മുംബൈയില്‍ തണല്‍ മരങ്ങള്‍ ആസിഡ് വെച്ച് ഇല്ലാതാക്കുന്നു

July 20th, 2011

trees-mumbai-epathram

മുംബൈ: മുംബൈയില്‍ തണല്‍ മരങ്ങള്‍ ആസിഡ് പ്രയോഗത്തിലൂടെ നശിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മരത്തിന്റെ ചുവട്ടില്‍ ആസിഡ് ഒഴിക്കാന്‍ വേണ്ടി ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നു മുംബൈ കൊളാബയിലെ കോര്‍പ്പറേറ്റര്‍ വിനോദ് ശേഖര്‍ പറഞ്ഞു. ഇത്തരക്കാരെ കണ്ടെത്തി ശിക്ഷിയ്ക്കണമെന്നും ശേഖര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു മരം വീണ് ആറു വയസുകാരിയും അമ്മയും മരിച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

കെട്ടിട നിര്‍മാതാക്കള്‍, ഡവലപ്പര്‍മാര്‍, ഷോറൂം ഉടമകള്‍ എന്നിവര്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളുടെ മുന്നിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അനുമതി നല്‍കാറില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ ആസിഡ് മാഫിയയുടെ സഹായം തേടുന്നതത്രേ. ഇവരുടെ നിര്‍ദേശ പ്രകാരം സംഘം മരത്തിനു ചുവട്ടില്‍ ആസിഡ് പ്രയോഗം നടത്തും. എതാനും ദിവസത്തിനുള്ളില്‍ മരം ഉണങ്ങി വീഴുകയും ചെയ്യും. ആസിഡ് മാഫിയക്കെതിരെ പരിസ്ഥിവാദികളും പ്രകൃതി സ്‌നേഹികളും രംഗത്തെത്തി. മരച്ചുവട്ടില്‍ ആസിഡ് പ്രയോഗിക്കുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

-

വായിക്കുക: ,

1 അഭിപ്രായം »

ഖനനം തുടരാന്‍ ഫ്രെഞ്ച് സിമന്റ് കമ്പനിക്ക്‌ അനുമതി

July 7th, 2011

lafarge-cement-conveyor-epathram

ന്യൂഡല്‍ഹി : വന്‍കിട ഫ്രെഞ്ച് സിമന്റ് കമ്പനിക്ക്‌ പരിസ്ഥിതി വകുപ്പ്‌ പുതുക്കി നല്‍കിയ അനുമതി പത്രത്തിന്റെ ബലത്തില്‍ ഖനനം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മേഖാലയയിലെ ഖാസി മലകളില്‍ ലഫാര്‍ജെ എന്ന ഫ്രെഞ്ച് സിമന്റ് ഭീമന്റെ 255 മില്യന്‍ ഡോളര്‍ സിമന്റ് നിര്‍മ്മാണ പദ്ധതി വന അതിര്‍ത്തിക്കകത്താണ് എന്നും ഇതിനാല്‍ ഇത് തടയണം എന്നും തദ്ദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.

ഏറെ പരിസ്ഥിതി സംവേദനക്ഷമമായ പ്രദേശമായതിനാല്‍ ഇവിടെ സിമന്റ് ഫാക്ടറിക്കായിഖനനം നടത്താന്‍ പാടില്ല എന്ന് 2010ല്‍ കോടതി വിധിച്ചതായിരുന്നു. ഇതിനെതിരെയുള്ള ലഫാര്‍ജെ യുടെ ഹരജിയാണ് ജസ്റ്റിസ്‌ എസ്. എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച്‌ പരിഗണിച്ചത്‌.

ഇതേ തുടര്‍ന്ന് പരിസ്ഥിതി വനം വകുപ്പ്‌ കമ്പനിക്ക് ഖനനാനുമതി നല്‍കുകയായിരുന്നു.

ഖാസി മലകളില്‍ നിന്നും ഖനനം ചെയ്തെടുക്കുന്ന ചുണ്ണാമ്പ്‌ കല്ലുകള്‍ 17 കിലോമീറ്റര്‍ നീളമുള്ള ഒരു കണ്‍വേയര്‍ ബെല്‍റ്റ്‌ വഴി ബംഗ്ലാദേശിലെ സിമന്റ് ഫാക്ടറിയില്‍ എത്തിച്ചാണ് സിമന്റ് നിര്‍മ്മിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാലക്കാട് ജില്ലാ ജൈവ കര്‍ഷക സംഗമം

June 25th, 2011

പാലക്കാട്: ജില്ലാ ജൈവ കര്‍ഷക സമിതിയുടെ ജൂണ്‍ മാസത്തെ ഒത്തുചേരല്‍ 26 ഞായറാഴ്ച 10 മണിമുതല്‍ 3 മണിവരെ കൂറ്റനാട് എളവാതുക്കല്‍ ക്ഷേത്ര സമീപത്തെ കോതമംഗലം മങ്ങാട്ട് ഉണ്ണിയുടെ കൃഷിയിടത്തില്‍ വെച്ച് നടക്കുന്നു. എല്ലാ പ്രകൃതി സ്നേഹികളെയും ജൈവ കര്‍ഷകരെയും ക്ഷണിക്കുന്നു. പട്ടാമ്പി ഗുരുവായൂര്‍ റൂട്ടില്‍ കൂറ്റനാട്‌ ജംഗ്ഷനു തൊട്ടു മുന്‍പ്‌ എളവാതുക്കല്‍ സ്റ്റോപ്പില്‍ ഇറങ്ങി 850 മീറ്റര്‍ നടന്നാല്‍ സംഗമസ്ഥലത്ത്‌ എത്തിച്ചേരാം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 0091 9447962242, 0091 9048306635

- ഫൈസല്‍ ബാവ

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഭൂമിയെ പച്ച പുതപ്പിക്കാന്‍ മാങ്കോസ്റ്റിന്‍ നട്ടു കൊണ്ട് തുടക്കം

June 7th, 2011

planting-mangosteen-epathram

കൂറ്റനാട്‌ : കഴിഞ്ഞ മൂന്നു വര്‍ഷമായി പൊതുസ്ഥലത്ത് മരങ്ങള്‍ വെച്ചു പിടിപ്പിയ്ക്കുക എന്ന സേവനം ചെയ്തു വരുന്ന കൂറ്റനാട്ടെ ജനകീയ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം വട്ടേനാട് ഗവണ്‍മെന്റ് എല്‍. പി. സ്കൂളില്‍ വെച്ച് നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാമചന്ദ്രന്‍ മാങ്കോസ്റ്റിന്‍ നട്ടു കൊണ്ട് നിര്‍വ്വഹിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷവും നിരവധി വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിയ്ക്കുകയും, അവയെല്ലാം ഇപ്പോള്‍ വളര്‍ന്നു വലുതാവുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം 200 വൃക്ഷത്തൈകളാണ് ജനകീയ കൂട്ടായ്മ വെച്ചു പിടിപ്പിയ്ക്കുക.

ജൂണ്‍ 4ന് വട്ടേനാട് ജി. എല്‍. പി. സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ ബി. പി. ഒ. പി. രാധാകൃഷ്ണന്‍ , പി. ടി. എ. പ്രസിഡന്റ് കെ. അബ്ദുറഹിമാന്‍, ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരായ ഷണ്‍മുഖന്‍, ഇ. എം. ഉണ്ണികൃഷ്ണന്‍, പി. വി. ഇബ്രാഹിം, പല്ലീരി സന്തോഷ്, കെ. വി. ജിതിന്‍, കെ. വി. വിശ്വനാഥന്‍, വനമിത്ര പുരസ്കാരം നേടിയ  ഷിനോ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്ത്രീ സമത്വ സുന്ദര മാമ്പഴ ഗ്രാമം

May 18th, 2011

pachamanga-song-epathram

ധഹ്ര : സ്ത്രീ പുരുഷ അനുപാതത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്ന പ്രദേശമാണ് ദക്ഷിണേഷ്യ. പെണ്‍ കുട്ടികള്‍ പിറക്കുന്നത് അപശകുനമായും കുടുംബത്തിന്റെ ദൌര്ഭാഗ്യമായുമാണ് ഇന്ത്യയില്‍ പലയിടത്തും കണക്കാക്കപ്പെടുന്നത്. പ്രബുദ്ധ സാക്ഷര കേരളത്തില്‍ പോലും പെണ്‍കുഞ്ഞ് പിറന്നാല്‍ നെറ്റി ചുളിക്കുന്നവര്‍ വിരളമല്ല.

എന്നാല്‍ ബീഹാറിലെ ഒരു ഗ്രാമം തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇതിനെ സമീപിക്കുന്നത്. ഭഗല്‍പൂരിലെ ധഹ്ര ഗ്രാമത്തില്‍ പെണ്‍കുട്ടി ആയി ജനിക്കുന്നത് ഒരു ബഹുമതി തന്നെയാണ്. ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ഗ്രാമത്തില്‍ ഇവര്‍ ഉടനടി പത്ത് മാവിന്‍ തൈകള്‍ നട്ടു പിടിപ്പിക്കുന്നു. കാലക്രമേണ ഈ ഗ്രാമം പ്രദേശത്തെ ഏറ്റവും പച്ചപ്പുള്ള സ്ഥലമായി മാറി. ഇരുപതിനായിരത്തിലേറെ മാവുകളാണ് ഇവിടെ ഉള്ളത്.

പരിസ്ഥിതിയെ സഹായിക്കുന്നതിനോടൊപ്പം പെണ്‍കുട്ടികളുടെ വിവാഹ ചിലവിലേക്ക് മാങ്ങ വിറ്റ് കിട്ടുന്ന വരുമാനം ഏറെ സഹായകരമാവുന്നു എന്നാണ് ഇതിനെ പറ്റി ഗ്രാമ വാസികള്‍ പറയുന്നത്.

പെണ്‍കുട്ടികളെ ഐശ്വര്യ ദേവതയായ ലക്ഷ്മീദേവിയുടെ അവതാരങ്ങളായാണ് ഭാരതീയ ഹൈന്ദവ സങ്കല്‍പ്പത്തില്‍ കണ്ടു വരുന്നത്. ഏതായാലും മാമ്പഴം മൂലം ഈ ഗ്രാമത്തിന് കൈവന്ന ഐശ്വര്യം ഏറെയാണ്.

ഈ ഗ്രാമത്തിന്റെ വളര്‍ച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ ശ്രദ്ധയില്‍ പെടാതിരുന്നില്ല. അദ്ദേഹവും ഈയിടെ ഗ്രാമം സന്ദര്‍ശിച്ചു ഒരു മാവിന്‍ തൈ നട്ടു. പെണ്‍കുട്ടികള്‍ക്കായി ഒരു വിദ്യാലയവും ആരംഭിക്കാന്‍ ആദ്ദേഹം മുന്‍കൈ എടുത്തു.

ധഹ്ര ഗ്രാമത്തിന്റെ സമൃദ്ധിയും പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന മാന്യതയും സമീപ ഗ്രാമങ്ങളും മാതൃകയാക്കി തുടങ്ങിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

6 of 8« First...567...Last »

« Previous Page« Previous « പരിസ്ഥിതി പ്രവര്‍ത്തകനെ ആക്രമിച്ചു
Next »Next Page » പ്രകൃതിയും കരുണയും »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010