ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത് സുരക്ഷാ വീഴ്ച: യു. എന്‍. അന്വേഷണ സംഘം
പാക്കിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടാന്‍ കാരണം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് യു. എന്‍. അന്വേഷണ ഉദ്വോഗസ്ഥര്‍ അറിയിച്ചു. പര്‍വേസ് മുഷറഫ് സര്‍ക്കാരും, പഞ്ചാബ് ഭരണകൂടവും, റാവല്‍പിണ്ടി ജില്ലാ പോലീസും മതിയായ സുരക്ഷ നല്‍കിയിരുന്നെങ്കില്‍ ബേനസീറിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമാ യിരുന്നെന്നും അന്വേഷണ സംഘം അറിയിച്ചു. 2007 ഡിസംബര്‍ 27നു റാവല്‍ പിണ്ടിയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ യാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.
Labels: പാക്കിസ്ഥാന്
- ജെ. എസ്.
( Saturday, April 17, 2010 ) |
സാനിയ മിര്‍സയെ ശുഹൈബ് മാലിക്കു തന്നെ വരണമാല്യം ചാര്‍ത്തും : സാനിയയുടെ പിതാവ്
സാനിയ മിര്‍സയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലിക്ക് സാനിയയുടെ വരനാകുമെന്ന വാര്‍ത്ത കേട്ട ഉടനെ ശിവ സേനയുടെ മുഖപത്രമായ സാമ്നയില്‍ സാനിയക്കെതിരെ രൂക്ഷ വിമര്‍ശനമുമായി ബാല്‍ താക്കറെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ശുഹൈബ് തന്നെ വിവാഹം കഴിച്ചിരുന്നതായി അവകാശപ്പെട്ട് ഐഷ സിദ്ദീഖി എന്ന സ്ത്രീ രംഗത്ത് വന്നതോടെ വിവാഹ വാര്‍ത്ത വിവാദ വാര്‍ത്തയായി മാറി. സാനിയ വിവാഹാനന്തരം ഇന്ത്യക്ക് വേണ്ടി കളിക്കുമോ പാക്കിസ്ഥാന് വേണ്ടി കളിക്കുമോ എന്ന സംശയവുമായി പലരും രംഗത്തു വന്നു. എന്നാല്‍ വിവാഹ ശേഷവും ഇന്ത്യക്ക് വേണ്ടി തന്നെ കളിക്കുമെന്ന് സാനിയയും സാനിയയുടെ പിതാവും അറിയിച്ചു. വിവാഹം ഏപ്രില്‍ 15നു തന്നെ നടക്കുമെന്നും, അതിനു വേണ്ടിയാണ് താന്‍ ഹൈദരാബാദില്‍ എത്തിയതെന്നും, ഐഷ സിദ്ദീഖി എന്ന സ്ത്രീയുമായി പറയുന്ന ബന്ധം ഒരു ചതിയാണെന്നും ശുഹൈബ് മാലിക് പറഞ്ഞു.
Shoaib will marry Sania says Sania's Father Labels: പാക്കിസ്ഥാന്, വിവാദം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Monday, April 05, 2010 ) |
ഐ.പി.എല്‍. ലേലം - പാക് കളിക്കാരെ ആര്‍ക്കും വേണ്ട
ഐ.പി.എല്‍. കളിക്കാര്‍ക്കുള്ള ലേലം വിളിയില്‍ 11 പാക്കിസ്ഥാന്‍ കളിക്കാര്‍ പങ്കെടുത്തുവെങ്കിലും ഒരു കളിക്കാരനെ പോലും ആരും ലേലത്തില്‍ വിളിച്ചില്ല. ലേലത്തില്‍ പങ്കെടുക്കാന്‍ എത്തി അപമാനിതരായ പാക്കിസ്ഥാന്‍ കളിക്കാര്‍ ഇന്ത്യയും ഐ. പി. എല്‍. ഉം പാക്കിസ്ഥാനെയും തങ്ങളെയും കളിയാക്കുകയും അപമാനിക്കുകയും ചെയ്തു എന്ന് ആരോപിച്ചു. ഞങ്ങള്‍ ട്വന്റി - 20 ജേതാക്കളാണ്. ആ നിലയ്ക്ക് ഞങ്ങളുടെ കളി കാണാന്‍ തീര്‍ച്ചയായും ഇന്ത്യയിലെ ജനം ആഗ്രഹിക്കുന്നുണ്ടാവും എന്ന് പാക്കിസ്ഥാന്റെ ട്വന്റി - 20 ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി പറഞ്ഞു. ലേലത്തില്‍ ഏറ്റവും ആദ്യം അഫ്രീദിയുടെ ഊഴമായിരുന്നു. 2.5 ലക്ഷം ഡോളര്‍ തുകയ്ക്ക് അഫ്രീദിയെ ലേലത്തിന് വെച്ചെങ്കിലും ഒരു ടീമും അഫ്രീദിയെ ലേലത്തില്‍ വിളിയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടന്ന ലേലത്തില്‍ പാക്കിസ്ഥാനി കളിക്കാരെ എല്ലാവരും പാടെ അവഗണിക്കുകയായിരുന്നു. ഇത് ഇന്ത്യന്‍ സര്‍ക്കാരും ഐ. പി. എല്‍. ഉം കൂടി ചേര്‍ന്ന് തങ്ങളെ അപമാനിക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് പാക് ഓള്‍ റൌണ്ടര്‍ അബ്ദുള്‍ റസാഖ് ആരോപിച്ചു. ആര്‍ക്കും താല്‍പര്യം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് തങ്ങളെ ലേലത്തിന് ക്ഷണിച്ചത് എന്നാണ് ഇവര്‍ ചോദിക്കുന്നത്. നഷ്ടം ഐ. പി. എല്ലിനു തന്നെയാണ് എന്ന്‍ ഇവര്‍ ചൂണ്ടിക്കാട്ടി. കാരണം ട്വന്റി - 20 മത്സരത്തിലെ മികച്ച കളിക്കാരായ തങ്ങളുടെ കളിക്കാര്‍ക്ക് താര മൂല്യമുണ്ട്. ഇതാണ് ഐ. പി. എല്‍ പ്രേക്ഷകര്‍ക്ക് നഷ്ടമാവുന്നത് എന്നും പാക്കിസ്ഥാന്‍ കളിക്കാര്‍ പറഞ്ഞു.
Labels: പാക്കിസ്ഥാന്, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Wednesday, January 20, 2010 ) |
ഉല്‍ഫ നേതാവുമായി മുഷറഫ് രഹസ്യമായി കൂടിക്കാഴ്‌ച്ച നടത്തി
ധാക്ക : ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ഉല്‍ഫ (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം) നേതാവ് അനൂപ് ചേട്ടിയയുമായി മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് ബംഗ്ലാദേശിലെ ധാക്കയില്‍ വെച്ച് രഹസ്യമായി കൂടിക്കാഴ്‌ച്ച നടത്തിയതായി ഷെയ്ഖ് ഹസീന സര്‍ക്കാരിലെ മന്ത്രിയായ സയ്യദ് അഷ്‌റഫുള്‍ ഇസ്ലാം വെളിപ്പെടുത്തി. ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ഈ കൂടിക്കാഴ്‌ച്ചയ്ക്ക് സൌകര്യം ഒരുക്കി കൊടുത്തത് മുന്‍ സര്‍ക്കാരിനെ നയിച്ച ഖാലിദാ സിയ ആണെന്നും മന്ത്രി അറിയിച്ചു. 1998 മുതല്‍ അനൂപ് ചേട്ടിയ ബംഗ്ലാദേശില്‍ ജയിലില്‍ ആണെന്നാണ് ബംഗ്ലാദേശ് ഇന്ത്യയെ അറിയിച്ചിരുന്നത്. 2002 ജൂലായില്‍ ആണ് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് ബംഗ്ലാദേശ് സന്ദര്‍ശിച്ചത്. ഈ സന്ദര്‍ശന വേളയില്‍ പര്‍വേസ് താമസിച്ച ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു ഉല്‍ഫ നേതാവുമായുള്ള കൂടിക്കാഴ്‌ച്ച നടന്നത് എന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.
Labels: തീവ്രവാദം, പര്‍വേസ് മുഷറഫ്, പാക്കിസ്ഥാന്
- ജെ. എസ്.
( Sunday, January 10, 2010 ) |
പാക്കിസ്ഥാന് ഇന്ത്യയിലേക്ക് കള്ള നോട്ടുകള്‍ ഇറക്കുന്നു
പാക് ചാര സംഘടനയായ ഐ. എസ്. ഐ. ഇന്ത്യന്‍ വ്യാജ നോട്ടുകള്‍ അച്ചടിച്ച് നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് അയക്കുന്നതായി അതിര്‍ത്തിയില്‍ പിടിയിലായ പാക് പൌരന്മാര്‍ വെളിപ്പെടുത്തി. ഐ. എസ്. ഐ. യുടെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ തന്നെ പ്രസ്സുകളിലാണ് ഈ വ്യാജ കറന്‍സി അച്ചടിക്കുന്നത് എന്നും ഇവര്‍ വെളിപ്പെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ പിടിയിലായ പാക്കിസ്ഥാനികളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടയില്‍ ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടത്. ഇന്ത്യന്‍ കറന്‍സി മാത്രമല്ല, മറ്റു പല രാജ്യങ്ങളുടെയും കറന്‍സികള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട് എന്നും ഇവര്‍ വെളിപ്പെടുത്തുകയുണ്ടായി. വ്യാജ നോട്ടുകള്‍ വന്‍ തോതില്‍ ഇന്ത്യയിലേക്ക് കടത്തി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് തുരങ്കം വെയ്ക്കുക എന്നതാണ് പാക്കിസ്ഥാന്‍ ചാര സംഘടനയുടെ ലക്ഷ്യം.
Labels: പാക്കിസ്ഥാന്, സാമ്പത്തികം
- ജെ. എസ്.
( Monday, December 21, 2009 ) |
ഐ.എസ്.ഐ. കേന്ദ്രത്തില്‍ ബോംബ് സ്ഫോടനം
പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ പ്രവിശ്യാ കേന്ദ്രത്തിനു നേരെ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഭീകരര്‍ക്കെതിരെ പാക്കിസ്ഥാനില്‍ നടക്കുന്ന നടപടികളില്‍ ഐ. എസ്. ഐ. മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. പേഷാവറിനു തെക്കു കിഴക്കുള്ള ബന്നു ജില്ലയില്‍ നടന്ന മറ്റൊരു സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ അഞ്ചു പോലീസുകാരും ഉള്‍പ്പെടുന്നു. കാറില്‍ പാഞ്ഞു വന്ന ചാവേര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറിയാണ് ആക്രമണം നടത്തിയത്.
Labels: തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Friday, November 13, 2009 ) |
ഇന്ത്യ ആയുധ പന്തയത്തില്‍ അതിവേഗം ബഹുദൂരം
ചൈനയുടെ അതിര്‍ത്തി ലംഘനവും, പാക്കിസ്ഥാന് ആധുനിക ആയുധങ്ങള്‍ നല്‍കുന്നതും മൂലം ഇന്ത്യ, മേഖലയിലെ ആയുധ പന്തയത്തില്‍ ബഹുദൂരം മുന്നോട്ട് സഞ്ചരിക്കുന്നു. ഇന്ത്യ തിരക്കു പിടിച്ച് ആയുധങ്ങള്‍ വാങ്ങി കൂട്ടുകയും സൈന്യത്തെ ആധുനീകരിക്കുകയും ചെയ്യുന്ന തിരക്കിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഒട്ടേറെ ചൈനീസ് നടപടികള്‍ ഇന്ത്യക്ക് ഏറെ നീരസം സൃഷ്ടിക്കുകയുണ്ടായി. ജമ്മു കാശ്മീരില്‍ നിന്നുമുള്ള ഇന്ത്യാക്കാര്‍ക്ക് വിസ നല്‍കുന്നതില്‍ സ്വീകരിക്കുന്ന വ്യത്യസ്ത നടപടികളാണ് ഇതില്‍ പ്രധാനം. പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം ജമ്മു കാശ്മീരില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രത്യേക കടലാസിലാണ് ചൈന വിസ പതിച്ച് നല്‍കുന്നത്. ഇന്ത്യയുടെ ഭാഗമല്ല ജമ്മു കാശ്മീര്‍ എന്ന് പ്രഖ്യാപിക്കുന്ന നിലപാടാണിത് എന്ന തങ്ങളുടെ പ്രതിഷേധം ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇത് മറ്റൊരു പ്രധാന സുരക്ഷാ പ്രശ്നം കൂടി സംജാതമാക്കുന്നു. പാസ്പോര്‍ട്ടില്‍ വിസ അടിക്കാത്തത് മൂലം ജമ്മു കാശ്മീരില്‍ നിന്നും ചൈന സന്ദര്‍ശിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കാതെ പോകുന്നു. അടുത്തയിടെ പാക്കിസ്ഥാന് ചൈന അത്യന്താധുനിക Z9EC ശ്രേണിയിലുള്ള ഹെലികോപ്ടറുകള്‍ നല്‍കിയിരുന്നതും ഇന്ത്യക്ക് വെല്ലുവിളിയായി.
ചൈനയ്ക്കെതിരെ ശക്തമായ പ്രതിരോധ തയ്യാറെടുപ്പുകള്‍ നടത്തുന്ന തിരക്കിലാണ് ഇന്ത്യ. ചൈനീസ് അതിര്‍ത്തി പ്രദേശത്ത് റോഡ്, റെയില്‍ നിര്‍മ്മാണവും അടിസ്ഥാന സൌകര്യ വികസനവും തകൃതിയായി നടക്കുന്നു. വിമാനതാവളങ്ങളില്‍ ചിലത് വ്യോമസേനയ്ക്ക് കൈമാറുവാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇവിടെ ഒരു റഷ്യന്‍ വിമാനം ആദ്യമായി പറന്നിറങ്ങിയത് ശക്തമായ സൂചനകളാണ് നല്‍കുന്നത്. അന്‍പതോളം റഷ്യന്‍ നിര്‍മ്മിത സുഖോയ് യുദ്ധ വിമാനങ്ങള്‍ വാങ്ങുവാനുള്ള സാധ്യത ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമ സേനക്കു വേണ്ടി രണ്ടാമത്തെ Airborne Early Warning (AEW) വിമാനം ഇസ്രയേല്‍ നിര്‍മ്മിച്ചു തുടങ്ങിയിരിക്കുന്നു. ഇത് അടുത്ത വര്‍ഷം മധ്യത്തോടെ ഇന്ത്യക്കു കൈമാറും. 2011 ഓടെ ഇസ്രയേല്‍ നിര്‍മ്മിത പൈലറ്റില്ലാതെ പറക്കുന്ന ആക്രമണ വിമാനങ്ങളും ഇന്ത്യന്‍ വ്യോമ സേന സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനൊക്കെ പുറമെയാണ് ഇന്ത്യാ പാക് അതിര്‍ത്തിയില്‍ ഉടനീളം അനേകം റഡാര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സൈന്യം നടത്തുന്നത്. കഴിഞ്ഞ മാസം 24ന് 300 ടാങ്കുകള്‍ വാങ്ങുവാനുള്ള പ്രാരംഭ നടപടികളും ഇന്ത്യ സ്വീകരിച്ചു. ചൈനക്കെതിരെ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് ഇതൊന്നും മതിയാവില്ലെങ്കിലും ഒരു നിയന്ത്രിത ചൈനീസ് ആക്രമണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ പടയൊരുക്കത്തിന്റെ ലക്ഷ്യം. Labels: അന്താരാഷ്ട്രം, ഇന്ത്യ, ചൈന, പാക്കിസ്ഥാന്, യുദ്ധം
- ജെ. എസ്.
( Monday, October 19, 2009 ) |
13 കാരന്റെ ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. തിരക്കേറിയ മാര്‍ക്കറ്റില്‍ കൂടെ കടന്നു പോയ സൈനിക വാഹന വ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന് കരുതപ്പെടുന്നു. സൈനിക ലക്ഷ്യം തകര്‍ക്കുന്നതിനൊപ്പം പരമാവധി ആളുകളെ വധിക്കുവാനും ഉദ്ദേശിച്ചായിരുന്നു ആക്രമണം എന്ന് ആക്രമണത്തിന് തെരഞ്ഞെടുത്ത സ്ഥലം വ്യക്തമാക്കുന്നു. പതിമൂന്ന് വയസുകാരനായ ബാലനാണ് ചാവേറായി ആക്രമണം നടത്തിയത്. ഇതിനു മുന്‍പും താലിബാന്‍ കുട്ടികളെ ഉപയോഗിച്ചി ട്ടുണ്ടെങ്കിലും പാക്കിസ്ഥാനില്‍ ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വ്വമാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
Suicide bomber kills 41 in Pakistan Labels: താലിബാന്, തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Monday, October 12, 2009 ) |
ഇന്ത്യയെ അണു ബോംബിട്ട് നശിപ്പിയ്ക്കാന്‍ പാക് ശ്രമം
കാര്‍ഗില്‍ യുദ്ധത്തിന്റെ ഉച്ചസ്ഥായിയില്‍ പാക്കിസ്ഥാന്‍ സൈനിക മേധാവികള്‍ ഇന്ത്യയ്ക്കു നേരെ ആണവ യുദ്ധം നടത്താന്‍ തയ്യാറെടുത്തിരുന്നു എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ വെളിപ്പെടുത്തി. “The Clinton Tapes : Wrestling History In The White House" എന്ന പുസ്തകത്തില്‍ ആണ് ക്ലിന്റണ്‍ ഈ രഹസ്യം പുറത്താക്കിയത്.
പുലിറ്റ്സര്‍ പുരസ്ക്കാര ജേതാവും പ്രമുഖ ചരിത്ര കാരനുമായ റ്റെയ്‌ലര്‍ ബ്രാഞ്ച് ആണ് പുസ്തകത്തിന്റെ രചയിതാവ്. ക്ലിന്റണും ബ്രാഞ്ചും തമ്മില്‍ നടന്ന സംഭാഷണം റെക്കോഡ് ചെയ്ത രഹസ്യ ടേപ്പിന്റെ അടിസ്ഥാനത്തില്‍ എഴുതിയതാണ് ഈ പുസ്തകം. ബസും ട്രെയിന്‍ സര്‍വ്വീസും മറ്റും പരസ്പരം തുടങ്ങി സമാധാന പ്രക്രിയയില്‍ ബഹുദൂരം മുന്നോട്ട് പോയ അവസരത്തിലാണ് പൊടുന്നനെ ഇന്ത്യാ പാക്ക് ബന്ധം വഷളായത് എന്ന് ക്ലിന്റണ്‍ ഓര്‍ക്കുന്നു. ഈ സമാധാന പ്രക്രിയയില്‍ അസ്വസ്ഥരായ കാശ്മീരിലെ സൈനിക വിഭാഗം രഹസ്യമായി കാശ്മീരിലെ നിയന്ത്രണ രേഖയിലൂടെ സൈനികരെ പര്‍വ്വത മേഖലയിലേയ്ക്ക് അയയ്ക്കുവാനും താഴെയുള്ള ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളിലേയ്ക്ക് ഷെല്‍ വര്‍ഷം നടത്തുവാനും തീരുമാനിയ്ക്കുകയായിരുന്നു. ഇതോടെ സംഘര്‍ഷം ആരംഭിയ്ക്കുകയും അത് ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ പരിവേഷം പ്രാപിയ്ക്കുകയും ചെയ്ത അവസരത്തില്‍ താന്‍ സംഘര്‍ഷ മേഖലയിലേയ്ക്ക് പറക്കുവാന്‍ പോലും ആലോചിച്ചിരുന്നതായി ക്ലിന്റണ്‍ പറയുന്നു. തന്റെ ഭരണ കാലത്ത് സംജാതമായ ഏറ്റവും അപകടം പിടിച്ച ഒരു സംഘര്‍ഷമായിരുന്നു അത്. ഒരു ആണവ യുദ്ധം ഒഴിവാക്കുന്നതിലും വലിയ ഒരു ഉത്തരവാദിത്തവും അമേരിക്കന്‍ പ്രസിഡണ്ട് എന്ന നിലയില്‍ തനിക്കില്ലായിരുന്നു. ഈ സംഘര്‍ഷം ആണെങ്കില്‍ ആ ദിശയിലേയ്ക്കാണ് നീങ്ങിയത് എന്നും ക്ലിന്റണ്‍ വെളിപ്പെടുത്തി. Clinton tapes reveal Pakistan's plans to annihilate India in a Nuclear war Labels: അന്താരാഷ്ട്രം, അമേരിക്ക, പാക്കിസ്ഥാന്, യുദ്ധം
- ജെ. എസ്.
( Wednesday, September 30, 2009 ) |
ക്രിക്കറ്റ് ഇനി പരിഹാരമാവില്ല - തരൂര്‍
പാക്കിസ്ഥാനുമായി ഉള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലേയ്ക്ക് വരുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ സഹകരിക്കാതെ ക്രിക്കറ്റ് കളിച്ച് പ്രശ്നം പരിഹരിക്കാം എന്ന് കരുതേണ്ട എന്ന് വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ 60 വര്‍ഷത്തെ ചരിത്രം പ്രതിപാദ്യ വിഷയമായ ശശി തരൂരിന്റെ “Shadows across the playing field; 60 years of India - Pakistan cricket” എന്ന പുസ്തകത്തെ പറ്റിയുള്ള ചര്‍ച്ചാ വേളയിലാണ് ശശി തരൂര്‍ ഈ പ്രസ്താവന നടത്തിയത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന ഷഹര്‍യാര്‍ ഖാനും ശശി തരൂരും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകത്തിന്റെ ചര്‍ച്ചയ്ക്ക് ഖാനും സന്നിഹിതനായിരുന്നു.
പാക്കിസ്ഥാനും ആയുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ വഷളായപ്പോഴെല്ലാം ക്രിക്കറ്റ് ഇരു രാജ്യങ്ങളേയും അടുപ്പിയ്ക്കുവാന്‍ സഹായകരമായിട്ടുണ്ട്. 1965 ലെയും 1971 ലെയും യുദ്ധങ്ങള്‍ക്കു ശേഷവും, ബാബ്‌റി മസ്ജിദ് സംഭവത്തിനു ശേഷവും കാര്‍ഗില്‍ യുദ്ധത്തിനു ശേഷം പോലും ഇത് സംഭവിച്ചു. എന്നാല്‍ മുംബൈ ഭീകര ആക്രമണത്തോടെ ഈ സ്ഥിതി മാറിയിരിക്കുന്നു. ഇനി ക്രിക്കറ്റ് മതിയാവില്ല; പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള ബന്ധ മെച്ചപ്പെടുത്തുവാന്‍ ഉചിതവും ശക്തവുമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ എന്നും ശശി തരൂര്‍ വ്യക്തമാക്കി. Cricket not a solution for peace between India and Pakistan anymore says Shashi Tharoor Labels: ഇന്ത്യ, പാക്കിസ്ഥാന്, പുസ്തകം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Sunday, September 27, 2009 ) |
പാക്കിസ്ഥാന് ചൈനയുമായി കൂടുതല്‍ അടുക്കുന്നു
ചൈനയുമായുള്ള ഉഭയ കക്ഷി ബന്ധങ്ങളും സാമ്പത്തിക സഹകരണവും കൂടുതല്‍ ശക്തമാക്കും എന്ന് പാക് പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരി പ്രഖ്യാപിച്ചു. ചൈനയുടെ വിജയ ഗാഥ പാക്കിസ്ഥാന്‍ എന്നും അഭിമാനത്തോടെയാണ് കാണുന്നത് എന്ന് ഇന്നലെ തന്നെ സന്ദര്‍ശിച്ച ചൈനീസ് അംബാസ്സഡറെ അറിയിച്ചു. തന്റെ നിരന്തരമായ ചൈനീസ് സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തും എന്ന് സര്‍ദാരി പ്രത്യാശ പ്രകടിപ്പിച്ചു. ഏത് പ്രതികൂല സാഹചര്യത്തിലും പാക്കിസ്ഥാനോടൊപ്പം നില നിന്നിട്ടുള്ള ചൈനയാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആയുധ ദാതാവും. വര്‍ഷങ്ങളായി തുടരുന്ന പാക്കിസ്ഥാന്റെ മിസ്സൈല്‍ ആണവ പദ്ധതികള്‍ക്കു പിന്നിലും ചൈനയാണ് എന്ന് കരുതപ്പെടുന്നു. അടുത്തയിടെ പാക്കിസ്ഥാനില്‍ 12 അണക്കെട്ടുകള്‍ നിര്‍മ്മിക്കാനുള്ള ഒരു വന്‍ കരാറും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെച്ചിരുന്നു. ഇത് പ്രകാരം പാക് അധീനതയിലുള്ള കാശ്മീര്‍ പ്രദേശത്ത് ചൈനീസ് സഹായത്തോടെ അണക്കെട്ട് നിര്‍മ്മിക്കുവാനുള്ള പാക്കിസ്ഥാന്റെ നീക്കത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Pakistan strengthens ties with China Labels: ചൈന, പാക്കിസ്ഥാന്
- ജെ. എസ്.
( Sunday, September 13, 2009 ) |
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ആക്രമണത്തിനു പിന്നില്‍ ശ്രീലങ്ക തന്നെ
ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ നടന്ന ആക്രമണത്തിനു പണം ചിലവഴിച്ചത് ശ്രീലങ്കയില്‍ നിന്നും തന്നെ ആണെന്ന് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി യൂസഫ് രാസാ ഗിലാനി വെളിപ്പെടുത്തി. ഈ വിവരം തന്നോട് പറഞ്ഞത് ശ്രീലങ്കന്‍ പ്രധാന മന്ത്രി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ലിബിയയില്‍ വെച്ച് ശ്രീലങ്കന്‍ പ്രധാന മന്ത്രിയെ കണ്ടപ്പോള്‍ ആണ് ഈ വിവരം ശ്രീലങ്കന്‍ പ്രധാന മന്ത്രി തന്നോട് വെളിപ്പെടുത്തിയത്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഉടന്‍ തന്നെ ഒരു പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ ശ്രീലങ്ക സന്ദര്‍ശിക്കും എന്നും പാക് പ്രധാന മന്ത്രി അറിയിച്ചു.
പാക്കിസ്ഥാനുമായുള്ള രണ്ടാം ടെസ്റ്റ് മാച്ചിന്റെ മൂന്നാം ദിവസം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്തു വെച്ച് മാര്‍ച്ച് മൂന്നിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേരെ നടന്ന വെടി വെപ്പിലും ഗ്രനേഡ് ആക്രമണത്തിലും എട്ട് പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം കോച്ച് ഉള്‍പ്പെടെ ആറു ടീം അംഗങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. Srilankan cricket team attack in Lahore funded from Srilanka Labels: തീവ്രവാദം, പാക്കിസ്ഥാന്, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Sunday, September 06, 2009 ) |
പാക്കിസ്ഥാന് ശ്രീലങ്കയുടെ സൈനിക പരിശീലനം
തമിഴ് പുലികളെ ആക്രമിച്ചു കീഴടക്കുന്നതില്‍ വിജയം അവകാശപ്പെട്ട ശ്രീലങ്ക ഇനി നുഴഞ്ഞു കയറ്റക്കാരെ നേരിടുന്നതിന് പാക്കിസ്ഥാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കും. ഇത് സംബന്ധിച്ച് പാക്കിസ്ഥാന്‍ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ ഇതിന് അനുകൂലമായ മറുപടി നല്‍കും എന്നും ഒരു ഉന്നത ശ്രീലങ്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. തമിഴ് പുലികളെ ആക്രമിച്ചു കീഴടക്കിയതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് മറ്റു രാജ്യങ്ങള്‍ ഏറെ താല്പര്യം കാണിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് അടുത്ത് തന്നെ ശ്രീലങ്ക ഇംഗ്ലീഷില്‍ ഒരു ഔദ്യോഗിക സൈനിക രേഖ പുറത്തിറക്കും. പാക്കിസ്ഥാന്‍ ഉള്‍പ്പടെ ആവശ്യമുള്ള സേനകള്‍ക്ക് ആറു മാസം ദൈര്‍ഘ്യമുള്ള പരിശീലനമാവും നല്‍കുക. അമേരിക്ക, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഇന്ത്യാ എന്നീ രാജ്യങ്ങള്‍ക്കും ഇത്തരം പരിശീലനം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ശ്രീലങ്ക അറിയിച്ചു.
Srilankan Army to give military training to Pakistan Labels: പാക്കിസ്ഥാന്, യുദ്ധം
- ജെ. എസ്.
( Saturday, August 22, 2009 ) |
ജസ്വന്ത് സിംഗിന്റെ പുസ്തകം ഗുജറാത്തില്‍ നിരോധിച്ചു
ജിന്നയെ പ്രകീര്‍ത്തിച്ചു എന്ന കുറ്റത്തിന് ബി.ജെ.പി. യില്‍ നിന്നും പുറത്താക്കിയ ജസ്വന്ത് സിംഗിന്റെ പുസ്തകം ഗുജറാത്തില്‍ നിരോധിച്ചു. ജിന്ന : ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം എന്ന പേരില്‍ പാക്കിസ്ഥാന്റെ രാഷ്ട്ര പിതാവ് മുഹമ്മദ് അലി ജിന്നയെ പ്രകീര്‍ത്തിക്കുകയും ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദികള്‍ ജവഹര്‍ ലാല്‍ നെഹ്രുവും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും ആണെന്ന് ജസ്വന്ത് സിംഗ് ആരോപിക്കുന്നുണ്ട്. പട്ടേലിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന കാരണത്താല്‍ ആണ് പുസ്തകം ഗുജറാത്തില്‍ നിരോധിച്ചത്. പുസ്തകത്തിന്റെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചത് ഇന്ന് തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തു.
Jaswant Singh's Book on Jinnah Banned in Gujarat Labels: പാക്കിസ്ഥാന്, പുസ്തകം
- ജെ. എസ്.
( Wednesday, August 19, 2009 ) |
കാശ്മീരില്‍ ഇടപെടില്ലെന്ന് ഒബാമ
കാശ്മീര്‍ പ്രശ്ന പരിഹാരത്തിന് ഏറ്റവും ഉചിതം ചര്‍ച്ച ആണെന്നും ഇതില്‍ അമേരിക്ക ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ വ്യക്തമാക്കി. പാക്കിസ്ഥാനും ഇന്ത്യയുമായി പല പ്രശ്നങ്ങളും നില നില്‍ക്കുന്നുണ്ട്. ഇതില്‍ പലതും ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാന്‍ കഴിയും. അത്തരം വിഷയങ്ങള്‍ കണ്ടെത്തി ചര്‍ച്ച ആരംഭിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നില നില്‍ക്കുന്ന അസ്വസ്ഥതകള്‍ കുറക്കുവാന്‍ സാധിക്കും. ഈ രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചാല്‍ ഇത് അവസാനം കാശ്മീര്‍ പ്രശ്നത്തിനും ഒരു പരിഹാരം കണ്ടെത്തുവാന്‍ സഹായകരം ആവും എന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. കാശ്മീര്‍ പ്രശ്നത്തില്‍ ഒബാമാ ഭരണകൂടം എന്തു കൊണ്ട് നിശ്ശബ്ദത പാലിക്കുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഒബാമ.
Labels: അമേരിക്ക, പാക്കിസ്ഥാന്
- ജെ. എസ്.
( Saturday, June 20, 2009 ) |
മദനിക്ക് പാക്കിസ്ഥാന്‍ ഭീകരനുമായി ബന്ധം
മുംബൈ ഭീകര ആക്രമണവും ആയി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്ത പാക്കിസ്ഥാന്‍ സ്വദേശി മൊഹമ്മദ് ഒമര്‍ മദനി പാക്കിസ്ഥാന്‍ കോടതി കഴിഞ്ഞ ദിവസം മോചിപ്പിച്ച ജമാ അത് ഉദ് ദവ നേതാവ് ഹാഫിസ് മൊഹമ്മദ് സയീദിന്റെ വലം കൈ ആണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ സയീദിന്റെ ഏറ്റവും അടുത്ത കൂട്ടാളികളില്‍ ഒരാളാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ നേപ്പാളില്‍ നിന്നും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. മദനി സയീദിനൊപ്പം 2000 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്. ലഷ്കര്‍ എ തൊയ്ബ എന്ന ആഗോള ഭീകര സംഘടനക്ക് യുവാക്കളെ ചേര്‍ത്ത് കോടുക്കുന്ന ജോലിയും ഇയാളുടേതായിരുന്നു എന്നും ഡല്‍ഹി പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Labels: തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Friday, June 05, 2009 ) |
മുംബൈ ഭീകരവാദിയെ വിട്ടയച്ചു
ലോകത്തെ നടുക്കിയ മുംബൈ ഭീകര ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് ഇന്ത്യയും അമേരിക്കയും ആരോപിച്ച ലഷ്കര്‍ എ തയ്ബ യുടെ മുന്നണി സംഘടനയായി പ്രവര്‍ത്തിക്കുന്ന ജമാ അത് ദു അവയുടെ നേതാവ് ഹാഫിസ് മുഹമ്മദ് സയീദിനെ പാക്കിസ്ഥാന്‍ വിട്ടയച്ചു. ലാഹോര്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഈ നടപടി. കഴിഞ്ഞ നവംബറില്‍ മുംബൈയില്‍ 163 പേര്‍ കൊല്ലപ്പെട്ട ഭീകര ആക്രമണങ്ങള്‍ ഇയാളാണ് ആസൂത്രണം ചെയ്യുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തത് എന്ന് അമേരിക്കയും ഇന്ത്യയും നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. അമേരിക്ക ഏറെ സമ്മര്‍ദ്ദം ചെലുത്തിയതിനു ശേഷമാണ് അന്ന് പാക് നേതൃത്വം ഇയാളെ വീട്ടു തടങ്കലില്‍ ആക്കാന്‍ തയ്യാറായത്. ഇന്ത്യ നല്‍കിയ തെളിവുകള്‍ ഇയാള്‍ക്കെതിരെ കോടതിയില്‍ ഹാജരാക്കാതെ ഇന്ത്യാ പാക് ബന്ധം മെച്ചപ്പെടുത്താന്‍ ഉള്ള ശ്രമങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്ന് ഇതോടെ പാക്കിസ്ഥാന്‍ തെളിയിച്ചിരിക്കുന്നു.
Labels: തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Wednesday, June 03, 2009 ) |
താലിബാന് വേട്ട പ്രഹസനം
പാക്കിസ്ഥാന്‍ താലിബാന് എതിരെ നടത്തുന്ന ഏറ്റുമുട്ടലുകള്‍ വെറും പ്രഹസനം മാത്രം ആണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍ സൈന്യം ദിവസേന പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസനീയം അല്ല എന്നാണ് യുദ്ധം വളരെ അടുത്തു നിന്നും നിരീക്ഷിക്കുന്ന അമേരിക്കന്‍ സൈനിക നിരീക്ഷകരും ഇന്റലിജന്‍സ് വൃത്തങ്ങളും പറയുന്നത്. നൂറ് കണക്കിന് താലിബാന്‍ ഭീകരര്‍ ദിവസേന കൊല്ലപ്പെടുന്നു എന്നൊക്കെ പാക്കിസ്ഥാന്‍ സൈന്യം പറയുന്നത് ഊതി വീര്‍പ്പിച്ച കണക്കുകള്‍ ആണെന്ന് ഇവര്‍ വെളിപ്പെടുത്തി. താലിബാന് എതിരെ തങ്ങള്‍ ഫലപ്രദം ആയി വിജയം കൊയ്യുന്നു എന്ന് ലോകത്തെ ധരിപ്പിക്കാന്‍ ഉള്ള അടവ് മാത്രം ആണിത്. പരമാവധി 7000 ഭീകരര്‍ സ്വാത് താഴ്വരയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവരെ നേരിടാന്‍ സര്‍വ്വ വിധ സന്നാഹങ്ങളോടും കൂടെ 15000 പാക് സൈനികരാണ് ഇത്രയും നാള്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍ സ്വാത് താഴ്വര ഇപ്പോഴും ഭീകരരുടെ കയ്യില്‍ തന്നെയാണ് എന്നത് പാക്കിസ്ഥാന്റെ അവകാശ വാദങ്ങള്‍ സത്യമല്ല എന്നാണ് കാണിക്കുന്നത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു.
താലിബാനെ തുരത്തി കൊണ്ട് സൈന്യം മുന്നേറുന്നു എന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുന്ന പല ഇടങ്ങളിലും സൈന്യം താലിബാന്റെ ആക്രമണത്തെ പ്രതിരോധിച്ച് നിര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ താലിബാന്‍ ആകട്ടെ ആക്രമണം നിര്‍ബാധം തുടരുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ദറാ അദം ഖേല്‍ എന്ന സ്ഥലത്തെ സൈനിക ചെക് പോസ്റ്റ് ആക്രമിച്ച താലിബാന്‍ ഭീകരര്‍ 13 പാക് പൌരന്മാരെയാണ് കൊലപ്പെടുത്തിയത്. Labels: പാക്കിസ്ഥാന്, യുദ്ധം
- ജെ. എസ്.
( Wednesday, May 13, 2009 ) |
താലിബാന്റെ പീഡനം അന്യ മതങ്ങള്‍ക്ക് നേരെ
പാക്കിസ്ഥാനിലെ അന്യ മതക്കാര്‍ക്ക് താലിബാന്‍ ഏര്‍പ്പെടുത്തിയ കരം അടക്കാത്ത കുടുംബങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ചു. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ 150 ലേറേ സിക്ക് ഹിന്ദു മതക്കാര്‍ക്കാണ് ഇതോടെ തങ്ങളുടെ സര്‍വസ്വവും ഉപേക്ഷിച്ച് സ്വന്തം നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടതായി വന്നത്. ഇവര്‍ ഇപ്പോള്‍ പഞ്ചാബിലേയും റാവല്‍ പിണ്ടിയിലേയും താല്‍ക്കാലിക ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുകയാണ്.
ഇവിടത്തെ ന്യൂന പക്ഷ സമുദായമായ സിക്കുകാരോട് പ്രതി വര്‍ഷം അഞ്ച് കോടി രൂപയാണ് താലിബാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ അല്‍ഭുതപ്പെടാന്‍ ഒന്നും ഇല്ല എന്നാണ് അമേരിക്കന്‍ വക്താവ് പറഞ്ഞത്. താലിബാന്‍ ഭീകരര്‍ നിഷ്ഠൂരരായ കൊലയാളികള്‍ ആണ്. അവര്‍ പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും ദുര്‍ബലമായ ജനാധിപത്യം തകര്‍ക്കാന്‍ വേണ്ടി എന്തു ചെയ്യും എന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ട്. അന്യ് മതക്കാരില്‍ നിന്നും കരം പിരിക്കാന്‍ പോലും മുതിര്‍ന്ന താലിബാനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത് എന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് റോബര്‍ട്ട് വുഡ് വാഷിങ്ടണില്‍ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍ സൈന്യത്തില്‍ സിക്ക് ഉദ്യോഗസ്ഥന്‍ ഇതിനിടെ സിക്ക് ന്യൂനപക്ഷത്തെ സംരക്ഷിക്കണം എന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന പാക്ക് അധികൃതര്‍ തള്ളി. പാക്കിസ്ഥാനിലെ സിക്ക് വംശജര്‍ പാക് പൌരന്മാര്‍ ആണെന്നും അവരുടെ കാര്യത്തില്‍ ഇന്ത്യ ഇടപെടേണ്ട എന്നും പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ് വക്താവ് അറിയിച്ചു. Labels: തീവ്രവാദം, പാക്കിസ്ഥാന്, മനുഷ്യാവകാശം
- ജെ. എസ്.
( Sunday, May 03, 2009 ) |
പാക്കിസ്ഥാനില്‍ ഇടപെടും : അമേരിക്ക
താലിബാന്‍ ഭീകരരെ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ സ്വാത് താഴ്വര ആക്രമിക്കും എന്ന് അമേരിക്ക വ്യക്തമാക്കി. ബൂണര്‍ താലിബാന്റെ നിയന്ത്രണത്തില്‍ ആയപ്പോള്‍ ഒബാമ ഭരണകൂടം തങ്ങളെ ബന്ധപ്പെടുകയും ഈ കാര്യം അറിയിക്കുകയും ചെയ്തു എന്ന് ഒരു മുതിര്‍ന്ന പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ താലിബാനും അല്‍ഖൈദക്കും എതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ആണവ രാഷ്ട്രമായ പാക്കിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദികളുടെ പിടിയില്‍ ആവുന്നത് അമേരിക്കയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ. താലിബാനോട് ബൂണറില്‍ നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടത് എന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ താലിബാന്റെ പിന്മാറ്റം പൂര്‍ണ്ണമല്ല എന്ന് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവിടത്തെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും താലിബാന്‍ നടപ്പിലാക്കിയ തങ്ങളുടെ രീതിയിലുള്ള ഇസ്ലാമിക നിയമത്തിന്റേയും താലിബാന്‍ ഭീകരരുടേയും ദയയില്‍ ആണ് കഴിയുന്നത്.
Labels: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Sunday, April 26, 2009 ) |
പാക്കിസ്ഥാന് നിലംപതിക്കുമോ?
പാക്കിസ്ഥാന്‍ തലസ്ഥാനത്തേക്ക് താലിബാന്‍ മുന്നേറി കൊണ്ടിരിക്കുന്നത് ലോകം ആശങ്കയോടെ ഉറ്റു നോക്കുന്നു. ഇസ്ലാമാബാദിന് തൊട്ടടുത്തുള്ള ഒരു പ്രവിശ്യ താലിബാന്‍ ഭീകരരുടെ കൈയ്യില്‍ ആവാതിരിക്കാന്‍ വേണ്ടി അവിടേക്ക് അയച്ച ഒരു സൈനിക വ്യൂഹം താലിബാന്‍ ഭീകരര്‍ ഇന്നലെ ആക്രമിച്ചു നശിപ്പിച്ചതോടെ ഈ ആശങ്ക പ്രബലപ്പെട്ടു. ഇസ്ലാമാബാദില്‍ നിന്നും വെറും നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ബുണര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും താലിബാന്റെ നിയന്ത്രണത്തിലാണ്. ബുണറിലെ നിയമ വ്യവസ്ഥ അനിശ്ചിതത്വത്തിലാണ്. ഇവിടത്തെ ആറ് ന്യായാധിപന്മാരും അടിയന്തര അവധി എടുത്ത് ഇവിടെ നിന്നും സ്ഥലം വിട്ടിരിക്കുന്നു. ഇവിടെ നിന്നും വന്‍ തോതില്‍ യുവാക്കളെ താലിബാന്‍ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഇതോടെ ഇവിടെ നിന്നും താലിബാനെ പുറം തള്ളുക എന്നത് അസാധ്യം ആവും.
Labels: തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Friday, April 24, 2009 ) |
പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം
പാക്കിസ്ഥാന്റെ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്ക് അടുത്ത് ഇന്നലെ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഉന്നത താലിബാന്‍ നേതാവ് ഏറ്റെടുത്തു. പാക്കിസ്ഥാന്റെ ഗ്രാമീണ പ്രദേശങ്ങളില്‍ അമേരിക്ക ആക്രമണം തുടരുന്ന പക്ഷം ഇത്തരം ആക്രമണങ്ങളും തുടരും എന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനില്‍ ഉടനീളം താലിബാന്റെ നേതൃത്വത്തില്‍ ഇത്തരം ആക്രമണങ്ങള്‍ പെരുകുന്നുണ്ടെങ്കിലും അല്‍ ക്വൈദ ഭീകരര്‍ ഒളിച്ചിരിക്കുന്ന അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആണ് ആക്രമണങ്ങള്‍ ഏറെയും നടക്കുന്നത്. ഈ പ്രദേശത്താണ് ഒസാമ ബിന്‍ ലാദന്‍ ഒളിച്ചു താമസിക്കുന്നതായി കരുതപ്പെടുന്നത്. ശനിയാഴ്ച നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ ഒരു പോലീസ് സ്റ്റേഷനും പന്ത്രണ്ടോളം സൈനിക വാഹനങ്ങളും നശിച്ചു. 25 സുരക്ഷാ ഭടന്മാരും രണ്ട് സൈനികരും കൊല്ലപ്പെട്ടു. സ്ഥലം പോലീസ് മേധാവി അടക്കം അറുപതോളം പേര്‍ക്ക് പരിക്കുണ്ട്.
Labels: തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Sunday, April 19, 2009 ) |
സര്‍ദാരി വഴങ്ങി - താലിബാന് ജയം
താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കി കൊണ്ടുള്ള നിയമത്തില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒപ്പു വെച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് സര്‍ദാരി ഈ നിയമത്തില്‍ ഒപ്പു വെച്ചത്. സ്വാത് താഴ്വരയില്‍ സമാധാനം പൂര്‍ണമായി പുനഃ സ്ഥാപിക്കപ്പെടുന്നതു വരെ ശരിയത്ത് നിയമം നടപ്പിലാക്കില്ല എന്നായിരുന്നു നേരത്തെ സര്‍ദാരിയുടെ നിലപാട്. എന്നാല്‍ തന്റെ പാര്‍ട്ടിയില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഈ കാര്യത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. താഴ്വരയില്‍ സമാധാനം പുനഃ സ്ഥാപിക്കുന്നതിന് പകരമായി ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന താലിബാന്റെ ആവശ്യം കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് താഴ്വരയില്‍ താലിബാന്‍ നിയമത്തിന്റെ പിന്‍ബലത്തോടെ തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങുകയും ജന ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണം ആകുകയും ചെയ്തതായി താഴ്വരയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ യൂ ട്യൂബിലും മറ്റും പ്രത്യക്ഷപ്പെടുകയും ഇതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുകയും ഉണ്ടായി.
Labels: തീവ്രവാദം, പാക്കിസ്ഥാന്, പീഢനം, സ്ത്രീ വിമോചനം
- ജെ. എസ്.
( Tuesday, April 14, 2009 ) |
താലിബാന്റെ അടിയേറ്റ് പുളയുന്ന പാക്കിസ്ഥാന്‍
താലിബാനുമായി സന്ധി ചെയ്തതിന്റെ തിക്ത ഫലങ്ങള്‍ പാക്കിസ്ഥാന്‍ അനുഭവിച്ചു തുടങ്ങിയതിന്റെ സൂചനയായി ലോകമെമ്പാടും കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു മൊബൈല്‍ ഫോണ്‍ വീഡിയോ ചിത്രം. പതിനേഴു കാരിയായ ഒരു പെണ്‍ കുട്ടിയെ താലിബാന്‍ ഭീകരര്‍ പൊതു സ്ഥലത്ത് തറയില്‍ കമിഴ്ത്തി കിടത്തി പൊതിരെ തല്ലുന്നതിന്റെ വീഡിയോ ചിത്രമാണ് ലോകത്തെ നടുക്കിയത്. ഈ പെണ്‍ കുട്ടി തന്റെ ഭര്‍ത്താവ് അല്ലാത്ത ഒരു പുരുഷനോടൊപ്പം വീടിനു വെളിയില്‍ ഇറങ്ങി എന്ന കുറ്റത്തിനാണ് ഈ കുട്ടിയെ ഇങ്ങനെ പൊതു സ്ഥലത്ത് വെച്ച് 34 അടി നല്‍കാന്‍ താലിബാന്‍ വിധിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരമായി സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ഉള്ള അധികാരം സന്ധിക്കുള്ള നിബന്ധനയായി താലിബാന്‍ കഴിഞ്ഞ ഫെബ്രുവരി 15ന് നേടി എടുത്തിരുന്നു. ഇതോടെ സ്വാത് താഴ്വരയിലെ ജനത്തിന്റെ ജീവിതം പൂര്‍ണ്ണമായും താലിബാന്റെ ഭീകരരുടെ ദയയിലായി.
മൂന്നു പുരുഷന്മാര്‍ ബലമായി ഈ പെണ്‍കുട്ടിയെ തറയില്‍ കമിഴ്ത്തി കിടത്തിയിട്ടാണ് പുറത്ത് അടിക്കുന്നത്. ഓരോ അടിയും കോണ്ട് വേദന കൊണ്ട് പുളയുന്ന പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. എന്നെ നിങ്ങള്‍ വേണമെങ്കില്‍ കൊന്നോളൂ. പക്ഷെ ഈ അടി ഒന്ന് അവസനിപ്പിക്കൂ എന്ന് കുട്ടി കരഞ്ഞു പറയുന്നതും കേള്‍ക്കാം. ചുറ്റും കൂടി നില്‍ക്കുന്ന പുരുഷാരം എല്ലാം നിശബ്ദമായി നോക്കി കാണുന്നതും കാണാം. ഇസ്ലാമിക് നിയമം ലംഘിച്ചതിനാണ് ഈ പെണ്‍കുട്ടിക്ക് ശിക്ഷ നല്‍കിയത് എന്ന് താലിബാന്‍ വക്താവ് മുസ്ലിം ഖാന്‍ മാധ്യമങ്ങളെ അറിയിച്ചു. ഭര്‍ത്താവല്ലാത്ത ഒരു പുരുഷനോടൊപ്പം ഈ പെണ്‍കുട്ടി വീടിനു വെളിയില്‍ ഇറങ്ങി. ഇത് ഇസ്ലാമിനു വിരുദ്ധമാണ്. അതു കൊണ്ടാണ് ഈ ശിക്ഷ നടപ്പിലാക്കിയത്. പൊതു സ്ഥലത്ത് മാന്യമല്ലാതെ വസ്ത്ര ധാരണം ചെയ്ത് വരുന്ന സ്ത്രീകളെ താലിബാന് ശിക്ഷിക്കാന്‍ അധികാരം ഉണ്ട് എന്നും ഇയാള്‍ അറിയിച്ചു. ഈ വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ താലിബാന്‍ തന്നെയാണ് എന്ന് പറയപ്പെടുന്നു. തങ്ങളുമായി സന്ധിയില്‍ ഏര്‍പ്പെട്ട പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുവദിച്ചു തന്നിട്ടുള്ള അധികാരങ്ങളെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കി അവരെ അടക്കി നിര്‍ത്തുക എന്നത് തന്നെയാണ് ഇതിന്റെ ഉദ്ദേശം. ഈ സന്ധി നിലവില്‍ വന്നതിനു ശേഷം സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് ഭീകരമായ മാനങ്ങള്‍ കൈവന്നിട്ടുണ്ട്. പൊതു സ്ഥലത്ത് വെച്ച് സ്ത്രീകളെ ആക്രമിക്കുന്നതും മറ്റും സാധാരണ സംഭവമാണ് എന്ന് ഇവിടെ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒട്ടേറെ പെണ്‍കുട്ടികളുടെ സ്കൂളുകള്‍ അടച്ചു പൂട്ടി. ബാക്കി ഉണ്ടായിരുന്ന സ്കൂളുകള്‍ ബോംബിട്ട് തകര്‍ക്കുകയും ചെയ്തു. താലിബാന്റെ നേതൃത്വത്തില്‍ ശരിയത്ത് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട താലിബാന്‍ നേതാവ് സൂഫി മുഹമ്മദ് ഈ പെണ്‍കുട്ടിയുടെ ശിക്ഷ ശരി വക്കുന്നു. ഇനിയും ഇത് പോലുള്ള ശിക്ഷാ വിധികള്‍ ഇവിടെ പ്രതീക്ഷിക്കാം എന്നും ഇയാള്‍ ഉറപ്പ് തരുന്നു. സദാചാര വിരുദ്ധമായ പെരുമാറ്റം, മദ്യപാനം എന്നിവക്ക് ഏറ്റവും അനുയോജ്യമായ ശിക്ഷ ഇത്തരം അടി തന്നെയാണ്. കള്ളന്മാരുടെ കൈ വെട്ടണം. വ്യഭിചാരത്തിന്റെ ശിക്ഷ കല്ലെറിഞ്ഞ് കൊല്ലുക എന്നത് തന്നെ. ഈ ശിക്ഷകള്‍ ഇസ്ലാം വിധിച്ചതാണ്. ഇത് ആര്‍ക്കും തടയാന്‍ ആവില്ല. ഇത് ദൈവത്തിന്റെ നിയമമാണ് എന്നും സൂഫി പറയുന്നു. (സ്വാത് വാലിയിലെ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍) ഫോട്ടോ കടപ്പാട് : അസോഷ്യേറ്റഡ് പ്രസ് Labels: തീവ്രവാദം, പാക്കിസ്ഥാന്, പീഢനം, മനുഷ്യാവകാശം, സ്ത്രീ വിമോചനം
- ജെ. എസ്.
( Friday, April 03, 2009 ) |
ഇന്ത്യയും പാക്കിസ്ഥാനും ഐക്യത്തോടെ സഹവര്‍ത്തിക്കുന്നത് എന്റെ സ്വപ്നം : കലാം
യൂറോപ്പില്‍ അയല്‍ രാജ്യങ്ങള്‍ ഐക്യത്തോടെയും ഒരുമയോടെയും സഹവര്‍ത്തിക്കുന്നത് പോലെ ഇന്ത്യക്കും പാക്കിസ്ഥാനും ഒത്തൊരുമയോടെ നിലനില്‍ക്കാന്‍ ആവും എന്നാണ് താന്‍ കരുതുന്നത് എന്ന് മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പ്രത്യാശ പ്രകടിപ്പിച്ചു. വര്‍ഷങ്ങളോളം തമ്മില്‍ തമ്മില്‍ യുദ്ധവും സ്പര്‍ധയും വെച്ചു പുലര്‍ത്തിയ യൂറോപ്പിലെ രാജ്യങ്ങള്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം മാറ്റി വെച്ച് യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ച് തങ്ങളുടെ സംഘ ബലം കൂട്ടുകയാണ് ഉണ്ടായത്. ഇതേ മാതൃക തന്നെ ഇന്ത്യക്കും പാക്കിസ്ഥാനും സ്വീകരിക്കാവുന്നതാണ്. പതിവു പോലെ യുവാക്കളുമായുള്ള സംവാദത്തിനിടയിലാണ് കലാം ഈ അഭിപ്രായം പറഞ്ഞത്. കാശ്മീര്‍ പ്രശ്നത്തില്‍ രമ്യമായ ഒരു പരിഹാരത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനും എത്തി ചേരാന്‍ ആവുമോ എന്ന ജലന്ധറിലെ ഒരു എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിരന്തരമായ ഭീകര ആക്രമണങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യതക്കും ഇടയില്‍ പെട്ട് ഉഴലുന്ന ഇന്ത്യക്ക് ഇനി വികസിത രാജ്യമായി മാറാന്‍ ആകുമോ എന്നായിരുന്നു മറ്റൊരു ചോദ്യം. 2020 ആവുമ്പോഴേക്കും ഇന്ത്യ ഒരു വികസിത രാജ്യമായി മാറും എന്ന കലാമിന്റെ സ്വപ്നത്തെ കുറിച്ചായിരുന്നു ഈ ചോദ്യം പരാമര്‍ശിച്ചത്. വളര്‍ച്ചയുടെ പാതയില്‍ പല തരം വെല്ലുവിളികളും രാജ്യത്തിനു നേരിടേണ്ടതായി വരും. ഇവക്കു മുന്നില്‍ പകച്ചു നില്‍ക്കാതെ ലക്ഷ്യ ബോധത്തോടെ മുന്നേറുകയാണ് വേണ്ടത്, കലാം മറുപടി പറഞ്ഞു. ഗ്രാമീണ സമ്പദ് ഘടന ശക്തിപ്പെടുത്തേണ്ടുന്ന ആവശ്യകത അദ്ദേഹം എടുത്തു പറയുകയുണ്ടായി. നമ്മുടേത് ഒരു സംരക്ഷിത സമ്പദ് ഘടനയാണ്. ഇന്ത്യാക്കാര്‍ പൊതുവേ സമ്പാദ്യ ശീലമുള്ളവരും ആണ്. ഇത് രണ്ടും ഈ ഘട്ടത്തില്‍ നമ്മെ തുണക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ നമ്മുടെ വളര്‍ച്ചാ നിരക്ക് 9 ശതമാനം ആയിരുന്നത് സ്സ്മ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 6.57 ശതമാനം ആയിട്ടുണ്ട്. എന്നാല്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയാല്‍ അടുത്ത വര്‍ഷത്തോടെ അത് വീണ്ടും 9 ശതമാനം ആകും എന്നും കലാം അറിയിച്ചു. Labels: ഇന്ത്യ, പാക്കിസ്ഥാന്
- ജെ. എസ്.
( Thursday, March 26, 2009 ) |
പാക്കിസ്ഥാനിലെ മദ്രസകളില്‍ ഭീകരത വളരുന്നു എന്ന് അമേരിക്ക
പാക്കിസ്ഥാന്‍ ചാര സംഘടന ആയ ഐ.എസ്.ഐ. യും ഭീകരവാദികളുമായി നില നില്‍ക്കുന്ന ശക്തമായ സഹകരണത്തില്‍ അമേരിക്കന്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ഐ.എസ്.ഐ. മത മൌലിക വാദികളോടൊപ്പം ചേര്‍ന്ന് മദ്രസകളിലൂടെ മത പഠനത്തിന്റെ മറവില്‍ മത അസഹിഷ്ണുതയും വിദ്വേഷവും വളര്‍ത്തി ഭീകരര്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍.
Labels: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Wednesday, March 18, 2009 ) |
മുഖ്തരണ്‍ മായി വിവാഹിതയായി
തനിക്കു നേരെ നടന്ന അനീതിക്കെതിരെ നിരന്തരമായി പോരാടി പാക്കിസ്ഥാനില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ അന്താരാഷ്ട്ര പ്രതീകമായി മാറിയ മുഖ്തരണ്‍ മായ് വിവാഹിതയായി. 43 കാരിയായ മായി നസീര്‍ അബ്ബാസ് എന്ന ഒരു പോലീസുകാരനെയാണ് ഞായറാഴ്ച മുസ്സഫര്‍ഗര്‍ ജില്ലയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ചു വിവാഹം ചെയ്തത്. നസീര്‍ അബ്ബാസിന്റെ രണ്ടാം വിവാഹം ആണിത്.
പൊതു സ്ഥലത്ത് വെച്ച് നാട്ട് കൂട്ടത്തിന്റെ ശിക്ഷാ വിധി പ്രകാരം തന്നെ കൂട്ട ബലാത്സംഗം ചെയ്ത നാലു പേരേയും അതിന് കൂട്ടു നിന്ന മറ്റുള്ളവരേയും നിയമത്തിനു മുന്നില്‍ കൊണ്ടു വരികയും അന്നോളം പാക്കിസ്ഥാനില്‍ കേട്ടു കേള്‍വി ഇല്ലാത്ത വണ്ണം നിയമ യുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു മായി. കോടതി കുറ്റക്കാര്‍ക്ക് വധ ശിക്ഷ വിധിച്ചതോടെ മായി അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായി. സര്‍ക്കാരില്‍ നിന്നും തനിക്ക് ലഭിച്ച നഷ്ട പരിഹാര തുക വിനിയോഗിച്ചു മായി സ്കൂളുകളും പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ഉന്നമനത്തിനായി മുഖ്തര്‍ മായി വനിതാ ക്ഷേമ സംഘടന എന്നൊരു പ്രസ്ഥാനവും ആരംഭിച്ചു. അമേരിക്കയിലെ ഗ്ലാമര്‍ മാസികയുടെ “വുമണ്‍ ഓഫ് ദ ഇയര്‍” ആയി മായി തെരഞ്ഞെടുക്കപ്പെട്ടതോടെ പുരസ്കാരം വാങ്ങാനായി അമേരിക്ക സന്ദര്‍ശിക്കുന്നതില്‍ നിന്നും മായിയെ തടയാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഈ തടസ്സങ്ങളേയും മായി അതിജീവിച്ചു. മായിയെ തടയാനാവാത്ത വിധം മായി അപ്പോഴേക്കും പ്രശസ്തയായി കഴിഞ്ഞിരുന്നു. 2006 മെയില്‍ ന്യൂ യോര്‍ക്കില്‍ ഐക്യ രാഷ്ട്ര സഭയെ അഭിസംബോധന ചെയ്തു സംസാരിച്ച മായിയെ അന്നത്തെ ഐക്യ രാഷ്ട്ര സഭാ അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയ ശശി തരൂര്‍ സ്വീകരിച്ചു പറഞ്ഞത് “തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ തന്നെ പോലുള്ള മറ്റുള്ളവരുടെ രക്ഷക്കായുള്ള ആയുധമായി ഇത്രയും കരുത്തോടെ ഉപയോഗിച്ച മുഖ്തരണ്‍ മായി ഒരു വീര വനിതയും നമ്മുടെയൊക്കെ ആദരവിനും ആരാധനക്കും പാത്രവുമാണ്” എന്നാണ്. Labels: പാക്കിസ്ഥാന്, പീഢനം, സ്ത്രീ വിമോചനം
- ജെ. എസ്.
( Wednesday, March 18, 2009 ) |
ഇസ്ലാമാബാദിലേക്കുള്ള റോഡുകള്‍ അടച്ചു
പാക്കിസ്ഥാനില്‍ തുടര്‍ന്നു വരുന്ന പ്രതിഷേധ സമരങ്ങള്‍ ഇസ്ലാമാബാദില്‍ എത്താതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാക്കിസ്ഥാന്‍ അധികൃതര്‍ ഇസ്ലാമാബാദിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. പിരിച്ചു വിട്ട ജഡ്ജിമാരെ പുനഃ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകരും മറ്റ് സംഘടനകളും തലസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനിരിക്കെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. ബലൂച്ചിസ്ഥാന്‍ തലസ്ഥാനത്തു നിന്നും മാര്‍ച്ച് നടത്തിയ ഒരു സംഘത്തെ പോലീസും അര്‍ധ സൈനിക വിഭാഗങ്ങളും ചേര്‍ന്ന് തടയുകയും സുപ്രീക് കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അലി അഹമദ് കുര്‍ദിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഏതു വിധേനയും പ്രതിഷേധ മാര്‍ച്ച് തലസ്ഥാനത്ത് എത്തിക്കും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിഷേധക്കാര്‍. പ്രശ്നം 24 മണിക്കൂറുകള്‍ക്കകം പരിഹരിക്കണം എന്ന അമേരിക്കയുടെ അന്ത്യ ശാസന നില നില്‍ക്കുമ്പോഴും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ അയവൊന്നും വരുത്തിയിട്ടില്ല.
Labels: അമേരിക്ക, പാക്കിസ്ഥാന്, പ്രതിഷേധം
- ജെ. എസ്.
( Friday, March 13, 2009 ) |
ഇന്ത്യ ഇല്ലെങ്കിലും വാതക കുഴല്‍ പദ്ധതിയുമായി മുന്നോട്ട് പോകും : സര്‍ദാരി
ഇറാന്‍ - ഇന്ത്യാ - പാക്കിസ്ഥാന്‍ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യ ചേര്‍ന്നില്ലെങ്കിലും പദ്ധതിയുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോകും എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറിയിച്ചു. തന്റെ ഇറാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇറാന്റെ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയിലാണ് സര്‍ദാരി പാക്കിസ്ഥാന്റെ നിലപാട് വ്യക്തമാക്കിയത്. മൂന്നാമത്തെ കക്ഷി പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കിലും പദ്ധതി തുടരണം എന്നാണ് തങ്ങളുടെ പക്ഷം. ഇത് തങ്ങള്‍ ഇറാനെ അറിയിച്ചിട്ടുമുണ്ട്. ഇറാന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ താന്‍ ഇത് ചര്‍ച്ച ചെയ്യും. ഇറാനിലേക്കുള്ള സര്‍ദാരിയുടെ ആദ്യ സന്ദര്‍ശനം ആണിത്. ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെജാദുമായി സര്‍ദാരി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് മാര്‍ച്ച് 11ന് നടക്കുന്ന സാമ്പത്തിക സഹകരണ സംഘടനയുടെ ഉച്ചകോടിയിലും പങ്കെടുക്കും.
തര്‍ക്ക വിഷയങ്ങളില്‍ പരിഹാരമാവുന്ന പക്ഷം ഇന്ത്യക്ക് പിന്നീട് പദ്ധതിയില്‍ ചേരാം എന്നായിരുന്നു നേരത്തെ പാക്കിസ്ഥാന്റെ നിലപാട്. കഴിഞ്ഞ ഒക്ടോബറില്‍ തന്റെ ചൈനാ സന്ദര്‍ശന വേളയില്‍ ഈ പദ്ധതിയിലേക്ക് ചൈനയെ സര്‍ദാരി ക്ഷണിച്ചു എന്നും സൂചനയുണ്ട്. Labels: ഇന്ത്യ, പാക്കിസ്ഥാന്
- ജെ. എസ്.
( Tuesday, March 10, 2009 ) |
ശ്രീലങ്കന്‍ ടീം ആക്രമണത്തിനു പിന്നില്‍ വിദേശ ശക്തികള്‍ ആവാം എന്ന് പാക്കിസ്ഥാന്‍
പാക്കിസ്ഥാനിലെ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കു നേരെ നടന്ന ഭീകര ആക്രമണത്തിനു പുറകില്‍ വിദേശ ശക്തികളുടെ പങ്ക് തള്ളി കളയാന്‍ ആവില്ല എന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ആക്രമണം സൂത്രധാരണം ചെയ്തത് പാക്കിസ്ഥാനു പുറത്ത് വെച്ചാണ് എന്നാണ്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയായ വാഗയിലെ രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ് എന്ന് പാക്കിസ്ഥന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പാക്കിസ്ഥാന്റെ ജനാധിപത്യത്തിനു നേരെയുള്ള ഭീഷണിയാണ് ഈ ആക്രമണം. നിരന്തരമായി പല കേന്ദ്രങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍ ഇത്തരം ആക്രമണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ രാജ്യത്തിന്റെ പ്രതിച്ഛായ അന്താരാഷ്ട്ര സമൂഹത്തിനു മുന്‍പില്‍ തകര്‍ക്കാന്‍ വിദേശ ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ആക്രമണത്തിനു പുറകിലും വിദേശ ശക്തികളുടെ പങ്ക് തള്ളി കളയാന്‍ ആവില്ല എന്നും പാക്കിസ്ഥാന്‍ വക്താവ് റഹ്മാന്‍ മാലിക് അറിയിച്ചു. ആക്രമണത്തിന് ഇന്ത്യയെ ഉത്തരവാദി ആക്കുവാനുള്ള പാക്കിസ്ഥാന്റെ ശ്രമമായാണ് ഇത് പരക്കെ കരുതപ്പെടുന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ നടന്ന ആക്രമണത്തിനു പുറകില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ആണെന്ന് ആരോപിച്ച് ഒരു സംഘം പാക്കിസ്ഥാനി അഭിഭാഷകര്‍ ഇന്ത്യന്‍ പതാകക്ക് തീ കൊളുത്തുന്നു നേരത്തെ ഈ ആക്രമണവുമായി ബന്ധപ്പെട്ട് 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഒരു അജ്ഞാത കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തു വരികയാണ്. Labels: തീവ്രവാദം, പാക്കിസ്ഥാന്, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Wednesday, March 04, 2009 ) |
വെടി നിര്‍ത്തലിനു പകരമായി താലിബാന് അമേരിക്കയും പാക്കിസ്ഥാനും ചേര്‍ന്ന് 48 കോടി രൂപ നല്‍കി
സ്വാത് താഴ്വരയിലെ താലിബാന് പാക്ക് സര്‍ക്കാര്‍ 48 കോടി രൂപ നല്‍കിയതായി ഒരു ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. വെടി നിര്‍ത്തല്‍ അംഗീകരിക്കുന്നതിന് ഉള്ള കൂലി ആണത്രെ ഈ തുക. താലിബാനു വേണ്ടി വെടി നിര്‍ത്തല്‍ കരാറില്‍ മത മൌലിക വാദിയായ സൂഫി മൊഹമ്മദ് ഒപ്പിടുന്നതിന് മുന്‍പു തന്നെ ഈ തുകയെ പറ്റിയുള്ള ധാരണയില്‍ ഇരു കൂട്ടരും എത്തിയിരുന്നു. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ഒരു പ്രത്യേക നിധിയില്‍ നിന്നാണത്രെ ഈ തുക നല്‍കിയത്. ഗോത്ര വര്‍ഗ്ഗക്കാരുടെ പ്രദേശങ്ങള്‍ പാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ്. ഇവിടേക്ക് ഒരു പ്രത്യേക സഹായ ധന പാക്കേജായിട്ടാണ് ഈ തുക പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും നല്‍കിയത്. ഇത് വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്തെ ഗവര്‍ണ്ണറുടെ ഓഫീസ് വഴിയാണ് താലിബാന് കൈമാറിയത് എന്നും ഇറ്റലിയിലെ എ. കെ. ഐ. വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. ഒരു മുതിര്‍ന്ന പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥന്‍ ആണ് ഈ കാര്യം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ഈ തുക ലഭിച്ചതിനെ തുടര്‍ന്നാണ് താലിബാന്‍ വെടി നിര്‍ത്തലിന് തയ്യാര്‍ ആയതും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന താലിബാന്റെ ആവശ്യം അംഗീകരിച്ചതും. ഈ തുകയിലേക്ക് അമേരിക്കയുടെ പക്കല്‍ നിന്നും സംഭാവന ലഭിച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Labels: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Wednesday, February 25, 2009 ) |
പാക്കിസ്ഥാനില്‍ ഇന്ത്യക്കെതിരെ ഫത്‌വ
ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ എല്ലാ പാക്കിസ്ഥാനി പൗരന്മാര്‍ക്കും ഇന്ത്യക്കെതിരെ ജിഹാദ് ബാധകമാക്കിയിരിക്കുന്നു എന്ന് പാക്കിസ്ഥാനിലെ മത നേതാക്കള്‍ ഫത്‌വ ഇറക്കി. ലാഹോറില്‍ തിങ്കളാഴ്ച നടന്ന മത നേതാക്കളുടെ സമ്മേളനത്തില്‍ ആണ് ഈ ഫത്‌വ പുറപ്പെടുവിച്ചത്. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുവാന്‍ ഇടയായാല്‍ ഉണ്ടാവുന്ന സുരക്ഷാ പ്രശ്നങ്ങളെ പറ്റി ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി കേന്ദ്ര മന്ത്രി നൂറുള്‍ ഹഖ് ഖദ്രിയുടെ അധ്യക്ഷതയില്‍ ആണ് പ്രസ്തുത യോഗം നടന്നത്. പാക്കിസ്ഥാനെ കുറ്റവാളിയായി ചിത്രീകരിക്കുവാന്‍ ഇന്ത്യ നടത്തുന്ന ഗൂഢാലോചന ലോകത്തിനു മുന്‍പില്‍ തുറന്നു കാട്ടണം എന്നും സമ്മേളനത്തില്‍ മത നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സമ്മര്‍ദ്ദത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ മുട്ട് മടക്കരുത്. പാക്കിസ്ഥാന്‍ ആണവ ശക്തി സംഭരിച്ചത് ഇത്തരം വിദേശ ആക്രമണത്തെ ചെറുക്കുവാന്‍ വേണ്ടി മാത്രമാണ്. മത നേതാക്കള്‍ക്ക് പുറമെ പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.
മുംബൈ ആക്രമണം ഈ പ്രദേശത്ത് തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി അമേരിക്കയും ഇന്ത്യയും ചേര്‍ന്നു നടത്തിയ നാടകമാണ് എന്ന് ജമാ അത്തെ ഇസ്ലാമി പാസ്സാക്കിയ പ്രമേയത്തില്‍ പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ കനത്ത നഷ്ടം നേരിടേണ്ടി വരും എന്ന് പ്രമേയം മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ പ്രദേശത്ത് ആണവ ആയുധങ്ങള്‍ ഉപയോഗിക്കുവാന്‍ ഇന്ത്യ കാരണക്കാരാവുകയും ചെയ്യും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയിലെ ഭരണ കക്ഷിയായ കോണ്‍ഗ്രസ് ജനാധിപത്യ വിരുദ്ധവും ഹീനവുമായ തന്ത്രങ്ങള്‍ പ്രയോഗിച്ച് ഹിന്ദു മുസ്ലീം വിഭാഗങ്ങളെ തമ്മില്‍ അടിപ്പിക്കുകയും മത വൈരം ആളി കത്തിക്കുകയും ചെയ്യുകയാണ് എന്നും പ്രമേയം കുറ്റപ്പെടുത്തി. Labels: തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Wednesday, January 07, 2009 ) |
ഭീകരന്‍ പാക്കിസ്ഥാനി തന്നെ - നവാസ് ഷെരീഫ്
മുംബൈ ഭീകര ആക്രമണത്തില്‍ അറസ്റ്റിലായ തീവ്രവാദി പാക്കിസ്ഥാന്‍ പൌരന്‍ ആണ് എന്നതിന് തെളിവ് ഒന്നും ഇല്ല എന്ന പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവന തീര്‍ത്തും അസത്യമാണ് എന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് അറിയിച്ചു. അജ്മല്‍ ഖസബ് എന്ന അജ്മല്‍ അമീര്‍ ഇമാന്‍ എന്ന പിടിയിലായ അക്രമിയുടെ പഞ്ചാബ് പ്രവിശ്യയിലെ വീടും ഇയാളുടെ ഗ്രാമവും സുരക്ഷാ ഏജന്‍സികളുടെ ശക്തമായ കാവല്‍ വലയത്തിലാണ്. ഇത് താന്‍ നേരിട്ട് കണ്ടതാണ്. ഖസബിന്റെ മാതാ പിതാക്കളെ ആരെയും കാണാന്‍ അനുവദിക്കാതെ വീട്ടു തടങ്കലിലും ആക്കിയിട്ടുണ്ട്. ഇതില്‍ പരം എന്ത് തെളിവാണ് ഈ കാര്യത്തില്‍ വേണ്ടത്? ഇയാള്‍ പാക്കിസ്ഥാനി അല്ലെങ്കില്‍ പിന്നെ ഇതെല്ലാം എന്തിന്? ഖസബിന്റെ മാതാ പിതാക്കളെ കാണുവാനുള്ള വിലക്ക് നീക്കി സത്യം പുറത്തു വരുവാനുള്ള അവസരം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യാത്ത പക്ഷം ലോകത്തിന് മുന്നില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ അപഹാസ്യം ആകുകയാണ് ചെയ്യുന്നത് എന്നും ഷെരീഫ് കൂട്ടി ചേര്‍ത്തു.
Labels: തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Friday, December 19, 2008 ) |
ജമാ അത് ദുവ ഭീകര സംഘടന തന്നെ : കോണ്ടലീസ
ഐക്യ രാഷ്ട്ര സഭ നിരോധിച്ച ജമാ അത് ദുവ പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് പോലെ ഒരു ചാരിറ്റി സംഘടനയല്ല എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് വ്യക്തമാക്കി. ന്യൂ യോര്‍ക്കിലെ ഐക്യ രാഷ്ട്ര സഭ ആസ്ഥാനത്ത് വെച്ചാണ് അവര്‍ ഇത് പറഞ്ഞത്. ലെഷ്കര്‍ എ തൊയ്ബയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജമാ അത് ദുവ തീര്‍ച്ചയായും ഒരു ഭീകര സംഘടന തന്നെയാണ് എന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. പാക്കിസ്ഥാന്‍ ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ച നിരോധന ആജ്ഞ അനുസരിച്ചേ മതിയാവൂ എന്നും റൈസ് പറഞ്ഞു.
ഐക്യ രാഷ്ട്ര സഭ പുറപ്പെടുവിച്ച നിരോധനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ജമാ അത് ദുവക്കെതിരെ നടപടികള്‍ ആരംഭിച്ചിരുന്നു എങ്കിലും പിന്നീട് ഇത് നിര്‍ത്തി വെക്കുകയും ജമാ അത് ദുവയെ ന്യായീകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ആണ് റൈസിന്റെ പ്രഖ്യാപനം. Labels: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Wednesday, December 17, 2008 ) |
പാക്കിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണം - അമേരിക്കന്‍ ഇന്ത്യാക്കാര്‍
പാക്കിസ്ഥാനെ ഭീകര രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന് പ്രവാസി ഇന്ത്യക്കാര്‍. അമേരിക്കയിലെ ബി. ജെ. പി. അനുകൂല സംഘടനയായ ഒ. എഫ്. ബി. ജെ. പി. യുടെ നേതൃത്വത്തില്‍ മാന്‍ഹട്ടനിലെ ഐക്യ രാഷ്ട്ര സംഘടനാ ആസ്ഥാനത്ത് തടിച്ചു കൂടിയ ഇന്ത്യന്‍ പ്രവാസികള്‍ ആണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ലോകത്തെമ്പാടും നടന്ന ഭീകര ആക്രമണ ങ്ങളിലും തന്നെ പാക്കിസ്ഥാന്റെ കരങ്ങള്‍ ഉണ്ടായി രുന്നെന്ന് അവര്‍ കുറ്റപ്പെടുത്തി. പാകിസ്ഥാനില്‍ നിന്നും വീണ്ടു മൊരിക്കല്‍ കൂടി ഇത്തരം ഒരു ആക്രമണം ഉണ്ടാവാ തിരിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊ ള്ളണമെന്ന് അവര്‍ ഐക്യ രാഷ്ട്ര സംഘടനാ സെക്രട്ടറി ജനറലിന് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.
ജമാ അത്ത് ഉദ് ദവ സംഘടനയെ നിരോധിച്ച നടപടി ഇതിനിടെ ആഗോള തലത്തില്‍ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. Labels: അന്താരാഷ്ട്രം, തീവ്രവാദം, പാക്കിസ്ഥാന്, ലോക മലയാളി
- ബിനീഷ് തവനൂര്‍
( Monday, December 15, 2008 ) |
മുംബൈ ആക്രമണം: വിദേശികളെ ബന്ദികളാക്കി ആവശ്യങ്ങള്‍ നേടാന്‍
വിദേശികളെ ബന്ദികളാക്കി തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുക മാത്രം ആയിരുന്നു മുംബൈ ഭീകരാക്രമണം നടത്തിയവരുടെ ഉദ്ദേശം എന്ന് പിടിയിലായ ഭീകരന്‍ അജ്മല്‍. ഇതോടെ രാജ്യത്തിന് എതിരെ വന്‍ ആക്രമണം ആയിരുന്നു ഇവരുടേ ഉദ്ദേശം എന്ന ആശങ്കള്‍ അകലുകയാണ്. എന്നാല്‍ ഇതൊരു നാടകമാണോ എന്നത് സംശയിക്കേണ്ടി യിരിക്കുന്നു.
ഛത്രപതി റെയില്‍വേ സ്റ്റേഷനിലെ ആക്രമണത്തിനിടെ ചിലരെ ബന്ദികളാക്കി മാധ്യമങ്ങളിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ അറിയിക്കുക എന്നത് ആയിരുന്നു ചാച്ച എന്ന് വിളിക്കുന്ന സാക്കിര്‍ റഹിമാന്‍ ലാഖ്വിയുടെ നിര്‍ദ്ദേശം അജമല്‍ പറഞ്ഞു. മുംബൈയുടെ വ്യക്തമായ ഭൂപടം, പ്രധാന സ്ഥലങ്ങളുടെ വീഡിയോ എന്നിവ ഇവര്‍ക്ക് ലഭ്യമാക്കിയിരുന്നു. സെപ്തംബര്‍ 27 ന് ആണ് ആക്രമണം ഉദ്ദേശിച്ചിരുന്നതെങ്കിലും സംഘത്തിലെ പത്തു പേര്‍ നവംബര്‍ 23 വരെ കറാച്ചിയില്‍ തന്നെ തങ്ങിയതിനാല്‍ പരിപാടി നീട്ടിവക്കുകയായിരുന്നു. എട്ടു ഗ്രനേഡുകള്‍, എ.കെ 47 തോക്കുകള്‍, 200 ബുള്ളറ്റ് പാക്കുകള്‍, ഒരു സെല്ഫോണ്‍ എന്നിവ കറാച്ചിയില്‍ നിന്നും പുറപ്പെടുന്നതിനു മുമ്പ് സംഘത്തിലെ ഓരോരുത്തര്‍ക്കും നല്‍കിയിരുന്നു. Labels: തീവ്രവാദം, പാക്കിസ്ഥാന്, രാജ്യരക്ഷ, സ്ഫോടനം
- ബിനീഷ് തവനൂര്‍
( Friday, December 12, 2008 ) |
ഭീകരര്‍ ശക്തരായ ശത്രുക്കളെ സൃഷ്ടിച്ചു : ശശി തരൂര്‍
ഭീകരര്‍ വിദേശികളെ ഉന്നം വെച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുവാന്‍ വേണ്ടി ആയിരുന്നു എങ്കിലും അത് മൂലം വാസ്തവത്തില്‍ ശക്തരായ ശത്രുക്കളെ സൃഷ്ടിക്കുകയാണ് അവര്‍ ചെയ്തത് എന്ന് മുന്‍ ഐക്യ രാഷ്ട്ര സഭാ അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വേണ്ടി നടന്ന ഒരു വിശദീകരണ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ ആണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ വിദേശ ശക്തികള്‍ നമ്മെ പോലെ ഇതൊന്നും മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല. ഇത്രയും നാള്‍ ഈ ഭീകരരും ആയുള്ള യുദ്ധത്തില്‍ ഇന്ത്യ തനിച്ച് ആയിരുന്നു. എന്നാല്‍ ഇനി നമുക്ക് അമേരിക്ക, യു.കെ. ഇസ്രായേല്‍ എന്നീ കരുത്തരായ കൂട്ടാളികള്‍ ഈ യുദ്ധത്തില്‍ ഉണ്ടാകും. ഇത്തവണ തീവ്രവാദികള്‍ വിദേശികളെ ഉന്നം വെക്കുക വഴി അതിരു വിടുക തന്നെ ചെയ്തു. ഇനി പാക്കിസ്ഥാനിലെ ഭീകര സങ്കേതങ്ങള്‍ നമ്മുടെ മാത്രം പ്രശ്നമല്ലാതായി. പാക്കിസ്ഥാനുമായി ഒരു യുദ്ധം നടത്തിയാലും പ്രത്യേകിച്ചൊരു രാഷ്ട്രീയ പരിഹാരം ഉണ്ടാവാന്‍ ഇടയില്ല. ഈ സാഹചര്യത്തില്‍ കുറേ സൈനികരുടെ ജീവന്‍ ബലി അര്‍പ്പിക്കുവാന്‍ മാത്രമേ യുദ്ധം ഉതകൂ. പാക്കിസ്ഥാനിലും ജനാധിപത്യ വിശ്വാസികള്‍ ഉണ്ട്. ഒരു യുദ്ധമുണ്ടായാല്‍ ഈ ജനാധിപത്യ വിശ്വാസികളും ഇന്ത്യക്കെതിരെ തീവ്ര നിലപാടെടുക്കുന്നവരും എല്ലാം ഒറ്റക്കെട്ടാവും. ഇത് നമുക്ക് ഗുണകരം ആവില്ല. പാക്കിസ്ഥാന്‍ ബജറ്റില്‍ പട്ടാളത്തിന് വകയിരുത്തിയിട്ടുള്ള കനത്ത തുക കുറയും എന്ന കാരണത്താല്‍ മാത്രം ഇന്ത്യയുമായി ശത്രുതയും യുദ്ധവും തുടരാന്‍ ആഗ്രഹിക്കുന്ന പട്ടാള മേധാവികള്‍ പാക്കിസ്ഥാന്‍ സൈന്യത്തിലുണ്ട് എന്നും തരൂര്‍ പറഞ്ഞു.
Labels: തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Friday, December 12, 2008 ) |
മുംബൈ ആക്രമണത്തിനു പിന്നില്‍ ദാവൂദ് : റഷ്യ
മുംബൈയില്‍ കഴിഞ്ഞ മാസം നടന്ന ഭീകര ആക്രമണങ്ങള്‍ക്ക് പിന്നില്‍ മയക്ക് മരുന്ന് രാജാവായ ദാവൂദ് ഇബ്രാഹിം പ്രവര്‍ത്തി ച്ചിരുന്നതായി ഒരു ഉന്നത റഷ്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. റഷ്യന്‍ ഫെഡറല്‍ മയക്കു മരുന്ന് വിരുദ്ധ വകുപ്പ് മേധാവി വിക്റ്റര്‍ ഇവാനോവ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതു വരെ ലഭിച്ച തെളിവുകള്‍ ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കിയതില്‍ ദാവൂദിന്റെ മുംബൈ ബന്ധങ്ങള്‍ ഉപയോഗ പ്പെടുത്തിയതായി വ്യക്തമാക്കുന്നു. “റൊസ്സിസ്കയ ഗസെറ്റ” എന്ന സര്‍ക്കാര്‍ പ്രസിദ്ധീ കരണവുമായി അദേഹം നടത്തിയ ഒരു അഭിമുഖത്തില്‍ മയക്കു മരുന്ന് കച്ചവട ശൃഖല തീവ്രവാദത്തിനായി ഉപയോഗിക്ക പ്പെടുന്നതിന്റെ ഒരു “കത്തുന്ന” ഉദാഹരണം ആണ് മുംബൈ ഭീകര ആക്രമണങ്ങള്‍ എന്ന് ഇവാനോവ് അഭിപ്രായപ്പെട്ടു. അഫ്ഘാന്‍ വഴി നടക്കുന്ന വ്യാപകമായ മയക്കു മരുന്ന് കച്ചവടത്തിന്റെ വന്‍ ലാഭം സര്‍ക്കാരുകളെ ശിഥിലം ആക്കുവാനും തീവ്രവാദം പരിപോഷി പ്പിക്കുവാനും ഉപയോഗി ക്കപ്പെടുന്നു. 1993 ലെ മുംബൈ സ്ഫോടന കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിം കഴിഞ്ഞ മാസം നടന്ന മുംബൈ ഭീകര ആക്രമണ വേളയില്‍ ഇസ്ലാമാബാദിലേക്ക് കടന്നതായും ഗസെറ്റില്‍ പറഞ്ഞിട്ടുണ്ട്.
Labels: തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Wednesday, December 10, 2008 ) 2 Comments:
Links to this post: |
ആണവ ആയുധ ഉപയോഗം : സര്‍ദാരിയുടെ പ്രസ്താവന പാക്കിസ്ഥാനെ ഞെട്ടിച്ചു
ഇന്ത്യക്കെതിരെ യുദ്ധം ഉണ്ടായാല്‍ ആണവ ആയുധം ആദ്യം പ്രയോഗിക്കുന്നത് പാക്കിസ്ഥാന്‍ ആയിരിക്കുകയില്ല എന്ന പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉറപ്പു നല്‍കിയത് പാകിസ്ഥാന്‍ സൈന്യത്തേയും രാഷ്ട്രീയ വൃന്ദത്തേയും ഞെട്ടിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ നേതൃത്വ ഉച്ച കോടിയില്‍ ആണ് സര്‍ദാരി ഈ വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍ പാക്കിസ്ഥാന്റെ ആണവ നയത്തെ പറ്റി ശരിയായ അറിവില്ലാത്തത് കൊണ്ടാണ് സര്‍ദാരി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യയുമായി നില നില്‍ക്കുന്ന പല പ്രശ്നങ്ങള്‍ക്കും ഇനിയും പരിഹാരമാവാത്ത അവസ്ഥയില്‍ ഇത്തരമൊരു ഉറപ്പ് പാലിക്കാന്‍ പാക്കിസ്ഥാന് കഴിയില്ല. ആണവ ശക്തി ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലവിലുള്ള ഒരു യുദ്ധ നിരോധക ശക്തിയാണ്. സര്‍ദാരിയുടെ ഇത്തരത്തിലുള്ള പ്രസ്താവന ഈ നിരോധക ശക്തിയെ ക്ഷയിപ്പിക്കാനേ ഉതകൂ എന്നാണ് പ്രതിരോധ വിശകലന വിദഗ്ദ്ധര്‍ പറയുന്നത്.
സര്‍ദാരിയുടെ പ്രസ്താവന നിരുത്തര വാദപരവും കൈയ്യടി മാത്രം ലക്ഷ്യമാക്കി ഉള്ളതാണ് എന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു. കാശ്മീര്‍ പ്രശ്നം പോലുള്ള സുപ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സര്‍ദാരി മടിക്കുന്നു എന്നും ഇവര്‍ ചൂണ്ടിക്കാട്ടി. Labels: ഇന്ത്യ, പാക്കിസ്ഥാന്
- ജെ. എസ്.
( Monday, November 24, 2008 ) |
പാക്കിസ്ഥാന്റെ മുഖ്യ ശത്രു ഇന്ത്യയല്ല എന്ന് ഒബാമ
പാക്കിസ്ഥാനില്‍ നില നില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയെ പറ്റി തനിയ്ക്കുള്ള ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു കോണ്ട് സംസാരിയ്ക്കവെ അമേരിയ്ക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബറാക്ക് ഒബാമ പാക്കിസ്ഥാന്റെ മുന്നിലുള്ള ഏറ്റവും പ്രധാന പ്രശ്നം ഇന്ത്യയുമായുള്ള ശത്രുത അല്ല എന്ന് അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്റെ മുഖ്യ ശത്രു രാജ്യത്തിനകത്തു തന്നെ ഉള്ള തീവ്രവാദികളാണ്. ഈ കാര്യം പാക്കിസ്ഥാനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇപ്പോള്‍ പാക്കിസ്ഥാനില്‍ അധികാരത്തില്‍ ഏറിയിരിയ്ക്കുന്ന ജനാധിപത്യ സര്‍ക്കാരിന്റെ സ്ഥിതി സുസ്ഥിരമല്ല. രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുതാനുള്ള ശ്രമങ്ങളില്‍ പാക്കിസ്ഥാനെ സഹായിയ്ക്കും. ഇത് കൂടുതല്‍ സൈനിക സഹായം നല്‍കിയാവില്ല. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും സാക്ഷരത വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഊന്നല്‍ നല്‍കിയുള്ള സൈനികേതര സഹായം പാക്കിസ്ഥാന് അമേരിയ്ക്ക ലഭ്യമാക്കണം എന്നാണ് തന്റെ പക്ഷം എന്നും ഒബാമ അറിയിച്ചു.
Labels: അമേരിക്ക, ഇന്ത്യ, പാക്കിസ്ഥാന്
- ജെ. എസ്.
( Saturday, November 01, 2008 ) |
വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും ചേരാം : പാക്കിസ്ഥാന്‍
ഇറാന്‍ - പാക്കിസ്ഥാന്‍ - ഇന്ത്യാ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും പങ്ക് ചേരാം എന്ന് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി യൂസഫ് രാസാ ഗിലാനി അറിയിച്ചു. പാക്കിസ്ഥാന്‍ സന്ദര്‍ശിയ്ക്കുന്ന ഇറാന്‍ വിദേശ കാര്യ മന്ത്രി മനൂച്ചര്‍ മൊട്ടാക്കിയുമായി വാതക കുഴല്‍ പദ്ധതിയെ പറ്റി ചര്‍ച്ച ചെയ്യവെയാണ് ഗിലാനി ഈ അഭിപ്രായം അറിയിച്ചത്. പദ്ധതിയുടെ തുടക്കം ഇറാനും പാക്കിസ്ഥാനും ചേര്‍ന്നാവും. ഇന്ത്യയ്ക്ക് പദ്ധതിയില്‍ പിന്നീട് ചേരാവുന്നതാണ്. പദ്ധതിയുടെ നടത്തിപ്പിനായി ഇറാനും പാക്കിസ്ഥാനും സംയുക്തമായി ഒരു കമ്പനി രൂപീകരിയ്ക്കും. പദ്ധതിയെ സംബന്ധിയ്ക്കുന്ന ഇനിയും പരിഹരിയ്ക്കപ്പെടാതെ കിടക്കുന്ന വിശദാംശങ്ങളില്‍ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കും. വാതക വില്‍പ്പന കരാര്‍ ഉടന്‍ തന്നെ ഒപ്പു വെയ്ക്കും എന്നും ഗിലാനി അറിയിച്ചു.
വാതക പദ്ധതിയുടെ നടത്തിപ്പിന് ഇറാന്‍ സന്നദ്ധമാണ്. പാക്കിസ്ഥാനുമായി നിലനില്‍ക്കുന്ന തര്‍ക്ക വിഷയങ്ങളില്‍ തന്റെ സന്ദര്‍ശന വേളയില്‍ തന്നെ പരിഹാരം കാണാന്‍ ആവും എന്ന് മൊട്ടാക്കി പ്രത്യാശ പ്രകടിപ്പിച്ചു. പദ്ധതിയില്‍ പങ്കാളിയാകുന്നതിന് വൈകുന്നതിന് പാക്കിസ്ഥാന്‍ ഇന്ത്യയെ വിമര്‍ശിച്ചു. എന്തായാലും പാക്കിസ്ഥാന്‍ ഇറാനുമായി ചേര്‍ന്ന് പദ്ധതി മുന്നോട്ട് കൊണ്ടു പോകും. ഇന്ത്യയ്ക്ക് പിന്നീട് ഇതില്‍ പങ്ക് ചേരാവുന്നതാണ്. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒക്ടോബര്‍ 14ന് ചൈന സന്ദര്‍ശിയ്ക്കുന്ന വേളയില്‍ ഈ പദ്ധതിയില്‍ പങ്കാളിയാവാന്‍ ചൈനയെ ഔപചാരികമായി ക്ഷണിയ്ക്കും എന്നാണ് അറിയുന്നത്. Labels: ഇന്ത്യ, പാക്കിസ്ഥാന്
- ജെ. എസ്.
( Friday, October 10, 2008 ) |
കാശ്മീരിലെ ജനതയുടേത് സ്വാതന്ത്ര്യ സമരം തന്നെ എന്ന് പാക്കിസ്ഥാന്‍
കാശ്മീരില്‍ നടക്കുന്നത് ഭീകരവാദം ആണ് എന്ന് ചരിത്രത്തില്‍ ആദ്യമായി സമ്മതിച്ചതിനു മണിക്കൂറുകള്‍ക്കകം ആ പ്രസ്താവനയില്‍ നിന്നും പാക്കിസ്ഥാന്‍ പുറകോട്ട് പോയി. ഇത്തവണ വാര്‍ത്താ വിനിമയ മന്ത്രി ഷെറി റഹ് മാനാണ് പാക്കിസ്ഥാന്റെ നിലപാട് വിശദീകരിച്ചത്. കാശ്മീര്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശം പാക്കിസ്ഥാന്‍ അംഗീകരിയ്ക്കുന്നു. അതിനു വേണ്ടി ഉള്ള ഏത് പോരാട്ടത്തിനും പാക്കിസ്ഥാന്റെ പിന്തുണ എന്നും ഉണ്ടാവും. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പാക്കിസ്ഥാന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ നിലപാടാണിത്. ഇതില്‍ മാറ്റം ഒന്നും വന്നിട്ടില്ല. കശ്മീര്‍ ജനത തങ്ങളുടെ അവകാശത്തിനു വേണ്ടി നടത്തുന്ന ന്യായമായ സമരത്തെ പ്രസിഡന്റ് ഒരിയ്ക്കലും ഭീകരവാദം എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നും റഹ് മാന്‍ വ്യക്തമാക്കി.
പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവന പാക്കിസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് ആദ്യമായാണ് ഒരു പാക് നേതാവ് കശ്മീരില്‍ നടക്കുന്നത് ഭീകരവാദം ആണ് എന്ന് സമ്മതിയ്ക്കുന്നത്. പാക്കിസ്ഥാന്‍ സൈന്യം പാക്കിസ്ഥാനിലെ അധികാര കേന്ദ്രം ആയി മാറിയത് തന്നെ കശ്മീര്‍ ജനതയുടെ പോരാട്ടത്തിനുള്ള ഔദ്യോഗിക പിന്തുണ എന്ന നയത്തെ അടിസ്ഥാനം ആക്കിയാണ്. ഈ ശക്തി കേന്ദ്രങ്ങളുടെ അടിത്തറ ആണ് സര്‍ദാരിയുടെ പ്രസ്താവന ഇളക്കിയത്. സര്‍ദാരിയ്ക്കെതിരെ ലഭിച്ച അവസരം മുതലാക്കാന്‍ മുന്‍ നിരയില്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് ഉണ്ടായിരുന്നു. അതി ശക്തമായ വിമര്‍ശനമാണ് ഷെരീഫ് സര്‍ദാരിയുടെ പ്രസ്താവനയ്ക്ക് എതിരെ നടത്തിയത്. Labels: ഇന്ത്യ, തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Tuesday, October 07, 2008 ) |
പാക്കിസ്ഥാന് ഇന്ത്യ ഭീഷണിയല്ലെന്ന് സര്‍ദാരി
ഇന്ത്യയുടെ വളര്‍ച്ചയും ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളില്‍ ഉള്ള സ്വാധീനവും പാക്കിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാര്‍ ഒരു ഭീഷണിയായി കാണുന്നില്ല എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വ്യക്തമാക്കി. അമേരിയ്ക്കയില്‍ പത്ര ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് മുഷറഫ് പറയുന്നത് പോലെ സ്വാതന്ത്ര സമര സേനാനികള്‍ അല്ല. ഇത് തീവ്രവാദമാണ്. കാശ്മീര്‍ താഴ്വരയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് തീവ്രവാദികള്‍ ആണ്. ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായാവും ഒരു ഉന്നത പാക്കിസ്ഥാന്‍ നേതാവ് കാശ്മീര്‍ പ്രശ്നത്തെ പറ്റി ഇങ്ങനെ പരാമര്‍ശിയ്ക്കുന്നത്. ഇന്തോ - അമേരിയ്ക്കന്‍ ആണവ കരാറിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. തങ്ങളേയും ഇന്ത്യയോട് സമമായി പരിഗണിയ്ക്കണം എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രമായ അമേരിയ്ക്കയുമായി സൌഹൃദത്തില്‍ ആവുന്നതില്‍ തങ്ങള്‍ എന്തിന് എതിര്‍ക്കണം എന്നും അദ്ദേഹം ചോദിച്ചു. Labels: ഇന്ത്യ, പാക്കിസ്ഥാന്
- ജെ. എസ്.
( Sunday, October 05, 2008 ) |
പ്രധാനമന്ത്രി ഇന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തും
പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. പാക്കിസ്ഥാനില്‍ പുതിയ പ്രസിഡന്റ് സ്ഥാനമേറ്റതിനു ശേഷം അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നടന്നു വരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ നിയന്ത്രിയ്ക്കുന്നത് പ്രസിഡന്റോ ഭരണകൂടമോ അല്ലെന്നും ഐ. എസ്. ഐ. ആണെന്നുമുള്ള ആരോപണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. തീവ്രവാദികള്‍ക്ക് നുഴഞ്ഞു കയറുവാനായി അതിര്‍ത്തിയില്‍ ഇടയ്ക്കിടയ്ക്ക് നടക്കുന്ന വെടി വെയ്പ്പുകള്‍ വെടി നിര്‍ത്തല്‍ ഉടമ്പടികളുടെ ലംഘനമാണ്. കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ സൈനികന്‍ നുഴഞ്ഞു കയറ്റക്കാരുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.
Labels: ഇന്ത്യ, പാക്കിസ്ഥാന്
- ജെ. എസ്.
( Wednesday, September 24, 2008 ) |
അതിര്‍ത്തിയില്‍ വെടിവെയ്പ്പ് : ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു
ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നടന്ന രൂക്ഷമായ വെടി വെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഒന്നാം ആസാം റെജിമെന്റിലെ സിപോയ് ചിബ എന്ന ജവാനാണ് കൊല്ലപ്പെട്ടത്.
ഇന്ത്യയുമായുള്ള വെടി നിര്‍ത്തല്‍ കരാര്‍ കാറ്റില്‍ പറത്തി കൊണ്ട് കശ്മീര്‍ താഴ്വരയിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാനി സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സൈനികര്‍ക്ക് നേരെ ഇന്നലെ മുതല്‍ വെടി വെയ്പ്പ് നടത്തി വരികയായിരുന്നു. നുഴഞ്ഞു കയറ്റക്കാരെ കടത്തി വിടുവാനുള്ള മറയാണ് ഈ വെടി വെയ്പ്പ് എന്ന് സൈനിക വൃത്തങ്ങള്‍ ഇന്നലെ അറിയിച്ചിരുന്നു. ഇങ്ങനെ നുഴഞ്ഞു കയറിയ ചില അക്രമികളെ ഇന്ത്യന്‍ പട്ടാളം അതിര്‍ത്തിയ്ക്ക് അടുത്തുള്ള കലാഷ് എന്ന സൈനിക താവളത്തിനടുത്ത് വെച്ച് വളയുകയുണ്ടായി. വന്‍ ആയുധ സന്നാഹങ്ങളുമായി വന്ന നുഴഞ്ഞു കയറ്റക്കാര്‍ ഇന്ത്യന്‍ പട്ടാളത്തിനു നേരെ രൂക്ഷമായ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഈ ആക്രമണത്തിലാണ് ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടത്. Labels: ഇന്ത്യ, പാക്കിസ്ഥാന്
- ജെ. എസ്.
( Sunday, September 21, 2008 ) |
ഇന്ത്യന്‍ എംബസ്സി ആക്രമണത്തിനു പിന്നില്‍ ഐ.എസ്.ഐ. എന്ന് സി..ഐ.എ.
കാബൂളിലെ ഇന്ത്യന്‍ എംബസ്സിയില്‍ ജൂലൈ 7ന് നടന്ന ബോംബ് ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ ചാര സംഘടന ആയ ഐ.എസ്.ഐ. ആണെന്ന് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ. കണ്ടെത്തി. ബോംബ് ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളും പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് അധികൃതരും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ പിടിച്ചെടുത്ത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് സി.ഐ.എ. ഈ നിഗമനത്തില്‍ എത്തിയത്. ഈ മേഖലയില്‍ തീവ്രവാദം നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ പാക്കിസ്ഥാനി ഇന്റലിജന്‍സ് നിരന്തരമായി തുരങ്കം വെയ്ക്കുകയാണ് എന്നും അമേരിയ്ക്കന്‍ അധികൃതര്‍ വ്യക്തമാക്കി.
ഒരു ഇന്ത്യന്‍ സൈനിക അറ്റാഷെ അടക്കം 54 പേരാണ് എംബസ്സി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയ്ക്കെതിരെ തീവ്രവാദികളെ പാക്കിസ്ഥാന്‍ സഹായിക്കുന്നതിന് ലഭിക്കുന്ന ആദ്യത്തെ വ്യക്തമായ തെളിവാണ് ഇത് എന്നും അമേരിക്കന്‍ അധികൃതര്‍ പറയുകയുണ്ടായി. Labels: അമേരിക്ക, ഇന്ത്യ, തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
( Friday, August 01, 2008 ) |
അമേരിക്കന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ചൊവ്വാഴ്ച രാത്രി അഫ്ഘാന്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍ വായുസേന നടത്തിയ ആക്രമണത്തിലാണ് 11 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. സൈനികരുടെ മരണത്തില്‍ ദു:ഖം പ്രകടിപ്പിച്ച അമേരിക്കന്‍ സൈനിക വക്താവ് ഈ സംഭവം പാകിസ്താന്‍ സൈന്യവുമായി കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത് എന്ന് അഭിപ്രായപ്പെട്ടു.
Labels: അമേരിക്ക, പാക്കിസ്ഥാന്
- Jishi Samuel
( Friday, June 13, 2008 ) |
ദുബായിലും "ബിനി"യെ കൈവിടാതെ പാക്കിസ്താനികള്‍
പാക്കിസ്ഥാനിലെ പരമ്പരാഗത കായിക വിനോദമാണ് ബിനി. പ്രവാസികളായെങ്കിലും ഈ വിനോദത്തെ കൈവിടാന്‍ പാക്കിസ്ഥാന്‍ സ്വദേശികള്‍ തയ്യാറായിട്ടില്ല. ദേര ദുബായില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഈ മത്സരം വളരെ ആവേശ പൂര്‍വമാണ് നടക്കുന്നത്.
പാക്കിസ്ഥാനിലെ ഗ്രാമങ്ങളിള്‍ അരങ്ങേറുന്ന പരമ്പരാഗത കായിക വിനോദമാണ് ബിനി. ഒരു തരം റസ്ലിംഗാണിത്. ദുബായിലാണെങ്കിലും ഈ കായിക വിനോദത്തെ കൈവിടാന്‍ പാക്കിസ്ഥാന്‍ സ്വദേശികള്‍ ഒരുക്കമല്ല. അതു കൊണ്ട് തന്നെ എല്ലാ വെള്ളിയാഴ്ചകളിലും ദേര ദുബായില്‍ ബിനി മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നു ഇവര്‍. എതിരാളിയുടെ കൈത്തണ്ടയില്‍ പിടിച്ച് ഒരു നിശ്ചിത സമയത്തിനുള്ളില്‍ നിലത്ത് മുട്ടിക്കുകയാണ് ചെയ്യേണ്ടത്. ഒരാള്‍ക്ക് മൂന്ന് അവസരങ്ങള്‍ നല്‍കും. ദുബായിലെ മത്സരത്തില്‍ പങ്കെടുക്കാനും കാണാനും നൂറുകണക്കിന് പേരാണ് എല്ലാ വെള്ളിയാഴ്ചയും ഒത്തു കൂടുന്നത്. പാക്കിസ്ഥാനിലെ വിവിധ ഡിസ്ട്രിക്ടുകള്‍ തമ്മിലാണ് മത്സരം. മത്സരത്തിന് കൊഴുപ്പുകൂട്ടാനായി വാദ്യോപകരണങ്ങളുമായി ഒരു സംഘവുമുണ്ടാകും. ഏത് രാജ്യത്ത് പോയാലും തങ്ങള്‍ക്ക് ഈ കായിക വിനോദത്തെ കൈ വിടാനാവില്ലെന്ന് പാക്കിസ്ഥാന്‍ സ്വദേശികള്‍ പറയുന്നു. ഈ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നതും അതു തന്നെയാണ്. Labels: ദുബായ്, പാക്കിസ്ഥാന്, പ്രവാസി, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Sunday, May 04, 2008 ) |
പാക്കിസ്താനില് തെരഞ്ഞെടുപ്പ് നാളെ. സ്ഫോടനത്തില് മരിച്ചവരുടെ എണ്ണം 40 ആയി
പാക്കിസ്താനില് പൊതുതെരഞ്ഞെടുപ്പ് നാളെ നടക്കും.
തെരഞ്ഞെടുപ്പില് കൃത്രിമം നടക്കാനിടയുണ്ടെന്ന് കഴിഞ്ഞ് ദിവസം റിപ്പോറ്ട്ടുകള് പുറത്ത് വന്നിരുന്നു. മുന്പ്രധാന മന്ത്രി ബേനസീര് ഭൂട്ടോയുടെ വധത്തെ തുടര്ന്നാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. അതിനിടെ പാക്കിസ്താനില് ഉണ്ടായ ചാവേര് കാര് ബോംബാക്രമണത്തില് കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. തെരഞ്ഞെടുപ്പ് റാലിക്ക് നേരെയാണ് ആക്രമണം ഉണ്ടായത് Labels: പാക്കിസ്ഥാന്
- ജെ. എസ്.
( Sunday, February 17, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്