നിര്‍ബന്ധിത വോട്ടിംഗ് ജനാധിപത്യത്തിന് നിരക്കാത്തത് - തെരഞ്ഞെടുപ്പ് കമ്മീഷന്‍
election-indiaതദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങ ളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് നിര്‍ബന്ധമാക്കിയ ഗുജറാത്തിലെ മോഡി സര്‍ക്കാരിന്റെ നടപടി അപ്രായോഗികവും നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള തുമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നിര്‍ബന്ധം ജനാധിപത്യ ത്തിന്റെ അന്തഃസത്തയ്ക്ക് യോജിച്ച നയമല്ല. ഇന്ത്യയിലെ 40 ശതാനത്തിലേറെ വോട്ടര്‍മാര്‍ തങ്ങളുടെ അവകാശം ഉപയോഗിക്കുന്നില്ല. ഈ കാര്യത്തില്‍ കമ്മീഷന് ആശങ്കയുണ്ട്. എന്നാല്‍ ഇതിനു പരിഹാരം ആളുകളെ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിപ്പിക്കലല്ല. മറിച്ച് വോട്ടര്‍മാരുടെ ബോധവല്‍ക്കരണമാണ്.
 
ശനിയാഴ്‌ച്ച ഗുജറാത്ത് അസംബ്ലിയില്‍ ബില്‍ പാസായ വേളയില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇതിനെ ജനാധിപത്യം ശക്തിപ്പെടുത്താനുള്ള ചരിത്ര മുന്നേറ്റമായാണ് വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരം ഒരു നിയമം കൊണ്ടു വരുന്നത്.
 
എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുന്‍പും പലപ്പോഴായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍പില്‍ വന്നിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനര്‍ എസ്. വൈ. ഖുറൈഷി അറിയിച്ചു. എന്നാല്‍ ഇത് അപ്പോഴൊക്കെ കമ്മീഷന്‍ തള്ളി ക്കളയുകയും ചെയ്തതാണ്.
 
നിര്‍ബന്ധിച്ച് വോട്ട് ചെയ്യിപ്പിക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയ്ക്ക് എതിരാണ്. ജനാധിപത്യ പ്രക്രിയയില്‍ നിന്നും മാറി നില്‍ക്കാനുള്ള അവകാശവും ഭരണഘടന പൌരന് നല്‍കുന്നുണ്ട്. എന്നാല്‍ ഈ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ വോട്ട് ചെയ്യാത്തവര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയും. കോണ്‍ഗ്രസും ഇടതു കക്ഷികളും ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. ബി.ജെ.പി. ഇതിനെ സ്വാഗതം ചെയ്യുകയും ഈ നടപടി മറ്റു സംസ്ഥാനങ്ങളും പിന്തുടരണം എന്ന് ആവശ്യ പ്പെടുകയും ചെയ്തു.
 
ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടു ത്തുന്നതിനായി മൌലിക അവകാശങ്ങള്‍ ഒരല്‍പ്പം നിഷേധിക്കപ്പെട്ടാലും കുഴപ്പമില്ല എന്നാണ് ഗുജറാത്ത് ആരോഗ്യ മന്ത്രി ജയ നാരായണ്‍ വ്യാസിന്റെ പ്രസ്താവന.

Labels:

  - ജെ. എസ്.
   ( Wednesday, December 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇറാനില്‍ ഭാഗിക വോട്ടെണ്ണല്‍ വീണ്ടും ; തെരഞ്ഞെടുപ്പ് ഫലം സാധൂകരിച്ചു
വിവാദമായ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ശരിയാണെന്ന് ഇറാന്‍ അധികാരികള്‍ വീണ്ടും വ്യക്തമാക്കി. ഭാഗികം ആയി ചിലയിടങ്ങളില്‍ മാത്രം വീണ്ടും വോട്ട് എണ്ണല്‍ നടത്തിയ ശേഷം ആണ് ഈ വിശദീകരണം ഉണ്ടായത്.
 
10 ശതമാനം ബാലറ്റുകള്‍ വീണ്ടും പരിശോധിച്ചതിന് ശേഷം ഗാര്‍ഡിയന്‍ കൌണ്‍സില്‍ സെക്രട്ടറി അയത്തൊള്ള അഹ്മദ് ജന്നതി ഈ തെരഞ്ഞെടുപ്പ് അംഗീകരിച്ചിരിക്കുന്നു എന്ന് എഴുത്ത് മുഖേന മന്ത്രിയായ സാദിക്ക് മഹ്സൌലിയെ അറിയിച്ചു. ഈ വാര്‍ത്ത ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
 
വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നീ ആവശ്യങ്ങള്‍ എല്ലാം ഗാര്‍ഡിയന്‍ കൌണ്‍സില്‍ നിരാകരിച്ചു.

Labels: ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Tuesday, June 30, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്