24 May 2008
വിശ്വ ചൈതന്യ എന്ന സുനില്‍
വഞ്ചന നിരവധി ചെക്ക് കേസൂകളില്‍ പ്രതി
നിരവധി ചെക്ക് കേസുകളില്‍ പ്രതിയായ സുനില്‍ എന്ന സിനിമാ സംവിധായകന്‍ ഇപ്പോള്‍ കോഴിക്കോട്ട് വിശ്വ ചൈതന്യ എന്ന പേരില്‍ സന്യാസിയായി കഴിയുന്നു. നടന്‍ തിലകനടക്കം നിരവധി പേര്‍ക്ക് ഇയാള്‍ പണം നല്‍കാനുണ്ട്. തൊടുപുഴ കോടതിയിലടക്കം വിവിധ കോടതികളില്‍ ഒന്നിലധികം കേസുകളില്‍ ഇയാള്‍ക്ക് അറസ്റ്റ് വാറണ്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് മാത്രം സന്യാസിയായ സുനില്‍ എന്ന സ്വാമി വിശ്വ ചൈതന്യയുടെ വിശ്വ ചൈതന്യ മണ്ടലം എന്ന ആശ്രമം കോഴിക്കോട് കാരന്തൂരിലാണ്. സ്വാമി ഇപ്പോള്‍ സ്ഥലത്തില്ല. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ശിഷ്യന്മാരും ഭക്തരും ഇപ്പോള്‍ ഇവിടെയില്ല. മൂന്ന് വര്‍ഷം മുന്‍പ് വരെ, അതായത് പൂര്‍വാശ്രമത്തില്‍ സ്വാമി ഒരു സിനിമാ സംവിധായകനായിരുന്നു. ചെക്ക് കേസുകളില്‍ പെട്ടതിനെ തുടര്‍ന്നാണ് പൊടുന്നനെ അദ്ദേഹം ഒരു സന്യാസിയായി മാറിയത്. വിശ്വ ചൈതന്യ ഉത്തരേന്ത്യയില്‍ പര്യടനത്തിലാണ് എന്നാണ് ആശ്രമത്തിന്റെ ഒരു നടത്തിപ്പുകാരന്‍ പറഞ്ഞത്. എല്ലാ മാസവും ഒന്ന് മുതല്‍ പത്ത് വരെ സ്വാമി ഇവിടെ ഭക്തര്‍ക്ക് ദര്‍ശനം നല്‍കാറുണ്ടത്രെ. എന്നാല്‍ അന്വേഷണത്തില്‍ ഇദ്ദേഹം ഇവിടെ നിന്ന് മുങ്ങിയതായാണ് മനസ്സിലായത്. സ്വാമിയുടെ അച്ഛന്‍ അപ്പു നായര്‍ ആശ്രമത്തിലുണ്ട്. പതിമൂന്ന് സിനിമകള്‍ സംവിധാനം ചെയ്ത് കടത്തില്‍ മുങ്ങി, മുങ്ങി നടക്കുമ്പോഴാണ് മൂന്ന് വര്‍ഷം മുന്‍പ് സുനിലിന് വളിപാടുണ്ടായതത്രെ. ആദ്യം തന്റെ മകന് ഭ്രാന്താണെന്നാണ് തോന്നിയത്. ഈ വെളിപാടിന്റെ പിന്നിലെ രഹസ്യവും അപ്പു നായര്‍ അറിയാതെ പറഞ്ഞു. “ചെക്ക് കൊടുത്തതെല്ലാം മടങ്ങി. അങ്ങനെ നാലഞ്ച് കേസുകളില്‍ കുടുങ്ങി”. വിശ്വ ചൈതന്യ എന്ന സുനിലിന്റെ പേരില്‍ കോഴിക്കോടടക്കം ഒന്നിലേറെ കോടതികളില്‍ വഞ്ചനാ കുറ്റത്തിന് കേസ് നിലവിലുണ്ട്. ആറ് വണ്ടി ചെക്കുകളാണ് വിശ്വ ചൈതന്യ പൂര്‍വാശ്രമത്തില്‍ തനിക്ക് തന്നതെന്ന് നടന്‍ തിലകന്‍ പറഞ്ഞു. സ്വാമിയായ ശേഷം പൂര്‍വാശ്രമത്തിലെ കാര്യങ്ങളൊന്നും സുനിലിന് ഓര്‍മ്മയില്ലത്രെ. പക്ഷെ സംവിധായകനായിരിക്കെ പടം പിടിക്കാന്‍ പണം നല്‍കി വഴിയാധാരമായ പല നിര്‍മ്മാതാക്കളും ഇപ്പോഴും സുനിലിനെ കൃത്യമായി ഓര്‍മ്മിക്കുന്നുണ്ട്. 19 മെയ് കോഴിക്കോട്ടെ വിശ്വ ചൈതന്യയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ സ്വാമിമാരെ കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ചെക്ക് കേസില്‍ പ്രതിയായ വിശ്വ ചൈതന്യ എന്ന മുന്‍ സിനിമാ സംവിധായകന്‍ സുനില്‍ കാരന്തൂറടക്കം പത്തോളം സ്വാമിമാരുടെ സ്വത്ത് വിവരങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. 23 മെയ് കോഴിക്കോട് കാരന്തൂരിലെ ആള്‍ദൈവം വിശ്വ ചൈതന്യയുടെ ആശ്രമം DYFI പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പോലീസിന്റെ വലയം ഭേദിച്ച ഇവരെ തടയാന്‍ RSS കാര്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. ആള്‍ ദൈവ അഗ്രിഗേറ്റര്‍ |
0 Comments:
Post a Comment
« ആദ്യ പേജിലേക്ക്