തെലങ്കാനക്ക് ആവാമെങ്കില്‍ തങ്ങള്‍ക്കും പ്രത്യേകം സംസ്ഥാനം വേണമെന്ന് ബുന്ദല്‍ഖണ്ഡ്
പ്രത്യേകം സംസ്ഥാനത്തിനു തെലങ്കാന രാഷ്ട്ര സമിതി നടത്തിയ പോരാട്ടം വിജയം കണ്ടതിനെ തുടര്‍ന്ന് മറ്റൊരു വിഘടന വാദ സംഘടനയായ ബുന്ദല്‍ഖണ്ഡ് മുക്തി മോര്‍ച്ചയും സമരത്തിന് തയ്യാറെടുക്കുന്നു. പ്രത്യേക ബുന്ദല്‍ഖണ്ഡ് സംസ്ഥാനത്തിനു വേണ്ടി തങ്ങള്‍ വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങും എന്ന് ബുന്ദല്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രസിഡണ്ട് രാജ ബുന്ദേല അറിയിച്ചു. തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രക്ഷോഭത്തില്‍ തങ്ങളും അവരോടൊപ്പം നിലകൊണ്ടു. ആ സമരം വിജയിച്ചതില്‍ സന്തോഷമുണ്ട്. ഇനി ഞങ്ങളും ഞങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനത്തിനായി പ്രക്ഷോഭം തുടങ്ങാന്‍ പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബുന്ദല്‍ ഖണ്ഡിനായുള്ള ആവശ്യം കഴിഞ്ഞ 20 വര്‍ഷമായി നില നില്‍ക്കുന്നു. പ്രത്യേക സംസ്ഥാനം ഇല്ലാതെ തങ്ങള്‍ക്ക് പുരോഗതി ഉണ്ടാവില്ല എന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ഇത്തരം ഒരു ആവശ്യം ഉയര്‍ന്നു വന്നത്. തെലങ്കാനയുടെ വിജയം തങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നു. പ്രക്ഷോഭ പരിപാടികളുടെ ആദ്യ പടിയായി മധ്യ പ്രദേശില്‍ ഡിസംബര്‍ 16ന് 300 കിലോമീറ്റര്‍ നീളമുള്ള ഒരു പദ യാത്ര സംഘടിപ്പിക്കും എന്നും ബുന്ദേല അറിയിച്ചു.
Labels: ഇന്ത്യ, രാഷ്ട്രീയം
- ജെ. എസ്.
( Friday, December 11, 2009 ) |
ഇന്ത്യ ആയുധ പന്തയത്തില്‍ അതിവേഗം ബഹുദൂരം
ചൈനയുടെ അതിര്‍ത്തി ലംഘനവും, പാക്കിസ്ഥാന് ആധുനിക ആയുധങ്ങള്‍ നല്‍കുന്നതും മൂലം ഇന്ത്യ, മേഖലയിലെ ആയുധ പന്തയത്തില്‍ ബഹുദൂരം മുന്നോട്ട് സഞ്ചരിക്കുന്നു. ഇന്ത്യ തിരക്കു പിടിച്ച് ആയുധങ്ങള്‍ വാങ്ങി കൂട്ടുകയും സൈന്യത്തെ ആധുനീകരിക്കുകയും ചെയ്യുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഒട്ടേറെ ചൈനീസ് നടപടികള്‍ ഇന്ത്യക്ക് ഏറെ നീരസം സൃഷ്ടിക്കുകയുണ്ടായി. ജമ്മു കാശ്മീരില്‍ നിന്നുമുള്ള ഇന്ത്യാക്കാര്‍ക്ക് വിസ നല്‍കുന്നതില്‍ സ്വീകരിക്കുന്ന വ്യത്യസ്ത നടപടികളാണ് ഇതില്‍ പ്രധാനം. പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം ജമ്മു കാശ്മീരില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രത്യേക കടലാസിലാണ് ചൈന വിസ പതിച്ച് നല്‍കുന്നത്. ഇന്ത്യയുടെ ഭാഗമല്ല ജമ്മു കാശ്മീര്‍ എന്ന് പ്രഖ്യാപിക്കുന്ന നിലപാടാണിത് എന്ന തങ്ങളുടെ പ്രതിഷേധം ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇത് മറ്റൊരു പ്രധാന സുരക്ഷാ പ്രശ്നം കൂടി സംജാതമാക്കുന്നു. പാസ്പോര്‍ട്ടില്‍ വിസ അടിക്കാത്തത് മൂലം ജമ്മു കാശ്മീരില്‍ നിന്നും ചൈന സന്ദര്‍ശിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കാതെ പോകുന്നു. അടുത്തയിടെ പാക്കിസ്ഥാന് ചൈന അത്യന്താധുനിക Z9EC ശ്രേണിയിലുള്ള ഹെലികോപ്ടറുകള്‍ നല്‍കിയിരുന്നതും ഇന്ത്യക്ക് വെല്ലുവിളിയായി.
ചൈനയ്ക്കെതിരെ ശക്തമായ പ്രതിരോധ തയ്യാറെടുപ്പുകള്‍ നടത്തുന്ന തിരക്കിലാണ് ഇന്ത്യ. ചൈനീസ് അതിര്‍ത്തി പ്രദേശത്ത് റോഡ്, റെയില്‍ നിര്‍മ്മാണവും അടിസ്ഥാന സൌകര്യ വികസനവും തകൃതിയായി നടക്കുന്നു. വിമാനതാവളങ്ങളില്‍ ചിലത് വ്യോമസേനയ്ക്ക് കൈമാറുവാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇവിടെ ഒരു റഷ്യന്‍ വിമാനം ആദ്യമായി പറന്നിറങ്ങിയത് ശക്തമായ സൂചനകളാണ് നല്‍കുന്നത്. അന്‍പതോളം റഷ്യന്‍ നിര്‍മ്മിത സുഖോയ് യുദ്ധ വിമാനങ്ങള്‍ വാങ്ങുവാനുള്ള സാധ്യത ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമ സേനക്കു വേണ്ടി രണ്ടാമത്തെ Airborne Early Warning (AEW) വിമാനം ഇസ്രയേല്‍ നിര്‍മ്മിച്ചു തുടങ്ങിയിരിക്കുന്നു. ഇത് അടുത്ത വര്‍ഷം മധ്യത്തോടെ ഇന്ത്യക്കു കൈമാറും. 2011 ഓടെ ഇസ്രയേല്‍ നിര്‍മ്മിത പൈലറ്റില്ലാതെ പറക്കുന്ന ആക്രമണ വിമാനങ്ങളും ഇന്ത്യന്‍ വ്യോമ സേന സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനൊക്കെ പുറമെയാണ് ഇന്ത്യാ പാക് അതിര്‍ത്തിയില്‍ ഉടനീളം അനേകം റഡാര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സൈന്യം നടത്തുന്നത്. കഴിഞ്ഞ മാസം 24ന് 300 ടാങ്കുകള്‍ വാങ്ങുവാനുള്ള പ്രാരംഭ നടപടികളും ഇന്ത്യ സ്വീകരിച്ചു. ചൈനക്കെതിരെ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് ഇതൊന്നും മതിയാവില്ലെങ്കിലും ഒരു നിയന്ത്രിത ചൈനീസ് ആക്രമണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ പടയൊരുക്കത്തിന്റെ ലക്ഷ്യം. Labels: അന്താരാഷ്ട്രം, ഇന്ത്യ, ചൈന, പാക്കിസ്ഥാന്, യുദ്ധം
- ജെ. എസ്.
( Monday, October 19, 2009 ) |
പട്ടിണി മാറ്റാത്ത സ്വതന്ത്ര വിപണി
ഐക്യ രാഷ്ട്ര സഭ ഇന്ന് ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നു. പട്ടിണിയും ദാരിദ്ര്യവും അകറ്റാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ലോക ശ്രദ്ധ തിരിച്ചു വിടാനുള്ള ഉദ്ദേശവുമായി 1979ലാണ് ഒക്ടോബര്‍ 16 ലോക ഭക്ഷ്യ ദിനമായി ആചരിക്കാന്‍ തീരുമാനമായത്. ഇന്ന് പുറത്തു വിട്ട ഒരു റിപ്പോര്‍ട്ട് പട്ടിണി അകറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ വിവിധ രാജ്യങ്ങള്‍ കൈവരിച്ച പുരോഗതി വിലയിരുത്തുന്നു. ഇതില്‍ ഇന്ത്യയുടെ സ്ഥാനം ഒട്ടേറെ പിന്നിലാണെന്നത് റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്.
പട്ടിണി അകറ്റാനുള്ള ശ്രമത്തിന്റെ വിജയം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ സൂചനയല്ല എന്നതാണ് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന വസ്തുത. ചില ദരിദ്ര രാജ്യങ്ങള്‍ ഈ രംഗത്ത് എടുത്തു പറയാവുന്ന പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍ വ്യാവസായിക വികസനത്തിന്റെ കാര്യത്തില്‍ ഏറെ പുരോഗതി കാണിക്കുന്ന ഇന്ത്യ ഈ പട്ടികയില്‍ എത്യോപ്യയുടെയും കംബോഡിയയുടെയും പുറകിലാണ്. നേപ്പാളും ബംഗ്ലാദേശും ഇന്ത്യയേക്കാള്‍ മുന്‍പിലാണ്. ബ്രസീലാണ് ഒന്നാമത്. തൊട്ടു പുറകില്‍ ചൈനയുമുണ്ട്. വികസ്വര രാജ്യങ്ങളുടെ റിപ്പോര്‍ട്ട് ഭക്ഷണ ബാങ്കുകള്‍, സമൂഹ അടുക്കളകള്‍ എന്നിവ സ്ഥാപിക്കുക, സ്ക്കൂളുകളില്‍ ഭക്ഷണം വിതരണം ചെയ്യുക, ചെറു കിട കര്‍ഷകരെ പിന്തുണക്കുക എന്നിവയാണ് ഈ രംഗത്ത് ഒന്നാമതാവാന്‍ ബ്രസീലിനെ സഹായിച്ചത്. കൃഷി സ്ഥലം എല്ലാവര്‍ക്കുമായി വിതരണം ചെയ്ത്, ദരിദ്ര കര്‍ഷകരെ സഹായിക്കുക വഴി ചൈന 58 മില്യണ്‍ ആളുകളെ പട്ടിണിയില്‍ നിന്നും മോചിപ്പിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് നല്‍കി വന്ന പിന്തുണയും ഭക്‌ഷ്യ സുരക്ഷയെ ദേശീയ നയമായി കാണുകയും ചെയ്ത ഘാന, ഒരു ദരിദ്ര രാജ്യമായിരുന്നിട്ടും മൂന്നാം സ്ഥാനത്തെത്തി. ഭൂ പരിഷ്കരണവും ചെറുകിട കര്‍ഷകരെ സഹായിക്കുന്ന ശക്തമായ നയങ്ങളുമാണ് പട്ടിണിക്കാരുടെ എണ്ണം പകുതിയായി കുറക്കാന്‍ വിയറ്റ്നാമിനെ സഹായിച്ചത്. എച്. ഐ. വി. യുടെ കെടുതികളാല്‍ ഏറെ കഷ്‌ട്ടപ്പെടുന്ന, ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളില്‍ ഒന്നായ മലാവി, മൂന്ന് വര്‍ഷം കൊണ്ട് പട്ടിണി അകറ്റുന്നതില്‍ കൈവരിച്ച നേട്ടത്തിന്, ചെറുകിട കര്‍ഷകര്‍ക്ക് നല്‍കിയ ശക്തമായ പിന്തുണയാണ് കാരണമായത്. വ്യത്യസ്തമായ സാഹചര്യങ്ങള്‍ നില നില്‍ക്കുന്ന ഈ അഞ്ചു രാജ്യങ്ങളുടെയും നേട്ടങ്ങള്‍ക്ക് സഹായിച്ച ചില പൊതുവായ വസ്തുതള്‍ ഇവയാണ് :
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയല്ല, മറിച്ച് സര്‍ക്കാരുകളുടെ പങ്കാണ് പട്ടിണി നിവാരണം സാധ്യമാക്കുന്നത് എന്ന് ഈ റിപ്പോര്‍ട്ട് പരാമര്‍ശിച്ചു കൊണ്ട് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയ ആക്ഷന്‍ എയ്ഡ് ഡയറക്ടര്‍ ആന്‍ ജെലെമ അറിയിച്ചു. ആറ് സെക്കന്‍ഡില്‍ ഒരു കുഞ്ഞ് വീതം പട്ടിണി മൂലം ഇന്ന് മരണമടയുന്നുണ്ട്. സര്‍ക്കാരുകള്‍ മനസ്സു വെച്ചാല്‍ ഇത് തടയാവുന്നതേയുള്ളൂ. ജനസംഖ്യയുടെ 35 ശതമാനം പേര്‍ ഇന്ത്യയില്‍ പട്ടിണി അനുഭവിക്കുന്നു എന്നാണ് കണക്ക്. 90 ശതമാനം ഗര്‍ഭിണികളായ സ്ത്രീകളും, 70 ശതമാനം കുട്ടികളും ഇന്ത്യയില്‍ പോഷകാഹാര കുറവ് അനുഭവിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യം അവസാനിച്ചാലും, പോഷകാഹാര കുറവ് അനുഭവിച്ച് വളരുന്ന അടുത്ത തലമുറയുടെ ആരോഗ്യ നില ആപല്‍ക്കരമായ അവസ്ഥയിലായിരിക്കും എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാ ണിക്കുന്നു. ഇത് നേരിടാന്‍ നാം ഇനിയും ഉപേക്ഷ കാണിക്കരുത്. ചന്ദ്രനില്‍ വെള്ളം നമുക്ക് കണ്ടെത്താം. സ്വന്തം ദാരിദ്ര്യം ഉയര്‍ത്തിക്കാട്ടി ഓസ്ക്കാറും നമുക്ക് നേടാം. എന്നാല്‍ നമ്മുടെ ഏറ്റവും വലിയ സമ്പത്തായ ഭാവി തലമുറയുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാളെ നമുക്കാവില്ല. അത് നാം ഇന്നു തന്നെ ഉറപ്പാക്കിയേ മതിയാവൂ.
World Food Day - India high on the hunger map Labels: ഇന്ത്യ, കുട്ടികള്‍
- ജെ. എസ്.
( Friday, October 16, 2009 ) |
ചൈനീസ് ഭീഷണിക്ക് വോട്ടിലൂടെ മറുപടി
അരുണാചല്‍ പ്രദേശില്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സന്ദര്‍ശനത്തെ അപലപിച്ച ചൈനക്ക് സംസ്ഥാനത്തെ ജനങ്ങള്‍ ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും കരുത്തുറ്റ ആയുധമായ വോട്ടിലൂടെ ശക്തമായ തിരിച്ചടി നല്‍കി. 72 ശതമാനം ആയിരുന്നു അരുണാചല്‍ പ്രദേശിലെ പോളിംഗ് നിരക്ക്.
പ്രധാന മന്ത്രി യുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ നിരാശ രേഖപ്പെടുത്തിയ ചൈനയുടെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചൈനീസ് അംബാസിഡറെ വിളിച്ചു വരുത്തി ഇന്ത്യ ഔദ്യോഗികമായി തങ്ങളുടെ നിലപാട് വ്യക്തമാക്കി. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഈ കാര്യത്തില്‍ തര്‍ക്കമില്ല എന്ന് വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ച ചൈന, അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശങ്ങളില്‍ ഇന്ത്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് എന്ന് ആരോപിച്ചിരുന്നു. Indian democracy's strong reply to Chinese incursions
- ജെ. എസ്.
( Wednesday, October 14, 2009 ) |
ഇറാന്‍ ഇന്ത്യയെ തഴഞ്ഞ് ചൈനയ്ക്ക് എണ്ണ നല്‍കും
ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷാ പദ്ധതിയ്ക്ക് തിരിച്ചടി നല്‍കി കൊണ്ട് ഇറാന്‍ തങ്ങളുടെ എണ്ണപ്പാട വികസനത്തിനായി ചൈനയെ കൂട്ട് പിടിക്കുന്നു. ഔദ്യോഗികമായ പ്രഖ്യാപനം ഈ കാര്യത്തില്‍ ഇതേ വരെ ഇറാന്‍ നടത്തിയിട്ടില്ലെങ്കിലും കാര്യങ്ങളുടെ ഗതി ഈ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
പ്രതിദിനം 2.6 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ദക്ഷിണ അസാദേഗാന്‍ എണ്ണപ്പാടം ചൈനയ്ക്ക് നല്‍കാന്‍ കഴിഞ്ഞയാഴ്‌ച്ച ഇറാന്‍ ധാരണയിലെത്തി. ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന ദക്ഷിണ പാര്‍സ്-12 എന്ന എണ്ണപ്പാടത്തിലെ 60 ശതമാനത്തോളം അംഗോളയ്ക്കും നല്‍കിയതോടെ ഇന്ത്യയുടെ കാര്യം പരുങ്ങലിലായിരിക്കുകയാണ്. പെട്രോളിയം വകുപ്പിന് ഇനി എന്തെങ്കിലും കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുമെന്നാണ് സൂചന. ഒക്ടോബര്‍ 13ന് ബെയ്ജിംഗില്‍ നടക്കുന്ന ഷാങ്‌ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തില്‍ താന്‍ ഈ കാര്യം ചര്‍ച്ച ചെയ്യും എന്ന് പെട്രോളിയം മന്ത്രി പറയുന്നുണ്ടെങ്കിലും മന്ത്രാലയത്തിന്റെ ഇത്രയും നാളത്തെ അനാസ്ഥയാണ് ഇന്ത്യക്ക് ഈ നഷ്ടം വരുത്തി വെച്ചത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇന്ത്യാ - പാക് - ഇറാന്‍ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യ കാണിക്കുന്ന താല്‍പ്പര്യമില്ലായ്മ ഇറാനെ ചൊടിപ്പിച്ചതാണ് ഇപ്പോഴത്തെ ഇറാന്‍ - ചൈനീസ് കൂട്ടു കെട്ടിന് കാരണമായത്. ഇറാനും പാക്കിസ്ഥാനും ഈ പദ്ധതിയുമായി ഏറെ മുന്നോട്ട് പോയി എങ്കിലും യു.പി.എ. സര്‍ക്കാര്‍ ഈ കാര്യത്തില്‍ വലിയ താല്പര്യം കാണിച്ചിട്ടില്ല. ഇന്ത്യ ഇനിയും തങ്ങളുടെ തീരുമാനം വൈകിച്ചാല്‍ ഈ പദ്ധതിക്ക് ചൈനയെ കൂട്ട് പിടിക്കും എന്ന് ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. India loses Iran oilfield to China Labels: അന്താരാഷ്ട്രം, ഇന്ത്യ, ഇറാന്‍, ചൈന
- ജെ. എസ്.
( Sunday, October 11, 2009 ) |
സുരക്ഷാ സമിതി - ഇന്ത്യ യു.എ.ഇ. യുടെ പിന്തുണ തേടി
ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേക്കുള്ള താല്‍ക്കാലിക അംഗത്വത്തിന് ഇന്ത്യ യു.എ.ഇ. യുടെ പിന്തുണ തേടി. കേന്ദ്ര വിദേശ കാര്യ മന്ത്രി ശശി തരൂരിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ രണ്ടാം പാദത്തിലാണ് ഈ സുപ്രധാന നയതന്ത്ര നീക്കം നടന്നത്. യു.എ.ഇ. യുമായി കൂടുതല്‍ രാഷ്ട്രീയ സാമ്പത്തിക സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ച മന്ത്രി ഐക്യ രാഷ്ട്ര സഭാ സുരക്ഷാ സമിതിയിലേയ്ക്കുള്ള താല്‍ക്കാലിക അംഗത്വത്തിന് യു.എ.ഇ.യുടെ പിന്തുണ ആവശ്യപ്പെട്ടു. ജി-20 ലേക്കുള്ള പ്രവേശനത്തോടെ ഇന്ത്യ ലോക സമ്പദ് ഘടനയില്‍ സുപ്രധാന സ്വാധീനം ചെലുത്താന്‍ പ്രാപ്തമായി എന്ന് പറഞ്ഞു. ഇതോടൊപ്പം രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്ന സുരക്ഷാ കൌണ്‍സിലിലും ഇന്ത്യക്ക് പ്രവേശനം അനുവദിക്കണം. സുരക്ഷാ കൌണ്‍സില്‍ വിപുലീകരിക്കുമ്പോള്‍ അത് ഇന്ത്യക്കു പുറമെ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ കൂടെ ഉള്‍പ്പെടുത്തി കൊണ്ടാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായിലെ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൌണ്‍സില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Labels: അന്താരാഷ്ട്രം, ഇന്ത്യ
- ജെ. എസ്.
( Wednesday, October 07, 2009 ) |
തമിഴ് അഭയാര്‍ത്ഥികള്‍ക്ക് റെസിഡന്റ് പദവി നല്‍കാന്‍ നീക്കം
ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്ത് തമിഴ് നാട്ടിലെ വ്യത്യസ്ത അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന തമിഴ് വംശജര്‍ക്ക് ഇന്ത്യയില്‍ റെസിഡന്റ് പദവി നല്‍കി അവര്‍ക്ക് നിയമ സാധുത നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് തമിഴ് നാട് മുഖ്യ മന്ത്രി എം. കരുണാനിധി പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന് നല്‍കിയ എഴുത്തിനു മേലെയാണ് കേന്ദ്രം ഇത്തരം ഒരു നടപടിക്ക് മുതിരുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ശനിയാഴ്‌ച്ച അറിയിച്ചു. തമിഴ് നാട്ടില്‍ ഭരണത്തില്‍ ഇരിക്കുന്ന ദ്രാവിട മുന്നേറ്റ കഴകം കഴിഞ്ഞ ആഴ്‌ച്ച കാഞ്ചീപുരത്ത് യോഗം കൂടി ഒരു ലക്ഷത്തോളം വരുന്ന തമിഴ് അഭയാര്‍ത്ഥികള്‍ക്ക് സ്ഥിര താമസ പദവി നല്‍കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ച് കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയുമായി കൂടിയാലോചിച്ച ശേഷം പ്രധാന മന്ത്രി ഈ കാര്യത്തില്‍ തീരുമാനം എടുക്കും എന്നാണ് സൂചന.
India considers granting resident status to Srilankan Tamils Labels: ഇന്ത്യ, മനുഷ്യാവകാശം
- ജെ. എസ്.
( Sunday, October 04, 2009 ) |
ഐക്യ രാഷ്ട്ര സഭ ഗാന്ധി സ്റ്റാമ്പ് പുറത്തിറക്കി
അന്താരാഷ്ട്ര അഹിംസാ ദിന ആചരണത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ 140ാം ജന്മ ദിനത്തില്‍ ഐക്യ രാഷ്ട്ര സഭ ഗാന്ധിജിയുടെ ചിത്രത്തോട് കൂടിയ സ്റ്റാമ്പ് പുറത്തിറക്കി. മിയാമിയിലെ പ്രശസ്ത ചിത്രകാരന്‍ ഫെര്‍ഡി പചീക്കൊ വരച്ച ഗാന്ധിജിയുടെ ചിത്രമാണ് സ്റ്റാമ്പില്‍ ഉള്ളത്. ഒരു ഡോളറാണ് സ്റ്റാമ്പിന്റെ വില. മഹാത്മാ ഗാന്ധിയുടെ ജന്മ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായി അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഹിംസാ ദിനാചരണം സംഘടിപ്പിയ്ക്കുകയുണ്ടായി.
UN releases stamp of Mahatma Gandhi Labels: അന്താരാഷ്ട്രം, ഇന്ത്യ
- ജെ. എസ്.
( Sunday, October 04, 2009 ) |
രാഷ്ട്രത്തിന് ഗാന്ധി ജയന്തി, ലോകത്തിന് അന്താരാഷ്ട്ര അഹിംസാ ദിനം
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 140-ാം ജന്മദിനത്തിന് രാഷ്ട്രം ഗാന്ധി സ്മരണ പുതുക്കുമ്പോള്‍ ലോകം ഇന്ന് മഹാത്മാ ഗാന്ധിയോടുള്ള ആദര സൂചകമായി അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്. ഗാന്ധിജിയുടെ ആദര്‍ശങ്ങളും സന്ദേശങ്ങളും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന് പകര്‍ന്നു ലഭിച്ചത് അമേരിക്കന്‍ ജനകീയ മുന്നേറ്റത്തെ ഏറെ സ്വാധീനിച്ചു എന്ന് ഗാന്ധി ജയന്തി ദിനത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ ഓര്‍മ്മിച്ചു. ഇതിന് അമേരിക്കന്‍ ജനത ഗാന്ധിജിയോട് കടപ്പെട്ടിരിക്കുന്നു. ഗാന്ധി നയിച്ച അഹിംസയില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യ സമരത്തില്‍ ഇന്നത്തെ അമേരിക്ക തങ്ങളുടെ വേരുകള്‍ കണ്ടെത്തുന്നു. മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തോടും സന്ദേശത്തോടുമുള്ള അമേരിക്കന്‍ ജനതയ്ക്കുള്ള മതിപ്പ് പ്രകടിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും ഒബാമ അറിയിച്ചു. കഴിഞ്ഞ ദിവസം വെര്‍ജീനിയയിഒലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ, ജീവിച്ചിരി ക്കുന്നതോ മരിച്ചതോ ആയ ഒരു വ്യക്തിയുമായി വിരുന്നില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചാല്‍ താങ്കള്‍ ആരെ ആയിരിക്കും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് ഗാന്ധി എന്ന് ഒബാമ മറുപടി പറഞ്ഞത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്റെ യഥാര്‍ത്ഥ ആരാധ്യ പുരുഷന്‍ ഗാന്ധിയാണെന്ന് ഒബാമ അന്ന് വ്യക്തമാക്കി. ഗാന്ധിയുമായി ആഹാരം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഒബാമ പക്ഷെ ഗാന്ധി മിതമായി മാത്രം ആഹാരം കഴിക്കുന്ന ആളായിരു ന്നതിനാല്‍ തങ്ങളുടെ വിരുന്ന് പെട്ടെന്ന് അവസാനിക്കും എന്ന് തമാശയായി പറഞ്ഞു.
2007 ഓഗസ്റ്റ് 15നാണ് ഐക്യ രാഷ്ട്ര സഭ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സാമ്രാജ്യത്വ ശക്തികളെ അഹിംസയില്‍ അധിഷ്ഠിതമായ ജന മുന്നേറ്റത്തിലൂടെ പരാജയ പ്പെടുത്തുകയും നെല്‍സണ്‍ മണ്ഡേല, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ എന്നീ ലോക നേതാക്കളെ തങ്ങളുടെ ലക്‍ഷ്യം കണ്ടെത്താന്‍ തക്കവണ്ണം സ്വാധീനിക്കുകയും ചെയ്ത, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രയോഗമായ ഗാന്ധി മാര്‍ഗ്ഗം പിന്തുടരാനുള്ള പ്രചോദനമായി ഈ ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാന്‍ ഐക്യ രാഷ്ട്ര സഭ ആഹ്വാനം ചെയ്തു. Gandhi Jayanthi in India as world observes International Day of Non-Violence Labels: അന്താരാഷ്ട്രം, ഇന്ത്യ
- ജെ. എസ്.
( Friday, October 02, 2009 ) |
ക്രിക്കറ്റ് ഇനി പരിഹാരമാവില്ല - തരൂര്‍
പാക്കിസ്ഥാനുമായി ഉള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലേയ്ക്ക് വരുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ സഹകരിക്കാതെ ക്രിക്കറ്റ് കളിച്ച് പ്രശ്നം പരിഹരിക്കാം എന്ന് കരുതേണ്ട എന്ന് വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ 60 വര്‍ഷത്തെ ചരിത്രം പ്രതിപാദ്യ വിഷയമായ ശശി തരൂരിന്റെ “Shadows across the playing field; 60 years of India - Pakistan cricket” എന്ന പുസ്തകത്തെ പറ്റിയുള്ള ചര്‍ച്ചാ വേളയിലാണ് ശശി തരൂര്‍ ഈ പ്രസ്താവന നടത്തിയത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന ഷഹര്‍യാര്‍ ഖാനും ശശി തരൂരും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകത്തിന്റെ ചര്‍ച്ചയ്ക്ക് ഖാനും സന്നിഹിതനായിരുന്നു.
പാക്കിസ്ഥാനും ആയുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ വഷളായപ്പോഴെല്ലാം ക്രിക്കറ്റ് ഇരു രാജ്യങ്ങളേയും അടുപ്പിയ്ക്കുവാന്‍ സഹായകരമായിട്ടുണ്ട്. 1965 ലെയും 1971 ലെയും യുദ്ധങ്ങള്‍ക്കു ശേഷവും, ബാബ്‌റി മസ്ജിദ് സംഭവത്തിനു ശേഷവും കാര്‍ഗില്‍ യുദ്ധത്തിനു ശേഷം പോലും ഇത് സംഭവിച്ചു. എന്നാല്‍ മുംബൈ ഭീകര ആക്രമണത്തോടെ ഈ സ്ഥിതി മാറിയിരിക്കുന്നു. ഇനി ക്രിക്കറ്റ് മതിയാവില്ല; പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള ബന്ധ മെച്ചപ്പെടുത്തുവാന്‍ ഉചിതവും ശക്തവുമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ എന്നും ശശി തരൂര്‍ വ്യക്തമാക്കി. Cricket not a solution for peace between India and Pakistan anymore says Shashi Tharoor Labels: ഇന്ത്യ, പാക്കിസ്ഥാന്, പുസ്തകം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Sunday, September 27, 2009 ) |
ആണവ നിര്‍വ്യാപന കരാറില്‍ ചേരില്ല : ഇന്ത്യ
ആണവ നിര്‍വ്യാപന കരാറില്‍ പങ്കു ചേരാനുള്ള ആഹ്വാനവുമായി ഐക്യ രാഷ്ട്ര സുരക്ഷാ സമിതി പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി. ആണവ ആയുധങ്ങള്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് അത്യാവശ്യ മാണെന്നും അതിനാല്‍ ആണവ ആയുധ രഹിത രാഷ്ട്രമായി ഇത്തരം ഒരു കരാറില്‍ ഭാഗമാവാന്‍ ഇന്ത്യ ഒരുക്കമല്ല എന്നും ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സുരക്ഷാ കൌണ്‍സില്‍ പ്രസിഡണ്ടിന് അയച്ച കത്തില്‍ വ്യക്തമാക്കി. ആഗോള തലത്തില്‍ നിരായുധീ കരണം നടപ്പിലാക്കണം എന്നു തന്നെയാണ് ഇന്ത്യയുടെ നയം. എന്നാല്‍ ഇത് എല്ലാ രാഷ്ട്രങ്ങള്‍ക്കും ബാധകമാവണം. എന്നാലേ ഇത്തരം ഒരു നീക്കത്തിന് വിശ്വാസ്യത ഉണ്ടാവൂ. ഏകപക്ഷീയമായി ഇന്ത്യ അണു പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ആണവ ആയുധങ്ങളുടെ ‘ആദ്യ ഉപയോഗം’ തടയുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരി ക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇത് പ്രകാരം യുദ്ധ വേളയില്‍ ശത്രു പക്ഷം ആണവായുധം ഉപയോഗിച്ചാല്‍ മാത്രമേ ഇന്ത്യ ആണവായുധം ഉപയോഗി യ്ക്കുകയുള്ളൂ.
അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ അധ്യക്ഷനായിരുന്ന സമിതിയാണ് പ്രമേയം പാസാക്കിയത് എന്നത് ആണവ നിര്‍വ്യാപന വിഷയത്തില്‍ ഒബാമയുടെ താല്പര്യം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് വിവാദമായ ഇന്തോ അമേരിക്കന്‍ ആണവ കരാറിന്റെ ഭാവിയെ എങ്ങനെ ബാധിയ്ക്കും എന്ന് കണ്ടറിയേ ണ്ടിയിരിക്കുന്നു. ഇത് സംബന്ധിച്ച ആശങ്കകള്‍ അമേരിക്കന്‍ ഉദ്യോഗ സ്ഥരുമായി ഉടന്‍ ചര്‍ച്ച ചെയ്യും എന്ന് ദേശീയ സുരക്ഷാ ഉപദേശകന്‍ എം.കെ. നാരായണന്‍ അറിയിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഉണ്ടാക്കിയ ഉഭയകക്ഷി ആണവോര്‍ജ്ജ കരാറുകളെ ഈ പ്രമേയം ഒരു തരത്തിലും ബാധിക്കില്ല എന്ന് ഈ രാജ്യങ്ങള്‍ വ്യക്തമാക്കി യിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. India rejects Nuclear Proliferation Treaty Labels: അന്താരാഷ്ട്രം, ഇന്ത്യ, യുദ്ധം, രാജ്യരക്ഷ
- ജെ. എസ്.
( Friday, September 25, 2009 ) |
പന്നിപ്പനി ഇന്ത്യയില്‍ ആഞ്ഞടിച്ചേക്കും
ഇന്ത്യ ഉള്‍പ്പെടെയുള്ള പന്നി പനി ബാധിതമായ രാജ്യങ്ങളില്‍ മാരകമായി H1N1 വൈറസ് ആഞ്ഞടിച്ചേക്കും എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പന്നി പനി ബാധിക്കാനുള്ള സാഹചര്യം നിലനില്‍ക്കു ന്നുണ്ടെന്നും മുന്നറിയിപ്പ് വ്യക്തം ആക്കുന്നു.
ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ലോകമെമ്പാടും ഉള്ള വിവിധ രാജ്യങ്ങളുടെ സര്‍ക്കാരുകള്‍ക്ക് ഈ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. പാവപ്പെട്ടവര്‍ ക്കിടയിലും, പന്നി പനി തടയാന്‍ മതിയായ മുന്‍കരുതലുകള്‍ എടുക്കാത്ത സ്ഥലങ്ങളിലും ആകും ഇത് ഏറ്റവും ശക്തമായി ബാധിക്കുക. പന്നി പനി വൈറസ് ഇപ്പോഴും ഒരു വലിയ ആക്രമണത്തിന് തയ്യാറായി ചുറ്റും ഉണ്ട് എന്നാണ് Vanderbilt University School of Medicine എന്ന സ്ഥാപനത്തിലെ ഇന്‍ഫ്ലുഎന്‍സ വിദഗ്ധനായ വില്യം ഷാഫ്നര്‍ നല്‍കുന്ന ഉപദേശം. H1N1 വൈറസിന്റെ ആക്രമണത്തിന് എതിരെ കരുതിയിരിക്കണം എന്നും ഇത് ഒട്ടനവധി പേരെ രോഗികള്‍ ആക്കുമെന്നും അമേരിക്കന്‍ ഡപ്യുട്ടി നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ ആയ ജോണ്‍ ഒ ബ്രെണ്ണന്‍ പറഞ്ഞു. ഇത് നിരവധി പേരുടെ മരണത്തിനു ഇടയാക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേ സമയം പന്നി പനിയെ ഭയപ്പാടോടെ കാണേണ്ട ആവശ്യം ഇല്ല എന്നും അത് വളരെ ശക്തി കുറഞ്ഞ രീതിയിലേ ആളുകളെ ബാധിക്കുകയുള്ളൂ എന്നും ആണ് ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മുന്നറിപ്പ്. അതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതിനോട് അനുബന്ധിച്ച് അവധി നല്‍കില്ല എന്നും വ്യക്തം ആക്കിയിട്ടുണ്ട്. എന്നാല്‍ പനി, ചുമ, ജലദോഷം, ശ്വാസ തടസം തുടങ്ങിയ ഫ്ലുവിന് സാമ്യം ഉള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ ചുരുങ്ങിയത് പത്തു ദിവസം എങ്കിലും വീട്ടില്‍ വിശ്രമിക്കണം എന്നാണ് ഡല്‍ഹിയിലെ ആരോഗ്യ - കുടുംബ ക്ഷേമ മന്ത്രിയായ കിരണ്‍ വാലിയ ഉപദേശിക്കുന്നത്. Labels: ഇന്ത്യ, പന്നി പനി വൈറസ്
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Monday, August 10, 2009 ) |
പന്നി പനി: ഇന്ത്യയില്‍ ആദ്യ മരണം പതിനാലു വയസ്സുകാരിയുടേത്
പന്നി പനി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പൂനെ സ്വദേശിയായ പെണ്‍കുട്ടി ഇന്നലെ മരണം അടഞ്ഞു. ഇന്ത്യയില്‍ പന്നി പനി മൂലം രേഖപ്പെടുത്തിയ ആദ്യ മരണം ആണിത്.
പൂനെ സ്വദേശിനിയായ റിദ ഷെയ്ക്ക് എന്ന പെണ്‍കുട്ടിയെ തൊണ്ട വേദന, ജല ദോഷം, തല വേദന തുടങ്ങിയ അസുഖങ്ങളോടെ ജൂണ്‍ 21 ന് സമീപത്തുള്ള ഡോക്ടറുടെ അടുത്ത് നിന്നും ചികിത്സ നേടിയിരുന്നു. രോഗ ലക്ഷണങ്ങള്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി സ്കൂളില്‍ പോകാനും തുടങ്ങിയിരുന്നു. എന്നാല്‍ ജൂണ്‍ 25 ഓടെ വീണ്ടും പനി ബാധിച്ച പെണ്‍കുട്ടിയെ സ്വകാര്യ ഡോക്ടറെ കാണിച്ച് ചികിത്സ നടത്തിയെങ്കിലും പനി തുടരുകയാണ് ഉണ്ടായത്. ജൂലൈ 27 ന് ജഹാന്‍ഗീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് intensive care unit (ICU) ഇല്‍ വെന്റിലേറ്ററില്‍ ആയിരുന്ന പെണ്‍കുട്ടിക്ക് ജൂലൈ 30 ഓടെ പന്നി പനിയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. പന്നി പനിയ്ക്ക് ഉപയോഗിക്കുന്ന anti-swine flu മരുന്നായ 'oseltamivir' നല്‍കിയെങ്കിലും വിവിധ അവയവങ്ങളുടെ തകരാറ് മൂലം വൈകുന്നേരത്തോടെ മരിയ്ക്കുകയാണ് ഉണ്ടായത് എന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പനി ബാധിച്ച് മരിച്ച റിദ ഷെയ്ക്കിന്റെ മാതാപിതാക്കള്‍ മകളെ ചികിത്സിച്ച ആശുപത്രിയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു. പന്നി പനിയുടെ രോഗലക്ഷണങ്ങള്‍ ഡോക്റ്റര്‍ തിരിച്ചറിയാഞ്ഞതാണ് മരണ കാരണം എന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ പന്നിപനിയുടെ യാതൊരു ലക്ഷണങ്ങളും കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. റിദ ഷെയ്ക്കിന് മരണം സംഭവിച്ചത്, രോഗം കണ്ടെത്തുന്നതിനും ചികില്സിക്കുന്നതിനും ആശുപത്രി അധികൃതര്‍ വരുത്തിയ അശ്രദ്ധ മൂലം ആണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഗുലാംനബി ആസാദ് ആരോപിച്ചു. അതിനാല്‍ പന്നി പനി ബാധിതരുടെ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രികള്‍ പാലിക്കേണ്ട മാര്‍ഗ രേഖകള്‍ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഇന്ത്യയില്‍ പന്നി പനി ബാധിച്ചവരുടെ എണ്ണം 588 ആയി. ഏറ്റവും കൂടുതല്‍ പന്നി പനി ബാധിതര്‍ ഉള്ളത് പൂനെയില്‍ ആണ്.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Tuesday, August 04, 2009 ) |
ആഗോള പ്രശ്ന പരിഹാരത്തിന് ഇന്ത്യന്‍ പങ്കാളിത്തം അനിവാര്യം - ഒബാമ
ആഗോള വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യയെ പങ്കാളിയാക്കാതെ വിജയിക്കും എന്ന് കരുതാന്‍ ആവില്ല എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ പ്രസ്താവിച്ചു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ വന്‍ ശക്തികളെ കൂടെ കൂട്ടാതെ ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയും എന്ന് കരുതുന്നത് അബദ്ധമാകും. സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ന്റെ ഈ മാസം അവസാനത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ഒബാമയുടെ ഈ പ്രസ്താവന ഇന്ത്യയെ പ്രീതിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് നയതന്ത്ര വൃത്തങ്ങള്‍ കരുതുന്നു.
- ജെ. എസ്.
( Saturday, July 11, 2009 ) |
അന്താരാഷ്ട്ര സംഘടനകള്‍ ഉടച്ചു വാര്‍ക്കാന്‍ സമയമായി - മന്‍മോഹന്‍ സിംഗ്
രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ലോകത്തില്‍ നില നിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ രൂപം കൊണ്ട പല അന്താരാഷ്ട്ര സംഘടനകളുടേയും പ്രവര്‍ത്തന രീതികളും സംഘടനാ സംവിധാനങ്ങളും ഇന്നത്തെ മാറിയ ആഗോള സാഹചര്യങ്ങളില്‍ അപ്രസക്തമാണെന്നും അതിനാല്‍ ഈ സംഘടനകളെ ഉടച്ചു വാര്‍ക്കുന്നതിനുള്ള സമയം ആയിരിക്കുന്നു എന്നും ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് ആഹ്വാനം ചെയ്തു. ജി-8 സമ്മേളന വേളയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി കൊണ്ട് സംസാരിക്കുക ആയിരുന്നു പ്രധാന മന്ത്രി. ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലിന്റെ ഇന്നത്തെ ഘടന അതിന്റെ വിശ്വാസ്യതക്ക് വെല്ലുവിളിയാണ്. രണ്ട് തട്ടുകളിലായുള്ള അംഗത്വവും, അഞ്ച് സ്ഥിരം അംഗങ്ങള്‍ക്ക് വീറ്റോ അധികാരങ്ങള്‍ ഉള്ളതും മറ്റും ഈ സ്ഥാപനത്തെ മാറിയ ലോക സാഹചര്യങ്ങളില്‍ പഴഞ്ചനാക്കി മാറ്റിയിരിക്കുന്നു എന്നും ഇന്ത്യന്‍ പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി.
Labels: അന്താരാഷ്ട്രം, ഇന്ത്യ
- ജെ. എസ്.
( Saturday, July 11, 2009 ) |
സാമ്പത്തിക മാന്ദ്യത്തിനു കാരണം സമ്പന്ന രാഷ്ട്രങ്ങള്‍ - മന്‍മോഹന്‍ സിംഗ്
ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യവും കാലാവസ്ഥാ വ്യതിയാനത്തിനും കാരണം വികസിത രാഷ്ട്രങ്ങളുടെ ദീര്‍ഘ വീക്ഷണം ഇല്ലായ്മയും അനിയന്ത്രിതമായ വിഭവ ദുരുപയോഗമാണ് എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പ്രസ്താവിച്ചു. ജി8-ജി5 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് തിരിക്കവെയാണ് പ്രധാന മന്ത്രി ഈ പരാമര്‍ശം നടത്തിയത്. ഇന്ന് വൈകീട്ട് മന്‍മോഹന്‍ സിംഗ് ഉച്ചകോടി നടക്കുന്ന ലാഖിലായില്‍ എത്തും. രണ്ട് നൂറ്റാണ്ടിലേറെ കാലം തങ്ങളുടെ വ്യാവസായിക ആവശ്യങ്ങള്‍ക്കും സമ്പന്ന ഉപഭോഗ ജീവിത രീതി നില നിര്‍ത്തുന്നതിനും വേണ്ടി സമ്പന്ന വികസിത രാഷ്ട്രങ്ങള്‍ നടത്തിയ വിഭവ ചൂഷണത്തിന്റെ തിക്ത ഫലങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് വികസ്വര രാജ്യങ്ങളെയാണ്. ഈ ചരിത്രപരമായ ഉത്തരവാദിത്വത്തില്‍ നിന്നും വികസിത രാഷ്ട്രങ്ങള്‍ക്ക് ഒഴിഞ്ഞു മാറാന്‍ ആവില്ല. ഐക്യ രാഷ്ട്ര സഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിക്കുന്ന അന്താരാഷ്ട്ര ചര്‍ച്ചകളില്‍ സജീവമായി തന്നെ പങ്കെടുക്കും എന്നും മന്‍മോഹന്‍ സിംഗ് അറിയിച്ചു.
Labels: അന്താരാഷ്ട്രം, ഇന്ത്യ, പരിസ്ഥിതി, സാമ്പത്തികം
- ജെ. എസ്.
( Wednesday, July 08, 2009 ) |
ആസ്ത്രേലിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ വംശീയം തന്നെ : വയലാര്‍ രവി
ഇന്ത്യക്കാര്‍ക്ക് എതിരെ ആസ്ത്രേലിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ "വംശീയം" ആണെന്ന് കേന്ദ്ര പ്രവാസകാര്യ മന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. സാമൂഹ്യ വിരുദ്ധര്‍ ആണ് അക്രമങ്ങള്‍ക്ക് പിന്നില്‍ എന്നും ശനിയാഴ്ച ചെന്നയില്‍ അദ്ധേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഹോസ്റ്റലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ ഏര്പ്പെടുത്തുന്ന താമസ സൌകര്യങ്ങളിലും പെടാതെ പുറത്ത് താമസിക്കുന്നവര്‍ക്കാണ് കവര്‍ച്ച ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ നേരിടേണ്ടി വന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. രാത്രി വളരെ വൈകി ജോലിയും മറ്റും കഴിഞ്ഞു എത്തിയവരാണ് അക്രമങ്ങള്‍ക്ക് ഇരയാവരില്‍ കൂടുതല്‍. ആസ്ത്രേലിയ ഒരു സമ്മിശ്ര സംസ്കാരം ഉള്ള രാജ്യം ആണെന്നും ഇന്ത്യക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അവര്‍ നേരിടുമെന്നും വയലാര്‍ രവി പറഞ്ഞു. പഠനത്തിനായി വിദേശ രാജ്യത്ത് പോകുന്നവര്‍ ഇന്ത്യന്‍ എമ്പസ്സിയുമായും കോണ്‍സുല്‍ ജനറലുകളുമായും ബന്ധം പുലര്‍ത്തണം എന്നും അദ്ധേഹം ഉപദേശിച്ചു. Labels: അക്രമങ്ങള്‍, ആസ്ത്രേലിയ, ഇന്ത്യ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Sunday, June 28, 2009 ) |
ഇന്ത്യയുടെ മെഴുക് മ്യുസിയം
ലണ്ടനിലെ ലോക പ്രശസ്തമായ മെഴുക് മ്യൂസിയത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചെറിയ മെഴുക് മ്യൂസിയം ഇന്ത്യയിലുമുണ്ട്. അധികം പ്രശസ്തി ഇല്ലാത്ത മഹാരാഷ്ട്രയിലുള്ള കോലാപൂരിലെ സിദ്ധഗിരി മ്യുസിയം ആണിത്. ബെല്‍ഗാമിലേയ്ക്കുള്ള വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
അധികം ധനസഹായങ്ങളോ പ്രശസ്തിയോ ഇല്ലാതെ നിലകൊള്ളുന്ന ഇവ കൂടുതല്‍ പരിഗണ അര്‍ഹിക്കുന്നില്ലേ?, ഇതോടൊപ്പം ഉള്ള ചിത്രങ്ങള്‍ കണ്ടു നോക്കൂ, എന്നിട്ട് നിങ്ങള്‍ ഇതിന് മറുപടി പറയൂ. Labels: ഇന്ത്യ, മെഴുക് മ്യൂസിയം, സിദ്ധഗിരി
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Wednesday, June 24, 2009 ) 1 Comments:
Links to this post: |
മാവോയിസ്റ്റുകളെ ഭീകരരായി പ്രഖ്യാപിച്ചു
മാവോയിസ്റ്റുകളെ രാജ്യമെമ്പാടും നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സി.പി.ഐ. മാവോയിസ്റ്റുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കൊണ്ടാണ് ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസമിതി യോഗം ഈ തീരുമാനം എടുത്തത്.
എന്നാല്‍ പശ്ചിമ ബംഗാളിലെ ഭരണ കക്ഷിയായ ഇടതു പക്ഷം പറഞ്ഞത് മാവോയിസ്റ്റുകളെ രാഷ്ട്രീയമായി നേരിടും എന്നാണ്. പിന്നീട് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പ്രസ്താവിച്ചത് അദ്ധേഹത്തിന്റെ ഗവണ്‍മെന്റ് മാവോയിസ്റ്റുകളെ നേരിടാന്‍ കൂടുതല്‍ ശ്രദ്ധ കാണിക്കും എന്നും. മാവോയിസ്റ്റുകളെ രാഷ്ട്രീയമായും ഭരണപരമായും നേരിടുമെന്ന് സി.പി.ഐ.(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പറഞ്ഞു. അതേ സമയമം പ്രശ്ന ബാധിതമായ ലാല്‍ഗര്‍ഹില്‍ നിന്ന് മാവോയിസ്റ്റുകളെ തുരത്താനുള്ള സുരക്ഷാസേനയുടെ ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തി. പശ്ചിമ ബംഗാളില്‍ മാവോയിസ്റ്റുകള്‍ അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ നടത്തിയ 48 മണിക്കൂര്‍ ഹര്‍ത്താലില്‍ ജന ജീവിതം ഏറെക്കൂറെ നിശ്ചലം ആയി. അഞ്ചു ദിവസങ്ങള്‍ നീണ്ട ലാല്‍ഗര്ഹ് പട്ടണത്തിലെ സൈനിക നടപടികള്‍ക്ക് ശേഷം, സേന ഇപ്പോള്‍ 22 കിലോ മീറ്റര്‍ അകലെ ഉള്ള രാംഗര്ഹിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. ഈ മാസം ആദ്യം ഈ പ്രദേശങ്ങളുടെ സിവില്‍ പോലീസ് ഭരണങ്ങള്‍ മാവോയിസ്റ്റുകള്‍ കൈപ്പിടിയില്‍ ഒതുക്കുകയുണ്ടായി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം സി.പി.ഐ. മാവോയിസ്റ്റുകളെ ഭീകര സംഘടന ആയി പ്രഖ്യാപിച്ചതോടെ ഈ കാര്യത്തില്‍ നില നിന്നിരുന്ന അവ്യക്തത നീങ്ങിയതായി ആഭ്യന്തര മന്ത്രി പി.ചിദംബരം ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ഇതോടെ സി.പി.ഐ. മാവോയിസ്റ്റുകള്‍ രാജ്യത്തുള്ള ലഷ്ക്കര്‍-ഇ-തോയ്ബ, സിമി ഉള്‍പ്പെടെയുള്ള ഇതര ഭീകര സംഘടനകളുടെ പട്ടികയില്‍ എത്തി. ഈ പട്ടികയില്‍ 32 സംഘടനകളെ ഇത് വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്.ഒടുവില്‍ കിട്ടിയ സൂചനകള്‍ അനുസരിച്ച് കേന്ദ്രം കൊണ്ട് വന്ന നിയമം മിക്കവാറും ബുദ്ധദേവ് സര്‍ക്കാരും നടപ്പാക്കാനുള്ള സാധ്യതകള്‍ ഉണ്ട്.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Tuesday, June 23, 2009 ) |
ഏറെ പുതു മുഖങ്ങളുമായി കേന്ദ്ര മന്ത്രി സഭ
മന്‍മോഹന്‍ സിംഗ് മന്ത്രി സഭയുടെ ആദ്യ വികസനം ഇന്ന് നടന്നു. കഴിഞ്ഞ ഒരു ദശാബ്ദ്ത്തിനു ശേഷമാണു ഇത്രയും അംഗ സംഖ്യയുള്ള ഒരു മന്ത്രി സഭ ഉണ്ടാകുന്നത്. രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന ചടങ്ങില്‍, 14 ക്യാബിനെറ്റ് മന്ത്രിമാരും, സ്വതന്ത്ര ചുമതല ഉള്ള 7 മന്ത്രിമാരും, 38 സഹമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
മുന്‍ നിശ്ചയിച്ചത് പോലെ രാവിലെ കൃത്യം 11.30നു തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. രാഷ്ട്രപതി പ്രതിഭ പടീല്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി, തുടങ്ങിയ പ്രമുഖര്‍ മുന്‍ നിരയില്‍ ഇരുന്നു ചടങ്ങിനു സാക്ഷ്യം വഹിച്ചു. അതേ സമയം എല്‍. കെ. അദ്വാനി തന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയം ആയി. കോണ്‍ഗ്രസ് അംഗങ്ങളെ കൂടാതെ ഡി. എം. കെ., ത്രിണമൂല്‍ കോണ്‍ഗ്രസ്, എന്‍. സി. പി., മുസ്ലിം ലീഗ് തുടങ്ങിയ സഖ്യ കക്ഷികളുടെ അംഗങ്ങളും ഉണ്ടായിരുന്നു. ഏറെ പുതു മുഖങ്ങളും യുവ ജനങ്ങളും ഈ മന്ത്രി സഭയില്‍ സ്ഥാനം കണ്ടെത്തി. മന്ത്രി സഭയിലെ 13 അംഗങ്ങള്‍ 40 വയസിന് താഴെ ഉള്ളവര്‍ ആണ്. 9 വനിതകളുടെയും പ്രാതിനിത്യം ഉണ്ട്, കഴിഞ്ഞ മന്ത്രി സഭയേക്കാള്‍ ഒന്ന് കുറവ്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയം ആയതു 27 വയസു മാത്രം പ്രായമുള്ള അഗത സങ്ങ്മ ആണ്. മുന്‍ ലോക സഭ സ്പീക്കര്‍ പി. എ. സങ്ങ്മയുടെ മകളാണ് അഗത. ലോക് സഭയില്‍ മതിയായ പ്രാതിനിധ്യം ഉണ്ടാവില്ലെന്ന സ്ഥിരം പരാതി ഇത്തവണ മലയാളികള്‍ക്ക് ഉണ്ടാകില്ല. ഇ. അഹമ്മദ്, ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി.തോമസ് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മലയാളികള്‍. ഇവരെ കൂടാതെ ആദ്യ പട്ടികയില്‍ സ്ഥാനം പിടിച്ച എ. കെ. ആന്റണിയും വയലാര്‍ രവിയും ഉള്‍പ്പെടെ 6 മന്ത്രിമാര്‍. അതേ സമയം ഏറ്റവും കൂടുതല്‍ ജന സംഖ്യയുള്ള ഉത്തര്‍ പ്രദേശിന് ഇക്കുറി മതിയായ പ്രാതിനിധ്യം ലോക് സഭയില്‍ ഇല്ല എന്നുള്ളത് ഒരു പോരായ്മ ആയി. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെ ആണെന്ന് ഇത് വരെ തീരുമാനം ആയിട്ടില്ല. Labels: ഇന്ത്യ, രാഷ്ട്രീയം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Thursday, May 28, 2009 ) |
സിംഗിന്റെ രണ്ടാമൂഴം
മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാന മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ രണ്ടാമൂഴം ആണ് ഇത്. പ്രസിഡണ്ട് പ്രതിഭ പാട്ടീല്‍ രാഷ്ട്ര ഭവനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. മുതിര്‍ന്ന പത്തൊന്‍പതു യു. പി. എ. നേതാക്കളും ഇന്ന് അധികാരത്തിലേറി. ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത പ്രമുഖരില്‍ പ്രണബ് മുഖര്‍ജി, എ. കെ. ആന്റണി, ശരത് പവാര്‍, മമത ബനര്‍ജി, എസ്. എം. കൃഷ്ണ, ഗുലാം നബി ആസാദ്, വീരപ്പ മോയ്‌ലി എന്നിവര്‍ ഉള്‍പ്പെട്ടു. സുശീല്‍ കുമാര്‍ ഷിന്‍ഡെ, എസ്. ജയപാല്‍ റെഡ്ഡി, കമല്‍ നാഥ്, വയലാര്‍ രവി, മെയിറ കുമാര്‍, മുരളി ദെവോറ, കപില്‍ സിബല്‍, അംബിക സോണി, ബി. കെ. ഹന്ദീക്, ആനന്ദ് ശര്‍മ, സി. പി .ജോഷി എന്നിവരും മന്ത്രിമാര്‍ ആയി സത്യ പ്രതിജ്ഞ ചെയ്തു. അടുത്ത ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ മന്ത്രി സഭ വിപുലീ കരിക്കുമെന്ന് പ്രധാന മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ദീപക് സന്ധു പറഞ്ഞു. എല്ലാ സഖ്യ കക്ഷികള്‍ക്കും മതിയായ പ്രാധിനിധ്യം ഉണ്ടാകുമെന്നു അവര്‍ ഓര്‍മ്മിപ്പിച്ചു.
സത്യ പ്രതിജ്ഞാ ചടങ്ങിനു വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരി, യു. പി. എ. അധ്യക്ഷ സോണിയ ഗാന്ധി, ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്) Labels: ഇന്ത്യ, രാഷ്ട്രീയം
- ജെ. എസ്.
( Saturday, May 23, 2009 ) |
മന്‍മോഹന്‍ മന്ത്രിമാരെ ജനം പിന്തള്ളി
ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ യു. പി. എ. തെരഞ്ഞെടുപ്പില്‍ വിജയിച്ചു എങ്കിലും മന്‍മോഹന്‍ സിംഗ് മന്ത്രി സഭയിലെ ഒരു ഡസനോളം മന്ത്രിമാരെ ജനം ഇത്തവണ തെരഞ്ഞെടുപ്പില്‍ പുറംതള്ളിയത് യു. പി. എ. ക്ക് നാണക്കേട് തന്നെയായി. ബാക്കിയുള്ള മന്ത്രിമാരില്‍ 23 പേര്‍ ജന വിധി നേരിടാത്തവരും. ലാലു പ്രസാദ് പോലും രണ്ടിടത്ത് മത്സരിച്ചത് കൊണ്ടു മാത്രമാണ് ഇത്തവണ രക്ഷപ്പെട്ടത്.
രാം വിലാസ് പസ്വാന്‍, മണി ശങ്കര്‍ അയ്യര്‍, രേണുകാ ചൌധരി, സന്തോഷ് മോഹന്‍ ദേബ്, എ. ആര്‍. ആന്തുലെ, ശങ്കര്‍ സിന്‍ഹ് വഗേല, നരന്‍ഭായ് റാത്വ എന്നിവരാണ് തോറ്റ മന്ത്രിമാര്‍. പസ്വാന്റെ പാര്‍ട്ടി ഇത്തവണ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റ് പോലും നേടിയില്ല എന്നതും ശ്രദ്ധേയമാണ്. ബീഹാറിലെ പാടലീപുത്രയില്‍ നിന്നും തോറ്റ ലാലു പ്രസാദ് യാദവ് താന്‍ നിന്ന രണ്ടാമത്തെ മണ്ഡലമായ സരണില്‍ നിന്നുമാണ് ജയിച്ചത്. ലാലുവിന്റെ പാര്‍ട്ടിയില്‍ നിന്നുമുള്ള മന്ത്രിമാരായ കാന്തി സിംഗ്, എം. എ. എ. ഫാത്തിമി, മൊഹമ്മദ് തസ്ലിമുദ്ദീന്‍, ജയ് പ്രകാശ് യാദവ്, അഖിലേഷ് പ്രസാദ് എന്നിവരേയും ഇത്തവണ ജനം പിന്തുണച്ചില്ല. Labels: ഇന്ത്യ, രാഷ്ട്രീയം
- ജെ. എസ്.
( Monday, May 18, 2009 ) |
തടയാന്‍ ഇനി ഇടതുപക്ഷം ഇല്ല
പരിഷ്ക്കാരങ്ങളും നയങ്ങളും നടപ്പിലാക്കുമ്പോള്‍ ഇനി മന്‍മോഹന്‍ സിംഗിന് ഇടതു പക്ഷത്തെ ഭയക്കേണ്ടി വരില്ല എന്നത് സാമ്പത്തിക രംഗത്തെ പ്രമുഖര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. നയങ്ങളുടെ ദീര്‍ഘ കാല രാഷ്ട്രീയ പ്രത്യാഘാതങ്ങളും സാമൂഹ്യ നീതി ബോധവും ഒന്നും തങ്ങളുടെ തീരുമാനങ്ങളെ അലട്ടില്ല എന്ന ആത്മ വിശ്വാസത്തോടെ ഇനി ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന് തങ്ങളുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ ആവും. ഇനി കോണ്‍ഗ്രസ്സിന് തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ഇടതു പക്ഷത്തെ കൂടി പ്രീതിപ്പെടുത്തേണ്ടി വരില്ല എന്നത് ഏറെ ആശ്വാസകരം ആണെന്ന് യു.ബി. ഗ്രൂപ്പ് അധിപനും വ്യവസായ പ്രമുഖനും ആയ വിജയ് മല്യ അഭിപ്രായപ്പെട്ടു. ജനത്തിന്റെ വോട്ട് ഭരണ സ്ഥിരതക്കുള്ളതാണ്. സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ തന്നെ ആവും പുതിയ സര്‍ക്കാരിന്റെ അജണ്ടയില്‍ പ്രമുഖം എന്ന് പ്രധാന മന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശകന്‍ സുരേഷ് ടെണ്ടുല്‍ക്കര്‍ അറിയിച്ചു.
Labels: ഇന്ത്യ, രാഷ്ട്രീയം
- ജെ. എസ്.
( Sunday, May 17, 2009 ) |
സ്ത്രീകളെ നഗ്നരാക്കി നടത്തി ശിക്ഷിച്ചു
മധ്യപ്രദേശ് : ഒരു പെണ്‍കുട്ടിയെ കാമുകനോടൊപ്പം ഒളിച്ചോടി പോവാന്‍ സഹായിച്ചു എന്ന കുറ്റം ആരോപിച്ച് മധ്യപ്രദേശിലെ തല്‍വാഡാ ഗ്രാമത്തില്‍ രണ്ട് സ്ത്രീകളെ പരസ്യമായി നഗ്നരാക്കി പൊതു നിരത്തിലൂടെ നടത്തിച്ചു. ഇവരെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പിടികൂടി നന്നായി മര്‍ദ്ദിക്കുകയും, മര്‍ദ്ദനത്തെ തുടര്‍ന്ന് ഇവരെ പരസ്യമായി നഗ്നരാക്കി പൊതു നിരത്തിലൂടെ നടത്തിക്കുകയും ചെയ്തു എന്ന് സ്ഥലം പോലീസ് സൂപ്രണ്ട് അറിയിച്ചു. പോലീസ് സ്റ്റേഷന്‍ വരെ ഇങ്ങനെ നടന്ന ഇവര്‍ പരാതി പറഞ്ഞു എങ്കിലും ആദ്യം പോലീസ് വെറും ബലപ്രയോഗ ത്തിനാണത്രെ കേസ് ചാര്‍ജ് ചെയ്തത്. എന്നാല്‍ പിന്നീട് സംഭവം ഉന്നതങ്ങളില്‍ എത്തിയതിനെ തുടര്‍ന്ന് മാനനഷ്ടത്തിനും സ്ത്രീ പീഢനത്തിനും മറ്റും ഐ.പി.സി. 354ാം വകുപ്പ് പ്രകാരം കേസെടുക്കുകയും കുറ്റക്കാരെ എല്ലാം അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
Labels: ഇന്ത്യ, കുറ്റകൃത്യം
- ജെ. എസ്.
( Tuesday, May 05, 2009 ) 1 Comments:
Links to this post: |
ചിദംബരത്തിനും ഷൂ കൊണ്ടേറ്
കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനു നേരെ ഒരു സിക്ക് മാധ്യമ പ്രവര്‍ത്തകന്‍ പത്ര സമ്മേളനത്തിനിടെ ഷൂ വലിച്ചെറിഞ്ഞു. 1984ല്‍ നൂറ് കണക്കിന് സിക്കുകാരെ കശാപ്പ് ചെയ്ത കലാപം സൂത്രധാരണം ചെയ്തു എന്ന് ആരോപിക്കപ്പെട്ടിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജഗ്‌ദീഷ് ടൈറ്റ്‌ലറെ സി.ബി.ഐ. കുറ്റവിമുക്തം ആക്കിയ നടപടിയെ കുറിച്ച് താന്‍ ചോദിച്ച ചോദ്യത്തിന് മന്ത്രി നല്‍കിയ ഉത്തരത്തില്‍ കുപിതനായാണ് ഒരു ഹിന്ദി ദിനപത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആയ ജര്‍ണൈല്‍ സിങ് ചിദംബരത്തിനു നേരെ തന്റെ ഷൂ ഏറിഞ്ഞത്. എന്നാല്‍, തന്റെ നേരെ ഷൂ പറന്നു വരുന്നത് കണ്ട് ഒഴിഞ്ഞു മാറിയതിനാല്‍ മന്ത്രിക്ക് ഏറ് കൊണ്ടില്ല. ഇയാളെ പിടിച്ച് പുറത്ത് കൊണ്ട് പോകൂ എന്ന് ആവശ്യപ്പെട്ട മന്ത്രി പക്ഷെ ഇയാളെ പതുക്കെ കൈകാര്യം ചെയ്യണം എന്ന് പോലീസിനോട് ആവശ്യപ്പെട്ടു. താന്‍ ഇയാളോട് ക്ഷമിച്ചു എന്ന് പിന്നീട് ചിദംബരം അറിയിച്ച പശ്ചാത്തലത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയെ അവരുടെ രണ്ട് സിക്ക് മതക്കാരായ അംഗ രക്ഷകര്‍ വെടി വെച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാക്കളുടെ നേതൃത്വത്തില്‍ സിക്ക് മതക്കാരെ തെരഞ്ഞു പിടിച്ച് കശാപ്പ് ചെയ്ത സംഭവം ഇന്ത്യന്‍ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ്. Labels: ഇന്ത്യ, കുറ്റകൃത്യം, രാഷ്ട്രീയം
- ജെ. എസ്.
( Tuesday, April 07, 2009 ) |
രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികള്‍ ആകാന്‍ വെബ് സൈറ്റ്
ലോക സഭാ തെരഞ്ഞെടുപ്പ് ചൂട് പിടിച്ച് കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ജനത്തിനു മുന്‍പില്‍ പഴയ വീഞ്ഞ് തന്നെ പുതിയ കുപ്പിയില്‍ ആക്കി പ്രകടന പത്രികകള്‍ പുറത്തിറക്കിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരിക്കുന്നത് എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്ന ചോദ്യം എല്ലാവരും മനഃപൂര്‍വ്വം വിസ്മരിക്കുകയും ചെയ്യുന്നു. സ്വന്തം ജീവനും, കുടുംബത്തിന്റെ സുരക്ഷിതത്വവും ചോദ്യ ചിഹ്നമായി മുന്‍പില്‍ നില്‍ക്കുന്ന ചിലരെങ്കിലും വഴി ഒന്നും കാണാതെ ആത്മഹത്യ തെരഞ്ഞെടുത്തതും തീവ്രവാദം തൊഴിലായി സ്വീകരിച്ചതും എല്ലാം അടുത്ത കാലത്ത് നാം കണ്ടു. ഇവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യം രാമ ക്ഷേത്രമോ രണ്ട് രൂപയുടെ അരിയെന്ന നടക്കാത്ത സ്വപ്നമോ അല്ല.
ഇവിടെയാണ് വിവര സാങ്കേതിക രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജനത്തിന്റെ ആവശ്യം അടുത്ത സര്‍ക്കാരിനെ അറിയിക്കുക എന്ന നൂതന ആശയവുമായി “സുസ്ഥിര ഇന്ത്യ (stableindia.com)” എന്ന ഒരു പുതിയ വെബ് സൈറ്റിന് പ്രവാസികളായ ചില ധിഷണാ ശാലികള്‍ രൂപം നല്‍കിയിരിക്കുന്നത്. ഈ വെബ് സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് രാഷ്ട്ര നിര്‍മ്മാണത്തിനുള്ള നിങ്ങളുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. ഈ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് ഇത് അടുത്ത സര്‍ക്കാര്‍ രൂപീകൃതം ആവുന്ന വേളയില്‍ പുതിയ ഭരണകൂടത്തിന്റെ സാരഥികള്‍ക്ക് കൈമാറുന്നതാണ്. 545 ലോക സഭാ മണ്ഡലങ്ങളില്‍ നിന്നും ഉള്ള നവീന ആശയങ്ങള്‍ ക്രോഡീകരിച്ച് 28 സംസ്ഥാന പദ്ധതികള്‍ക്ക് രൂപം നല്‍കും. ഈ പദ്ധതികള്‍ക്ക് പണം മുടക്കാന്‍ ലോകമെമ്പാടും നിന്ന് സുസ്ഥിര ഇന്ത്യ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സന്നദ്ധരായ യുവ വ്യവസായ സംരംഭകരെ കണ്ടെത്തി പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ട തുടര്‍ നടപടികളും സ്വീകരിക്കും. തെരഞ്ഞെടുപ്പിനു ശേഷവും ഈ വെബ് സൈറ്റ് പ്രവര്‍ത്തന നിരതം ആയിരിക്കും. തുടര്‍ന്നും ജനത്തിനു മുന്‍പില്‍ ആശയ സമാഹരണത്തിനുള്ള ഒരു സ്ഥിരം ഉപാധിയായി ഇത് പ്രവര്‍ത്തിക്കും. ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ എക്സിക്യൂട്ടിവ് ബാച്ചലേഴ്സ് എന്ന സംരംഭത്തിന്റെ ശില്‍പ്പികള്‍ തന്നെയാണ് ഈ നൂതന ആശയത്തിനും പുറകില്‍. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സിക്യൂട്ടിവ് ബാച്ചലേഴ്സ്, പ്രവാസികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച സേവനങ്ങള്‍ അവയുടെ പുതുമയും വ്യത്യസ്തതയും ഉപയോഗവും കൊണ്ട് ഏറെ ഉപകാരപ്രദം ആവുകയായിരുന്നു. വിവിധ രാഷ്ട്രീയ മുന്നണികളുടെ അംഗീകാരത്തിനായി വെബ് സൈറ്റ് ഇതിനകം തന്നെ സമര്‍പ്പിച്ചിട്ടുണ്ട് എന്നും അനുകൂലമായ പ്രതികരണവും താല്പര്യവും പ്രമുഖ ദേശീയ മുന്നണികള്‍ പ്രകടിപ്പിച്ചിട്ടുമുണ്ട് എന്ന് എക്സിക്യൂട്ടിവ് ബാച്ചലേഴ്സ് അറിയിക്കുന്നു. താമസിയാതെ തന്നെ ഈ മുന്നണികളുടെ വെബ് സൈറ്റുകളില്‍ “സ്റ്റേബിള്‍ ഇന്‍ഡ്യ” സ്ഥാനം പിടിക്കും എന്നും അറിയിച്ചിട്ടുണ്ട്. Labels: ഇന്ത്യ, ഐ.ടി, പ്രവാസി, രാഷ്ട്രീയം
- ജെ. എസ്.
( Tuesday, April 07, 2009 ) |
ഇന്ത്യയും പാക്കിസ്ഥാനും ഐക്യത്തോടെ സഹവര്‍ത്തിക്കുന്നത് എന്റെ സ്വപ്നം : കലാം
യൂറോപ്പില്‍ അയല്‍ രാജ്യങ്ങള്‍ ഐക്യത്തോടെയും ഒരുമയോടെയും സഹവര്‍ത്തിക്കുന്നത് പോലെ ഇന്ത്യക്കും പാക്കിസ്ഥാനും ഒത്തൊരുമയോടെ നിലനില്‍ക്കാന്‍ ആവും എന്നാണ് താന്‍ കരുതുന്നത് എന്ന് മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പ്രത്യാശ പ്രകടിപ്പിച്ചു. വര്‍ഷങ്ങളോളം തമ്മില്‍ തമ്മില്‍ യുദ്ധവും സ്പര്‍ധയും വെച്ചു പുലര്‍ത്തിയ യൂറോപ്പിലെ രാജ്യങ്ങള്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം മാറ്റി വെച്ച് യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ച് തങ്ങളുടെ സംഘ ബലം കൂട്ടുകയാണ് ഉണ്ടായത്. ഇതേ മാതൃക തന്നെ ഇന്ത്യക്കും പാക്കിസ്ഥാനും സ്വീകരിക്കാവുന്നതാണ്. പതിവു പോലെ യുവാക്കളുമായുള്ള സംവാദത്തിനിടയിലാണ് കലാം ഈ അഭിപ്രായം പറഞ്ഞത്. കാശ്മീര്‍ പ്രശ്നത്തില്‍ രമ്യമായ ഒരു പരിഹാരത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനും എത്തി ചേരാന്‍ ആവുമോ എന്ന ജലന്ധറിലെ ഒരു എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിരന്തരമായ ഭീകര ആക്രമണങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യതക്കും ഇടയില്‍ പെട്ട് ഉഴലുന്ന ഇന്ത്യക്ക് ഇനി വികസിത രാജ്യമായി മാറാന്‍ ആകുമോ എന്നായിരുന്നു മറ്റൊരു ചോദ്യം. 2020 ആവുമ്പോഴേക്കും ഇന്ത്യ ഒരു വികസിത രാജ്യമായി മാറും എന്ന കലാമിന്റെ സ്വപ്നത്തെ കുറിച്ചായിരുന്നു ഈ ചോദ്യം പരാമര്‍ശിച്ചത്. വളര്‍ച്ചയുടെ പാതയില്‍ പല തരം വെല്ലുവിളികളും രാജ്യത്തിനു നേരിടേണ്ടതായി വരും. ഇവക്കു മുന്നില്‍ പകച്ചു നില്‍ക്കാതെ ലക്ഷ്യ ബോധത്തോടെ മുന്നേറുകയാണ് വേണ്ടത്, കലാം മറുപടി പറഞ്ഞു. ഗ്രാമീണ സമ്പദ് ഘടന ശക്തിപ്പെടുത്തേണ്ടുന്ന ആവശ്യകത അദ്ദേഹം എടുത്തു പറയുകയുണ്ടായി. നമ്മുടേത് ഒരു സംരക്ഷിത സമ്പദ് ഘടനയാണ്. ഇന്ത്യാക്കാര്‍ പൊതുവേ സമ്പാദ്യ ശീലമുള്ളവരും ആണ്. ഇത് രണ്ടും ഈ ഘട്ടത്തില്‍ നമ്മെ തുണക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ നമ്മുടെ വളര്‍ച്ചാ നിരക്ക് 9 ശതമാനം ആയിരുന്നത് സ്സ്മ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 6.57 ശതമാനം ആയിട്ടുണ്ട്. എന്നാല്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയാല്‍ അടുത്ത വര്‍ഷത്തോടെ അത് വീണ്ടും 9 ശതമാനം ആകും എന്നും കലാം അറിയിച്ചു. Labels: ഇന്ത്യ, പാക്കിസ്ഥാന്
- ജെ. എസ്.
( Thursday, March 26, 2009 ) |
നാനോ പുറത്തിറങ്ങി
ചരിത്രം സൃഷ്ടിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ഇന്ത്യ പുറത്തിറക്കി. ഇന്ത്യന്‍ വ്യാവസായിക ചരിത്രത്തിലെ അതികായനായ ടാറ്റ പുറത്തിറക്കുന്ന നാനോ എന്ന ഈ കാര്‍ 1.2 ലക്ഷം രൂപക്ക് സ്വന്തമാക്കാന്‍ ആവും. ഏപ്രില്‍ രണ്ടാം വാരത്തോടെ മാത്രമേ കാറിന്റെ ബുക്കിങ് ആരംഭിക്കൂ.
ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ “ജനങ്ങളുടെ കാര്‍” എന്ന് വിശേഷിപ്പിച്ച നാനോ കാര്‍ കമ്പനി അവകാശപ്പെട്ടതു പോലെ ഒരു ലക്ഷം രൂപക്കാവും ഫാക്റ്ററിയില്‍ നിന്നും ഉരുണ്ടിറങ്ങുന്നത്. നികുതികളും മറ്റ് കരങ്ങളും എല്ലാം ചേര്‍ത്ത് ഇത് 1.2 ലക്ഷത്തിന് വാങ്ങുവാന്‍ ആവും. 70,000 രൂപയാണ് ബുക്കിങ് തുക. രാഷ്ട്രീയവും സാങ്കേതികവും ആയ ഒട്ടേറെ കടമ്പകള്‍ കടന്നാണ് കാര്‍ വിപണിയില്‍ എത്തിയത്. 623 സി.സി. എഞ്ചിന്‍ കൊണ്ട് ഇന്ധന ക്ഷമതയും സഞ്ചാര സുഖവും ഒരു പോലെ നല്‍കി വിലയും നിയന്ത്രിച്ചു നിര്‍ത്തുന്നത് തന്നെ ടാറ്റയുടെ മുന്‍പിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു. ഇതിനെ തങ്ങളുടെ സാങ്കേതിക പ്രവീണ്യം കൊണ്ട് ടാറ്റ മറി കടന്നെങ്കിലും തൃണമുല്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ വെല്ലുവിളിയെ ടാറ്റക്ക് നേരിടാനായില്ല. തോല്‍വി സമ്മതിച്ച ടാറ്റക്ക് തങ്ങളുടെ ഫാക്ടറി പശ്ചിമ ബംഗാളിലെ സിങ്കൂരില്‍ നിന്നും ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വന്നു. അഞ്ചു മാസമാണ് ഈ രാഷ്ട്രീയ ഇടപെടല്‍ മൂലം നാനോ നിരത്തില്‍ ഇറങ്ങുന്നതിനെ വൈകിച്ചത്. 2010ല്‍ മാത്രമേ പുതിയ ഫാക്ടറി ഗുജറാത്തില്‍ സജ്ജമാകൂ. അതു വരെ ഉത്തര്‍ഖണ്ടിലും മഹാരാഷ്ട്രയിലും ഉള്ള തങ്ങളുടെ മറ്റു ഫാക്ടറികളില്‍ പരിമിതമായേ നാനോ നിര്‍മ്മിക്കുവാന്‍ ടാറ്റക്ക് കഴിയൂ. അതിനാല്‍ വിപണിയില്‍ നാനോയുടെ ലഭ്യത ആവശ്യത്തെ അപേക്ഷിച്ച് തുലോം കുറവായിരിക്കും. സുരക്ഷിതത്വവും പരിസര മലിനീകരണ പ്രശ്നങ്ങളും എന്നും നാനോ കാറിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ആയിരുന്നു. എന്നാല്‍ തങ്ങളുടെ കാര്‍ ഏറ്റവും കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കി സുരക്ഷിതത്വവും മലിനീകരണ വിമുക്തവും ആക്കിയിട്ടുണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയില്‍ നിലവിലുള്ള ഭാരത് സ്റ്റേജ് II മാനദണ്ഡത്തിനു അനുസൃതമാണ് നാനോ. മാത്രമല്ല യൂറോപ്പില്‍ നിലവിലുള്ള യൂറോ 4 മാനദണ്ഡങ്ങള്‍ക്കും അനുസൃതമാണ് നാനോ എന്ന് കമ്പനി അറിയിക്കുന്നു. 2011 ല്‍ യൂറോ 5 മാനദണ്ഡങ്ങളും നാനോ പാലിക്കും. സുരക്ഷാ പരിശോധനകളും നാനോ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിലവിലുള്ള ഏറ്റവും ചെറിയ കാറായ മാരുതി 800 നേക്കാള്‍ 8 ശതമാനം നീളം കുറവാണ് നാനോക്കെങ്കിലും ഉള്ളിലെ സ്ഥലം മാരുതിയേക്കാള്‍ 21 ശതമാനം അധികമാണ് എന്ന് ടാറ്റ അറിയിച്ചു. 623 സി.സി. വ്യാപ്തമുള്ള പെട്രോള്‍ എഞ്ചിന്റെ കുതിര ശക്തി 33 HP ആണ്. അടുത്തു തന്നെ ഡീസല്‍ വാഹനവും പുറത്തിറങ്ങും.
- ജെ. എസ്.
( Monday, March 23, 2009 ) 1 Comments:
Links to this post: |
ഇന്ത്യ പാക്കിസ്ഥാനെ പോലെയാവുന്നു - സി.പി.എം.
ഇന്ത്യയും പാക്കിസ്ഥാന്റെ പാത പിന്തുടര്‍ന്ന് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തി ആവുന്ന സ്ഥിതിയിലേക്ക് അതി വേഗം നീങ്ങുകയാണ് എന്ന് സി. പി. എം. ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. യുടെ മുഖ്യന്‍ ലിയോണ്‍ പാനെറ്റയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് സി. പി. എം. ഈ ആരോപണം ഉന്നയിച്ചത്. ഈ കൂടിക്കാഴ്ചയോടെ അമേരിക്കന്‍ ചാര സംഘടനക്ക് ഇന്ത്യയില്‍ ഒരു പുതിയ സ്വീകാര്യതയും പദവിയും കൈ വന്നിരിക്കുന്നു. ഇന്‍ഡോ അമേരിക്കന്‍ സഹകരണത്തില്‍ ഒരു പുതിയ വഴിത്തിരിവ് ആണ് ഈ കൂടിക്കാഴ്ച.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമേരിക്കന്‍ ചാര സംഘടനാ മുഖ്യനുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. പെരുമാറ്റ ചട്ടം പ്രകാരം ഇന്ത്യന്‍ ചാര സംഘടനയില്‍ തനിക്ക് തുല്യരായ ഉദ്യോഗസ്ഥരെ കാണുന്നതിനു പകരം ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയെ തന്നെ നേരിട്ട് കാണുക വഴി ഈ കൂടിക്കാഴ്ചക്ക് ദൂര വ്യാപകമായ രാഷ്ട്രീയ മാനങ്ങള്‍ ആണ് ഉള്ളത്. ഇത് അമേരിക്കന്‍ ചാര സംഘടനക്ക് ഇന്ത്യയില്‍ ഒരു പുതിയ പദവിയാണ് നല്‍കിയിരിക്കുന്നത് എന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ പ്രക്രിയയില്‍ കൈ കടത്തുകയും സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതില്‍ കുപ്രസിദ്ധമാണ് സി.ഐ.എ. ആ നിലക്ക് ഇത് അപകടകരമായ ഒരു സ്ഥിതി വിശേഷമാണ് സംജാതം ആക്കിയിരിക്കുന്നത്. അമേരിക്കന്‍ ചാര സംഘടന നേരിട്ട് ആഭ്യന്തര മന്ത്രിയേയും പ്രധാന മന്ത്രിയേയും ഒക്കെ കണ്ട് സംസാരിക്കുന്ന പാക്കിസ്ഥാന്റെ അവസ്ഥയിലേക്ക് ഇന്ത്യയും അതിവേഗം എത്തുകയാണ്. അമേരിക്കന്‍ ചാര സംഘടനയും സൈനിക ഏജന്‍സികളും ഇന്ത്യയില്‍ സ്വൈര വിഹാരം നടത്തുകയും ഇന്ത്യയിലെ കാര്യങ്ങളില്‍ നിര്‍ബാധം ഇടപെടുകയും ചെയ്യുന്നതും അതിനെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതും നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടേയും ഏറ്റവും ഗൌരവപൂര്‍ണ്ണമായ ആശങ്കക്ക് കാരണം ആയിരിക്കും എന്നും പ്രസ്താവന പറയുന്നു.
- ജെ. എസ്.
( Saturday, March 21, 2009 ) |
ഇന്ത്യ ഇല്ലെങ്കിലും വാതക കുഴല്‍ പദ്ധതിയുമായി മുന്നോട്ട് പോകും : സര്‍ദാരി
ഇറാന്‍ - ഇന്ത്യാ - പാക്കിസ്ഥാന്‍ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യ ചേര്‍ന്നില്ലെങ്കിലും പദ്ധതിയുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോകും എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറിയിച്ചു. തന്റെ ഇറാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇറാന്റെ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയിലാണ് സര്‍ദാരി പാക്കിസ്ഥാന്റെ നിലപാട് വ്യക്തമാക്കിയത്. മൂന്നാമത്തെ കക്ഷി പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കിലും പദ്ധതി തുടരണം എന്നാണ് തങ്ങളുടെ പക്ഷം. ഇത് തങ്ങള്‍ ഇറാനെ അറിയിച്ചിട്ടുമുണ്ട്. ഇറാന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ താന്‍ ഇത് ചര്‍ച്ച ചെയ്യും. ഇറാനിലേക്കുള്ള സര്‍ദാരിയുടെ ആദ്യ സന്ദര്‍ശനം ആണിത്. ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെജാദുമായി സര്‍ദാരി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് മാര്‍ച്ച് 11ന് നടക്കുന്ന സാമ്പത്തിക സഹകരണ സംഘടനയുടെ ഉച്ചകോടിയിലും പങ്കെടുക്കും.
തര്‍ക്ക വിഷയങ്ങളില്‍ പരിഹാരമാവുന്ന പക്ഷം ഇന്ത്യക്ക് പിന്നീട് പദ്ധതിയില്‍ ചേരാം എന്നായിരുന്നു നേരത്തെ പാക്കിസ്ഥാന്റെ നിലപാട്. കഴിഞ്ഞ ഒക്ടോബറില്‍ തന്റെ ചൈനാ സന്ദര്‍ശന വേളയില്‍ ഈ പദ്ധതിയിലേക്ക് ചൈനയെ സര്‍ദാരി ക്ഷണിച്ചു എന്നും സൂചനയുണ്ട്. Labels: ഇന്ത്യ, പാക്കിസ്ഥാന്
- ജെ. എസ്.
( Tuesday, March 10, 2009 ) |
തെരഞ്ഞെടുപ്പ് ഏപ്രില്‍ 16ന്
ലോക് സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16ന് തുടങ്ങും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അഞ്ചു ഘട്ടങ്ങള്‍ ആയിട്ടാവും തെരഞ്ഞെടുപ്പ് നടത്തുക. കേരളത്തില്‍ ഏപ്രില്‍ 16നു തന്നെയാവും പോളിങ്. വോട്ടെണ്ണുന്നത് മെയ് 16നും. ജൂണ്‍ 2 ആവുമ്പോഴേക്കും 15ാമത് ലോക് സഭ നിലവില്‍ വരും. ജമ്മു കാശ്മീരിലും ഉത്തര്‍ പ്രദേശിലും അഞ്ചു ഘട്ടങ്ങളിലായി പോളിങ് നടക്കും. ബീഹാറില്‍ നാലു ഘട്ടങ്ങളും മഹാരാഷ്ട്രയിലും ബംഗാളിലും മൂന്ന് ഘട്ടങ്ങളും ആന്ധ്ര, ആസ്സാം, മണിപ്പൂര്‍, ജാര്‍ഖണ്ട്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഒറീസ്സ, പഞ്ചാബ് എന്നിവിടങ്ങളില്‍ രണ്ടു ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും. കേരളമടക്കം മറ്റ് 15 സംസ്ഥാനങ്ങളിലും യൂണിയന്‍ ടെറിട്ടറികളിലും ഒറ്റ ദിവസമാവും തെരഞ്ഞെടുപ്പ് നടക്കുക.
ആദ്യ ഘട്ടത്തില്‍ ഏപ്രില്‍ 16ന് 124 മണ്ഡലങ്ങളില്‍ പോളിങ് നടക്കും. ഏപ്രില്‍ 23ന് 141 മണ്ഡലങ്ങളിലും ഏപ്രില്‍ 30ന് 107 മണ്ഡലങ്ങളിലും മെയ് 7ന് 85 മണ്ഡലങ്ങളിലും മെയ് 13ന് ബാക്കി 86 മണ്ഡലങ്ങളിലും പോളിങ് നടക്കും. ആന്ധ്ര പ്രദേശ്, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ലോക് സഭാ തെരഞ്ഞെടുപ്പിനോടൊപ്പം തന്നെ നിയമ സഭാ തെരഞ്ഞെടുപ്പും നടക്കും. ആകെയുള്ള 543 മണ്ഡലങ്ങളില്‍ 522 മണ്ഡലങ്ങളില്‍ ഇത്തവണ ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയാവും ഉപയോഗിക്കുക. 2004ലെ വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ 4.3 കോടി പേര്‍ ഇത്തവണ പുതിയതായി ഉണ്ട്. 71.4 കോടി വോട്ടര്‍മാരാണ് ഇത്തവണ വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. Labels: ഇന്ത്യ
- ജെ. എസ്.
( Tuesday, March 03, 2009 ) |
പുകവലി നിരോധനം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
സിനിമയില്‍ പുകവലിക്കുന്ന രംഗങ്ങള്‍ കാണിക്കരുത് എന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സിനിമയിലും ടെലിവിഷനിലും പുകവലിക്കുന്ന രംഗങ്ങള്‍ കാണിക്കുന്നത് ഈ സാമൂഹിക ദൂഷ്യത്തെ പ്രോത്സാഹിപ്പിക്കുവാന്‍ സഹായകരം ആവും എന്ന് അഭിപ്രയപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതി ഇതിന് എതിരെ ഉത്തരവിട്ടിരുന്നത്. പുകവലി നിരോധനം കേന്ദ്ര ആരോഗ്യ മന്ത്രി അന്‍പുമണി രമദോസിന്റെ ശ്രമത്തെ തുടര്‍ന്ന് 2006ല്‍ ആയിരുന്നു നിലവില്‍ വന്നത്. ജനം വെള്ളിത്തിരയിലെ തങ്ങളുടെ ആരാധ്യ പുരുഷന്മാരെ അനുകരിച്ച് ആരോഗ്യത്തിന് ഹാനികരം ആയ പുകവലി സ്വീകരിക്കാന്‍ പ്രേരിതമാവും എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. പരസ്യ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്ന പുകവലി ഉല്പന്നങ്ങള്‍ ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ ആവില്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഈ നിയമം സിഗരറ്റും മറ്റ് പുകവലി ഉല്പന്നങ്ങളുടേയും പരസ്യത്തിന് നിയമ സാധുത നല്‍കുന്നുണ്ട്. അപ്പോള്‍ പിന്നെ ഇത് സിനിമയില്‍ കാണിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് ഹരജിയില്‍ ചോദിക്കുന്നു. ഭരണഘടന അനുവദിക്കുന്ന മൌലിക അവകാശം ആയ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഈ നിരോധനം വിരുദ്ധമാണ് എന്നും സര്‍ക്കാര്‍ ചൂണ്ടി കാണിക്കുന്നു.
- ജെ. എസ്.
( Wednesday, February 18, 2009 ) 3 Comments:
Links to this post: |
ഇന്ത്യയുമായി ആയുധ വ്യാപാരത്തില്‍ ഇസ്രയേലിന് ഒന്നാം സ്ഥാനം
കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് ഇന്ത്യ ഇസ്രയേലുമായി ഒപ്പു വെച്ച ഒന്‍പത് ബില്യണ്‍ ഡോളറിന്റെ സൈനിക വ്യാപാര കരാറുകളിലൂടെ ഇസ്രയേല്‍ റഷ്യയെ പിന്നിലാക്കി ഇന്ത്യയുമായി സൈനിക വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തി. മുംബൈ ഭീകര ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ 600 മില്യണ്‍ ഡോളറിന്റെ എയറോസ്റ്റാറ്റ് റഡാറുകളാണ് ഇന്ത്യ ഇസ്രയേലില്‍ നിന്നും വാങ്ങിയത്. ഈ റഡാറുകള്‍ ഇന്ത്യയുടെ തീര പ്രദേശങ്ങളില്‍ തന്ത്ര പ്രധാനമായ ഇടങ്ങളില്‍ സ്ഥാപിക്കുക വഴി ഇന്ത്യയിലേക്ക് ലക്‌ഷ്യമിട്ട് വരുന്ന ശത്രു വിമാനങ്ങളെ പറ്റിയും മിസൈലുകളെ പറ്റിയും നേരത്തേ വിവരം ലഭിക്കും. കയറ് കൊണ്ട് നിലത്ത് ഉറപ്പിച്ചു നിര്‍ത്തിയ, ആകാശത്തില്‍ പൊങ്ങി പറക്കുന്ന ബലൂണുകളുടെ മുകളില്‍ സ്ഥാപിക്കുന്ന ഈ റഡാറുകള്‍ക്ക് നിലത്ത് സ്ഥാപിച്ചിരിക്കുന്ന മിസൈലുകളേക്കാള്‍ വളരെ നേരത്തേ തന്നെ അടുത്തു വരുന്ന ശത്രുവിന്റെ ആക്രമണത്തെ പറ്റി മുന്നറിയിപ്പ് നല്‍കുവാന്‍ കഴിയും.
കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങളായി പ്രതി വര്‍ഷം ശരാശരി 875 മില്യണ്‍ ഡോളറിന്റെ സൈനിക വ്യാപാരം ഇന്ത്യ റഷ്യയുമായി നടത്തുന്നുണ്ട്.
- ജെ. എസ്.
( Monday, February 16, 2009 ) 2 Comments:
Links to this post: |
റെയില്‍ യാത്രാ നിരക്കുകള്‍ കുറയും
ലാലു പ്രസാദ് ഇന്ന് ലോക സഭയില്‍ അവതരിപ്പിച്ച ഇടക്കാല റെയില്‍വേ ബജറ്റില്‍ യാത്രാ നിരക്കുകളില്‍ രണ്ടു ശതമാനം ഇളവുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷ കാലത്തെ നേട്ടങ്ങള്‍ ഉയര്‍ത്തി കാണിച്ച ബജറ്റ് അവതരണത്തില്‍ ഈ കാലയളവില്‍ 90000 കോടി രൂപയാണ് അധിക വരുമാനം റെയില്‍വേ ഉണ്ടാക്കിയത് എന്ന് സഭയെ അറിയിച്ചു. ബജറ്റില്‍ യാത്രാ നിരക്കുകളില്‍ രണ്ട് ശതമാനം ഇളവുകള്‍ ആണ് ഉള്ളത്. ഏ. സി., മെയില്‍, എക്സ്പ്രസ് വണ്ടികളിലാണ് നിരക്ക് ഇളവുകള്‍ ബാധകം ആവുക. ചരക്ക് കൂലിയില്‍ മാറ്റമില്ല. പതിനാറ് വണ്ടികളില്‍ കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. റയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും. 2010 ല്‍ 43 പുതിയ വണ്ടികള്‍ ആരംഭിക്കും. ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടു വരുന്നതിനെ സംബന്ധിച്ച സാധ്യതാ പഠനങ്ങള്‍ നടത്തും. പൊതു ജനത്തിനു മേല്‍ അധിക ഭാരം വരുത്താതെ തന്നെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ബജറ്റിന്റെ ലക്ഷ്യം എന്നും ലാലു പ്രസ്താവിച്ചു.
Labels: ഇന്ത്യ, ഗതാഗതം, സാമ്പത്തികം
- ജെ. എസ്.
( Friday, February 13, 2009 ) |
വിഭാഗീയതയല്ല ഒരുമയാണ് നമുക്ക് ആവശ്യം - ബൃന്ദ
ലോക സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും രാമ ക്ഷേത്രം എന്നും പറഞ്ഞു വരുന്ന ബി. ജെ. പി. യുടെ ഇരട്ട താപ്പ് നയം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നും ഇത്തവണ ഇത്തരം വിഭാഗീയ തന്ത്രങ്ങള്‍ ഒന്നും തന്നെ ബി. ജെ. പി. യെ തുണക്കില്ല എന്നും സി. പി. ഐ. (എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പ്രസ്താവിച്ചു. ഭീകരതയും സുരക്ഷയും ആണ് ഇപ്പോള്‍ ജനത്തിനു മുന്നില്‍ ഉള്ള പ്രശ്നം. ആഭ്യന്തര ഭീകരതയും സുരക്ഷിതത്വവും ജനത്തെ പുറമെ നിന്നുള്ള തീവ്രവാദത്തെ പോലെയോ അതിലേറെയോ അലട്ടി തുടങ്ങിയിരിക്കുന്ന ഈ കാലത്ത് വര്‍ഗ്ഗീയതയും, മത വൈരവും തീവ്രവാദത്തെ സഹായിക്കുന്ന അവസ്ഥ ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞു. തീവ്രവാദത്തെ ചെറുക്കാന്‍ ഒരുമയാണ് വേണ്ടത്. വിഭാഗീയതയല്ല. ഈ കാര്യത്തില്‍ ബി. ജെ. പി. ഒരു പരാജയം ആണ്. വാക്കുകള്‍ അല്ല, പ്രവര്‍ത്തിയാണ് നമ്മുടെ രാജ്യത്തിന് ആവശ്യം. ശക്തമായ നയങ്ങള്‍ രൂപീകരിച്ച് ഐക്യ ദാര്‍ഡ്യവും ഒത്തൊരുമയും പരിപോഷിപ്പിച്ച് വര്‍ഗ്ഗീയതയേയും ഭീകര വാദത്തേയും ജനം ഒറ്റക്കെട്ടായി നിന്ന് ചെറുക്കണം എന്നും അവര്‍ പറഞ്ഞു.
Labels: ഇന്ത്യ, തീവ്രവാദം, രാഷ്ട്രീയം
- ജെ. എസ്.
( Tuesday, February 10, 2009 ) |
ഇന്ത്യയുടെ 500 രൂപ ലാപ്‌ടോപ്
ദേശീയ വിദ്യാഭ്യാസ മിഷന്‍, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐ. ഐ. ടി. മദ്രാസ് എന്നിവരുടെ സംയുക്ത ശ്രമ ഫലമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ലോകത്തെ ഏറ്റവും വില കുറഞ്ഞ ലാപ്‌ടോപ് ഇന്ന് തിരുപ്പതിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കും. വിദ്യാഭ്യാസ രംഗത്തെ ശാപമായ, സമ്പന്നനും ദരിദ്രനും ഇടയില്‍ നില നില്‍ക്കുന്ന വിവര സാങ്കേതിക വിടവ്, ഇതോടെ നികത്താന്‍ ആവും എന്നാണ് പ്രതീക്ഷ. രണ്ട് ജി. ബി. റാം, വയര്‍ ലെസ്, ഈതര്‍ നെറ്റ് എന്നീ സൌകര്യങ്ങള്‍ ലഭ്യമായ ഈ ലാപ്‌ടോപ്പിന് ഇപ്പോള്‍ 1000 രൂപ ചെലവ് വരുന്നുണ്ടെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ വന്‍ തോതില്‍ ഉല്‍പ്പാദനം നടത്തുന്നതോടെ ഇതിന്റെ ചിലവ് 500 രൂപ ആവും എന്നാണ് ഇതിന്റെ ഉപജ്ഞാതാക്കളുടെ കണക്ക് കൂട്ടല്‍.
- ജെ. എസ്.
( Tuesday, February 03, 2009 ) |
രാഹുല്‍ ഗാന്ധിക്ക് അടുത്ത ഇന്ത്യന്‍ പ്രധാന മന്ത്രി ആവാം - പ്രണബ് മുഖര്‍ജി
ലോക് സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രി ആവാം എന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. തന്റെ പിതാവിന്റെ കാല്‍ പാടുകള്‍ പിന്തുടര്‍ന്ന് ഇന്ത്യയുടെ പ്രധാന മന്ത്രിയായി രാഹുല്‍ സ്ഥാനം ഏല്‍ക്കുന്ന കാലം വിദൂരം അല്ല എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോണ്‍ഗ്രസ് തിരികെ അധികാരത്തില്‍ വന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രി ആകാനുള്ള സാധ്യത തള്ളി കളയാന്‍ ആവില്ല എന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ലുധിയാനയില്‍ അറിയിച്ചു.
എന്നാല്‍ ഇത്തവണ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത് സോണിയാ ഗാന്ധിയുടേയും മന്‍മോഹന്‍ സിംഗിന്റെയും നേതൃത്വത്തില്‍ ആയിരിക്കും. 38ാം വയസ്സില്‍ ഒമര്‍ അബ്ദുള്ളക്ക് കാശ്മീര്‍ പോലെ പ്രധാനമായ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും 40ാം വയസ്സില്‍ രാജീവ് ഗാന്ധിക്ക് ഇന്ത്യന്‍ പ്രധാന മന്ത്രിയും ആകാം എങ്കില്‍ എന്തു കൊണ്ട് രാഹുല്‍ ഗാന്ധിക്ക് 38ാം വയസ്സില്‍ അടുത്ത പ്രധാന മന്ത്രി ആയിക്കൂടാ എന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു. മന്‍മോഹന്‍ സിംഗ് തന്റെ കര്‍ത്തവ്യം നന്നായി നിര്‍വഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നേതൃത്വം ഏറ്റെടുക്കണമോ എന്ന് രാഹുല്‍ തന്നെ തീരുമാനിക്കും എന്നും അറിയിച്ചു. പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പ് ജയിച്ചാല്‍ അടുത്ത വര്‍ഷം ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത് മന്‍മോഹന്‍ സിംഗ് തന്നെ ആയിരിക്കും എന്ന് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ സോണിയ പ്രസംഗിച്ചത് ആരും മറക്കരുത് എന്ന് മറ്റൊരു കോണ്‍ഗ്രസ് വക്താവ് ആയ ഷക്കീല്‍ അഹമ്മദ് കഴിഞ്ഞ ദിവസം ഓര്‍മ്മിപ്പിച്ചിരുന്നു. Labels: ഇന്ത്യ, രാഷ്ട്രീയം
- ജെ. എസ്.
( Sunday, January 11, 2009 ) |
അധ്യാപകന്‍ കണ്ണ് കുത്തി പൊട്ടിച്ചു
തന്റെ ചോദ്യത്തിന് ഉത്തരം നല്‍കുവാന്‍ കഴിയാഞ്ഞതില്‍ കുപിതനായ അധ്യാപകന്‍ എട്ടു വയസുകാരിയായ വിദ്യാര്‍ത്ഥിനിയുടെ കണ്ണില്‍ പിന്ന് കുത്തി കയറ്റി പൊട്ടിച്ചു. ശ്വേത എന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ വലത് കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഛത്തീസ്ഗഢിലെ കോര്‍ബയില്‍ സരസ്വതി ശിശു മന്ദിര്‍ സ്കൂളില്‍ രണ്ടാം ക്ലാസ്സിലാണ് സംഭവം നടന്നത്. പരസ്‌രാം ഭൈന എന്ന അധ്യാപകനാണ് തന്റെ ചോദ്യത്തിന് മറുപടി നല്‍കാഞ്ഞ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിക്കുകയും കോപം സഹിക്കാനാവതെ കയ്യില്‍ കിട്ടിയ ഒരു പിന്ന് കോണ്ട് കുട്ടിയുടെ കണ്ണ് കുത്തി പൊട്ടിക്കുകയും ചെയ്തത്. പോലീസ് കേസ് എടുത്തിട്ടുണ്ട്. അധ്യാപകന്‍ ഒളിവിലുമാണ്.
Labels: ഇന്ത്യ, കുട്ടികള്‍, കുറ്റകൃത്യം
- ജെ. എസ്.
( Friday, January 09, 2009 ) |
ഷിബു സോറന്‍ തോറ്റു
ജാര്‍ഖണ്ട് മുഖ്യ മന്ത്രിയായി നാലു മാസം ഭരിച്ച ശേഷം നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ഷിബു സോറന്‍ തോറ്റു. ഇതോടെ ഭരണം പ്രതിസന്ധിയില്‍ ആയി. എന്നാല്‍ സോറന്‍ തന്റെ രാജി വൈകിക്കും എന്നാണ് സൂചന. ജാര്‍ഖണ്ട് പാര്‍ട്ടിയിലെ ഗോപാല്‍ കൃഷ്ണ പാട്ടാര്‍ ആണ് സോറനെ ഉപ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്. തോറ്റു എങ്കിലും ഉടനെയൊന്നും താന്‍ രാജി വെക്കില്ല എന്നു തന്നെയാണ് സോറന്റെ നിലപാട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹിയില്‍ പോയി കേന്ദ്ര നേതൃത്വത്തെ കണ്ടതിനു ശേഷമേ താന്‍ തീരുമാനം എന്തെങ്കിലും എടുക്കൂ എന്ന് ഷിബു സോറന്‍ മാധ്യമങ്ങളെ അറിയിച്ചു. സോറന്‍ തോറ്റു എങ്കിലും യു.പി.എ. സര്‍ക്കാര്‍ തന്നെ സംസ്ഥാന ഭരണത്തില്‍ തുടരും എന്ന് ഉപ മുഖ്യ മന്ത്രി സുധീര്‍ മഹ്തോ അറിയിച്ചിട്ടുണ്ട്.
Labels: ഇന്ത്യ, രാഷ്ട്രീയം
- ജെ. എസ്.
( Friday, January 09, 2009 ) |
യു.എ.ഇ. നാവിക സേനാ മേധാവി ഇന്ത്യയില്‍
ഇന്ത്യയുമായി ഉള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇ. നാവിക സേനാ മേധാവി റിയര്‍ അഡ്മിറല്‍ അഹമ്മദ് മൊഹമ്മദ് അല്‍ സബാബ് ഇന്ത്യയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് എത്തി. ഇന്ത്യന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ സുരീഷ് മേത്തയും കര സേനാ മേധാവി ജെനറല്‍ ദീപക് കപൂറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഒന്നിച്ച് കൂടുതല്‍ സംയുക്ത നാവിക പരിശീലനം നടത്തുവാന്‍ യു.എ.ഇ. ഉദ്ദേശിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. കടല്‍ കൊള്ളക്കാരെ നേരിടുന്നത് ഉള്‍പ്പടെ ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യം ഉള്ള ഒട്ടനവധി കാര്യങ്ങളെ കുറിച്ച് ഇരു പക്ഷവും ചര്‍ച്ച നടത്തും. രസകരമായ ഒരു കാര്യം യു.എ.ഇ. നാവിക സേനാ മേധാവി തന്റെ നാവിക പരിട്ഠ്തിന്റെ ഏറിയ പങ്കും നടത്തിയത് പാക്കിസ്ഥാനിലാണ് എന്നതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്റെ പരിശീലനം നടക്കുന്നത് മുംബായില്‍ ആണ്.
Labels: അന്താരാഷ്ട്രം, ഇന്ത്യ, യു.എ.ഇ., രാജ്യരക്ഷ
- ജെ. എസ്.
( Tuesday, January 06, 2009 ) |
ഗാസയിലെ ജനതക്ക് ഇന്ത്യ ഒരു കോടി ഡോളര്‍ സഹായം നല്‍കും
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് ഇരയായവര്‍ക്ക് ഇന്ത്യ ഒരു കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. സൈനിക നടപടികള്‍ ഉടന്‍ നിര്‍ത്തി വെച്ച് സമാധാന പ്രക്രിയ പുനരാരംഭിക്കണം എന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു. ഐക്യ രാഷ്ട്ര സഭ നടത്തിയ അടിയന്തര സഹായ അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യ ഒരു കോടി ഡോളറിന്റെ ധന സഹായം നല്‍കുന്നത്. ഈ തുക ആക്രമണത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം, ധന സഹായം, അത്യാവശ്യം വീട്ട് സാമഗ്രികള്‍ എന്നിവ വാങ്ങിക്കുവാന്‍ ഉപയോഗിക്കും. അടിയന്തിരമായി യുദ്ധം അവസാനിപ്പിച്ചു സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കണം. ഇത് സമാധാന പ്രക്രിയ പുനരാരംഭിക്കുവാന്‍ സഹായിക്കും. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിക്കുന്നത്.
Labels: അന്താരാഷ്ട്രം, ഇന്ത്യ, പലസ്തീന്
- ജെ. എസ്.
( Saturday, January 03, 2009 ) |
ആന്തുലേക്ക് പിന്തുണ ലഭിക്കാന്‍ സാധ്യതയില്ല
ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര മന്ത്രി ആന്തുലെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ പറ്റി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമ്പോള്‍ ആന്തുലെയെ പിന്തുണക്കാന്‍ സാധ്യതയില്ല എന്ന് സൂചന. ആന്തുലെയുടെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ക്കരെയുടെ കൊലപാതകത്തെ പറ്റി പുതിയ അന്വേഷണം ഒന്നും നടത്തില്ല എന്ന് മഹാരാഷ്ട്രാ മുഖ്യ മന്ത്രി അശോക് ചവാന്‍ അറിയിച്ചിട്ടുണ്ട്. ആന്തുലെ രാജി വക്കണം എന്ന ആവശ്യവുമായി ബി. ജെ. പി. യും ശിവ സേനയും ശക്തമായി തന്നെ രംഗത്തുണ്ട്. ഇന്നത്തെ പ്രസ്താവന മഹാരാഷ്ട്രാ സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും എന്ന് കോണ്‍ഗ്രസ് സൂചിപ്പിച്ചു.
- ജെ. എസ്.
( Tuesday, December 23, 2008 ) |
ഞങ്ങളെ വേദനിപ്പിക്കാന്‍ കഴിഞ്ഞേക്കും; എന്നാല്‍ തളര്‍ത്താന്‍ ആര്‍ക്കും കഴിയില്ല - രത്തന്‍ റ്റാറ്റ
മുംബൈ ഭീകര ആക്രമണത്തില്‍ തകര്‍ന്ന താജ് ഹോട്ടലിന്റെ ടവര്‍ കെട്ടിടം വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. തങ്ങളുടെ സ്ഥിരം അതിഥികളേയും മുംബൈ നഗരത്തിലെ എല്ല പ്രമുഖ വ്യക്തിത്വങ്ങളേയും ഉള്‍പ്പെടുത്തി കൊണ്ട് പ്രത്യേക ചടങ്ങ് തന്നെ ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. ചടങ്ങില്‍ സംസാരിച്ച റ്റാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ റ്റാറ്റ താജിന് നേരെ നടന്ന ആക്രമണം മുംബൈക്കും ഇന്ത്യക്ക് മുഴുവനും എതിരെ നടന്ന ആക്രമണം ആണ് എന്ന് പറഞ്ഞു. ആക്രമണം നടന്ന മൂന്ന് ദിവസങ്ങളില്‍ ജോലിക്ക് ഹാജരായിരുന്ന എല്ലാവരേയും ചടങ്ങില്‍ ആദരിച്ചു. ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹോട്ടല്‍ ജീവനക്കാരേയും അതിഥികളേയും വീര മൃത്യു വരിച്ച സൈനികരേയും ചടങ്ങില്‍ അനുസ്മരിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് പുറമെ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഒട്ടേറെ ജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. ഈ ആക്രമണം നമ്മെ ഒരുമിച്ച് കൊണ്ടു വരാന്‍ സഹായിച്ചു. ഈ അവസരത്തില്‍ തങ്ങള്‍ക്ക് സഹായവും ആയി എത്തിയ എല്ലാര്‍ക്കും നന്ദി പറയുന്നു. പ്രത്യേകിച്ചും പരിക്കേറ്റവരേയും കൊണ്ട് ആശുപത്രികളിലേക്ക് കുതിച്ച ടാക്സി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും മറ്റ് എല്ലാവര്‍ക്കും. ആക്രമണത്തിന് ശേഷം ഇത്രയും പെട്ടെന്ന് തന്നെ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വ്യക്തമായ ഒരു സന്ദേശവും ആയിട്ടാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ക്ക് നമ്മെ പരിക്ക് ഏല്‍പ്പിക്കുവാനും വേദനിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ടെങ്കിലും നമ്മെ ഒരിക്കലും തളര്‍ത്തുവാന്‍ കഴിയില്ല എന്ന സന്ദേശം.
- ജെ. എസ്.
( Sunday, December 21, 2008 ) |
ഖസാക്കിസ്ഥാന്‍ ഇന്ത്യക്ക് യുറാനിയം നല്‍കും
ലോകത്തിലെ ഏറ്റവും വലിയ യുറാനിയം നിക്ഷേപത്താല്‍ സമ്പന്നമായ ഖസാക്കിസ്ഥാന്‍ ഇന്ത്യക്ക് യുറാനിയം നല്‍കാന്‍ സന്നദ്ധമാണ് എന്ന് അറിയിച്ചു. ഇതിനായി ഒരു സമഗ്രമായ ആണവ കരാര്‍ ഉണ്ടാക്കുവാനും ഖസാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നു എന്ന് ഖസാക്കിസ്ഥാന്‍ പ്രതിനിധിയും പണ്ഡിതനുമായ മരാത്ത് ഷെയിഖുദ്ധിനോവ് അറിയിച്ചതാണ് ഇത്. ഡല്‍ഹയില്‍ ഇന്ത്യാ - ഖസാക്കിസ്ഥാന്‍ സഹകരണത്തെ സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. എണ്ണവും പ്രകൃതി വാതകവും നല്‍കുന്നത് സംബന്ധിച്ചും ഇത്തരം കരാറുകള്‍ ഇന്ത്യയുമായി ഉണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു. ഖസാക്കിസ്ഥാന്‍ പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ആയിരുന്നു ഈ ചര്‍ച്ച സംഘടിപ്പിച്ചത്. ഇന്ത്യയുമായി തീവ്രവാദ വിരുദ്ധ സഹകരണവും ശക്തമാക്കാന്‍ ഖസാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നു. 2002ല്‍ തന്നെ ഇത്തരം ഒരു ഭീകര വിരുദ്ധ കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയിരുന്നു എങ്കിലും ഈ രംഗത്ത് ഏറെയൊന്നും മുന്നോട്ട് പോവാന്‍ ആയില്ല. ചില പ്രതിനിധി ചര്‍ച്ചകള്‍ മാത്രം നടന്നു. പ്രായോഗികമായ നടപടികള്‍ ഒന്നും ഉണ്ടായില്ല. വിദഗ്ദ്ധരുമായി ഉള്ള ചര്‍ച്ചകളും നടന്നില്ല എന്നും അദ്ദേഹം പരിതപിച്ചു.
Labels: അന്താരാഷ്ട്രം, ഇന്ത്യ
- ജെ. എസ്.
( Saturday, December 20, 2008 ) |
പാക്കിസ്ഥാന്റെ പങ്ക്: ഐക്യരാഷ്ട്ര സംഘടനയെ അറിയിക്കണം - കാരാട്ട്
മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന് എതിരെയുള്ള തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര സംഘടനക്ക് മുമ്പില്‍ വെക്കണമെന്ന് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്കയോടുള്ള ഇന്ത്യയുടെ വിധേയത്വം ഇക്കാര്യത്തിലും വെളിവാകുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. അക്രമികളെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടേണ്ടതില്ല. മറിച്ച് യു.എന്‍ ന്റെ സുരക്ഷാ വിഭാഗത്തെ സമീപിക്കുകയും എല്ലാ തെളിവുകളും സമര്‍പ്പിക്കുകയും വേണം - കാരാട്ട് വ്യക്തമാക്കി.
Labels: blast, mumbai, അന്താരാഷ്ട്രം, ഇന്ത്യ, വിനോദം, സ്ഫോടനം
- ബിനീഷ് തവനൂര്‍
( Sunday, December 07, 2008 ) |
ആഗോള സാമ്പത്തിക മാന്ദ്യം : സര്‍ക്കാര്‍ സഹായം നാളെ
ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ സമ്പദ് ഘടനയില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തിന്റെ ആഴം കുറക്കുവാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ പാക്കേജ് വൈകും എന്ന് സൂചന. സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കുവാനിരുന്ന പാക്കേജിന്റെ പ്രഖ്യാപനം ഇനി നാളെയേ ഉണ്ടാവൂ എന്ന് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. സര്‍ക്കാരിന്റെ പാക്കേജ് റിസര്‍വ് ബാങ്കിന്റെ പാക്കേജില്‍ നിന്നും വ്യത്യസ്തമാണ്. ചില ഉല്‍പ്പന്നങ്ങളിന്‍ മേല്‍ ഉള്ള എക്സൈസ് തീരുവ വെട്ടി കുറക്കുന്നത് ഉള്‍പ്പടെ ഉള്ള ഒട്ടേറെ സാമ്പത്തിക നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് സര്‍ക്കാര്‍ പാക്കേജ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഒരു പുതിയ ഉണര്‍വ്വ് നല്‍കും എന്ന് കരുതപ്പെടുന്നു. അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള ഒരു വന്‍കിട പദ്ധതിയും അടുത്തു തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കും എന്നും സൂചനയുണ്ട്.
Labels: ഇന്ത്യ, സാമ്പത്തികം
- ജെ. എസ്.
( Saturday, December 06, 2008 ) |
ഈദിന് ഗോ ഹത്യ ഒഴിവാക്കുക
ഡല്‍ഹി : ഈദ് പ്രമാണിച്ച് ഇന്ത്യയിലെ മുസ്ലിം ജനത ഹിന്ദു മത വിശ്വാസത്തോടുള്ള ആദര സൂചകമായി ഗോ ഹത്യ നടത്തുന്നത് ഒഴിവാക്കണം എന്ന് പ്രമുഖ ഇസ്ലാമിക മത പഠന കേന്ദ്രമായ ദാര്‍ ഉല്‍ ഉലൂം ആഹ്വാനം ചെയ്തു. പള്ളികളിലെ ഇമാമുകളുടെ അഖിലേന്ത്യാ സംഘടനയും ഈ നിര്‍ദ്ദേശത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. മുംബൈ ഭീകര ആക്രമണത്തിന്റെ ഇരകള്‍ ആയവരോടുള്ള ഐക്യ ദാര്‍ഡ്യത്തിന്റെയും വേദനയുടേയും പ്രതീകമായി മുസ്ലിംകള്‍ തോളില്‍ കറുത്ത നാട അണിയുവാന്‍ സംഘടന നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ബക്രീദ് പ്രമാണിച്ച് നടത്തുന്ന മൃഗ ബലി സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു ലഘു ലേഖ ദാര്‍ ഉല്‍ ഉലൂം പുറത്തിറ ക്കിയിട്ടുണ്ട്. ഹിന്ദു ജനതയുടെ വികാരങ്ങളെ വ്രണപ്പെടു ത്താതിരിക്കാന്‍ മുസ്ലിംകള്‍ ഗോ ഹത്യ നടത്തരുത് എന്ന് ഇതില്‍ പറഞ്ഞിരിക്കുന്നു. ശരിയത്ത് അംഗീകരിച്ച മറ്റ് മൃഗങ്ങളെ ബലി കൊടുത്ത് മറ്റ് ഇന്ത്യാക്കാരുടെ വികാരങ്ങളോടുള്ള ബഹുമാനം പ്രകടിപ്പിക്കണം എന്ന് ലഘു ലേഖ ആവശ്യപ്പെട്ടു. 1866ല്‍ സ്ഥാപിതമായ ദാര്‍ ഉല്‍ ഉലൂം ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും ആദരിക്കപ്പെടുന്ന ഇസ്ലാം മത പഠന കേന്ദ്രമാണ്. ഗോക്കളെ വധിക്കുന്നത് ഹിന്ദു വികാരം വ്രണപ്പെടുത്തും. രാജ്യത്തെ മത സൌഹാര്‍ദ്ദം തകര്‍ക്കുന്ന ഒന്നും നമ്മള്‍ ചെയ്യാന്‍ പാടില്ല എന്ന് All India Organisation of Imams of Mosques (AIOIM) പ്രസിഡന്റ് ഹസ്രത്ത് മൌലാനാ ജമീല്‍ അഹമ്മദ് ഇല്യാസി പറഞ്ഞു. മുംബൈ വാസികളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച ഇല്യാസ്, ഈദ് പ്രാര്‍ത്ഥനയില്‍ മുംബൈ ആക്രമണത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ രാജ്യത്തെ എല്ലാ ഇമാമുകളോടും അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് ശാന്തിയും സമാധാനവും പുനഃ സ്ഥാപിക്ക പ്പെടുവാന്‍ വേണ്ടി എല്ലാവരും ഈദ് പ്രാര്‍ത്ഥനാ വേളയില്‍ സര്‍വ്വ ശക്തനോട് പ്രാര്‍ത്ഥിക്കണം എന്നും അദ്ദേഹം പറഞ്ഞു. Labels: ഇന്ത്യ, ക്രമസമാധാനം
- ജെ. എസ്.
( Friday, December 05, 2008 ) |
ഇന്റലിജന്‍സ് പരാജയപ്പെട്ടു : ചിദംബരം
മുംബൈ ഭീകര ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ ഇന്റലിജന്‍സ് പാളിച്ചകള്‍ ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. തീവ്രവാദം തടയുന്നതിനായി മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്തും എന്നും മന്ത്രി അറിയിച്ചു. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് സമാനമായ ഒരു ദേശീയ അന്വേഷണ ഏജന്‍സി രൂപീകരിക്കുവാനുള്ള പദ്ധതികള്‍ തയ്യാറായി വരുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ പാര്‍ലമെന്റിനു മുന്നില്‍ വെക്കും. അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണ്. മുന്‍പ് നടന്ന പല തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിറകിലും ഉണ്ടായിരുന്ന സംഘടനകള്‍ തന്നെയാണ് മുംബൈ ആക്രമണത്തിനും പിന്നില്‍ എന്നതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ഇത് വെളിപ്പെടുത്താന്‍ ആവില്ല. റിപ്പോര്‍ട്ട് കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കുമ്പോള്‍ മാത്രമേ പൂര്‍ണമായ ചിത്രം വെളിപ്പെടുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
- ജെ. എസ്.
( Friday, December 05, 2008 ) |
അക്രമികളുടെ ശരീരങ്ങള്‍ കടലില്‍ എറിഞ്ഞേക്കൂ എന്ന് മുസ്ലീം സംഘടനകള്‍
ഭീകരരുടെ ശവ സംസ്കാരത്തിന് ഇന്ത്യന്‍ മണ്ണില്‍ ഇടമില്ലെന്ന് മുംബൈയിലെ മുസ്ലീം സംഘടനകള്‍. കമാന്‍ഡോ ഓപ്പറേഷനിടെ കൊല്ലപ്പെട്ട ഭീകരരുടെ ഭൌതിക സംസ്കാരം ഭാരതത്തില്‍ ചെയ്യാന്‍ അനുവദിക്കില്ല, പകരം അവരെ കടലില്‍ എറിഞ്ഞേക്കുക എന്ന് ഭീകരരുടെ സംസ്കാരത്തിന് സ്ഥലം അനുവദിക്കാതിരുന്ന മുംബൈ നിവാസികള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചില പ്രമുഖ മുസ്ലീം സംഘടകളുടെ വിളിച്ചു ചേര്‍ത്ത യോഗം പ്രസ്താവിച്ചു. ഇന്ത്യാ വിരുദ്ധ ഭീകരതക്ക് എതിരെ ആഗോള സമൂഹത്തോടുള്ള ഇന്ത്യന്‍ മുസ്ലീം ജനതയുടെ പ്രതികരണമായിരുന്നു ഇത്.
പഞ്ചാബിലെ സമാനയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പങ്കെടുത്ത വരിലെല്ലാം കൂട്ട കുരുതി ക്കെതിരെ ഉള്ള പ്രതിഷേധം ശക്തമായിരുന്നു. ഭീകരത ഇസ്ലാമിന്റെ വഴിയല്ല - ഉത്തര്‍ പ്രദേശിലെ ബിഞ്ജോറില്‍ നിന്നെത്തിയ സയിദ് ഹയ്ദെര്‍ റാസ പറഞ്ഞു. മുംബൈയില്‍ രക്തം ചൊരിഞ്ഞവര്‍ യഥാര്‍ത്ഥ മുസ്ലീംങ്ങളല്ല - ജമ്മു കാശ്മീരില്‍ നിന്നു മെത്തിയ ഗുലാം രസ്സൂല്‍ നൂര്‍ അഭിപ്രായപ്പെട്ടു. മുസ്ലീം വിരുദ്ധ വികാരം ഉടലെടുത്തേ ക്കാവുന്ന ഈ സാഹചര്യത്തില്‍ വളരെ നല്ലൊരു ചലനമായി പൊതുവെ ഇതിനെ വിലയിരുത്തുന്നു.
- ബിനീഷ് തവനൂര്‍
( Thursday, December 04, 2008 ) |
അതിര്‍ത്തിയില്‍ കരുതല്‍ വേണമെന്ന് ആന്റണി
മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ എല്ലാ തീരങ്ങളിലും അതിര്‍ത്തികളിലും കൂടുതല്‍ ജാഗ്രതാ മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് പ്രതിരോധ മന്ത്രി ശ്രീ. എ. കെ. ആന്റണി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ നശിപ്പിച്ചതു പോലുള്ള ഏതു നിമിഷത്തിലും ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെ നേരിടാന്‍ തയ്യാറായിരി ക്കുകയെന്നും അദ്ദേഹം മൂന്നു സൈന്യ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതു സംബന്ധിച്ചു നടന്ന ഉന്നത തല യോഗത്തില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ സുരേഷ് മേഹ്ത , എയര്‍ ചീഫ് മാര്‍ഷല്‍ ഫലി ഹോമി മേജര്‍, കര സേനാ മേധാവി ജനറല്‍ ദീപക് കപൂര്‍, പ്രധിരോധ സെക്രട്ടറി വിജയ് സിംഗ് എന്നിവര്‍ സന്നിഹിതരായിരുന്നു. രഹസ്യാന്വേഷണ, സുരക്ഷാ വിഭാഗങ്ങളുടെ ഊര്‍ജ്ജിതവും സംയോജിതവുമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സുരക്ഷാ മുന്നറിയിപ്പുകളെ ഫലപ്രദമായി ഉപയോഗ പ്പെടുത്താനാകൂ എന്ന് ആന്റണി മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തി നിയന്ത്രണ രേഖയിലെ സ്ഥിതി ഗതികള്‍ യോഗം അവലോകനം ചെയ്തു.
- ബിനീഷ് തവനൂര്‍
( Thursday, December 04, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്