ഇറാഖില്‍ അഞ്ചിടത്ത് കാര്‍ ബോംബ് ആക്രമണം
ഇറാഖിലെ ബാഗ്ദാദില്‍ അഞ്ചിടത്തായി നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ 121 പേര്‍ കൊല്ലപ്പെട്ടു. 500 ലേറെ പേര്‍ക്ക് പരിക്കുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ച അന്നു തന്നെയാണ് ഈ സ്ഫോടന പരമ്പര അരങ്ങേറിയത്. തെരഞ്ഞെടുപ്പിനെതിരെ രംഗത്തുള്ള സുന്നി തീവ്രവാദ സംഘടനകള്‍ തന്നെയാണ് ആക്രമണത്തിനു പുറകിലും എന്ന് സംശയിക്കപ്പെടുന്നു.
Labels: ഇറാഖ്, തീവ്രവാദം, ബോംബ് സ്ഫോടനം
- ജെ. എസ്.
( Wednesday, December 09, 2009 ) |
ഇറാഖില്‍ ബോംബ് സ്ഫോടനങ്ങളില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു
ബാഗ്‌ദാദ് : സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ലക്ഷ്യമാക്കിയ ഇരട്ട ബോംബ് സ്ഫോടനത്തില്‍ ഇറാഖില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. കുറച്ചു നാളായി നില നിന്ന ശാന്തതക്ക് അറുതി വരുത്തിയാണ് ഈ സ്ഫോടനം ബാഗ്ദാദിനെ പിടിച്ചു കുലുക്കിയത്. ഗോത്ര വര്‍ഗ്ഗ നേതാക്കളുമായി അമേരിക്ക നടപ്പിലാക്കിയ ധാരണയും കൂടുതല്‍ സൈനികരെ വിന്യസിച്ചതും മൂലം അല്‍ ഖൈദ ഭീകരരെ കുറെയൊക്കെ അമര്‍ച്ച ചെയ്യുവാനും ഇവിടങ്ങളിലെ നിയന്ത്രണം തിരികെ പിടിക്കാനും കഴിഞ്ഞു എന്ന ആശ്വാസത്തില്‍ ഇരിക്കവെയാണ് ഈ ഇരട്ട സ്ഫോടനങ്ങള്‍ നടന്നത്. നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും 460 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആക്രമണത്തോടെ ഇറാഖിന്റെ നിയന്ത്രണം ഇറാഖി സൈന്യത്തിന് കൈകാര്യം ചെയ്യുവാന്‍ കഴിയുമോ എന്ന ആശങ്കക്ക് ആക്കം കൂട്ടുന്നു. 2011 ഓടെ പൂര്‍ണ്ണമായി ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ് ഒബാമ.
Twin bomb blasts rock Baghdad - more than 100 feared killed Labels: ഇറാഖ്, ബോംബ് സ്ഫോടനം
- ജെ. എസ്.
( Monday, October 26, 2009 ) |
ഇറാഖില്‍ സ്ത്രീകളുടെ നിശ്ശബ്ദ സഹനം
ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങളും ആഭ്യന്തര യുദ്ധവും കെട്ടടങ്ങി വരുന്നു എന്ന് പറയുമ്പോഴും ഇവിടത്തെ സ്ത്രീകളുടെ നില ഇപ്പോഴും പരിതാപകരം തന്നെ എന്ന് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് പുറത്തിറങ്ങിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഓക്സ്ഫാം എന്ന ഒരു ബ്രിട്ടീഷ് ദുരിതാശ്വാസ ഏജന്‍സിയാണ് ഈ പഠനം നടത്തിയത്. 2003ല്‍ തുടങ്ങിയ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്ത് സംജാതമായ അരക്ഷിതാവസ്ഥയും കടുത്ത ദാരിദ്ര്യവും മൂലം ഇറാഖിലെ വനിതകള്‍ നിശ്ശബ്ദമായ ഒരു തരം അടിയന്തരാവസ്ഥ നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ഓക്സ്ഫാം പറയുന്നു. ഇറാഖിന്റെ പുനര്‍ നിര്‍മ്മാണത്തിനു വേണ്ടി കോടി ക്കണക്കിന് ഡോളര്‍ ചിലവഴിക്കുമ്പോഴും ഈ സ്ത്രീകളുടെ കാര്യം ഏവരും വിസ്മരിക്കുന്നു. പഠനത്തിനു വിധേയമായ സ്ത്രീകളില്‍ നാലില്‍ ഒന്ന് പേര്‍ക്കും ദിവസേന ആവശ്യമായ കുടി വെള്ളം പോലും ലഭിക്കുന്നില്ല. മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികളെ സ്കൂളില്‍ അയക്കാന്‍ സാധിക്കുന്നില്ല. ഇവരില്‍ പകുതി പേരും ഇപ്പോഴും അമേരിക്കന്‍ സൈനികരുടേയും, ചാവേറുകളുടേയും, ഇറാഖി പോലീസിന്റേയും, മത തീവ്രവാദികളുടേയും, പ്രാദേശിക ഗുണ്ടകളുടേയും പക്കല്‍ നിന്ന്‍ ബലാസംഗം, ശാരീരികമായ പീഡനം, തട്ടി കൊണ്ട് പോകല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. മുക്കാല്‍ ഭാഗത്തോളം സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട കഥയാണ് പറയുവാന്‍ ഉള്ളത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറാഖ് സര്‍ക്കാര്‍ പ്രതി ദിനം 50 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചത് ഇവരില്‍ 75 ശതമാനത്തിനും ഇതു വരെ ലഭിച്ചിട്ടുമില്ല.
Labels: അമേരിക്ക, ഇറാഖ്, മനുഷ്യാവകാശം, യുദ്ധം
- ജെ. എസ്.
( Monday, March 09, 2009 ) 1 Comments:
Links to this post: |
ജോര്‍ജ് ബുഷിന് ചെരിപ്പ് കൊണ്ടേറ്
ബാഗ്ദാദ് : സ്ഥാനം ഒഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇറാഖില്‍ ഒരു മിന്നല്‍ സന്ദര്‍ശനം നടത്തി ഇറാഖ് യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ് യുദ്ധത്തെ ന്യായീകരിച്ചു സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റിന് പത്ര സമ്മേളനത്തിന് ഇടയില്‍ ചെരിപ്പ് കൊണ്ട് ഏറ് കിട്ടി. തക്ക സമയത്ത് ഒഴിഞ്ഞു മാറിയത് കൊണ്ട് മാത്രം എറിഞ്ഞ രണ്ട് ഷൂസുകളും ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനായി ഒട്ടനവധി തവണ തെരഞ്ഞെടുക്കപ്പെട്ട ബുഷിന്റെ മുഖത്ത് പതിച്ചില്ല. ഇറാഖ് പ്രധാന മന്ത്രി നൌരി അല്‍ മലീക്കിയുടെ കൂടെ നടത്തിയ പത്ര സമ്മേളനത്തില്‍ നൌറിക്ക് കൈ കൊടുക്കുവാന്‍ ബുഷ് മുന്നോട്ട് വന്നപ്പോഴാണ് ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറായ മുന്‍തദാര്‍ അല്‍ സെയ്ദി വെറും 20 അടി ദൂരെ നിന്ന് തന്റെ രണ്ട് ഷൂസും അമേരിക്കന്‍ പ്രസിഡന്റിനു നേരെ വലിച്ചെറിഞ്ഞത്.
“ഇത് ഒരു വിട നല്‍കല്‍ ചുംബനം ആണെടാ പട്ടീ. ഇറാഖില്‍ ശേഷിക്കുന്ന വിധവകളുടേയും അനാഥരായ കുട്ടികളുടേയും കൊല്ലപ്പെട്ട ഇറാഖി പൊരന്മാരുടേയും വക ആണിത്” എന്ന് ഉറക്കെ അറബിയില്‍ വിളിച്ചു പറഞ്ഞു കൊണ്ടാണ് ഇയാള്‍ ചെരുപ്പ് എറിഞ്ഞത്. ഇയാളുടെ മേല്‍ ചാടി വീണ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇയാളുടെ നിലവിളി ഉയര്‍ന്ന് കേള്‍ക്കുകയും ഇയാളെ അവിടെ നിന്നും വലിച്ചിഴച്ച് കൊണ്ട് പോകുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയില്‍ കൂടി ഇയാളെ കാണാന്‍ കഴിഞ്ഞില്ല എങ്കിലും ഇയാളെ വലിച്ച് ഇഴച്ച് കൊണ്ട് പോയ വഴി നീളെ രക്തം കിടന്നിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. ഇയാള്‍ ജോലി ചെയ്യുന്ന അല്‍ ബാഗ്ദാദിയ ടെലിവിഷന്‍ പിന്നീട് ഇയാളുടെ ജീവന്‍ രക്ഷിക്കണം എന്ന് ഇറാഖ് സര്‍ക്കാരിനോട് ടെലിവിഷനിലൂടെ അപേക്ഷിക്കുക യുണ്ടായി. ലോകമെമ്പാടും ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ അല്‍ സെയ്ദിയുടെ മോചനത്തിനായി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കണം എന്നും ചാനല്‍ അഭ്യര്‍ത്ഥിച്ചു. Labels: അന്താരാഷ്ട്രം, അമേരിക്ക, ഇറാഖ്, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Monday, December 15, 2008 ) 3 Comments:
Links to this post: |
ഇറാഖില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ : യു. എന്‍.
ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇറാഖില്‍ ഇപ്പോഴും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. ന്യൂന പക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, തൊഴില്‍ വിദഗ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍, തടവുകാര്‍ക്കു നേരെയുള്ള പീഡനം, സ്ത്രീകളെ ആക്രമിക്കല്‍ എന്നിങ്ങനെയുള്ള കുറ്റ കൃത്യങ്ങള്‍ ഇറാഖില്‍ നിര്‍ബാധം തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിചാരണ ഇല്ലാതെയും നിയമ സഹായം ലഭ്യം ആക്കാതെയും വര്‍ഷങ്ങളോളം തടവുകാരെ ജെയിലുകളില്‍ പാര്‍പ്പിക്കുന്നത് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശി ക്കപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍, വക്കീല്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍ എന്നിങ്ങനെയുള്ള വിദഗ്ദ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വളരെ കൂടുതല്‍ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രദേശത്താണ് ഇത്തരം ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്. ന്യൂന പക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുവാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ സ്വീകരിക്കണം എന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Labels: അന്താരാഷ്ട്രം, ഇറാഖ്, മനുഷ്യാവകാശം
- ജെ. എസ്.
( Wednesday, December 03, 2008 ) |
സൌദിയും ഇറാഖും കുറ്റവാളികളെ കൈമാറും
കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാറില്‍ സൗദി അറേബ്യയും ഇറാഖും ഉടന്‍ ഒപ്പുവയ്ക്കും. ഇറാഖില്‍ നടക്കുന്ന കലാപങ്ങളില്‍ സൗദി പൗരന്മാര്‍ പിടിക്കപ്പെടുന്ന പശ്ചാത്തലത്തിലാണിത്.
കരാറിന്‍റെ കരടു രൂപം തയ്യാറായിട്ടുണ്ട്. ഇതു പ്രകാരം സൗദിയിലെ ജയിലുകളില്‍ കഴിയുന്ന ഇറാഖ് പൗരന്മാരെ ഇറാഖിലെ ജയിലിലേക്കും ഇറാഖ് ജയിലുകളിലുള്ള സൗദികളെ സൗദി അറേബ്യയിലേക്കും മാറ്റും. കുറ്റവാളികളായ നൂറോളം സൗദി പൗരന്മാര്‍ ഇറാഖ് ഗവണ്‍മെന്‍റിന്‍റെ കസ്റ്റഡിയിലും അമ്പതോളം സൗദികള്‍ ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ കസ്റ്റഡിയിലുമുണ്ട്. Labels: ഇറാഖ്, കുറ്റകൃത്യം, സൌദി
- ജെ. എസ്.
( Sunday, September 14, 2008 ) |
ഇറാഖും കുവൈറ്റും അടുക്കുന്നു
ചരിത്ര പ്രാധാന്യമുള്ള കുവൈത്ത് പ്രധാന മന്ത്രിയുടെ ഇറാഖ് സന്ദര്‍ശനം ഈയാഴ്ച്ച നടന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്ത് പ്രധാന മന്ത്രി ഷേഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയും ഇറാഖ് പ്രധാന മന്ത്രി നൂറി അല്‍ മാലിക്കിയും തമ്മിലായിരിക്കും ചര്‍ച്ച.
1990 ലെ ഇറാഖിന്‍റെ കുവൈത്ത് അധിനിവേശത്തിന് ശേഷം നടക്കുന്ന ആദ്യ ഉന്നത തല ചര്‍ച്ചയാണിത്. ഇറാഖ് കുവൈത്തിന് നല്‍കേണ്ട നഷ്ട പരിഹാരം, അതിര്‍ത്തി തര്‍ക്കം എന്നിവ ചര്‍ച്ചാ വിഷയമാകും. ഇറാഖിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ഷേഖ് സബ ചര്‍ച്ച നടത്തും. യുദ്ധത്തിന്‍റെ നഷ്ട പരിഹാരമായി നല്‍കുന്ന എണ്ണയുടെ അളവില്‍ ഇളവ് വരുത്താന്‍ ഇറാഖ് കുവൈത്തിനോട് ആവശ്യപ്പെടുമെന്നും അറിയുന്നു. എന്നാല്‍ നഷ്ട പരിഹാരം സംബന്ധിച്ച എല്ലാ കാര്യവും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാം എന്ന നിലപാടാണ് കുവൈത്തിന്‍റേത്. അതേ സമയം, ഇറാഖ് കുവൈത്തിന് നല്‍കാനുള്ള നഷ്ട പരിഹാരത്തില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇറാഖി ധനകാര്യ മന്ത്രി ബയാന്‍ ജബര്‍ സോലാഗ് കുവൈത്തിലെത്തി. കുവൈത്തിന് നല്‍കാനുള്ള കടവും നഷ്ട പരിഹാരവും സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ ഇദേഹം നടത്തും. ഇറാഖിന്‍റെ എണ്ണ വരുമാനത്തിന്‍റെ അഞ്ച് ശതമാനം ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സിലന്‍റെ ഫണ്ടിലേക്ക് നല്‍കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇതില്‍ ഇളവ് നല്‍കണമന്ന് ഇറാഖ് കഴിഞ്ഞ ഏപ്രിലില്‍ ആവശ്യപ്പെട്ടിരുന്നു. Labels: ഇറാഖ്, കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
( Monday, September 08, 2008 ) |
ഇറാക്കിന്റെ ദേശീയപതാക മാറുന്നു.
ഇറാക്കിന്റെ ദേശീയ പതാക മാറ്റാനുള്ള തീരുമാനത്തിനായി പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നു.
മുന്‍പ്രസിഡന്റ് സദ്ദാം ഹുസ്സൈന്റെ ബാത്ത് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന മൂന്ന് നക്ഷത്രങ്ങള്‍ ദേശീയ പതാകയില്‍ നിന്ന് മാറ്റാനാണ് തീരുമാനം. ബാത്തിസ്റ്റ് ആദര്‍ശങ്ങളായ “ഐക്യം”, “സ്വാതന്ത്ര്യം”, “സോഷ്യലിസം” എന്നിവയെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് നക്ഷത്രങ്ങളാണിവ. സദ്ദാം ഹുസ്സൈന്റെ കൈപ്പടയിലുള്ള “അള്ളാഹു അക്ബര്‍” എന്ന് വിശുദ്ധ ഖുര്‍:ആന്‍ വചനവും നീക്കം ചെയ്യും. ഈ വിശുദ്ധ വചനം പക്ഷെ മറ്റോരു കൈപ്പടയില്‍ പതാകയില്‍ നിലനിര്‍ത്തും. സദ്ദാം ഹുസ്സൈന്റെ പതനത്തെ തുടര്‍ന്ന് നിലവിലെ ദേശീയ പതാക ഉപയോഗിക്കാന്‍ കുര്‍ദ്ദ് വംശജര്‍ വിസ്സമ്മതിച്ചിരുന്നു. Labels: ഇറാഖ്, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
( Wednesday, January 23, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്