തച്ചങ്കരി യുടെ സസ്പെന്‍ഷന്‍ - മുഖ്യമന്ത്രിയും ഞാനും കൂടിയാലോചിച്ചിരുന്നു : മന്ത്രി കോടിയേരി ബാലകൃഷ്ണന്‍
ചട്ടം ലംഘിച്ച് വിദേശ യാത്ര നടത്തിയ കണ്ണൂര്‍ റേഞ്ച് ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സസ്പെന്‍റ് ചെയ്ത നടപടി യുമായി ബന്ധപ്പെട്ട് പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണക്ക് വഴി വെക്കുന്ന താണെന്നും, സസ്പെന്‍ഷന്‍ സംബന്ധിച്ച വിഷയം താനുമായി മുഖ്യ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു എന്നും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തച്ചങ്കരി ചട്ടം ലംഘിച്ചു എന്ന് ബോധ്യ പ്പെട്ടതിന്റെ അടിസ്ഥാന ത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
Labels: കേരള രാഷ്ട്രീയം, പോലീസ്, വിവാദം
- ജെ. എസ്.
( Monday, April 19, 2010 ) |
ടോമിന്‍ തച്ചങ്കരി ക്കെതിരെ ഡി. ജി. പി. യുടെ രൂക്ഷ വിമര്‍ശനം
ചട്ടം ലംഘിച്ച് വിദേശ യാത്ര നടത്തിയ കണ്ണൂര്‍ റേഞ്ച് ഐ. ജി. ടോമിന്‍ തച്ചങ്കരി ക്കെതിരെ ഡി. ജി. പി. ജേക്കബ് പുന്നൂസ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. തച്ചങ്കരി ക്കെതിരെ നടപടി എടുക്കണം എന്നു തന്നെ യാണ് താന്‍ ശുപാര്‍ശ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അറുനൂറിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുപ്പത് ഐ. പി. എസ്. ഉദ്യോഗസ്ഥരും ഇതു പോലെ സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന വിവരം എവിടെ നിന്നും കിട്ടി? അങ്ങിനെ ഇതിനു മുമ്പ് ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, ആ തെറ്റ് ആവര്‍ത്തിക്കുക ഗുരുതരമായ വീഴ്ച യാണെന്നും, മുന്‍പ് മറ്റാരെങ്കിലും ചെയ്തു എന്നതിനാല്‍ തന്റെ തെറ്റും തച്ചങ്കരി ന്യായീകരിക്കാന്‍ ശ്രമിക്കുക യാണെന്നും ഡി. ജി. പി. പറഞ്ഞു.
Labels: കേരള രാഷ്ട്രീയം, പോലീസ്, വിവാദം
- ജെ. എസ്.
( Monday, April 19, 2010 ) |
ടോമിന്‍ തച്ചങ്കരിയെ ഐ.ജി. സ്ഥാനത്ത് നിന്നും മാറ്റി
സര്‍ക്കാര്‍ അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ഉത്തര മേഖല ഐ. ജി. സ്ഥാനത്ത് നിന്നും മാറ്റി പുതിയ ഐ. ജി. യായി സുധേഷ് കുമാര്‍ ചുമതല ഏറ്റെടുത്തു. തച്ചങ്കരിക്ക് പുതിയ ചുമതല കളൊന്നും നല്‍കിയിട്ടില്ല. ചട്ടം ലംഘിച്ചാണ് വിദേശ യാത്ര നടത്തി യതെന്ന് ഡി. ജി. പി. ജേക്കബ് പുന്നൂസ് എ. ഡി. ജി. പി. സിബി മാത്യു എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍ നടപടി എടുത്തത്.
Labels: കേരള രാഷ്ട്രീയം, പോലീസ്
- ജെ. എസ്.
( Saturday, April 17, 2010 ) |
ടോമിന്‍ തച്ചങ്കരി കാശ്മീരില്‍
സര്‍ക്കാരിന്റെ അറിവോ അനുമതിയോ കൂടാതെ വിദേശ യാത്ര നടത്തിയത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതിനു പുറകെ താന്‍ ജമ്മു കാശ്മീരില്‍ ഉണ്ടെന്നും അനാവശ്യ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്നും ടോമിന്‍ തച്ചങ്കരി അറിയിച്ചു.
- ജെ. എസ്.
( Monday, April 12, 2010 ) |
ഐ. ജി. ടോമിന്‍ തച്ചങ്കരിയുടെ വിദേശ യാത്ര വിവാദത്തില്‍
സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഉത്തര മേഖല ഐ. ജി. ടോമിന്‍ തച്ചങ്കരി നടത്തിയ വിദേശ യാത്രയെ പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. എ. ഡി. ജി. പി. സിബി മാത്യുവിനാണ് അന്വേഷണ ചുമതല. കോഴിക്കോട് മലപ്പുറം മേഖലയില്‍ ചില പരിപാടി കളുമായി ബന്ധപ്പെട്ട് എത്തിയ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉത്തര മേഖല ഐ. ജി. യുടെ അസാന്നിദ്ധ്യം ശ്രദ്ധിച്ചിരുന്നു.
ഐ. പി. എസ്. ഉദ്യോഗസ്ഥര്‍ വിദേശത്ത് പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമാണ്. എന്നാല്‍ തച്ചങ്കരി ഈ നിയമം പാലിച്ചില്ല എന്നാണ് അറിയാന്‍ സാധിച്ചത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഒരു പരസ്യ പ്രസ്താവന ഇപ്പോഴാണ് നടത്തിയത്. ഇങ്ങനെ പോകുന്നത് ശരിയല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ അനുമതിയില്ലാതെ പോകുന്നത് തുടര്‍ സംഭവ മാകുകയാണ്. ഒരു മാസം മുന്പ് ടോമിന്‍ തച്ചങ്കരി അനുമതി യില്ലാതെ ദുബായില്‍ പോയതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരണം ചോദിച്ചിരുന്നു. ഒരു കേസന്വേഷ ണവുമായി ബന്ധപ്പെട്ടാണ് ദുബായ് യാത്ര നടത്തി യതെന്ന് വിശദീകരണം നല്‍കിയിരുന്നു. കേസന്വേഷ ണവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകുമ്പോള്‍ വിദേശ കാര്യ മന്ത്രാലയ ത്തിന്റെ അനുമതി വേണം എന്ന നിയമം പാലിക്കാതെ യാണ് അന്ന് ദുബായില്‍ പോയത്. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി ദുബായ് കരാര്‍ ഒപ്പിട്ടില്ല. എന്നിട്ടും ദുബായ് പോലീസുമായി തച്ചങ്കരി ബന്ധപ്പെട്ടിരുന്നു. നടപടി ക്രമങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള കേസന്വേഷണ രീതിയെ പറ്റിയുള്ള അതൃപ്തി ഇന്ത്യയെ ദുബായ് ഗവണ്‍മെന്റ് അറിയിച്ചിരുന്നു. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് അടുത്ത യാത്ര. ക്രമ സമാധാന ചുമതലയുള്ള ഐ. ജി. അവധിയി ലാണെന്നല്ലാതെ എവിടെയാണ് ഉള്ളത് എന്ന് ആഭ്യന്തര വകുപ്പിന് പോലും അറിയില്ല എന്നാണ് സൂചന.
- ജെ. എസ്.
( Monday, April 12, 2010 ) |
പാലക്കാട് കസ്റ്റഡി മരണം ആന്തരിക രക്തസ്രാവം മൂലം
പാലക്കാട് പോലീസ് കസ്റ്റഡിയില്‍ പ്രതി സമ്പത്ത് മരിച്ചത് ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ അറുപത്തി മൂന്നു മുറിവുകള്‍ ഉണ്ടായിരുന്നു.
- ജെ. എസ്.
( Sunday, April 11, 2010 ) |
ശുഹൈബ് മാലിക്കിനെ പോലീസ് ചോദ്യം ചെയ്തു
പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കിനെ പോലീസ് ചോദ്യം ചെയ്തു. ശുഹൈബിന്റെ ഭാര്യ എന്നവകാശപ്പെടുന്ന ഐഷ സിദ്ദീഖിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. സാനിയ മിര്‍സയുടെ ഹൈദരാബാദിലുള്ള വീട്ടില്‍ വെച്ചാണ് ശുഹൈബിനെ ഹൈദരാബാദ് പോലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തത്. ശുഹൈബിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം കഴിയുന്നത് വരെ രാജ്യം വിടരുതെന്നും പോലീസ് അറിയിച്ചു. ശുഹൈബിന്റെ പാസ്പോര്‍ട്ട് പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ വിവാഹ ഉടമ്പടി തന്നെ കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പിടീക്കുക യായിരുന്നെന്നും, സിദ്ദീഖി കുടുംബം തന്നെ മന:പൂര്‍വ്വം ചതിക്കുക യായിരുന്നെന്നും ശുഹൈബ് പോലീസിന് മൊഴി നല്‍കി. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ശുഹൈബിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരുമായി ഇതേ പറ്റി ചര്‍ച്ച നടത്തി വേണ്ടത് ചെയ്യുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. ഏപ്രില്‍ 15ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്സയുമായുള്ള വിവാഹത്തിനു വേണ്ടിയാണ് ശുഹൈബ് ഹൈദരാബാദില്‍ എത്തിയത്.
Labels: തട്ടിപ്പ്, പോലീസ്, സാനിയ മിര്‍സ
- ജെ. എസ്.
( Tuesday, April 06, 2010 ) |
മഹമൂദ് അല്‍ മബ്ഹൂവ് കൊല; 11 പേരെ തിരിച്ചറിഞ്ഞുവെന്ന് ദുബായ് പോലീസ്
ദുബായ് : ഹമാസ് നേതാവ് മഹമൂദ് അല്‍ മബ്ഹൂവ് ദുബായില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 11 പേരെ തിരിച്ചറിഞ്ഞി ട്ടുണ്ടെന്ന് ദുബായ് പോലീസ് മേധാവി ലെഫ്റ്റന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അറിയിച്ചു. ആറ് ബ്രിട്ടീഷുകാരും ഒരു ഫ്രഞ്ച് കാരനും ഒരു ജര്‍മന്‍ കാരനും ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഐറിഷ്കാരുമാണ് കൊലപാതകത്തില്‍ പങ്കാളികളായത്. കൊലപാതകം നടത്തിയ ശേഷം ഇവര്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇവരെ പിടികൂടാനായി ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും ദാഹി ഖല്‍ഫാന്‍ അറിയിച്ചു.
വീഡിയോ കടപ്പാട് : ഗള്‍ഫ് ന്യൂസ് ദിനപത്രം വീഡിയോ കടപ്പാട് : ഗള്‍ഫ് ന്യൂസ് ദിനപത്രം വീഡിയോ കടപ്പാട് : ഗള്‍ഫ് ന്യൂസ് ദിനപത്രം ജനുവരി 20 ന് ദുബായ് വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഹോട്ടലിലാണ് മഹമൂദ് അല്‍ മബ്ഹൂവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. Dubai police issues arrest warrant against suspected murderers of Mahmoud Al Mabhouh Labels: കുറ്റകൃത്യം, പോലീസ്
- സ്വന്തം ലേഖകന്‍
( Monday, February 15, 2010 ) |
അജ്മല്‍ കസബ് മൊഴി മാറ്റി - പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു എന്ന് ആരോപണം
മുംബൈ ഭീകര ആക്രമണത്തില്‍ പിടിയിലായ ഒരേ ഒരു ഭീകരനായ അജ്മല്‍ കസബ് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞു. മുന്‍പ് കുറ്റം സമ്മതിച്ചത് പോലീസിന്റെ മര്‍ദ്ദനം കാരണമായിരുന്നു. താന്‍ അന്ന് ഛത്രപതി ശിവാജി ടെര്‍മിനസില്‍ ഉണ്ടായിരുന്നില്ല. താന്‍ ആരെയും വെടി വെച്ചുമില്ല. എല്ലാം പോലീസ് തന്നെ മര്‍ദ്ദിച്ച് അവശനാക്കി സമ്മതിപ്പി ക്കുകയായിരുന്നു എന്നും അജ്മല്‍ കോടതിയെ അറിയിച്ചു.
- ജെ. എസ്.
( Friday, December 18, 2009 ) |
മധു കോഡയെ അറസ്റ്റ് ചെയ്തു
മുന്‍ ജാര്‍ഖണ്ഡ് മുഖ്യ മന്ത്രി മധു കോഡയെ സംസ്ഥാന വിജിലന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടു നല്‍കിയ രണ്ടാമത്തെ അറിയിപ്പും കോഡ അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കോഡയെ ചോദ്യം ചെയ്യാനായി ഡല്‍ഹിയിലേക്ക് കൊണ്ടു പോകും.
4000 കോടി രൂപയുടെ വെട്ടിപ്പു നടത്തിയ കേസ് ആദായ വകുപ്പും എന്‍ഫോഴ്‌സ് മെന്റ് വകുപ്പും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണത്തിനിടെ കോഡയ്ക്ക് ചില ബോളിവുഡ് സിനിമാ നടികളുമായി ബന്ധം ഉണ്ടെന്ന് തെളിഞ്ഞിരുന്നു. 40 ലക്ഷം രൂപ വരെ ഇയാള്‍ സിനിമാ നടികള്‍ക്ക് നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് അന്വേഷണം ബോളി വുഡിലേക്കും വ്യാപിപ്പിക്കുകയുണ്ടായി. വെള്ളിയാഴ്‌ച്ച നല്‍കിയ രണ്ടാമത്തെ സമന്‍സ് കോഡ അവഗണിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കോഡയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനി ക്കുകയായിരുന്നു. താന്‍ തെരഞ്ഞെടുപ്പ് പ്രചാരണ ത്തിന്റെ തിരക്കിലായതിനാല്‍ തനിക്ക് ഡിസംബര്‍ 18 കഴിഞ്ഞേ വിജിലന്‍സിനു മുന്‍പില്‍ ഹാജരാകാന്‍ കഴിയൂ എന്നാണ് കോഡ അറിയിച്ചിരുന്നത്. നവംബര്‍ 11, 15, 19 തിയതികളില്‍ എന്‍ഫോഴ്‌സ്മെന്റ് വകുപ്പ് കോഡയെ വിളിപ്പിച്ചിരുന്നുവെങ്കിലും കോഡ ഹാജരായിരുന്നില്ല. Madhu Koda arrested Labels: പോലീസ്
- ജെ. എസ്.
( Monday, November 30, 2009 ) |
എഡിറ്ററുടെ അറസ്റ്റ് മാധ്യമങ്ങള്‍ക്ക് ഭീഷണി
മധുര : കേന്ദ്ര മന്ത്രി അഴഗിരിയെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് പോലീസ് പിടിച്ച “നവീന നെത്രിക്കന്‍” എഡിറ്റര്‍ എ. എസ്. മണിയെ ഉടന്‍ വിട്ടയക്കണം എന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്‍ഡ്യ ആവശ്യപ്പെട്ടു. മാനനഷ്ട കേസ് ചുമത്തി എഡിറ്ററെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്. മാനനഷ്ട പരാതികളിന്മേല്‍ മാധ്യമ പ്രവര്‍ത്തകരെ കുറ്റക്കാരാക്കി അറസ്റ്റ് ചെയ്യുന്നതും തടവില്‍ ഇടുന്നതും മാധ്യമങ്ങളെ ഭീഷണി പ്പെടുത്താനും പത്ര സ്വാതന്ത്ര്യത്തെ ഹനിക്കാനും ഉള്ള ശ്രമമാണ് എന്നാണ് തങ്ങളുടെ നിലപാട് എന്നും ഗില്‍ഡ് വ്യക്തമാക്കി. ഈ നിയമം ബ്രിട്ടീഷ് രാജിന്റെ ബാക്കി പത്രമാണ്. അപകീര്‍ത്തി കുറ്റം ചുമത്തി പത്രക്കാരെ തടവിലിടാനും പത്ര സ്ഥാപനങ്ങളെ അടിച്ചമര്‍ത്താനും വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപയോഗിച്ച ഈ കിരാത നിയമം ഇന്ത്യന്‍ നിയമാവലിയില്‍ നിന്നും നീക്കം ചെയ്യണമെന്നും ഗില്‍ഡ് ആവശ്യപ്പെട്ടു.
Editor's arrest intimidation of media says Editors Guild of India
- ജെ. എസ്.
( Friday, October 30, 2009 ) |
അഭയയുടെ കല്‌ത്ത് നശ്‌ക്കിയത് ആര്?
സി.ബി.ഐ. അന്വേഷിച്ച സിസ്റ്റര്‍ അഭയ വധ ക്കേസിലെ പ്രതികളായ സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവരെ ബാംഗ്ലൂരില്‍ വെച്ച് നാര്‍കോ അനാലിസിസിന് വിധേയമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ കേരളത്തിലെ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ഈ വീഡിയോ സി.ഡി. കോടതിയില്‍ ഹാജരാക്കിയ വേളയില്‍ അതിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. അതിന്റെ ഒറിജിനല്‍ രൂപമാണ് ഇന്നലെ ടെലിവിഷന്‍ ചാനലുകള്‍ കേരള ജനതയ്ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിച്ചത്. ഈ വീഡിയോ ആരോ മാധ്യമ ഓഫീസുകളില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, കൈരളി ടിവി. എന്നിങ്ങനെ ഒട്ടു മിക്ക ചാനലുകളും ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ പിന്നീട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചാനലുകള്‍ ഈ പ്രക്ഷേപണം നിര്‍ത്തി വെച്ചു. കോടതിയുടെ പരിഗണനയില്‍ ഉള്ള കേസിനെ പ്രക്ഷേപണം ബാധിക്കും എന്ന കാരണത്താലാണ് പ്രക്ഷേപണം നിര്‍ത്തി വെയ്ക്കാന്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടത്.
മയക്കു മരുന്ന് കുത്തി വെച്ച് മനസ്സിനെ തളര്‍ത്തി ചോദ്യം ചെയ്യുന്ന വേളയില്‍ മുന്‍ കരുതലോടെ സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും സത്യം വെളിപ്പെടുകയും ചെയ്യും എന്നതാണ് നാര്‍കോ അനാലിസിസിന്റെ തത്വം. എന്നാല്‍ ചോദ്യം ചോദിക്കുന്ന ആളുടെ വൈദഗ്ദ്ധ്യം ഇതിന് ഒരു പ്രധാന ഘടകമാണ്. പ്രതിയെ ഉത്തരങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത് ശരിയായ നടപടിയല്ല. മലയാളികളായ പ്രതികളോട് ചോദ്യങ്ങള്‍ ചോദിച്ച സ്ത്രീ ശബ്ദത്തിന്റെ ഉടമയ്ക്ക് മലയാളം നന്നായി വശമില്ലായിരുന്നു. പല ചോദ്യങ്ങളും പ്രതികള്‍ക്ക് മനസ്സിലായില്ലെന്ന് വ്യക്തം. സിസ്റ്റര്‍ അഭയാനെ തട്ടിയത് ആരാ? (അടിച്ചത് എന്നാണ് ഉദ്ദേശിച്ചത്) എന്തിനാ തട്ടിയത് അവരെ? എവിടെവിടെ തട്ടിയിട്ടുണ്ടായിരുന്നു? കല്‍ത്ത് ആരെങ്കിലും നശ്‌ക്കിയോ? അഭയാന്റെ കല്‍ത്ത് നിങ്ങള്‍ നശ്‌ക്കിയോ? (കഴുത്ത് ഞെരുക്കിയോ എന്നാണ് ചോദ്യം) ഇതൊന്നും മനസ്സിലാവാതെ പ്രതികള്‍ മുക്കിയും മൂളിയും മറുപടി പറയുവാനാവാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവിടെ ലഭ്യമാണ്. Labels: കുറ്റകൃത്യം, പോലീസ്, വിവാദം
- ജെ. എസ്.
( Tuesday, September 15, 2009 ) 1 Comments:
Links to this post: |
ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍; സിംഗപ്പൂരിലേക്ക് കടക്കാന്‍ ശ്രമം
കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ ഉള്ളതായി സൂചന. പോലീസ് ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് ഇവര്‍ ദുബായിലേക്ക് കടന്നത്. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മുത്തുറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ എത്തിയതായാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവര്‍ ദുബായില്‍ ഉണ്ടെന്നറിയുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ദേര ദുബായിലെ ഒരു ഹോട്ടലിലാണ് ഇവര്‍ തങ്ങുന്നത്. പത്രങ്ങളിലും ടിവി ചാനലുകളിലും തുടര്‍ച്ചയായി ഇവരുടെ ഫോട്ടോകളും വിഷ്വലുകളും കാണിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ തിരിച്ചറിയാ തിരിക്കാനായി ഇവര്‍ പകല്‍ സമയങ്ങളില്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാറില്ല. ഭക്ഷണം മുറിയില്‍ എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ചില രാത്രികളില്‍ ബര്‍ദുബായിലെ ചില ബാറുകളില്‍ ഇരുവരും സന്ദര്‍ശനം നടത്താറുണ്ടെന്നും അറിയുന്നു. അതേ സമയം ഏത് വിമാനത്താവളം വഴിയാണ് ഇവര്‍ ദുബായില്‍ എത്തിയതെന്നത് വ്യക്തമല്ല. ഓം പ്രകാശിന് യു.എ.ഇ. റസിഡന്‍റ് വിസ ഉണ്ടെന്നാണ് അറിയുന്നത്. പുത്തന്‍പാലം രാജേഷും ഓംപ്രകാശും നേരത്തെ ദുബായില്‍ ഉണ്ടായിരുന്നു. ഈയിടെയാണ് രണ്ട് പേരും കേരളത്തിലേക്ക് പോയത്. പിന്നീട് മുത്തൂറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ ഒളിത്താവളം എന്ന നിലയ്ക്കാണ് ഇവര്‍ ദുബായില്‍ എത്തിയത്. തിരൂവോണത്തിന് മുമ്പ് കീഴടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ സിംഗപ്പൂരിലേക്ക് കടക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Labels: കുറ്റകൃത്യം, കേരളം, ക്രമസമാധാനം, പോലീസ്
- സ്വന്തം ലേഖകന്‍
( Sunday, August 30, 2009 ) |
ഹിമാന്‍ശുവും നിഷിതയും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന തങ്ങളുടെ അച്ഛനെ വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് കോടതിക്കു വെളിയില്‍ കോടതിയുടെ കനിവിനായി അപേക്ഷിച്ച് കാത്തിരുന്ന ഹിമാന്‍ശുവും നിഷിതയും തങ്ങളുടെ ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കഴിഞ്ഞ 40 ദിവസത്തോളം ഇവര്‍ കോടതിക്കു പുറത്ത് റോഡരികില്‍ തങ്ങളുടെ അച്ഛനെ വിട്ടു കിട്ടണം എന്ന മുദ്രാവാക്യം എഴുതിയ ബോര്‍ഡും ഏന്തി കഴിയുകയായിരുന്നു. ഇവരോടൊപ്പം റോഡരികില്‍ വെച്ചു കെട്ടിയ കുടിലില്‍, ഇവരുടെ വൃദ്ധരായ അപ്പൂപ്പനും അമ്മൂമ്മയും ഇവര്‍ക്ക് കാവലായും ഇരുന്നു, അന്യായമായി പോലീസ് പിടിച്ചു കൊണ്ടു പോയ തങ്ങളുടെ മകനെ ഓര്‍ത്ത് കണ്ണീരൊഴുക്കി കൊണ്ട്.
മൂന്നു വര്‍ഷം മുന്‍പ് ഒരു ഓടി കൊണ്ടിരിക്കുന്ന കാറില്‍ വെച്ചാണ് ഹിമാന്‍ശുവിന്റെയും നിഷിതയുടെയും അമ്മ അല്‍ക്ക ബലാത്സംഗം ചെയ്യപ്പെട്ടത്. ഭര്‍ത്താവ് സുനിലുമൊത്ത് പോലീസില്‍ പരാതിപ്പെട്ടു എങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല. ഇതിനെതിരെ ഒരു പാട് നാള്‍ ഇവര്‍ പോലീസ് അധികാരികളുടെ ഓഫീസുകളില്‍ കയറി ഇറങ്ങി എങ്കിലും കാര്യമൊന്നും ഉണ്ടായില്ല. പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചത്. മനം നൊന്ത് അവസാനം ഇരുവരും വിഷം കഷിച്ച് മരിക്കുവാന്‍ തീരുമാനിച്ചു. വിഷം കഴിച്ച അല്‍ക്ക മരിച്ചുവെങ്കിലും സുനില്‍ മരിച്ചില്ല. കുറ്റവാളികളെ ഇത്രയും നാള്‍ സംരക്ഷിച്ച പോലീസ് ഇതോടെ രംഗത്ത് എത്തുകയും, ഭാര്യക്ക് വിഷം കൊടുത്തു കൊന്നു എന്ന കുറ്റം ആരോപിച്ച് സുനിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് എട്ട് വയസുകാരി നിഷിതയും, ഏഴു വയസുള്ള സഹോദരന്‍ ഹിമാന്‍ശുവും, തങ്ങളുടേതായ രീതിയില്‍ തങ്ങളുടെ അച്ഛനെ മോചിപ്പിക്കുവാനായി ശ്രമിച്ചത്. ഒരു മാസത്തോളം അധികൃതര്‍ ഇവരുടെ സമരം കണ്ടതായി ഭാവിച്ചില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവരുടെ പ്രതിഷേധത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷനിലും മറ്റും പ്രത്യക്ഷപ്പെട്ടതോടെ അധികൃതര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. ജില്ലാ ഭരണകൂടം ഇടപെട്ട് ഇവരെ ഒരു അനാഥാലയത്തിലേക്ക് മാറ്റി. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും ഇവരെ ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. ടെലിവിഷനിലും മറ്റും വന്ന ദൃശ്യങ്ങളെ തുടര്‍ന്ന് മുഖം രക്ഷിക്കാനുള്ള അധികൃതരുടെ ശ്രമം മാത്രമായിരുന്നു ഇത് എന്ന് പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമാക്കി. ഇവരെ കുടുംബത്തിന് വിട്ട് കൊടുക്കണം എങ്കില്‍ ചില നിബന്ധനകള്‍ അടങ്ങിയ ബോണ്ടില്‍ ഒപ്പു വെക്കണം എന്നായി അധികൃതര്‍. ഇതിന് ഇവരുടെ ബന്ധുക്കള്‍ വഴങ്ങിയിട്ടില്ല. ഇതിനിടെ ഹരിയാന പോലീസ് അല്‍ക്കയെ പീഢിപ്പിച്ച ഒരാളെ തിരക്കിട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. ഒരാളെ പിടികൂടി, കുറ്റം ചുമത്തി, മറ്റ് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് സ്ഥല വാസികളുടെ ആരോപണം. Labels: കുട്ടികള്‍, പീഢനം, പോലീസ്, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, August 22, 2009 ) |
പുതിയ പുലി തലവന്‍ പിടിയിലായെന്ന് ശ്രീലങ്ക
തമിഴ് പുലികളുടെ തലവനായി സ്വയം അവരോധിതനായ സെല്‍വരാസ പത്മനാതന്‍ തായ്ലന്‍ഡില്‍ പിടിയില്‍ ആയെന്ന് ശ്രീലങ്കന്‍ സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഇന്റര്‍പോളിന്റെ പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍ പെടുന്ന ഷണ്മുഖം കുമാരന്‍ തര്‍മലിംഗം എന്ന സെല്‍വരാസ പത്മനാതന്‍ തന്നെയാണ് പിടിയില്‍ ആയിരിക്കുന്നത് എന്നാണ് സൈന്യത്തിന്റെ പക്ഷം. തമിഴ് പുലികളുടെ ഔദ്യോഗിക വെബ് സൈറ്റ് തങ്ങളുടെ പുതിയ തലവനായി സെല്‍വരാസ പത്മനാതന്റെ പേര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ അധികൃതര്‍ ഇത് സി.ബി.ഐ. യും ഇന്റര്‍പോളും തിരയുന്ന ഷണ്മുഖം കുമാരന്‍ തര്‍മലിംഗം ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇന്റര്‍പോളി ന്റേയും സി.ബി.ഐ. യുടേയും വെബ് സൈറ്റുകളില്‍ ഇത് വ്യക്തമാക്കുന്ന ഫോട്ടോകളും ഉണ്ട്. കൊല്ലപ്പെട്ട പുലി തലവന്‍ പ്രഭാകരന്റെ അടുത്ത കൂട്ടാളി ആയിരുന്ന കുമാരന്‍ പത്മനാതന്‍ എന്ന 53 കാരനായ "കെ.പി." ഗൂഡാലോചനാ കുറ്റത്തിനും സ്ഫോടക വസ്തു നിയമപ്രകാരവും സി.ബി.ഐ. അന്വേഷിക്കുന്ന പ്രതിയാണ്. രാജീവ് ഗാന്ധി കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ എത്തിച്ചു കൊടുത്തതാണ് പത്മനാതന്‍ സി.ബി.ഐ.യുടെ നോട്ടപ്പുള്ളി ആവാന്‍ കാരണമായത്.
- ജെ. എസ്.
( Friday, August 07, 2009 ) |
ഡോ. ബിനായക് സെന്‍ ന്റെ മോചനത്തിനായ് ലോകമെമ്പാടും പ്രതിഷേധം
മനുഷ്യാവകാശ പ്രവര്‍ത്തകനും പൊതു ആരോഗ്യ പ്രവര്‍ത്തകനും ആയ ഡോ. ബിനായക് സെന്‍ തടവില്‍ ആയിട്ട് രണ്ട് വര്‍ഷം തികഞ്ഞു. 2007 മെയ് 14നാണ് അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ലോകമെമ്പാടും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. അദ്ദേഹത്തിന്റെ തടവ് രണ്ടു വര്‍ഷം പിന്നിട്ട ദിവസം ലോകമെമ്പാടും പ്രകടനക്കാര്‍ തലസ്ഥാന നഗരികളില്‍ ഇന്ത്യന്‍ എംബസ്സികള്‍ക്ക് മുന്നിലും ഹൈ കമ്മീഷനുകള്‍ക്കു മുന്നിലും തടിച്ചു കൂടി ഡോ. സെന്നിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.
ശിശു രോഗ വിദഗ്ദ്ധന്‍ ആയ ഡോ. സെന്‍ ഛത്തീസ്ഗഡിലെ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് പോലീസിന്റെ പിടിയില്‍ ആയത്. മാവോയിസ്റ്റ് ഭീകരര്‍ എന്ന് മുദ്ര കുത്തി നിരപരാധികളായ നിരവധി ആദിവാസികളെ വളരെ അടുത്തു നിന്നും തലയില്‍ വെടി വെച്ചും വെട്ടിയും പോലീസുകാര്‍ കൊലപ്പെടുത്തിയ സംഭവം വെളിച്ചത്ത് കൊണ്ടു വന്നതാണ് ഇദ്ദേഹത്തിനെതിരെ പോലീസും സ്റ്റേറ്റും തിരിയാന്‍ ഇടയായത്. ഇദ്ദേഹം നേതൃത്വം കൊടുത്ത പ്രമുഖ മനുഷ്യാവകാശ സംഘടനയായ പീപ്പ്‌ള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേട്ടീസ് (PUCL) എന്ന സംഘടനയുടെ ശ്രമ ഫലമായി ആദിവാസി കൊലപാതകത്തെ കുറിച്ച് അന്വേഷണം നടക്കുകയും അന്വേഷണത്തില്‍ പോലീസ് കുറ്റകരമായി പെരുമാറിയതായി കണ്ടെത്തുകയും ചെയ്തുവെങ്കിലും കൂടുതല്‍ നടപടികള്‍ പിന്നീട് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായില്ല. പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാവില്ല എന്നാണ് അന്ന് മാധ്യമങ്ങളോട് ആഭ്യന്തര മന്ത്രി പറഞ്ഞത്. അടുത്ത ആഴ്ച്ച തന്നെ സംഭവം വെളിച്ചത്ത് കൊണ്ടു വന്ന ഡോ. ബിനായക് സെന്‍ അറസ്റ്റിലാവുകയും ചെയ്തു. അന്ന് മുതല്‍ തുടര്‍ച്ചയായി ഇദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയും ഇദ്ദേഹത്തിന്റെ കുറ്റ വിചാരണ പല കാരണങ്ങളാലും അനിശ്ചിതമായി നീട്ടി കൊണ്ടു പോകുകയും ആയിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം ഈ കഴിഞ്ഞ ഏപ്രില്‍ 24ന് വിചാരണ പുനരാരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ മതിയായ കുറ്റപത്രം സമര്‍പ്പിക്കാതെ രാഷ്ട്രീയമായ കാരണങ്ങളാല്‍ അന്യായമായി രണ്ടു വര്‍ഷം തടവില്‍ വെച്ച ഡോ. ബിനായക് സെന്നിനെ ഉടന്‍ മോചിപ്പിക്കണം എന്ന് കഴിഞ്ഞ മാസം ആവശ്യപ്പെടുകയുണ്ടായി. സാമൂഹ്യ പ്രവര്‍ത്തകരെ തളയ്ക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ സുരക്ഷാ നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരണമായി ഡോ. സെന്നിന്റെ അറസ്റ്റ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തങ്ങളുടെ വെബ് സൈറ്റില്‍ ചൂണ്ടി കാണിക്കുന്നു. Labels: പീഢനം, പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, May 16, 2009 ) |
സ്ത്രീകള്‍ തങ്ങളുടെ സുരക്ഷ സ്വയം ഉറപ്പാക്കണം - വനിതാ കമ്മീഷന്‍
മംഗലാപുരത്തെ പബില്‍ ശ്രീ രാമ സേന പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണത്തിന്റെ ഗതി തന്നെ തിരിച്ചു വിടുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. പെണ്‍കുട്ടികളെ ആക്രമിച്ചവരെ ജെയിലില്‍ ചെന്ന് കണ്ട കമ്മീഷന്‍ ആക്രമണത്തിന് ഇവരെ പ്രേരിപ്പിച്ചത് എന്താണ് എന്ന് പ്രതികളോട് ആരാഞ്ഞുവത്രെ. പബില്‍ നടക്കുന്ന അഴിഞ്ഞാട്ടത്തെ കുറിച്ച് വിവരം കിട്ടി എത്തിയ തങ്ങള്‍ അവിടെ എത്തിയത് പെണ്‍കുട്ടികളെ സംരക്ഷിക്കുവാന്‍ വേണ്ടി ആണ് എന്ന് ഇവര്‍ കമ്മീഷനോട് വെളിപ്പെടുത്തി. നാമ മാത്രമായി വസ്ത്ര ധാരണം ചെയ്ത് നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളെ കണ്ട തങ്ങള്‍ നിയന്ത്രണം വിട്ട് പെരുമാറിയതില്‍ ഖേദിക്കുന്നു എന്നും പ്രതികള്‍ കമ്മീഷനോട് സമ്മതിച്ചതായി കമ്മീഷന്‍ അംഗം നിര്‍മ്മല വെങ്കടേഷ് പറഞ്ഞു. ഒരു മണിക്കൂറോളം താന്‍ പ്രതികളുമായി ജെയിലില്‍ ചിലവഴിച്ചുവെന്നും ഇനി മേലാല്‍ നിയമം കയ്യിലെടുക്കരുത് എന്നും സ്ത്രീകളെ അടിക്കരുത് എന്നും താന്‍ ഇവരെ ഉപദേശിച്ചു എന്നും കമ്മീഷന്‍ അംഗം അറിയിച്ചു.
പ്രശ്നത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പബ് നടത്തിപ്പുകാരന്റെ മേലെ കെട്ടി വച്ച കമ്മീഷന്‍ പബിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. പബിനോട് അനുബന്ധിച്ചുള്ള ലോഡ്ജില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ മാത്രമേ അവര്‍ക്ക് ലൈസന്‍സ് ഉള്ളൂ. അല്ലാതെ മദ്യ സല്‍ക്കാരം നടത്തുവാന്‍ പാടുള്ളതല്ല. ആ നിലക്ക് മദ്യ സല്‍ക്കാരവും ബാന്‍ഡ് മേളവും നടത്തി പെണ്‍കുട്ടികള്‍ക്ക് നഗ്ന നൃത്തവും മറ്റ് ആഭാസങ്ങളും നടത്താന്‍ സൌകര്യം ചെയ്ത് കൊടുത്ത പബ് നടത്തിപ്പുകാരന്‍ ആണ് ഈ സംഭവത്തിലെ യഥാര്‍ത്ഥ പ്രതി എന്നാണ് കമ്മീഷന്റെ നിലപാട്. നഗ്ന നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് മതിയായ സുരക്ഷിതത്വത്തിനുള്ള ക്രമീകരണങ്ങളും ലഭ്യമല്ലായിരുന്നു എന്നും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് അവിടെ ആരേയും ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത്തരം സുരക്ഷിതം അല്ലാത്ത ഇടങ്ങളില്‍ പോകുന്ന പെണ്‍കുട്ടികള്‍ തന്നെയാണ് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്നത്. പെണ്‍കുട്ടികള്‍ തങ്ങളുടെ സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം. ഇത്തരം സംഭവങ്ങളില്‍ നിന്നും സ്ത്രീകള്‍ പാഠം ഉള്‍ക്കൊള്ളണം എന്നും അവര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി സ്വന്തം സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം എന്ന പാഠം. സ്റ്റേറ്റിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറി കുറ്റവാളികളെ സംരക്ഷിക്കുവാന്‍ തത്രപ്പെടുന്ന രീതിയില്‍ ഉള്ള വനിതാ കമ്മീഷന്റെ ഈ പിന്തിരിപ്പന്‍ നിലപാടില്‍ വിവിധ വനിതാ സംഘടനകള്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. Labels: ക്രമസമാധാനം, പോലീസ്, മനുഷ്യാവകാശം, സാമൂഹികം, സ്ത്രീ
- ജെ. എസ്.
( Saturday, January 31, 2009 ) |
അഡ്നാന്‍ സാമിക്കെതിരെ പീഡനത്തിന് കേസ്
പ്രശസ്ത ഗായകന്‍ ആയ അഡ്നാന്‍ സാമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. അഡ്നാന്‍ സാമിയുടെ ഭാര്യ സബാ ഗളദാരിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തത് എന്ന് പോലീസ് ഇന്‍സ്പെക്ടര്‍ കിരണ്‍ സൊനോനെ അറിയിച്ചു. തന്നെ ഭര്‍ത്താവ് മുംബൈയിലെ ലോഖണ്ഡ്‌വാലയിലുള്ള തങ്ങളുടെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുന്നു എന്ന് അഡ്നാന്‍ സാമിയുടെ ഭാര്യ വ്യാഴാഴ്ച രാത്രിയാണ് അന്ധേരിയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. കേസ് റെജിസ്റ്റര്‍ ചെയ്ത പോലീസ് ഇവരോട് കോടതിയെ സമീപിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. അഡ്നാന്‍ സാമിയോട് ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കരുത് എന്ന് പോലീസ് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു.
- ജെ. എസ്.
( Friday, January 30, 2009 ) |
സാധ്വിക്കും പുരോഹിതിനും എതിരെ കുറ്റപത്രം
മാലേഗാവ് സ്ഫോടന കേസില്‍ അറസ്റ്റില്‍ ആയ ഹിന്ദു സന്യാസിനി സാധ്വി പ്രഖ്യാ സിങ് ഠാക്കുര്‍, ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവര്‍ക്ക് എതിരെ പ്രത്യേക കോടതി മുന്‍പാകെ മഹാരാഷ്ട്രാ പോലീസ് കുറ്റ പത്രം സമര്‍പ്പിക്കും. കേസില്‍ പ്രതികള്‍ ആയ പതിനൊന്ന് പേരുടേയും ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തില്‍ ആണ് ഈ നടപടി. മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെ ആയിരുന്നു ഈ കേസ് അന്വേഷിച്ചിരുന്നത്. ഈ കേസ് ഇത്തരം ഒരു വഴിത്തിരിവില്‍ എത്തിക്കുന്നതില്‍ അദ്ദേഹം സ്തുത്യര്‍ഹം ആയ ഒരു പങ്ക് തന്നെ വഹിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വധിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി മുംബൈ ഭീകര ആക്രമണത്തെ ഉപയോഗിച്ചു എന്ന സംശയം പലരും പ്രകടിപ്പിച്ചത് ഏറെ വിവാദവും ആയിരുന്നു.
പ്രതികളുടെ കുറ്റസമ്മതം ആണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കല്‍ പ്രതികള്‍ക്ക് എതിരെ ഉള്ളത്. കൂടാതെ സാധ്വിയുമായി ഗൂഡാലോചനയുടെ മുഖ്യ സൂത്രധാരന്‍ ആയ രാംജി കല്‍സംഗര നടത്തിയ സംഭാഷണത്തിന്റെ ദൃക്‌സാക്ഷിയും. അഭിനവ് ഭാരത് എന്ന സംഘടനയുടെ ഖജാന്‍ജി അജയ് രാഹിര്‍ക്കര്‍ സ്ഫോടനത്തിന് വേണ്ടി 10 ലക്ഷം രൂപ നല്‍കിയതിന്റെ സാക്ഷി മൊഴിയും പോലീസിന്റെ പക്കല്‍ ഉണ്ട്. എന്നാല്‍ ബോംബ് നിര്‍മ്മിക്കുകയും സ്ഥാപിക്കുകയും ചെയ്തവരെ ഇനിയും പോലീസിന് പിടി കൂടാന്‍ കഴിയാത്തത് കേസിനെ കോടതിക്ക് മുന്‍പാകെ ദുര്‍ബലപ്പെടുത്തും എന്നാണ് വിദഗ്ധ അഭിപ്രായം. ഇതിന് പുറമെ കേസിലെ മുഖ്യ പ്രതിയായ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് ഇതു വരെ കുറ്റ സമ്മതം നടത്തിയിട്ടുമില്ല.
- ജെ. എസ്.
( Tuesday, January 20, 2009 ) 1 Comments:
Links to this post: |
മദ്യപാനം പോലീസുകാരിയുടെ തൊപ്പി തെറിപ്പിച്ചു
വനിതാ പോലീസുകാരിയെ മദ്യപിച്ചു ലക്ക് കെട്ട് പൊതു സ്ഥലത്ത് മാന്യമല്ലാതെ പെരുമാറി എന്ന കുറ്റത്തിന് സസ്പെന്‍ഡ് ചെയ്തു. ഡിപ്പര്‍ട്ട്മെന്റില്‍ വിവാദങ്ങളുടെ സ്ഥിരം കൂട്ടുകാരിയായ ഹെഡ് കോണ്‍സ്റ്റബ്‌ള്‍ വിനയ ആണ് ഇത്തവണ വെട്ടിലായത്. വയനാട്ടിലെ അംബലവയല്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വിനയ തന്റെ ഒരു സഹ പ്രവര്‍ത്തകക്ക് ഉദ്യോഗ കയറ്റം കിട്ടിയതിന്റെ ആഘോഷം പ്രമാണിച്ച് നടന്ന മദ്യ വിരുന്നിലാണ് മദ്യപിച്ച് ലക്ക് കെട്ടത്. വിരുന്നിനു ശേഷം തിരിച്ചു പോകാന്‍ ബസില്‍ കയറിയ വിനയ ബസില്‍ ഛര്‍ദ്ദിക്കുകയും മറ്റും ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റിയത് പോലീസ് ഡിപ്പാര്‍ട്ട്മെന്റിനു തന്നെ നാണക്കേടായി. ഒരു അറിയപ്പെടുന്ന സ്ത്രീ വിമോചന പ്രവര്‍ത്തക കൂടിയായ വിനയയുടെ കൂടെ മദ്യ വിരുന്നില്‍ പങ്കെടുത്ത മറ്റ് 17 പേരില്‍ പലരും അറിയപ്പെടുന്ന കുറ്റവാളികള്‍ ആയിരുന്നു എന്നത് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. കഴിഞ്ഞ ഡിസംബര്‍ 28ന് നടന്ന സംഭവം അന്വേഷിച്ച മാനന്തവാടി ഡി, വൈ. എസ്. പി. മധു സൂദനന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സൂപ്രണ്ട് സി ഷറഫുദ്ദീന്‍ ആണ് വിനയയെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടത്.
Labels: കേരളം, ക്രമസമാധാനം, പോലീസ്, സ്ത്രീ വിമോചനം
- ജെ. എസ്.
( Tuesday, January 13, 2009 ) 3 Comments:
Links to this post: |
ആസിഡ് ആക്രമണം : പ്രതികളെ പോലീസ് വെടി വെച്ച് കൊന്നു
ആന്ധ്ര പ്രദേശിലെ വാരംഗലില്‍ രണ്ട് പെണ്‍ കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്ന് പേരെ പോലീസ് വെടി വെച്ചു കൊന്നു. എറ്റുമുട്ടലില്‍ ആണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത് എങ്കിലും ഇതൊരു വ്യാജ ഏറ്റുമുട്ടല്‍ ആണ് എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആന്ധ്രയില്‍ പ്രതികള്‍ ക്കെതിരെ ജന രോഷം ആളി കത്തുക ആയിരുന്നു.
അവസാന വര്‍ഷ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിനികളായ സ്വപ്നികയും പ്രണിതയും വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമികള്‍ ഇവരുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. പ്രേമ നൈരാശ്യമാണ് ആക്രമണത്തിന് ഹേതു എന്നാണ് കരുതപ്പെടുന്നത്. പ്രധാന പ്രതിയായ ശ്രീനിവാസിന്റെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള രോഷം ആണ് ഇങ്ങനെയൊരു ദുരന്തത്തില്‍ കലാശിച്ചത്. ശ്രീനിവാസന്‍ കൂട്ടുകാരായ സഞ്ജയും ഹരികൃഷ്ണനും കൂടെ ചേര്‍ന്ന് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളുടേയും മുഖം വികൃതമാകുകയും ഒരു കുട്ടിയുടെ നില ഗുരുതരമാകുകയും ചെയ്തു. കുട്ടികള്‍ ഇപ്പോള്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേല്‍ ഇന്നലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പോലീസിനു മേല്‍ ഇത്ര മേല്‍ സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്തരം ഒരു വ്യാജ ഏറ്റുമുട്ടല്‍ അരങ്ങേറിയത് എന്ന് കരുതപ്പെടുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് ഇവരെ വെള്ളിയാഴ്ച പത്ര സമ്മേളനത്തിലും ഹാജരാക്കിയിരുന്നു. പത്ര സമ്മേളനത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പിന്നീട് സംഭവ സ്ഥലത്തേക്ക് ഇവരെ പോലീസ് കൊണ്ടു പോയി. ഇതിനിടയില്‍ പ്രതികള്‍ പോലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു എന്നും ഇതിനെ തുടര്‍ന്ന് ഉണ്ടായ വെടി വെപ്പില്‍ പ്രതികള്‍ കൊല്ലപ്പെടുകയും ആയിരുന്നു എന്ന് പോലീസ് അറിയിച്ചു. Labels: ക്രമസമാധാനം, പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, December 13, 2008 ) |
ലെനിന്‍ റായിയുടെ അറസ്റ്റ്: പ്രതിഷേധം ഉയരുന്നു
നിസ്സാന്‍ മാസികയുടെ എഡിറ്ററുടെ നേര്‍ക്ക് ഉണ്ടായ പോലീസ് നടപടിയില്‍ വ്യാപകമായ പ്രധിഷേധം ഉയരുന്നു. ഭുബനേശ്വര്‍ കോടതിയില്‍ വച്ചാണ് പോലീസ് ലെനിനെ മര്‍ദ്ദിച്ചത്. ഇടതു പക്ഷ ചിന്താഗതി ക്കാരനായ ലെനിന്‍ ഹിന്ദു സംഘടനക ള്‍ക്കെതിരെ എഴുതി എന്ന കുറ്റത്തിന് വിചാരണ നേരിടുകയാണ്. രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണ ക്കാരായവരെ ശിക്ഷിക്കാന്‍ ശ്രദ്ധ വെക്കാത്തവര്‍ മത നിരപേക്ഷതക്ക് വേണ്ടി എഴുതുന്നവരെ വേട്ടയാടുക യാണെന്ന് ഇടതു പക്ഷം ആരോപിക്കുന്നു. മാധ്യമങ്ങളോട് സംവദിക്കുന്നതില്‍ നിന്നും പോലീസ് ലെനിനെ വിലക്കി യിരിക്കുകയാണ്.
Labels: പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം
- ബിനീഷ് തവനൂര്‍
( Friday, December 12, 2008 ) |
ഇന്റലിജന്‍സ് പരാജയപ്പെട്ടു : ചിദംബരം
മുംബൈ ഭീകര ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ ഇന്റലിജന്‍സ് പാളിച്ചകള്‍ ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. തീവ്രവാദം തടയുന്നതിനായി മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്തും എന്നും മന്ത്രി അറിയിച്ചു. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് സമാനമായ ഒരു ദേശീയ അന്വേഷണ ഏജന്‍സി രൂപീകരിക്കുവാനുള്ള പദ്ധതികള്‍ തയ്യാറായി വരുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ പാര്‍ലമെന്റിനു മുന്നില്‍ വെക്കും. അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണ്. മുന്‍പ് നടന്ന പല തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിറകിലും ഉണ്ടായിരുന്ന സംഘടനകള്‍ തന്നെയാണ് മുംബൈ ആക്രമണത്തിനും പിന്നില്‍ എന്നതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ഇത് വെളിപ്പെടുത്താന്‍ ആവില്ല. റിപ്പോര്‍ട്ട് കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കുമ്പോള്‍ മാത്രമേ പൂര്‍ണമായ ചിത്രം വെളിപ്പെടുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
- ജെ. എസ്.
( Friday, December 05, 2008 ) |
അഭയ: പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് സി.ബി.ഐ
സിസ്റ്റര്‍ അഭയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസഫ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റം സമ്മതിച്ചരായി സി. ബി. ഐ. എറണാകുളം സി. ജെ. എം. കോടതിയെ അറിയിച്ചു. തുടക്കത്തില്‍ വിസമ്മതം പ്രകടിപ്പിച്ച പ്രതികള്‍ സി. ബി. ഐ. മുന്‍പ് നടത്തിയിരുന്ന നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ് എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ സഹായത്തോ ടെയുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുക ആയിരുന്നു.
സിസ്റ്റര്‍ സെഫിയുടെ രേഖാ മൂലമുള്ള സമ്മതത്തോടെ ആണ് അവരെ കന്യകാത്വ പരിശോധനക്ക് വിധേയ ആക്കിയതെന്നും അഭയയുടെ ഇന്‍ക്വെസ്റ്റ് തയ്യാറാക്കിയ മുന്‍ എ. എസ്. ഐ. അഗസ്റ്റിന്റെ ദൂരൂഹ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സി. ബി. ഐ. വ്യക്തമാക്കി. Labels: കുറ്റകൃത്യം, കേരളം, കോടതി, പോലീസ്
- ബിനീഷ് തവനൂര്‍
( Wednesday, December 03, 2008 ) |
മുംബൈ പോലീസ് ബീഹാറി യുവാവിനെ വെടി വെച്ചു കൊന്നു
തോക്കുമായി ബസില്‍ കയറി ഭീഷണി ഉയര്‍ത്തിയ ബീഹാറി യുവാവിനെ മഹാരാഷ്ട്ര പോലീസ് വെടി വെച്ചു കൊന്നു. ഇരുപത്തി ഏഴു കാരനായ രാഹുല്‍ രാജ് എന്ന യുവാവാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ടിക്കറ്റെടുക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ അക്രമാസക്തനായത്. കണ്ടക്ടറെ ഇരുമ്പ് ചങ്ങല കൊണ്ട് ആക്രമിക്കുകയും കഴുത്തില്‍ ചങ്ങല മുറുക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് പോലീസ് സ്റ്റേഷനിലേയ്ക്ക് തിരിച്ചു വിട്ടു. പോലീസ് ബസ് വളയുകയും ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ “ജയ് ബീഹാര്‍, ജയ് പാട്ട്ന” എന്നൊക്കെ മുദ്രാവാക്യങ്ങള്‍ വിളിയ്ക്കുകയും തന്റെ കൈയ്യിലുള്ള നാടന്‍ തോക്ക് കൊണ്ട് വെടി ഉതിര്‍ക്കുകയുമാണ് ഉണ്ടായത്. വെടി വെയ്പ്പില്‍ കണ്ടക്ടര്‍ക്കും ഒരു യാത്രക്കാരനും പരിക്കേറ്റു. ഇതിനെ തുടര്‍ന്ന് പോലീസും വെടി വെപ്പ് ആരംഭിച്ചു. പോലീസിന്റെ വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിയ്ക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത ചില കറന്‍സി നോട്ടുകളില്‍ ഇയാള്‍ തനിയ്ക്ക് പോലീസ് കമ്മീഷണറെ കാണണമെന്നും രാജ് താക്കറെയെ വധിയ്ക്കണം എന്നും എഴുതി വെച്ചിരുന്നതായി പോലീസ് അറിയിച്ചു.
Labels: ഇന്ത്യ, ക്രമസമാധാനം, പോലീസ്
- ജെ. എസ്.
( Tuesday, October 28, 2008 ) |
ത്രിപുര സ്ഫോടനത്തിന് ഉപയോഗിച്ചത് മൊബൈല്‍ ഫോണ്‍
നഗരത്തെ നടുക്കിയ സ്ഫോടന പരമ്പരയ്ക്ക് ഉപയോഗിച്ചത് വളരെ ഏറെ ശക്തി കൂടിയ തരം സ്ഫോടക വസ്തുക്കള്‍ ആയിരുന്നു എന്ന് പോലീസ് കണ്ടെത്തി. ബോംബുകള്‍ പൊട്ടിയ്ക്കാന്‍ ഉപയോഗിച്ചത് ഒരു മൊബൈല്‍ ഫോണ്‍ ആയിരുന്നു എന്നും പോലീസ് അറിയിച്ചു. സ്ഫോടന സ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഈ നിഗമനത്തില്‍ പോലീസ് എത്തി ചേര്‍ന്നിരിയ്ക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നും ഉള്ള ഫോറന്‍സിക് വിദഗ്ദ്ധരും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് സംഘവും ചേര്‍ന്നാണ് സാമ്പിള്‍ ശേഖരിച്ചിരുന്നത്.
പരിശോധനയില്‍ ഏറ്റവും പുതിയ തരം സ്ഫോടക വസ്തുക്കള്‍ ആണ് ഉപയോഗിച്ചത് എന്ന് വ്യക്തമായതായി പോലീസ് കണ്‍ട്രോള്‍ ഡി. ഐ. ജി. നേപ്പാള്‍ ദാസ് പറഞ്ഞു. ഇറാഖില്‍ ഭീകരര്‍ ഇത്തരം മൊബൈല്‍ ഫോണ്‍ ട്രിഗറുകള്‍ ഉപയോഗിച്ചിരുന്നു. ഇത്തരം മൊബൈല്‍ ഫോണ്‍ ട്രിഗറുകള്‍ നിര്‍വീര്യമാക്കുവാന്‍ വേണ്ടി അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ആസ്ത്രേലിയ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ അമര്‍ച്ച ചെയ്യുന്ന (ജാമ്മര്‍) ഘടിപ്പിച്ച ഹെലികോപ്റ്ററുകള്‍ അനുഗമിച്ചിരുന്നു.
- ജെ. എസ്.
( Friday, October 03, 2008 ) |
മുംബൈ സ്ഫോടനം : പോലീസിന്റെ മിന്നല്‍ പരിശോധന
2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനത്തിന്റെ പുറകില്‍ പ്രവര്‍ത്തിച്ച അബു റഷീദ് എന്ന ഭീകരനെ കുറിച്ചുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ പോലീസും, തീവ്രവാദ വിരുദ്ധ സ്ക്വാഡും, ഉത്തര്‍ പ്രദേശ് പോലീസും സംയുക്തമായി ഉത്തര്‍ പ്രദേശിലെ സഞ്ചാര്‍പുര്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ മിന്നല്‍ പരിശോധന നടത്തി.
മുംബൈ കേസുമായി ബന്ധപ്പെട്ട് പിടിയിലായ ചില ഭീകരരെ ചോദ്യം ചെയ്തപ്പോഴാണത്രെ റഷീദിനെ പറ്റിയുള്ള സൂചനകള്‍ പോലീസിനു ലഭിച്ചത്. റഷീദ് സഞ്ചാര്‍പുര്‍ ഗ്രാമ നിവാസിയാണ്. ഇയാള്‍ മുംബൈയില്‍ ഒരു കണ്ണട കട നടത്തിയിരുന്നു എന്നും ഇയാള്‍ മുംബൈ ട്രെയിന്‍ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും മുംബൈ പോലീസ് പറഞ്ഞു.
- ജെ. എസ്.
( Friday, October 03, 2008 ) |
ഭീകരനെന്ന് സംശയിച്ച് സൌദി പൌരനെ അറസ്റ്റ് ചെയ്തു
ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തില്‍ ഒരു സൌദി പൌരന്‍ പോലീസ് പിടിയില്‍ ആയി. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദി സംഘടനയ്ക്ക് ഇയാള്‍ ധന സഹായം ചെയ്യുന്നു എന്നാണ് സംശയം. സെപ്റ്റംബര്‍ 19 ന് ഡല്‍ഹിയില്‍ നടന്ന വെടി വെയ്പ്പിനെ തുടര്‍ന്ന് പോലീസിന്റെ പിടിയില്‍ ആയ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്കുള്ള സാമ്പത്തിക സ്രോതസ്സിനെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതി നിടയിലാണ് ഈ അറസ്റ്റ്.
ഇന്നലെ രാവിലെ എട്ടരയ്ക്ക് ഇയാള്‍ ജിദ്ദയില്‍ നിന്നും വിമാനം ഇറങ്ങിയ ഉടനെ ഡല്‍ഹി പോലീസും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് ഇയാളെ ഒരു അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയുണ്ടായി. ഇയാളുടെ തീവ്രവാദ ബന്ധത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ ചോദ്യം ചെയ്ത് വരികയാണ്.
- ജെ. എസ്.
( Monday, September 29, 2008 ) |
ഡല്‍ഹി വെടി വെയ്പ്പ്: മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു
ഒരു പോലീസ് ഉദ്യോഗസ്ഥനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ട ഡല്‍ഹിയിലെ വെടി വയ്പ്പിനെ കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചു.
സിറ്റി പോലീസ് കമ്മീഷണര്‍ വൈ. എസ്. ദാദ്വാളിനാണ് നോട്ടീസ് ലഭിച്ചത്. സെപ്റ്റംബര്‍ 19ന് നടന്ന വെടി വെയ്പ്പിനെ കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്ക് ലഭിച്ച ഒരു പരാതിയി ന്മേലാണ് പ്രസ്തുത നോട്ടീസ് എന്ന് കമ്മീഷന്‍ അറിയിച്ചു. Labels: തീവ്രവാദം, പോലീസ്, മനുഷ്യാവകാശം
- ജെ. എസ്.
( Friday, September 26, 2008 ) |
ബ്ലോഗ്ഗറെ മലേഷ്യ ജയിലില്‍ അടച്ചു
മലേഷ്യയിലെ ഏറെ ജനപ്രീതി നേടിയ ബ്ലോഗ്ഗറായ രാജ പെട്ര കമറുദ്ദീന്‍ തടവിലായി. തന്റെ ബ്ലോഗ് ആയ മലേഷ്യ ടുഡെ യില്‍ സര്‍ക്കാരിന് എതിരെ നടത്തിയ പരാമര്‍ശ ങ്ങള്‍ക്കാണ് ഇദ്ദേഹത്തെ രണ്ട് വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചത്. ആഭ്യന്തര സുരക്ഷാ നിയമ പ്രകാരം ആണ് ശിക്ഷ. തായ് പേയില്‍ ഉള്ള കമുണ്‍ തിങ് ജെയിലില്‍ ഇന്ന് രാവിലെയാണ് പെട്രയെ തടവില്‍ ആക്കിയത്.
അന്‍പത്തെട്ട് കാരനായ പെട്രയെ സെപ്റ്റംബര്‍ 12നായിരുന്നു സ്വന്തം വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കൂടെ അറസ്റ്റില്‍ ആയ ഒരു രാഷ്ട്രീയ നേതാവിനെയും ഒരു മാധ്യമ പ്രവര്‍ത്തകനേയും പിന്നീട് പോലീസ് വിട്ടയച്ചു. ഇദ്ദേഹത്തിന്റെ വെബ് സൈറ്റായ മലേഷ്യ ടുഡെ മലേഷ്യയില്‍ നിരോധിച്ചിരിക്കുകയാണ്. Labels: പീഢനം, പോലീസ്, ബ്ലോഗ്, മനുഷ്യാവകാശം, ശിക്ഷ
- ജെ. എസ്.
( Tuesday, September 23, 2008 ) |
ഡല്‍ഹി ജയ്പൂര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഒരേ കരങ്ങള്‍
ഡല്‍ഹി സ്ഫോടനത്തിന് അറസ്റ്റിലായ നാല് തീവ്രവാദികള്‍ തന്നെയാണ് മെയ് മാസം രാജ്യത്തെ നടുക്കിയ ജയ്പൂര്‍ സ്ഫോടനത്തിന് പിറകിലും എന്ന് രാജസ്ഥാന്‍ പോലീസ് വെളിപ്പെടുത്തി. ഇതോടെ രാജ്യത്ത് നടന്ന സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ സിമി യും ഇന്ത്യന്‍ മുജാഹിദീനും ആണെന്ന സംശയം പ്രബലപ്പെട്ടു.
ഡല്‍ഹി പോലീസിന്റെ പിടിയിലായ അതിഫ്, സജ്ജിദ്, ജുനൈദ്, മൊഹമ്മദ് സൈഫ് എന്നിവര്‍ ഖാലിദ്, ആരിഫ്, സഹാദബ്, ബഡാ സജ്ജിദ്, സല്‍മാന്‍ എന്നിവരും പേരറിയാത്ത വേറെ രണ്ട് പേരോടും കൂടി ചേര്‍ന്നാണ് സ്ഫോടന പരമ്പര നടത്തിയത്. ഇതില്‍ ഛോട്ടാ സജ്ജിദും അതിഫും ഡല്‍ഹിയില്‍ വെള്ളിയാഴ്ച പോലീസും ആയുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
- ജെ. എസ്.
( Tuesday, September 23, 2008 ) |
മോഹന്‍ ചന്ദിന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട
തീവ്രവാദികളുടെ വെടി ഏറ്റു വീര ചരമം പ്രാപിച്ച ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ഓഫീസര്‍ മോഹന്‍ ചന്ദ് ശര്‍മ്മ (41) യ്ക്ക് രാഷ്ട്രം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി. ഡല്‍ഹിയില്‍ നടന്ന ശവ സംസ്ക്കാര ചടങ്ങുകളില്‍ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍, പ്രതിപക്ഷ നേതാവ് എല്‍. കെ. അദ്വാനി, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവരോടൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു. രാഷ്ട്രത്തിന്റെ ഈ വീര പുത്രനു വിട നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും വേദനയാല്‍ കുതിര്‍ന്ന രംഗങ്ങള്‍ക്ക് ഡല്‍ഹി സാക്ഷ്യം വഹിച്ചു.
അസുഖം മൂലം കിടപ്പില്‍ ആയതിനാല്‍ മകനു പകരം മറ്റൊരു ബന്ധുവാണ് ശര്‍മ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത്. യശ:ശ്ശരീരനായ ശര്‍മ്മയുടെ കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. Labels: അപകടങ്ങള്‍, തീവ്രവാദം, പോലീസ്
- ജെ. എസ്.
( Sunday, September 21, 2008 ) |
ഡല്‍ഹി ഏറ്റുമുട്ടല്‍ : പോലീസ് ഓഫീസര്‍ മരണപ്പെട്ടു
ഇന്ന് രാവിലെ ഡല്‍ഹിയില്‍ പോലീസും തീവ്രവാദികളും തമ്മില്‍ നടന്ന വെടി വെപ്പിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന പോലീസ് ഓഫീസര്‍ വൈകീട്ട് ഏഴ് മണിയോട് കൂടി മരണപ്പെട്ടു. ഏഴ് ധീരതാ മെഡലുകള്‍ കരസ്ഥമാക്കിയ ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ഓഫീസര്‍ മോഹന്‍ ചന്ദ് ശര്‍മ്മ (41) യാണ് എട്ട് മണിക്കൂറുകളോളം മരണവുമായി മല്ലിട്ടതിനു ശേഷം തന്റെ പരിക്കുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയത്.
രാവിലെ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തവണ വെടിയേറ്റ് രക്തം വാര്‍ന്ന ഇദ്ദേഹത്തിനെ തൊട്ടടുത്തുള്ള ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയം ആക്കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തില്‍ ചികിത്സിച്ചു വരികയായിരുന്നു. എട്ടു മണിക്കൂറോളം അത്യാസന്ന നിലയില്‍ കഴിഞ്ഞ ഇദ്ദേഹത്തെ വൈകീട്ട് ഏഴു മണിയ്ക്ക് ജീവന്‍ വെടിഞ്ഞതായ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. തങ്ങളുടെ ഒരു മികച്ച ഉദ്യോഗസ്ഥനെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടത് എന്ന് ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ജോയന്റ് കമ്മീഷണര്‍ കര്‍ണാല്‍ സിംഗ് അഭിപ്രായപ്പെട്ടു. 1989ല്‍ പോലീസ് സേനയില്‍ സബ് ഇന്‍സ്പെക്ടറായി ചേര്‍ന്ന ഇദ്ദേഹം മുപ്പത്തി അഞ്ചോളം തീവ്ര വാദികളെ വക വരുത്തുകയും എണ്‍പതോളം തീവ്ര വാദികളെ പിടി കൂടുകയും ചെയ്തിട്ടുണ്ടത്രെ.
- ജെ. എസ്.
( Saturday, September 20, 2008 ) |
ടോട്ടല്‍ ഫോര്‍ യു : ബിന്ദുവിനെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും
ബിന്ദു മഹേഷിന്റെ മുന്‍ കൂര്‍ ജാമ്യ അപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കാന്‍ ഇരിയ്ക്കേ തിരക്കിട്ട് വെള്ളിയാഴ്ച തന്നെ ബിന്ദുവിനെ അറസ്റ്റ് ചെയ്തത് ക്രൈം ബ്രാഞ്ചിന്റെ തന്ത്രം ആണെന്ന് കോടതി വിമര്‍ശിച്ചു. അവസാന നിമിഷം വരെ ഇങ്ങനെ അറസ്റ്റ് വൈകിക്കുന്നത് പോലീസിന്റെ സ്ഥിരം പതിവാണ് എന്നും കോടതി നിരീക്ഷിച്ചു.
നിക്ഷേപ തട്ടിപ്പ് നടത്തി എന്ന് ആരോപിക്കപ്പെട്ട ടോട്ടല്‍ ഫോര്‍ യു എന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജരാണ് അറസ്റ്റില്‍ ആയ ബിന്ദു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സഹോദരിയുടെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇവരുടെ ഭര്‍ത്താവിനേയും സഹോദരനേയും പോലീസ് നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഭര്‍ത്താവിനേ കൊണ്ട് മൊബൈല്‍ ഫോണില്‍ ഇവരെ വിളിച്ചാണ് പോലീസ് ഇവരുടെ ഒളിത്താവളം കണ്ടെത്തിയതും ഇവരെ അറസ്റ്റ് ചെയ്തതും. ഈ കേസില്‍ ഒളിവില്‍ കഴിയുന്ന സിഡ്കോ ചന്ദ്രമതിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ബിന്ദുവിനെ ചോദ്യം ചെയ്ത പോലീസിന് ലഭിച്ചു എന്നാണ് സൂചന. നിക്ഷേപകരെ ആകര്‍ഷിയ്ക്കുവാനായി വിദേശത്തേയ്ക്ക് പെണ്‍കുട്ടികളെ കയറ്റി അയയ്ക്കുവാന്‍ ശബരിനാഥിനോട് ചന്ദ്രമതി അവശ്യപ്പെട്ടിരുന്നു എന്ന് ബിന്ദു പോലീസിനോട് വെളിപ്പെടുത്തി. ഈ കേസുമായി ബന്ധപ്പെട്ട ഏഴോളം പേര്‍ ഇപ്പോഴും ഒളിവിലാണ്.
- ജെ. എസ്.
( Saturday, September 20, 2008 ) |
ഡല്‍ഹിയില്‍ ഏറ്റുമുട്ടല്‍ : രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ദക്ഷിണ ഡല്‍ഹിയില്‍ ജാമിയ നഗറില്‍ പോലീസും തീവ്ര വാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ പോലീസിന്റെ പിടിയില്‍ ആയി. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.
ജാമിയ നഗറില്‍ തീവ്രവാദികള്‍ ഒളിച്ചു താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ അതി രാവിലെ പ്രദേശം വളഞ്ഞത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ജാമിയ നഗറിലെ തീവ്രവാദികള്‍ താമസിച്ചിരുന്ന നാലാം നിലയിലെ വീടിന്റെ അടുത്ത വീട്ടിലെ താമസക്കാരുമായി പോലീസ് ഓഫീസര്‍ സംസാരിച്ചു നില്‍ക്കവെ തീവ്രവാദികള്‍ വെടി ഉതിര്‍ത്തതോടെയാണ് ഏറ്റു മുട്ടല്‍ ആരംഭിച്ചത്. തീവ്രവാദികള്‍ എട്ട് റൌണ്ടും പോലീസ് ഇരുപത്തി രണ്ട് റൌണ്ടും വെടി ഉതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ രണ്ട് പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനിടെ പോലീസിനെതിരെ പ്രതിഷേധവുമായി പ്രദേശ വാസികള്‍ രംഗത്തെത്തി. പോലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടല്‍ ആണ് എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. പ്രതിഷേധവുമായി പ്രദേശവാസികള്‍ തടിച്ചു കൂടിയത് കൂടുതല്‍ തിരച്ചില്‍ നടത്തുന്നതിന് പോലീസിന് തടസ്സമായി എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
- ജെ. എസ്.
( Friday, September 19, 2008 ) |
സൂസന്‍ തമീം വധം; അറബ് വംശജന്‍ അറസ്റ്റില്‍
പ്രശസ്ത ലബനീസ് ഗായിക സൂസന്‍ തമീം ദുബായില്‍ കൊല്ലപ്പെട്ട തുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. 39 വയസുള്ള ഒരു അറബ് വംശജനാണ് പിടിയിലായത്. ദുബായ് മറീനയിലെ ഒരു അപ്പാര്‍ട്ട് മെന്‍റില്‍ ജൂലൈ അവസാന വാരത്തിലാണ് സൂസന്‍ തമീമിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Labels: കുറ്റകൃത്യം, പോലീസ്
- ജെ. എസ്.
( Monday, August 11, 2008 ) |
ദുബായില്‍ മയക്കു മരുന്ന് പിടി കൂടി
ദുബായ് വിമാന ത്താവളം വഴി കടത്താന്‍ ശ്രമിച്ച 1613 ഗ്രാം മയക്കു മരുന്ന് അധികൃതര്‍ പിടിച്ചെടുത്തു. രണ്ട് വ്യത്യസ്ത സംഭവങ്ങളി ലായാണ് ഇത്രയും ഹെറോയിന്‍ പിടിച്ചെടുത്തത്. ഒരു ആഫ്രിക്കന്‍ വംശജനില്‍ നിന്നും 1150 ഗ്രാം ഹെറോയിനും ഒരു ഏഷ്യന്‍ വംശജനില്‍ നിന്ന് 463 ഗ്രാം ഹെറോയിനുമാണ് പിടിച്ചെടുത്തത്. രണ്ട് പേരും മയക്കു മരുന്ന് ഗുളിക രൂപത്തിലാക്കി വിഴുങ്ങി കടത്താന്‍ ശ്രമിക്കുക യായിരുന്നു. ബോഡി സ്കാന്‍ മെഷീനിലെ പരിശോധ നയിലാണ് ഇവര്‍ കുടുങ്ങിയത്.
Labels: കുറ്റകൃത്യം, പോലീസ്
- ജെ. എസ്.
( Monday, August 11, 2008 ) |
സൌദിയില്‍ 55 സ്വവര്‍ഗ പ്രേമികള്‍ പിടിയില്‍
സൗദിയിലെ സെയ്ഹാത്തില്‍ കഴിഞ്ഞ ദിവസം അര്‍ധ രാത്രി സംഘടിപ്പിച്ച നൃത്ത പരിപാടിയില്‍ 55 സ്വവര്‍ഗ പ്രേമികളെ അധികൃതര്‍ പിടികൂടി. സ്വദേശികളും പാക്കിസ്ഥാനികളും ഫിലിപ്പൈന്‍സ് സ്വദേശികളുമാണ് അറസ്റ്റിലായത്.
സെയ്ഹാത്ത് പോലീസും മതകാര്യ പോലീസും സംയുക്തമായി റെയ്ഡ് ചെയ്താണ് സംഘത്തെ പിടി കൂടിയത്. ഇവരില്‍ നിന്ന് മദ്യ ക്കുപ്പികളും സ്ത്രീ വേഷങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. Labels: കുറ്റകൃത്യം, പോലീസ്, സൌദി
- ജെ. എസ്.
( Saturday, August 02, 2008 ) |
ബീച്ചിലെ സെക്സ് : 6 വര്‍ഷം തടവിന് സാധ്യത
ദുബായിലെ ജുമൈറ ബീച്ചില്‍ നിന്നും പോലീസ് പിടിയിലായ ബ്രിട്ടീഷ് കമിതാക്കള്‍ക്ക് ആറു വര്‍ഷം വരെ തടവ് ലഭിയ്ക്കാന്‍ സാധ്യത ഉണ്ടെന്ന് അറിയുന്നു. തടവിന് ശേഷം ഇവരെ നാടു കടത്താനും ഇടയുണ്ട്. അടുത്തയിടെ പൊതു സ്ഥലങ്ങളില്‍ വെച്ച് പ്രവാസികള്‍ പാലിയ്ക്കേണ്ട അടിസ്ഥാന മര്യാദകളെ പറ്റി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം പരസ്യമായ സ്നേഹപ്രകടനവും അശ്ലീലമായ പെരുമാറ്റവും മറ്റും കടുത്ത ശിക്ഷയ്ക്ക് ഇടയാക്കും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രവാസികള്‍ക്ക് തടവും തടവിനെ തുടര്‍ന്ന് നാട് കടത്തലും, സ്വദേശികള്‍ക്ക് പിഴയും തടവും ആണ് ശിക്ഷ.
വിവാഹേതര ലൈംഗിക ബന്ധം യു.എ.ഇ. നിയമ പ്രകാരം കടുത്ത ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റകൃത്യമാണ്. പിടിയിലാവുന്നതിന് മണിയ്ക്കൂറുകള്‍ മുന്‍പ് മാത്രം ഒരു പാര്‍ട്ടിയില്‍ വെച്ചാണ് പിടിയിലായ വിന്‍സും മിഷെലും പരിചയപ്പെടുന്നത്. 34കാരനും ഒരു മകനുമുള്ള വിന്‍സ് ഒരു ബിസിനസ് ആവശ്യത്തിനായ് ദുബായില്‍ എത്തിയതായിരുന്നു. ലീ മെറിഡിയന്‍ ഹോട്ടലില്‍ രാവിലെ തുടങ്ങിയ ഒരു മദ്യ വിരുന്നില്‍ പങ്കെടുത്ത ഇയാള്‍ മദ്യപിച്ചു ലക്ക് കെട്ട 36കാരിയായ മിഷെലിനെ പരിചയപ്പെട്ടു. മൂന്ന് വര്‍ഷമായ് ദുബായിലുള്ള മിഷെല്‍ ഒരു പബ്ലിഷിങ് കമ്പനിയില്‍ മാനേജരാണ്. നന്നായി മദ്യപിച്ചതിനെ തുടര്‍ന്ന് ഇവര്‍ രണ്ട് പേരും ബീച്ചില്‍ നടക്കാന്‍ പോയതായിരുന്നു. സ്ത്രീകളെ വശീകരിക്കുന്നതില്‍ വിരുതനാണ് വിന്‍സ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ പറയുന്നു. ഇയാള്‍ “വിന്‍സ് ചാര്‍മിങ്” എന്നാണത്രെ സ്ത്രീകളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. ബീച്ചില്‍ നടക്കാനിറങ്ങിയ വിന്‍സിനെയും മിഷെലിനെയും പിന്നീട് ഒരു പോലീസുകാരന്‍ കണ്ടത് ഇവര്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതാണ്. പൊതുവെ മാന്യമായി പെരുമാറുന്നതില്‍ പ്രശസ്തമാണ് ദുബായ് പോലീസ്. പോലീസുകാരന്‍ ഇവരെ ഇങ്ങനെ പെരുമാറരുത് എന്ന് വിലക്കി നടന്നു നീങ്ങിയെങ്കിലും മദ്യത്തിന് അടിമപ്പെട്ടിരുന്ന ഇവര്‍ ഇത് കാര്യമാക്കിയില്ല. പോലീസുകാരന്‍ അടുത്ത തവണ അത് വഴി വന്നപ്പോഴേയ്ക്കും ഇവര്‍ കൂടുതല്‍ കാര്യ പരിപാടികളിലേയ്ക്ക് കടന്നിരുന്നു. ഇത് തടഞ്ഞ പോലീസുകാരനെ അധിക്ഷേപിയ്ക്കുകയും തെറി വിളിയ്ക്കുകയും തന്റെ ചെരിപ്പ് ഊരി അടിയ്ക്കുകയും ചെയ്തുവത്രെ മിഷെല്‍. ഇതിനെ തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹേതര ലൈംഗിക ബന്ധം, പൊതു സ്ഥലത്തുള്ള അശ്ലീലമായ പെരുമാറ്റം, പൊതു സ്ഥലത്ത് മദ്യത്തിനടിമപ്പെടല്‍, പോലീസിനെ കയ്യേറ്റം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബ്രിട്ടീഷ് എംബസ്സിയുടെ സഹായത്താല്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ ഉടന്‍ തന്നെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് വിവാഹിതരായത്രെ. വിവാഹേതര ലൈംഗിക ബന്ധം എന്ന വകുപ്പില്‍ ലഭിയ്ക്കാവുന്ന കടുത്ത ശിക്ഷ ഒഴിവാക്കാനാണത്രെ ഇത്. Labels: കുറ്റകൃത്യം, ദുബായ്, പോലീസ്, ശിക്ഷ
- ജെ. എസ്.
( Friday, July 11, 2008 ) |
അഭയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
ദില്ലിയിലെ സ്പെഷ്യല്‍ ക്രൈം യൂണിറ്റ് എസ്. പി. ആയിരുന്ന ആര്‍. എം. കൃഷ്ണയെ ലഖ്നൌവിലെ സ്പെഷ്യല്‍ ക്രൈം വിഭാഗത്തിലേയ്ക്കാണ് സ്ഥലം മാറ്റിയത്. കൃഷ്ണയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ട് വൈദികരിലും ഒരു കന്യാസ്ത്രീയിലും നടത്തിയ നുണ പരിശോധനാ ഫലങ്ങളിലുള്ള അന്വേഷണം സി.ബി.ഐ. തുടരുകയുമാണ്. ഇക്കാര്യം സി.ബി.ഐ. തന്നെ ഹൈക്കോടതിയിലും എറണാകുളം ജില്ലാ കോടതിയിലും അറിയിച്ച സാഹചര്യത്തില്‍ തന്നെയാണ് മേല്‍നോട്ട ചുമതലയുള്ള എസ്. പി. സ്ഥലം മാറ്റപ്പെട്ടിരിക്കുന്നതും. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടോ എന്ന് സംശയം ജനിപ്പിയ്ക്കുന്നതാണ് സി.ബി.ഐ.യുടെ നടപടികള്‍ എന്ന് ഹൈക്കോടതിയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കൃഷ്ണ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്ഥലം മാറ്റം എന്നാണ് സി.ബി.ഐ.യുടെ നിലപാട്.
Labels: കുറ്റകൃത്യം, കേരളം, പോലീസ്
- ജെ. എസ്.
( Thursday, July 10, 2008 ) |
ഗ്രീന്‍ പീസ് പ്രവര്‍ത്തകരുടെ മോചനം വൈകും
ജപ്പാനില്‍ അന്യായമായി തടവിലാക്കപ്പെട്ട രണ്ട് ഗ്രീന്‍ പീസ് പ്രവര്‍ത്തകരുടെ മോചനത്തിനായി ലോകം മുഴുവന്‍ പ്രതിഷേധം ആഞ്ഞടിയ്ക്കുമ്പോഴും ജപ്പാന്‍ കോടതി ഇവരുടെ മോചനം തടയുകയാണ്. ജപ്പാന്‍ സര്‍ക്കാര്‍ നടത്തി വരുന്ന “ശാസ്ത്രീയ തിമിംഗല വേട്ട” യോടനുബന്ധിച്ച് നടക്കുന്ന വെട്ടിപ്പ് വെളിപ്പെടുത്തിയ ജുനിച്ചി സാറ്റോ, ടോറു സുസുക്കി എന്നീ ഗ്രീന്‍ പീസ് പ്രവര്‍ത്തകരെ ജൂണ്‍ 20നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിമിംഗല സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ വ്യാവസായികമായ തിമിംഗല വേട്ട നേരത്തേ നിരോധിച്ചതാണ്. എന്നാല്‍ ഈ നിരോധനം തിമിംഗല ഗവേഷണത്തിനായി തിമിംഗലങ്ങളെ പിടിയ്ക്കാന്‍ അനുവദിയ്ക്കുന്നുണ്ട്. ഇതിന്റെ മറവിലാണ് ജപ്പാന്‍ ഔദ്യോഗികമായി തന്നെ പ്രതിവര്‍ഷം ആയിരം തിമിംഗലങ്ങളെ വേട്ടയാടുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ നടത്തി വരുന്ന ഈ “ശാസ്ത്രീയ” വേട്ടയുടെ മറവില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ അനധികൃത തിമിംഗല വേട്ട നിര്‍ബാധം നടന്നു വരുന്നതിന് എതിരെയാണ് ഗ്രീന്‍ പീസ് പ്രതിഷേധിയ്ക്കുന്നത്. സര്‍ക്കാര്‍ സംരക്ഷണത്തില്‍ നടക്കുന്ന ഈ തിമിംഗല വേട്ടയില്‍ കാലങ്ങളായി നടന്നു വന്ന ഇത്തരം വെട്ടിപ്പിനെതിരെ ഗ്രീന്‍ പീസ് പ്രക്ഷോഭം നടത്തി വരികയായിരുന്നു. തിമിംഗല സംരക്ഷണ മേഖലയില്‍ നിന്നും മടങ്ങി വന്ന “നിഷിന്‍ മാറു” എന്ന കപ്പലില്‍ നിന്നും ടോക്യോയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കേന്ദ്രത്തിലേക്ക് തിമിംഗല മാംസം കടത്തുന്നത് മനസ്സിലാക്കി അതിലൊരു പെട്ടി മാംസം ജുനിച്ചിയും ടോറുവും കൈക്കലാക്കിയിരുന്നു. ഈ പെട്ടി ഇവര്‍ പിന്നീട് പോലീസിന് കൈമാറുകയുണ്ടായി. എന്നാല്‍ ഗ്രീന്‍ പീസിന്റെ വാദത്തിന് സഹായകരമായ തെളിവായി ഇവര്‍ കൈക്കലാക്കിയ തിമിംഗല മാംസം. ഇതില്‍ അരിശം പൂണ്ടാണ് സര്‍ക്കാര്‍ ഇവരെ തടവിലാക്കിയത്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിച്ചിരുന്നു എങ്കിലും കോടതി ഇവരെ 23 ദിവസം തടങ്കലില്‍ വെയ്ക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജപ്പാനില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കാതെ ഒരാളെ തടവില്‍ വെയ്ക്കാവുന്ന പരമാവധി കാലാവധിയാണിത്. ലോകമെമ്പാടും നിന്ന് രണ്ട് ലക്ഷത്തോളം പേര്‍ ഇതിനകം ഇവരുടെ മോചനത്തിനായി ജപ്പാന്‍ സര്‍ക്കാറിന് ഇമെയില്‍ സന്ദേശം അയച്ചു കഴിഞ്ഞു. നിങ്ങളുടെ പ്രതിഷേധം ഇവിടെ അറിയിക്കാം: http://www.greenpeace.org/international/news/activists-arrested-200608/release-our-activists അന്താരാഷ്ട്ര വിലക്ക് മാനിക്കാതെ തിമിംഗല വേട്ട നടത്തുന്ന മറ്റ് രണ്ട് രാജ്യങ്ങള്‍ നോര്‍വേ, ഐസ് ലാന്‍ഡ് എന്നിവയാണ്. Labels: പരിസ്ഥിതി, പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Thursday, July 10, 2008 ) |
യു.എ.ഇ.യില്‍ സമരം: 3000 ഇന്ത്യാക്കാര്‍ അറസ്റ്റില്‍
മോശപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച 3000 ത്തോളം ഇന്ത്യന്‍ തൊഴിലാളികളെ യു.എ.ഇ.യിലെ റാസല്‍ഖൈമയില്‍ പട്ടാളത്തിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. ഇതാദ്യമായാണ് യു.എ.ഇ. ഒരു തൊഴില്‍ തര്‍ക്കം പരിഹരിയ്ക്കാന്‍ പട്ടാളത്തിനെ ഉപയോഗിയ്ക്കുന്നത്.
അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും എത്തിയ പട്ടാള സംഘങ്ങള്‍ തൊഴിലാളികളെ അറസ്റ്റ് ചെയ്ത് അബുദാബിയുടെ പ്രാന്ത പ്രദേശത്തെവിടെയോ ഉള്ള ഒരു രഹസ്യ സങ്കേതത്തിലേയ്ക്ക് കൊണ്ട് പോയിരിക്കുകയാണ് എന്ന് ഒരു പ്രമുഖ ഇന്ത്യന്‍ പത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാസല്‍ ഖൈമയിലെ ഒരു പ്രശസ്തമായ സെറാമിക് നിര്‍മ്മാണ കമ്പനിയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് തൊഴിലാളികള്‍ തങ്ങളുടെ ലേബര്‍ ക്യാമ്പില്‍ ലഭിച്ച മോശം ഭക്ഷണത്തെ ചൊല്ലി പ്രതിഷേധിച്ചത്. പ്രതിഷേധം അക്രമാസക്തമാവുകയും ഇവര്‍ ക്യാമ്പിലെ ജനാലകളും ഫര്‍ണിച്ചറുകളും മറ്റും തല്ലി പൊട്ടിക്കുകയും, ക്യാമ്പിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീ വെച്ച് നശിപ്പിക്കുകയും ചെയ്തു എന്ന് യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി തല്‍മീസ് അഹമ്മദ് അറിയിച്ചു. ക്യാമ്പിന്റെ കാന്റീനിലാണത്രെ പ്രശ്നം തുടങ്ങിയത്. മോശം ഭക്ഷണം വിളംബിയതിനെ മൂന്ന് തൊഴിലാളികള്‍ ചോദ്യം ചെയ്തത് വാഗ്വാദമായി മാറുകയും കുപിതരായ തൊഴിലാളികള്‍ കാന്റീന്‍ നടത്തിപ്പുകാരനെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. ഇതേ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തി ഇവരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവരെ കൊണ്ട് പോവാന്‍ മറ്റ് തൊഴിലാളികള്‍ അനുവദിച്ചില്ലത്രെ. തങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ പ്രശ്നം ഉണ്ടാക്കിയതെന്നു ഇവരെ കൊണ്ട് പോവാന്‍ തങ്ങള്‍ അനുവദിയ്ക്കില്ല എന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് തൊഴിലാളികള്‍ പോലീസിനെ പിന്തിരിപ്പിക്കാന്‍ പോലീസിനെ കല്ലെറിയുകയും ചെയ്തുവത്രെ. അക്രമാസക്തരായ ജനക്കൂട്ടം ഇതിനിടയില്‍ പോലീസിന്റെ വാഹനങ്ങള്‍ കത്തിച്ചു കളയുകയും ചെയ്തതായ് അറിയുന്നു. ഇതിനെ തുടര്‍ന്നാണ് പട്ടാളം രംഗത്തെത്തിയത്. ക്യാമ്പ് മുഴുവന്‍ കയറി മുഴുവന്‍ തൊഴിലാളികളേയും പട്ടാളം അറസ്റ്റ് ചെയ്യാന്‍ ഇടയായത് ഇങ്ങനെയാണ്. മുറികളില്‍ കയറി ഒളിച്ച പലരേയും വാതില്‍ ചവുട്ടി പോളിച്ചും മുറി തന്നെ ഇടിച്ച് നശിപ്പിച്ചും ആണത്രെ പട്ടാളം അറസ്റ്റ് ചെയ്തത്. ക്യാമ്പില്‍ ഉണ്ടായിരുന്ന 3000 ത്തോളം തൊഴിലാളികളെ അറസ്റ്റ് ചെയ്തു എങ്കിലും ഇതില്‍ എല്ലാവര്‍ക്കും അക്രമ സംഭവങ്ങളില്‍ പങ്കില്ല. ഇവരുടെ വിരലടയാളങ്ങള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. അക്രമത്തില്‍ പങ്കുണ്ടെന്ന് തെളിയുന്നവരെ തടവ് ശിക്ഷയ്ക്ക് വിധിക്കും. തടവ് കാലാവധി കഴിഞ്ഞാല്‍ ഇവരെ നാട് കടത്തുകയും ചെയ്യും. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇന്ത്യാക്കാരും മറ്റ് രാജ്യക്കാരും ഉണ്ടെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി ശ്രീ വയലാര്‍ രവി അറിയിച്ചു. യു.എ.ഇ.യിലെ ഇന്ത്യന്‍ കാര്യാലയം ഇവരെ മോചിപ്പിയ്ക്കാന്‍ യു.എ.ഇ. അധികാരികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തി വരികയാണ് എന്നും മന്ത്രി പറഞ്ഞു. Labels: കുറ്റകൃത്യം, തൊഴില്‍ നിയമം, പോലീസ്, പ്രതിഷേധം, പ്രവാസി, യു.എ.ഇ.
- ജെ. എസ്.
( Tuesday, July 08, 2008 ) |
ജിദ്ദയില്‍ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു
നിരവധി പിടിച്ചുപറികളും കവര്‍ച്ചകളും നടത്തിയ ഛാഡുകാരായ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്കുകളില്‍ കറങ്ങി വാനിറ്റി ബാഗുകളും മൊബൈല്‍ ഫോണുകളും പിടിച്ചു പറിച്ച സംഘം വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം അസീസിയ, ഖുവൈസ് ഡിസ്ട്രിക്കുകളില്‍ കഴിഞ്ഞ ദിവസം ജവാസാത്ത് നടത്തിയ റെയ്ഡുകളില്‍ അനധികൃത താമസക്കാരായ 115 പേര്‍ പിടിയിലായി.
Labels: കുറ്റകൃത്യം, പോലീസ്, സൌദി
- ജെ. എസ്.
( Monday, May 05, 2008 ) |
ദുബായ് പോലീസ് മെയ് ദിനം ആഘോഷിക്കും
മെയ് ദിനം വിപുലായ പരിപാടികളോടെ ദുബായ് പോലീസ് ആഘോഷിക്കും. പോലീസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ ദുബായ് പോലീസ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അടക്കമുള്ള പ്രമുഖര്‍ സംബന്ധിക്കും. മനുഷ്യാവകാശങ്ങളെക്കുറിച്ച് പ്രത്യേകിച്ച് സാധാരണക്കാരായ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്ക്കരണം അടക്കമുള്ള പരിപാടികളാണ് ദുബായ് പോലീസ് ഈ ദിനത്തില്‍ ആസൂത്രണം ചെയ്യുന്നത്.
Labels: ദുബായ്, പോലീസ്, മനുഷ്യാവകാശം
- ജെ. എസ്.
( Wednesday, April 30, 2008 ) |
റാസല്‍ഖൈമ പോലീസ് 50 ബൈക്കുകള്‍ പിടിച്ചെടുത്തു
റാസല്‍ഖൈമ പോലീസ് രണ്ട് ദിവസങ്ങളിലായി 50 ബൈക്കുകള്‍ പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ ഓടിച്ച ബൈക്കുകളാണ് പിടിച്ചെടുത്തത്. കൗമാരക്കാരായ കുട്ടികള്‍ ലൈസന്‍സില്ലാതെ അപകടകരമായ വിധത്തില്‍ ബൈക്കോടിക്കുന്നത് വര്‍ധിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കുകയായിരുന്നു.
- ജെ. എസ്.
( Wednesday, April 30, 2008 ) |
കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാനായി അബുദാബി പോലീസ് പദ്ധതി
രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാനായി അബുദാബി പോലീസ് പദ്ധതി തയ്യാറാക്കുന്നു. 2008 മുതല്‍ 2012 വരെ നീണ്ട് നില്‍ക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. ആഭ്യന്തര മന്ത്രി ലഫ്.ജനറല്‍ ഷേഫ് സയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കുറ്റകൃത്യങ്ങളുടെ നിരക്ക് ആയിരത്തില്‍ അഞ്ച് എന്ന ലക്ഷ്യത്തിലെത്തിക്കാനാണ് ശ്രമം. ഇതിനായി അന്വേഷണ രീതിയില്‍ കാര്യമായ മാറ്റം വരുത്തും. ഫോറന്‍സിക്ക് ലാബുകള്‍ പരിഷ്ക്കരിക്കാനും തീരുമാനമുണ്ട്. ഒരു ജനിതക, വിരലടയാള ഡാറ്റാബേസ് നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. പരിശീലനത്തിനായി 30 കേഡറ്റുകളെ അമേരിക്കയിലേക്കും യൂറോപ്പിലെ വിവിധ അന്വേഷണ ഏജന്‍സികളിലേക്കും അയച്ചിട്ടുണ്ട്. അബുദാബിയിലും അലൈനിലും രണ്ട് പുതിയ ഫോറന്‍സിക്ക് ലാബുകള്‍ കൂടി തുടങ്ങും.
- ജെ. എസ്.
( Sunday, April 27, 2008 ) |
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 16 വര്‍ഷം
ക്രിസ്തുവിന്റെ മണവാട്ടി മഠത്തില്‍ വച്ച് കൊല്ലപ്പെട്ടിട്ട് സഭ മൌനം പാലിക്കുന്നു. സി.ബി.ഐ കൈ കഴുകുന്നു. ആരാണ് കുറ്റവാളി ? ഒരു വെളിപ്പെടുത്തല്‍ " 1992 മാര്‍ച്ച് 27 നു കോട്ടയം പയസ് ടെന്‍ തു കോണ്‍ വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണ്‍പ്പെട്ട സിസ്റ്റര്‍ അഭയ എന്റെ ആരുമല്ല. ആരുമല്ലാത്തവരോടും നമുക്കൊരടുപ്പം തോന്നാറില്ലേ ?" Labels: കുറ്റകൃത്യം, കേരളം, പോലീസ്
- ജെ. എസ്.
( Thursday, March 27, 2008 ) |
ബൈക്ക് യാത്രക്കാരെ പിടികൂടുന്നതിനായി പോലീസ് കാമ്പയിന്‍
ദുബായിലെ നിയമ ലംഘകരായ ബൈക്ക് യാത്രക്കാരെ പിടികൂടുന്നതിനായി പോലീസ് കാമ്പയിന്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യാതെ റോഡുകളില്‍ ഇറക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ ബൈക്ക് മൂലമുള്ള അപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പോലീസ് കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.
- ജെ. എസ്.
( Monday, March 24, 2008 ) |
വിശുദ്ധ വാരം ആരംഭിച്ചതോടെ യു.എ.ഇ. യിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സുരക്ഷ കര്‍ശനമാക്കി
ദുബായ് സെന്റ് മേരീസ് ചര്‍ച്ചിലും, ജബല്‍ അലി ദേവാലയത്തിലും 10 ദിവസത്തേക്കാണ് പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പെസഹവ്യാഴം, ദു:ഖ വെള്ളി ദിനങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയാണ് വിശ്വാസികളെ കടത്തി വിടുക. ബാഗുകളും മറ്റും പോലീസ് വിശദമായി പരിശോധിക്കും. സുരക്ഷാ കാരണങ്ങളാല്‍ മാത്രമാണ് പരിശോധന ശക്തമാക്കിയതെന്നും, അസാധരണമായി ഒന്നുമില്ലെന്നും ദുബായ് കുറ്റാന്വേഷണ വിഭാഗം ഡയറ്ക്ടര്‍ ജനറല്‍ ഖാസിം മതാര്‍ അല്‍ മസീന പറഞ്ഞു.
- ജെ. എസ്.
( Sunday, March 16, 2008 ) |
രേഷ്മയെ ചോദ്യം ചെയ്യുന്ന ദ്യശ്യങ്ങള് പുറത്ത് വന്നതുമായി ബന്ധപ്പെട്ട് എസ്.ഐ യെ സസ്പെന്ഡ് ചെയ്തു
അനാശാസ്യകുറ്റത്തിന് പിടിയിലായ നടി രേഷ്മയെ ചോദ്യം ചെയ്യുന്ന ദ്യശ്യങ്ങള് പുറത്ത് വന്നതുമായി ബന്ധപ്പെട്ട് എസ്.ഐ യെ സസ്പെന്ഡ് ചെയ്തു.
കളമശ്ശേരി എസ്.ഐ. ജോര്ജ്ജ് ജോസഫിനെയാണ് സസ്പെന്ഡ് ചെയ്തത് ചോദ്യം ചെയ്യുന്നതിന്റെ ദ്യശ്യങ്ങള് കഴിഞ്ഞ ദിവസങ്ങളില് മാധ്യമങ്ങളില് വന്നിരുന്നു നടി ഷക്കീല എവിടെ എന്നതുള്പ്പടെയുള്ള ചോദ്യങ്ങളാണ് പോലീസുകാര് ചോദിച്ചിരുന്നത് Labels: കുറ്റകൃത്യം, പോലീസ്, മനുഷ്യാവകാശം, സിനിമ
- ജെ. എസ്.
( Saturday, February 16, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്