മരണം കാത്തു കിടക്കുന്ന കണ്ടല്‍ക്കാടുകള്‍ – എ. സുജനപാല്‍

October 24th, 2008

kandalkadukal-sujanapal
ജൈവ ശാസ്ത്ര പരമായി അതി പ്രധാനമായ കണ്ടല്‍ക്കാടുകളെ പറ്റി വിവരിക്കുന്ന പുസ്തകമാണ് എ സുജനപാലിന്റെ മരണം കാത്തു കിടക്കുന്ന കണ്ടല്‍ക്കാടുകള്‍. കണ്ടല്‍ക്കാടുകളുടെ വംശോല്‍പ്പത്തി, പാരിസ്ഥിതിക വിവരങ്ങള്‍, വിതരണം, ഉപയോഗങ്ങള്‍, പ്രാധാന്യം എന്നിവ ഈ ചെറിയ പുസ്തകത്തില്‍ സാധാരണ വായനക്കര്‍ക്കു കൂടി മനസ്സിലാകുന്ന വിധത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

കണ്ടല്‍കാടുകളെ കുറിച്ചുള്ള ഗവേഷണങ്ങളും അവയുടെ ഫലങ്ങളും ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

പ്രസാധകര്‍: ഹരിതം ബുക്സ്, കോഴിക്കോട് (പേജ്-50)

- ഫൈസല്‍ ബാവ

വായിക്കുക:

1 അഭിപ്രായം »

ആത്മീയ പരിസ്ഥിതി ബോധത്തിന്റെ ഗുരുവിന് ആദരാഞ്ജലികള്‍

October 11th, 2008

john-c-jacobഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ ജീവിതം തന്നെയാണ് സന്ദേശം ആവേണ്ടത് എന്ന രീതിയില്‍ ഇക്കാലം അത്രയും ജീവിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ കാരണവരും ഗുരുവും ആയ ഈ മഹാന് “പച്ച” യുടെ ആദരാഞ്ജലികള്‍. പരിസ്ഥിതി സംരക്ഷണവും ആത്മീയതയും കോര്‍ത്തിണക്കിയ തന്റെ ജീവിത ശൈലി കൊണ്ട് ഏവര്‍ക്കും പ്രചോദനം ആയിരുന്നു പ്രൊഫ. ജോണ്‍ സി. ജേക്കബ്. പ്രകൃതിയിലെ ചേതനവും ജഡവുമായ സര്‍വ്വവും ഒരേ ഒരു പരം പൊരുളിന്റെ അംശങ്ങളാണെന്ന തിരിച്ചറിവ് പകരുന്ന “ഇകോ – സ്പിരിച്വാലിറ്റി” യുടെ സന്ദേശം തന്റെ ജീവിതം കൊണ്ട് മാതൃക ആക്കിയ ജോണ്‍ ഒരു പരിസ്ഥിതി പ്രവര്‍ത്തകന് ലോകത്തിനു നല്‍കാനുള്ള ഏറ്റവും വലിയ സന്ദേശം തന്റെ ജീവിതം തന്നെ ആണ് എന്ന് തെളിയിച്ചു.

അറുപതുകളില്‍ പരിസ്ഥിതി ബോധം അത്രയ്ക്ക് ശക്തം അല്ലായിരുന്ന കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ആദ്യ കാല പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരാളാണ് ജോണ്‍. ജോണ്‍ സംഘടിപ്പിച്ച ക്യാമ്പുകളും പഠന യാത്രകളും ഒരു തലമുറയിലെ വിദ്യാര്‍ത്ഥികളെ ഒന്നാകെ പ്രകൃതിയുമായി അടുപ്പിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്ക് അദ്ദേഹത്തോടൊപ്പം കേരളത്തിനകത്തും പുറത്തുമായി കാടുകളിലേയ്ക്കും, കടല്‍ പുറങ്ങളിലേയ്ക്കും കായലുകളിലേയ്ക്കും മറ്റും നടത്തിയ യാത്രകള്‍ അവിസ്മരണീയങ്ങളായ അനുഭവങ്ങളാണ്. ഇവരില്‍ പലരും ഇന്ന് സജീവമായ പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്നതും ഇത് കൊണ്ട് തന്നെ.

ജോണ്‍ സി മാസ്റ്റര്‍ എന്ന് ശിഷ്യന്മാരുടേയും സഹ പ്രവര്‍ത്തകരുടേയും ഇടയില്‍ അറിയപ്പെട്ട ജോണ്‍ 1956 മുതല്‍ 1960 വരെ താന്‍ ജന്തു ശാസ്ത്രം പഠിച്ച മദ്രാസ് കൃസ്ത്യന്‍ കോളെജിലെ പ്രകൃതി രമണീയമായ അന്തരീക്ഷമാണ് തന്നെ ഒരു പ്രകൃതി സ്നേഹി ആക്കിയത് എന്ന് പറയുന്നു. വന നിബിഡവും ജൈവ വൈവിധ്യം നിറഞ്ഞതുമായിരുന്നു ആ‍ കാമ്പസ്. പ്രകൃതിയെ ആഴത്തില്‍ മനസ്സിലാക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ഇതാണ്. കാമ്പസ് ദിനങ്ങളില്‍ ആത്മീയതയെ അടുത്തറിയാന്‍ ഇടയായ ജോണ്‍ പ്രകൃതിയിലെ സര്‍വ്വസ്വവും ഒരേ ഒരു പരം പൊരുളിന്റെ ഭാഗമാണെന്ന സത്യം മനസ്സിലാക്കിയതോടെ പ്രകൃതിയില്‍ കാണപ്പെടുന്ന എല്ലാം ജോണിന് പ്രിയപ്പെട്ടതാവുകയായിരുന്നു. ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് പോലും തനിയ്ക്ക് ഒരു ആത്മീയ അനുഭവം ആണ് എന്ന് ജോണ്‍ ഒരിയ്ക്കല്‍ പറയുകയുണ്ടായി.

കോട്ടയത്ത് താന്‍ ജനിച്ച് വളര്‍ന്ന തന്റെ ചെറിയ ഗ്രാമവും അവിടത്തെ ലളിതമായ ജീവിത രീതികളും മറ്റും തന്നെ ഏറെ സ്വാധീനിച്ചിരുന്നു. മദ്രാസ് കൃസ്ത്യന്‍ കോളജില്‍ തന്റെ അധ്യാപകനായ ശ്രീ ജെ. പി. ജോഷ്വ യാണ് തന്നെ അക്കാലത്ത് ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി എന്നും അദ്ദേഹം ഓര്‍മ്മിയ്ക്കുന്നു.

പഠനത്തിനു ശേഷം 1960ല്‍ കേരളത്തില്‍ തിരിച്ചെത്തി ജോണ്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ ജന്തുശാസ്ത്ര അധ്യാപകനായി പ്രവര്‍ത്തിച്ചു. 1965ല്‍ അദ്ദേഹം പയ്യന്നൂര്‍ കോളജിലേയ്ക്ക് ജോലി മാറി പോയി. 1992 ജോലിയില്‍ നിന്നും വിരമിയ്ക്കും വരെ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം.

കേരളത്തിലെ കാമ്പസുകളില്‍ പ്രകൃതി പഠനത്തിന് തുടക്കമിട്ടു കൊണ്ട് അദ്ദേഹം പയ്യന്നൂര്‍ കോളജില്‍ 1972ല്‍ ഒരു ജന്തുശാസ്ത്ര ക്ലബ് ആരംഭിച്ചു. 1974ല്‍ ആയിരുന്നു ലോക വന്യ ജീവി സംഘടന ഇന്ത്യയില്‍ പ്രകൃതി ക്ലബുകള്‍ക്ക് തുടക്കമിട്ടത്.

1973ല്‍ ജോണ്‍ “മൈന” എന്ന കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ ജേര്‍ണല്‍ ആരംഭിച്ചു.

1977ല്‍ ഏഴിമലയില്‍ താന്‍ ഒരു പ്രകൃതി കാമ്പ് സംഘടിപ്പിച്ചത് തന്റെ ജീവിതത്തിലെ ഒരു നാഴിക കല്ലായിരുന്നു എന്ന് ജോണ്‍ പറഞ്ഞിരുന്നു. ആ കാമ്പില്‍ എം. കെ. പ്രസാദ്, ഡി. എന്‍. മാത്യു, കെ. കെ. നീലകണ്ഠന്‍, എല്‍. നമശിവായം എന്നിങ്ങനെ പല പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്തു.

ഇതിനു ശേഷം അദ്ദേഹം ഇത്തരം അനേകം പരിസ്ഥിതി പഠന കാമ്പുകളും യാത്രകളും സംഘടിപ്പിച്ചു. മുതുമല, ബന്ദിപുര്‍, തേക്കടി, പറമ്പിക്കുളം, നെയ്യാര്‍ എന്നിങ്ങനെ പലയിടങ്ങളും അദ്ദേഹവും വിദ്യാര്‍ത്ഥികളും സഞ്ചരിയ്ക്കയുണ്ടായി.

പയ്യന്നൂര്‍ ആസ്ഥാനം ആയുള്ള “സൊസൈറ്റി ഫോര്‍ എന്‍ വയണ്‍ മെന്റല്‍ എഡുക്കേഷന്‍ ഇന്‍ കേരള” (SEEK) എന്ന സംഘടനയ്ക്ക് അദ്ദേഹം 1979ല്‍ രൂപം നല്‍കുകയുണ്ടായി.

“സൂചിമുഖി” എന്ന അദ്ദേഹം തുടങ്ങിയ മാസിക ഇന്നും SEEK പ്രസിദ്ധീകരിച്ച് വരുന്നു.

ജോണിന്റെ മറ്റൊരു സംരംഭമാണ് “One Earth, One Life” എന്ന ഒരു പരിസ്ഥിതി സംഘടന. “പ്രസാദം” എന്ന മാസികയുടെ എഡിറ്ററുമായിരുന്നു അദ്ദേഹം.

മൊഹമ്മദ് നസീറുമായുള്ള അഭിമുഖത്തില്‍ നിന്ന്.
(അവലംബം “ഹിന്ദു” ദിനപത്രം)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓര്‍ത്തു വെയ്ക്കാന്‍ ചില ജലയറിവുകള്‍

October 7th, 2008

നിങ്ങള്‍ വെള്ളം പാഴാക്കി കളയുന്നവ രാണെങ്കില്‍ ഇക്കാര്യം കൂടി അറിഞ്ഞിരിക്കുക! ഭൂമിയിലെ ആകെ ജലത്തിന്റെ 97 ശതമാനവും കടലിലെ ഉപ്പു വെള്ളമാ‍ണ്. മൂന്ന് ശതമാനം മാത്രമെ ശുദ്ധ ജലമായി നിലവിലുള്ളൂ. ഇതിന്റെ തന്നെ 97.5 ശതമാനവും ഖര രൂപത്തിലുള്ള ഹിമ പാളികളാണ്. ബാക്കി വരുന്ന ശുദ്ധ ജലത്തിന്റെ ബഹു ഭൂരിപക്ഷവും മനുഷ്യന് എത്താനാവാത്ത അത്ര ആഴത്തിലുള്ള ഭൂഗര്‍ഭ ജലമാണ്. ആകെയുള്ള ജലത്തിന്റെ ഒരു ശതമാനത്തില്‍ നൂറിലൊരു അംശം മാത്രമേ മനുഷ്യന് ഉപയോഗിക്കാവുന്ന തരത്തില്‍ ഭൂമുഖത്തുള്ളൂ…

നാം അനാവശ്യമായി കളയുന്ന വെള്ളം എത്ര അമൂല്യമാണെന്ന് ഓര്‍ത്തു നോക്കൂ…

ഒന്നു ശ്രമിച്ചാല്‍ വെറുതെ പാഴാക്കി കളയുന്ന വെള്ളത്തിന്റെ അളവ് എത്രയെന്ന് വളരെ അനായാസമായി നിങ്ങള്‍ക്കും കണ്ടെത്തി അത് കുറയ്ക്കാന്‍ കഴിയും. ഉദാഹരണത്തിന് ദിവസവും രാവിലെ നിങ്ങള്‍ പല്ലു തേയ്ക്കുമ്പോള്‍ തുറന്നിട്ട പൈപ്പ് നിറുത്താറുണ്ടോ? ഇല്ലെങ്കില്‍ ഈ കണക്കു കൂടി അറിയുക . ഈ സമയത്തിനുള്ളില്‍ കുറഞ്ഞത് നാല് ലിറ്റര്‍ വെള്ളമെങ്കിലും നിങ്ങള്‍ വെറുതെ പാഴാക്കി കളയുന്നുണ്ട്. ഇത് ഒരു ഫ്ലാറ്റിലെ എല്ലാവരും ചെയ്താലോ‍? അങ്ങനെ ഒരു ബില്‍ഡിങ്ങിലെ കണക്കു നോക്കിയലോ? ഇങ്ങനെ നാം ശ്രദ്ധിക്കാതെ എത്ര ജലം വെറുതെ പാഴാക്കി കളയുന്നു എന്ന് നാം ഓരോരുത്തരും ചിന്തിച്ചു നോക്കൂ…

ഭൂമിയില്‍ ജലത്തിന്റെ ലഭ്യത കുറഞ്ഞു വരികയാണ്. വരും കാല യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടിയാ‍കുമെന്ന പ്രവചനത്തെ നമുക്ക് തള്ളി കളയാനാകുമോ? കമ്പോളത്തിലെ കച്ചവട മൂല്യമുള്ള ഒന്നായി വെള്ളം മാറിക്കഴിഞ്ഞു. ഇതിനിടയിലും പ്രതിവര്‍ഷം 250 ലക്ഷം പേര്‍ ശുദ്ധ ജലം ലഭിക്കാതെയോ, ഇതു മൂലമുണ്ടാകുന്ന രോഗത്താലോ മരണമടയുന്നുണ്ട് എന്ന് നാം ടാപ്പ് തിരിയ്ക്കുന്നതിനു മുമ്പ് ഓര്‍ക്കുക. നാം പാഴാക്കുന്ന ഓരോ തുള്ളി വെള്ളത്തിനും ഒരാളുടെയെങ്കിലും ജീവന്റെ വില ഉണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും…

ഈ അറിവ് ഒരു ഓര്‍മ്മ പ്പെടുത്തലാണ്… ജലമില്ലെങ്കില്‍ ജീവനില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍..!

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

മലിനീകരണം

October 3rd, 2008

കാക്ക കുളിച്ചപ്പോള്‍
കൊക്കായി
കാക്കയുടെ കറുപ്പിന്റെ
അഴക് നക്കിയെടുത്ത്
പുഴ ഒഴുകിക്കൊണ്ടിരുന്നു
കാക്ക സമൂഹം ഭ്രഷ്ട് –
കല്‍പ്പിച്ച കാക്ക
കമ്പനി പടിയില്‍
നിരാഹാരമിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരു ഓര്‍മ്മപ്പെടുത്തല്‍

September 14th, 2008

Severn-Cullis-Suzukiചില കാര്യങ്ങള്‍ തീര്‍ച്ചയായും വീണ്ടും വീണ്ടും ഓര്‍മപ്പെടു ത്തേണ്ടതുണ്ട്, മഹാന്മാര്‍ പറഞ്ഞത്, ചില പഠനങ്ങള്‍, ചില പ്രസംഗങ്ങള്‍ അങ്ങിനെ പലതും, അത്തരം ഒരു ഓര്‍മപ്പെടുത്തലാണ് ഈ വായന. ബ്രസീലിലെ റിയോഡി ജനീറോയില്‍ നടന്ന ഐക്യ രാഷ്ട്ര പരിസ്ഥിതി വികസന സമ്മേളനമായ ഭൌമ ഉച്ചകോടിയെ അഭിമുഖീകരിച്ച് കാനഡയില്‍ നിന്നെത്തിയ പന്ത്രണ്ടു വയസ്സുകാരിയായ സെവേന്‍ സുസുകി നടത്തിയ പ്രസംഗം ലോകം ശ്വാസമടക്കി പിടിച്ച് ശ്രദ്ധാപൂര്‍വ്വം കേട്ടു നിന്നു. ലോകത്തെ അഞ്ചു മിനിറ്റ് നിശ്ശബ്ദമാക്കിയ പെണ്‍കുട്ടി എന്നാണ് സെവേന്‍ സുസുക്കി പിന്നീട് അറിയപ്പെട്ടത്.

“ഞാനും എന്റെ കൂട്ടുകാരനും എണ്ണായിരം കിലോമീറ്റര്‍ താണ്ടി കാനഡയില്‍നിന്നും വന്നത് നിങ്ങള്‍ മുതിര്‍ന്നവരുടെ ജീവിത രീതി മാറ്റണമെന്ന് അഭ്യഥിക്കാനാണ്, ലോകത്തെ ങ്ങുമുള്ള പട്ടിണി കൊണ്ട് പരവശരായ പതിനായിര ക്കണക്കിന് കുഞ്ഞുങ്ങള്‍ക്കു വേണ്ടി സംസാരിക്കാനാണ്, ഭൂമിയില്‍ മരിച്ചു വീഴുന്ന പതിനായിര ക്കണക്കിന് മൃഗങ്ങളുടെ ദൈന്യത അറിയിക്കാനാണ്. പത്തോ ഇരുപതോ കൊല്ലം കഴിഞ്ഞാല്‍ നിങ്ങള്‍, മുതിര്‍ന്നവര്‍ ഈ ഭൂമിയോട് വിട പറയും. പിന്നെ ഇവിടെ ജീവിക്കാനുള്ളത് ഞങ്ങള്‍ ഇളം തലമുറയാണ്. അതിനാല്‍ വരും തലമുറക്കു വേണ്ടിയെങ്കിലും നിങ്ങള്‍ ഭൂമിയെ രക്ഷിക്കുക. ഓസോണ്‍ പാളിയില്‍ നിങ്ങളേല്പിച്ച തുളകള്‍ കാരണം എനിക്കിപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ പേടിയാണ്, വായുവില്‍ എന്തൊക്കെ രാസ വസ്തുക്കള്‍ ഉണ്ടെന്ന റിയാത്തതിനാല്‍ ശ്വസിക്കാന്‍ ഭയമാണ്. നിങ്ങള്‍ക്ക് അന്തരീക്ഷം നന്നാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, നശിപ്പിക്കാതി രിക്കുകയെങ്കിലും ചെയ്യുക.”

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

41 of 43« First...1020...404142...Last »

« Previous Page« Previous « ‘ഓണം’ പ്രകൃതിയുടെ ആഘോഷം
Next »Next Page » മലിനീകരണം »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010