുണ്ടായി. ജമ്മു കാശ്മീരില്‍ നിന്നുമുള്ള ഇന്ത്യാക്കാര്‍ക്ക് വിസ നല്‍കുന്നതില്‍ സ്വീകരിക്കുന്ന വ്യത്യസ്ത നടപടികളാണ് ഇതില്‍ പ്രധാനം. പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം ജമ്മു കാശ്മീരില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രത്യേക കടലാസിലാണ് ചൈന വിസ പതിച്ച് നല്‍കുന്നത്. ഇന്ത്യയുടെ ഭാഗമല്ല ജമ്മു കാശ്മീര്‍ എന്ന് പ്രഖ്യാപിക്കുന്ന നിലപാടാണിത് എന്ന തങ്ങളുടെ പ്രതിഷേധം ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇത് മറ്റൊരു പ്രധാന സുരക്ഷാ പ്രശ്നം കൂടി സംജാതമാക്കുന്നു. പാസ്പോര്‍ട്ടില്‍ വിസ അടിക്കാത്തത് മൂലം ജമ്മു കാശ്മീരില്‍ നിന്നും ചൈന സന്ദര്‍ശിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കാതെ പോകുന്നു. അടുത്തയിടെ പാക്കിസ്ഥാന് ചൈന അത്യന്താധുനിക Z9EC ശ്രേണിയിലുള്ള ഹെലികോപ്ടറുകള്‍ നല്‍കിയിരുന്നതും ഇന്ത്യക്ക് വെല്ലുവിളിയായി.
ചൈനയ്ക്കെതിരെ ശക്തമായ പ്രതിരോധ തയ്യാറെടുപ്പുകള്‍ നടത്തുന്ന തിരക്കിലാണ് ഇന്ത്യ. ചൈനീസ് അതിര്‍ത്തി പ്രദേശത്ത് റോഡ്, റെയില്‍ നിര്‍മ്മാണവും അടിസ്ഥാന സൌകര്യ വികസനവും തകൃതിയായി നടക്കുന്നു. വിമാനതാവളങ്ങളില്‍ ചിലത് വ്യോമസേനയ്ക്ക് കൈമാറുവാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇവിടെ ഒരു റഷ്യന്‍ വിമാനം ആദ്യമായി പറന്നിറങ്ങിയത് ശക്തമായ സൂചനകളാണ് നല്‍കുന്നത്. അന്‍പതോളം റഷ്യന്‍ നിര്‍മ്മിത സുഖോയ് യുദ്ധ വിമാനങ്ങള്‍ വാങ്ങുവാനുള്ള സാധ്യത ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമ സേനക്കു വേണ്ടി രണ്ടാമത്തെ Airborne Early Warning (AEW) വിമാനം ഇസ്രയേല്‍ നിര്‍മ്മിച്ചു തുടങ്ങിയിരിക്കുന്നു. ഇത് അടുത്ത വര്‍ഷം മധ്യത്തോടെ ഇന്ത്യക്കു കൈമാറും. 2011 ഓടെ ഇസ്രയേല്‍ നിര്‍മ്മിത പൈലറ്റില്ലാതെ പറക്കുന്ന ആക്രമണ വിമാനങ്ങളും ഇന്ത്യന്‍ വ്യോമ സേന സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനൊക്കെ പുറമെയാണ് ഇന്ത്യാ പാക് അതിര്‍ത്തിയില്‍ ഉടനീളം അനേകം റഡാര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സൈന്യം നടത്തുന്നത്. കഴിഞ്ഞ മാസം 24ന് 300 ടാങ്കുകള്‍ വാങ്ങുവാനുള്ള പ്രാരംഭ നടപടികളും ഇന്ത്യ സ്വീകരിച്ചു. ചൈനക്കെതിരെ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് ഇതൊന്നും മതിയാവില്ലെങ്കിലും ഒരു നിയന്ത്രിത ചൈനീസ് ആക്രമണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ പടയൊരുക്കത്തിന്റെ ലക്ഷ്യം. Labels: അന്താരാഷ്ട്രം, ഇന്ത്യ, ചൈന, പാക്കിസ്ഥാന്, യുദ്ധം
- ജെ. എസ്.
( Monday, October 19, 2009 ) |
ലാറ്റിനമേരിക്ക അമേരിക്കന്‍ ഡോളര്‍ പുറംതള്ളി
ബൊളീവിയ : വെനെസ്വേലയുടെ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ ഇടതു പക്ഷ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ആല്‍ബയിലെ അംഗ രാജ്യങ്ങള്‍ അമേരിക്കന്‍ ഡോളര്‍ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തു. ബൊളീവിയയില്‍ നടന്ന ആല്‍ബയുടെ ഉച്ചകോടിയിലാണ് ഈ തീരുമാനം ഉണ്ടായത്. ഇത് തങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു എന്ന് ബൊളീവിയന്‍ പ്രസിഡണ്ട് ഈവോ മൊറാലസ് പ്രഖ്യാപിച്ചതോടെ ഡോളര്‍ പ്രദേശത്തെ വ്യാപാര രംഗത്തു നിന്നും പുറന്തള്ളപ്പെടും എന്ന് തീര്‍ച്ചയായി. സുക്‌ര്‍ എന്ന ഈ പുതിയ കറന്‍സി 2010 ഓടെ നിലവില്‍ വരും.
അമേരിക്ക സ്പോണ്‍സര്‍ ചെയ്യുന്ന സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് (FTAA - Free Trade Area of the Americas) പകരം നില്‍ക്കാന്‍ ഇടതു പക്ഷ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ വെനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് ആല്‍ബ (ALBA - Alternativa Bolivariana para las Americas). ലാഭ വര്‍ദ്ധന മാത്രം ലാക്കാക്കിയുള്ള മത്സരാധിഷ്ഠിത സ്വതന്ത്ര വ്യാപാരത്തിനു പകരം സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യാപാര വ്യവസ്ഥയാണ് ആല്‍ബ വിഭാവനം ചെയ്യുന്നത്. വികസിത രാഷ്ട്രങ്ങളുടെ സ്വേച്ഛാധിപത്യപരമായ വ്യാപാര വ്യവസ്ഥകളെ നിരാകരിച്ച് അവികസിത രാജ്യങ്ങളോട് ഐക്യ ദാര്‍ഡ്യവും, ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനവും, മനുഷ്യ സഹജമായ നീതി ബോധവും സമത്വവുമാണ് ആല്‍ബയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. New Currency Sucre for Latin America to replace US Dollar Labels: അന്താരാഷ്ട്രം, സാമ്പത്തികം
- ജെ. എസ്.
( Saturday, October 17, 2009 ) |
അര്‍ജന്റിനയുമായി ഇന്ത്യ ആണവ സഹകരണ കരാര്‍ ഒപ്പിട്ടു
ഇന്ത്യ സന്ദര്‍ശിക്കുന്ന അര്‍ജന്റീനയുടെ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍നാന്‍ഡോയും പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും തമ്മില്‍ നടന്ന ഉന്നത തല ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ ഒട്ടേറെ കരാറുകളില്‍ ഒപ്പിട്ടു. ആണവ കരാറുള്‍പ്പെടെ പത്തോളം കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യ ആണവ പദ്ധതികളുമായി പരസ്യമായി രംഗത്തു വന്നതിനു ശേഷം ഒപ്പിടുന്ന ഏഴാമത്തെ ആണവ സഹകരണ കരാറാണിത്. സമാധാന ആവശ്യങ്ങള്‍ക്കായുള്ള ആണവ ഉപയോഗമാണ് കരാര്‍ ലക്ഷ്യമാക്കുന്നത്. ഇതു പ്രകാരം ഇരു രാജ്യങ്ങളും തമ്മില്‍ ആണവ രംഗത്ത് ശാസ്ത്ര വ്യാവസായിക ഇടപാടുകള്‍ സുഗമമായി നടത്താനാവും. ഇരു രാജ്യങ്ങളും തമ്മില്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടത്താനും ധാരണയായിട്ടുണ്ട്.
Labels: അന്താരാഷ്ട്രം, വ്യവസായം, സാമ്പത്തികം
- ജെ. എസ്.
( Thursday, October 15, 2009 ) |
ചൈനയും റഷ്യയും തമ്മില്‍ സുപ്രധാന കരാറുകള്‍
ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന റഷ്യന്‍ പ്രധാന മന്ത്രി വ്ലാഡിമിര്‍ പുടിന്‍ 3.5 ബില്യണ്‍ ഡോളറിന്റെ ചില സുപ്രധാന ഇന്ധന കരാറുകളില്‍ ചൈനയുമായി ഒപ്പു വെച്ചു. ഇതോടെ വികസനത്തിന്റെ കുതിച്ചു കയറ്റം നടത്തിക്കൊണ്ടിരിക്കുന്ന ചൈനക്ക് പ്രതിവര്‍ഷം എഴുപത് ബില്യണ്‍ ചതുരശ്ര മീറ്റര്‍ ഇന്ധനം റഷ്യ നല്‍കും. എന്നാല്‍ ഇന്ധനത്തിന്റെ വിലയെ സംബന്ധിച്ച് ഒരു ധാരണ ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.
സൈനിക രംഗത്ത് സുപ്രധാനമായ ഒരു കരാറും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെക്കുകയുണ്ടായി. തങ്ങളുടെ മിസൈല്‍ വിക്ഷേപണ പദ്ധതികളെ പറ്റി മുന്‍കൂര്‍ വിവരം നല്‍കുന്നതിനുള്ള ധാരണാ പത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സൌഹൃദത്തിന്റെ പാതയിലുള്ള ഒരു പുതിയ കാല്‍വെപ്പായി കണക്കാക്കപ്പെടുന്നു. Russia to supply gas to China Labels: അന്താരാഷ്ട്രം, ചൈന
- ജെ. എസ്.
( Wednesday, October 14, 2009 ) |
ഇറാന്‍ ഇന്ത്യയെ തഴഞ്ഞ് ചൈനയ്ക്ക് എണ്ണ നല്‍കും
ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷാ പദ്ധതിയ്ക്ക് തിരിച്ചടി നല്‍കി കൊണ്ട് ഇറാന്‍ തങ്ങളുടെ എണ്ണപ്പാട വികസനത്തിനായി ചൈനയെ കൂട്ട് പിടിക്കുന്നു. ഔദ്യോഗികമായ പ്രഖ്യാപനം ഈ കാര്യത്തില്‍ ഇതേ വരെ ഇറാന്‍ നടത്തിയിട്ടില്ലെങ്കിലും കാര്യങ്ങളുടെ ഗതി ഈ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
പ്രതിദിനം 2.6 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ദക്ഷിണ അസാദേഗാന്‍ എണ്ണപ്പാടം ചൈനയ്ക്ക് നല്‍കാന്‍ കഴിഞ്ഞയാഴ്‌ച്ച ഇറാന്‍ ധാരണയിലെത്തി. ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന ദക്ഷിണ പാര്‍സ്-12 എന്ന എണ്ണപ്പാടത്തിലെ 60 ശതമാനത്തോളം അംഗോളയ്ക്കും നല്‍കിയതോടെ ഇന്ത്യയുടെ കാര്യം പരുങ്ങലിലായിരിക്കുകയാണ്. പെട്രോളിയം വകുപ്പിന് ഇനി എന്തെങ്കിലും കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുമെന്നാണ് സൂചന. ഒക്ടോബര്‍ 13ന് ബെയ്ജിംഗില്‍ നടക്കുന്ന ഷാങ്‌ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തില്‍ താന്‍ ഈ കാര്യം ചര്‍ച്ച ചെയ്യും എന്ന് പെട്രോളിയം മന്ത്രി പറയുന്നുണ്ടെങ്കിലും മന്ത്രാലയത്തിന്റെ ഇത്രയും നാളത്തെ അനാസ്ഥയാണ് ഇന്ത്യക്ക് ഈ നഷ്ടം വരുത്തി വെച്ചത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇന്ത്യാ - പാക് - ഇറാന്‍ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യ കാണിക്കുന്ന താല്‍പ്പര്യമില്ലായ്മ ഇറാനെ ചൊടിപ്പിച്ചതാണ് ഇപ്പോഴത്തെ ഇറാന്‍ - ചൈനീസ് കൂട്ടു കെട്ടിന് കാരണമായത്. ഇറാനും പാക്കിസ്ഥാനും ഈ പദ്ധതിയുമായി ഏറെ മുന്നോട്ട് പോയി എങ്കിലും യു.പി.എ. സര്‍ക്കാര്‍ ഈ കാര്യത്തില്‍ വലിയ താല്പര്യം കാണിച്ചിട്ടില്ല. ഇന്ത്യ ഇനിയും തങ്ങളുടെ തീരുമാനം വൈകിച്ചാല്‍ ഈ പദ്ധതിക്ക് ചൈനയെ കൂട്ട് പിടിക്കും എന്ന് ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. India loses Iran oilfield to China Labels: അന്താരാഷ്ട്രം, ഇന്ത്യ, ഇറാന്‍, ചൈന
- ജെ. എസ്.
( Sunday, October 11, 2009 ) |
സുരക്ഷാ സമിതി - ഇന്ത്യ യു.എ.ഇ. യുടെ പിന്തുണ തേടി
ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേക്കുള്ള താല്‍ക്കാലിക അംഗത്വത്തിന് ഇന്ത്യ യു.എ.ഇ. യുടെ പിന്തുണ തേടി. കേന്ദ്ര വിദേശ കാര്യ മന്ത്രി ശശി തരൂരിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ രണ്ടാം പാദത്തിലാണ് ഈ സുപ്രധാന നയതന്ത്ര നീക്കം നടന്നത്. യു.എ.ഇ. യുമായി കൂടുതല്‍ രാഷ്ട്രീയ സാമ്പത്തിക സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ച മന്ത്രി ഐക്യ രാഷ്ട്ര സഭാ സുരക്ഷാ സമിതിയിലേയ്ക്കുള്ള താല്‍ക്കാലിക അംഗത്വത്തിന് യു.എ.ഇ.യുടെ പിന്തുണ ആവശ്യപ്പെട്ടു. ജി-20 ലേക്കുള്ള പ്രവേശനത്തോടെ ഇന്ത്യ ലോക സമ്പദ് ഘടനയില്‍ സുപ്രധാന സ്വാധീനം ചെലുത്താന്‍ പ്രാപ്തമായി എന്ന് പറഞ്ഞു. ഇതോടൊപ്പം രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്ന സുരക്ഷാ കൌണ്‍സിലിലും ഇന്ത്യക്ക് പ്രവേശനം അനുവദിക്കണം. സുരക്ഷാ കൌണ്‍സില്‍ വിപുലീകരിക്കുമ്പോള്‍ അത് ഇന്ത്യക്കു പുറമെ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ കൂടെ ഉള്‍പ്പെടുത്തി കൊണ്ടാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായിലെ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൌണ്‍സില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Labels: അന്താരാഷ്ട്രം, ഇന്ത്യ
- ജെ. എസ്.
( Wednesday, October 07, 2009 ) |
എണ്ണ വ്യാപാരത്തിന് ഇനി ഡോളര്‍ വേണ്ട
ജി.സി.സി. രാജ്യങ്ങളുടെ ഏകീകൃത കറന്‍സി നടപ്പിലാവു ന്നതോടെ എണ്ണ വ്യാപാരത്തിന് ഡോളര്‍ വിനിമയം നിര്‍ത്തലാക്കാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി അമേരിക്കന്‍ സമ്പദ് ഘടനയിലെ ഇടിവാണ് ഈ നീക്കത്തിനു പിന്നില്‍. എന്നാല്‍ ഡോളറിനു പകരം തങ്ങളുടെ കറന്‍സി പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമവുമായി റഷ്യയും ചൈനയും ഫ്രാന്‍സും ജപ്പാനും സജീവമായി രംഗത്തുണ്ട്.
ഇതിനെല്ലാം പകരമായി എണ്ണ വ്യാപാരത്തിന് സ്വര്‍ണ്ണം ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. സ്വര്‍ണ്ണത്തിന്റെ പെട്ടെന്നുള്ള വിലക്കയറ്റത്തിനു ഇത് ഒരു കാരണമാണ് എന്ന് കരുതപ്പെടുന്നു. ചൈന, റഷ്യ, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ ബാങ്കിംഗ് പ്രതിനിധികള്‍ തമ്മില്‍ ഉന്നത തല രഹസ്യ ചര്‍ച്ചകള്‍ നടന്നു. ഇത് എണ്ണ വ്യാപാരത്തില്‍ ഡോളറിന്റെ അന്ത്യം കുറിക്കും എന്നതിന്റെ സൂചനയാണ്. ഈ വിവരം അമേരിക്കക്ക് അറിയാമെങ്കിലും വിശദാംശങ്ങള്‍ ലഭ്യമല്ല. തങ്ങളുടെ സുഹൃദ് രാജ്യങ്ങളായ ജപ്പാനും അറബ് ലോകവും മറു പുറത്താവുന്നത് അമേരിക്കക്ക് തലവേദനയാവും. അടുത്ത കാലത്തായി അറബ് ജനതയുമായി ചൈന കൂടുതല്‍ അടുക്കുന്നതും അമേരിക്ക ആശങ്കയോടെയാണ് നോക്കി കാണുന്നത്. അമേരിക്കയും ചൈനയും തമ്മില്‍ ആസന്നമായ ഒരു സാമ്പത്തിക യുദ്ധത്തിന്റെ സൂചനയാണിത്. തങ്ങളുടെ വ്യവസായങ്ങള്‍ അമേരിക്കയെ പോലെ ഊര്‍ജ്ജക്ഷമ മല്ലാത്തതിനാല്‍ ചൈന അമേരിക്കയേക്കാള്‍ അധികം എണ്ണ ഉപയോഗിക്കുന്നുണ്ട്. എണ്ണ വ്യാപാരത്തിനു ഡോളറിനു പകരം സ്വര്‍ണ്ണം മതി എന്നാണ് ചൈനീസ് പക്ഷം. അബുദാബി, സൌദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ ഡോളര്‍ ശേഖരം 2.1 ട്രില്യണ്‍ കവിയും. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണ വിനിമയത്തിലേക്ക് എണ്ണ വ്യാപാരം മാറുന്നത് അമേരിക്കക്ക് വന്‍ തിരിച്ചടിയാവും നല്‍കുന്നത് എന്നതിന് തര്‍ക്കമില്ല. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിലും എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ ഇടയിലുമുള്ള അമേരിക്കന്‍ ഇടപെടലില്‍ നീരസമുള്ള ചൈന, അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും, ഡോളറിന്റെ അന്ത്യം കുറിക്കുകയും ചെയ്യാനുള്ള കഠിന ശ്രമത്തിലാണ്. ചൈനയുടെ അറുപത് ശതമാനം എണ്ണയും ഗള്‍ഫില്‍ നിന്നും റഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത് എന്നത് തന്നെ ഇതിനു കാരണം. തങ്ങളുടെ വിദേശ നാണ്യ ശേഖരം ഡോളറില്‍ നിന്നും മാറ്റി യൂറോ ആക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം ഇറാന്‍ സ്വീകരിച്ചിരുന്നു. മറ്റ് അറബ് രാജ്യങ്ങള്‍ കൂടി ഡോളര്‍ ഉപേക്ഷിക്കുന്നതോടെ ഡോളറിന്റെ അന്ത്യം സുനിശ്ചിതമാകും. ഒപ്പം അമേരിക്കയുടെ ലോകാധിപത്യവും. എന്നാല്‍ കഴിഞ്ഞ തവണ, ഒരു എണ്ണ ഉല്‍പ്പാദക രാജ്യം ഇത്തരമൊരു നീക്കം നടത്തിയതിന്റെ അനന്തര ഫലങ്ങള്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ എണ്ണ, ഡോളറിനു പകരം യൂറോയില്‍ വില്‍ക്കും എന്ന് പ്രഖ്യാപിച്ചതിനു മാസങ്ങള്‍ ക്കുള്ളിലാണ് അമേരിക്കയും ബ്രിട്ടനും ഇറാഖിനെ ആക്രമിച്ചത്. Move to end US Dollar for oil trading Labels: അന്താരാഷ്ട്രം, അമേരിക്ക, ചൈന, സാമ്പത്തികം
- ജെ. എസ്.
( Tuesday, October 06, 2009 ) |
ഐക്യ രാഷ്ട്ര സഭ ഗാന്ധി സ്റ്റാമ്പ് പുറത്തിറക്കി
അന്താരാഷ്ട്ര അഹിംസാ ദിന ആചരണത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ 140ാം ജന്മ ദിനത്തില്‍ ഐക്യ രാഷ്ട്ര സഭ ഗാന്ധിജിയുടെ ചിത്രത്തോട് കൂടിയ സ്റ്റാമ്പ് പുറത്തിറക്കി. മിയാമിയിലെ പ്രശസ്ത ചിത്രകാരന്‍ ഫെര്‍ഡി പചീക്കൊ വരച്ച ഗാന്ധിജിയുടെ ചിത്രമാണ് സ്റ്റാമ്പില്‍ ഉള്ളത്. ഒരു ഡോളറാണ് സ്റ്റാമ്പിന്റെ വില. മഹാത്മാ ഗാന്ധിയുടെ ജന്മ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായി അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഹിംസാ ദിനാചരണം സംഘടിപ്പിയ്ക്കുകയുണ്ടായി.
UN releases stamp of Mahatma Gandhi Labels: അന്താരാഷ്ട്രം, ഇന്ത്യ
- ജെ. എസ്.
( Sunday, October 04, 2009 ) |
ലോകത്തിനു മുന്‍പില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ പരാജയം
അമേരിക്കന്‍ പ്രസിഡണ്ടും ഭാര്യയും നേരിട്ട് ശ്രമിച്ചിട്ടും അമേരിക്കയ്‌ക്ക് ഒളിമ്പിക്‍സ് ലഭിച്ചില്ല. നാണം കെട്ട ഈ പരാജയം ലോകം മുഴുവന്‍ ടെലിവിഷനില്‍ കാണുകയും ചെയ്തു എന്നത് ഈ പരാജയത്തിന്റെ ആഴം വര്‍ദ്ധിപ്പിയ്ക്കുന്നു. അമേരിക്കക്കാര്‍ക്ക് ഇതില്‍ പരം ഒരു അപമാനം ഉണ്ടാവാനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ന്യൂ യോര്‍ക്ക് ടൈംസ് പത്രം ഈ പരാജയത്തിന്റെ കഥ തങ്ങളുടെ സ്‌പോര്‍ട്ട്‌സ് പേജിലാണ് പ്രസിദ്ധപ്പെടുത്തിയത് എന്നത് അമേരിക്കന്‍ മാധ്യമങ്ങളുടെ ഗതികേട് വെളിപ്പെടുത്തി.
അമേരിക്കയുടെ ഈ നഷ്‌ട്ടത്തിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. 1976ലെ മോണ്‍ട്രിയല്‍ ഒളിമ്പിക്സ് ലഭിച്ചതിനു പിന്നിലെ കഠിനാധ്വാനം കണക്കിലെ ടുക്കുമ്പോള്‍ ചിക്കാഗോ ഇത്തവണ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്തിട്ടില്ല എന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. ഇത്തരം ഒരു ഉദ്യമവുമായി ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡണ്ടും ഭാര്യയും മുന്നിട്ടിറങ്ങിയത്. അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ ഏതെങ്കിലും പൊതു ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുന്‍പു അമേരിക്കന്‍ ചാര സംഘടന അടക്കമുള്ള ഏജന്‍സികള്‍ വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തുന്ന പതിവുണ്ട്. അതി സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും വിശകലനം ചെയ്തും സുരക്ഷാ സംവിധാനങ്ങള്‍ മുതല്‍ പെരുമാറ്റ ചട്ടങ്ങള്‍ സംബന്ധിയ്ക്കുന്ന കാര്യങ്ങള്‍ വരെ ഇവരുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകും. ചടങ്ങിന്റെ പര്യവസാനം വരെ ഇവര്‍ ആസൂത്രണം ചെയ്ത്, ഈ തിരക്കഥയില്‍ ഒരു ചെറിയ വ്യതിയാനം പോലും ഇല്ലെന്ന് ഉറപ്പു വരുത്തുന്നു. അമേരിക്കന്‍ പ്രസിഡണ്ടിന്റെ പദവിയുടെ മാന്യതയ്‌ക്ക് കോട്ടം തട്ടുന്നതൊന്നും സംഭവിയ്ക്കാ തിരിയ്ക്കാന്‍ ഇവര്‍ ബദ്ധ ശ്രദ്ധരാണ്. പരാജയത്തിന്റെ നിഴല്‍ വീഴാതിരിയ്ക്കാന്‍ തക്കവണ്ണം മഹത്തരമാണ് അമേരിക്കന്‍ പ്രസിഡണ്ട് പദവി എന്ന് ഇവര്‍ വിശ്വസിയ്ക്കുന്നു. അമേരിയ്ക്കന്‍ പ്രസിഡണ്ടിന്റെ ഈ പ്രഭാവം നഷ്‌ട്ടപ്പെട്ടാല്‍ ലോകമെമ്പാടും പൊട്ടിപ്പുറപ്പെടുന്ന സംഘര്‍ഷങ്ങളും യുദ്ധങ്ങളും നിയന്ത്രിയ്ക്കാന്‍ അമേരിക്കയ്ക്ക് കഴിയാതെ വരും എന്നും ഇവര്‍ ഭയപ്പെടുന്നു. American president fails before the whole world Labels: അന്താരാഷ്ട്രം, അമേരിക്ക, സ്‌പോര്‍ട്ട്‌സ്
- ജെ. എസ്.
( Saturday, October 03, 2009 ) |
രാഷ്ട്രത്തിന് ഗാന്ധി ജയന്തി, ലോകത്തിന് അന്താരാഷ്ട്ര അഹിംസാ ദിനം
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 140-ാം ജന്മദിനത്തിന് രാഷ്ട്രം ഗാന്ധി സ്മരണ പുതുക്കുമ്പോള്‍ ലോകം ഇന്ന് മഹാത്മാ ഗാന്ധിയോടുള്ള ആദര സൂചകമായി അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്. ഗാന്ധിജിയുടെ ആദര്‍ശങ്ങളും സന്ദേശങ്ങളും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന് പകര്‍ന്നു ലഭിച്ചത് അമേരിക്കന്‍ ജനകീയ മുന്നേറ്റത്തെ ഏറെ സ്വാധീനിച്ചു എന്ന് ഗാന്ധി ജയന്തി ദിനത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ ഓര്‍മ്മിച്ചു. ഇതിന് അമേരിക്കന്‍ ജനത ഗാന്ധിജിയോട് കടപ്പെട്ടിരിക്കുന്നു. ഗാന്ധി നയിച്ച അഹിംസയില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യ സമരത്തില്‍ ഇന്നത്തെ അമേരിക്ക തങ്ങളുടെ വേരുകള്‍ കണ്ടെത്തുന്നു. മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തോടും സന്ദേശത്തോടുമുള്ള അമേരിക്കന്‍ ജനതയ്ക്കുള്ള മതിപ്പ് പ്രകടിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും ഒബാമ അറിയിച്ചു. കഴിഞ്ഞ ദിവസം വെര്‍ജീനിയയിഒലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ, ജീവിച്ചിരി ക്കുന്നതോ മരിച്ചതോ ആയ ഒരു വ്യക്തിയുമായി വിരുന്നില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചാല്‍ താങ്കള്‍ ആരെ ആയിരിക്കും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് ഗാന്ധി എന്ന് ഒബാമ മറുപടി പറഞ്ഞത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്റെ യഥാര്‍ത്ഥ ആരാധ്യ പുരുഷന്‍ ഗാന്ധിയാണെന്ന് ഒബാമ അന്ന് വ്യക്തമാക്കി. ഗാന്ധിയുമായി ആഹാരം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഒബാമ പക്ഷെ ഗാന്ധി മിതമായി മാത്രം ആഹാരം കഴിക്കുന്ന ആളായിരു ന്നതിനാല്‍ തങ്ങളുടെ വിരുന്ന് പെട്ടെന്ന് അവസാനിക്കും എന്ന് തമാശയായി പറഞ്ഞു.
2007 ഓഗസ്റ്റ് 15നാണ് ഐക്യ രാഷ്ട്ര സഭ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സാമ്രാജ്യത്വ ശക്തികളെ അഹിംസയില്‍ അധിഷ്ഠിതമായ ജന മുന്നേറ്റത്തിലൂടെ പരാജയ പ്പെടുത്തുകയും നെല്‍സണ്‍ മണ്ഡേല, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ എന്നീ ലോക നേതാക്കളെ തങ്ങളുടെ ലക്‍ഷ്യം കണ്ടെത്താന്‍ തക്കവണ്ണം സ്വാധീനിക്കുകയും ചെയ്ത, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രയോഗമായ ഗാന്ധി മാര്‍ഗ്ഗം പിന്തുടരാനുള്ള പ്രചോദനമായി ഈ ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാന്‍ ഐക്യ രാഷ്ട്ര സഭ ആഹ്വാനം ചെയ്തു. Gandhi Jayanthi in India as world observes International Day of Non-Violence Labels: അന്താരാഷ്ട്രം, ഇന്ത്യ
- ജെ. എസ്.
( Friday, October 02, 2009 ) |
ഇന്ത്യയെ അണു ബോംബിട്ട് നശിപ്പിയ്ക്കാന്‍ പാക് ശ്രമം
കാര്‍ഗില്‍ യുദ്ധത്തിന്റെ ഉച്ചസ്ഥായിയില്‍ പാക്കിസ്ഥാന്‍ സൈനിക മേധാവികള്‍ ഇന്ത്യയ്ക്കു നേരെ ആണവ യുദ്ധം നടത്താന്‍ തയ്യാറെടുത്തിരുന്നു എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ വെളിപ്പെടുത്തി. “The Clinton Tapes : Wrestling History In The White House" എന്ന പുസ്തകത്തില്‍ ആണ് ക്ലിന്റണ്‍ ഈ രഹസ്യം പുറത്താക്കിയത്.
പുലിറ്റ്സര്‍ പുരസ്ക്കാര ജേതാവും പ്രമുഖ ചരിത്ര കാരനുമായ റ്റെയ്‌ലര്‍ ബ്രാഞ്ച് ആണ് പുസ്തകത്തിന്റെ രചയിതാവ്. ക്ലിന്റണും ബ്രാഞ്ചും തമ്മില്‍ നടന്ന സംഭാഷണം റെക്കോഡ് ചെയ്ത രഹസ്യ ടേപ്പിന്റെ അടിസ്ഥാനത്തില്‍ എഴുതിയതാണ് ഈ പുസ്തകം. ബസും ട്രെയിന്‍ സര്‍വ്വീസും മറ്റും പരസ്പരം തുടങ്ങി സമാധാന പ്രക്രിയയില്‍ ബഹുദൂരം മുന്നോട്ട് പോയ അവസരത്തിലാണ് പൊടുന്നനെ ഇന്ത്യാ പാക്ക് ബന്ധം വഷളായത് എന്ന് ക്ലിന്റണ്‍ ഓര്‍ക്കുന്നു. ഈ സമാധാന പ്രക്രിയയില്‍ അസ്വസ്ഥരായ കാശ്മീരിലെ സൈനിക വിഭാഗം രഹസ്യമായി കാശ്മീരിലെ നിയന്ത്രണ രേഖയിലൂടെ സൈനികരെ പര്‍വ്വത മേഖലയിലേയ്ക്ക് അയയ്ക്കുവാനും താഴെയുള്ള ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളിലേയ്ക്ക് ഷെല്‍ വര്‍ഷം നടത്തുവാനും തീരുമാനിയ്ക്കുകയായിരുന്നു. ഇതോടെ സംഘര്‍ഷം ആരംഭിയ്ക്കുകയും അത് ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ പരിവേഷം പ്രാപിയ്ക്കുകയും ചെയ്ത അവസരത്തില്‍ താന്‍ സംഘര്‍ഷ മേഖലയിലേയ്ക്ക് പറക്കുവാന്‍ പോലും ആലോചിച്ചിരുന്നതായി ക്ലിന്റണ്‍ പറയുന്നു. തന്റെ ഭരണ കാലത്ത് സംജാതമായ ഏറ്റവും അപകടം പിടിച്ച ഒരു സംഘര്‍ഷമായിരുന്നു അത്. ഒരു ആണവ യുദ്ധം ഒഴിവാക്കുന്നതിലും വലിയ ഒരു ഉത്തരവാദിത്തവും അമേരിക്കന്‍ പ്രസിഡണ്ട് എന്ന നിലയില്‍ തനിക്കില്ലായിരുന്നു. ഈ സംഘര്‍ഷം ആണെങ്കില്‍ ആ ദിശയിലേയ്ക്കാണ് നീങ്ങിയത് എന്നും ക്ലിന്റണ്‍ വെളിപ്പെടുത്തി. Clinton tapes reveal Pakistan's plans to annihilate India in a Nuclear war Labels: അന്താരാഷ്ട്രം, അമേരിക്ക, പാക്കിസ്ഥാന്, യുദ്ധം
- ജെ. എസ്.
( Wednesday, September 30, 2009 ) |
സാമ്പത്തിക സഹായം തുടരണം - മന്‍മോഹന്‍ സിംഗ്
വികസിത രാഷ്ട്രങ്ങളുടെ ചെയ്തികളുടെ ഫലമായി സംജാതമായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും അധികം കഷ്ടത്തിലാക്കിയ വികസ്വര രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ നിര്‍ത്തുവാനുള്ള സമയം ആയിട്ടില്ല എന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് ജി-20 ഉച്ച കോടിയില്‍ പ്രസ്താവിച്ചു. വികസിത രാഷ്ട്രങ്ങളുടെ ദീര്‍ഘ വീക്ഷണം ഇല്ലാത്ത നയങ്ങളുടെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നത് ദരിദ്ര അവികസിത രാഷ്ട്രങ്ങളാണ്. ജി-20 അംഗ രാഷ്ടങ്ങള്‍ സംയുക്തമായി നടപ്പിലാക്കുന്ന സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ ആഗോള സമ്പദ് ഘടന സാധാരണ നിലയിലേയ്ക്ക് തിരിച്ചു വരുന്നതു വരെ തുടരേണ്ടത് ആവശ്യമാണ്. ശരിയായ സമയത്ത് വേണ്ട തയ്യാറെടുപ്പുകളോടെ മാത്രമേ ഈ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കാന്‍ പാടുള്ളൂ എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Labels: അന്താരാഷ്ട്രം, സാമ്പത്തികം
- ജെ. എസ്.
( Saturday, September 26, 2009 ) |
ഇന്ത്യക്ക് സുരക്ഷാ സമിതി അംഗത്വം നല്‍കരുത് : ഗദ്ദാഫി
വന്‍ രാഷ്ട്രങ്ങളെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേയ്ക്ക് ഇനിയും കൊണ്ടു വരുന്നത് സമിതിയുടെ സന്തുലിതാ വസ്ഥയ്ക്ക് ദോഷം ചെയ്യും എന്ന് ലിബിയന്‍ നേതാവ് ഗദ്ദാഫി പ്രസ്താവിച്ചു. സമിതിയിലെ അംഗ രാജ്യങ്ങള്‍ക്കിടയില്‍ തുല്യത ആവശ്യമാണ്. ഇന്ത്യ അംഗമായാല്‍ ഇന്ത്യയെ പോലെ ആണവ രാഷ്ട്രമായ പാക്കിസ്ഥാനും അംഗത്വം നല്‍കേണ്ടി വരും. ഇറ്റലി, ജര്‍മ്മനി, ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, ജപ്പാന്‍, അര്‍ജന്റീന, ബ്രസീല്‍ എന്നിങ്ങനെ മറ്റു രാജ്യങ്ങളേയും പരിഗണിയ്ക്കേണ്ടി വരും. ഇങ്ങനെ വന്‍ ശക്തികളുടെ തിക്കിലും തിരക്കിലും പെട്ടു ചെറു രാഷ്ട്രങ്ങള്‍ ഞെരുങ്ങി പോവും. ഇതിനാല്‍ സുരക്ഷാ സമിതിയില്‍ കൂടുതല്‍ സീറ്റുകള്‍ എന്ന ആവശ്യം തങ്ങള്‍ നിരാകരിയ്ക്കുന്നു.
ഇന്ത്യയ്ക്ക് നേരെ ഗദ്ദാഫിയില്‍ നിന്നും പിന്നേയും ആക്രമണമുണ്ടായി. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കാശ്മീര്‍ ഇന്ത്യയില്‍ നിന്നും അടര്‍ത്തി പാക്കിസ്ഥാനും ഇന്ത്യയ്ക്കും അവകാശമില്ലാതെ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറ്റണം എന്നായിരുന്നു ഗദ്ദാഫിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം മുതല്‍ സുരക്ഷാ കൌണ്‍സിലിന്റെ പ്രസിഡണ്ട് സ്ഥാനമുള്ള ലിബിയയുടെ നേതാവ് സുരക്ഷാ കൌണ്‍സില്‍ ഒരു ഭീകര കൌണ്‍സിലാണ് എന്ന് പരിഹസിച്ചു. ശതാബ്ദങ്ങളായി ആഫ്രിക്കന്‍ രാജ്യങ്ങളെ തങ്ങളുടെ കോളനികളായി സൂക്ഷിച്ച വന്‍ ശക്തികള്‍ 7.77 ട്രില്യണ്‍ ഡോളര്‍ ഈ രാജ്യങ്ങള്‍ക്ക് നഷ്ട പരിഹാരമായി നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയെ അഭിമുഖീകരിച്ചുള്ള തന്റെ ആദ്യ പ്രസംഗത്തിലാണ് ഗദ്ദാഫി ഈ പ്രസ്താവനകള്‍ നടത്തിയത്. അമേരിയ്ക്കയിലേയ്ക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമായിരുന്നു ഗദ്ദാഫിയുടേത്. തനിയ്ക്ക് അനുവദിച്ച 15 മിനിട്ടിനു പകരം ഒന്നര മണിയ്ക്കൂറോളം നീണ്ടു നിന്നു ഗദ്ദാഫിയുടെ പ്രസംഗം. അമേരിയ്ക്കയെ നിശിതമായി വിമര്‍ശിച്ച ഗദ്ദാഫി, പന്നിപ്പനി പോലും സൈനിക തന്ത്രത്തിന്റെ ഭാഗമായി രൂപകല്‍പ്പന ചെയ്തതാണ് എന്ന് ആരോപിച്ചു. Gaddaafi against India entering security council Labels: അന്താരാഷ്ട്രം
- ജെ. എസ്.
( Friday, September 25, 2009 ) |
ആണവ നിര്‍വ്യാപന കരാറില്‍ ചേരില്ല : ഇന്ത്യ
ആണവ നിര്‍വ്യാപന കരാറില്‍ പങ്കു ചേരാനുള്ള ആഹ്വാനവുമായി ഐക്യ രാഷ്ട്ര സുരക്ഷാ സമിതി പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി. ആണവ ആയുധങ്ങള്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് അത്യാവശ്യ മാണെന്നും അതിനാല്‍ ആണവ ആയുധ രഹിത രാഷ്ട്രമായി ഇത്തരം ഒരു കരാറില്‍ ഭാഗമാവാന്‍ ഇന്ത്യ ഒരുക്കമല്ല എന്നും ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സുരക്ഷാ കൌണ്‍സില്‍ പ്രസിഡണ്ടിന് അയച്ച കത്തില്‍ വ്യക്തമാക്കി. ആഗോള തലത്തില്‍ നിരായുധീ കരണം നടപ്പിലാക്കണം എന്നു തന്നെയാണ് ഇന്ത്യയുടെ നയം. എന്നാല്‍ ഇത് എല്ലാ രാഷ്ട്രങ്ങള്‍ക്കും ബാധകമാവണം. എന്നാലേ ഇത്തരം ഒരു നീക്കത്തിന് വിശ്വാസ്യത ഉണ്ടാവൂ. ഏകപക്ഷീയമായി ഇന്ത്യ അണു പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ആണവ ആയുധങ്ങളുടെ ‘ആദ്യ ഉപയോഗം’ തടയുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരി ക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇത് പ്രകാരം യുദ്ധ വേളയില്‍ ശത്രു പക്ഷം ആണവായുധം ഉപയോഗിച്ചാല്‍ മാത്രമേ ഇന്ത്യ ആണവായുധം ഉപയോഗി യ്ക്കുകയുള്ളൂ.
അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ അധ്യക്ഷനായിരുന്ന സമിതിയാണ് പ്രമേയം പാസാക്കിയത് എന്നത് ആണവ നിര്‍വ്യാപന വിഷയത്തില്‍ ഒബാമയുടെ താല്പര്യം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് വിവാദമായ ഇന്തോ അമേരിക്കന്‍ ആണവ കരാറിന്റെ ഭാവിയെ എങ്ങനെ ബാധിയ്ക്കും എന്ന് കണ്ടറിയേ ണ്ടിയിരിക്കുന്നു. ഇത് സംബന്ധിച്ച ആശങ്കകള്‍ അമേരിക്കന്‍ ഉദ്യോഗ സ്ഥരുമായി ഉടന്‍ ചര്‍ച്ച ചെയ്യും എന്ന് ദേശീയ സുരക്ഷാ ഉപദേശകന്‍ എം.കെ. നാരായണന്‍ അറിയിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഉണ്ടാക്കിയ ഉഭയകക്ഷി ആണവോര്‍ജ്ജ കരാറുകളെ ഈ പ്രമേയം ഒരു തരത്തിലും ബാധിക്കില്ല എന്ന് ഈ രാജ്യങ്ങള്‍ വ്യക്തമാക്കി യിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. India rejects Nuclear Proliferation Treaty Labels: അന്താരാഷ്ട്രം, ഇന്ത്യ, യുദ്ധം, രാജ്യരക്ഷ
- ജെ. എസ്.
( Friday, September 25, 2009 ) |
യുനെസ്കോയ്ക്ക് ആദ്യ വനിതാ സാരഥി
ത്രസിപ്പിക്കുന്ന വിജയവുമായി യുനെസ്കോ (UNESCO) യുടെ തലപ്പത്തേയ്ക്ക് ആദ്യമായി ഒരു വനിത എത്തി. ബള്‍ഗേറിയയുടെ മുന്‍ വിദേശ കാര്യ മന്ത്രിയും ഇപ്പോഴത്തെ സ്ഥാനപതിയുമായ ഇറിന ബോകോവയ്ക്കാണ് ഈ നേട്ടം കൈവരിക്കാന്‍ ആയത്.
പാരിസ് ആസ്ഥാനം ആയുള്ള സംഘടന ആണ് UNESCO(United Nations Educational, Scientific and Cultural Organization). സോവിയറ്റ് സഖ്യ രാജ്യങ്ങളില്‍ നിന്നും ഈ സ്ഥാനത്തേയ്ക്ക് വരുന്ന ആദ്യ വ്യക്തിയും കൂടിയാണ് ഇവര്‍. ഇന്നലെ നടന്ന 58അംഗ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ഇറിനയ്ക്ക് 31 വോട്ടും തൊട്ടടുത്ത എതിരാളിയായ ഈജിപ്റ്റിന്റെ സാംസ്കാരിക മന്ത്രിയായ ഫറൂഖ് ഹോസ്നിയ്ക്ക് 27 വോട്ടും ലഭിച്ചു. ഈ നവംബറില്‍ നടക്കുന്ന യുനെസ്കോയുടെ ജനറല്‍ അസ്സംബ്ലിയിലേയ്ക്ക് ഇറിന ബോകോവയെ നോമിനേറ്റ് ചെയ്യും. യുനെസ്കോയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരമാണ് ഇന്നലെ നടന്നത്. Labels: UNESCO, അന്താരാഷ്ട്രം, ഇറിന ബോകോവ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Thursday, September 24, 2009 ) |
ഇറാന്‍ ആണവ ആയുധത്തിന് എതിര് : ഖമൈനി
ഇറാന്‍ ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം ഇറാനെതിരെയുള്ള അവരുടെ വെറുപ്പിന്റെ ഭാവനാ സൃഷ്ടി മാത്രം ആണെന്ന് ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള ഖമൈനി പ്രസ്താവിച്ചു. തങ്ങള്‍ക്ക് ഇത്തരം ഒരു രഹ്സ്യ പദ്ധതി ഇല്ല. അടിസ്ഥാന പരമായി ഇറാന്‍ ആണവ ആയുധങ്ങള്‍ക്ക് എതിരാണ്. ഇതിന്റെ നിര്‍മ്മാണവും ഉപയോഗവും ഇറാന്‍ നിരോധിച്ചിട്ടുണ്ട് എന്നും ഖമൈനി ദേശീയ ടെലിവിഷനിലൂടെ അറിയിച്ചു.
ഇറാന്റെ ആണവ പദ്ധതി സമാധാന പരമായ ആവശ്യങ്ങള്‍ക്ക് ഉള്ളതാണ് എന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ ഇറാന്‍ നടത്തിവരുന്ന യുറാനിയം സമ്പുഷ്ടീകരണം അണു ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്ന രാസ പ്രക്രിയയാണ്. ഇത് ഉടന്‍ നിര്‍ത്തി വെയ്ക്കണം എന്ന ആവശ്യം ഇറാന്‍ ഇതു വരെ അംഗീകരിച്ചിട്ടില്ല. Iran rejects nuclear weapons says Khamenei Labels: അന്താരാഷ്ട്രം, ഇറാന്‍
- ജെ. എസ്.
( Monday, September 21, 2009 ) |
സ്വിറ്റ്സര്‍ലാന്‍ഡ് മാഫിയാ രാഷ്ട്രം - ഗദ്ദാഫി
സ്വിറ്റ്സര്‍ലാന്‍ഡിനെ ഒരു ലോക രാഷ്ട്രമായി കണക്കാക്കാന്‍ ആവില്ലെന്നും അത് ഒരു ലോക മാഫിയ ആണെന്നും ലിബിയന്‍ നേതാവ് കേണല്‍ ഗദ്ദാഫി പ്രസ്താവിച്ചു. പത്തു വര്‍ഷത്തോളം ഐക്യ രാഷ്ട്ര സഭയുടെ ഉപരോധത്തിനു വിധേയമായ ലിബിയ ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്ന അവസരത്തില്‍ ഗദ്ദാഫി സ്വിറ്റ്സര്‍ലാന്‍ഡ് എന്ന രാഷ്ട്രത്തെ ഉന്മൂലനം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഐക്യ രാഷ്ട്ര സഭയില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. അന്താരാഷ്ട്ര നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചു നില നില്‍ക്കുന്ന ഈ മാഫിയാ രാഷ്ട്രത്തെ പിരിച്ചു വിട്ട് അതിനെ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നീ രാഷ്ട്രങ്ങള്‍ക്ക് പകുത്ത് കൊടുക്കണം അങ്ങനെ സ്വിറ്റ്സര്‍ലാന്‍ഡ് ലോക ഭൂപടത്തില്‍ നിന്നും എന്നെന്നേക്കുമായി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടണം എന്നാണ് ഗദ്ദാഫിയുടെ ആവശ്യം. ജൂലൈയില്‍ ഇറ്റലിയില്‍ നടന്ന ജി-8 ഉച്ചകോടിയില്‍ ഈ നിര്‍ദ്ദേശം ഗദ്ദാഫി സമര്‍പ്പിച്ചിരുന്നു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ സമൂഹങ്ങളുടെ ഒരു കൂട്ടായ്മയാണ് സ്വിറ്റ്സര്‍ലാന്‍ഡ്. ഈ സമൂഹങ്ങള്‍ അവരവരുടെ മാതൃ രാഷ്ട്രങ്ങളുമായി ലയിച്ചു ചേരണം എന്നും അങ്ങനെ ഈ ലോക മാഫിയ ഇല്ലാതാവണം എന്നു അന്ന് ലിബിയ ആവശ്യപ്പെട്ടിരുന്നു.
സ്വിസ്സ് ബാങ്കുകളില്‍ തങ്ങളുടെ പൌരന്മാര്‍ നിയമ വിരുദ്ധമായി നിക്ഷേപിച്ച കള്ള പണം തിരിച്ചു പിടിക്കാന്‍ അമേരിക്കയും ഇന്ത്യയും അടക്കം പല ലോക രാഷ്ട്രങ്ങളും സ്വിറ്റ്സര്‍ലാന്‍ഡിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്ന ഈ അവസരത്തില്‍ ഗദ്ദാഫിയുടെ ആവശ്യം ശ്രദ്ധേയമാണ്. തങ്ങളുടെ പൌരന്മാര്‍ക്ക് നിയമം ലംഘിക്കാന്‍ ഉള്ള അവസരം സ്വിറ്റ്സര്‍ലാന്‍ഡ് ഒരുക്കി കൊടുക്കുന്നു എന്ന് അമേരിക്ക ആരോപിച്ചിരുന്നു. തങ്ങളുടെ പൌരന്മാരുടെ സ്വിസ്സ് ബാങ്ക് ഇടപാടുകളെ പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യം അടുത്തയിടെ ആണ് സ്വിറ്റ്സര്‍ലാന്‍ഡ് തള്ളിയത്. സ്വിസ്സ് ബാങ്കിങ്ങ് നിയമപ്രകാരം ഇടപാടുകാരുടെ സ്വകാര്യതയ്ക്ക് തങ്ങള്‍ പരമ പ്രാധാന്യം കല്‍പ്പിക്കുന്നു എന്ന് ഈ സാഹചര്യത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡ് വ്യക്തമാക്കിയിരുന്നു. ഒരു ഹോട്ടല്‍ പരിചാരികയെ പീഢിപ്പിച്ച കേസില്‍ ഗദ്ദാഫിയുടെ മകന്‍ ഹാനിബലിനെയും ഭാര്യയെയും കഴിഞ്ഞ വര്‍ഷം ജെനീവയില്‍ വെച്ചു സ്വിസ്സ് പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷമാണ് സ്വിറ്റ്സര്‍ലാന്‍ഡും ലിബിയയുമായുള്ള ബന്ധം വഷളായത്. Colonel Gaddafi wants to 'abolish' Switzerland. Switzerland is a Mafia State says Gaddafi. Labels: അന്താരാഷ്ട്രം
- ജെ. എസ്.
( Friday, September 04, 2009 ) |
ഇടപാട് വിവരങ്ങള്‍ സ്വിസ്സ് ബാങ്കുകള്‍ ഇന്ത്യക്ക് കൈമാറില്ല
നികുതി വെട്ടിപ്പ് നടത്തി പണം സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ച ഇന്ത്യാക്കാരുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് കൈമാറണം എന്ന ഇന്ത്യാ സര്‍ക്കാരിന്റെ ആവശ്യം സ്വിസ്സ് ബാങ്കായ യു.ബി.എസ്. നിരാകരിച്ചു. അമേരിക്കയുടെ ആവശ്യ പ്രകാരം അമേരിക്കന്‍ ഇടപാടുകാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താം എന്ന് യു.ബി.എസ്. സമ്മതിച്ചതിന് തൊട്ടു പുറകെയാണ് ഇന്ത്യയുടെ ആവശ്യം തള്ളിയത്. ഇത് സ്വിസ്സ് അധികൃതരുമായി ചര്‍ച്ച ചെയ്യും എന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.
സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടുഴലുന്ന അമേരിക്കയുടെ 20 ബില്യണ്‍ ഡോളറെങ്കിലും ഇപ്രകാരം യു.ബി.എസ്. ബാങ്കിന്റെ പക്കല്‍ ഉണ്ടെന്ന് അമേരിക്കന്‍ സാമ്പത്തിക വകുപ്പ് അനുമാനിക്കുന്നു. ഇത് തിരിച്ചു പിടിക്കാനായി അമേരിക്കന്‍ കോടതിയില്‍ അമേരിക്കന്‍ പൌരന്മാര്‍ക്ക് നികുതി വെട്ടിപ്പ് നടത്തുവാന്‍ സൌകര്യം ഒരുക്കി എന്ന കുറ്റത്തിന് യു.ബി.എസ്. ബാങ്കിന് എതിരെ കേസ് നിലവിലുണ്ട്. ഈ കേസില്‍ തെളിവുകള്‍ തങ്ങള്‍ക്കെതിരെ ശക്തമാണ് എന്ന് മനസ്സിലാക്കിയാണ് ഒത്തു തീര്‍പ്പിന് സ്വിസ് ബാങ്ക് തയ്യാറായത്. ഒത്തു തീര്‍പ്പ് തുകയായി 280 മില്യണ്‍ ഡോളര്‍ അമേരിക്കക്ക് കേസ് തീര്‍ക്കാനായി ബാങ്ക് നല്‍കുകയും ചെയ്തു. ഇത്ര ശക്തമായ നിയമ നടപടികള്‍ കൊണ്ട് അമേരിക്ക സാധിച്ചെടുത്ത കാര്യമാണ് ഇന്ത്യ കേവലം നയതന്ത്ര ഇടപെടലുകള്‍ കൊണ്ട് സാധിക്കാന്‍ ശ്രമിച്ചതും, അതില്‍ പരാജയപ്പെട്ടതും. യു.ബി.എസ്. സ്വിറ്റ്സര്‍ലാന്‍ഡിലെ അനേകം ബാങ്കുകളില്‍ ഒന്ന് മാത്രമാണ്. മറ്റ് ബാങ്കുകളിലെ ഇടപാടുകളൊന്നും വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടുമില്ല. സ്വിസ്സ് ബാങ്കിങ് നിയമപ്രകാരം ഏറ്റവും അധികം വിലമതിക്കപ്പെടുന്ന ഒന്നാണ് ഇടപാടുകാരന്റെ സ്വകാര്യത. അമേരിക്കന്‍ സാമ്പത്തിക വകുപ്പിന്റെ വര്‍ഷങ്ങളുടെ അന്വേഷണ ഫലമായാണ് 52000 അമേരിക്കക്കാരുടെ യു.ബി.എസ്. ബാങ്ക് ഇടപാടുകള്‍ കണ്ടെത്തിയത്. ഇത്രയും ശക്തമായ തെളിവുകള്‍ നല്‍കിയിട്ടും ഇതില്‍ നിന്നും വെറും 4450 പേരുടെ വിവരങ്ങള്‍ മാത്രമാണ് യു.ബി.എസ്. അമേരിക്കക്ക് വെളിപ്പെടുത്താന്‍ തയ്യാറായിട്ടുള്ളത്. ഇതിനര്‍ത്ഥം യു.ബി.എസ്. ബാങ്കിലുള്ള അമേരിക്ക കണ്ടെത്തിയിട്ടുള്ള 47550 പേരുടെയും കണ്ടെത്താനാവത്ത മറ്റുള്ളവരുടെയും മറ്റ് സ്വിസ്സ് ബാങ്കുകളില്‍ ഇടപാട് ഉള്ളവരുടെയും പണം തിരിച്ചു പിടിക്കാനാവില്ല എന്നു തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി. നേതാവ് അദ്വാനി, സ്വിസ്സ് ബാങ്കുകളില്‍ നിയമ വിരുദ്ധമായി കിടക്കുന്ന ഇന്ത്യാക്കാരുടെ പണം തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ ആവശ്യം ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യാക്കാരുടെ ഇടപാട് വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് കേന്ദ്ര സര്‍ക്കാര്‍ സ്വിസ്സ് ബാങ്കുകളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആന പിണ്ടമിടുന്നത് കണ്ട് അണ്ണാന്‍ മുക്കിയ പോലെയായി ഇന്ത്യയുടെ അവസ്ഥ. ഇന്ത്യയുടെ ടെലിഫോണ്‍ ഡയറക്ടറി കാണിച്ച് ഇതില്‍ ആര്‍ക്കെങ്കിലും ഇവിടെ അക്കൌണ്ടുണ്ടോ എന്നും ചോദിച്ച് ആരും സ്വിറ്റ്സര്‍ ലാന്‍ഡിലേക്ക് വരേണ്ടതില്ല എന്ന അവജ്ഞ നിറഞ്ഞ പരാമര്‍ശമാണ് ഇന്ത്യക്ക് കേള്‍ക്കേണ്ടി വന്നത്. എന്തെങ്കിലും ‘രസകരമായ’ വിവരങ്ങള്‍ ലഭിക്കും എന്ന പ്രതീക്ഷയില്‍ ഇത്തരം തിരച്ചില്‍ നടത്താന്‍ സ്വിസ്സ് നിയമം അനുവദിക്കുന്നില്ല എന്നും അവര്‍ വ്യക്തമാക്കി. സമഗ്രമായ ഒരു അന്വേഷണം നടത്തുകയും, ഇത്തരത്തില്‍ കള്ള പണം പൂഴ്ത്തി വെച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും, നിയമ നടപടികള്‍ സ്വീകരിച്ച് അതിന്റെ പിന്‍ ബലത്തില്‍ ആത്മ വിശ്വാസത്തോടെ ആവശ്യപ്പെടുകയും ചെയ്താല്‍ ഇന്ത്യയെ പോലെയുള്ള ഒരു ശക്തമായ രാഷ്ട്രത്തിന്റെ ന്യായമായ ആവശ്യത്തിനു മുന്‍പില്‍ ഒരു ലോക ശക്തിക്കും എതിര്‍ത്തു നില്‍ക്കുവാന്‍ കഴിയില്ല. പ്രത്യേകിച്ചും ലോകം കടന്നു പോയി കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഒത്തൊരുമിച്ച് കര കയറുവാന്‍ ലോക രാഷ്ട്രങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍. എന്നാല്‍ ഹ്രസ്വ കാല നേട്ടങ്ങളും സ്വാര്‍ത്ഥ ലാഭവും മാത്രം ലക്ഷ്യമിട്ട് രാജ്യ താല്പര്യങ്ങള്‍ അടിയറവ് വെച്ച് കരാറുകള്‍ ഒപ്പിട്ട്, മറ്റു രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ സ്വമേധയാ നട്ടെല്ല് വളച്ചു പരിചയിച്ചവര്‍ക്ക് ഇതിനാവില്ലല്ലോ. അമേരിക്കയുടെ 20 ബില്ല്യണ്‍ ഡോളര്‍ സ്വിസ്സ് ബാങ്കുകളില്‍ കിടക്കുന്നു എന്ന് അമേരിക്ക പറയുമ്പോള്‍ ഇന്ത്യാക്കാരുടെ 1500 ബില്ല്യണ്‍ ഡോളറുമായി ഇന്ത്യക്കാണ് സ്വിസ്സ് ബാങ്ക് നിക്ഷേപങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനം എന്ന് കരുതപ്പെടുന്നു. Swiss Banks declined India's request to unearth its black money Labels: അന്താരാഷ്ട്രം, കുറ്റകൃത്യം, സാമ്പത്തികം
- ജെ. എസ്.
( Monday, August 24, 2009 ) |
ഒബാമക്ക് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമോ?
മിഡില്‍ ഈസ്റ്റ് സമാധാന ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് സുപ്രധാന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇവിടെ സന്ദര്‍ശനങ്ങള്‍ നടത്തി എങ്കിലും അറബ് ലോകം ഈ ശ്രമങ്ങളെ ഇപ്പോഴും സംശയത്തോടെ ആണ് വീക്ഷിക്കുന്നത്. അമേരിക്കയുടെ പ്രത്യേക ദൂതനായ ജോര്‍ജ്ജ് മിഷല്‍, പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ്, അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ ജെയിംസ് ജോണ്‍സ് എന്നിവരാണ് ഗള്‍ഫ് മേഖലയില്‍ സന്ദര്‍ശനം നടത്തിയ പ്രമുഖര്‍. ഇസ്രയേലുമായുള്ള സമാധാനം തന്നെ ആയിരുന്നു ഇവരുടെ മുഖ്യ സന്ദര്‍ശന ഉദ്ദേശവും.
ജൂണ്‍ 4ന് കൈറോയില്‍ നടത്തിയ ചരിത്ര പ്രധാനമായ പ്രസംഗത്തില്‍ ഇസ്രയേല്‍ വെസ്റ്റ് ബാങ്കില്‍ നടത്തുന്ന അധിനിവേശത്തെ ഒബാമ വിമര്‍ശിച്ചു എങ്കിലും തുടര്‍ന്നുള്ള നാളുകളില്‍ അറബ് നേതാക്കള്‍ക്ക് ഇസ്രയേലുമായി സമാധാനം സ്ഥാപിക്കുന്നതിന് ആവശ്യമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒബാമ കത്തുകള്‍ അയക്കുകയാണ് ഉണ്ടായത്. എന്നാല്‍ സംഭാഷണങ്ങള്‍ നടക്കുന്നതിനപ്പുറം എന്തെങ്കിലും സംഭവിക്കുന്നത് കണ്ടാല്‍ മാത്രമേ അറബ് ജനതക്ക് തൃപ്‌തിയാവൂ എന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. ഒബാമയുടെ സമാധാന ശ്രമങ്ങള്‍ എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ ഇതിന് വ്യക്തമായ ഒരു രൂപരേഖ ഇല്ലാത്തത് വരും ദിനങ്ങളില്‍ അറബ് ജനതക്ക് ഒബാമയില്‍ ഉള്ള വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇടയാക്കും എന്ന് കരുതപ്പെടുന്നു. Labels: അന്താരാഷ്ട്രം, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
( Thursday, July 30, 2009 ) |
അന്താരാഷ്ട്ര സംഘടനകള്‍ ഉടച്ചു വാര്‍ക്കാന്‍ സമയമായി - മന്‍മോഹന്‍ സിംഗ്
രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ലോകത്തില്‍ നില നിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ രൂപം കൊണ്ട പല അന്താരാഷ്ട്ര സംഘടനകളുടേയും പ്രവര്‍ത്തന രീതികളും സംഘടനാ സംവിധാനങ്ങളും ഇന്നത്തെ മാറിയ ആഗോള സാഹചര്യങ്ങളില്‍ അപ്രസക്തമാണെന്നും അതിനാല്‍ ഈ സംഘടനകളെ ഉടച്ചു വാര്‍ക്കുന്നതിനുള്ള സമയം ആയിരിക്കുന്നു എന്നും ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് ആഹ്വാനം ചെയ്തു. ജി-8 സമ്മേളന വേളയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി കൊണ്ട് സംസാരിക്കുക ആയിരുന്നു പ്രധാന മന്ത്രി. ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലിന്റെ ഇന്നത്തെ ഘടന അതിന്റെ വിശ്വാസ്യതക്ക് വെല്ലുവിളിയാണ്. രണ്ട് തട്ടുകളിലായുള്ള അംഗത്വവും, അഞ്ച് സ്ഥിരം അംഗങ്ങള്‍ക്ക് വീറ്റോ അധികാരങ്ങള്‍ ഉള്ളതും മറ്റും ഈ സ്ഥാപനത്തെ മാറിയ ലോക സാഹചര്യങ്ങളില്‍ പഴഞ്ചനാക്കി മാറ്റിയിരിക്കുന്നു എന്നും ഇന്ത്യന്‍ പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി.
Labels: അന്താരാഷ്ട്രം, ഇന്ത്യ
- ജെ. എസ്.
( Saturday, July 11, 2009 ) |
സാമ്പത്തിക മാന്ദ്യത്തിനു കാരണം സമ്പന്ന രാഷ്ട്രങ്ങള്‍ - മന്‍മോഹന്‍ സിംഗ്
ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യവും കാലാവസ്ഥാ വ്യതിയാനത്തിനും കാരണം വികസിത രാഷ്ട്രങ്ങളുടെ ദീര്‍ഘ വീക്ഷണം ഇല്ലായ്മയും അനിയന്ത്രിതമായ വിഭവ ദുരുപയോഗമാണ് എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പ്രസ്താവിച്ചു. ജി8-ജി5 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് തിരിക്കവെയാണ് പ്രധാന മന്ത്രി ഈ പരാമര്‍ശം നടത്തിയത്. ഇന്ന് വൈകീട്ട് മന്‍മോഹന്‍ സിംഗ് ഉച്ചകോടി നടക്കുന്ന ലാഖിലായില്‍ എത്തും. രണ്ട് നൂറ്റാണ്ടിലേറെ കാലം തങ്ങളുടെ വ്യാവസായിക ആവശ്യങ്ങള്‍ക്കും സമ്പന്ന ഉപഭോഗ ജീവിത രീതി നില നിര്‍ത്തുന്നതിനും വേണ്ടി സമ്പന്ന വികസിത രാഷ്ട്രങ്ങള്‍ നടത്തിയ വിഭവ ചൂഷണത്തിന്റെ തിക്ത ഫലങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് വികസ്വര രാജ്യങ്ങളെയാണ്. ഈ ചരിത്രപരമായ ഉത്തരവാദിത്വത്തില്‍ നിന്നും വികസിത രാഷ്ട്രങ്ങള്‍ക്ക് ഒഴിഞ്ഞു മാറാന്‍ ആവില്ല. ഐക്യ രാഷ്ട്ര സഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിക്കുന്ന അന്താരാഷ്ട്ര ചര്‍ച്ചകളില്‍ സജീവമായി തന്നെ പങ്കെടുക്കും എന്നും മന്‍മോഹന്‍ സിംഗ് അറിയിച്ചു.
Labels: അന്താരാഷ്ട്രം, ഇന്ത്യ, പരിസ്ഥിതി, സാമ്പത്തികം
- ജെ. എസ്.
( Wednesday, July 08, 2009 ) |
പുരോഗതി തടയാന്‍ ഉപരോധത്തിന് കഴിയില്ല - ബാഷിര്‍
സുഡാന്റെ പുരോഗതിയും വളര്‍ച്ചയും തടയാന്‍ തങ്ങളുടെ രാജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്ക് ആവില്ല എന്ന് സുഡാന്‍ പ്രസിഡണ്ട് ഒമര്‍ ഹസ്സന്‍ അല്‍ ബാഷിര്‍ പ്രസ്താവിച്ചു. സുഡാന്‍ സ്വന്തമായി വികസിപ്പിച്ച വിമാനം പുറത്തിറക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ചില്‍ അന്താരാഷ്ട്ര കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്നു മുതല്‍ വാറണ്ടിനെ വെല്ലു വിളിച്ച് ബഷീര്‍ ഒട്ടനേകം റാലികളില്‍ പങ്കെടുത്ത് സംസാരിച്ചു വരുന്നു. ഈ റാലികളില്‍ ഒക്കെ തന്നെ സുഡാന്റെ വളര്‍ച്ചയെ എടുത്ത് കാണിക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ആരംഭത്തില്‍ ഒരു പുതിയ ജല വൈദ്യുത പദ്ധതി സുഡാന്‍ ആരംഭിച്ചു. ഖാര്‍ത്തൂമില്‍ നിര്‍മ്മിച്ച പാലം, സുഡാനിലെ ആദ്യത്തെ എത്തനോള്‍ ഫാക്ടറി എന്നിവയും ഈ വര്‍ഷം ബഷീര്‍ അഭിമാനപൂര്‍വ്വം ആരംഭിച്ച പദ്ധതികളില്‍ ചിലതാണ്.
സുഡാന്‍ നിര്‍മ്മിച്ച സഫാത്-01 എന്ന വിമാനം ഇന്നലെ പുറത്തിറക്കിയ സഫാത്-01 എന്ന വിമാനം ചൈനയുടേയും റഷ്യയുടേയും സഹായത്തോടെ ഏതാണ്ട് 80 ശതമാനവും സുഡാനില്‍ തന്നെ നിര്‍മ്മിച്ചതാണ്. രണ്ട് പേര്‍ക്ക് ഇരിക്കാവുന്നതും പ്രൊപ്പല്ലര്‍ കൊണ്ട് പറക്കുന്നതുമായ ഈ വിമാനത്തിന്റെ ചിലവ് 15000 ഡോളര്‍ വരും. പത്ത് വിമാനങ്ങള്‍ കൂടി നിര്‍മ്മിക്കാനാണ് പദ്ധതി. തങ്ങള്‍ക്ക് സ്വന്തമായി ആയുധങ്ങളും ടാങ്കുകളും മിസ്സൈലുകളും തോക്കുകളും മറ്റും നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടെന്ന് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ നൂറ് കണക്കിന് അനുയായികളോട് പ്രഖ്യാപിച്ച ബാഷിര്‍ ഈ വിമാനത്തിന്റെ നിര്‍മ്മാണത്തോടെ സുഡാന്‍ ഒരു പുതിയ മേഖല കൂടി കീഴടക്കിയിരിക്കുന്നു എന്നറിയിച്ചു. ഉപരോധങ്ങള്‍ നമ്മുടെ പുരോഗതിയെ തടയില്ല. നമ്മള്‍ ഈ ചെയ്യുന്നത് നമ്മുടെ ശത്രുക്കളെ അരിശം കൊള്ളിക്കും. നമ്മളെ തകര്‍ക്കാന്‍ അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു, ഗൂഢാലോചന നടത്തി, കലാപകാരികളെ അഴിച്ചു വിട്ടു, കലാപങ്ങള്‍ സൃഷ്ടിച്ചു, അയല്‍ രാജ്യങ്ങളെ നമുക്ക് എതിരാക്കി, നയതന്ത്ര, സാമ്പത്തിക, രാഷ്ട്രീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. എന്നിട്ടും ദൈവത്തിന്റെ ശക്തി സുഡാനെ മുന്നോട്ട് തന്നെ നയിക്കുന്നു എന്നും ബാഷിര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനം നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നായി ഐക്യ രാഷ്ട്ര സഭ കണക്കാക്കുന്ന സുഡാന്റെ ഡര്‍ഫറില്‍ 2003ല്‍ തുടങ്ങിയ കലാപങ്ങളിലും തുടര്‍ന്നു നടന്നു വരുന്ന സംഘര്‍ഷങ്ങളിലുമായി 300000 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഐക്യ രാഷ്ട്ര സഭയുടെ നിഗമനം. 27 ലക്ഷം പേര്‍ക്കെങ്കിലും കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നും അനുമാനിക്കപ്പെടുന്നു. Labels: അന്താരാഷ്ട്രം, മനുഷ്യാവകാശം, വ്യവസായം
- ജെ. എസ്.
( Monday, July 06, 2009 ) |
നിക്കരാഗ്വ മാധ്യമങ്ങളെ നിശ്ശബ്ദമാക്കി
കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വ്യാപകമായ തിരിമറി കാണിച്ചു നാല്‍പ്പതോളം മേയര്‍ സ്ഥാനങ്ങളില്‍ തന്റെ ആളുകളെ കുടിയിരുത്തി എന്ന ആരോപണത്തിനു വിധേയനായ നിക്കരാഗ്വന്‍ പ്രസിഡണ്ട് ഡാനിയല്‍ ഒര്‍ട്ടേഗ തനിക്കെതിരെ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങളേയും ആക്രമിക്കുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ ചായ്‌വുള്ള ഒരു റേഡിയോ സ്റ്റേഷനില്‍ സായുധരായ ആളുകള്‍ അതിക്രമിച്ചു കയറുകയും സ്റ്റേഷനിലെ ഉപകരണങ്ങള്‍ എടുത്തു കൊണ്ടു പോകുകയും ചെയ്തു. സര്‍ക്കാരിനെതിരെ ഉണ്ടായിരുന്ന ഒരേ ഒരു ശബ്ദം കൂടി ഇതോടെ നിലച്ചതായി റേഡിയോ സ്റ്റേഷന്‍ ഉടമ പറയുന്നു.
പ്രസിഡണ്ട് ഡാനിയല്‍ ഒര്‍ട്ടേഗയുടെ തെരഞ്ഞെടുപ്പ് തിരിമറികളെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും നിക്കരാഗ്വക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി വെച്ചിട്ടുണ്ട്. ഐ.എം.എഫ്. പദ്ധതികളും മരവിപ്പിക്കുന്നതോടെ നിക്കരാഗ്വ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആകും എന്നാണ് സൂചന. Labels: അന്താരാഷ്ട്രം
- ജെ. എസ്.
( Saturday, July 04, 2009 ) |
ഹോണ്ടുറാസ് പ്രസിഡണ്ട് അറസ്റ്റില്‍
ഭരണ ഘടനയില്‍ മാറ്റം വരുത്തുവാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കവെ ഇന്നലെ നടന്ന സൈനിക അട്ടിമറിയിലൂടെ ഹോണ്ടുറാസ് സൈന്യം പ്രസിഡണ്ട് മാനുവല്‍ സെലായയെ അറസ്റ്റ് ചെയ്തു. ഭരണ ഘടന പരിഷ്കരണത്തില്‍ വോട്ടെടുപ്പ് നടത്താന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് തീര്‍ത്തും അപ്രതീക്ഷിതമായ ഈ നീക്കം സൈന്യത്തില്‍ നിന്നും ഉണ്ടായത്.
ഇടതു പക്ഷ ചിന്താ ഗതിക്കാരനും വെനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ അടുത്ത മിത്രവുമായ സെലായ താന്‍ ഒരു സൈനിക കലാപത്തിന്റെ ഇരയാണ് എന്ന് പിന്നീട് അറിയിച്ചു. അറസ്റ്റിലായ പ്രസിഡണ്ടിനെ സൈന്യം പിന്നീട് നാട് കടത്തുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം സെലായയുടെ രാജി കത്ത് കോണ്‍ഗ്രസ് അംഗീകരിച്ചു കൊണ്ട് പ്രമേയം പാസ്സാക്കി. എന്നാല്‍ പ്രസ്തുത രാജി കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയ സെലായ താന്‍ അധികാരത്തില്‍ തന്നെ തുടരും എന്ന് പ്രസ്താവിച്ചു. Labels: അന്താരാഷ്ട്രം, രാജ്യരക്ഷ
- ജെ. എസ്.
( Monday, June 29, 2009 ) |
കൊല്ലപ്പെടുന്നതിനു മുന്‍പ് പ്രഭാകരന്‍ കൊടിയ പീഡനങ്ങള്‍ ഏറ്റ് വാങ്ങി
തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സേന കടുത്ത ശാരീരിക പീഡനങ്ങള്‍ക്ക് വിധേയം ആക്കിയിരുന്നെന്ന് ഒരു പ്രമുഖ മനുഷ്യാവാകാശ സംഘടനയുടെ കഴിഞ്ഞ ആഴ്ച പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് സര്‍വ്വകലാശാലാ അധ്യാപകരുടെ ഈ മനുഷ്യാവകാശ സംഘടന ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.
പ്രഭാകരനെ പീഡനങ്ങള്‍ ഏല്‍പ്പിച്ചത് ഒരു തമിഴ് രാഷ്ട്രീയ നേതാവിന്റെയും ജനറലിന്റെയും സാന്നിധ്യത്തില്‍ ആണ്. കഴിഞ്ഞ മാസം, ശ്രീലങ്കന്‍ പട്ടാളത്തിന്റെ 53ന്നാം വിഭാഗത്തിന്റെ ആസ്ഥാനത്ത് വച്ച് ആയിരിക്കാം ഈ പീഡനങ്ങള്‍ നടന്നത് എന്ന് അനുമാനിക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിന് ആകാംക്ഷ ഉള്ളത് കൊണ്ടാണ് ഏറ്റ് മുട്ടലിന് ഇടയില്‍ കൊല്ലപ്പെട്ട പ്രഭാകരന്റെ ശവശരീരം കണ്ടെത്തിയതെന്നും മൂത്ത മകന്‍ ചാള്‍സ് ആന്‍ടണി ഒഴികെ ഉള്ള മറ്റു കുടുംബാംഗങ്ങള്‍ എവിടെ ആണെന്ന് അറിവില്ല എന്നുമാണ് സൈന്യത്തിന്റെ ഭാഷ്യം. Labels: അന്താരാഷ്ട്രം, കുറ്റകൃത്യം, യുദ്ധം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Tuesday, June 16, 2009 ) |
പന്നി പനി : ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ഔദ്യോഗിക ആഗോള പകര്‍ച്ചവ്യാധി
പന്നി പനിയെ ആഗോള പകര്‍ച്ചവ്യാധി ആയി പ്രഖ്യാപിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആദ്യമായാണ് ഒരു രോഗത്തെ ഔദ്യോഗികം ആയി ആഗോള പകര്‍ച്ച വ്യാധികളുടെ പട്ടികയില്‍ പെടുത്തുന്നത്. 40 വര്‍ഷങ്ങള്‍ക്കിടയില്‍ ലോകം കണ്ട ഏറ്റവും വിനാശകാരിയായ ഇന്ഫ്ലുവന്സ വൈറസ് ആണ് ഇത്.
ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ജപ്പാന്‍, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ ഇത് പടര്‍ന്നു പിടിച്ചപ്പോള്‍ ആണ് ലോക ആരോഗ്യ സംഘടന പന്നി പനിയെ ആഗോള പകര്‍ച്ച വ്യാധി ആയി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ഇപ്പോഴും സ്ഥിതി ഗതികള്‍ നിയന്ത്രണാതീതം ആണ് എന്നാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമാനം. HI NI വൈറസ് ത്വരിത ഗതിയിലാണ് ലോകം എമ്പാടും വ്യാപിക്കുന്നത്. എന്നാല്‍ ഇതിനെ വളരെ തുടക്കത്തില്‍ തന്നെ കണ്ടെത്താനും നിരീക്ഷിക്കാനും ആയി എന്ന് ലോക ആരോഗ്യ സംഘടനയുടെ മേധാവി ആയ ഡോ. മാര്‍ഗറെറ്റ് ചാന്‍ പറയുന്നു. പന്നി പനി വൈറസിനെ ആദ്യം ആയി കണ്ടെത്തിയത്, ഏപ്രില്‍ മാസത്തില്‍ മെക്സിക്കോയില്‍ ആണ്. അതിനു ശേഷം ലോക വ്യാപകം ആയി 74 രാജ്യങ്ങളില്‍ ഇത് പടര്‍ന്നു പിടിക്കുക ആയിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 30,000 ആളുകളെ പന്നി പനി വൈറസ് പിടി കൂടി. 140 മരണങ്ങള്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദിനം പ്രതി മരണ സംഖ്യ ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ 15 പേര്‍ക്ക് പന്നി പനി പിടിപെട്ടു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൈദരാബാദില്‍ ആണ് ഇത് ആദ്യം ആയി കണ്ടെത്തിയത്. അതില്‍ 7 പേര്‍ക്ക് പന്നി പനി തന്നെ എന്ന് ഉറപ്പായിട്ടുണ്ട്. കോയമ്പത്തൂര്‍, ഗോവ, ഡല്‍ഹി, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പന്നി പനിയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ ഉള്ള രോഗികളെയും കണ്ടെത്തിയിട്ടുണ്ട്. പന്നി പനിയെ ഔദ്യോഗികം ആയി ആഗോള പകര്‍ച്ച പനി ആയി പ്രഖ്യാപിച്ചത് സ്ഥിതിഗതികള്‍ അത്രയും വഷളായത് കൊണ്ടല്ല, പക്ഷേ ഇത് ലോകവ്യാപകം ആയി പടരുന്നതിനാല്‍ എല്ലാ രാജ്യങ്ങളും മതിയായ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടി ആണ് എന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്. Labels: അന്താരാഷ്ട്രം, ആരോഗ്യം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Saturday, June 13, 2009 ) |
ഭീകരതക്കെതിരെ ജി-8
ജി-8 രാഷ്ട്രങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്ത സഹകരണം ഉണ്ടെങ്കിലേ ഭീകരതയും കടല്‍ കൊള്ളയും പോലുള്ള അന്താരാഷ്ട്ര വെല്ലുവിളികളെ നേരിടാന്‍ കഴിയൂ എന്ന് ജി-8 മന്ത്രിമാരുടെ ഉന്നത തല യോഗം വിലയിരുത്തി. ലോകത്തെ ഏറ്റവും സമ്പന്നമായ എട്ട് രാഷ്ട്രങ്ങളുടെ സംഘമായ ജി-8 ന്റെ ആഭ്യന്തര നീതി ന്യായ മന്ത്രിമാരുടെ യോഗത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യം പറഞ്ഞത്.
ഭീകരതയാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. തീവ്രവാദികളുടെ സംഘടനാപരമായ വൈദഗ്ദ്ധ്യവും ആക്രമണ ശേഷിയും അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണ്. ഇതിനെ ചെറുക്കാന്‍ ജി-8 രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കിയേ തീരൂ എന്നും ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലെ മന്ത്രിമാര്‍ സംയുക്തമായി പ്രസ്താവിച്ചു. മൂന്ന് ദിവസമായി റോമിനടുത്ത് നടന്നു വന്ന യോഗം ശനിയാഴ്ച്ച സമാപിച്ചു. Labels: അന്താരാഷ്ട്രം, തീവ്രവാദം
- ജെ. എസ്.
( Monday, June 01, 2009 ) |
പ്രഭാകരന്റെ മാതാ പിതാക്കളെ കണ്ടെത്തി
പുലി തലവന്‍ വേലുപിള്ള പ്രഭാകരന്റെ മാതാപിതാക്കള്‍ തമിഴ് അഭയാര്‍ഥി ക്യാമ്പില്‍ ഉണ്ടെന്നു ശ്രീലങ്കന്‍ സൈന്യം പറഞ്ഞു. പ്രഭാകരന്റെ അച്ഛന്‍ തിരുവെങ്കടം വേലുപിള്ളയും (76) അമ്മ പാര്‍വതിയും (71) വാവുനിയ പട്ടണത്തിന് അടുത്ത മെനിക് ഫാം കാമ്പില്‍ ആണ് ഉള്ളത്. അവര്‍ സുരക്ഷിതരും ആരോഗ്യം ഉള്ളവരും ആണെന്ന് സൈന്യത്തിന്റെ വാര്‍ത്താ വക്താവ് ബ്രിഗേഡിയര്‍ ഉദയ നനയകര പറഞ്ഞു.
ഇവര്‍ക്ക് നേരിട്ട് എല്‍. ടി. ടി. യുമായി ബന്ധം ഇല്ലെങ്കിലും ഇവരുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടെന്നു കുടുംബ സുഹൃത്തുക്കള്‍ പറയുന്നു. മെനിക് ഫാം, കൊളംബൊയില്‍ നിന്ന് 250 കിലോ മീറ്റര്‍ അകലെയാണ്. ഇത് ശ്രീലങ്കയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പ് ആണ്. പ്രഭാകരന്റെ മാതാ പിതാക്കള്‍ക്ക് ഭക്ഷണവും താമസ സൌകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. അവരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുമോ എന്ന് അറിവായിട്ടില്ല. മാതാ പിതാക്കളെ കണ്ടെത്തിയെന്ന വാര്‍ത്ത പ്രഭാകരന്റെ ഇംഗ്ലണ്ടില്‍ ഉള്ള സുഹൃത്തുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ് നാട്ടില്‍ പത്തു വര്‍ഷത്തോളം അഭയാര്‍ത്ഥികള്‍ ആയി താമസിച്ച ഇവര്‍ 2003ലാണ് ആണ് ശ്രീലങ്കയില്‍ മടങ്ങി എത്തിയത്. ഗവണ്മെന്റ് അവരുടെ സുരക്ഷ ഉറപ്പാക്കി എന്ന് പറയുന്നെങ്കിലും ഇക്കാര്യത്തില്‍ വളരയേറെ ആശങ്കകള്‍ ഉണ്ടെന്നു കുടുംബ വൃത്തങ്ങള്‍ പറയുന്നു. പ്രഭാകരന്റെ പുത്രനായ ചാള്‍സ് ആന്റണി പോരാട്ടത്തിനിടയില്‍ കൊല്ലപ്പെട്ടു എന്ന് ശ്രീലങ്കന്‍ സേന അവകാശപ്പെടുന്നു എങ്കിലും, അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനും എവിടെ ആണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പുലി നേതാവിന് മൂന്നു സഹോദരങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഒരു സഹോദരന്‍ ലണ്ടനിലും സഹോദരി കാനഡയില്‍ ആണെന്നും കരുതുന്നു. കുടുംബ അംഗങ്ങള്‍ പറയുന്നത് അദ്ദേഹത്തിന്റെ മാതാ പിതാക്കള്‍ക്ക് മകന്റെ പ്രവര്‍ത്തികളെ കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല എന്നും നാട്ടില്‍ ഉണ്ടാകുന്ന രക്ത ചൊരിച്ചിലുകളെ കുറിച്ച് ആകുല ചിത്തര്‍ ആയിരുന്നു എന്നും ആണ്. ഏതായാലും ഒന്നുറപ്പ്, പ്രഭാകരനെ കുറിച്ച് ശ്രീലങ്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കും ഊഹാപോ ഹങ്ങള്‍ക്കും വിരാമം ആയിട്ടില്ല. Labels: അന്താരാഷ്ട്രം, യുദ്ധം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Friday, May 29, 2009 ) |
ഉത്തര കൊറിയ മിസൈലുകള്‍ വിക്ഷേപിച്ചു
ലോക രാഷ്ട്രങ്ങളുടെ മുഴുവന്‍ പ്രതിഷേധവും തൃണവല്‍ ഗണിച്ചു കൊണ്ട് ഉത്തര കൊറിയ വീണ്ടും തങ്ങളുടെ ആയുധ പരീക്ഷണങ്ങള്‍ തുടരുന്നു. ഇന്ന് രാവിലെ രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ ആണ് ഉത്തര കൊറിയ വിക്ഷേപിച്ചത്. ഇന്നലെ ഐക്യ രാഷ്ട്ര സുരക്ഷാ കൌണ്‍സിലിന്റെ വിലക്ക് ലംഘിച്ചു കൊണ്ട് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയത് ലോക രാഷ്ട്രങ്ങള്‍ മുഴുവനും അപലപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് തങ്ങളുടെ ആയുധ ശേഷി വര്‍ദ്ധിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി തങ്ങള്‍ മുന്നോട്ട് തന്നെ പോകും എന്ന് പ്രഖ്യാപിക്കുമാറ് ഇന്ന് രാവിലെ ഉത്തര കൊറിയ നടത്തിയ മിസൈല്‍ വിക്ഷേപം.
ആണവ പരീക്ഷണത്തെ തുടര്‍ന്നുണ്ടായ പ്രകമ്പനങ്ങളെ പറ്റി ശാസ്ത്രജ്ഞന്‍ വിശദീകരിക്കുന്നു ഈ നീക്കത്തോടെ, ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലില്‍ ഉത്തര കൊറിയക്കുള്ള ഒരേ ഒരു സുഹൃദ് രാഷ്ട്രമായ ചൈനയും ഉത്തര കൊറിയയുടെ നിലപാടുകളെ എതിര്‍ക്കുവാന്‍ നിര്‍ബന്ധിത രായിരിക്കുകയാണ്. ലോക സമൂഹത്തിന്റെ പൊതുവായ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായ കൊറിയയുടെ പ്രവര്‍ത്തിയില്‍ തങ്ങള്‍ക്കുള്ള നീരസം ചൈനീസ് സര്‍ക്കാര്‍ പ്രകടിപ്പിക്കുകയും ചെയ്തു. Labels: അന്താരാഷ്ട്രം, യുദ്ധം
- ജെ. എസ്.
( Tuesday, May 26, 2009 ) |
ഉത്തര കൊറിയ വീണ്ടും അണു പരീക്ഷണം നടത്തി
അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം വക വെക്കാതെ ഉത്തര കൊറിയ മറ്റൊരു അണു പരീക്ഷണം കൂടി വിജയകരമായി പൂര്‍ത്തി ആക്കിയതായി പ്രഖ്യാപിച്ചു. കൊറിയന്‍ കേന്ദ്ര വാര്‍ത്താ ഏജന്‍സി ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ആണവായുധ ശക്തി കൈവരിച്ച് തങ്ങളുടെ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗം ആണ് ഈ പരീക്ഷണം എന്ന് കൊറിയ വ്യക്തമാക്കി. 2000 ഒക്ടോബര്‍ 9ന് നടത്തിയതിലും ശക്തമായ സ്ഫോടനം ആയിരുന്നു ഇത്തവണത്തേത്. ഏപ്രില്‍ 5ന് ഉത്തര കൊറിയ ഒരു മിസൈല്‍ വിക്ഷേപണ പരീക്ഷണം നടത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കുകയും ഐക്യ രാഷ്ട്ര സഭ ഇതിനെ അപലപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മിസൈല്‍ പരീക്ഷണത്തെ അപലപിച്ച നടപടിക്ക് തങ്ങള്‍ മറ്റൊരു അണു പരീക്ഷണം തന്നെ നടത്തി പ്രതിഷേധിക്കും എന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കി. ആ ഭീഷണിയാണ് അവര്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.
2006ലെ പരീക്ഷണത്തെ തുടര്‍ന്ന് ഉത്തര കൊറിയക്കെതിരെ ഐക്യ രാഷ്ട്ര സുരക്ഷാ കൌണ്‍സില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും എല്ലാ ആണവ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വാര്‍ത്താ കുറിപ്പില്‍ പരീക്ഷണം നടത്തിയ സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ദക്ഷിണ കൊറിയയില്‍ ഇന്ന് രാവിലെ അനുഭവപ്പെട്ട 4.5 അളവിലുള്ള ഭൂ ചലനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശകലനം മുന്‍പ് ഉത്തര കൊറിയ പരീക്ഷണം നടത്തിയ കില്‍ജു എന്ന പ്രദേശത്ത് തന്നെയാണ് ഇത്തവണയും പരീക്ഷണം നടത്തിയത് എന്നാണ് സൂചിപ്പിക്കുന്നത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ജപ്പാന്‍, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങള്‍ ഈ പരീക്ഷണത്തെ അപലപിച്ചു. അന്താരാഷ്ട്ര സമൂഹത്തെ വെല്ലു വിളിക്കുന്ന ഈ നടപടി ആശങ്ക ഉളവാക്കുന്നു എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ പ്രസ്താവിച്ചു. Labels: അന്താരാഷ്ട്രം
- ജെ. എസ്.
( Monday, May 25, 2009 ) |
സമ്പന്നരുടെ രഹസ്യ കൂടിക്കാഴ്ച്ച
ലോകത്തെ ഏറ്റവും വലിയ സമ്പന്നര്‍ ന്യൂ യോര്‍ക്കില്‍ രഹസ്യമായി കൂടിക്കാഴ്ച്ച നടത്തി. ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് സംസാരിക്കാന്‍ ആയിരുന്നു ഈ യോഗം. ആരെയും അറിയിക്കാതെ ഈ കഴിഞ്ഞ മെയ് 5ന് ന്യൂയോര്‍ക്കിലെ റോക്ക്ഫെല്ലര്‍ സര്‍വ്വകലാശാലയിലെ പ്രസിഡന്‍സ് റൂമില്‍ വെച്ചായിരുന്നു ഈ രഹസ്യ യോഗം കൂടിയത്. വാറന്‍ ബുഫ്ഫറ്റ്, ബില്‍ ഗേറ്റ്സ്, ഡേവിഡ് റോക്ക്ഫെല്ലര്‍ ജൂനിയര്‍ എന്നിവരാണ് യോഗം വിളിച്ചു ചേര്‍ത്തത്. ഇവരെ കൂടാതെ യോഗത്തില്‍ ഓപ്രാ വിന്‍ഫ്രി, ജോര്‍ജ്ജ് സോറോസ്, ടെഡ് ടര്‍ണര്‍, മൈക്കല്‍ ബ്ലൂംബെര്‍ഗ് എന്നീ കോടീശ്വരന്മാരും പങ്കെടുത്തു. തിരക്കു പിടിച്ച തങ്ങളുടെ ജീവിതത്തില്‍ നിന്നും ഈ സമ്മേളനത്തില്‍ വരുവാനുള്ള സമയം ഇവര്‍ കണ്ടെത്തിയതും ആരും അറിയാതെ ഇത്രയും പ്രശസ്തര്‍ ഒരുമിച്ചു കൂടിയതും എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നു.
സാമ്പത്തിക മാന്ദ്യത്തെ തങ്ങള്‍ ഓരോരുത്തരും എങ്ങനെയാണ് കാണുന്നത് എന്ന് ഈ യോഗത്തില്‍ പങ്കെടുത്തവര്‍ ഓരോരുത്തരും വിശദീകരിച്ചു. ഒരാള്‍ക്ക് 15 മിനിട്ടായിരുന്നും സമയം അനുവദിച്ചിരുന്നത്. ബില്‍ ഗേറ്റ്സാണ് ഏറ്റവും നന്നായി സംസാരിച്ചത് എന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു കോടീശ്വരന്‍ അഭിപ്രായപ്പെട്ടു. 2008ല്‍ ബില്‍ ഗേറ്റ്സിന്റെ ആസ്തി 2.7 ലക്ഷം കോടി രൂപയായിരുന്നു. ബുഫ്ഫറ്റിന്റെ ആസ്തി 1.8 ലക്ഷം കോടി രൂപയും. Labels: അന്താരാഷ്ട്രം, സാമ്പത്തികം
- ജെ. എസ്.
( Thursday, May 21, 2009 ) |
സാന്‍ സൂ ചി യെ തടവറയില്‍ അടച്ചു
മ്യാന്മാര്‍ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന്റെ പ്രതീകമായി കഴിഞ്ഞ 13 വര്‍ഷമായി മ്യാന്മാറിലെ സൈനിക ഭരണകൂടത്തിന്റെ വീട്ട് തടങ്കലില്‍ കഴിഞ്ഞിരുന്ന ഔങ് സാന്‍ സൂ ചി യുടെ തടവ് ശിക്ഷയുടെ കാലാവധി തീരുവാന്‍ വെറും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ വീട്ടു തടങ്കലിന്റെ ഉപാധികള്‍ ലംഘിച്ചു എന്ന കുറ്റം ചുമത്തി ഇവരെ പട്ടാളം ജയിലില്‍ അടച്ചു. മെയ് 27 വരെയായിരുന്നു സൂ ചി യുടെ ശിക്ഷാ കാലാവധി. കഴിഞ്ഞ ദിവസം ഒരു അമേരിക്കക്കാരന്‍ പട്ടാളത്തിന്റെ കണ്ണ് വെട്ടിച്ച് ഒരു തടാകം നീന്തി കടന്ന് സൂ ചി യുടെ വീട്ടില്‍ ഒളിച്ചു കയറിയത് വീട്ടു തടങ്കലിന്റെ ഉപാധികളുടെ ലംഘനം ആണെന്ന് കാണിച്ചാണ് സൂ ചി യെ വീണ്ടും പട്ടാള കോടതി വിചാരണ ചെയ്യുവാന്‍ വേണ്ടി എന്നും പറഞ്ഞ് ജയിലില്‍ അടച്ചത്.
സൂ ചി യുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ജോണ്‍ യേട്ടോ ജോണ്‍ എന്ന ഈ അമേരിക്കക്കാരന്‍ രണ്ട് ദിവസം സൂ ചി യുടെ വീട്ടില്‍ താമസിച്ചു. പട്ടാള ഭരണത്തിന്റെ കര്‍ശ്ശന നിയമപ്രകാരം കുടുംബാംഗങ്ങള്‍ ആല്ലാത്തവര്‍ വീട്ടില്‍ രാത്രി തങ്ങുകയാണെങ്കില്‍ അത് പ്രാദേശിക അധികാരികളെ അറിയിക്കണം. ഈ നിയമമാണ് സൂ ചി ലംഘിച്ചത്. സൂ ചി യുടെ തടവ് നീട്ടുവാന്‍ ഉള്ള അടവ് മാത്രം ആണിത് എന്ന് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ചുമത്തിയിരിക്കുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ 63 കാരിയായ സൂ ചി ക്ക് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. മ്യാന്മാര്‍ സ്വാതന്ത്ര്യ സമര നേതാവും സ്വതന്ത്ര ബര്‍മ്മയുടെ (മ്യാന്മാറിന്റെ പഴയ പേരാണ് ബര്‍മ്മ) ആദ്യത്തെ പ്രധാന മന്ത്രിയുമായ ഔങ് സാനിന്റെ മകളായി 1945 ജൂലൈ 19ന് ജനിച്ച സൂ ചി 1947ല്‍ തന്റെ അച്ഛന്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ജീവിതത്തിന്റെ നല്ലൊരു പങ്ക് ഇന്ത്യയിലും മ്യാന്മാറിലും കഴിച്ചു കൂട്ടി. 1960ല്‍ ഉന്നത വിദ്യാഭ്യാസത്തിനായ് ഓക്സ്ഫോര്‍ഡില്‍ എത്തിയ സൂ ചി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് 1962ല്‍ മ്യാന്മാറില്‍ പട്ടാളം ഭരണം പിടിച്ചെടുത്തത്. 1988ല്‍ തന്റെ അമ്മയുടെ മരണത്തെ തുടര്‍ന്ന് മ്യാന്മാറില്‍ എത്തിയ സൂ ചി സെപ്റ്റംബര്‍ 24ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി എന്ന് സംഘടനക്ക് രൂപം നല്‍കുന്നതില്‍ ഒരു സുപ്രധാന പങ്ക് വഹിച്ചു. ഇതിനെ തുടര്‍ന്ന് സൈനിക ഭരണകൂടം ഇവരെ വീട്ടു തടങ്കലില്‍ ആക്കുകയും ചെയ്തു. 1990ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സൂ ചി യുടെ പാര്‍ട്ടി 80% സീറ്റുകള്‍ നേടി അട്ടിമറി വിജയം നേടിയെങ്കിലും വീട്ടു തടങ്കലില്‍ ആണെന്ന കാരണം പറഞ്ഞ് പട്ടാള ഭരണ കൂടം സൂ ചി യുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായും തള്ളി കളയുകയും ചെയ്തു. വീട്ടു തടങ്കലില്‍ ആയിരിക്കെ 1991ല്‍ സൂ ചി ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. അതേ വര്‍ഷം തന്നെ സ്വതന്ത്ര ചിന്തയ്ക്കുള്ള സഖറോവ് പുരസ്ക്കാരവും 1992ല്‍ സമാധാനവും ഐക്യദാര്‍ഡ്യവും പ്രോത്സാഹിപ്പിക്കുന്ന വനിതകള്‍ക്കുള്ള മറീസ ബെല്ലിസാറിയോ പുരസ്ക്കാരവും ലഭിച്ചു. 2000 ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ സൂ ചി ക്ക് പ്രസിഡണ്ടിന്റെ മെഡല്‍ ഓഫ് ഫ്രീഡം സൂ ചി യുടെ അസാന്നിധ്യത്തില്‍ സമ്മാനിച്ചു. സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ 40 ബുദ്ധ സന്യാസിമാര്‍ ഉള്‍പ്പടെ നൂറ് കണക്കിന് പേരെ ഇതിനോടകം പട്ടാളം കൊന്നൊടുക്കി. 3000 പേരെയെങ്കിലും തടവില്‍ ആക്കിയിട്ടുണ്ട് എന്ന് പട്ടാളം തന്നെ അറിയിക്കുന്നു. അടുത്ത വര്‍ഷം രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കുവാനായി പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൂ ചി അടക്കം ഒട്ടു മിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും 2010ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവാദം ഇല്ല എന്നിരിക്കെ പട്ടാള ഭരണത്തിന്റെ കാലാവധി നീട്ടുവാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ നിഗമനം. സൂ ചി യെ തടവില്‍ ഇട്ടിരിക്കുന്ന കുപ്രസിദ്ധമായ ഇന്‍സേന്‍ തടവറ കുപ്രസിദ്ധമായ ഇന്‍സേന്‍ എന്ന ജയിലില്‍ ആണ് ഇപ്പോള്‍ സൂ ചി എന്നത് പ്രശ്നം കൂടുതല്‍ ഗൌരവം ഉള്ളതാക്കുന്നു. മര്‍ദ്ദനവും കസ്റ്റഡി മരണവും ഇവിടെ പതിവാണ്. വധ ശിക്ഷ കാത്തു കിടക്കുന്ന കുറ്റവാളികള്‍ നിറഞ്ഞ ഈ തടവറയില്‍ വധ ശിക്ഷ ലഭിക്കാത്തവരും ഇവിടത്തെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നത് സാധാരണമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ പട്ടാളത്തിന് ഏറ്റവും വലിയ തലവേദനയായ സൂ ചി യെ ഈ തടവറയിലേക്ക് തന്നെ പറഞ്ഞയച്ചത് ഈ അവസരത്തില്‍ ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്. Labels: അന്താരാഷ്ട്രം, പീഢനം, മനുഷ്യാവകാശം
- ജെ. എസ്.
( Friday, May 15, 2009 ) |
ബ്രസീല്‍ പ്രസിഡണ്ടിന് സമാധാന പുരസ്ക്കാരം
യുനെസ്കോ (UNESCO) സമാധാന പുരസ്ക്കാരം ബ്രസീല്‍ പ്രസിഡണ്ട് ലൂയിസ് ഇനാഷിയോ ലുലാ ഡ സില്‍വക്ക് ലഭിച്ചു. 2008ലെ ഫെലിക്സ് ഹൂഫോ ബോണി സമാധാന പുരസ്ക്കാരമാണ് ഇദ്ദേഹത്തിന് നല്‍കാന്‍ ജൂറിയുടെ തീരുമാനം ആയത്. ഇദ്ദേഹം നേതൃത്വം നല്‍കിയ സമാധാന ചര്‍ച്ചകള്‍ക്കും, ജനാധിപത്യം, സാമൂഹ്യ നീതി, തുല്യ അവകാശങ്ങള്‍ എന്നിവക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും, ന്യൂന പക്ഷ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള അംഗീകാരമാണ് ഈ പുരസ്ക്കാരം എന്ന് ജൂറി അറിയിച്ചു.
ജൂലൈയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം നല്‍കും. നെല്‍സണ്‍ മണ്ഡേല, യാസ്സര്‍ അറഫാത്, ജിമ്മി കാര്‍ട്ടര്‍ എന്നിവര്‍ക്ക് ഈ പുരസ്ക്കാരം മുന്‍പ് ലഭിച്ചിട്ടുണ്ട്. Labels: അന്താരാഷ്ട്രം, ബഹുമതി
- ജെ. എസ്.
( Thursday, May 14, 2009 ) |
ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ഒരു ഇന്ത്യന്‍ നാവികനെ വെടി വെച്ചു കൊലപ്പെടുത്തി എന്ന് ഇന്ത്യന്‍ ഷിപ്പിങ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരിയില്‍ കടല്‍ കൊള്ളക്കാര്‍ തട്ടി എടുത്ത എം.റ്റി. സീ പ്രിന്‍സസ് 2 എന്ന കപ്പലിലെ ജോലിക്കാരനായ സുധീര്‍ സുമന്‍ ആണ് കടല്‍ കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചത്. ജനുവരി രണ്ടിന് വെടിയേറ്റ സുമന്‍ ഏറെ നാള്‍ പരിക്കുകളോടെ കടല്‍ കൊള്ളക്കാരുടെ നിയന്ത്രണത്തില്‍ ഉള്ള കപ്പലില്‍ കഴിഞ്ഞു എങ്കിലും ഏപ്രില്‍ 26ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മരണ മടയുക യായിരുന്നു. ശവ ശരീരം കൊള്ളക്കാര്‍ കടലില്‍ എറിഞ്ഞു കളഞ്ഞു എന്ന് ഇന്ത്യന്‍ ഷിപ്പിങ് ഡയറക്ടറേറ്റ് പുറത്തു വിട്ട പത്ര കുറിപ്പില്‍ അറിയിച്ചു. കപ്പലിലെ മറ്റൊരു ഇന്ത്യന്‍ ജീവനക്കാരന്‍ ആയ കമല്‍ സിങ്ങിനും കൊള്ളക്കാരുടെ വെടി ഏറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ഭേദം ആയതിനെ തുടര്‍ന്ന് ഇദ്ദേഹം കപ്പലില്‍ ജോലി പുനരാരംഭിച്ചിട്ടുണ്ട് എന്ന് കപ്പലിന്റെ മാനേജര്‍ അറിയിച്ചു.
Labels: അന്താരാഷ്ട്രം, കുറ്റകൃത്യം
- ജെ. എസ്.
( Sunday, May 10, 2009 ) |
തമിഴ് വിദ്യാര്‍ത്ഥി നിരാഹാരം അവസാനിപ്പിച്ചു
ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മൂന്ന് ആഴ്ച്ചയായി ലണ്ടനിലെ പാര്‍ലമെന്റ് സ്ക്വയറില്‍ തമിഴ് വിദ്യാര്‍ത്ഥിയായ പരമേശ്വരന്‍ സുബ്രമണ്യം നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി മിലിബാന്‍ഡ് ഈ പ്രശ്നത്തില്‍ തങ്ങള്‍ ഇടപെടു ന്നുണ്ടെന്ന് കാണിച്ച് ഇദ്ദേഹത്തിന് എഴുതിയ കത്തിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. 28 കാരനായ പരമേശ്വരത്തിന്റെ പത്തോളം കുടുംബാംഗങ്ങള്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ കൈകളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഫ്രെഞ്ച് ബ്രിട്ടീഷ് അധികൃതര്‍ തങ്ങളുടെ കാമ്പ് സന്ദര്‍ശിക്കുന്നത് പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന എല്ലാം നഷ്ടപ്പെട്ട് യുദ്ധ ഭൂമിയില്‍ നിന്നും പലായനം ചെയ്യുന്ന ശ്രീലങ്കയിലെ തമിഴ് വംശജര്‍ യുദ്ധ ഭൂമിയില്‍ കുടുങ്ങി പോയ തമിഴ് വംശജരുടെ സുരക്ഷക്കായി എത്രയും പെട്ടെന്ന് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുവാന്‍ വേണ്ട എല്ലാ നടപടികളും തങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാരുമായി കൈകൊള്ളു ന്നുണ്ടെന്ന് ബ്രിട്ടീഷ് വിദേശ കാര്യ വകുപ്പിന്റെ വക്താവ് വ്യക്തമാക്കി. പരമേശ്വരന്‍ നടത്തിയ പ്രതിഷേധ സമരം തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണം ആയി. കൂടുതല്‍ ജീവാപായം സംഭവിക്കുന്നത് ശ്രീലങ്കയിലെ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുവാനേ ഉപകരിക്കൂ. തമിഴര്‍ക്ക് ശ്രീലങ്കയിലെ രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളികള്‍ ആകുവാനുള്ള സാഹചര്യം ലഭിക്കണം എന്നാണ് ബ്രീട്ടന്റെ നിലപാട് എന്നും ഇവര്‍ അറിയിച്ചു. Labels: അന്താരാഷ്ട്രം, പ്രതിഷേധം, മനുഷ്യാവകാശം, യുദ്ധം
- ജെ. എസ്.
( Friday, May 01, 2009 ) |
ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കും - ജയലളിത
ലോക സഭ തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ഇഷ്ടത്തിനുള്ള സര്‍ക്കാരാണ് അധികാരം ഏല്‍ക്കുന്നത് എങ്കില്‍ ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കും എന്ന് എ. ഐ. എ. ഡി. എം. കെ. നേതാവ് ജയലളിത പ്രഖ്യാപിച്ചു. സൈന്യത്തെ അയക്കുക മാത്രമല്ല തമിഴ് വംശജര്‍ക്ക് ശ്രീലങ്കയില്‍ ഒരു പ്രത്യേക പ്രദേശം രൂപീകരിക്കാനുള്ള നടപടികളും താന്‍ സ്വീകരിക്കും എന്ന് അവര്‍ പറഞ്ഞു. തനിക്ക് അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും അറിയില്ല എന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശം അവര്‍ തള്ളി കളഞ്ഞു. ബംഗ്ലാദേശ് രൂപീകരണത്തിന് ഇന്ത്യന്‍ സേനയെ അയച്ച ഇന്ദിരാ ഗാന്ധിയേയും ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സമാധാന സേനയെ നിയോഗിച്ച രാജീവ് ഗാന്ധിയേയും കോണ്‍ഗ്രസ് ഇതേ പോലെ വിമര്‍ശിക്കുമോ എന്നു ജയലളിത ചോദിച്ചു.
Labels: അന്താരാഷ്ട്രം, മനുഷ്യാവകാശം
- ജെ. എസ്.
( Thursday, April 30, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്