മായാവതിയെ പ്രകോപിപ്പിച്ച കാര്‍ട്ടൂണ്‍ : ഖേദമില്ലെന്നു കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്
![]() ഇന്ത്യയില്‍ ഏറ്റവും അധികം ദാരിദ്ര്യമുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ദാരിദ്ര്യം മൂലം സ്വന്തം ഭാര്യയേയും കുട്ടികളെയും വരെ വില്‍ക്കുന്നവരുടെ നാട്ടിലാണ് കോടികള്‍ ചിലവഴിച്ച് സ്വന്തം പ്രതിമകള്‍ സ്ഥാപിക്കുന്നതും, കോടികളുടെ നോട്ട് മാല അണിയിക്കുന്നതും, കോടികള്‍ ചിലവഴിച്ച് സ്വീകരണങ്ങള്‍ ഒരുക്കുന്നതും. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇതിനെതിരെ പ്രതികരിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണ് എന്നും സുധീര്‍ നാഥ് അറിയിച്ചു. ![]() മായാവതിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നോട്ട് മാല അണിയിക്കുന്നു സുധീര്‍ നാഥ് വരച്ച മായാവതിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തേജസ് പത്രത്തിന്റെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ഓഫീസുകള്‍ കഴിഞ്ഞ മാസം ബി. എസ്. പി. പ്രവര്‍ത്തകര്‍ ആക്രമിച്ചു തകര്‍ത്തിരുന്നു. തിരുവനന്തപുരത്ത് തേജസ് പത്രത്തിന്റെ ഓഫീസിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനവും പാര്‍ട്ടിക്കാര്‍ നശിപ്പിച്ചു. ഇതിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ![]() വിവാദമായ കാര്‍ട്ടൂണ്‍ ഏറ്റവും ഒടുവിലായി, ആറു കോടി രൂപ ചിലവഴിച്ച് മായാവതിയുടെ പ്രതിഷ്ഠയുമായി ഒരു അമ്പലം കൂടി ഉയര്‍ന്നു വരുന്നുണ്ട് ഉത്തര്‍ പ്രദേശില്‍. നോട്ട് മാല അണിഞ്ഞതിന്റെ പേരില്‍ ഉണ്ടായ കോലാഹലത്തിന് മറുപടി ആയിട്ടാണ് അമ്പലം നിര്‍മ്മിക്കുന്നത്. ശ്രീ ബുദ്ധനെ പോലെയാണ് മായാവതി എന്നാണ് അമ്പലത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദീകരണം. ആ നിലയ്ക്ക് മായാവതിക്കും ആവാം ഒരു അമ്പലം എന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ അമ്പലത്തില്‍ പ്രതിഷ്ഠയായി വെയ്ക്കുന്ന മായാവതിയുടെ പ്രതിമയില്‍ "ഭക്തര്‍ക്ക്" യഥേഷ്ടം നോട്ട് മാലകള്‍ സമര്‍പ്പിക്കാന്‍ കഴിയും എന്നാണ് ഈ അമ്പലം പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമ പറയുന്നത്. നോട്ട് മാല അണിഞ്ഞ മായാവതിയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മനം നൊന്താണ് താന്‍ തന്റെ സ്ഥലത്ത് മായാവതിയ്ക്ക് ഒരു അമ്പലം പണിയാനുള്ള പദ്ധതി മുന്‍പോട്ട് വെച്ചത് എന്ന് സ്ഥലം ഉടമ കനയ്യാ ലാല്‍ പറയുന്നു. പ്രശ്നം വഷളായതിനെ തുടര്‍ന്ന് തേജസ് പത്രാധിപര്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ തന്റെ നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് എന്ന് സുധീര്‍ നാഥ് അറിയിക്കുന്നു. മാത്രമല്ല, മായാവതിയുടെ പേരില്‍ ഉയര്‍ന്നു വരുന്ന അമ്പലത്തെ പറ്റിയാവും തന്റെ അടുത്ത കാര്‍ട്ടൂണ്‍ എന്നും അദ്ദേഹം പറഞ്ഞു. കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയും തേജസ് ദിനപത്രത്തില്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റുമാണ് ശ്രീ സുധീര്‍നാഥ്. Cartoon irks Mayawati - No regrets says cartoonist Sudheernath Labels: കാര്‍ട്ടൂണ്‍, വിവാദം
- ജെ. എസ്.
( Sunday, April 04, 2010 ) |
കാര്‍ട്ടൂണിസ്റ്റ് തോംസണ്‍ അന്തരിച്ചു
![]() ഇന്ന് (ബുധനാഴ്‌ച്ച) വൈകുന്നേരം 5 മണിക്ക് കടപ്പകാട സി. എസ്. ഐ. കതീഡ്രലില്‍ ശവസംസ്കാരം നടക്കും. - സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി Labels: കാര്‍ട്ടൂണ്‍, മരണം
- ജെ. എസ്.
( Wednesday, January 20, 2010 ) |
സംസ്ഥാന കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മത്സരം
കേരള കാര്‍ട്ടൂണ്‍ അക്കാദമി, ഹോക്കി കേരളയുടെ സഹകരണത്തോടെ സ്ക്കൂള്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. 25 ക്ഷ് 35 സെന്റീമീറ്റര്‍ വലുപ്പത്തില്‍, മൂന്ന് കാര്‍ട്ടൂണുകളും കാരിക്കേച്ചറും ഒരു വിദ്യാര്‍ത്ഥിക്ക് മത്സരത്തിന് അയക്കാം. എന്‍ട്രികളുടെ പിന്നില്‍ പേര്, വയസ്, പഠിക്കുന്ന സ്ക്കൂള്‍ / കോളെജ്, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ രേഖപ്പെടുത്തണം. 2001 ജനുവരി 16ന് മുന്‍പായി എന്‍ട്രികള്‍ താഴെ കാണുന്ന വിലാസത്തില്‍ ലഭിയ്ക്കണം:
സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി, രണ്ടാം നില, അമരകേരള ബില്‍ഡിംഗ്സ്, കലാഭവന്‍ റോഡ്, കൊച്ചി -682018 കാര്‍ട്ടൂണിന്റെ വിഷയം : ഹോക്കി കാരിക്കേച്ചറിന്റെ വിഷയം : ശശി തരൂര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 30 പേര്‍ക്ക് കേരള കാര്‍ട്ടൂണ്‍ അക്കാദമി, ബ്രിട്ടീഷ് കൌണ്‍സിലിന്റെ സഹകരണത്തോടെ ഫെബ്രുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ദേശീയ അന്തര്‍ ദേശീയ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്ന ദ്വിദിന കാര്‍ട്ടൂണ്‍ പഠന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതാണ്. - സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി Labels: കാര്‍ട്ടൂണ്‍, കുട്ടികള്‍
- ജെ. എസ്.
( Saturday, December 19, 2009 ) |
ആന കാര്‍ട്ടൂണ്‍ പ്രദര്‍ശനം
![]() - കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് Labels: കാര്‍ട്ടൂണ്‍
- ജെ. എസ്.
( Tuesday, November 03, 2009 ) 1 Comments:
Links to this post: |
മന്മോഹന് സോണിയ കാരിക്കേച്ചര്‍ മത്സരം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്സ് മന്‍മോഹന്‍ സിംഗ് സോണിയാ ഗാന്ധി കാരിക്കേച്ചര്‍ മത്സരത്തിനായുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. പ്രഥമ ദേശീയ അന്താരാഷ്ട്ര മന്‍മോഹന്‍ സോണിയ കാരിക്കേച്ചര്‍ മത്സരമാണിത്. ഈ മത്സരത്തില്‍ എല്ലാ പ്രൊഫഷണല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്കുമൊപ്പം അമേച്വര്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ സുകുമാര്‍ അറിയിച്ചു. ഒരാള്‍ക്ക് മന്‍മോഹന്‍ സിംഗിന്റെയും സോണിയാ ഗാന്ധിയുടെയും പരമാവധി രണ്ട് കാരിക്കേച്ചറുകള്‍ വീതം മത്സരത്തിന് സമര്‍പ്പിക്കാം. കാരിക്കേച്ചറുകള്‍ക്കൊപ്പം കാര്‍ട്ടൂണിസ്റ്റിന്റെ പേര്, വിലാസം ഈമെയില്‍ എന്നിവ കാണിക്കുന്ന ഒരു എഴുത്തും നല്‍കണം. നവമ്പര്‍ 15ന് മുന്‍പായി ലഭിക്കുന്ന എന്‍ട്രികള്‍ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ. ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് എം. എന്‍. വെങ്കട ചലയ്യ, യു. ആര്‍ അനന്ത മൂര്‍ത്തി, വി. ജി. അന്‍ഡാനി, കേശവ് തുടങ്ങിയ പ്രമുഖര്‍ അടങ്ങിയ ജൂറിയായിരിക്കും കാരിക്കേച്ചറുകള്‍ വിലയിരുത്തുക. അടുത്ത വര്‍ഷം ജനുവരിയില്‍ ബാംഗളൂരില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കും.
Labels: കാര്‍ട്ടൂണ്‍
- ജെ. എസ്.
( Thursday, October 15, 2009 ) |
കാര്‍ട്ടൂണിസ്റ്റ് സുജിത്തിന് പുരസ്കാരം
![]() ![]() പുരസ്ക്കാരം ലഭിച്ച കാര്‍ട്ടൂണ്‍ യുവ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറെ ശ്രദ്ധേയനും, മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ഉടമയുമാണ് ടി.കെ.സുജിത്ത്. ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന വര @ തല = തലവര എന്ന ബ്ലോഗ് ആണ് മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ആയി അറിയപ്പെടുന്നത്. തൃശൂര്‍ തിരുമിറ്റക്കോട് ടി. ആര്‍. കുമാരന്റെയും പി. ആര്‍. തങ്കമണിയുടെയും മകനാണ് സുജിത്. രസതന്ത്രത്തില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മൂന്ന് തവണ സംസ്ഥാന മാധ്യമ അവാര്‍ഡ്, കേരള ലളിത കല അക്കാഡമി ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരം, പാമ്പന്‍ മാധവന്‍ പുരസ്കാരം, തിരുവനന്തപുരം പ്രസ് ക്ലബ് അവാര്‍ഡ് തുടങ്ങി കാര്‍ട്ടൂണിന് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അഡ്വ. എം നമിതയാണ് ഭാര്യ. മകന്‍ : അമല്‍. Labels: കാര്‍ട്ടൂണ്‍, ബ്ലോഗ്
- ജെ. എസ്.
( Wednesday, July 29, 2009 ) |
കാര്‍ട്ടൂണിസ്റ്റ് തോമസ് അനുസ്മരണം
![]() - സുധീര്‍ നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി Labels: കാര്‍ട്ടൂണ്‍
- ജെ. എസ്.
( Wednesday, June 03, 2009 ) |
കാര്‍ട്ടൂണിസ്റ്റ് സുജിത്ത് ലിംക ബുക്കില്‍
![]() 2008ലെ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ പുരസ്ക്കാര ജേതാവ് കൂടിയാണ് ശ്രീ സുജിത്. Labels: കാര്‍ട്ടൂണ്‍, ബഹുമതി
- ജെ. എസ്.
( Tuesday, May 19, 2009 ) |
കാര്‍ട്ടൂണിസ്റ്റ് സുജിത്തിന് പുരസ്ക്കാരം
![]() ![]() പുരസ്ക്കാരം ലഭിച്ച കാര്‍ട്ടൂണ്‍ Labels: കാര്‍ട്ടൂണ്‍, ബഹുമതി
- ജെ. എസ്.
( Thursday, May 07, 2009 ) |
കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ ക്യാമ്പ്
കേരള കാര്‍ട്ടൂണ്‍ അക്കാദമി കുട്ടികള്‍ക്കായി കോട്ടയം പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ ദ്വിദിന കാര്‍ട്ടൂണ്‍ പഠന ക്യാമ്പ് കോട്ടയത്ത് സംഘടിപ്പിക്കുന്നു. മെയ് 13നും 14നും കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ പഠന ക്യാമ്പില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ റ്റോംസ്, സുകുമാര്‍, നാഥന്‍, സീരി, പി. വി. കൃഷ്ണന്‍, രാജു നായര്‍, തോമസ് ആന്റണി, ഉണ്ണികൃഷ്ണന്‍ തുടങ്ങി കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കും.
കാര്‍ട്ടൂണിന്റെ ചരിത്രം മുതല്‍ ആധുനിക സാങ്കേതിക വിദ്യയിലൂടെയുള്ള കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ രചനാ രീതികള്‍, ആനിമേഷന്‍ രംഗം എന്നിവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. കാര്‍ട്ടൂണ്‍ പഠന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ള കുട്ടികള്‍ സെക്രട്ടറി, കോട്ടയം പബ്ലിക് ലൈബ്രറി, ശാസ്ത്രി റോഡ്, കോട്ടയം എന്ന വിലാസത്തിലോ, 0481 2562434 എന്ന ഫോണ്‍ നമ്പറിലോ, kottayampubliclibrary@yahoo.com എന്ന ഈമെയിലിലോ ബന്ധപ്പെടണം. - സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി Labels: കാര്‍ട്ടൂണ്‍, കുട്ടികള്‍
- ജെ. എസ്.
( Monday, May 04, 2009 ) |
ഉണ്ണിക്കും ടോംസിനും പുരസ്ക്കാരം
![]() - സുധീര്‍നാഥ് (സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി) Labels: കാര്‍ട്ടൂണ്‍, ബഹുമതി
- ജെ. എസ്.
( Sunday, April 19, 2009 ) |
പി.വി. കൃഷ്ണന് കെ.എസ്. പിള്ള കാര്‍ട്ടൂണ്‍ പുരസ്കാരം
![]() സാക്ഷി എന്ന പംക്തിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പി.വി.കൃഷ്ണന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചീഫ് ആര്‍ട്ടിസ്റ്റായിരുന്നു. മികച്ച ഫോട്ടോഗ്രാഫറും ചിത്രകാരനുമായ കൃഷ്ണന്‍ കേരള ലളിത കലാ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മെയ് 14ന് കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, സെക്രട്ടറി സുധീര്‍ നാഥ് എന്നിവര്‍ അറിയിച്ചു. - കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് Labels: കാര്‍ട്ടൂണ്‍, ബഹുമതി
- ജെ. എസ്.
( Monday, April 13, 2009 ) |
കാര്‍ട്ടൂണ്‍ അക്കാദമിക്ക് പുതിയ ഭാരവാഹികള്‍
![]() - സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി Labels: കാര്‍ട്ടൂണ്‍
- ജെ. എസ്.
( Wednesday, March 04, 2009 ) |
അനിയുഗ് 2009 മമ്മുട്ടി ഉല്‍ഘാടനം ചെയ്തു
![]() ഇന്ത്യയിലെ പ്രശസ്തരായ പല കാര്‍ട്ടൂണിസ്റ്റുകളും ആനിമേറ്റര്‍മാരും പരിപാടിയില്‍ പങ്കെടുക്കുന്നു. ആനിമേഷന്‍ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച ആനിമേഷന്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും ഓപ്പണ്‍ ഫോറവും ഇതോടനുബന്ധിച്ച് നടക്കും. ![]() കാര്‍ട്ടൂണ്‍ മേഘലയില്‍ നിന്നും ആനിമേഷനിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനിയുഗ് 2009 മുതല്‍ കൂട്ടായിരിക്കും എന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശ്രീ. ശശി പരവൂര്‍ അറിയിച്ചു. - സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി Labels: കാര്‍ട്ടൂണ്‍
- ജെ. എസ്.
( Friday, February 06, 2009 ) |
കാര്‍ട്ടൂണ്‍ ഉത്സവം കൊച്ചിയില്‍
![]() ആനിമേഷന്‍ സിനിമാ പ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉത്സവത്തില്‍ പങ്കെടുക്കുന്നതും സെമിനാറുകളില്‍ സംബന്ധിക്കുന്നതും ഏറെ ഉപകാരപ്രദം ആയ ഒരു അസുലഭ അവസരം ആയിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം തങ്ങളുടെ പഠനത്തിന്റെ ഭാഗം ആയ പ്രോജക്ട് ആക്കാവുന്നതും ആണെന്ന് സംഘാടകര്‍ അറിയിച്ചു. - സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി Labels: കാര്‍ട്ടൂണ്‍
- ജെ. എസ്.
( Wednesday, February 04, 2009 ) |
ശങ്കരന്‍ കുട്ടി അവാര്‍ഡ് കെ. ഷെറീഫിന്റെ “ആട്ജീവിത“ ത്തിന്
![]() Labels: കല, കാര്‍ട്ടൂണ്‍
- ജെ. എസ്.
( Thursday, November 27, 2008 ) |
സുധീര്‍നാഥിന് അംഗീകാരം
![]() പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിന്റെ “കാറ്റത്തൊരു കിളിക്കൂട്” എന്ന കാര്‍ട്ടൂണ്‍ ഹിമല്‍ ദക്ഷിണേഷ്യന്‍ കാര്‍ട്ടൂണ്‍ മത്സരത്തില്‍ എഡിറ്ററുടെ പ്രത്യേക അംഗീകാരത്തിന് അര്‍ഹമായി. കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയും തേജസ് ദിനപത്രത്തില്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റുമാണ് ശ്രീ സുധീര്‍നാഥ്. ലോകമെമ്പാടും നിന്ന് 173 കാര്‍ട്ടൂണിസ്റ്റുകള്‍ മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായി. ഒന്നാം സമ്മാനം ബോസ്നിയയില്‍ നിന്നുമുള്ള ഹുസേജിന്‍ ഹനൂസിക്കിന് ലഭിച്ചു. കാഠ്മണ്ഡുവില്‍ നവമ്പര്‍ 14, 15 തിയതികളില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ കാര്‍ട്ടൂണ്‍ കോണ്‍ഗ്രസിന് മുന്നോടിയായിട്ടായിരുന്നു കാര്‍ട്ടൂണ്‍ മത്സരം. ദക്ഷിണേഷ്യന്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ആദ്യത്തെ കൂട്ടായ്മയാവും ഈ കാര്‍ട്ടൂണ്‍ കോണ്‍ഗ്രസ്. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ കാര്‍ട്ടൂണുകളുടെ രാഷ്ട്രീയ പ്രാധാന്യവും സമൂഹത്തിലും മാധ്യമങ്ങളിലും കാര്‍ട്ടൂണുകളുടെ പ്രസക്തിയും ചര്‍ച്ചാ വിഷയമാവും. മറ്റു കാര്‍ട്ടൂണിസ്റ്റുകളെ കാണുവാനും തങ്ങളുടെ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാനും ഒരു അപൂര്‍വ്വ അവസരം കൂടിയായിരിയ്ക്കും ഈ സമ്മേളനം.മത്സര വിജയികള്‍ പ്രത്യേക ക്ഷണിതാക്കളായുള്ള ഈ സമ്മേളനത്തില്‍ വെച്ച് വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിയ്ക്കും. സമ്മേളനത്തോടനുബന്ധിച്ച് രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രദര്‍ശനത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അബു അബ്രഹാമിന്റെയും മറ്റ് അഞ്ച് നേപ്പാളി കാര്‍ട്ടൂണിസ്റ്റുകളുടെയും കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിയ്ക്കും. Labels: കാര്‍ട്ടൂണ്‍, ലോക മലയാളി
- ജെ. എസ്.
( Tuesday, November 04, 2008 ) |
കാര്‍ട്ടൂണ്‍ മത്സരം
![]() ഇവിടെ ലഭ്യമാണ്. Labels: കാര്‍ട്ടൂണ്‍
- ജെ. എസ്.
( Wednesday, August 27, 2008 ) |
123 കരാറിനു പിന്നാലെ 123 കാര്‍ട്ടൂണ്‍
![]() Labels: കാര്‍ട്ടൂണ്‍
- ജെ. എസ്.
( Monday, July 21, 2008 ) |
ടി.കെ.സുജിത്തിന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം വെബ്ബന്നൂരിലും, വി.ജെ.ടി ഹാളിലും
യുവ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറ്റവും ശ്രദ്ധേയനും മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ഉടമയുമായ ടി.കെ.സുജിത്തിന്റെ തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ജനുവരി 22 മുതല്‍ ഇന്ദുലേഖ.കോമില്‍ ഒരുക്കുന്നു.
അന്നേ ദിവസം തിരുവനന്തപുരത്ത് വി.ജെ.ടി ഹാളിലും ഇതേ പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റുകളുടെ ഇഷ്ടകഥാപാത്രം ശ്രീ.കെ.കരുണാകരന്‍ കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്യും. സംസ്കാരിക മന്ത്രി ശ്രീ.എം.എ.ബേബി അധ്യക്ഷനായിരിക്കും. രാവിലെ 10മുതല്‍ രാത്രി8 വരെയായിരിക്കും വി.ജെ.ടി ഹാളിലെ പ്രദര്‍ശനം. Labels: കല, കാര്‍ട്ടൂണ്‍, കേരളം
- ജെ. എസ്.
( Sunday, January 20, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്