ഹമാസിന് ഇറാന്റെ പിന്തുണ
ഗാസയിലെ ഹമാസിന്റെ ശക്തി കേന്ദ്രം തകര്‍ക്കാനുള്ള ഇസ്രയേലിന്റെ ഭീഷണിക്കെതിരെ പലസ്തീന് പിന്തുണയുമായി ഇറാന്‍ രംഗത്തെത്തി. ഇസ്രായേല്‍ പുതിയ സാഹസങ്ങള്‍ക്ക് മുതിരരുത് എന്നാണ് ഇത് സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി ക്കൊണ്ട് ഇറാന്‍ പ്രസിഡണ്ട് മഹ്മൂദ് അഹമ്മദി നെജാദ് ശനിയാഴ്ച പറഞ്ഞത്. ദക്ഷിണ ലെബനോനില്‍ 2006ല്‍ നടന്ന യുദ്ധത്തിലും, ഗാസയില്‍ 2009 - 2010 ല്‍ പലസ്തീന്‍ നടത്തിയ ചെറുത്ത് നില്‍പ്പിലും ഏറ്റ പരാജയം ഇസ്രായേല്‍ മറക്കരുത് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗാസയില്‍ നിന്നും ഇസ്രയേലിനു നേരെ നടത്തുന്ന റോക്കറ്റ് ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്താന്‍ നിര്‍ബന്ധിതമാകും എന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഉപ പ്രധാന മന്ത്രി സില്‍വന്‍ ഷാലോം പ്രഖ്യാപിച്ചിരുന്നു.
- ജെ. എസ്.
( Sunday, April 04, 2010 ) |
ഇറാന് ഇന്ത്യയെ തഴഞ്ഞ് ചൈനയ്ക്ക് എണ്ണ നല്‍കും
ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷാ പദ്ധതിയ്ക്ക് തിരിച്ചടി നല്‍കി കൊണ്ട് ഇറാന്‍ തങ്ങളുടെ എണ്ണപ്പാട വികസനത്തിനായി ചൈനയെ കൂട്ട് പിടിക്കുന്നു. ഔദ്യോഗികമായ പ്രഖ്യാപനം ഈ കാര്യത്തില്‍ ഇതേ വരെ ഇറാന്‍ നടത്തിയിട്ടില്ലെങ്കിലും കാര്യങ്ങളുടെ ഗതി ഈ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
പ്രതിദിനം 2.6 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ദക്ഷിണ അസാദേഗാന്‍ എണ്ണപ്പാടം ചൈനയ്ക്ക് നല്‍കാന്‍ കഴിഞ്ഞയാഴ്‌ച്ച ഇറാന്‍ ധാരണയിലെത്തി. ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന ദക്ഷിണ പാര്‍സ്-12 എന്ന എണ്ണപ്പാടത്തിലെ 60 ശതമാനത്തോളം അംഗോളയ്ക്കും നല്‍കിയതോടെ ഇന്ത്യയുടെ കാര്യം പരുങ്ങലിലായിരിക്കുകയാണ്. പെട്രോളിയം വകുപ്പിന് ഇനി എന്തെങ്കിലും കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുമെന്നാണ് സൂചന. ഒക്ടോബര്‍ 13ന് ബെയ്ജിംഗില്‍ നടക്കുന്ന ഷാങ്‌ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തില്‍ താന്‍ ഈ കാര്യം ചര്‍ച്ച ചെയ്യും എന്ന് പെട്രോളിയം മന്ത്രി പറയുന്നുണ്ടെങ്കിലും മന്ത്രാലയത്തിന്റെ ഇത്രയും നാളത്തെ അനാസ്ഥയാണ് ഇന്ത്യക്ക് ഈ നഷ്ടം വരുത്തി വെച്ചത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇന്ത്യാ - പാക് - ഇറാന്‍ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യ കാണിക്കുന്ന താല്‍പ്പര്യമില്ലായ്മ ഇറാനെ ചൊടിപ്പിച്ചതാണ് ഇപ്പോഴത്തെ ഇറാന്‍ - ചൈനീസ് കൂട്ടു കെട്ടിന് കാരണമായത്. ഇറാനും പാക്കിസ്ഥാനും ഈ പദ്ധതിയുമായി ഏറെ മുന്നോട്ട് പോയി എങ്കിലും യു.പി.എ. സര്‍ക്കാര്‍ ഈ കാര്യത്തില്‍ വലിയ താല്പര്യം കാണിച്ചിട്ടില്ല. ഇന്ത്യ ഇനിയും തങ്ങളുടെ തീരുമാനം വൈകിച്ചാല്‍ ഈ പദ്ധതിക്ക് ചൈനയെ കൂട്ട് പിടിക്കും എന്ന് ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. India loses Iran oilfield to China Labels: അന്താരാഷ്ട്രം, ഇന്ത്യ, ഇറാന്, ചൈന
- ജെ. എസ്.
( Sunday, October 11, 2009 ) |
ഇറാന് ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ചു
ഐക്യ രാഷ്ട്ര സഭാ സുരക്ഷാ കൌണ്‍സില്‍ അംഗ രാജ്യങ്ങളുമായി ചര്‍ച്ച തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇറാന്‍ ഞായറാഴ്‌ച്ച രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ചു. രണ്ട് ദിവസം മുന്‍പാണ് ഇറാന്റെ ഒരു യുറേനിയം സമ്പുഷ്ടീകരണ രഹസ്യ കേന്ദ്രത്തിന്റെ വിവരങ്ങള്‍ പുറത്തായത്. ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണം ഇറാന്‍ പ്രസിഡണ്ട് അഹമ്മദിനെജാദ് നിഷേധിച്ചിട്ടുണ്ടെങ്കിലും ഈ രഹസ്യ ആണവ കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ അറബ് ലോകത്തെ പരിഭ്രാന്തിയില്‍ ആക്കിയിട്ടുണ്ട്. അവസരം മുതലെടുത്ത് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയോട് ഇറാനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
Iran tests short range missiles Labels: ഇറാന്
- ജെ. എസ്.
( Monday, September 28, 2009 ) |
ഇറാന് ആണവ ആയുധത്തിന് എതിര് : ഖമൈനി
ഇറാന്‍ ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം ഇറാനെതിരെയുള്ള അവരുടെ വെറുപ്പിന്റെ ഭാവനാ സൃഷ്ടി മാത്രം ആണെന്ന് ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള ഖമൈനി പ്രസ്താവിച്ചു. തങ്ങള്‍ക്ക് ഇത്തരം ഒരു രഹ്സ്യ പദ്ധതി ഇല്ല. അടിസ്ഥാന പരമായി ഇറാന്‍ ആണവ ആയുധങ്ങള്‍ക്ക് എതിരാണ്. ഇതിന്റെ നിര്‍മ്മാണവും ഉപയോഗവും ഇറാന്‍ നിരോധിച്ചിട്ടുണ്ട് എന്നും ഖമൈനി ദേശീയ ടെലിവിഷനിലൂടെ അറിയിച്ചു.
ഇറാന്റെ ആണവ പദ്ധതി സമാധാന പരമായ ആവശ്യങ്ങള്‍ക്ക് ഉള്ളതാണ് എന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ ഇറാന്‍ നടത്തിവരുന്ന യുറാനിയം സമ്പുഷ്ടീകരണം അണു ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്ന രാസ പ്രക്രിയയാണ്. ഇത് ഉടന്‍ നിര്‍ത്തി വെയ്ക്കണം എന്ന ആവശ്യം ഇറാന്‍ ഇതു വരെ അംഗീകരിച്ചിട്ടില്ല. Iran rejects nuclear weapons says Khamenei Labels: അന്താരാഷ്ട്രം, ഇറാന്
- ജെ. എസ്.
( Monday, September 21, 2009 ) |
ഇറാന് പത്രം അടച്ചു പൂട്ടി
പൊതു തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ആരോപിച്ചു പ്രതിഷേധം നടത്തി തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ തടവറക്കുള്ളില്‍ ബലാത്സംഗം ചെയ്തു പീഢിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ച ‘എതമാദ് എ മെല്ലി’ എന്ന ദിനപത്രം ഇറാന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടി. നിയമ വിരുദ്ധ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന കാരണം പറഞ്ഞാണ് പത്രം അടപ്പിച്ചത് എന്ന് ഇറാന്റെ സര്‍ക്കാര്‍ അധീനതയിലുള്ള ടെലിവിഷന്‍ ചാനല്‍ വെളിപ്പെടുത്തി. ഇതിനെതിരെ പത്രം ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരുമായി പോലീസ് ഏറ്റു മുട്ടി. ഇറാനിലെ തിരുത്തല്‍ വാദി നേതാവ് മെഹ്ദി ഖരൂബിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചായ്‌വുള്ള പത്രമാണ് അടച്ച് പൂട്ടിയത്. പത്രത്തിലെ ജോലിക്കാരെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഇനി ആരും ജോലിക്ക് വരരുത് എന്ന് താക്കീത് നല്‍കുകയും ചെയ്തു.
Labels: ഇറാന്, പീഢനം, പ്രതിഷേധം, മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
( Tuesday, August 18, 2009 ) |
ഇറാനില്‍ അഹമദിനെജാദ് തന്നെ
ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അലി ഖമേനി മഹമൂദ് അഹമദി നെജാദിന്റെ തെരഞ്ഞെടുപ്പ് വിജയം ശരി വച്ചു. ഇതോടെ നെജാദ് തന്നെ വീണ്ടും ഇറാന്റെ പ്രസിഡണ്ട് ആവും എന്ന് ഉറപ്പായി. ഇറാനിലെ ഭരണ ഘടന പ്രകാരം പ്രസിഡണ്ട് ആയി സ്ഥാനം ഏല്‍ക്കാന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു പുറമെ പരമോന്നത നേതാവിന്റെ അംഗീകാരം കൂടി ആവശ്യമാണ്. ഈ അംഗീകാരമാണ് നെജാദിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വെച്ച് ബുധനാഴ്ച നെജാദ് സ്ഥാനം ഏല്‍ക്കും. ജൂണ്‍ 12ന് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നെജാദ് വിജയിച്ചു എങ്കിലും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്ന് നെജാദിന്റെ പ്രധാന എതിരാളിയായ ഹുസൈന്‍ മൂസാവി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് വന്‍ ജനകീയ പ്രതിഷേധ സമരമാണ് ഇറാനില്‍ അരങ്ങേറിയത്.
Labels: ഇറാന്, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
( Monday, August 03, 2009 ) |
ഇറാനില്‍ ഭാഗിക വോട്ടെണ്ണല്‍ വീണ്ടും ; തെരഞ്ഞെടുപ്പ് ഫലം സാധൂകരിച്ചു
വിവാദമായ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ശരിയാണെന്ന് ഇറാന്‍ അധികാരികള്‍ വീണ്ടും വ്യക്തമാക്കി. ഭാഗികം ആയി ചിലയിടങ്ങളില്‍ മാത്രം വീണ്ടും വോട്ട് എണ്ണല്‍ നടത്തിയ ശേഷം ആണ് ഈ വിശദീകരണം ഉണ്ടായത്.
10 ശതമാനം ബാലറ്റുകള്‍ വീണ്ടും പരിശോധിച്ചതിന് ശേഷം ഗാര്‍ഡിയന്‍ കൌണ്‍സില്‍ സെക്രട്ടറി അയത്തൊള്ള അഹ്മദ് ജന്നതി ഈ തെരഞ്ഞെടുപ്പ് അംഗീകരിച്ചിരിക്കുന്നു എന്ന് എഴുത്ത് മുഖേന മന്ത്രിയായ സാദിക്ക് മഹ്സൌലിയെ അറിയിച്ചു. ഈ വാര്‍ത്ത ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നീ ആവശ്യങ്ങള്‍ എല്ലാം ഗാര്‍ഡിയന്‍ കൌണ്‍സില്‍ നിരാകരിച്ചു. Labels: ഇറാന്, തെരഞ്ഞെടുപ്പ്
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Tuesday, June 30, 2009 ) |
ഇറാന് പ്രതിഷേധത്തിന്റെ പ്രതീകമായ നെദ
ശനിയാഴ്ച ഇറാന്‍ തെരുവില്‍ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ വെടിയേറ്റ് പിടഞ്ഞു മരിച്ച നെദ സലേഹി ആഗാ സുല്‍ത്താന്‍ ഇറാന്‍ പ്രതിഷേധത്തിന്റെ പ്രതീകമായി മാറി. തന്റെ അദ്ധ്യാപകനും സഹപാഠികളുമൊത്ത് ശനിയാഴ്ച നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു നെദ. അവര്‍ സഞ്ചരിച്ച വാഹനം ഗതാഗത കുരുക്കില്‍ പെട്ടപ്പോള്‍ കുറച്ചു ശുദ്ധ വായു ശ്വസിക്കാന്‍ പുറത്തിറങ്ങിയ നെദക്ക് പക്ഷെ അന്ത്യശ്വാസം വലിക്കാനാണ് താന്‍ കാറിനു പുറത്തിറങ്ങുന്നത് എന്നറിയാമായിരുന്നില്ല. പുറത്തിറങ്ങി തന്റെ മൊബൈല്‍ ഫോണിലൂടെ ആരെയോ വിളിച്ചു സംസാരിക്കാന്‍ തുടങ്ങിയതും സാധാരണ വേഷത്തില്‍ നടക്കുന്ന ബസിജി എന്ന അര്‍ദ്ധ സൈനിക വിഭാഗത്തിലെ സൈനികര്‍ നെദക്ക് നേരെ വെടിയുതിര്‍ത്തു. നെഞ്ചില്‍ വെടിയേറ്റ നെദ റോഡില്‍ വീഴുകയും ചുറ്റുമുള്ളവര്‍ ഓടി അടുത്തപ്പോഴേക്കും പിടഞ്ഞു മരിക്കുകയും ചെയ്തു. അടുത്തുള്ള ശരിയത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നെദ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഒരു അജ്ഞാതനായ കാഴ്ചക്കാരന്‍ പകര്‍ത്തിയ വീഡിയോ മുകളിലത്തെ വീഡിയോ കാണാനാവുന്നില്ലെങ്കില്‍ ഈ ലിങ്ക് ഉപയോഗിച്ചും ഈ വീഡിയോ കാണാം. അല്ലെങ്കില്‍ ഇതില്‍ എവിടെയെങ്കിലും ഇത് ലഭ്യമാവും. തങ്ങള്‍ ആരേയും ലക്ഷ്യം വെച്ച് നടപടി എടുക്കുന്നില്ല എന്ന ഇറാന്‍ സര്‍ക്കാരിന്റെ വാദം ഇതോടെ പൊളിഞ്ഞതായി പ്രതിഷേധക്കാര്‍ പറയുന്നു. തികച്ചും നിരപരാധി ആയിരുന്നു കൊല്ലപ്പെട്ട നെദ. ഇവര്‍ കലാപകാരിയായിരുന്നില്ല. വെടി ഏല്‍ക്കുന്ന സമയം ഇവര്‍ എന്തെങ്കിലും അക്രമ പ്രവര്‍ത്തനം നടത്തുകയായിരുന്നില്ല എന്ന് വീഡിയോയില്‍ വ്യക്തമാണ്. അതു വഴി മോട്ടോര്‍ സൈക്കിളില്‍ സാധാരണ വേഷത്തില്‍ വന്ന രണ്ടു പട്ടാളക്കാര്‍ ആണ് ഇവരെ വെടി വെച്ചു കൊന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ഇറാന്‍ പ്രതിഷേധത്തിന് ഇതോടെ ഒരു പുതിയ മുഖം കൈവന്നിരിക്കുന്നു. ഇന്റര്‍നെറ്റ് സങ്കേതം വിപ്ലവത്തിന്റെ മുഖ്യ ഉപാധിയാക്കി മാറ്റിയ ഇറാന്‍ പ്രതിഷേധക്കാര്‍ നെദയുടെ ഓര്‍മ്മക്കായി ഫേസ് ബുക്കില്‍ പുതിയ പേജ് ആരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ മാലാഖ എന്നാണ് ഇറാനിലെ ബ്ലോഗ്ഗര്‍മാര്‍ നെദയെ വിശേഷിപ്പിക്കുന്നത്. Labels: ഇറാന്
- ജെ. എസ്.
( Wednesday, June 24, 2009 ) 1 Comments:
Links to this post: |
ലോകം ഇറാനെ ഉറ്റു നോക്കുന്നു: ഒബാമ
ലോകം ഇറാനെ ഉറ്റു നോക്കുകുയാണെന്ന് അമേരിക്കന്‍ പ്രസിടണ്ട് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. ഇലക്‌ഷന് ശേഷമുള്ള പ്രതിഷേധ പ്രകടനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറാന്റെ പരമോന്നത ആത്മീയ നേതാവ് പറഞ്ഞതിന് തൊട്ട് പിന്നാലെ ആണ് ഒബാമയുടെ ഈ പരാമര്‍ശം.
ഇറാന്റെ കാര്യങ്ങളില്‍ ഇടപെടില്ല എന്ന് ബരാക് ഒബാമ മുന്‍പ് പറഞ്ഞിരു,രിച്ചറിയണം എന്നുമാണ്. വൈറ്റ് ഹൌസ് വക്താവ് റോബര്‍ട്ട് ഗിബ്ബ്സ് നേരത്തെ നടത്തിയ പ്രസ്താവനയില്‍ ഇറാനില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ "അസാധാരണവും" "ധീരവും" ആണെന്ന് പരാമര്ശിച്ചിരുന്നു. റാലിയില്‍ രക്ത്ത ചൊരിച്ചില്‍ ഉണ്ടായാല്‍ അതിന് ഉത്തരവാദി പ്രതിഷേധക്കാര്‍ തന്നെ ആണെന്ന് അയതൊള്ള അലി ഖമേനി മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടന്നു എന്ന ആരോപണത്തെ ഖമേനി തള്ളിക്കളഞ്ഞു. ഇസ്ലാമിക് റിപബ്ലിക് ഒരിക്കലും ജനങ്ങളെ കബളിപ്പിക്കില്ല. 11 ലക്ഷം വോട്ടുകളുടെ വലിയ വ്യത്യാസം ഭൂരിപക്ഷത്തില്‍ ഉണ്ടെന്നും, ഇത് എങ്ങനെയാണ് തിരിമറിയിലൂടെ ഉണ്ടാക്കുന്നത് എന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നടന്ന തിരിമറിയില്‍ പ്രതിഷേധിക്കാന്‍ ഇനിയും ശക്ത്തമായ റാലികള്‍ നടത്തുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Sunday, June 21, 2009 ) 1 Comments:
Links to this post: |
ഇറാന്റെ കിളിവാതില്‍ ആകുന്ന ട്വിറ്റര്‍
വിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനില്‍ നടക്കുന്ന വന്‍ ജനകീയ പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറി കടന്ന് തങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തിനും ഇറാനിലെ വിശേഷങ്ങള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നതിനും ഇറാനിലെ ജനത ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ട്വിറ്റര്‍ എന്ന ഇന്റര്‍നെറ്റ് സങ്കേതം അറ്റ കുറ്റ പണികള്‍ക്കായി ഇന്നലെ അല്‍പ്പ സമയത്തേക്ക് നിര്‍ത്തി വെക്കാന്‍ ഉള്ള ട്വിറ്റര്‍ കമ്പനിയുടെ നീക്കത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തടഞ്ഞു. ഇറാന്‍ ജനതയുടെ പുറം ലോകത്തേക്കുള്ള കിളിവാതില്‍ ആയ ട്വിറ്റര്‍ നിര്‍ത്തി വെക്കുന്നത് ആശയ വിനിമയത്തിന് ഉള്ള മറ്റ് എല്ലാ വാതിലുകളും കൊട്ടി അടക്കപ്പെട്ട ഇറാന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കും എന്നതാണ് ഇത്തരം ഒരു അസാധാരണ നീക്കം നടത്തുവാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഉറപ്പാക്കുക എന്നതിന് അപ്പുറം ഈ നീക്കം ഏതെങ്കിലും കക്ഷിയോടുള്ള പിന്തുണയല്ല സൂചിപ്പിക്കുന്നത് എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തം ആക്കിയിട്ടുണ്ട്.
ഒബാമയുടെ അഭ്യര്‍ത്ഥന മാനിച്ച ട്വിറ്റര്‍ അറ്റകുറ്റ പണികള്‍ രാത്രിയിലേക്ക് മാറ്റി വെച്ചു. അനേകായിരം അമേരിക്കക്കാര്‍ക്ക് ട്വിറ്റര്‍ സേവനത്തില്‍ തടസ്സം നേരിട്ടുവെങ്കിലും ഈ സമയ മാറ്റം മൂലം ഇറാനില്‍ പകല്‍ സമയത്ത് ട്വിറ്റര്‍ ലഭ്യമാവുകയും ചെയ്തു. അറ്റകുറ്റ പണികള്‍ക്ക് ശേഷം കൂടുതല്‍ ശക്തമായ സര്‍വറുകളുടെ സഹായത്തോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനമാണ് ട്വിറ്റര്‍ ഇപ്പോള്‍ നല്‍കുന്നത് എന്ന് ട്വിറ്റര്‍ കമ്പനി അറിയിച്ചു. വെറും രണ്ടു വര്‍ഷം പ്രായമായ തങ്ങള്‍ക്ക് ഈ രീതിയില്‍ ആഗോള തല ആശയ വിനിമയ രംഗത്ത് അര്‍ത്ഥ പൂര്‍ണ്ണമായ ഒരു പങ്ക് വഹിക്കുവാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ബിസ് സ്റ്റോണ്‍ പറഞ്ഞു. ആന്‍ഡ്രൂ സള്ളിവാന്റെ ഇറാന്‍ ട്വീറ്റുകള്‍ (ട്വിറ്ററിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നതിന് ട്വീറ്റിങ് എന്നാണ് പറയുന്നത്, സന്ദേശങ്ങളെ ട്വീറ്റുകള്‍ എന്നും) ഇവിടെ വായിക്കാം. Labels: ഇന്റര്‍നെറ്റ്, ഇറാന്, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Wednesday, June 17, 2009 ) |
ഇറാന് തെരഞ്ഞെടുപ്പ് ക്രമക്കേട് അന്വേഷിക്കും എന്ന് ഖമേനി
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇറാന്റെ പരമോന്നത ആത്മീയ നേതാവായ അയത്തൊള്ളാ അലി ഖമേനി ഉത്തരവിട്ടു. ഇതോടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയാണ് പ്രസിഡണ്ട് അഹമ്മദി നെജാദ് ജയിച്ചത് എന്ന് ആരോപിച്ച പ്രതിപക്ഷത്തിന് പുതിയ പ്രതീക്ഷയായി. കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടിനെതിരെ ഇറാന്റെ തെരുവുകളില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു വരികയായിരുന്നു. അതിനിടെയാണ് ഏവരേയും അമ്പരപ്പിച്ചു കൊണ്ട് ഇറാന്റെ പരമോന്നത നേതാവിന്റെ തികച്ചും അപ്രതീക്ഷിതമായ ഈ നിലപാട്.
ഇപ്പോള്‍ നിലവിലുള്ള തര്‍ക്കങ്ങള്‍ നിയമത്തിന്റെ വഴിയിലൂടെ പരിഹരിക്കണം എന്ന് ഖമേനി അറിയിച്ചതായി ഇറാന്‍ ടെലിവിഷന്‍ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ നെജാദിന്റെ മുഖ്യ എതിരാളി ആയിരുന്ന മൂസാവി ഇത് സംബന്ധിച്ച് ഇറാനിലെ പരമോന്നത അധികാര കേന്ദ്രമായ രക്ഷാ സമിതിക്ക് എഴുത്തയക്കുകയും ഞായറാഴ്ച ഖമേനിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇറാനില്‍ സമ്പൂര്‍ണ്ണമായ പരമാധികാരമാണ് ആത്മീയ നേതാവ് കൂടിയായ ഖമേനിക്കുള്ളത്. ഈ കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് ഖമേനി തെരഞ്ഞെടുപ്പിനെ ചൊല്ലി നില നില്‍ക്കുന്ന തര്‍ക്കങ്ങള്‍ എത്രയും പെട്ടെന്ന് അന്വേഷിക്കുകയും മൂസാവി സമര്‍പ്പിച്ച പരാതി ശ്രദ്ധാപൂര്‍വ്വം പഠിച്ച് വേണ്ട നടപടി കൈക്കൊള്ളുകയും വേണം എന്ന് രക്ഷാ സമിതിയോട് ആവശ്യപ്പെട്ടത്. Labels: ഇറാന്
- ജെ. എസ്.
( Tuesday, June 16, 2009 ) |
ഇറാനില്‍ നെജാദ് ജയിച്ചതായ് പ്രഖ്യാപിച്ചു
വെള്ളിയാഴ്ച്ച ഇറാനില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രസ്ഡന്റ് മഹമൂദ് അഹമദിനെജാദ് ജയിച്ചതായി തെര്‍ഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ വ്യാപകമായി തിരിമറി നടന്നെന്നും താനാണ് യഥാര്‍ത്ഥ വിജയി എന്നും നെജാദിന്റെ എതിരാളി മിര്‍ഹൊസ്സെയിന്‍ മൂസാവിയും അവകാശപ്പെട്ടു.
നെജാജ് പ്രസിഡന്റായിരുന്ന നാല് വര്‍ഷം കൊണ്ട് അമേരിക്കയും ആയുള്ള ഇറാന്റെ ബന്ധം ഒട്ടേറെ വഷളായിരുന്നു. തീവ്രമായ ഇസ്ലാമിക നിയന്ത്രണങ്ങളില്‍ അയവു വരുത്തുകയും അമേരിക്കയുമായുള്ള അകലം കുറക്കുകയും ചെയ്യാന്‍ വേണ്ടി നെജാദിനെ മാറ്റി ഒരു പരിഷ്ക്കരണ വാദിയെ ജയിപ്പിക്കണോ എന്നതായിരുന്നു ഇറാന്‍ ജനതയുടെ മുന്നിലുള്ള പ്രധാന തെരഞ്ഞെടുപ്പ് ലക്ഷ്യം. Labels: ഇറാന്
- ജെ. എസ്.
( Saturday, June 13, 2009 ) |
ഇറാനെ ഭയക്കുന്ന ഇസ്രയേല്‍
ഇറാന് ആണവ ക്ഷമത കൈവരുന്ന പക്ഷം നാലില്‍ ഒന്ന് പേര്‍ തങ്ങള്‍ ഇസ്രയേല്‍ ഉപേക്ഷിച്ച് പോവും എന്ന് അഭിപ്രായപ്പെട്ടു. ഇസ്രയേലിലെ പ്രശസ്തമായ ടെല്‍ അവീവ് സര്‍വ്വകലാശാല നടത്തിയ ഒരു സര്‍വ്വേയില്‍ ആണ് ഇത് വെളിപ്പെട്ടത്. സെന്റര്‍ ഫോര്‍ ഇറാനിയന്‍ സ്റ്റഡീസ് ആണ് പ്രസ്തുത പഠനം നടത്തിയത്. ഇറാന്‍ അണു ബോംബ് കൈവശപ്പെടുത്തും എന്ന് തങ്ങള്‍ ഭയക്കുന്നു എന്ന് 85% പേര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ പുതിയ ഭരണ കൂടം ഇറാനുമായി നടത്തുന്ന ചര്‍ച്ചകള്‍ ഫലപ്രദമാവില്ല എന്ന് 57% പേര്‍ വിശ്വസിക്കുന്നു. ഈ ചര്‍ച്ചകളുടെ ഫലത്തിന് കാത്തു നില്‍ക്കാതെ എത്രയും വേഗം ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു നശിപ്പിക്കണം എന്ന് 41% ഇസ്രയേലികള്‍ കരുതുന്നു. ഈ കണ്ടെത്തലുകള്‍ ഏറെ ദുഃഖകരമാണ് എന്ന് കേന്ദ്രം മേധാവി പ്രൊഫസ്സര്‍ ഡേവിഡ് പറയുന്നു. എത്രയൊക്കെ തീവ്രവാദപരമായ നേതൃത്വമാണ് ഇറാനില്‍ ഉള്ളതെങ്കിലും ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ഇറാന്റെ അന്ത്യം കുറിക്കും എന്ന് അവര്‍ക്ക് അറിയാം. ഇത് മനസ്സിലാക്കി കൊണ്ടു തന്നെ ഇറാന്‍ നിരന്തരം നടത്തി പോരുന്ന ഭീഷണി പക്ഷെ ഫലപ്രദം ആണ് എന്നാണ് ഈ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. ഇറാന്റെ ആക്രമണ ഭീഷണിയില്‍ ലക്ഷക്കണക്കിന് ഇസ്രയേലികള്‍ ഭയത്തില്‍ ആണ് കഴിയുന്നത്. അതു കൊണ്ടു തന്നെയാണ് ഇവര്‍ ഇറാന് ആണവ ആയുധം ലഭിക്കുന്ന നിമിഷം തന്നെ ഇസ്രയേലില്‍ നിന്നും പലായനം ചെയ്യാന്‍ ആലോചിക്കുന്നതും എന്നും അദ്ദേഹം പറഞ്ഞു.
- ജെ. എസ്.
( Sunday, May 24, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്