24 May 2008
ചന്ദ്രന്‍ മാമന്‍ എന്ന നാറകശ്ശേരി ചന്ദ്രന്ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍: വ്യാജ ചികിത്സ ഭക്തിയുടെ മറവില്‍ Amway കച്ചവടം സ്ത്രീകളോട് അപമര്യാദയായി പെരുമാറുക കോഴിക്കോട് ജില്ലയിലെ വാകയാടില്‍ ചന്ദ്രന്‍ മാമന്‍ അനുഗ്രഹിച്ചാല്‍ അസുഖങ്ങള്‍ ഭേദമാകും, ഉദ്ദിഷ്ട കാര്യങ്ങള്‍ നടക്കും എന്നൊക്കെ ആയിരുന്നു പ്രചരണം. സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചന്ദ്രന്‍ മാമനെ തേടി നിരവധി ആളുകള്‍ എത്താറുണ്ട്. സന്തോഷ് മാധവന്റേയും സ്വാമി ഹിമവല്‍ ഭദ്രാനന്ദന്റേയും വാര്‍ത്തകള്‍ മൂലം സന്ദര്‍ശകര്‍ കുറഞ്ഞതിനാല്‍ ഇയാള്‍ ക്ഷീണത്തിലാണത്രെ. കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രൈമറി സ്കൂള്‍ അദ്ധ്യാപകനുമായിരുന്ന നാറകശ്ശേരി ചന്ദ്രന്‍, ചന്ദ്രന്‍ മാമ എന്ന സിദ്ധനായത് പെട്ടെന്നായിരുന്നു. ചന്ദ്രന്‍ മാമന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ശക്തമാണ്. 20 മെയ് കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന ആള്‍ ദൈവമായ വാകയാട് സ്വദേശി ചന്ദ്രന്‍ മാമന്‍ ക്യാന്‍സര്‍ രോഗിയില്‍ നിന്നും പണം തട്ടിയതായി പോലീസിന് പരാതി കിട്ടി. Amway കമ്പനിയുടെ മരുന്ന് നല്‍കി ചന്ദ്രന്‍ മാമന്‍ വഞ്ചിച്ചു എന്ന് അത്തോളി സ്വദേശി അനീഷാണ് പോലീസില്‍ പരാതി നല്‍കിയത്. അച്ഛന്റെ അര്‍ബുദ രോഗം മാറ്റി തരാം എന്ന് പറഞ്ഞ് പതിനായിരം രൂപ ചന്ദ്രന്‍ മാമന്‍ വാങ്ങിയതായാണ് അനീഷ് പരാതിയില്‍ പറയുന്നത്. വിദേശത്ത് നിന്ന് വരുത്തിച്ച മരുന്നെന്ന പേരില്‍ Amway യുടെ മരുന്നാണ് നല്‍കിയതെന്നും മാസങ്ങള്‍ക്ക് ശേഷം അച്ഛന്‍ മരിച്ചതായും അനീഷ് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. ആയിരം മുതല്‍ രണ്ടായിരം രൂപ വരെ വില വരുന്ന മരുന്നാണ് വന്‍ തുകയ്ക്ക് ചന്ദ്രന്‍ മാമന്‍ ഭക്തര്‍ക്ക് വിതരണം ചെയ്യുന്നതെന്നും പരാതിയിലുണ്ട്. അനീഷിന് പുറമെ ഡി. വൈ. എഫ്. ഐ. ബാലുശ്ശേരി ബ്ലോക്ക് കമ്മറ്റിയും ചന്ദ്രന്‍ മാമയ്ക്കെതിരെ രംഗത്തെത്തി. ഇയാളുടെ വീട്ടില്‍ ദര്‍ശനത്തിനായി എത്തിയ പല സ്ത്രീകളോടും ഇയാള്‍ അപമര്യാദയായി പെരുമാറിയതായി വാര്‍ത്തകള്‍ വന്നു. മാനഹാനി ഭയന്ന് പല സ്ത്രീകളും പരാതി പോലീസിന് കൊടുക്കാന്‍ തയ്യാറായില്ല. പെട്ടെന്നൊരു നാള്‍ സിദ്ധനായ ചന്ദ്രന്‍ മാമയ്ക്കെതിരെ ബാലുശ്ശേരി പോലീസ് അന്വേഷണം തുടങ്ങി. ആള്‍ ദൈവ അഗ്രിഗേറ്റര്‍ |
0 Comments:
Post a Comment
« ആദ്യ പേജിലേക്ക്