കൌണ്‍സില്‍ അറിയാതെ വേള്‍ഡ് മലയാളി മീറ്റ്
![]() എന്നാല്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അറിയിച്ച ഈ കാര്യങ്ങള്‍ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് വേള്‍ഡ് മലയാളി കൌണ്‍സില്‍ ദുബായ് പ്രവിശ്യാ പ്രസിഡണ്ട് നിയാസ് അലി അറിയിച്ചു. വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി ഈ കാര്യങ്ങള്‍ ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണിയെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഔദ്യോഗിക അനുമതി ഇല്ലാതെ നടക്കുന്ന ഈ സമ്മേളനത്തില്‍ ഗ്ലോബല്‍ അധികാരികള്‍ പങ്കെടുക്കില്ല എന്നും സംഘടനയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ വെബ് സൈറ്റായ http://www.worldmalayalee.org/ ല്‍ ലഭ്യമാണ് എന്നും നിയാസ് അലി അറിയിച്ചു. World Malayalee Council disowns Middle East Meet Labels: wmc
- ജെ. എസ്.
( Friday, October 30, 2009 ) |
തിരുവല്ലയില്‍ നേതൃത്വ ക്യാമ്പ്
![]() ക്യാമ്പിന്റെ ഉല്‍ഘാടനം നിര്‍വഹിക്കുന്നത് ലോകത്തെ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ ക്രിസൊസ്തോം ആയിരിക്കും. കേരളത്തിലെ യുവാക്കളെ ആഗോള തലത്തില്‍ മത്സരിക്കാന്‍ സജ്ജരാക്കി ആദര്‍ശ ശുദ്ധിയും മികവുറ്റതുമായ ഒരു യുവ നേതൃത്വ നിര കെട്ടിപ്പടുക്കുകയും അങ്ങനെ ഇന്ത്യക്ക് തന്നെ മാതൃകയായി കേരളത്തിലെ പുതിയ തലമുറയിലെ യുവ നേതാക്കളെ വളര്‍ത്തി എടുക്കുകയും ആണ് “ആള്‍ട്ടിയസ്” പദ്ധതിയുടെ ലക്ഷ്യം എന്ന് സംഘാടകര്‍ അറിയിച്ചു. വേള്‍ഡ് മലയാളി കൌണ്‍സില്‍ ചെയര്‍മാന്‍ സോമന്‍ ബേബി, പ്രസിഡന്റ് ജോളി തടത്തില്‍, ജന. സെക്രട്ടറി ജോര്‍ജ്ജ് കാക്കനാട്ട്, ട്രഷറര്‍ അജയകുമാര്‍, നവ കേരള യുടെ ചെയര്‍മാന്‍ അനൂപ് ധന്വന്തരി എന്നിവരും കഴിഞ്ഞ കാല കൌണ്‍സില്‍ ഭാരവാഹികളായ ആന്‍ഡ്രൂ പാപ്പച്ചന്‍, ഗോപാല പിള്ളൈ, അനൂപ് എ. വി. എന്നിവര്‍ ഈ സംരംഭത്തിന്റെ നേട്ടങ്ങള്‍ എടുത്തു കാണിച്ചു. ലോക മലയാളി കൌണ്‍സിലിന്റെ ആറ് റീജ്യണില്‍ നിന്നുമുള്ള നേതാക്കളായ ഡോ. നന്ദ കുമാര്‍, ഡേവിഡ് ഹിറ്റ്ലാര്‍ എന്നിവര്‍ ഫാര്‍ ഈസ്റ്റ് റീജ്യണില്‍ നിന്നും മോഹന്‍ നായര്‍ ഇന്ത്യാ റീജ്യണില്‍ നിന്നും ഡേവിഡ് ലൂക്കോസ്, നിയാസ് അലി, വര്‍ഗീസ് ചാക്കോ എന്നിവര്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും മാത്യു കുഴിപ്പിള്ളില്‍, പ്രിന്‍സ് പള്ളിക്കുന്നേല്‍ എന്നിവര്‍ യൂറോപ്പ് റീജ്യണില്‍ നിന്നും ബാബു ചാക്കോ, അബ്ദുള്‍ കരീം എന്നിവര്‍ ആഫ്രിക്കാ റീജ്യണില്‍ നിന്നും ചെറിയാന്‍ അലക്സാണ്ടര്‍ അമേരിക്ക റീജ്യണില്‍ നിന്നും ഈ സംരംഭത്തിന് തങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. Labels: wmc, ലോക മലയാളി
- ജെ. എസ്.
( Thursday, February 19, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്