പിണറായി വിജയനെ വിചാരണ ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി
സി.പി.എം. സംസ്ഥാന പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനെ എസ്.എന്‍.സി. ലാവലിന്‍ കേസില്‍ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. ഈ കേസിനെ കുറിച്ച് അന്വേഷണം നടത്തുന്ന സി.ബി.ഐ. യോടാണ് ഇന്ന് ഉച്ചയോടെ ഗവര്‍ണര്‍ തീരുമാനം അറിയിച്ചത്.
സി. ബി. ഐ സംഘത്തെ രാജ്ഭവനിലെയ്ക്ക് വിളിച്ചു വരുത്തി ആണ് ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തം ആക്കിയത്. ഇതോടെ പിണറായിയെ ഈ കേസില്‍ വിചാരണ ചെയ്യണ്ട എന്ന സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ പൂര്‍ണ്ണമായി തള്ളി. പിണറായി വിജയന്‍ വൈദ്യുതി മന്ത്രി ആയിരുന്ന കാലത്ത് തന്റെ മന്ത്രി പദം ദുരുപയോഗം ചെയ്ത് സര്‍ക്കാരിന് നഷ്ടം വരുത്തി എന്നതാണ് ഈ കേസിന് ആധാരം. ഈ കേസിലെ ഒന്‍പതാം പ്രതിയാണ് പിണറായി. Labels: എസ്.എന്‍. സി. ലാവലിന്‍, പിണറായി വിജയന്‍, സി. ബി. ഐ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Sunday, June 07, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്