ഗാസയെ സ്മരിച്ചു കൊണ്ട് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങി
ഇന്ന് തുടങ്ങുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ തുടക്കം കുറിക്കാന്‍ ഇസ്രായേലിന്‍റെ ആക്രമണത്തിന് ഇരയാകുന്ന ഫലസ്തീന്‍ ജനതയോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളും ആഘോഷ പരിപാടികളും ഇല്ല. യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ആണ് ഇത്തവണത്തെ ഷോപ്പിങ്ങ് മഹോത്സവത്തിന്റെ തുടക്കത്തിന് പ്രത്യേക ആഘോഷങ്ങള്‍ ഒന്നും വേണ്ടെന്ന് തീരുമാനിച്ചത് എന്ന് ദുബായ് എയര്‍പോര്‍ട്ട്സ്, എമിറേറ്റ്സ് എയര്‍ലൈന്‍സ്, ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ഓഫീസ് സുപ്രീം കമ്മിറ്റി എന്നിവയുടെ ചെയര്‍മാന്‍ ആയ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം അറിയിച്ചു.
നാല്‍പ്പതോളം ഷോപ്പിങ്ങ് മാളുകളും ആറായിരത്തോളം വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഏറ്റവും കൂടിയ ഇളവുകളും സമ്മാനങ്ങളും പ്രഖ്യാപിക്കുന്ന ഈ ഷോപ്പിങ്ങ് മാമാങ്കം ഇനിയുള്ള മുപ്പത്തി രണ്ട് ദിവസങ്ങള്‍ ദുബായിലെ രാത്രികളെ സജീവമാക്കും. ലോകോത്തര നിലവാരം ഉള്ള നൂറ്റി അന്‍പതോളം വിനോദ പരിപാടികളും കോടി കണക്കിന് രൂപയുടെ സമ്മാന പദ്ധതികളും ഷോപ്പിങ്ങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിവിധ ഇടങ്ങളിലായി അരങ്ങേറും. ഇതിനിടെ, അറബ് ലോകത്തിന്റെ പ്രിയ ഗായകനായ താമര്‍ ഹോസ്നി നാളെ രാത്രി ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നടത്തുന്ന സംഗീത വിരുന്നില്‍ നിന്നും ലഭിക്കുന്ന തന്റെ പ്രതിഫല തുക ഗാസയിലെ ജനതക്ക് നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. Labels: പലസ്തീന്, ബിസിനെസ്സ്, യു.എ.ഇ., യുദ്ധം
- ജെ. എസ്.
( Thursday, January 15, 2009 ) |
യു.എ.ഇ. കൂടുതല്‍ വിളിക്കുന്നു; സെല്‍ ഫോണില്‍
മൊബൈല്‍ ഫോണ്‍ ഉപയോഗി ക്കുന്നവരുടെ എണ്ണത്തില്‍ അറബ് ലോകത്ത് യു.എ.ഇ.യ്ക്ക് ഒന്നാം സ്ഥാനം. യു.എ.ഇ.യില്‍ ഓരോ 100 പേര്‍ക്കും 173 മൊബൈല്‍ ഫോണ്‍ ഉണ്ടെന്നാണ് കണക്ക്.
ഖത്തറിനാണ് രണ്ടാം സ്ഥാനം. ഖത്തറില്‍ ഓരോ 100 പേര്‍ക്കും 150 മൊബൈല്‍ ഫോണ്‍ വീതമാണ് ഉള്ളത്. കുവൈറ്റ് ആസ്ഥാന മായുള്ള ഇന്‍റര്‍ അറബ് ഇന്‍വസ്റ്റ് മെന്‍റ് ഗാരന്‍റി കോര്‍പ്പറേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആകെ 76 ലക്ഷം മൊബൈല്‍ വരിക്കാന്‍ യു.എ.ഇ.യിലു ണ്ടെന്നാണ് കണക്കാ ക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗി ക്കുന്നവരുടെ എണ്ണത്തില്‍ ബഹ്റിനാണ് മൂന്നാം സ്ഥാനത്ത്. Labels: ഗള്‍ഫ്, ബിസിനെസ്സ്
- ജെ. എസ്.
( Wednesday, August 13, 2008 ) |
ഗള്‍ഫില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പ്രിയമേറുന്നു
മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള കമ്പനികള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ചൈനീസ് ഉത്പന്നങ്ങള്‍ കൂടുതലായി വാങ്ങുന്നുവെന്നാണ് കണക്കാക്കുന്നത്.
മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഭൂരിഭാഗം കമ്പനികളും ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങളുടെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്. 96 ശതമാനം കമ്പനികളും അടുത്ത ഒരു വര്‍ഷത്തേക്ക് ചൈനയില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യുമെന്നും സര്‍വേയില്‍ പറയുന്നു. ഗ്ലോബല്‍ സോഴ്സസ് എന്ന കമ്പനിയാണ് ഇത് സംബന്ധിച്ച് സര്‍വേ നടത്തിയത്. ഇന്ത്യന്‍ വംശജര്‍ പ്രത്യേകിച്ച് കേരളീയര്‍ ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് വര്‍ധിച്ചിട്ടുണ്ട്. അടുത്ത ആറ് മാസത്തിനകം മിക്ക ചൈനീസ് കമ്പനികളും വില വര്‍ധിപ്പിക്കുമെന്ന് ഗ്ലോബല്‍ സോഴ്സസ് ജനറല്‍ മാനേജര്‍ ബില്‍ ജെനേരി പറഞ്ഞു. പണപ്പെരുപ്പം പല കമ്പനികളേയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. 73 ശതമാനം കമ്പനികളും ഇത് സ്ഥീരീകരിച്ചതായും സര്‍വേ പറയുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ച സാഹചര്യത്തില്‍ ജൂണ്‍ 9 മുതല്‍ 11 വരെ ദുബായില്‍ ചൈനീസ് ഉത്പന്നങ്ങളുടെ വിപണന മേള സംഘടിപ്പിക്കാനും ഗ്ലോബല്‍ സോഴ്സസ് പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യയിലും ചൈനീസ് ഉത്പ്പന്ന വിപണന മേള നടത്താനും ഗ്ലോബല്‍ സോഴ്സസ് തീരുമാനിച്ചു കഴിഞ്ഞു. നവംബറിലായിരിക്കും മുംബൈയിലായിരിക്കും ഈ മേള നടക്കുക. Labels: ഗള്‍ഫ്, ബിസിനെസ്സ്
- ജെ. എസ്.
( Sunday, June 01, 2008 ) |
ഗള്‍ഫ് ഗേറ്റിന്റെ മെഡിക്കല്‍ സെന്‍റര്‍ അജ്മാനില്‍
ഗള്‍ഫ് ഗേറ്റ് ബ്രദേഴ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ആഭിമുഖ്യത്തില്‍ അജ്മാനില്‍ മെഡിക്കല്‍ സെന്‍റര്‍
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അജ്മാന്‍ മെഡിക്കല്‍ സോണ്‍ ഡയറക്ടര്‍ ഹമദ് ഉബൈദ് തരയ്യാം അല്‍ഷംസി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വന്ധ്യതാ ചിക്തിത്സാ രംഗത്തെ പ്രമുഖനായ ഡോ. കെ.കെ ഗോപിനാഥ് മുഖ്യാതിഥി ആയിരിക്കും. അജ്മാന്‍ മെഡിക്കല്‍ സെന്‍ററില്‍ വന്ധ്യതാ ചികിത്സയ്ക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പാര്‍ട്ട് ണര്‍മാര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സലീം ഐക്കപ്പാടത്ത്, സക്കീര്‍ ഹുസൈന്‍, ഹബീബ്, രാജീവ് മേനോന്‍, ഡോ. കെ.കെ. ഗോപിനാഥ്, ഡോ. സമീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. Labels: ആരോഗ്യം, ബിസിനെസ്സ്
- ജെ. എസ്.
( Thursday, May 01, 2008 ) |
റെയ്മണ്ട് വെയ്ല്‍ ഏറ്റവും പുതിയ മോഡലുകള്‍ ദുബായില്‍ പുറത്തിറക്കി
പ്രശസ്ത വാച്ച് കമ്പനിയായ റെയ്മണ്ട് വെയ്ല്‍ ഏറ്റവും പുതിയ മോഡലുകള്‍ ദുബായില്‍ പുറത്തിറക്കി. നബൂക്കോ എന്ന മോഡലിലാണ് ഈ വാച്ചുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ദുബായ് ജുമേറ ബീച്ച് ഹോട്ടലില്‍ നടന്ന വര്‍ണ ശബളമായ പരിപാടിയിലായിരുന്നു പുറത്തിറക്കല്‍ ചടങ്ങ്. റെയ്മണ്ട് വെയ്ല്‍ പ്രസിഡന്‍റും സി.ഇ.ഒയുമായ ഒലിവര്‍ ബേര്‍ണ്‍ഹിംസ അല്‍ ഫുത്തൈം വാച്ചസ് ജനറല്‍ മാനേജര്‍ ഫിലിപ്പ് തിവ് ലോട്ട് എന്നിവര്‍ പങ്കെടുത്തു.
Labels: ഗള്‍ഫ്, ബിസിനെസ്സ്
- ജെ. എസ്.
( Friday, February 22, 2008 ) |
എല്‍ & ടി കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനിയുമായി കരാര്‍
ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എല്‍ & ടി കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനിയുമായി 117 മില്യണ്‍ ദിനാറിന്‍റെ കരാറില്‍ ഒപ്പുവച്ചു. കെ.എന്‍.പി.സിയുടെ ക്ലീന്‍ഫുള്‍ പദ്ധതിക്കുവേണ്ടി 22 ഹൈഡ്രോ ക്രാക്കര്‍ യൂണിറ്റുകള്‍ എല്‍ & ടി നിര്‍മ്മിച്ച് നല്‍കും. കുവൈറ്റില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി എല്‍ & ടി കുവൈറ്റ് എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് കോട് വാള്‍ അറിയിച്ചു.
Labels: ഗള്‍ഫ്, ബിസിനെസ്സ്, വ്യവസായം
- ജെ. എസ്.
( Friday, February 22, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്