കല്‍ക്കട്ട തീപിടുത്തം : 24 മരണം
കല്‍ക്കട്ട: കല്‍ക്കട്ട നഗരത്തിലെ പ്രശസ്തമായ സ്റ്റീഫന്‍ കോര്‍ട്ട് കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് കെട്ടിടത്തിനു തീ പിടിച്ചത്. രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ പലരും കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്ക് എടുത്തു ചാടിയതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. നഗരം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തീപിടുത്തങ്ങളില്‍ ഒന്നായിരുന്നു ഇത്. മുന്നൂറോളം അഗ്നി ശമന സേനാംഗങ്ങള്‍ മണിക്കൂറുകളോളം പ്രയത്നിച്ചതിന്റെ ഫലമായി തീ നിയന്ത്രണ വിധേയമായി. ഒരു വൈദ്യുതി തകരാറാണ് തീയ്ക്ക് കാരണമായത് എന്നാണ് നിഗമനം.
Labels: അപകടങ്ങള്‍
- ജെ. എസ്.
( Wednesday, March 24, 2010 ) |
ആണവ ബാധ്യതാ ബില്‍ - തല്‍ക്കാലം മാറ്റി വെച്ചു
ന്യൂഡല്‍ഹി : ഇന്ത്യാ - യു. എസ്. ആണവ കരാറിലെ വിവാദ വ്യവസ്ഥ നടപ്പിലാക്കാനുള്ള സിവില്‍ ന്യുക്ലിയര്‍ ലയബിലിട്ടി ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാതെ ഭരണ കക്ഷി നാടകീയമായി പിന്‍മാറി. തികച്ചും അമേരിക്കന്‍ വിധേയത്വം മുഴച്ചു നില്‍ക്കുന്ന ആണവ ബാധ്യതാ ബില്ലിനെ പ്രതിപക്ഷം യോജിച്ച് എതിര്‍ത്തിരുന്നു. ബില്ല് ലോക സഭയില്‍ അവതരിപ്പിക്കാന്‍ ഏറ്റവും യോജിച്ച സമയം കണ്ടെത്താനുള്ള തന്ത്രമാണ് കോണ്‍ഗ്രസ്സിന്‍റെത് എന്ന് കരുതപ്പെടുന്നു.
വരുന്ന മാസം വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജി അമേരിക്ക സന്ദര്‍ശി ക്കാനിരിക്കെ ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് കാണിച്ച തിടുക്കം പൊതുവേ സംശയം ഉണ്ടാക്കിയിട്ടുണ്ട്. ലോക സഭയില്‍ വനിതാ ബില്‍ അവതരിപ്പിക്കാന്‍ പതിനെട്ടടവും പുറത്തെടുത്ത കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും, പ്രത്യേകിച്ച് അമേരിക്കന്‍ താല്പര്യ മാകുമ്പോള്‍. സുരക്ഷിതമായ മറ്റൊരവസരത്തില്‍ ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാം എന്നാണ് കോണ്‍ഗ്രസ്സ് കരുതുന്നത്. ബില്‍ അവതരണവുമായി ബന്ധപെട്ട് പ്രതിപക്ഷവുമായി സമവായത്തിന് ശ്രമിച്ചിരുന്നു എങ്കിലും പരാജയപ്പെടുക യായിരുന്നു. ഭോപാല്‍ ദുരന്തത്തിന്‍റെ പാഠം മറന്ന് ബില്‍ ജനങ്ങള്‍ക്ക് മീതെ കെട്ടി വെക്കരുതെന്ന് ബി. ജെ. പി. യും, ഇത് തികച്ചും അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി നടത്തുന്ന തന്ത്രമാണെന്ന് ഇടതു പക്ഷവും കുറ്റപ്പെടുത്തി. എന്നാല്‍ ആണവ നിലയങ്ങള്‍ ഉള്ള മുപ്പത് രാജ്യങ്ങളില്‍ ഇന്ത്യക്ക് മാത്രമായി രാജ്യാന്തര നിയമങ്ങളോ, ദേശീയ സുരക്ഷാ നിയമങ്ങളോ കൂടാതെ വരാനിരിക്കുന്ന വലിയ ആണവ വ്യാപാര സാഹചര്യങ്ങളെ നേരിടാനാവില്ല എന്ന് കോണ്‍ഗ്രസ്സും വ്യക്തമാക്കി. ആണവ കരാറിലെ സുപ്രധാനമായ ഈ ബില്‍ പാസ്സാക്കുമെന്നു തന്നെ യാണ് പ്രതീക്ഷയെന്ന് ഇന്ത്യയിലെ യു. എസ്. അംബാസിഡര്‍ പറഞ്ഞു. - സ്വ.ലേ.
India Puts Off Nuclear Liability Bill Labels: അന്താരാഷ്ട്രം, അപകടങ്ങള്‍, അമേരിക്ക
- ജെ. എസ്.
( Tuesday, March 16, 2010 ) |
എയര്‍ ഷോ : രണ്ട് നാവിക സേനാ വൈമാനികര്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ് : അന്താരാഷ്‌ട്ര വൈമാനിക പ്രദര്‍ശനം നടക്കുന്നതിനിടയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ നാവിക സേനയിലെ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. വൈമാനികര്‍ക്ക് പുറമേ വേറെ ഒരാള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഏഴോളം പേര്‍ക്ക് പരിക്കുമുണ്ട്. ബീഗംപെട്ട് വിമാനത്താവളത്തി നടുത്തുള്ള ഒരു മൂന്നു നില കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയ ഒരു വ്യോമ വ്യൂഹത്തിന്റെ ഭാഗമായി പറക്കുകയായിരുന്ന ഒരു വിമാനമാണ് തകര്‍ന്ന് വീണത്. തകര്‍ന്ന വിമാനത്തിന്റെ സഹ വൈമാനികനായ ലെഫ്ടനന്റ്റ് കമാണ്ടര്‍ രാഹുല്‍ നായര്‍ മലയാളിയാണ്. മുഖ്യ വൈമാനികനായ കമാണ്ടര്‍ എസ. കെ. മൌര്യയും കൊല്ലപ്പെട്ടു.
Labels: അപകടങ്ങള്‍, രാജ്യരക്ഷ, വിമാന ദുരന്തം
- ജെ. എസ്.
( Wednesday, March 03, 2010 ) |
കാശ്മീരില്‍ ഹിമപാതം - 16 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഉള്ള സൈനിക ക്യാമ്പിനു മുകളിലേക്ക് കനത്ത ഹിമാപാതത്തെ തുടര്‍ന്ന് മഞ്ഞു മല ഇടിഞ്ഞു വീണു പതിനാറോളം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ കര സേനയുടെ പരിശീലന ക്യാമ്പിലാണ് അത്യാഹിതം സംഭവിച്ചത്. പരിശീലനത്തിന്റെ ഭാഗമായി മുന്നൂറ്റി അന്‍പതോളം സൈനികര്‍ പതിനായിരം അടി മുകളിലുള്ള മഞ്ഞു മലയില്‍ എത്തിയതായിരുന്നു. അപ്പോഴാണ് മഞ്ഞു മല ഇടിഞ്ഞു സംഘത്തിന് മേലെ പതിച്ചത്. പതിനഞ്ചു സൈനികരുടെ മൃതദേഹങ്ങള്‍ മഞ്ഞിനടിയില്‍ പെട്ടിരിക്കുകയാണ്. പതിനേഴു പേരെ മഞ്ഞില്‍ നിന്നും പുറത്തെടുത്തു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടു പേരെ ഇനിയും കണ്ടു കിട്ടിയിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്. ഇന്നലെ രാത്രിയോടെ ഇരുപത്തിയാറു പേരെ രക്ഷിക്കാന്‍ കഴിഞ്ഞതായി സൈന്യം അറിയിച്ചു.
Labels: അപകടങ്ങള്‍, രാജ്യരക്ഷ
- ജെ. എസ്.
( Tuesday, February 09, 2010 ) |
ടാങ്കറിനു തീ പിടിച്ച് കരുനാഗപ്പള്ളി യില്‍ വന്‍ ദുരന്തം
കരുനാഗപ്പള്ളി പുത്തന്‍ തെരുവില്‍ പാചക വാതക ടാങ്കര്‍ കാറുമായി കൂട്ടി ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അഗ്നി ബാധയില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളല്‍ ഏറ്റിട്ടുണ്ട്. പൊള്ളല്‍ ഏറ്റവരെ മെഡിക്കല്‍ കോളേജടക്കം പല ആശുപത്രി കളില്‍ ആയി പ്രവേശിപ്പി ച്ചിരിക്കുന്നു. പോലീസും അഗ്നി സേനാ വിഭാഗവും കൂടുതല്‍ അപകടം ഉണ്ടാകാ തിരിക്കുവാന്‍ വേണ്ട കരുതല്‍ നടപടികള്‍ ചെയ്തു കൊണ്ടിരിക്കുന്നു.
പുലര്‍ച്ചയാണ് അപകടം ഉണ്ടായത്. ഗ്യാസ് ലീക്ക് ചെയ്തതോടെ തീ ആളി പ്പടരുക യായിരുന്നു. സമീപത്തെ കടകള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും അഗ്നി ബാധയില്‍ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. സമീപ വാസികളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റി. ഉയര്‍ന്ന ഉദ്യോഗ സ്ഥന്മാരും മന്ത്രിമാരും സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. - എസ്. കുമാര്‍ Labels: അപകടങ്ങള്‍
- ജെ. എസ്.
( Thursday, December 31, 2009 ) |
ലോക ശ്രദ്ധ പിടിച്ചു വാങ്ങിയ ഒരു ബലൂണ്‍
കൊളറാഡോയില്‍ ആറു വയസ്സുകാരന്‍ ഫാല്‍ക്കണ്‍ ഹീന്‍ കയറിയ ബലൂണ്‍ ആകാശത്തേക്ക് പറന്നു പോയി എന്ന വാര്‍ത്തയെ തുടര്‍ന്ന് ലോകം ഇന്നലെ 90 മിനിട്ടിലേറെ ശ്വാസമടക്കി ആ കാഴ്‌ച്ച കണ്ടു. ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു സംഭവം.
കുട്ടിയുടെ വീട്ടുകാര്‍ നിര്‍മ്മിച്ചു കൊണ്ടിരുന്ന ഹീലിയം വാതക ബലൂണിന്റെ പേടകത്തില്‍ കയറിയ ബാലന്‍ അത് കെട്ടി ഇട്ടിരുന്ന കയര്‍ അഴിച്ചു വിടുകയാണ് ഉണ്ടായത് എന്ന് ബാലന്റെ സഹോദരന്‍ കണ്ടതായി പോലീസ് അറിയിച്ചു. കയര്‍ അഴിഞ്ഞതോടെ പറന്നു പൊങ്ങിയ ബലൂണ്‍ ശക്തമായ കാറ്റില്‍ അതിവേഗം പറന്ന് നീങ്ങുകയാണ് ഉണ്ടായത്. ബലൂണില്‍ ഘടിപ്പിച്ച പേടകത്തിന്റെ വാതില്‍ പൂട്ടിയിട്ടി ല്ലായിരുന്നു എന്നതിനാല്‍ കുട്ടി പേടകത്തില്‍ നിന്നും വീണു പോയിട്ടുണ്ടാവും എന്നായിരുന്നു സംശയം. ഏഴായിരം അടി ഉയരത്തില്‍ പറന്ന ബലൂണ്‍ മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വേഗതയില്‍ കിഴക്കന്‍ ദിശയിലേക്ക് നീങ്ങി ക്കൊണ്ടിരുന്നു. പേടകത്തിന്റെ അടിയിലെ പലക തീര്‍ത്തും ദുര്‍ബലമാണ് എന്നതിനാല്‍ ചെറിയൊരു ആഘാതം പോലും അത് തകരുവാന്‍ ഇടയാക്കും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തി. ഇത്തരമൊരു സംഭവം ആദ്യമായാണ് നേരിടേണ്ടി വരുന്നത് എന്നതിനാല്‍ ഇതെങ്ങനെ കൈകാര്യം ചെയ്യണം എന്ന ആശയ ക്കുഴപ്പത്തില്‍ ആയിരുന്നു അധികൃതര്‍. 90 മിനുട്ടോളം പറന്ന ശേഷം ബലൂണ്‍ നിലത്തിറ ങ്ങിയപ്പോഴേക്കും രക്ഷാ പ്രവര്‍ത്തകര്‍ ഫയര്‍ എഞ്ചിനും മറ്റ് സന്നാഹങ്ങളുമായി ഓടിയടുത്തു. എന്നാല്‍ ബലൂണില്‍ കുട്ടി ഉണ്ടായിരുന്നില്ല. അതോടെ കുട്ടി പറക്കുന്ന തിനിടയില്‍ വീണു പോയിട്ടുണ്ടാവും എന്ന സംശയം പ്രബലപ്പെട്ടു. അന്വേഷണങ്ങള്‍ പുരോഗമി ക്കുന്നതിനിടെ പൊടുന്നനെ കുട്ടി അവന്റെ വീട്ടില്‍ തന്നെ പ്രത്യക്ഷപ്പെട്ടതോടെ കഥയ്ക്ക് പരിസമാ പ്തിയാവുകയും ചെയ്തു. കയര്‍ ഊരി ബലൂണ്‍ പറത്തിയ കുട്ടി, പേടി കാരണം തട്ടിന്‍ പുറത്ത് ഒരു പെട്ടിയില്‍ കയറി ഒളിച്ചിരിക്കു കയായിരുന്നു. ഏതായാലും ഒന്നര മണിക്കൂറോളം ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ ബാലന്‍ ലോകമെമ്പാടുമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഒരു ആഘോഷമായി മാറി. “ബലൂണ്‍ ബോയ്” എന്ന പേരില്‍ പ്രസിദ്ധനായ ബാലന്‍ പറത്തി വിട്ട ബലൂണിന്റെ ചിത്രമടങ്ങിയ റ്റീ ഷര്‍ട്ടുകള്‍ വരെ ഈ ഒന്നര മണിക്കൂറിനുള്ളില്‍ വിപണിയില്‍ രംഗത്ത് വരികയും ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ ഫേസ് ബുക്കില്‍ മൂന്ന് ഫാന്‍ പേജുകളും ഗ്രൂപ്പുകളും രൂപം കൊണ്ടു. Balloon boy keeps the world chasing for 90 minutes Labels: അപകടങ്ങള്‍, കുട്ടികള്‍
- ജെ. എസ്.
( Friday, October 16, 2009 ) |
ബോട്ടപകടം - മന്ത്രിയും ബന്ധുക്കളും തമ്മില്‍ വാഗ്വാദം
തേക്കടി : കേരള ചരിത്രത്തിലെ ഏറ്റവും വലിയ ബോട്ട് ദുരന്തമായി മാറിയ തേക്കടി ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളും സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരനും തമ്മില്‍ വാഗ്വാദം നടന്നു. സുരക്ഷാ സംവിധാനങ്ങള്‍ മതിയായ രീതിയില്‍ ബോട്ടില്‍ ലഭ്യമല്ലായിരുന്നു എന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ മന്ത്രിയ്ക്ക് ചുറ്റും കൂടുകയായിരുന്നു. ഈ കാര്യത്തില്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ക്ഷമാപണം വേണം എന്നായി ബന്ധുക്കള്‍. ഡല്‍ഹിയില്‍ നിന്നുമുള്ള ഒരു ബന്ധു, മന്ത്രി “സോറി” എന്ന ഒരു വാക്കെങ്കിലും ഉച്ഛരിയ്ക്കണം എന്ന് ശഠിച്ചതോടെ മന്ത്രിയ്ക്ക് ശുണ്ഠി കയറി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ഞാനും നിങ്ങളെ പോലെ കഴിഞ്ഞ രാത്രി ഉറങ്ങിയിട്ടില്ല എന്ന് മന്ത്രി പറഞ്ഞപ്പോള്‍ നിങ്ങള്‍ ഒരു രാത്രിയേ ഉറങ്ങാതിരിക്കൂ; ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് ഇനി എന്നും ഉറങ്ങാത്ത രാത്രികളാണ് എന്ന് ഇയാള്‍ പ്രതികരിച്ചു. ക്ഷമ പറയാന്‍ വിസമ്മതിച്ച മന്ത്രി, താന്‍ മരിച്ചവരുടെ ഒട്ടേറെ ബന്ധുക്കളെ കണ്ടിട്ടും, ഇതു പോലെ ബഹളം വെയ്ക്കുന്ന ഒരാളെ ആദ്യമായാണ് കാണുന്നത് എന്നു പറഞ്ഞു.
അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമായി രുന്നെങ്കില്‍ ഇത്തരം ഒരു അപകടത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു എന്നു തന്നെയാണ് വിദഗ്ദ്ധ മതം. ലൈഫ് ജാക്കറ്റുകള്‍ സഞ്ചാരികള്‍ക്ക് ഉപയോഗി ക്കാനാവുന്ന വിധത്തില്‍ ലഭ്യമായിരുന്നില്ല. ഇതിന്റെ ഉപയോഗം ഇവര്‍ക്ക് വിശദീകരിച്ചു കൊടുത്തിരുന്നുമില്ല. യാത്രക്കാരെ നിയന്ത്രിച്ച് ബോട്ടിന്റെ സുരക്ഷ ഉറപ്പു വരുത്താനും മതിയായ ജോലിക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നില്ല. രണ്ടു നിലയുള്ള ബോട്ടില്‍ ഡ്രൈവര്‍ക്കു പുറമെ ആകെ ഉണ്ടായിരുന്നത് ഒരു ജീവനക്കാരന്‍ മാത്രമായിരുന്നു. ഡ്രൈവര്‍ ആകട്ടെ ഇത്തരം ബോട്ടുകള്‍ ഓടിച്ച് മതിയായ പരിചയം സിദ്ധിച്ചിട്ടു മുണ്ടായിരുന്നില്ല. Labels: അപകടങ്ങള്‍, കേരളം, വിനോദ സഞ്ചാരം
- ജെ. എസ്.
( Saturday, October 03, 2009 ) |
തേക്കടിയില്‍ ബോട്ട് മുങ്ങി 41 മരണം
തേക്കടി : പെരിയാര്‍ വന്യ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ വിനോദ സഞ്ചാരികളെ വിനോദ യാത്രയ്ക്ക് കൊണ്ടു പോയ ടൂറിസം കോര്‍പ്പൊറെയ്ഷന്റെ ബോട്ട് മുങ്ങി 41 പേര്‍ മരിച്ചു. തേക്കടിയിലെ ജലാശയത്തില്‍ വന്യ മൃഗങ്ങളെ കാണിയ്ക്കുവാനായി വിനോദ സഞ്ചാരികളെയും വഹിച്ച് ജലാശയത്തില്‍ സഞ്ചരിച്ച ബോട്ട് മണക്കവല എന്ന സ്ഥലത്ത് എത്തിയപ്പോള്‍ തീരത്ത് കാണപ്പെട്ട കാട്ട്പോത്തുകളെ കണ്ടതിനെ തുടര്‍ന്ന് ബോട്ടിന്റെ ഒരു വശത്തേയ്ക്ക് നീങ്ങുകയായിരുന്നു എന്നാണ് നിഗമനം. എല്ലാ യാത്രക്കാരും ഒരു വശത്തേയ്ക്ക് നീങ്ങിയപ്പോള്‍ ബോട്ടിന്റെ സന്തുലനം നഷ്ടപ്പെടുകയും ബോട്ട് മറിയുകയും ആണ് ഉണ്ടായത് എന്ന് കരുതപ്പെടുന്നു.
41 മരണങ്ങള്‍ ഇതു വരെ സ്ഥിരീകരിച്ചു. ഇന്ന് 10 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മറിഞ്ഞ ബോട്ടിനടിയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാവാന്‍ ഉള്ള സാധ്യതയുണ്ട്. 74 പേര്‍ ബോട്ടില്‍ കയറി എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ അഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. അതിനാല്‍ ബോട്ടില്‍ കയറിയ കുട്ടികളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. ഇനി മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ഇല്ല എന്ന് അധികൃതര്‍ പ്രഖ്യാപിച്ചതിനു ശേഷം അഞ്ചു വയസുള്ള ഒരു കുട്ടിയുടെ മൃതദേഹം ലഭിയ്ക്കുകയുണ്ടായി. പഞ്ചാബ്, കൊല്‍ക്കത്ത, ദില്ലി, കോയമ്പത്തൂര്‍, പെരിയകുളം, ആന്ധ്രപ്രദേശ്, ഹൈദരാബാദ്, കുംഭകോണം, ബാംഗ്ലൂര്‍, മധുര സ്വദേശികള്‍ക്ക് പുറമെ മൂന്ന് മലയാളികളും കൊല്ലപ്പെട്ടവരില്‍ പെടുന്നു. തൃശ്ശൂര്‍ സ്വദേശികളായ സുഷിത്, സുശീല ദമ്പതിമാരും ഇവരുടെ മകന്‍ അപ്പുവുമാണ് മരിച്ച മലയാളികള്‍. അഞ്ചു ലക്ഷത്തോളം വിനോദ സഞ്ചാരികള്‍ ഒരു വര്‍ഷം ഇവിടെ എത്താറുണ്ട്. കെ.ടി.ഡി.സി. യുടെ ജലകന്യക എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. അപകട കാരണമായി ബോട്ടിന്റെ പഴക്കം എന്ന സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞു. ഒരു മാസം മുന്‍പ് ഉപയോഗത്തില്‍ വന്ന ബോട്ടായിരുന്നു ജലകന്യക. രണ്ടു നിലയുള്ള ബോട്ടിന്റെ താഴത്തെ നിലയില്‍ ഉണ്ടായിരുന്നവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം വീതം നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ ഉത്തരവിട്ടു. Boat capsises in Thekkady Periyar wildlife sanctuary Labels: അപകടങ്ങള്‍
- ജെ. എസ്.
( Thursday, October 01, 2009 ) |
വിമാനം കാണാതായി
228 പേരുമായി ബ്രസീലില്‍ നിന്നും ഫ്രാന്‍സിലേക്ക് പറന്ന എയര്‍ ഫ്രാന്‍സ് ഫ്ലൈറ്റ് AF447 വിമാനം അറ്റ്ലാന്റിക്കിനു മുകളില്‍ വെച്ച് കാണാതായി. ശക്തമായ കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയും ഉള്ള സ്ഥലത്തു കൂടി ആയിരുന്നു ഈ വിമാനം പറന്നിരുന്നത് എന്നത് മാത്രമാണ് ഇപ്പോള്‍ ലഭ്യമായ വിവരം. എന്നാല്‍ എയര്‍ ബസ് എ330-200 (Airbus A 330-200) എന്ന ഈ വിമാനം ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ പ്രാപ്തമാണ്. ഈ തരം വിമാനം ഇങ്ങനെ തകരുന്നത് ഇത് ആദ്യമാണ്. വെറും നാലു വര്‍ഷം മാത്രമേ തകര്‍ന്ന വിമാനത്തിന് പഴക്കം ഉണ്ടായിരുന്നുള്ളൂ. ഇടിമിന്നല്‍ ഏറ്റതാണ് വിമാനം തകരാന്‍ കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വൈദ്യുത ശൃംഘലയിലെ തകരാറോ മറ്റെന്തോ സാങ്കേതിക തകരാറോ ആവാം വിമാനം തകരാന്‍ കാരണം എന്നും അഭിപ്രായം ഉണ്ട്. പുലര്‍ച്ചെ നാലേ കാലിന് വിമാനം അപ്രത്യക്ഷം ആവുന്നതിന് നിമിഷങ്ങള്‍ മുന്‍പ് യന്ത്ര തകരാറ് സൂചിപ്പിക്കുന്ന ചില ഓട്ടോമാറ്റിക് സന്ദേശങ്ങള്‍ വിമാനത്തില്‍ നിന്നും ലഭിച്ചിരുന്നു. ഏതായാലും പിന്നീട് വിമാനം പൊടുന്നനെ റഡാറുകളില്‍ നിന്നും അപ്രത്യക്ഷം ആവുക ആയിരുന്നു. ഭീകര ആക്രമണം എന്ന സാധ്യത പൊതുവെ തള്ളി കളഞ്ഞിട്ടുണ്ട്.
216 യാത്രക്കാരും 12 ജോലിക്കാരും ആയിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. 126 പുരുഷന്മാരും, 82 സ്ത്രീകളും, ഏട്ട് കുട്ടികളും. മരിച്ചവരില്‍ ഇന്ത്യാക്കാര്‍ ഇല്ല. ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മ്മനി, ചൈന, ഇറ്റലി, സ്വിറ്റ്സര്‍ലാന്‍ഡ്, ബ്രിട്ടന്‍, ലെബനോന്‍, ഹംഗറി, അയര്‍ലാന്‍ഡ്, നോര്‍വേ, സ്ലോവാക്യ, അമേരിക്ക, മൊറോക്കോ, പോളണ്ട്, അര്‍ജന്റിന, ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, ഹോളണ്ട്, എസ്റ്റോണിയ, ഫിലിപ്പൈന്‍സ്, ഗാംബിയ, ഐസ്‌ലാന്‍ഡ്, റൊമാനിയ, റഷ്യ, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ആയിരുന്നു വിമാനത്തില്‍. Labels: അപകടങ്ങള്‍, ദുരന്തം, വിമാന സര്വീസ്
- ജെ. എസ്.
( Tuesday, June 02, 2009 ) |
പൈലറ്റിന്റെ പ്രേമ സല്ലാപത്തില്‍ പൊലിഞ്ഞത് 50 ജീവന്‍
27കാരിയും സുന്ദരിയുമായ തന്റെ സഹ പൈലറ്റുമായി പ്രേമ സല്ലാപത്തില്‍ ഏര്‍പ്പെട്ട പൈലറ്റിന്റെ അശ്രദ്ധ മൂലം വിമാനം ഇടിച്ച് 50 പേര്‍ കൊല്ലപ്പെട്ടു. ന്യൂ യോര്‍ക്കിലെ ബഫലോ വിമാന താവളത്തില്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ആണ് സംഭവം നടന്നത്. 47 കാരനായ ക്യാപ്റ്റന്‍ മാര്‍വിന്‍ 27 കാരിയായ റെബേക്കയുമായി ജീവിത ബന്ധങ്ങളെ കുറിച്ചും മറ്റും പ്രേമ സല്ലാപം നടത്തിയതിന്റെ ശബ്ദ രേഖ കോക്ക് പിറ്റിലെ ഫ്ലൈറ്റ് റെക്കോഡര്‍ പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്. 10,000 അടിക്ക് താഴെ ഉയരത്തില്‍ പറക്കുന്ന വേളയില്‍ വിമാനവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പൈലറ്റുമാര്‍ തമ്മില്‍ സംസാരിക്കരുത് എന്നാണ് നിയമം.
അപകടത്തില്‍ കത്തി എരിയുന്ന വിമാനം 50 യാത്രക്കാരോടൊപ്പം പ്രേമ സല്ലാപത്തില്‍ ഏര്‍പ്പെട്ട രണ്ട് പൈലറ്റുമാരും വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു. Labels: അപകടങ്ങള്‍
- ജെ. എസ്.
( Wednesday, May 13, 2009 ) |
ഇബന്‍ ബത്തൂത്ത ചെങ്കടലില്‍ മുങ്ങി
യു.എ.ഇ. യിലേക്ക് വരികയായിരുന്ന ഇബന്‍ ബത്തൂത്ത എന്ന ചരക്ക് കപ്പല്‍ ചെങ്കടലില്‍ സഫാജ് തുറമുഖത്തിനടുത്ത് മുങ്ങി. മൂന്ന് പേര്‍ മരിച്ചു. കപ്പലില്‍ ഇന്ത്യക്കാരടക്കം 26 ജീവനക്കാര്‍ ഉണ്ടായിരുന്നു. 10 പേരെ സമീപത്തുണ്ടായിരുന്ന കപ്പല്‍ രക്ഷപ്പെടുത്തി. 13 പേരെ കാണാതായി. ഗ്ലാസ് നിര്‍മ്മാണത്തിന് ആവശ്യമായ 6500 ടണ്‍ സിലിക്കയാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
Labels: അപകടങ്ങള്‍
- സ്വന്തം ലേഖകന്‍
( Tuesday, March 10, 2009 ) |
ചാമുണ്ഡാ ദേവി ക്ഷേത്രം : മരണം 200 കവിഞ്ഞേയ്ക്കും
നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ ജോധ്പൂറിലെ ചാമുണ്ഡാ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 140ഓളം ഭക്ത ജനങ്ങള്‍ കൊല്ലപ്പെട്ടു. ദര്‍ശനത്തിനായി ക്ഷേത്ര കവാടങ്ങള്‍ തുറന്നപ്പോഴാണ് നിയന്ത്രണാ തീതമായ തിരക്ക് അനുഭവപ്പെട്ടത്. കൂട്ടത്തോടെ അകത്തേയ്ക്ക് കടന്ന ജനത്തിന്റെ തിക്കില്‍ താഴെ വീണ പലരുടേയും മുകളിലൂടെ ജനക്കൂട്ടം കയറി ഓടുകയാണു ണ്ടായത്. ഇരുപതോളം പേര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ മഹാത്മാ ഗാന്ധി ആശുപത്രി, മധുരാ ദാസ് ആശുപത്രി, സണ്‍ സിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ വെച്ചാണ് മരിച്ചതായി സ്ഥിരീകരിയ്ക്കപ്പെട്ടത്. അറുപതോളം പേര്‍ പരിയ്ക്കുകളോടെ ആശുപത്രികളില്‍ ചികിത്സയിലുമുണ്ട്. പരിയ്ക്കേറ്റ വരിലെ ചിലരുടെ നില ഗുരുതരം ആണ് എന്ന് ജോധ്പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ കിരണ്‍ സോണി ഗുപ്ത അറിയിച്ചു.
ജോധ്പൂറിലെ മെഹരങ്ഘര്‍ കോട്ടയിലെ ക്ഷേത്രത്തില്‍ എത്തി ച്ചേരാന്‍ രണ്ട് കിലോമീറ്ററോളം വീതി കുറഞ്ഞ മലമ്പാതയിലൂടെ സഞ്ചരിയ്ക്കണം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ക്യൂ ഇവിടെ ഉണ്ട്. ഇതില്‍ പുരുഷന്മാരുടെ ക്യൂവിലാണ് തിക്ക് ഉണ്ടായതും അപകടം സംഭവിച്ചതും. Labels: അപകടങ്ങള്‍, ഇന്ത്യ
- ജെ. എസ്.
( Tuesday, September 30, 2008 ) 1 Comments:
Links to this post: |
മോഹന്‍ ചന്ദിന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട
തീവ്രവാദികളുടെ വെടി ഏറ്റു വീര ചരമം പ്രാപിച്ച ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ഓഫീസര്‍ മോഹന്‍ ചന്ദ് ശര്‍മ്മ (41) യ്ക്ക് രാഷ്ട്രം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി. ഡല്‍ഹിയില്‍ നടന്ന ശവ സംസ്ക്കാര ചടങ്ങുകളില്‍ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍, പ്രതിപക്ഷ നേതാവ് എല്‍. കെ. അദ്വാനി, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവരോടൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു. രാഷ്ട്രത്തിന്റെ ഈ വീര പുത്രനു വിട നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും വേദനയാല്‍ കുതിര്‍ന്ന രംഗങ്ങള്‍ക്ക് ഡല്‍ഹി സാക്ഷ്യം വഹിച്ചു.
അസുഖം മൂലം കിടപ്പില്‍ ആയതിനാല്‍ മകനു പകരം മറ്റൊരു ബന്ധുവാണ് ശര്‍മ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത്. യശ:ശ്ശരീരനായ ശര്‍മ്മയുടെ കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. Labels: അപകടങ്ങള്‍, തീവ്രവാദം, പോലീസ്
- ജെ. എസ്.
( Sunday, September 21, 2008 ) |
ദുബായ് വില്ലയിലെ അഗ്നിബാധ - 10 ആന്ധ്ര സ്വദേശികള്‍ വെന്ത് മരിച്ചു
ദേര ദുബായിലെ വില്ലയില്‍ ഇന്നലെ പുലര്‍ച്ചെ 5.30 ഓടെയാണ് തീ പിടുത്ത മുണ്ടായത്. ഇതില്‍ 10പേര്‍ മരിച്ചു. ആന്ധ്ര പ്രദേശിലെ കരിം നഗര്‍ ജില്ലയില്‍ നിന്നുള്ള വരാണ് മരിച്ച എല്ലാവരും.
തലാരി ഗംഗാധരന്‍, കൊക്കുള സഞ്ജീവ്, ദേവരാജണ്ണ, ചിന്നയ്യ, നരേഷ്, ജില്ലെബ ക്കണ്ണ, രാജു , തൊരാസപ്പു സൈലു, രാജലിംഗം, ബാലപ്പു ഗംഗാറാം എന്നിവരാണ് മരിച്ചത്. 15 പേരെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിട്ടുണ്ട്. ദുബായിലെ അല്‍ ബറാഹ ആശുപത്രി യിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. അപകടത്തില്‍ മലയാളികള്‍ പെട്ടിട്ടില്ല എന്നാണ് അറിയുന്നത്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് തീ പിടുത്ത മുണ്ടായ വില്ലയില്‍ താമസിച്ചിരുന്നത്. ഒരു ഡസനിലേറെ മുറികളിലായി നൂറിലധികം തൊഴിലാളികള്‍ ഈ വില്ലയില്‍ താമസിക്കു ന്നുണ്ടായിരുന്നു. പുലര്‍ച്ചെ എല്ലാവരും ഉറങ്ങി ക്കിടക്കുന്ന സമയത്താണ് തീ പിടുത്ത മുണ്ടായത് എന്നത് കൊണ്ട് പലര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല. കനത്ത പുക കൊണ്ട് മുറികളാകെ മൂടിയെന്നും ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തി നിടയില്‍ ചിലര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തിട്ടുണ്ട്. വില്ല ഏകദേശം പൂര്‍ണമായും കത്തി നശിച്ചു. ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പിടുത്ത മുണ്ടായ തെന്നാണ് നിഗമനം. അതേ സമയം തീ പിടുത്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ഇവിടെ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ പെരുവഴിയിലാണ്. കേന്ദ്ര പ്രവാസി വകുപ്പ് മന്ത്രി വയലാര്‍ രവിയുടെ നിര്‍ദേശ പ്രകാരം ഇവര്‍ക്ക് ഭക്ഷണത്തിനുള്ള സൗകര്യം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തി യിട്ടുണ്ട്. തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
( Wednesday, August 27, 2008 ) |
ദുബായില്‍ തീ - ഏഴ് മരണം
ദേര ദുബായിലെ ഒരു വില്ലയില്‍ ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് തീ പിടുത്ത മുണ്ടായത്. ആന്ധ്ര സ്വദേശികളായ മൂന്ന് പേര്‍ മരിച്ചതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന ആദ്യ വിവരങ്ങള്‍. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. അപകടത്തില്‍ മലയാളികള്‍ പെട്ടിട്ടില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
ആന്ധ്ര, തമിഴ്നാട് എന്നിവിട ങ്ങളില്‍ നിന്നുള്ള തൊഴിലാളി കളാണ് തീ പിടുത്ത മുണ്ടായ വില്ലയില്‍ താമസിച്ചിരുന്നത്. പത്തിലധികം മുറികളിലായി 100 ഓളം തൊഴിലാളികള്‍ ഈ വില്ലയില്‍ താമസിക്കു ന്നുണ്ടായിരുന്നു. പുലര്‍ച്ചെ എല്ലാവരും ഉറങ്ങി ക്കിടക്കുന്ന സമയത്താണ് തീ പിടുത്ത മുണ്ടായത് എന്നത് കൊണ്ട് പലര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല. കനത്ത പുക കൊണ്ട് അവിടെമാകെ മൂടിയെന്നും ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തി നിടയില്‍ ചിലര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തിട്ടുണ്ട്. വില്ല ഏകദേശം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. തൊഴിലാളികളുടെ വില പിടിപ്പുള്ള വസ്തുക്കളും മറ്റ് രേഖകളും കത്തി നശിച്ചിട്ടുണ്ട്. ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പിടുത്ത മുണ്ടായ തെന്നാണ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മക്തും , റാഷിദ് ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പി ച്ചിരിക്കുന്നത്. Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
( Tuesday, August 26, 2008 ) |
ദിയാധനം നല്‍കാന്‍ ഇല്ലാതെ തടവില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് ജയില്‍ മോചിതനായി
അപകടത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ദുബായില്‍ തടവിലായ കൊല്ലം കടയ്ക്കല്‍ സ്വദേശി ശശിധരന്‍ ജയില്‍ മോചിതനായി. ഇദ്ദേഹത്തിന്‍റെ സ്പോണ്‍സ റുടേയും സന്നദ്ധ സംഘടനായ സ്നേഹ ത്താഴ് വരയുടേയും ഇടപെട ലുകളാണ് ജയില്‍ മോചനം സാധ്യമാക്കിയത്. അടുത്ത ദിവസം ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും.
22 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദുബായ് അവീറിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊല്ലം കടയ്ക്കല്‍ സ്വദേശി ശശിധരന്‍ മോചിതനായത്. ദുബായിലെ ഒരു കെട്ടിട നിര്‍മ്മാണ കമ്പനിയിലെ ഡ്രൈവറാ യിരുന്നു ഇദ്ദേഹം. ശശിധരന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് വീണ് ഗലാന്‍ എന്ന ഈജിപ്റ്റ് തൊഴിലാളി മരിച്ചതിനെ തുടര്‍ന്നാണ് ജയിലി ലായത്. മരണപ്പെട്ട ഗലാന്‍റെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹം ദിയാധനം കോടതി വിധിച്ചു. എന്നാല്‍ ഈ പണം നല്‍കാന്‍ കഴിയാത്ത തിനെ തുടര്‍ന്നാണ് ജയില്‍ വാസം അനുഭവി ക്കേണ്ടി വന്നത്. ശശിയുടെ കുടുംബം മോചനത്തിനായി പല വാതിലുകള്‍ മുട്ടിയെങ്കിലും ഇത്ര യധികം തുക സ്വരൂപിക്കുക എളുപ്പ മല്ലായിരുന്നു. ഈ അവസര ത്തിലാണ് സ് നേഹത്താഴ് വര പ്രവര്‍ത്തകര്‍ ശശിയെ ദുബായ് ജയിലില്‍ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇവര്‍ ശശിയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മരിച്ച ഗലാന്‍റെ കുടുംബവുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയ ശേഷം 70,000 ദിര്‍ഹം നല്‍കിയാല്‍ മോചനത്തിനുള്ള രേഖകള്‍ നല്‍കാമെന്ന് കുടുബം സമ്മതിക്കു കയായിരുന്നു. ശശിധരന്‍റെ സ് പോണ്‍സറായ സുല്‍ത്താന്‍ 40,000 ദിര്‍ഹവും യൂണിക് മറൈന്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമ ഹരി 30,000 ദിര്‍ഹവും നല്‍കിയതോടെ ഈ യുവാവിന്‍റെ ജയില്‍ മോചനം സാധ്യമാവു കയായിരുന്നു. തന്‍റെ മോചനത്തിന് സഹായിച്ച എല്ലാവരോടും നന്ദി പറയുന്ന ശശി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കും. ദിയാ ധനം നല്‍കാനില്ലാതെ അവീര്‍ ജയിലില്‍ കഴിയുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പടെയുള്ള നാല് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം നടത്തണ മെന്നാണ് ഇപ്പോള്‍ ഇദ്ദേഹത്തിന് മനുഷ്യ സ് നേഹികളോട് ആവശ്യപ്പെ ടാനുള്ളത്. Labels: അപകടങ്ങള്‍, പ്രവാസി, ശിക്ഷ, സഹായം
- ജെ. എസ്.
( Saturday, August 23, 2008 ) |
അജ്മാനില്‍ തീ പിടുത്തം - മൂന്ന് മലയാളികള്‍ മരിച്ചു
അജ്മാനിലെ കരാമയില്‍ ഇന്നലെ പുലര്‍ച്ചെയാണ് വില്ലയ്ക്ക് തീ പിടിച്ചത്. അഗ്നി ബാധയില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എടപ്പാള്‍ സ്വദേശി തലമുണ്ട ആശാരി പുരക്കല്‍ മാധവന്‍ (58) പരപ്പനങ്ങാടി സ്വദേശികളായ കളം പറമ്പത്ത് പ്രമോദ് (26), തറയില്‍ സജീഷ് (27) എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി മുഹമ്മദ് സിദ്ധീഖ്, പരപ്പനങ്ങാടി സ്വദേശികളായ തത്തറക്കല്‍ മനോജ് കുമാര്‍, കോട്ടയില്‍ വീട്ടില്‍ നിഷാന്ത് എന്നിവര്‍ക്ക് പൊള്ളലേറ്റു. അജ്മാനിലെ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലാണ് പരിക്കേറ്റവര്‍. അജ്മാന്‍ ഫ്രീസോണിലെ ഒരു മറൈന്‍ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍ പെട്ട അഞ്ച് പേര്‍. മുഹമ്മദ് സിദ്ധീഖ് അജ്മാനില്‍ ട്രേഡിംഗ് ബിസിനസ് നടത്തുകയാണ്. അജ്മാന്‍ കരാമയിലെ ജസ്കോ സൂപ്പര്‍ മാര്‍ക്കറ്റിന് പുറകിലുള്ള ഇവര്‍ താമസിക്കുന്ന വില്ലയിലാണ് തീ പിടുത്ത മുണ്ടായത്. വാതിലിന് സമീപമാണ് തീ ആദ്യം പടര്‍ന്നത്. കനത്ത പുക മൂലം പുറത്തിറങ്ങാന്‍ കഴിയാതെ ശ്വാസം മുട്ടിയാണ് മൂന്ന് പേര്‍ മരിച്ചത്. രണ്ട് മുറികളിലായി ഈ വില്ലയില്‍ 11 പേരാണ് താമസിക്കുന്നത്. ഇതില്‍ അഞ്ച് പേര്‍ താമസിക്കുന്ന മുറിയ്ക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് അടുത്ത മുറിയിലേക്ക് തീ പടരുക യായിരുന്നു. എല്ലാവരും ഉറങ്ങി കിടക്കുക യായിരുന്നു വെന്നും കണ്ണ് തുറന്ന് നോക്കുമ്പോള്‍ കനത്ത പുക മൂടിയതാണ് കണ്ടതെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. എയര്‍ കണ്ടീഷന്‍ എടുത്തുമാറ്റി ആ വഴിയിലൂടെയാണ് തങ്ങള്‍ പുറത്ത് കടന്നതെന്ന് ഇവര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്ത കാരണ മെന്നാണ് പ്രാഥമിക നിഗമനം. അജ്മാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Labels: അപകടങ്ങള്‍, യു.എ.ഇ.
- ജെ. എസ്.
( Monday, August 18, 2008 ) |
സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടുച്ചു പൂട്ടും
ദുബായില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടുച്ചു പൂട്ടുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. നിര്‍മ്മാണ സ്ഥലത്ത് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ ഈ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം മാത്രം ദുബായിലെ കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ 249 അപകടങ്ങള്‍ ഉണ്ടായതായാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതരുടെ കണക്ക്.
ഇതില്‍ 47.8 ശതമാനവും ഉയരത്തില്‍ നിന്ന് താഴെ വീണ കേസുകളാണ്. നിര്‍മ്മാണ സൈറ്റുകളിലെ അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ദുബായ് മുസിപ്പാലിറ്റി അധികൃതര്‍ കര്‍ശന നടപടികളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടച്ചുപൂട്ടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് മുന്നറിയിപ്പുകള്‍ക്ക് ശേഷവും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ആയിരിക്കും ഇവ അടച്ച് പൂട്ടുക. നിര്‍മ്മാണ കമ്പനികള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമായി ഇന്ന് ദുബായ് മുനിസിപ്പാലിറ്റി പുതിയ സുരക്ഷാ മാന്വല്‍ പുറത്തിറിക്കുകയും ചെയ്തു. സുരക്ഷാ നിയമങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നതാണ് ഈ മാന്വല്‍. നിര്‍മ്മാണ സൈറ്റുകളില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 865 അപകടങ്ങള്‍ നടന്നതായാണ് അധികൃതരുടെ കണക്ക്. ഇതില്‍ 45 ശതമാനവും ഉയരത്തില്‍ നിന്ന് താഴെ വീണുണ്ടായ അപകടങ്ങളാണ്. നിര്‍മ്മാണ സ്ഥലം തകര്‍ന്ന് വീണ് 23 ശതമാനം അപടകങ്ങളും യന്ത്രങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ 14 ശതമാനവും ഇലക്ട്രിക് ഷോക്കേറ്റുള്ള അപകടങ്ങള്‍ 7 ശതമാനവും ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിര്‍മ്മാണ സ്ഥലങ്ങളിലെ അപകടങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ പുതിയ നടപടികള്‍ കൈക്കൊ ണ്ടിരിക്കുന്നത്. ഇത് ഫലവത്താകും എന്നാണ് പ്രതീക്ഷ. Labels: അപകടങ്ങള്‍, ദുബായ്, വ്യവസായം
- ജെ. എസ്.
( Wednesday, July 30, 2008 ) |
ശൈലുവയ്യന്റെ രക്ഷയ്ക്ക് മലയാളി എഞ്ചിനിയര്‍മാര്‍
ദേഹം ആസകലം പൊള്ളലേറ്റ് ഷാര്‍ജയിലെ കുവൈറ്റ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ശൈലുവയ്യന്‍ എന്ന ചെറുപ്പക്കാരന് സഹായവുമായി യു.എ.ഇ.യിലെ മലയാളി എഞ്ചിനിയര്‍മാര്‍ രംഗത്തെത്തി. 28 കാരനായ ശൈലുവയ്യന്‍ ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫയര്‍ ഫൈറ്റര്‍ ആയി ജോലി കിട്ടി നാട്ടില്‍ നിന്നും വെറും നാലു മാസം മുന്‍പാണ് യു.എ.ഇ.യില്‍ എത്തിയത്. അതി രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനു മുന്‍പായി ഭക്ഷണം പാകം ചെയ്യുമ്പോള്‍ പാചക വാതകം ചോര്‍ന്ന് ഇയാള്‍ താമസിച്ച ഫ്ലാറ്റിന് തീ പിടിക്കുകയാണ് ഉണ്ടായത്. 80% പൊള്ളലേറ്റ ശൈലുവയ്യന്‍ ഇപ്പോള്‍ ഷാര്‍ജയിലെ കുവൈറ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കുവൈറ്റ് ഹോസ്പിറ്റലിലെ പുരുഷ വാര്‍ഡിനടുത്ത് ചെന്നാല്‍ പൊള്ളലിന്റെ നീറ്റലാല്‍ പുളയുന്ന ശൈലുവയ്യന്റെ ദീന രോദനം ഇപ്പോഴും കേള്‍ക്കാം. ഇത് കേട്ട ഒരു മലയാളി എഞ്ചിനിയര്‍ ആയ ശ്രീ സനു മാത്യു ആണ് ഇത് യു.എ.ഇ.യിലെ മലയാളി എഞ്ചിനിയര്‍മാരുടെ സംഘടനയായ KERAയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. KERA യ്ക്ക് പിന്നാലെ പാലക്കാട്ടെ NSS College of Engineering ലെ എഞ്ചിനിയര്‍മാരുടെ കൂട്ടായ്മയായ NSS Alumniയും ശൈലുവയ്യന്റെ സഹായത്തിനായി രംഗത്തിറങ്ങി.
തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ ശൈലുവയ്യന്റെ ഭാര്യ ബധിരയും മൂകയുമാണ്. മൂന്നു വയസ്സുള്ള ഒരു മകന്‍ ഇവര്‍ക്കുണ്ട്. ദാരിദ്ര്യത്തില്‍ നിന്നും കരകയറാന്‍ നാട്ടില്‍ നിന്നും വെറും നാലു മാസം മുന്‍പ് യാത്രയായ ശൈലുവയ്യന്‍ വിധിയുടെ ക്രൂരതയ്ക്ക് പാത്രമാവുകയായിരുന്നു. മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ചികിത്സയ്ക്ക് ശേഷം ഒരു പക്ഷെ ഇയാളുടെ വേദന ശമിച്ചേയ്ക്കാം. എന്നാലും ജോലി എടുക്കുവാനോ കുടുംബം നോക്കുവാനോ ഇനി ഇയാള്‍ക്ക് കഴിയില്ല എന്നുറപ്പാണ്. തുടര്‍ന്നുള്ള ചികിത്സയ്ക്കും കുടുംബത്തിനെ മുന്നോട്ട് നയിക്കുവാനും ഇവര്‍ക്ക് മറ്റുള്ളവരുടെ പക്കല്‍ നിന്നുമുള്ള സാമ്പത്തിക സഹായം കൂടിയേ തീരൂ. നിങ്ങള്‍ക്ക് നേരിട്ട് സഹായം എത്തിയ്ക്കുവാന്‍ ശൈലുവയ്യന്റെ ഭാര്യയുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ താഴെ കൊടുക്കുന്നു: MRS.SHYLUVAYYAN BRIGIT A/C NO 15312, INDAIN BANK, KARUNGULAM BARANCH VALIAPALLY JUNCTION PULLUVILA P.O. THIRUVANANTHAPURAM DIST KERALA ശൈലുവയ്യന്റെ മൊബൈല്‍ നമ്പര്‍: 055 7166958 ഇദ്ദേഹത്തിന്റെ സുഹൃത്തായ തദെവൂസിന്റെ മൊബൈല്‍ നമ്പര്‍: 050 6941354
Labels: അപകടങ്ങള്‍, ദുരന്തം, പ്രവാസി, യു.എ.ഇ.
- ജെ. എസ്.
( Thursday, July 24, 2008 ) |
സൗദിയില്‍ ആദ്യമായി കാറപകടത്തില്‍ ഒരു വനിത ഡ്രൈവര്‍ കൊല്ലപ്പെട്ടു
സ്വദേശി വനിതയാണ് അപകടത്തില്‍ പെട്ടത്. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതിയില്ലാത്ത രാജ്യമാണ് സൗദി. സഹോദരന്‍റെ കാറെടുത്ത് യാത്ര ചെയ്ത യുവതി അമിത വേഗതയില്‍ വാഹനം ഓടിച്ചതാണ് അപകട കാരണം ആയതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാര്‍ അറിയാതെയാണ് ഇവര്‍ രാത്രി വണ്ടിയുമായി പുറത്തു പോയതെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ കുറേ നാളുകളായി സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കണം എന്ന ആവശ്യം വനിതാ സംഘടനകള്‍ ശക്തമായി ഉന്നയിക്കുകയാണ്. Labels: അപകടങ്ങള്‍, സൌദി, സ്ത്രീ
- ജെ. എസ്.
( Thursday, July 10, 2008 ) |
ബഹറൈനില്‍ പണിമുടക്ക്
ഒരു മലയാളി പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് ബഹറൈനില്‍ രണ്ടായിരത്തോളം തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.
പോലീസ് കസ്റ്റഡിയില്‍ മരിച്ച മലയാളിയായ വിനോദ് കുമാറിനെ (32) മോചിപ്പിയ്ക്കാനോ സഹായിയ്ക്കാനോ തങ്ങളുടെ കമ്പനി ഒന്നും ചെയ്തില്ല എന്നത് ആണ് പ്രതിഷേധത്തിന് കാരണമായത്. വ്യാഴാഴ്ച നാട്ടിലേയ്ക്ക് പോകാനിരുന്ന വിനോദ് കുമാറിന്റെ യാത്ര കമ്പനിയുടെ അനാസ്ഥ കാരണം മുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ അസ്വസ്ഥനായിരുന്നത്രെ. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അവസ്ഥയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. എന്നാല്‍ ഇയാളെ മോചിപ്പിക്കുവാനോ ഇയാളുടെ യാത്ര തരപ്പെടുത്തുവാനോ ഇയാള്‍ ജോലി ചെയ്ത സ്ഥാപനം വേണ്ട നടപടികള്‍ സ്വീകരിച്ചില്ലത്രെ. രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഇയാളെ രണ്ട് ദിവസം മുന്‍പ് പിടി കൂടിയതും ഇയാള്‍ നടു റോഡില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോഴായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇയാളുടെ സുരക്ഷയെ കരുതിയായിരുന്നു അറസ്റ്റ്. കോഴിക്കോട് സ്വദേശിയായ മുപ്പത്തിരണ്ടുകാരനായ വിനോദ് കുമാറിന് നാട്ടില്‍ ഭാര്യയും ഒന്നര വയസ്സായ മകനും ഉണ്ട്. രണ്ടായിരത്തോളം പേര്‍ ജോലി ചെയ്യുന്ന ബഹറൈനിലെ അഹമ്മദ് മന്‍സൂര്‍ അല്‍ ആലി എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു വിനോദ് കുമാര്‍. ഇയാളുടെ വിമാന ടിക്കറ്റ് തങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നു എന്ന് കമ്പനി വക്താവ് അറിയിച്ചു. ഇയാള്‍ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായ് ഇയാളുടെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്രെ. എന്തായിരുന്നു ഇയാളുടെ പ്രശ്നം എന്ന് പക്ഷെ ആര്‍ക്കും വ്യക്തമായിരുന്നില്ല. Labels: അപകടങ്ങള്‍, മനുഷ്യാവകാശം, സൌദി
- ജെ. എസ്.
( Tuesday, July 01, 2008 ) |
ദുബായില്‍ ആറ് വെയര്‍ ഹൌസുകള്‍ക്ക് തീ പിടിച്ചു
ദുബായിലെ അല്‍ ബര്‍ഷയില്‍ ആറ് വെയര്‍ ഹൗസുകള്‍ക്ക് തീ പിടിച്ചു. ആര്‍ക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അഗ്നിബാധ. അല്‍ബര്‍ഷ ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റിന് പുറക് വശത്ത് നിര്‍മ്മാണ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വെയര്‍ ഹൌസുകള്‍ക്കാണ് തീ പിടിച്ചത്. തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കി എന്നും സിവില്‍ ഡിഫന്‍സ് വകുപ്പ് അന്വേഷണം തുടങ്ങി എന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.
Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
( Tuesday, June 10, 2008 ) |
വഴി മാറാതിരുന്ന ടാക്സിയിലെ യാത്രക്കാരിയെ കാറിടിച്ച് കൊന്നു
മൂന്ന് കുഞ്ഞുങ്ങളുടെ മാതാവായ സ്കോട്ട് ലന്‍ഡുകാരിയായ കേറ്റ് ദുബായില്‍ തന്റെ ഭര്‍ത്താവ് ജെഫ്ഫിനോടൊപ്പം തന്റെ ജന്മദിനം ആഘോഷിയ്ക്കാന്‍ ഇറങ്ങിയതായിരുന്നു. സുഹൃത്തുക്കളായ ഡാനിയേലയും ബ്രെന്‍ഡനുമൊപ്പം ക്ലബിലേക്ക് പോകാന്‍ ടാക്സിയില്‍ യാത്ര ചെയ്ത ഇവരുടെ ടാക്സിയുടെ പിന്നാലെ വന്ന ഒരു ഹമ്മര്‍ ആണ് ഇവരെ ഇടിച്ച് വീഴ് ത്തിയത്.
ടാക്സി ഇറങ്ങിയ ശേഷം കാശ് കൊടുക്കുന്നതിനിടെയാണ് കൃത്യം നടന്നത്. ടാക്സി വഴി മാറാതെ കുറേ ദൂരം ഹമ്മറിന്റെ മുന്നില്‍ സഞ്ചരിക്കുകയും ഇടയ്ക്കിടെ ബ്രേക്കിടുകയും ചെയ്തതില്‍ രോഷം പൂണ്ടാണ് ടാക്സി ഇറങ്ങിയ യാത്രക്കാരിയെ ഹമ്മറിന്റെ ഡ്രൈവര്‍ ഇടിച്ചു വീഴ്ത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. ഇടിച്ചു തെറിപ്പിച്ച ശേഷം വണ്ടി പുറകോട്ടെടുത്ത ഇയാള്‍ വീണ്ടും ഇവരുടെ ദേഹത്ത് കൂടെ വണ്ടി കയറ്റി നിര്‍ത്താതെ ഓടിച്ച് പോവുകയും ചെയ്തു. അവിശ്വസനീയമായ ഈ കാഴ്ച നോക്കി നില്‍ക്കാനേ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞുള്ളൂ. തല്‍ക്ഷണം മരണപ്പെട്ട കേറ്റിന്റെ മൃതദേഹം സ്കോട്ട് ലന്‍ഡില്‍ മറ്റന്നാള്‍ സംസ്കരിക്കും. സംഭവശേഷം നിറുത്താതെ ഓടിച്ചു പോയ യു. എ. ഇ. സ്വദേശിയായ ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി. Labels: അപകടങ്ങള്‍, കുറ്റകൃത്യം, ഗതാഗതം, ദുബായ്
- ജെ. എസ്.
( Sunday, June 08, 2008 ) |
അജ്മാനില്‍ കെട്ടിടം തകര്‍ന്നു; 6 പേരെ കാണാനില്ല
അജ്മാനില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് 6 പേര്‍ മരിച്ചതായി സംശയം. അപകടത്തില്‍പ്പെട്ട ഒരാളുടെ മ്യതദേഹം പുറത്തെടുത്തു. ഹോളിഡേ ബീച്ച് ക്ലബ്ബിനടുത്ത് സിഡ്കോ കമ്പനിയുടെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. പഞ്ചാബ് സ്വദേശികളാണ് അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക വിവരം.
വാര്‍ത്ത അയച്ചു തന്നത്: സാജന്‍ വേളൂര്‍ Labels: അപകടങ്ങള്‍, യു.എ.ഇ.
- ജെ. എസ്.
( Monday, June 02, 2008 ) |
മക്ക ദുരന്തം ; 10 പേര്‍ക്ക് ശിക്ഷ
രണ്ടു വര്‍ഷം മുമ്പ് മക്കയിലുണ്ടായ കെട്ടിട ദുരന്തത്തിന് ഉത്തരവാദികളായ 10 പേര്‍ക്ക് മക്ക കോടതി തടവു ശിക്ഷയും പിഴയും വിധിച്ചു. ഹറമിന് സമീപം ഗസ്സയില്‍ നാലു നില കെട്ടിടം 2006 ജനുവരി അഞ്ചിനാണ് തകര്‍ന്ന് വീണത്. മക്ക മേയറുടെ ഓഫീസിലെ ഏഴ് ജീവനക്കാര്‍, വാണിജ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍, കെട്ടിടം ഉടമ, കെട്ടിടം പണിത കരാറുകാരന്‍ എന്നിവര്‍ക്കാണ് ശിക്ഷ. ഹജ്ജ് വേളയില്‍ ഹോട്ടല്‍ കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 78 ഹാജിമാര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Labels: അപകടങ്ങള്‍, ശിക്ഷ, സൌദി
- ജെ. എസ്.
( Monday, May 19, 2008 ) |
ദുബായില്‍ കടന്നല്‍ കുത്തേറ്റ് മലയാളി മരിച്ചു
മലപ്പുറം ത്യക്കണ്ണാപുരം സ്വദേശി സുലൈമാന്‍ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. 2 ദിവസം മുന്‍പ് ദുബായില്‍ വച്ച കടന്നലുകളുടെ കുത്തേറ്റ ഇയാള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
( Wednesday, May 14, 2008 ) |
മ്യാന്മാറിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടം തടസ്സം നില്‍ക്കുന്നു
മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു എന്ന വാര്‍ത്തകള്‍ക്കിടയിലും അന്താരാഷ്ട്ര സമൂഹത്തിന്റെ രക്ഷാ പ്രവര്‍ത്തന സംഘങ്ങള്‍ക്ക് മ്യാന്മര്‍ ഭരണകൂടം പ്രവേശന അനുമതി നല്‍കുവാന്‍ വിസമ്മതിച്ചു. ഇത്തരമൊരു നിഷേധം ചരിത്രത്തില്‍ ആദ്യമായിട്ടാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ വക്താവ് അഭിപ്രായപ്പെട്ടു.
തങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം ആവശ്യമാണെന്നും തങ്ങളെ സഹായിക്കാന്‍ സന്നദ്ധമായ എല്ലാവരോടും നന്ദിയുണ്ടെന്നും പട്ടാള ഭരണകൂടത്തിന്റെ പത്രകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഈ സഹായങ്ങള്‍ വിതരണം ചെയ്യാന്‍ തങ്ങളുടെ ആളുകള്‍ മതിയാവും. വിദേശികളെ തല്‍കാലം മ്യാന്മറില്‍ പ്രവേശിപ്പിക്കന്‍ കഴിയാത്ത സാഹചര്യമാണ്. അയല്‍ രാജ്യമായ തായ്ലന്‍ഡിലെ എംബസ്സികളില്‍ വിസക്കുള്ള അപേക്ഷകള്‍ കൊടുത്ത പല രക്ഷാപ്രവര്‍ത്തന സംഘങ്ങളും ദിവസങ്ങളോളം കാത്തിരിക്കുകയാണ്. ഇന്ന് തായ്ലാന്‍ഡില്‍ അവധിയായതിനാല്‍ ഇനിയും നടപടികള്‍ വൈകുവാനാണ് സാദ്ധ്യത. Labels: അന്താരാഷ്ട്രം, അപകടങ്ങള്‍
- ജെ. എസ്.
( Friday, May 09, 2008 ) |
സൌദി ജയിലില്‍ തീപ്പിടുത്തം; 7 തടവുകാര്‍ മരിച്ചു
സൗദി അറേബ്യയിലെ അല്‍ ഹസയില് ജയിലിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് തടവുകാര്‍ മരിച്ചു. സെല്ലുകളിലെ കിടക്കകള്‍ക്ക് തീപിടിച്ചാണ് ദുരന്തം. ഇന്ത്യക്കാര്‍ അത്യാഹിതത്തില്‍ പെട്ടതായി വിവരമില്ല. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തടവുപുള്ളികള്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ മരിച്ചതായാണ് ജയില്‍ വകുപ്പ് മേധാവി അലി അല്‍ ഹാരിഥിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് സുരക്ഷാ ഭടന്മാരും ഒന്‍പത് തടവുകാരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായും അദ്ദേഹം അറിയിച്ചു.
Labels: അപകടങ്ങള്‍, സൌദി
- ജെ. എസ്.
( Tuesday, May 06, 2008 ) |
കുവൈറ്റില്‍ 6 കുട്ടികള്‍ വെന്തുമരിച്ചു
കുവൈറ്റിലെ ഹവല്ലി പ്രദേശത്ത് ഒരു അപ്പാര്‍ട്ട്മെന്‍റില്‍ അഗ്നിബാധയുണ്ടായി. ആറ് കുട്ടികള്‍ തീ പിടുത്തത്തില്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ രണ്ട് ഫ്ലാറ്റുകള്‍ കത്തിനശിച്ചു. മരിച്ച കുട്ടികള്‍ പാക്കിസ്ഥാന്‍ സ്വദേശികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
Labels: അപകടങ്ങള്‍, കുവൈറ്റ്
- ജെ. എസ്.
( Sunday, May 04, 2008 ) |
പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നത് 12 ലക്ഷം പേര്‍
ഇരുപത് മുതല്‍ അമ്പത് ദശലക്ഷം വരെ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നു. ദോഹ ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടന്ന അപകടങ്ങള്‍ തടയുന്നതിനുള്ള പ്രഥമ ഗള്‍ഫ് യുവജന സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. പുതിയ നിയമം നടപ്പിലാക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്ത ശേഷം ഖത്തറിലുണ്ടാകുന്ന വാഹനാപകടങ്ങള്‍ സംബന്ധിച്ച പ്രബന്ധമവതരിപ്പിച്ച മുഹമ്മദ് അല്‍ ഷമ്മരി എന്ന വിദ്യാര്‍ഥിയാണീ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
റോഡുകളില്‍ ക്യാമറകളും റഡാറുകളും സ്ഥാപിക്കുക വഴി ഖത്തറില്‍ വാഹനാപകടം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ സേനയുടെ ഗതാഗത ബോധവല്‍ക്കരണ വിഭാഗത്തിന്റെ സേവനങ്ങളെ പ്രബന്ധം പ്രശംസിച്ചു. കുവൈത്തിലെ വിദ്യാര്‍ഥി ഹുസൈന്‍ മനാര്‍ അല്‍സുബയി അവതരിപ്പിച്ച പ്രബന്ധത്തില്‍ വാഹന അപകടങ്ങളില്‍പ്പെട്ടു പരിക്കേല്‍ക്കുന്നവരെ രക്ഷപ്പെടുത്താന്‍ അത്യാധുനിക രീതിയിലുള്ള പ്രത്യേക അത്യാഹിത വിഭാഗം ആരംഭിക്കണമെന്നും പ്രത്യേക ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ മെയിന്‍ റോഡുകളില്‍ സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അറുപത് വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു. യമന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പുറമെയാണിത്. ക്യാമറകളും റഡാറുകളും റോഡുകളില്‍ സ്ഥാപിച്ചത് പൊതുജന ദൃഷ്ടിയില്‍ പെടില്ലെങ്കിലും ഡ്രൈവര്‍മാര്‍ അത് സംബന്ധിച്ച് ജാഗരൂകരായിരിക്കണമെന്ന് ട്രാഫിക് ഡയറക്ടര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി മുന്നറിയിപ്പ് നല്കി. പ്രതിവര്‍ഷം യുവജന സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് അപകടങ്ങള്‍ തടയുന്നത് സംബന്ധിച്ച ബോധവല്‍ക്കരണം നടത്തണമെന്ന് സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു. Labels: അപകടങ്ങള്‍, ഖത്തര്‍, ഗതാഗതം
- ജെ. എസ്.
( Saturday, May 03, 2008 ) |
സൌദി മലയാളിയുടെ ജഡം റെയിവേ ട്രാക്കില്‍
സൗദി അറേബ്യയിലെ അബഹയില്‍ നിന്നും, നാട്ടിലേക്ക് മടങ്ങിയ ആളുടെ മൃതദേഹം കര്‍ണ്ണാടകയിലെ റെയ്ചൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
തിരൂരങ്ങാടി താഴെചിന വലിയതൊടിക അബ്ദുള്‍ ഗഫൂര്‍ (49) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ അറബിയില്‍ നിന്നും പാസ്‌പോര്‍ട്ട് തിരിച്ച് ലഭിക്കാത്തതിനെ തുടര്‍ന്ന് രേഖകള്‍ നഷ്ടപ്പെട്ടെന്ന് കാണിച്ച് പോലീസില്‍ കീഴടങ്ങി. പോലീസാണ് ഗഫൂറിനെ നാട്ടിലേക്ക് കയറ്റി വിട്ടത്. എന്നാല്‍ പിന്നീട് കര്‍ണാടക റെയ്ചൂരില്‍ റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കഴിഞ്ഞ 24ന് മറവ് ചെയ്തുവെന്നും പറഞ്ഞ് കര്‍ണാടക പോലീസ് തിരൂരങ്ങാടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരൂരങ്ങാടി പോലീസാണ് ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ നല്‍കിയത്. 24ന് മൃതദേഹം മറവ് ചെയെതെങ്കിലും അതിന്റെ നാല് ദിവസം മുമ്പ് മൃതദേഹം കണ്ടെത്തിയിരുന്നു. നാല് ദിവസം ബന്ധുക്കളെ കാത്തിരുന്നതിന് ശേഷമാണ് മറവ് ചെയ്തത്. എന്നാല്‍ മൃതദേഹത്തില്‍ കൃത്യമായ മേല്‍വിലാസം ഉണ്ടായിരുന്നുവെങ്കിലും തിരൂരങ്ങാടി പോലീസില്‍ വ്യാഴാഴ്ചയാണ് കര്‍ണാടക പോലീസിന്റെ വിവരം ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ റെയ്ചൂരിലേക്ക് തിരിച്ചു. ഉമ്മ:ഫാത്തിമ, ഭാര്യ: മറിയക്കുട്ടി, മക്കള്‍: ഹബീബ് (ജിദ്ദ), ഉസ്മാന്‍, ഹാജറ, ഫാത്തിമ. മരുമക്കള്‍: ഫാഫി, ബഹീര്‍. Labels: അപകടങ്ങള്‍, സൌദി
- ജെ. എസ്.
( Saturday, May 03, 2008 ) |
ദേര സൂക്ക് തീപിടുത്തം; ചെന്നിത്തല തിരിഞ്ഞു നോക്കിയില്ല
ദേര നൈഫ് സൂക്ക് തീപിടുത്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട മലയാളികള്‍ക്ക് ആശ്വാസവാക്കുകളുമായി നിരവധി നേതാക്കളാണ് ഈ സുഖ് സന്ദര്‍ശിച്ചത്. എന്നാല്‍ രണ്ട് ദിവസം ദുബായില്‍ ഉണ്ടായിട്ടും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല എന്ന് പരാതിപ്പെടുന്നു ഇവിടുത്തെ തൊഴിലാളികള്‍.
ദേര നൈഫ് സൂക്കിലെ തൊഴിലാളികളില്‍ 80 ശതമാനത്തിലധികം പേരും മലയാളികളാണ്. എണ്ണൂറോളം തൊഴിലാളികളാണ് ഈ അഗ്നിബാധയില്‍ വഴിയാധാരമായത്. നിരവധി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ ആശ്വാസവാക്കുകളുമായി ഇതിനകം സൂഖ് സന്ദര്‍ശിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പി, എം.കെ മുനീര്‍, വ്യവസായ പ്രമുഖന്‍ എം.എ യൂസഫലി എന്നിവരെല്ലാം നൈഫ് സൂക്കിലെത്തി തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്നവരാണ്. എന്നാല്‍ രണ്ട് ദിവസം ദുബായില്‍ ഉണ്ടായിട്ടും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല എന്ന് പരാതിപ്പെടുന്നു ഇവിടുത്തെ തൊഴിലാളികള്‍. ഖത്തര്‍ മലയാളി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി ദുബായില്‍ എത്തിയ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല രണ്ട് ദിവസം ഇവിടെ തങ്ങിയിരുന്നു. സഹായ ധനം പ്രഖ്യാപിക്കുക എന്നതിനപ്പുറം തങ്ങളുടെ ദുഃഖം മനസിലാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുക എന്നത് വലിയ കാര്യമാണെന്ന് നൈഫ് സൂക്കിലെ തൊഴിലാളികള്‍ പറയുന്നു. Labels: അപകടങ്ങള്‍, കേരള രാഷ്ട്രീയം, ദുബായ്, പ്രവാസി
- ജെ. എസ്.
( Tuesday, April 15, 2008 ) |
സൗദിയില്‍ പുതിയ ട്രാഫിക്ക് സംവിധാനം വരുന്നു
സൗദി അറേബ്യയില്‍ പുതിയ ട്രാഫിക്ക് സംവിധാനം വരുന്നു, വാഹനാപകടങ്ങളും ഗതാഗത കുരുക്കുകളും കുറക്കുന്നതിനായി വിദഗ്ദരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. രാജ്യത്ത് വാഹനാപകടങ്ങള്‍ മൂലം വര്‍ഷത്തില്‍ 1300 കോടി റിയാലിന്‍റെ നഷ്ടമാണ് സംഭവിക്കുന്നത്.
Labels: അപകടങ്ങള്‍, ഗതാഗതം, സൌദി
- ജെ. എസ്.
( Tuesday, April 08, 2008 ) |
നൈഫ് സൂക്കിലെ കടകള്‍ പുതുക്കിപ്പണിയും
ദുബായിലെ നൈഫ് സൂക്കിലുണ്ടായ തീപിടുത്തത്തില്‍ നശിച്ച കടകള്‍ എട്ട് മാസത്തിനകം പുതുക്കിപ്പണിയും. ദുബായ് മുനിസിപ്പാലിറ്റി ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചതാണിത്. അടുത്ത രണ്ട് മാസത്തിനകം താല്‍ക്കാലിക സൂഖ് നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് നൈഫ് സൂക്കില്‍ വന്‍ അഗ്നിബാധയുണ്ടായത്. 183 കടകള്‍ കത്തി നശിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. കത്തിയമര്‍ന്ന കടകളില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്.
Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
( Monday, April 07, 2008 ) |
ദേരാ തീപിടുത്തം , സഹായവുമായി മലയാളി സംഘടനകള്‍ രംഗത്ത്
ദുബായ് ദേരാ നയിഫ് സൂക്കിലെ തീപിടുത്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ മലയാളി സന്നദ്ധ സംഘടനകള്‍ സജീവമായ പ്രവര്‍ത്തനം തുടങ്ങി. ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ അപകടത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് രണ്ടുമാസം ചിലവിനുള്ള പണം നല്‍കാന്‍ തീരുമാനിച്ചു.
Labels: അപകടങ്ങള്‍, ദുബായ്, പ്രവാസി
- ജെ. എസ്.
( Monday, April 07, 2008 ) |
തീപിടുത്തത്തില്‍ സര്‍വ്വവും നഷ്ട്ടപെട്ടവരെ സഹായിക്കും
ദുബായ് ദേരാ നയിഫ് സൂക്കിലെ തീപിടുത്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ യുഎഇ ഉപപ്രധാനമന്ത്രി രംഗത്തെത്തി. ഷേഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇതിനായി പദ്ധതി തയ്യാറാക്കിയതായി ഡോ. അലി അബ്ദുള്ള അല്‍ കാബി അറിയിച്ചു.
Labels: അപകടങ്ങള്‍, ദുബായ്, യു.എ.ഇ.
- ജെ. എസ്.
( Sunday, April 06, 2008 ) |
അലൈനില്‍ വാഹനാപകടം, 12 പേര്‍ മരിച്ചു
അലൈന് സമീപം അല്‍വഗാനില്‍ ലാന്‍ഡ് ക്രൂയിസറുകള്‍ കൂട്ടിമുട്ടി 12 പേര്‍ മരിച്ചു. എട്ട് യു.എ.ഇ സ്വദേശികളും നാല് ഒമാനികളുമാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം.
Labels: അപകടങ്ങള്‍, യു.എ.ഇ.
- ജെ. എസ്.
( Saturday, April 05, 2008 ) |
ദുബായില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു
ദുബായിലെ അല്‍ ഖൈല്‍ റോഡിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. വാട്ടര്‍ ടാങ്കര്‍ ലോറിയും മിനി ബസും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ മരിച്ചവര്‍ ആന്ധ്രപ്രദേശ് സ്വദേശികളാണ്. പരിക്കേറ്റവരെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
( Saturday, April 05, 2008 ) |
ദുബായില്‍ തീപിടുത്തം നിത്യസംഭവം ആകുന്നു
ദുബായ് അല്‍ഖൂസിലുള്ള പെയിന്‍റ് കമ്പനിയുടെ വെയര്‍ ഹൗസിന് തീപിടിച്ചു. അഗ്നിബാധയില്‍ ഒരു ഇന്ത്യക്കാരന് ഗുരുതരമായി പൊള്ളലേറ്റു. കഴിഞ്ഞ ദിവസം ദേരയിലുണ്ടായ തീപിടുത്തത്തിന്‍റെ ആഘാതത്തില്‍ നിന്ന് കരകയറും മുന്‍പാണ് അല്‍ഖൂസില്‍ തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ചെറുതും വലുതുമായി അഞ്ചിലധികം തീപിടുത്തങ്ങള്‍ യുഎഇയില്‍ ഉണ്ടായി.
Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
( Friday, April 04, 2008 ) |
ദുബായില്‍ വീണ്ടും വന്‍ അഗ്നിബാധ
ദേര ദുബായിലെ നൈഫ് സൂക്കില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്. ദുബായിലെ പുരാതനമായ പ്രധാന വ്യാപാര കേന്ദ്രമാണിത്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. 187 കടകള്‍ കത്തിനശിച്ചതായാണ് പ്രാധമിക വിവരം. ഇതില്‍ ഭൂരിഭാഗവും മലയാളികളുടെ ഉടമസ്ഥതയിലുള്ളവയാണ്. പുലര്‍ച്ചെയായതിനാല്‍ ഈ വ്യാപാര കേന്ദ്രത്തിനകത്ത് അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വന്‍ അത്യാഹിതം ഒഴിവായി. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫാന്‍സി വസ്തുക്കള്‍, ചെരിപ്പുകള്‍ എന്നിവ വില്‍ക്കുന്ന കടകളാണ് കത്തി നശിച്ചത്. കോടിക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടകളില്‍ സൂക്ഷിച്ചിരുന്ന നിരവധി പേരുടെ പാസ്പോര്‍ട്ടുകളും കത്തി നശിച്ചിട്ടുണ്ട്. തീപിടുത്ത കാരണം വ്യക്തമല്ല. Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
( Wednesday, April 02, 2008 ) |
അബുദാബിയില്‍ മലയാളി കെട്ടിത്തില്‍ നിന്ന് വീണു മരിച്ചു
അബുദാബിയില്‍ മലയാളി കെട്ടിത്തില്‍ നിന്ന് വീണു മരിച്ചു. കണ്ണൂര്‍ ചാലാട്ട് സ്വദേശി സായി കൃഷ്ണനാണ് മരിച്ചത്. 43 വയസായിരുന്നു. താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് ഇദ്ദേഹം താഴേക്ക് വീഴുകയായിരുന്നു. സ്വപ്നയാണ് ഭാര്യ. സന്ദേശ്, ശ്രേയ എന്നിവരാണ് മക്കള്‍. അല്‍ റൊസ്തമാനി എക്സ് ചേഞ്ചിന്‍റെ അബുദാബി എയര്‍ പോര്‍ട്ട് റോഡ് ശാഖയിലെ മാനേജറായിരുന്നു.
Labels: അപകടങ്ങള്‍, പ്രവാസി
- ജെ. എസ്.
( Monday, March 31, 2008 ) |
കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു, മൂന്ന് മലയാളികള്‍ക്ക് പരിക്ക്
ബഹ്റിനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ മലയാളികളാണ്.
Labels: അപകടങ്ങള്‍, പ്രവാസി, ബഹറൈന്‍
- ജെ. എസ്.
( Monday, March 31, 2008 ) |
ദുബായ് അല്‍ഖൂസ് തീപിടുത്തം; കത്തിക്കരിഞ്ഞ 5 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
ദുബായ് അല്‍ഖൂസിലെ തീപിടുത്തത്തില്‍പെട്ട് കത്തിക്കരിഞ്ഞ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണ സംഖ്യ എട്ടായി. കാണാതായ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് അല്‍ഖൂസിലെ വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചത്. എണ്‍പതോളം വെയര്‍ ഹൗസുകളാണ് കത്തിയമര്‍ന്നത്. 900 മില്യണ്‍ ദിര്‍ഹത്തിന്‍റെ നഷ്ടം കണക്കാക്കുന്നു. അതേ സമയം അപകടത്തിന് കാരണമായ പടക്കങ്ങള്‍ സൂക്ഷിച്ച വെയര്‍ ഹൗസിന്‍റെ ഉടമയെ പോലീസ് പ്രോസിക്യൂഷന് കൈമാറി.
Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
( Sunday, March 30, 2008 ) |
ജദ്ദാഫില്‍ ബോട്ട് നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചു
ദുബായ് ജദ്ദാഫില്‍ ബോട്ട് നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചു. അഗ്നിബാധയില്‍ ഒമ്പത് ബോട്ടുകളും ഒരു കപ്പലും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. തീപിടുത്ത കാരണം വ്യക്തമല്ല. 20 മില്യണ്‍ ദിര്‍ഹത്തന്‍റെ നഷ്ടം കണക്കാക്കുന്നു. ദുബായ് പോലീസ് ഫോറന്‍സിക് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
( Sunday, March 30, 2008 ) |
ഷാര്‍ജ്ജയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു
ഷാര്‍ജ്ജയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റി. നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഷാര്‍ജ്ജ യൂണിവാഴ്സിറ്റി സിറ്റിക്കടുത്താണ് ഇന്ന് വൈകീട്ട് അഞ്ചരയോടെ അപകടം ഉണ്ടായത്. മരിച്ചവര്‍ ആരൊക്കെയെന്ന് വ്യക്തമായിട്ടില്ല.
Labels: അപകടങ്ങള്‍, ഷാര്‍ജ
- ജെ. എസ്.
( Tuesday, March 25, 2008 ) |
ദുബായ്- അബുദാബി അതിര്‍ത്തിയില്‍ വന്‍ വാഹനാപകടം
കൂടുതല്‍ ദൃശ്യങ്ങള്‍ ഇവിടെ യു.എ.ഇയില്‍ ദുബായ്- അബുദാബി അതിര്‍ത്തിയില്‍ ഇന്നലെ രാവിലെ വന്‍ വാഹനാപകടമുണ്ടായി. 200 ലധികം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. പത്തിലധികം പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. മലയാളികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. കനത്ത മൂടല്‍ മഞ്ഞാണ് അപകട കാരണം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്ന് രാവിലെ അബുദാബി വിമാനത്താവളം അടച്ചിട്ടു. പുലര്‍ച്ചെ 2.22 മുതല്‍ രാവിലെ 9.48 വരെയാണ് വിമാനത്താവളം അടച്ചിട്ടത്. 27 വിമാന സര്‍വീസുകളെ മൂടല്‍ മഞ്ഞ് ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ 200 മീറ്റര്‍ വരെയായി കാഴ്‌ച മങ്ങിയിരുന്നു. Labels: അപകടങ്ങള്‍, കാലാവസ്ഥ, ഗതാഗതം, ദുബായ്, യു.എ.ഇ., വിമാന സര്വീസ്
- ജെ. എസ്.
( Wednesday, March 12, 2008 ) |
ജിദ്ദയില്‍ വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്നു മലയാളി മരിച്ചു
ജിദ്ദയില്‍ വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്നു മലയാളി മരിച്ചു. കണ്ണൂര്‍ ഇരിട്ടി പള്ളിത്തോട് സ്വദേശി പാമ്പിക്കല്‍ ജോണ്‍ ജോസഫാണ് മരിച്ചത്. 35 വയസായിരുന്നു. കഴിഞ്ഞയാഴ്ച ത്വാഇഫില്‍ നിന്നും ജിദ്ദയിലേക്കുള്ള വഴി മധ്യേയാണ് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്. കൂടെ യാത്ര ചെയ്തിരുന്ന ഈജിപ്ഷ്യന്‍ പൗരനും മരണപ്പെട്ടിട്ടുണ്ട്. ജോണ്‍ ജോസഫിന്‍റെ ഭാര്യ ശാന്തി ജിദ്ദയില്‍ ജോലി ചെയ്യുന്നു. രണ്ട് കുട്ടികളുണ്ട്.
Labels: അപകടങ്ങള്‍, സൌദി
- ജെ. എസ്.
( Wednesday, March 05, 2008 ) |
കുവൈറ്റില്‍ അഗ്നിബാധ
കുവൈറ്റിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ ശുഹൈബ റിഫൈനറിയില്‍ തീപിടുത്തമുണ്ടായി. ആളപായമില്ല. ഡിസ്റ്റിലേഷന്‍ ടവറില്‍ ഉണ്ടായ തീപിടുത്തം മൂന്ന് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഫയര്‍ ഫോഴ്സ് നിയന്ത്രണ വിധേയമാക്കിയത്.
Labels: അപകടങ്ങള്‍, കുവൈറ്റ്
- ജെ. എസ്.
( Tuesday, March 04, 2008 ) |
അജ്മാനിലെ റോയല്‍ പാലസ് ഫോം ഫാക്ടറിക്ക് തീപിടിച്ചു
അജ്മാനിലെ റോയല്‍ പാലസ് ഫോം ഫാക്ടറിക്ക് തീപിടിച്ചു. മലയാളിയുടെ ഉടമസ്ഥതിയിലുള്ള ഈ ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചതായി അജ്മാന്‍ പോലീസ് മേധാവി കേണല്‍ അലി അബ്ദുല്ല അല്‍ വാന്‍ അറിയിച്ചു. തീപിടുത്തത്തില്‍ ജോലിക്കാരായ രണ്ട് മലയാളികള്‍ക്ക് നിസാര പരിക്കേറ്റു. അജ്മാന്‍, ഷാര്‍ജ, ദുബായ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള അഗ്നി ശമന സേന മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ കെടുത്തിയത്. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്‍റെ നഷ്ടം കണക്കാക്കുന്നു. തീപിടുത്ത കാരണം വ്യക്തമല്ല. Labels: അപകടങ്ങള്‍, യു.എ.ഇ.
- ജെ. എസ്.
( Wednesday, February 27, 2008 ) |
തട്ടേക്കാട് ബോട്ട് ദുരന്തത്തിന്‍ ഇന്ന് 1 വയസ്സ്
കേരളത്തെ നടുക്കിയ തട്ടേക്കാട് ബോട്ട് ദുരന്തത്തിന്‍ ഇന്ന് 1 വയസ്സ്.
20 ഫെബ്രുവരി 2007 ) വൈകുന്നേരം ബോട്ട് മുങ്ങി ഉല്ലാസയാത്രാ സംഘത്തിലെ 18 പേരാണ്‍ മരിച്ചത്. ഇവരില്‍ രണ്ട് അധ്യാപികമാരും സ്കൂള്‍ജീവനക്കാരിയും 15 യു.പി. സ്കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. അങ്കമാലി എളവൂര്‍ സെന്‍റ് ആന്‍റണീസ് സ്കൂളില്‍നിന്നായിരുന്നു വിനോദയാത്രാ സംഘം. 37 പേരാണ് അപകടത്തില്‍പെട്ടത്. Labels: അപകടങ്ങള്‍
- ജെ. എസ്.
( Wednesday, February 20, 2008 ) |
ബഹറൈനില്‍ ഇന്ത്യന്‍ ചരക്ക് കപ്പല്‍ മുങ്ങി
ബഹറൈന്‍: ബഹറൈന്റെ തലസ്ഥാനമായ മനാമയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ ഇറാക്കിലേക്ക് അരിയുമായി പൊയ ഇന്ത്യന്‍ ചരക്ക് കപ്പല്‍ മുങ്ങി. 17 കപ്പല്‍ ജീവനക്കാരെ ബഹറൈന്‍ കോസ്റ്റ് ഗാര്‍ഡ്സ് രക്ഷപ്പെടുത്തി.
കപ്പലില്‍ 1000 ടണ്‍ അരിയാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ആഞ്ഞു വീശിയ കാറ്റിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ജനുവരി 22 നു ഗുജറാത്തിലെ മുംദ്ര പോര്‍ട്ടില്‍ നിന്ന് ഇറാക്കിലേക്ക് പുറപ്പെട്ടതായിരുന്നു ചരക്ക് കപ്പല്‍. Labels: അപകടങ്ങള്‍, ഗള്‍ഫ്
- ജെ. എസ്.
( Friday, February 01, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്