കാലാവസ്ഥാ വ്യതിയാന ഉച്ചകോടി ഇന്ന് തുടങ്ങും

November 28th, 2011

climate-change-epathram

ഡര്‍ബന്‍: ഐക്യരാഷ്ട്ര സഭയുടെ 17ാമത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ന് തുടങ്ങും. സമ്മേളനം പത്ത്‌ ദിവസം നീണ്ടു നില്‍ക്കും. ആഗോള താപനത്തിന്റെ വര്‍ദ്ധനവും സമുദ്ര നിരപ്പ് ഉയരുന്നതു മൂലം ഇല്ലാതാകുന്ന കര പ്രദേശങ്ങളും, ഹരിത ഗൃഹ വാതകങ്ങളുടെ ഉയര്‍ന്ന തോതിലുള്ള ബഹിര്‍ഗമനവും എല്ലാം ചര്‍ച്ചക്ക് വരുന്ന സുപ്രധാനമായ സമ്മേളനം ആയതിനാല്‍ ഒരേ സമയം നിറഞ്ഞ പ്രതീക്ഷയോടെയും അതേ സമയം ആശങ്കയോടെയുമാണ് ഇത്തവണത്തെ ഉച്ചകോടിയെ ലോക ജനത ഉറ്റു നോക്കുന്നത്.

ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012 ജനുവരിയോടെ അവസാനിക്കുന്ന സാഹചര്യത്തില്‍ ഈ സമ്മേളനത്തില്‍ സുപ്രധാന മായ പല തീരുമാനങ്ങളും എടുക്കേണ്ടാതായിട്ടുണ്ട്. സമീപ ഭാവിയില്‍ തന്നെ സംഭവിച്ചേക്കാവുന്ന ‘കര ഭാഗങ്ങളുടെ അപ്രത്യക്ഷമാകല്‍’ എന്ന വന്‍ വിപത്ത് ലോക ജനതയുടെ ശ്രദ്ധയില്‍ വരേണ്ടതിന്റെ ആവശ്യകത യു. എന്‍. സെക്രട്ടറി ബാന്‍ കി മൂണ്‍ എടുത്തു പറയുന്നു. ഇതിന്റെ ഭാഗമായി സമുദ്ര നിരപ്പുയര്‍ന്നാല്‍ ആദ്യം ഇല്ലാതാവുന്ന പസഫിക്‌ ദ്വീപ്‌ സമൂഹത്തിലെ ചെറു രാജ്യമായ കരീബാസില്‍ ബാന്‍ കി മൂണ്‍ സന്ദര്‍ശനം നടത്തിയിരുന്നു. പസഫിക്കിലെ തന്നെ തുവാലു ദ്വീപിന്റെ അവസ്ഥയും ഭിന്നമല്ല. ഈ സാഹചര്യത്തില്‍, മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡര്‍ബന്‍ സമ്മേളനത്തിന് കടുത്ത തീരുമാനങ്ങള്‍ എടുക്കാതെ തരമില്ല.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലിനീകരണം ചൈനയില്‍ ഫാക്‌ടറി അടച്ചു പൂട്ടി

August 16th, 2011

fujia_plant-protests-epathramബെയ്‌ജിംഗ്‌: വന്‍ ജനകീയ പ്രക്ഷോഭത്തിനു വഴങ്ങി ചൈനീസ്‌ സര്‍ക്കാരിന് മലിനീകരണ ഭീഷണിഉയര്‍ത്തിയ കെമിക്കല്‍ ഫാക്‌ടറി അടിയന്തരമായി അടച്ചു പൂട്ടേണ്ടി വന്നു.  ലിയോണിംഗ്‌ പ്രവിശ്യയില്‍ തുറമുഖ നഗരമായ ഡാലിയാനിലെ ഫുജിയ കെമിക്കല്‍ പ്ലാന്റാണ്‌ അടച്ചുപൂട്ടിയത്‌. പോളിസ്റ്റര്‍ ഫിലിം, ഫാബ്രിക്‌സ്‌ തുടങ്ങിയവ നിര്‍മിക്കുന്നതിനുള്ള പെട്രോകെമിക്കല്‍ വസ്‌തുവായ പാരക്‌സിലിനാണ്‌ ഈ ഫാക്ടറിയില്‍  ഉത്‌പാദിപ്പിച്ചിരുന്നത്‌. എന്നാല്‍  ഫാക്‌ടറി മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കാമെന്നു മുന്‍സിപ്പല്‍ കമ്മിറ്റിയും സര്‍ക്കാരും ജനങ്ങള്‍ക്ക്‌ ഉറപ്പു നല്‌കിയിടുണ്ട്. എവിടേക്കാണു ഫാക്‌ടറി മാറ്റുകയെന്നു വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞയാഴ്‌ച മുയിഫ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്‌ടായ വെള്ളപ്പൊക്കം ഫുജിയ ഫാക്‌ടറിക്കു സമീപത്തെ സംരക്ഷണഭിത്തിവരെയെത്തിയിരുന്നു. വെള്ളപ്പൊക്കത്തില്‍ ഫാക്‌ടറിയിലെ രാസവസ്‌തുക്കള്‍ പുറത്തേക്കൊഴുകി ദുരന്തം സംഭവിക്കുമെന്ന ഭയപ്പാടിലായിരുന്നു ജനങ്ങള്‍. ഇതേത്തുടര്‍ന്നാണ്‌ ഫാക്‌ടറിക്കെതിരേ പ്രക്ഷോഭമാരംഭിച്ചത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇടുക്കിയില്‍ ഭൂചലനം

November 6th, 2010

idukki-dam-epathram

മൂലമറ്റം : സംസ്ഥാനത്തെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ഇടുക്കിയില്‍ ഇന്ന് രാവിലെ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 6 മണിക്കാണ് മൂലമറ്റത്തും ഉപ്പുകുന്നിലും ചെറിയ തോതിലുള്ള കമ്പനങ്ങള്‍ അനുഭവപ്പെട്ടത്. അണക്കെട്ടിന് എന്തെങ്കിലും നാശമോ തകരാറോ സംഭവിച്ചതായി ഇത് വരെ സൂചനയില്ല. നേരിയ തോതിലുള്ള ഭൂ ചലനം ആയതിനാലും രാവിലെ ആയതിനാലും സ്ഥലവാസികള്‍ തന്നെ മിക്കവാറും സംഭവം അറിഞ്ഞതേയില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച കോന്നിയില്‍ ഭൂചലനം അനുഭവപ്പെട്ടത് പരിഭ്രാന്തി പരത്തിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഏറെ അകലെയല്ല കോന്നി എന്നതാണ് ആശങ്കയ്ക്ക് കാരണമായത്‌.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആള്‍ ഈസ്‌ വെല്‍

August 13th, 2010

ladakh-school-kids-epathramലഡാക്ക് : ഉരുള്‍ പൊട്ടലില്‍ വന്‍ തോതില്‍ നാശ നഷ്ടം സംഭവിച്ച ദ്രുക്ക് സ്ക്കൂളില്‍ വീണ്ടും കുട്ടികള്‍ എത്തി. കുട്ടികളും സന്നദ്ധ സേവകരും ചേര്‍ന്ന് തകര്‍ന്ന സ്ക്കൂള്‍ കെട്ടിടത്തില്‍ നിന്നും സാധന സാമഗ്രികള്‍ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും താല്‍ക്കാലികമായി സ്ക്കൂളില്‍ പഠനം പുനരാരംഭിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു വരികയാണ്.

പരിസ്ഥിതി സൌഹൃദ കെട്ടിട നിര്‍മ്മാണ ശൈലിയുടെ ഉദാത്തമായ മാതൃകയായ ഈ കെട്ടിടം കഴിഞ്ഞ ദിവസത്തെ ഉരുള്‍പൊട്ടലില്‍ നശിച്ചു പോയതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ സ്ക്കൂളിന്റെ പുനര്‍ നിര്‍മ്മാണത്തിനായി മുന്നോട്ട് വന്നിരുന്നു.

അമീര്‍ ഖാന്റെ 3 ഇഡിയറ്റ്സ് എന്ന സിനിമയിലൂടെ പ്രശസ്തമായ ലേ യിലെ ഈ സ്ക്കൂള്‍ സിനിമയിലെ അമീര്‍ ഖാന്റെ കഥാപാത്രമായ “റാഞ്ചോ” യുടെ സ്ക്കൂള്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

സ്ക്കൂള്‍ പുനര്‍ നിര്‍മ്മാണത്തിന് സഹായവുമായി അമീര്‍ ഖാനും രംഗത്തെത്തിയിട്ടുണ്ട് എന്ന് സൂചനയുണ്ട്.

ലഡാക്കിന്റെ പരമ്പരാഗത സംസ്കാരവും ബുദ്ധ മത തത്വ ശാസ്ത്രവും ഇണക്കി ചേര്‍ത്ത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്ന ദ്രുക്ക്പ ബുദ്ധിസ്റ്റ് സമൂഹത്തിനു വേണ്ടി ദ്രുക്ക് കാര്‍പോ എഡുക്കേഷ്യനല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദ്രുക്ക് ട്രസ്റ്റ്‌ നിര്‍മ്മിച്ച ദ്രുക്ക് വൈറ്റ്‌ ലോട്ടസ് സ്ക്കൂളിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സംഭാവനയായി ചെക്കുകള്‍ CEC Relief Fund, അക്കൌണ്ട് നമ്പര്‍ CG-128, J&K ബാങ്ക് എന്ന വിലാസത്തില്‍ അയക്കണം എന്ന് ലഡാക്ക് സ്വയംഭരണ മല വികസന കൌണ്‍സില്‍ അറിയിക്കുന്നു.

ചെക്കുകള്‍ താഴെ കാണുന്ന വിലാസത്തില്‍ അയക്കാവുന്നതാണ്:

Coordination Cell,
Office of the Chief Executive Councillor,
Ladakh Autonomous Hill Development Council,
Leh, Ladakh – 194101, India

www.jkbank.net എന്ന ബാങ്ക് വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയും സഹായങ്ങള്‍ എത്തിക്കാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 ഇഡിയറ്റ്സിലെ സ്ക്കൂള്‍ നശിച്ചു

August 11th, 2010

druk-white-lotus-school-epathram

ലഡാക്ക് : അമീര്‍ ഖാന്റെ 3 ഇഡിയറ്റ്സ് എന്ന സിനിമയിലൂടെ പ്രശസ്തമായ ലേ യിലെ സ്ക്കൂള്‍ പൂര്‍ണ്ണമായി ഒലിച്ചു പോയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇവിടത്തെ ഇരുന്നൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണ്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സിനിമയിലൂടെ പ്രശസ്തമായതിനു ശേഷം “റാഞ്ചോ” യുടെ സ്ക്കൂള്‍ എന്നായിരുന്നു ഈ സ്ക്കൂള്‍ കൂടുതല്‍ »»

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « ആണവ ബാദ്ധ്യത : നയം വ്യക്തമാക്കണം
Next » ആള്‍ ഈസ്‌ വെല്‍ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010