മുംബൈ: ഭീകരര്‍ക്ക് സിം കാര്‍ഡ് നല്‍കിയവര്‍ പിടിയില്‍
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാര്‍ കൊല്‍ക്കത്ത പോലീസിന്റെ പിടിയിലായി. ശ്രീനഗര്‍ സ്വദേശി മുഖ്താര്‍ അഹമ്മദ് ശൈഖ്(35), കൊല്‍ക്കത്ത നിവാസി തൌസിഫ് റഹ്മാന്‍(26) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് 22 സിംകാര്‍ഡുകള്‍ വാങ്ങുകയും ഭീകരര്‍ക്ക് കൈ മാറുകയും ചെയ്തു എന്ന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഒന്നായിരുന്നു അക്രമികള്‍ ആക്രമണ സമയത്ത് ഉപയോഗിച്ചത്. ഈ സിംകാര്‍ഡുകള്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് അയച്ചു കൊടുത്തതായും വിവരം ലഭിച്ചിട്ടുണ്ട്.
Labels: blast, കുറ്റകൃത്യം, തീവ്രവാദം, മുംബൈ, രാജ്യരക്ഷ, സ്ഫോടനം
- ബിനീഷ് തവനൂര്‍
( Tuesday, December 09, 2008 ) |
പാക്കിസ്ഥാന്റെ പങ്ക്: ഐക്യരാഷ്ട്ര സംഘടനയെ അറിയിക്കണം - കാരാട്ട്
മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന് എതിരെയുള്ള തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര സംഘടനക്ക് മുമ്പില്‍ വെക്കണമെന്ന് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്കയോടുള്ള ഇന്ത്യയുടെ വിധേയത്വം ഇക്കാര്യത്തിലും വെളിവാകുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. അക്രമികളെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടേണ്ടതില്ല. മറിച്ച് യു.എന്‍ ന്റെ സുരക്ഷാ വിഭാഗത്തെ സമീപിക്കുകയും എല്ലാ തെളിവുകളും സമര്‍പ്പിക്കുകയും വേണം - കാരാട്ട് വ്യക്തമാക്കി.
Labels: blast, mumbai, അന്താരാഷ്ട്രം, ഇന്ത്യ, വിനോദം, സ്ഫോടനം
- ബിനീഷ് തവനൂര്‍
( Sunday, December 07, 2008 ) |
മുംബൈ: കണ്ണികള്‍ രാജ്യത്തിനകത്തും പുറത്തും
![]() കഴിഞ്ഞ ജൂലായില്‍ പാക്കിസ്ഥാനില്‍ നടത്തിയ ചാവേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്ത 40 അംഗ സംഘത്തിലെ 15 ഭീകരരാണത്രേ ആക്രമണം അഴിച്ചു വിട്ടത്. സ്ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്യുന്നതിനായി മുംബൈയില്‍ വിവിധ സ്ഥലങ്ങളിലായി താമസിച്ചു വന്ന ഇവര്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും വ്യക്തമായി. ഇതെക്കുറിച്ചെല്ലാം ചില മുന്നറിയിപ്പുകള്‍ പല കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിട്ടും കാര്യമായ അന്വേഷണങ്ങള്‍ നടന്നില്ലെന്ന പ്രതിഷേധം പരക്കെ ഉയരുന്നുണ്ട്.
- ബിനീഷ് തവനൂര്‍
( Wednesday, December 03, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്