ഉല്‍ഫ നേതാവുമായി മുഷറഫ് രഹസ്യമായി കൂടിക്കാഴ്‌ച്ച നടത്തി
ധാക്ക : ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ഉല്‍ഫ (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം) നേതാവ് അനൂപ് ചേട്ടിയയുമായി മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് ബംഗ്ലാദേശിലെ ധാക്കയില്‍ വെച്ച് രഹസ്യമായി കൂടിക്കാഴ്‌ച്ച നടത്തിയതായി ഷെയ്ഖ് ഹസീന സര്‍ക്കാരിലെ മന്ത്രിയായ സയ്യദ് അഷ്‌റഫുള്‍ ഇസ്ലാം വെളിപ്പെടുത്തി. ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ഈ കൂടിക്കാഴ്‌ച്ചയ്ക്ക് സൌകര്യം ഒരുക്കി കൊടുത്തത് മുന്‍ സര്‍ക്കാരിനെ നയിച്ച ഖാലിദാ സിയ ആണെന്നും മന്ത്രി അറിയിച്ചു. 1998 മുതല്‍ അനൂപ് ചേട്ടിയ ബംഗ്ലാദേശില്‍ ജയിലില്‍ ആണെന്നാണ് ബംഗ്ലാദേശ് ഇന്ത്യയെ അറിയിച്ചിരുന്നത്. 2002 ജൂലായില്‍ ആണ് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് ബംഗ്ലാദേശ് സന്ദര്‍ശിച്ചത്. ഈ സന്ദര്‍ശന വേളയില്‍ പര്‍വേസ് താമസിച്ച ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു ഉല്‍ഫ നേതാവുമായുള്ള കൂടിക്കാഴ്‌ച്ച നടന്നത് എന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.
Labels: തീവ്രവാദം, പര്‍വേസ് മുഷറഫ്, പാക്കിസ്ഥാന്‍
- ജെ. എസ്.
( Sunday, January 10, 2010 ) |
ഐ.എസ്.ഐ.യ്ക്ക് ഭീകര ബന്ധം
പാകിസ്ഥാനിലെ ചാര സംഘടന ആയ ഐ.എസ്.ഐ യ്ക്ക് സിറാജൂദ്ദിന്‍ ഹക്കാനി തുടങ്ങിയ ഭീകരരുമായി ബന്ധം ഉണ്ടെന്ന് മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് വെളിപ്പെടുത്തി.
കാബൂളിലെ ഇന്ത്യന്‍ എംബസ്സി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ആണ് ഹക്കാനി.തെ ഹെരിക് - ഇ- താലിബാന്‍ നേതാവ് ബൈത്തുള്ള മെഹ്സുദ് തട്ടികൊണ്ട് പോയ പാകിസ്ഥാന്‍ സ്ഥാനപതിയെ ഹക്കാനിയുടെ "സ്വാധീനം" ഉപയോഗിച്ച് ആണ് ഐ.എസ്.ഐ മോചിപ്പിച്ചത് എന്നും മുഷറഫ് പറഞ്ഞു. പാകിസ്ഥാനിലെ കൊടും ഭീകരന്‍ ആയ ബൈത്തുള്ള മെഹ്സുദിനോട് വളരെ അടുത്ത ബന്ധം ആണ് ഹക്കാനിയ്ക്ക് ഉള്ളതെന്നും മുഷറഫ് ഒരു ജര്‍മന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. ചില ശത്രുക്കളെ തന്നെ മറ്റു ചില ശത്രുക്കള്‍ക്ക് എതിരെ ഉപായോഗിക്കുക എന്ന തന്ത്രം ആണ് രഹസ്യ അന്വേഷണ സംഘടനകള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ രഹസ്യ അന്വേഷണ സംഘടന ആയ ഐ.എസ്.ഐ യ്ക്ക് ഭീകരരോട് ഉള്ള ബന്ധം പരസ്യമായ രഹസ്യം ആണ്. എങ്കിലും മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലുകള്‍ ഏറെ ശ്രദ്ധേയം ആണ്. Labels: ഐ.എസ്.ഐ, പര്‍വേസ് മുഷറഫ്, പാകിസ്ഥാന്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Thursday, June 11, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്