അര്‍പ്പിതം – സോമന്‍ കരിവെള്ളുര്‍

December 31st, 2009

അര്‍പ്പിതം
 
മാതള ത്തോപ്പില്‍ വിരിഞ്ഞോരു പൂവായി
മാ‍ധവി കുട്ടിയായി ജന്മ മെടുത്തവള്‍
മാലോകര്‍ തന്നുള്ളില്‍ കുളിര്‍
മഴ പെയ്യിച്ച കാര്‍മേഘ വര്‍ണ്ണം പോലിവള്‍
 
മാനുഷര്‍ തന്നകതാരു വായിച്ച
മാനസ്സേശന്റെ പുത്രി പോലിവള്‍
അക്ഷരങ്ങളാല്‍ നൈപ്പായസം വെച്ചവള്‍
അഗ്നി പോലുള്ളില്‍ പ്രണയം വിരിയിച്ചവള്‍
 
ഓര്‍മ്മ തന്‍ ചെപ്പില്‍ ചികഞ്ഞെ ടുക്കാനൊരു
നീര്‍മാതളം പുഷ്ക്കല മാക്കിയോള്‍
അകതാരി ലൊരുപിടി ദു:ഖമൊളിപ്പിച്ചു
അജ്ഞാത വാസത്തിനായ് പോയവള്‍
 
നിന്‍ പേന തുമ്പില്‍ വിരിഞ്ഞവ യൊക്കെയും
നിന്നെ പോല്‍ സുഗന്ധം പരത്തുക യാണിന്നു
ഇല്ലില്ല നിന്നോ ടുപമിക്കാ നിന്നില്ല
ഈ ഭൂവില്‍ നിന്നെ പ്പോല്‍ മറ്റൊരുവള്‍
 
നിന്‍ ശവമാടത്തി ലര്‍പ്പിക്ക യാണിന്നു ഞാന്‍
സ്നേഹാക്ഷരം കൊണ്ടു കോര്‍ത്തയീ ഹാരങ്ങള്‍ …
 
സോമന്‍ കരിവെള്ളുര്‍
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

പിന്നെ – പ്രകാശ്‍ ഇ. ടി.

December 26th, 2009

പിന്നെ
 
പിന്നെ കാണാമെന്നു പറഞ്ഞ് പിരിഞ്ഞവരെയാരെയും പിന്നെ കണ്ടില്ല
പിന്നെ വരാമെന്ന് പറഞ്ഞ് മറഞ്ഞവരെയാരെയും പിന്നെ കണ്ടില്ല
പിന്നെ എഴുതാമെന്ന് ഉറപ്പ് പറഞ്ഞവരും പിന്നെ എഴുതിയില്ല
പിന്നെ വിളിക്കാമെന്ന് പറഞ്ഞ് പോയവരും പിന്നെ വിളിച്ചില്ല
എന്നിട്ടും “പിന്നെ” എന്ന വാക്കിനെ നമ്മള്‍ വെറുത്തില്ല
പിന്നെയൊരു കാലത്ത് തോളില്‍ കയ്യിട്ട് നടക്കാന്‍ ഈ ചങ്ങാതിയേ കാണൂ…
 
പ്രകാശ്‍ ഇ. ടി.
 
 

- ജെ.എസ്.

വായിക്കുക:

4 അഭിപ്രായങ്ങള്‍ »

ഒരു ക്രിസ്തുമസ് കൂടി – സൈനുദ്ദീന്‍ ഖുറൈഷി

December 24th, 2009

വൃദ്ധസദനം
 
വൃദ്ധ സദനത്തിന്‍
വെളിച്ചമുള്ള വഴികളിലും
കണ്ണുകളിലെ ഇരുട്ട്
തിരുമ്മിയകറ്റുന്നു
നിരാലംബ കരങ്ങള്‍!
 
വെളിച്ചമേകുന്ന
നിറമുള്ള നക്ഷത്രം
കാല്‍വരിയിലെ
കുരിശ് ഭയക്കുന്നു.
ഒരു തടി നെടുകെ
ഒരു തടി കുറുകെ
തടിയോട് തടി ചേര്‍ക്കാന്‍
മുപ്പിരിക്കയറിന്റെ ദയ..!
മരത്തില്‍ തറച്ച
മനുഷ്യന്റെ നെഞ്ചില്‍
തുരുമ്പെടുത്ത കാരിരുമ്പ്..!
 
വൃദ്ധ സദനത്തില്‍
നിഷ്കളങ്കരാം അഭയമാര്‍
വിളമ്പിയൊരു കോരി ചോറുമായ്
ക്രിസ്തുമസ് സ്വപ്നം…!!
യേശു വചനങ്ങള്‍
കുത്തി നിറച്ച പൊതികളുമായ്
മക്കളെത്തും വരെ
വൃഥാ കാത്തിരിക്കട്ടെയീ-
നിശ്വാസ രാഗങ്ങള്‍
സാധകം ചെയ്യുന്ന
വൃദ്ധ സദനമെന്ന
അഴികളില്ലാത്ത ജയിലുകളില്‍…
 
സൈനുദ്ദീന്‍ ഖുറൈഷി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇത് മരുഭൂമിയാണ് ..!! – സൈനുദ്ധീന്‍ ഖുറൈഷി

November 26th, 2009

man-in-desert
 
ഇത് മരു ഭൂമിയാണ്.
ഫല ഭൂയിഷ്ടമായ മരു ഭൂമി..!!
ഭൂഗര്‍ഭ ങ്ങളില്‍ തിളയ്ക്കും
ഇന്ധന വിത്തുകള്‍ മുളച്ച്
അംബര ചുംബികളാം
കൃശ സ്തൂപങ്ങള്‍ വളരും
വളക്കൂറുള്ള മരു ഭൂമി..!!
 
സൈകത നടുവില്‍
മണല്‍കാറ്റ് തിന്ന
ഖാഫില കളിലെ മനുഷ്യരും
സമതല ങ്ങളിലാണ്ടു പോയ
മരു ക്കപ്പലുകളും
പരിവൃത്തി കളില്‍ തീര്‍ത്ത
ഒറ്റ മരങ്ങള്‍ വെയില്‍ കായും
ഉര്‍വ്വരമാം മരു ഭൂമി..!!
 
മുന്‍പേ ഗമിച്ചവര്‍
ജപിച്ചു തുപ്പിയ മന്ത്രങ്ങളില്‍
അധീനരാം ജിന്നുകളാല്‍
മണ്ണിനടിയിലെ നിധി കുംഭങ്ങള്‍
തിരഞ്ഞ് തിരഞ്ഞ്
മണ്ണ് മൂടിയവ രുടെയും
കുടങ്ങള്‍ കുഴിച്ചെടുത്ത്
മകുടങ്ങള്‍ ചൂടിയ വരുടെയും
വളക്കൂറുള്ള മരു ഭൂമി.!!
 
നിലാവ് പെയ്ത് തിളങ്ങും
ഗന്ധക ത്തരികളും
പശ്ചിമ സീമകളി ലാകാശ-
ച്ചരുവി കളില ടര്‍ന്നു വീഴും
മണ്ണി നസ്പര്‍ശമാ മുല്‍ക്കകളും,
കിനാവായ് കണ്ട് കൊതിച്ച്
കടല്‍ നീന്തി യവരുടെ തേങ്ങലും,
കണ്ണീരു, മവര്‍ക്കു പിറകെ
അശരീരിയാം പ്രാര്‍ത്ഥനകളും
പിടഞ്ഞൊ ടുങ്ങിയ, സ്വപ്നങ്ങള്‍
പിന്നെയും പൂക്കുന്ന
വളക്കൂറുള്ള മരു ഭൂമി!!
 
സൈനുദ്ധീന്‍ ഖുറൈഷി
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

Prisoner of self – V I Mohd. Sageer

November 16th, 2009

A strand of your hair
Out of your hijab
Is fluttering in the wind
And you seemed not to care
 
A sinner you are !
They cried out
For you have revealed
Your beauty to us
 
The last penny you paid
For the yards of clothing
Was not enough to shield
A few strands of your identity
 
Therein you sat on bare sands
And wrote down with your forefinger
“I haven’t not eaten for days
Today I shall beg for money
 
So that I could buy a piece
Of garb to knit together
And hide my strand of hair
Not to provoke you.”
 
V. I. Mohd. Sageer
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

Page 4 of 12« First...23456...10...Last »

« Previous Page« Previous « കാബൂളില്‍ നിന്ന്‍ ഖേദപൂര്‍വ്വം – സൈനുദ്ധീന്‍ ഖുറൈഷി
Next »Next Page » ഇത് മരുഭൂമിയാണ് ..!! – സൈനുദ്ധീന്‍ ഖുറൈഷി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine