കനത്ത മഴയില്‍ ഡല്‍ഹി വിമാന താവളത്തിന്റെ മേല്‍കൂര ഇടിഞ്ഞു
ഡല്‍ഹി : ആഞ്ഞു വര്‍ഷിച്ച കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി വിമാന താവളത്തിന്റെ പുതുതായി നിര്‍മ്മിച്ച ഡൊമസ്റ്റിക് ടെര്‍മിനലിന്റെ മേല്‍കൂര നിലം പൊത്തി. കനത്ത മഴയെ തുടര്‍ന്ന് പല ഫ്ലൈറ്റുകളും ഇന്ന് റദ്ദാക്കിയിരുന്നു. ഡല്‍ഹിയിലേക്ക് വന്ന ഫ്ലൈറ്റുകള്‍ പലതും മറ്റ് സ്ഥലങ്ങളിലേക്ക് തിരിച്ചു വിടുകയും ചെയ്തു. ടെര്‍മിനല്‍ 1 ഡി യിലാണ് മേല്‍കൂരയുടെ ഒരു ഭാഗം തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല എന്ന് വിമാന താവളത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
- ജെ. എസ്.
( Friday, August 21, 2009 ) |
മഴ ജനജീവിതത്തെ വലച്ചു
ഗള്‍ഫ് നാടുകളില്‍ ജനജീവിതം ദിവസങ്ങളായി തുടരുന്ന മഴയും കടുത്ത തണുപ്പും കാരണം താളംതെറ്റി. ഞായറാഴ്ച മുതല്‍ യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ മഴ ഇടവിട്ട് പെയ്തിരുന്നെങ്കിലും തിങ്കളാഴ്ച വൈകിട്ട് മുതല്‍ നിര്‍ത്താതെ പെയ്യുകയാണ്. ഇടിയോടുകൂടിയ മഴ തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശീതക്കാറ്റിനും സാധ്യതയുണ്ട്.
ഇന്നലെ വൈകിട്ടുവരെ ദുബായില്‍ 43.8 മില്ലിമീറ്റര്‍ മഴ പെയ്തു. കനത്ത മഴയെ തുടര്‍ന്ന് വാഹനങ്ങളെല്ലാം വേഗത കുറച്ച് പോകുന്നതിനാല്‍ അതിയായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ജോലിക്ക് പുറപ്പെട്ടവര്‍ മണിക്കൂറുകളോളം റോഡില്‍ കിടന്നശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്നു. വൈകിട്ട് ജോലിസ്ഥലത്തുനിന്ന് പുറപ്പെട്ടവര്‍ രാത്രി ഏറെ വൈകിയാണ് വീടുകളിലെത്തിയത്. അരമണിക്കൂറുകൊണ്ട് എത്താവുന്ന ദൂരത്തേക്ക് വാഹനങ്ങളെത്തിയത് അഞ്ചുമണിക്കൂറിലേറെയെടുത്താണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അര്‍ധ രാത്രി കഴിഞ്ഞാണ് വീടുകളില്‍ തിരികെയെത്തിയത്. സ്കൂളുകളില്‍ അധ്യയനം ഉച്ചയോടെ നിര്‍ത്തിവെച്ചു. നിര്‍മാണ സ്ഥലങ്ങളിലും ജോലികള്‍ നിര്‍ത്തി വെച്ചു.
- ജെ. എസ്.
( Wednesday, January 16, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്