എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കണം

October 28th, 2009

endosulfan-victim-keralaകാസര്‍കോട് ജില്ലയില്‍ അഞ്ഞൂറോളം പേരുടെ മരണത്തിന് കാരണമായ എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ സമ്പൂര്‍ണ്ണമായി നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വ്യാപകമായ പ്രചരണ പ്രതിഷേധ സമരത്തിന് പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഒരുങ്ങുന്നു. എന്‍ഡോസള്‍ഫാന്റെ ഉപയോഗവും നിര്‍മ്മാണവും നിയന്ത്രിക്കുന്നതിനെ പറ്റി കൂടുതല്‍ പഠനം നടത്തി നിരോധിക്കേണ്ട വസ്തുക്കളുടെ പട്ടികയില്‍ പെടുത്താന്‍ ജനീവയില്‍ നടക്കുന്ന സ്റ്റോക്ഹോം കണ്‍‌വന്‍ഷനില്‍ തീരുമാനം ആയത് ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും കടുത്ത വിഷമാണ് എന്‍ഡോസള്‍ഫാന്‍.

sainaba-kasaragod

എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന കാസര്‍കോട് ജില്ലയിലെ സൈനബ എന്ന എട്ടു മാസം പ്രായമുള്ള കുട്ടി

കഴിഞ്ഞ് 25 വര്‍ഷമായി കേരളത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പൊറെയ്ഷന്റെ നേതൃത്വത്തില്‍ ഈ വിഷം ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തോട്ടങ്ങളില്‍ വര്‍ഷിച്ചു കൊണ്ടിരിക്കുന്നു. കാസര്‍കോഡ് ജില്ലയില്‍ മാത്രം 500 ലധികം പേര്‍ ഈ വിഷം മൂലം കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ ജില്ലയില്‍ ഈ വിഷം മൂലം രോഗവും ശാരീരിക അസ്വാസ്ഥ്യവും അനുഭവിക്കുന്നു. കാസര്‍കോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി പ്രധാന മന്ത്രിയെയും സോണിയാ ഗാന്ധിയെയും കണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന് ആവശ്യപ്പെടും. എന്‍ഡോസള്‍ഫാന്റെ നിരോധനത്തിനെ എതിര്‍ക്കുന്ന ഏക രാജ്യമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യ.


Campaign for total ban on Endosulfan

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ആഗോള താപനം: പ്രതിവര്‍ഷം 300,000 മരണങ്ങള്‍

May 31st, 2009

കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിവര്ഷം മരിക്കുന്നവരുടെ എണ്ണം 300,000 ആണെന്നും ഇത് പ്രതികൂലമായി 300 ലക്ഷം ആളുകളെ ബാധിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആഗോള താപനവും അത് മനുഷ്യരില്‍ ഉണ്ടാക്കുന്ന ഫലങ്ങളും എന്ന വിഷയത്തില്‍ ആണ് പഠനങ്ങള്‍ നടന്നത്. 2030 ഓടെ ഇതിനോട് അനുബന്ധിച്ചുണ്ടാകുന്ന മരണങ്ങള്‍ 500,000 കവിയുമെന്നും ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുഷ്ണം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, കാട്ടുതീ എന്നിവയാണ് വിപത്തിനു കാരണം ആവുക. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ മൂലം പ്രതിവര്‍ഷം 125 ബില്യണ്‍ യു. എസ്. ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുക. ഈ റിപ്പോര്‍ട്ട്‌ മുന്‍ യു. എന്‍. സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ ഗ്ലോബല്‍ ഹുമാനിട്ടേറിയന്‍ ഫോറത്തിന്റെതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

8 of 8« First...678

« Previous Page « ഇതുമൊരു തവള!
Next » ദീപ് ജോഷിക്ക് മാഗ്സസെ പുരസ്കാരം »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010