ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ യുദ്ധത്തില്‍
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമത്തിന് പ്രതികാരം എന്നവണ്ണം ഒരു കൂട്ടം ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ ഓണ്‍ ലൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു എന്ന് സൂചന. ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന സംഘമാണ് ഇതിനു പിന്നില്‍ എന്നാണ് സംശയം. ഇവരുടെ ആക്രമണത്തിന് ഇരയായ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത് എന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
രാവിലെ ജോലിക്ക് വന്ന ജീവനക്കാര്‍ തങ്ങളുടെ കമ്പ്യൂട്ടര്‍ സര്‍വര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തുന്നത് വരെ ഹാക്കിംഗ് തുടരുമെന്ന ഭീഷണിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ ഹാക്കിംഗ് യുദ്ധം ആരംഭിക്കാനുള്ള നിര്‍ദ്ദേശം ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റില്‍ ഓണ്‍ ലൈന്‍ ആയാലും നേരിട്ടായാലും ആക്രമണം അനുവദനീയമല്ല എന്നാണ് ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി കളുടെ യൂണിയന്റെ പ്രതികരണം. ഓസ്ട്രേലിയന്‍ തെരുവുകളുടെ സുരക്ഷിതത്വം ഇല്ലായ്മയ്ക്ക് വ്യാപാര സ്ഥാപനങ്ങള്‍ വില കൊടുക്കേണ്ടി വരുന്നത് ശരിയല്ല എന്നും അതിനാല്‍ ഇത്തരക്കാര്‍ വ്യാപാര സ്ഥാപനങ്ങളുടെ നേരെയുള്ള ഓണ്‍ ലൈന്‍ ആക്രമണങ്ങള്‍ തുടരരുത് എന്നും വിദ്യാര്‍ത്ഥി നേതാവായ ഗൌതം ഗുപ്ത അറിയിച്ചു. എന്നാല്‍ ആക്രമണത്തിന്റെ വാര്‍ത്ത പുറത്തായതോടെ ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റ് താല്‍ക്കാലികമായി ലഭ്യമല്ലാതായി. ഈ വെബ് സൈറ്റില്‍ നേരത്തെ ഇതിലെ അംഗങ്ങളുടെ പേരും ഫോട്ടോയും ഈമെയില്‍ വിലാസങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാനായി ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഒരു പുതിയ വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്. Labels: ആസ്ത്രേലിയ, ഇന്റര്‍നെറ്റ്, ഐ.ടി, കുറ്റകൃത്യം
- ജെ. എസ്.
( Monday, February 15, 2010 ) |
സിഡ്നിയും മെല്‍ബണും ലോകത്തെ ഏറ്റവും അപകടകരമായ നഗരങ്ങള്‍
ജീവിത സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും അപകടകരമായ നഗരങ്ങളായി ഓസ്ട്രേലിയയിലെ സിഡ്നിയും മെല്‍ബണും തെരഞ്ഞെടുക്കപ്പെട്ടു. 65000 വിദ്യാര്‍ത്ഥികളില്‍ ആഗോള തലത്തില്‍ നടത്തിയ ഒരു സര്‍വ്വേയിലാണ് ഈ വെളിപ്പെടുത്തല്‍. ഈ നഗരങ്ങളില്‍ അടുത്ത കാലത്തായി നടന്ന വംശീയ ആക്രമണങ്ങളാണ് ഇവക്ക് ഈ അപകീര്‍ത്തി നേടി ക്കൊടുത്തത്.
Labels: ആസ്ത്രേലിയ
- ജെ. എസ്.
( Wednesday, October 14, 2009 ) |
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പുതിയ ആരോപണങ്ങള്‍
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയയില്‍ നേരിടുന്ന വംശീയ ആക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ തട്ടിപ്പിന് ഇരയാക്കുന്ന സ്ഥാപനങ്ങളേയും ഏജന്റുമാരേയും കുറിച്ചുള്ള വാര്‍ത്തകളും പുറത്തു വന്നു. ഇത് അന്വേഷിക്കാന്‍ ചെന്ന ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക കഴിഞ്ഞ ദിവസം ആക്രമിക്കപ്പെടുകയും ഉണ്ടായി. 5000 ഡോളറിന് ഇംഗ്ലീഷ് ഭാഷയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്ക് ചില ഏജന്റുമാര്‍ നല്‍കാന്‍ തയ്യാറായി. ഈ വെളിപ്പെടുത്തലുകള്‍ അടങ്ങുന്ന പ്രോഗ്രാം ടെലിവിഷന്‍ ചാനലില്‍ പ്രക്ഷേപണം ചെയ്യാനിരിക്കെ ആണ് ഇവര്‍ക്കു നേരെ ആക്രമണം നടന്നത്. ആക്രമണത്തിനു പുറകില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
എന്നാല്‍ ഇതിനു പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പുതിയ ഒരു ആരോപണമാണ് ‘ദി ഓസ്ട്രേലിയന്‍’ എന്ന പ്രമുഖ ഓസ്ട്രേലിയന്‍ ദിനപത്രം ഉന്നയിക്കുന്നത്. ‘ന്യൂ ഇംഗ്ലണ്ട്’, ‘ന്യൂ സൌത്ത് വെയിത്സ്’ എന്നീ സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്ത ഇന്ത്യാക്കാര്‍ അടക്കമുള്ള പല വിദേശ വിദ്യാര്‍ത്ഥികളും തങ്ങളുടെ മാസ്റ്റേഴ്സ് തീസിസ് കോപ്പിയടിച്ചാണ് തയ്യാറാക്കിയത് എന്നാണ് പുതിയ ആരോപണം. വിവര സാങ്കേതിക വിദ്യക്ക് ബിരുദാനന്തര ബിരുദത്തിനാണ് ഈ തട്ടിപ്പ് കൂടുതലും നടന്നിട്ടുള്ളത് എന്ന് പത്രം വെളിപ്പെടുത്തുന്നു. ഈ ബിരുദാനന്തര ബിരുദം നേടുന്നതോടെ ഇവര്‍ക്ക് 'വിദഗ്ദ്ധ തൊഴിലാളി' വിഭാഗത്തില്‍ ഓസ്ട്രേലിയയില്‍ സ്ഥിരം താമസ പദവി നേടാന്‍ എളുപ്പമാകും. ഇത് എടുത്ത് കാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുവാനും കഴിയും. ഇതാണ് ഈ തട്ടിപ്പിനു പിന്നിലെ രഹസ്യം. Labels: ആസ്ത്രേലിയ, വിദ്യാഭ്യാസം
- ജെ. എസ്.
( Friday, July 31, 2009 ) |
ആസ്ത്രേലിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ വംശീയം തന്നെ : വയലാര്‍ രവി
ഇന്ത്യക്കാര്‍ക്ക് എതിരെ ആസ്ത്രേലിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ "വംശീയം" ആണെന്ന് കേന്ദ്ര പ്രവാസകാര്യ മന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. സാമൂഹ്യ വിരുദ്ധര്‍ ആണ് അക്രമങ്ങള്‍ക്ക് പിന്നില്‍ എന്നും ശനിയാഴ്ച ചെന്നയില്‍ അദ്ധേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഹോസ്റ്റലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ ഏര്പ്പെടുത്തുന്ന താമസ സൌകര്യങ്ങളിലും പെടാതെ പുറത്ത് താമസിക്കുന്നവര്‍ക്കാണ് കവര്‍ച്ച ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ നേരിടേണ്ടി വന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. രാത്രി വളരെ വൈകി ജോലിയും മറ്റും കഴിഞ്ഞു എത്തിയവരാണ് അക്രമങ്ങള്‍ക്ക് ഇരയാവരില്‍ കൂടുതല്‍. ആസ്ത്രേലിയ ഒരു സമ്മിശ്ര സംസ്കാരം ഉള്ള രാജ്യം ആണെന്നും ഇന്ത്യക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അവര്‍ നേരിടുമെന്നും വയലാര്‍ രവി പറഞ്ഞു. പഠനത്തിനായി വിദേശ രാജ്യത്ത് പോകുന്നവര്‍ ഇന്ത്യന്‍ എമ്പസ്സിയുമായും കോണ്‍സുല്‍ ജനറലുകളുമായും ബന്ധം പുലര്‍ത്തണം എന്നും അദ്ധേഹം ഉപദേശിച്ചു. Labels: അക്രമങ്ങള്‍, ആസ്ത്രേലിയ, ഇന്ത്യ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Sunday, June 28, 2009 ) |
ആസ്ത്രേലിയയില്‍ നടക്കുന്ന അക്രമങ്ങള്‍ അവരുടെ "ആഭ്യന്തര കാര്യം" : ശശി തരൂര്‍
അടുത്ത കാലത്തായി ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍, അവരുടെ ആഭ്യന്തര കാര്യം ആണെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ അഭിപ്രായം വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇത് വെറും ഒരു ചെറിയ "ക്രമസമാധാന പ്രശ്നം അല്ല" എന്ന് പറഞ്ഞാണ് ബി.ജെ.പി. തരൂരിന്റെ ഈ അഭിപ്രായത്തെ എതിര്‍ത്തത്.
വംശീയ വിരോധവും അതില്‍ നിന്നുണ്ടാകുന്ന അക്രമവും ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നം ആയി മാത്രം കാണാന്‍ ആവില്ല എന്നാണ് ബി.ജെ.പി യുടെ വാദം. നമ്മുടെ രാജ്യത്തില്‍ നിന്നും ഏറെ അകലെ ആയ സൌത്ത് ആഫ്രിക്കയില്‍ വച്ചാണ് മഹാത്മാ ഗാന്ധിജി വര്ണവിവേചനത്തിന് എതിരെ പ്രക്ഷോഭം ആരംഭിച്ചത് എന്ന കാര്യം തരൂര്‍ ഓര്‍ക്കണം എന്നും ബി.ജെ.പി വ്യക്തം ആക്കി.ഇങ്ങനെ ഒരു അഭിപ്രായം എന്ത് കൊണ്ടാണ് മന്ത്രി പറഞ്ഞത് എന്ന് മനസ്സിലാക്കാന്‍ പ്രയാസം ആണെന്നും ബി.ജെ.പി. നേതാവ് മുരളി മനോഹര്‍ ജോഷി പറഞ്ഞു. ഈ അക്രമങ്ങള്‍ പ്രധാനം ആയും ആസ്ത്രേലിയന്‍ സമൂഹത്തിന്റെ ആഭ്യന്തര പ്രശ്നം ആണെന്നും അതിനെ ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നം ആയി കാണാന്‍ ആകില്ല എന്നുമാണ് തിരുവനന്തപുരം എം.പി. ആയ തരൂര്‍ സ്വന്തം മണ്ഡലത്തില്‍ വച്ച് പറഞ്ഞത്. അതെ സമയം പഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉള്ള ബാധ്യത ഇന്ത്യയ്ക്ക് ഉണ്ടെന്നും, എന്നാല്‍ അതിനുള്ള ഉത്തരവാദിത്തം ആസ്ത്രേലിയയ്ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. Labels: ആസ്ത്രേലിയ, ക്രമസമാധാന പ്രശ്നം, തരൂര്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Thursday, June 18, 2009 ) 1 Comments:
Links to this post: |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്