Saturday, March 27th, 2010

അപമൃത്യു – സാജിദ അബ്ദുല്‍ റഹിമാന്‍

ചുട്ടു പഴുത്തൊരു സൈകതത്തിന്‍ സ്പന്ദനം മന്ദഗതി യിലാകവേ,
ചുറ്റും വീശിയടിക്കും മണല്‍ കാറ്റിന് വെന്തുരുകും മാംസ ഗന്ധം
ഒരു കൈക്കുമ്പിള്‍ ദാഹ ജലത്തിനായ് കേഴും മനിതര്‍ രോദനം,
കേള്‍ക്കാനായി ശേഷിച്ചില്ലാരുമീ അവനിയില്‍.
 
ഭൂമിതന്‍ ജീവനാഡിയാം പുഴകള്‍
മണലൂറ്റലാം അര്‍ബുദത്തില്‍ അകാല മൃത്യു അടയവേ,
ഒരിറ്റു കുടിനീരിനായ് നീരദങ്ങള്‍ തേടിയലഞ്ഞു മാനവര്‍ .
ധരിത്രി തന്‍ മാറിടം ചുരത്താന്‍ അമ്മിഞ്ഞ യില്ലാതെ ശുഷ്കമാകവേ,
വരണ്ട ചുണ്ടുമായ് കൈ കാലിട്ടടിച്ചു കരഞ്ഞു അമ്മ തന്‍ പൈതങ്ങള്‍.
കളകളമുയര്‍ത്തി ചോലകള്‍ പാടും സംഗീതത്തില്‍ പൂത്തുലഞ്ഞിരുന്ന കാനനം,
ഇന്ന് വിങ്ങും ഭൂമി തന്‍ നെഞ്ചിന്‍ ചൂടില്‍ കത്തും
ജീവജാലങ്ങള്‍ തന്‍ ചുടലയായ് മാറി.
 
കാട്ടാറുകകള്‍ തന്‍ മൃദു താഡനത്തില്‍ ഇക്കിളി കൊള്ളും വെള്ളാരങ്കല്ലുകള്‍
തസ്കരര്‍ തന്‍ ദുഷ്ട കരങ്ങളാല്‍ കൊള്ളയടി ക്കപ്പെടവേ;
തന്‍ പ്രിയ ഭാജനങ്ങളെ നിഷ്കരുണം തട്ടി യെടുത്തൊരു വേദനയില്‍
തല തല്ലിക്കരഞ്ഞു കൊണ്ടാ കാട്ടരുവികള്‍ ദിക്കറിയാതൊഴുകി.
 
കണ്ടലുകളേകും കരുത്തില്‍ ബലിഷ്ഠ മായിരുന്നൊരു കായല്‍ക്കരയില്‍,
നിലം പൊത്തും മരങ്ങള്‍ തന്‍ ചില്ലകളില്‍ നിന്നാ കിളിക്കൊഞ്ചലുകള്‍ മായവേ
ശാപ വാക്കുക ളുതിര്‍ക്കാന്‍ ശക്തിയി ല്ലാതെയാ അമ്മ ക്കിളികള്‍ ചിറകൊടിഞ്ഞു വീണു.
 
തളിര്‍ക്കും കതിര്‍ക്കു ലകള്‍ക്കായ് വരണ്ടു ണങ്ങിയ വയലുകള്‍ ദാഹിക്കവേ
നികന്ന വയലിന്‍ നെഞ്ചിലു രുകിയൊഴുകും ലാവകള്‍ തന്‍ ഓളങ്ങളില്‍
കതിരുക ളോരോന്നായി കത്തി ച്ചാമ്പലായ്:
 
ജ്വലിക്കും സൂര്യ താപത്തിന് കീഴെ പ്രകൃതി കിടന്നു പുളയവേ
ജഡങ്ങള്‍ക്ക് മീതെ വട്ടമിട്ടു പറക്കും കഴുകര്‍ക്കു മാത്രമായിവിടം ശേഷിച്ചുവോ…
 
സാജിദ അബ്ദുല്‍റഹിമാന്‍, ഷാര്‍ജ
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

വായിക്കുക:

16 അഭിപ്രായങ്ങള്‍ to “അപമൃത്യു – സാജിദ അബ്ദുല്‍ റഹിമാന്‍”

  1. അബ്ദുല്‍ റഹിമാന്‍ says:

    ഇത് പിക്കാസ് കൊണ്ടല്ല കമ്പിപാര കൊണ്ടെഴുതിയ കവിതയാണെന്ന് തോന്നുന്നു ..എന്റമ്മോ എനിക്ക് വയ്യ .. കാട്ടാറുകകള്‍ തന്‍ മൃദു താഡനത്തില്‍ ഇക്കിളി കൊള്ളും വെള്ളാരങ്കല്ലുകള്‍

  2. honey bhaskaran says:

    പ്രീയ രാജീവ്,

    യുവ എഴുത്തുകാരുടെ സൃഷ്ടികള്‍ കൊണ്ട് മലയാള കവിത ഒരിക്കലും വന്ധ്യമാക്കപ്പെടുന്നില്ല. ഇവിടെ എത്രയോ വലിയ കവികള്‍ ഇംഗ്ലീഷ് കവിത മലയാളത്തിലേക്ക് മാറ്റി പേരെടുക്കുന്നുണ്ട്. നിങ്ങളുടെ മൂര്‍ച്ചയുള്ള വിമര്‍ശനം അവര്‍ക്ക് നേരെ ആയിരുന്നെങ്കില്‍ മലയാള സാഹിത്യത്തിലെ എഴുത്തുകാര്‍ക്കിടയിലെ രാഷ്ട്രീയ വാഴ്ചക്ക് ചിലപ്പോ ഒരു തിരിച്ചടി ആയേക്കാം. അതു കൊണ്ട് വളര്‍ന്നു വരുന്ന യുവ എഴുത്തുകാരെ നിര്‍ദേശിച്ചു പ്രോത്സാഹിപ്പിക്കുക. പക്ഷെ അടിച്ചമര്ത്തരുത് എന്നൊരു അപേക്ഷ…

    ഹണി ഭാസ്ക്കരന്‍
    യു. എ. ഇ.

  3. honey bhaskaran says:

    Hi Sajida,

    Your poem was good, write more.

    Honey Bhaskaran,
    U.A.E

  4. honey bhaskaran says:

    Hi Sajida,

    Poem was good. Write more.

    Honey bhaskaran.
    U.A.E

  5. shabna jabbar says:

    NANNAAYI EZHUTHI SAJITHA….BHOOMIYUDAE PARITHAAPAKARAMAAYA AVASTHA NANNAAYI MANASSIL AAKKAN KAZHIYUNNUNDU…..CONGRATS….

  6. vidyasagar says:

    I read your "kavitha" and the content ofrouse there is a reality in your imagination, i express my heart felt congratulation to come forward and write something about this land. Eniyum kavayathri orupadu ezhuthatte.Regards/Vidyasagar Chowalloor

  7. Rajeeve Chelanat says:

    ജലജ, ഇത്തരം വിമര്‍ശനം കൊണ്ട് നിരുത്സാഹപ്പെട്ട് വന്ധ്യമാകുമെങ്കില്‍ ഇത്തരം കവിത എഴുതാതിരിക്കുന്നതാണ് നല്ലത് എന്ന് എനിക്കും മറിച്ച് ചൊല്ലിക്കൂടേ? ഇത്തരം വിമര്‍ശനം കൊണ്ട് നിരുത്സാഹപ്പെടരുത്, നല്ല കവിതകളുമായി സജിദ വരണമെന്നുതന്നെയാണ് എന്റെയും ആഗ്രഹം. പിന്നെ, പുരുഷകേസരികളും സ്ഥിരം കവയിത്രികളും വന്നാല്‍, ഗംഭീരമെന്ന് ഞാന്‍ കമന്റിടുമെന്ന ആ മുന്‍‌വിധിയോട് മറുപടിയില്ല. സാജിദയുടെ കവിതയില്‍ പുതുമയുള്ള ഒന്നും കണ്ടില്ല. അവതരിപ്പിച്ച ഭാഷയും, ശൈലിയും ഒക്കെ വ്യക്തിപരമായി എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല എന്നേ അര്‍ത്ഥമാക്കേണ്ടതുള്ളു. വിമര്‍ശനങ്ങള്‍ തനിക്ക് ഊര്‍ജ്ജം തരുമെന്ന സാജിദയുടെ ആ നിലപാട് നോക്കുക. അതിനെ അഭിനന്ദിക്കാനും അതിനൊരു സല്യൂട്ട് കൊടുക്കാതിരിക്കാനും എനിക്കാവുകയുമില്ല.സബിത, കഴിഞ്ഞ മൂന്നുവര്‍ഷമായി നിത്യേന, ധാരാളം തെറിയും വിമര്‍ശനങ്ങളും ഏറ്റുവാങ്ങി വരവുവെച്ചുകൊണ്ടിരിക്കുന്ന ഒരു കുപ്രശസ്തനായ ബ്ലോഗ്ഗര്‍ മാത്രമാണ് രാജീവ് എന്ന ഞാന്‍. നതിങ്ങ് മോര്‍, നതിങ്ങ് ലെസ്സ്.അഭിവാദ്യങ്ങളോടെ

  8. yasmeen says:

    kavitha valare nannayirikunnu.. nalloru kalahridayamullavarkke nalla nalla srishtikal aaswadikkan patulloo..vimarshangalkku chevi kodukkathe vimarshanangil ninnum prajodanam ulkondu iniyum nalla nalla kavithakal sajidathayil ninnum pratheekshikunnu.

  9. sabida says:

    Athe sajida iniyum ithupole nalla nalla kavithakal ezhuthanam… njangale polullavarkku manassilakunnathum dhahikkunnathamaya kavitha yanu ningal ezhuthiyathu…. pinne enthineyum vimashikkuka ennathanu oru sarasai malayaliyude swabhavam… athil pedatha oru pattam alukalum undu nammude malayalikalude idayil… athukondu itharam vimarshanagalkku chevikollathe iniyum nalla nallavishayangalumayi sajidayud ekavithaye njangal pratheekshikkunnu…Rajeeve chelanatt:- thankal aranennum ethratholam prasathananennum enikkariyilla… parayunnathil thettundekil khshamikkuka… pattumenkil njangalude idayil ninnulla itharam cheriya kala karanmare /karikale prothsahippikkanulla manssu illenkilum avare enthenkilum paranju niruthsahappeduthuka.. pinne innathe nammude nadinte avasthakal arinjittum njonnum arinjille enna bhavathil kannadachu iruttakkathirikkuka… Thanks to all….

  10. Anonymous says:

    പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി…പ്രോത്സാഹനങ്ങള്‍ എനിക്ക് ശക്തിയും, വിമര്‍ശനങ്ങള്‍ എനിക്ക് ഊര്‍ജ്ജവും നല്‍കുന്നു……..(സാജിദ അബ്ദുല്‍റഹിമാന്‍,ഷാര്‍ജ)

  11. sabida says:

    Athe sajida iniyum ithupole nalla nalla kavithakal ezhuthanam… njangale polullavarkku manassilakunnathum dhahikkunnathamaya kavitha yanu ningal ezhuthiyathu…. pinne enthineyum vimarshikkuka ennathanu oru sarasari malayaliyude swabhavam… athil pedatha oru pattam alukalum undu nammude malayalikalkku idayil… athukondu itharam vimarshanagalkku chevikollathe iniyum nalla nalla vishayangalumayi sajidayude kavithaye njangal pratheekshikkunnu…Rajeeve chelanatt:- thankal aranennum ethratholam prasathananennum enikkariyilla… parayunnathil thettundekil khshamikkuka… pattumenkil njangalude idayil ninnulla itharam cheriya kala karanmare /karikale prothsahippikkanulla manssu illenkilum avare enthenkilum paranju niruthsahappeduthuka.. pinne innathe nammude nadinte avasthakal arinjittum njonnum arinjille enna bhavathil kannadachu iruttakkathirikkuka… Thanks to all….

  12. Sajida Abdul Rahiman says:

    vimarsanangalkkuum,prolsaahanangalkkum valare nanni..prolsaahanangal enikk sakthiyum,vimarsanangal enikk oorjavum nalkunnu…

  13. saif payyur says:

    അസ്സലായിരിക്കുന്നു സാജിദ മനുഷ്യരുടെ ആര്‍ത്തിയുടെ ഒരു ത്വര ഇതില്‍ നന്നായി വരച്ചു കാട്ടിയിട്ടുണ്ട്. നാം അധിവസിക്കുന്ന ഭുമി മനുഷ്യ കുലത്തിന്നു മാത്രമായിട്ടുള്ളതല്ല.സകല ചരാചരങ്ങളുടെയും ഭുമിയുടെ അവകാശികളാണ്. അതു മനസ്സിലാക്കിയിട്ടും മനസ്സിലാക്കാതെ അവന്‍ ഭുമിയെ കൊള്ളയടിക്കുന്നു… നല്ല ഇതിവൃത്തം. ഇനിയും കവിതകള്‍ എഴുതണം. കേവലം സിസ്സാരമായ വിമര്‍ശനങ്ങളില്‍ കവിത എഴുത്ത്‌ നിറുത്തരുത്.

  14. Jalaja says:

    രാജീവ്‌ സര്‍..ബുദ്ധിജീവി ജാഡയുള്ള ഏതെങ്കിലും പുരുഷ കേസരികള്‍ ഇത്തരം ഒരു കവിത എഴുതിയിരുന്നെങ്കില്‍ നിങ്ങളെപ്പോലുള്ളവര്‍ പറയുമായിരുന്നു'മഹത്തായ കവിത'ഇവിടത്തെ സ്ഥിരം കവിയത്രികള്‍ എഴുതിയിരുന്നെങ്കില്‍ കമന്‍റ് ഇടുമായിരുന്നു "ഗംഭീരം"ഈ ഒരു കൊച്ചു കവിത കൊണ്ട്ട്"നമ്മുടെ മലയാള കവിതപ്പാടം വന്ധ്യമാകും" എങ്കില്‍…… അങ്ങ് പോകട്ടെ സര്‍ (പ്രോത്സാഹിപ്പിക്കുന്ന പ്രവണത ഇല്ലെങ്കിലും വേണ്ട സര്‍..നിരുത്സാഹപ്പെടുത്തി വന്ധ്യമാക്കല്ലേ.. നമ്മുടെ ഒരു സഹോദരിയല്ലേ വളര്‍ന്നു വരട്ടേ സര്‍)-ജലജ-

  15. Rajeeve Chelanat says:

    പിക്കാസ്സുകൊണ്ട് കവിതയെഴുതരുത് സജിദ..ഇത്തരം കവിതകള്‍ വിതച്ചാല്‍ നമ്മുടെ മലയാള കവിതപ്പാടം വന്ധ്യമാകും.

  16. chettuwaa puzhayoram... says:

    nannayirikkunnu…pravaasathin theekshna nombarangal…

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine