കടല്‍ കൊള്ളക്കാരെ നേരിടാന്‍ ഇന്ത്യന്‍ പടക്കപ്പല്‍
ഏദന്‍ കടലിടുക്കിലെ കടല്‍ കൊള്ളക്കാരെ നേരിടാന്‍ ഇന്ത്യന്‍ നാവിക സേന പുതിയ യുദ്ധക്കപ്പല്‍ അയച്ചു. രണ്ടു മലയാളികള്‍ ഉള്ള ഇന്ത്യന്‍ ചരക്കു കപ്പല്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത സാഹചര്യത്തിലാണ് നാവിക സേനയുടെ ഈ തീരുമാനം. ആയുധ ധാരികളായ കമാന്‍ഡോകളും ഹെലികോപ്ടറും അടങ്ങുന്ന ഐ. എന്‍. എസ്. വിധ്വ എന്ന യുദ്ധ ക്കപ്പലാണ് നാവിക സേന അയച്ചത്. ഏദന്‍ കടലിടുക്കിലൂടെ പോകുന്ന എല്ലാ ചരക്കു കപ്പലുകളുടെയും സുരക്ഷ യ്ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഇതില്‍ ഉണ്ടെന്നും, ചരക്കു കപ്പലുകലുടെ സുരക്ഷ ഉറപ്പാക്കുമെന്നും നാവിക സേന അറിയിച്ചു.
Labels: കടല്‍കൊള്ള
- ജെ. എസ്.
( Thursday, April 15, 2010 ) |
120 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ കടല്‍ കൊള്ളക്കാര്‍ റാഞ്ചി
സോമാലിയയിലെ ജിസ്മയോ തീരത്ത് നിന്നും ചരക്കു കയറ്റി ദുബായിലേക്ക് തിരിച്ച കപ്പലുകള്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചി. കപ്പലില്‍ ഗുജറാത്തിലെ കച്ച് സൌരാഷ്ട്ര സ്വദേശികളായ 120 കപ്പല്‍ ജീവനക്കാര്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരെ ബന്ദികളാക്കി വെച്ചിരിക്കുകയാണ്. റാഞ്ചിയ കപ്പലുകള്‍ സീഷെല്‍ തീരത്തുണ്ടെന്നും ബന്ദികളുടെ മോചനത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ സംഭവം ഗൌരവമായി തന്നെയാണ് കാണുന്നതെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ട ശക്തമായ നടപടി സ്വീകരിക്കുമെന്നും വായു സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷെല്‍ കെ. ബി. നായിക്ക് അറിയിച്ചു.
Labels: കടല്‍കൊള്ള
- ജെ. എസ്.
( Wednesday, March 31, 2010 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്