തായ് ലാന്റില്‍ പ്രക്ഷോഭം തുടരുന്നു - 19 മരണം
പാര്‍ലിമെന്റ് പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തായ് ലാന്റില്‍ മുന്‍ പ്രധാനമന്ത്രി തക്ഷന്‍ ശിനാപത്രയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. തലസ്ഥാനമായ ബാങ്കോക്കില്‍ നടന്ന പാര്‍ലിമെന്റ് മാര്‍ച്ചില്‍ സൈന്യവും പ്രക്ഷോഭ കാരികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 19 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 13 പേര്‍ പ്രക്ഷോഭകരും അഞ്ച് സൈനികരും ഒരു മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെടും.
Labels: ക്രമസമാധാനം, പ്രതിഷേധം
- ജെ. എസ്.
( Monday, April 12, 2010 ) |
ജസ്റ്റിസ് ദിനകരനെതിരെ സിക്കിം ബാര്‍ അസോസിയേഷനും
ജസ്റ്റിസ് ദിനകരനെതിരെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന ആരോപണം നില നില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ സിക്കിം ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് സിക്കിം ഹൈക്കോടതി അഭിഭാഷകര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം അംഗീകരി ച്ചില്ലെങ്കില്‍ കോടതി നടപടികള്‍ ബഹിഷ്ക്കരിക്കുമെന്നും ഇവര്‍ അറിയിച്ചു.
- ജെ. എസ്.
( Sunday, April 11, 2010 ) |
ദേശീയ പാത വികസനം : പ്രതിഷേധം വ്യാപകമാകുന്നു, കൊല്ലത്ത് സംഘര്‍ഷം
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് അലൈമെന്റ് കല്ലിടലിനെത്തിയ അധികൃതരെ കൊല്ലം ഓച്ചിറയില്‍ വെച്ച് നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. സംഭവം അറിഞ്ഞെത്തിയ പോലീസ് അഞ്ചു പേരെ അറസ്റ്റു ചെയ്തു. ദേശീയ പാത വികസന ത്തിനെതിരെ കേരള ത്തിലാകമാനം പ്രതിഷേധം പടരുകയാണ്. ജനങ്ങള്‍ തിങ്ങി പ്പാര്‍ക്കുന്ന കേരളത്തിലെ അവസ്ഥ കണക്കിലെടുത്തല്ല വികസനത്തിന്റെ രൂപരേഖ തയ്യാറാക്കിയതെന്ന പരാതിയുമായി ജനങ്ങള്‍ രംഗത്തെ ത്തിയിട്ടുണ്ട്.
Labels: പ്രതിഷേധം
- ജെ. എസ്.
( Tuesday, April 06, 2010 ) |
പ്രവാസികള്‍ എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചു
കോഴിക്കോട്: വിമാനം റദ്ദാക്കി പ്രവാസികളെ ദുരിത ത്തിലാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിയിലും ഇതിനെതിരെ സമരം ചെയ്ത യുവജന നേതാക്കളെ ജയിലില്‍ അടച്ചതിലും പ്രതിഷേധിച്ച് കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് ആളുകള്‍ എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയും പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറുമായ പയ്യോളി നാരായണന്‍ സമരം ഉദ്ഘാടനം ചെയ്തു. ബാദുഷാ കടലുണ്ടി, പി. സെയ്താലി ക്കുട്ടി, ടി. കെ. അബ്ദുള്ള, മഞ്ഞക്കുളം നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- നാരായണന്‍ വെളിയംകോട് Labels: പ്രതിഷേധം, പ്രവാസി, വിമാന സര്‍വീസ്
- ജെ. എസ്.
( Wednesday, January 06, 2010 ) |
മാവോയിസ്റ്റുകള്‍ കോര്‍പ്പൊറേറ്റ് ഭൂമി കച്ചവടത്തിന്റെ ഇരകള്‍ - അരുന്ധതി റോയ്
കോര്‍പ്പൊറേറ്റുകള്‍ക്ക് ഭൂമി കൈയ്യടക്കാനുള്ള പദ്ധതിയ്ക്ക് ന്യായീകരണം ലഭിക്കാന്‍ മാവോയിസ്റ്റുകളെ ഇരയാക്കുക യാണെന്ന് ബുക്കര്‍ പുരസ്ക്കാര ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ് ആരോപിച്ചു. ഒറീസ്സയിലെ നിയമഗിരി മല നിരകളില്‍ ബ്രിട്ടീഷ് ഖനി കമ്പനിയായ വേദാന്ത റിസോസസ് ബോക്സൈറ്റ് ഖനനം നടത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു. ഇതിനെതിരെ ലോകമെമ്പാടും ഉള്ള പരിസ്ഥിതി പ്രവര്‍ത്തകരും നിയമഗിരിയിലെ ഗോത്ര വര്‍ഗ്ഗക്കാരും ചെറുത്ത് നില്‍പ്പ് തുടരുന്ന തിനിടയില്‍ നാല് മാസം മുന്‍പ് സുപ്രീം കോടതിയില്‍ നിന്നും കമ്പനിക്ക് ഖനനം നടത്താനുള്ള അനുമതിയും ലഭിച്ചു. ഇതോടെ മലയുടെ ചെരിവില്‍ വ്യാപകമായി വന നശീകരണം നടത്തുകയും ഖനനത്തിനു വേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത് പച്ച പിടിച്ച മലയില്‍ വികൃതമായ ഒരു വ്രണം സൃഷ്ടിച്ചിരിക്കുന്നു. മലയില്‍ നിന്നും ബോക്സൈറ്റ് കുഴിച്ചെടുത്ത് താഴ്വാരത്തിലെ ശുദ്ധീകരണ ശാലയില്‍ എത്തിച്ചാല്‍ 10 ലക്ഷം ടണ്‍ അലുമിന പ്രതിവര്‍ഷം ഇവിടെ നിന്നും ലഭിക്കും എന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍.
എന്നാല്‍ ഖനനം പുരോഗമി ക്കുന്നതോടെ തങ്ങളുടെ വെള്ളവും ജീവിത മാര്‍ഗ്ഗവും അപ്രത്യക്ഷമാവും എന്ന് തദ്ദേശവാസികളും ഭയക്കുന്നു. ഖനനം തുടങ്ങിയതോടെ റിഫൈനറിയില്‍ നിന്നുമുള്ള മലിന ജലവും റിഫൈനറിയില്‍ നിന്നും പുറം തള്ളുന്ന മാലിന്യവും ഒരു ചുവന്ന ചെളി കുണ്ടായി രൂപം കൊണ്ടിരിക്കുന്നത് ഇവരുടെ ഗ്രാമത്തിലാണ്. മലയില്‍ നിന്നും ഉയരുന്ന പൊടി പടലങ്ങളും ഈ മാലിന്യ നിക്ഷേപവും ഇവരുടെ കൃഷി നശിപ്പിക്കുകയും ഇവരുടെ ജീവിതം ദുരിത പൂര്‍ണ്ണം ആക്കുകയും ചെയ്തിരിക്കുന്നു. നിര്‍ത്താതെ ചുമയ്ക്കുന്ന കുട്ടികളും, ക്ഷയ രോഗം ബാധിച്ച മുതിര്‍ന്നവരെയും ആധുനിക ജീവിത ശൈലിയുടെ തിളക്കം കാണിച്ചു വശത്താക്കാനുള്ള ശ്രമമാണ് കമ്പനി ചെയ്യുന്നത്. മാലിന്യ ചെളി ശേഖരത്തിനായി ഗ്രാമ വാസികളില്‍ നിന്നും ഭൂമി വാങ്ങിയതിനു പകരമായി കൊടുത്ത പണത്തിന് മോട്ടോര്‍ സൈക്കിളുകളും നോക്കിയ മൊബൈല്‍ ഫോണുകളും ടെലിവിഷനുകളും സാറ്റലൈറ്റ് ഡിഷ് ആന്റിനകളും നല്‍കി ഗ്രാമ വാസികളെ കയ്യിലെടുക്കാന്‍ ശ്രമിച്ച കമ്പനി പക്ഷെ തങ്ങളുടെ നില നില്‍പ്പിനു തന്നെ ഭീഷണിയാണെന്ന് ഗ്രാമ വാസികള്‍ മനസ്സിലാക്കി കഴിഞ്ഞു. ഈ ആധുനിക സൌകര്യങ്ങള്‍ നില നിര്‍ത്താനുള്ള പണം കയ്യിലില്ലാത്ത ഇവരുടെ വീടുകളില്‍ ഇതെല്ലാം ഇപ്പോള്‍ ഉപയോഗ ശൂന്യമായി ജീര്‍ണ്ണിക്കുകയാണ്. വനം അപ്രത്യക്ഷമായതോടെ തങ്ങളുടെ ജീവിത മാര്‍ഗ്ഗം നഷ്ടപ്പെട്ട ഇവിടത്തുകാര്‍ ജീവിക്കാന്‍ ഗതിയില്ലാതെ നട്ടം തിരിയുകയാണ്. തലമുറകളായി തങ്ങളെ സംരക്ഷിച്ച തങ്ങളുടെ ദൈവമാണ് ഈ മലകള്‍ എന്ന് കരുതുന്ന ഇവര്‍ക്ക് ഈ മലകള്‍ നഷ്ടപ്പെ ടുന്നതോടെ തങ്ങളുടെ നിലനില്‍പ്പ് തന്നെയാണ് നഷ്ടപ്പെടുന്നത്. ഇന്ത്യയുടെ ആത്മാവായ ഇത്തരം മല നിരകളും വനാന്തര ഗ്രാമങ്ങളും ഖനനം ചെയ്ത് നശിപ്പിക്കുന്നതോടെ ഇവിടങ്ങളില്‍ നിന്നും ഉറവെടുക്കുന്ന നീരുറവകളും പുഴകളും അപ്രത്യക്ഷമാകും. തങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ജന ലക്ഷങ്ങളും. സ്വന്തം നിലനില്‍പ്പി നായുള്ള ഇവരുടെ ചെറുത്തു നില്‍പ്പിനെ അധികാരികള്‍ നേരിടുന്നത് ഇസ്ലാമിക ഭീകരതയുടേയും ചുവപ്പ് ഭീകരതയുടെയും കഥകള്‍ പറഞ്ഞു കൊണ്ടാണ് എന്ന് അരുന്ധതി റോയ് പറയുന്നു. വനാന്തരങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ഇവരെ നിശ്ശബ്ദരാക്കാന്‍ എന്തു ചെയ്യുന്നു എന്ന് അധികമൊന്നും പുറത്തറി യാനുമാവില്ല. ഇവരെ നിശ്ശബ്ദരാക്കാന്‍ ശ്രീലങ്കയിലേത് പോലുള്ള ഒരു സൈനിക പരിഹാരം ഇന്ത്യ തേടുന്നതിനായുള്ള ആദ്യ പടിയാവണം ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്തണമെന്ന് ഐക്യ രാഷ്ട്ര സഭയില്‍ ഉയര്‍ന്ന ആവശ്യത്തോട് ഇന്ത്യ പ്രതികൂലമായി പ്രതികരിച്ചത് എന്നും റോയ് ചൂണ്ടി കാണിക്കുന്നു. ഇത് ഒറീസ്സയിലെ ബോക്സൈറ്റിന്റെ മാത്രം കാര്യമല്ല. ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളിലെ വന്‍ ഇരുമ്പയിര്, യുറാനിയം, ചുണ്ണാമ്പ്, ഡോളൊമൈറ്റ്, കല്‍ക്കരി, ടിന്‍, ഗ്രാനൈറ്റ്, മാര്‍ബിള്‍, ചെമ്പ്, വജ്രം, സ്വര്‍ണം, ക്വാര്‍ട്ട്സൈറ്റ്, കൊറണ്ടം, ബെറില്‍, അലക്സാണ്‍ട്രൈറ്റ്, സിലിക്ക, ഫ്ലൂറൈറ്റ്, ഗാര്‍നെറ്റ് എന്നിങ്ങനെ ഒട്ടേറെ നിക്ഷേപങ്ങള്‍ നൂറ് കണക്കിന് പദ്ധതികളിലൂടെ ഇതേ തന്ത്രത്തിലൂടെ കൈയ്യടക്കി കൊണ്ടിരിക്കുകയാണ്. ജാര്‍ഖണ്ഡില്‍ മാത്രം 90 ഓളം പുതിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇത്തരം കമ്പനികള്‍ക്ക് ഈ “മാവോയിസ്റ്റ് യുദ്ധം” അത്യാവശ്യമാണ്. യുദ്ധം നടത്തി ഇവിടങ്ങള്‍ ആളൊഴിഞ്ഞ് വെടിപ്പാക്കി കിട്ടണം എന്നതാണ് ഇവരുടെ താല്പര്യം. തങ്ങളുടെ ലക്‌ഷ്യ സാധ്യത്തിന് കൂടെ നില്‍ക്കാത്തവരെ ഒറ്റപ്പെടുത്താനുള്ള ജോര്‍ജ്ജ് ബുഷ് തന്ത്രം തന്നെ ഇന്ത്യയും പ്രയോഗിക്കുന്നു. “നിങ്ങള്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ മാവോയിസ്റ്റു കളോടൊപ്പം ആണെന്നാണ്” എന്നു പറഞ്ഞ് എതിര്‍പ്പുകളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. “മാവോയിസ്റ്റ്” ഭീഷണിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി എന്ന് മന്‍മോഹന്‍ സിംഗ് ആവര്‍ത്തിച്ച് പറയുന്നുവെങ്കിലും തന്റെ യഥാര്‍ത്ഥ ഉദ്ദേശം പാര്‍ലമെന്റില്‍ ജൂണ്‍ 18ന് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടു കയുണ്ടായി. “ധാതു സമ്പത്തിനാല്‍ സമ്പന്നമായ പ്രദേശങ്ങളില്‍ ഇടതു പക്ഷം തീവ്രവാദം വളരുന്നത് രാജ്യത്തെ നിക്ഷേപ സാധ്യതയെ പ്രതികൂലമായി ബാധിക്കും” എന്നാണ് അന്ന് മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റിനെ അറിയിച്ചത്. വേദാന്ത കമ്പനിക്കെതിരെ സുപ്രീം കോടതിയില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിനെതിരെ ഒറീസ്സയിലെ ഒരു സംഘടന കേസ് കൊടുത്തിരുന്നു. വേദാന്ത കമ്പനി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും പരിസ്ഥിതി കുറ്റങ്ങളും കണക്കിലെടുത്ത് നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് വേദാന്തയില്‍ നിന്നും തങ്ങളുടെ നിക്ഷേപം പിന്‍വലിച്ചത് കോടതിയില്‍ ചൂണ്ടി കാണിച്ചപ്പോള്‍, വേദാന്തക്ക് പകരം ഇതേ കമ്പനിയുടെ സഹോദര സ്ഥാപനമായ സ്റ്റെര്‍ലൈറ്റ് കമ്പനിയെ വേദാന്തക്ക് പകരം സ്ഥാപിക്കാം എന്നാണ് ജസ്റ്റിസ് കപാഡിയ അഭിപ്രായപ്പെട്ടത് എന്ന് അരുന്ധതി റോയ് പറഞ്ഞു. ജസ്റ്റിസ് കപാഡിയക്ക് ഈ കമ്പനിയില്‍ ഓഹരിയുണ്ട്. സുപ്രീം കോടതിയുടെ വിദഗ്ദ്ധ കമ്മിറ്റി ഇവിടങ്ങളിലെ ഖനനം മൂലം വനം, ജല സ്രോതസ്സ്, പരിസ്ഥിതി, എന്നിവ നശിക്കും എന്നും ഇവിടങ്ങളിലെ ഗോത്ര വര്‍ഗ്ഗക്കാരുടെ ജീവിത മാര്‍ഗ്ഗത്തിനും ജീവനും ഖനനം ഒരു ഭീഷണിയാവും എന്ന് ശുപാര്‍ശ ചെയ്തിട്ടും അദ്ദേഹം സ്റ്റെര്‍ലൈറ്റ് കമ്പനിക്ക് ഖനനം തുടരാനുള്ള അനുമതി നല്‍കുകയായിരുന്നു എന്നും റോയ് വെളിപ്പെടുത്തി. India using "Maoist Threat" to facilitate corporate land grabbing says Arundhathi Roy Labels: പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Tuesday, November 03, 2009 ) 3 Comments:
Links to this post: |
എഡിറ്ററുടെ അറസ്റ്റ് മാധ്യമങ്ങള്‍ക്ക് ഭീഷണി
മധുര : കേന്ദ്ര മന്ത്രി അഴഗിരിയെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് പോലീസ് പിടിച്ച “നവീന നെത്രിക്കന്‍” എഡിറ്റര്‍ എ. എസ്. മണിയെ ഉടന്‍ വിട്ടയക്കണം എന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്‍ഡ്യ ആവശ്യപ്പെട്ടു. മാനനഷ്ട കേസ് ചുമത്തി എഡിറ്ററെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്. മാനനഷ്ട പരാതികളിന്മേല്‍ മാധ്യമ പ്രവര്‍ത്തകരെ കുറ്റക്കാരാക്കി അറസ്റ്റ് ചെയ്യുന്നതും തടവില്‍ ഇടുന്നതും മാധ്യമങ്ങളെ ഭീഷണി പ്പെടുത്താനും പത്ര സ്വാതന്ത്ര്യത്തെ ഹനിക്കാനും ഉള്ള ശ്രമമാണ് എന്നാണ് തങ്ങളുടെ നിലപാട് എന്നും ഗില്‍ഡ് വ്യക്തമാക്കി. ഈ നിയമം ബ്രിട്ടീഷ് രാജിന്റെ ബാക്കി പത്രമാണ്. അപകീര്‍ത്തി കുറ്റം ചുമത്തി പത്രക്കാരെ തടവിലിടാനും പത്ര സ്ഥാപനങ്ങളെ അടിച്ചമര്‍ത്താനും വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപയോഗിച്ച ഈ കിരാത നിയമം ഇന്ത്യന്‍ നിയമാവലിയില്‍ നിന്നും നീക്കം ചെയ്യണമെന്നും ഗില്‍ഡ് ആവശ്യപ്പെട്ടു.
Editor's arrest intimidation of media says Editors Guild of India
- ജെ. എസ്.
( Friday, October 30, 2009 ) |
തിസ്സനായഗം പുലികളുടെ ഏജന്റ് - രാജപക്സെ
തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിച്ച കുറ്റത്തിനാണ് മാധ്യമ പ്രവര്‍ത്തകന്‍ ജെ. എസ്. തിസ്സനായഗത്തെ തടവില്‍ ആക്കിയത് എന്ന് ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജ പക്സ ഐക്യ രാഷ്ട സഭ അണ്ടര്‍ സെക്രട്ടറി ബി. ലിന്നിനെ അറിയിച്ചു. എല്‍.ടി.ടി.ഇ. യില്‍ നിന്നും പണം സ്വീകരിക്കുകയും എല്‍.ടി.ടി.ഇ. യുടെ ഏജന്റായി പ്രവര്‍ത്തിക്കുകയും ചെയ്തതിനാണ് തിസ്സനായഗത്തിന് കൊളംബോ ഹൈക്കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇയാളുടെ എഴുത്തിന്റെ പേരിലാണ് ഇയാളെ ശിക്ഷിച്ചത് എന്ന വാര്‍ത്ത തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇദ്ദേഹത്തെ തടവിലാക്കിയതിനു പിന്നാലെ ഇദ്ദേഹത്തോടുള്ള ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ധീരമായ മാധ്യമ പ്രവര്‍ത്തനത്തിനുള്ള പ്രഥമ പീറ്റര്‍ മക്ക്ലര്‍ പുരസ്ക്കാരം തിസ്സനായഗത്തിനു നല്‍കിയതായി പ്രഖ്യാപിച്ചിരുന്നു. Journalist T.S. Tissanayagam jailed for being LTTE agent says Rajapaksa Labels: പീഢനം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Sunday, September 20, 2009 ) |
ബൃന്ദ കാരാട്ട് പോലീസ് പിടിയില്‍
മധുര : ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം ബൃന്ദാ കാരാട്ടിനെ മധുര പോലീസ് തടഞ്ഞു വെച്ചു. മധുരയ്ക്കടുത്ത് ഉത്തപുരം ഗ്രാമം സന്ദര്‍ശിക്കുവാന്‍ ശ്രമിയ്ക്കവെയാണ് ബൃന്ദ പോലീസ് പിടിയില്‍ ആയത്. ദളിത് സമുദായങ്ങളും സവര്‍ണ്ണരും തമ്മിലുള്ള സംഘര്‍ഷം ഏറെ നാളായി നില നില്‍ക്കുന്ന പ്രദേശമാണിത്. കഴിഞ്ഞ വര്‍ഷം സി.പി.എം. നേതൃത്വം നല്‍കിയ വമ്പിച്ച ഒരു ജന മുന്നേറ്റത്തിന്റെ ഫലമായി ജാതികളെ തമ്മില്‍ വേര്‍ തിരിച്ചു കൊണ്ട് ഇവിടെ നില നിന്നിരുന്ന ഒരു മതില്‍ തകര്‍ക്കുകയുണ്ടായി. ഒരു ദളിത് നേതാവിന്റെ ചരമ വാര്‍ഷിക ആചരണ പരിപാടികള്‍ നടക്കുന്ന മധുരയിലും രാമനാഥപുരത്തും വെള്ളിയാഴ്‌ച്ച ചെറിയ തോതില്‍ സംഘര്‍ഷം നില നിന്നിരുന്നു. ഈ അവസരത്തില്‍ ഉത്തപുരത്ത് ബൃന്ദ ഇന്ന് സന്ദര്‍ശനം നടത്തിയാല്‍ അത് പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കും എന്ന് ഭയന്നാണ് പോലീസ് ബൃന്ദയേയും കൂട്ടരേയും പോലീസ് സ്റ്റേഷനില്‍ തടഞ്ഞു വെച്ചിരിക്കുന്നത്.
Brinda Karat detained at a police station in Madurai Labels: ക്രമസമാധാനം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, September 12, 2009 ) |
ഇറാന്‍ പത്രം അടച്ചു പൂട്ടി
പൊതു തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ആരോപിച്ചു പ്രതിഷേധം നടത്തി തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ തടവറക്കുള്ളില്‍ ബലാത്സംഗം ചെയ്തു പീഢിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ച ‘എതമാദ് എ മെല്ലി’ എന്ന ദിനപത്രം ഇറാന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടി. നിയമ വിരുദ്ധ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന കാരണം പറഞ്ഞാണ് പത്രം അടപ്പിച്ചത് എന്ന് ഇറാന്റെ സര്‍ക്കാര്‍ അധീനതയിലുള്ള ടെലിവിഷന്‍ ചാനല്‍ വെളിപ്പെടുത്തി. ഇതിനെതിരെ പത്രം ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരുമായി പോലീസ് ഏറ്റു മുട്ടി. ഇറാനിലെ തിരുത്തല്‍ വാദി നേതാവ് മെഹ്ദി ഖരൂബിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചായ്‌വുള്ള പത്രമാണ് അടച്ച് പൂട്ടിയത്. പത്രത്തിലെ ജോലിക്കാരെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഇനി ആരും ജോലിക്ക് വരരുത് എന്ന് താക്കീത് നല്‍കുകയും ചെയ്തു.
Labels: ഇറാന്‍, പീഢനം, പ്രതിഷേധം, മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
( Tuesday, August 18, 2009 ) |
അഴിമതി വിരുദ്ധ കണ്‍വെന്‍ഷന്‍
രാഷ്ട്രീയ ജാതി മത വ്യത്യാസങ്ങള്‍ക്ക് അതീതമായി അഴിമതിക്ക് എതിരെ പൊരുതുന്ന സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ ഒരു വേദിയില്‍ അണി നിരത്തി കൊണ്ട് അഴിമതി വിരുദ്ധ സംസ്ഥാന തല കണ്‍വെന്‍ഷന്‍ നടത്തുന്നു. 2009 ആഗസ്റ്റ് 22ന് രാവിലെ 10:30ന് കളമശ്ശേരി മുനിസിപ്പല്‍ ടൌണ്‍ ഹാളിലാണ് കണ്‍വെന്‍ഷന്‍ നടക്കുക.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലം എന്ന് ചലനമറ്റ അവസ്ഥയിലാണ്. ഓരോ അഞ്ച് വര്‍ഷവും അധികാരം പരസ്പരം വെച്ചു മാറുന്ന രാഷ്ട്രീയ മുന്നണികള്‍ ഈ അവസ്ഥക്ക് പ്രധാന കാരണമാണ്. ഈ രാഷ്ട്രീയത്തില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല. ഇത് വഴി ജനാധിപത്യം തന്നെ ദുര്‍ബലം ആയിരിക്കുന്നു. സാമ്പത്തിക വികസന നയങ്ങളിലടക്കം നിലവിലുള്ള ഇരു മുന്നണികള്‍ക്കും കാര്യമായ വ്യത്യാസമില്ലെന്ന അവസ്ഥയാണുള്ളത്. ജനങ്ങള്‍ വിവിധ രീതിയിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന ഘടകം അഴിമതി ആണെന്ന് നമുക്ക് കാണാന്‍ കഴിയും. ഭൂമി കൈയ്യേറ്റങ്ങളും തെറ്റായ വികസന നയങ്ങളും പരിസ്ഥിതി നാശവും മനുഷ്യാ വകാശ ലംഘനങ്ങളും കുടിയൊഴിക്കലും ഗുണ്ടാ മാഫിയയും സ്ത്രീ പീഢനങ്ങളും രാഷ്ട്രീയത്തിലെ വര്‍ഗ്ഗീയതയും ഫാസിസവും എല്ലാം അഴിമതിയുമായി ബന്ധപ്പെട്ടാ ണിരിക്കുന്നത്. ഇത്തരം ഓരോ മേഖലകളിലും സമരം നടത്തുന്ന പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പല ഭാഗത്തും ഉണ്ട്. എന്നാല്‍ ഇവര്‍ തമ്മില്‍ ഏകോപനം അസാധ്യമാകുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ട്. ഇത് ഭരണ കൂടത്തിനും വ്യവസ്ഥാപിത പ്രസ്ഥാനങ്ങള്‍ക്കും സഹായകരമാകുന്നു. ഈ അവസ്ഥ അധിക കാലം തുടര്‍ന്നാല്‍ കേരളത്തിന്റെ ഭാവി അപകടകരമാകും എന്ന ധാരണ ശക്തിപ്പെട്ടു വരുന്നുണ്ട്. ഈ സഹചര്യത്തിലാണ് അഴിമതിക്കെതിരായി ഒരു സംസ്ഥാന തല മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നത്. ഇത് പിന്നീട് ജില്ല മുതല്‍ താഴെ തലങ്ങളിലേക്കും വ്യാപിപ്പിക്കും. റിട്ട. ജസ്റ്റിസ് കെ. സുകുമാരന്‍, പ്രൊഫ. കെ. ജി. ശങ്കരപ്പിള്ള, പ്രൊഫ. സാറാ ജോസഫ്, പി. സി. ജോര്‍ജ്ജ് എം. എല്‍. എ. ഡോ. ഗീവര്‍ഗീസ് കുറിലോസ് മെത്രാപ്പോലീത്ത, ബി. ആര്‍. പി. ഭാസ്കര്‍, സി. പി. ജോണ്‍, കെ. അജിത, എന്‍. എം. പിയേഴ്‌സണ്‍, എം. എന്‍. കാരശ്ശേരി, പി. സുരേന്ദ്രന്‍, ഡോ. ഗീത, പ്രൊഫ. അരവിന്ദാക്ഷന്‍, ഡോ. ആസാദ്, കെ. ആര്‍. ഉണ്ണിത്താന്‍, കെ. വിജയചന്ദ്രന്‍, പ്രൊഫ. പി. ജെ. ജയിംസ്, കെ. സി. ഉമേഷ് ബാബു, വി. പി. വാസുദേവന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, എം. വി. ബെന്നി, ജി. ശക്തിധരന്‍, ഐ. വി. ബാബു, എന്‍. പ്രഭാകരന്‍, അഡ്വ. ജയശങ്കര്‍ എന്‍. ശശിധരന്‍, ലീലാ മേനോന്‍, സി. ആര്‍. ഓമനക്കുട്ടന്‍, കെ. പി. സേതുനാഥ്, ഹമീദ് ചേന്ദമംഗലൂര്‍ തുടങ്ങി നിരവധി പേര്‍ ഇതില്‍ പങ്കെടുക്കുന്നു. Labels: പ്രതിഷേധം
- ജെ. എസ്.
( Monday, August 17, 2009 ) |
ഇറാന്റെ കിളിവാതില്‍ ആകുന്ന ട്വിറ്റര്‍
വിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനില്‍ നടക്കുന്ന വന്‍ ജനകീയ പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറി കടന്ന് തങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തിനും ഇറാനിലെ വിശേഷങ്ങള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നതിനും ഇറാനിലെ ജനത ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ട്വിറ്റര്‍ എന്ന ഇന്റര്‍നെറ്റ് സങ്കേതം അറ്റ കുറ്റ പണികള്‍ക്കായി ഇന്നലെ അല്‍പ്പ സമയത്തേക്ക് നിര്‍ത്തി വെക്കാന്‍ ഉള്ള ട്വിറ്റര്‍ കമ്പനിയുടെ നീക്കത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തടഞ്ഞു. ഇറാന്‍ ജനതയുടെ പുറം ലോകത്തേക്കുള്ള കിളിവാതില്‍ ആയ ട്വിറ്റര്‍ നിര്‍ത്തി വെക്കുന്നത് ആശയ വിനിമയത്തിന് ഉള്ള മറ്റ് എല്ലാ വാതിലുകളും കൊട്ടി അടക്കപ്പെട്ട ഇറാന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കും എന്നതാണ് ഇത്തരം ഒരു അസാധാരണ നീക്കം നടത്തുവാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഉറപ്പാക്കുക എന്നതിന് അപ്പുറം ഈ നീക്കം ഏതെങ്കിലും കക്ഷിയോടുള്ള പിന്തുണയല്ല സൂചിപ്പിക്കുന്നത് എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തം ആക്കിയിട്ടുണ്ട്.
ഒബാമയുടെ അഭ്യര്‍ത്ഥന മാനിച്ച ട്വിറ്റര്‍ അറ്റകുറ്റ പണികള്‍ രാത്രിയിലേക്ക് മാറ്റി വെച്ചു. അനേകായിരം അമേരിക്കക്കാര്‍ക്ക് ട്വിറ്റര്‍ സേവനത്തില്‍ തടസ്സം നേരിട്ടുവെങ്കിലും ഈ സമയ മാറ്റം മൂലം ഇറാനില്‍ പകല്‍ സമയത്ത് ട്വിറ്റര്‍ ലഭ്യമാവുകയും ചെയ്തു. അറ്റകുറ്റ പണികള്‍ക്ക് ശേഷം കൂടുതല്‍ ശക്തമായ സര്‍വറുകളുടെ സഹായത്തോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനമാണ് ട്വിറ്റര്‍ ഇപ്പോള്‍ നല്‍കുന്നത് എന്ന് ട്വിറ്റര്‍ കമ്പനി അറിയിച്ചു. വെറും രണ്ടു വര്‍ഷം പ്രായമായ തങ്ങള്‍ക്ക് ഈ രീതിയില്‍ ആഗോള തല ആശയ വിനിമയ രംഗത്ത് അര്‍ത്ഥ പൂര്‍ണ്ണമായ ഒരു പങ്ക് വഹിക്കുവാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ബിസ് സ്റ്റോണ്‍ പറഞ്ഞു. ആന്‍ഡ്രൂ സള്ളിവാന്റെ ഇറാന്‍ ട്വീറ്റുകള്‍ (ട്വിറ്ററിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നതിന് ട്വീറ്റിങ് എന്നാണ് പറയുന്നത്, സന്ദേശങ്ങളെ ട്വീറ്റുകള്‍ എന്നും) ഇവിടെ വായിക്കാം. Labels: ഇന്റര്‍നെറ്റ്, ഇറാന്‍, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Wednesday, June 17, 2009 ) |
സൂ ചി യുടെ മോചനത്തിനായ് നൊബേല്‍ ജേതാക്കള്‍
മ്യാന്‍മാറില്‍ തടവിലായ സൂ ചി യെ ഉടന്‍ മോചിപ്പിക്കണം എന്ന ആഹ്വാനവുമായി നോബേല്‍ സമാധാന പുരസ്ക്കാര ജേതാക്കളായ ഒന്‍പത് പേര്‍ രംഗത്തു വന്നു. നിയമ വ്യവസ്ഥ നില നില്‍ക്കാത്ത മ്യാന്‍മാറില്‍ വീട്ടു തടങ്കലിന്റെ വ്യവസ്ഥ ലംഘിച്ചു എന്നും പറഞ്ഞ് സൂ ചി യെ തടവില്‍ ആക്കിയ നടപടി പരിഹാസ്യമാണ് എന്ന് ഇവര്‍ ഐക്യ രാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന് അയച്ച എഴുത്തില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന സൂ ചി യുടെ വിചാരണയും വെറും പ്രഹസനം ആണെന്ന് ഇവര്‍ ആരോപിച്ചു. മ്യാന്‍മാറിലും സമീപ പ്രദേശങ്ങളിലും സമാധാനം നില നില്‍ക്കാന്‍ സൂ ചി യുടെ മോചനം അനിവാര്യം ആണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കോസ്റ്റാ റിക്കാ പ്രസിഡണ്ട് ഓസ്ക്കാര്‍ ഏരിയാസ്, ഡെസ്മണ്ട് ടുട്ടു, ജോഡി വില്ല്യംസ്, റിഗോബെര്‍ട്ടാ മെഞ്ചു, അഡോള്‍ഫോ പെരേസ് എസ്ക്വിവേല്‍, വംഗാരി മത്തായ്, ഷിറിന്‍ എബാദി, ബെറ്റി വില്ല്യംസ്, മയ്‌റീഡ് കോറിഗന്‍ മഗ്വൈര്‍ എന്നിവര്‍ സംയുക്തമായാണ് എഴുത്ത് എഴുതിയിരിക്കുന്നത്.
Labels: പീഢനം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Wednesday, May 20, 2009 ) |
ഡോ. ബിനായക് സെന്‍ ന്റെ മോചനത്തിനായ് ലോകമെമ്പാടും പ്രതിഷേധം
മനുഷ്യാവകാശ പ്രവര്‍ത്തകനും പൊതു ആരോഗ്യ പ്രവര്‍ത്തകനും ആയ ഡോ. ബിനായക് സെന്‍ തടവില്‍ ആയിട്ട് രണ്ട് വര്‍ഷം തികഞ്ഞു. 2007 മെയ് 14നാണ് അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ലോകമെമ്പാടും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. അദ്ദേഹത്തിന്റെ തടവ് രണ്ടു വര്‍ഷം പിന്നിട്ട ദിവസം ലോകമെമ്പാടും പ്രകടനക്കാര്‍ തലസ്ഥാന നഗരികളില്‍ ഇന്ത്യന്‍ എംബസ്സികള്‍ക്ക് മുന്നിലും ഹൈ കമ്മീഷനുകള്‍ക്കു മുന്നിലും തടിച്ചു കൂടി ഡോ. സെന്നിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.
ശിശു രോഗ വിദഗ്ദ്ധന്‍ ആയ ഡോ. സെന്‍ ഛത്തീസ്ഗഡിലെ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് പോലീസിന്റെ പിടിയില്‍ ആയത്. മാവോയിസ്റ്റ് ഭീകരര്‍ എന്ന് മുദ്ര കുത്തി നിരപരാധികളായ നിരവധി ആദിവാസികളെ വളരെ അടുത്തു നിന്നും തലയില്‍ വെടി വെച്ചും വെട്ടിയും പോലീസുകാര്‍ കൊലപ്പെടുത്തിയ സംഭവം വെളിച്ചത്ത് കൊണ്ടു വന്നതാണ് ഇദ്ദേഹത്തിനെതിരെ പോലീസും സ്റ്റേറ്റും തിരിയാന്‍ ഇടയായത്. ഇദ്ദേഹം നേതൃത്വം കൊടുത്ത പ്രമുഖ മനുഷ്യാവകാശ സംഘടനയായ പീപ്പ്‌ള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേട്ടീസ് (PUCL) എന്ന സംഘടനയുടെ ശ്രമ ഫലമായി ആദിവാസി കൊലപാതകത്തെ കുറിച്ച് അന്വേഷണം നടക്കുകയും അന്വേഷണത്തില്‍ പോലീസ് കുറ്റകരമായി പെരുമാറിയതായി കണ്ടെത്തുകയും ചെയ്തുവെങ്കിലും കൂടുതല്‍ നടപടികള്‍ പിന്നീട് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായില്ല. പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാവില്ല എന്നാണ് അന്ന് മാധ്യമങ്ങളോട് ആഭ്യന്തര മന്ത്രി പറഞ്ഞത്. അടുത്ത ആഴ്ച്ച തന്നെ സംഭവം വെളിച്ചത്ത് കൊണ്ടു വന്ന ഡോ. ബിനായക് സെന്‍ അറസ്റ്റിലാവുകയും ചെയ്തു. അന്ന് മുതല്‍ തുടര്‍ച്ചയായി ഇദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയും ഇദ്ദേഹത്തിന്റെ കുറ്റ വിചാരണ പല കാരണങ്ങളാലും അനിശ്ചിതമായി നീട്ടി കൊണ്ടു പോകുകയും ആയിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം ഈ കഴിഞ്ഞ ഏപ്രില്‍ 24ന് വിചാരണ പുനരാരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ മതിയായ കുറ്റപത്രം സമര്‍പ്പിക്കാതെ രാഷ്ട്രീയമായ കാരണങ്ങളാല്‍ അന്യായമായി രണ്ടു വര്‍ഷം തടവില്‍ വെച്ച ഡോ. ബിനായക് സെന്നിനെ ഉടന്‍ മോചിപ്പിക്കണം എന്ന് കഴിഞ്ഞ മാസം ആവശ്യപ്പെടുകയുണ്ടായി. സാമൂഹ്യ പ്രവര്‍ത്തകരെ തളയ്ക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ സുരക്ഷാ നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരണമായി ഡോ. സെന്നിന്റെ അറസ്റ്റ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തങ്ങളുടെ വെബ് സൈറ്റില്‍ ചൂണ്ടി കാണിക്കുന്നു. Labels: പീഢനം, പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, May 16, 2009 ) |
തമിഴ് വിദ്യാര്‍ത്ഥി നിരാഹാരം അവസാനിപ്പിച്ചു
ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മൂന്ന് ആഴ്ച്ചയായി ലണ്ടനിലെ പാര്‍ലമെന്റ് സ്ക്വയറില്‍ തമിഴ് വിദ്യാര്‍ത്ഥിയായ പരമേശ്വരന്‍ സുബ്രമണ്യം നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി മിലിബാന്‍ഡ് ഈ പ്രശ്നത്തില്‍ തങ്ങള്‍ ഇടപെടു ന്നുണ്ടെന്ന് കാണിച്ച് ഇദ്ദേഹത്തിന് എഴുതിയ കത്തിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. 28 കാരനായ പരമേശ്വരത്തിന്റെ പത്തോളം കുടുംബാംഗങ്ങള്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ കൈകളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഫ്രെഞ്ച് ബ്രിട്ടീഷ് അധികൃതര്‍ തങ്ങളുടെ കാമ്പ് സന്ദര്‍ശിക്കുന്നത് പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന എല്ലാം നഷ്ടപ്പെട്ട് യുദ്ധ ഭൂമിയില്‍ നിന്നും പലായനം ചെയ്യുന്ന ശ്രീലങ്കയിലെ തമിഴ് വംശജര്‍ യുദ്ധ ഭൂമിയില്‍ കുടുങ്ങി പോയ തമിഴ് വംശജരുടെ സുരക്ഷക്കായി എത്രയും പെട്ടെന്ന് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുവാന്‍ വേണ്ട എല്ലാ നടപടികളും തങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാരുമായി കൈകൊള്ളു ന്നുണ്ടെന്ന് ബ്രിട്ടീഷ് വിദേശ കാര്യ വകുപ്പിന്റെ വക്താവ് വ്യക്തമാക്കി. പരമേശ്വരന്‍ നടത്തിയ പ്രതിഷേധ സമരം തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണം ആയി. കൂടുതല്‍ ജീവാപായം സംഭവിക്കുന്നത് ശ്രീലങ്കയിലെ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുവാനേ ഉപകരിക്കൂ. തമിഴര്‍ക്ക് ശ്രീലങ്കയിലെ രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളികള്‍ ആകുവാനുള്ള സാഹചര്യം ലഭിക്കണം എന്നാണ് ബ്രീട്ടന്റെ നിലപാട് എന്നും ഇവര്‍ അറിയിച്ചു. Labels: അന്താരാഷ്ട്രം, പ്രതിഷേധം, മനുഷ്യാവകാശം, യുദ്ധം
- ജെ. എസ്.
( Friday, May 01, 2009 ) |
പുലി പ്രമുഖര്‍ പിടിയില്‍
അവസാന ഘട്ട ആക്രമണത്തിന് ശ്രീലങ്കന്‍ സൈന്യം ഒരുങ്ങുന്നതിനിടയില്‍ ഇന്നലെ രണ്ട് പ്രമുഖ പുലി നേതാക്കള്‍ കൂടി പിടിയില്‍ ആയി. ഇവര്‍ കീഴടങ്ങിയതാണ് എന്ന് ശ്രീലങ്കന്‍ സൈന്യം പറയുന്നുണ്ടെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇവരെ അവിടെ വെച്ച് അറസ്റ്റ് ചെയ്യുക ആയിരുന്നു എന്ന് പുലികള്‍ അറിയിച്ചു. പിടിയില്‍ ആവുമെന്ന് ഉറപ്പായാല്‍ പുലികള്‍ കഴുത്തില്‍ അണിയുന്ന സയനൈഡ് കാപ്സ്യൂള്‍ കഴിച്ച് സ്വയം മരണം വരിക്കുകയാണ് പതിവ്.
എല്‍.ടി.ടി.ഇ. യുടെ മാധ്യമ കോര്‍ഡിനേറ്റര്‍ ആയിരുന്ന ദയാ മാസ്റ്റര്‍ എന്ന് അറിയപ്പെടുന്ന വേലായുതം ദയാനിധി, പുലികളുടെ രാഷ്ട്രീയ വിഭാഗം തലവന്‍ ആയിരുന്ന വധിക്കപ്പെട്ട തമിള്‍ ചെല്‍വന്റെ വളരെ അടുത്ത അനുയായി ആയിരുന്ന ജോര്‍ജ്ജ് എന്നിവരാണ് ഇപ്പോള്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ പിടിയില്‍ ഉള്ള പ്രമുഖര്‍. യുദ്ധ ഭൂമിയില്‍ നിന്നും പലായനം ചെയ്യുന്ന തമിഴ് വംശജര്‍ പുലി തലവന്‍ പ്രഭാകരന്‍ ഇനിയും ശേഷിക്കുന്ന ആറ് ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് നിഗമനം. എന്നാല്‍ കീഴടങ്ങാന്‍ നല്‍കിയ അവസരം തള്ളി കളഞ്ഞ സ്ഥിതിക്ക് പിടിക്കപ്പെട്ടാല്‍ പ്രഭാകരന് മാപ്പ് നല്‍കില്ല എന്ന് ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജപക്സ വ്യക്തമാക്കി. Labels: പീഢനം, പ്രതിഷേധം, മനുഷ്യാവകാശം, യുദ്ധം
- ജെ. എസ്.
( Thursday, April 23, 2009 ) |
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വീണ്ടും ചെരിപ്പേറ്
ചെരിപ്പേറ് രാഷ്ട്രീയം തുടര്‍ കഥയാവുന്നു. ഇത്തവണ ജനത്തിന്റെ ചെരിപ്പേറ് കിട്ടിയത് കുരുക്ഷേത്രം ലോക സഭാ മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗമായ നവീന്‍ ജിന്‍ഡാലിനാണ്. തന്റെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിന് ഇടയിലാണ് ഇദ്ദേഹത്തിനെ ഒരാള്‍ ചെരിപ്പ് കൊണ്ട് എറിഞ്ഞത്. ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. കുരുക്ഷേത്രത്തിലെ ഒരു റിട്ടയേര്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആണ് ജിന്‍ഡാലിനു നേരെ തന്റെ ചെരിപ്പ് വലിച്ച് എറിഞ്ഞത്. ഇതിനു പിന്നിലെ കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല.
Labels: പ്രതിഷേധം, രാഷ്ട്രീയം
- ജെ. എസ്.
( Friday, April 10, 2009 ) |
ശ്രീലങ്കയില്‍ അന്തിമ യുദ്ധം - ഐക്യ രാഷ്ട്ര സഭ ഇടപെട്ടേക്കും
ശ്രീലങ്കയിലെ യുദ്ധ ഭൂമിയില്‍ ഒരു ലക്ഷത്തോളം ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ് എന്ന് ഐക്യ രാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. ഇവിടെ ശ്രീലങ്കന്‍ സൈന്യം അവസാന ഘട്ട ആക്രമണത്തിനുള്ള തയ്യാറെടുപ്പിലാണ്. സംഘര്‍ഷ പ്രദേശത്ത് കുടുങ്ങി പോയ തമിഴ് വംശജരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക ഐക്യ രാഷ്ട്ര സഭയുടെ ഒരു സമുന്നത ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തിയത്. ശ്രീലങ്കന്‍ സൈന്യം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യുദ്ധ നിരോധിത മേഖലയെ മാനിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധം മുറുകിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിശ്ചയിച്ച യുദ്ധ നിരോധിത മേഖലയായ, ആളുകള്‍ തിങ്ങി പാര്‍ക്കുന്ന, വാന്നി എന്ന സ്ഥലത്തേക്ക് പുലികള്‍ പിന്‍വാങ്ങിയിരുന്നു. ഇവിടമാണ് ഇപ്പോള്‍ സൈന്യം വളഞ്ഞിരിക്കുന്നത്. വെറും പതിനാല് ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള ഈ പ്രദേശത്ത് ഒരു ലക്ഷത്തോള സാധാരണ ജനമാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്. യുദ്ധ ഭൂമിയില്‍ റോന്ത് ചുറ്റുന്ന ശ്രീലങ്കന്‍ സൈനികര്‍ കഴിഞ്ഞ മൂന്ന് മാസം കൊണ്ട് മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. തങ്ങള്‍ക്ക് നേരെ, ഭൂരിപക്ഷമായ സിന്‍ഹള വംശജരുടെ നേതൃത്വത്തില്‍ നടക്കുന്ന വംശീയമായ വിവേചനത്തിന് എതിരെ തമിഴ് വംശജര്‍ കഴിഞ്ഞ മുപ്പത്തി മൂന്ന് വര്‍ഷമായി നടത്തുന്ന ഈ സംഘര്‍ഷത്തില്‍ ഇതിനോടകം എഴുപതിനായിരത്തിലേറെ ജീവനാണ് പൊലിഞ്ഞത്. Labels: അന്താരാഷ്ട്രം, പ്രതിഷേധം, മനുഷ്യാവകാശം, യുദ്ധം
- ജെ. എസ്.
( Wednesday, April 08, 2009 ) |
ജി-20 ഉച്ചകോടി - വന്‍ പ്രതിഷേധം
തൊഴില്‍, നീതി, പരിസ്ഥിതി എന്നീ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്ത് വേണം തീരുമാനങ്ങള്‍ കൈ കൊള്ളാന്‍ എന്ന വ്യക്തമായ സന്ദേശവുമായി പതിനായിര ക്കണക്കിന് പ്രതിഷേധക്കാര്‍ ജി-20 ഉച്ചകോടിക്ക് മുന്നോടിയായി ഉച്ചകോടി നടക്കുവാന്‍ പോകുന്ന ലണ്ടന്‍ നഗരത്തില്‍ മാര്‍ച്ച് നടത്തി. സാമ്പത്തിക മാന്ദ്യത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ പ്രതിഷേധ പ്രകടനം ആയിരുന്നു ലണ്ടന്‍ തെരുവുകളില്‍ അരങ്ങേറിയത്.
“ആദ്യം മനുഷ്യര്‍” എന്ന് പേരിട്ട പ്രതിഷേധ മാര്‍ച്ച് മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തു വേണം സാമ്പത്തിക മാന്ദ്യം നേരിടുന്നതിനുള്ള തീരുമാനങ്ങള്‍ എടുക്കുവാന്‍ എന്ന് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ലോക നേതാക്കള്‍ക്ക് നേരിട്ടു തന്നെ സന്ദേശം എത്തിച്ചു. 150ഒാളം തൊഴിലാളി യൂണിയനുകളും മത സാമൂഹ്യ സേവന സംഘടനാ പ്രവര്‍ത്തകരും അണി നിരന്ന പ്രതിഷേധ മാര്‍ച്ചില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടി ആളുകള്‍ പങ്കെടുക്കുകയുണ്ടായി. പോലീസിന്റെ കണക്കു പ്രകാരം 35000 പേരാണ് ഈ മാര്‍ച്ചില്‍ പങ്കെടുത്തത്. മത്സരാധിഷ്ഠിത സ്വതന്ത്ര വിപണി എന്ന ആശയം ഇനിയും നടപ്പില്ല എന്ന് തെളിഞ്ഞിരിക്കുന്നു എന്ന് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത ഒരു പ്രമുഖ തൊഴിലാളി യൂണിയന്‍ നേതാവ് പറഞ്ഞു. ലോകം ഇന്ന് നേരിടുന്ന സാമ്പത്തിക തകര്‍ച്ചയും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഇനിയും സാധിക്കാത്തതും പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും ഇത്തരം ഒരു മത്സരോന്മുഖ വിപണിയുടെ പരിണിത ഫലമാണ്. മാനുഷിക പരിഗണനകള്‍ ലോക രാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമാക്കണം. അത്തരം ഒരു വ്യവസ്ഥക്കു മാത്രമേ ഇനി നില്‍നില്‍പ്പുള്ളൂ എന്നും പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു. Labels: പ്രതിഷേധം, സാമ്പത്തികം
- ജെ. എസ്.
( Sunday, March 29, 2009 ) |
ഇസ്ലാമാബാദിലേക്കുള്ള റോഡുകള്‍ അടച്ചു
പാക്കിസ്ഥാനില്‍ തുടര്‍ന്നു വരുന്ന പ്രതിഷേധ സമരങ്ങള്‍ ഇസ്ലാമാബാദില്‍ എത്താതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാക്കിസ്ഥാന്‍ അധികൃതര്‍ ഇസ്ലാമാബാദിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. പിരിച്ചു വിട്ട ജഡ്ജിമാരെ പുനഃ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകരും മറ്റ് സംഘടനകളും തലസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനിരിക്കെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. ബലൂച്ചിസ്ഥാന്‍ തലസ്ഥാനത്തു നിന്നും മാര്‍ച്ച് നടത്തിയ ഒരു സംഘത്തെ പോലീസും അര്‍ധ സൈനിക വിഭാഗങ്ങളും ചേര്‍ന്ന് തടയുകയും സുപ്രീക് കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അലി അഹമദ് കുര്‍ദിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഏതു വിധേനയും പ്രതിഷേധ മാര്‍ച്ച് തലസ്ഥാനത്ത് എത്തിക്കും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിഷേധക്കാര്‍. പ്രശ്നം 24 മണിക്കൂറുകള്‍ക്കകം പരിഹരിക്കണം എന്ന അമേരിക്കയുടെ അന്ത്യ ശാസന നില നില്‍ക്കുമ്പോഴും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ അയവൊന്നും വരുത്തിയിട്ടില്ല.
Labels: അമേരിക്ക, പാക്കിസ്ഥാന്‍, പ്രതിഷേധം
- ജെ. എസ്.
( Friday, March 13, 2009 ) |
ഗാസക്ക് യു.എ.ഇ. ജനതയുടെ ഐക്യ ദാര്‍ഡ്യം
ഇസ്രയേല്‍ ആക്രമണത്താല്‍ ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് യു.എ.ഇ. യില്‍ വ്യാപകമായ പ്രകടനങ്ങള്‍ അരങ്ങേറി. വിവിധ എമിറേറ്റുകളില്‍ നടന്ന പ്രതിഷേധ മാര്‍ച്ചുകളില്‍ ആയിര ക്കണക്കിന് യു.എ.ഇ. നിവാസികള്‍ പങ്കെടുത്തു. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ ജനം വെള്ളിയാഴ്ച ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍ കൈകളില്‍ ഏന്തി നിരത്തില്‍ ഇറങ്ങി. ഇസ്രയേലിന്റെ സൈനിക അതിക്രമം ഉടന്‍ അവസാനിപ്പിക്കാന്‍ അന്താരഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്ന ബോര്‍ഡുകളും പ്രകടനക്കാര്‍ ഉയര്‍ത്തി പിടിച്ചിരുന്നു. മുങ്ങി ചാകാന്‍ പോകുന്ന ഒരുവനെ രക്ഷിക്കാന്‍ ശ്രമിക്കാത്തത് മാപ്പ് ഇല്ലാത്ത പാപമാണ് എന്നത് പോലെ ഗാസയില്‍ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതും ആവശ്യമാണ് എന്ന് പ്രകടനത്തില്‍ പങ്കെടുത്ത ഇസ്ലാമിക പണ്ഡിതന്‍ അഹമ്മദ് അല്‍ ഖുബൈസി ആഹ്വാനം ചെയ്തു. ഷാര്‍ജയില്‍ നടന്ന ഏറ്റവും വമ്പിച്ച പ്രകടനത്തില്‍ പതിനായിരത്തോളം പ്രകടനക്കാര്‍ വന്‍ പോലീസ് സാന്നിധ്യത്തില്‍ എമിറേറ്റിലെ വിവിധ മനുഷ്യാവകാശ സാമൂഹ്യ സംഘടനകളുടെ നേതാക്കള്‍ക്കൊപ്പം കോര്‍ണീഷിലൂടെ മാര്‍ച്ച് നടത്തി. അബുദാബിയില്‍ വ്യത്യസ്ത ടെലിവിഷന്‍ ചാനലുകളിലായി എട്ട് മണിക്കൂറോളം നീണ്ടു നിന്ന ഒരു ധന ശേഖരണ പരിപാടിയില്‍ ഗാസയിലെ ജനതക്ക് 85 മില്ല്യണ്‍ ഡോളറിന്റെ ധന സഹായം സ്വരൂപിക്കുവാന്‍ കഴിഞ്ഞതും ഇന്നലെ നടന്ന ഐക്യ ദാര്‍ഡ്യ പ്രകടനങ്ങളുടെ ഭാഗമാണ്. ഗാസയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ കഷ്ടപ്പെടുന്നവരെ സഹായിക്കുവാന്‍ ഉള്ള അഭ്യര്‍ത്ഥനയുമായി യു.എ.ഇ. യിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
- ജെ. എസ്.
( Saturday, January 10, 2009 ) |
ഉത്തര്‍ പ്രദേശില്‍ രാഷ്ട്ര പതി ഭരണം വേണം - പസ്വാന്‍
ദളിതരെ കൊന്നൊടുക്കി എല്ലാ മുന്‍ കാല റിക്കാര്‍ഡുകളും ഭേദിച്ച ഉത്തര്‍ പ്രദേശിലെ മായാവതി സര്‍ക്കാരിനെ പിരിച്ചു വിട്ടു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടു വരണം എന്ന് ലോക് ജന ശക്തി പാര്‍ട്ടി നേതാവ് റാം വിലാസ് പസ്വാന്‍ രാഷ്ട്ര പതിക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മായാവതിയുടെ ഭരണത്തിന്‍ കീഴില്‍ എം.എല്‍.എ. മാറും മന്ത്രിമാരും ഗുണ്ടാ വാഴ്ച നടത്തുകയാണ്. നിയമ വാഴ്ച നിലവില്‍ ഇല്ലാത്ത സംസ്ഥാനത്ത് ജനങ്ങളുടെ ജീവന്‍ സദാ ഭീഷണിയില്‍ ആണ്. ഈ സര്‍ക്കാരിനെ പിരിച്ചു വിട്ടു ജനങ്ങള്‍ക്ക് ഭരണ സംവിധാനത്തില്‍ ഉള്ള വിശ്വാസം നില നിര്‍ത്തണം എന്നും രാഷ്ട്ര പതിക്കു നല്കിയ നിവേദനത്തില്‍ പസ്വാന്‍ ആവശ്യപ്പെട്ടു. ലോക് ജന ശക്തി പാര്‍ട്ടി യുവ നേതാവ് മനീഷ് യാദവ്, പൊതു മരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍ മനോജ് ഗുപ്ത എന്നിവരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു ലോക് ജന ശക്തി പ്രതിഷേധ മാര്‍ച്ച് നടത്തി. രണ്ടു കൊലപാതകങ്ങളും അന്വേഷിച്ചു അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജന പ്രതിനിധികളെയും മായാവതിയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ബലമായി നടത്തിയ പണ പിരിവിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണം എന്നും പ്രതിഷേധ മാര്‍ച്ചില്‍ ആവശ്യപ്പെട്ടു.
Labels: കുറ്റകൃത്യം, പ്രതിഷേധം
- ജെ. എസ്.
( Tuesday, December 30, 2008 ) |
എന്‍ജിനിയറുടെ വധം : സി.ബി.ഐ. അന്വേഷണം ഇല്ല എന്ന് മായാവതി
ഉത്തര്‍ പ്രദേശില്‍ പൊതു മരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍ ആയിരുന്ന മനോജ് ഗുപ്തയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നു മുഖ്യ മന്ത്രി മായാവതി പ്രസ്താവിച്ചു. തന്റെ പിറന്നാളുമായി ഈ സംഭവത്തെ ബന്ധപ്പെടുത്തി തന്റെ സര്‍ക്കാരിനെ അപകീര്‍ത്തി പ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. ഈ കേസിലെ പ്രതികളെ തന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞ നിലക്ക് ഇനിയൊരു സി.ബി.ഐ. അന്വേഷണത്തിനു പ്രസക്തിയില്ല എന്നും മായാവതി അറിയിച്ചു.
ഇതിനിടെ കൊല്ലപ്പെട്ട മനോജ് ഗുപ്തയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മരണ കാരണം മര്‍ദ്ദനം ആണ് എന്ന് സ്ഥിരീകരിച്ചു. തലക്കും, നെഞ്ഞത്തും, വയറ്റത്തും മറ്റു ശരീര ഭാഗങ്ങളിലും മാരകായ മര്‍ദ്ദനം ഏറ്റിട്ടുണ്ട് എന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകികള്‍ എന്‍ജിനിയറുടെ ശരീരത്തില്‍ വൈദ്യുത ഷോക്ക് ഏല്പിച്ചു എന്ന ആരോപണത്തെ പറ്റി റിപ്പോര്‍ട്ടില്‍ സൂചന ഇല്ല. ഇതുമായി ബന്ധപ്പെട്ട് പോലീസ് ബി. എസ്. പി. എം. എല്‍. എ. ശേഖര്‍ തിവാരിയെയും കൂട്ടാളികളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മായാവതിയുടെ പിറന്നാള്‍ ആഘോഷത്തിനു സംഭാവന കൊടുക്കാന്‍ കൊല്ലപ്പെട്ട എഞ്ചിനീയര്‍ വിസമ്മതിച്ചതാണ് കൊലക്ക് കാരണം ആയത്. രാത്രിയില്‍ വീടിന്റെ വാതിലില്‍ ഉറക്കെ മുട്ടുന്ന ശബ്ദം കേട്ട താന്‍ ഭര്‍ത്താവിനെ വിളിച്ചു ഉണര്‍ത്തുക ആയിരുന്നു എന്ന് സംഭവം വിശദീകരിച്ചു കൊണ്ടു കൊല്ലപ്പെട്ട മനോജിന്റെ ഭാര്യ ശശി പറയുന്നു. ആരാണ് മുട്ടുന്നത് എന്ന് മനോജ് ചോദിച്ചപ്പോള്‍ സി. ഐ. ഡി. ആണെന്നായിരുന്നു മറുപടി. എന്തിനാണ് വന്നത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ വാതില്‍ ചവിട്ടി തുറന്നു. പെട്ടെന്ന് മനോജ് തന്നെ കുളിമുറിയില്‍ കയറ്റി വാതില്‍ വെളിയില്‍ നിന്നും പൂട്ടി. വാതില്‍ പൊളിച്ചു കയറി വന്ന അക്രമികള്‍ തന്റെ ഭര്‍ത്താവിനെ പിടിച്ചു കൊണ്ടു പോവുകയും ചെയ്തു എന്ന് ശശി പറയുന്നു. ബി. എസ്. പി. എം. എല്‍. എ. ശേഖര്‍ തിവാരിയുടെ ആള്‍ക്കാര്‍ മനോജിന്റെ പക്കല്‍ പതിനഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതത്രേ. എന്നാല്‍ സംഭവവുമായി മുഖ്യ മന്ത്രിക്ക് ബന്ധമൊന്നും ഇല്ല എന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പ്രതിയായ എം. എല്‍. എ. യുടെ പേരില്‍ പന്ത്രണ്ടോളം കേസുകള്‍ വേറെയും നിലവില്‍ ഉണ്ടത്രേ. എന്നാല്‍ ഇതിന് മുന്‍പും പിറന്നാള്‍ പ്രമാണിച്ചു സമ്മാനങ്ങളും സംഭാവനകളും പാര്‍ട്ടിക്കാരുടെ പക്കല്‍ നിന്നും മായാവതി വാങ്ങിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ ഉത്തര്‍ പ്രദേശിലെ എഞ്ചിനീയര്‍ മാരുടെ സംഘടന അനിശ്ചിത കാല സമരം പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ നഷ്ട പരിഹാരവും എഞ്ചിനീയര്‍ മാരുടെ ജീവന് സുരക്ഷയുമാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയും കൊല്ലപ്പെട്ട എന്‍ജിനിയറുടെ ഭാര്യക്ക് ജോലിയും ഇപ്പോള്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ചു സമാജ് വാദി പാര്‍ട്ടി ഉത്തര്‍ പ്രദേശില്‍ ഇന്നു ബന്ദിന് ആഹ്വാനം ചെയ്തു. Labels: കുറ്റകൃത്യം, പീഢനം, പ്രതിഷേധം
- ജെ. എസ്.
( Thursday, December 25, 2008 ) |
ജോര്‍ജ് ബുഷിന് ചെരിപ്പ് കൊണ്ടേറ്
ബാഗ്ദാദ് : സ്ഥാനം ഒഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇറാഖില്‍ ഒരു മിന്നല്‍ സന്ദര്‍ശനം നടത്തി ഇറാഖ് യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ് യുദ്ധത്തെ ന്യായീകരിച്ചു സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റിന് പത്ര സമ്മേളനത്തിന് ഇടയില്‍ ചെരിപ്പ് കൊണ്ട് ഏറ് കിട്ടി. തക്ക സമയത്ത് ഒഴിഞ്ഞു മാറിയത് കൊണ്ട് മാത്രം എറിഞ്ഞ രണ്ട് ഷൂസുകളും ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനായി ഒട്ടനവധി തവണ തെരഞ്ഞെടുക്കപ്പെട്ട ബുഷിന്റെ മുഖത്ത് പതിച്ചില്ല. ഇറാഖ് പ്രധാന മന്ത്രി നൌരി അല്‍ മലീക്കിയുടെ കൂടെ നടത്തിയ പത്ര സമ്മേളനത്തില്‍ നൌറിക്ക് കൈ കൊടുക്കുവാന്‍ ബുഷ് മുന്നോട്ട് വന്നപ്പോഴാണ് ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറായ മുന്‍തദാര്‍ അല്‍ സെയ്ദി വെറും 20 അടി ദൂരെ നിന്ന് തന്റെ രണ്ട് ഷൂസും അമേരിക്കന്‍ പ്രസിഡന്റിനു നേരെ വലിച്ചെറിഞ്ഞത്.
“ഇത് ഒരു വിട നല്‍കല്‍ ചുംബനം ആണെടാ പട്ടീ. ഇറാഖില്‍ ശേഷിക്കുന്ന വിധവകളുടേയും അനാഥരായ കുട്ടികളുടേയും കൊല്ലപ്പെട്ട ഇറാഖി പൊരന്മാരുടേയും വക ആണിത്” എന്ന് ഉറക്കെ അറബിയില്‍ വിളിച്ചു പറഞ്ഞു കൊണ്ടാണ് ഇയാള്‍ ചെരുപ്പ് എറിഞ്ഞത്. ഇയാളുടെ മേല്‍ ചാടി വീണ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇയാളുടെ നിലവിളി ഉയര്‍ന്ന് കേള്‍ക്കുകയും ഇയാളെ അവിടെ നിന്നും വലിച്ചിഴച്ച് കൊണ്ട് പോകുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയില്‍ കൂടി ഇയാളെ കാണാന്‍ കഴിഞ്ഞില്ല എങ്കിലും ഇയാളെ വലിച്ച് ഇഴച്ച് കൊണ്ട് പോയ വഴി നീളെ രക്തം കിടന്നിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. ഇയാള്‍ ജോലി ചെയ്യുന്ന അല്‍ ബാഗ്ദാദിയ ടെലിവിഷന്‍ പിന്നീട് ഇയാളുടെ ജീവന്‍ രക്ഷിക്കണം എന്ന് ഇറാഖ് സര്‍ക്കാരിനോട് ടെലിവിഷനിലൂടെ അപേക്ഷിക്കുക യുണ്ടായി. ലോകമെമ്പാടും ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ അല്‍ സെയ്ദിയുടെ മോചനത്തിനായി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കണം എന്നും ചാനല്‍ അഭ്യര്‍ത്ഥിച്ചു. Labels: അന്താരാഷ്ട്രം, അമേരിക്ക, ഇറാഖ്, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Monday, December 15, 2008 ) 3 Comments:
Links to this post: |
ആസിഡ് ആക്രമണം : പ്രതികളെ പോലീസ് വെടി വെച്ച് കൊന്നു
ആന്ധ്ര പ്രദേശിലെ വാരംഗലില്‍ രണ്ട് പെണ്‍ കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്ന് പേരെ പോലീസ് വെടി വെച്ചു കൊന്നു. എറ്റുമുട്ടലില്‍ ആണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത് എങ്കിലും ഇതൊരു വ്യാജ ഏറ്റുമുട്ടല്‍ ആണ് എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആന്ധ്രയില്‍ പ്രതികള്‍ ക്കെതിരെ ജന രോഷം ആളി കത്തുക ആയിരുന്നു.
അവസാന വര്‍ഷ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിനികളായ സ്വപ്നികയും പ്രണിതയും വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമികള്‍ ഇവരുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. പ്രേമ നൈരാശ്യമാണ് ആക്രമണത്തിന് ഹേതു എന്നാണ് കരുതപ്പെടുന്നത്. പ്രധാന പ്രതിയായ ശ്രീനിവാസിന്റെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള രോഷം ആണ് ഇങ്ങനെയൊരു ദുരന്തത്തില്‍ കലാശിച്ചത്. ശ്രീനിവാസന്‍ കൂട്ടുകാരായ സഞ്ജയും ഹരികൃഷ്ണനും കൂടെ ചേര്‍ന്ന് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളുടേയും മുഖം വികൃതമാകുകയും ഒരു കുട്ടിയുടെ നില ഗുരുതരമാകുകയും ചെയ്തു. കുട്ടികള്‍ ഇപ്പോള്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേല്‍ ഇന്നലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പോലീസിനു മേല്‍ ഇത്ര മേല്‍ സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്തരം ഒരു വ്യാജ ഏറ്റുമുട്ടല്‍ അരങ്ങേറിയത് എന്ന് കരുതപ്പെടുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് ഇവരെ വെള്ളിയാഴ്ച പത്ര സമ്മേളനത്തിലും ഹാജരാക്കിയിരുന്നു. പത്ര സമ്മേളനത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പിന്നീട് സംഭവ സ്ഥലത്തേക്ക് ഇവരെ പോലീസ് കൊണ്ടു പോയി. ഇതിനിടയില്‍ പ്രതികള്‍ പോലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു എന്നും ഇതിനെ തുടര്‍ന്ന് ഉണ്ടായ വെടി വെപ്പില്‍ പ്രതികള്‍ കൊല്ലപ്പെടുകയും ആയിരുന്നു എന്ന് പോലീസ് അറിയിച്ചു. Labels: ക്രമസമാധാനം, പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Saturday, December 13, 2008 ) |
ലെനിന്‍ റായിയുടെ അറസ്റ്റ്: പ്രതിഷേധം ഉയരുന്നു
നിസ്സാന്‍ മാസികയുടെ എഡിറ്ററുടെ നേര്‍ക്ക് ഉണ്ടായ പോലീസ് നടപടിയില്‍ വ്യാപകമായ പ്രധിഷേധം ഉയരുന്നു. ഭുബനേശ്വര്‍ കോടതിയില്‍ വച്ചാണ് പോലീസ് ലെനിനെ മര്‍ദ്ദിച്ചത്. ഇടതു പക്ഷ ചിന്താഗതി ക്കാരനായ ലെനിന്‍ ഹിന്ദു സംഘടനക ള്‍ക്കെതിരെ എഴുതി എന്ന കുറ്റത്തിന് വിചാരണ നേരിടുകയാണ്. രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണ ക്കാരായവരെ ശിക്ഷിക്കാന്‍ ശ്രദ്ധ വെക്കാത്തവര്‍ മത നിരപേക്ഷതക്ക് വേണ്ടി എഴുതുന്നവരെ വേട്ടയാടുക യാണെന്ന് ഇടതു പക്ഷം ആരോപിക്കുന്നു. മാധ്യമങ്ങളോട് സംവദിക്കുന്നതില്‍ നിന്നും പോലീസ് ലെനിനെ വിലക്കി യിരിക്കുകയാണ്.
Labels: പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം
- ബിനീഷ് തവനൂര്‍
( Friday, December 12, 2008 ) |
ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ തടയും : അമേരിക്കന്‍ സംഘടന
ഇന്ത്യയുമായുള്ള ആണവ സഹകരണം നടപ്പിലാക്കുന്നത് തടയാന്‍ അമേരിക്കയിലെ ഒരു പ്രമുഖ കൃസ്തീയ സംഘടന രംഗത്ത് വന്നു. ഒറീസയില്‍ കൃസ്ത്യാനികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ആണവ കരാറുമായി മുന്നോട്ട് പോകരുത് എന്ന് ആവശ്യവുമായി സംഘടന അമേരിയ്ക്കന്‍ പ്രതിനിധി സഭയെ സമീപിച്ചു. സഭയ്ക്കു മുന്നില്‍ സമര്‍പ്പിച്ച “HR-434" എന്ന പ്രമേയം ഉടന്‍ പാസ്സാക്കി ഇന്ത്യയിലെ കൃസ്ത്യാനികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. ഇന്ത്യയില്‍ നടക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷത്തെ അപലപിയ്ക്കുകയും ഇന്ത്യന്‍ സര്‍ക്കാരിനോട് പ്രശ്നത്തിന്റെ മൂല കാരണം കണ്ടുപിടിച്ച് അക്രമം അവസാനിപ്പിയ്ക്കുവാനും ആവശ്യപ്പെടുന്നതാണ് പ്രസ്തുത പ്രമേയം. ഇത് ഉടന്‍ പാസ്സാക്കണം എന്നാണ് സംഘടന ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
“അന്താരാഷ്ട്ര കൃസ്തീയ സ്വാതന്ത്ര്യം” എന്ന് സംഘടനയാണ് ഈ ആവശ്യവുമായി അമേരിയ്ക്കന്‍ പ്രതിനിധി സഭയെ സമീപിച്ചിരിയ്ക്കുന്നത്. ഒറീസ്സയിലെ വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ കൃസ്ത്യാനികളേയും പള്ളികളേയും ആക്രമിയ്ക്കുന്നത് ഭരണകൂടം കൈയും കെട്ടി നോക്കി നില്‍ക്കുകയാണ് എന്ന് സംഘടനയുടെ പ്രസിഡന്റായ ജിം ജേക്കബ്സണ്‍ ആരോപിച്ചു. കൃസ്ത്യാനികളുടെ സര്‍വ്വവും ഇവര്‍ അഗ്നിയ്ക്കിരയാക്കി നശിപ്പിയ്ക്കുന്നു. ഗത്യന്തരമില്ലാതെ ഇവര്‍ കാട്ടിലും മറ്റും അഭയം പ്രാപിച്ചിരിയ്ക്കുകയാണ്. കണ്ണില്‍ കണ്ടതെല്ലാം നശിപ്പിയ്ക്കുകയും കന്നില്‍ പെടുന്നവരെയെല്ലാം തല്ലുകയും പുരോഹിതന്മാരെ കൊല്ലുകയും ചെയ്യുന്നു. ആണവ കരാര്‍ നടപ്പിലാക്കുന്നതിന് മുന്‍പ് ഒറീസ്സയില്‍ കൃസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അക്രമം അവസാനിച്ചു എന്ന് കോണ്ടലീസ റൈസ് ഉറപ്പു വരുത്തണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യത്തിനു അമേരിക്കയില്‍ പിന്തുണ വര്‍ധിച്ചു വരികയാണെന്നും സൂചനയുണ്ട്. Labels: അമേരിക്ക, ഇന്ത്യ, ക്രമസമാധാനം, തീവ്രവാദം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Thursday, October 23, 2008 ) 1 Comments:
Links to this post: |
തായ് ലന്‍ഡില്‍ പട്ടാളം വീണ്ടും തെരുവില്‍ ഇറങ്ങി
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ന്നു വരുന്ന സംഘര്‍ഷത്തിന് ഒടുവില്‍ തായ് ലന്‍ഡില്‍ പട്ടാളം തെരുവില്‍ ഇറങ്ങി. പുതുതായ് നിലവില്‍ വന്ന ഭരണ നേതൃത്വത്തിന് എതിരേ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ ആയിരുന്നു തായ് ലന്‍ഡിലെ പീപ്പ്ള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസിയുടെ നേതൃത്വത്തില്‍ നടന്നു വന്നത്. പാര്‍ലിമെന്റ് മന്ദിരത്തിനു മുന്നില്‍ നിന്നും സമരക്കാരെ ഓടിയ്ക്കാന്‍ ഇന്നലെ രാവിലെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിയ്ക്കുക ഉണ്ടായി. ഇതേ തുടര്‍ന്ന് പന്ത്രണ്ട് മണിയ്ക്കൂറോളം പോലീസും അക്രമാസക്തമായ ജനക്കൂട്ടവും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടന്നു. രണ്ട് പേര്‍ കൊല്ലപ്പെട്ടു. 380ഓളം പേര്‍ക്ക് പരിയ്ക്കേറ്റു.
പുതുതായി നിലവില്‍ വന്ന പ്രധാനമന്ത്രി സോംചായ് ഭരണകൂടത്തെ പിരിച്ചു വിടണം എന്നതാണ് സമരക്കാരുടെ ആവശ്യം. ഉപരോധിയ്ക്കപ്പെട്ട പാര്‍ലിമെന്റ് മന്ദിരത്തിനു പിന്നിലെ വേലിയ്ക്കടിയിലൂടെ നുഴഞ്ഞ് കടന്ന് ഹെലികോപ്റ്ററില്‍ കയറി രക്ഷപെടുകയായിരുന്നു പ്രധാന മന്ത്രി സോം ചായ്. അഴിമതിയും തിരഞ്ഞെടുപ്പ് ക്രമക്കേടുകളും ആരോപിയ്ക്കപ്പെട്ടിട്ടുള്ള സോംചായ് വര്‍ഷങ്ങളായി തായ് ലന്‍ഡില്‍ തുടര്‍ന്നു വരുന്ന രാഷ്ട്രീയ മരവിപ്പിനും അടിച്ചമര്‍ത്തലുകള്‍ക്കും ഒരു തുടര്‍ച്ചയാവും എന്നാണ് പൊതുവെ ഭയപ്പെടുന്നത്. പ്രതിഷേധയ്ക്കാരുമായി സന്ധി സംഭാഷണത്തിന് നിയോഗിയ്ക്കപ്പെട്ട സോം ചായുടെ ഒരു അടുത്ത അനുയായിയും ഉപ പ്രധാന മന്ത്രിയും ആയ ഷവാലിത് ഇന്നലെ രാജി വെച്ചത് പ്രതിഷേധക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. Labels: അന്താരാഷ്ട്രം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Wednesday, October 08, 2008 ) |
ഇന്ന് ഇടത് പക്ഷം കരി ദിനം ആചരിയ്ക്കുന്നു
പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി കൂടിക്കാഴ്ച്ച നടത്തുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ഇടതു പക്ഷം കരിദിനം ആചരിയ്ക്കും.
ആണവ കരാര്‍ നടപ്പിലാക്കാന്‍ അമേരിയ്ക്ക ധൃതി പിടിച്ച് നടത്തുന്ന ശ്രമങ്ങള്‍ അവരുടെ ഗൂഡ ലക്ഷ്യം വെളിപ്പെടുത്തുന്നു എന്ന് സി. പി. എം. കുറ്റപ്പെടുത്തി. അമേരിയ്ക്കയുടെ കച്ചവട താല്‍പ്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ഈ കരാര്‍ അമേരിയ്ക്കയ്ക്ക് ആവശ്യമാണ്. അത് കൊണ്ടാണ് ധൃതി പിടിച്ച് ഈ കരാര്‍ സെനറ്റ് അംഗീകാരം നല്‍കിയിരിയ്ക്കുന്നത്. പി. ഡി. പി. യും ബി. എസ്. പി. യും ഇടത് പാര്‍ട്ടികള്‍ക്ക് ഒപ്പം ഇന്നത്തെ പ്രതിഷേധത്തില്‍ പങ്ക് ചേരും.
- ജെ. എസ്.
( Thursday, September 25, 2008 ) |
ബുഷ് - സിംഗ് കൂടിക്കാഴ്ച : നാളെ കരി ദിനം
അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് കൂടിക്കാഴ്ച്ച നടത്തുന്നതില്‍ പ്രതിഷേധിച്ച് നാളെ ഇടതു പക്ഷം കരി ദിനമായി ആചരിയ്ക്കും. നാല് ഇടത് പാര്‍ട്ടികള്‍ക്കൊപ്പം പി. ഡി. പി. യും ബി. എസ്. പി. യും പ്രതിഷേധത്തില്‍ അണി ചെരും.
- ജെ. എസ്.
( Wednesday, September 24, 2008 ) |
കൊച്ചി തുറമുഖ സമരം : ചര്‍ച്ച പരാജയപ്പെട്ടു
കൊച്ചി തുറമുഖ തൊഴിലാളികളുടെ സമരം തീര്‍ക്കാന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുറമുഖത്തില്‍ ചരക്ക് നീക്കം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിയ്ക്കുകയാണ്. സി. ഐ. എസ്. എഫ്. മര്‍ദ്ദിച്ചു എന്ന് ആരോപിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. തുറമുഖത്ത് സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പ് നല്‍കാതെ സമരം അവസാനിപ്പിക്കില്ല. ഉത്തരവാദിത്തപ്പെട്ട ആരും ഈ ചര്‍ച്ചയ്ക്ക് പങ്കെടുത്തില്ല. ഈ സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകുക അല്ലാതെ മറ്റൊരു മാര്‍ഗ്ഗം തങ്ങളുടെ മുന്നിലില്ല എന്നും ചര്‍ച്ചയ്ക്ക് ശേഷം തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.
പണിമുടക്കത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണ്ണമായ് തടസ്സപ്പെട്ടിരിയ്ക്കുകയാണ്. അയ്യായിരത്തോളം കണ്ടെയ്നറുകള്‍ ഇപ്പോള്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്നുണ്ട്. പണിമുടക്ക് കാരണം പ്രതിദിനം എഴുപത്തി അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കൊച്ചി തുറമുഖത്തിന് ഉണ്ടാവുന്നത്. തൊഴിലാളികളും സി. ഐ. എസ്. എഫ്. ഉം തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിയ്ക്കാന്‍ വകുപ്പ് തല അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. രാമചന്ദ്രന്‍ അറിയിച്ചു.
- ജെ. എസ്.
( Wednesday, September 24, 2008 ) |
വിഴിഞ്ഞം സമരം ഭൂ മാഫിയയുടെ തന്ത്രം
വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം ഭൂമാഫിയയുടെ തന്ത്രം ആണെന്ന് മന്ത്രി വിജയകുമാര്‍ പ്രസ്താവിച്ചു. പദ്ധതി തുടങ്ങുന്നതിന് മുന്‍പേ ഇത്തരമൊരു പ്രതിരോധം നേരിടേണ്ടി വന്നാല്‍ ഒരു പക്ഷെ അത് പദ്ധതി തന്നെ കേരളത്തിന് നഷ്ടമാവാന്‍ ഇടയാക്കും എന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയ്ക്ക് തുരങ്കം വെയ്ക്കാന്‍ ഭൂ മാഫിയയും റിസോര്‍ട്ട് ഉടമകളും സ്പോണ്‍സര്‍ ചെയ്യുന്ന സമരം ആണ് ഇത് എന്നാണ് സി. പി. എം. പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുത്താല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിയൊഴിയേണ്ടി വരും. ഇതിനെതിരെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ജനകീയ സമരം നടക്കുന്നത്. സെപ്റ്റംബര്‍ 24ന് മുഖ്യമന്ത്രി പ്രദേശം സന്ദര്‍ശിയ്ക്കുന്നുണ്ട്. അന്ന് കരിദിനം ആചരിയ്ക്കാനാണ് സമരക്കാരുടെ തീരുമാനം. Labels: കേരളം, ക്രമസമാധാനം, പ്രതിഷേധം, വ്യവസായം
- ജെ. എസ്.
( Monday, September 22, 2008 ) |
മലയാളികള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്ന ഇന്ത്യന്‍ അംബാസഡറുടെ പ്രസ്താവന വിവാദമാകുന്നു
യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡറുടെ പ്രസ്താവനയ്ക്കെതിരെ വിവിധ മലയാളി സംഘടനകള്‍ രംഗത്തെത്തി. മലയാളികളില്‍ ഭൂരിഭാഗത്തിനും ഒന്നില്‍ കൂടുതല്‍ പാസ് പോര്‍ട്ടുകള്‍ ഉണ്ടെന്നാണ് അംബാസഡര്‍ തല്‍മീസ് അഹമ്മദ് കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് ദിന പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്. അംബാസഡറുടെ ഈ പ്രസ്താവനയാണ് മലയാളി സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.
ഈ അഭിപ്രായം പ്രവാസി മലയാളികളെ അപമാനിക്കു ന്നതിന് തുല്യമാണെന്നും വിഭാഗീയത കാണിക്കുന്ന അംബാസഡറെ തിരിച്ചു വിളിക്കണമെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എ.ഇ. കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പ്രസ്താവനയില്‍ പറഞ്ഞു. യു.എ.ഇ.യ്ക്ക് ഭീഷണി ഉയര്‍ത്തുന്ന വ്യാജ പാസ് പോര്‍ട്ടുകള്‍ ക്കെതിരെ കേരള സര്‍ക്കാര്‍ നിരുത്തരവാദ പരമായ സമീപനമാണ് വെച്ചു പുലര്‍ത്തുന്ന തെങ്കില്‍ കേന്ദ്ര സര്‍ക്കാറിനോട് നേരിട്ട് എമിഗ്രേഷന്‍ ക്ലിയറന്‍സ് ഏറ്റെടുക്കാന്‍ അംബാസഡര്‍ ആവശ്യപ്പെടുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അല്ലാതെ മലയാളികളെ ആക്ഷേപിക്കുകയല്ല വേണ്ടതെന്നും വിവിധ സംഘടനകള്‍ വ്യക്തമാക്കി.
- ജെ. എസ്.
( Wednesday, August 06, 2008 ) 3 Comments:
Links to this post: |
സാംസ്കാരിക പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തു
ചെങ്ങറ ഭൂസമരത്തിന്റെ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ സാംസ്കാരിക പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. നന്ദിഗ്രാം സമര നേതാവ് ശ്രീ സപന്‍ ഗാംഗുലി, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ആയ ശ്രീ. സി. ആര്‍. നീലകണ്ഠന്‍, ജനകീയ പ്രതിരോധ സമിതി നേതാവായ ഫാദര്‍ അബ്രഹാം ജോസഫ് എന്നിവരെയാണ് ആക്രമിച്ചത്. തോട്ടം തൊഴിലാളികളില്‍ ചിലരാണ് ഇവരെ തടഞ്ഞു വെയ്ക്കുകയും ഇവര്‍ സഞ്ചരിച്ച കാര്‍ തല്ലി പൊളിയ്ക്കുകയും ചെയ്തത്.
സാമൂഹ്യ പ്രവര്‍ത്തകരെ ആക്രമിച്ചതിന് എതിരേ വിവിധ സമര സമിതികളുടെ നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. സമരത്തിനും സമര നേതാക്കള്‍ക്കും എതിരെ തൊഴിലാളികളെ ഇളക്കി വിട്ട് ഇത്തരം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ് എന്ന് ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി ഡോ. വി. വേണുഗോപാല്‍ പറഞ്ഞു. Labels: പ്രതിഷേധം
- ജെ. എസ്.
( Monday, August 04, 2008 ) |
കുവൈറ്റില്‍ നിന്ന് ആയിരത്തോളം തൊഴിലാളികളെ നാട് കടത്തി
കുവൈറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ക്ലീനിംഗ് തൊഴിലാളികളുടെ സമരത്തില്‍ പങ്കെടുത്ത ആയിരത്തോളം ബംഗ്ലാദേശി തൊഴിലാളികളെ നാടു കടത്തി.
സമരം അക്രമത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് ഈ നടപടി. തുടക്കത്തില്‍ ആഭ്യന്തര മന്ത്രാലയം തൊഴിലാളികളോട് അനുഭാവ പൂര്‍വം പെരുമാറി എങ്കിലും സമരം അക്രമാസക്ത മായതോടെ ശക്തമായ നടപടി എടുക്കുക യായിരുന്നു. എന്നാല്‍ ക്ലീനിംഗ് തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധനയും മെച്ചപ്പെട്ട താമസ സൗകര്യവും നല്‍കണമെന്ന് കുവൈറ്റ് തൊഴില്‍ മന്ത്രാലയം കമ്പനികളോട് നിര്‍ദേശിച്ചു. Labels: കുവൈറ്റ്, തൊഴില്‍ നിയമം, പ്രതിഷേധം, പ്രവാസി
- ജെ. എസ്.
( Thursday, July 31, 2008 ) |
സമരം ചെയ്ത തൊഴിലാളികളെ വിട്ടയച്ചു
യു.എ.ഇ.യില്‍ തൊഴില്‍ സമരം അക്രമാസക്തം ആയതിനെ തുടര്‍ന്ന് പട്ടാളം തടങ്കലില്‍ വെച്ച മൂവായിരത്തില്‍ പരം തൊഴിലാളികളെ വിട്ടയച്ചു. ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. ഇനിയും ഇത്തരം അതിക്രമങ്ങളില്‍ ഏര്‍പ്പെടാതെ യു.എ.ഇ. നിയമങ്ങള്‍ അനുസരിച്ച് തങ്ങളുടെ ജോലി ചെയ്തു ജീവിച്ചു കൊള്ളാം എന്ന്‍ ഇവര്‍ അധികൃതര്‍ക്ക് നല്‍കിയ ഉറപ്പിന്‍ മേലാണ് ഇവരെ വിട്ടയയ്ക്കാന്‍ തീരുമാനം ആയത്. പതിമൂന്ന് ദിവസത്തോളം ഇവര്‍ പട്ടാളത്തിന്റെ പിടിയില്‍ ആയിരുന്നു.
എന്നാല്‍ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ എട്ട് പേരെ വിട്ടയച്ചിട്ടില്ല. ഇവര്‍ക്കെതിരെ നടപടി തുടരും എന്ന് പോലീസ് അറിയിച്ചു. ഏഴ് ഇന്ത്യാക്കാരും ഒരു ബംഗ്ലാദേശിയും ആണ് ഇപ്പോള്‍ പോലീസ് പിടിയില്‍ ഉള്ളത്. Labels: തൊഴില്‍ നിയമം, പ്രതിഷേധം, യു.എ.ഇ., ശിക്ഷ
- ജെ. എസ്.
( Thursday, July 17, 2008 ) |
ഗ്രീന്‍ പീസ് പ്രവര്‍ത്തകരുടെ മോചനം വൈകും
ജപ്പാനില്‍ അന്യായമായി തടവിലാക്കപ്പെട്ട രണ്ട് ഗ്രീന്‍ പീസ് പ്രവര്‍ത്തകരുടെ മോചനത്തിനായി ലോകം മുഴുവന്‍ പ്രതിഷേധം ആഞ്ഞടിയ്ക്കുമ്പോഴും ജപ്പാന്‍ കോടതി ഇവരുടെ മോചനം തടയുകയാണ്. ജപ്പാന്‍ സര്‍ക്കാര്‍ നടത്തി വരുന്ന “ശാസ്ത്രീയ തിമിംഗല വേട്ട” യോടനുബന്ധിച്ച് നടക്കുന്ന വെട്ടിപ്പ് വെളിപ്പെടുത്തിയ ജുനിച്ചി സാറ്റോ, ടോറു സുസുക്കി എന്നീ ഗ്രീന്‍ പീസ് പ്രവര്‍ത്തകരെ ജൂണ്‍ 20നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിമിംഗല സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ വ്യാവസായികമായ തിമിംഗല വേട്ട നേരത്തേ നിരോധിച്ചതാണ്. എന്നാല്‍ ഈ നിരോധനം തിമിംഗല ഗവേഷണത്തിനായി തിമിംഗലങ്ങളെ പിടിയ്ക്കാന്‍ അനുവദിയ്ക്കുന്നുണ്ട്. ഇതിന്റെ മറവിലാണ് ജപ്പാന്‍ ഔദ്യോഗികമായി തന്നെ പ്രതിവര്‍ഷം ആയിരം തിമിംഗലങ്ങളെ വേട്ടയാടുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ നടത്തി വരുന്ന ഈ “ശാസ്ത്രീയ” വേട്ടയുടെ മറവില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ അനധികൃത തിമിംഗല വേട്ട നിര്‍ബാധം നടന്നു വരുന്നതിന് എതിരെയാണ് ഗ്രീന്‍ പീസ് പ്രതിഷേധിയ്ക്കുന്നത്. സര്‍ക്കാര്‍ സംരക്ഷണത്തില്‍ നടക്കുന്ന ഈ തിമിംഗല വേട്ടയില്‍ കാലങ്ങളായി നടന്നു വന്ന ഇത്തരം വെട്ടിപ്പിനെതിരെ ഗ്രീന്‍ പീസ് പ്രക്ഷോഭം നടത്തി വരികയായിരുന്നു. തിമിംഗല സംരക്ഷണ മേഖലയില്‍ നിന്നും മടങ്ങി വന്ന “നിഷിന്‍ മാറു” എന്ന കപ്പലില്‍ നിന്നും ടോക്യോയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കേന്ദ്രത്തിലേക്ക് തിമിംഗല മാംസം കടത്തുന്നത് മനസ്സിലാക്കി അതിലൊരു പെട്ടി മാംസം ജുനിച്ചിയും ടോറുവും കൈക്കലാക്കിയിരുന്നു. ഈ പെട്ടി ഇവര്‍ പിന്നീട് പോലീസിന് കൈമാറുകയുണ്ടായി. എന്നാല്‍ ഗ്രീന്‍ പീസിന്റെ വാദത്തിന് സഹായകരമായ തെളിവായി ഇവര്‍ കൈക്കലാക്കിയ തിമിംഗല മാംസം. ഇതില്‍ അരിശം പൂണ്ടാണ് സര്‍ക്കാര്‍ ഇവരെ തടവിലാക്കിയത്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിച്ചിരുന്നു എങ്കിലും കോടതി ഇവരെ 23 ദിവസം തടങ്കലില്‍ വെയ്ക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജപ്പാനില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കാതെ ഒരാളെ തടവില്‍ വെയ്ക്കാവുന്ന പരമാവധി കാലാവധിയാണിത്. ലോകമെമ്പാടും നിന്ന് രണ്ട് ലക്ഷത്തോളം പേര്‍ ഇതിനകം ഇവരുടെ മോചനത്തിനായി ജപ്പാന്‍ സര്‍ക്കാറിന് ഇമെയില്‍ സന്ദേശം അയച്ചു കഴിഞ്ഞു. നിങ്ങളുടെ പ്രതിഷേധം ഇവിടെ അറിയിക്കാം: http://www.greenpeace.org/international/news/activists-arrested-200608/release-our-activists അന്താരാഷ്ട്ര വിലക്ക് മാനിക്കാതെ തിമിംഗല വേട്ട നടത്തുന്ന മറ്റ് രണ്ട് രാജ്യങ്ങള്‍ നോര്‍വേ, ഐസ് ലാന്‍ഡ് എന്നിവയാണ്. Labels: പരിസ്ഥിതി, പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Thursday, July 10, 2008 ) |
പാഠ പുസ്തകം: പ്രവാസി എഴുത്തുകാര്‍ പ്രതികരിയ്ക്കുന്നു
പാഠ പുസ്തക സമരം കേരളീയ നവോത്ഥാന മൂല്യങ്ങളെ വെല്ലു വിളിക്കുന്നു എന്ന് പ്രമുഖ പ്രവാസി എഴുത്തുകാര്‍ പ്രതികരിച്ചു. ഡോ. ടി. പി. നാസര്‍, ഡോ. കെ. എം. അബ്ദുല്‍ ഖാദര്‍, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ഷംസുദ്ദിന്‍ മൂസ, കമറുദ്ദീന്‍ ആമയം, ബെന്യാമിന്‍, കുഴുര്‍ വിത്സന്‍, പ്രേംരാജന്‍, രാംമോഹന്‍ പാലിയത്, അനൂപ് ചന്ദ്രന്‍, ടി. പി. അനില്‍ കുമാര്‍, സനല്‍, നിര്‍മ്മല, കെ. എം. രശ്മി, ടി. പി. വിനോദ്, പ്രമോദ് കെ. എം., കെ. വി. മണികണ്ഠന്‍, സി. വി. സലാം, പി. കെ. മുഹമ്മദ്, ബീരാന്‍കുട്ടി, അബ്ദുല്‍ ഗഫുര്‍, സുനില്‍ സലാം, രാജേഷ് വര്‍മ്മ ,സര്‍ജു എന്നീ എഴുത്തുകാര്‍ ദുബായില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്ഥാവനയിലാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്.
“കാലഹരണപ്പെട്ടതും അവികസിതവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇരകള്‍ എന്ന നിലയില്‍ വിദേശങ്ങളില്‍ വച്ച് നാം നമ്മെ ത്തന്നെ കാണും. നാട്ടു രാജാക്കന്മാരുടെ ഭരണ പരിഷ്കാരങ്ങള്‍ പഠിച്ച്, ഉപന്യസിച്ച് വ്യാജ സാമൂഹിക പാഠങ്ങളിലൂടെ ലോകത്തെ അഭിമുഖീ കരിക്കാനാവില്ല. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ബോധന രീതികളിലും നിരന്തരം പരിഷ്കരണങ്ങള്‍ നടക്കേണ്ടതുണ്ട്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നടക്കുന്ന അത്തരം ശ്രമങ്ങളെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലും ജീവിക്കുന്ന മലയളി എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പ്രൊഫഷണലുകളും എന്ന നിലയില്‍ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഇനിയുമവ കുടുതല്‍ സമകാലീനതയും സമഗ്രതയും കൈവരിക്കേണ്ടതുണ്ടെന്ന ബോധ്യത്തോടെ. ആധുനിക ജനാധിപത്യ മതേതര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയില്‍ മതേതര ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും സവിശേഷവും വിശാലവുമായ ഒരിടമുണ്ട്. മതത്തിന്റെ ആശയങ്ങളെ അല്ല , മറിച്ച് മതേതര ആശയങ്ങളേയും മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുക എന്നത് സര്‍ക്കാരുകളുടെ ഭര്‍ണ ഘടനാ പരമായ ബാധ്യതയാണ്. അതിനാല്‍ മെത്രാന്മാര്‍ക്കും മൊല്ലാക്കമാര്‍ക്കും അവരുടെ നോമിനികള്‍ക്കും കൂടി വിഭ്യഭ്യാസ കരിക്കുലം തീരുമാനിക്കാനാവില്ല. ഇന്ന് കേരളത്തിലെ പാഠ പുസ്തക സമരത്തില്‍ തെളിയുന്നത് മധ്യകാല മത രാഷ്ട്രീയമാണ്. യുക്തി വാദികളും നിരീശ്വര വാദികളും മിശ്ര വിവാഹിതരേക്കള്‍ എണ്ണത്തില്‍ കുറവായ നമ്മുടെ നാട്ടില്‍ രാഷ്ട്രീയമായി ശക്തി സംഭരിക്കന്‍ യുക്തിവാദം ഒരാശ്രയമല്ല. പള്ളി പ്രസംഗങ്ങളില്‍ രാഷ്ട്രീയം പറയുന്നതിന് ഗള്‍ഫ് രാജ്യങ്ങളില്‍ കര്‍ശന വിലക്ക് നില നില്‍ക്കുമ്പോള്‍ കേരളത്തില്‍ അതിനായ് ആഹ്വാനം മുഴങ്ങുന്നത് അപകടകരവും അപലപനീയവുമാണ്. പള്ളികളെ രാഷ്ട്രീയ സമര വേദിയാക്കാനുള്ള ശ്രമങ്ങളെ മഹല്‍ കമ്മിറ്റികള്‍ തന്നെ ചെറുക്കണമെന്നും, ആത്മീയ വേല വിട്ട് രാഷ്ട്രീയ വേലയില്‍ മുഴുകുന്ന ഇമാമുമാരെ പിരിച്ചു വിടണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. എണ്ണമറ്റ സംഘടനകള്‍ ഉണ്ടാക്കി സമുദായ നേതാവായ് സ്വയം പ്രഖ്യാപിച്ച് വിദേശ മൂലധനം കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന അല്‍പ്പ വിഭവ ശേഷിയുള്ള ഇക്കുട്ടരെ നിരന്തരം വട്ടമേശ സമ്മേളനത്തിനു വിളിക്കുന്ന കേരള സര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമാണ്. മത സംഘടനകള്‍ക്കും മത ട്രസ്റ്റുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന സമ്പ്രദായം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു”.
- ജെ. എസ്.
( Wednesday, July 09, 2008 ) |
യു.എ.ഇ.യില്‍ സമരം: 3000 ഇന്ത്യാക്കാര്‍ അറസ്റ്റില്‍
മോശപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച 3000 ത്തോളം ഇന്ത്യന്‍ തൊഴിലാളികളെ യു.എ.ഇ.യിലെ റാസല്‍ഖൈമയില്‍ പട്ടാളത്തിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. ഇതാദ്യമായാണ് യു.എ.ഇ. ഒരു തൊഴില്‍ തര്‍ക്കം പരിഹരിയ്ക്കാന്‍ പട്ടാളത്തിനെ ഉപയോഗിയ്ക്കുന്നത്.
അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും എത്തിയ പട്ടാള സംഘങ്ങള്‍ തൊഴിലാളികളെ അറസ്റ്റ് ചെയ്ത് അബുദാബിയുടെ പ്രാന്ത പ്രദേശത്തെവിടെയോ ഉള്ള ഒരു രഹസ്യ സങ്കേതത്തിലേയ്ക്ക് കൊണ്ട് പോയിരിക്കുകയാണ് എന്ന് ഒരു പ്രമുഖ ഇന്ത്യന്‍ പത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാസല്‍ ഖൈമയിലെ ഒരു പ്രശസ്തമായ സെറാമിക് നിര്‍മ്മാണ കമ്പനിയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് തൊഴിലാളികള്‍ തങ്ങളുടെ ലേബര്‍ ക്യാമ്പില്‍ ലഭിച്ച മോശം ഭക്ഷണത്തെ ചൊല്ലി പ്രതിഷേധിച്ചത്. പ്രതിഷേധം അക്രമാസക്തമാവുകയും ഇവര്‍ ക്യാമ്പിലെ ജനാലകളും ഫര്‍ണിച്ചറുകളും മറ്റും തല്ലി പൊട്ടിക്കുകയും, ക്യാമ്പിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീ വെച്ച് നശിപ്പിക്കുകയും ചെയ്തു എന്ന് യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി തല്‍മീസ് അഹമ്മദ് അറിയിച്ചു. ക്യാമ്പിന്റെ കാന്റീനിലാണത്രെ പ്രശ്നം തുടങ്ങിയത്. മോശം ഭക്ഷണം വിളംബിയതിനെ മൂന്ന് തൊഴിലാളികള്‍ ചോദ്യം ചെയ്തത് വാഗ്വാദമായി മാറുകയും കുപിതരായ തൊഴിലാളികള്‍ കാന്റീന്‍ നടത്തിപ്പുകാരനെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. ഇതേ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തി ഇവരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവരെ കൊണ്ട് പോവാന്‍ മറ്റ് തൊഴിലാളികള്‍ അനുവദിച്ചില്ലത്രെ. തങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ പ്രശ്നം ഉണ്ടാക്കിയതെന്നു ഇവരെ കൊണ്ട് പോവാന്‍ തങ്ങള്‍ അനുവദിയ്ക്കില്ല എന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് തൊഴിലാളികള്‍ പോലീസിനെ പിന്തിരിപ്പിക്കാന്‍ പോലീസിനെ കല്ലെറിയുകയും ചെയ്തുവത്രെ. അക്രമാസക്തരായ ജനക്കൂട്ടം ഇതിനിടയില്‍ പോലീസിന്റെ വാഹനങ്ങള്‍ കത്തിച്ചു കളയുകയും ചെയ്തതായ് അറിയുന്നു. ഇതിനെ തുടര്‍ന്നാണ് പട്ടാളം രംഗത്തെത്തിയത്. ക്യാമ്പ് മുഴുവന്‍ കയറി മുഴുവന്‍ തൊഴിലാളികളേയും പട്ടാളം അറസ്റ്റ് ചെയ്യാന്‍ ഇടയായത് ഇങ്ങനെയാണ്. മുറികളില്‍ കയറി ഒളിച്ച പലരേയും വാതില്‍ ചവുട്ടി പോളിച്ചും മുറി തന്നെ ഇടിച്ച് നശിപ്പിച്ചും ആണത്രെ പട്ടാളം അറസ്റ്റ് ചെയ്തത്. ക്യാമ്പില്‍ ഉണ്ടായിരുന്ന 3000 ത്തോളം തൊഴിലാളികളെ അറസ്റ്റ് ചെയ്തു എങ്കിലും ഇതില്‍ എല്ലാവര്‍ക്കും അക്രമ സംഭവങ്ങളില്‍ പങ്കില്ല. ഇവരുടെ വിരലടയാളങ്ങള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. അക്രമത്തില്‍ പങ്കുണ്ടെന്ന് തെളിയുന്നവരെ തടവ് ശിക്ഷയ്ക്ക് വിധിക്കും. തടവ് കാലാവധി കഴിഞ്ഞാല്‍ ഇവരെ നാട് കടത്തുകയും ചെയ്യും. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇന്ത്യാക്കാരും മറ്റ് രാജ്യക്കാരും ഉണ്ടെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി ശ്രീ വയലാര്‍ രവി അറിയിച്ചു. യു.എ.ഇ.യിലെ ഇന്ത്യന്‍ കാര്യാലയം ഇവരെ മോചിപ്പിയ്ക്കാന്‍ യു.എ.ഇ. അധികാരികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തി വരികയാണ് എന്നും മന്ത്രി പറഞ്ഞു. Labels: കുറ്റകൃത്യം, തൊഴില്‍ നിയമം, പോലീസ്, പ്രതിഷേധം, പ്രവാസി, യു.എ.ഇ.
- ജെ. എസ്.
( Tuesday, July 08, 2008 ) |
മോഡിയ്ക്കെതിരെ നരഹത്യാ വിരുദ്ധ മുന്നണി
അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ നടക്കുവാനിരിക്കുന്ന രണ്ടാം ലോക ഗുജറാത്തി സമ്മേളനത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നതിന് എതിരെ അമേരിക്കയിലെ നരഹത്യാ വിരുദ്ധ മുന്നണി രംഗത്തെത്തി. മോഡിയ്ക്ക് അമേരിക്കയില്‍ പ്രവേശിയ്ക്കാനുള്ള വിസ നല്‍കരുത് എന്നാണ് ഇവരുടെ ആവശ്യം.
സമ്മേളനത്തിന്റെ സംഘാടകരായ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ അമേരിക്കന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയാണ് നരേന്ദ്ര മോഡിയെ സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചത്. വിസയുടെ പ്രശ്നം മോഡിയും സര്‍ക്കാരും തമ്മില്‍ ഉള്ളതാണെന്നായിരുന്നു ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ സംഘടനയുടെ പ്രസിഡന്റായ സുനില്‍ നായകിന്റെ മറുപടി. ലോകമെമ്പാടും നിന്നുള്ള അന്‍പതിനായിരത്തോളം ഗുജറാത്തികള്‍ ഓഗസ്റ്റ് 29ന് തുടങ്ങുന്ന ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കും. മോഡിയ്ക്ക് അമേരിക്ക വിസ നല്‍കുമെന്നും സമ്മേളനത്തില്‍ പങ്കെടുക്കാനാവുമെന്നും നായക് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ ഇരുപത്തഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ നരഹത്യാ വിരുദ്ധ മുന്നണി മോഡിയ്ക്ക് അമേരിയ്ക്ക സന്ദര്‍ശിക്കുവാനുള്ള വിസ നല്‍കരുതെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടോലിസാ റൈസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 2005ല്‍ നടന്ന ഒന്നാം ലോക ഗുജറാത്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോഡിയ്ക്ക് അമേരിയ്ക്കന്‍ സര്‍ക്കാര്‍, ഗുജറാത്തില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപങ്ങളുടെ പശ്ചാത്തലത്തില്‍, വിസ നിരസിച്ചിരുന്നു. കോണ്ടൊലിസാ റൈസിന് എഴുതിയ കത്തില്‍ 2005ല്‍ മോഡിയ്ക്ക് വിസ നിഷേധിച്ച സാഹചര്യങ്ങളില്‍ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് നരഹത്യാ വിരുദ്ധ മുന്നണി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തന്നെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരെ വ്യാപകമായി വ്യവസ്ഥാപിത മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. 2002ലെ കലാപങ്ങള്‍ക്ക് മോഡി ഇന്ന് വരെ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല അവയെ ന്യായീകരിയ്ക്കുകയും ചെയ്യുന്നു. ഗുജറാത്തില്‍ നടന്ന ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ ഇതിന് സാക്ഷ്യം വഹിയ്ക്കുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശ സംഘടനകളെ സംസ്ഥാന ഭരണകൂടം പീഡിപ്പിച്ച് നിശ്ശബ്ദരാക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്. Labels: അമേരിക്ക, ഇന്ത്യ, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Thursday, July 03, 2008 ) |
ബൂലോഗത്തില്‍ കരി വാരം
കേരള്‍സ് ഡോട് കോം എന്ന വെബ് സൈറ്റ് മലയാള ബ്ലോഗ് കൊള്ളയടിച്ചതിന് എതിരെ ബൂലോഗത്തില്‍ കരി വാരം ആചരിക്കുന്നു. കേരള്‍സ് ഡോട് കോമിന്റെ പകര്‍പ്പവകാശ ലംഘനത്തിന് എതിരേയും ചോദ്യം ചെയ്തവരോട് കൈകൊണ്ട മാഫിയാ നിലപാടുകള്‍ക്ക് എതിരെയും തങ്ങളുടെ ബ്ലോഗിന്റെ നിറങ്ങള്‍ കെടുത്തി മലയാള ബ്ലോഗര്‍മാര്‍ പ്രതിഷേധിക്കുന്നു. കേരള്‍സ് ഡോട് കോമിനെതിരെ സമരവുമായി മുന്നോട്ട് വന്ന ഇഞ്ചിപെണ്ണിന് പിന്തുണയുമായി രാജ് നീട്ടിയത്ത്, ഡാലി, വണ്‍ സ്വാളോ, അഞ്ചല്‍ക്കാരന്‍, കൊടകരപുരാണം എന്നിങ്ങനെ ഒട്ടേറെ ബ്ലോഗുകള്‍ ഇതിനോടകം കറുത്തു കഴിഞ്ഞു. ദിനം പ്രതി കൂടുതല്‍ ബ്ലോഗുകള്‍ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു കോണ്ടിരിക്കുകയാണ്.
മലയാളം ബ്ലോഗ് പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ടു! Labels: കുറ്റകൃത്യം, പ്രതിഷേധം, ബ്ലോഗ്
- ജെ. എസ്.
( Monday, June 09, 2008 ) 4 Comments:
Links to this post: |
കുവൈറ്റില്‍ സമര നേതാക്കളെ നാടുകടത്തും
തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരേയും കൂട്ടം കൂടി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരേയും പിടികൂടി നാടു കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധം പ്രകടിപ്പിക്കുന്ന സംഭവങ്ങള്‍ ഈയിടെയായി കുവൈറ്റില്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴാണ് പലപ്പോഴും തൊഴിലാളികള്‍ സംഘടിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിഷേധം കുവൈറ്റില്‍ നിയമ വിരുദ്ധമാണ്. തൊഴില്‍ സമരങ്ങള്‍ക്ക് അപ്പുറം ഈയിടെ രാഷ്ട്രീയ, ഗോത്ര, മത വിഭാഗങ്ങള്‍ പ്രതിഷേധ യോഗങ്ങളും മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സംഘടിച്ച് പ്രതിഷേധം നടത്തുന്നവര്‍ നാടു കടത്തല്‍ അടക്കമുള്ള കര്‍ശന ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. Labels: കുവൈറ്റ്, തൊഴില്‍ നിയമം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Monday, May 05, 2008 ) |
ഷാര്‍ജയില്‍ തൊഴിലാളികള്‍ അക്രമാസക്തരായി
ഷാര്‍ജയിലെ സജയിലുള്ള ഒരു ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനിയിലെ തൊഴിലാളികളുടെ പണിമുടക്ക് ഇന്ന് അക്രമാസക്തമായി. നിരവധി വാഹനങ്ങള്‍ തകര്‍ത്ത തൊഴിലാളികള്‍ കമ്പനിയുടെ പ്രധാന ഓഫീസിന് തീയിടുകയും ചെയ്തു.
Labels: കുറ്റകൃത്യം, തൊഴില്‍ നിയമം, പ്രതിഷേധം, പ്രവാസി, മനുഷ്യാവകാശം, ഷാര്‍ജ
- ജെ. എസ്.
( Wednesday, March 19, 2008 ) |
ചെങ്ങറ രാത്രി സമരം കൂടുതല്‍ വിവാദങ്ങളിലേക്ക്
ചെങ്ങറ ഭൂസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തിരുവനന്ത പുരത്ത് നടന്ന രാത്രി സമരം കൂടുതല്‍ വിവാദത്തിലേക്ക്. സമരത്തില്‍ പങ്കെടുത്തുവര്‍ ആഭാസമായി പ്രവര്‍ത്തിച്ചുവെന്ന് കൈരളി ടി.വി.യും ദേശാഭിമാനിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ സമരത്തില്‍ പങ്കെടുത്തുവരുടെ പ്രതിരോധം തുടരുകയാണ്. അതിനിടെ സമരത്തില്‍ പങ്കെടുത്ത രേഷ്മയുടെ വീടിന്റെ മതിലില്‍ ചില സാമൂഹ്യ വിരുദ്ധര്‍ പോസ്റ്റര്‍ പതിച്ചു. Labels: പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
( Sunday, March 16, 2008 ) |
45 ഇന്ത്യന്‍ തൊഴിലാളികളെ ദുബായില്‍ തടവ് ശിക്ഷക്ക് വിധിച്ചു
സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ 45 ഇന്ത്യന്‍ തൊഴിലാളികളെ ദുബായില്‍ തടവ് ശിക്ഷക്ക് വിധിച്ചു. അനധികൃതമായി സമരം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ശിക്ഷ. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്. Labels: തൊഴില്‍ നിയമം, പ്രതിഷേധം, പ്രവാസി, മനുഷ്യാവകാശം, യു.എ.ഇ., ശിക്ഷ
- ജെ. എസ്.
( Monday, February 25, 2008 ) |
ബൂലോകം എന്നറിയപ്പെടുന്ന മലയാളം ബ്ലോഗുകളില്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു
ബൂലോകം എന്നറിയപ്പെടുന്ന മലയാളം ബ്ലോഗുകളില്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു
മലയാളം ബ്ലോഗുകളെ ആക്ഷേപിച്ച് ഒരു പ്രമുഖ വാരികയില്‍ വന്ന കുറിപ്പിനെതിരെയാണ് പ്രതിഷേധ ദിനം ആചരിക്കുന്നത്. ഇന്ന് പുതിയ പോസ്റ്റുകള്‍ ഇറക്കരുതെന്നും, കമന്റുകള്‍ ഇടരുതെന്നുമാണ് നിര്ദ്ദേശം. സേവ് മലയാളം ബ്ലോഗ്സ് എന്ന ഇ മെയിലില്‍ നിന്നാണ് ഇത് സംബന്ധിച്ച ആഹ്വാനം വന്നിരിക്കുന്നത്. ബ്ലോഗ് ബന്ദായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത് എന്നും പിന്നീടത് പ്രതിഷേധദിനമാക്കി മാറ്റുകയായിരുന്നുവെന്നും മെയില്‍ പറയുന്നു. എന്നാല്‍ ബൂലോക ക്ലബ്ബില്‍ ഈ വിഷയം അവതരിപ്പിച്ച അഞ്ചല്ക്കാരന് ഉള്പ്പടെയുള്ളവര്‍ ഇതില്‍ പങ്കെടുക്കുന്നില്ല. ഫോര്‍വേഡ് ആയി കിട്ടിയ മെയില്‍ വഴി eപത്രം വിവരം അന്വേഷിച്ചു എങ്കിലും മറുപടി ലഭിച്ചില്ല. കുറച്ച് മുന്പ്, സൌദിയില്‍ ബ്ലോഗറെ അറസ്സ് ചെയ്തപ്പോള്‍ ഇംഗ്ലീഷ്-അറബിക്ക് ബ്ലോഗുകളില്‍ പ്രതിഷേധ ദിനം ആചരിച്ചിരുന്നു. എന്നാല്‍ മലയാളത്തില്‍ ഇത്തരത്തില്‍ ഒന്ന് ആദ്യമാണ്. ആഹ്വാനമടങ്ങിയ മെയില് സന്ദേശം ഇങ്ങനെ: Save Malayalam Blogs ബ്ലോഗ്ഗര്‍മാരേ! പ്രിയപ്പെട്ട മലയാളം ബ്ലോഗര്‍, 11-2-08 ന്റെ നിര്‍ദ്ധിഷ്ട ബ്ലോഗ് ബന്ദ് പിന്‍വലിച്ചിരിക്കുന്നു. പകരം അന്നേ ദിവസം എല്ലാ ബ്ലോഗര്‍മാരും ഈ കത്തിനൊടൊപ്പം അറ്റാച്ച് ചെയ്ത ലോഗോ തങ്ങളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തുകൊണ്ട് പ്രതിഷേധദിനമായി ആചരിക്കാനന്‍ ആഹ്വാനം ചെയ്യുന്നു. പ്രതിഷേധദിനം സിന്ദാബാദ്! ഫിബ്രവരി 11 സിന്ദാബാദ്! ബൂലോഗ ഐക്യം സിന്ദാബാദ്! കലാകൌമുദി തുലയട്ടെ! ഇങ്ക്വിലാബ് സിന്ദാബാദ്! കൂടാതെ ഈ ലിങ്കില്‍ പോയി എം എസ് മണിക്കെതിരെ ഹരജിയില്‍ ഒപ്പിടുക.
- ജെ. എസ്.
( Monday, February 11, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്