തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യക്ക് അമേരിക്കന്‍ സഹായം
തീവ്രവാദ വിരുദ്ധ പ്രവര്‍ത്തന ങ്ങള്‍ക്കായി ഇന്ത്യക്ക് 45 ലക്ഷം ഡോളര്‍ അമേരിക്ക നല്‍കും. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കാന്‍ സഹായി ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് 2010 - 11 സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയും തുക ഇന്ത്യക്കു വേണ്ടി മാറ്റി വെക്കാന്‍ അമേരിക്ക തീരുമാനിച്ചത്.
- ജെ. എസ്.
( Friday, April 16, 2010 ) |
ഹെഡ്‌ലിയെ അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യും
ന്യൂഡല്‍ഹി : മുംബൈ ഭീകര ആക്രമണത്തിന് പുറകില്‍ തന്റെ പങ്ക് ഏറ്റു പറഞ്ഞ ഡേവിഡ് ഹെഡ്‌ലിയെ അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് അവസരം ഒരുങ്ങുന്നു. ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യപ്പെടാ തിരിക്കുവാനാണ് ഹെഡ്‌ലി ഒരു ഷിക്കാഗോ കോടതിക്ക് മുന്‍പില്‍ ഇന്നലെ കുറ്റസമ്മതം നടത്തിയത്. എന്നാല്‍ മണിക്കൂറു കള്‍ക്കുള്ളില്‍ അമേരിക്കന്‍ നിയമ വകുപ്പ് മേധാവി എറിക് ഹോള്‍ഡര്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ ടെലിഫോണില്‍ ബന്ധപ്പെടുകയും ഇരുവരും തമ്മില്‍ ഏര്‍പ്പെട്ട ചര്‍ച്ചയില്‍ ചില സുപ്രധാന ധാരണകള്‍ ഉരുത്തിരിഞ്ഞു വരികയുമായിരുന്നു. കുറ്റസമ്മതം നടത്തുവാനായി അമേരിക്കന്‍ പ്രോസിക്യൂ ട്ടര്‍മാരുമായി ഹെഡ്‌ലി നടത്തിയ കരാര്‍ പ്രകാരം ഇയാളെ ഏതെന്കിലും വിദേശ രാജ്യത്തേക്ക് കൈമാറ്റം ചെയ്യാനാവില്ല. മാത്രവുമല്ല, ഈ ഉടമ്പടി പ്രകാരം ഹെഡ്‌ലിക്ക് വധശിക്ഷ നല്കാനുമാവില്ല. എന്നാല്‍ ഇന്നലെ അമേരിക്കന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ച പ്രകാരം ഹെഡ്‌ലിയെ ഇന്ത്യന്‍ അന്വേഷണ സംഘത്തിന് അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യാനുള്ള അനുമതി അമേരിക്ക നല്‍കും എന്ന് മന്ത്രി അറിയിച്ചു.
Labels: അന്താരാഷ്ട്രം, അമേരിക്ക, തീവ്രവാദം
- ജെ. എസ്.
( Saturday, March 20, 2010 ) |
ആണവ ബാധ്യതാ ബില്‍ - തല്‍ക്കാലം മാറ്റി വെച്ചു
ന്യൂഡല്‍ഹി : ഇന്ത്യാ - യു. എസ്. ആണവ കരാറിലെ വിവാദ വ്യവസ്ഥ നടപ്പിലാക്കാനുള്ള സിവില്‍ ന്യുക്ലിയര്‍ ലയബിലിട്ടി ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാതെ ഭരണ കക്ഷി നാടകീയമായി പിന്‍മാറി. തികച്ചും അമേരിക്കന്‍ വിധേയത്വം മുഴച്ചു നില്‍ക്കുന്ന ആണവ ബാധ്യതാ ബില്ലിനെ പ്രതിപക്ഷം യോജിച്ച് എതിര്‍ത്തിരുന്നു. ബില്ല് ലോക സഭയില്‍ അവതരിപ്പിക്കാന്‍ ഏറ്റവും യോജിച്ച സമയം കണ്ടെത്താനുള്ള തന്ത്രമാണ് കോണ്‍ഗ്രസ്സിന്‍റെത് എന്ന് കരുതപ്പെടുന്നു.
വരുന്ന മാസം വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജി അമേരിക്ക സന്ദര്‍ശി ക്കാനിരിക്കെ ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് കാണിച്ച തിടുക്കം പൊതുവേ സംശയം ഉണ്ടാക്കിയിട്ടുണ്ട്. ലോക സഭയില്‍ വനിതാ ബില്‍ അവതരിപ്പിക്കാന്‍ പതിനെട്ടടവും പുറത്തെടുത്ത കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും, പ്രത്യേകിച്ച് അമേരിക്കന്‍ താല്പര്യ മാകുമ്പോള്‍. സുരക്ഷിതമായ മറ്റൊരവസരത്തില്‍ ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാം എന്നാണ് കോണ്‍ഗ്രസ്സ് കരുതുന്നത്. ബില്‍ അവതരണവുമായി ബന്ധപെട്ട് പ്രതിപക്ഷവുമായി സമവായത്തിന് ശ്രമിച്ചിരുന്നു എങ്കിലും പരാജയപ്പെടുക യായിരുന്നു. ഭോപാല്‍ ദുരന്തത്തിന്‍റെ പാഠം മറന്ന് ബില്‍ ജനങ്ങള്‍ക്ക് മീതെ കെട്ടി വെക്കരുതെന്ന് ബി. ജെ. പി. യും, ഇത് തികച്ചും അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി നടത്തുന്ന തന്ത്രമാണെന്ന് ഇടതു പക്ഷവും കുറ്റപ്പെടുത്തി. എന്നാല്‍ ആണവ നിലയങ്ങള്‍ ഉള്ള മുപ്പത് രാജ്യങ്ങളില്‍ ഇന്ത്യക്ക് മാത്രമായി രാജ്യാന്തര നിയമങ്ങളോ, ദേശീയ സുരക്ഷാ നിയമങ്ങളോ കൂടാതെ വരാനിരിക്കുന്ന വലിയ ആണവ വ്യാപാര സാഹചര്യങ്ങളെ നേരിടാനാവില്ല എന്ന് കോണ്‍ഗ്രസ്സും വ്യക്തമാക്കി. ആണവ കരാറിലെ സുപ്രധാനമായ ഈ ബില്‍ പാസ്സാക്കുമെന്നു തന്നെ യാണ് പ്രതീക്ഷയെന്ന് ഇന്ത്യയിലെ യു. എസ്. അംബാസിഡര്‍ പറഞ്ഞു. - സ്വ.ലേ.
India Puts Off Nuclear Liability Bill Labels: അന്താരാഷ്ട്രം, അപകടങ്ങള്‍, അമേരിക്ക
- ജെ. എസ്.
( Tuesday, March 16, 2010 ) |
ഒബാമയ്ക്ക് നൊബേല്‍ - അറബ് ലോകത്തിന് അതൃപ്തി
ദുബായ് : അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമയ്ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചത് ഏറ്റവും അനുചിതമായ ഒരു സമയത്താണ് എന്ന് അറബ് ജനത പരക്കെ കരുതുന്നു. ഇന്നലെ ഓസ്‌ലോയില്‍ വെച്ച് ഒബാമ നൊബേല്‍ പുരസ്കാരം ഏറ്റു വാങ്ങുന്നതിന് ഏതാനും ദിവസം മുന്‍പാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് 30,000 സൈനികരെ കൂടി അയക്കാനുള്ള തീരുമാനം എടുത്തത്. ഇത് ആഗോല തലത്തില്‍ മുസ്ലിം ലോകത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ അധീനതയിലുള്ള പലസ്തീന്റെ പ്രദേശങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്നും പിന്മാറാന്‍ ഇസ്രയേല്‍ കൂട്ടാക്കാത്ത നടപടിക്ക് അമേരിക്ക വഴങ്ങിയതും, അങ്ങനെ പലസ്തീന്‍ സമാധാന പ്രക്രിയ കഴിഞ്ഞ രണ്ടു മാസമായി മരവിച്ചതും ഇതിനു പുറമെയാണ്. ഒബാമ പറയുന്നത് കൂട്ടാക്കാതെ തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്ന ഇസ്രയേല്‍ തന്നെയാണ് ഒബാമയുടെ കഴിവു കേടിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തം എന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ അധികാരമേറ്റ് ഒരു വര്‍ഷം പോലും തികയാത്ത ഒബാമയുടെ ഗള്‍ഫ് നയം ഇനിയും വ്യക്തമാകാന്‍ ഇരിക്കുന്നതേയുള്ളൂ എന്ന ഒരു എതിര്‍ വാദവും ഉണ്ട്. സാമ്പത്തിക മാന്ദ്യം, ആരോഗ്യ പരിചരണം, ഉത്തര കൊറിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ വിഷയങ്ങളില്‍ മുഴുകിയ ഒബാമയ്ക്ക് അറബ് ഇസ്രയേല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ വേണ്ടത്ര സമയം ഇനിയും ലഭിച്ചിട്ടില്ല. ഏതായാലും ഒരു നൊബേല്‍ പുരസ്കാരം വാങ്ങുവാന്‍ തക്കതായതൊന്നും ഒബാമ ഇനിയും ചെയ്തിട്ടില്ല എന്നു തന്നെയാണ് അറബ് ലോകത്തില്‍ നിന്നും പരക്കെയുള്ള പ്രതികരണം.
- ജെ. എസ്.
( Friday, December 11, 2009 ) |
ക്യൂബന്‍ ഉപരോധം അപലപിക്കുന്ന പ്രമേയത്തിന് വന്‍ പിന്തുണ
ക്യൂബയ്ക്ക് എതിരെ അമേരിക്ക നടപ്പിലാക്കിയ വ്യാപാര ഉപരോധത്തെ അപലപിച്ച് കഴിഞ്ഞ 18 വര്‍ഷങ്ങളായി ഐക്യ രാഷ്ട്ര സഭയില്‍ ഒരു ചടങ്ങു പോലെ തുടര്‍ന്നു വരുന്ന പ്രമേയ അവതരണം ഇത്തവണയും പതിവു പോലെ വന്‍ ഭൂരിപക്ഷത്തിന് പാസായി. അമേരിക്കക്ക് പുറമെ ഇസ്രയേലും പലാവോയും മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. 187 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ മാര്‍ഷല്‍ ദ്വീപുകളും മൈക്രൊനേഷ്യയും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ബുഷ് മാറി ഒബാമ വന്നിട്ടും ഏറെയൊന്നും കാര്യങ്ങള്‍ മാറിയില്ല എന്നതിനു തെളിവായിരുന്നു ഐക്യ രാഷ്ട്ര സഭയില്‍ അമേരിക്കന്‍ അംബാസഡറും ക്യൂബന്‍ വിദേശ കാര്യ മന്ത്രിയും നടത്തിയ പ്രസംഗങ്ങള്‍.
ക്യൂബന്‍ ജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തലാണ് ക്യൂബക്കെതിരെയുള്ള ഉപരോധത്തിന് പ്രേരകമായത് എന്നത് പ്രമേയം അനുകൂലിക്കുന്നവര്‍ ഓര്‍ക്കണം എന്ന് അമേരിക്കന്‍ അംബാസഡര്‍ ആവശ്യപ്പെട്ടു. ക്യൂബന്‍ ജനതയുടെ ആത്മവീര്യം നശിപ്പിക്കാന്‍ സാമ്പത്തിക ഉപരോധത്തിനു കഴിയില്ല എന്നായിരുന്നു ക്യൂബന്‍ വിദേശ കാര്യ മന്ത്രിയുടെ മറുപടി. ഒബാമ വന്നതിനു ശേഷം ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ബുഷിന്റെ കാലത്തെ നയങ്ങളില്‍ പലതും ഇപ്പോഴും തുടരുകയാണ്. വൈദ്യ ചികിത്സാ ഉപകരണങ്ങള്‍ ക്യൂബയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ല. ക്യൂബയുമായി വ്യാപാരം നടത്തുന്ന കമ്പനികള്‍ക്ക് വന്‍ തുക പിഴ അടക്കേണ്ടതായും വരുന്നു. ഭക്ഷണവും വാര്‍ത്താ വിനിമയ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിച്ചെങ്കിലും വ്യാപാര ഉപരോധം കഴിഞ്ഞ മാസം ഒബാമ ഒരു വര്‍ഷത്തേക്ക് വീണ്ടും നീട്ടുകയായിരുന്നു. UN condemns US embargo on Cuba Labels: അന്താരാഷ്ട്രം, അമേരിക്ക
- ജെ. എസ്.
( Sunday, November 01, 2009 ) |
എണ്ണ വ്യാപാരത്തിന് ഇനി ഡോളര്‍ വേണ്ട
ജി.സി.സി. രാജ്യങ്ങളുടെ ഏകീകൃത കറന്‍സി നടപ്പിലാവു ന്നതോടെ എണ്ണ വ്യാപാരത്തിന് ഡോളര്‍ വിനിമയം നിര്‍ത്തലാക്കാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി അമേരിക്കന്‍ സമ്പദ് ഘടനയിലെ ഇടിവാണ് ഈ നീക്കത്തിനു പിന്നില്‍. എന്നാല്‍ ഡോളറിനു പകരം തങ്ങളുടെ കറന്‍സി പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമവുമായി റഷ്യയും ചൈനയും ഫ്രാന്‍സും ജപ്പാനും സജീവമായി രംഗത്തുണ്ട്.
ഇതിനെല്ലാം പകരമായി എണ്ണ വ്യാപാരത്തിന് സ്വര്‍ണ്ണം ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. സ്വര്‍ണ്ണത്തിന്റെ പെട്ടെന്നുള്ള വിലക്കയറ്റത്തിനു ഇത് ഒരു കാരണമാണ് എന്ന് കരുതപ്പെടുന്നു. ചൈന, റഷ്യ, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ ബാങ്കിംഗ് പ്രതിനിധികള്‍ തമ്മില്‍ ഉന്നത തല രഹസ്യ ചര്‍ച്ചകള്‍ നടന്നു. ഇത് എണ്ണ വ്യാപാരത്തില്‍ ഡോളറിന്റെ അന്ത്യം കുറിക്കും എന്നതിന്റെ സൂചനയാണ്. ഈ വിവരം അമേരിക്കക്ക് അറിയാമെങ്കിലും വിശദാംശങ്ങള്‍ ലഭ്യമല്ല. തങ്ങളുടെ സുഹൃദ് രാജ്യങ്ങളായ ജപ്പാനും അറബ് ലോകവും മറു പുറത്താവുന്നത് അമേരിക്കക്ക് തലവേദനയാവും. അടുത്ത കാലത്തായി അറബ് ജനതയുമായി ചൈന കൂടുതല്‍ അടുക്കുന്നതും അമേരിക്ക ആശങ്കയോടെയാണ് നോക്കി കാണുന്നത്. അമേരിക്കയും ചൈനയും തമ്മില്‍ ആസന്നമായ ഒരു സാമ്പത്തിക യുദ്ധത്തിന്റെ സൂചനയാണിത്. തങ്ങളുടെ വ്യവസായങ്ങള്‍ അമേരിക്കയെ പോലെ ഊര്‍ജ്ജക്ഷമ മല്ലാത്തതിനാല്‍ ചൈന അമേരിക്കയേക്കാള്‍ അധികം എണ്ണ ഉപയോഗിക്കുന്നുണ്ട്. എണ്ണ വ്യാപാരത്തിനു ഡോളറിനു പകരം സ്വര്‍ണ്ണം മതി എന്നാണ് ചൈനീസ് പക്ഷം. അബുദാബി, സൌദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ ഡോളര്‍ ശേഖരം 2.1 ട്രില്യണ്‍ കവിയും. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണ വിനിമയത്തിലേക്ക് എണ്ണ വ്യാപാരം മാറുന്നത് അമേരിക്കക്ക് വന്‍ തിരിച്ചടിയാവും നല്‍കുന്നത് എന്നതിന് തര്‍ക്കമില്ല. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിലും എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ ഇടയിലുമുള്ള അമേരിക്കന്‍ ഇടപെടലില്‍ നീരസമുള്ള ചൈന, അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും, ഡോളറിന്റെ അന്ത്യം കുറിക്കുകയും ചെയ്യാനുള്ള കഠിന ശ്രമത്തിലാണ്. ചൈനയുടെ അറുപത് ശതമാനം എണ്ണയും ഗള്‍ഫില്‍ നിന്നും റഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത് എന്നത് തന്നെ ഇതിനു കാരണം. തങ്ങളുടെ വിദേശ നാണ്യ ശേഖരം ഡോളറില്‍ നിന്നും മാറ്റി യൂറോ ആക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം ഇറാന്‍ സ്വീകരിച്ചിരുന്നു. മറ്റ് അറബ് രാജ്യങ്ങള്‍ കൂടി ഡോളര്‍ ഉപേക്ഷിക്കുന്നതോടെ ഡോളറിന്റെ അന്ത്യം സുനിശ്ചിതമാകും. ഒപ്പം അമേരിക്കയുടെ ലോകാധിപത്യവും. എന്നാല്‍ കഴിഞ്ഞ തവണ, ഒരു എണ്ണ ഉല്‍പ്പാദക രാജ്യം ഇത്തരമൊരു നീക്കം നടത്തിയതിന്റെ അനന്തര ഫലങ്ങള്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ എണ്ണ, ഡോളറിനു പകരം യൂറോയില്‍ വില്‍ക്കും എന്ന് പ്രഖ്യാപിച്ചതിനു മാസങ്ങള്‍ ക്കുള്ളിലാണ് അമേരിക്കയും ബ്രിട്ടനും ഇറാഖിനെ ആക്രമിച്ചത്. Move to end US Dollar for oil trading Labels: അന്താരാഷ്ട്രം, അമേരിക്ക, ചൈന, സാമ്പത്തികം
- ജെ. എസ്.
( Tuesday, October 06, 2009 ) |
ലോകത്തിനു മുന്‍പില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ പരാജയം
അമേരിക്കന്‍ പ്രസിഡണ്ടും ഭാര്യയും നേരിട്ട് ശ്രമിച്ചിട്ടും അമേരിക്കയ്‌ക്ക് ഒളിമ്പിക്‍സ് ലഭിച്ചില്ല. നാണം കെട്ട ഈ പരാജയം ലോകം മുഴുവന്‍ ടെലിവിഷനില്‍ കാണുകയും ചെയ്തു എന്നത് ഈ പരാജയത്തിന്റെ ആഴം വര്‍ദ്ധിപ്പിയ്ക്കുന്നു. അമേരിക്കക്കാര്‍ക്ക് ഇതില്‍ പരം ഒരു അപമാനം ഉണ്ടാവാനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ന്യൂ യോര്‍ക്ക് ടൈംസ് പത്രം ഈ പരാജയത്തിന്റെ കഥ തങ്ങളുടെ സ്‌പോര്‍ട്ട്‌സ് പേജിലാണ് പ്രസിദ്ധപ്പെടുത്തിയത് എന്നത് അമേരിക്കന്‍ മാധ്യമങ്ങളുടെ ഗതികേട് വെളിപ്പെടുത്തി.
അമേരിക്കയുടെ ഈ നഷ്‌ട്ടത്തിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. 1976ലെ മോണ്‍ട്രിയല്‍ ഒളിമ്പിക്സ് ലഭിച്ചതിനു പിന്നിലെ കഠിനാധ്വാനം കണക്കിലെ ടുക്കുമ്പോള്‍ ചിക്കാഗോ ഇത്തവണ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്തിട്ടില്ല എന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. ഇത്തരം ഒരു ഉദ്യമവുമായി ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡണ്ടും ഭാര്യയും മുന്നിട്ടിറങ്ങിയത്. അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ ഏതെങ്കിലും പൊതു ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുന്‍പു അമേരിക്കന്‍ ചാര സംഘടന അടക്കമുള്ള ഏജന്‍സികള്‍ വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തുന്ന പതിവുണ്ട്. അതി സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും വിശകലനം ചെയ്തും സുരക്ഷാ സംവിധാനങ്ങള്‍ മുതല്‍ പെരുമാറ്റ ചട്ടങ്ങള്‍ സംബന്ധിയ്ക്കുന്ന കാര്യങ്ങള്‍ വരെ ഇവരുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകും. ചടങ്ങിന്റെ പര്യവസാനം വരെ ഇവര്‍ ആസൂത്രണം ചെയ്ത്, ഈ തിരക്കഥയില്‍ ഒരു ചെറിയ വ്യതിയാനം പോലും ഇല്ലെന്ന് ഉറപ്പു വരുത്തുന്നു. അമേരിക്കന്‍ പ്രസിഡണ്ടിന്റെ പദവിയുടെ മാന്യതയ്‌ക്ക് കോട്ടം തട്ടുന്നതൊന്നും സംഭവിയ്ക്കാ തിരിയ്ക്കാന്‍ ഇവര്‍ ബദ്ധ ശ്രദ്ധരാണ്. പരാജയത്തിന്റെ നിഴല്‍ വീഴാതിരിയ്ക്കാന്‍ തക്കവണ്ണം മഹത്തരമാണ് അമേരിക്കന്‍ പ്രസിഡണ്ട് പദവി എന്ന് ഇവര്‍ വിശ്വസിയ്ക്കുന്നു. അമേരിയ്ക്കന്‍ പ്രസിഡണ്ടിന്റെ ഈ പ്രഭാവം നഷ്‌ട്ടപ്പെട്ടാല്‍ ലോകമെമ്പാടും പൊട്ടിപ്പുറപ്പെടുന്ന സംഘര്‍ഷങ്ങളും യുദ്ധങ്ങളും നിയന്ത്രിയ്ക്കാന്‍ അമേരിക്കയ്ക്ക് കഴിയാതെ വരും എന്നും ഇവര്‍ ഭയപ്പെടുന്നു. American president fails before the whole world Labels: അന്താരാഷ്ട്രം, അമേരിക്ക, സ്‌പോര്‍ട്ട്‌സ്
- ജെ. എസ്.
( Saturday, October 03, 2009 ) |
ഇന്ത്യയെ അണു ബോംബിട്ട് നശിപ്പിയ്ക്കാന്‍ പാക് ശ്രമം
കാര്‍ഗില്‍ യുദ്ധത്തിന്റെ ഉച്ചസ്ഥായിയില്‍ പാക്കിസ്ഥാന്‍ സൈനിക മേധാവികള്‍ ഇന്ത്യയ്ക്കു നേരെ ആണവ യുദ്ധം നടത്താന്‍ തയ്യാറെടുത്തിരുന്നു എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ വെളിപ്പെടുത്തി. “The Clinton Tapes : Wrestling History In The White House" എന്ന പുസ്തകത്തില്‍ ആണ് ക്ലിന്റണ്‍ ഈ രഹസ്യം പുറത്താക്കിയത്.
പുലിറ്റ്സര്‍ പുരസ്ക്കാര ജേതാവും പ്രമുഖ ചരിത്ര കാരനുമായ റ്റെയ്‌ലര്‍ ബ്രാഞ്ച് ആണ് പുസ്തകത്തിന്റെ രചയിതാവ്. ക്ലിന്റണും ബ്രാഞ്ചും തമ്മില്‍ നടന്ന സംഭാഷണം റെക്കോഡ് ചെയ്ത രഹസ്യ ടേപ്പിന്റെ അടിസ്ഥാനത്തില്‍ എഴുതിയതാണ് ഈ പുസ്തകം. ബസും ട്രെയിന്‍ സര്‍വ്വീസും മറ്റും പരസ്പരം തുടങ്ങി സമാധാന പ്രക്രിയയില്‍ ബഹുദൂരം മുന്നോട്ട് പോയ അവസരത്തിലാണ് പൊടുന്നനെ ഇന്ത്യാ പാക്ക് ബന്ധം വഷളായത് എന്ന് ക്ലിന്റണ്‍ ഓര്‍ക്കുന്നു. ഈ സമാധാന പ്രക്രിയയില്‍ അസ്വസ്ഥരായ കാശ്മീരിലെ സൈനിക വിഭാഗം രഹസ്യമായി കാശ്മീരിലെ നിയന്ത്രണ രേഖയിലൂടെ സൈനികരെ പര്‍വ്വത മേഖലയിലേയ്ക്ക് അയയ്ക്കുവാനും താഴെയുള്ള ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളിലേയ്ക്ക് ഷെല്‍ വര്‍ഷം നടത്തുവാനും തീരുമാനിയ്ക്കുകയായിരുന്നു. ഇതോടെ സംഘര്‍ഷം ആരംഭിയ്ക്കുകയും അത് ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ പരിവേഷം പ്രാപിയ്ക്കുകയും ചെയ്ത അവസരത്തില്‍ താന്‍ സംഘര്‍ഷ മേഖലയിലേയ്ക്ക് പറക്കുവാന്‍ പോലും ആലോചിച്ചിരുന്നതായി ക്ലിന്റണ്‍ പറയുന്നു. തന്റെ ഭരണ കാലത്ത് സംജാതമായ ഏറ്റവും അപകടം പിടിച്ച ഒരു സംഘര്‍ഷമായിരുന്നു അത്. ഒരു ആണവ യുദ്ധം ഒഴിവാക്കുന്നതിലും വലിയ ഒരു ഉത്തരവാദിത്തവും അമേരിക്കന്‍ പ്രസിഡണ്ട് എന്ന നിലയില്‍ തനിക്കില്ലായിരുന്നു. ഈ സംഘര്‍ഷം ആണെങ്കില്‍ ആ ദിശയിലേയ്ക്കാണ് നീങ്ങിയത് എന്നും ക്ലിന്റണ്‍ വെളിപ്പെടുത്തി. Clinton tapes reveal Pakistan's plans to annihilate India in a Nuclear war Labels: അന്താരാഷ്ട്രം, അമേരിക്ക, പാക്കിസ്ഥാന്, യുദ്ധം
- ജെ. എസ്.
( Wednesday, September 30, 2009 ) |
മാന്ദ്യത്തില്‍ നിന്നും ലോകം കര കയറുന്നു
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ഘടന ആയ ജെര്‍മനി ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കര കയറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി എന്ന് ഐ. എം. എഫ്. അറിയിച്ചു. ഇതോടൊപ്പം ജപ്പാനും ഫ്രാന്‍സും വര്‍ഷത്തിലെ രണ്ടാം പകുതിയിലെ കണക്കുകള്‍ പ്രകാരം വളര്‍ച്ച രേഖപ്പെടുത്തിയതും ഏറെ ആശാവഹമാണ്. അമേരിക്കയിലെ മാന്ദ്യം അതിന്റെ അവസാന ഘട്ടത്തിലാണ് എന്ന് കരുതപ്പെടുന്നു. എന്നാല്‍ സാമ്പത്തിക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കാന്‍ സമയം ഇനിയും ആയിട്ടില്ല എന്ന് എം.എം.എഫ്. അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമായ അമേരിക്കയില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മെച്ചപ്പെട്ടാല്‍ മാത്രമേ അമേരിക്ക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കുവാന്‍ പ്രാപ്തമാകുകയുള്ളൂ. എന്നാല്‍ ദീര്‍ഘ കാലം ഇങ്ങനെ സഹായം തുടര്‍ന്നാല്‍ അത് അമേരിക്കയുടെ കട ബാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം ഒരു സാമ്പത്തിക കമ്മി അധിക നാള്‍ തുടര്‍ന്നാല്‍ അത് അമേരിക്കന്‍ ഡോളറിനെ ക്ഷയിപ്പിക്കുകയും വീണ്ടും ലോകം കൂടുതല്‍ സാമ്പത്തിക അസ്ഥിരതകളിലൂടെ കടന്നു പോവുകയും ചെയ്യും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
Germany, France and Japan Recovers From Global Recession Labels: അമേരിക്ക, യൂറോപ്പ്, സാമ്പത്തികം
- ജെ. എസ്.
( Wednesday, August 19, 2009 ) |
ഇന്ന് ഹിരോഷിമാ ദിനം
64 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്ക ജപ്പാനില്‍ വര്‍ഷിച്ച അണു ബോംബുകള്‍ ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരതയുടെ അടയാള പ്പെടുത്തലായി. ലക്ഷ ക്കണക്കിനു ആളുകള്‍ക്ക് ജീവാപായം ഉണ്ടായതു മാത്രം അല്ല, നിരവധി തലമുറകളിലേക്ക് നീളുന്ന ദുരിതത്തിന്റെ വിത്തുകള്‍ കൂടെ അതു കാരണമാക്കി ... - എസ്. കുമാര്‍ August 6 - Hiroshima Day
- ജെ. എസ്.
( Thursday, August 06, 2009 ) |
വര്‍ണ്ണ വ്യത്യാസം അമേരിക്കയില്‍ ഇപ്പോഴും പ്രസക്തം - ഒബാമ
വര്‍ണ്ണ വിവേചനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ അമേരിക്ക നേടിയ പുരോഗതിയുടെ തെളിവാണ് താന്‍ എന്ന് ഒബാമ പ്രസ്താവിച്ചു. എന്നിരുന്നാലും അമേരിക്കന്‍ സമൂഹത്തില്‍ ഇപ്പോഴും വര്‍ണ്ണ വ്യത്യാസങ്ങള്‍ പ്രസക്തമാണ്. അതിന്റെ ഉദാഹരണമാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസ്സര്‍ ഹെന്‍റി ലൂയിസ് ഗേറ്റ്സ് ജൂനിയറിന്റെ അറസ്റ്റ്. എന്നാല്‍ ഇത് അമേരിക്ക ഈ വിഷയത്തില്‍ കൈവരിച്ച പുരോഗതിയെ കുറച്ചു കാണുകയല്ല എന്ന് അമേരിക്കയിലെ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.
തെറ്റിദ്ധാരണകളുടെ പുറത്തുണ്ടാവുന്ന അറസ്റ്റുകള്‍ സാധാരണമാണ്. എന്നാല്‍ അകാരണമായി പോലീസിന്റെ പിടിയില്‍ ആവുന്നവരില്‍ കൂടുതലും കറുത്തവരാണ് എന്നത് തീര്‍ച്ചയായും സംശയത്തിന് ഇട നല്‍കുന്നു. ഈ പശ്ചാത്തലത്തില്‍ പോലീസിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമാണ്. എന്നാല്‍ മാത്രമെ കൂടുതല്‍ സുരക്ഷിതമായ ഒരു സാമൂഹിക സാഹചര്യം സൃഷ്ടിക്കാനാവൂ എന്നും ഒബാമ പറഞ്ഞു. പോലീസിനോട് അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ചയാണ് ഗേറ്റ്സിനെ കാംബ്രിഡ്ജിലെ സ്വവസതിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ചൈനയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ പ്രൊഫസ്സര്‍ തന്റെ വീട്ടിലെ മുന്‍ വാതിലിന്റെ പൂട്ട് തുറക്കാന്‍ ആവാതെ പിന്‍ വാതിലിലൂടെ വീടിനകത്ത് കടന്നു. അതിനു ശേഷം അകത്തു നിന്നും മുന്‍ വാതില്‍ തുറക്കുവാന്‍ ശ്രമിച്ചു എങ്കിലും പൂട്ട് കേടായതിനാല്‍ തുറക്കുവാന്‍ കഴിഞ്ഞില്ല. വീണ്ടും വീടിനു മുന്‍പില്‍ എത്തി തന്റെ ഡ്രൈവറുടെ സഹായത്തോടെ മുന്‍ വാതില്‍ തള്ളി തുറന്നു അകത്തു കടന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ പോലീസ് വീട്ടിലെത്തി. പോലീസ് ഓഫീസര്‍ ജെയിംസ് ക്രൌളി പ്രൊഫസ്സറോട് വീടിനു വെളിയില്‍ ഇറങ്ങുവാന്‍ ആവശ്യപ്പെട്ടു. ഇത് തന്റെ വീടാണെന്ന് പറഞ്ഞ പ്രൊഫസ്സര്‍ തന്റെ ഡ്രൈവിംഗ് ലൈസന്‍സും ഹാര്‍വാര്‍ഡ് സര്‍വകലാശാല തിരിച്ചറിയല്‍ കാര്‍ഡും പോലീസുകാരന് കാണിച്ചു കൊടുത്തു. എന്നാല്‍ ഇത് വക വെക്കാതെ ഉദ്യോഗസ്ഥന്‍ വീട്ടില്‍ കയറി ചെന്നു. തന്റെ വീട്ടില്‍ കയറി വന്നു തന്നെ ചോദ്യം ചെയ്യുന്നതില്‍ അസ്വസ്ഥനായ പ്രൊഫസ്സര്‍ ഉദ്യോഗസ്ഥനോട് പേരും അയാളുടെ ബാഡ്ജ് നമ്പരും ചോദിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് നടന്നത്. നാല് മണിക്കൂറോളം പ്രൊഫസ്സര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞു എന്ന് പ്രൊഫസ്സറുടെ സഹ പ്രവര്‍ത്തകനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസ്സറും ഇപ്പോള്‍ ഗേറ്റ്സിന്റെ അഭിഭാഷകനുമായ ചാള്‍സ് ഓഗ്‌ള്‍ട്രീ അറിയിച്ചു. ഈ കേസ് ഇനി അന്വേഷിക്കേണ്ടതില്ല എന്നാണ് പോലീസിന്റെ തീരുമാനം. പ്രൊഫസ്സറുടെ പേരിലുള്ള കേസ് പ്രോസിക്യൂഷന്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. Labels: അമേരിക്ക, മനുഷ്യാവകാശം
- ജെ. എസ്.
( Friday, July 24, 2009 ) |
ആണവ ഭീകരതക്കെതിരെ ഇന്ത്യയും അമേരിക്കയും
വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും ചേര്‍ന്ന് ഒട്ടേറെ സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ആണവ ആയുധ നിര്‍മ്മാണത്തിന് ആവശ്യമുള്ള തരം യുറാനിയവും പ്ലൂട്ടോണിയവും നിര്‍മ്മിക്കുന്നത് തടയുന്ന ഫിസൈല്‍ മെറ്റീരിയല്‍ കട്ട് ഓഫ് ട്രീറ്റി യുമായി മുന്‍പോട്ട് പോകാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനമായി. ആണവ ഭീകരതക്ക് എതിരെ ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആഗോള തലത്തില്‍ ആണവ വ്യാപനം കൊണ്ടുണ്ടാവുന്ന വെല്ലുവിളികളെ നേരിടാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും തീരുമാനം ആയി. സൈനികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരം അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ റോക്കറ്റുകളില്‍ വഹിക്കാന്‍ ഉതകുന്ന ടെക്നോളജി സേഫ്ഗാര്‍ഡ്സ് എഗ്രീമെന്റിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ഇത് പ്രകാരം ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ വഹിച്ച് ബഹിരാകാശത്തേക്ക് കൊണ്ടു പോകാന്‍ ആവും. എന്നാല്‍ ഈ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ പേടകങ്ങളും റോക്കറ്റുകളുമായി സംയോജിപ്പിക്കുവാന്‍ ആവശ്യമായ കാര്യങ്ങളില്‍ അമേരിക്കന്‍ നിരീക്ഷകര്‍ മേല്‍നോട്ടം വഹിക്കും. ഈ ഉപകരണങ്ങള്‍ ഇന്ത്യ മറ്റ് ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ആണ് ഈ അമേരിക്കന്‍ മേല്‍നോട്ടം.
Labels: അമേരിക്ക, സാങ്കേതികം
- ജെ. എസ്.
( Tuesday, July 21, 2009 ) |
ഇന്തോ - അമേരിക്കന്‍ ആണവ കരാറിന് ഭീഷണി
ജി-8 ഉച്ചകോടിയുടെ സമാപനം അമേരിക്കയോടൊപ്പം ചേര്‍ന്നുള്ള ഇന്ത്യയുടെ ആണവ സ്വപ്നങ്ങള്‍ക്ക് തികച്ചും അപ്രതീക്ഷിതം ആയ ഒരു തിരിച്ചടി നല്‍കി എന്ന് സൂചന. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പ് വെക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ ഒരു ജി-8 രാജ്യങ്ങളും കൈമാറില്ല എന്ന ജി-8 രാജ്യങ്ങള്‍ എടുത്ത തീരുമാനം ആണ് ഈ തിരിച്ചടിക്ക് ആധാരം. ആണവ ആയുധം കൈവശം ഉള്ള ഇന്ത്യക്ക് ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാന്‍ ആവില്ല. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാതെ തന്നെ ഇന്ത്യക്ക് ആണവ സാങ്കേതിക വിദ്യ കൈമാറുവാന്‍ സഹായിക്കുന്ന വ്യവസ്ഥകള്‍ ആണ് ഇന്തോ - അമേരിക്കന്‍ ആണവ കരാറില്‍ ഉണ്ടായിരുന്നത്. ജി-8 രാഷ്ട്രങ്ങള്‍ ഇത്തരം ഒരു തീരുമാനം എടുത്തതോടെ ഈ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാവും എന്ന് വിദഗ്ദ്ധര്‍ കരുതുന്നു.
Labels: അമേരിക്ക, സാങ്കേതികം
- ജെ. എസ്.
( Sunday, July 12, 2009 ) |
ആഗോള പ്രശ്ന പരിഹാരത്തിന് ഇന്ത്യന്‍ പങ്കാളിത്തം അനിവാര്യം - ഒബാമ
ആഗോള വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യയെ പങ്കാളിയാക്കാതെ വിജയിക്കും എന്ന് കരുതാന്‍ ആവില്ല എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ പ്രസ്താവിച്ചു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ വന്‍ ശക്തികളെ കൂടെ കൂട്ടാതെ ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയും എന്ന് കരുതുന്നത് അബദ്ധമാകും. സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ന്റെ ഈ മാസം അവസാനത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ഒബാമയുടെ ഈ പ്രസ്താവന ഇന്ത്യയെ പ്രീതിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് നയതന്ത്ര വൃത്തങ്ങള്‍ കരുതുന്നു.
- ജെ. എസ്.
( Saturday, July 11, 2009 ) |
അമേരിക്കയ്ക്ക് വേണം 'ക്ലീന്‍ എനര്‍ജി'
ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ അളവ് കുറയ്ക്കാനുള്ള ബില്‍ (American Clean Energy and Security Act) അമേരിക്കന്‍ പ്രതിനിധി സഭ പാസ്സാക്കി. 219 - 212 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ബില്‍ പാസാക്കിയത്. താപം ആഗിരണം ചെയ്യുന്ന വാതകങ്ങളുടെ ഉല്പാദനത്തില്‍ 2050 ഓടെ 83% ശതമാനം കുറവ് വരുത്താനാണ് ഈ ബില്ലിലൂടെ ഉദ്ദേശിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പെട്രോളിയം പോലുള്ള ഊര്‍ജത്തിന് പകരം അമേരിക്കയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന മറ്റു തരത്തിലുള്ള ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്താനാണ് ശ്രമങ്ങള്‍ നടത്തേണ്ടത് എന്ന് ഈ ബില്‍ അവതരിപ്പിച്ച അവസരത്തില്‍ അമേരിക്കന്‍ പ്രസിടണ്ട് ബറാക് ഒബാമ പറയുകയുണ്ടായി. പെട്രോളിയം പോലുള്ള ഇന്ധനങ്ങള്‍ കത്തുമ്പോള്‍ വന്‍ തോതിലാണ് ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ പുറത്തു വിടുന്നത്. ഇവ അന്തരീക്ഷത്തെ മലിനപ്പെടുത്തുകയും ചൂട് കൂട്ടുകയും ചെയ്യുന്നു. സൌരോര്‍ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജം, തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ആവണം ഊര്‍ജ ഉല്പാദനം. ഈ ഊര്‍ജ സ്രോതസുകളെ 'ക്ലീന്‍ എനര്‍ജി' വിഭാഗത്തില്‍ ഉള്‍പ്പെടുത്താം എന്നും അദ്ദേഹം പറഞ്ഞു. പുതിയ വ്യവസായങ്ങളും ലക്ഷക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാനും അതോടൊപ്പം അപകടകരമായ വിദേശ ഇന്ധനത്തെ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും എന്നും ഒബാമ പറഞ്ഞു.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Saturday, June 27, 2009 ) |
ലോകം ഇറാനെ ഉറ്റു നോക്കുന്നു: ഒബാമ
ലോകം ഇറാനെ ഉറ്റു നോക്കുകുയാണെന്ന് അമേരിക്കന്‍ പ്രസിടണ്ട് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. ഇലക്‌ഷന് ശേഷമുള്ള പ്രതിഷേധ പ്രകടനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറാന്റെ പരമോന്നത ആത്മീയ നേതാവ് പറഞ്ഞതിന് തൊട്ട് പിന്നാലെ ആണ് ഒബാമയുടെ ഈ പരാമര്‍ശം.
ഇറാന്റെ കാര്യങ്ങളില്‍ ഇടപെടില്ല എന്ന് ബരാക് ഒബാമ മുന്‍പ് പറഞ്ഞിരു,രിച്ചറിയണം എന്നുമാണ്. വൈറ്റ് ഹൌസ് വക്താവ് റോബര്‍ട്ട് ഗിബ്ബ്സ് നേരത്തെ നടത്തിയ പ്രസ്താവനയില്‍ ഇറാനില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ "അസാധാരണവും" "ധീരവും" ആണെന്ന് പരാമര്ശിച്ചിരുന്നു. റാലിയില്‍ രക്ത്ത ചൊരിച്ചില്‍ ഉണ്ടായാല്‍ അതിന് ഉത്തരവാദി പ്രതിഷേധക്കാര്‍ തന്നെ ആണെന്ന് അയതൊള്ള അലി ഖമേനി മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടന്നു എന്ന ആരോപണത്തെ ഖമേനി തള്ളിക്കളഞ്ഞു. ഇസ്ലാമിക് റിപബ്ലിക് ഒരിക്കലും ജനങ്ങളെ കബളിപ്പിക്കില്ല. 11 ലക്ഷം വോട്ടുകളുടെ വലിയ വ്യത്യാസം ഭൂരിപക്ഷത്തില്‍ ഉണ്ടെന്നും, ഇത് എങ്ങനെയാണ് തിരിമറിയിലൂടെ ഉണ്ടാക്കുന്നത് എന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നടന്ന തിരിമറിയില്‍ പ്രതിഷേധിക്കാന്‍ ഇനിയും ശക്ത്തമായ റാലികള്‍ നടത്തുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Sunday, June 21, 2009 ) 1 Comments:
Links to this post: |
കാശ്മീരില്‍ ഇടപെടില്ലെന്ന് ഒബാമ
കാശ്മീര്‍ പ്രശ്ന പരിഹാരത്തിന് ഏറ്റവും ഉചിതം ചര്‍ച്ച ആണെന്നും ഇതില്‍ അമേരിക്ക ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ വ്യക്തമാക്കി. പാക്കിസ്ഥാനും ഇന്ത്യയുമായി പല പ്രശ്നങ്ങളും നില നില്‍ക്കുന്നുണ്ട്. ഇതില്‍ പലതും ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാന്‍ കഴിയും. അത്തരം വിഷയങ്ങള്‍ കണ്ടെത്തി ചര്‍ച്ച ആരംഭിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നില നില്‍ക്കുന്ന അസ്വസ്ഥതകള്‍ കുറക്കുവാന്‍ സാധിക്കും. ഈ രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചാല്‍ ഇത് അവസാനം കാശ്മീര്‍ പ്രശ്നത്തിനും ഒരു പരിഹാരം കണ്ടെത്തുവാന്‍ സഹായകരം ആവും എന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. കാശ്മീര്‍ പ്രശ്നത്തില്‍ ഒബാമാ ഭരണകൂടം എന്തു കൊണ്ട് നിശ്ശബ്ദത പാലിക്കുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഒബാമ.
Labels: അമേരിക്ക, പാക്കിസ്ഥാന്
- ജെ. എസ്.
( Saturday, June 20, 2009 ) |
അമേരിക്കന്‍ " അതീവ രഹസ്യം" ഇന്റര്‍നെറ്റില്‍ പരസ്യം
" അതീവ രഹസ്യം" എന്ന ശ്രേണിയില്‍ പെട്ട അമേരിക്കന്‍ ആണവ രഹസ്യങ്ങള്‍ അബദ്ധത്തില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു. നൂറോളം യുദ്ധേതര ആണവ പദ്ധതികളുടെ വിവരങ്ങള്‍ ആണ് ഇതില്‍ ഉണ്ടായിരുന്നത്. 266 പേജ് ഉള്ള രേഖകള്‍ ഒരു ഔദ്യോഗിക ന്യൂസ് ലെറ്ററില്‍ ആണ് പ്രസിദ്ധീകരിച്ചത്. ആണവ വിദഗ്ദ്ധര്‍ക്ക് ഇടയില്‍ തര്‍ക്കങ്ങള്‍ക്ക് ഈ വെളിപ്പെടുത്തലുകള്‍ തിരി കൊളുത്തുമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമങ്ങളുടെ അന്വേഷണങ്ങള്‍ക്ക് ശേഷം ഈ രേഖകകള്‍ അടങ്ങിയ പേപ്പര്‍ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിക്കുകയുണ്ടായി.
Labels: അമേരിക്ക, ആണവ രഹസ്യങ്ങള്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Friday, June 05, 2009 ) |
അമേരിക്കയില്‍ 49% ഇറാനെതിരെ
അമേരിക്കയില്‍ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ 49% പേര്‍ ഇറാനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്ന വേളയില്‍ അമേരിക്ക കൂടെ ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ചെയ്യണം എന്നാണ് ഈ അഭിപ്രായ വോട്ടെടുപ്പില്‍ 49% അമേരിക്കക്കാര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. 37% പേര്‍ പറഞ്ഞത് ഇത്തരം ഒരു യുദ്ധം ഉണ്ടായാല്‍ അമേരിക്ക അതില്‍ ഇടപെടാതെ മാറി നില്‍ക്കണം എന്നാണ്. എന്നാല്‍ രണ്ട് ശതമാനം പേരെങ്കിലും യുദ്ധത്തില്‍ അമേരിക്ക ഇറാനെ സഹായിക്കണം എന്ന് അഭിപ്രായപ്പെട്ടു.
പൊതു ജന അഭിപ്രായം സ്വരൂപിക്കുകയും, പ്രസിദ്ധപ്പെടുത്തുകയും, വിതരണം ചെയ്യുകയും മറ്റും ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യം ഉള്ള റസ്മുസ്സന്‍ റിപ്പോര്‍ട്ട്സ് എന്ന പ്രസിദ്ധീകരണ ശാലയാണ് പ്രസ്തുത അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. ടെലിഫോണ്‍ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ആളുകളില്‍ മെയ് 5, 6 തിയതികളില്‍ ആണ് ഈ സര്‍വ്വേ നടത്തിയത്. ശാസ്ത്രീയമായി ഇതില്‍ 3% തെറ്റ് മാത്രമേ സംഭവിക്കുകയുള്ളൂ എന്നാണ് വിദഗ്ദ്ധ മതം. അത് കൊണ്ടു തന്നെ ലോകത്തിലെ തന്നെ ഒന്നാം കിട അഭിപ്രായ സര്‍വ്വേ നടത്തുന്ന ഏജന്‍സിയായിട്ടാണ് ഇവര്‍ അറിയപ്പെടുന്നത്.
- ജെ. എസ്.
( Saturday, May 09, 2009 ) |
പാക്കിസ്ഥാനില്‍ ഇടപെടും : അമേരിക്ക
താലിബാന്‍ ഭീകരരെ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ സ്വാത് താഴ്വര ആക്രമിക്കും എന്ന് അമേരിക്ക വ്യക്തമാക്കി. ബൂണര്‍ താലിബാന്റെ നിയന്ത്രണത്തില്‍ ആയപ്പോള്‍ ഒബാമ ഭരണകൂടം തങ്ങളെ ബന്ധപ്പെടുകയും ഈ കാര്യം അറിയിക്കുകയും ചെയ്തു എന്ന് ഒരു മുതിര്‍ന്ന പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ താലിബാനും അല്‍ഖൈദക്കും എതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ആണവ രാഷ്ട്രമായ പാക്കിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദികളുടെ പിടിയില്‍ ആവുന്നത് അമേരിക്കയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ. താലിബാനോട് ബൂണറില്‍ നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടത് എന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ താലിബാന്റെ പിന്മാറ്റം പൂര്‍ണ്ണമല്ല എന്ന് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവിടത്തെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും താലിബാന്‍ നടപ്പിലാക്കിയ തങ്ങളുടെ രീതിയിലുള്ള ഇസ്ലാമിക നിയമത്തിന്റേയും താലിബാന്‍ ഭീകരരുടേയും ദയയില്‍ ആണ് കഴിയുന്നത്.
Labels: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Sunday, April 26, 2009 ) |
അമേരിക്കയുടെ മിസൈല്‍ പദ്ധതിക്കെതിരെ റഷ്യ
അമേരിക്ക പാശ്ചാത്യ സഖ്യ കക്ഷികളുടെ സഹകരണത്തോടെ യൂറോപ്പില്‍ നടപ്പിലാക്കുന്ന മിസൈല്‍ പദ്ധതിക്കെതിരെ റഷ്യ ശക്തമായ താക്കീത് നല്‍കി. പരിപാടിയുടെ മൂന്നാം ഘട്ടം യൂറോപ്പില്‍ സ്ഥാപിക്കുന്ന പക്ഷം തങ്ങളുടെ “ഇസ്കന്ദര്‍” മിസൈലുകള്‍ പോളണ്ടിനും ലിത്വാനിയക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന കലിന്‍ഗ്രാഡ് പ്രദേശത്ത് സ്ഥാപിക്കും എന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. ഇത് ചെയ്യണം എന്ന് തങ്ങള്‍ക്ക് ഒട്ടും താല്പര്യമില്ല. എന്നാല്‍ അമേരിക്കന്‍ ആയുധ ഭീഷണി നേരിടാന്‍ തങ്ങള്‍ക്ക് ഇത്തരം ഒരു നടപടി സ്വീകരിക്കേണ്ടി വന്നാല്‍ തങ്ങള്‍ ഇത് ചെയ്യാന്‍ മടിക്കില്ല എന്നും റഷ്യ അറിയിച്ചു. മിസൈല്‍ വേധ സംവിധാനം പോളണ്ടിലും ചെക്കോസ്ലോവാക്യയിലും സ്ഥാപിക്കുന്നത് ഇറാന്റെ ഭീഷണിയെ ചെറുക്കാന്‍ ആണെന്നാണ് അമേരിക്കയുടെ പക്ഷം. റഷ്യക്ക് ഇത് ഒരു ഭീഷണിയാവില്ല എന്നും വാഷിങ്ടണ്‍ ആവര്‍ത്തിക്കുന്നു. ജോര്‍ജ്ജ് ബുഷ് തുടങ്ങി വെച്ച ഈ ആയുധ പന്തയം ഒബാമ ഭരണകൂടം തുടരില്ല എന്നായിരുന്നു പ്രതീക്ഷ. ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിന് മുന്‍പ് സാധ്യതാ പഠനം നടത്തും എന്നും മറ്റും പുതിയ അമേരിക്കന്‍ ഭരണകൂടം പറഞ്ഞിരുന്നതുമാണ്. എന്നാല്‍ ഈ മാസം ആദ്യം തന്റെ പ്രേഗ് സന്ദര്‍ശന വേളയില്‍ പദ്ധതിക്ക് അനുകൂലം ആയി ഒബാമ സംസാരിച്ചത് ആണ് റഷ്യക്ക് വീണ്ടും തലവേദന ഉണ്ടാക്കിയിരിക്കുന്നത്.
(ചെക്കോസ്ലോവാക്യയിലെ പ്രേഗില്‍ അമേരിക്കന്‍ മിസൈല്‍ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനം ആണ് ഫോട്ടോയില്‍ കാണുന്നത്.) Labels: അന്താരാഷ്ട്രം, അമേരിക്ക, യുദ്ധം, രാജ്യരക്ഷ
- ജെ. എസ്.
( Wednesday, April 22, 2009 ) |
ബുഷിന്റെ മര്‍ദ്ദന മുറകള്‍ ഒബാമ വെളിപ്പെടുത്തി
ജോര്‍ജ്ജ് ബുഷിന്റെ ഭരണ കാലത്ത് അമേരിക്കന്‍ സര്‍ക്കാര്‍ തീവ്രവാദ കുറ്റം ആരോപിക്കപ്പെട്ട തടവുകാര്‍ക്ക് നേരെ പ്രയോഗിച്ച മര്‍ദ്ദന മുറകളെ പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് ഒബാമ പ്രസിദ്ധപ്പെടുത്തി. ഒരു കുടുസ്സു മുറിയില്‍ പ്രാണികളോടൊപ്പം പൂട്ടിയിടുക, മതിലിലേക്ക് വലിച്ചെറിയുക, മുഖത്ത് അടിക്കുക, ഉറങ്ങാന്‍ അനുവദിക്കാതിരിക്കുക, ശാരീരിക ചലനങ്ങള്‍ സാധ്യമല്ലാത്ത വിധം ചെറുതായ മനുഷ്യ കൂടുകളില്‍ ചങ്ങലക്കിടുക എന്നിങ്ങനെ അനേകം മര്‍ദ്ദന മുറകളെ പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.
ഇതില്‍ ഏറ്റവും പ്രസിദ്ധമായ വിദ്യ “വാട്ടര്‍ ബോഡിങ്” എന്നാണ് അറിയപ്പെടുന്നത്. ഒരു വീതി കുറഞ്ഞ ബെഞ്ചില്‍ തടവുകാരനെ കെട്ടി ഇട്ട് ബെഞ്ചടക്കം ഇയാളെ തല കീഴായി ബെഞ്ച് ഉയര്‍ത്തി നിര്‍ത്തും. ഇയാളുടെ മുഖം ഒരു തുണി വെച്ച് മൂടിയതിനു ശേഷം തുണിയില്‍ കുറേശ്ശെ വെള്ളമൊഴിക്കും. ഇതോടെ ഇരയുടെ മനസ്സില്‍ എന്തോ അത്യാപത്ത് വരുന്ന പ്രതീതി ജനിക്കും. ഒപ്പം ശ്വാസം മുട്ടുന്നതായും അനുഭവപ്പെടും. മറ്റൊരു കുപ്രസിദ്ധമായ വിദ്യക്ക് ഇവര്‍ “വാളിങ്ങ്” എന്നാണ് പേര്‍ നല്‍കിയിരിക്കുന്നത്. കഴുത്തില്‍ ഒരു പ്ലാസ്റ്റിക് പട്ട വഴി ബന്ധിപ്പിച്ച തടവുകാരനെ ഒരു പ്രത്യേകമായി നിര്‍മ്മിച്ച മതിലിലേക്ക് വലിച്ചെറിയും. മതിലില്‍ പതിക്കുമ്പോള്‍ ഉണ്ടാവുന്ന ശബ്ദത്തെ പ്രത്യേക സംവിധാനം വഴി ഉച്ചത്തിലാക്കി കേള്‍പ്പിക്കുന്നതോടെ തനിക്ക് വന്‍ ആഘാതമാണ് ലഭിച്ചത് എന്ന് ഇരക്ക് തോന്നും. ഇവരുടെ മറ്റൊരു പ്രിയപ്പെട്ട വിനോദം തടവുകാരെ പട്ടിണിക്ക് ഇടുക എന്നതായിരുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതൊന്നും മര്‍ദ്ദനമല്ല എന്നായിരുന്നു ബുഷ് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ ഇതെല്ലാം മര്‍ദ്ദനം തന്നെ എന്ന് ഒബാമ ഉറപ്പിച്ചു വ്യക്തമാക്കുകയും അമെരിക്കന്‍ ചാര സംഘടനയായ സി.ഐ.എ. യുടെ ഇത്തരം രഹസ്യ മര്‍ദ്ദന സങ്കേതങ്ങള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ് ഇടുകയും ചെയ്തു. Labels: അമേരിക്ക, പീഢനം, മനുഷ്യാവകാശം
- ജെ. എസ്.
( Friday, April 17, 2009 ) |
ഗ്വാണ്ടാണമോയില്‍ ഒന്നും മാറിയിട്ടില്ല
ബറക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ട് ആവുന്നതിന് മുന്‍പും ശേഷവും തനിക്ക് ദിവസേന കിട്ടുന്ന മര്‍ദ്ദനം അതേ പോലെ തുടരുന്നു എന്ന് കുപ്രസിദ്ധമായ ഈ അമേരിക്കന്‍ തടവറയില്‍ നിന്നും ഫോണില്‍ സംസാരിച്ച ഒരു തടവുകാരന്‍ വെളിപ്പെടുത്തി. ആഫ്രിക്കയിലെ സുഡാന്‍, നൈജര്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ഷാഡ് എന്ന രാജ്യത്തില്‍ നിന്നുമുള്ള മുഹമ്മദ് അല്‍ ഖുറാനി എന്ന തടവുകാരനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
തീവ്രവാദ കുറ്റത്തില്‍ നിന്നും വിമുക്തമാക്കിയ തടവുകാര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഒരു ബന്ധുവിനെ ഫോണില്‍ വിളിക്കുവാന്‍ ഇവിടെ അനുവാദം ഉണ്ട്. ഇങ്ങനെ ഫോണില്‍ ബന്ധുവുമായി സംസാരിക്കുന്നതിന് ഇടയില്‍ ബന്ധു ഫോണ്‍ അല്‍ ജസീറയുടെ റിപ്പോര്‍ട്ടര്‍ക്ക് കൈമാറുകയും അങ്ങനെ ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് വെളിപ്പെടുകയും ആണ് ഉണ്ടായത്. കുറ്റവിമുക്തം ആക്കപ്പെട്ടതിനു ശേഷവും തന്നെ നടക്കുവാനോ സാധാരണ ഭക്ഷണം കഴിക്കുവാനോ അനുവദിക്കാഞ്ഞതില്‍ താന്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് ആറ് പട്ടാളക്കാര്‍ സുരക്ഷാ കവചങ്ങളും മുഖം മൂടികളും ഒക്കെ ധരിച്ച് തന്റെ മുറിയില്‍ കയറി വന്ന് രണ്ട് കാന്‍ കണ്ണീര്‍ വാതകം പൊട്ടിച്ചു. വാതകം അറയില്‍ നിറഞ്ഞപ്പോള്‍ തനിക്ക് ശബ്ദിക്കുവാനോ കണ്ണ് തുറന്നു പിടിക്കുവാനോ കഴിയാതെ ആയി. ഇരു കണ്ണുകളില്‍ നിന്നും കണ്ണീര്‍ വരുവാനും തുടങ്ങി. തുടര്‍ന്ന് റബ്ബര്‍ ദണ്ട് കോണ്ട് തനിക്ക് പൊതിരെ തല്ല് കിട്ടി. ഒരാള്‍ തന്റെ തല പിടിച്ച് തറയില്‍ ഇടിച്ചു കൊണ്ടിരുന്നു. താന്‍ അലറി കരഞ്ഞു കോണ്ട് പട്ടാളക്കാരുടെ നേതാവിനോട് പരാതിപ്പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് അയാളുടെ പ്രതികരണം എന്നും ഖുറാനി പറയുന്നു. ഏതാണ്ട് 240 തടവുകാരാണ് ഇപ്പോള്‍ ഈ തടവറയില്‍ കഴിയുന്നത്. ഇതില്‍ പലരും കുറ്റം പോലും ചുമത്തപ്പെടാതെയാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഇവിടെ അകപ്പെട്ടിരിക്കുന്നത്. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്ലാമിക ഭീകരര്‍ക്ക് എതിരെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് പ്രഖ്യാപിച്ച സന്ധിയില്ലാ യുദ്ധത്തിന്റെ ഭാഗം ആയാണ് ക്യൂബയിലെ അമേരിക്കന്‍ പട്ടാള ക്യാമ്പില്‍ ഈ തടവറ നിര്‍മ്മിക്കപ്പെട്ടത്. സ്ഥാനമേറ്റ ഉടന്‍ ഇവിടത്തെ ഓരോ തടവുകാരന്റേയും കേസ് വിശദമായി പരിശോധിക്കും എന്നും 2010 ഓടെ ഈ തടവറ അടച്ചു പൂട്ടും എന്നും ഒബാമ പ്രഖ്യാപിച്ചിരുന്നു. Labels: അമേരിക്ക, പീഢനം, മനുഷ്യാവകാശം
- ജെ. എസ്.
( Thursday, April 16, 2009 ) |
കപ്പിത്താനെ രക്ഷപ്പെടുത്തി
സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ബന്ദി ആക്കിയിരുന്ന അമേരിക്കന്‍ കപ്പിത്താനെ അമേരിക്കന്‍ നാവിക സേന രക്ഷപ്പെടുത്തി. കപ്പിത്താനെ ബന്ദി ആക്കിയിരുന്ന കൊള്ളക്കാരെ അമേരിക്കന്‍ സൈന്യം അകലെ നിന്നും വെടി വെച്ചിടുകയായിരുന്നു. കപ്പിത്താന്റെ ജീവന്‍ അപകടത്തില്‍ ആവുന്ന പക്ഷം കൊള്ളക്കാരെ ആക്രമിക്കാന്‍ നേരത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമ നാവിക സേനക്ക് അനുവാദം നല്‍കിയിരുന്നു. കൊള്ളക്കാരുമായും സോമാലിയയിലെ മുതിര്‍ന്നവരുമായും പലവട്ടം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ കൊള്ളക്കാര്‍ തങ്ങളുടെ യന്ത്ര തോക്കുകള്‍ കപ്പിത്താന് നേരെ ചൂണ്ടിയതോടെ സൈന്യത്തിലെ വിദഗ്ദ്ധരായ തോക്കു ധാരികള്‍ കൊള്ളക്കാരെ ദൂരെ നിന്നു തന്നെ ഉന്നം വെച്ചു വീഴ്ത്തുകയായിരുന്നു.
Labels: അമേരിക്ക, കുറ്റകൃത്യം
- ജെ. എസ്.
( Monday, April 13, 2009 ) |
കൊള്ളക്കാര്‍ അമേരിക്കന്‍ സൈന്യത്തിന് നേരെ വെടി തുടങ്ങി
സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തടവില്‍ ആക്കിയ അമേരിക്കന്‍ കപ്പിത്താന്‍ റിച്ചാര്‍ഡ് ഫിലിപ്സിനെ മോചിപ്പിക്കാന്‍ അമേരിക്കന്‍ നാവിക സേന നടത്തിയ ശ്രമം വീണ്ടും പാഴായി. നാവിക സേനയുടെ ബോട്ടിനു നേരെ കൊള്ളക്കാര്‍ വെടി വെക്കുകയാണ് ഉണ്ടായത്. നാവിക സേനയുടെ സംഘം സഞ്ചരിച്ച റബ്ബര്‍ ബോട്ട് ഇപ്പോഴും അവിടെ തന്നെ ചുറ്റി തിരിയുകയാണ്. കപ്പിത്താനെ മോചിപ്പിക്കാനുള്ള ശ്രമം തങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ കപ്പിത്താന്‍ ഇപ്പോഴും സുരക്ഷിതനാണോ എന്ന് തങ്ങള്‍ക്ക് ഉറപ്പില്ല എന്നാണ് സൈന്യം പറയുന്നത്.
അമേരിക്കന്‍ നാവിക സേനയുടെ രണ്ട് യുദ്ധ കപ്പലുകള്‍ ഇവിടെ എത്തിയിട്ടുണ്ട്. മൂന്നാമത്തെ കപ്പല്‍ ഉടന്‍ എത്തിച്ചേരും. കൊള്ളക്കാര്‍ കപ്പിത്താനെ ബന്ദിയാക്കി വെച്ചിരിക്കുന്ന ലൈഫ് ബോട്ട് സോമാലിയന്‍ തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഇത് തടയുക എന്നതാണ് യുദ്ധ കപ്പലുകളുടെ പ്രാഥമികമായ ലക്ഷ്യം. കടല്‍ കൊള്ളക്കാരുടെ ബോട്ട് തീരത്ത് എത്തിയാല്‍ കപ്പിത്താനെ കൊള്ളക്കാര്‍ അവരുടെ താവളത്തിലേക്ക് കൊണ്ടു പോകും. പിന്നീട് ഇവരുടെ താവളം കണ്ടെത്തി കപ്പിത്താനെ മോചിപ്പിക്കുക എന്നത് അത്യന്തം ദുഷ്കരം ആയിരിക്കും. Labels: അന്താരാഷ്ട്രം, അമേരിക്ക, കുറ്റകൃത്യം
- ജെ. എസ്.
( Sunday, April 12, 2009 ) |
സൊമാലിയന്‍ കൊള്ളക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു
കടല്‍ കൊള്ളക്കാര്‍ ബന്ദിയാക്കിയ കപ്പലിന്റെ കപ്പിത്താനെ രക്ഷപ്പെടുത്തുവാന്‍ ഉള്ള അമേരിക്കന്‍ നാവിക സേനയുടെ ശ്രമങ്ങള്‍ തുടരുന്നുവെങ്കിലും ഇത്രത്തോളം ആയിട്ടും കൊള്ളക്കാര്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നത് സൈന്യത്തെ കുഴക്കുകയാണ്. കൊള്ളക്കാരുമായി മധ്യസ്ഥത പറയാന്‍ അമേരിക്കന്‍ ഫെഡറല്‍ അന്വേഷണ സംഘടനയിലെ വിദഗ്ദ്ധരായ നെഗോഷിയേറ്റര്‍മാരെ തന്നെ സേന രംഗത്തിറക്കിയിട്ടുണ്ട്. മര്‍സ്ക് അലബാമ എന്ന കപ്പല്‍ സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ കഴിഞ്ഞ ബുധനാഴ്ച പിടിച്ചടക്കിയതിനെ തുടര്‍ന്ന് കപ്പലിലെ ഇരുപതോളം വരുന്ന അമേരിക്കന്‍ ജീവനക്കാര്‍ കപ്പലിന്റെ നിയന്ത്രണം ബല പ്രയോഗത്തിലൂടെ തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ തന്റെ കീഴ് ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കിയ കപ്പലിന്റെ കപ്പിത്താന്‍ ഈ തന്ത്രം വിജയിക്കുന്നതിനായി സ്വയം നാല് കൊള്ളക്കാരുടെ കൂടെ ഒരു ലൈഫ് ബോട്ടില്‍ കയറുവാന്‍ തയ്യറാവുകയായിരുന്നു. കപ്പലിന്റെ നിയന്ത്രണം ജീവനക്കാര്‍ക്ക് തിരികെ ലഭിച്ചെങ്കിലും കപ്പിഥാന്‍ ഇപ്പോള്‍ ഈ നാല് കൊള്ളക്കാരുടെ തടവില്‍ ലൈഫ് ബോട്ടില്‍ ആണ് ഉള്ളത്. ലൈഫ് ബോട്ട് ആണെങ്കില്‍ കപ്പലില്‍ നിന്നും അകന്ന് പോയി കൊണ്ടിരിക്കുകയുമാണ്.
ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. കപ്പിത്താനെ വിട്ടാല്‍ തങ്ങളെ അറസ്റ്റ് ചെയ്യും എന്ന് കൊള്ളക്കാര്‍ വിശ്വസിക്കുന്നു. ഇവരെ സഹായിക്കാന്‍ രണ്ട് ബോട്ടുകളിലായി കൂടുതല്‍ കൊള്ളക്കാര്‍ തിരിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പണം ലഭിച്ചാല്‍ മാത്രമേ കപ്പിത്താനെ തങ്ങള്‍ വിട്ടയക്കൂ എന്നാണ് കൊള്ളക്കാരുടെ നിലപാട്. Labels: അമേരിക്ക, കുറ്റകൃത്യം, ക്രമസമാധാനം
- ജെ. എസ്.
( Friday, April 10, 2009 ) |
അമേരിക്ക ഇസ്ലാമിന് എതിരല്ല : ഒബാമ
അമേരിക്ക ഒരു കാലത്തും ഇസ്ലാമിന് എതിരെ യുദ്ധത്തില്‍ ആയിരുന്നില്ല എന്ന് ബറക്ക് ഒബാമ പ്രസ്താവിച്ചു. തുര്‍ക്കിയില്‍ സന്ദര്‍ശനത്തിന് എത്തിയ ഒബാമ തുര്‍ക്കി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുക ആയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം ഇത് ആദ്യമായാണ് ഒബാമ ഒരു മുസ്ലിം രാഷ്ട്രം സന്ദര്‍ശിക്കുന്നത്. മുസ്ലിം സമുദായവും മുസ്ലിം ലോക രാഷ്ട്രങ്ങളും തമ്മിലുള്ള അമേരിക്കയുടെ ബന്ധം ഭീകരതക്ക് എതിരെ ഉള്ള നിലപാടുകളില്‍ അധിഷ്ഠിതം ആവില്ല എന്ന് ഒബാമ പ്രഖ്യാപിച്ചു. പരസ്പര സഹകരണവും ബഹുമാനവും താല്പര്യങ്ങളും ആയിരിക്കും അമേരിക്കയുടെ നിലപാടുകളുടെ അടിസ്ഥാനം. മുസ്ലിം അമേരിക്കക്കാര്‍ എന്നും അമേരിക്കക്ക് ഒരു സമ്പത്തായിരുന്നു. പല അമേരിക്കന്‍ കുടുംബങ്ങളിലും മുസ്ലിമുകള്‍ ഉണ്ട്. പലരും മുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിച്ചവരും ആണ്. എനിക്കറിയാം, കാരണം ഞാനും ഇവരില്‍ ഒരാളാണ് - ഒബാമ പറഞ്ഞു.
പൊതുവെ ദ്രുത ഗതിയില്‍ സംസാരിച്ചു നീങ്ങാറുള്ള ഒബാമ ഈ വാചകത്തിനു ശേഷം അല്‍പ്പ നിമിഷം മൌനം പാലിച്ചു. തന്റെ തര്‍ജ്ജമക്കാരന്‍ പറഞ്ഞു തീരുവാനും തുടര്‍ന്ന് ഉയര്‍ന്നു വന്ന ഹര്‍ഷാരവം ഏറ്റുവാങ്ങാനും ആയിരുന്നു ഈ മൌനം. വലതു പക്ഷ തീവ്ര സംഘങ്ങള്‍ ഒബാമ ഒരു മുസ്ലിം ആണ് എന്ന് ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കു ന്നതിനിടയില്‍ ഒബാമയുടെ ഈ പ്രസംഗം ശ്രദ്ധേയം ആവും. തന്റെ ബാല്യത്തിന്റെ ഏറിയ പങ്കും ഒബാമ മുസ്ലിം ഭൂരിപക്ഷമുള്ള ഇന്‍ഡൊനേഷ്യയില്‍ ആണ് കഴിച്ചു കൂട്ടിയത്. Labels: അന്താരാഷ്ട്രം, അമേരിക്ക
- ജെ. എസ്.
( Tuesday, April 07, 2009 ) |
ഇന്ത്യ പാക്കിസ്ഥാനെ പോലെയാവുന്നു - സി.പി.എം.
ഇന്ത്യയും പാക്കിസ്ഥാന്റെ പാത പിന്തുടര്‍ന്ന് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തി ആവുന്ന സ്ഥിതിയിലേക്ക് അതി വേഗം നീങ്ങുകയാണ് എന്ന് സി. പി. എം. ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. യുടെ മുഖ്യന്‍ ലിയോണ്‍ പാനെറ്റയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് സി. പി. എം. ഈ ആരോപണം ഉന്നയിച്ചത്. ഈ കൂടിക്കാഴ്ചയോടെ അമേരിക്കന്‍ ചാര സംഘടനക്ക് ഇന്ത്യയില്‍ ഒരു പുതിയ സ്വീകാര്യതയും പദവിയും കൈ വന്നിരിക്കുന്നു. ഇന്‍ഡോ അമേരിക്കന്‍ സഹകരണത്തില്‍ ഒരു പുതിയ വഴിത്തിരിവ് ആണ് ഈ കൂടിക്കാഴ്ച.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമേരിക്കന്‍ ചാര സംഘടനാ മുഖ്യനുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. പെരുമാറ്റ ചട്ടം പ്രകാരം ഇന്ത്യന്‍ ചാര സംഘടനയില്‍ തനിക്ക് തുല്യരായ ഉദ്യോഗസ്ഥരെ കാണുന്നതിനു പകരം ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയെ തന്നെ നേരിട്ട് കാണുക വഴി ഈ കൂടിക്കാഴ്ചക്ക് ദൂര വ്യാപകമായ രാഷ്ട്രീയ മാനങ്ങള്‍ ആണ് ഉള്ളത്. ഇത് അമേരിക്കന്‍ ചാര സംഘടനക്ക് ഇന്ത്യയില്‍ ഒരു പുതിയ പദവിയാണ് നല്‍കിയിരിക്കുന്നത് എന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ പ്രക്രിയയില്‍ കൈ കടത്തുകയും സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതില്‍ കുപ്രസിദ്ധമാണ് സി.ഐ.എ. ആ നിലക്ക് ഇത് അപകടകരമായ ഒരു സ്ഥിതി വിശേഷമാണ് സംജാതം ആക്കിയിരിക്കുന്നത്. അമേരിക്കന്‍ ചാര സംഘടന നേരിട്ട് ആഭ്യന്തര മന്ത്രിയേയും പ്രധാന മന്ത്രിയേയും ഒക്കെ കണ്ട് സംസാരിക്കുന്ന പാക്കിസ്ഥാന്റെ അവസ്ഥയിലേക്ക് ഇന്ത്യയും അതിവേഗം എത്തുകയാണ്. അമേരിക്കന്‍ ചാര സംഘടനയും സൈനിക ഏജന്‍സികളും ഇന്ത്യയില്‍ സ്വൈര വിഹാരം നടത്തുകയും ഇന്ത്യയിലെ കാര്യങ്ങളില്‍ നിര്‍ബാധം ഇടപെടുകയും ചെയ്യുന്നതും അതിനെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതും നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടേയും ഏറ്റവും ഗൌരവപൂര്‍ണ്ണമായ ആശങ്കക്ക് കാരണം ആയിരിക്കും എന്നും പ്രസ്താവന പറയുന്നു.
- ജെ. എസ്.
( Saturday, March 21, 2009 ) |
പാക്കിസ്ഥാനിലെ മദ്രസകളില്‍ ഭീകരത വളരുന്നു എന്ന് അമേരിക്ക
പാക്കിസ്ഥാന്‍ ചാര സംഘടന ആയ ഐ.എസ്.ഐ. യും ഭീകരവാദികളുമായി നില നില്‍ക്കുന്ന ശക്തമായ സഹകരണത്തില്‍ അമേരിക്കന്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ഐ.എസ്.ഐ. മത മൌലിക വാദികളോടൊപ്പം ചേര്‍ന്ന് മദ്രസകളിലൂടെ മത പഠനത്തിന്റെ മറവില്‍ മത അസഹിഷ്ണുതയും വിദ്വേഷവും വളര്‍ത്തി ഭീകരര്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍.
Labels: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Wednesday, March 18, 2009 ) |
ഇസ്ലാമാബാദിലേക്കുള്ള റോഡുകള്‍ അടച്ചു
പാക്കിസ്ഥാനില്‍ തുടര്‍ന്നു വരുന്ന പ്രതിഷേധ സമരങ്ങള്‍ ഇസ്ലാമാബാദില്‍ എത്താതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാക്കിസ്ഥാന്‍ അധികൃതര്‍ ഇസ്ലാമാബാദിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. പിരിച്ചു വിട്ട ജഡ്ജിമാരെ പുനഃ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകരും മറ്റ് സംഘടനകളും തലസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനിരിക്കെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. ബലൂച്ചിസ്ഥാന്‍ തലസ്ഥാനത്തു നിന്നും മാര്‍ച്ച് നടത്തിയ ഒരു സംഘത്തെ പോലീസും അര്‍ധ സൈനിക വിഭാഗങ്ങളും ചേര്‍ന്ന് തടയുകയും സുപ്രീക് കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അലി അഹമദ് കുര്‍ദിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഏതു വിധേനയും പ്രതിഷേധ മാര്‍ച്ച് തലസ്ഥാനത്ത് എത്തിക്കും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിഷേധക്കാര്‍. പ്രശ്നം 24 മണിക്കൂറുകള്‍ക്കകം പരിഹരിക്കണം എന്ന അമേരിക്കയുടെ അന്ത്യ ശാസന നില നില്‍ക്കുമ്പോഴും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ അയവൊന്നും വരുത്തിയിട്ടില്ല.
Labels: അമേരിക്ക, പാക്കിസ്ഥാന്, പ്രതിഷേധം
- ജെ. എസ്.
( Friday, March 13, 2009 ) |
ഇറാഖില്‍ സ്ത്രീകളുടെ നിശ്ശബ്ദ സഹനം
ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങളും ആഭ്യന്തര യുദ്ധവും കെട്ടടങ്ങി വരുന്നു എന്ന് പറയുമ്പോഴും ഇവിടത്തെ സ്ത്രീകളുടെ നില ഇപ്പോഴും പരിതാപകരം തന്നെ എന്ന് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് പുറത്തിറങ്ങിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഓക്സ്ഫാം എന്ന ഒരു ബ്രിട്ടീഷ് ദുരിതാശ്വാസ ഏജന്‍സിയാണ് ഈ പഠനം നടത്തിയത്. 2003ല്‍ തുടങ്ങിയ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്ത് സംജാതമായ അരക്ഷിതാവസ്ഥയും കടുത്ത ദാരിദ്ര്യവും മൂലം ഇറാഖിലെ വനിതകള്‍ നിശ്ശബ്ദമായ ഒരു തരം അടിയന്തരാവസ്ഥ നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ഓക്സ്ഫാം പറയുന്നു. ഇറാഖിന്റെ പുനര്‍ നിര്‍മ്മാണത്തിനു വേണ്ടി കോടി ക്കണക്കിന് ഡോളര്‍ ചിലവഴിക്കുമ്പോഴും ഈ സ്ത്രീകളുടെ കാര്യം ഏവരും വിസ്മരിക്കുന്നു. പഠനത്തിനു വിധേയമായ സ്ത്രീകളില്‍ നാലില്‍ ഒന്ന് പേര്‍ക്കും ദിവസേന ആവശ്യമായ കുടി വെള്ളം പോലും ലഭിക്കുന്നില്ല. മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികളെ സ്കൂളില്‍ അയക്കാന്‍ സാധിക്കുന്നില്ല. ഇവരില്‍ പകുതി പേരും ഇപ്പോഴും അമേരിക്കന്‍ സൈനികരുടേയും, ചാവേറുകളുടേയും, ഇറാഖി പോലീസിന്റേയും, മത തീവ്രവാദികളുടേയും, പ്രാദേശിക ഗുണ്ടകളുടേയും പക്കല്‍ നിന്ന്‍ ബലാസംഗം, ശാരീരികമായ പീഡനം, തട്ടി കൊണ്ട് പോകല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. മുക്കാല്‍ ഭാഗത്തോളം സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട കഥയാണ് പറയുവാന്‍ ഉള്ളത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറാഖ് സര്‍ക്കാര്‍ പ്രതി ദിനം 50 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചത് ഇവരില്‍ 75 ശതമാനത്തിനും ഇതു വരെ ലഭിച്ചിട്ടുമില്ല.
Labels: അമേരിക്ക, ഇറാഖ്, മനുഷ്യാവകാശം, യുദ്ധം
- ജെ. എസ്.
( Monday, March 09, 2009 ) 1 Comments:
Links to this post: |
ജനിതക ഗവേഷണം ഒബാമ പുനരാരംഭിക്കും
ഏഴു വര്‍ഷം മുന്‍പ് ബുഷ് ഭരണ കൂടം നിര്‍ത്തി വെച്ച ജനിതക ഗവേഷണം പുനരാരംഭിക്കാന്‍ ഒബാമ അനുമതി നല്‍കും. പ്രമേഹം, കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ്, അല്‍ഷീമേഴ്സ് എന്നിങ്ങനെ ഒട്ടേറെ രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ ഈ ഗവേഷണത്തിനു കഴിയും എന്നാണ് പ്രതീക്ഷ. ശരീരത്തിന്റെ ഘടനക്ക് ആധാരമായി വര്‍ത്തിക്കുന്ന സ്റ്റെം കോശങ്ങളില്‍ കൃത്രിമമായി മാറ്റങ്ങള്‍ വരുത്തി ഹൃദയം, കരള്‍, ചര്‍മ്മം, കണ്ണ്, തലച്ചോര്‍ എന്നിങ്ങനെ രോഗം മൂലം നശിച്ച ഏത് ശരീര ഭാഗവുമായി വികസിപ്പിച്ച് എടുക്കാന്‍ കഴിയും എന്നതാണ് ഈ ഗവേഷണത്തിന്റെ അടിസ്ഥാന തത്വം. ഈ ഗവേഷണത്തിന് ഏറ്റവും അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത് മനുഷ്യ ഭ്രൂണത്തില്‍ ഉള്ള സ്റ്റെം കോശങ്ങള്‍ ആണ്. ബീജ സങ്കലനം നടന്ന് മൂന്നോ നാലോ ദിവസം പ്രായമായ ഭ്രൂണത്തില്‍ നിന്നാണ് ഈ കോശങ്ങള്‍ വേര്‍തിരിച്ച് പരീക്ഷണത്തിനായി എടുക്കുന്നത്. ഇതാണ് ഈ പരീക്ഷണങ്ങള്‍ നിരോധിക്കുവാനും കാരണമായത്.
- ജെ. എസ്.
( Saturday, March 07, 2009 ) |
വെടി നിര്‍ത്തലിനു പകരമായി താലിബാന് അമേരിക്കയും പാക്കിസ്ഥാനും ചേര്‍ന്ന് 48 കോടി രൂപ നല്‍കി
സ്വാത് താഴ്വരയിലെ താലിബാന് പാക്ക് സര്‍ക്കാര്‍ 48 കോടി രൂപ നല്‍കിയതായി ഒരു ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. വെടി നിര്‍ത്തല്‍ അംഗീകരിക്കുന്നതിന് ഉള്ള കൂലി ആണത്രെ ഈ തുക. താലിബാനു വേണ്ടി വെടി നിര്‍ത്തല്‍ കരാറില്‍ മത മൌലിക വാദിയായ സൂഫി മൊഹമ്മദ് ഒപ്പിടുന്നതിന് മുന്‍പു തന്നെ ഈ തുകയെ പറ്റിയുള്ള ധാരണയില്‍ ഇരു കൂട്ടരും എത്തിയിരുന്നു. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ഒരു പ്രത്യേക നിധിയില്‍ നിന്നാണത്രെ ഈ തുക നല്‍കിയത്. ഗോത്ര വര്‍ഗ്ഗക്കാരുടെ പ്രദേശങ്ങള്‍ പാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ്. ഇവിടേക്ക് ഒരു പ്രത്യേക സഹായ ധന പാക്കേജായിട്ടാണ് ഈ തുക പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും നല്‍കിയത്. ഇത് വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്തെ ഗവര്‍ണ്ണറുടെ ഓഫീസ് വഴിയാണ് താലിബാന് കൈമാറിയത് എന്നും ഇറ്റലിയിലെ എ. കെ. ഐ. വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. ഒരു മുതിര്‍ന്ന പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥന്‍ ആണ് ഈ കാര്യം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ഈ തുക ലഭിച്ചതിനെ തുടര്‍ന്നാണ് താലിബാന്‍ വെടി നിര്‍ത്തലിന് തയ്യാര്‍ ആയതും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന താലിബാന്റെ ആവശ്യം അംഗീകരിച്ചതും. ഈ തുകയിലേക്ക് അമേരിക്കയുടെ പക്കല്‍ നിന്നും സംഭാവന ലഭിച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Labels: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Wednesday, February 25, 2009 ) |
അഫ്ഗാന്‍ ഒബാമയുടെ വിയറ്റ്നാം - ക്ലിന്റണ്‍
ബ്രിട്ടനും റഷ്യയും കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ചെയ്യുവാന്‍ ശ്രമിച്ചത് ഒബാമ അഫ്ഗാനിസ്ഥാനില്‍ ചെയ്താല്‍ അത് ഒബാമയുടെ വിയറ്റ്നാം ആയി മാറും എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ അഭിപ്രായപ്പെട്ടു. സാങ്കേതികമായി ഇങ്ങനെ സംഭവിക്കാം എങ്കിലും ഇങ്ങനെ സംഭവിക്കും എന്ന് താന്‍ കരുതുന്നില്ല. ബ്രിട്ടന്‍ തങ്ങളുടെ കോളനികളെ നിയന്ത്രിക്കാന്‍ ശ്രമിച്ചതു പോലെയോ റഷ്യ പാവ ഭരണ കൂടങ്ങളെ സ്ഥാപിച്ചതിനു ശേഷം തങ്ങളുടെ സൈന്യത്തെ വിന്യസിച്ച് ആക്രമിക്കുകയും ചെയ്തത് പോലെ ഒബാമ അഫ്ഗാനിസ്ഥാനില്‍ ചെയ്യുകയാണെങ്കില്‍ അഫ്ഗാനിസ്ഥാന്‍ ഒബാമയുടെ വിയറ്റ്നാം ആയി മാറാം. എന്നാല്‍ ഒബാമയുടെ ടീമില്‍ മികച്ച ആളുകളാണുള്ളത്. ഏറ്റവും മികച്ച സൈനിക ഉദ്യോഗസ്ഥനായ ജന. പേട്രിയോസ്, ആധുനിക യുഗത്തിലെ ഏറ്റവും മികച്ച നയതന്ത്രജ്ഞനായ ഹോള്‍ബ്രൂക്ക്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലാരി ക്ലിന്റണ്‍, പ്രധിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കുന്ന സൈനിക നയതന്ത്ര നീക്കങ്ങള്‍ ഇത്തരം ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കില്ല എന്നാണ് താന്‍ കരുതുന്നത് എന്നും ക്ലിന്റണ്‍ അറിയിച്ചു.
Labels: അന്താരാഷ്ട്രം, അമേരിക്ക
- ജെ. എസ്.
( Thursday, February 19, 2009 ) |
അമേരിക്കന്‍ വിസാ തട്ടിപ്പ് സംഘം അറസ്റ്റില്‍
H1 B വിസ വ്യാജ രേഖകള്‍ ഉപയോഗിച്ച് സംഘടിപ്പിച്ച് അമേരിക്കയിലേക്ക് ആളുകളെ കടത്തുന്ന ഒരു സംഘത്തെ അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പതിനൊന്ന് പേരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാര്‍ ആണെന്നാണ് അറിയുന്നത്. ഇവരുടെ പൌരത്വം തല്‍ക്കാലം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇവരുടെ പേരുകള്‍ സൂചിപ്പിക്കുന്നത് ഇവരില്‍ മിക്കവരും ഇന്ത്യന്‍ വംശജരാണ് എന്നു തന്നെയാണ്.
ന്യൂ ജേഴ്സി ആസ്ഥാനം ആയി പ്രവര്‍ത്തിച്ച വിഷ്യന്‍ സിസ്റ്റംസ് ഗ്രൂപ്പ് എന്ന കമ്പനി ആണ് വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വെട്ടില്‍ ആയിരിക്കുന്നത്. ഈ കമ്പനിയുടെ വെബ് സൈറ്റില്‍ ലഭ്യം ആയിരുന്ന വിവരം അനുസരിച്ച് ഇതിന്റെ പ്രസിഡന്റ് വിശ്വ മണ്ഡലപു എന്നയാളാണ്. എന്നാല്‍ പോലീസ് അറസ്റ്റില്‍ ആയതിനെ തുടര്‍ന്ന് ഈ വെബ് സൈറ്റില്‍ നിന്ന് കമ്പനി മാനേജ്മെന്റിനെ പറ്റി പ്രതിപാദിക്കുന്ന പേജ് അപ്രത്യക്ഷം ആയിരിക്കുന്നു. കമ്പനി തട്ടിപ്പ് നടത്തി ഏതാണ്ട് 7.5 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് സമ്പാദിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇത് ഇത്തരം തട്ടിപ്പ് കഥകളുടെ ഒരു ചെറിയ ഉദാഹരണം മാത്രം ആണ് എന്നാണ് നിഗമനം. വിഷ്യന്‍ സിസ്റ്റംസ് ഗ്രൂപ്പിന് പുറമെ വേറെ അഞ്ച് കമ്പനികള്‍ കൂടെ ഇത്തരം വിസാ തട്ടിപ്പ് ആരോപണങ്ങളെ തുടര്‍ന്ന് അന്വേഷണത്തിന് വിധേയം ആണ്. അന്വേഷണം പുരോഗമിക്കുന്നതോടെ ഇത്തരം തട്ടിപ്പികളുടെ കൂടുതല്‍ കഥകള്‍ പുറത്തു വരും എന്നാണ് കരുതപ്പെടുന്നത്.
Labels: അമേരിക്ക, തട്ടിപ്പ്, തൊഴില്‍ നിയമം, പ്രവാസി
- ജെ. എസ്.
( Saturday, February 14, 2009 ) |
അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നിയന്ത്രണത്തിനു സാധ്യത
അമേരിക്കന്‍ സെനറ്റിനു മുന്നില്‍ ഉള്ള ഒരു ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ആയിര കണക്കിന് ഇന്ത്യന്‍ ഐ. ടി. വിദഗ്ധര്‍ക്ക് ഭീഷണിയാവും. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുന്ന കമ്പനികള്‍ എച് വണ്‍ ബി വിസ ഉള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്നും വിലക്കുന്നതാണ് ഈ ബില്ലിലെ ഒരു നിബന്ധന. അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങള്‍ അമേരിക്കന്‍ പൌരന്മാരുടെ തൊഴില്‍ അവസരങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കണം എന്നതാണ് പ്രസ്തുത നിബന്ധനകള്‍ മുന്നോട്ട് വെച്ച സെനറ്റര്‍മാരുടെ അഭിപ്രായം. രാജ്യം കടന്നു പോകുന്ന ഈ വിഷമ ഘട്ടത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കാന്‍ ഉള്ള ധാര്‍മ്മിക ബാധ്യത ഉണ്ട് എന്നും ഇവര്‍ പറയുന്നു.
ഈ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ, ഏറ്റവും അധികം എച് വണ്‍ ബി വിസയുടെ ആനുകൂല്യം ലഭിക്കുന്ന വിഭാഗം എന്ന നിലയില്‍, ഇന്ത്യന്‍ ഐ. ടി. വിദഗ്ധരെ ആവും ഇത് കൂടുതലും പ്രതികൂലം ആയി ബാധിക്കുക എന്നത് ഇവരില്‍ ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 21,000 വിസകള്‍ ആണത്രെ വിദേശ തൊഴിലാളികള്‍ക്കായി അമേരിക്കന്‍ കമ്പനികള്‍ ആവശ്യപ്പെട്ടത്. Labels: അമേരിക്ക, ഐ.ടി, തൊഴില്‍ നിയമം, പ്രവാസി
- ജെ. എസ്.
( Saturday, February 07, 2009 ) |
ഒബാമയുടെ തെരഞ്ഞെടുപ്പ് വര്‍ഗ്ഗ വികാരങ്ങള്‍ സജീവമാക്കി
വെള്ളക്കാരന്റെ വര്‍ഗ്ഗ മേല്‍ക്കോയ്മയുടെ കറുത്ത പ്രതീകമായ കു ക്ലക്സ് ക്ലാന്‍ ഒബാമയുടെ തെരഞ്ഞെടുപ്പോടെ വീണ്ടും സജീവം ആയതായി സൂചന. തങ്ങളുടെ വെബ് സൈറ്റില്‍ അംഗങ്ങള്‍ ആവാന്‍ ഉള്ള തിരക്ക് ഒബാമയുടെ തെരഞ്ഞെടുപ്പിന് ശേഷം ക്രമാതീതം ആയി വര്‍ദ്ധിച്ചിരിക്കുന്നു എന്ന് ഒരു മുന്‍ കു ക്ലക്സ് ക്ലാന്‍ നേതാവ് ജോണി ലീ ക്ലാരി വെളിപ്പെടുത്തി. ദശാബ്ദങ്ങള്‍ക്ക് ശേഷം ആണ് ഇത്തരം ഒരു ഉണര്‍വ്വ് അനുഭവ പ്പെടുന്നതത്രെ. ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിലുകള്‍ നഷ്ടപ്പെട്ടതും അമേരിക്കയില്‍ മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങളും ആണ് ഇതിന് കാരണമായി പറയപ്പെടുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലാന്‍ പ്രവര്‍ത്തനം മതിയാക്കിയ ക്ലാരി ഇപ്പോള്‍ വര്‍ഗ്ഗീയതക്കെതിരെ ലോകമെമ്പാടും പ്രഭാഷണങ്ങള്‍ നടത്തുകയാണ്.
ഒബാമക്കെതിരെ ക്ലാന്‍ ഭീഷണി സന്ദേശങ്ങള്‍ നേരത്തേ തന്നെ അയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ക്ലാന്‍ പ്രവര്‍ത്തനം സജീവം ആയത് അമേരിക്കന്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥരേയും അസ്വസ്ഥരാക്കുന്നു. അടുത്തയിടെ അലബാമയില്‍ നടന്ന ഒരു കു ക്ലക്സ് ക്ലാന്‍ റാലിയില്‍ മുന്നൂറോളം പേര്‍ അണി നിരന്നത് എല്ലാവരേയും അമ്പരപ്പിച്ചു. ഇതിന് മുന്‍പ് ഒരിക്കലും ഇത്രയും ക്ലാന്‍ അംഗങ്ങള്‍ ഒരുമിച്ച് രംഗത്ത് വന്നിരുന്നില്ലത്രെ. ഒബാമ തെരഞ്ഞെടുക്കപ്പെട്ടത് തങ്ങളുടെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയത് സംബന്ധിച്ച് തനിക്ക് ക്ലാനില്‍ നിന്നും ഈ മെയില്‍ സന്ദേശം ലഭിച്ചതായും ക്ലാരി വെളിപ്പെടുത്തി.
- ജെ. എസ്.
( Friday, January 30, 2009 ) |
ഒബാമ മാപ്പ് പറയണം - നെജാദ്
കഴിഞ്ഞ അറുപത് വര്‍ഷങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം ഇറാനോട് കാണിച്ച കുറ്റകൃത്യങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ മാപ്പ് പറയണം എന്ന് ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദ് ആവശ്യപ്പെട്ടു. മാറ്റത്തിന്റെ പ്രവാചകന്‍ ആയി അവതരിച്ച ഒബാമ രണ്ട് സുപ്രധാന കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത്. ആദ്യം മറ്റുള്ളവരെ ആദരവോടെ സമീപിച്ച് ലോകമെമ്പാടും പരന്നു കിടക്കുന്ന തങ്ങളുടെ സൈനിക സാന്നിധ്യം അവസാനിപ്പിക്കണം. അമേരിക്കന്‍ സൈന്യത്തെ അമേരിക്കന്‍ മണ്ണില്‍ ഒതുക്കി നിര്‍ത്തണം.
രണ്ടാമത്തെ അടിസ്ഥാനപരമായ മാറ്റം ഭീകരരോടും കുറ്റവാളികളോടും ഇസ്രയേലിനോടും ഉള്ള അമേരിക്കയുടെ മൃദു സമീപനവും പിന്തുണയും അവസാനിപ്പിക്കുക എന്നതാണ്. കഴിഞ്ഞ അറുപത് വര്‍ഷം അമേരിക്ക ഇറാന്‍ ജനതക്ക് എതിരെ ആണ് നില കൊണ്ടിട്ടുള്ളത്. മാറ്റത്തെ കുറിച്ച് സംസാരിക്കുന്നവര്‍ ഇറാന്‍ ജനതയോട് മാപ്പ് പറഞ്ഞ് തങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പരിഹാരം കാണണം. അമേരിക്ക മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്ന നയം ഉപേക്ഷിക്കണം. അമേരിക്കന്‍ ജനതക്ക് പോലും തങ്ങളുടെ ഭാവി തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഭരണകൂടം അനുവദിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Labels: അന്താരാഷ്ട്രം, അമേരിക്ക
- ജെ. എസ്.
( Thursday, January 29, 2009 ) |
യു.എ.ഇ. യും അമേരിക്കയും 123 കരാറില്‍ ഒപ്പു വച്ചു
അമേരിക്കയും യു. എ. ഇ. യും ആണവ സഹകരണ ത്തിനായുള്ള 123 കരാറില്‍ ഒപ്പു വച്ചു. അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി കോണ്ടലീസ റൈസും യു. എ. ഇ. വിദേശ കാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനും വാഷിംഗ്ടണിലാണ് കരാര്‍ ഒപ്പു വച്ചത്. സമാധാന ആവശ്യങ്ങള്‍ക്കായി വാണിജ്യാ ടിസ്ഥാനത്തിലുള്ള ആണവ സഹകരണമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഇതു സംബന്ധിച്ചുള്ള ധാരണാ പത്രത്തില്‍ ഇരു രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒപ്പു വച്ചിരുന്നു. യു. എ. ഇ. യില്‍ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങള്‍ നേരിടുകയാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.
Labels: അന്താരാഷ്ട്രം, അമേരിക്ക, യു.എ.ഇ.
- ജെ. എസ്.
( Saturday, January 17, 2009 ) |
വിവരങ്ങള്‍ക്ക് പകരം വയാഗ്ര
താലിബാന് എതിരെ നടത്തുന്ന യുദ്ധത്തില്‍ തങ്ങള്‍ക്കു താലിബാനെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി തരുവാന്‍ അഫ്ഘാൻ പ്രാദേശിക നേതാക്കള്‍ക്ക് അമേരിക്കന്‍ ചാര സംഘടന ആയ സി. ഐ. എ. വയാഗ്ര വിതരണം ചെയ്തു എന്ന് വാഷിംഗ്‌ടണ്‍ പോസ്റ്റ് എന്ന അമേരിക്കന്‍ ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് തങ്ങളുടെ കൂടെ നില്‍ക്കാന്‍ സി. ഐ. എ. പ്രതിഫലം നല്കുക പതിവാണ്. പണം, കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ , ശസ്ത്രക്രിയ അടക്കം ഉള്ള വൈദ്യ സഹായം, വിസകള്‍ എന്നിങ്ങനെ പല തരം പ്രലോഭനങ്ങള്‍ ആണ് പരമ്പരാഗതമായി ചാര സംഘടനകള്‍ ഉപയോഗപ്പെടുത്തി പോരുന്നത്. ഇതില്‍ ഏറ്റവും പുതിയതും ഫലവത്തും ആണത്രേ വയാഗ്ര വിതരണം. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഏറെ കാലം വഴങ്ങാതിരുന്ന ഒരു അറുപതു കാരനായ വംശ പ്രമാണിക്ക് വയാഗ്ര നല്കിയ സി. ഐ. എ. ഏജെന്റുമാര്‍ക്കു മുന്‍പില്‍ അടുത്ത ദിവസം ചിരിച്ചു കൊണ്ടെത്തിയ നാട്ടു പ്രമാണി പിന്നീട് ഇവര്‍ക്ക് എന്ത് സഹായവും ചെയ്തു കൊടുക്കുവാന്‍ തയ്യാര്‍ ആയത്രേ. ആയുധങ്ങളും പണവും കൊടുക്കുന്നതിനേക്കാള്‍ ഫലപ്രദം ആണ് വയാഗ്ര എന്നാണു സി. ഐ. എ. യുടെ നിഗമനം. പണം ലഭിക്കുന്ന ആള്‍ പണം ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങി കൂട്ടുകയും അങ്ങനെ ഇയാള്‍ പെട്ടെന്ന് പണക്കാരനായത് മറ്റുള്ളവര്‍ അറിയുകയും ചെയ്യുന്നതോടെ ഇയാള്‍ ചാരന്മാര്‍ക്ക് ഉപയോഗ ശൂന്യനായി തീരുന്നു. വിമതര്‍ക്ക് ആയുധം നല്‍കുന്നത് പലപ്പോഴും ഇവര്‍ അമേരിക്കക്ക് എതിരെ തന്നെ ഉപയോഗിക്കുന്നതും അമേരിക്കയെ വെട്ടിലാക്കിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒന്നും തന്നെ വയാഗ്ര കൊണ്ടു ഉണ്ടാവുന്നില്ല. കിട്ടിയ ആള്‍ ഇതു പരമ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. മരുന്നിന്റെ സ്റ്റോക്ക് തീരുന്നതോടെ വീണ്ടും രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തി മരുന്ന് വാങ്ങാന്‍ സി. ഐ. എ. യുടെ പക്കല്‍ തിരിച്ചെത്തുകയും ചെയ്യുന്നു.
- ജെ. എസ്.
( Saturday, December 27, 2008 ) |
ജമാ അത് ദുവ ഭീകര സംഘടന തന്നെ : കോണ്ടലീസ
ഐക്യ രാഷ്ട്ര സഭ നിരോധിച്ച ജമാ അത് ദുവ പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് പോലെ ഒരു ചാരിറ്റി സംഘടനയല്ല എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് വ്യക്തമാക്കി. ന്യൂ യോര്‍ക്കിലെ ഐക്യ രാഷ്ട്ര സഭ ആസ്ഥാനത്ത് വെച്ചാണ് അവര്‍ ഇത് പറഞ്ഞത്. ലെഷ്കര്‍ എ തൊയ്ബയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജമാ അത് ദുവ തീര്‍ച്ചയായും ഒരു ഭീകര സംഘടന തന്നെയാണ് എന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. പാക്കിസ്ഥാന്‍ ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ച നിരോധന ആജ്ഞ അനുസരിച്ചേ മതിയാവൂ എന്നും റൈസ് പറഞ്ഞു.
ഐക്യ രാഷ്ട്ര സഭ പുറപ്പെടുവിച്ച നിരോധനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ജമാ അത് ദുവക്കെതിരെ നടപടികള്‍ ആരംഭിച്ചിരുന്നു എങ്കിലും പിന്നീട് ഇത് നിര്‍ത്തി വെക്കുകയും ജമാ അത് ദുവയെ ന്യായീകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ആണ് റൈസിന്റെ പ്രഖ്യാപനം. Labels: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Wednesday, December 17, 2008 ) |
ജോര്‍ജ് ബുഷിന് ചെരിപ്പ് കൊണ്ടേറ്
ബാഗ്ദാദ് : സ്ഥാനം ഒഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇറാഖില്‍ ഒരു മിന്നല്‍ സന്ദര്‍ശനം നടത്തി ഇറാഖ് യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ് യുദ്ധത്തെ ന്യായീകരിച്ചു സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റിന് പത്ര സമ്മേളനത്തിന് ഇടയില്‍ ചെരിപ്പ് കൊണ്ട് ഏറ് കിട്ടി. തക്ക സമയത്ത് ഒഴിഞ്ഞു മാറിയത് കൊണ്ട് മാത്രം എറിഞ്ഞ രണ്ട് ഷൂസുകളും ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനായി ഒട്ടനവധി തവണ തെരഞ്ഞെടുക്കപ്പെട്ട ബുഷിന്റെ മുഖത്ത് പതിച്ചില്ല. ഇറാഖ് പ്രധാന മന്ത്രി നൌരി അല്‍ മലീക്കിയുടെ കൂടെ നടത്തിയ പത്ര സമ്മേളനത്തില്‍ നൌറിക്ക് കൈ കൊടുക്കുവാന്‍ ബുഷ് മുന്നോട്ട് വന്നപ്പോഴാണ് ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറായ മുന്‍തദാര്‍ അല്‍ സെയ്ദി വെറും 20 അടി ദൂരെ നിന്ന് തന്റെ രണ്ട് ഷൂസും അമേരിക്കന്‍ പ്രസിഡന്റിനു നേരെ വലിച്ചെറിഞ്ഞത്.
“ഇത് ഒരു വിട നല്‍കല്‍ ചുംബനം ആണെടാ പട്ടീ. ഇറാഖില്‍ ശേഷിക്കുന്ന വിധവകളുടേയും അനാഥരായ കുട്ടികളുടേയും കൊല്ലപ്പെട്ട ഇറാഖി പൊരന്മാരുടേയും വക ആണിത്” എന്ന് ഉറക്കെ അറബിയില്‍ വിളിച്ചു പറഞ്ഞു കൊണ്ടാണ് ഇയാള്‍ ചെരുപ്പ് എറിഞ്ഞത്. ഇയാളുടെ മേല്‍ ചാടി വീണ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇയാളുടെ നിലവിളി ഉയര്‍ന്ന് കേള്‍ക്കുകയും ഇയാളെ അവിടെ നിന്നും വലിച്ചിഴച്ച് കൊണ്ട് പോകുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയില്‍ കൂടി ഇയാളെ കാണാന്‍ കഴിഞ്ഞില്ല എങ്കിലും ഇയാളെ വലിച്ച് ഇഴച്ച് കൊണ്ട് പോയ വഴി നീളെ രക്തം കിടന്നിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. ഇയാള്‍ ജോലി ചെയ്യുന്ന അല്‍ ബാഗ്ദാദിയ ടെലിവിഷന്‍ പിന്നീട് ഇയാളുടെ ജീവന്‍ രക്ഷിക്കണം എന്ന് ഇറാഖ് സര്‍ക്കാരിനോട് ടെലിവിഷനിലൂടെ അപേക്ഷിക്കുക യുണ്ടായി. ലോകമെമ്പാടും ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ അല്‍ സെയ്ദിയുടെ മോചനത്തിനായി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കണം എന്നും ചാനല്‍ അഭ്യര്‍ത്ഥിച്ചു. Labels: അന്താരാഷ്ട്രം, അമേരിക്ക, ഇറാഖ്, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Monday, December 15, 2008 ) 3 Comments:
Links to this post: |
മുംബൈ: പാക്കിസ്ഥാന്‍ പിന്തുണക്കണം - കോണ്ടലീസ
ഭീകര ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടു പിടിക്കാന്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കണം എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയെ കണ്ട ശേഷം ദില്ലിയില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കവെയാണ് റൈസ് മുംബൈ പ്രശ്നത്തിലുള്ള അമേരിക്കയുടെ നിലപാട് ഇന്ത്യയെ അറിയിച്ചത് . ഇന്ത്യയോട് സഹകരിക്കാന്‍ പാക്കിസ്ഥാന് പ്രത്യേക ഉത്തരവാദിത്വം ഉണ്ടെന്ന് റൈസ് കൂട്ടിച്ചേര്‍ത്തു. ഏതു നടപടിയും വിദൂരഫലങ്ങളും കൂടി കണക്കിലെടുത്തേ നടപ്പിലാക്കാവൂ എന്ന അമേരിക്കയുടെ നിര്‍ദ്ദേശം റൈസ് ഇന്ത്യക്ക് നല്‍കുകയും ചെയ്തു.
തീവ്രവാദത്തിന് എതിരെ അഫ്ഗാന്‍ മേഖലയില്‍ അമേരിക്കക്കുള്ള താല്പര്യങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍ വ്യതിചലിക്കുമെന്ന് റൈസ് ഉല്‍ക്കണ്ഠപ്പെടുന്നതായി നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
- ബിനീഷ് തവനൂര്‍
( Thursday, December 04, 2008 ) |
പാക്കിസ്ഥാന്റെ മുഖ്യ ശത്രു ഇന്ത്യയല്ല എന്ന് ഒബാമ
പാക്കിസ്ഥാനില്‍ നില നില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയെ പറ്റി തനിയ്ക്കുള്ള ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു കോണ്ട് സംസാരിയ്ക്കവെ അമേരിയ്ക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബറാക്ക് ഒബാമ പാക്കിസ്ഥാന്റെ മുന്നിലുള്ള ഏറ്റവും പ്രധാന പ്രശ്നം ഇന്ത്യയുമായുള്ള ശത്രുത അല്ല എന്ന് അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്റെ മുഖ്യ ശത്രു രാജ്യത്തിനകത്തു തന്നെ ഉള്ള തീവ്രവാദികളാണ്. ഈ കാര്യം പാക്കിസ്ഥാനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇപ്പോള്‍ പാക്കിസ്ഥാനില്‍ അധികാരത്തില്‍ ഏറിയിരിയ്ക്കുന്ന ജനാധിപത്യ സര്‍ക്കാരിന്റെ സ്ഥിതി സുസ്ഥിരമല്ല. രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുതാനുള്ള ശ്രമങ്ങളില്‍ പാക്കിസ്ഥാനെ സഹായിയ്ക്കും. ഇത് കൂടുതല്‍ സൈനിക സഹായം നല്‍കിയാവില്ല. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും സാക്ഷരത വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഊന്നല്‍ നല്‍കിയുള്ള സൈനികേതര സഹായം പാക്കിസ്ഥാന് അമേരിയ്ക്ക ലഭ്യമാക്കണം എന്നാണ് തന്റെ പക്ഷം എന്നും ഒബാമ അറിയിച്ചു.
Labels: അമേരിക്ക, ഇന്ത്യ, പാക്കിസ്ഥാന്
- ജെ. എസ്.
( Saturday, November 01, 2008 ) |
ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ തടയും : അമേരിക്കന്‍ സംഘടന
ഇന്ത്യയുമായുള്ള ആണവ സഹകരണം നടപ്പിലാക്കുന്നത് തടയാന്‍ അമേരിക്കയിലെ ഒരു പ്രമുഖ കൃസ്തീയ സംഘടന രംഗത്ത് വന്നു. ഒറീസയില്‍ കൃസ്ത്യാനികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ആണവ കരാറുമായി മുന്നോട്ട് പോകരുത് എന്ന് ആവശ്യവുമായി സംഘടന അമേരിയ്ക്കന്‍ പ്രതിനിധി സഭയെ സമീപിച്ചു. സഭയ്ക്കു മുന്നില്‍ സമര്‍പ്പിച്ച “HR-434" എന്ന പ്രമേയം ഉടന്‍ പാസ്സാക്കി ഇന്ത്യയിലെ കൃസ്ത്യാനികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. ഇന്ത്യയില്‍ നടക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷത്തെ അപലപിയ്ക്കുകയും ഇന്ത്യന്‍ സര്‍ക്കാരിനോട് പ്രശ്നത്തിന്റെ മൂല കാരണം കണ്ടുപിടിച്ച് അക്രമം അവസാനിപ്പിയ്ക്കുവാനും ആവശ്യപ്പെടുന്നതാണ് പ്രസ്തുത പ്രമേയം. ഇത് ഉടന്‍ പാസ്സാക്കണം എന്നാണ് സംഘടന ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
“അന്താരാഷ്ട്ര കൃസ്തീയ സ്വാതന്ത്ര്യം” എന്ന് സംഘടനയാണ് ഈ ആവശ്യവുമായി അമേരിയ്ക്കന്‍ പ്രതിനിധി സഭയെ സമീപിച്ചിരിയ്ക്കുന്നത്. ഒറീസ്സയിലെ വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ കൃസ്ത്യാനികളേയും പള്ളികളേയും ആക്രമിയ്ക്കുന്നത് ഭരണകൂടം കൈയും കെട്ടി നോക്കി നില്‍ക്കുകയാണ് എന്ന് സംഘടനയുടെ പ്രസിഡന്റായ ജിം ജേക്കബ്സണ്‍ ആരോപിച്ചു. കൃസ്ത്യാനികളുടെ സര്‍വ്വവും ഇവര്‍ അഗ്നിയ്ക്കിരയാക്കി നശിപ്പിയ്ക്കുന്നു. ഗത്യന്തരമില്ലാതെ ഇവര്‍ കാട്ടിലും മറ്റും അഭയം പ്രാപിച്ചിരിയ്ക്കുകയാണ്. കണ്ണില്‍ കണ്ടതെല്ലാം നശിപ്പിയ്ക്കുകയും കന്നില്‍ പെടുന്നവരെയെല്ലാം തല്ലുകയും പുരോഹിതന്മാരെ കൊല്ലുകയും ചെയ്യുന്നു. ആണവ കരാര്‍ നടപ്പിലാക്കുന്നതിന് മുന്‍പ് ഒറീസ്സയില്‍ കൃസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അക്രമം അവസാനിച്ചു എന്ന് കോണ്ടലീസ റൈസ് ഉറപ്പു വരുത്തണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യത്തിനു അമേരിക്കയില്‍ പിന്തുണ വര്‍ധിച്ചു വരികയാണെന്നും സൂചനയുണ്ട്. Labels: അമേരിക്ക, ഇന്ത്യ, ക്രമസമാധാനം, തീവ്രവാദം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Thursday, October 23, 2008 ) 1 Comments:
Links to this post: |
ആണവ കരാര്‍ ബുഷ് ഒപ്പ് വെച്ചു
അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഇന്തോ അമേരിയ്ക്കന്‍ ആണവ കരാര്‍ ഒപ്പു വെച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ആണവ വ്യാപാരം സാധ്യമാവും. ഇന്ത്യയും അമേരിയ്ക്കയും തികച്ചും സ്വാഭാവികമായ വ്യാപാര പങ്കാളികള്‍ ആണ് എന്ന് കരാര്‍ ഒപ്പു വെച്ചതിനു ശേഷം ബുഷ് അഭിപ്രായപ്പെട്ടു. ഉത്തരവാദിത്വ ബോധമുള്ള ജനാധിപത്യ രാഷ്ട്രങ്ങള്‍ക്ക് എന്നും അമേരിയ്ക്ക ഒരു നല്ല സുഹൃത്ത് ആയിരിയ്ക്കും എന്ന ശക്തമായ സന്ദേശമാണ് ഈ കരാര്‍ ലോകത്തിന് നല്‍കുന്നത് എന്നും ബുഷ് പറഞ്ഞു.
- ജെ. എസ്.
( Thursday, October 09, 2008 ) |
ഇന്തോ അമേരിയ്ക്കന്‍ ആണവ കരാര്‍ ആണവ നിര്‍വ്യാപന ഉടമ്പടി അപകടത്തിലാക്കി : ഇറാന്‍
ആണവ നിര്‍വ്യാപന ഉടമ്പടി ഒപ്പു വെയ്ക്കാതെ തന്നെ ഇന്ത്യയുമായി ആണവ സഹകരണത്തിനു കളം ഒരുക്കിയ ഇന്തോ - അമേരിയ്ക്കന്‍ ആണവ കരാര്‍ നിലവില്‍ ഉള്ള ആണവ നിര്‍വ്യാപന ഉടമ്പടിയെ അപകടത്തില്‍ ആക്കിയിരിയ്ക്കുന്നു എന്ന് ഇറാന്‍ അഭിപ്രായപ്പെട്ടു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ IRNA ആണ് ഇറാന്‍ അണു ശക്തി സംഘടനയുടെ ഉപ മേധാവി മുഹമ്മദ് സയീദിയുടെ ഈ പ്രസ്താവന പുറത്ത് വിട്ടത്.
തങ്ങളുടെ ആണവ പരിപാടിയുമായി മുന്നോട്ട് പോകുവാന്‍ ഉള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണ് നേരിട്ട് കൊണ്ടിരിയ്ക്കുന്നത്. ഇറാന്‍ ആണെങ്കില്‍ ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പു വെച്ച രാഷ്ട്രവുമാണ്. ഈ ഉടമ്പടി മാനിയ്ക്കാത്ത ഇന്ത്യയ്ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറാന്‍ ഉള്ള നീക്കം ഉടമ്പടിയ്ക്ക് വിരുദ്ധമാണ് എന്നും സയീദി പറഞ്ഞു. Labels: അന്താരാഷ്ട്രം, അമേരിക്ക, ഇന്ത്യ
- ജെ. എസ്.
( Monday, October 06, 2008 ) |
ആണവ കരാര്‍ ഒപ്പിടാന്‍ സാങ്കേതിക തടസ്സം
ഇന്തോ - അമേരിയ്ക്കന്‍ ആണവ കരാര്‍ ഒപ്പിടാന്‍ അമേരിയ്ക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടലീസ റൈസ് ഇന്ന് ഇന്ത്യയില്‍ എത്തുമെങ്കിലും ഈ വരവില്‍ തന്നെ കരാര്‍ ഒപ്പിടുവാനുള്ള സാധ്യത കുറവാണെന്ന് റൈസ് വ്യക്തമാക്കി. മുപ്പത് വര്‍ഷത്തോളം ഇന്ത്യയ്ക്ക് മേല്‍ നില നിന്നിരുന്ന ആണവ നിരോധനം നീക്കി കൊണ്ട് കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിയ്ക്കന്‍ സെനറ്റ് ഇന്ത്യയുമായുള്ള ആണവ കരാറിന് അംഗീകാരം നല്‍കിയത്.
ഇന്ത്യയുമായുള്ള കരാറില്‍ ഒപ്പിടുന്നതിനു മുന്‍പ് ഒട്ടേറെ സാങ്കേതിക വിശദാംശങ്ങളില്‍ ധാരണ ആവേണ്ടതുണ്ട്. അത്തരം ചര്‍ച്ചകള്‍ ആണ് റൈസിന്റെ അജണ്ടയില്‍ മുഖ്യം. അതിനു ശേഷം മാത്രം ആയിരിയ്ക്കും കരാര്‍ ഒപ്പു വെയ്ക്കുക. ഹ്രസ്വ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തിയ റൈസിന്റെ സന്ദര്‍ശന വേളയില്‍ അതുണ്ടാവാനുള്ള സാധ്യത കുറവാണ് എന്ന് റൈസ് തന്നെ പറയുന്നുമുണ്ട്.
- ജെ. എസ്.
( Saturday, October 04, 2008 ) |
ആണവ പരീക്ഷണം ഇന്ത്യയുടെ അവകാശം : പ്രണബ് മുഖര്‍ജി
ആണവ പരീക്ഷണം നടത്തുക എന്നത് ഇന്ത്യയുടെ അവകാശമാണ്. അത് തടുക്കാന്‍ ആര്‍ക്കും ആവില്ല. ഇന്ത്യ ആണവ പരീക്ഷണം നടത്തുന്ന പക്ഷം മറ്റ് രാജ്യങ്ങള്‍ പ്രതികരിച്ചു എന്നു വരാം. അത് അവരുടെ അവകാശവുമാണ്. അതില്‍ നമുക്കും കൈ കടത്താന്‍ ആവില്ല. ഇന്തോ - അമേരിയ്ക്കന്‍ ആണവ കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയ്ക്ക് ആണവ പരീക്ഷണവുമായി മുന്നോട്ട് പോകുവാന്‍ കഴിയുമോ എന്ന് ചോദ്യത്തിന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ശ്രീ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മറുപടി ആണ് ഇത്.
എന്നാല്‍ രാജസ്ഥാനിലെ പൊഖ്രാനില്‍ 1988ല്‍ നടത്തിയ ആണവ പരീക്ഷണത്തിനു ശേഷം ഇന്ത്യ സ്വമേധയാ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം ഏതെങ്കിലും ഒരു കരാറിന്റെ ഭാഗമാക്കാന്‍ ഇന്ത്യ ഉദ്ദേശിയ്ക്കുന്നില്ല. ഈ തീരുമാനത്തില്‍ ഇപ്പോഴും ഇന്ത്യ ഉറച്ചു നില്‍ക്കുന്നു. അമെരിയ്ക്കയുമായി ഉള്ള ആണവ കരാര്‍ ഈ നിലപാടിന് ഒരു മാറ്റവും വരുത്തില്ല. ഇന്ത്യയുമായി ആണവ കച്ചവടം നടത്തുവാന്‍ ആഗ്രഹിയ്ക്കുന്ന രാജ്യങ്ങളുമായി ഇടപാട് നടത്തുവാന്‍ ഉള്ള ഒരു പുതിയ അവസരമാണ് ഈ കരാറിലൂടെ കൈവന്നിരിയ്ക്കുന്നത്. അതത് രാജ്യങ്ങളുമായി പ്രാബല്യത്തില്‍ ഉള്ള ഉഭയ കക്ഷി കരാറുകളുടെ അടിസ്ഥാനത്തില്‍ ആയിരിയ്ക്കും ഈ ഇടപാടുകള്‍ എന്നും മന്ത്രി വ്യക്തമാക്കി. വന്‍ ഭൂരിപക്ഷത്തില്‍ അമേരിയ്ക്കന്‍ സെനറ്റ് പാസ്സാക്കിയ കരാറില്‍ നാളെ കോണ്ടലീസ റൈസും മുഖര്‍ജിയും ഒപ്പു വെയ്ക്കും.
- ജെ. എസ്.
( Friday, October 03, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്