17 October 2008
കരിന്തിരി - പി. കെ. അബ്ദുള്ള ക്കുട്ടി
ഇന്ന് ഞാന്‍ ഒരു മെഴുകു തിരി
നാളെ ഞാന്‍ ഒരു കരിന്തിരി പൊരിയും വെയിലേറ്റ് കോച്ചും തണുപ്പിലും ആശ്രിതര്‍ക്കായ് അര്‍പ്പണം ചെയ്തോരു ജീവിതം ജീവിതമെന്നത് മിഥ്യയായി, ജീവിത യാഥാര്‍ത്ഥ്യം ബാധ്യതയും കണ്ണു നീര്‍ വറ്റിയ കണ്ണുകളില്‍ രക്തത്തിന്‍ നേര്‍ത്ത കണങ്ങള്‍ മാത്രം. ഇന്നല്ലെങ്കിലും നാളെ നമ്മള്‍ ഒന്നിക്കുമെന്ന വാഗ്ദാനവും പാഴ്വാക്കായ് മാറുന്ന ദുര്‍വിധി. അദ്യശ്യമാം ചങ്ങലയില്‍ മുറുകുന്നു എന്‍ പാദങ്ങളും കരങ്ങളും ഇന്നില്ലാത്തവനെന്ത് നാളെ...? എന്ന മറുചോദ്യത്താല്‍ എന്നെ- നിശ്ശബ്ദനാക്കാതെ മാനസി സര്‍വ്വം സഹയായ് നിന്ന നീയും നാളെ എന്‍ കരിന്തിരി കാണും നേരം ആത്മ നിശ്വാസത്തിന്‍ നൊമ്പരത്താല്‍ മൊഴിയുമോ, "എന്തെനിക്കു നല്‍കീ നിങ്ങള്‍ ദു:ഖത്തിന്‍ പൊതിഞ്ഞ സാന്ത്വന വാക്കുകളല്ലാതെ". - പി. കെ. അബ്ദുള്ള ക്കുട്ടി Labels: p-k-abdullakutty |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്