കാവുകളെ സംരക്ഷിക്കാന്‍ കേന്ദ്ര പദ്ധതി വരുന്നു
കേരളത്തില്‍ നശിച്ചു കൊണ്ടിരിക്കുന്ന കാവുകളെ സംരക്ഷിക്കാന്‍ വനം വകുപ്പിന്റെ പുതിയ പദ്ധതി വരുന്നു. കേന്ദ്ര സര്‍ക്കാരാണ് ഇതിനു സാമ്പത്തിക സഹായം ചെയ്യുന്നത്.
 
കാവുകളിലെ ജൈവ വൈവിധ്യം സംരക്ഷിക്കാന്‍ വേണ്ട സാമ്പത്തിക സഹായവും മാര്‍ഗ നിര്‍ദേശങ്ങളും വനം വകുപ്പ് നല്‍കും. ഓരോ ജില്ലകളില്‍ നിന്നും ജൈവ വൈവിധ്യം ഉള്ള 5 കാവുകള്‍ വീതം തെരഞ്ഞെടുക്കും.
 
കാവുകള്‍ ഏറ്റെടുക്കാതെ തന്നെ ജൈവ വൈവിധ്യം സംരക്ഷിക്കാന്‍ ആവശ്യമായ സഹായം നല്‍കുക മാത്രം ആണ് വനം വകുപ്പിന്റെ ലക്‌ഷ്യം. കാവുകളിലെ ആചാരാനുഷ്ടാനങ്ങള്‍ക്ക് മാറ്റമൊന്നും വരുത്താതെ സംരക്ഷണം നല്‍കും.
 
നശിച്ചു കൊണ്ടിരിക്കുന്ന അപൂര്‍വ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുക, അവിടുത്തെ ജൈവ വൈവിധ്യത്തെ കുറിച്ച് പഠിക്കുക, പക്ഷി മൃഗാദികള്‍ക്ക് വേണ്ട ആവാസ വ്യവസ്ഥ ഒരുക്കുക, ഓരോ കാവുകളുടെയും ചരിത്രം രേഖപ്പെടുത്തുക, ഇതുമായി ബന്ധപ്പെട്ട് ഡോകുമെന്ററി തയ്യാറാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

Labels: ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Saturday, July 04, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

This is only another attempt of the Dy-Nasty Congress of Sonia to take control of all Kavus and weaken Hinduism further.

July 6, 2009 10:48 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്