24 May 2008
സാം കുഴിക്കാല എന്ന ജോണ്‍ ടി. ജോസഫ്
വഞ്ചന പണം തട്ടിയെടുക്കല്‍ പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശിയായ സാം കുഴിക്കാല എന്ന ജോണ്‍ ടി. ജോസഫിനെതിരായ പരാതികള്‍ നിരവധിയാണ്. ഒരേ സമയം വ്യവസായിയും സുവിശേഷകനും ചമഞ്ഞ് പണം തട്ടിയെടുത്തെന്നാണ് പരാതി. തിരുവനന്തപുരത്തെ ഒരു അഭിഭാഷകയെ കബളിപ്പിച്ച് പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമനം വാങ്ങി തരാം എന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. ഈ കേസില്‍ തിരുവനന്തപുരത്തെ ഇയാളുടെ വീട് കണ്ട് കെട്ടാനും ഉത്തരവുണ്ടായിരുന്നു. പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് നിരവധി പ്രവാസി മലയാളികള്‍ സാം കുഴിക്കാലയ്ക്കെതിരെ കേരള പോലീസിന്റെ എന്‍. ആര്‍. ഐ. സെല്ലില്‍ പരാതികള്‍ നല്‍കിയിട്ടുണ്ട്. മുംമ്പൈയിലെ ഒരു വ്യാപാരിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയും കൊടൈക്കനാല്‍ ക്രിസ്ത്യന്‍ കോളേജ് ഉടമയാണെന്ന വ്യാജ രേഖ ഉണ്ടാക്കി അന്‍പത് ലക്ഷം രൂപയും തട്ടിയെടുത്ത പരാതികളും ഇയാള്‍ക്കെതിരെയുണ്ട്. അതേ സമയം തനിക്കെതിരെയുള്ള പരാതികള്‍ ശത്രുക്കള്‍ കെട്ടിച്ചമച്ചതാണെന്നും സാം കുഴിക്കാല പ്രതികരിച്ചു. അറസ്റ്റ് വാറണ്ടും നിരവധി പരാതികളും ലഭിച്ചിട്ടും ഇയാള്‍ക്കെതിരെ പോലീസ് നേരിട്ട് ഒരു നടപടിയും എടുത്തിട്ടില്ല. ആള്‍ ദൈവ അഗ്രിഗേറ്റര്‍ |
1 Comments:
“അറസ്റ്റ് വാറണ്ടും നിരവധി പരാതികളും ലഭിച്ചിട്ടും ഇയാള്‍ക്കെതിരെ പോലീസ് നേരിട്ട് ഒരു നടപടിയും എടുത്തിട്ടില്ല.”
കണ്ടില്ലേ?!
സാം കുഴിക്കാലസ്വാമിയെത്തൊടാന്‍ കൊടിയേരിക്ക് മുട്ടിടിക്കുന്നത്...ഡിഫിക്കാരന് മൂത്രവും മുണ്ടാട്ടവും മുട്ടിപ്പോകുന്നത്!!
Post a Comment
« ആദ്യ പേജിലേക്ക്