വിലക്കയറ്റം തടയാന്‍ ഹരജിയുമായി യേശുദാസ് കോടതിയില്‍
ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ചുയര്‍ന്ന് സാധാരണക്കാരന് അപ്രാപ്യം ആയതിന് എതിരെ ഗാന ഗന്ധര്‍വ്വന്‍ ഡോ. കെ. ജെ. യേശുദാസ് കോടതിയിലെത്തി. ഇന്നലെ കേരള ഹൈക്കോടതിയില്‍ വിലക്കയറ്റം നിയന്ത്രിക്കുവാന്‍ കോടതി ഇടപെടണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് എസ്. ആര്‍. ബന്നുര്‍മത്, ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ഫയലില്‍ സ്വീകരിക്കുകയും, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കും, സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്കും പരാതിയിന്മേല്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ച് ഉയര്‍ന്ന് പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ താഴേക്കിടയില്‍ ഉള്ളവര്‍ക്കും അപ്രാപ്യമാ യിരിക്കുകയാണ് എന്ന് പരാതിയില്‍ ചൂണ്ടി ക്കാണിച്ചിട്ടുണ്ട്. ഇത്തരം മരുന്നുകള്‍, സൌജന്യമായോ കുറഞ്ഞ നിരക്കിലോ ഇവര്‍ക്ക് ലഭ്യമാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിന് ഉള്ളപ്പോഴാണ് താങ്ങാനാവാത്ത വിലയ്ക്ക് ക്യാന്‍സര്‍, ഹൃദ്‌രോഗം, കിഡ്നി രോഗങ്ങള്‍ എന്നിവയാല്‍ ഉഴലുന്ന പാവപ്പെട്ടവര്‍ക്ക് വന്‍ നിരക്കില്‍ ഈ മരുന്നുകള്‍ വിറ്റ് മരുന്ന് കമ്പനികള്‍ കൊള്ള ലാഭം കൊയ്യുന്നത് എന്ന് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള പരാതിയില്‍ ആരോപിക്കുന്നു. ആരോഗ്യ സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന ജനപക്ഷം എന്ന സന്നദ്ധ സംഘടനയും യേശുദാസും സംയുക്തമായാണ് മരുന്ന് വിലകള്‍ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. Labels: ആരോഗ്യം, കോടതി, സന്നദ്ധ സേവനം
- ജെ. എസ്.
( Tuesday, January 19, 2010 ) |
കളിപ്പാട്ടങ്ങളില്‍ വിഷാംശമെന്ന് പഠന റിപ്പോര്‍ട്ട്
പുറംമോടി കണ്ട് കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി ക്കൊടുക്കുന്ന രക്ഷിതാക്കള്‍ സൂക്ഷിക്കുക. സന്തോഷത്തോടെ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് സമ്മാനിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒരു പക്ഷെ അവര്‍ക്ക് സമ്മാനിക്കുക ഗുരുതരമായ ആരോഗ്യ പ്രശ്നനങ്ങള്‍ ആയേക്കാം.
കുട്ടികള്‍ക്ക് ആസ്മ, ശ്വാസ കോശ രോഗങ്ങള്‍ തുടങ്ങിയവക്ക് സാധ്യത കൂടുതലുള്ള വിഷാംശം അടങ്ങിയ കളിപ്പാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഉണ്ടെന്നു സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മന്റ് നടത്തിയ പഠനം വ്യക്തമാക്കുന്നു. കളിപ്പാട്ടങ്ങളില്‍ നിര്‍മ്മാണാ വസ്ഥയില്‍ ഉപയോഗിക്കുന്ന വിഷാംശം അടങ്ങിയ ചില വസ്തുക്കള്‍ അപകട കാരിക ളാണത്രെ. പഠനത്തിനായി ഉപയോഗി ച്ചവയില്‍ 45 ശതമാനത്തിലും ഇത്തരം അപകട കരമായ വിഷ വസ്തുക്കള്‍ ഉപയോഗി ച്ചതായി വ്യക്തമായി. ചൈനയില്‍ നിന്നും വരുന്ന കളിപ്പാട്ട ങ്ങളിലാണ് ഇത് വളരെ കൂടുതലായി അടങ്ങി യിരിക്കു ന്നതെന്നും കണ്ടെത്തി യിട്ടുണ്ട്. കളിപ്പാട്ട ങ്ങളുടെ വിലക്കുറവും പളപളപ്പും കണ്ട് ഇനി കളിപ്പാട്ട ക്കടകളില്‍ കയറുമ്പോള്‍ ഒരു നിമിഷം ചിന്തിക്കുന്നത് നല്ലതാണ്. - എസ്. കുമാര്‍ Labels: ആരോഗ്യം, കുട്ടികള്‍
- ജെ. എസ്.
( Friday, January 15, 2010 ) |
52.60 കോടി രൂപയുടെ മദ്യം കഴിച്ച കേരളം
ആഘോഷമെന്ന് പറഞ്ഞാല്‍ മദ്യം കുടിക്കാനുള്ള അവസരം ആക്കുകയാണ് മലയാളി. പുതു വല്‍സര ആഘോഷ ത്തിനായി കേരളം കുടിച്ച് കളഞ്ഞത് 52.60 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 30ന് 22.60 കോടി രൂപയുടെയും, ഡിസംബര്‍ 31ന് 30 കോടി രൂപയുടെയും മദ്യം കേരളത്തില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 40.48 കോടി രൂപയായിരുന്നു. 31 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ധന. മദ്യപാനത്തില്‍ ചാലക്കുടി തന്നെയാണ് ഈ പുതു വല്‍സരത്തിലും മുന്നില്‍. 16.62 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റഴിച്ചത്. പൊന്നാനിയും തിരൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. യഥാക്രമം 13.77 ലക്ഷവും 13.73 ലക്ഷവും.
- നാരായണന്‍ വെളിയന്‍കോട്, ദുബായ് Kerala celebrates New Year with record alcohol consumption
- ജെ. എസ്.
( Saturday, January 02, 2010 ) |
ശൈത്യം എത്തിയതോടെ പന്നി പനി പകര്‍ച്ച വര്‍ദ്ധിച്ചു
ഉത്തരേന്ത്യയിലെ ശൈത്യം പന്നി പനി വൈറസിന്റെ പകര്‍ച്ചാ ശേഷി വര്‍ദ്ധിപ്പിച്ചതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. പഞ്ചാബിലും ഹരിയാനയിലും പന്നി പനി ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് അനുഭവപ്പെട്ടു. ഡിസംബറില്‍ ഇവിടങ്ങളില്‍ പന്നി പനി മൂലം 38 പേര്‍ മരണമടഞ്ഞു. തണുപ്പ് വയറസിന്റെ പകരുവാനുള്ള ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ചണ്ടിഗഡില്‍ നിന്നുമുള്ള ഡോക്ടര്‍മാര്‍ അറിയിക്കുന്നു. നാളിതുവരെ 48 പേരാണ് ചണ്ടിഗഡില്‍ പന്നി പനി മൂലം മരണമടഞ്ഞിട്ടുള്ളത്. ഇതില്‍ 14 പേര്‍ കഴിഞ്ഞ ആഴ്‌ച്ചയിലാണ് മരിച്ചത്.
ആവശ്യത്തിന് മരുന്ന് സ്റ്റോക്കുള്ളത് കൊണ്ട് ഭയപ്പെടാനില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. എന്നാല്‍ പനി ബാധിച്ചവര്‍ വളരെ വൈകിയാണ് ചികിത്സ തേടി എത്തുന്നത്. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനെതിരെ വ്യാപകമായ ബോധ വല്‍ക്കരണം നടത്തുന്നുണ്ട്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ദ്ധ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയില്‍ സഹായം തേടണം എന്ന് ഇവര്‍ അറിയിച്ചു. Labels: ആരോഗ്യം
- ജെ. എസ്.
( Monday, December 28, 2009 ) |
പ്രമേഹം പൂര്‍ണ്ണമായി സുഖപ്പെടുത്താം
ലോക ജന സംഖ്യയില്‍ 18 കോടി പേര്‍ക്ക് പ്രമേഹം ഉണ്ട് എന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്ക്. ഇത് അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും എന്നും കണക്കാക്കപ്പെടുന്നു. യു.എ.ഇ. യില്‍ നാലു പേരില്‍ ഒരാള്‍ക്ക് പ്രമേഹം ഉണ്ട് എന്ന് ഇമ്പീരിയല്‍ കോളജ് ലണ്ടന്‍ ഡയബിറ്റിസ് സെന്റര്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. നവംബര്‍ 14ന് ലോക പ്രമേഹ ദിനമായി ആചരിക്കു ന്നതിന്റെ ഭാഗമായി അബുദാബിയിലെ യാസ് ദ്വീപില്‍ നവമ്പര്‍ 20ന് Walk UAE 2009 എന്ന പേരില്‍ പ്രമേഹ ബോധ വല്‍ക്കരണ നടത്തം സംഘടിപ്പിക്കുന്നു.
ദിവസേന 30 മിനിറ്റ് നടക്കുന്നത് പ്രമേഹ രോഗം വരുന്നത് തടയുകയും രോഗം ഉള്ളവര്‍ക്ക് അത് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകരം ആവും എന്നതിന്റെ അടിസ്ഥാന ത്തിലാണ് പ്രമേഹ ബോധവ ല്‍ക്കരണം നടത്തം സംഘടിപ്പി ക്കുന്നത്. എന്നാല്‍ പ്രമേഹ നിയന്ത്രണത്തിനും ചികിത്സയ്ക്കും ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പക്കല്‍ ഉള്ള അറിവ് പരിമിതമാണ്. പ്രമേഹം ചികിത്സിച്ചു ഭേദമാക്കാന്‍ വൈദ്യ ശാസ്ത്രത്തിനു കഴിയില്ലെങ്കിലും കൃത്രിമമായി ഇന്‍സുലിന്‍ ശരീരത്തില്‍ കുത്തി വെച്ചു ഇതിനെ നിയന്ത്രിക്കുകയാണ് ചെയ്തു പോരുന്നത്. എന്നാല്‍ ഭാരതത്തിന്റെ അമൂല്യമായ പരമ്പരാഗത വിജ്ഞാന സമ്പത്തില്‍ നിന്നും ഋഷി പാരമ്പര്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന യോഗ പ്രാണായാമ രീതികളിലൂടെ പ്രമേഹം പൂര്‍ണ്ണമായി ഇല്ലാതാ ക്കുവാനുള്ള പുതിയ പ്രതീക്ഷയുമായി ഒരു സംഘം ഇന്ത്യയില്‍ നിന്നും യു.എ.ഇ. യില്‍ എത്തി ചേര്‍ന്നത് ഈ ആഴ്‌ച്ച തന്നെ എന്നത് യു.എ.ഇ. നിവാസികള്‍ക്ക് ആരോഗ്യ പൂര്‍ണ്ണമായ ജീവിതത്തിനുള്ള ഒരു പുത്തന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. പ്രമേഹം പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന കായ കല്‍പ്പ ക്രിയ സംവിധാനം ചെയ്ത ഗുരുജി ഋഷി പ്രഭാകര്‍ ഋഷി വര്യനായ ഗുരുജി ഋഷി പ്രഭാകര്‍ ആണ് ബാംഗ്‌ളൂരില്‍ നിന്നും എത്തിയ ഈ സംഘത്തെ നയിക്കുന്നത്. ഒട്ടാവ സര്‍വ്വകലാ ശാലയില്‍ നിന്നും എയറോ നോട്ടിക്കല്‍ എഞ്ചിനി യറിങ്ങില്‍ മാസ്റ്റേഴ്‌സ് ബിരുദവും, കാനഡയിലെ ഒന്‍ട്ടാറിയോ സര്‍വ്വകലാ ശാലയില്‍ നിന്നും എം. ബി. എ. ബിരുദവും നേടിയ ഇദ്ദേഹം, ഒരു എഞ്ചിനിയറും, ശാസ്ത്രജ്ഞനുമായി സേവനം അനുഷ്ഠിക്കുന്ന തിനിടയിലാണ് യോഗ ചര്യയില്‍ ആകൃഷ്ടനായി യോഗ ചികിത്സാ വിധികളില്‍ ഗവേഷണം തുടങ്ങിയത്. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ആ സപര്യ ഇന്നും തുടരുന്നു. പരിശീലന ക്യാമ്പില്‍ നിന്നുള്ള ദൃശ്യം യോഗ പ്രാണായാമങ്ങളില്‍ അധിഷ്ഠിതമായ വ്യായാമ മുറകളും, ഭക്ഷണ രീതിയും ക്രമപ്പെടുത്തി, അദ്ദേഹം സംവിധാനം ചെയ്ത സിദ്ധ സമാധി യോഗ പ്രസ്ഥാനം ഇന്ന് ലോകം എമ്പാടുമുള്ള അസംഖ്യം പേരെ ആരോഗ്യ പൂര്‍ണ്ണമായ ഒരു ജീവിതം നയിക്കുന്നതിന് സഹായിക്കുന്നു. തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ പാലിക്കുവാന്‍ സാധ്യമായ രീതിയില്‍ ചിട്ടപ്പെടുത്തി എന്നതാണ്, ഈ പദ്ധതി ഇത്രയേറെ ജനപ്രിയം ആകുവാന്‍ സഹായിച്ചത്. മനസ്സിന് ഉല്ലാസവും, സന്തോഷവും, ശാന്തതയും നല്‍കുന്ന പരിശീലനം സ്വയം ഒരു എഞ്ചിനിയറും, ശാസ്ത്രജ്ഞനും, മാനേജ്മെന്റ് വിദഗ്ദ്ധനും എല്ലാം ആയിരുന്ന ഗുരുജിക്ക്, ഇന്നത്തെ ലോകത്തിന്റെ ചടുല സ്വഭാവത്തിന് യോജിച്ച രീതിയില്‍, യോഗ വിദ്യകള്‍ സംവിധാനം ചെയ്യുവാനും, അത് ഒരു ജീവിത രീതിയായി, ലോക നന്മയ്ക്കായി പ്രദാനം ചെയ്യുവാനും കഴിഞ്ഞു എന്നത് രോഗത്താലും, മാനസിക സമ്മര്‍ദ്ദങ്ങളാലും കഷ്ടപ്പെടു ന്നവര്‍ക്ക് അനുഗ്രഹമായി. ആരോഗ്യ ദായകമായ ഭക്ഷണ ക്രമം ബാംഗ്‌ളൂരില്‍ സ്ഥാപിച്ച ഗുരുകുലത്തോട് അനുബന്ധിച്ച് ഒരു അര്‍ബുദ ഗവേഷണ കേന്ദ്രവും, അര്‍ബുദ പുനരധിവാസ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. 90 ശതമാനം അര്‍ബുദങ്ങളും പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാം എന്നാണ് ഇവിടെ നടത്തിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നത് എന്ന് ഗുരുജി അറിയിച്ചു. നവംബര്‍ 10 മുതല്‍ 15 വരെ ദുബായില്‍ വെച്ചു നടന്ന യോഗ പരിശീലന ക്യാമ്പില്‍ “കായ കല്‍പ്പ ക്രിയ” എന്ന പുതിയ പദ്ധതി ഗുരുജി പരിചയപ്പെടുത്തി. പ്രമേഹം, രക്ത സമ്മര്‍ദ്ദം, വാതം, ആസ്ത്‌മ എന്നിങ്ങനെയുള്ള രോഗങ്ങള്‍ പൂര്‍ണ്ണമായി മാറ്റാന്‍ ഈ ക്രിയക്ക് കഴിയും എന്ന് ഗുരുജി പറഞ്ഞു. ഹൃദയ സംബന്ധിയായ രോഗങ്ങളും ഈ പദ്ധതി പരിശീലിക്കുന്നത് വഴി ഇല്ലാതാക്കാന്‍ കഴിയും. 90 ശതമാനം അര്‍ബുദവും ഇതിലൂടെ സൌഖ്യം പ്രാപിക്കും. പ്രാണന്റെ അളവ് കുറയുന്നതാണ് ശരീരം രോഗ ഗ്രസ്തമാകുവാനുള്ള കാരണം. ശരീരത്തിലെ പ്രാണന്റെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് യോഗ പ്രാണായാമങ്ങള്‍ കൊണ്ട് സാധിക്കുന്നത് എന്നതിനാല്‍, ഏത് രോഗാവസ്ഥ യേയും മാറ്റുവാനും ശരീരത്തെ അരോഗാവ സ്ഥയിലേക്ക് തിരികെ കൊണ്ടു വരുവാനും കഴിയും. ഇപ്പോള്‍ യു.എ.ഇ. യില്‍ സന്ദര്‍ശനം നടത്തുന്ന ഗുരുജി ഋഷി പ്രഭാകര്‍, നവംബര്‍ 21 വരെ യു.എ.ഇ. യില്‍ ഉണ്ടായിരിക്കും. ദുബായിലെ സത്‌വ യിലെ സിദ്ധ സമാധി യോഗ കേന്ദ്രത്തില്‍ (ഫോണ്‍ : 04 3446618) ബന്ധപ്പെട്ടാല്‍ ഗുരുജിയെ കാണുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും സാധിക്കും. Complete cure for diabetes, asthma, ulcers, heart and kidney diseases, high and low blood pressure, arthritis and cancer - A lifestyle of hope by Guruji Rishi Prabhakar with Kaya Kalpa Kriya and Sidha Samadhi Yoga Labels: ആരോഗ്യം
- ജെ. എസ്.
( Tuesday, November 17, 2009 ) |
പ്രധാന മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞ രോഗി ആശുപത്രിയില്‍ പ്രവേശിക്കാന്‍ ആവാതെ മരിച്ചു
ചണ്ടിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് ആശുപത്രിയില്‍ ചികിത്സയ്ക്ക് അത്യാസന്ന നിലയില്‍ കൊണ്ടു വന്ന ഒരു രോഗിയെ, ആശുപത്രിയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാന മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെ തുടര്‍ന്ന് രോഗി ചികിത്സ ലഭിക്കാതെ മരിച്ചു. കിഡ്നി രോഗമുള്ള 32 കാരനായ സുമിത് പ്രകാശ് വര്‍മ്മയ്ക്കാണ് ഈ ദുര്യോഗം ഉണ്ടായത്. ആശുപത്രിയിലെ പുതിയ ഹൃദ്‌രോഗ ചികിത്സാ കേന്ദ്രം ഉല്‍ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്. രോഗിയെയും കൊണ്ടു വന്ന വാഹനം പ്രധാന ഗേറ്റില്‍ കൂടി അകത്തു കടക്കാന്‍ പ്രധാന മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയാണ് ഉണ്ടായത്. വേറൊരു ഗേറ്റിലൂടെ അകത്തേയ്ക്ക് പോവാന്‍ ആയിരുന്നു ഇവരുടെ നിര്‍ദ്ദേശം. എന്നാല്‍ രണ്ടാമത്തെ ഗേറ്റില്‍ നിന്നും മൂന്നാമത്തെ ഗേറ്റിലേക്കും, അവിടെ നിന്നും വീണ്ടും ആദ്യത്തെ ഗേറ്റിലേക്കും വാഹനം തിരിച്ചു വിട്ടു. അപ്പോഴേക്കും ഏറെ വൈകുകയും ഇത് മൂലം രോഗി മരണമടയുകയുമായിരുന്നു. രോഗി വന്നത് ആംബുലന്‍സില്‍ അല്ലാഞ്ഞതിനാല്‍ രോഗത്തിന്റെ ഗൌരവം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായില്ല എന്നാണ് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇതേ പറ്റിയുള്ള വിശദീകരണം.
- ജെ. എസ്.
( Tuesday, November 03, 2009 ) |
മരുന്നുകള്‍ക്ക് നിയന്ത്രണം - ഹ്യൂമന്‍ റൈറ്റ്സ് റിപ്പോര്‍ട്ട് ശരിയല്ലെന്ന് ഡോക്ടര്‍മാര്‍
വേദന സംഹാരികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് മൂലം ഇന്ത്യയില്‍ രോഗികള്‍ വേദന തിന്നു കഴിയുകയാണ് എന്ന അന്താരാഷ്ട്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് ശരിയല്ലെന്ന് കേരളത്തിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട പല ക്യാന്‍സര്‍ സെന്ററുകളിലും രോഗികള്‍ക്ക് മോര്‍ഫിന്‍ നല്‍കുന്നില്ല എന്നും ഇവിടങ്ങളില്‍ ഇത് നല്‍കാന്‍ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാര്‍ ഇല്ലാത്തതും, മരുന്നുകളുടെ നിയന്ത്രണവും, ലഭ്യത ഇല്ലായ്മയുമാണ് ഇതിന്റെ കാരണം എന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഇന്നലെ ദില്ലിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ മരുന്നുകള്‍ ആവശ്യത്തിനു ലഭ്യമാണ് എന്നാണ് കേരളത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെന്ററുകളിലെ ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ മോര്‍ഫിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടത് ആവശ്യമാണ് എന്നതിനാല്‍, ടെര്‍മിനല്‍ സ്റ്റേജില്‍ ഉള്ള രോഗികള്‍ക്കും, കഠിന വേദന അനുഭവിക്കുന്ന രോഗികള്‍ക്കും മാത്രമേ ഇത് നല്‍കുകയുള്ളൂ. ചെറിയ വേദന മാത്രമുള്ള രോഗികള്‍ക്ക് മോര്‍ഫിന്‍ നല്‍കുന്ന പക്ഷം അവര്‍ ഇതിന് അടിമപ്പെടാന്‍ സാധ്യത് ഉള്ളതിനാലാണ് നല്‍കാത്തത്. എന്നാല്‍ തങ്ങളുടെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ വേദന സംഹാരികള്‍ നല്‍കാന്‍ സര്‍ക്കാര്‍ വക നിയന്ത്രണം ഒന്നും നിലവിലില്ല എന്ന് ഇവര്‍ വ്യക്തമാക്കി. മോര്‍ഫിന്‍ ഉണ്ടാക്കുന്നതിന് ആവശ്യമായ ഓപിയം (കറുപ്പ്) നിയമാനുസൃതമായി ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇതിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നത് കൊണ്ടാണ് ഇന്ത്യയിലെ ആയിരക്കണക്കിന് ആളുകള്‍ അനാവശ്യമായി വേദന അനുഭവിക്കുന്നത് എന്ന് ഈ റിപ്പോര്‍ട്ട് ആരോപിക്കുന്നു. വേദനയുടെ ചികിത്സ ഒരു മനുഷ്യാവകാശമാണ്. മോര്‍ഫിന്‍ അടക്കമുള്ള അവശ്യ മരുന്നുകള്‍ ലഭ്യമാക്കുകയും ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കുകയും ചെയ്യുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. പ്രശ്നത്തിന്റെ കാഠിന്യവും ആധിക്യവും, എളുപ്പമായ പരിഹാരവും കണക്കിലെടുക്കുമ്പോള്‍ ക്യാന്‍സര്‍ ആശുപത്രികളില്‍ വേദന ചികിത്സിക്കാതിരിക്കുന്നത് ക്രൂരമായ പീഡനവും മനുഷ്യത്വമില്ലായ്മയുമാണ്. വേദന ചികിത്സയുടെ നിഷേധം വഴി ഇന്ത്യന്‍ സര്‍ക്കാര്‍ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശമാണ് നിഷേധിക്കുന്നത് എന്നും ഈ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. Restrictive Regulations Condemn Hundreds of Thousands to Unbearable Suffering in India says Human Rights Watch Labels: ആരോഗ്യം
- ജെ. എസ്.
( Thursday, October 29, 2009 ) |
തുപ്പിയാല്‍ പിഴ 1000 രൂപ
പൂനെ : പന്നി പനി ബാധ ഏറ്റവും അധികം ബാധിച്ചിരിക്കുന്ന ഇന്ത്യന്‍ നഗരമായ പൂനെയില്‍ പൊതു ജന ആരോഗ്യം കണക്കിലെടുത്ത് നഗര സഭ പൊതു സ്ഥലത്ത് തുപ്പുന്നവര്‍ക്കുള്ള പിഴ ശിക്ഷയില്‍ വര്‍ധനവ് വരുത്തി. ഇരുപത്തിയഞ്ച് രൂപയായിരുന്ന പിഴ കുത്തനെ ഉയര്‍ത്തി ആയിരം രൂപയാക്കി. പന്നി പനിയുടെ വയറസിന് തുപ്പലില്‍ ഒന്‍പത് മണിക്കൂര്‍ വരെ ജീവനോടെ നിലനില്‍ക്കാനാവും എന്നത് കൊണ്ടാണ് ഇത്തരം ഒരു നടപടി എന്ന് കോര്‍പ്പൊറെയ്ഷന്‍ കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പിലാക്കാന്‍ പ്രത്യേക സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്.
Labels: ആരോഗ്യം
- ജെ. എസ്.
( Wednesday, October 07, 2009 ) |
പന്നിപ്പനി - ഇന്ത്യയില്‍ അഞ്ചു പേര്‍ കൂടി മരിച്ചു
ഡല്‍ഹി : അഞ്ചു പന്നി പനി മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് പന്നിപ്പനി മൂലം മരണമട ഞ്ഞവരുടെ എണ്ണം 340 ആയി. മഹാരാഷ്ട്രയില്‍ മൂന്നും, ഗുജറാത്തിലും കര്‍ണ്ണാടകയിലും ഒരോ ആളും വീതമാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ രണ്ട് മരണങ്ങള്‍ കൂടി നടന്നെങ്കിലും മരണ കാരണം പന്നിപ്പനി യാണെന്ന് ഇതു വരെ സ്ഥിരീകരി ക്കപ്പെട്ടിട്ടില്ല. 197 പുതിയ് പന്നിപ്പനി ബാധകള്‍ രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയില്‍ പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 10,730 ആയി. പുതുതായി പന്നിപ്പനി ബാധിച്ചവരില്‍ 61 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്നും 22 പേര്‍ക്ക് പുതിയതായി പന്നിപ്പനി ബാധ ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടു.
Labels: ആരോഗ്യം
- ജെ. എസ്.
( Saturday, October 03, 2009 ) |
എയ്‌ഡ്‌സിനു വാക്സിനുമായി തായ്‌ലന്‍ഡ്
എയ്ഡ്സ് വയറസിനെ പ്രതിരോധിക്കുവാന്‍ കെല്‍പ്പുള്ള പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തിയതായി തായ്‌ലന്‍ഡിലെ ഗവേഷകര്‍ അറിയിച്ചു. തുടര്‍ച്ചയായി ഈ രംഗത്തു ഗവേഷകര്‍ നേരിട്ടു കൊണ്ടിരുന്ന പരാജയം മൂലം എയ്ഡ്സിന് എതിരെ ഒരു പ്രതിരോധ കുത്തിവെപ്പ് കണ്ടു പിടിക്കുക എന്നത് അസാധ്യമാണ് എന്ന് ലോകം ആശങ്കപ്പെടുന്നതിനിടയിലാണ് പ്രത്യാശ പരത്തുന്ന ഈ കണ്ടുപിടുത്തം. അമേരിക്കന്‍ സൈന്യത്തിന്റെ സാമ്പത്തിക സഹായത്തോടെ തായ്‌ലന്‍ഡ് ആരോഗ്യ മന്ത്രാലയം നടത്തിയ പരീക്ഷണങ്ങളാണ് ഫലം കണ്ടതായി പറയപ്പെടുന്നത്. പതിനാറായിരം പേരാണ് ഈ ഗവേഷണത്തിന്റെ ഭാഗമാവാന്‍ സന്നദ്ധരായി മുന്‍പോട്ട് വന്നത്. ഇവരില്‍ നടന്ന പരീക്ഷണങ്ങളില്‍ ഈ പ്രതിരോധ കുത്തിവെപ്പ് എച്.ഐ.വി. വയറസ് ബാധയെ 31 ശതമാനം തടയുന്നതായാണ് കണ്ടെത്തിയത്. തായ്‌ലന്‍ഡില്‍ കണ്ടു വരുന്ന തരം വയറസിലാണ് ഈ പരീക്ഷണം നടത്തിയത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വ്യത്യസ്ത വയറസുകളില്‍ ഇത് ഫലപ്രദമാകുമോ എന്ന് ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു.
ലോകമെമ്പാടും പ്രതിദിനം 7,500 ആളുകളെ എച്.ഐ.വി. വയറസ് ബാധിക്കുന്നു എന്നാണ് കണക്ക്. ഇരുപത് ലക്ഷം പേര്‍ 2007ല്‍ എയ്ഡ്സ് മൂലം മരണമടഞ്ഞു എന്ന് ഐക്യ രാഷ്ട്ര സഭ പറയുന്നു. ഇതു കൊണ്ടു തന്നെ, അല്‍പ്പമെങ്കിലും ഫലപ്രദമായ ഒരു പ്രതിരോധ ചികിത്സയ്ക്ക് പോലും വമ്പിച്ച ഗുണ ഫലങ്ങളാണ് ഉണ്ടാക്കുവാന്‍ കഴിയുക. Thailand develops HIV Vaccine Labels: ആരോഗ്യം
- ജെ. എസ്.
( Friday, September 25, 2009 ) |
അല്‍ഷിമേര്‍സ് രോഗം നിങ്ങളെ കാത്തിരിക്കുന്നു
ഇന്ന് ലോക അല്‍ഷിമേര്‍സ് ദിനം. മനുഷ്യരെ മറവിയുടെ വലിയ കയങ്ങളിലെയ്ക്ക് മെല്ലെ കൊണ്ടു പോകുന്ന രോഗാവസ്ഥ. അല്‍ഷിമേര്‍സ് രോഗികളുടെ എണ്ണം ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ പ്രതിദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
ലോകമെമ്പാടും ഉള്ള 35 ലക്ഷത്തോളം ആളുകള്‍ 2010 ഓടെ അല്‍ഷിമേര്‍സ് (Alzheimer's) രോഗത്തിന്റെ പിടിയില്‍ ആയേക്കും. അല്‍ഷിമേര്‍സോ അതിനോട് അനുബന്ധിച്ച മേധാക്ഷയമോ (demensia) ബാധിക്കുന്ന ഈ ആളുകള്‍ക്ക് മതിയായ ചികില്‍സകള്‍ ഒന്നും കിട്ടാനും സാധ്യത ഇല്ല തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഇന്ന് പുറത്തു വന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ ആകും ഇതില്‍ ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുക എന്നും അല്‍ഷിമേര്‍സ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന വിവിധ അല്‍ഷിമേര്‍സ് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഈ അന്താരാഷ്ട്ര സംഘടന ആണ്. അല്‍ഷിമേര്‍സ് രോഗത്തെ തിരിച്ചറിയാനുള്ള പരിശോധനകള്‍ മിക്ക രാജ്യങ്ങളിലും ഇല്ലാത്തതാണ് ഇതിന് കാരണം ആയി ചൂണ്ടി കാണിക്കുന്നത്. സമീപ കാലത്തായി ഡിമെന്‍ഷിയ രോഗികളുടെ എണ്ണം ക്രമാതീതം ആയി വര്‍ധിക്കുക ആണെന്ന് ഈ റിപ്പോര്‍ട്ടും ഇതിന് മുന്‍പില്‍ നടന്ന മറ്റു പഠനങ്ങളും സൂചിപ്പിക്കുന്നു. 2030 ഓടെ 35.6 ലക്ഷം ആളുകള്‍ ഡിമെന്‍ഷിയ എന്ന രോഗാവസ്ഥ യുമായി ജീവിക്കും എന്നും ഈ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2030 ഓടെ ഇത് രണ്ടിരട്ടിയായി (65.7 ലക്ഷം) ആയി മാറും, 2050 ഓടെ 115.4 ലക്ഷവും. വളരെ ചുരുക്കം ചില പ്രതിവിധികള്‍ മാത്രമേ അല്‍ഷിമേര്‍സിന് ഉള്ളു. അല്‍ഷിമേര്‍സിന് ഏറ്റവും കൂടുതല്‍ കാരണം മേധാക്ഷയം എന്ന അവസ്ഥ ആണ്. "vascular demensia" പോലുള്ള അവസ്ഥ വരുന്നത് തലച്ചോറിലെ രക്തക്കുഴലുകള്‍ അടഞ്ഞ് പോകുമ്പോഴാണ്. മരുന്നുകള്‍ക്ക് ഇതിനോട് അനുബന്ധിച്ച ചില ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ കഴിയും. എന്നാല്‍ കാലക്രമേണ ഈ രോഗികള്‍ക്ക് അവരുടെ ഓര്‍മ്മ ശക്തിയും ദിശ മനസ്സിലാക്കുള്ള കഴിവും നഷ്ടമാകും. ചുറ്റുപാടുകളെ മനസ്സിലാക്കാനും സ്വയം തിരിച്ചറിയാനുള്ള കഴിവുകളും പതുക്കെ നഷ്ടമാകും. ഈ അവസ്ഥകള്‍ക്ക് മതിയായ ചികിത്സ ഇതു വരെ ആധുനിക വൈദ്യ ലോകം കണ്ട് പിടിച്ചിട്ടില്ല. Labels: അല്‍ഷിമേര്‍സ്, ആരോഗ്യം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Monday, September 21, 2009 ) |
പന്നി പനി - യു.എ.ഇ. ജാഗ്രതയില്‍
പന്നി പനി മരണങ്ങള്‍ ഔദ്യോഗികമായി തന്നെ സ്ഥിരീകരിക്കപ്പെട്ടു കൊണ്ടിരിക്കവെ യു.എ.ഇ. യിലെ പല വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങളും കര്‍ശനമായ ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഷാര്‍ജയിലെ ഒരു വിദ്യാലയത്തില്‍ എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഫ്ലൂ ബാധിച്ചതിനെ തുടര്‍ന്ന് വിദ്യാലയം അടച്ചിട്ടു. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങള്‍ കുട്ടികള്‍ കാണിക്കുന്നത് സാധാരണ സംഭവമാണ് എന്ന് സ്ക്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. പല വിദ്യാലയങ്ങളിലും, ക്ലാസ്സില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഇവരെ മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് മാറ്റി പ്രത്യേക മുറിയിലേക്ക് അയയ്ക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ മാതാ പിതാക്കളെ ഉടന്‍ തന്നെ വിവരം അറിയിച്ച് എത്രയും വേഗം ഇവരെ വീട്ടിലേക്ക് തിരിച്ചയക്കാനും അധികൃതര്‍ നടപടി എടുക്കും. അഞ്ചു ദിവസത്തിനു ശേഷം പനി ഭേദമായാല്‍ മാത്രമേ ഇവരെ വീണ്ടും സ്ക്കൂളില്‍ പ്രവേശിപ്പിക്കൂ.
പന്നിപ്പനി സ്ഥിരീകരിക്കപ്പെട്ടതോടെ മുഖം മൂടി തൊഴില്‍ സ്ഥലത്ത് ധരിക്കുന്നത് പല സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പിലാക്കി കഴിഞ്ഞു പന്നി പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയിലാണ് യു.എ.ഇ. യിലെ പല വ്യവസായ സ്ഥാപനങ്ങളും. തൊഴിലാളികളുടെ ആരോഗ്യ നില നിരന്തരം പരിശോധിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പലരും ഏര്‍പ്പെടുത്തി കഴിഞ്ഞു. പന്നി പനിക്കെതിരെ തങ്ങളുടെ തൊഴിലാളികളെ പല കമ്പനികളും ഇന്‍ഷൂര്‍ ചെയ്തു കഴിഞ്ഞു. പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ മറ്റു തൊഴിലാളികളില്‍ നിന്നും വേര്‍തിരിച്ചു, എത്രയും വേഗം വൈദ്യ സഹായം ലഭ്യമാക്കുന്നു. സ്ഥാപനങ്ങളിലേക്ക് വരുന്ന സന്ദര്‍ശകരെ ഗേറ്റില്‍ വെച്ചു തന്നെ പനി ഉണ്ടോ എന്ന് പരിശോധിക്കുന്നു. പനി ഇല്ലെങ്കില്‍ മാത്രമേ ഇവരെ അകത്തേയ്ക്ക് വിടൂ. ഇതിനായി പ്രത്യേകം താപ മാപിനികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. തങ്ങളുടെ തൊഴിലാളികള്‍ക്ക് പുറമെ സന്ദര്‍ശകര്‍ക്കും പ്രത്യേകം മുഖം മൂടികള്‍ നല്‍കി വരുന്നുണ്ട്. തമ്മില്‍ കാണുമ്പോള്‍ കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും മറ്റും ചെയ്യുന്ന ആതിഥ്യ മര്യാദകള്‍ വിവേക പൂര്‍വ്വം പലരും മാറ്റി വെയ്ക്കുന്നു. ഇന്ത്യന്‍ രീതിയായ നമസ്ക്കാരവും ജപ്പാന്‍ രീതിയായ കുമ്പിടലും ആണ് പ്രചാരത്തിലാവുന്ന പുതിയ ഉപചാര രീതികള്‍. തമാശയായിട്ടാണെങ്കിലും പല വിദേശികളും ഇത്തരത്തില്‍ നമസ്ക്കാരം ചെയ്യുന്നത് കൌതുകം ഉണര്‍ത്തുന്ന കാഴ്‌ച്ചയാണ്. ഒപ്പം ആരോഗ്യകരമായ ഒരു പ്രവണതയും. Swine flu alert in the United Arab Emirates
- ജെ. എസ്.
( Friday, September 04, 2009 ) 1 Comments:
Links to this post: |
ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അത്യപൂര്‍വ്വ ശസ്ത്രക്രിയ നടത്തി
ഹൃദയം ശരീരത്തിനു പുറത്തായി ജനിച്ച ഒരു നവ ജാത ശിശുവിന്റെ ഹൃദയം വിജയകരമായി ശസ്ത്രക്രിയയിലൂടെ ശരീരത്തിനകത്തെക്ക് മാറ്റി സ്ഥാപിച്ച് വൈദ്യ ശാസ്ത്ര രംഗത്തെ തന്നെ അല്‍ഭുതപ്പെടുത്തി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍. എണ്‍പത് ലക്ഷത്തില്‍ ഒരു കുഞ്ഞിനു മാത്രം സംഭവിക്കുന്ന ഈ അത്യപൂര്‍വ്വ ജന്മ വൈകല്യമുള്ള കുഞ്ഞുങ്ങള്‍ സാധാരണയായി ജനിച്ച് മൂന്ന് ദിവസത്തിനകം മരണമടയും. ബീഹാറില്‍ ഒരു കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച കുഞ്ഞിന്റെ നെഞ്ചിനു വെളിയിലേക്ക് തള്ളി നിന്ന ഹൃദയം വെറുമൊരു തുണിയില്‍ മറച്ചാണ് ഡല്‍ഹിയില്‍ എത്തിച്ചത്. ഇത് കുഞ്ഞിന്റെ നില വഷളാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീരത്തിലെ രക്തം പൂര്‍ണ്ണമായി നീക്കി മാറ്റുകയും രണ്ടു തവണ പുതിയ രക്തം കുഞ്ഞിന്റെ ശരീരത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. കുഞ്ഞ് ശസ്ത്രക്രിയ അതിജീവിക്കുമോ എന്ന് ഇനിയും പറയാറായിട്ടില്ല. മാസങ്ങളോളം കുഞ്ഞിനെ നിരീക്ഷണത്തില്‍ വെയ്ക്കേണ്ടി വരും. ശസ്ത്രക്രിയ വിജയകരം ആയിരുന്നു എങ്കിലും അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ഒരു ഗ്രന്ഥി ഇല്ലാതെ ജനിച്ചതു കാരണം കുഞ്ഞിന് എപ്പോള്‍ വേണമെങ്കിലും അണുബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്.
Indian doctors perform miracle heart surgery on a new born baby Labels: ആരോഗ്യം
- ജെ. എസ്.
( Friday, September 04, 2009 ) |
പ്രവാസികള്‍ മടങ്ങുമ്പോള്‍ ഗള്‍ഫില്‍ പനി ഭീതി
വേനല്‍ അവധി കഴിഞ്ഞു വിദ്യാലയങ്ങള്‍ തുറക്കാറായി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും മടങ്ങി ഗള്‍ഫിലേക്ക് എത്തുന്നത്. ലോകത്തെല്ലായിടത്തും പന്നി പനി പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ പനി ആയിരത്തിലേറെ പേരെ പിടി കൂടി കഴിഞ്ഞു. 19 പേര്‍ മരണത്തിനു കീഴടങ്ങി. വേനല്‍ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് ലക്ഷങ്ങള്‍ മടങ്ങുമ്പോള്‍ ഇവരില്‍ പലരും വയറസിന്റെ വാഹകരാവാം എന്ന സാധ്യത തള്ളി കളയാന്‍ ആവില്ല. കഴിഞ്ഞ വര്‍ഷം വേനല്‍ അവധി കഴിഞ്ഞ് പലരും ചിക്കുന്‍ ഗുനിയയുമായി ആയിരുന്നു തിരികെ വന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഭീതിദമാണ് പന്നി പനി എന്ന് ഇത് പകരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇത് ലോകമെമ്പാടും പകര്‍ന്നത്.
ഒരു ശീതീകരിച്ച, അടച്ച മുറിക്കുള്ളില്‍ നാല്‍പ്പതോളം കുട്ടികള്‍ തിക്കി തിരക്കി ഇരിക്കുന്ന സാഹചര്യമാണ് ഗള്‍ഫിലെ സ്കൂളുകളില്‍. ഇവരുടെ വിയര്‍പ്പിന്റെ ഗന്ധം പോലും ഈ ക്ലാസ് മുറികളെ ദുഃസ്സഹമാക്കുന്നു എന്നാണ് അധ്യാപകര്‍ പോലും പറയുന്നത്. ഈ മുറികളിലേക്കാവും പന്നി പനിയുടെ വയറസും പേറി കുട്ടികള്‍ അവധി കഴിഞ്ഞ് മടങ്ങി വരുന്നത്. ഈ അടച്ച മുറികളില്‍ വയറസ് പകര്‍ച്ച തടയുക അസാധ്യമാവും എന്നത് വളരെ ഏറെ അപകടം പിടിച്ച ഒരു സ്ഥിതി വിശേഷമാണ് കാഴ്ച വെക്കുന്നത്. പന്നി പനി മൂലം മസ്ക്കറ്റിലെ ഇന്ത്യന്‍ സ്ക്കൂള്‍ ഓഗസ്റ്റ് 22 വരെ അടച്ചിടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇവിടെ ഒരു കുട്ടി പനി മൂലം മരണമടഞ്ഞു എന്നാണ് ഇവിടെ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പനി ഭീതി വളര്‍ത്താതിരിക്കാന്‍ വേണ്ടിയാവാം അധികൃതര്‍ മൌനം പാലിക്കുന്നത്. എന്നാല്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളും പനിയെ നേരിട്ടത് വ്യാപകമായ ബോധവല്‍ക്കരണത്തിലൂടെയും വസ്തുതകള്‍ പൊതു ജനത്തിനു മുന്‍പില്‍ പരസ്യമായി വെളിപ്പെടുത്തിയും ആണ്. ഇന്ത്യയില്‍ മൂന്നില്‍ ഒന്നു പേര്‍ക്ക് പന്നി പനി ബാധിക്കാന്‍ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസമാണ് പ്രസ്താവിച്ചത്. പനി ഇവിടെയും ഒരു യാഥാര്‍ത്ഥ്യം ആണെന്ന് എല്ലാവരും മനസ്സിലാക്കി അത് പടരുന്നതിന് എതിരെ ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കുക തന്നെ വേണം. ഇതിന് പൊതുജനം അധികൃതരുമായി പരമാവധി സഹകരിക്കുകയും ഈ പ്രവര്‍ത്തനം ഒരു കൂട്ടായ സംരംഭമായി ഏറ്റെടുക്കുകയും വേണം. ഇത് നില നില്‍പ്പിന്റെ തന്നെ പ്രശ്നമാണ് എന്ന ബോധം ഒരോരുത്തര്‍ക്കും ആവശ്യമാണ്. ഇത്തരം ഒരു കൂട്ടായ പ്രവര്‍ത്തനം ഇവിടങ്ങളില്‍ നിലവില്‍ ഇല്ലാത്തതാണ്. പ്രവാസി സംഘടനകളേയും കൂട്ടായ്മകളേയും പങ്കാളികളാക്കി, ഇത്‍ സാഹചര്യത്തിന്റെ ആവശ്യമായി അംഗീകരിച്ച്, ഇത്തരം പ്രവര്‍ത്തനത്തിന് അധികൃതരും തയ്യാറായേ മതിയാകൂ. H1N1 (Swine Flu) fear grips middle east as expat students return for school reopening Labels: ആരോഗ്യം, കുട്ടികള്‍, ഗള്‍ഫ്, പ്രവാസി
- ജെ. എസ്.
( Wednesday, August 12, 2009 ) |
പന്നി പനി - മരുന്ന് കുട്ടികള്‍ക്ക് ദോഷം ചെയ്യും
പന്നി പനിയുടെ ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്ന താമിഫ്ലു എന്ന മരുന്ന് കുട്ടികളില്‍ ഉണ്ടാക്കുന്ന പാര്‍ശ്വ ഫലങ്ങള്‍ മരുന്നിന്റെ ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത് എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഒരു ബ്രിട്ടീഷ് മെഡിക്കല്‍ പ്രസിദ്ധീകരണമാണ് ഈ വിവരം പുറത്തു വിട്ടത്. ഓക്സ്ഫോര്‍ഡിലെ റാഡ്ക്ലിഫ് ആശുപത്രിയിലെ ഡോ. കാള്‍ ഹെനെഗന്‍ ആണ് ഇത് വെളിപ്പെടുത്തിയത്. കുട്ടികളില്‍ ഒരു ദിവസത്തേക്ക് മാത്രം പനിയുടെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാനേ ഈ മരുന്നിന് കഴിയൂ എന്ന് അദ്ദേഹം പറയുന്നു. താമിഫ്ലു എന്ന മരുന്നിനും ഇതിന് പകരമായി നല്‍കി വരുന്ന റെലെന്‍സ എന്ന മരുന്നിനും ആന്റിബയോട്ടിക് ചികിത്സ വേണ്ട കുട്ടികളില്‍ ഒരു ഫലവും ഉണ്ടാക്കാന്‍ കഴിയില്ല എന്ന് പറയുന്ന ഇദ്ദേഹം, ഈ മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ കണക്കില്‍ എടുക്കുമ്പോള്‍ ഇത് 12 വയസ്സിനു താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കാ തിരിക്കുന്നതാണ് നല്ലത് എന്നും പറഞ്ഞു.
Labels: ആരോഗ്യം
- ജെ. എസ്.
( Wednesday, August 12, 2009 ) |
പന്നി പനി - ഇന്ത്യയില്‍ മരണം നാലായി
പന്നി പനി പടര്‍ന്ന് പിടിക്കുന്ന തിനിടയില്‍ ഇന്ത്യയില്‍ പനി മൂലം മരണമട ഞ്ഞവരുടെ എണ്ണം നാലായി. അഹമ്മദാബാദില്‍ മരിച്ച പ്രവാസിയായ പ്രവീണ്‍ പട്ടേല്‍ ആണ് പനിയുടെ ഏറ്റവും അവസാനത്തെ ഇര. ജൂലൈ മുപ്പതിന് അഹമ്മദാബാദില്‍ ഭാര്യയോടൊപ്പം വിദേശത്തു നിന്നും തിരിച്ചെത്തിയ പ്രവീണ്‍ പട്ടേലിന് ഓഗസ്റ്റ് 5ന് അസ്വസ്ഥതകള്‍ അനുഭവ പ്പെടുകയും ഓഗസ്റ്റ് 8ന് ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയുമാണ് ഉണ്ടായത്.
പന്നി പനിയുടെ ആദ്യ ഇര 14 കാരിയായ റീദാ ഷെയ്ക്ക് പൂനെ സ്വദേശിനിയായിരുന്നു. രണ്ടാമത്തെ ഇര മുംബൈ സ്വദേശിനി 53 കാരിയായ ഫാഹ്മിദാ പന്‍വാല മുംബൈയിലെ കസ്തൂര്‍ബാ ആശുപത്രിയിലാണ് മരിച്ചത്. ശനിയാഴ്ച രാത്രി പൂനെയില്‍ മരിച്ച 42 കാരനായ അധ്യാപകന്‍ സഞ്ജയ് കോക്കറെ ആണ് മൂന്നാമത്തെ ആള്‍. Labels: ആരോഗ്യം
- ജെ. എസ്.
( Sunday, August 09, 2009 ) |
ഐക്യരാഷ്ട്ര സംഘടനയുടെ പോഷകാഹാരം ഇന്ത്യ നിരാകരിച്ചു
പോഷകാഹാര കുറവ് മൂലം കഷ്ടപ്പെടുന്ന ബീഹാറിലേയും മധ്യ പ്രദേശിലെയും കുട്ടികള്‍ക്ക് വിതരണം ചെയ്യുവാനായി ഐക്യ രാഷ്ട്ര സഭ ഇറക്കുമതി ചെയ്ത 10 കോടി രൂപയുടെ പോഷകാഹാരം സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഐക്യ രാഷ്ട്ര സഭ വിതരണം നിര്‍ത്തി വെച്ചു.
ഐക്യ രാഷ്ട്ര സഭയുടെ കുട്ടികള്‍ക്കായുള്ള സംഘടന (UNICEF) ഇറക്കുമതി ചെയ്ത Ready To Use Therapeutic Food (RUTF) എന്ന ആഹാരമാണ് സര്‍ക്കാര്‍ പരിശോധനകള്‍ നടത്താതെയാണ് ഇറക്കുമതി ചെയ്തതെന്ന കാരണം പറഞ്ഞ് തടഞ്ഞത്. പോഷകാഹാര കുറവിന് പ്രത്യേകം ചികിത്സാ രീതി വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നയം. ഇതനുസരിച്ച് കപ്പലണ്ടിയില്‍ നിന്നും പ്രത്യേകമായി നിര്‍മ്മിച്ച ഈ പോഷകാഹാരം ഐക്യ രാഷ്ട്ര സഭ ലോകമെമ്പാടും പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും അധികം പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഉള്ളത് ഇന്ത്യയിലാണ്. അതില്‍ തന്നെ ഏറ്റവും അധികം കുട്ടികള്‍ ബീഹാറിലും മധ്യ പ്രദേശിലും ആണുള്ളത്. ഈ സംസ്ഥാനത്തെ സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് UNICEF പോഷകാഹാരം ഇറക്കുമതി ചെയ്ത് വിതരണം ചെയ്തത്. എന്നാല്‍ ഇതിന് വില വളരെ കൂടുതല്‍ ആണെന്നും ഇതിന്റെ നിലവാരം പരിശോധിക്കപ്പെട്ടിട്ടില്ല എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. തങ്ങളുടെ പരിശോധനാ സംവിധാനത്തിലൂടെ കടന്നു പോകാത്ത ഒന്നും ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ല എന്ന് ശിശു ക്ഷേമ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനു പകരം പ്രാദേശികമായി ലഭിക്കുന്ന സംസ്കരിച്ച പാല്‍ വിതരണം ചെയ്താല്‍ മതി എന്നാണ് ഔദ്യോഗിക നിരീക്ഷണം. എന്നാല്‍ കടുത്ത പോഷകാഹാര കുറവിന് ഇത് പ്രതിവിധി ആവില്ല എന്ന് UNICEF ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇരക്കുമതി ചെയ്ത പോഷകാഹാരം ഐക്യ രാഷ്ട്ര സഭ അഫ്ഗാനിസ്ഥാനിലേക്കും മഡഗാസ്കറിലേക്കും കയറ്റി അയച്ചു. വമ്പിച്ച സാമ്പത്തിക പുരോഗതി ഇന്ത്യ അവകാശപ്പെടുമ്പോഴും ഇതിന്റെ ഗുണഫലം താഴേക്കിടയിലേക്ക് എത്തുന്നില്ല എന്നതിന്റെ തെളിവാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഇന്ത്യയിലാണ് എന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഇത്തരം ഒരു നടപടി പരിഹാസ്യമാണ് എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. India rejects high energy food distributed by UNICEF Labels: ആരോഗ്യം, കുട്ടികള്‍
- ജെ. എസ്.
( Thursday, August 06, 2009 ) |
സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ വാല്‍വ് കച്ചവടം
തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നു വന്ന കൃത്രിമ ഹൃദയ വാല്‍വ് കച്ചവടത്തിന്റെ കഥ പുറത്തു വന്നു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്‍ക്ക് ലഭിക്കുന്ന സൌജന്യ ഹൃദയ വാല്‍വ് മറിച്ച് വില്‍ക്കുന്ന സംഘത്തിലെ ഒരു കണ്ണിയായ നെയ്യാറ്റിന്‍കര പ്രേമ ചന്ദ്രന്റെ അറസ്റ്റോടെ ആണ് ഈ ഞെട്ടിക്കുന്ന കഥ പുറത്തായത്. ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ രണ്ട് സ്ത്രീകളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച പോലീസ് പ്രേമ ചന്ദ്രനെ പിടി കൂടിയത്. വാല്‍വ് കച്ചവട സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ പ്രേമ ചന്ദ്രന്‍ എന്ന് പോലീസ് അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലായ ഇയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ എടുക്കും എന്ന് പോലീസ് അറിയിച്ചു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ള ഹൃദ്‌രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്നും കൃത്രിമ വാല്‍വ് സൌജന്യമായി ലഭിക്കും. ഇതിനായി പേര് റെജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും ആശുപത്രി ഉദ്യോഗസ്ഥരുടെ സഹായത്തോടെ വാല്‍വ് കൈവശപ്പെടുത്തി ഇത് വന്‍ തുകകള്‍ക്ക് മറ്റ് ആവശ്യക്കാര്‍ക്ക് മറിച്ച് വില്‍ക്കുക ആയിരുന്നു ഇവരുടെ രീതി. കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ ഇവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞു.
സംഭവത്തെ പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അടങ്ങുന്ന ഒരു സംഘം ഉടന്‍ രൂപീകരിക്കും എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. Labels: ആരോഗ്യം, കുറ്റകൃത്യം
- ജെ. എസ്.
( Tuesday, July 28, 2009 ) |
മരുന്നു കമ്പനികള്‍ക്ക് കോടികള്‍ നേടി കൊടുത്ത പന്നി പനി
പന്നി പനിയെ കുറിച്ചുള്ള ആശങ്കകള്‍ ലോകമെമ്പാടും പടരുമ്പോള്‍ മരുന്നു കമ്പനികള്‍ പനി കാരണം കോടികളുടെ അധിക ലാഭം കൊയ്യുന്നു. ഗ്ലാക്സോ സ്മിത് ക്ലീന്‍, റോഷെ, സനോഫി അവെന്റിസ്, നൊവാര്‍ട്ടിസ്, ബാക്സ്റ്റര്‍ എന്നീ കമ്പനികളുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധന ഈ അര്‍ധ വര്‍ഷത്തില്‍ രേഖപ്പെടുത്തും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. 15 കോടി ഡോസ് ഫ്ലൂ വാക്സിനാണ് ഗ്ലാക്സോ കമ്പനി ഇതിനോടകം വിറ്റഴിച്ചിരിക്കുന്നത്. താമിഫ്ലൂ എന്ന വയറസ് നിരോധന വാക്സിന്റെ നിര്‍മ്മാതാക്കളായ റോഷെയുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധനവാണ് പനിയെ കുറിച്ചുള്ള ആശങ്കകള്‍ വരുത്തി വെച്ചത്. ലോകമെമ്പാടും ഉള്ള സര്‍ക്കാരുകള്‍ 20,000 കോടി രൂപയുടെ മരുന്നിനാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇനിയും 10,000 കോടി രൂപയുടെ മരുന്നുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കും എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
Labels: ആരോഗ്യം, പന്നിപ്പനി
- ജെ. എസ്.
( Wednesday, July 22, 2009 ) |
പനി പിടിച്ച കേരളം
കേരളം ചിക്കുന്‍ ഗുനിയ അടക്കമുള്ള പല തരം പകര്‍ച്ച പനികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടു വരുന്ന ഈ ദുരവസ്ഥ മഴക്കാലം ആയതോടെ വീണ്ടും സംജാതം ആയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം, പരിസര ശുചിത്വം ഇല്ലായ്മ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കെടു കാര്യസ്ഥത, സര്‍ക്കാരിന്റെ അനാസ്ഥ, മരുന്നു കമ്പനികളുടെ ദുഷ്ട ലാക്കോടെയുള്ള ഗറില്ലാ പ്രവര്‍ത്തനം എന്ന് തുടങ്ങി സി. ഐ. എ. യുടെ പങ്ക് വരെ ഈ കാര്യത്തില്‍ കേരളം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇത്രയെല്ലാം ചര്‍ച്ച ചെയ്തെങ്കിലും ഈ വര്‍ഷവും ജനം പനി പിടിച്ചു കിടപ്പിലായിരിക്കുന്നു.
പ്രതി ദിനം ആറായിരത്തോളം പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനി പിടിച്ചു ചികിത്സ തേടി എത്തുന്നത് എന്ന് കോഴിക്കോട് ജില്ലയില്‍ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിലും എത്രയോ അധികമാണ് മറ്റ് ആശുപത്രികളിലും സ്വകാര്യ ചികിത്സകരുടേയും അടുത്ത് എത്തുന്ന രോഗികളുടെ എണ്ണം. പ്രത്യേകിച്ച് മരുന്ന് ഒന്നും ഇല്ലാത്ത പനിക്ക് ചികിത്സ പോലും തേടാത്ത ആളുകള്‍ ഇതിലും പതിന്മടങ്ങ് വരും. കൊതുകു പരത്തുന്ന ചിക്കുന്‍ ഗുനിയ എന്ന കടുത്ത പനിയാണ് ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും പരക്കുന്നത്. പല താല്പര്യങ്ങള്‍ കൊണ്ടും അധികൃതര്‍ ഇത് നിഷേധിക്കുന്നു. വെറും സാധാരണ പനി മാത്രമാണ് ഇത് എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും സ്വകാര്യ പരിശോധന ശാലകളില്‍ പരിശോധന ചെയ്ത പലരുടേയും പനി മാരകമായ ചിക്കുന്‍ ഗുനിയ ആണെന്ന് തെളിഞ്ഞിട്ടുണ്ട്. നാല്‍പ്പത് ഡിഗ്രി വരെ ചൂടുള്ള പനിയുമായാണ് ചിക്കുന്‍ ഗുനിയ തുടങ്ങുന്നത്. ഇത് രണ്ടോ മൂന്നോ ദിവസത്തിനകം വിട്ടു മാറും. പിന്നീട് രണ്ട് ദിവസം ദേഹത്തില്‍ ചുവന്നു തുടുത്ത തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടും. ഇതും രണ്ട് ദിവസത്തിനകം മാറും. എന്നാല്‍ ഇതിനോട് ചേര്‍ന്ന് വരുന്ന മറ്റ് അസ്വസ്ഥതകള്‍ ഒരാഴ്ച മുതല്‍ ചില ആളുകളില്‍ മാസങ്ങളോളം വരെ നില നില്‍ക്കും. കടുത്ത തലവേദന, സന്ധികളില്‍ വേദന, കാല്‍ മുട്ടിനു കീഴോട്ട് നീര് വെക്കുക, കാല്‍ നിലത്തു വെക്കാന്‍ ആവാത്ത വേദന, ഉറക്കം ഇല്ലായ്മ എന്നിങ്ങനെ ചിക്കുന്‍ ഗുനിയ മൂലം ഉണ്ടാവുന്ന ദുരിതങ്ങള്‍ ഏറെയാണ്. സമ്പൂര്‍ണ്ണമായ വിശ്രമം മാത്രമാണ് ഇതിനൊരു ആശ്വാസം. വിശ്രമിക്കുന്നതോടെ കാല് വേദന വിട്ടു മാറും. എന്നാല്‍ വേദന മാറി എന്നു കരുതി എന്തെങ്കിലും ജോലി ചെയ്താല്‍ അടുത്ത ദിവസം ഇരട്ടി വേദനയുമായി കാല് വേദന തിരിച്ചു വരികയും ചെയ്യും എന്ന് അനുഭവസ്ഥര്‍ പറയുന്നു. കേരളത്തില്‍ സുലഭമായ “കമ്മ്യൂണിസ്റ്റ് പച്ച” എന്നും “കാട്ട് അപ്പ” എന്നും വിളിക്കുന്ന ചെടിയുടെ ഇല വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നത് ഈ വേദന ശമിപ്പിക്കാന്‍ സഹായകരമാണ് എന്ന് കണ്ട് പലരും ഇത് ചെയ്യുന്നുണ്ട്. കടുത്ത വേദനക്ക് ഡോക്ടര്‍മാര്‍ വേദന സംഹാരികള്‍ നല്‍കുന്നുണ്ടെങ്കിലും ഇത് കഴിക്കുന്നത് നിര്‍ത്തുന്നതോടെ വേദന വീണ്ടൂം അനുഭവപ്പെടുന്നു. കന്യാകുമാരിയിലെ “കാണി” ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടയില്‍ ചിക്കുന്‍ ഗുനിയ പകരാതിരിക്കുവാന്‍ ഉള്ള ഒരു പച്ചില മരുന്നു പ്രയോഗം ഉണ്ട് എന്ന് പറയപ്പെടുന്നു. അമല്‍പൊരി, ചിത്തിരതൈ, ചുക്ക്, മിഴഗ്, തിപ്പിലി എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയ കരുപ്പട്ടി കാപ്പി കഴിച്ചാല്‍ ഈ പകര്‍ച്ച വ്യാധി പകരുന്ന വേളയില്‍ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗം വരാതെ രക്ഷ നേടാം എന്ന് 2006ല്‍ ഇവിടങ്ങളില്‍ ചിക്കുന്‍ ഗുനിയ പകര്‍ന്ന വേളയിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു. അമേരിക്ക തങ്ങളുടെ ജൈവ ആയുധ വികസന പരിപാടിയില്‍ പോലും ഉള്‍പ്പെടുത്തിയ വൈറസ് ആണ് ചിക്കുന്‍ ഗുനിയ എന്ന് അറിയുമ്പോള്‍ ആണ് വര്‍ഷാവര്‍ഷം പനി കണ്ട് ശീലമായ നമുക്ക് ഇത് എത്ര വലിയ വിപത്താണ് എന്ന് ബോധ്യപ്പെടുന്നത്.
- ജെ. എസ്.
( Thursday, July 16, 2009 ) |
എച്.ഐ.വി. ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേകം വിദ്യാലയങ്ങള്‍ വേണമെന്ന് മന്ത്രി
മഹാരാഷ്ട്രയിലെ ലത്തൂരില്‍ എച്.ഐ.വി. ബാധിച്ച കുട്ടികളെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അധികൃതര്‍ പുറത്താക്കാന്‍ ഒരുങ്ങുന്നതിനിടെ ഗ്രാമ വാസികള്‍ക്ക് പിന്തുണയുമായി ഒരു സംസ്ഥാന മന്ത്രി തന്നെ രംഗത്ത് വന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി. മന്ത്രി ദിലീപ് ദേശ്‌മുഖ് ആണ് എച്. ഐ. വി. ബാധിച്ച കുട്ടികള്‍ക്ക് എതിരെ പരസ്യമായി രംഗത്തു വന്നിട്ടുള്ളത്. എച്. ഐ. വി. ബാധിച്ച കുട്ടികളെ പഠിപ്പിക്കാന്‍ പ്രത്യേക സ്കൂളുകള്‍ ആരംഭിക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
അമി സേവക് എന്ന സാമൂഹ്യ സേവന സംഘടന നടത്തുന്ന സേവാലയ എന്ന അനാഥാശ്രമത്തില്‍ നിന്നുള്ള 10 കുട്ടികളാണ് ജില്ലാ പരിഷദ് നടത്തുന്ന സ്കൂളില്‍ പഠിക്കുന്നത്. ഇവരുടെ കൂടെ തങ്ങളുടെ കുട്ടികളെ പഠനത്തിന് ഇരുത്താന്‍ മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവരോട് ഇനി സ്കൂളില്‍ വരരുത് എന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. എച്. ഐ. വി. ക്കും എയ്ഡ്സ് രോഗത്തിനും നേരെയുള്ള വിവേചനത്തിന് എതിരെ നിയമം കൊണ്ടു വരണമെന്നും ബോധവല്‍ക്കരണത്തിനും അപ്പുറം സാധാരണക്കാരന്റെ അവകാശങ്ങളെ കുറിച്ചും കര്‍ത്തവ്യങ്ങളെ കുറിച്ചും ചിന്തിക്കണം എന്നൊക്കെ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നതിനിടയിലാണ് മന്ത്രി ഇത്തരം ഒരു നിലപാടുമായി രംഗത്ത് എത്തിയത്. തങ്ങളുടെ നിലപാട് മാറ്റാന്‍ ഗ്രാമ വാസികള്‍ തയ്യാറായില്ലെങ്കില്‍ ഗ്രാമത്തിലെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കും എന്ന് ജില്ലാ കലക്ടര്‍ താക്കീത് നല്‍കി കഴിഞ്ഞു. വേണ്ടി വന്നാല്‍ ഗ്രാമ സഭാംഗങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. കോടി കണക്കിന് രൂപ എയ്ഡ്സ് ബോധവല്‍ക്കരണത്തിനും മറ്റും സര്‍ക്കാര്‍ ചിലവഴിക്കുമ്പോള്‍ ഈ കുട്ടികളെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാനും മറ്റും സര്‍ക്കാര്‍ ചിന്തിക്കുന്നത് വിരോധാഭാസമാണ്. വളരെ കുറഞ്ഞ ആയുസ്സ് മാത്രമുള്ള ഈ കുഞ്ഞുങ്ങളെ അവരുടെ ശേഷിക്കുന്ന ആയുസ്സിലെങ്കിലും ഇങ്ങനെ അകറ്റി നിര്‍ത്തുന്നത് അനുവദിക്കാന്‍ ആവില്ല എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. Labels: ആരോഗ്യം, കുട്ടികള്‍, മനുഷ്യാവകാശം
- ജെ. എസ്.
( Monday, July 13, 2009 ) |
പന്നി പനി : ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ഔദ്യോഗിക ആഗോള പകര്‍ച്ചവ്യാധി
പന്നി പനിയെ ആഗോള പകര്‍ച്ചവ്യാധി ആയി പ്രഖ്യാപിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആദ്യമായാണ് ഒരു രോഗത്തെ ഔദ്യോഗികം ആയി ആഗോള പകര്‍ച്ച വ്യാധികളുടെ പട്ടികയില്‍ പെടുത്തുന്നത്. 40 വര്‍ഷങ്ങള്‍ക്കിടയില്‍ ലോകം കണ്ട ഏറ്റവും വിനാശകാരിയായ ഇന്ഫ്ലുവന്സ വൈറസ് ആണ് ഇത്.
ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ജപ്പാന്‍, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ ഇത് പടര്‍ന്നു പിടിച്ചപ്പോള്‍ ആണ് ലോക ആരോഗ്യ സംഘടന പന്നി പനിയെ ആഗോള പകര്‍ച്ച വ്യാധി ആയി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ഇപ്പോഴും സ്ഥിതി ഗതികള്‍ നിയന്ത്രണാതീതം ആണ് എന്നാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമാനം. HI NI വൈറസ് ത്വരിത ഗതിയിലാണ് ലോകം എമ്പാടും വ്യാപിക്കുന്നത്. എന്നാല്‍ ഇതിനെ വളരെ തുടക്കത്തില്‍ തന്നെ കണ്ടെത്താനും നിരീക്ഷിക്കാനും ആയി എന്ന് ലോക ആരോഗ്യ സംഘടനയുടെ മേധാവി ആയ ഡോ. മാര്‍ഗറെറ്റ് ചാന്‍ പറയുന്നു. പന്നി പനി വൈറസിനെ ആദ്യം ആയി കണ്ടെത്തിയത്, ഏപ്രില്‍ മാസത്തില്‍ മെക്സിക്കോയില്‍ ആണ്. അതിനു ശേഷം ലോക വ്യാപകം ആയി 74 രാജ്യങ്ങളില്‍ ഇത് പടര്‍ന്നു പിടിക്കുക ആയിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 30,000 ആളുകളെ പന്നി പനി വൈറസ് പിടി കൂടി. 140 മരണങ്ങള്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദിനം പ്രതി മരണ സംഖ്യ ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ 15 പേര്‍ക്ക് പന്നി പനി പിടിപെട്ടു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൈദരാബാദില്‍ ആണ് ഇത് ആദ്യം ആയി കണ്ടെത്തിയത്. അതില്‍ 7 പേര്‍ക്ക് പന്നി പനി തന്നെ എന്ന് ഉറപ്പായിട്ടുണ്ട്. കോയമ്പത്തൂര്‍, ഗോവ, ഡല്‍ഹി, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പന്നി പനിയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ ഉള്ള രോഗികളെയും കണ്ടെത്തിയിട്ടുണ്ട്. പന്നി പനിയെ ഔദ്യോഗികം ആയി ആഗോള പകര്‍ച്ച പനി ആയി പ്രഖ്യാപിച്ചത് സ്ഥിതിഗതികള്‍ അത്രയും വഷളായത് കൊണ്ടല്ല, പക്ഷേ ഇത് ലോകവ്യാപകം ആയി പടരുന്നതിനാല്‍ എല്ലാ രാജ്യങ്ങളും മതിയായ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടി ആണ് എന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്. Labels: അന്താരാഷ്ട്രം, ആരോഗ്യം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Saturday, June 13, 2009 ) |
നീലചിത്ര വ്യവസായം പ്രതിസന്ധിയില്‍
അമേരിക്കയിലെ കാലിഫോണിയ യിലെ ഏറ്റവും വലിയ വ്യവസായങ്ങളില്‍ ഒന്നായ നീല ചിത്ര നിര്‍മ്മാണം ഒരു വന്‍ പ്രതിസന്ധി നേരിടുന്നു. നീല ചിത്രങ്ങളില്‍ അഭിനയിക്കുന്ന 22 പേര്‍ക്കാണ് കഴിഞ്ഞ കാലങ്ങളില്‍ എഛ്. ഐ. വി. ബാധ കണ്ടെത്തിയത്. ഈ കഴിഞ്ഞ ആഴ്ച്ച നീല ചിത്ര രംഗത്തെ അതി പ്രശസ്തയായ ഒരു നടിക്ക് എഛ്. ഐ. വി. ബാധ കണ്ടെത്തിയതോടെയാണ് ഈ രംഗത്ത് മതിയായ സുരക്ഷാ മുന്‍കരുതല്‍ പാലിക്കപ്പെടുന്നില്ല എന്ന് അധികൃതരുടെ നിലപാട് ശക്തിപ്പെട്ടത്. 2004ല്‍ വ്യാപകമായ എഛ്. ഐ. വി. ബാധ കാലിഫോണിയയിലെ നീല ചിത്ര നിര്‍മ്മാണ രംഗത്ത് ഉണ്ടാവുകയും അന്ന് അധികൃതര്‍ ഇടപെട്ട് സിനിമാ നിര്‍മ്മാണം നാല് ആഴ്ച്ചകളോളം നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇത് ആദ്യമായാണ് ഇത്തരം ഒരു കേസ് പുറത്തു വരുന്നത്.
ഇപ്പോള്‍ വൈറസ് ബാധ ഉള്ള നടിക്ക് ഒപ്പം നീല ചിത്ര നിര്‍മ്മാണത്തില്‍ പങ്കെടുത്ത മറ്റാര്‍ക്കും എഛ്. ഐ. വി. ബാധ ഉള്ളതായി കണ്ടെത്തിയിട്ടില്ല. എന്നാലും വൈറസ് ബാധ വൈദ്യ പരിശോധനയിലൂടെ കണ്ടെത്താന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ വേണ്ടി വരും. ഈ കാരണത്താല്‍ ഇവരെ ആരെയും അടുത്ത 14 ദിവസത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കില്ല എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. Labels: ആരോഗ്യം, തൊഴില്‍ നിയമം
- ജെ. എസ്.
( Saturday, June 13, 2009 ) 1 Comments:
Links to this post: |
അര്‍ബുദം തടയാന്‍ 'ഗ്രീന്‍ ടീ'
പ്രാഥമിക ഘട്ടത്തില്‍ ഉള്ള രക്താര്‍ബുദം (ലൂകീമിയ) തടയാന്‍ ഗ്രീന്‍ ടീ ഫലപ്രദം ആണെന്ന് പുതിയ ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഗ്രീന്‍ ടീയില്‍ ഉള്ള എപ്പിഗല്ലോ കടെചിന്‍ ഗാലെറ്റ് (epigallocatechin gallate) എന്ന രാസ പദാര്‍ത്ഥം ആണ് രക്താര്‍ബുദത്തെ തടയുന്നത്. ലിംഫ് നോടുകള്‍ക്ക് വീക്കം ബാധിച്ച രോഗികളുടെ നീര്‍ക്കെട്ട് 50 ശതമാനം വരെ കുറയ്ക്കാന്‍ ഗ്രീന്‍ ടീയ്ക്ക് കഴിഞ്ഞു എന്ന് ഹെമറ്റോളജിസ്റ്റ് ആയ ടയിറ്റ് ഷാനാഫെല്റ്റ് പറയുന്നു. ഷാനാഫെല്റ്റ്‌ന്റെ നേതൃത്വത്തില്‍ റോഷസ്ടറിലെ മയോ ക്ലിനിക്കിലാണ് ഈ ഗവേഷണം നടന്നത്. ഗാഡത കൂടിയ ഗ്രീന്‍ ടീ സത്ത് ആണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഈ കണ്ടെത്തല്‍ മെയ് 26 ന് ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ഓണ്‍കോളജിയില്‍ പ്രസിദ്ധീകരി ക്കുകയുണ്ടായി. അമേരിക്കന്‍ ഐക്യ നാടുകളില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന കഠിനമായ ലിംഫോ സൈടിക് രോഗികളില്‍ ഇവ പരീക്ഷിച്ചു നോക്കി. ഈ രോഗത്തിന് നിലവില്‍ ഫലപ്രദമായ ചികിത്സ ഇല്ല.
ഈ രോഗാവസ്ഥ തുടങ്ങുന്നത് ലിംഫോ സൈറ്റുകള്‍ എന്ന ചുവന്ന രക്ത കോശങ്ങള്‍ക്ക് 'മ്യുട്ടേഷന്‍' സംഭവിക്കുമ്പോള്‍ ആണ്. കാലക്രമേണ ഈ പരിണാമം വന്ന കോശങ്ങള്‍ ത്വരിത ഗതിയില്‍ വിഭജനം നടത്തുകയും സാധാരണ രക്ത കോശങ്ങള്‍ക്ക് പകരം അസ്ഥികളുടെ മജ്ജയിലും ലിംഫ് ഗ്രന്ഥികളിലും സ്ഥാനം പിടിക്കും. മാത്രമല്ല പുറമേ നിന്നുള്ള അനാവശ്യ പദാര്‍ഥങ്ങളെ അവിടേക്ക് കേന്ദ്രീകരിക്കുകയും ചെയ്യും. തത്‌ഫലമായി ലിംഫ് നോടുകള്‍ക്ക് വീക്കവും ഉണ്ടാകും. ഏതാണ്ട് പകുതിയോളം രോഗികള്‍ അവസാനം മരണത്തിന് കീഴടങ്ങും എന്നാണു ഗവേഷകര്‍ പറയുന്നത്. രോഗം പ്രാരംഭ ഘട്ടത്തില്‍ ആണെങ്കില്‍ ഗ്രീന്‍ ടീ സത്ത് മാത്രമായോ അല്ലെങ്കില്‍ ഈ സത്ത് അവര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ഒപ്പമോ നല്‍കിയാല്‍ വളരെ പ്രയോജനം ചെയ്യും എന്ന് അവര്‍ അവകാശപ്പെടുന്നു. ഗ്രീന്‍ ടീ, ഏഷ്യന്‍ സ്വദേശിയായ 'കമേലിയ സൈനെന്‍സിസ്' എന്ന കുറ്റി ച്ചെടിയുടെ ഇലകളില്‍ നിന്നാണ് ഉണ്ടാക്കുന്നത്. അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതില്‍ അത്ഭുതകരമായ ശേഷിയാണ് ഇതിനു ഉള്ളതെന്ന് ഈ ഗവേഷണത്തില്‍ പങ്കാളിയായ നീല്‍ കെയും പറയുന്നു. ഈ പുതിയ കണ്ടു പിടിത്തം രക്താര്‍ബുദം ബാധിച്ചവര്‍ക്ക് ആശ്വാസം ആകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Friday, May 29, 2009 ) |
പുകയില മുന്നറിയിപ്പ് ഇന്ത്യ നടപ്പിലാക്കും
പുകയില കമ്പനികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം നടപ്പിലാക്കുവാന്‍ വൈകുന്നു എന്ന്‍ പരാതി വ്യാപകമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പുകയില ഉല്പന്നങ്ങളുടെ മേല്‍ ആരോഗ്യ സുരക്ഷാ മുന്നറിയിപ്പ് നല്‍കുന്ന ചിത്രം പതിപ്പിക്കാന്‍ ഉള്ള നടപടി മെയ് 31 മുതല്‍ നടപ്പിലാക്കും എന്ന് സുപ്രീം കോടതിയെ രേഖാ മൂലം അറിയിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രമണ്യം ആണ് സര്‍ക്കാരിനു വേണ്ടി ജസ്റ്റിസ് ബി. എന്‍ അഗര്‍വാള്‍, ജസ്റ്റിസ് ജി. എസ്. സിങ്‌വി എന്നിവര്‍ക്ക് മുന്നില്‍ ഹാജരായി രേഖ നല്‍കിയത്.
Labels: ആരോഗ്യം
- ജെ. എസ്.
( Thursday, May 07, 2009 ) |
ഇന്ത്യയില്‍ പന്നി പനി എന്ന് സംശയം
അമേരിക്കയില്‍ നിന്നും ഡല്‍ഹിയില്‍ മടങ്ങി എത്തിയ ഒരാള്‍ക്ക് പന്നി പനിയാണെന്ന് സംശയം. അമേരിക്കയിലെ ടെക്സാസില്‍ നിന്നും രണ്ട് ആഴ്ച മുന്‍പാണ് ഇയാള്‍ തിരിച്ചെത്തിയത്. പന്നി പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ റാം മനോഹര്‍ ലോഹ്യാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗാസിയാബാദ് നിവാസി ആയ ഈ ചെറുപ്പക്കാരന്‍ ഏപ്രില്‍ 19നാണ് ടെക്സാസില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയത്. ഏപ്രില്‍ 24ന് ഇയാള്‍ക്ക് പനി തുടങ്ങി. പന്നി പനിയെ കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ ഇയാള്‍ കഴിഞ്ഞ ദിവസം സ്വയം ആശുപത്രിയില്‍ എത്തി കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. ഇയാളുടെ പരിശോധനകള്‍ എല്ലാം നടത്തി ഫലത്തിനായി കാത്തിരിക്കുകയാണ് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്ന് ദിവസം കൂടി ഇയാളെ നിരീക്ഷണത്തില്‍ വെക്കും. ഇപ്പോള്‍ പനിയുടെ ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത ഇയാളുടെ പരിശോധനാ ഫലങ്ങള്‍ പുറത്തു വന്നതിനു ശേഷം മാത്രമേ ഇയാളെ വിട്ടയക്കൂ എന്നും റാം മനോഹര്‍ ലോഹ്യാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
- ജെ. എസ്.
( Saturday, May 02, 2009 ) |
പന്നി പനി പടരുന്നു
പന്നി പനി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനാണ് ഇത്തരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രോഗ ഭീഷണി വര്‍ധിച്ചു എന്ന് ഇതിന് അര്‍ഥമില്ല എന്നും ഇത്തരം ഒരു പ്രഖ്യാപനം രോഗത്തെ നേരിടുന്നതിന് ഭരണ സംവിധാനത്തിന് കൂടുതല്‍ അധികാരങ്ങളും സ്വാതന്ത്ര്യവും നല്‍കും എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെക്സിക്കോവില്‍ നിന്നും ഉല്‍ഭവിച്ച ഈ പകര്‍ച്ച വ്യാധി ന്യൂയോര്‍ക്ക് വരെ എത്തി എന്നാണ് സൂചന. അമേരിക്കയില്‍ ഇതിനോടകം 20 പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. പകര്‍ച്ച വ്യാധി വരുത്താവുന്ന വിപത്തിന്റെ അളവ് എത്രയാവും എന്ന് അറിയാത്ത നിലക്ക് അതിനുള്ള മുന്‍കരുതല്‍ ആയിട്ടാണ് ഇത്തരം ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു.
മുന്‍കരുതല്‍ : മെക്സിക്കോയില്‍ മുഖം മൂടി അണിഞ്ഞ് ചുംബിക്കുന്ന ദൃശ്യം ഇതിനിടയില്‍ ആസ്ത്രേലിയയും ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വയറസ് ന്യൂസീലാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണിത്. മെക്സിക്കോയില്‍ നിന്നും അമേരിക്കയിലും ബ്രിട്ടനിലും വയറസ് എത്തിയിട്ടുണ്ട്. മെക്സിക്കോയില്‍ നിന്നും വന്ന ഒരു ഇരുപത്തഞ്ച് അംഗ സംഘമാണ് പനി ന്യൂസീലാന്‍ഡില്‍ കൊണ്ടു വന്നത് എന്നാണ് ന്യൂസീലാന്‍ഡ് അധികൃതര്‍ പറയുന്നത്.
- ജെ. എസ്.
( Monday, April 27, 2009 ) |
പനി തടയാന്‍ കൈ കഴുകുക
മെക്സിക്കോയില്‍ പടര്‍ന്നു പിടിക്കുന്ന പന്നി പനി ഒരു ആഗോള പകര്‍ച്ച വ്യാധിയായി മാറുമോ എന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും പ്രാദേശികമായി ഇത് പകരുക തന്നെ ചെയ്യും. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുവാനുള്ള ഈ വൈറസിന്റെ ശേഷി തന്നെയാണ് ഇതിനെ ഏറ്റവും അപകടകാരി ആക്കുന്നത്. എന്നാല്‍ ഇത്തരം പനികള്‍ക്ക് എതിരെ നമുക്ക് സ്വീകരിക്കാവുന്ന ചില മുന്‍കരുതലുകള്‍ ഉണ്ട്. അമേരിക്കയിലെ പ്രസിദ്ധമായ സി.ഡി.സി. (സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍) യുടെ സ്ഥാപക ലക്ഷ്യം തന്നെ ഇത്തരം പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുക എന്നതാണ്. സി.ഡി.സി. യുടെ ഡയറക്ടര്‍ ഡോ. റിച്ചാര്‍ഡ് ബെസ്സര്‍ പറയുന്നത് ചില പ്രാഥമിക മുന്‍ കരുതലുകള്‍ സ്വീകരിച്ചാല്‍ ഓരോ വ്യക്തിക്കും തനിക്ക് പനി വരാതെ സൂക്ഷിക്കാന്‍ ആവും എന്നാണ്. ഇതില്‍ ഏറ്റവും പ്രധാനം വ്യക്തിപരമായ ശുചിത്വം തന്നെ. ആഹാരം കഴിക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും കൈ കഴുകണം. നന്നായി സോപ്പിട്ടോ അല്ലെങ്കില്‍ പ്രത്യേകം അണുനാശിനികള്‍ ഉപയോഗിച്ചോ കൈ കഴുകുന്നത് ആണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ പ്രബലം ആയി നില്‍ക്കുന്ന അവസരത്തില്‍ ഉത്തമം. വെള്ളം ലഭ്യമല്ലാത്ത അവസരത്തില്‍ കൈ ശുചിയാക്കാന്‍ ഉള്ള ആല്‍ക്കഹോള്‍ അധിഷ്ഠിതം ആയ ജെലുകളോ ഫോമുകളോ ഉപയോഗിക്കാവുന്നതാണ്.
ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടി വെക്കുക. ഇത് അണുക്കള്‍ പരക്കുന്നതിനെ ഒരു പരിധി വരെ തടയും. തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്ത് വരുന്ന കണികകള്‍ മേശ പുറത്തും പാത്രങ്ങളുടെ പുറത്തും ഫോണിലും ഒക്കെ ഒട്ടി പിടിച്ച് ഇരിക്കുന്നു. ഇത് പിന്നീട് കൈ വിരലുകളിലൂടെ വായിലും മൂക്കിലും കണ്ണിലും എത്തുന്നു. ഇതാണ് പനി ഏറ്റവും അധികം വ്യാപകമായി പകരുന്ന രീതി. ഇത് തടയുവാന്‍ ഇടക്കിടക്ക് കൈ കഴുകുന്നത് സഹായകരമാവും. ശരീര വേദന, തുമ്മല്‍, ചുമ, പനി എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ജോലിക്കും മറ്റും പോകാതെ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണം. പൊതു സ്ഥലങ്ങളില്‍ സമയം ചിലവഴിക്കുകയോ പൊതു വാഹനങ്ങളില്‍ സഞ്ചരിക്കുകയോ അരുത്. നിങ്ങളുടെ സമീപ പ്രദേശങ്ങളില്‍ പനി പടരുന്ന പക്ഷം കഴിയുന്നതും വീടിനു വെളിയില്‍ ഇറങ്ങാതിരിക്കുക. ജോലിക്ക് പോകുകയാണെങ്കില്‍ കഴിയുന്നത്ര മറ്റുള്ളവരുമായി കൂടുതല്‍ ശാരീരിക സാമീപ്യം ഒഴിവാക്കുക. ഇത്തരം ലളിതമായ മുന്‍കരുതലുകള്‍ക്ക് നിങ്ങളെ പകര്‍ച്ച വ്യാധിയില്‍ നിന്നും രക്ഷിക്കാന്‍ കഴിയും.
- ജെ. എസ്.
( Sunday, April 26, 2009 ) |
മെക്സിക്കോയില്‍ പന്നി പനി
ഇന്നു വരെ കാണാത്ത ഒരു പുതിയ തരം വൈറസ് മെക്സിക്കോയില്‍ പടര്‍ന്ന് പിടിക്കുന്നു. ഇത് അമേരിക്കയിലേക്കും പകര്‍ന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ ഇതിനോടകം തന്നെ പലരേയും വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും ഇവരെല്ലാവരും തന്നെ സുഖം പ്രാപിച്ചു വരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. എന്നാല്‍ മെക്സിക്കോവില്‍ വ്യാപകമായി പടര്‍ന്ന വൈറസ് ബാധ മൂലം 61 പേര്‍ എങ്കിലും മരണമടഞ്ഞു എന്ന് മെക്സിക്കന്‍ അധികൃതര്‍ അറിയിച്ചു.
സ്വൈന്‍ ഫ്ലു എന്ന ഒരു തരം പന്നി പനി ആണ് ഈ വൈറസ് പരത്തുന്നത്. മെക്സിക്കോവിലെ സ്ക്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എല്ലാ പൊതു ചടങ്ങുകളും മാറ്റി വെച്ചിട്ടുണ്ട്. 1000 പേര്‍ക്ക് എങ്കിലും പനി ബാധിച്ചിട്ടുണ്ട് എന്നാണ് നിഗമനം. പന്നിയില്‍ നിന്നും മനുഷ്യനില്‍ നിന്നും പക്ഷികളില്‍ നിന്നുമുള്ള വൈറസിന്റെ ഒരു സങ്കര ജന്മമാണ് ഈ പുതിയ വൈറസ് എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുവാനുള്ള ഇതിന്റെ ശേഷിയാണ് ഇതിനെ അത്യന്തം അപകടകാരി ആക്കുന്നത്. ഒരു ആഗോള പകര്‍ച്ച വ്യാധി ആയി ഇത് മാറുമോ എന്ന ആശങ്ക വ്യാപകം ആണെങ്കിലും ഇതു വരെയുള്ള വൈറസിന്റെ സ്വഭാവത്തില്‍ മാറ്റമൊന്നു മില്ലാത്തതിനാല്‍ ഇത്തരം ഒരു സാധ്യത ശാസ്ത്രജ്ഞര്‍ ഇതു വരെ അംഗീകരിച്ചിട്ടില്ല. ലോകമെമ്പാടും ഒരു വര്‍ഷം പനി മൂലം 2.5 ലക്ഷം മുതല്‍ 5 ലക്ഷം പേര്‍ മരിക്കുന്നു. എന്നാല്‍ ഇത് ഇത് കാലികമായ ഒരു പ്രതിഭാസം മാത്രമാണ്. 2003ല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട പക്ഷി പനിയും ഒരു കാലിക പ്രതിഭാസം ആയിരുന്നു എങ്കിലും ഈ വൈറസിന്റെ സ്വഭാവത്തില്‍ ചില ഭേദഗതികള്‍ വന്നാല്‍ ഇതിന് ഒരു ആഗോള പകര്‍ച്ച വ്യാധിയായി രൂപം മാറുവാന്‍ ഉള്ള ശേഷി ഉള്ളതായി ശാസ്ത്ര ലോകം ഭയത്തോടെ കണ്ടെത്തിയിരുന്നു. ഇനിയും ഇത്തരം ഒരു ഭീഷണി നിലനില്‍ക്കുന്നുമുണ്ട്. ഇതിനു മുന്‍പ് മനുഷ്യ ചരിത്രത്തില്‍ ഇത്തരം ഒരു ആഗോള പകര്‍ച്ച വ്യാധി 1968ല്‍ പത്ത് ലക്ഷത്തിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഹോങ്‌കോങ് പനി മൂലം ആയിരുന്നു ഉണ്ടായത്.
- ജെ. എസ്.
( Saturday, April 25, 2009 ) |
മാര്‍പാപ്പയുടെ നിലപാട് വിവാദമാകുന്നു
ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗം എയ്ഡ്സ് രോഗം വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു എന്ന മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നു. തന്റെ ആഫ്രിക്കന്‍ സന്ദര്‍ശന വേളയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോപ്പ് ബെണഡിക്ട് പതിനാറാമന്‍ ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗത്തിന് എതിരെ വത്തിക്കാന്റെ നിലപാട് വ്യക്തമാക്കിയത്. എയ്ഡ്സിനെ തടുക്കാന്‍ ഉള്ള ഒരേ ഒരു മാര്‍ഗ്ഗം ലൈംഗിക സദാചാരമാണ് എന്നതാണ് വത്തിക്കാന്റെ നിലപാട്. മാനവ രാശി നേരിടുന്ന ഈ ദുരന്തത്തിനെതിരെ ക്രിസ്തീയ സഭയുടെ നേതൃത്വത്തില്‍ ലൈംഗിക സദാചാരം പ്രചരിപ്പിക്കുകയും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇത് പണം കൊണ്ട് മാത്രം നേരിടാനാവുന്ന ഒരു പ്രശ്നമല്ല. ഗര്‍ഭ നിരോധന ഉറകള്‍ വിതരണം ചെയ്യുന്നതും എയ്ഡ്സിനൊരു പരിഹാരം ആവില്ലെന്ന് മാത്രമല്ല ഗര്‍ഭ നിരോധന ഉറകള്‍ ഈ പ്രശ്നത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യും എന്നും മാര്‍പാപ്പ പറഞ്ഞു.
മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ഇതിനകം തന്നെ ജര്‍മനിയും ഫ്രാന്‍സും രംഗത്തു വന്നു കഴിഞ്ഞു. ബ്രിട്ടീഷ് വിദഗ്ദ്ധരും മാര്‍പാപ്പയുടെ പ്രസ്താവനയെ എതിര്‍ക്കുന്നു. മാര്‍പാപ്പയുടെ നിലപാട് നിരുത്തരവാദപരവും യുക്തിക്കും, ശാസ്ത്രത്തിനും, അനുഭവങ്ങളുടേയും കണക്കുകളുടേയും വെളിച്ചത്തില്‍ അടിസ്ഥാന രഹിതവുമാണ് എന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വിവരക്കേടിനെതിരെ പരസ്യമായി രംഗത്തു വന്നത് സ്വാഗതാര്‍ഹമാണ്. ബ്രിട്ടനും ഔദ്യോഗികമായി വത്തിക്കാന്റെ നിലപാടിനെതിരെ രംഗത്തു വരണം എന്ന്‍ അദ്ദേഹം ആവശ്യപ്പെട്ടു. മാര്‍പാപ്പയുടെ പ്രസ്താവന പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം സ്പെയിന്‍ ഒരു കോടി ഗര്‍ഭ നിരോധന ഉറകള്‍ ആഫ്രിക്കയിലേക്ക് അയക്കും എന്ന് അറിയിച്ചു. ഇവ എയ്ഡ്സ് വയറസിന് എതിരെയുള്ള യുദ്ധത്തില്‍ ഏറ്റവും അത്യാവശ്യ ഘടകമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന് സ്പെയിന്‍ വ്യക്തമാക്കി. പൊതു ജന ആരോഗ്യ നയങ്ങള്‍ക്കും മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിനുള്ള കര്‍ത്തവ്യത്തിനും എതിരെയുള്ള ഭീഷണിയാണ് മാര്‍പാപ്പയുടെ പ്രസ്താവന എന്നായിരുന്നു ഫ്രെഞ്ച് വിദേശ മന്ത്രാലയത്തിന്റെ പ്രതികരണം. മാര്‍പാപ്പയുടെ പ്രസ്താവന അപകടകരവും മാര്‍പാപ്പ പ്രശ്നം കൂടുതല്‍ വഷളാക്കുകയുമാണ് എന്ന് ഡച്ച് സര്‍ക്കാറിന്റെ വക്താവ് അഭിപ്രായപ്പെട്ടു. ലൈംഗിക സദാചാരവും ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗവും എയ്ഡ്സിനെ പ്രതിരോധിക്കുവാന്‍ സഹായകരമാണ്. എന്നാല്‍ ആഫ്രിക്കന്‍ സാഹചര്യങ്ങളില്‍ പരാജയ നിരക്ക് കൂടുതല്‍ ലൈംഗിക സദാചാരം എന്ന രീതിക്കാണ്. ആ നിലക്ക് മാര്‍പാപ്പയുടെ പ്രസ്താവന പരമ്പരാഗത കത്തോലിക്കാ മത നിലപാടുകളുടെ ചുവട് പിടിച്ചുള്ളത് മാത്രമാണ് എന്നും ഇത്തരം മാമൂല്‍ വിശ്വാസങ്ങളാണ് മാര്‍പാപ്പക്ക് ആഫ്രിക്കന്‍ ജനതയുടെ ജീവനേക്കാള്‍ പ്രധാനം എന്നാണ് ഇത് തെളിയിക്കുന്നത് എന്നുമാണ് സൌത്ത് ആഫ്രിക്കയില്‍ എയ്ഡ്സ് ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നത്.
- ജെ. എസ്.
( Friday, March 20, 2009 ) 1 Comments:
Links to this post: |
സിറിഞ്ച് വേട്ട : 15 ഡോക്ടര്‍മാര്‍ പിടിയില്‍
അഹമ്മദാബാദില്‍ പോലീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കോര്‍പ്പൊറേഷന്‍ അധികൃതരുമായി ചേര്‍ന്ന് നടത്തിയ സിറിഞ്ച് വേട്ടയില്‍ 10,000 കിലോഗ്രാം ഉപയോഗിച്ച സിറിഞ്ചുകള്‍ പിടിച്ചെടുത്തു. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും ഗോഡൌണുകളിലും വെള്ളിയാഴ്ച നടത്തിയ റെയിഡില്‍ ആണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് പതിനഞ്ച് സ്വകാര്യ ആശുപത്രികള്‍ അടച്ചു പൂട്ടി സീല്‍ ചെയ്തു. ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരം 15 ഡോക്ടര്‍മാര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് ഒന്നും ഇതു വരെ നടന്നിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്യും എന്നാണ് സൂചന.
നഗരത്തിലെ ഗോഡൌണുകളിലും ആക്രി കച്ചവടക്കാരുടെ കേന്ദ്രങ്ങളിലും പരിശോധന നടത്തിയ പോലീസ് സംഘം അഞ്ച് ഗോഡൌണുകളും സീല്‍ ചെയ്തിട്ടുണ്ട്. വന്‍ തോതില്‍ ബയോ മെഡിക്കല്‍ വേസ്റ്റ് ഇവിടങ്ങളില്‍ കണ്ടെത്തി. ഹെപാറ്റൈറ്റിസ് പടര്‍ന്നു പിടിച്ച സ്ഥലങ്ങളില്‍ നിന്ന് ഈ ആക്രി കച്ചവടക്കാര്‍ ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും വാങ്ങി കൂട്ടി മറിച്ചു വില്‍ക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. ആശുപത്രിയില്‍ നിന്നും പുറന്തള്ളപ്പെടുന്ന ചണ്ടിയില്‍ നിന്നും ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും ശേഖരിച്ച് വൃത്തിയാക്കി പുതിയത് പോലെ പാക്ക് ചെയ്തു വീണ്ടും വില്‍പ്പനക്ക് വെക്കുന്ന ഒരു വന്‍ സംഘം തന്നെ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് സൂചന. ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നത് വഴി ഹെപാറ്റൈറ്റിസ് സി രോഗം പടരാനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കരളിനെ മാരകമായി ബാധിക്കുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരും എന്നത് ഈ വിപത്തിനെ കൂടുതല്‍ ഗൌരവം ഉള്ളത് ആക്കുന്നു. ഇത്തരക്കാരുടെ പ്രവര്‍ത്തികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുവാനും ഇത് കാരണം ആകുന്നു. ആശുപത്രി ചണ്ടിയില്‍ ഉപയോഗിച്ച സിറിഞ്ചുകളും സൂചികളും രക്തം പുരണ്ട ഗ്ലാസ് സ്ലൈഡുകളും അലൂമിനിയം ഫോയലുകളും പരിശോധനകള്‍ക്കായി രക്തം ശേഖരിച്ച കുപ്പികളും മറ്റും ഉണ്ടാവും. ഇവയില്‍ മിക്കതും രോഗങ്ങള്‍ പരത്തുവാന്‍ ശേഷിയുള്ളതും ആവും. ഉയര്‍ന്ന താപനിലയില്‍ ചൂടാക്കിയാല്‍ പോലും ഇതില്‍ പകുതി പോലും നിര്‍വീര്യം ആവില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവ നിര്‍വീര്യമാക്കുവാന്‍ വളരെ ഉയര്‍ന്ന ചൂടില്‍ കത്തിക്കുവാന്‍ ആശുപത്രികളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ച് ഇവ കത്തിച്ചു കളഞ്ഞതിനു ശേഷം ഇവ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ കുഴിച്ചിടുകയാണ് വേണ്ടത്. എന്നാല്‍ ഇത്തരം ഒരു ചണ്ടി സംസ്ക്കരണ പദ്ധതിയൊന്നും പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല. ഇതൊന്നും അധികൃതര്‍ കണ്ടതായി ഭാവിക്കുന്നുമില്ല. പല ആശുപത്രികളും തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചണ്ടി പൊതു സ്ഥലങ്ങളിലും, ഒഴിഞ്ഞ പറമ്പുകളിലും, റോഡരികിലും മറ്റും ഉപേക്ഷിക്കുകയാണ് പതിവ്. ഇത് മൂലം ചര്‍മ്മ രോഗങ്ങളും കോളറ, ടൈഫോയ്ഡ്, ഗാസ്റ്ററോ എന്ററൈറ്റിസ്, ക്ഷയം, ഡിഫ്തീരിയ എന്നീ രോഗങ്ങളും എയ്ഡ്സ് പോലും പകരുവാനും ഇടയാകുന്നു. ഇത്തരം ചണ്ടി ആഴത്തില്‍ കുഴിച്ചിടാത്തതു മൂലം മഴക്കാലത്ത് ഇത് മഴ വെള്ളത്തില്‍ കലര്‍ന്ന് ഭൂഗര്‍ഭ കുടി വെള്ള പൈപ്പുകളില്‍ കടന്ന് കൂടുകയും ചെയ്യുന്നു. ഇത് ഉണ്ടാക്കാവുന്ന വിപത്ത് അചിന്തനീയം ആണ്. Labels: ആരോഗ്യം, കുറ്റകൃത്യം
- ജെ. എസ്.
( Friday, February 27, 2009 ) |
പുകവലി നിരോധനം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
സിനിമയില്‍ പുകവലിക്കുന്ന രംഗങ്ങള്‍ കാണിക്കരുത് എന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സിനിമയിലും ടെലിവിഷനിലും പുകവലിക്കുന്ന രംഗങ്ങള്‍ കാണിക്കുന്നത് ഈ സാമൂഹിക ദൂഷ്യത്തെ പ്രോത്സാഹിപ്പിക്കുവാന്‍ സഹായകരം ആവും എന്ന് അഭിപ്രയപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതി ഇതിന് എതിരെ ഉത്തരവിട്ടിരുന്നത്. പുകവലി നിരോധനം കേന്ദ്ര ആരോഗ്യ മന്ത്രി അന്‍പുമണി രമദോസിന്റെ ശ്രമത്തെ തുടര്‍ന്ന് 2006ല്‍ ആയിരുന്നു നിലവില്‍ വന്നത്. ജനം വെള്ളിത്തിരയിലെ തങ്ങളുടെ ആരാധ്യ പുരുഷന്മാരെ അനുകരിച്ച് ആരോഗ്യത്തിന് ഹാനികരം ആയ പുകവലി സ്വീകരിക്കാന്‍ പ്രേരിതമാവും എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. പരസ്യ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്ന പുകവലി ഉല്പന്നങ്ങള്‍ ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ ആവില്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഈ നിയമം സിഗരറ്റും മറ്റ് പുകവലി ഉല്പന്നങ്ങളുടേയും പരസ്യത്തിന് നിയമ സാധുത നല്‍കുന്നുണ്ട്. അപ്പോള്‍ പിന്നെ ഇത് സിനിമയില്‍ കാണിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് ഹരജിയില്‍ ചോദിക്കുന്നു. ഭരണഘടന അനുവദിക്കുന്ന മൌലിക അവകാശം ആയ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഈ നിരോധനം വിരുദ്ധമാണ് എന്നും സര്‍ക്കാര്‍ ചൂണ്ടി കാണിക്കുന്നു.
- ജെ. എസ്.
( Wednesday, February 18, 2009 ) 3 Comments:
Links to this post: |
ഇത്തിരി എനര്‍ജി സെയ്‌വ് ചെയ്യുന്നത് വിനയാകാം
വൈദ്യുതി ലാഭിയ്ക്കാന്‍ വേണ്ടി സി. എഫ്. എല്‍. ലാമ്പുകള്‍ ഉപയോഗി യ്ക്കുന്നതിന് എതിരെ ബ്രിട്ടനിലെ ശാസ്ത്രജ്ഞന്മാര്‍ ചില മുന്നറിയിപ്പുകള്‍ നല്‍കി. ഇത്തരം ലാമ്പുകളില്‍ ചിലതില്‍ നിന്നും ബഹിര്‍ ഗമിയ്ക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ പരിമിതമായ അളവിലും കൂടുതല്‍ ആണത്രെ. ഇത് ചര്‍മ രോഗങ്ങള്‍ക്ക് കാരണമാവും. എക്സീമ പോലുള്ള രോഗങ്ങള്‍ വര്‍ധിയ്ക്കുവാനും ചര്‍മ്മം ചുവന്ന് തടിച്ച് വരാനും ചില രക്ത ദൂഷ്യ രോഗങ്ങള്‍ ഉണ്ടാകുവാനും ഈ ബള്‍ബുകളുടെ അടുത്ത് വെച്ചുള്ള ഉപയോഗം കാരണം ആവുന്നു. എന്നാല്‍ കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത ഗവേഷകര്‍ തള്ളി കളഞ്ഞു.
എന്നാല്‍ ഇത്തരം ബള്‍ബുകള്‍ ഉപയോഗി യ്ക്കുരുത് എന്ന് ശാസ്ത്രജ്ഞര്‍ക്ക് അഭിപ്രായമില്ല. ഇവ മൂലം ഉണ്ടാവുന്ന ഊര്‍ജ ലാഭം തന്നെ കാരണം. ഇത്തരം ബള്‍ബുകള്‍ വളരെ അടുത്ത് വച്ച് ഉപയോഗി യ്ക്കുന്നവര്‍ക്ക് ആണ് ഇത് മൂലം പ്രശ്നം. ഒരടിയില്‍ അടുത്ത് ബള്‍ബ് വെച്ച് ജോലി ചെയ്യുന്ന ആഭരണ നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേടു പാടുകള്‍ നീക്കുന്നവര്‍ക്കും മറ്റും ഇത് പ്രശ്നം ഉണ്ടാക്കും. എന്നാല്‍ സാധാരണ രീതിയില്‍ ബള്‍ബ് ഉപയോഗി യ്ക്കുന്നവര്‍ക്ക് പേടി വേണ്ട. ഒരു അടിയില്‍ ഏറെ ദൂരത്ത് ഇതിന്റെ രശ്മികളുടെ ദൂഷ്യ ഫലം ഉണ്ടാവില്ല. ഏറെ നേരം തുടര്‍ച്ചയായി അടുത്തിരി യ്ക്കുന്നത് ഒഴിവാക്കിയാലും മതി. ഒരു മണിയ്ക്കൂറില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ഇരിയ്ക്കാ തിരുന്നാലും പ്രശ്നമില്ല. ഇത്തരം ബള്‍ബുകളില്‍ ചിലതിന് ഒരു ചില്ലു കവചം കാണും. കാഴ്ചയ്ക്ക് സാധാരണ ബള്‍ബ് പോലെ തോന്നിയ്ക്കുന്ന ഇത്തരം സി. എഫ്. എല്‍. ലാമ്പുകള്‍ക്കും ദോഷമില്ല. 12 ഇഞ്ചില്‍ കുറഞ്ഞ ദൂരത്തില്‍ ഇത്തരം ബള്‍ബുകള്‍ ഉപയോഗി യ്ക്കുന്നവര്‍ കവചം ഉള്ള ബള്‍ബുകള്‍ ഉപയോഗി യ്ക്കണം എന്ന് ശാസ്ത്രജ്ഞര്‍ ഉപദേശിയ്ക്കുന്നു.
- ജെ. എസ്.
( Sunday, October 12, 2008 ) |
സ്വവര്‍ഗ രതി സദാചാര വിരുദ്ധം : ഇന്ത്യാ സര്‍ക്കാര്‍
വികൃതമായ മനസ്സിന്റെ പ്രതിഫലനം ആണ് സ്വവര്‍ഗ രതി എന്നും ഇത് സദാചാര വിരുദ്ധം ആയതിനാല്‍ ഇതിന് നിയമ സാധുത നല്‍കുന്നത് സമൂഹത്തിന്റെ അധ:പതനത്തിന് കാരണം ആവും എന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയോട് പറഞ്ഞു. സ്വവര്‍ഗ രതി ഒരു സാമൂഹിക ദൂഷ്യമാണ്. ഇത് തടയുവാന്‍ സര്‍ക്കാരിന് അധികാരം ഉണ്ട്. ഇതിന് നിയമ സാധുത നല്‍കുന്നത് സമൂഹത്തില്‍ നില നില്‍ക്കുന്ന സമാധാനത്തെ നശിപ്പിയ്ക്കും. ഇത് അനുവദിച്ചാല്‍ എയ് ഡ്സ് പോലുള്ള രോഗങ്ങള്‍ പടരുവാന്‍ ഇടയാവും. ഇത് ഒരു കൊടിയ ആരോഗ്യ പ്രശ്നം സൃഷ്ടിയ്ക്കും. സമൂഹത്തില്‍ സദാചാര മൂല്യച്യുതി സംഭവിയ്ക്കും എന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. പി. മല്‍ഹോത്ര കോടതിയെ അറിയിച്ചു.
ഇന്ത്യന്‍ പീനല്‍ കോഡിലെ 377ആം സെക്ഷന്‍ ഭേദഗതി ചെയ്യണം എന്ന് ആവശ്യപ്പെട്ട് 13 സംഘടനകള്‍ ചേര്‍ന്ന് നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഈ സെക്ഷന്‍ പ്രകാരം സ്വ്വര്‍ഗ രതി ഒരു ക്രിമിനല്‍ കുറ്റമാണ്. സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിലവിലെ നിയമപ്രകാരം ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിയ്ക്കാവുന്നതാണ്. സര്‍ക്കാറിന്റെ ഈ അറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടിന് കടക വിരുദ്ധമാണ്. സ്വവര്‍ഗ രതി നിയമ വിരുദ്ധമാക്കിയാല്‍ എച്. ഐ. വി. ബാധിതര്‍ ഒളിഞ്ഞിരിയ്ക്കാന്‍ ഉള്ള സാധ്യത ഏറെയാണ്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ അനിയന്ത്രിതമാക്കും എന്നാണ് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഉള്ള ദേശീയ എയ് ഡ്സ് നിയന്ത്രണ സംഘടന കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. സ്വവര്‍ഗ രതിയ്ക്ക് എതിരെ നില കൊള്ളുന്ന ആഭ്യന്തര വകുപ്പിന്റെയും അനുകൂല നിലപാടുള്ള ആരോഗ്യ വകുപ്പിന്റേയും അഭിപ്രായങ്ങളില്‍ സമന്വയം കൊണ്ടു വരുന്നതിനായി കൂടുതല്‍ സമയം അനുവദിയ്ക്കണം എന്ന് കേന്ദ്രം നേരത്തേ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സ്വവര്‍ഗ രതിക്കാരുടെ വ്യക്തിത്വ പ്രശ്നങ്ങളും ന്യൂനപക്ഷ അവകാശങ്ങളും മറ്റും ലോകം ചര്‍ച്ച ചെയ്തു കൊണ്ടിരിയ്ക്കുന്ന ഇന്ന് ഒരു ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ തികച്ചും മതാതിഷ്ഠിത സദാചാര സങ്കല്‍പ്പങ്ങളില്‍ ഊന്നിയ ഇത്തരം ഒരു നിലപാട് എടുത്തത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ് എന്ന് വിവിധ അവകാശ സംരക്ഷണ സംഘടനകള്‍ അഭിപ്രായപ്പെട്ടു. Labels: ആരോഗ്യം, ഇന്ത്യ, കോടതി, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, September 27, 2008 ) 1 Comments:
Links to this post: |
മെഡിക്കല്‍ പ്രവേശനം : സര്‍ക്കാര്‍ നടപടി എടുക്കണം
പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പ്രവേശനത്തിന് ഉള്ള പുതിയ മാനദണ്ഡം സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കൌണ്‍സിലും കേന്ദ്ര സര്‍ക്കാരും കൂടിയാലോചിച്ച് തീരുമാനിയ്ക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ പറയുന്ന പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളില്‍ അയോഗ്യതയുടെ പേരില്‍ പട്ടിക വര്‍ഗക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിയ്ക്കുന്ന സീറ്റുകള്‍ ഒഴിഞ്ഞു കിടന്ന സാഹചര്യം ഉണ്ടായിട്ടും ഇത് പരിഹരിയ്ക്കാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് കൊണ്ട് സ്വീകരിച്ചില്ല എന്നും കോടതി ചോദിച്ചു. പ്രവേശന പരീക്ഷയില്‍ നാല്‍പ്പത് ശതമാനം മാര്‍ക്ക് ലഭിച്ചിരിയ്ക്കണം എന്ന മാനദണ്ഡം നീക്കാനാവില്ല എന്നാണ് ഇതേ പറ്റി മെഡിക്കല്‍ കൌണ്‍സില്‍ കോടതിയെ അറിയിച്ചത്. ആരോഗ്യ വിദ്യാഭ്യാസത്തിന്റെ നിലവാരം തകരാന്‍ ഇത് ഇടയാക്കും എന്നാണ് കൌണ്‍സിലിന്റെ അഭിപ്രായം. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരുമായും മെഡിക്കല്‍ കൌണ്‍സിലുമായും കൂടിയാലോചിച്ച് ഈ കാര്യത്തില്‍ ഒരു പുതിയ ഫോര്‍മുല രൂപപ്പെടുത്താന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. Labels: ആരോഗ്യം, കോടതി, വിദ്യാഭ്യാസം
- ജെ. എസ്.
( Friday, September 26, 2008 ) |
നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍
പ്രശസ്ത ഹിന്ദി സിനിമാ നടന്‍ ദിലീപ് കുമാറിനെ (86) ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രത്തില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി അദ്ദേഹത്തെ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അണുബാധയ്ക്ക് ചികിത്സ ലഭിച്ച അദ്ദേഹത്തിനെ ഉടന്‍ തന്നെ തീവ്ര പരിചരന വിഭാഗത്തില്‍ നിന്നും പുറത്ത് കൊണ്ടു വരുവാന്‍ ആവും എന്നാണ് തങ്ങളുടെ പ്രതീക്ഷ എന്ന് അദ്ദേഹത്തെ ചികിത്സിയ്ക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.
- ജെ. എസ്.
( Friday, September 26, 2008 ) |
മെഡിക്കല്‍ പ്രവേശനം : സുപ്രീം കോടതി ഇടപെടുന്നു
പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുവാന്‍ സുപ്രീം കോടതി മെഡിക്കല്‍ കൌണ്‍സിലിന്റെ അഭിപ്രായം ആരായുന്നു.
നിലവിലുള്ള മാനദണ്ഡം അനുസരിച്ച് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മിനിമം 40% മാര്‍ക്ക് ഉള്ളവര്‍ക്കേ മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹതയുള്ളൂ. ഇത് മൂലം പട്ടിക ജാതി - പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്തു വെച്ചിട്ടുള്ള സീറ്റുകള്‍ പലപ്പോഴും ഒഴിഞ്ഞു കിടക്കാറാണ് പതിവ്. ഈ കാര്യം ചൂണ്ടി ക്കാട്ടി അഞ്ചു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ നടപടി തുടങ്ങിയിരിയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യത്തെ അനുകൂലിയ്ക്കുന്നുമുണ്ട്. വളരെ ചിലവേറിയ വിദഗ്ദ്ധ പരിശീലന പരിപാടികളില്‍ ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇന്നത്തെ കാലത്ത് നിലവിലുള്ള വാശിയേറിയ മത്സര പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ്ക്കുവാന്‍ കഴിയുന്നുള്ളൂ എന്ന് കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ആണ് ഹരജി പരിഗണിച്ചത്. എന്‍. ആര്‍ . ഐ. സംവരണ സീറ്റുകളില്‍ ഇത്തരം ഒരു മാനദണ്ഡം നിലവിലില്ലെന്ന് മാത്രമല്ല ഇവര്‍ക്ക് പ്രവേശന പരീക്ഷ പോലും എഴുതേണ്ട ആവശ്യമില്ല. ഇത് കണക്കിലെടുത്ത് പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന്റെ കാര്യത്തിലും മാനദണ്ഡം മാറ്റുവാനാവുമോ എന്നാണ് കോടതി ഇപ്പോള്‍ ആരായുന്നത്. പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് പ്രവേശനത്തിനുള്ള മാനദണ്ഡം ആക്കാവുന്നതാണ് എന്നും കോടതി അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ചയ്ക്കകം ഈ കാര്യത്തിലുള്ള തങ്ങളുടെ തീരുമാനം കോടതിയെ അറിയിയ്ക്കും എന്ന് മെഡിക്കല്‍ കൌണ്‍സില്‍ അറിയിച്ചു. Labels: ആരോഗ്യം, കേരളം, കോടതി, വിദ്യാഭ്യാസം
- ജെ. എസ്.
( Monday, September 22, 2008 ) 1 Comments:
Links to this post: |
നൂര്‍ ദുബായ്; 10 ലക്ഷം പേര്‍ക്ക് കാഴ്ച
ലോകത്തെ 10 ലക്ഷം പേര്‍ക്ക് കാഴ്ച നല്‍കുന്ന നേത്രദാന ചികിത്സാ സംരംഭത്തിന് ദുബായില്‍ തുടക്കമായി. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നൂര്‍ ദുബായ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രഖ്യാപിച്ചത്. ശൈഖ് മുഹമ്മദിന്‍റെ വ്യക്തിഗത പദ്ധതിയായാണ് നൂര്‍ ദുബായ്ക്ക് തുടക്കമാവുന്നത്. ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര അന്ധതാ നിവാരണ ഏജന്‍സി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 10 ലക്ഷം പേര്‍ക്കാണ് നേത്ര ചികിത്സ, കണ്ണ് മാറ്റി വയ്ക്കല്‍, തിമിര ശസ്ത്രക്രിയ തുടങ്ങിയ സേവനങ്ങള്‍ നല്‍കുക.
- ജെ. എസ്.
( Thursday, September 04, 2008 ) |
ലൈംഗിക ഉത്തേജന ഔഷധം ദുബായ് നിരോധിച്ചു
ലൈംഗിക ഉത്തേജന ഔഷധമായ വിയാപ്രോ കാപ്സ്യൂളിന്‍റെ വില്‍പ്പന ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു. ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന വസ്തുക്കള്‍ കാപ്സ്യൂളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. അപകടമാര രീതിയിലേക്ക് രക്ത സമ്മര്‍ദ്ദത്തിന്‍റെ തോത് താഴ്ത്തുന്ന വസ്തുക്കള്‍ ഇതിലുണ്ടെന്ന് ഹെല്‍ത്ത് ആന്‍ഡ് പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട് മെന്‍റ് ഡയറക്ടര്‍ റെഥാ സല്‍മാന്‍ അറിയിച്ചു. ഈ മരുന്ന് വിപണിയില്‍ നിന്ന് ഒഴിവാക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചി ട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
- ജെ. എസ്.
( Tuesday, August 19, 2008 ) |
കുവൈറ്റില്‍ വൈദ്യ പരിശോധന കര്‍ശനമാക്കും
കുവൈറ്റില്‍ നിന്നും നാട്ടില്‍ പോയി തിരിച്ചു വരുന്ന വിദേശികള്‍ക്ക് വിമാന ത്താവളത്തിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും വൈദ്യ പരിശോധന നടത്താനുള്ള തീരുമാനം നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മനുഷ്യാ വകാശ പ്രവര്‍ത്തകരുടെ വിയോജിപ്പിനെ തുടര്‍ന്ന് ഈ തീരുമാനം മാറ്റി വയ്ക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.
കുവൈറ്റിന്റെ ആരോഗ്യ സുരക്ഷയാണ് പ്രധാനമെന്നും വിമര്‍ശനങ്ങള്‍ കാര്യമാക്കില്ലെന്നും ആരോഗ്യ മന്ത്രി അലി അല്‍ ബറാക്ക് പറഞ്ഞു.
- ജെ. എസ്.
( Saturday, July 26, 2008 ) |
ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കേണ്ടത് സ്പോണ്‍സര്‍
യു.എ.ഇ.യിലെ എല്ലാ വിസകള്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വേണമെന്ന നിബന്ധന നടപ്പിലാക്കേണ്ടത് സ്പോണ്‍സര്‍ മാരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതായത് വിസ എടുക്കുന്ന സ്പോണ്‍സര്‍ തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനുള്ള തുകയും അടയ്ക്കണം. ഈ മാസം 29 മുതലാണ് പുതിയ വിസ നിയമം യു.എ.ഇ.യില്‍ നടപ്പിലാവുന്നത്. എല്ലാ വിസിറ്റ് വിസകളും ഇനി മുതല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ മാത്രമേ നല്‍കുകയുള്ളൂ. എന്നാല്‍ എത്ര തുകയാണ് ഇന്‍ഷുറന്‍സ് തുകയായി അടയ്ക്കേണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Labels: ആരോഗ്യം, തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
( Saturday, July 26, 2008 ) |
സൌദി ആരോഗ്യം ഐ.ടി. രംഗത്ത് ഇന്ത്യക്കാര്‍ക്ക് വന്‍ ഡിമാന്‍ഡ്
ആരോഗ്യ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ ധാരാളം തൊഴില്‍ അവസരങ്ങള്‍ കാത്തിരിക്കുന്നു എന്ന് സൌദി ആരോഗ്യ വകുപ്പ് മേധാവി സാമി മൊഹമ്മദ് ബദവൂദ് പറഞ്ഞു. വെള്ളിയാഴ്ച ജിദ്ദയില്‍ ഇന്‍ഡോ സൌദി മെഡിക്കല്‍ ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൌദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഔസഫ് സയീദിനുള്ള യാത്രയയപ്പ് കൂടി ആയിരുന്നു ചടങ്ങ്. ഇന്ത്യയിലെ വിവിധ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി അറുനൂറോളം സൌദികള്‍ പഠിക്കുന്നുണ്ട്. ഈ സംഖ്യ വരും വര്‍ഷങ്ങളില്‍ ആറായിരം കവിയും എന്ന്‍ സ്ഥാനം ഒഴിയുന്ന സൌദിയിലെ ഇന്ത്യന്‍ സ്ഥാനപതി സയീദ് അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, ഫാര്‍മസിസ്റ്റ്, ഡോക്ടര്‍മാര്‍, പ്രത്യേകിച്ചും ശിശു രോഗ വിദഗ്ദ്ധര്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്കുള്ള ഒഴിവുകളിലേയ്ക്ക് ഇന്ത്യയില്‍ നിന്നും ഉള്ള ഉദ്യോഗാര്‍ത്ഥികളെ പ്രതീക്ഷിക്കുന്നു എന്ന് സൌദി ആരോഗ്യ വകുപ്പ് മേധാവി അറിയിച്ചു. ഇന്ത്യ കൈവരിച്ച പുരോഗതിയും വര്‍ദ്ധിച്ച ശമ്പള നിലവാരവും ഒക്കെ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് തുല്യ പദവികളും ശമ്പള നിരക്കുകളും ഒക്കെ ഗള്‍ഫിലും ലഭ്യമാക്കേണ്ടത് ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ രംഗത്ത് ഇന്ത്യക്കാരുടെ സേവനം ലഭ്യമാക്കാന്‍ അനിവാര്യമായിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
- ജെ. എസ്.
( Monday, July 07, 2008 ) |
സൗദിയില്‍ വിവാഹത്തിന് എച്ച്.ഐ.വി. പരിശോധന
സൗദിയില്‍ വിവാഹത്തിന് മുമ്പ് വധൂവരന്മാര്‍ നിര്‍ബന്ധമായും എച്ച്.ഐ.വി. പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രി ഡോ. ഹമാദ് അല്‍മാനി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. വിവാഹപൂര്‍വ എച്ച്.ഐ.വി. പരിശോധന പ്രാബല്യത്തില്‍ വന്നതിനു ശേഷം 22 പേര്‍ക്ക് എയ് ഡ് സ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
2004 മുതല്‍ വിവാഹിതരാകാന്‍ ഉദ്ദേശിച്ച 6700 ജോഡികളെയാണ് പരിശോധനയിലൂടെ വിവാഹത്തിന് അയോഗ്യരായി കണ്ടെത്തിയത്. വര്‍ഷത്തില്‍ ഒരു കോടി 80 ലക്ഷം റിയാലാണ് എയ്ഡ്സ് രോഗികളെ ചികിത്സിക്കാനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 1984 മുതല്‍ 2000 സൗദി സ്വദേശികളിലും 8000 വിദേശികളിലുമാണ് സൗദി അറേബ്യയില്‍ എയ്ഡ്സ് രോഗം കണ്ടെത്തിയത്.
- ജെ. എസ്.
( Tuesday, June 10, 2008 ) |
ഗള്‍ഫ് ഗേറ്റിന്റെ മെഡിക്കല്‍ സെന്‍റര്‍ അജ്മാനില്‍
ഗള്‍ഫ് ഗേറ്റ് ബ്രദേഴ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ആഭിമുഖ്യത്തില്‍ അജ്മാനില്‍ മെഡിക്കല്‍ സെന്‍റര്‍
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അജ്മാന്‍ മെഡിക്കല്‍ സോണ്‍ ഡയറക്ടര്‍ ഹമദ് ഉബൈദ് തരയ്യാം അല്‍ഷംസി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വന്ധ്യതാ ചിക്തിത്സാ രംഗത്തെ പ്രമുഖനായ ഡോ. കെ.കെ ഗോപിനാഥ് മുഖ്യാതിഥി ആയിരിക്കും. അജ്മാന്‍ മെഡിക്കല്‍ സെന്‍ററില്‍ വന്ധ്യതാ ചികിത്സയ്ക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പാര്‍ട്ട് ണര്‍മാര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സലീം ഐക്കപ്പാടത്ത്, സക്കീര്‍ ഹുസൈന്‍, ഹബീബ്, രാജീവ് മേനോന്‍, ഡോ. കെ.കെ. ഗോപിനാഥ്, ഡോ. സമീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. Labels: ആരോഗ്യം, ബിസിനെസ്സ്
- ജെ. എസ്.
( Thursday, May 01, 2008 ) |
യു.എ.ഇ. വൈദ്യ പരിശോധനയില്‍ ഹെപ്പിറ്റൈറ്റസ് സി
യു.എ.ഇ.യില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള വൈദ്യ പരിശോധനയില്‍ ഹെപ്പിറ്റൈറ്റസ് സി കൂടി ഉള്‍പ്പെടുത്തി. നിലവില്‍ എച്ച്.ഐ.വി., ക്ഷയം, ഹെപ്പിറ്റൈറ്റസ് ബി എന്നിവയാണ് വൈദ്യപരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജൂലായ് ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. ഇതു സംബന്ധിച്ച് കാബിനറ്റ് ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. പുതിയതായി വിസക്ക് അപേക്ഷിക്കുന്നവര്‍ക്കും വിസ പുതുക്കുന്നവര്‍ക്കും ഇത് ബാധകമാണ്. ഹെപ്പിറ്റൈറ്റസ് സി തെളിഞ്ഞാല്‍ നാടുകടത്തും.
Labels: ആരോഗ്യം, തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
( Tuesday, April 22, 2008 ) |
ഫുജൈറയിലെ ദിബ്ബയ്ക്കടുത്ത് പുതിയ ആരോഗ്യ കേന്ദ്രം
ഫുജൈറയിലെ ദിബ്ബയ്ക്കടുത്ത് വാദി അല്‍ സിദറിലാണ് പുതിയ ആരോഗ്യ കേന്ദ്രം തുറന്നത്. ആരോഗ്യമന്ത്രി ഹുമൈദ് മുഹമ്മദ് അല്‍ ഖത്തമിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കിഴക്കന്‍ എമിറേറ്റുകളിലെ ആരോഗ്യരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സര്‍ക്കാറിന്‍റെ നയത്തിന്‍റെ ഭാഗമാണിത്.
- ജെ. എസ്.
( Tuesday, April 22, 2008 ) |
അര്‍ബുദ രോഗികള്‍ക്ക് സൗജന്യ ചികിത്സ
അര്‍ബുദ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി വിപുലപ്പെടുത്തുമെന്ന് യു.എ.ഇയിലെ വിദേശ ഇന്ത്യക്കാരുടെ സംരംഭമായ തൃശൂര്‍ ആല്‍ഫ പെയിന്‍ ക്ലിനിക്ക് ഭാരവാഹികള്‍ പറഞ്ഞു. കേരളത്തിലെ പല കേന്ദ്രങ്ങളില്‍ ക്ലിനിക്കിന്‍റെ ശാഖ തുടങ്ങുമെന്ന് ചെയര്‍മാന്‍ കെ.എം നൂറുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ.വി.പി ഗംഗാധരന്‍, കേണല്‍ ഗോപാലകൃഷ്ണന്‍, ഉമ്മര്‍ കളരിക്കല്‍, സബാ ജോസഫ്, സാജന്‍ കെ. രാജന്‍, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- ജെ. എസ്.
( Thursday, April 17, 2008 ) |
സൗദിയില്‍ വിവാഹപൂര്‍വ വൈദ്യപരിശോധന
സൗദി അറേബ്യയില്‍ വിവാഹ പൂര്‍വ വൈദ്യ പരിശോധന വിപുലമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിശ്രുത വധൂവരന്മാര്‍ ഇനി മുതല്‍ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറൈറ്റിസ് സി തുടങ്ങിയ പരിശോധിക്കണം.
- ജെ. എസ്.
( Wednesday, April 16, 2008 ) |
ഖത്തറില്‍ വിപുലമായ മെഡിക്കല്‍ ക്യാമ്പ്
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വിലുപമായ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഈ മാസം 25 ന് ഖത്തര്‍ ബോയ്സ് പ്രിപ്പറേറ്ററി സ്കൂളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണ് പരിപാടി. മൂന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് മാത്രമായിരിക്കും വൈദ്യ പരിശോധന ലഭിക്കുക. ഇതിനോടനുബന്ധിച്ച് മെഡിക്കല്‍ എക്സിബിഷന്‍, ആരോഗ്യ ബോധവത്ക്കരണ ക്ലാസുകള്‍, പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധന എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പേര് രജിസ്റ്റര്‍ ചെയ്യാന്‍ 4435464 എന്ന നമ്പറില്‍ വിളിക്കണം.
- ജെ. എസ്.
( Sunday, April 13, 2008 ) |
അറബ് ടെക് കമ്പനിയില്‍ ആരോഗ്യ പരിരക്ഷാ പദ്ധതി
അറബ് ടെക് കമ്പനിയിലെ 40,000 തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷാ പദ്ധതി ഏര്‍പ്പെടുത്തിയതായി ദുബായ് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അപകടം സംഭവിച്ചാല്‍ 25,000 ദിര്‍ഹമാണ് നഷ്ടപരിഹാരം നല്‍കുക. അസുഖം പിടിപെട്ടാല്‍ മുഴുവന്‍ ചികിത്സാ ചെലവും ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ചെന്നും ചികിത്സ നല്‍കും. അറബ് ടെക് കമ്പനിയിലെ 98 ശതമാനം പേരും ഇന്ത്യക്കാരാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി ജനറല്‍ മാനേജര്‍ സി.ആര്‍ ജയകുമാര്‍, അറബ് ടെക് ഡയറക്ടര്‍ ഫാറൂഖ് സാദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Jishi Samuel
( Friday, April 11, 2008 ) |
ഖത്തറില്‍ പഴകിയ മീനുകള്‍ നശിപ്പിച്ചു
ഖത്തറിലെ മാര്‍ക്കറ്റിലെത്തിയ മൂന്ന് ടണ്‍ പഴകിയ മീന്‍ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഒമാനില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ് ഇവ. ശീതീകരണ സംവിധാനത്തിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് മീനുകള്‍ പഴകിയത്. ഇറക്കുമതി ചെയ്യുന്ന മീനുകളെക്കുറിച്ച് പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധന നടത്തിയത്.
- ജെ. എസ്.
( Wednesday, April 09, 2008 ) |
ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ചെറിയ കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്
ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ചെറിയ കുട്ടികള്‍ക്ക് മരുന്ന് നല്‍കരുതെന്ന് സൗദിയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഥോറിറ്റി നിര്‍ദേശിച്ചു.
ഇങ്ങനെ മരുന്ന് നല്‍കുന്നത് മൂലം കുട്ടികളുടെ ആരോഗ്യ സ്ഥിതി വഷളാകുന്നുവെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. ഇതു സംബന്ധിച്ച മുന്നറിയിപ്പ് മരുന്നുകളുടെ ലേബലില്‍ അച്ചടിക്കാന്‍ മരുന്ന് നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം ന്ലകിയിട്ടുണ്ട്.
- ജെ. എസ്.
( Monday, April 07, 2008 ) |
കേരളത്തില്‍ ഒരു ലക്ഷത്തില്‍ 272 മനോരോഗികള്‍
അമിത മോഹങ്ങളാണ് ഗള്‍ഫ് മലയാളി കുടുംബങ്ങളുടെ താളം തെറ്റിക്കുന്നതെന്ന് സാമൂഹിക മനശാസ്ത്രജ്ഞനും ആക്സസ് ഗൈഡന്‍സ് സെന്‍റര്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്ററുമായ ഡോ. സി.എച്ച് അഷ്റഫ് പറഞ്ഞു.
യു.എ.ഇ.യില്‍ വിവിധ സ്ഥലങ്ങളില്‍ മെന്‍റര്‍ ഡയറ്റ് എന്ന പേരില്‍ മനശാസ്ത്ര വിശകലന പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത ശൈലി മാറിയതു കൊണ്ടാണ് മനോരോഗങ്ങല്‍ കൂടുന്നത്. കേരളത്തില്‍ ഒരു ലക്ഷത്തില്‍ 272 പേര്‍ മനോരോഗികളാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. ഉമര്‍ ഫാറുഖും പങ്കെടുത്തു.
- ജെ. എസ്.
( Monday, March 31, 2008 ) |
കുട്ടികളില്‍ പഠന വൈകല്യവും ബുദ്ധിമാന്ദ്യവും ഗള്‍ഫിലും വ്യാപകം
കുട്ടികളില്‍ പഠന വൈകല്യവും ബുദ്ധിമാന്ദ്യവും ഗള്‍ഫിലും വ്യാപകമാണെന്ന് കുട്ടികളുടെ മനോരോഗ വിദഗ്ധനും മലയാളിയുമായ ഡോ. ഫിലിപ്പ് ജോണ്‍ പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ബോധവത്ക്കരണ ശില്പശാല സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. സണ്ണി കുര്യനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. Labels: ആരോഗ്യം, കുട്ടികള്‍, ഗള്‍ഫ്
- ജെ. എസ്.
( Thursday, March 27, 2008 ) |
സൗദി അറേബ്യയില്‍ വാക്സിനേഷന്‍ സൌജന്യം
സൗദി അറേബ്യയില്‍ സ്വദേശികളും വിദേശികളും ആയ എല്ലാ കുട്ടികള്‍ക്കും വാക്സിനേഷന്‍ സൗജന്യമായി നല്‍കണമെന്ന് ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഇത് ബാധകമാണെന്ന് ആരോഗ്യ മന്ത്രാലയം ഉപദേഷ്ടാവ് ഡോ. റിദ ബിന്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍ സിറിഞ്ചിന്‍റെ വില മാത്രം ആവശ്യമെങ്കില്‍ ഈടാക്കാവുന്നതണ്. വാക്സിനേഷന്‍ ചാര്‍ജ്ജ് ഈടാക്കുന്ന കേന്ദ്രങ്ങളെക്കുച്ചുള്ള വിവരങ്ങള്‍ മന്ത്രാലയത്തില്‍ വിളിച്ചറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കേന്ദ്രങ്ങള്‍ ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 96 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുമെന്നും ഡോ. റിദ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയുള്ളവര്‍ക്ക് ആശുപത്രിയില്‍ കിടക്കയില്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം കേസുകളില്‍ ആശുപത്രി ബില്‍ സര്‍ക്കാര്‍ വഹിക്കും.
- ജെ. എസ്.
( Monday, February 25, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്