രാമേട്ടന്ന് ആദരാഞ്ജലി – മധു കാനായി കൈപ്രവം

October 26th, 2009

theruvath-raman
 
ജനിച്ചതു രാമനായ്യല്ല, മരിച്ചതും ദ്വാപരത്തിലല്ല
ആരുടെ നാമം ചൊല്ലി പാടുമീ സ്മരണമ ഗീതം.
ഓര്‍ക്കുകില്‍ നാമധേയം തീര്‍ത്തും സാര്‍ത്ഥകം
തെരുവത്ത് രാമ നാമം.
 
കര്‍മ്മ പഥ സഫല കീര്‍ത്തിയും
സത്സ്ഫുരണ മേന്മയും,
മംഗളമേളനം ചെയ്കേ-
സംസ്കാരികോത്തുംഗ ധര്‍മ്മാര്‍ത്ഥമാം
പത്ര പ്രവര്‍ത്തകനെ
വിളിക്കുന്നൂ നാം രാമേട്ടനെന്ന്…
 
ഉദാസീന ഭാവം കൈ വിട്ടുണര്‍ന്നു
സായാഹ്ന പ്രതീകം,
പ്രാരംഭ പത്ര പ്രദീപമായ്, സുപ്രഭാതമായ്
ഓര്‍മ്മയുടെ നിറമായ് നെടുവീര്‍പ്പായ്
രചനാ വൈഭവങ്ങള്‍ ഏറേ നേതാജീ പോല്‍
ചാലിച്ച ശാഖയാം.
 
കാഹളം ഭാരതി സഹിത്യ കേരളം
അവശ്യമാണിന്നത്തെ വര്‍ത്തമാനത്തി-
ന്നുതകുന്ന താളുകള്‍
വരും തലമുറ ക്കരക്കിട്ടുറ പ്പിക്കുവാന്‍
പരേതത്മാ ക്കളാമാത്മാ വലംബമാം.
വ്യക്തി പ്രഭാവമാം വഴി കാട്ടിയെ
അനുവാചകര്‍ ഉള്‍കൊണ്ടു
വ്യക്തി തന്‍ സൃഷ്ടിയായും ആനുകാലികം
വ്യഷ്ടി സമഷ്ടിയി ലധിഷ്ടിതം.
 
ഭൂതത്തിന്‍ പ്രയാണ സ്പര്‍ശം ഭ്രംശമില്ലാതെ
കോര്‍ക്കുകില്‍ അറിഞ്ഞിടും
നമ്മേ വാര്‍ത്ത പ്രകൃതി തന്‍ സുകൃതങ്ങള്‍
 
ഓര്‍മ്മയാം പൂക്കളുടെ സ്പഷ്ട ചിത്രം വരച്ചു
വിദ്യ തന്‍ നാഴികക്കല്ലാം സര്‍ഗ്ഗ പ്രതിസര്‍ഗ്ഗ
സൃഷ്ടി തന്‍ നികുഞ്ജത്തിന്നു പ്രണാമം
പറയട്ടേ …
 
തെല്ലു കാലത്തേക്ക്, നാമെല്ലാം
ചെല്ലും വരേ വിട ചൊല്ലി
യുഗ വരദനാം രാമനെന്ന നാമ മാത്രമായ്
കലിയുഗത്തില്‍ നിന്നകന്നു
കര്‍മ്മേനാ …
സത്യുഗാത്മാവിന്‍ പരിണാമ ശ്രേണി തന്‍
പരേതാത്മാവിന്നു,
സന്ധ്യാ നാമ രാമ ജപത്തിന്റുറവ പോല്‍
ശാന്തിയാം,
ചന്ദ്ര സമാന ശീതള ദീപ്തിയാം പ്രാര്‍ഥനാ വേളയില്‍
കാരുണ്യ ദയാ സിന്ധു മൂര്‍ത്തിമദ് ശിഖരങ്ങളെ
വന്ദിച്ച്,
അര്‍പ്പിക്കുന്നിതാ ആദരാഞ്ജലി …
 
മധു കാനായി കൈപ്രവം
 
 
 


എന്നേക്കാളും അഞ്ച് ദശാബ്ദം പ്രായമേറിയ എന്റെ അച്ചന്റെ സമാനമായ ഒരു അപ്പൂപ്പന്‍, തലമുറകളുടെ വ്യത്യസ്ഥതകളിലെ അവസ്ഥാന്തര സമ്പത്തുള്ള തെരുവത്ത് രാമന്‍ എന്ന രാമേട്ടനെ വാഴ്ത്തുക യാണെങ്കില്‍ ജന്മ ജ്യോതിയാല്‍ അനുഗ്ര ഹാനുശീലത ജ്വാല പോല്‍ തിളങ്ങിയിരുന്നു. ഉജ്ജ്വലമായ അങ്ങുന്നിന്റെ നിഷ്ക്കളങ്കമായ മന്ദസ്മിതാലേ സേവനാത്മകത സാഹിത്യ ലോകത്തേക്കു പ്രസരിപ്പിച്ച ഇന്ത്യയിലേ ആദ്യത്തേ സായാഹ്ന്ന പത്രമായ പ്രദീപം തുടങ്ങി. തികച്ചും ആകര്‍ഷണീയതയുടെ പര്യായമായിരുന്ന മുഖ്യ രചനകളായ സുപ്രഭാതം, ഓര്‍മ്മയുടെ നിറങ്ങള്‍, നെടുവീര്‍പ്പ്, നേതാജീ, ശേഷം പീരിയോഡിക്കലായി, കാഹളം, ഭാരതി, സാഹിത്യ കേരളം എന്നതില്‍ വ്യാപരിച്ച് സ്തുത്യര്‍ഹമാക്കിയ ആ വലിയ മനസ്സിനെ വന്ദിച്ചു പ്രാര്‍ത്ഥനയോടെ ഈ കവിത എന്റേ അച്ഛന്റെ പേരില്‍ അശ്രു പൂക്കളായി ആദരാഞ്ജലിയോടെ അര്‍പ്പിക്കട്ടേ…


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ചുംബനം – മധു കൈപ്രവം കാനായി

September 28th, 2009

kiss
 
നന്മതന്‍ ചുംബനത്തിന്റെ
നറുമണം പറയട്ടെ,
പ്രകൃതി തന്‍ പിതൃശുദ്ധി
മാതൃ ഗര്‍ഭത്തില്‍
ആകാശ ഗംഗയായൊഴുക്കി
ഭൂമി പോല്‍
ചുംബനം ശബ്ദാലിംഗനം
രസ രേതസ്സില്‍ മിസൃണമാം
വിശ്വ വിത്തിന്റേ ശാഖ മുള പൊട്ടുമ്പോള്‍
ഇറ്റിറ്റു വീഴുന്ന തളിരിളം മഴത്തുള്ളി പോല്‍
ഉമിനീരുറവ പോല്‍ ,
ജനുസ്സിന്റെ പ്രവാഹമായി തപിച്ചു, ശയിച്ചു-
പ്രണയിച്ചു ണര്‍ത്തിയ വികാരാഗ്നിയാം
സ്ഫുട ചുംബനം നുണയും മധുരം,
മാസ്മരീക ഭാവ വീര്യമാം
തുരീയ്യ ഭങ്ങിയാല്‍
ഓജസ്സിന്‍ ദളച്ചുണ്ടുകള്‍ വജ്രമാം
മനസ്സിന്റെ നാളത്തില്‍ നിന്നൂറ്റിയ ചുംബനം
പരിശുദ്ധിയാം അന്തരീക്ഷത്തേ,
പ്രകൃതി ദത്തമായ് തലോടുകില്‍
സ്നേഹാര്‍ദ്രമായ് കൊളുത്തിയ ചുംബനം
കഠിനകൃഷ്ണ ശിലയായ് വാര്‍ത്ത
സര്‍ഗ്ഗ നിലമായ് പരിലസിച്ചിടും
താരാ കദംബമായ് അധരങ്ങളില്‍
മനസ്സിന്റെ പത്മ ദളങ്ങളാല്‍
സഹസ്രാര പത്മമായ്
അര്‍പ്പിക്കുന്നിതാ ആത്മാവില്‍
നിന്നുമീ പരമാര്‍ത്ഥ ചുംബനം….!
 
മധു കൈപ്രവം കാനായി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അമ്മസ്തുതി – മധു കൈപ്രവം കാനായി

September 5th, 2009

അമ്മ തന്നാജ്ത്നയാം മക്കള്‍
സ്നേഹ വീഥി തലോടി
ആര്‍ദ്രമാം സ്നേഹത്തി ന്നടിത്തട്ടിന്റെ വിതുംബല്‍
മാതാവിന്‍ ഹതനോവില്‍ മേളനം അല്‍പ്പാത്മമാം
നെറുകയില്‍ ഭക്തിയായി
കവചമായി ഹൃത്തില്‍ രചിക്കൂ മൃദുഭാഷ
നിന്‍ നാവില്‍ നിന്നൂറൂ തേന്‍ കനി
മുലപ്പാല്‍ രുചിച്ച പോല്‍ …
 
അറിയട്ടെ അമ്മ നിന്‍ ആര്‍ദ്രമാം
സ്മേരത്തു നട്ട കൃഷ്ണ മണിയില്‍
തിളങ്ങുന്ന മാതൃ ഭക്തി.
 
മക്കളാം കര്‍ണ്ണത്തി നേല്‍ക്കുന്ന
അമ്മ പേറിയോ രവകാശ രോദനം
കാല മേറേ പഴകിയാല്‍
സ്നേഹം നിലച്ചു ഛിദ്രമായിടും
അന്ധമാ മനാഥാലയ കയലില്‍
അര്‍പ്പിതം
മാതൃ ഭക്തി നിസ്സാര മാകുകില്‍ …
 
സ്നേഹിക്കൂ അമ്മയേ ദേശ തുല്യമായ്
രാജ്യ തുല്ല്യമായീ
എങ്കില്‍ മാത്രം നിന്‍
കര്‍മ്മ പഥം പരമാത്മ ഭവഭാവ മായ്യിടും.
 
മധു കൈപ്രവം കാനായി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നവംബര്‍ 26, 2008 – മധു കൈപ്രവം

August 17th, 2009

mumbai-terrorist-attack


മുംബൈയില്‍ ഉണ്ടായ തീവ്രവാദി ആക്രമണം എന്നില്‍ ആഴത്തില്‍ ഉണ്ടാക്കിയ ഞെട്ടല്‍ എന്റെ മനസ്സിന്റെ വിക്ഷേപമായി കവിതാ രൂപത്തില്‍ വാക്ശുദ്ധിയും അര്‍ത്ഥവും വ്യാപ്തിയും ഒന്നും ചികയാതെ, ഇവിടെ കുറിക്കുന്നു…

ഞാ‍നേറേ തരിച്ചു പോയ്യീ ദിനമിന്ത്യ
തന്നന്തരംഗമെന്‍ മനസ്സില്‍ വീണ മീട്ടവെ,
ഇന്നു ഞാന്‍ കൊളുത്തിയ സന്ധ്യാ‍
തിരിനാള മെന്നുള്ളില്‍ മൂക
ശില്പ ശിഖയാം ജ്വാലാ മുഖിയായീ,
നാമ ജപ മുരുവിടു മെന്‍ നാവു
നാള്‍ക്കു നാള്‍ കനിവോടെ

ജനനീ തന്‍ നെഞ്ചത്തു ചവിട്ടി
മെതിപ്പോരെ ച്ചൊല്ലി ഞാന്‍
മുദ്രണം കേഴുന്നൂ‍ …
വേപഥു നിന്‍ അങ്കണത്തില്‍ …

ഓര്‍ക്കാനിനി വീര മൃത്യു വരിച്ചോരിന്ത്യ
തന്‍ സന്തതി സന്ദീപിന്‍
വിധിയാം കൂടെ ഹേമന്ത് കര്‍ക്കരെയും
വിജയ് സലാസ്കരും
ഞാനിതാ ചൊല്ലുന്ന തൊന്നെന്‍
രാജ്യ ഭടന്മാരെ ഓര്‍ത്തു താജിലും
ഒട്ടുച്ചിലര്‍ പെട്ടു ഒബറോയിലും
ഹോട്ടലില്‍ മല്ലിട്ടു സ്തംഭിച്ചു പ്പോയ
സംഭവം പട നായകര്‍ ക്കൊപ്പം മുംബൈയില്‍
അറ്റു പോയ് അന്‍പത്തു നാലു പേര്‍ …
ഗദ്ഗദം വേദനാ പുളകിതര്‍ നാം
രാജ്യ സേവന ഭക്തമാം ഭീഭത്സ രംഗ-
മങ്കക്കളങ്ങളില്‍ പൊരുതിയ
ഭടന്റെ ജഢമോര്‍ക്കവേ ഉള്ളം തികട്ടി
അവര്‍ തന്‍ ഭൂതം ഭാരതത്തിന്‍
മാര്‍ത്തട്ടില്‍ രക്തസാക്ഷിയാം
കാവല്‍ ഭടത്വ സന്നാഹങ്ങളാല്‍
ജവാന്മാരുടെ
മൃതശരീരം സംസ്ക്കരിക്കവേ …
ഓര്‍ത്തെഴുതാം ചില വസ്തുത ഹേതുവായീ …

സന്മാര്‍ഗ്ഗിയാം നിന്‍ ജീവന്‍ തുടിപ്പുകള്‍
ക്ഷയിച്ചപ്പോള്‍ ആഴിയാം ശാന്തി
പൊലിഞ്ഞപ്പോള്‍ ജന്മതറവാട്ടില്‍
നഷ്‌ട്ട സ്വപ്നമായ്യെന്നും നീന്തല്‍ക്കുളം
വറ്റി വരണ്ടു പ്പോയ്യൊരെന്‍
ബാല്യ ചിന്തകള്‍ വിവശമായി ബഹിര്‍ഗമിക്കേ,
ശൈശവത്തിന്‍ കരത്താല്‍ പിച്ചയാല്‍
കാല്‍ തറേലുറപ്പിച്ചു താനേ നടത്തം,
അമ്മിഞ്ഞയൂറുന്ന പ്പാല്‍ക്കനി നുകര്‍ന്നും
താനേ ഭാവ മുകുളമായി ഭാഷാ വാത്സല്യവും,
എങ്കില്‍ ശിഥിലത ആരോടു ച്ചോല്ലേണ്ടു
സര്‍വ്വതും കിളിര്‍ത്തനുഗ്രഹത്താല്‍
വിതാന മാക്കിയോര്‍ പടച്ചോനാം സര്‍വ്വ
ഈശോ മിശിഹയാല്‍ ഭഗവല്‍ മാത്രയാം …

നിന്മനം മെനഞ്ഞെടുത്തു ഊതി വീര്‍പ്പിക്കും
ബലൂണുപ്പോല്‍ കൈവിരല്‍ ത്തുമ്പില്‍
കരസ്ഥമാക്കും കല്ലുകള്‍ തിരകളും
മാത്സര്യമാം ഭേദമില്ലാതാക്കി ത്തീര്‍ക്കുവോര്‍
ന്നുഴഞ്ഞന്ധകാര ത്തിമര്‍പ്പോടെ പ്പാല്‍പ്പതയുമീ-
ത്തിരകള്‍ നുരയായി ത്തുളക്കുമീ
ഹൃദയമാ മഭ്രപ്പാളിയില്‍
തീവ്രാനന്ദ ദ്രോഹാഭാസ മാമട്ടഹാസം …
കാതലാം ദുര്‍മ്മതം മതസ്ഥരല്ല
അഭിമത സന്നിവേശമല്ല,
സംഭവാമി യുഗേ യുഗേ യെന്നറിയുകി-
ലോര്‍ക്കുക എപ്പോഴും, വിഭാഗീയമല്ലാതെ,
ഒന്നാണു നമ്മളെ ന്നോണം പ്പൌര-
സൌഹാര്‍ദ്ദ ഭിത്തി പ്പണിയുക,
നിഷ്കാമ വൃത്തി വെടിഞ്ഞു നാം
അനേകരാം പ്രാര്‍ത്ഥനാ നിരതരാകുകില്‍
ഏക ഗോത്രൈ കമത്യം മനുവംശം മഹാബലം.

എന്മനോ രാജ്യത്തിലുണ്ടു
കുങ്കുമ വര്‍ണ്ണ ത്യാഗോ ജജ്വലല്‍ മല്ലിട്ടു നാട കീറുന്ന
തൂവെള്ള തന്‍ ശാന്തി നിറഞ്ഞവര്‍ …
പച്ച പ്പകിട്ടാര്‍ ന്നൊരൈശ്വര്യ ത്രിവര്‍ണ്ണ
ശ്രേയസ്സയാ മിന്ത്യയെ ക്കൂപ്പി മുദാനാമ
വൃത്തി തന്‍ ച്ചൊല്ലാന്‍ കൊതിച്ചൊരു,
രസച്ചില്ല പൊട്ടിച്ചിടിത്തീ പോലങ്കലാപ്പിലീ
വിറങ്ങലി ച്ചുറഞ്ഞു തുള്ളി വിങ്ങവേ
നവംബര്‍ ഇരുപത്താറ് രണ്ടായിരത്തെട്ട് …

അഗ്നി ച്ചവയ്ക്കുന്ന ഗ്രാനൈഡ് ബോംബുകള്‍
എന്തു ദുരാത്മ ഭീകരം വിതച്ചുയീ
പുണ്യ ഭൂവില്‍, നീ വിതച്ചെതെന്ത്
കൊയ്ത്തെടുത്തതെന്ത്?
കാലത്തിന്‍ കലിയെ പഴി ചാരി
മന്ത്രവും തന്ത്രവും അന്ധമാം തീച്ചൂളപ്പോല്‍
ഏറേ പരിലാളനം വാദ വിവാദവും,
മാതൃ രാജ്യത്തേയും മാതാ പിതാ ഗുരു
ശ്രേഷ്ഠര്‍ ഉട പിറന്നോരേയും ദു:ഖത്തിലാഴ്ത്തീ
അറ്റു പോകുന്നതെന്നു നീ ഓര്‍ത്തുവോ?

സ്വാര്‍ത്ഥമാം സ്വാദിന്നടിമയാം കഠിനര്‍
തന്മനയോല ശിലയാല്‍ തപിച്ച ബോംബുമായി,
വാഴുവോ രാപത്ക്കര മാണീ ഭാരതത്തില്‍ …
എത്ര നിസ്സാര മാക്കിയി ജീവിതം
അധമമായി കാര്‍ന്നു തിന്നുമര്‍ബ്ബുദം,
വിഷാംശ ബാധ നിപതിച്ച നേകരില്‍
ഹീനാര്‍ത്ഥ സംസ്ക്കാര ശൂന്യമാം വിനാശ ദൈന്യം,
ഏതേതു കനക വിള നിലത്തില്‍
നിന്നെത്തി യാലും സുനിശ്ച്ചിതം,

ഭാരതാംബയേ നോവിക്കയെങ്കില്‍ നീ
അമ്മ തന്‍ ശാപം പേറിടും …

സ്നേഹിക്ക അഗാധമയി ആദരിക്കയാ
ദേശ പുഷ്പത്തേ,
വൈരാഗ്യ ബുദ്ധിയിലുന്നത വിത്തു വിതച്ചു
അരയാലിന്‍ വേരായ് വിശറിയായും
തളിര്‍ത്തു തണലേകി
മര്‍ത്യ ഹൃദയത്തിന്‍ അംഗീകൃത പ്രതീകമാം,
സത്യമേവ ജയതേ …
ഹിതത്തോടീ ധരയില്‍
വിജയീ വിശ്വതീ പാടീ രമിക്കൂ …
വന്ദേ മാതരം …
വന്ദേ മാതരം …

മധു കൈപ്രവം


The 2008 Mumbai attacks were more than ten coordinated shooting and bombing attacks across Mumbai, India’s financial capital and its largest city. The attacks, which drew widespread condemnation across the world, began on 26 November 2008 and lasted until 29 November, killing at least 173 people and wounding at least 308.

- ജെ.എസ്.

വായിക്കുക:

6 അഭിപ്രായങ്ങള്‍ »

എന്റെ അമ്മയുടെ പേരില്‍ കമലാദാസിന് ആദരാഞ്ജലി – മധു കാനായി കൈപ്രത്ത്

June 10th, 2009

madhavikutty
 
അമ്മേ ദാ വരുന്നു നിന്നരികിലോട്ട്
നമ്മള്‍ തന്‍ പ്രിയകൃത്താം കഥാകാരി
ഹരിശ്രീ കുറിച്ചവള്‍ വിഹരിച്ചൊര-
ക്ഷരമാലയാല്‍ അനശ്വരമാക്കി
പുഷ്പവൃഷ്ടിയാം ഓര്‍മ്മതന്‍ മകുടത്തില്‍
തിലകം ചാര്‍ത്തി, സ്വതന്ത്രയായി ആറാടി-
യിന്നസ്തമിച്ചു…
 
നീരാട്ടുകടവില്‍ നിന്നും പറന്നുയരവേ
ഇവിടെയീക്കരയില്‍നിന്നും ഞാന്‍ മേല്പോട്ടു-
നോക്കി കണ്ണുനീര്‍ ബാഷ്പങ്ങള്‍
സാന്ത്വനിപ്പിക്കുമാ പറവയെ…
 
അസ്തമയ തല്‍ക്ഷണം മിന്നി പായുമാ-
ആത്മ കണങ്ങളിലോട്ടായിരം
ആദരാഞ്ജലികളര്‍പ്പിക്കുന്നു ഞാന്‍…
 
വിട ചൊല്ലിയിവിടം വിട്ടകന്ന അറുപ-
ത്താറിലെ ഏഷ്യതന്‍ മികച്ച കവയിത്രിയെ-
കാത്ത് സ്വീകരിക്കാനായ് പണ്ടേ പോയൊ-
രെന്റമ്മയുണ്ടവിടെ… മുമ്പേ കൊഴിഞ്ഞ്
കിളിയായ് പറന്നു പോയി…
കണ്ടു മുട്ടൂ നീയാ അമ്മയെ പരലോകത്തു സന്ധിക്കൂ…
 
കാവ്യമാം ഖ്യാതിയില്‍ ഭാഷ പൊലിമയില്‍
മാലോകരില്‍ കുളിര്‍ വാരി വിതറി നീ
കഥയിലൊരായിരം വാക്കുകള്‍ പ്രണയാര്‍ദ്ര-
പുഷ്പമായ് പ്രണേതാക്കളില്‍ വിടര്‍ത്തി നീ
 
കവിതാസ്വാദനത്തിന്‍ സത്ത രചിച്ചു
പുതുപുത്തന്‍ രസമിസൃണം നിണ-
ത്താല്‍ ‘സരസ്’ ആയി വളര്‍ന്നു നീ…
 
പ്രകൃതി പ്രപഞ്ച വിലാസ വിലോലമായി
നിര്‍ഭയം കാത്തവള്‍-
ഭാഷ തന്‍ മാറു മറക്കാതെ സംസ്ക്കാര നൈപുണ്യ-
വിത്തിനെ വീഞ്ഞാക്കി
ലഹരിമത്താക്കി നമ്മെ നീ!
 
യാഥാര്‍ത്ഥ്യ ഭാവത്തിന്‍ മൂര്‍ത്തിമത്‌ശിഖരത്തില്‍
ദീപശിഖ നാട്ടി താരമായ് മിന്നി
മാധവി കുട്ടി തന്‍ ശൈലിയില്‍ മറുഭാഷയും
ലാളിച്ചു ചില്ലില്‍ ഇലാസ്തികം ഏറുമാമട്ടില്‍
ഉലാത്തി വാഗ്മിത്ത സാഹിത്യ പ്രസരണം…!
 
നീ തന്‍ മനമുരുകിയൊഴുകുന്നിതീ സാഹിതി
പുരുഷാരത്തിലേക്കാര്‍ദ്ര ശുഭ്രമാം വിരചിതം,
ഭാഷതന്‍ കിരണങ്ങളതേറ്റു നറുപുഷ്പ സുഗന്ധ
ശയ്യയില്‍ നിന്നും സുരയ്യയാം നിന്നെ ഞാന്‍ വാഴ്ത്തീ…
 
ഇന്നുള്ള ‘മലയാള ലോക’ത്തിന്‍ ഭാഷയില്‍
ഒരു ഭീമ മതിലകം തീര്‍ത്തു നീ
ഒരു ഭീമ മതിലകം തീര്‍ത്തു നീ…
ആര്‍ജ്ജിക്കാനായിവിടെ നമുക്കാര്‍ജ്ജവമാം സമാഹാര
കഥാ കവിതകള്‍ സമ്മാനമായിയഥാ…
 
അതിര്‍ വരമ്പൊന്നില്ലാതെ മേളിപ്പിച്ചു സര്‍വ്വതും
ഞെട്ടാതെ നിര്‍ഭയം കരുണയാല്‍ സ്നേഹരസ-
ചില്ലയില്‍ സാഹസം നഗ്നമായി ഹൃദയ കവാടം
തുറന്നു ഭാഷതന്‍ ശ്രീകോവിലില്‍ സരസ്വതിജിഹ്വയില്‍
വിളയാടവേ…
 
അക്ഷരം തുപ്പാതിറക്കുവാന്‍ ക്ലേശിച്ചു
മാറ്റുരച്ചു പുത്തന്‍ സൃഷ്ടിക്കു വിത്തു നട്ടു
ഊതി കാച്ചിയ പൊന്നു പോല്‍ മാധവി
നീയെന്ന ഭാഷതന്‍ പട്ടു നൂലായി മാറി
നൂല്‍ നൂറ്റു സ്രാവ്യമാം ഭാഷാ സ്രോതസ്സായി
ശതസഹസ്രാം വായനക്കാരേ വാര്‍ത്തു നീ…
 
എന്‍ പ്രാത സ്മരണ സുഖത്തെ വീര്‍പ്പുമുട്ടി-
ച്ചിന്നീ പ്രഭാതമിടവ പാതിയില്‍ നില്‍ക്കേ ഞാന്‍-
കേട്ടുയീ ദുഃഖ വാര്‍ത്ത, ഇനി നീയില്ലെന്നതെന്നെ-
കണ്ണീരിലാഴ്ത്തീ… യാ നിമിഷം. അണപൊട്ടി
യൊഴുകുന്ന ദുഃഖമമര്‍ത്തി പിടിച്ചു വിങ്ങവേ…
 
അമ്മേയെന്നൊരാഴത്തിലെന്‍ ധ്വനി മുഴക്കി-
പെട്ടെന്നൊരശരീരി പോലെന്‍ ശ്വാസത്തില്‍
കലര്‍ന്നുവെന്നമ്മതന്‍ ശബ്ദം,
പണ്ടേ പോയൊരമ്മയെന്‍ നെഞ്ച് പിടച്ചല്‍ കേട്ടു
കൊണ്ടോതി, മകനേ കരയരുത്,
മാധവിക്കുട്ടിയെന്റരികിലേക്കല്ലേ വരുന്നത്
കരയാതിരിക്കൂ ആത്മാക്കളെ ഓര്‍ത്തു നീ,
അമ്മക്കു ഹിതമുള്ള സമ്മാനമായ് കാവ്യ-
ശകലങ്ങളിത്തിരി കമലയെ കുറിച്ചോതു നീ
ഇവിടം അവള്‍ക്കു നല്‍കുവാനായി മധുവൂറുന്ന
വാക്കുകള്‍ മാധവിക്കായ് രചിക്ക നീ…
 
തെല്ലും ഖേദമില്ലാതെ ഇനിയും നിന്‍ തലമുറ
പിച്ച വെയ്ക്കുമ്പോള്‍
അമ്മേ എന്നു വിളിച്ച നാവിലെ വിളിക്കുമേറെ
നിന്റമ്മ തന്‍ സുഹൃത്തായ കവയിത്രിയെ ഭാഷാ-
കമലത്തോടെ സ്മരിക്കൂ നീ,
നിന്‍ ഹൃദയ പത്മത്തില്‍ അനുശോചന-
മര്‍പ്പിക്കയീ ദിനം ആത്മശാന്തിയേകിടാന്‍…
 
അമ്മേ എന്നാത്മ വലയത്തിലേലസ്സു നഷ്ടമായ്
ഹൃദ്യമാം സാഹിത്യഭക്തിതന്‍ സ്ഫടിക’കോരിക’
ചരടാക്കി മാറ്റി, ഒരരഞ്ഞാണമതിലൊരാലില
കോര്‍ത്തു അണിയിച്ചു ഞാന്‍ പുതു തലമുറയെ,
ഏഷ്യതന്‍ ‘വമ്പ’യെ കുറിച്ചെന്‍ മക്കളിന്‍
കാതിലില്‍ ഓര്‍മ്മിപ്പിച്ചു
അവള്‍തന്‍ സാഹിത്യകൌതൂഹല കഥ
ഭിന്നമായ് നിന്നവളേവരില്‍ നിന്നുമാ
വിപ്ലവ ശൂര്യമാം ദൈനംദിനത്തിനെ
മാറോടു മെയ്പൂകിയേതോ…
ഒരമൃതേത്തിന്‍ തൃനെറ്റിയില്‍
പ്രഭാപൂരതരിശുഭസ്മമാം സുഗന്ധത്തില്‍
യുവതലമുറതന്‍ കൈവിരല്‍ പിടിച്ചും കൊണ്ട്
സ്മരണാഞ്ജലിയര്‍പ്പിക്കുന്നു നാം,
ആത്മാവിന്നു ശാന്തി… ആത്മാവിന്നു ശാന്തി.
 
madhu-kanayi-kaiprath
 
മധു കാനായി കൈപ്രത്ത്
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

Page 2 of 212

« Previous Page « പ്രണയത്തിന്റെ കാണാപ്പുറങ്ങള്‍ – സൈനുദ്ധീന്‍ ഖുറൈഷി
Next » തിരിച്ചറിവ്‌ – ശ്രീജിത വിനയന്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine