മാധ്യമ പ്രവര്‍ത്തകര്‍ക്ക് റയില്‍വെ ബജറ്റില്‍ യാത്രാ ഇളവുകള്‍
മമതാ ബാനര്‍ജി ജൂലൈ 3ന് അവതരിപ്പിച്ച റയില്‍വെ ബജറ്റില്‍ പത്രപ്രവര്‍ത്തകര്‍ക്ക് നിരവധി യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചു. അക്രെഡിട്ടേഷന്‍ ഉള്ള പത്രപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്ന യാത്ര ഇളവ് 30 ശതമാനത്തില്‍ നിന്ന് 50 ആയി വര്‍ധിപ്പിച്ചു.
ഇപ്പോള്‍ കൂപ്പണ്‍ ഉപയോഗിച്ച് ആണ് ഇളവുകള്‍ ഉപയോഗിക്കപ്പെടുന്നത്. അതിനു പകരം ഫോട്ടോ പതിച്ച റെയില്‍വെ ഐഡന്റിടി കാര്‍ഡ് നല്‍കും. ഇത് ക്രെഡിറ്റ് കാര്‍ഡ് ആയും ഉപയോഗിക്കാം. വര്‍ഷത്തില്‍ ഒരിക്കല്‍ ഭാര്യയോടൊപ്പം യാത്ര ചെയ്യാനും ഈ 50 ശതമാനം ഇളവ് ഉപയോഗപ്പെടുത്താം. Labels: പത്രപ്രവര്‍ത്തകര്‍ക്ക്, യാത്രാ ഇളവുകള്‍, റയില്‍വെ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Saturday, July 04, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്