വ്യാജ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു
അബുദാബിയില്‍ നടന്ന റെയ്ഡില്‍ 3000 വ്യാജ മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. 50 ഷോപ്പുകളില്‍ നടത്തിയ റെയ്ഡിലാണ് ഇത്രയും വ്യാജ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കു കയായിരുന്നു. നിയമ ലംഘകര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Labels: അബുദാബി, കുറ്റകൃത്യം
- ജെ. എസ്.
( Thursday, August 21, 2008 ) |
വിസിറ്റ് വിസ കച്ചവടത്തിനെതിരെ അബുദാബി
വിസിറ്റ് വിസ കച്ചവടം നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂറിസം കമ്പനികള്‍ക്കും അബുദാബി നാച്ചുറലൈസേഷന്‍ ആന്‍ഡ് റസിഡന്‍സി ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. Labels: അബുദാബി, തൊഴില്‍ നിയമം
- ജെ. എസ്.
( Tuesday, May 20, 2008 ) |
അബുദാബിയില്‍ പുതിയ റഡാറുകള്‍
വേഗപരിധി മറി കടക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി അബാദാബിയില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിക്കുന്നു. ഈ മാസം അവസാനത്തോടെ അഞ്ച് പുതിയ റഡാറുകള്‍ കൂടി സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റവും അത്യാധുനിക രീതിയിലുള്ളവയായിരിക്കും ഈ റഡാറുകള്‍.
- ജെ. എസ്.
( Thursday, May 08, 2008 ) |
അബുദാബിയിലെ പ്രവാസികളുടെ വരുമാനത്തിന്റെ പകുതി താമസത്തിന്
അബുദാബിയില്‍ താമസിക്കുന്ന സാധാരണക്കാര്‍ തങ്ങളുടെ ശമ്പളത്തിന്‍റെ 50 ശതമാനവും ചെലവാക്കുന്നത് താമസ വാടക ഇനത്തിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്‍ഡ് എക്കണോമി ഡിപ്പാര്‍ട്ട്മെന്‍റാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.
അബുദാബിയിലെ കെട്ടിട വാടക കുതിച്ചുയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. താമസ സ്ഥലങ്ങളുടെ ലഭ്യത കുറഞ്ഞതോടെയാണ് വാടക ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്. അബുദാബിയിലെ സാധാരണ വരുമാനക്കാര്‍ തങ്ങളുടെ ശമ്പളത്തിന്‍റെ 50 ശതമാനവും ചെലവാക്കുന്നത് താമസ വാടക ഇനത്തിലാണെന്ന് പുതിയ സര്‍വേ വ്യക്തമാക്കുന്നു. അബുദാബി പ്ലാനിംഗ് ആന്‍ഡ് എക്കണോമി ഡിപ്പാര്‍ട്ട്മെന്‍റാണ് ഇത് സംബന്ധിച്ച് സര്‍വേ നടത്തിയത്. ഉയര്‍ന്ന വരുമാനമുള്ളവര്‍ തങ്ങളുടെ ശമ്പളത്തിന്‍റെ 23 ശതമാനവും ചെലവാക്കുന്നത് വാടക ഇനത്തിലാണെന്നും സര്‍വേ പറയുന്നു. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ അബുദാബിയില്‍ കെട്ടിട വാടക 17 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. വേണ്ടത്ര കെട്ടിടങ്ങള്‍ ഇല്ലാത്തതാണ് വാടക വര്‍ധിക്കാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഹോട്ടലുകള്‍ അടക്കമുള്ള കൊമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ എണ്ണം കുറഞ്ഞുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. വാടക യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്നത് തുടര്‍ന്നാല്‍ രാജ്യത്തെ വിവിധ മേഖലകളിലെ ഉത്പാദനച്ചെലവിനെതന്നെ ഇത് ബാധിക്കുമെന്നും സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു. Labels: അബുദാബി, പ്രവാസി, സാമ്പത്തികം
- ജെ. എസ്.
( Sunday, May 04, 2008 ) |
കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാനായി അബുദാബി പോലീസ് പദ്ധതി
രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാനായി അബുദാബി പോലീസ് പദ്ധതി തയ്യാറാക്കുന്നു. 2008 മുതല്‍ 2012 വരെ നീണ്ട് നില്‍ക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. ആഭ്യന്തര മന്ത്രി ലഫ്.ജനറല്‍ ഷേഫ് സയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കുറ്റകൃത്യങ്ങളുടെ നിരക്ക് ആയിരത്തില്‍ അഞ്ച് എന്ന ലക്ഷ്യത്തിലെത്തിക്കാനാണ് ശ്രമം. ഇതിനായി അന്വേഷണ രീതിയില്‍ കാര്യമായ മാറ്റം വരുത്തും. ഫോറന്‍സിക്ക് ലാബുകള്‍ പരിഷ്ക്കരിക്കാനും തീരുമാനമുണ്ട്. ഒരു ജനിതക, വിരലടയാള ഡാറ്റാബേസ് നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. പരിശീലനത്തിനായി 30 കേഡറ്റുകളെ അമേരിക്കയിലേക്കും യൂറോപ്പിലെ വിവിധ അന്വേഷണ ഏജന്‍സികളിലേക്കും അയച്ചിട്ടുണ്ട്. അബുദാബിയിലും അലൈനിലും രണ്ട് പുതിയ ഫോറന്‍സിക്ക് ലാബുകള്‍ കൂടി തുടങ്ങും.
- ജെ. എസ്.
( Sunday, April 27, 2008 ) |
ശിക്ഷാ നടപടികളില്‍ മാറ്റം
ചെറിയ കേസുകള്‍ക്കുള്ള ശിക്ഷാ നടപടികളില്‍ മാറ്റം വരുത്താന്‍ അബുദാബി പോലീസ് തീരുമാനിച്ചു. പോലീസ് വകുപ്പിന്റെ നവീകരണത്തിന്റെ ഭാഗമായാണ് ഇതും. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞു. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ പോലീസ് നടപടികള്‍ മനസിലാക്കാന്‍ ഒരു സംഘത്തെയും നിയോഗിച്ചു.
- ജെ. എസ്.
( Sunday, April 27, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്