എം. എഫ്. ഹുസൈനെ തിരികെ കൊണ്ടു വരാന്‍ ശ്രമം
വര്‍ഗ്ഗീയ വാദികളുടെ രോഷത്തിന് ഇരയായതിനെ തുടര്‍ന്ന് ദുബായിലേക്ക് നാടു വിടേണ്ടി വന്ന വിഖ്യാത ചിത്രകാരന്‍ എം. എഫ് ഹുസൈനെ തിരികെ ജന്മ നാട്ടിലേക്ക് കൊണ്ടു വരുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗുജറാത്തി ലേതടക്കം രാജ്യത്തൊട്ടാകെ ഒട്ടേറെ കേസുകള്‍ ഹുസൈനെതിരെ നില നില്‍ക്കുന്നുണ്ട്. 2006 ലാണ് ഹുസൈന്‍ ദുബായില്‍ എത്തിയത്. ഹുസൈന്റെ ചിത്രങ്ങള്‍ ക്കെതിരെ നില നിന്നിരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. ഭാരത മാതാവിന്റെയും ചില ഹിന്ദു സ്ത്രീ ദേവതകളെയും, അനുചിതമായി തന്റെ ചിത്രങ്ങളില്‍ വരച്ചു കാണിച്ചു എന്നതായിരുന്നു ഹുസൈന് എതിരെയുള്ള പ്രധാന പരാതി.

Labels: ,

  - ജെ. എസ്.
   ( Wednesday, October 14, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദൃശ്യം ‌@‌ അനന്തപുരി
keralaclicksതിരുവനന്തപുരം : ‘കേരളാ ക്ലിക്ക്സി’ ന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ‘ദൃശ്യം ‌@‌ അനന്തപുരി’ എന്ന ചിത്ര പ്രദര്‍ശനത്തിന് തുടക്കമായി. പ്രസിദ്ധ സംവിധായകന്‍ ശ്രീ. ഷാജി എന്‍. കരുണാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
 
സമയത്തെ ഒരു നിമിഷം കൊണ്ടു പകര്‍ത്തി അതിനെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഒരു കലയാണ് ഫോട്ടോഗ്രഫിയെന്ന് ഷാജി എന്‍. കരുണ്‍ പറഞ്ഞു. പ്രശസ്ത ശില്പിയും, ലളിത കലാ അക്കാദമി മുന്‍ ചെയര്‍മാനുമായ ശ്രീ. കാനായി കുഞ്ഞിരാമന്‍, സി-ഡിറ്റ് മുന്‍ ഡയറക്ടര്‍ ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.
 
ആധുനിക ലോകത്തെ ഏറ്റവും അത്ഭുതമു ണ്ടാക്കിയ കണ്ടുപിടുത്തമാണ് ഫോട്ടോഗ്രഫിയെന്ന് കാനായി കുഞ്ഞിരാമന്‍ അഭിപ്രായപ്പെട്ടു. ഫോട്ടോഗ്രഫിയെ ചിത്രകാരന്മാര്‍ ഭയത്തോടെ നോക്കി ക്കണ്ടപ്പോള്‍, അതിന്റെ സാധ്യതകളെ കണ്ടെത്തി ഉപയോഗിച്ച മഹാനായ ചിത്രകാര നായിരുന്നു രാജാ രവി വര്‍മ്മ; എന്നാല്‍ കേരളീയര്‍ അദ്ദേഹത്തെ അവഗണി ക്കുകയാ ണുണ്ടായത് എന്നൊരു അഭിപ്രായവും അദ്ദേഹത്തില്‍ നിന്നുണ്ടായി.
 
സ്കൂളില്‍ പ്രസന്റേഷനുകള്‍ ചെയ്യുന്ന ഓരോ കുട്ടിക്കും ഓരോ ചെറു സിനിമ സംവിധാനം ചെയ്യുവാനുള്ള അവസരം സാങ്കേതിക വിദ്യയുടെ മുന്നേറ്റത്താല്‍ ഇന്നു കൈ വന്നിരിക്കുന്നു എന്ന് ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍ പറഞ്ഞു. തനിമയുള്ള ചിത്രങ്ങള്‍ സാംസ്കാരിക അനുഭവം കൂടി പ്രദാനം ചെയ്യുവാന്‍ കെല്‍പ്പുള്ള താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാമില്ലെങ്കില്‍ പോലും, കുറച്ചു ചിത്രങ്ങളെങ്കിലും കോപ്പി ലെഫ്റ്റായി ഇന്റര്‍നെറ്റിലൂടെ വിന്യസി ക്കുവാനുള്ള ശ്രമവും ഫോട്ടോഗ്രാ ഫര്‍മാരില്‍ നിന്നും ഉണ്ടാവണം, എങ്കില്‍ മാത്രമേ പകര്‍ത്തപ്പെടുന്ന ചിത്രങ്ങള്‍ അവയുടെ ഉദ്ദേശം പൂര്‍ത്തീക രിക്കുക യുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
കേരളാ ക്ലിക്ക്സ് അഡ്മിന്‍ ജയപ്രകാശ് ആര്‍. അധ്യക്ഷനായിരുന്നു. അഡ്മിനുകളായ ഹരീഷ് എന്‍. നമ്പൂതിരി, ജവഹര്‍ജി കെ. എന്നിവര്‍ യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞു.
 
മൂ‍ന്നു ദിവസത്തെ പ്രദര്‍ശനം സെപ്റ്റംബര്‍ ഒന്നിന് സമാപിക്കും. രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ പ്രദര്‍ശനം കാണാവുന്നതാണ്.
 
- ഹരീഷ് എന്‍. നമ്പൂതിരി
 



Photography exhibition in Thiruvananthapuram by KeralaClicks



 
 

Labels:

  - ജെ. എസ്.
   ( Monday, August 31, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഖുര്‍ ആന്‍ അധിഷ്ഠിത ചിത്ര പ്രദര്‍ശനം
quran-painting‘തനിമ കലാ സാഹിത്യ വേദി’ യുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ കേരള ലളിത കലാ അക്കാദമി യുടെ ആര്‍ട്ട് ഗാലറിയില്‍ പുതുമയാര്‍ന്ന ഒരു ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. വിശുദ്ധ ഖുര്‍ ആനിലെ സൂക്തങ്ങള്‍ ഭാവനയില്‍ കണ്ട് അവ ചിത്രങ്ങള്‍ ആയി പകര്‍ത്തിയതാണ് ഈ പ്രദര്‍ശനത്തിലെ ചിത്രങ്ങളെല്ലാം. ഇത്തരം ഒരു സംരംഭം ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് എന്ന് സംഘാടകര്‍ പറയുന്നു.
 

thanima-kala-sahithya-vedi


 
വിശുദ്ധ ഖുര്‍ ആനിലെ ആത്മീയവും തത്വശാസ്ത്രപരവുമായ ദൃശ്യ വൈവിധ്യം ലോകമെമ്പാടും ഉള്ള കലാകാരന്മാര്‍ക്ക് എന്നും പ്രചോദനം നല്‍കി പോരുന്ന ഒന്നാണ്. ആശയങ്ങള്‍ സംവദിക്കുന്നതിന് ഏറെ ശക്തമായ ഒരു മാധ്യമം ആണ് ചിത്രകല. ഇത്തരം ഒരു സംരംഭവും ആയി മുന്നോട്ട് വന്ന ‘തനിമ കലാ സാഹിത്യ വേദി’ പുരോഗമന സാംസ്കാരിക പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മയാണ്.
 
- ജോബ് മാളിയേക്കല്‍
 
 

Labels: ,

  - ജെ. എസ്.
   ( Saturday, July 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



താജിന് എം. എഫ്. ഹുസ്സൈന്റെ ചിത്രങ്ങള്‍
താജ് ഹോട്ടലിന്റെ ചുമരുകള്‍ അലങ്കരിച്ചിരുന്ന വിലമതിക്കാനാവാത്ത അനേകം പെയിന്റിങ്ങുകള്‍ മുംബൈ ഭീകരാക്രമണത്തില്‍ കത്തി നശിച്ച സാഹചര്യത്തില്‍ പുതിയ പെയിന്റിങ്ങുകള്‍ താന്‍ വരച്ച് ഹോട്ടലിന് നല്‍കും എന്ന് സുപ്രസിദ്ധ ചിത്രകാരന്‍ എം. എഫ്. ഹുസ്സൈന്‍ പ്രഖ്യാപിച്ചു. ഹുസ്സൈന്റെ അനേകം ചിത്രങ്ങള്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായ് താജിന്റെ സ്വീകരണ ഹാളിന്റെ അഭിമാനമായിരുന്നു. ഭീകര ആക്രമണത്തെ അപലപിക്കുന്ന ഒട്ടനേകം ചിത്രങ്ങള്‍ താന്‍ വരക്കും. എന്നെങ്കിലും താജ് പഴയ പ്രതാപം വീണ്ടെടുക്കും. അന്ന് ഈ ചിത്രങ്ങള്‍ താജില്‍ പ്രദര്‍ശിപ്പിക്കും. തങ്ങളുടെ ജീവന്‍ ബലി കഴിച്ചും മറ്റുള്ളവരെ രക്ഷിച്ച താജിലെ ജീവനക്കാരോടുള്ള തന്റെ വ്യക്തിപരമായ ആദരവ് സൂചിപ്പിക്കുന്നത് കൂടിയായിരിക്കും ഈ ചിത്രങ്ങള്‍ എന്നും ഹുസ്സൈന്‍ അറിയിച്ചു.


Labels: , ,

  - ജെ. എസ്.
   ( Tuesday, December 02, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശങ്കരന്‍ കുട്ടി അവാര്‍ഡ് കെ. ഷെറീഫിന്റെ “ആട്ജീവിത“ ത്തിന്
ഈ വര്‍ഷത്തെ മികച്ച പുസ്തക പുറം കവറിനുള്ള ശങ്കരന്‍ കുട്ടി അവാര്‍ഡ് തൃശ്ശൂര്‍ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച ആട് ജീവിതം എന്ന പുസ്തകത്തിന് ശ്രീ കെ. ഷെറീഫിനു ലഭിച്ചു. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ പുസ്തക കവറുകള്‍ രൂപകല്‍പ്പന ചെയ്തതിനുള്ള റെക്കോര്‍ഡിന് ഉടമയായ അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് ശങ്കരന്‍ കുട്ടിയുടെ പേരില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കരന്‍‌ കുട്ടി ട്രസ്റ്റ് കേരളാ കാര്‍ട്ടൂണ്‍ അക്കാദമിയുമായ് ചേര്‍ന്ന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് നവമ്പര്‍ 29ന് കോട്ടയം പ്രസ് ക്ലബ്ബില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനിക്കുന്നതാണ്. അവാര്‍ഡിന്റെ ജഡ്ജിങ് കമ്മറ്റിയില്‍ സുപ്രസിദ്ധ ചലചിത്രകാരന്‍ ശശി പറവൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്‍. പി. ചേക്കുട്ടി, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ശ്രീ സി. ആര്‍. ഓമന കുട്ടന്‍, എം. എ. എ. യും കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാനുമായ ശ്രീ എം. എം. മോനായി തുടങ്ങിയവര്‍ സംയുക്തമായാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

Labels: ,

  - ജെ. എസ്.
   ( Thursday, November 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തെരുവരങ്ങ് സംഭാവനകള്‍ തേടുന്നു
തെരുവരങ്ങ് നാടക യാത്ര വിജയകരമായി സമാപിച്ചു. കേരള ക്കര യൊട്ടാകെ ഉണര്‍വിന്റെ തിരി കൊളുത്തി ക്കൊണ്ട്, പ്രതീക്ഷിച്ചതിനും വലിയ വലിയ സ്വീകരണങ്ങളും അംഗീകാരങ്ങളും ഏറ്റ് വാങ്ങി ക്കൊണ്ടായിരുന്നു തിരുവനന്ത പുരത്തെ സമാപന സമ്മേളനം. ഈ പ്രയത്നത്തിനായി മൂലധനം സ്വരൂപിക്കുക എന്നത് ദുഷ്കരമായിരുന്നു എന്ന് സംഘാ‍ടകര്‍ അറിയിച്ചു. ‍ ഇപ്പോഴും വീട്ടി ത്തീരാത്ത കടങ്ങള്‍ ബാക്കി നില്‍ക്കുന്നു.




ഇതിനിടയിലും തെരുവരങ്ങിന്റെ ഭാവി പരിപാടികള്‍ അണിയറയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.



ഇതിലേയ്ക്കായി ചെറുതും വലുതുമായ സംഭാവനകള്‍ തന്ന് സഹായിക്കണമെന്ന് തെരുവരങ്ങിന്റെ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. സംഖ്യ എത്രയോ ആകട്ടെ, തീരെ ച്ചെറുതോ വലിയതോ, തരാനുള്ള മനസ്സാണ് പ്രധാനം. സ്വന്തം നിലയിലും, സുഹൃത്തുക്കള്‍ മൂലമോ ആവുന്നത്ര മൂലധനം സമാഹരിച്ച് തരുവാന്‍ അപേക്ഷ. ഇതില്‍ സഹകരിക്കുന്നത് വഴി മയക്കം ബാധിച്ച മലയാള ക്കരയില്‍ ഒരു ചലനം കൊണ്ടു വരുന്നതില്‍ താങ്കളുടെ പങ്ക് തീര്‍ച്ചയായും സ്മരിക്കപ്പെടും എന്നും നാടക സംഘം പ്രവര്‍ത്തകര്‍ അറിയിച്ചു.‍ സംഭാവനകള്‍ തരാനാ ഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറിലോ, ഇ മെയിലിലോ ബന്ധപ്പെടേണ്ടതാണ്.




Jayesh. S - Mobile : 00919985360167
eMail : jayeshsan@gmail.com
josephjohnm@gmail.com




സംഭാവനകളുടെ വിശദ വിവരങ്ങള്‍ തെരുവരങ്ങ് ബ്ലോഗില്‍ അറിയിക്കുന്നതാണ്.











Labels:

  - ജെ. എസ്.
   ( Tuesday, July 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൊച്ചിയില്‍ ഹൈഡ് ആന്റ് സീക്ക് ആരംഭിച്ചു
പതിനാല് പ്രമുഖ കലാകാരന്മാരുടെ പെയിന്റിംഗുകളുടെ പ്രദര്‍ശനം കൊച്ചിയില്‍ ആരംഭിച്ചു. ഹൈഡ് ആന്റ് സീക്ക് എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം കൊച്ചി ഗാലറി OED യിലാണ് നടക്കുന്നത്. Anpu Varkey - Kajal Shah - Kavita Balakrishnan - Neema Vaghela - Pramodh Kumar - Prasad K P - Ruchin Soni - Roopasri - Sujil S - Sujith K S - Sumesh - Kamballur - Umesh Unni - Varun Cursetji എന്നിവരുടെ പുതിയ വര്‍ക്കുകളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. ഓണ്‍ലൈന്‍ പ്രദര്‍ശനം ഇവിടെ കാണാം: http://www.openeyeddreams.com/hideNseek/





ഹൈഡ് ആന്റ് സീക്ക് ഈ മാസം 25ന് സമാപിക്കും.

Labels:

  - ജെ. എസ്.
   ( Sunday, July 13, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തെരുവ് നാടക യാത്ര കാസര്‍ക്കോഡ് മുതല്‍ തിരുവനന്തപുരം വരെ
“ആര്‍ക്കും ആരോടും ഉത്തരവാദിത്തം ഇല്ലാത്ത പുതിയ കാലം. ഒരു സ്വപ്നം പോലും കാണാതെ തണുക്കാതെ, വിയര്‍ക്കാതെ, നനയാതെ പാഴായി പോവുന്ന നമ്മുടെ യൌവ്വനം. കമ്പോളത്തിന്റെ നീതികളില്‍ കുരുങ്ങി പിടയുന്ന സഹ ജീവികളുടെ ദുരിതത്തില്‍ നമുക്ക് ആഘോഷിയ്ക്കാം. നമ്മള്‍ എങ്ങനെ ഇങ്ങനെ ആയി? വില കൊടുത്ത് വാങ്ങി, ഉപയോഗിച്ച്, വലിച്ചെറിയുന്ന ബന്ധങ്ങള്‍, പ്രണയം, സൌഹൃദം, രാഷ്ട്രീയം, സിനിമ, നാടകം, കവിത എല്ലാം...എല്ലാം...




അരാഷ്ട്രീയതയുടെ തീമഴയില്‍ എല്ലാ ആര്‍ദ്രതയും വരണ്ട് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട വര്‍ത്തമാന കലാലയത്തിന്റെ ഇടനാഴിയിലേക്ക്... പ്രതിരോധത്തിന്റെ ഒരു ചെറു തിരിയുമായി ഞങ്ങള്‍ പറന്നിറങ്ങുന്നു... വരൂ നമുക്കീ തീ ആളിപ്പടര്‍ത്താം... അഗ്നിക്കിരയാക്കാം...തണുത്ത് ഉറഞ്ഞു പോയ തലച്ചോറുകളെ, പഴുത്ത് നാറുന്ന വ്യവസ്ഥയെ, വ്യവസ്ഥാപിത നിയമങ്ങളെ...”




നന്മയുടെ വറ്റാത്ത ഉറവുകള്‍ തേടാനും, നാടകം കളിയ്ക്കാനും, നേരുകള്‍ ഉറക്കെ പറയാനും, നാടകത്തെയും രാഷ്ടീയ ബോധത്തെയും നെഞ്ചോട്‌ ചേര്‍ത്ത ഒരു പറ്റം യുവാക്കളുടെ ഒരു കൂട്ടായ ശ്രമമാണ് “തെരുവരങ്ങ് The Other Theatre” എന്ന നാടകസംഘം. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ കലാകാരന്മാരും വിദ്യാര്‍ത്ഥികളും അടങ്ങിയതാണ് ഈ കൂട്ടായ്മ.




എന്നും നിശ്ശബ്ദമായിരിക്കാന്‍ ആഗ്രഹിക്കുന്ന പുതു തലമുറയോട്‌ കലഹത്തിന്റെ, കലാപത്തിന്റെ, പ്രതിഷേധത്തിന്റെ സംവാദത്തിന്‌ തെരുവരങ്ങ്‌ തുടക്കം കുറിച്ചിരിക്കുന്നു. അരാഷ്ടിയതയുടെ ജീര്‍ണത ബാധിച്ച തെരുവുകളെ രാഷ്ടിയ പ്രക്ഷുബ്ധമാക്കി കൊണ്ട്‌ വീണ്ടും തെരുവ്‌ നാടക വേദി സജീവമാവുകയാണ്‌.




ജൂണ്‍ 25ന് കാസര്‍ക്കോഡ് നിന്നും തുടങ്ങി ജൂലൈ എട്ടിന് തിരുവനന്തപുരത്ത് എത്തുന്ന ഈ തെരുവ് നാടക സംരംഭത്തിന് സുഹൃത്തുക്കളുടെ സഹായമാണ്‌ ഇത്‌ വരെ ആശ്വാസമായത്‌.




പതിനഞ്ചു പേരുള്‍പ്പെടുന്ന നാടക സംഘത്തിന്റ യാത്ര കടുത്ത സാമ്പത്തിക ബാധ്യതകള്‍ക്കുള്ളില്‍ ഇത്‌ വരെ നിലനിര്‍ത്തിയത് സുഹൃത്തുക്കളുടെ രാഷ്ടീയ പിന്തുണയും സാമ്പത്തിക സഹായവുമാണ്‌.




തെരുവരങ്ങിനെ മുന്നോട്ട്‌ നയിക്കാന്‍ നിങ്ങളുടെയും സുഹൃത്തുകളുടെയും ആത്മാര്‍ത്ഥമായ സഹായം ഇവര്‍ പ്രതീക്ഷിക്കുന്നു.




കൂടുതല്‍ വിവരങ്ങള്‍ക്ക്‌: theruvarang@gmail.com, josephjohnm@gmail.com എന്നീ ഈമെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടുകയോ ഈ നമ്പരുകളില്‍ വിളിയ്ക്കുകയോ ചെയ്യുക: 9387127712, 09745504604

Labels:

  - ജെ. എസ്.
   ( Monday, June 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്തോ അറബ് സാംസ്ക്കാരികോത്സവം സാമാപിച്ചു
കഴിഞ്ഞ 1 മാസമായി നടന്ന് വന്ന ഇന്തോ അറബ് സാംസ്ക്കാരികോത്സവം സാമാപിച്ചു

ഇന്നലെ വൈകിട്ടു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന വര്‍ണ്ണാഭമായ സമാപനച്ചടങ്ങില്‍,കവികളായ സച്ചിദാനന്ദന്‍, കുരീപ്പുഴ ശ്രീകുമാര്‍, മുരളീ മേനോന്‍, കുക്കു പരമേശ്വരന്‍, ഡോ.എം. എം.ബഷീര്‍, ബീ.എം സുഹറ, കെ.ബി മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.
   ( Saturday, March 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്തോ അറബ് സാംസ്ക്കാരികോത്സവത്തിന് ഔദ്യോഗിക തുടക്കം
രണ്ടാഴ്ച നീളുന്ന ഇന്തോ- അറബ് കള്‍ച്ചറല്‍ ഫെസ്റ്റ് ഇന്നലെ അബുദാബിയില്‍ ആരംഭിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്‍ററും എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് രാത്രി എട്ടിന് കേരള സോഷ്യല്‍ സെന്‍ററില്‍ യു.എ.ഇ ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്തോ അറബ് എഴുത്തുകാര്‍ തമ്മിലുള്ള സാംസ്കാരിക വിനിമയം, മാധ്യമ സെമിനാര്‍, വനിതാ മീറ്റ്, കാവ്യോത്സവം, ചലച്ചിത്രോത്സവം, സിനിമാ വര്‍ക്ക് ഷോപ്പ്, ഡാന്‍സ് വര്‍ക്ക് ഷോപ്പ് തുടങ്ങി വൈവിധ്യമേറിയ പരിപാടികളാണ് ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

Labels: , , ,

  - ജെ. എസ്.
   ( Friday, March 07, 2008 )    




സലിന്‍ ഡിയോണ്‍ ദുബായില്‍


വിവിധ ആശയങ്ങളില്‍ ഉള്ള ആല്‍ബങ്ങള്‍ പുറത്തിറക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് പ്രശസ്ത പോപ്പ് ഗായിക സലിന്‍ ഡിയോണ്‍ പറഞ്ഞു. ദുബായില്‍ ഇതാദ്യമായി സംഗീത പരിപാടി അവതരിപ്പിക്കാന്‍ എത്തിയ അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

Labels: , ,

  - ജെ. എസ്.
   ( Wednesday, March 05, 2008 )    




ടി.കെ.സുജിത്തിന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം വെബ്ബന്നൂരിലും, വി.ജെ.ടി ഹാളിലും
യുവ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറ്റവും ശ്രദ്ധേയനും മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ഉടമയുമായ ടി.കെ.സുജിത്തിന്റെ തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ജനുവരി 22 മുതല്‍ ഇന്ദുലേഖ.കോമില്‍ ഒരുക്കുന്നു.


അന്നേ ദിവസം തിരുവനന്തപുരത്ത് വി.ജെ.ടി ഹാളിലും ഇതേ പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റുകളുടെ ഇഷ്ടകഥാപാത്രം ശ്രീ.കെ.കരുണാകരന്‍ കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്യും.


സംസ്കാരിക മന്ത്രി ശ്രീ.എം.എ.ബേബി അധ്യക്ഷനായിരിക്കും. രാവിലെ 10മുതല്‍ രാത്രി8 വരെയായിരിക്കും വി.ജെ.ടി ഹാളിലെ പ്രദര്‍ശനം.

Labels: , ,

  - ജെ. എസ്.
   ( Sunday, January 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്