ദലായ് ലാമയുടെ ഇന്ത്യന്‍ ബന്ധം ചൈനയുമായുള്ള ചര്‍ച്ചയ്ക്ക് തടസ്സമാവുന്നു
![]() ദക്ഷിണ തിബത്ത് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണ് എന്ന് നേരത്തെ ദലായ് ലാമ പ്രഖ്യാപിച്ചത് ചൈനയെ ഏറെ ചൊടിപ്പിച്ചിരുന്നു. താന്‍ ഇന്ത്യയുടെ പുത്രനാണ് എന്ന് പ്രഖ്യാപിക്കുക വഴി ഇന്ത്യന്‍ യജമാനന്മാരെ പ്രീതിപ്പെടുത്താനാണ് ദലായ് ലാമ ശ്രമിക്കുന്നത് എന്നും ചൈന ആരോപിച്ചു. 1959ല്‍ തിബത്തില്‍ നിന്നും പലായനം ചെയ്ത ദലായ് ലാമയ്ക്ക് ഇന്ത്യയാണ് അഭയം നല്‍കിയത്. മക്മോഹന്‍ രേഖയ്ക്ക് തെക്കുള്ള പ്രദേശം 1914 മുതല്‍ അന്താരാഷ്‌ട്ര നിയമപ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. ലോക പൌരനായി സ്വയം കരുതുന്ന ദലായ് ലാമ, മക്മോഹന്‍ രേഖക്ക് തെക്കുള്ള പ്രദേശങ്ങള്‍ ഇന്ത്യയുടേതാണ് എന്ന പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. മാത്രവുമല്ല, ചരിത്രപരമായി ബുദ്ധ മതത്തിന് ഇന്ത്യയുമായി അഭേദ്യ ബന്ധവുമുണ്ട് എന്ന് ദലായ് ലാമയുടെ വക്താവ് അറിയിച്ചു. Labels: ചൈന
- ജെ. എസ്.
( Thursday, February 04, 2010 ) |
ചൈനീസ് ആക്രമണം പ്രധാന മന്ത്രിയുടെ ഓഫീസിലും
![]() ഇന്ത്യയുടെ സുപ്രധാന സൈനിക നയതന്ത്ര വ്യാവസായിക ശൃംഖല യുടെ ഇന്റര്‍നെറ്റ് അടിത്തറ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാണ് എന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത വളരെ ഏറെയാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ സൈനികമായും, നയതന്ത്ര പരമായും, ആഭ്യന്തരമായും, ആഗോള വ്യാപാര രംഗത്തും താല്പര്യങ്ങളുള്ള ചൈന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ചൈന സൈബര്‍ ആക്രമണ രംഗത്ത് ഏറെ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക സൈബര്‍ സൈന്യം തന്നെ ചൈന ഒരുക്കിയിട്ടുമുണ്ട്. 300,000 ഹാക്രമികളാണ് ഈ സൈബര്‍ സൈന്യത്തില്‍ ഉള്ളത് എന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ അനുമാനം. ചൈന ഇന്ത്യയെ ആക്രമിക്കുന്നത് ഇത് ആദ്യ സംഭവമല്ല എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. Labels: ഇന്റര്‍നെറ്റ്, കുറ്റകൃത്യം, ചൈന, യുദ്ധം, രാജ്യരക്ഷ
- ജെ. എസ്.
( Saturday, January 16, 2010 ) |
നിയന്ത്രണ രേഖ ലംഘിച്ച് ചൈന ഇന്ത്യയുടെ ഭൂമി കയ്യേറി
![]() Labels: അന്താരാഷ്ട്രം, ചൈന, യുദ്ധം
- ജെ. എസ്.
( Monday, January 11, 2010 ) |
ബ്രഹ്മ പുത്രയിലെ അണക്കെട്ട് നിര്‍മ്മാണം
![]() ബ്രഹ്മ പുത്ര നദി, തിബത്തിലെ അറുന്നൂറോളം മഞ്ഞു മലകളില്‍ നിന്നും ഉല്‍ഭവം കണ്ടെത്തുന്ന ഒരു നദിയാണ്. ഇന്ത്യക്ക് ലഭ്യമായ റിമോട്ട് സെന്‍സിംഗ് വിവരങ്ങള്‍ അനുസരിച്ച് ഈ നീരുറവകളില്‍ പ്രധാനമായ സാങ്മോ എന്ന പ്രദേശത്ത് ചൈന എന്തോ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നുണ്ട് എന്ന് വ്യക്തമാണ്. നദി ഒരു വലിയ താഴ്‌ച്ചയിലേക്ക് വീഴുന്ന സ്ഥലമാണ് സാങ്മോ. ഇവിടെ ഒരു ജല വൈദ്യുത പദ്ധതി സ്ഥാപിക്കാനാണ് സാധ്യത. ജല വൈദ്യുത പദ്ധതിയായാലും ജല ശേഖരണ പദ്ധതിയായാലും അണക്കെട്ടു നിലവില്‍ വരുന്നതോടെ ബ്രഹ്മ പുത്രയിലെ ജലം നിയന്ത്രിക്കപ്പെടുമെന്നത് തീര്‍ച്ചയാണ്. ഇത് ഇന്ത്യയില്‍ വരള്‍ച്ചയ്ക്ക് കാരണവുമാകും. ജല വൈദ്യുത പദ്ധതിയാണെങ്കില്‍, ഇപ്പോള്‍ തമിഴ് നാട് മുല്ല പെരിയാറില്‍ ആവശ്യപ്പെടുന്നത് പോലെ, ഉയര്‍ന്ന ജല നിരപ്പ് പാലിക്കേണ്ടി വരും. എന്നാല്‍ ജല നിരപ്പ് ക്രമാതീതമായി ഉയരുന്ന വേളയില്‍ സംഭരിച്ച വെള്ളം പെട്ടെന്ന് അണക്കെട്ട് തുറന്ന് വിടേണ്ടതായും വരും. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണവുമാകും. എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. ചൈനയില്‍ നിന്നും വരുന്ന നദിയിലെ വെള്ളപ്പൊക്കം മൂലം ഇന്ത്യ വര്‍ഷം തോറും ദുരിതം അനുഭവിക്കുന്നുണ്ട്. അണക്കെട്ട് വരുന്നതോടെ ഇതിന് ഒരു അറുതി വരും. മാത്രമല്ല ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് ഒഴുകുന്ന ഗംഗാ നദിയില്‍ ഇന്ത്യ അനേകം ഡാമുകള്‍ ബംഗ്ലാദേശിന്റെ എതിര്‍പ്പുകളെ അവഗണിച്ച് പണിതിട്ടുമുണ്ട്. ഇതിനെ തുടര്‍ന്ന് ഉളവായ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ ഇന്ത്യ ബംഗ്ലാദേശുമായി ജല വിതരണ ഉടമ്പടി ഉണ്ടാക്കി അത് നിഷ്ക്കര്‍ഷമായി പാലിക്കുന്നുണ്ട്. നേരത്തേ പറഞ്ഞ വരള്‍ച്ചാ - വെള്ളപ്പൊക്ക ഭീഷണി എല്ലാ അണക്കെട്ടുകളുടെയും ദൂഷ്യ വശമാണ് എന്നിരിക്കെ ചൈന അണക്കെട്ട് നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുന്നത് ഇരട്ട താപ്പ് നയമാണ് എന്ന് ഗുവാഹട്ടി ഐ.ഐ.ടി. യിലെ വിദഗ്ദ്ധര്‍ ചൂണ്ടി കാണിക്കുന്നു. കാരണം ചൈന നിര്‍മ്മിച്ചാലും ഇല്ലെങ്കിലും ഇന്ത്യ അരുണാചല്‍ പ്രദേശില്‍ മാത്രം ബ്രഹ്മ പുത്രയില്‍ 150 ഓളം അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ട് എന്നും ഇവര്‍ വെളിപ്പെടുത്തുന്നു. Chinese Dam on Brahmaputra causes concern to India Labels: അന്താരാഷ്ട്രം, ചൈന, രാജ്യരക്ഷ
- ജെ. എസ്.
( Thursday, November 05, 2009 ) |
ഇന്ത്യ ആയുധ പന്തയത്തില്‍ അതിവേഗം ബഹുദൂരം
![]() ചൈനയ്ക്കെതിരെ ശക്തമായ പ്രതിരോധ തയ്യാറെടുപ്പുകള്‍ നടത്തുന്ന തിരക്കിലാണ് ഇന്ത്യ. ചൈനീസ് അതിര്‍ത്തി പ്രദേശത്ത് റോഡ്, റെയില്‍ നിര്‍മ്മാണവും അടിസ്ഥാന സൌകര്യ വികസനവും തകൃതിയായി നടക്കുന്നു. വിമാനതാവളങ്ങളില്‍ ചിലത് വ്യോമസേനയ്ക്ക് കൈമാറുവാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇവിടെ ഒരു റഷ്യന്‍ വിമാനം ആദ്യമായി പറന്നിറങ്ങിയത് ശക്തമായ സൂചനകളാണ് നല്‍കുന്നത്. അന്‍പതോളം റഷ്യന്‍ നിര്‍മ്മിത സുഖോയ് യുദ്ധ വിമാനങ്ങള്‍ വാങ്ങുവാനുള്ള സാധ്യത ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമ സേനക്കു വേണ്ടി രണ്ടാമത്തെ Airborne Early Warning (AEW) വിമാനം ഇസ്രയേല്‍ നിര്‍മ്മിച്ചു തുടങ്ങിയിരിക്കുന്നു. ഇത് അടുത്ത വര്‍ഷം മധ്യത്തോടെ ഇന്ത്യക്കു കൈമാറും. 2011 ഓടെ ഇസ്രയേല്‍ നിര്‍മ്മിത പൈലറ്റില്ലാതെ പറക്കുന്ന ആക്രമണ വിമാനങ്ങളും ഇന്ത്യന്‍ വ്യോമ സേന സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനൊക്കെ പുറമെയാണ് ഇന്ത്യാ പാക് അതിര്‍ത്തിയില്‍ ഉടനീളം അനേകം റഡാര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സൈന്യം നടത്തുന്നത്. കഴിഞ്ഞ മാസം 24ന് 300 ടാങ്കുകള്‍ വാങ്ങുവാനുള്ള പ്രാരംഭ നടപടികളും ഇന്ത്യ സ്വീകരിച്ചു. ചൈനക്കെതിരെ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് ഇതൊന്നും മതിയാവില്ലെങ്കിലും ഒരു നിയന്ത്രിത ചൈനീസ് ആക്രമണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ പടയൊരുക്കത്തിന്റെ ലക്ഷ്യം. Labels: അന്താരാഷ്ട്രം, ഇന്ത്യ, ചൈന, പാക്കിസ്ഥാന്, യുദ്ധം
- ജെ. എസ്.
( Monday, October 19, 2009 ) |
ചൈനീസ് ഭീഷണിക്ക് വോട്ടിലൂടെ മറുപടി
![]() പ്രധാന മന്ത്രി യുടെ അരുണാചല്‍ സന്ദര്‍ശനത്തില്‍ നിരാശ രേഖപ്പെടുത്തിയ ചൈനയുടെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചൈനീസ് അംബാസിഡറെ വിളിച്ചു വരുത്തി ഇന്ത്യ ഔദ്യോഗികമായി തങ്ങളുടെ നിലപാട് വ്യക്തമാക്കി. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഈ കാര്യത്തില്‍ തര്‍ക്കമില്ല എന്ന് വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ച ചൈന, അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശങ്ങളില്‍ ഇന്ത്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് എന്ന് ആരോപിച്ചിരുന്നു. Indian democracy's strong reply to Chinese incursions
- ജെ. എസ്.
( Wednesday, October 14, 2009 ) |
ചൈനയും റഷ്യയും തമ്മില്‍ സുപ്രധാന കരാറുകള്‍
![]() സൈനിക രംഗത്ത് സുപ്രധാനമായ ഒരു കരാറും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെക്കുകയുണ്ടായി. തങ്ങളുടെ മിസൈല്‍ വിക്ഷേപണ പദ്ധതികളെ പറ്റി മുന്‍കൂര്‍ വിവരം നല്‍കുന്നതിനുള്ള ധാരണാ പത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സൌഹൃദത്തിന്റെ പാതയിലുള്ള ഒരു പുതിയ കാല്‍വെപ്പായി കണക്കാക്കപ്പെടുന്നു. Russia to supply gas to China Labels: അന്താരാഷ്ട്രം, ചൈന
- ജെ. എസ്.
( Wednesday, October 14, 2009 ) |
ഇറാന്‍ ഇന്ത്യയെ തഴഞ്ഞ് ചൈനയ്ക്ക് എണ്ണ നല്‍കും
![]() പ്രതിദിനം 2.6 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ദക്ഷിണ അസാദേഗാന്‍ എണ്ണപ്പാടം ചൈനയ്ക്ക് നല്‍കാന്‍ കഴിഞ്ഞയാഴ്‌ച്ച ഇറാന്‍ ധാരണയിലെത്തി. ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന ദക്ഷിണ പാര്‍സ്-12 എന്ന എണ്ണപ്പാടത്തിലെ 60 ശതമാനത്തോളം അംഗോളയ്ക്കും നല്‍കിയതോടെ ഇന്ത്യയുടെ കാര്യം പരുങ്ങലിലായിരിക്കുകയാണ്. പെട്രോളിയം വകുപ്പിന് ഇനി എന്തെങ്കിലും കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുമെന്നാണ് സൂചന. ഒക്ടോബര്‍ 13ന് ബെയ്ജിംഗില്‍ നടക്കുന്ന ഷാങ്‌ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തില്‍ താന്‍ ഈ കാര്യം ചര്‍ച്ച ചെയ്യും എന്ന് പെട്രോളിയം മന്ത്രി പറയുന്നുണ്ടെങ്കിലും മന്ത്രാലയത്തിന്റെ ഇത്രയും നാളത്തെ അനാസ്ഥയാണ് ഇന്ത്യക്ക് ഈ നഷ്ടം വരുത്തി വെച്ചത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇന്ത്യാ - പാക് - ഇറാന്‍ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യ കാണിക്കുന്ന താല്‍പ്പര്യമില്ലായ്മ ഇറാനെ ചൊടിപ്പിച്ചതാണ് ഇപ്പോഴത്തെ ഇറാന്‍ - ചൈനീസ് കൂട്ടു കെട്ടിന് കാരണമായത്. ഇറാനും പാക്കിസ്ഥാനും ഈ പദ്ധതിയുമായി ഏറെ മുന്നോട്ട് പോയി എങ്കിലും യു.പി.എ. സര്‍ക്കാര്‍ ഈ കാര്യത്തില്‍ വലിയ താല്പര്യം കാണിച്ചിട്ടില്ല. ഇന്ത്യ ഇനിയും തങ്ങളുടെ തീരുമാനം വൈകിച്ചാല്‍ ഈ പദ്ധതിക്ക് ചൈനയെ കൂട്ട് പിടിക്കും എന്ന് ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. India loses Iran oilfield to China Labels: അന്താരാഷ്ട്രം, ഇന്ത്യ, ഇറാന്‍, ചൈന
- ജെ. എസ്.
( Sunday, October 11, 2009 ) |
എണ്ണ വ്യാപാരത്തിന് ഇനി ഡോളര്‍ വേണ്ട
![]() ഇതിനെല്ലാം പകരമായി എണ്ണ വ്യാപാരത്തിന് സ്വര്‍ണ്ണം ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. സ്വര്‍ണ്ണത്തിന്റെ പെട്ടെന്നുള്ള വിലക്കയറ്റത്തിനു ഇത് ഒരു കാരണമാണ് എന്ന് കരുതപ്പെടുന്നു. ചൈന, റഷ്യ, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ ബാങ്കിംഗ് പ്രതിനിധികള്‍ തമ്മില്‍ ഉന്നത തല രഹസ്യ ചര്‍ച്ചകള്‍ നടന്നു. ഇത് എണ്ണ വ്യാപാരത്തില്‍ ഡോളറിന്റെ അന്ത്യം കുറിക്കും എന്നതിന്റെ സൂചനയാണ്. ഈ വിവരം അമേരിക്കക്ക് അറിയാമെങ്കിലും വിശദാംശങ്ങള്‍ ലഭ്യമല്ല. തങ്ങളുടെ സുഹൃദ് രാജ്യങ്ങളായ ജപ്പാനും അറബ് ലോകവും മറു പുറത്താവുന്നത് അമേരിക്കക്ക് തലവേദനയാവും. അടുത്ത കാലത്തായി അറബ് ജനതയുമായി ചൈന കൂടുതല്‍ അടുക്കുന്നതും അമേരിക്ക ആശങ്കയോടെയാണ് നോക്കി കാണുന്നത്. അമേരിക്കയും ചൈനയും തമ്മില്‍ ആസന്നമായ ഒരു സാമ്പത്തിക യുദ്ധത്തിന്റെ സൂചനയാണിത്. തങ്ങളുടെ വ്യവസായങ്ങള്‍ അമേരിക്കയെ പോലെ ഊര്‍ജ്ജക്ഷമ മല്ലാത്തതിനാല്‍ ചൈന അമേരിക്കയേക്കാള്‍ അധികം എണ്ണ ഉപയോഗിക്കുന്നുണ്ട്. എണ്ണ വ്യാപാരത്തിനു ഡോളറിനു പകരം സ്വര്‍ണ്ണം മതി എന്നാണ് ചൈനീസ് പക്ഷം. അബുദാബി, സൌദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ ഡോളര്‍ ശേഖരം 2.1 ട്രില്യണ്‍ കവിയും. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണ വിനിമയത്തിലേക്ക് എണ്ണ വ്യാപാരം മാറുന്നത് അമേരിക്കക്ക് വന്‍ തിരിച്ചടിയാവും നല്‍കുന്നത് എന്നതിന് തര്‍ക്കമില്ല. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിലും എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ ഇടയിലുമുള്ള അമേരിക്കന്‍ ഇടപെടലില്‍ നീരസമുള്ള ചൈന, അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും, ഡോളറിന്റെ അന്ത്യം കുറിക്കുകയും ചെയ്യാനുള്ള കഠിന ശ്രമത്തിലാണ്. ചൈനയുടെ അറുപത് ശതമാനം എണ്ണയും ഗള്‍ഫില്‍ നിന്നും റഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത് എന്നത് തന്നെ ഇതിനു കാരണം. തങ്ങളുടെ വിദേശ നാണ്യ ശേഖരം ഡോളറില്‍ നിന്നും മാറ്റി യൂറോ ആക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം ഇറാന്‍ സ്വീകരിച്ചിരുന്നു. മറ്റ് അറബ് രാജ്യങ്ങള്‍ കൂടി ഡോളര്‍ ഉപേക്ഷിക്കുന്നതോടെ ഡോളറിന്റെ അന്ത്യം സുനിശ്ചിതമാകും. ഒപ്പം അമേരിക്കയുടെ ലോകാധിപത്യവും. എന്നാല്‍ കഴിഞ്ഞ തവണ, ഒരു എണ്ണ ഉല്‍പ്പാദക രാജ്യം ഇത്തരമൊരു നീക്കം നടത്തിയതിന്റെ അനന്തര ഫലങ്ങള്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ എണ്ണ, ഡോളറിനു പകരം യൂറോയില്‍ വില്‍ക്കും എന്ന് പ്രഖ്യാപിച്ചതിനു മാസങ്ങള്‍ ക്കുള്ളിലാണ് അമേരിക്കയും ബ്രിട്ടനും ഇറാഖിനെ ആക്രമിച്ചത്. Move to end US Dollar for oil trading Labels: അന്താരാഷ്ട്രം, അമേരിക്ക, ചൈന, സാമ്പത്തികം
- ജെ. എസ്.
( Tuesday, October 06, 2009 ) |
ചൈന കുഴക്കുന്നു
![]() Chinese intrusion into Indian territory worries India
- ജെ. എസ്.
( Tuesday, September 15, 2009 ) |
പാക്കിസ്ഥാന് ചൈനയുമായി കൂടുതല്‍ അടുക്കുന്നു
![]() Pakistan strengthens ties with China Labels: ചൈന, പാക്കിസ്ഥാന്
- ജെ. എസ്.
( Sunday, September 13, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്