കൈതമുള്ളിന്റെ ജ്വാലകള്‍ ശലഭങ്ങള്‍
കൈതമുള്ള് എന്ന പേരില്‍ ബ്ലോഗില്‍ പ്രശസ്തനായ ശശി കൈതമുള്ളിന്റെ ആദ്യ പുസ്തകമായ ജ്വാലകള്‍ ശലഭങ്ങള്‍ ഒക്ടോബര്‍ ആറിന് കോഴിക്കോടു നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ടൌണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. സുകുമാര്‍ അഴീക്കോട് സിസ്റ്റര്‍ ജെസ്മിക്ക് 15 പെണ്ണനഭവങ്ങളുടെ പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കും.
യു.എ. ഖാദര്‍ അധ്യക്ഷനായിരിക്കും. പി. കെ. പാറക്കടവ്, മൈന ഉമൈബാന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ബസ്തുകര എന്ന നാടകം അരങ്ങേറും. കഴിഞ്ഞ 35 വര്‍ഷത്തി ലധികമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുകയാണ് ശശി കൈതമുള്ള്.
- ജെ. എസ്.
( Monday, September 28, 2009 ) |
ക്രിക്കറ്റ് ഇനി പരിഹാരമാവില്ല - തരൂര്‍
പാക്കിസ്ഥാനുമായി ഉള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലേയ്ക്ക് വരുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ സഹകരിക്കാതെ ക്രിക്കറ്റ് കളിച്ച് പ്രശ്നം പരിഹരിക്കാം എന്ന് കരുതേണ്ട എന്ന് വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ 60 വര്‍ഷത്തെ ചരിത്രം പ്രതിപാദ്യ വിഷയമായ ശശി തരൂരിന്റെ “Shadows across the playing field; 60 years of India - Pakistan cricket” എന്ന പുസ്തകത്തെ പറ്റിയുള്ള ചര്‍ച്ചാ വേളയിലാണ് ശശി തരൂര്‍ ഈ പ്രസ്താവന നടത്തിയത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന ഷഹര്‍യാര്‍ ഖാനും ശശി തരൂരും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകത്തിന്റെ ചര്‍ച്ചയ്ക്ക് ഖാനും സന്നിഹിതനായിരുന്നു.
പാക്കിസ്ഥാനും ആയുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ വഷളായപ്പോഴെല്ലാം ക്രിക്കറ്റ് ഇരു രാജ്യങ്ങളേയും അടുപ്പിയ്ക്കുവാന്‍ സഹായകരമായിട്ടുണ്ട്. 1965 ലെയും 1971 ലെയും യുദ്ധങ്ങള്‍ക്കു ശേഷവും, ബാബ്‌റി മസ്ജിദ് സംഭവത്തിനു ശേഷവും കാര്‍ഗില്‍ യുദ്ധത്തിനു ശേഷം പോലും ഇത് സംഭവിച്ചു. എന്നാല്‍ മുംബൈ ഭീകര ആക്രമണത്തോടെ ഈ സ്ഥിതി മാറിയിരിക്കുന്നു. ഇനി ക്രിക്കറ്റ് മതിയാവില്ല; പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള ബന്ധ മെച്ചപ്പെടുത്തുവാന്‍ ഉചിതവും ശക്തവുമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ എന്നും ശശി തരൂര്‍ വ്യക്തമാക്കി. Cricket not a solution for peace between India and Pakistan anymore says Shashi Tharoor Labels: ഇന്ത്യ, പാക്കിസ്ഥാന്‍, പുസ്തകം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Sunday, September 27, 2009 ) |
ഓണ്‍ലൈന്‍ പുസ്തകം - ഗൂഗിളിനെതിരെ നീക്കം
പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ ആയി വായനക്കാര്‍ക്ക് ലഭ്യമാക്കുവാനായി ഗൂഗിള്‍ എഴുത്തുകാരുടെ സംഘടനയുമായി ഉണ്ടാക്കിയ കരാര്‍ തള്ളി കളയണം എന്ന് അമേരിക്കന്‍ നീതി ന്യായ വകുപ്പ് കോടതിയോട് ആവശ്യപ്പെട്ടു. ഈ കരാര്‍ നടപ്പിലാവുന്നതോടെ പുസ്തകങ്ങളുടെ ഏറ്റവും വലിയ ശേഖരം ഗൂഗിള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും വായനക്കാര്‍ക്ക് ഇന്റര്‍നെറ്റ് വഴി ഈ പുസ്തകങ്ങള്‍ വായിക്കുവാനും കഴിയും. സാമൂഹികമായി ഏറെ നേട്ടമുള്ള ഒരു പദ്ധതിയാണ് ഇത് എങ്കിലും ഇത്തരം ഒരു നീക്കത്തോടെ ഓണ്‍ലൈന്‍ പുസ്തക രംഗത്ത് ഗൂഗിളിനെ ഒരു കുത്തക ആക്കി മാറ്റും എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഓപണ്‍ ബുക്ക് അലയന്‍സിന്റെ ആരോപണം. ഗൂഗിളിന്റെ ഏറ്റവും വലിയ മൂന്ന് എതിരാളികളായ മൈക്രോസോഫ്റ്റ്, യാഹൂ, ആമസോണ്‍ എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ഓപണ്‍ ബുക്ക് അലയന്‍സിന് രൂപം നല്‍കിയത്. ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റ് തിരച്ചില്‍ രംഗത്ത് അജയ്യരായ ഗൂഗിളിന് പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ ആയി പ്രസിദ്ധീകരിക്കുവാന്‍ ഉള്ള അവകാശവും കൂടി ലഭിച്ചാല്‍ പിന്നെ ഗൂഗിളിനെ തോല്‍പ്പിക്കുവാന്‍ അസാധ്യമാവും എന്ന് ഇവര്‍ ഭയക്കുന്നു. എന്നാല്‍ ഇത്തരം ഒരു പദ്ധതിയിലൂടെ പുസ്തകങ്ങള്‍ തിരയുവാനും, വായിക്കുവാനും, ഡൌണ്‍ലോഡ് ചെയ്യുവാനും സാധ്യമാവുന്നത് പുസ്തകങ്ങള്‍ എന്ന മഹത്തായ സാംസ്ക്കാരിക സമ്പദ് ശേഖരത്തിന് മുന്‍പൊന്നും ലഭ്യമല്ലാത്ത അത്രയും വലിയ വായനക്കൂട്ടത്തെ സൃഷ്ടിക്കും എന്ന കാര്യം ഓപ്പണ്‍ ബുക്ക് അലയന്‍സും സമ്മതിക്കുന്നുണ്ട്.
US Government against Google book deal Labels: ഇന്റര്‍നെറ്റ്, പുസ്തകം
- ജെ. എസ്.
( Saturday, September 19, 2009 ) |
ജസ്വന്ത് സിംഗിന്റെ പുസ്തകം ഗുജറാത്തില്‍ നിരോധിച്ചു
ജിന്നയെ പ്രകീര്‍ത്തിച്ചു എന്ന കുറ്റത്തിന് ബി.ജെ.പി. യില്‍ നിന്നും പുറത്താക്കിയ ജസ്വന്ത് സിംഗിന്റെ പുസ്തകം ഗുജറാത്തില്‍ നിരോധിച്ചു. ജിന്ന : ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം എന്ന പേരില്‍ പാക്കിസ്ഥാന്റെ രാഷ്ട്ര പിതാവ് മുഹമ്മദ് അലി ജിന്നയെ പ്രകീര്‍ത്തിക്കുകയും ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദികള്‍ ജവഹര്‍ ലാല്‍ നെഹ്രുവും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും ആണെന്ന് ജസ്വന്ത് സിംഗ് ആരോപിക്കുന്നുണ്ട്. പട്ടേലിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന കാരണത്താല്‍ ആണ് പുസ്തകം ഗുജറാത്തില്‍ നിരോധിച്ചത്. പുസ്തകത്തിന്റെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചത് ഇന്ന് തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തു.
Jaswant Singh's Book on Jinnah Banned in Gujarat Labels: പാക്കിസ്ഥാന്‍, പുസ്തകം
- ജെ. എസ്.
( Wednesday, August 19, 2009 ) |
7 Comments:
aaSamsakaL
ആശംസകള്‍ ശശിയേട്ടാ
Shashiyettaa,
Congrats..!
കൈതമുള്ളില്‍ പുതിയ പൂവുകള്‍-
ആശംസകളോടെ
കൈതമുള്ളിന് അഭിനന്ദനങ്ങള്‍!!
കൈതമുള്ളിന് അഭിനന്ദനങ്ങള്‍!
കൈതമുള്ളിന്
എല്ലാ ഭാവുകങ്ങളും. എല്ലാ പരിപാടികളും വിജയിക്കട്ടെ. പുസ്തകപ്രകാശനം ഒരു വലിയ വിജയമാകട്ടെ എന്നാശംസിക്കട്ടെ.
മാവേലികേരളം
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്