26 April 2009
ഭ്രാന്തിന്റെ പുരാവൃത്തം - സൈനുദ്ധീന്‍ ഖുറൈഷി
ഒരമ്മയുടെ
തീരാ ദുഖമാണ് ഞാന്‍! നിരുത്തര വാദിയാ യോരച്ഛന്റെ തിരുത്താ നാവാത്ത തെറ്റും! പ്രതാപവും യശസ്സു, മറിവും പ്രളയമായ് ശിരസ്സേറിയിട്ടും സോദര ദൌത്യം മറന്ന കൂടപ്പിറപ്പുകളുടെ അവഗണന ഞാന്‍! വായുള്ള പിള്ള പിഴക്കുമെന്നച്ഛന്‍ പള്ള പിഴപ്പിക്കുമെന്നു ലോകരും.! ഒരു കുന്ന്, ഒത്തിരി കല്ലുകള്‍. ഭ്രാന്തനാക്കിയ മാലോകരുടെ ശിരസ്സാണെന്‍ ലക്ഷ്യമെ ന്നാരരിഞ്ഞു! ഉരുണ്ടു കയറിയ തത്രയുമെന്‍ ഉള്ളിലുറഞ്ഞ അമര്‍ഷമെ ന്നാരറിഞ്ഞു! ലക്‌ഷ്യം തെറ്റി നിപതിച്ച ശിലകളുമെന്നെ നോക്കി ചിരിച്ചു ഭ്രാന്തനെന്നുറക്കെ പറയാന്‍ ഭൂലോകരേയും പഠിപ്പിച്ചു. എന്നെ ചതിച്ചൊരാ കല്ലുകള്‍ കൂട്ടി എന്റെയൊരു വൈകൃതം കുന്നിന്‍ നിറുകയില്‍. ശ്വസിക്കുന്ന ഞാനും ശ്വസിക്കാത്ത പ്രതിമയും ഒന്നെന്ന് പറയും പോലെ . വാഴ്വുള്ള കാലത്ത് വായു നല്കാത്തവര്‍ വായുവി ല്ലാത്തപ്പോള്‍ വാഴ്ത്തുന്നു മലരിട്ട് ! ആരോ ചെയ്ത പാപം പേറി ഒരു ജന്മമത്രയും ഭ്രാന്തനായോന്‍! വേണ്ടത് നല്‍കാതെ വേണ്ടാത്ത തനുഷ്ടിക്കും വിവസ്ത്രനാം ഭ്രാന്തന്‍ ഞാനോ... നിങ്ങളോ..??? Labels: zainudheen-quraishi |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്