ജ്യോനവന്റെ ഓര്‍മ്മയ്ക്കായ് ‘eപത്രം’ കവിതാ പുരസ്കാരം
awardകവിതയുടെ e ലോകത്ത് നിന്ന് നമ്മെ വിട്ടു പോയ പ്രതിഭയാണ് ജ്യോനവന്‍. നവീന്‍ ജോര്‍ജ്ജ് എന്ന ആ ചെറുപ്പക്കാരന്റെ അപകട മരണം e കവിതാ ലോകത്തെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ജ്യോനവനും അവന്റെ കവിതകള്‍ക്കുമുള്ള ഒരു നിത്യ സ്മാരകമാണ് e പത്രം - കവിതാ പുരസ്കാരം. മലയാളത്തിലെ കവിതാ ബ്ലോഗുകളാണു പുരസ്ക്കാരത്തിനു പരിഗണിക്കുന്നത്. കഴിഞ്ഞ 6 മാസത്തില്‍ അധികമായി നിലവിലുള്ള ബ്ലോഗായിരിക്കണം. ബ്ലോഗിലെ 3 കവിതകള്‍ (അതിന്റെ ലിങ്കുകള്‍) ആണു സമര്‍പ്പിക്കേണ്ടത്. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കാം. കൂടെ പൂര്‍ണ്ണ മേല്‍വിലാസം, e മെയില്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം.
 
മലയാള കവിതാ ലോകത്തെ മികച്ച കവികളായിരിക്കും e പുരസ്കാരം ജേതാവിനെ തിരഞ്ഞെടുക്കുക.
 
10001 രൂപയും, മികച്ച ഒരു പെയിന്റിങ്ങുമാണു സമ്മാനം.
 
എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2009 ഡിസംബര്‍ 31. മികച്ച e കവിയെ 2010 ജനുവരി ആദ്യ പകുതിയോടെ പ്രഖ്യാപിക്കും.
 
എന്‍ട്രികള്‍ അയയ്ക്കേണ്ട e മെയില്‍ - poetry2009 അറ്റ് epathram ഡോട്ട് com
 



ePathram Jyonavan Memorial Poetry Award 2009



 
 

ബ്ലോഗില്‍ ഇടാനുള്ള കോഡ്
 




 
 
 
 

Labels: , ,

  - ജെ. എസ്.
   ( Wednesday, December 16, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആമിക്ക് സ്നേഹപൂര്‍വ്വം
madhavikutty
 
കല്‍ക്കട്ടയിലെ ബാല്യം, ഇടക്കുള്ള പുന്നയൂര്‍കുളം സന്ദര്‍ശനം, ചഞ്ചലമായ മനസ്സ്, പാരമ്പര്യമായി കിട്ടിയ സാഹിത്യ വാസന, ആമിക്ക് എഴുതാതിരിക്കാന്‍ എങ്ങനെ കഴിയും?
 
ചുറ്റുമുള്ള അപരിചിതരെ തുറിച്ചു നോക്കുന്നു എന്ന് അച്ഛന്റെ ശകാരം. കുഞ്ഞ് ആമിക്ക് ചുറ്റുപാടുകളേയും ചുറ്റും ഉള്ളവരേയും നോക്കാതിരിക്കാനും കഴിഞ്ഞില്ല. എല്ലാം കണ്ടു, കേട്ടു. അങ്ങനെ ആമി, മാധവിക്കുട്ടി എന്ന കഥാകാരിയായി. പിന്നീട് ഇംഗ്ലീഷ് കവിതകളിലൂടെ ലോകം അറിയുന്ന കമലാ ദാസും. സ്വകാര്യ ജീവിതത്തിലെ ഏടുകള്‍ക്ക് അച്ചടി മഷി പുരട്ടി എന്ന ആരോപണങ്ങളും ഒപ്പം കൂട്ടിന്. ഒടുവില്‍ മനസ്സിന്റേയും ശരീരത്തിന്റേയും വേഷപ്പകര്‍ച്ചകളോടെ കമലാ സുരയ്യയും.
 
ഏതായാലും മലയാള ഭാഷയും മലയാളികളും ഉള്ളിടത്തോളം മാധവിക്കുട്ടിക്ക് മരിക്കാന്‍ ആവില്ല, നമ്മുടെ മനസ്സുകളില്‍ നിന്നും. നെയ് പായസത്തിന്റെ മധുരമായ്, നേര്‍ത്ത സങ്കടങ്ങളുടെ നൂലിഴകളായ്, ആമി ഇവിടെ ഉണ്ടാകും. എപ്പോഴും.

Labels: , ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Sunday, May 31, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

good one, bur could have been some more elaborate how she countinued to be in ours minds

May 31, 2009 5:40 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മാധവിക്കുട്ടി അന്തരിച്ചു
madhavikuttyപ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി അന്തരിച്ചു. ഞായറാഴ്ച്ച രാവിലെ 01:55 ന് പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 75 കാരിയായ ഇവര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എന്ന് ബന്ധുക്കള്‍ അറിയിച്ചു.
 
ഇംഗ്ലീഷില്‍ കമലാ ദാസ് എന്ന പേരില്‍ എഴുതിയിരുന്ന മാധവിക്കുട്ടി ഇംഗ്ലീഷില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു കവയത്രിയാണ്. എന്നാല്‍ വെട്ടി തുറന്ന് എഴുതിയ തന്റെ കഥകളുടെ പേരില്‍ മലയാളത്തില്‍ ഇവര്‍ എന്നും ഒരു വിവാദ നായിക ആയിരുന്നു. “എന്റെ കഥ” എന്ന പുസ്തകത്തിലൂടെ യാഥാസ്ഥിതിക സാമൂഹ്യ വ്യവസ്ഥിതികളെയും കെട്ടി പിടിച്ചു നടന്ന തന്റെ സമുദായ കാരണവന്മാരെ മൂരാച്ചികള്‍ എന്ന് വിശേഷിപ്പിച്ച് തന്റേടിയായ ഇവര്‍ അനന്തമായ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയെങ്കിലും ജീവിത സായാഹ്നത്തില്‍ അത് തന്റെ കഥ അല്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു.
 
ലോകത്തെ പ്രേമ സാന്ദ്രമായ തന്റെ മിഴികളിലൂടെ നോക്കി കണ്ട മാധവിക്കുട്ടി സ്വാഭാവികമായ പ്രതികരണങ്ങളിലൂടെ ലോകത്തോട് സംവദിക്കുക വഴി ലോകത്തെമ്പാടുമുള്ള യുവാക്കള്‍ക്ക് എന്നും പ്രിയങ്കരിയായിരുന്നു.
 



 

Labels: , ,

  - ജെ. എസ്.
   ( Sunday, May 31, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

മലയാള ഭാഷയിലും സാഹിത്യത്തിലും പൂത്തു നിന്നിരുന്ന നീര്‍മാതളപ്പൂവ് കൊഴിഞ്ഞു വീണിരിക്കുന്നു .മലയാളിയുടെ വായനാലോകത്ത്‌ സര്‍ഗ്ഗാത്മതകതയുടെ പുതുവസന്തം തീര്‍ത്ത എഴുത്തുകാരിയുടെ ഓര്‍മ്മ മലയാള ഭാഷ ഉള്ളടത്തൊളം കാലം ഒളിമങാതെ നിലനില്‍ക്കും.മലയാളികള്‍ക്ക് മലയാളഭാഷക്ക് എക്കാലവും ഓര്‍മ്മിക്കാനുള്ള വിഭവങള്‍ നല്‍കിയിട്ടാണ് മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി കടന്ന് പോയിരിക്കുന്നത്.
സാഹിത്യ രംഗത്തെന്ന പോലെ സാമൂഹ്യരംഗത്തും തന്റെ ധീരമായ കാഴ്ചപ്പട് പ്രകടിപ്പിച്ചിട്ടൂള്ള അസാമാന്യ വ്യക്തിത്വത്തിന്ന് ഉടമയായിരുന്നു മലയാളികളുടെ പ്രിയംകരിയായ മാധവിക്കുട്ടി.
സ്ത്രീപുരുഷ സമത്വത്തിന്റെയും സ്തീ സ്വാതന്ത്യ്രത്തിന്റെയും പ്രതീകമായി എന്നും ഉയര്‍ത്തിക്കാട്ടാവുന്ന ഉത്തമ മാതൃകയുമഅയിരു മാധവിക്കുട്ടിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അവരുടെ സ്മരണക്കുമുന്നില്‍ ആദരജ്ഞലികളും അര്‍പ്പിക്കുന്നു.
നാരായണന്‍ വെളിയംകോട്.ദുബായ്

May 31, 2009 1:28 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



“പേശാമടന്ത” പ്രകാശനം
jyothibai-pariyadathജ്യോതി ബായ്‌ പരിയാടത്തിന്റെ കവിതാ സമാഹാരം 'പേശാമടന്ത' പ്രകാശിതമാവുന്നു. മെയ് 1 ന് പാലക്കാട്‌ ആലോചനാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. കഥാകൃത്ത്‌ സുഭാഷ് ചന്ദ്രന്‍ പുസ്തകം ഏറ്റു വാങ്ങും.
 
പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജ്‌ എം. ഡി. രാമനാഥന്‍ ഹാളില്‍ വൈകുന്നേരം 5 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക.
 
എഴുത്തു കാരനും മാതൃഭൂമി പാലക്കാട്‌ പബ്ളിക്‌ റിലേഷന്‍സ്‌ മാനേജരുമായ പ്രൊഫ. പി. എ. വാസു ദേവന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കേരള കലാ മണ്ഡലം മുന്‍ സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ പുസ്തക പരിചയം നിര്‍വഹിക്കുന്നു.
 





 
 

Labels:

  - ജെ. എസ്.
   ( Tuesday, April 28, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രഥമ പുതു കവിത അവാര്‍ഡ് രാജു ഇരിങ്ങലിന്
ലോക മലയാളികള്‍ക്കായി പുതു കവിത നടത്തിയ പ്രഥമ പുതു കവിതാ അവാര്‍ഡ് രാജു ഇരിങ്ങലിന്. ബൂലോകത്തില്‍ നിന്ന് പ്രശസ്തരും അപ്രശസ്തരുമായ 185 ഓളം കവികള്‍ മത്സരത്തില്‍ പങ്കെടുത്തു. ബൂലോകത്തിലെഎഴുത്തുകാരുടെ ദിശാ ബോധവും രചനകളിലെ വ്യത്യ്‌സ്തതയും പുതു കവികളിലെ ശക്തിയെ വെളിവാക്കുന്നതായി ജഡ്ജിങ്ങ് കമ്മിറ്റി വിലയിരുത്തി. കണ്ണൂര്‍ പരിയാരം സ്വദേശിയായ രാജു ഇപ്പോള്‍ ബഹറൈനില്‍ ഓഡിറ്ററായി ജോലി ചെയ്യുന്നു. ജൂലൈ അവസാന വാരം പുതു കവിത സംഘടിപ്പിക്കുന്ന കവിതാ ശില്പശാലയില്‍ അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിക്കുന്നതാണ്

Labels: ,

  - ജെ. എസ്.
   ( Wednesday, May 21, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

അഭിനന്ദനങ്ങളുടെ ഒരായിരം പൂക്കുടകള്‍....

തുടര്‍ന്നേഴുതുവാന്‍ ജഗതീശ്വരന്‍ അനുഗ്രഹിക്കട്ടെ..

May 23, 2008 4:49 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കവിതാക്ഷരി മത്സര ഫലം പ്രസിദ്ധപ്പെടുത്തി
വനിതാ ലോകം ബ്ലോഗില്‍ നടത്തിയിരുന്ന കവിതാക്ഷരി മത്സര ഫലം പ്രസിദ്ധപ്പെടുത്തി. ജോയും കിരണ്‍സുമായിരുന്നു വിധി കര്‍ത്താക്കള്‍. യാതൊരു നിബന്ധനകളും ചട്ടക്കൂടുകളും ഇല്ലായിരുന്ന കവിതാ‍ക്ഷരി മത്സരം മാര്‍ച്ച് 23 നു് ആരംഭിച്ചു ഒരു മാസത്തിലേറെ നീണ്ടു് നിന്നു്, ഏപ്രില്‍ 25നു് അവസാനിച്ചു. വിധി കര്‍ത്താക്കളുടേതടക്കം 63 കവിതകള്‍ പോസ്റ്റ് ചെയ്തു. 7 കുട്ടികളും 15 സ്ത്രീകളും 30 പുരുഷന്മാരും ഉള്‍പ്പെടെ 52 പേര്‍ പങ്കെടുത്തു. കവികര്‍ (കവയിത്രികളും കവികളും) തന്നെ എഴുതി അവര്‍ തന്നെ ചൊല്ലിയ കവിതകളുടെ നല്ലൊരു ശേഖരം കവിതാക്ഷരിയ്ക്ക് സംഭരിക്കാന്‍ കഴിഞ്ഞു. കവിതകളെല്ലാം തന്നെ വിക്കിസോഴ്സ് ആവശ്യപ്പെട്ടിട്ടുണ്ട്.




ഉച്ചാരണ ശുദ്ധി, ശബ്ദം, ഈണം, മിതമായ പശ്ചാത്തല സംഗീതം എന്നിവയുടെ മികവു് കൊണ്ട്‌ ഷര്‍മ്മിളാ ഗോപന്‍ പെണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാന്നത്തിനര്‍ഹയായി. അവതരണത്തിലെ വ്യത്യസ്ഥതകൊണ്ട് ദേവസേനയുടെ പച്ചക്കറികളില്‍ മുയല്‍ എന്ന കവിത രണ്ടാം സ്ഥാനത്തും സാരംഗി ചൊല്ലിയ ആഴങ്ങളിലെ മണ്ണ്‌ എന്ന കവിത മൂന്നാം സ്ഥാനത്തും എത്തി. ഇട്ടിമാളുവിന്റെ ശ്രദ്ധേയമായ അവതരണവും മൂന്നാം സ്ഥാനത്തിനര്‍ഹമായി.




കവിതക്കനുസൃതമായ ഈണം ആലാപനം ഒപ്പാം നല്ല ശബ്ദ സൌകുമാര്യം കൊണ്ട് ബഹുവ്രീഹിയുടെ പിറക്കാത്ത മകനു് ആണ്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി. യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റ്റിന്റെ ഒന്‍പതാം നമ്പര്‍ സ്റ്റേജിന്റെ താഴെയുള്ള മരത്തണലിലെ ഓര്‍മ്മകളിലേക്കു കൊണ്ടു പോകുന്ന ആലാപനത്തിലൂടെ ശ്രദ്ധേയമായി തീര്‍ന്നതാണ് കാണാമറയത്ത് അവതരിപ്പിച്ച മയൂരയുടെ "നിണമെഴുതിയത്" രണ്ടാം സ്ഥാനത്തെത്താന്‍ കാരണമായത്. രണ്ടാം സ്ഥനത്തെത്തിയ റിയാസ്‌ മുഹമ്മദിന്റെ ‌"എന്റെ വൃന്ദാവനവും, ഒറ്റ മണല്‍ത്തരിയും " വ്യത്യസ്തയും അവതരണ ഭംഗിയും കൊണ്ട് ഏറ്റം ശ്രദ്ധേയമായ കവിതകളില്‍ ഒന്നായിരുന്നു. ഉമ്മ എന്ന കവിത അതിന്റെ ആത്മാവ് അറിഞ് ആലപിച്ചിരിക്കുന്ന തമനു മൂന്നാം സ്ഥാനത്തിന് അര്‍ഹനായി.




അവതരണം കൊണ്ടും ആലാപനം കൊണ്ടും വ്യക്തത കൊണ്ടും കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് മാളവികയാണു്. മഹാദേവന്റെ കൃത്യതയേറിയ ആലാപനം രണ്ടാം സ്ഥാനം കരസ്ഥമാക്കി. അവതരണ ശൈലിയിലുള്ള വ്യത്യസ്തത കൊണ്ട്‌ അമ്മുക്കുട്ടിയുടെ കവിത മൂന്നാം സ്ഥാനം നേടി. കവിതാക്ഷരിയെ ഏറ്റവും ആകര്‍ഷണീയമാക്കിയത് പവിത്രയുടേയും ഇളയുടേയും കുഞ്ഞിക്കവിതകളായിരുന്നു. വരികള്‍ക്കനുസരിച്ച ഭാവം കവിത ചൊല്ലുന്നതിലും കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ട്‌ വിശാഖിന്റെ കവിതയ്ക്കു് കഴിഞ്ഞിരുന്നു. അപ്രത്തും ഇപ്രത്തും നോക്കാതെ കവിത ചൊല്ലിയ ലിയാന്‍ മുഹമ്മദ് ആയിരുന്നു കവിതാക്ഷരിയുടെ താരം.




കൂടുതല്‍ വിവരങ്ങള്‍ക്ക് http://vanithalokam.blogspot.com/2008/05/blog-post.html

Labels: ,

  - ജെ. എസ്.
   ( Wednesday, May 07, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

അപ്രത്തും ഇപ്രത്തും :)

May 9, 2008 10:36 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബ്ലോഗിലെ കവിതാപാരായണ മത്സരം ശ്രദ്ധേയമായി; ഫലം മെയ് 5 ന്
വനിതാലോകം ബ്ലോഗില്‍ ഒരുമാസത്തിലധികമായി നടന്നു വന്നിരുന്ന കവിതാപാരായണ മത്സരം കവിതാക്ഷരി സമാപിച്ചു. അറുപതില്‍ കൂടുതല്‍ വ്യതസ്ത എന്‍‌ട്രികള്‍ മത്സരിച്ച കവിതാക്ഷരിയില്‍ പതിനഞ്ച് വനിതകളും മുപ്പത് പുരുഷന്മാരു ഏഴ് കുട്ടികളും ഉള്‍പ്പെടെ അന്‍പത്തി രണ്ട് പേര്‍ പങ്കെടുത്തു. ബ്ലോഗില്‍ നിന്നുള്ള കവിതകളാണ് കൂടുതല്‍ പേരും ചൊല്ലിയത്. നിരവധി കവികള്‍ തങ്ങളുടെ തന്നെ കവിതകള്‍ ചൊല്ലിയത് പ്രത്യേക ആകര്‍ഷണമയി. കുട്ടിക്കവിതകള്‍ മുതിര്‍ന്നവരും കുട്ടികളും ചൊല്ലിയത് വായനക്കരുടെ പ്രത്യേക ശ്രദ്ധപിടിച്ചു പറ്റി. കവിതാക്ഷരിയുടെ മത്സര ഫലം മെയ് അഞ്ചിനു പ്രഖ്യാപിക്കും.

Labels: ,

  - ജെ. എസ്.
   ( Tuesday, April 29, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



Kadamanitta Ramakrishnan - A unique condolence from Dr. Ghanem


I was very sorry to hear about the demise today of the prominent Malayali poet Kadamanitta Ramakrishnan whom I met last year and introduced at the Abu Dhabi book fair where he read his poems in Malyalum and I read their translations in Arabic. During the book fair this year the Abu Dhabi Cultural and Heritage (Cultural foundation) released my book of Arabic translations of 80 Indian poems from 12 Indian languages for 30 Indian male and female poets including some 10 poems by Kadamanitta. I attach a list of the contents of the book and the book cover. I also attach a picture taken at the book fair last year with Kadamanitta. Please forward my condolences to his wife, family, friends and lovers of his poetry.

-- Best regards
Shihab Ghanem
مع تحياتيشها غانم

Labels: , , ,

  - ജെ. എസ്.
   ( Monday, March 31, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Dear Shihab Ghanem Janab,

I am so sorry to hear about the sad demise of the prominent Malayali poet Kadamanitta Ramakrishnan. Although I have not read any of his poems, but they must be really good as you have included 10 of his poems in your recent book. Please pay my condolance to his family.

I pray to God the his Soul may Rest in Peace.

Kaushal Goyal

April 3, 2008 1:53 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്